വിഷു സമ്മാനമായ എല്‍.സി.ഡി വേണ്ടെന്ന് വി.എസ് Madhyamam News Feeds | ![]() |
- വിഷു സമ്മാനമായ എല്‍.സി.ഡി വേണ്ടെന്ന് വി.എസ്
- ഫിനിഷ് ചെയ്യാം ഫിനിഷിങ് സ്കൂളുകളിലൂടെ
- യൂനിയന്‍ പബ്ളിക് സര്‍വീസ് കമീഷന്‍ പരീക്ഷകള്‍
- ജോണ്‍ കെറി ദക്ഷിണ കൊറിയയില്‍
- തിരുവാതിര വഴിയേ വിഷുവും
- ദയാഹരജിയില്‍ തീരുമാനം വൈകിയാലും വധശിക്ഷ ഇളവ് ചെയ്യില്ല -സുപ്രീംകോടതി
- നിവേദനത്തിരക്കില്‍ വീര്‍പ്പുമുട്ടി ഉമ്മന്‍ചാണ്ടി; കൈത്താങ്ങായി കെ.സി ജോസഫ്
- സ്മാര്‍ട്ട് സിറ്റി നിര്‍മാണം വേഗത്തിലാക്കണം; ഉദ്ഘാടനത്തിന് വരും -ശൈഖ് മുഹമ്മദ്
- ഇന്ത്യന്‍ മല്‍സ്യത്തൊഴിലാളികള്‍ക്ക് രണ്ടാഴ്ച തടവ്; ഞായറാഴ്ച മോചിതരാകും
- കണിക്കൊന്ന പൂത്തു; വിഷുവിന് നാടൊരുങ്ങി
വിഷു സമ്മാനമായ എല്‍.സി.ഡി വേണ്ടെന്ന് വി.എസ് Posted: 12 Apr 2013 12:16 AM PDT Image: ![]() തിരുവനന്തപുരം: വിഷുസമ്മാനമായി കൃഷി വകുപ്പ് നല്‍കിയ എല്‍.സി.ഡി ടി.വി വേണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു. സമ്മാനം സ്നേഹപൂര്‍വം നിരസിക്കുകയാണെന്നും തിരിച്ചു നല്‍കുമെന്നും വി.എസ് വ്യക്തമാക്കി. സംസ്ഥാനം കൊടും വരള്‍ച്ച നേരിടുന്ന സാഹചര്യത്തില്‍ 140 എം.എല്‍.എ മാര്‍ക്കും വിപണിയില്‍ ഇരുപത്തിരണ്ടായിരം രൂപ വിലയുള്ള എല്‍.സി.ഡി ടി.വി വിഷു സമ്മാനമായി നല്‍കിയ കൃഷി വകുപ്പിന്റെ നടപടി വിവാദമായിരുന്നു. ഇതേത്തുടര്‍ന്നാണ് വി.എസ് വിഷു സമ്മാനം തിരിച്ചു നല്‍കുന്നത്. എല്‍.സി.ഡി ടിവി ക്കു പുറമെ കൃഷി വകുപ്പ് പുറത്തിറക്കിയ പുതിയ ഉല്‍പന്നമായ നീരയും കൈനീട്ടമായി നല്‍കിയിട്ടുണ്ട്. |
ഫിനിഷ് ചെയ്യാം ഫിനിഷിങ് സ്കൂളുകളിലൂടെ Posted: 11 Apr 2013 11:54 PM PDT Image: ![]() മികച്ച സ്ഥാപനത്തില്‍ നല്ല മാര്‍ക്കോടെ പ്രഫഷനല്‍ കോഴ്സുകള്‍ പാസായി ഇറങ്ങുന്നവരെ രാജ്യത്തെ മുന്‍നിര കമ്പനികള്‍ ‘കൊത്തി’ക്കൊണ്ടുപോകുന്ന ഒരു കാലമുണ്ടായിരുന്നു. പോളിടെക്നിക്, ഐ.ടി.ഐ, മാനേജ്മെന്‍റ് കോഴ്സുകള്‍ പാസാകുന്നവര്‍ക്കും അവസരങ്ങളുടെ പെരുമഴയായിരുന്നു. ഈ സ്ഥിതിക്ക് വര്‍ഷം ചെല്ലുംതോറും അതിവേഗം മാറ്റം വന്നുകൊണ്ടിരിക്കുന്ന കാഴ്ചയാണ് കാണാനുള്ളത്. മിടുക്കന്മാരില്‍ മിടുക്കരെ മാത്രം മതിയെന്ന പൊതുനിലപാടിലേക്ക് കമ്പനികള്‍ മാറിയതോടെ കേവലം അക്കാദമിക് പഠനം കൊണ്ടുമാത്രം ഒരു ജോലി സാക്ഷാത്കരിക്കപ്പെടില്ലെന്ന യാഥാര്‍ഥ്യം വിദ്യാര്‍ഥികളും ഉള്‍ക്കൊണ്ടുകഴിഞ്ഞു. കേരളത്തിലെ ചില ഫിനിഷിങ് സ്കൂളുകള്‍ ഐ.എച്ച്.ആര്‍.ഡി മോഡല്‍ ഫിനിഷിങ് സ്കൂള്‍ തിരുവനന്തപുരം കാമ്പസ് ഹ്രസ്വകാല കോഴ്സ് കൊച്ചി കാമ്പസ് ഹ്രസ്വകാല കോഴ്സ് സംസ്ഥാനത്തെ ചില പ്രധാന ഫിനിഷിങ് സ്കൂളുകള്‍ |
യൂനിയന്‍ പബ്ളിക് സര്‍വീസ് കമീഷന്‍ പരീക്ഷകള്‍ Posted: 11 Apr 2013 11:51 PM PDT Image: ![]() കമ്പൈന്‍ഡ് മെഡിക്കല്‍ ഇന്ത്യന്‍ എന്‍ജിനീയറിങ് അപേക്ഷാ സമര്‍പ്പണം |
ജോണ്‍ കെറി ദക്ഷിണ കൊറിയയില്‍ Posted: 11 Apr 2013 11:46 PM PDT Image: ![]() സോള്‍: കൊറിയന്‍ ഉപദ്വീപ് യുദ്ധഭീതിയിലാണ്ടിരിക്കെ മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി യു.എസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി ദക്ഷിണ കൊറിയയിലെത്തി. പത്തു ദിവസം നീണ്ടു നില്‍ക്കുന്ന യൂറോപ്പ്,ഏഷ്യാ സന്ദര്‍ശനത്തിന്റെ ഭാഗമായാണ് യു.എസ് സ്റ്റേറ്റ് സെക്രട്ടറിയുടെ സന്ദര്‍ശനം. ഉത്തരകൊറിയയുടെ ആണവ ഭീഷണികളെ ചെറുക്കുന്നതിനു വേണ്ടിയുള്ള പദ്ധതികളാണ് കെറിയുടെ പ്രധാന ലക്ഷ്യം. ഉത്തരകൊറിയയുടെ ആണവ പരീക്ഷണങ്ങള്‍ക്കെതിരെ ചൈനയില്‍ നിന്നും സമ്മര്‍ദ്ദമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ദക്ഷിണകൊറിയക്കു ശേഷം ചൈനയും ജപ്പാനും കെറി സന്ദര്‍ശിക്കുന്നുണ്ട്. |
Posted: 11 Apr 2013 11:32 PM PDT Image: ![]() കാണക്കാണെ പഴയ ഉത്സവങ്ങളും ആഘോഷങ്ങളും ഇല്ലാതാവുകയും പുതിയവ കയറിവരികയും ചെയ്യുന്ന കെട്ടകാലത്ത് വിഷുഅടക്കമുള്ള ഉത്സവങ്ങളെ രക്ഷിക്കാന്‍ എന്തുചെയ്യണം? ഇതാ ഒരു സാംസ്ക്കാരിക വിഷുഫലം.പൊട്ടെന്നുപറഞ്ഞാല്‍ അതൊക്കെ ഒന്നൊന്നരപ്പൊട്ടായിരുന്നു. വിഷുവിന് രണ്ടാഴ്ച മുമ്പ് സ്കൂളടക്കുമ്പോള്‍ തുടങ്ങുന്ന പടക്കം പൊട്ട്, പൊട്ടിപ്പൊട്ടി വിഷുത്തലേന്നെത്തിയാല്‍ ശബ്ദ പ്രളയമായി മാറും. ഇന്ന് വെടിക്കെട്ടുകള്‍ക്ക് കാണുന്ന കാതടപ്പിക്കുന്നതും തലചുറ്റിക്കുന്നതുമായ ഒച്ചകളല്ല; കിഴക്കന്‍കാറ്റില്‍പടരുന്ന ഗന്ധകഗന്ധത്തോടൊപ്പം സുഖകരമായ പടക്ക സിംഫണി. എല്ലാവീടുകളില്‍നിന്നും കോമ്പലപ്പടക്കങ്ങളും ഗണ്ണുകളും പനയോലപ്പടക്കങ്ങളും ഒരേസമയം പൊട്ടിയുയരുന്ന വിചിത്ര കാഴ്ച. വിഷുപ്പുലര്‍ച്ചക്കും വിഷുത്തലേന്നും ഒരു നാടൊട്ടുക്ക് ‘പൊട്ടിത്തെറിക്കുന്ന’ അപൂര്‍വതയായിരുന്നു 20 വര്‍ഷംമുമ്പ് കോഴിക്കോട് നഗരത്തില്‍ ഞങ്ങള്‍ അനുഭവിച്ചത്. തൃശൂര്‍ പൂരത്തിന്റെഇലഞ്ഞിത്തറമേളത്തിലെന്നപോലെ ശബ്ദം അന്തരീക്ഷത്തില്‍ തളം കെട്ടിക്കിടക്കുന്ന, പറഞ്ഞുഫലിപ്പിക്കാന്‍ കഴിയാത്ത ശ്രാവ്യാനുഭവം. ഇന്ന് വിഷുവിന് രണ്ടാഴ്ചപോയിട്ട് രണ്ടും ദിവസം മുമ്പുവരെ പടക്കങ്ങള്‍ പൊട്ടാറില്ല. വിഷുത്തലേന്നും കണിവെക്കുമ്പോഴും വഴിപാടുപോലെ കുറച്ച് പൊട്ടുകേള്‍ക്കാം. അത്രമാത്രം. പുതിയകാലത്തില്‍ വിഷുപ്പടക്കങ്ങളും ശബ്ദമലിനീകരണത്തിന്റെപരിധിയില്‍ മലയാളിപെടുത്തിയോ എന്നറിയില്ല. ശ്രാവ്യാനുഭവത്തില്‍നിന്ന് വിട്ട് ദൃശ്യാനുഭവമാവുകയാണ് വിഷു. ഇപ്പോള്‍ ഉച്ചത്തില്‍പൊട്ടുന്നവക്കല്ല, വളഞ്ഞും പിരിഞ്ഞും ചിതറിയും കത്തുന്നവക്കാണ് പടക്കങ്ങളില്‍ ഡിമാന്‍്റ്. കുടവയുടെ ചിത്രമുള്ള നാഷനല്‍ കമ്പനിയുടെ കോമ്പലപ്പടക്കങ്ങള്‍ നിറഞ്ഞുനിന്നിരുന്ന പടക്കവിപണിയില്‍ ഇന്ന് വിവിധ വര്‍ണങ്ങള്‍ നിറയുന്ന ചൈനീസ് പടക്കങ്ങള്‍ നിറയുന്നു. ഇത്തവണത്തെ വിപണിയില്‍ ചീനാക്കാര്‍ മറ്റെരു അത്ഭുതമാണ് തയാറാക്കിവെച്ചത്. ചൈനീസ് കണിക്കൊന്നയാണത്! പ്ളാസ്റ്റിക്കില്‍ തീര്‍ത്ത ഒരിക്കലും വാടാത്ത ഈ കൊന്നപ്പൂ കിട്ടിയാല്‍ കണിക്കൊന്നക്കായി മാര്‍ക്കറ്റിലേക്ക് ഓടേണ്ട കാര്യവുമില്ല. ഐതീഹ്യത്തിലും വിവിധ സംസ്ഥാനക്കാര്‍ തമ്മില്‍ ചെറിയ വ്യത്യാസമുണ്ടെിലും പൊതുവെ ശ്രീകൃഷ്ണനുമായും ശ്രീരാമനുമായും ബന്ധപ്പെട്ടാണ് വിഷു ആഘോഷങ്ങള്‍ നിലനില്‍ക്കുന്നത്. ലോകത്തിന് ഭീഷണിയായ നരകാസുരനെ സത്യഭാമാ സമേതനായ ശ്രുകൃഷ്ണന്‍ വധിച്ചതിന്റെആഘോഷമായാണ് വിഷുകൊണ്ടാടുന്നതത്രേ. മറ്റൊരു ഐതീഹ്യം രാമായണവുമായി ബന്ധപ്പെട്ടതാണ്. രാവണന്റെകൊട്ടാരത്തിനുള്ളില്‍ വെയില്‍ തട്ടിയത് ഇഷ്ടപെടാഞ്ഞ രാവണന്‍ സൂര്യനെ നേരെ ഉദിക്കാന്‍ അനുവദിച്ചില്ല. ശ്രീരാമന്‍ രാവണനെ വധിച്ചശേഷമാണ് സൂര്യന്‍ നേരെ ഉദിച്ചതത്രെ. അതാണ് വിഷുവായി ആഘോഷിക്കുന്നതെന്ന് മറ്റൊരു പക്ഷം . രണ്ടായാലും തിന്‍മക്കുമേല്‍ നല്‍മയുടെ വിജയമാണ് ആത്യന്തികമായി വിഷു. കാണക്കാണെ കണ്‍മറയുന്നു നോണ്‍വെജിറ്റേറിയന്‍ വിഷു അക്ഷയ തൃതീയ തൊട്ട് പ്രണയദിനംവരെ തക്കാളി- ചെളി- മഞ്ഞുല്‍സവങ്ങള്‍
|
ദയാഹരജിയില്‍ തീരുമാനം വൈകിയാലും വധശിക്ഷ ഇളവ് ചെയ്യില്ല -സുപ്രീംകോടതി Posted: 11 Apr 2013 11:12 PM PDT Image: ![]() ന്യൂദല്‍ഹി: ദയാഹരജികളില്‍ രാഷ്ട്രപതി തീര്‍പ്പുകല്‍പ്പിക്കാന്‍ വൈകിയാലും വധശിക്ഷയില്‍ ഇളവു ചെയ്യാനാവില്ലെന്ന് സുപ്രീംകോടതി. കാലതാമസം ശിക്ഷ ഇളവുചെയ്യാന്‍ മതിയായ കാരണമല്ലെന്നും കോടതി പറഞ്ഞു. 1993ല്‍ ദല്‍ഹിയില്‍ ഒമ്പതു പേരുടെ മരണത്തിനിടയാക്കിയ കാര്‍ബോംബ് സ്‌ഫോടനക്കേസില്‍ വധശിക്ഷ വിധിക്കപ്പെട്ട ദേവേന്ദര്‍ പല്‍ സിങ് ഭൂല്ലാര്‍ നല്‍കിയ ഹരജി തള്ളിക്കൊണ്ടാണ് സുപ്രീംകോടതിയുടെ നിര്‍ണായക വിധിയുണ്ടായിരിക്കുന്നത്. ഭുല്ലാറിന് സുപ്രീംകോടതി വധശിക്ഷ വിധിച്ചിരുന്നു. തുടര്‍ന്ന് 2003ല്‍ ഭുല്ലാര്‍ ദയാഹരജി നല്‍കിയെങ്കിലും എട്ടുവര്‍ഷങ്ങള്‍ക്കു ശേഷം 2011ലാണ് രാഷ്ട്രപതി ദയാഹരജി തള്ളിയത്. ദയാഹരജിയില്‍ തീരുമാനമെടുക്കാനുണ്ടായ കാലതാമസം നീതിനിഷേധമായി കണക്കാക്കണം, ഇത് ക്രൂരമായ മൗലികാവകാശലംഘനമാണ്, മനുഷ്യത്വ പരിഗണനകളുടെകൂടി അടിസ്ഥാനത്തില്‍ വധശിക്ഷയില്‍ ഇളവനുവദിക്കണമെന്നാവശ്യപ്പെട്ടാണ് ഭുല്ലാര്‍ ഹരജി നല്‍കിയിരുന്നത്. എന്നാല്‍ ഈ വാദങ്ങള്‍ കോടതി തള്ളി. ജ്ഞാന്‍സുധ മിശ്ര, രഞ്ജന പ്രകാശ് ദേശായി എന്നീ വനിത ജഡ്ജിമാര്‍ മാത്രമുള്ള സുപ്രീംകോടതി ബെഞ്ചാണ് നിര്‍ണായക വിധി പുറപ്പെടുവിച്ചത്. നിയമ ചരിത്രത്തിലാദ്യമായാണ് വനിതാ ജഡ്ജിമാര്‍ മാത്രം സുപ്രീംകോടതി ബെഞ്ചിലിരിക്കുന്നത്. ഇന്നത്തെ വിധി രാജീവ് ഗാന്ധി വധക്കേസില്‍ ഉള്‍പ്പെടെ ദയാഹരജി തള്ളപ്പെട്ട് വധശിക്ഷ കാത്തുകഴിയുന്ന ഒട്ടേറെ പ്രതികളുടെ കാര്യത്തിലും നിര്‍ണായകമാവും.
|
നിവേദനത്തിരക്കില്‍ വീര്‍പ്പുമുട്ടി ഉമ്മന്‍ചാണ്ടി; കൈത്താങ്ങായി കെ.സി ജോസഫ് Posted: 11 Apr 2013 10:15 PM PDT Image: ![]() ദുബൈ: ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഓഡിറ്റോറിയത്തിലെ തിങ്ങിനിറഞ്ഞ ജനക്കൂട്ടത്തില്‍നിന്ന് നീണ്ട കവറുമായി ഒരു കൈ ഉയര്‍ന്നു. വീണ്ടും ഒരു കൈ. പിന്നെ, കൈകളുടെ എണ്ണം വര്‍ധിച്ചു. നിമിഷങ്ങള്‍ക്കകം ഉയര്‍ത്തിപ്പിടിച്ച കവറുകളുമായി നൂറുകണക്കിന് പേര്‍ വേദിയിലേക്ക് നീങ്ങി.
|
സ്മാര്‍ട്ട് സിറ്റി നിര്‍മാണം വേഗത്തിലാക്കണം; ഉദ്ഘാടനത്തിന് വരും -ശൈഖ് മുഹമ്മദ് Posted: 11 Apr 2013 10:11 PM PDT Image: ![]() ദുബൈ: സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കണമെന്നും സമയബന്ധിതമായി പ്രവൃത്തി പൂര്‍ത്തിയാക്കണമെന്നും യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം ടീകോമിനോട് നിര്‍ദേശിച്ചു. ആദ്യഘട്ടം പൂര്‍ത്തിയായാല്‍ ഉദ്ഘാടന ചടങ്ങിന് താന്‍ വരുമെന്നും അദ്ദേഹം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോട് പറഞ്ഞു. ആവശ്യമെങ്കില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളിലെ പുരോഗതി വിലയിരുത്താന്‍ കേരളത്തില്‍ സ്വകാര്യ സന്ദര്‍ശനത്തിന് വരുമെന്നും അദ്ദേഹം പറഞ്ഞു. |
ഇന്ത്യന്‍ മല്‍സ്യത്തൊഴിലാളികള്‍ക്ക് രണ്ടാഴ്ച തടവ്; ഞായറാഴ്ച മോചിതരാകും Posted: 11 Apr 2013 10:08 PM PDT Image: ![]() ദോഹ: ജലാതിര്‍ത്തി ലംഘിച്ചതിന് ഖത്തര്‍ തീരദേശ സേന അറസ്റ്റ് ചെയ്ത സൗദിയില്‍ നിന്നുള്ള അഞ്ച് ഇന്ത്യന്‍ മല്‍സ്യത്തൊഴിലാളികള്‍ക്ക് കോടതി രണ്ടാഴ്ച തടവുശിക്ഷ വിധിച്ചു. എന്നാല്‍, തൊഴിലാളികള്‍ രണ്ടാഴ്ചയായി ജയിലില്‍ കഴിയുന്നതിനാല്‍ ശിക്ഷ പൂര്‍ത്തിയായതായി കണക്കാക്കി ഇവരെ ഞായറാഴ്ച മോചിപ്പിച്ചേക്കും. |
കണിക്കൊന്ന പൂത്തു; വിഷുവിന് നാടൊരുങ്ങി Posted: 11 Apr 2013 09:53 PM PDT Image: ![]() സലാല: മരുഭൂമിയിലെ കേരളമായ സലാലയില്‍ വിഷുവിനെ വരവേല്‍ക്കാന്‍ കണിക്കൊന്ന പൂത്തുലഞ്ഞു. സലാലക്കടുത്ത് ഐന്‍ അര്‍സാത്തിലാണ് വിഷുവിന്റെ വരവറിയിച്ച് കണിക്കൊന്ന പൂത്തത്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഈ സമയത്ത് മൊട്ടിടുകയോ പൂക്കുകയോ ചെയ്യാറുള്ളതാണ് ഐന്‍ അര്‍സാത്ത് ഗാര്‍ഡനിലെ ഈ വലിയ കൊന്ന. ഈ വര്‍ഷം നിറയെ പൂത്തുലഞ്ഞുനില്‍ക്കുന്ന കാഴ്ച നയന മനോഹരമാണ്. ദിവാന്‍ ഓഫ് റോയല്‍ കോര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ളതാണ് ഗാര്‍ഡന്‍. സലാലയില്‍ മറ്റൊരു കൊന്നയുള്ളത് അഞ്ചാം നമ്പറിലെ ബലദിയക്കടുത്തുള്ള ഖബര്‍സ്ഥാന്‍ വളപ്പിലാണ്. സൂര്യന്‍ ദക്ഷിണായനത്തില്‍ നിന്ന് ഉത്തരായനത്തിലേക്ക് മാറുന്ന ദിവസമാണ് വിഷുവെന്നും ഈ കാലത്താണ് കൊന്നകള്‍ പൂര്‍ണമായി പൂക്കാറുള്ളതെന്നും വിശ്വകര്‍മ സഭ പ്രസിഡന്റും താത്വികനുമായ മുരളി പറഞ്ഞു. കാര്‍ഷിക സമൃദ്ധിയുടെ നാടായ സലാലയിലും ഈ കാലങ്ങളില്‍ കൊന്ന പൂക്കാറുണ്ടെന്ന് കഴിഞ്ഞ 32 വര്‍ഷമായി സലാലയില്‍ വിഷു ആഘോഷിക്കുന്ന ഇദ്ദേഹം പറഞ്ഞു. മേടമാസത്തിലെ വിഷു മലയാളിക്ക് വിഷുക്കണിയുടെയും വിഷുക്കൈനീട്ടത്തിന്റെയും കാലം കൂടിയാണ്. വിഷുക്കണി പൂര്‍ണമാകാന്‍ കണിക്കൊന്ന അനിവാര്യമാണ്. കണിയൊരുക്കാന്‍ ഉപയോഗിക്കുന്നതിനാലാണ് ഈ പേര് കിട്ടിയത്. മറ്റ് ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസികള്‍ക്ക് കണിയൊരുക്കാന്‍ കൊന്നപ്പൂവ് നാട്ടില്‍ നിന്നെത്തണം. എന്നാല്‍ സലാലക്കാര്‍ക്ക് ഇവിടെ നിന്നുതന്നെ ആവശ്യത്തിന് കൊന്നപ്പൂവ് ലഭിക്കും. കേരളത്തിന്റെ ഔദ്യോഗിക പുഷ്പമാണ് കണിക്കൊന്ന. തായ്ലന്റിന്റെ ഔദ്യോഗിക വൃക്ഷവും. കാസിയ ഫിസ്റ്റുല എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന കണിക്കൊന്ന ഏഷ്യന്‍ രാജ്യങ്ങളിലാണ് പ്രധാനമായും കാണുന്നത്. തണല്‍ മരമായും അലങ്കാരത്തിനും വേണ്ടി വെച്ചുപിടിപ്പിക്കുന്ന കണിക്കൊന്ന 12 മുതല്‍ 15 മീറ്റര്‍ ഉയരത്തില്‍ വരെ വളരും. ഫെബ്രുവരി മുതല്‍ നാല് മാസത്തോളം പൂത്തുനില്‍ക്കുന്ന കണിക്കൊന്ന നയനാനന്ദകരമാണ്. ത്രിദോഷങ്ങള്‍ (വാതം, പിത്തം, കഫം) അകറ്റാനും രക്തശുദ്ധിക്കും മലബന്ധത്തിനും കണിക്കൊന്നപ്പൂവ് വൈദ്യന്മാര്‍ ഉപയോഗിക്കുന്നുണ്ട്. കൊന്നയുടെ തോല്‍ കൊണ്ടുള്ള കഷായം ചര്‍മരോഗ ചികിത്സക്കും ഉപയോഗിക്കുന്നു. സുമരി എന്നറിയപ്പെടുന്ന മരപ്പട്ടയില്‍ ടാനിന്‍ അടങ്ങിയതിനാല്‍ തോല്‍ ഊറക്കിടാനും ഉപയോഗിക്കാറുണ്ട്. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |
No comments:
Post a Comment