സ്വാഗതം
WELCOME

News Update..

Tuesday, April 30, 2013

കുട്ടികള്‍ക്ക് വിദ്യാഭ്യാസം ഉറപ്പാക്കേണ്ടത് ലോകത്തിന്‍െറ ധാര്‍മിക ബാധ്യത-ശൈഖ മൗസ Madhyamam News Feeds

കുട്ടികള്‍ക്ക് വിദ്യാഭ്യാസം ഉറപ്പാക്കേണ്ടത് ലോകത്തിന്‍െറ ധാര്‍മിക ബാധ്യത-ശൈഖ മൗസ Madhyamam News Feeds

Link to

കുട്ടികള്‍ക്ക് വിദ്യാഭ്യാസം ഉറപ്പാക്കേണ്ടത് ലോകത്തിന്‍െറ ധാര്‍മിക ബാധ്യത-ശൈഖ മൗസ

Posted: 30 Apr 2013 12:49 AM PDT

Image: 

ദോഹ: സ്കൂളില്‍ പോകാന്‍ അവസരം ലഭിക്കാത്ത 61 ദശലക്ഷം കുട്ടികള്‍ ലോകത്തുണ്ടെന്നും ഇവര്‍ക്ക് വിദ്യാഭ്യാസം ഉറപ്പാക്കേണ്ടത് ലോകത്തിന്‍െറ ധാര്‍മിക ബാധ്യതയാണെന്നും ഖത്തര്‍ ഫൗണ്ടേഷന്‍ ചെയര്‍പേഴ്സണ്‍ ശൈഖ മൗസ ബിന്‍ത് നാസര്‍ പറഞ്ഞു. ആഭ്യന്തര സംഘര്‍ഷത്തിന്‍െറയും ദാരിദ്ര്യത്തിന്‍െറയും ദുരിതമനുഭവിക്കുന്ന കുട്ടികള്‍ക്കും വിദ്യാഭ്യാസം ലഭ്യമാക്കാന്‍ ക്രിയാത്മകമായ സമീപനം സ്വീകരിക്കണമെന്നും ഈ ഉത്തരവാദിത്തത്തില്‍ നിന്ന് ഒരു രാജ്യത്തിനും ഒഴിഞ്ഞുമാറാനാവില്ലെന്നും അവര്‍ ഓര്‍മിപ്പിച്ചു. ഖത്തര്‍ നാഷനല്‍ കണ്‍വെന്‍ഷന്‍ സെന്‍ററില്‍ ‘ഒരു കുട്ടിയെ പഠിപ്പിക്കുക’ എന്ന പദ്ധതിയുടെ തന്ത്രപ്രധാനമായ യോഗത്തില്‍ സംസാരിക്കുകയായിരുന്നു ശൈഖ മൗസ.
‘സ്കൂളുകള്‍ അപ്രാപ്യമായ കുട്ടികളിലേക്ക് എത്താനുള്ള ഊര്‍ജിതശ്രമങ്ങളുടെ സമ്മേളനം’ എന്ന തലക്കെട്ടിലുള്ള യോഗത്തില്‍ ശൈഖുമാര്‍, മന്ത്രിമാര്‍, വിവിധ രാജ്യങ്ങളുടെ അംബാസഡര്‍മാര്‍, യുനെസ്കോ ഡയറക്ടര്‍ ജനറല്‍ ഐറിന ബൊക്കോവ, ആഗോള വിദ്യാഭ്യാസത്തിനായുള്ള പ്രത്യേക യു.എന്‍ ദൂതന്‍ ഗോര്‍ഡന്‍ ബ്രൗണ്‍, പകുതിയോളം കുട്ടികള്‍ക്കും സ്കൂളില്‍ പോകാന്‍ കഴിയാത്ത 17 രാജ്യങ്ങളില്‍ നിന്നുള്ള മന്ത്രിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 2015ഓടെ എല്ലാ കുട്ടികള്‍ക്കും പ്രാഥമിക വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനായി സഹസ്രാബ്ദ വികസന ലക്ഷ്യങ്ങളുടെ ഭാഗമായി രൂപം നല്‍കിയതാണ് ‘ഒരു കുട്ടിയെ പഠിപ്പിക്കുക’ എന്ന പദ്ധതി.
കുട്ടികള്‍ക്ക് സ്കൂള്‍ വിദ്യാഭ്യാസം ലഭിക്കാനുള്ള പ്രതിബന്ധങ്ങളെ അതിജീവിക്കാതെ നമുക്ക് എങ്ങനെ സുസ്ഥിര സമൂഹങ്ങളെ വാര്‍ത്തെടുക്കാനും സാമ്പത്തിക വളര്‍ച്ച കൈവരിക്കാനും ഭദ്രമായ ഭാവി കെട്ടിപ്പടുക്കാനും കഴിയുമെന്ന് ശൈഖ മൗസ ചോദിച്ചു. ഒരു വശത്ത് സാങ്കേതികപുരോഗതി വിദ്യാഭ്യാസത്തില്‍ വിപ്ളവകരമായ മാറ്റങ്ങള്‍ ഉണ്ടാക്കിത്തീര്‍ക്കുകയും മറുവശത്ത് കുട്ടികള്‍ക്ക് സ്കൂള്‍ വിദ്യാഭ്യാസം നല്‍കുക എന്ന മാനുഷികപ്രശ്നം പരിഹരിക്കാന്‍ കഴിയാതിരിക്കുകയും ചെയ്യുന്ന ഒരു ലോകത്താണ് നമ്മള്‍ ജീവിക്കുന്നത്. ഒരു സാഹചര്യത്തിലും ഒരു കുട്ടിക്കും സ്കൂള്‍ വിദ്യാഭ്യാസം ലഭിക്കാതെ പോകുന്നില്ലെന്ന് ഉറപ്പാക്കുന്നതിനാണ് ‘ഒരു കുട്ടിയെ പഠിപ്പിക്കുക’ എന്ന പദ്ധതി ആവിഷ്കരിച്ചതെന്ന് അവര്‍ ചൂണ്ടിക്കാട്ടി.
കുട്ടികളെ സ്കൂളിലെത്തുന്നതില്‍ നിന്ന് തടയുന്ന സാഹചര്യങ്ങള്‍ ഇല്ലാതാക്കാനുള്ള പരിപാടികള്‍ ആവിഷ്കരിക്കുക, പ്രാഥമിക വിദ്യാഭ്യാസ ഘട്ടത്തില്‍ കുട്ടികള്‍ സ്കൂളില്‍ നിന്ന് കൊഴിഞ്ഞുപോകുന്നനില്ലെന്ന് ഉറപ്പാക്കുക, 61 ദശലക്ഷം കുട്ടികളെ സ്കൂളിലെത്തിക്കാനുള്ള പരിപാടികള്‍ക്ക് രൂപം നല്‍കുക എന്നിവയാണ് പദ്ധതിയുടെ കീഴിലുള്ള പ്രവര്‍ത്തനങ്ങള്‍.
ദാരിദ്ര്യനിര്‍മാര്‍ജന പദ്ധതികളെ വിദ്യാഭ്യാസവുമായി ബന്ധിപ്പിക്കേണ്ടതുണ്ട്. സ്കൂളുകള്‍ക്കും അധ്യാപകര്‍ക്കുമെതിരെ നടന്ന ആക്രമണങ്ങളെ സംബന്ധിച്ച സമഗ്ര വിവരങ്ങളടങ്ങിയ റിപ്പോര്‍ട്ട് യുനെസ്കോയുമായി ചേര്‍ന്ന് ഉടന്‍ പുറത്തിറക്കുമെന്നും ശൈഖ മൗസ അറിയിച്ചു. വിദ്യാഭ്യാസം എല്ലാവരുടെയും അവകാശമായതിനാലും വിദ്യാഭ്യാസം വികസനത്തിന്‍െറയും സമാധാനത്തിന്‍െറയും അടിത്തറയായതിനാലും തങ്ങളുടേതല്ലാത്ത കാരണങ്ങള്‍ കൊണ്ട് പ്രാഥമിക വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട നിഷ്കളങ്കരായ കുഞ്ഞുങ്ങളെ ക്ളാസ്മുറികളിലെത്തിക്കുക എന്ന ഉത്തരവാദിത്തം അന്താരാഷ്ട്ര സമൂഹം ഏറ്റെടുക്കാനും ശൈഖ മൗസ ആഹ്വാനം ചെയ്തു.

കൊച്ചി മെട്രോ സംഘം ദുബൈയില്‍

Posted: 30 Apr 2013 12:42 AM PDT

Image: 

ദുബൈ: കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്‍െറ ഉന്നതതല സംഘം ദുബൈയിലെത്തി. കൊച്ചിയിലെ പദ്ധതി നടപ്പാക്കാന്‍ ലോകത്തെ പ്രമുഖ മെട്രോ സംവിധാനങ്ങളെ കുറിച്ച് പഠിക്കുന്നതിന്‍െറ ഭാഗമായാണ് സന്ദര്‍ശനം.  
കൊച്ചി മെട്രോ പ്രൊജക്ട് ഡയറക്ടര്‍ മഹേഷ് കുമാറിന്‍െറ നേതൃത്വത്തിലുള്ള സംഘത്തില്‍ ജനറല്‍ മാനേജര്‍ ചന്ദ്രബാബു, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ജി.പി. ഹരി, സിഗ്നലിങ് വിഭാഗം ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ടി.കെ. മോഹനന്‍ എന്നിവരാണുള്ളത്. ദുബൈയിലെ മെട്രോ സംവിധാനത്തെ കുറിച്ച് ഇവര്‍ വിശദമായി പഠിക്കും. പ്രത്യേകിച്ച് തേര്‍ഡ് റെയില്‍ സംവിധാനം, തുടര്‍ച്ചയായ ഓട്ടോമാറ്റിക് ട്രെയിന്‍ നിയന്ത്രണ സംവിധാനം (സി.ബി.ടി.സി) എന്നിവയെ കുറിച്ചാണ് മനസ്സിലാക്കുക. സിഗ്നലിങ് സംവിധാനത്തില്‍ മികച്ച രീതിയിലുള്ള ഫ്രീക്വന്‍സി, സുരക്ഷ തുടങ്ങിയവ ലഭിക്കാനാണ് സി.ബി.ടി.സി ഉപയോഗിക്കുന്നത്. ആവശ്യമെങ്കില്‍ ഈ സംവിധാനം ഡ്രൈവറില്ലാതെ ട്രെയിന്‍ ഓടുന്ന സംവിധാനത്തിലേക്ക് പരിഷ്കരിക്കാനും സാധിക്കും.
ഡ്രൈവറില്ലാതെ ഓടുന്ന, ലോകത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ മെട്രേയാണ് ദുബൈയിലേത്. 2009 സെപ്റ്റംബറില്‍ ഔദ്യാഗികമായി സര്‍വീസ് ആരംഭിച്ച ദുബൈ മെട്രോയില്‍ റെഡ്, ഗ്രീന്‍ ലൈനുകളാണുള്ളത്. സമീപ ഭാവിയില്‍ യെല്ലോ, പര്‍പ്പ്ള്‍ ലൈനുകള്‍ കൂടി വരും. 2012 ഡിസംബറിലെ കണക്ക് പ്രകാരം നിലവിലെ രണ്ടു ലൈനുകളുടെ ദൈര്‍ഘ്യം 74.6 കിലോമീറ്റാണ്. 49 സ്റ്റേഷനുകളില്‍ 46 എണ്ണം 2012 ഡിസംബറോടെ പ്രവര്‍ത്തനക്ഷമമായി. റെഡ് ലൈനിന്‍െറ നീളം 52.1 കിലോമീറ്ററും ഗ്രീന്‍ ലൈന്‍ 22.5 കിലോമീറ്ററുമാണ്. റെഡ് ലൈനില്‍ 29 സ്റ്റേഷനുകളും ഗ്രീന്‍ ലൈനില്‍ 18 സ്റ്റേഷനുകളുമുണ്ട്. റെഡ് ലൈനിലെ സ്റ്റേഷനുകളില്‍ നാലെണ്ണം ഭൂമിക്കടിയിലാണ്. 24 സ്റ്റേഷനുകള്‍ കെട്ടിയുയര്‍ത്തിയതും ഒന്ന് തറനിരപ്പിലുമാണ്.
ഗ്രീന്‍ ലൈനിലെ 18 സ്റ്റേഷനുകളില്‍ ആറെണ്ണം ഭൂമിക്കടിയിലും 12 എണ്ണം കെട്ടിയുയര്‍ത്തിയതുമാണ്. രണ്ടു ലൈനുകളും തമ്മില്‍ രണ്ടു സ്റ്റേഷനുകളില്‍ കൂടിച്ചേരുന്നു. ഇരു ഭാഗത്തേക്കും പോകേണ്ട യാത്രക്കാര്‍ക്ക് ഈ സ്റ്റേഷനുകളില്‍നിന്ന് ട്രെയിന്‍ മാറി കയറാം. പ്രതിദിനം ശരാശരി മൂന്നര ലക്ഷം പേരാണ് യാത്ര ചെയ്യുന്നത്.
ലോകത്തെ ഏറ്റവും മികച്ച സാങ്കേതിക വിദ്യയാണ് ദുബൈ മെട്രോയില്‍ ഉപയോഗിക്കുന്നത്. ഡ്രൈവറില്ലാതെ രണ്ടു ലൈനിലും തിരക്കേറിയ സമയങ്ങളില്‍ രണ്ടു മിനുട്ടും തിരക്ക് കുറഞ്ഞ സമയങ്ങളില്‍ അഞ്ച് മിനുട്ടും ഇടവിട്ട് ട്രെയിനുകള്‍ ഓടുന്നുണ്ടെങ്കിലും ഇതുവരെ ഒരപകടവുമുണ്ടായില്ല. ഏതെങ്കിലും കാരണവശാല്‍ ഒരു ട്രെയിന്‍ നിന്നാല്‍ ഈ ലൈനിലെ മറ്റു ട്രെയിനുകളെല്ലാം നിശ്ചലമാകുന്ന സംവിധാനമാണുള്ളത്. മാത്രമല്ല, ട്രെയിനുകള്‍ ഒരു മിനുട്ട് പോലും വൈകില്ല.
ദുബൈ മെട്രോക്ക് പുറമെ സിങ്കപ്പൂര്‍, ഹോങ്കോങ്, ബാങ്കോക്ക്, കോപന്‍ഹേഗ്, പാരിസ് എന്നിവിടങ്ങളിലെ മെട്രോ സംവിധാനങ്ങളും വിശദമായി പഠിക്കാന്‍ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് തീരുമാനിച്ചിട്ടുണ്ട്. ആദ്യഘട്ടമെന്ന നിലയിലാണ് സംഘം ദുബൈയിലേക്ക് വന്നത്. ഈ സ്ഥലങ്ങളിലെ മെട്രോ സംവിധാനങ്ങളുടെ മേന്മകളും സാങ്കേതിക വിദ്യകളും മനസ്സിലാക്കി അത് കൊച്ചി മെട്രോ നിര്‍മാണത്തിന് ഉപയോഗപ്പെടുത്തും.

കല്‍ക്കരി അഴിമതി: സി.ബി.ഐ വിശ്വാസവഞ്ചന കാണിച്ചു

Posted: 30 Apr 2013 12:35 AM PDT

Image: 

ന്യൂദല്‍ഹി: കല്‍ക്കരിപ്പാടം അഴിമതിക്കേസില്‍ സി.ബി.ഐക്ക് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശം. സി.ബി.ഐ കടുത്ത വിശ്വാസവഞ്ചന കാട്ടിയെന്നും സി.ബി.ഐയുടെ നടപടി അതിന്റെ അടിത്തറ തന്നെ ഇളക്കിയിരിക്കുകയാണെന്നും കോടതി വിലയിരുത്തി. കല്‍ക്കരിപ്പാടം അഴിമതിക്കേസിലെ അന്വേഷണ റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാരുമായി പങ്കുവെച്ചെന്ന സി.ബി.ഐ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് കോടതി പരാമര്‍ശം.

അന്വേഷണ ഏജന്‍സി രാഷ്ട്രീയ യജമാനന്‍മാരുടെ നിയന്ത്രണത്തിലല്ലാതെ സ്വതന്ത്രമായിരിക്കണം. രാഷ്ട്രീയ യജമാനന്മാരുടെ സ്വാധീനം ഒരുതരത്തിലും സി.ബി.ഐക്ക് മേല്‍ ഉണ്ടാകരുത്. സംഭവത്തില്‍ കോടതിയെ സി.ബി.ഐ ഇരുട്ടുമുറിയിലാക്കിയെന്നും കോടതി വിമര്‍ശിച്ചു.
 
അന്വേഷണറിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ച ചെയ്തുവെന്ന കാര്യം മറച്ചുവെച്ച സി.ബി.ഐ നടപടി സാധാരണ കാര്യമല്ല. കേസിലെ അന്വേഷണ നടപടികള്‍ അട്ടിമറിക്കപ്പെട്ടുവെന്നാണ് സി.ബി.ഐ.യുടെ വെളിപ്പെടുത്തല്‍ കാണിക്കുന്നത്. ഇതു സംബന്ധിച്ച് സി.ബി.ഐ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹ ഏപ്രില്‍ 26ന് സമര്‍പ്പിച്ച സത്യവാങ്മൂലം അസ്വസ്ഥത ഉണ്ടാക്കുന്നതാണെന്നും ജസ്റ്റിസ് ആര്‍.എം ലോധയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് നിരീക്ഷിച്ചു.

 

സൗദി സന്ദര്‍ശനം വിജയം; പ്രശ്നപരിഹാരത്തിന് നടപടികളായി -മന്ത്രി വയലാര്‍ രവി

Posted: 30 Apr 2013 12:35 AM PDT

Image: 

റിയാദ്: സ്വദേശിവത്കരണ പശ്ചാതലത്തില്‍ പ്രവാസി പ്രതിസന്ധി ചര്‍ച്ചചെയ്യാന്‍ നടത്തിയ ഉന്നതതല സന്ദര്‍ശനം പൂര്‍ണവിജയമാണെന്നും ഇന്ത്യക്കാരോട് സൗദിയധികൃതര്‍ക്ക് ഏറെ അനുഭാവമാണുള്ളതെന്നും ഇന്ത്യന്‍ പ്രവാസികാര്യമന്ത്രി വയലാര്‍ രവി. ജിദ്ദയില്‍ സൗദി തൊഴില്‍-വിദേശകാര്യ മന്ത്രിമാരുമായുള്ള കൂടിക്കാഴ്ചക്കുശേഷം റിയാദിലെത്തിയ അദ്ദേഹം ഇന്ത്യന്‍ എംബസി ആസ്ഥാനത്ത് സാമൂഹിക-മാധ്യമ പ്രതിനിധികളുമായുള്ള മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു. നിതാഖാത് നടപ്പാക്കുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ തൊഴിലാളികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഇരുരാജ്യങ്ങളും സംയുക്തമായാണ് നീങ്ങുന്നത്. ആവിഷ്കരിച്ച പദ്ധതികള്‍ വരുംദിവസങ്ങളില്‍ ഊര്‍ജ്ജിതമായി നടപ്പാക്കും.
നിതാഖാത് പദ്ധതി നടപ്പാക്കുന്നതുമൂലം പെട്ടന്നുണ്ടാകുന്ന ഇന്ത്യക്കാരുടെ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യാനും പ്രതിവിധികാണാനും സൗദി തൊഴില്‍കാര്യ ഉപമന്ത്രി അഹ്മദ് അല്‍ ഹുമൈദാന്‍െറയും ഇന്ത്യന്‍ എംബസിയിലെ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ സിബി ജോര്‍ജിന്‍െറയും നേതൃത്വത്തില്‍ രൂപവത്കരിച്ച സമിതി ബുധനാഴ്ച ആദ്യയോഗം ചേരും. നിതാഖാത് ബാധിതരുടെ കാര്യത്തില്‍ ‘പുനരധിവാസത്തിനും പുറത്താക്കലിനുമുള്ള’ നടപടികള്‍ വേഗത്തിലും ലളിതമായും നടത്തുന്നതിനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്തും. ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം സൗദി അറേബ്യ മറ്റൊരു പരമാധികാര രാഷ്ട്രമാണ്. ഇവിടെ ജീവിക്കുമ്പോള്‍ ഈ രാജ്യത്തെ നിയമങ്ങളും നിയന്ത്രണങ്ങളും പാലിക്കാന്‍ നാം ബാധിസ്ഥരാണ്. ഇപ്പോള്‍ അനുവദിച്ചിട്ടുള്ള മൂന്നുമാസ കാലാവധി പരമാവധി പ്രയോജനപ്പെടുത്തി നിയമാനുസൃതരായി മാറാനാണ് ശ്രമിക്കേണ്ടത്. അല്ലാത്തവര്‍ക്ക് മടങ്ങിപ്പോകാനുള്ള മാര്‍ഗം എളുപ്പാമാക്കാനുള്ള നടപടികളും ഈ സംയുക്ത നീക്കത്തിലൂടെയുണ്ടാകും. നിയമം അനുസരിക്കാന്‍ തയാറുള്ളവര്‍ മാത്രം സൗദിയിലേക്ക് വന്നാല്‍ മതിയെന്ന മന്ത്രി ആദില്‍ ഫഖീഹിന്‍െറ പ്രസ്താവന നിങ്ങളുടെയും ശ്രദ്ധയില്‍പെട്ടിട്ടുണ്ടാകും. കൂടിക്കാഴ്ചയില്‍ അദ്ദേഹം എടുത്തുപറഞ്ഞ കാര്യമതാണ്: ‘നിയമാനുസൃതരായ 75ലക്ഷം വിദേശ തൊഴിലാളികളാണ് രാജ്യത്തുള്ളത്. അവരെ തീര്‍ച്ചയായും തങ്ങള്‍ക്ക് ആവശ്യമുണ്ട്.
വിദേശറിക്രൂട്ടിങ് തുടരുകയും ചെയ്യും. എന്നാല്‍ നിയമം അനുസരിക്കാന്‍ സന്നദ്ധതയുള്ളവര്‍ മാത്രം ഇങ്ങോട്ടുവന്നാല്‍ മതി.’ ഇതു വലിയൊരു സന്ദേശമാണ്. നിയമം പാലിക്കാന്‍ തയാറായാല്‍ ഒരു ആശങ്കയുടെയും ആവശ്യമില്ല. എല്ലാവരേയും നിയമമാര്‍ഗത്തിലാക്കാന്‍ ഇന്ത്യന്‍ മിഷന്‍ ഗൗരവമായ നടപടികളുമായി മുന്നോട്ടുപോകുകയാണ്. നിയമം അനുസരിക്കാന്‍ തയാറുള്ളവര്‍ക്കെല്ലാം ഇന്ത്യന്‍ എംബസിയില്‍നിന്ന് സഹായം ലഭിക്കും. അതിനുവേണ്ടിയുള്ള ഒരുക്കളെല്ലാം അവര്‍ പൂര്‍ത്തിയാക്കികഴിഞ്ഞു. മാനുഷികമായ പരിഗണന നിതാഖാത്ത് നടപ്പാക്കുമ്പോഴുണ്ടാകണമെന്ന അഭ്യര്‍ഥനയും ഇന്ത്യ നടത്തിയിട്ടുണ്ട്. തൊഴിലാളികളുടെ ക്ഷേമകാര്യങ്ങള്‍ക്കായുള്ള ധാരണാപത്രം ഉള്‍പ്പെടെ വിവിധ വിഷയങ്ങളിന്മേല്‍ ചര്‍ച്ച നടത്തുന്നതിനും പ്രതിവിധികള്‍ ആരായുന്നതിനും ഇരുരാജ്യങ്ങളും ചേര്‍ന്ന് രൂപവത്കരിക്കുന്ന സ്ഥിരം കര്‍മസമിതിയുടെ ആദ്യയോഗം ന്യൂദല്‍ഹിയില്‍മെയ് മാസത്തില്‍ ചേരും. ‘ഹുറൂബു’കാരുടെ വിഷയത്തില്‍ യുക്തമായ നടപടികള്‍ സ്വീകരിക്കാന്‍ ഇന്ത്യന്‍ മിഷനോട് നിര്‍ദേശിച്ചിട്ടുണ്ടെന്ന് സദസ്യരുടെ ചോദ്യത്തിനുള്ള മറുപടിയായി അദ്ദേഹം പറഞ്ഞു.
ഇന്ത്യ സന്ദര്‍ശിക്കാനുള്ള തന്‍െറ ക്ഷണം മന്ത്രി ആദില്‍ ഫഖീഹ് സ്വീകരിച്ചതായും മന്ത്രി രവി പറഞ്ഞു. സൗദി വിദേശകാര്യമന്ത്രി സഊദ് അല്‍ഫൈസലുമായുള്ള കൂടിക്കാഴ്ചയും ഫലപ്രദവും ഇരുരാജ്യങ്ങള്‍ക്കുമിടയിലെ സൗഹൃദം ഊട്ടിയുറപ്പിക്കുന്നതുമായിരുന്നു. ഇന്ത്യക്കാരെ കുറിച്ച് സൗദി ഭരണാധികാരികള്‍ക്ക് നല്ലത് മാത്രമേ പറയാനുള്ളൂവെന്നും അതുകൊണ്ടുതന്നെ അനാവശ്യമായ ഒരു ഭീതിയും വേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അംബാസഡര്‍ ഹാമിദലി റാവു യോഗം ഉദ്ഘാടനം ചെയ്തു. ഡി.സി.എം സിബി ജോര്‍ജ് അധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ ഉന്നതതല സംഘാംഗങ്ങളായ പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് ടി.കെ.എ നായര്‍, പ്രവാസികാര്യമന്ത്രാലയം ജോയിന്‍റ് സെക്രട്ടറി ടി.കെ മനോജ്കുമാര്‍ എന്നിവര്‍ സംബന്ധിച്ചു.

കേന്ദ്ര മന്ത്രിമാരുടെ സൗദി സന്ദര്‍ശനംകൊണ്ട് പ്രയോജനമില്ല -പി.വി. അബ്ദുല്‍ വഹാബ്

Posted: 30 Apr 2013 12:32 AM PDT

Image: 

ദുബൈ: നിതാഖാതുമായി ബന്ധപ്പെട്ട് കേന്ദ്ര മന്ത്രിമാര്‍ സൗദിയില്‍ നടത്തിയ സന്ദര്‍ശനം ഒഴിവാക്കാമായിരുന്നുവെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയും മുന്‍ എം.പിയുമായ പി.വി. അബ്ദുല്‍ വഹാബ്. കേന്ദ്ര മന്ത്രിമാര്‍ സൗദിയില്‍ പോയത് കൊണ്ട് വലിയ പ്രയോജനമില്ലെന്നും പറ്റുമെങ്കില്‍ പ്രധാനമന്ത്രി നേരിട്ടുപോയി അബ്ദുല്ല രാജാവിനെ കാണുകയാണ് വേണ്ടതെന്നും പറഞ്ഞ അദ്ദേഹം, ഇവിടെയുള്ളവരുടെ പ്രശ്നത്തില്‍ നാട്ടിലുള്ളവര്‍ വല്ലാതെ ഇടപെട്ട് ദോഷകരമായി ബാധിക്കുന്ന അവസ്ഥ സൃഷ്ടിക്കരുതെന്ന് അഭിപ്രായപ്പെട്ടു.
പീവീസ് സ്കൂള്‍  വാര്‍ത്താസമ്മേളനത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ലീഗ്, കോണ്‍ഗ്രസ് നേതാക്കളായ മന്ത്രിമാരുടെ സൗദി യാത്രയെ വഹാബ് വിമര്‍ശിച്ചത്. കേരളത്തില്‍ മുല്ലപ്പെരിയാര്‍ പ്രശ്നമുണ്ടായത് പോലുള്ള ചുറ്റുപാടിലാണ് നിതാഖാത് പ്രശ്നം ഉയര്‍ത്തിക്കാട്ടുന്നത്. നിതാഖാത് ഇപ്പോള്‍ തുടങ്ങിയതല്ല. നേരത്തേ തന്നെ ബാങ്കിങ് മേഖലയില്‍ സ്വദേശികള്‍ക്ക് കൂടുതലായി ജോലി നല്‍കാന്‍ തുടങ്ങിയിരുന്നു. പിന്നീട് അത് മറ്റു മേഖലകളിലേക്ക് വ്യാപിപ്പിച്ചു.
അമേരിക്കയിലും യൂറോപിലും പോകുന്ന ഇന്ത്യക്കാര്‍ പൊതുവെ അവിടെ ദീര്‍ഘകാലം താമസിച്ച് സ്വത്തുകള്‍ വാങ്ങി, അവിടെ തന്നെ മരിക്കുകയാണ്. എന്നാല്‍, ഗള്‍ഫില്‍ അങ്ങനെയല്ല. സാഹചര്യത്തിനനുസരിച്ച് ജോലി മാറിയും മറ്റും ജീവിക്കാന്‍ പഠിച്ചവരാണ് ഇന്ത്യക്കാര്‍; പ്രത്യേകിച്ച് മലയാളികള്‍. അങ്ങനെയാണ് അവര്‍ ഇവിടെ പിടിച്ചുനില്‍ക്കുന്നത്.
ആരും വിളിച്ചിട്ടല്ല 1970കളില്‍ സൗദിയിലേക്ക് വന്‍ തോതില്‍ ആളുകള്‍ പോകാന്‍ തുടങ്ങിയത്. നിരവധി പേര്‍ ഉംറ വിസയിലും സന്ദര്‍ശക വിസയിലും പോയി അവിടെ ജോലി നേടുകയായിരുന്നു. എന്നാല്‍, ഇപ്പോള്‍ ആ രാജ്യത്ത് ജോലി ചെയ്യുന്ന വിദേശികളുടെ പദവി നിയമവിധേയമാക്കാന്‍ തുടങ്ങിയിരിക്കുന്നു. ഇതിന് മൂന്നു മാസത്തെ സമയം അനുവദിച്ചിട്ടുണ്ട്.
നിതാഖാതിന്‍െറ ആദ്യ ഘട്ടത്തില്‍ ചില ആശയക്കുഴപ്പങ്ങളുണ്ടായെങ്കിലും ഇപ്പോള്‍ സ്ഥിതി മാറി. അതേസമയം, ചിലര്‍ക്ക് നാട്ടിലേക്ക് മടങ്ങേണ്ടിവന്നു. ഇവരുടെ കാര്യത്തില്‍ ആവശ്യമായ നടപടി വേണം. നിതാഖാതിനെ ഇറാഖ്-കുവൈത്ത് യുദ്ധം പോലെയാണ് ചില പത്രങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും അവതരിപ്പിക്കുന്നത്. നിതാഖാത് എങ്ങനെ വേണമെന്നും മറ്റും പറയാന്‍ കേന്ദ്ര മന്ത്രിമാര്‍ക്ക് സാധിക്കില്ല. അത് ശരിയല്ല. നമ്മുടെ ആളുകള്‍ക്ക് നാളെയും അവിടെ നില്‍ക്കാനും ജോലി ചെയ്യാനുമുള്ള അന്തരീക്ഷം സൃഷ്ടിക്കുകയാണ് വേണ്ടത്. ഇവിടെ എന്തോ സംഭവിക്കുന്നുവെന്ന മട്ടിലുള്ള പ്രചാരണം ശരിയല്ല. 90 ശതമാനം വിദേശികളും 10 ശതമാനം സ്വദേശികളുമുള്ള രാജ്യത്ത് ചില നിയന്ത്രണങ്ങള്‍ വേണ്ടിവരും. അത് മനസ്സിലാക്കാന്‍ സാധിക്കണം. നാട്ടിലുള്ളവര്‍ പ്രശ്നത്തില്‍ ഇടപെട്ട് വഷളാക്കരുത് എന്നാണ് ഇവിടെയുള്ളവരുടെ അഭ്യര്‍ഥന എന്നാണ് എനിക്ക് മനസ്സിലായത്. സൗദിയിലുള്ളവര്‍ക്കും ഈ നിലപാടാണ്.  
വയലാര്‍ രവിയും ഇ. അഹമ്മദും സൗദിയില്‍ പോകാതിരിക്കുന്നതായിരുന്നു നല്ലത്. പക്ഷേ, നമ്മുടെ ആള്‍ക്കാര്‍ ചേര്‍ന്ന് അവരെ ഉന്തി പറഞ്ഞയച്ചതാണ്. മന്ത്രിമാര്‍ക്ക് ഇത്രയൊക്കെയോ ചെയ്യാന്‍ പറ്റുകയുള്ളൂ. അല്ലെങ്കില്‍, പ്രധാനമന്ത്രി സൗദിയില്‍ പോയി അബ്ദുല്ല രാജാവിനെ കാണുകയാണ് വേണ്ടത്. ഇങ്ങനെ ചെയ്യാന്‍ സാധിച്ചാല്‍ നല്ലത്. ഇപ്പോഴത്തേത് വലിയ പ്രശ്നമായി അവതരിപ്പിച്ച് അവിടെ ജോലി ചെയ്യുന്ന ദശലക്ഷക്കണക്കിന് പേരെ അപകടത്തിലാക്കരുത്. നിതാഖാതിന്‍െറ കാര്യത്തില്‍ ആശങ്കപ്പെടേണ്ടതില്ല. ആ രാജ്യത്തെ സ്വദേശികളുടെ സമ്പല്‍ സമൃദ്ധിയും നമുക്ക് വലുതാണ്. അവിടത്തെ സര്‍ക്കാര്‍ കൊണ്ടുവരുന്ന നിയമത്തെ നാം അംഗീകരിക്കണം-അബ്ദുല്‍ വഹാബ് പറഞ്ഞു.

ബേനസീര്‍ ഭൂട്ടോ വധം: മുശര്‍റഫ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍

Posted: 30 Apr 2013 12:32 AM PDT

Image: 

 

റാവല്‍പിണ്ടി: ബേനസീര്‍ ഭൂട്ടോ വധക്കേസില്‍ പാകിസ്താന്‍ മുന്‍ പ്രസിഡന്‍്റ് പര്‍വേസ് മുശര്‍റഫിനെ രണ്ടാഴ്ചത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. റാവല്‍പിണ്ടിയിലെ ഭീകരവിരുദ്ധ കോടതിയുടേതാണ് നടപടി.
 
കേസില്‍ സംയുക്ത അന്വേഷണ സമിതിയിലെ അംഗങ്ങളെ മാറ്റണമെന്ന മുശര്‍റഫിന്റെഹരജി കോടതി തള്ളി. ഏപ്രില്‍ 26നു കേസ് പരിഗണിച്ച കോടതി മുശര്‍റഫിനെ എഫ്.ഐ.എയുടെ കസ്റ്റഡിയില്‍ വിട്ടിരുന്നു. ചൊവാഴ്ച കേസ് പരിഗണിച്ചപ്പോള്‍ മുശര്‍റഫിനെ കോടതിയില്‍ ഹാജരാക്കിയിരുന്നില്ല. 
 
2007 നവംബറില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ ജഡ്ജിമാരെ അന്യായമായി തടങ്കലിലിട്ട കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട മുശര്‍റഫ് ഇപ്പോള്‍ വീട്ടുതടങ്കലിലാണ്. സുരക്ഷ കാരണങ്ങളാലാണ് മുശര്‍റഫിനെ കോടതിയില്‍ ഹാജരാക്കാതിരുന്നതെന്ന് എഫ്.ഐ.എ വൃത്തങ്ങള്‍ പറഞ്ഞു. 2007 ഡിസംബര്‍ 27നു മുശര്‍റഫ് പ്രസിഡന്‍്റായിരുന്നപ്പോഴാണ് ബേനസീര്‍ ഭൂട്ടോ റാവല്‍പിണ്ടയിലെ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടത്. 
 
 
 
 

ഐ.സി.ആര്‍.എഫ്: ഭഗവാന്‍ അസര്‍പോട്ട പുതിയ ചെയര്‍മാന്‍

Posted: 30 Apr 2013 12:24 AM PDT

Image: 

മനാമ: ഇന്ത്യന്‍ കമ്യൂണിറ്റി റിലീഫ് ഫണ്ട് (ഐ.സി.ആര്‍.എഫ്) കമ്മിറ്റി പുന:സംഘടിപ്പിക്കുന്നതിന്‍െറ ഭാഗമായി നിലവിലെ ജന. സെക്രട്ടറി ഭഗവാന്‍ അസര്‍പോട്ടയെ പുതിയ ചെയര്‍മാനായി തെരഞ്ഞെടുത്തു. നിലവിലെ ചെയര്‍മാന്‍ ജോണ്‍ ഐപ്പ് ഉപദേഷ്ടാവായി കമ്മിറ്റിയിലുണ്ടാകും. കമ്മിറ്റിയിലെ മറ്റു ഭാരവാഹികളെയും അംഗങ്ങളെയും ചെയര്‍മാന്‍ തെരഞ്ഞെടുത്ത ശേഷം അത് പരിശോധിച്ച് എംബസി അംഗീകാരം നല്‍കും.
തനിക്ക് സ്ഥാനം ഒഴിയണമെന്ന് ജോണ്‍ ഐപ്പ് അഭ്യര്‍ഥിച്ചതിന്‍െറ അടിസ്ഥാനത്തിലും കമ്മിറ്റി പുന:സംഘടിപ്പിക്കുന്നതിന്‍െറ ഭാഗമായുമാണ് പുതിയ ചെയര്‍മാനെ തെരഞ്ഞെടുത്തതെന്ന് അംബാസഡര്‍ ഡോ. മോഹന്‍കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഐ.സി.ആര്‍.എഫിന്‍െറ കഴിഞ്ഞകാല പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമായിരുന്നു. കമ്യൂണിറ്റിക്കിടയില്‍ നിരവധി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കമ്മിറ്റിക്ക് സാധിച്ചിട്ടുണ്ട്. ഇത് അനുസ്യൂതം തുടരാന്‍ പുതിയ ചെയര്‍മാനും കമ്മിറ്റിക്കുമാകണം. എംബസിയുടെ പൂര്‍ണ പിന്തുണ ഐ.സി.ആര്‍.എഫിന്‍െറ പ്രവര്‍ത്തനങ്ങള്‍ക്കുണ്ടാകും. ഐ.സി.ആര്‍.എഫിന് രജിസ്ട്രേഷന്‍ സമ്പാദിക്കുന്നതിനും നിലവിലെ കമ്മിറ്റിയുടെ ഭരണഘടന പരിഷ്കരിക്കുന്നതിനും നടപടിയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതനുസരിച്ച് രണ്ട് വര്‍ഷം കൂടുമ്പോള്‍ ചെയര്‍മാനെ മാറ്റുന്ന രീതിയുണ്ടാകുമെന്നും അംബാസഡര്‍ വ്യക്തമാക്കി.
ഐ.സി.ആര്‍.എഫിന്‍െറ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി മുന്നോട്ട് കൊണ്ടുപോകാന്‍ സാധിച്ചിട്ടുണ്ടെന്ന് സ്ഥാനമൊഴിഞ്ഞ ചെയര്‍മാന്‍ ജോണ്‍ ഐപ്പ് വ്യക്തമാക്കി. ഏകദേശം രണ്ട് കോടി രൂപയുടെ ആശ്വാസ പ്രവര്‍ത്തനങ്ങളാണ് നടത്തിയത്.
കൃത്യമായ ഓഡിറ്റിങ്ങോടെയും എംബസിയുടെ ഉത്തരവാദിത്വത്തിലുമാണ് ഫണ്ട് കൈമാറ്റങ്ങള്‍ നടന്നിട്ടുള്ളത്. നല്ല വരുമാനമുള്ള ഇന്ത്യക്കാര്‍ വര്‍ഷത്തില്‍ 50 ദിനാറെങ്കിലും ഐ.സി.ആര്‍.എഫിന്‍െറ പ്രവര്‍ത്തനങ്ങള്‍ക്ക് നീക്കിവെച്ചാല്‍ അത് കമ്യൂണിറ്റിയിലെ പാവപ്പെട്ടവര്‍ക്ക് വലിയ മുതല്‍ക്കൂട്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഐ.സി.ആര്‍.എഫിന്‍െറ പ്രവര്‍ത്തനങ്ങള്‍ ഒരു ടീം വര്‍ക്കായിട്ടാണ് നടക്കുന്നതെന്നും കമ്യൂണിറ്റിയുടെ മൊത്തം സഹകരണം പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമാണെന്നും പുതിയ ചെയര്‍മാന്‍ ഭഗവാന്‍ അസര്‍പോട്ട വ്യക്തമാക്കി.
സി.സി.ഐ.എയുടെ പ്രവര്‍ത്തനങ്ങള്‍ മരവിപ്പിച്ചുകൊണ്ട് എംബസി സര്‍ക്കുലര്‍ ഇറക്കിയതിനെ തുടര്‍ന്ന് ഐ.സി.ആര്‍.എഫും പുന:സംഘടിപ്പിക്കണമെന്ന് വിവിധ കോണുകളില്‍നിന്ന് ആവശ്യമുയര്‍ന്നിരുന്നു. നേരത്തെ സി.സി.ഐ.എയുടെ ഭാഗമായിരുന്ന ഐ.സി.ആര്‍.എഫിന് പിന്നീട് സ്വതന്ത്ര സ്വഭാവം കൈവരികയായിരുന്നു. ആറ് വൈസ് ചെയര്‍മാന്മാരും ട്രഷററും അസി. ട്രഷററും ജോയിന്‍റ് സെക്രട്ടറിയും ഇന്‍േറണല്‍ ഓഡിറ്ററും 70ഓളം അംഗങ്ങളാണ് ഇപ്പോള്‍ ഐ.സി.ആര്‍എഫിലുള്ളത്. അംഗങ്ങളില്‍ ഭൂരിഭാഗവും കമ്മിറ്റിയുടെ മാസാന്ത യോഗങ്ങളില്‍ പങ്കെടുക്കാറില്ല.
ചില വ്യവസായ, വ്യാപാര പ്രമുഖരെ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയത് ഫണ്ട് ശേഖരം കൂടി ലക്ഷ്യമാക്കിയാണ്. അതേസമയം, സാമൂഹിക, സേവന പ്രവര്‍ത്തനങ്ങളില്‍ മുഖം കാണിക്കാത്ത പലരും കമ്മിറ്റിയിലുണ്ട്. ബഹ്റൈനില്‍ നിരവധി സാമൂഹിക, റിലീഫ് പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുന്ന സംഘടനകള്‍ക്കൊ വ്യക്തികള്‍ക്കൊ ഐ.സി.ആര്‍.എഫില്‍ പ്രാതിനിധ്യം ലഭിച്ചിട്ടുമില്ല. നിലവിലെ കമ്മിറ്റിയില്‍ വിരലിലെണ്ണാവുന്ന ചിലര്‍ മാത്രമാണ് സാമൂഹിക സേവന മേഖലയില്‍ സജീവമായി പ്രവര്‍ത്തിക്കുന്നത്. കമ്മിറ്റി പുന:സംഘടിപ്പിക്കുമ്പോള്‍ ഇക്കാര്യങ്ങളെല്ലാം പരിഗണിക്കണമെന്നാണ് കമ്യൂണിറ്റി താല്‍പര്യപ്പെടുന്നത്.
 

ഒമാനില്‍ മഴയും കാറ്റും തുടരുന്നു...

Posted: 30 Apr 2013 12:18 AM PDT

Image: 

മസ്കത്ത്: രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ ദുരിതം വിതച്ച് ഒരാഴ്ചയായി മഴ തുടരുന്നു. ഇന്നലെ രാത്രി ശക്തമായ കാറ്റിന്‍െറ അകമ്പടിയോടെയാണ് മസ്കത്ത് ഗവര്‍ണറേറ്റിലെ റൂവി, മത്ര എന്നിവിടങ്ങളിലും പരിസര പ്രദേശങ്ങളിലും മഴയെത്തിയത്. ഇബ്രി, ബൂആലി, അല്‍വാസി, ലഷ്കറ തുടങ്ങിയ പ്രദേശങ്ങളിലും കനത്ത മഴ പെയ്തു. ശക്തമായ കാറ്റിന്‍െറയും ഇടിയുടെയും അകമ്പടിയോടെയാണ് പലയിടങ്ങളിലും മഴയെത്തിയത്. ബൂആലിയില്‍ വാദികള്‍ നിറഞ്ഞൊഴുകുകയാണ്.  അല്‍കാമിലില്‍ കണ്ണൂര്‍ കോയാട് സ്വദേശി സുബൈറിന്‍െറ കടയുടെ മേല്‍ക്കൂര തകര്‍ന്ന് വെള്ളം അകത്തു കയറി. ഇബ്രി സൂഖിലും പരിസരങ്ങളിലും വെള്ളം കയറി നിരവധി പേര്‍ റോഡിനിരുവശവും കുടുങ്ങി.  ഗൂബ്രയില്‍ നിരവധി വാഹനങ്ങള്‍ വെള്ളക്കെട്ടില്‍ കുടുങ്ങി. ഫലജ്, ശിനാസ്, സഹം എന്നിവിടങ്ങളില്‍ വൈകിട്ട് അഞ്ചു മണിവരെ മഴ പെയ്തു. പലയിടങ്ങളിലും വാഹനങ്ങള്‍ ഒഴുക്കില്‍പെട്ടു. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മസ്കത്തില്‍ നിന്ന് സൂറിലേക്ക് പോയ ഒ.എന്‍.ടി.സി ബസ് പാതി വഴിയില്‍ വെച്ച് സര്‍വീസ് മതിയാക്കി തിരിച്ചു പോയി. വാദിയില്‍ ഒറ്റപ്പെട്ടവരെ പൊലീസും സൈന്യവും ചേര്‍ന്ന് രക്ഷിച്ചു.
മോശം കാലാവസ്ഥ കാരണം എത്തിപ്പെടാന്‍ കഴിയാത്ത മേഖലകളില്‍ ഹെലികോപ്റ്ററിന്‍െറ സഹായത്തോടെയാണ് രക്ഷാപ്രവര്‍ത്തനം നടക്കുന്നത്. തുടര്‍ച്ചയായി പെയ്യുന്ന മഴ നിര്‍മാണ പ്രവര്‍ത്തനങ്ങളെയും ബാധിച്ചിട്ടുണ്ട്. ഓഫിസുകളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനം താളം തെറ്റി. മസ്കത്തില്‍ പകല്‍ തെളിഞ്ഞ കാലാവസ്ഥയായിരുന്നുവെങ്കിലും രാത്രിയോടെ ശക്തമായി മഴ പെയ്യുകയായിരുന്നു.
വാദികള്‍ നിറഞ്ഞതിനാല്‍ പലയിടങ്ങളിലും പൊലീസ് വഴി തിരിച്ചു വിട്ടു. നാട്ടില്‍ നിന്നെത്തിയ മലയാളികളുള്‍പ്പെടെയുള്ളവര്‍ വിമാനത്താവളത്തില്‍ നിന്നുള്ള വഴി മധ്യേ താമസസ്ഥലത്തെത്താന്‍ കഴിയാതെ വഴിയില്‍ കുടുങ്ങി. മത്ര സൂക്കിലെ മറ്റു വ്യാപാരം മുടങ്ങിയെങ്കിലും കുട വിപണി സജീവമായിരുന്നു.

കുവൈത്തും തുര്‍ക്കിയും എട്ട് കരാറുകള്‍ ഒപ്പുവെച്ചു

Posted: 30 Apr 2013 12:11 AM PDT

Image: 

കുവൈത്ത് സിറ്റി: അമീര്‍ ശൈഖ് സ്വബാഹ് അല്‍ അഹ്മദ് അസ്വബാഹിന്‍െറ തുര്‍ക്കി സന്ദര്‍ശനത്തോടനുബന്ധിച്ച് കുവൈത്തും തുര്‍ക്കിയും തമ്മില്‍ വിവിധ മേഖലകളില്‍ സഹകരണം ലക്ഷ്യമിട്ട് എട്ട് കരാറുകളില്‍ ഒപ്പുവെച്ചു. അമീറിന്‍െറയും തുര്‍ക്കി പ്രസിഡന്‍റ് അബ്ദുല്ല ഗുല്ലിന്‍െറയും സാന്നിധ്യത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് വിദ്യാഭ്യാസ, ആരോഗ്യ, സാംസ്കാരിക, വ്യോമയാന, നയതന്ത്ര മേഖലകളിലൂന്നിയ അഞ്ച് ഉടമ്പടികളും മൂന്ന് ധാരണാപത്രവും ഒപ്പുവെച്ചത്.
വ്യോമ ഗതാഗതവുമായി ബന്ധപ്പെട്ട കരാറില്‍ കുവൈത്ത് സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് ജനറല്‍ ഫവാസ് അല്‍ ഫര്‍ഹയും തുര്‍ക്കി സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ ബിലാല്‍ ഇക്സിയും ഒപ്പുചാര്‍ത്തിയപ്പോള്‍ ഉന്നത വിദ്യാഭ്യാസ, ശാസ്ത്ര ഗവേഷണ രംഗത്തെ സഹകരണത്തിനുള്ള ഉടമ്പടിയില്‍ കുവൈത്ത് വിദേശകാര്യ അണ്ടര്‍ സെക്രട്ടറി ഖാലിദ് അല്‍ ജാറല്ലയും തുര്‍ക്കി കൗണ്‍സില്‍ ഓഫ് ഹയര്‍ എജുക്കേഷന്‍ പ്രസിഡന്‍റ് ഖോകാന്‍ സെതിന്‍സയയും ഒപ്പുവെച്ചു. ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട കരാറില്‍ കുവൈത്ത് വാണിജ്യ-വ്യവസായ മന്ത്രി അനസ് അല്‍ സാലിഹും തുര്‍ക്കി കൃഷി മന്ത്രി മഹ്മൂദ് ബാക്കറും സാംസ്കാരിക രംഗത്തെ സഹകരണത്തിനുള്ള കരാറില്‍ കുവൈത്ത് വിദേശകാര്യ മന്ത്രി ശൈഖ് സ്വബാഹ് അല്‍ ഖാലിദ് അസ്വബാഹും തുര്‍ക്കി വിദേശ മന്ത്രി അഹ്മദ് ദാവൂദോഗ്ലുവും ഒപ്പുചാര്‍ത്തി. നയതന്ത്ര ആവശ്യങ്ങള്‍ക്കുവേണ്ടിയുള്ള യാത്രക്ക് ഇളവ് അനുവദിക്കുന്ന കരാറിലും ഇരുരാജ്യങ്ങളുടെയും വിദേശ മന്ത്രിമാരാണ് ഒപ്പുവെച്ചത്.
വ്യോമയാന മേഖലയിലെ സഹകരണത്തിനുള്ള ധാരണാപത്രത്തില്‍ കുവൈത്ത് സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് ജനറല്‍ ഫവാസ് അല്‍ ഫര്‍ഹ, തുര്‍ക്കി സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ ബിലാല്‍ ഇക്സി എന്നിവരും പ്രതിരോധ രംഗത്തെ സഹകരണത്തിനുള്ള ധാരണാപത്രത്തില്‍ കുവൈത്ത് ആഭ്യന്തര മന്ത്രി ശൈഖ് അഹ്മദ് അല്‍ ഹമൂദ് അസ്വബാഹ്, തുര്‍ക്കി പ്രതിരോധ മന്ത്രി ഇസ്മത് ഇല്യാസ് എന്നിവരും ഒപ്പുവെച്ചപ്പോള്‍ കുവൈത്തിലെ സൗദ് അല്‍ നാസര്‍ അസ്വബാഹ് ഡിപ്ളോമാറ്റിക് ഇന്‍സ്റ്റിറ്റ്യൂട്ടും തുര്‍ക്കി ഫോറിന്‍ മിനിസ്ട്രി ഡിപ്ളോമാറ്റിക് അക്കാദമിയും തമ്മിലുള്ള സഹകരണ ധാരണാപത്രത്തില്‍ ഇരുരാജ്യങ്ങളുടെയും വിദേശ മന്ത്രിമാര്‍ ഒപ്പിട്ടു.
ഞായറാഴ്ചയാണ് മൂന്ന് ദിവസത്തെ ഔദ്യാഗിക സന്ദര്‍ശനത്തിനായി അമീറും പ്രതിനിധി സംഘവും തുര്‍ക്കിയിലെത്തിയത്. ഇവര്‍ക്ക് തിങ്കളാഴ്ച തുര്‍ക്കി പ്രധാനമന്ത്രി റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ അങ്കാറ പാലസില്‍ സ്വീകരണം നല്‍കി. അമീറും പ്രസിഡന്‍റും അബ്ദുല്ല ഗുല്ലും ചേര്‍ന്ന് സൈനിക പരേഡ് വീക്ഷിക്കുകയും ചെയ്തു.
 

ജെറ്റിന് കുറഞ്ഞ പലിശക്ക് ഇത്തിഹാദ് വായ്പ ലഭ്യമാക്കും

Posted: 29 Apr 2013 10:30 PM PDT

Image: 

മുംബൈ: ഇത്തിഹാദ് എയര്‍വേയ്സുമായുള്ള സഹകരണം ഇന്ത്യയിലെ പ്രമുഖ സ്വകാര്യ വിമാന കമ്പനിയായ ജെറ്റ് എയര്‍വേയ്സിന് ഇരട്ട നേട്ടമാകുന്നു. 2058 കോടി രൂപ മുടക്കി 32 ശതമാനം ഓഹരി പങ്കാളിത്തം എടുത്തതിന് തൊട്ടു പിറകെ ജെറ്റ് എയര്‍വേയ്സിന് ഇത്തിഹാദ് വളരെ ആകര്‍ഷകമായ നിരക്കില്‍ 30 കോടി ഡോളര്‍ വായ്പ നല്‍കാന്‍ തീരുമാനിച്ചു. ഇത് ഇപ്പോള്‍ വന്‍ കടബാധ്യതയുള്ള ജെറ്റിന് ഏറെ ഗുണം ചെയ്യും. ഈ തീരുമാനം വരും വര്‍ഷങ്ങളില്‍ ജെറ്റിന്‍െറ അറ്റാദായം ഗണ്യമായി വര്‍ധിക്കാനും വഴിയൊരുക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

അവിശ്വസിനീയമായ മൂന്നു ശതമാനം നിരക്കിലാണ് ഇത്തിഹാദ് ജെറ്റിന് 30 കോടി ഡോളര്‍ (ഏകദേശം 1650 കോടി രൂപ) വായ്പ ലഭ്യമാക്കുക. ഇതു വഴി പലിശ ഇനത്തില്‍ ഇപ്പോള്‍ ചെലവഴിക്കുന്ന തുകയില്‍ മൂന്നു കോടി ഡോളറോളം (ഏകദേശം 160 കോടി രൂപ) ലാഭിക്കാന്‍ ജെറ്റിന് കഴിയും. 2012 ഡിസംബറിലെ കണക്കുകള്‍ പ്രകാരം 10,000 കോടി രൂപയിലേറെയാണ് ജെറ്റിന്‍െറ കടബാധ്യത. ഈ വയ്പകള്‍ക്ക് 14 ശതമാനം പലിശയാണ് ജെറ്റ് നല്‍കിവരുന്നത്. ഈ ഇനത്തില്‍ മാത്രം 1400 കോടി രൂപയിലേറെ പ്രതിവര്‍ഷം കമ്പനി ചെലവഴിക്കുന്നുണ്ട്.  

അബൂദബിയിലെ ഇത്തിഹാദ് എയര്‍വേയ്സിന്‍െറ ബാങ്കുകള്‍ വഴിയാവും വായ്പ ലഭ്യമാക്കുകയെന്നാണ് ഇപ്പോഴത്തെ സൂചന. വന്‍തോതില്‍ കരുതല്‍ പണം കൈവശമുള്ള ഇത്തിഹാദ് ഭാവിയില്‍ ജെറ്റിന്‍െറ പലിശ ബാധ്യത കുറയ്ക്കുന്നതിന് കൂടുതല്‍ പണം ലഭ്യമാക്കിയേക്കുമെന്ന പ്രതീക്ഷയും ഇതോടെ ഉയര്‍ന്നിട്ടുണ്ട്.

Monday, April 29, 2013

മൊബൈല്‍ അദാലത്തില്‍ 40കേസുകള്‍ തീര്‍പ്പാക്കി Madhyamam News Feeds

മൊബൈല്‍ അദാലത്തില്‍ 40കേസുകള്‍ തീര്‍പ്പാക്കി Madhyamam News Feeds

Link to

മൊബൈല്‍ അദാലത്തില്‍ 40കേസുകള്‍ തീര്‍പ്പാക്കി

Posted: 29 Apr 2013 12:24 AM PDT

മാവേലിക്കര: സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നില്‍ക്കുന്ന ജനവിഭാഗങ്ങള്‍ക്ക് ഹൈകോടതി നല്‍കുന്ന സൗജന്യ നിയമസഹായ മൊബൈല്‍ അദാലത്ത് മാവേലിക്കര താലൂക്കിലെ പത്ത് പഞ്ചായത്തുകള്‍ സന്ദര്‍ശിച്ച് നാല്‍പതിലധികം കേസുകള്‍ക്ക് തീര്‍പ്പുകല്‍പ്പിച്ചു. 80 പരാതികളാണ് ലഭിച്ചത്. ശേഷിച്ച പരാതികളില്‍ എതിര്‍കക്ഷികള്‍ ഹാജരാകുന്നതിനും മറ്റും നോട്ടീസ് അയക്കുന്നതിന് മാറ്റിവെച്ചു.
ചെട്ടികുളങ്ങര, തൃപ്പെരുന്തുറ, തഴക്കര, തെക്കേക്കര, ചുനക്കര, നൂറനാട്, പാലമേല്‍, താമരക്കുളം, വള്ളികുന്നം, ഭരണിക്കാവ് പഞ്ചായത്തുകളിലാണ് അദാലത്ത് സംഘടിപ്പിച്ചത്. ലീഗല്‍ സെല്‍ ആരംഭിച്ചിട്ടില്ലാത്തതിനാല്‍ മാവേലിക്കര നഗരപ്രദേശത്ത് അദാലത്ത് നടന്നില്ല. സ്ത്രീകളാണ് പരാതികളുമായി കൂടുതലും എത്തിയത്. ഭര്‍ത്താവിനെതിരായ പരാതി, സ്ത്രീധന പീഡനം, കുടിനീര്‍ക്ഷാമം, വൈദ്യുതി തകരാര്‍, വഴിതര്‍ക്കം തുടങ്ങിയവയായിരുന്നു അധികവും. കുടുംബശ്രീ, സി.ഡി.എസ് പ്രവര്‍ത്തകര്‍ സ്ത്രീകളുടെ സഹായത്തിനെത്തി.
പഞ്ചായത്ത് ലീഗല്‍ എയ്ഡ് ക്ളിനിക്കുകളിലാണ് പരാതികള്‍ സ്വീകരിക്കുക. താലൂക്ക് ലീഗല്‍ കമ്മിറ്റി മീഡിയേറ്ററായ അഭിഭാഷകന്‍ പഞ്ചായത്തിലെത്തി പരാതികള്‍ക്ക് തീര്‍പ്പുകല്‍പ്പിക്കും. ആവശ്യമെങ്കില്‍ താലൂക്ക് ലീഗല്‍ സര്‍വീസസ് ചെയര്‍മാന്‍ പഞ്ചായത്ത് അദാലത്തിലെത്തി അന്തിമവിധി നല്‍കും. ജസ്റ്റിസ് ആര്‍. സുധാകരനാണ് താലുക്ക് ലീഗല്‍ സര്‍വീസസ് ചെയര്‍മാന്‍.
മൊബൈല്‍വാന്‍ അദാലത്തില്‍ തീര്‍പ്പുകല്‍പ്പിക്കുന്നതിന് ന്യായാധിപ സ്ഥാനത്ത് അഭിഭാഷകരായ പി. ഷാജഹാന്‍, ആര്‍. ശ്രീനിവാസ്, ഉല്ലാസ് എന്നിവരാണ് എത്തിയത്. താലൂക്ക് ലീഗല്‍ കമ്മിറ്റി സെക്രട്ടറി ജി. രഘുനാഥന്‍ നായര്‍, സിനി നായര്‍ എന്നിവര്‍ നേതൃത്വം നല്‍കി. മാവേലിക്കര, ഭരണിക്കാവ് ബ്ളോക് ഓഫിസുകളില്‍ പത്തുവര്‍ഷം നിലനിന്ന ലീഗല്‍ എയ്ഡ് ക്ളിനിക്കുകള്‍ പുന$സ്ഥാപിക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.
 

സൗഹൃദം നടിച്ച് സ്വര്‍ണം തട്ടുന്നവര്‍ പിടിയില്‍

Posted: 29 Apr 2013 12:21 AM PDT

കൂത്താട്ടുകുളം: സൗഹൃദം നടിച്ച് സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്തവര്‍ പിടിയില്‍. കലൂര്‍ പുതുക്കലവട്ടം പട്ടണവീട്ടില്‍ ഷിയാദ് (34), ഉദയംപേരൂര്‍ തോപ്പില്‍ വീട്ടില്‍ റേച്ചല്‍ അമ്മിണി എന്ന അമ്പിളി(29) എന്നിവരാണ് കൂത്താട്ടുകുളം പൊലീസിന്‍െറ പിടിയിലായത്.
തയ്യല്‍ജോലി ചെയ്തുകൊണ്ടിരുന്ന അമ്പിളി എറണാകുളത്ത് വെച്ച് പെയ്ന്‍റിങ് തൊഴിലാളിയായ ഷിയാദിനെ പരിചയപ്പെട്ടതോടെയാണ് കബളിപ്പിക്കല്‍ പരമ്പരയുടെ തുടക്കം.
 ബ്യൂട്ടിപാര്‍ലര്‍ കേന്ദ്രീകരിച്ചുള്ള തയ്യല്‍ കടകളില്‍ ജോലി നോക്കിവരികയായിരുന്നു അമ്പിളി.
ഇവിടെ എത്തുന്ന വീട്ടമ്മമാരുമായി ചങ്ങാത്തത്തില്‍ ഏര്‍പ്പെടുകയും പിന്നീട് സ്വര്‍ണാഭരണങ്ങള്‍ പണയംവെക്കാന്‍ വാങ്ങിച്ച് വില്‍ക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. 2009ല്‍ തൃശൂര്‍, കുന്നംകുളം, എറണാകുളം എന്നീ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ തട്ടിപ്പുകേസുകളില്‍ ശിക്ഷ അനുഭവിച്ച് ഇറങ്ങിയതാണ് ഇവര്‍. ഏപ്രില്‍ 13 ന് കൂത്താട്ടുകുളത്തെ ബ്യൂട്ടിഷോപ്പില്‍ തയ്യല്‍ ജോലിക്കിടെ ബാപ്പൂജി ജങ്ഷനില്‍ താമസിക്കുന്ന വീട്ടമ്മയുമായി സൗഹൃദത്തില്‍ ഏര്‍പ്പെടുകയും ഇവരുടെ വീട്ടിലെത്തി വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ മാല വായ്പയായി ചോദിക്കുകയും ചെയ്തു. തിരിച്ച് എത്തുമ്പോള്‍ എടുത്തോളാമെന്ന് പറഞ്ഞ് ബാഗ് ആ വീട്ടില്‍ ഏല്‍പ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍, പറഞ്ഞ സമയത്ത് തിരിച്ചെത്താത്തതില്‍ സംശയിച്ച് ബാഗ് പരിശോധിച്ചപ്പോള്‍ കുറച്ച് പേപ്പറുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു.
 തുടര്‍ന്ന് ഇവര്‍ കൂത്താട്ടുകുളം പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അമ്പിളിയുടെ മൊബൈല്‍ നമ്പര്‍ പിന്തുടര്‍ന്നാണ് പിടികൂടിയത്.
 വാഴക്കുളം, പാലാ, രാമപുരം എന്നിവിടങ്ങളില്‍ സമാന രീതിയില്‍ ഇവര്‍ തട്ടിപ്പ് നടത്തിയതായും പൊലീസ് പറഞ്ഞു.

സരബ്ജിത്തിനെ വിദഗ്ധ ചികിത്സക്ക് വിദേശത്തേക്ക് കൊണ്ടുപോകില്ല

Posted: 29 Apr 2013 12:15 AM PDT

Image: 

ലാഹോര്‍: പാകിസ്താന്‍ ജയിലില്‍ സഹതടവുകാരുടെ ക്രൂരമര്‍ദനത്തിന് ഇരയായി ഗുരുതരാവസ്ഥയില്‍ കഴിയുന്ന ഇന്ത്യന്‍ വംശജന്‍ സരബ്ജിത്ത് സിങ്ങിനെ വിദഗ്ധ ചികിത്സക്കായി പാകിസ്താന് പുറത്തേക്ക് കൊണ്ടുപോകേണ്ടെന്ന് തീരുമാനം. സരബ്ജിത്തിനെ തുടര്‍ചികിത്സക്കായി സ്വന്തം രാജ്യത്തേക്ക് കൊണ്ടുവരണമെന്ന ബന്ധുക്കളുടെ ആവശ്യം തള്ളി നാലംഗ വിദഗ്ധ സമിതിയാണ് തീരുമാനം എടുത്തത്.

ഞായറാഴ്ച ലാഹോറിലെ ജിന്ന ആശുപത്രിയില്‍ സരബ്ജിത്തിനെ സന്ദര്‍ശിച്ച ശേഷം സഹോദരി ദല്‍ബീര്‍ കൗറാണ് ഇത്തരമൊരു ആവശ്യവുമായി രംഗത്തെത്തിയത്. തന്റെ സഹോദരന്റെ ജീവന്‍ പാകിസ്താനില്‍ സുരക്ഷിതമല്ല. എത്രയും വേഗം അദ്ദേഹത്തെ ഇന്ത്യയിലെത്തിക്കണമെന്നും ഇതിനായി ഇന്ത്യന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്നും ലാഹോറിലെ ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ദല്‍ബീര്‍ ആവശ്യപ്പെട്ടത്. സരബ്ജിത്ത് അക്രമത്തിനിരയായതില്‍ ജയില്‍ അധികൃതര്‍ക്കും പങ്കുണ്ടെന്ന് അവര്‍ ആരോപിച്ചു. ജയിലിനകത്ത് ആയുധങ്ങള്‍ എത്തിയത് എങ്ങനെയാണെന്ന് അധികൃതരാണ് വ്യക്തമാക്കേണ്ടത്. അവരറിയാതെ ഒരിക്കലും ആയുധം ഇവിടെയെത്തില്ലെന്നും ദല്‍ബീര്‍ കൗര്‍ പറഞ്ഞിരുന്നു. ദല്‍ബീറിനെ കൂടാതെ സരബ്ജിത്തിന്റെഭാര്യയും രണ്ട് മക്കള്‍ക്കളും ലാഹോറിലെ ആശുപത്രിയിലെത്തിയിരുന്നു.

അതിനിടെ, സരബ്ജിത് സിങ് സാധാരണ നിലയിലേക്ക് മടങ്ങിവരാനുള്ള സാധ്യത വിരളമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. തലക്ക് ക്ഷതമേറ്റ ശേഷമുള്ള അവസ്ഥ വിലയിരുത്തിയ ശേഷമാണ് ഈ നിഗമനമെന്ന് ഡോക്ടര്‍മാരിലൊരാള്‍ പാക് ദിനപത്രമായ 'ഡോണി'നോട് പറഞ്ഞു. നിലവിലെ അവസ്ഥ സരബ്ജിതിന്റെ ചികിത്സക്കായി രൂപവത്കരിച്ച മെഡിക്കല്‍ ബോര്‍ഡിന് വലിയ വെല്ലുവിളിയാണെന്നും അദ്ദഹേം കൂട്ടിച്ചേര്‍ത്തു. ലാഹോറിലെ ജിന്ന ആശുപത്രി ഐ.സി.യുവിലാണ് ഇപ്പോള്‍ സരബ്ജിതുള്ളത്.

വെള്ളിയാഴ്ചയാണ് സരബ്ജിത്ത് ജയിലില്‍ അക്രമത്തിന് ഇരയായത്. അന്നു തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സരബ്ജിത്തിനെ സന്ദര്‍ശിക്കാന്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരെ ആദ്യ ഘട്ടത്തില്‍ ജയിലധികൃതര്‍ അനുവദിച്ചിരുന്നില്ല. ഞായറാഴ്ച ഏറെ വൈകിയാണ് ഇവര്‍ക്ക് ആശുപത്രിയില്‍ സന്ദര്‍ശനാനുമതി ലഭിച്ചത്. സരബ്ജിത്തിന്റെകുടുംബത്തോടൊപ്പം ആശുപത്രിയിലെത്തിയ അഭിഭാഷകനും അധികൃതര്‍ അനുവാദം നല്‍കിയില്ല.

1990ല്‍ നടന്ന സ്‌ഫോടനത്തില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയാണ് പാക് കോടതി സരബ്ജിത്തിന് വധശിക്ഷ വിധിച്ചത്.

കാക്കടവിലെ ജലചൂഷണത്തിനെതിരെ പ്രതിഷേധ കൂട്ടായ്മ

Posted: 28 Apr 2013 11:45 PM PDT

ചെറുപുഴ:  കാക്കടവ് പുഴയിലെ ജലചൂഷണത്തിനെതിരെ ഡി.വൈ.എഫ്.ഐ പ്രതിഷേധ കൂട്ടായ്മ. വറ്റിത്തുടങ്ങിയ പുഴയില്‍നിന്ന് രാമന്തളി പഞ്ചായത്ത്, ഏഴിമല നേവല്‍ അക്കാദമി, പെരിങ്ങോം സി.ആര്‍.പി.എഫ് കേന്ദ്രം എന്നിവിടങ്ങളില്‍ വെള്ളമെത്തിക്കുന്നതിന് നിര്‍മിച്ച കനാലിലേക്ക് പുഴയിലെ വെള്ളക്കുഴികളില്‍നിന്ന് കൂറ്റന്‍ മോട്ടോറുകളുപയോഗിച്ച് വെള്ളം പമ്പുചെയ്യുന്നതാണ് ജനങ്ങളുടെ പ്രതിഷേധത്തിനിടയാക്കിയത്. ഇതുമൂലം കടുത്ത വേനലില്‍ കാക്കടവ്, അരിയംകല്ല്, ചുഴിക്കയം, ചാനടുക്കം, നെടുങ്കല്ല് പ്രദേശങ്ങളില്‍ കുടിവെള്ളത്തിന് കടുത്തക്ഷാമം നേരിട്ടിരുന്നു. പുഴയിലെ വെള്ളമൂറ്റല്‍ മൂലം കിണറുകളിലെ ജലനിരപ്പ് ഓരോ വര്‍ഷവും കുറയുന്നതായും നാട്ടുകാര്‍ പരാതിപ്പെട്ടു.
ജലചൂഷണത്തിനെതിരെ ഡി.വൈ.എഫ്.ഐ ചീമേനി രണ്ടാം വില്ലേജ് കമ്മിറ്റിയാണ് രംഗത്തിറങ്ങിയത്. ഞായറാഴ്ച ഉച്ചക്ക് കാക്കടവ് പുഴയോരത്ത് സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മയില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. വന്‍കിട മോട്ടോര്‍ ഉപയോഗിച്ചാണ് പുഴയില്‍ താല്‍ക്കാലികമായി കെട്ടിയ തടയണയില്‍നിന്ന് വെള്ളം വലിയ ടാങ്കിലേക്ക് പമ്പ് ചെയ്യുന്നത്.  പുഴക്കു സമീപത്തെ വലിയ കുഴിയിലെ വെള്ളം പമ്പുചെയ്ത് തടയണയിലെത്തിച്ചാണ് ജലചൂഷണം. ഇതിനെതുടര്‍ന്ന് കാക്കടവ്, അരിയന്‍കല്ല്, ചെമ്മരങ്കായം, അറുകര എന്നീ പ്രദേശങ്ങളിലാണ് കുടിവെള്ളക്ഷാമം നേരിട്ടുതുടങ്ങിയത്. താല്‍ക്കാലിക തടയണ നിര്‍മാണത്തിനായി പൂഴികൊണ്ടുവരുന്ന പ്ളാസ്റ്റിക് ചാക്കുകളും മറ്റും പുഴയുടെ നാശത്തിനിടയാക്കുകയാണ്.
പുഴയിലെ മത്സ്യസമ്പത്തും ഗണ്യമായി കുറഞ്ഞിട്ടുണ്ട്. പ്രതിഷേധ കൂട്ടായ്മ ഡി.വൈ.എഫ്.ഐ ജില്ല ജോ. സെക്രട്ടറി എം. രാജീവന്‍ ഉദ്ഘാടനം ചെയ്തു. സി.വി. പ്രകാശന്‍ അധ്യക്ഷത വഹിച്ചു. സുഭാഷ് അറുകര, കെ. ബാലകൃഷ്ണന്‍, വി.വി. പ്രമോദ്, കെ.പി. രഞ്ജിത്ത്, കെ. സജീവന്‍ എന്നിവര്‍ സംസാരിച്ചു. ഇന്ന് ജലവിതരണ അധികൃതരുമായി ചര്‍ച്ച നടത്തും.

മഞ്ചേരി മെഡിക്കല്‍ കോളജ്: മെഡിക്കല്‍ കൗണ്‍സില്‍ സംഘം ഇന്നെത്തും

Posted: 28 Apr 2013 11:13 PM PDT

മഞ്ചേരി: നിയമനവും ഭൗതിക സന്നാഹവും പാതിവഴിയിലിരിക്കെ മഞ്ചേരിയിലെ നിര്‍ദിഷ്ട മെഡിക്കല്‍ കോളജ് ദല്‍ഹിയില്‍നിന്നുള്ള മെഡിക്കല്‍ കൗണ്‍സില്‍ സംഘം തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ പരിശോധിക്കും. 2013-14 വര്‍ഷത്തെ എം.ബി.ബി.എസ് കോഴ്സിന് പ്രവേശ നടപടികള്‍ ആരംഭിക്കാന്‍ മെഡിക്കല്‍ കൗണ്‍സിലിന്‍െറ അനുമതി വേണമെന്നിരിക്കെ ഈ വര്‍ഷം ക്ളാസ് ആരംഭിക്കാന്‍ കഴിയുമോ എന്ന് പരിശോധനക്ക് ശേഷം തീരുമാനിക്കും.
മഞ്ചേരിയിലെ ജനറല്‍ ആശുപത്രിയും അനുബന്ധ സൗകര്യങ്ങളും ഉപയോഗപ്പെടുത്തി മെഡിക്കല്‍ കോളജാക്കി ഉയര്‍ത്താന്‍ 2012ലെ സംസ്ഥാന ബജറ്റിലാണ് പ്രഖ്യാപിച്ചത്. പുതുതായി സൃഷ്ടിച്ച 83 അധ്യാപക തസ്തികയിലേക്ക് ഓപ്ഷന്‍ ക്ഷണിച്ചതില്‍ നിയമന നടപടികളുടെ അവ്യക്തത കാരണം പൂര്‍ത്തിയായില്ല. സ്ഥാനക്കയറ്റം വഴിയും സ്ഥലംമാറ്റം വഴിയും നികത്താനായിരുന്നു തീരുമാനം. എന്നാല്‍, മെഡിക്കല്‍ എജുക്കേഷന്‍ വിഭാഗത്തില്‍ ഇത് എതിര്‍പ്പിനിടയാക്കി. പുതിയ തസ്തികകളില്‍ നേരിട്ട് നിയമനം നടത്താന്‍ സര്‍ക്കാറിന് താല്‍പര്യമില്ല. മെഡിക്കല്‍ കോളജിന് ആവശ്യമായ അക്കാദമിക് ഫാക്കല്‍റ്റിയെ ഡി.എം.ഇയില്‍നിന്ന് നല്‍കാന്‍ തീരുമാനമായതായി മെഡിക്കല്‍ എജുക്കേഷന്‍ ഡയറക്ടര്‍ ഡോ. ഗീത ‘മാധ്യമ’ത്തോട് പറഞ്ഞു.
അനാട്ടമി, ഫിസിയോളജി, ഫാര്‍മക്കോളജി, ജനറല്‍ മെഡിസിന്‍, ഫോറന്‍സിക് സയന്‍സ് വിഭാഗങ്ങള്‍ക്കുള്ള ഒരുക്കങ്ങളാണിപ്പോള്‍ നടക്കുന്നത്. ഇവക്ക് ലൈബ്രറിയായി. എന്നാല്‍, ലാബ് ഒരുങ്ങുന്നതേയുള്ളൂ.
പുതിയ  മെഡിക്കല്‍ കോളജിന്‍െറ പ്രിന്‍സിപ്പലായി ഡോ. പി.വി. നാരായണനെ സര്‍ക്കാര്‍ നിയമിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വൈസ് പ്രിന്‍സിപ്പലായിരുന്നു ഇദ്ദേഹം. ഇവിടത്തെ ഫോറന്‍സിക് വിഭാഗം മേധാവി ഡോ. ഷെര്‍ളി വാസു പിന്‍വാങ്ങിയതോടെയാണ് ഡോ. നാരായണനെ നിയമിച്ചത്്. 20 അധ്യാപകരെയും നിയമിച്ചിരുന്നു. എന്നാല്‍, നിയമന നടപടികള്‍ പാതിവഴിയിലാണ്. ആവശ്യമായ ഫാക്കല്‍റ്റിയില്ലാത്തതാണ് കാരണം.
മെഡിക്കല്‍ എജുക്കേഷനില്‍നിന്ന് ലഭിക്കുന്നില്ലെങ്കില്‍ ആരോഗ്യ സര്‍വീസില്‍നിന്ന് മുതിര്‍ന്ന ഡോക്ടര്‍മാരെ ഡെപ്യൂട്ടേഷനില്‍ നിയമിക്കുകയോ ഡി.എം.ഇയിലെ തന്നെ വിരമിച്ച ഡോക്ടര്‍മാരെ കരാറില്‍ നിയമിക്കുകയോ ചെയ്യാനാണ് ഉദ്ദേശ്യം.
ജനകീയ പങ്കാളിത്തത്തില്‍ നിര്‍മിച്ച അഞ്ച്നില കെട്ടിടത്തിന്‍െറ ഒരു നില വിദ്യാര്‍ഥികള്‍ക്കുള്ള ഹോസ്റ്റലാക്കാനാണ് കരുതുന്നത്. മാതൃശിശു ആശുപത്രിക്കുവേണ്ടി നിര്‍മിച്ച അഞ്ച് നില കെട്ടിടത്തിലാണ് ലാബുകളും അക്കാദമിക് ഹാളുകളും ഭരണവിഭാഗവും പ്രവര്‍ത്തിക്കുക. മെഡിക്കല്‍ കൗണ്‍സില്‍ സംഘം പരിശോധന നടത്തി അഭിപ്രായം ലഭിച്ച ശേഷമേ പ്രവേശമടക്കമുള്ള കാര്യങ്ങളിലേക്ക് നീങ്ങാന്‍ കഴിയൂ. 500 ബെഡുള്ള നിലവിലെ ജനറല്‍ ആശുപത്രി ഇതോടെ ഇല്ലാതാവുകയാണ്. പുതുതായി ഒരു ബെഡ്പോലും കൂടാതെയാണ് ആശുപത്രി മെഡിക്കല്‍ കോളജാവുന്നത്. സമീപത്തുള്ള 7.52 ഏക്കര്‍ സ്വകാര്യ ഭൂമി കൂടി പദ്ധതിക്ക് ഏറ്റെടുക്കും. 20 ഏക്കറാണ് മെഡിക്കല്‍ കോളജിന് വേണ്ടത്.
2012ല്‍ സര്‍ക്കാര്‍ അഞ്ച് ജില്ലകളില്‍ പുതിയ മെഡിക്കല്‍ കോളജ് പ്രഖ്യാപിച്ചതില്‍ നിലവിലെ ആശുപത്രി ഇല്ലാതാക്കി മഞ്ചേരിയില്‍ മാത്രമാണ് മെഡിക്കല്‍ കോളജ് സ്ഥാപിക്കുന്നത്. മറ്റു ജില്ലകളില്‍ പുതുതായി ഭൂമി കണ്ടെത്തി മറ്റു നടപടികള്‍ പുരോഗമിക്കുകയാണ്. കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രി സ്ഥാപിക്കാന്‍ ജനറല്‍ ആശുപത്രിയോട് ചേര്‍ന്ന് നിര്‍മിച്ച അഞ്ചുനില കെട്ടിടം മെഡിക്കല്‍ കോളജിന്‍െറ ഓഫിസും ക്ളാസ് മുറികളുമായതോടെ മാതൃശിശു ആശുപത്രി പൊന്നാനിയിലേക്ക് പോയി. പുതിയ കെട്ടിടം നിര്‍മിച്ചാലും ഇനി മഞ്ചേരിയില്‍ ഇത് സ്ഥാപിക്കാനാവില്ല.

ആദിവാസി നേതാക്കള്‍ പരാതികളുടെ കെട്ടഴിച്ചു; ചെന്നിത്തല ‘നാടക’ത്തിന് തിരശ്ശീലയിട്ടു

Posted: 28 Apr 2013 11:00 PM PDT

പാലക്കാട്: ആദിവാസി കോണ്‍ഗ്രസ് നേതാക്കളെ നിരത്തിനിര്‍ത്തി മാധ്യമപ്രവര്‍ത്തകര്‍ക്ക് കെ.പി.സി.സി പ്രസിഡന്‍റ് രമേശ് ചെന്നിത്തലയുടെ സംവിധാനത്തില്‍ നാടകം. വാര്‍ത്താ സമ്മേളനത്തിന് ശേഷം ടോപ് ഇന്‍ ടൗണ്‍ ഓഡിറ്റോറിയത്തിലാണ് നാടകം അരങ്ങേറിയത്.
അട്ടപ്പാടിയില്‍ 31 നവജാത ശിശുക്കള്‍ മരിച്ചതിന്‍െറ പശ്ചാത്തലത്തില്‍ കെ.പി.സി.സി പ്രസിഡന്‍റിനെ കാണാനെത്തുന്ന പ്രതിനിധി സംഘമായാണ് ആദിവാസി കോണ്‍ഗ്രസ് നേതാക്കള്‍ വേഷമിട്ടത്. കോണ്‍ഗ്രസ് ഭരിക്കുന്ന പുതൂര്‍, ഷോളയൂര്‍ പഞ്ചായത്ത് പ്രസിഡന്‍റുമാരും സംഘത്തിലുണ്ടായിരുന്നു. എല്ലാ കുട്ടികളുടെയും മരണം പോഷകാഹാരക്കുറവു കൊണ്ടല്ലെന്നും ‘നമ്മുടെ ഭരണത്തെ മോശമാക്കാന്‍’ ചിലര്‍ നടത്തുന്ന പ്രചാരണമാണ് ഇതെന്നുമാണ് ആദിവാസികള്‍ രമേശ് ചെന്നിത്തലക്ക് മുന്നില്‍ പറഞ്ഞ് ബോധ്യപ്പെടുത്തിയത്.
സാധാരണ മരണം പോലും പോഷകാഹാരക്കുറവ് കൊണ്ടാണെന്ന് ചിത്രീകരിക്കുന്നെന്നായിരുന്നു പുതൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് മരുതി സുരേഷിന്‍െറ പരാതി. ഐ.സി.ഡി.എസ് അങ്കണവാടികള്‍ മുഖാന്തിരം പോഷകാഹാരക്കുറവ് പൂര്‍ണമായും മാറ്റാനാവില്ല. ഇങ്ങനെ ലഭിക്കുന്ന ആഹാരംകൊണ്ട് പോഷകാഹാരക്കുറവ് മാറുന്നില്ലെങ്കില്‍ ആഹാരം സ്വയം കണ്ടെത്തണമെന്നാണ് മരുതി സുരേഷിന്‍െറ അഭിപ്രായം. അങ്കണവാടികള്‍ മുഖേന മുമ്പ് നല്‍കിയിരുന്ന അതേ ഭക്ഷണം തന്നെയാണ് ഇപ്പോഴും നല്‍കുന്നത്. കുട്ടികള്‍ പോഷകാഹാരക്കുറവിനെത്തുടര്‍ന്ന് മരിച്ചതായി മാധ്യമങ്ങള്‍ കരുതിക്കൂട്ടി പ്രചരിപ്പിക്കുന്നത് യു.ഡി.എഫ് ഭരണത്തെ ചീത്തയാക്കാനാണ്. ഗര്‍ഭകാലത്ത് നല്ല ഭക്ഷണം, വിശ്രമം എന്നിവ സ്ത്രീകള്‍ക്ക് ലഭിക്കാത്തതുകൊണ്ടാണ് നവജാതശിശുക്കള്‍ മരിക്കുന്നതെന്ന അഭിപ്രായവും മരുതിക്കുണ്ട്.
ഇടതുപക്ഷത്തിന്‍െറ കോട്ട പിടിച്ചടക്കി താന്‍ പ്രസിഡന്‍റായതിന്‍െറ വൈരാഗ്യത്തിലാണ് ആവശ്യമില്ലാത്ത പ്രശ്നങ്ങളുണ്ടാക്കുന്നതെന്നാണ് ഷോളയൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് വി. മുരുകന്‍ പറയുന്നത്. ഐ.ടി.ഡി.പി പ്രോജക്ട് ഓഫിസര്‍ എം.ബി. രാധാകൃഷ്ണനെയും അഗളി സി.ഐ മനോജ്കുമാറിനെയും മാറ്റണമെന്നും മുരുകന്‍ ആവശ്യപ്പെട്ടു. തദ്ദേശവാസിയായ ഐ.ടി.ഡി.പി പ്രോജക്ട് ഓഫിസറെക്കൊണ്ട് പ്രയോജനവുമില്ലെന്നും മുരുകന്‍ പറഞ്ഞു. സംസ്ഥാന ഭരണത്തിന്മേല്‍ ഒരു എം.എല്‍.എക്കുള്ള അധികാരപരിധി മാത്രമേയുള്ളെങ്കിലും രണ്ട് കാര്യങ്ങളും നടപ്പാക്കാമെന്ന് ചെന്നിത്തല വാഗ്ദാനം ചെയ്തു. ഷാഫി പറമ്പില്‍ എം.എല്‍.എ, ഡി.സി.സി പ്രസിഡന്‍റ് സി.വി. ബാലചന്ദ്രന്‍, കെ.പി.സി.സി വൈസ് പ്രസിഡന്‍റ് ലാലി വിന്‍സെന്‍റ്, ജനറല്‍ സെക്രട്ടറി കെ.പി. അനില്‍കുമാര്‍, വി.കെ. ശ്രീകണ്ഠന്‍, സി. ചന്ദ്രന്‍, പി.വി. രാജേഷ് എന്നിവരുടെ സാന്നിധ്യത്തിലാണ് ‘നാടകം’ അരങ്ങേറിയത്.
എന്നാല്‍, തിരക്കഥയിലെ ആദ്യ ഡയലോഗുകള്‍ തീര്‍ന്നതോടെ ആദിവാസികള്‍ അവരുടെ പതിവ് പരിദേവനങ്ങളുടെ കെട്ടഴിച്ചു. അട്ടപ്പാടിയിലെ റോഡുകള്‍ നന്നാക്കാമെന്ന് പത്ത് മാസം മുമ്പ് കെ.പി.സി.സി പ്രസിഡന്‍റ് വന്ന് പറഞ്ഞുപോയിട്ടും കാര്യമുണ്ടായില്ലെന്ന് മരുതി സുരേഷ് പരാതിപ്പെട്ടു. മേഖലയില്‍ 28 മെഡിക്കല്‍ സെന്‍ററുകളുണ്ടെങ്കിലും ഹെല്‍ത് നഴ്സുമാര്‍ അവിടെപ്പോയി ജോലി ചെയ്യുന്നില്ല.
ആദിവാസികളുടെ പരമ്പരാഗത കൃഷിരീതി മടങ്ങി വന്നെങ്കിലേ പ്രയോജനമുണ്ടാകൂ. വനാവകാശനിയമപ്രകാരം ഒറ്റ ആദിവാസിക്ക് പോലും ഭൂമി നല്‍കിയിട്ടില്ല. ചെന്നിത്തല എത്തിയപ്പോള്‍ ആനവായ് ഊരില്‍ റേഷന്‍കട തുടങ്ങുമെന്ന് വാഗ്ദാനം ചെയ്തെങ്കിലും നടപടിയായിട്ടില്ല. 15 കിലോമീറ്റര്‍ ദുര്‍ഘടമായ റോഡിലൂടെ സഞ്ചരിച്ച് മുക്കാലിയിലെത്തിയാണ് ആദിവാസികള്‍ ഇപ്പോഴും റേഷന്‍ വാങ്ങുന്നത്. ഇവര്‍ക്ക് റേഷന്‍ വാങ്ങാന്‍ മാത്രം നാല് മണിക്കൂര്‍ പാഴാക്കേണ്ടി വരുന്നു. കുറുമ്പ പാക്കേജ് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പൂര്‍ണമായി നടപ്പായിട്ടില്ല. ഫുഡ് സപ്പോര്‍ട്ട് പദ്ധതി മാത്രമാണ് ഇതിന്‍െറ ഭാഗമായി നടപ്പാകുന്നത്. ഇതിന്‍െറ ഓഫിസാണെങ്കില്‍ കോഴിക്കോടാണ്.
നന്മ സ്റ്റോറുകള്‍ ഏഴെണ്ണമുണ്ടെങ്കിലും ബില്ലെഴുതാതെയുള്ള വില്‍പനയാണ് നടക്കുന്നത്. ഇവയില്‍നിന്ന് ആവശ്യത്തിന് സാധനങ്ങള്‍ ലഭിക്കുന്നുമില്ല. പരാതികള്‍ പ്രവഹിച്ച് തുടങ്ങിയതോടെ ചെന്നിത്തല നാടകത്തിന് തിരശ്ശീലയിട്ടു. തനിക്ക് പനിയാണെന്നും അതിനാല്‍ അട്ടപ്പാടിയിലേക്ക് വരാനാവില്ലെന്നുമായിരുന്നു ചെന്നിത്തലയുടെ മറുപടി. കേരളയാത്ര സമാപിച്ച ശേഷം മേയ് മാസത്തില്‍ അട്ടപ്പാടിയില്‍ വീണ്ടുമെത്തുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു.
ആദിവാസി കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി കെ. രവി, ആദിവാസി കോണ്‍ഗ്രസ് അട്ടപ്പാടി ബ്ളോക് പ്രസിഡന്‍റ് സി. പഴനിസ്വാമി, അട്ടപ്പാടി ബ്ളോക് കോണ്‍ഗ്രസ് പ്രസിഡന്‍റ ്എന്‍.കെ. രഘുത്തമന്‍, പുതൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് മുരുകേശന്‍, സുരേഷ്, എം. രങ്കന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

പരിസ്ഥിതി ലോല പ്രദേശം: വര്‍ധിക്കുന്ന ആശങ്കയില്‍ ജനങ്ങള്‍ സംഘടിക്കുന്നു

Posted: 28 Apr 2013 10:37 PM PDT

കല്‍പറ്റ: ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെ കുറിച്ച് പഠിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച ഡോ. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ അതീവ പരിസ്ഥിതിലോല പ്രദേശങ്ങളുടെ പട്ടികയില്‍പ്പെടുത്തിയ വയനാട്ടിലെ നാല് പഞ്ചായത്തുകളിലെ ജനങ്ങള്‍ കടുത്ത ആശങ്കയില്‍. മാനന്തവാടി താലൂക്കിലെ തിരുനെല്ലി, തൊണ്ടര്‍നാട്, തവിഞ്ഞാല്‍ പഞ്ചായത്തുകളും ബത്തേരി താലൂക്കിലെ നൂല്‍പുഴ പഞ്ചായത്തുമാണ് ഇതിന്‍െറ പട്ടികയില്‍ വരുന്നത്.ആശങ്കയിലായ ആയിരക്കണക്കിന് ജനങ്ങള്‍   ഇതിനെതിരെ ജനകീയ കമ്മിറ്റികളും രൂപവത്കരിച്ചു തുടങ്ങി. ഇതിനു പുറമെ പൊഴുതന, തരിയോട്, കോട്ടപ്പടി, ചുണ്ടേല്‍ തുടങ്ങിയ പ്രദേശങ്ങളും ആശങ്കയിലാണ്.
ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ ഏതാണ്ട് വയനാടിനെ പൂര്‍ണമായും പരിസ്ഥിതി ലോല പ്രദേശമായി കണ്ടിരുന്നുവെങ്കിലും കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ ആ സമീപനമുണ്ടായിട്ടില്ല. എന്നാല്‍, വനത്തോട് ചേര്‍ന്നുള്ള ചില വില്ലേജുകളെ പൂര്‍ണമായും പരിസ്ഥിതി ലോലമായി നിര്‍ദേശിച്ചിരിക്കുകയാണ്. തൃശിലേരി, തിരുനെല്ലി വില്ലേജുകള്‍ ഉള്‍പ്പെടുന്നത് തിരുനെല്ലി പഞ്ചായത്തിലാണ്.  ഇവ രണ്ടും അതീവ പരിസ്ഥിതി ലോല മേഖലയിലാണ് ചേര്‍ത്തിട്ടുള്ളത്. തിരുനെല്ലി പഞ്ചായത്തിന്‍െറ വിസ്തൃതി 201 ചതുരശ്ര കി. മീറ്ററാണ്. ഇതില്‍  174 ചതുരശ്ര കി.മീറ്ററും വനപ്രദേശമാണ്.
തവിഞ്ഞാല്‍, തൊണ്ടര്‍നാട് പഞ്ചായത്തുകളിലെ ഭൂരിഭാഗം പ്രദേശങ്ങളും അതീവ പരിസ്ഥിതിലോല മേഖലയാവുന്നതോടെ ജീവിതം തീര്‍ത്തും പ്രയാസത്തിലാവുമെന്ന് ഇവിടെ താമസിക്കുന്നവര്‍ കരുതുന്നു. ആശങ്ക നീക്കാനുള്ള നടപടികളുണ്ടാവണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പുതിയ നിര്‍മാണ പ്രവൃത്തികള്‍ക്ക് നിയന്ത്രണം വരുമെന്ന പ്രചാരണം ഇപ്പോള്‍ തന്നെ ആരംഭിച്ചിട്ടുണ്ട്.
തിരുനെല്ലി, തൃശിലേരി, പേര്യ, തൊണ്ടര്‍നാട് വില്ലേജുകള്‍ അതീവ പരിസ്ഥിതിലോല മേഖലയാവുന്നതോടെ മാനന്തവാടി താലൂക്കിന്‍െറ മൂന്നിലൊന്ന് ഭാഗത്തെ ജനജീവിതത്തെ ഇത് ബാധിക്കും. വനം വകുപ്പിന് കൂടുതല്‍ അധികാരങ്ങള്‍ നല്‍കും വിധമാണ് കാര്യങ്ങള്‍ നീങ്ങുന്നത്.
ഭൂമിയുടെ ക്രയവിക്രയങ്ങള്‍ മുടങ്ങിയ സ്ഥിതിയാണിപ്പോള്‍. സാധാരണക്കാരടക്കം നിരവധിപേരെ ഇത് പ്രയാസത്തിലാക്കി. തിരുനെല്ലിയെ പോലെ നൂല്‍പുഴ പഞ്ചായത്ത് പരിധിയിലെ മൂന്നിലൊന്ന് ഭാഗവും റിസര്‍വ് വനമാണ്. നൂല്‍പുഴ പഞ്ചായത്തിലാണ് മുത്തങ്ങ വന്യജീവി സങ്കേതവുമുള്ളത്. വനം സംരക്ഷിച്ചും വന്യജീവികളുടെ ശല്യം സഹിച്ചും കൃഷിയിറക്കി ജീവിതം തള്ളിനീക്കുന്നവരാണ് തിരുനെല്ലി, നൂല്‍പ്പുഴ പഞ്ചായത്തുകളിലെ കര്‍ഷകരും ആദിവാസികളും.
പരിസ്ഥിതിലോല മേഖലകളില്‍ വനപാലകരുള്‍പ്പെടെ ഉദ്യോഗസ്ഥര്‍ക്ക് നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ എളുപ്പമാകും.
വയനാട്ടില്‍ 13 വില്ലേജുകളാണ് അതീവ പരിസ്ഥിതി ലോല മേഖലയായി കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലുള്ളത്. തിരുനെല്ലി, തൃശിലേരി, പേര്യ, തൊണ്ടര്‍നാട്, നൂല്‍പുഴ, കിടങ്ങനാട്, കുന്നത്തിടവക, ചുണ്ടേല്‍, കോട്ടപ്പടി, വെള്ളരിമല, തരിയോട്, അച്ചൂരാനം, പൊഴുതന വില്ലേജുകളാണിത്. വൈത്തിരി താലൂക്കിലെ വെള്ളാര്‍മല, കോട്ടപ്പടി, കുന്നത്തിടവക വില്ലേജുകള്‍ പരിസ്ഥിതിലോല പ്രദേശമായി പ്രഖ്യാപിക്കുന്നതോടെ നിര്‍ദിഷ്ട ചുരം ബദല്‍പാതക്ക് വരെ തടസ്സം നേരിട്ടേക്കും.

വേനല്‍ മഴയോടൊപ്പം ചുഴലിക്കാറ്റ്; അഞ്ച് വീടുകള്‍ തകര്‍ന്നു, വന്‍ കൃഷി നാശം

Posted: 28 Apr 2013 10:30 PM PDT

താമരശ്ശേരി: വേനല്‍മഴയോടൊപ്പമെത്തിയ ശക്തമായ ചുഴലിക്കാറ്റില്‍ കോടഞ്ചേരി പഞ്ചായത്തിലെ തെയ്യപ്പാറ പ്രദേശത്ത് വന്‍ നാശനഷ്ടം. രണ്ട് വീടുകള്‍ പൂര്‍ണമായും മൂന്നു വീടുകള്‍ ഭാഗികമായും തകര്‍ന്നു.  ആയിരത്തിലധികം റബര്‍ മരങ്ങള്‍ നിലംപൊത്തി. തെങ്ങ്, കമുക്, വാഴ തുടങ്ങിയ വിളകളും വ്യാപകമായി നശിച്ചിട്ടുണ്ട്.
ആക്കപ്പാറ സോജന്‍െറയും കുന്നുമ്മല്‍ പറമ്പില്‍ ആയിഷയുടെയും വീടുകളുടെ മേല്‍ക്കൂര കാറ്റില്‍ പറന്നുപോയി. കയറ്റാംകുന്ന് മൈക്കിള്‍ എന്ന ഷാജിയുടെ വീടിനുമുകളില്‍ പ്ളാവ് വീണു. തോപ്പില്‍ ബേബിയുടെ വീടിനു മുകളില്‍ തെങ്ങുവീണു. കിളിയാംവള്ളി സുരേഷ്ബാബുവിന്‍െറ വീടിനു മുകളിലേക്ക് പ്ളാവ് കടപുഴകി. കോക്കപ്പള്ളില്‍ തമ്പിയുടെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാര്‍ തേക്ക് മുറിഞ്ഞുവീണു തകര്‍ന്നു. ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെയാണ് കാറ്റ് ആഞ്ഞടിച്ചത്. മരങ്ങള്‍ മുറിഞ്ഞുവീണ് വൈദ്യുതി വിതരണം തടസ്സപ്പെട്ടു. കണിയാംമാട്ടേല്‍ തോമസിന്‍െറ  ടാപ് ചെയ്തുകൊണ്ടിരിക്കുന്ന 150ഉം കണിയാംമാട്ടേല്‍ ദേവസ്യയുടെ 50ഉം   കൈനടി ശവര്യാച്ചന്‍െറ 125ഉം റബര്‍ മരങ്ങള്‍ കാറ്റില്‍ നശിച്ചു. കിണര്‍മാക്കല്‍ മൂസയുടെ 26 റബര്‍ മരങ്ങള്‍ കാറ്റില്‍ നിലംപൊത്തി. തെയ്യപ്പാറ അനുഗ്രഹ ത്രിവേണി അയല്‍ക്കൂട്ടത്തിന്‍െറ 300ലധികം ഏത്തവാഴകള്‍ കാറ്റില്‍ നിലംപൊത്തി. പ്രദേശത്ത് തെങ്ങ്, കമുക്, വാഴ, കൊക്കൊ തുടങ്ങിയ വിളകളും കാറ്റില്‍ നശിച്ചിട്ടുണ്ട്. തകരേല്‍ പുഷ്പറാണി, വെള്ളാടി സുബ്രഹ്മണ്യന്‍, മൂസ കിണര്‍മാക്കല്‍ എന്നിവരുടെ വീടുകള്‍ ഭാഗികമായി തകര്‍ന്നു.

 

സിറിയയില്‍ ഇടപെടാന്‍ ഒബാമക്ക് സെനറ്റര്‍മാരുടെ സമ്മര്‍ദ്ദം

Posted: 28 Apr 2013 10:30 PM PDT

Image: 

വാഷിങ്ടണ്‍: സിറിയന്‍ ആഭ്യന്തര യുദ്ധത്തില്‍ ഇടപെടാന്‍ പ്രസിഡന്‍റ് ബറാക് ഒബാമക്ക് റിപബ്ളിക്കന്‍ സെനറ്റര്‍മാരുടെ സമ്മര്‍ദ്ദം. മിസൈലുകള്‍ അയച്ച് സിറിയന്‍ വ്യോമതാവളം ആക്രമിക്കണമെന്നാണ് സെനറ്റര്‍മാരുടെ ആവശ്യം. എന്നാല്‍ സൈന്യത്തെ സിറിയയിലേക്ക് അയക്കരുതെന്ന് നിര്‍ദേശമുണ്ട്.

ഇതോടെ, സിറിയന്‍ പ്രസിഡന്‍റ് ബശ്ശാര്‍ അല്‍ അസദിനെതിരെ പൊരുതുന്ന വിമതര്‍ക്ക് കൂടുതല്‍ സഹായം നല്‍കണമെന്ന സമ്മര്‍ദ്ദം വൈറ്റ്ഹൗസില്‍ വര്‍ധിക്കുകയാണ്. സിറിയ രാസായുധങ്ങള്‍ പ്രയോഗിച്ചേക്കുമെന്ന്  ഒബാമ ഭരണകൂടം കഴിഞ്ഞാഴ്ച വിലയിരുത്തിയിരുന്നു.

രാസായുധങ്ങളുടെ പ്രയോഗം സിറിയന്‍ ജനതയേയും അയല്‍ രാജ്യങ്ങളേയും ഭീതിദമാംവിധം ബാധിക്കുമെന്നും സിറിയയില്‍ അസദ് ഭരണകൂടം പരിധി വിട്ടുവെന്നും പ്രസിഡന്‍റ് ബറാക് ഒബാമ പറഞ്ഞിരുന്നു. കൂടാതെ, അടിയന്തര പ്രാധാന്യം നല്‍കേണ്ട അവസ്ഥയിലാണ് സിറിയയെന്ന് ഒബാമ മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. വൈറ്റ് ഹൗസില്‍ ജോര്‍ഡന്‍ രാജാവ് അബ്ദുല്ലയുമായി ഒബാമ സിറിയന്‍ പ്രശ്നം ചര്‍ച്ച ചെയ്തിരുന്നു.

ഗിന്നസ് റെക്കോര്‍ഡ് ഉടമ അഭ്യാസ പ്രകടനത്തിനിടെ മരിച്ചു

Posted: 28 Apr 2013 10:03 PM PDT

Image: 

ഡാര്‍ജിലിങ്: ഗിന്നസ് റെക്കോര്‍ഡ് ഉടമ ശൈലേന്ദ്ര നാഥ് റോയ് (50) അഭ്യാസ പ്രകടനത്തിനിടെ ഹൃദയാഘാതം മൂലം മരിച്ചു. പശ്ചിമബംഗാളിലെ 1400 മീറ്റര്‍ വീതിയുള്ള ടീസ്റ്റ നദിക്ക് കുറുകെ കെട്ടിയ വടത്തില്‍ തന്റെ നീളന്‍ മുടി കെട്ടി അതില്‍ തൂങ്ങി കുറുകെ കടക്കവെയായിരുന്നു മരണം.

ടീസ്റ്റ നദിക്കു കുറുകെ സെവോക് പര്‍വ്വതത്തിനു ഇരുവശത്തും കെട്ടിയ വടത്തിലൂടെയായിരുന്നു ശൈലേന്ദ്ര നാഥിന്റെ അഭ്യാസപ്രകടനം. വടത്തില്‍ തൂങ്ങി പകുതി ദൂരം ശൈലേന്ദ്ര നാഥ് പിന്നിട്ടപ്പോഴായിരുന്നു അപകടം. വടത്തിലെ കപ്പിയില്‍ മുടി കുടുങ്ങി മുന്നോട്ട് നീങ്ങാനല്‍ കഴിയാതെ തൂങ്ങിക്കിടക്കവെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.

45 മിനിറ്റോളം മൃതദേഹം വടത്തില്‍ തൂങ്ങിക്കിടന്നു. ശേഷം ക്രെയിന്‍ എത്തിയാണ് താഴെ ഇറക്കിയത്. ആയിരത്തോളം പേര്‍ ശൈലേന്ദ്ര നാഥിന്‍െറ അഭ്യാസപ്രകടനം കാണാന്‍ എത്തിയിരുന്നു.

2012 സെപ്റ്റംബറില്‍ ഡാര്‍ജിലിങ് ഹിമാലയന്‍ ടോയ് ട്രെയിന്‍ വലിച്ചു നീക്കിയാണ് ശൈലേന്ദ്ര നാഥ് ഗിന്നസ് ബുക്കില്‍ ഇടംപിടിച്ചത്.

Sunday, April 28, 2013

പരിയാരം മെഡിക്കല്‍ കോളേജ് ജപ്തി ഭീഷണിയില്‍ Madhyamam News Feeds

പരിയാരം മെഡിക്കല്‍ കോളേജ് ജപ്തി ഭീഷണിയില്‍ Madhyamam News Feeds

Link to

പരിയാരം മെഡിക്കല്‍ കോളേജ് ജപ്തി ഭീഷണിയില്‍

Posted: 28 Apr 2013 12:26 AM PDT

Image: 

കണ്ണൂര്‍: വായ്പ കുടിശ്ശിക തിരിച്ചടക്കാത്തതിനെത്തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജ് ജപ്തി ഭീഷണിയില്‍. വായ്പ കുടിശ്ശിക തിരിച്ചടക്കുന്നതു സംബന്ധിച്ച ഹഡ്കോയുടെ ഹരജിയില്‍ കേന്ദ്ര ട്രൈബ്യൂണല്‍ പുറപ്പെടുവിച്ച ഉത്തരവിലാണ് മെഡിക്കല്‍ കോളേജിനെതിരെ ജപ്തി നടപടികള്‍ സ്വീകരിക്കാമെന്ന് പറഞ്ഞിരിക്കുന്നത്.

46.5 കോടി രൂപയാണ് മെഡിക്കല്‍ കോളേജ് മാനേജ്മെന്‍റ്  പ്രാരംഭഘട്ടത്തില്‍ വായ്പയെടുത്തിരുന്നത്. ഇപ്പോള്‍ തിരിച്ചടക്കാനുള്ളത് 658 കോടി രൂപയാണ്. ഇതുവരെ ഒരു രൂപ പോലും തിരിച്ചടച്ചിട്ടില്ല.

ദുബൈയില്‍ കൂടുതല്‍ സൈക്കിള്‍ പാതകള്‍ നിര്‍മിക്കാന്‍ പദ്ധതി

Posted: 27 Apr 2013 11:26 PM PDT

Image: 

ദുബൈ: സൈക്കിള്‍ ഉപയോഗം പ്രോത്സാഹിപ്പിക്കാനും പരിസ്ഥിതി സൗഹൃദ സന്ദേശം വ്യാപിപ്പിക്കാനും ആര്‍.ടി.എ ദുബൈയില്‍ കൂടുതല്‍ സൈക്കിള്‍ പാതകള്‍ നിര്‍മിക്കുന്നു. 2013- 16 കാലയളവില്‍ ദുബൈയുടെ വിവിധ ഭാഗങ്ങളില്‍ 40 മില്യന്‍ ദിര്‍ഹം ചെലവില്‍  52 കിലോമീറ്റര്‍ സൈക്കിള്‍ പാത നിര്‍മിക്കാനുള്ള പദ്ധതിക്ക് ചെയര്‍മാന്‍ മതാര്‍ അല്‍ തായിറിന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗം അംഗീകാരം നല്‍കി.
ഗതാഗത, ആരോഗ്യ, പരിസ്ഥിതി പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ വികസിത രാജ്യങ്ങളെല്ലാം കാല്‍നടക്കാര്‍ക്കും സൈക്കിള്‍ യാത്രികര്‍ക്കും കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിവരികയാണ്. ഇതിന്‍െറ ഭാഗമായാണ് ദുബൈയും ഈവഴിക്ക് നീങ്ങുന്നതെന്ന് മതാര്‍ അല്‍ തായിര്‍ പറഞ്ഞു. അല്‍ ബര്‍ഷ, അല്‍ ഖവാനീജ്, അല്‍ വര്‍ഖ, അല്‍ഖൂസ്, അല്‍ സഫൂഹ് റോഡ്, അല്‍ മംസാര്‍ പാര്‍ക്ക്, മുശ്രിഫ് പാര്‍ക്ക്, ഹോര്‍ലാന്‍സ്, മിര്‍ദിഫ് എന്നിവിടങ്ങളിലാണ് പുതിയ പാതകള്‍ നിര്‍മിക്കുന്നത്. മെട്രോ, ബസ് സ്റ്റേഷനുകളെയും പാര്‍പ്പിട കേന്ദ്രങ്ങളെയും ബന്ധിപ്പിച്ചായിരിക്കും പാതകള്‍. സൈക്കിള്‍ യാത്രികരുടെ സുരക്ഷക്ക് പ്രാധാന്യം നല്‍കിയാണ് പാതകളുടെ രൂപകല്‍പന നടത്തിയത്. 2008ല്‍ ഉണ്ടാക്കിയ മാസ്റ്റര്‍ പ്ളാന്‍ അനുസരിച്ച് 100 കിലോമീറ്റര്‍ സൈക്കിള്‍ പാതയുടെ നിര്‍മാണം ആര്‍.ടി.എ ഇതിനകം പൂര്‍ത്തീകരിച്ചിട്ടുണ്ട്. ജുമൈറ റോഡിലെ 25 കിലോമീറ്റര്‍ പാത, മാള്‍ ഓഫ് എമിറേറ്റ്സ് സ്റ്റേഷന് സമീപത്തെ ഒരുകിലോമീറ്റര്‍ പാത, അല്‍ മിസ്ഹര്‍, അല്‍ മംസാര്‍ പാര്‍ക്കുകള്‍ക്ക് സമീപത്തെ പാതകള്‍ തുടങ്ങിയവ ഇതില്‍പെടും. സീഹ് അസ്സലാമില്‍ 75 കിലോമീറ്റര്‍ സൈക്കിളിങ് കോഴ്സും നിര്‍മിച്ചു. സൈക്കിളുകളും അനുബന്ധ ഉപകരണങ്ങളും വാടകക്കെടുക്കാനും ഇവിടെ സൗകര്യമുണ്ട്. ബര്‍ദുബൈ സെന്‍ട്രല്‍ ഡിസ്ട്രിക്റ്റില്‍ നാലര കിലോമീറ്റര്‍ സൈക്കിള്‍ പാതയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. ശൈഖ് സായിദ് റോഡിലെ നാല് മെട്രോ സ്റ്റേഷനുകളുമായി ജുമൈറ റോഡിനെ ബന്ധിപ്പിക്കുന്ന സൈക്കിള്‍ പാതകളുടെ രൂപകല്‍പന പൂര്‍ത്തിയായി. സൈക്കിളുകള്‍ സൂക്ഷിക്കാന്‍ മെട്രോസ്റ്റേഷനുകളില്‍ 1,400 റാക്കുകളും ഒരുക്കിയിട്ടുണ്ട്. പൊതുഗതാഗത സംവിധാനം ആളുകള്‍ കൂടുതലായി ഉപയോഗിക്കുന്നതിനെ പ്രോത്സാഹിപ്പിക്കാനാണ് കാല്‍നടക്കാര്‍ക്കും സൈക്കിള്‍ യാത്രികര്‍ക്കും സ്റ്റേഷനുകളില്‍ മികച്ച സൗകര്യമൊരുക്കുന്നതെന്നും മതാര്‍ അല്‍ തായിര്‍ പറഞ്ഞു.

സൗഹാര്‍ദം നിലനിര്‍ത്താന്‍ മത, രാഷ്ട്രീയ നേതൃത്വങ്ങള്‍ ഒന്നിക്കണം-സെമിനാര്‍

Posted: 27 Apr 2013 11:23 PM PDT

Image: 

ദോഹ: കേരളത്തില്‍ സൗഹാര്‍ദം നിലനിര്‍ത്താനും ആരോഗ്യകരമായ ജീവിതം കെട്ടിപ്പടുക്കാനും മത, രാഷ്ട്രീയ, സാമൂഹിക രംഗങ്ങളിലുള്ളവര്‍ ഒന്നിച്ചു നില്‍ക്കണമെന്നും പുതിയ തലമുറക്ക് ഒത്തൊരുമയുടെ ബാലപാഠങ്ങള്‍ പകര്‍ന്നുനല്‍കണമെന്നും ദോഹ അന്താരാഷ്ട്ര മതസംവാദകേന്ദ്രവുമായി സഹകരിച്ച് ഫ്രണ്ട്സ് കള്‍ച്ചറല്‍ സെന്‍റര്‍ (എഫ്.സി.സി) സംഘടിപ്പിച്ച സൗഹൃദകേരളം സാംസ്കാരിക സമ്മേളനത്തിന്‍െറ ഭാഗമായി നടന്ന സെമിനാറില്‍ സംസാരിച്ച വിവിധ മതവിഭാഗങ്ങളുടെ പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു.
വികസനത്തേക്കാള്‍ മലയാളിക്ക് താല്‍പര്യം വിവാദങ്ങളാണെന്നും ചാനലുകളും രാഷ്ട്രീയപ്പാര്‍ട്ടികളും വിവാദങ്ങള്‍ ആഘോഷിക്കുകയാണെന്നും ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിങ് സെക്രട്ടറി സ്വാമി ഗുരു രത്നം ജ്ഞാനതപസ്വി പറഞ്ഞു. വികസത്തനിലോ സമൂഹത്തിന് ദിശാബോധം നല്‍കുന്നതിലോ ആര്‍ക്കും താല്‍പര്യമില്ല.  കേരളത്തിന്‍െറ പ്രകൃതിയും ആവാസ വ്യവസ്ഥയും നിലനിര്‍ത്തിയുള്ള സാമൂഹികജീവിതത്തിന് കളമൊരുക്കണമെന്നും കൃഷി പുനരുജ്ജീവിപ്പിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സംവാദങ്ങള്‍ സൗഹാര്‍ദത്തിലേക്ക് നയിക്കുന്നതാകണമെന്നും വിവിധ മതങ്ങള്‍ക്കിടയില്‍ സൗഹാര്‍ദം വളരാന്‍ ആരോഗ്യകരമായ സംവാദങ്ങള്‍ അനിവാര്യമാണെന്നും  തിരുവനന്തപുരം പാളയം ഇമാം  മൗലവി ജമാലുദ്ദീന്‍ മങ്കട പറഞ്ഞു. അസഹിഷ്ണുതയും എതിര്‍ ശബ്ദങ്ങളെ അവഗണിക്കുന്നതും രാജ്യത്തിന്  അപകടമാണ്. വിദ്യാഭ്യാസമുള്ളവരുണ്ടെങ്കിലും വിവേകമുള്ളവരുടെ അഭാവം കേരളത്തെ· വേട്ടയാടുകയാണെന്നും ആരാധനയെ ഉദ്ദിഷ്ടകാര്യലാഭത്തിന് വേണ്ടി ചുരുക്കിയ തലമുറയാണ് ഇന്നത്തേതെന്നും പാളയം ഇമാം പറഞ്ഞു.
മലയാളികളെ പോലെ ഇത്രമേല്‍ മാറിയ മറ്റൊരു ജനതയും ഇന്ത്യയിലില്ലെന്ന് തിരുവനന്തപുരം മാര്‍ ഈവാനിയോസ് കോളേജ് മുന്‍ പ്രിന്‍സിപ്പലും തിരുവനന്തപുരം മലങ്കര കാത്തലിക് സിറിയന്‍ ചര്‍ച്ച് വികാരിയുമായ ഡോ. മനങ്കരകാവില്‍ ഗീവര്‍ഗീസ് മാത്യു ചൂണ്ടിക്കാട്ടി. മലയാളിയുടെ ബന്ധങ്ങള്‍ ഫെയിസ്ബുക്കിലും ട്വിറ്ററിലും ഒതുങ്ങുകയാണ്. കുട്ടികള്‍ അവരുടെ ലോകത്തേക്ക് ചുരുങ്ങുകയും മാതാപിതാക്കളെ വൃദ്ധസദനങ്ങളില്‍ തള്ളുകയും ചെയ്യുന്നു. സാമുദായിക സൗഹാര്‍ദം തിരിച്ചുപിടിക്കാന്‍ എല്ലാ മതവിഭാഗങ്ങളും പൊതു മൂല്യങ്ങള്‍ മുറുകെപിടിക്കണമെന്നും അദ്ദേഹം പറഞ്ഞു.
 പ്രവാസികള്‍ക്കിടയിലെ സൗഹാര്‍ദം സാമൂഹിക, സാംസ്കാരിക രംഗങ്ങളിലേക്ക് വ്യാപിപ്പിച്ചാല്‍ കേരളത്തിലും അതിന്‍െറ അനുരണനങ്ങളുണ്ടാകുമെന്ന്  മോഡറേറ്ററായ മീഡിയ വണ്‍ ടി.വി എം.ഡി ഡോ. അബ്ദുല്‍സലാം വാണിയമ്പലം അഭിപ്രായപ്പെട്ടു. സൗഹാര്‍ദത്തിന്‍െറ വേദികള്‍ വ്യാപകമാകണമെന്നും ആത്മബന്ധങ്ങള്‍ക്ക്  മതവും ജാതിയും തടസ്സമാകരുതെന്നും അദ്ദേഹം പറഞ്ഞു. മുന്‍തസ അബൂബക്കര്‍ സിദ്ദീഖ് ഇന്‍ഡിപെന്‍ഡന്‍റ് സ്കൂളിലെ നിറഞ്ഞുകവിഞ്ഞ ഓഡിറ്റോറിയത്തിലാണ് സെമിനാര്‍ നടന്നത്. ഹുസൈന്‍ കടന്നമണ്ണ നന്ദി പറഞ്ഞു.

സമുദായ സംഘടനകളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കും -ചെന്നിത്തല

Posted: 27 Apr 2013 11:17 PM PDT

Image: 

പാലക്കാട്: സമുദായ സംഘടനകള്‍ ഉന്നയിക്കുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല. സര്‍ക്കാരില്‍ നിന്ന് അവര്‍ക്ക് നീതി കിട്ടുന്നില്ലെങ്കില്‍ അക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തയാറാണെന്നും അദ്ദേഹം പറഞ്ഞു. കേരള യാത്രയോട് അനുബന്ധിച്ച് പാലക്കാട്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല.

സി.പി.എം പ്രതിസന്ധിയും അപചയവും നേരിടുകയാണ്. സി.പി.എമ്മിനുള്ളില്‍ വീര്‍പ്പുമുട്ടല്‍ വര്‍ധിച്ചു എന്നതിന്റെ തെളിവാണ് വി.എസ് അച്യുതാനന്ദന്റെ  കഴിഞ്ഞ ദിവസത്തെ പ്രസ്താവന. ജനാധിപത്യമെന്നത് ഭൂരിപക്ഷത്തിന്റെ സ്വേച്ഛാധിപത്യത്തിന് വഴങ്ങിക്കൊടുക്കുന്നതല്ലെന്ന് വി.എസ് പറഞ്ഞത് പാര്‍ട്ടിക്കുള്ളിലെ ന്യൂനപക്ഷത്തെ അടിച്ചമര്‍ത്തി ഔദ്യോഗിക പക്ഷം നടത്തുന്ന സേച്ഛാധിപത്യ നിലപാടിനെ കുറിച്ചാണ്.

ഷൊര്‍ണൂരില്‍ ജനകീയ വികസന സമിതി രാഷ്ട്രീയ മര്യാദ പാലിക്കാന്‍ തയാറാകണം. രണ്ടരവര്‍ഷം കഴിഞ്ഞാല്‍ ജെ.വി.എസ് തുടരുന്നത് ന്യായമല്ല. മെയ് 10 നകം എം.ആര്‍.മുരളി നഗരസഭ അധ്യക്ഷ സ്ഥാനം രാജിവെക്കുമെന്നാണ് പ്രതീക്ഷയെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

മന്ത്രിസ്ഥാനത്തെക്കുറിച്ച് പറയേണ്ടത് മുഖ്യമന്ത്രിയാണ്. മന്ത്രിസ്ഥാനത്തെക്കുറിച്ച് മന്ത്രിസഭയിലോ പാര്‍ട്ടിയിലോ ഇതുവരെ ചര്‍ച്ചചെയ്തിട്ടില്ല.

 

നിതാഖാത്ത്: രണ്ടാം ഘട്ടത്തില്‍ ലക്ഷ്യമിടുന്നത് ഉയര്‍ന്ന ജോലികള്‍

Posted: 27 Apr 2013 11:12 PM PDT

Image: 

ജിദ്ദ: രണ്ടാംഘട്ട നിതാഖാത്ത് പദ്ധതിയില്‍ ഉയര്‍ന്ന ശമ്പളമുള്ള ജോലികളാണ് ലക്ഷ്യമിടുന്നതെന്ന് തൊഴില്‍ മന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു. നിതാഖാത്ത് പദ്ധതിയിലൂടെ നിരവധി സ്വദേശികള്‍ക്ക് തൊഴില്‍ മേഖലയിലേക്ക് കടന്നുവരാന്‍ അവസരം ലഭിച്ചിട്ടുണ്ട്. ചിലര്‍ തൊഴില്‍ നിന്നൊഴിവായിട്ടുണ്ടെങ്കിലും പദ്ധതി വിജയകരമാണ്.  80ലക്ഷം വിദേശികള്‍ തൊഴില്‍ മേഖലയിലുണ്ട്. ഇവരില്‍ 86 ശതമാനം താഴ്ന്ന ജോലികളിലാണ്.
വിദേശികള്‍ ചെയ്യുന്ന ജോലിയില്‍ നിയമിക്കാന്‍ കഴിയും വിധം സ്വദേശികള്‍ക്ക് പരിശീലനം നല്‍കുകയാണ് വരുംഘട്ടങ്ങളില്‍ ഉദ്ദേശിക്കുന്നത്.
സ്വകാര്യമേഖലയില്‍ 70 ശതമാനത്തോളം വിദേശികള്‍ തൊഴില്‍പരിശീലനം തേടി വിവിധ സ്ഥാനങ്ങള്‍ വഹിക്കുന്നുണ്ട്. എന്നാല്‍ അവര്‍ പലരും വിദ്യാഭ്യാസ യോഗ്യത കുറഞ്ഞവരാണ്. നിലവില്‍ സ്വദേശീവത്കരണം ഏറ്റവും കൂടുതല്‍ വെല്ലുവിളി നേരിടുന്നത് നിര്‍മാണ മേഖലകളിലാണ്്. രണ്ട് ലക്ഷത്തോളം സ്വദേശികള്‍ സ്വകാര്യ മേഖലയിലെ തൊഴിലില്‍ നിന്നൊഴിവായിട്ടുണ്ട്. മികച്ച ജോലി ആഗ്രഹിച്ചും ഗവര്‍മെന്‍റ് ജോലികിട്ടിയതിനാലുമാണ് അവര്‍ ജോലി ഉപേക്ഷിച്ചതെന്നും തൊഴില്‍വക്താവ് പറഞ്ഞു.

 

നാശം വിതച്ച് മഴ തുടരുന്നു

Posted: 27 Apr 2013 11:00 PM PDT

Image: 

മസ്കത്ത്: രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ ചെറിയ നാശ നഷ്ടങ്ങള്‍ വിതച്ച് മഴ തുടരുന്നു. പലയിടങ്ങളിലും കനത്ത മഴയാണ് ലഭിച്ചത്. വാഹനങ്ങളില്‍ കുടുങ്ങിയ നിരവധി പേരെ പൊലീസും രക്ഷാപ്രവര്‍ത്തകരും ചേര്‍ന്ന് രക്ഷിച്ചു. മസ്കത്ത് ഗവര്‍ണറേറ്റില്‍ 62 മി.മീറ്റര്‍ മഴയാണ് ഒറ്റ ദിവസം രേഖപ്പെടുത്തപ്പെട്ടത്. മസ്കത്തിലെ കുറിയാത്തിലാണ് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത്. രാജ്യത്തിന്‍െറ വടക്കന്‍ മേഖലയിലാണ് മഴ കൂടുതല്‍ ശക്തമായി തുടരുന്നത്. ബഹ്ലയില്‍ 52 മി.മീറ്റര്‍ മഴയാണ് ലഭിച്ചത്. തെക്കന്‍ ബാത്തിനയില്‍ 43, വടക്കു കിഴക്കന്‍ മേഖലയില്‍ 30, വടക്കന്‍ ബാത്തിന 21 എന്നിങ്ങനെയാണ് മഴയുടെ തോത്. വരും ദിവസങ്ങളിലും മഴ തുടരാനാണ് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വാദികള്‍ അപകടകരമായ രീതിയില്‍ നിറഞ്ഞൊഴുകുന്നതിനാല്‍ മുറിച്ചു കടക്കാന്‍ ശ്രമിക്കരുതെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇബ്രിയില്‍ ഇന്നലെയും കനത്ത മഴ പെയ്തു. ഇവിടെ കുടിവെള്ള വിതരണം ചെയ്യുന്ന വാഹനം വാദിയില്‍ കുടുങ്ങി ഒഴുകിപ്പോയി. ഇബ്രി സൂഖും വെള്ളത്തിലായി. പലയിടങ്ങളിലും വൈദ്യുതി വിതരണം തകരാറിലായി. രാജ്യത്തിന്‍െറ വിവിധ ജലസംഭരണികളിലെല്ലാം ജല നിരപ്പ് ഉയര്‍ന്നു. ഇബ്രിയിലെ ഡാമില്‍ 500 മില്യന്‍ ക്യൂബിക് മീറ്ററാണ് ഇന്നലെയുള്ള ജല നിരപ്പ്. ബിദ്ബിദ് ഡാമില്‍ 100 മില്യന്‍ ക്യൂബിക് മീറ്ററാണ് വെള്ളത്തിന്‍െറ അളവ്. ബൂറൈമി, വടക്കന്‍ ബാത്തിനയുടെ വിവിധ ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ ഇന്നലെ സാമാന്യം ഭേദപ്പെട്ട നിലയില്‍ മഴ ലഭിച്ചു. ബുറൈമിയിലും വാദികള്‍ കര കവിഞ്ഞൊഴുകി. പലയിടങ്ങളിലും മണ്ണിടിച്ചിലുണ്ടായി. റോഡുകളില്‍ ചിലത് കുത്തൊഴുക്കില്‍ ഒലിച്ചു പോയി. പൊലീസും സൈന്യവും രാത്രി വൈകിയും രക്ഷാ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. പൊലീസിന്‍െറ ഭാഗത്തു നിന്ന് ശക്തമായ മുന്നറിയിപ്പുണ്ടായിട്ടും അശ്രദ്ധമായി വാദികള്‍ മുറിച്ചു കടക്കാന്‍ ശ്രമിച്ച് ഒഴുക്കില്‍പെട്ടവരെ ഇന്നലെയും രക്ഷിച്ചു. വാഹനങ്ങളില്‍ കുടുങ്ങിയവരും നിരവധിയാണ്. മണ്ണിടിഞ്ഞു വീണ് ഒറ്റപ്പെട്ട കുടുംബത്തെ രക്ഷപ്പെടുത്താനുള്ള ശ്രമം രാത്രിയും തുടരുകയാണ്.

മയക്കുമരുന്ന്: കുവൈത്തില്‍ മാസത്തില്‍ പത്ത് പേര്‍ മരിക്കുന്നു

Posted: 27 Apr 2013 10:52 PM PDT

Image: 

കുവൈത്ത് സിറ്റി: മയക്കുമരുന്നുള്‍പ്പെടെ ലഹരി പദാര്‍ഥങ്ങളുടെ ഉപയോഗം മൂലം കുവൈത്തില്‍ മാസം ശരാശരി പത്ത് പേര്‍ മരിക്കുന്നതായി റിപ്പോര്‍ട്ട്. മയക്കുമരുന്ന് ഉപയോഗത്തെ തുടര്‍ന്നുള്ള മരണ സംഖ്യ ഓരോ വര്‍ഷവും വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്ന് കുവൈത്ത് മനുഷ്യാവകാശ സംഘടന തലവന്‍ അബ്ദുല്‍ ഹമീദ് ബിലാല്‍ ആണ് വ്യക്തമാക്കിയത്.
ഈ വര്‍ഷം ജനുവരി മുതല്‍ മാര്‍ച്ച് വരെ 30 പേര്‍ മയക്കുമരുന്നിന്‍െറ ഉപയോഗം കാരണം മരിച്ചതായി അദ്ദേഹം പറഞ്ഞു. 2010 ല്‍ 44 പേരും 2011ല്‍ 60 പേരും 2012 ല്‍ 86 പേരുമാണ് മരിച്ചത്. ലോകാടിസ്ഥാനത്തില്‍ തന്നെ മയക്കുമരുന്നിന്‍െറ ഉപയോഗം വര്‍ധിച്ചതായും അതിന്‍െറ ഭാഗമായി കുവൈത്തിലും മയക്കുമരുന്ന് കച്ചവടക്കാരുടെ സ്വാധീനം വളരെ കൂടിയതായും അദ്ദേഹം പറഞ്ഞു. മയക്കുമരുന്നിന്‍െറ സ്വാധീനത്തില്‍നിന്ന് രക്ഷപ്പെടാന്‍ കഴിയാത്ത വിധം കുവൈത്തില്‍ ധാരാളം യുവാക്കള്‍ കുടുങ്ങിയിട്ടുണ്ടെന്നും കഴിഞ്ഞ ദിവസം ചേര്‍ന്ന മനുഷ്യാവകാശ യോഗത്തില്‍ അദ്ദേഹം പറഞ്ഞു. പൊലീസിന് കണ്ടെത്തൊന്‍ കഴിയാത്ത വിധത്തില്‍ മയക്കുമരുന്നിന്‍െറ കണ്ണികള്‍ രാജ്യത്ത് വ്യാപകമാണെന്നും ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്നും മയക്കുമരുന്ന് അധികൃതരുടെ കണ്ണുവെവട്ടിച്ച് കുവൈത്തില്‍ എത്തിച്ചേരുന്നുണ്ടെന്നും വ്യക്തമാണ്. മയക്കുമരുന്നിനെതിരെ  സമൂഹം ജാഗരൂകരാവണമെന്നും യുവാക്കളെ മയക്കുമരുന്നിന്‍െറ കെണിയില്‍നിന്ന് രക്ഷപ്പെടാന്‍ ബോധവല്‍ക്കരണമുള്‍പ്പെടെ അടിയന്തിര നടപടികള്‍ അനിവാര്യമാണെന്നും അബ്ദുല്‍ ഹമീദ് ബിലാല്‍ പറഞ്ഞു.

 

മദ്യവും മാംസവും ഒഴിവാക്കിയാല്‍ പീഡനം കുറയും -സ്വാമി അഗ്നിവേശ്

Posted: 27 Apr 2013 10:51 PM PDT

Image: 

ന്യൂദല്‍ഹി: മദ്യവും മാംസാഹാരവും ഒഴിവാക്കിയാല്‍ പീഡനങ്ങള്‍ കുറയുമെന്ന് സ്വാമി അഗ്നിവേശ്. പൊലീസ് നടപടികള്‍ കൊണ്ടു മാത്രം പീഡനക്കേസുകള്‍ കുറയില്ല. ജനങ്ങള്‍ മാംസാഹാരങ്ങള്‍ ഒഴിവാക്കിയാല്‍ ഒരുപരിധിവരെ പീഡനക്കേസുകള്‍ കുറയും. നിരവധി ഗവേഷണങ്ങള്‍ ഇക്കാര്യം തെളിയിച്ചതാണെന്നും അദ്ദേഹം വ്യക്തമാക്കി.

ലോകത്ത് നടത്തപ്പെട്ട എല്ലാ പഠനങ്ങളും വിരല്‍ചൂണ്ടുന്നത് ചുവപ്പ് മാംസമാണ് എല്ലാ രോഗങ്ങള്‍ക്കും കാരണം എന്നാണ്. ലോകത്തെ ഏറ്റവും പ്രായം കൂടിയ മനുഷ്യനെ കേന്ദ്രീകരിച്ച് പഠനം നടത്തിയ ജപ്പാന്‍ ഗവേഷകര്‍ സസ്യാഹാരത്തിന് മുന്‍ഗണന നല്‍കാനാണ് നിര്‍ദേശിച്ചത്.

ദല്‍ഹിയില്‍ ബസ്സില്‍ യുവതിയെ ബലാത്സംഗം ചെയ്ത ആറ് പ്രതികളും മദ്യത്തിന്‍െറ ലഹരിയിലായിരുന്നു. മദ്യത്തിന്‍െറ ഉപയോഗം കുറച്ചാല്‍ നിരവധി കുറ്റകൃത്യങ്ങള്‍ കുറയും -അഗ്നിവേശ് പറഞ്ഞു.

ദല്‍ഹിയില്‍ 17കാരനെ മരിച്ചനിലയില്‍ കണ്ടെത്തി

Posted: 27 Apr 2013 09:37 PM PDT

Image: 

ന്യൂദല്‍ഹി: ദല്‍ഹിയില്‍ 17കാരനെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പടിഞ്ഞാറന്‍ ദല്‍ഹിയിലെ നന്‍ഗ്ലോയിലാണ് സ്‌കൂള്‍ പരിസരത്ത് കുട്ടിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. സര്‍ക്കാര്‍ സ്‌കൂളിലെ 11 ാം ക്ലാസ് വിദ്യാര്‍ഥിയുടെ മൃതദേഹമാണ് രക്തത്തില്‍കുളിച്ച നിലയില്‍ കണ്ടത്.

സഹപാഠികളുമായുണ്ടായ വഴക്കിനെ തുടര്‍ന്ന് സ്‌കൂളില്‍ പോകാന്‍ കുട്ടി വിസമ്മതിച്ചിരുന്നതായി മാതാപിതാക്കള്‍ പറഞ്ഞു. സംഘട്ടനത്തിന്റെ തുടര്‍ച്ചയായി സഹപാഠികള്‍ തങ്ങളുടെ മകനെ മര്‍ദ്ദിച്ച് കൊന്നതായിരിക്കാമെന്നും മാതാപിതാക്കള്‍ ആരോപിച്ചു. പൊലീസ് തങ്ങള്‍ പറയുന്നത് ശ്രദ്ധിക്കുന്നില്ലെന്നും അവര്‍ പറഞ്ഞു.

അതേസമയം, കുട്ടി സ്‌കൂള്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് താഴേക്ക് ചാടി ആത്മഹത്യ ചെയ്തതാവാമെന്നാണ് പൊലീസ് സംശയിക്കുന്നത്. പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയ ശേഷമാകും ഇക്കാര്യത്തില്‍ വ്യക്തത വരുകയെന്നും പൊലീസ് പറയുന്നു. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പലിനെ സസ്‌പെന്‍ഡ് ചെയ്തു.

 

ഒബാമക്ക് വിഷം പുരട്ടിയ കത്ത്: ആയോധന പരിശീലകന്‍ അറസ്റ്റില്‍

Posted: 27 Apr 2013 09:30 PM PDT

Image: 

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്‍്റ് ബരാക് ഒബാമക്ക് മാരക വിഷം പുരട്ടിയ കത്തയച്ച സംഭവത്തില്‍ ആയോധന പരിശീലകന്‍ അറസ്റ്റില്‍. മിസസിപ്പി സ്വദേശിയായ ആയോധന പരിശീലകന്‍ ജെയിംസ് എവെറെറ്റ് ഡച്കെ എന്ന 41 കാരനാണ് അറസ്റ്റിലായത്.

ചൊവ്വാഴ്ചയും ബുധനാഴ്ചയുമായി ഇയാളുടെ വീട്ടിലും ആയോധന പരിശീലന കേന്ദ്രത്തിലും എഫ്.ബി.ഐ റെയ്ഡ് നടത്തിയിരുന്നു. ഇതിനു ശേഷമായിരുന്നു അറസ്റ്റ്. സംഭവവുമായി ബന്ധപ്പെട്ട് മിസസിപ്പിയിലെ തന്നെ മറ്റൊരാളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് വിട്ടയക്കുകയായിരന്നു.

ഒബാമയുടെ പേരില്‍ വൈറ്റ് ഹൗസിലേക്കയച്ച കത്തിലാണ് മാരകമായ വിഷാംശം കണ്ടെത്തിയത്. വൈറ്റ് ഹൗസിലെത്തിയ കത്തില്‍ തരിതരിയായ വസ്തു കണ്ടതിനെ തുടര്‍ന്ന് നടത്തിയ പ്രാഥമിക പരിശോധനയില്‍ കത്തിലടങ്ങിയിരിക്കുന്നത് റിസിന്‍ എന്ന മാരകവിഷമാണെന്ന് തെളിയുകയായിരുന്നു. യു.എസ് സെനറ്റര്‍ റോജര്‍ വിക്കര്‍ക്കും വിഷാംശമുള്ള കത്ത് ലഭിച്ചിരുന്നു.
 

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP