സ്വാഗതം
WELCOME

News Update..

Thursday, August 20, 2009

റംസാന്‍ ,പുണൃങ്ങളുടെയ് പൂക്കാലം .....

  • ഇനി വ്രത ശുദ്ധിയുടെ നാളുകള്‍ ................
    മനസ്സും ശരീരവും ശുദ്ധീകരിക്കാന്‍ ദൈവം മനുഷന് നല്കിയ പുണ്ണ്യഅവസരം .....,

തന്റ്റെ ജീവിതത്തെ കുറിച്ചുള്ള വിചാരണയും തിരുത്ത്തലുമാണ് യഥാര്‍ത്ഥത്തില്‍ മുപ്പതു ദിന രത്രങ്ങളുടെ ജീവിത ചിട്ടകളിലൂടെ വിശ്വാസി നിര്‍വഹിക്കുന്നത് ,സമാനതളില്ലത്ത്ത ആത്മീയ ചികിത്സ ................

  • വിശപ്പും ദാഹവുമായ് ശരീരത്തെ പീടിപ്പിക്കുന്നതിലൂടെ സംസ്കരണം നടക്കുന്നില്ല... ഒപ്പം ആത്മീയ വിശുദ്ധിയും ആവശ്യമാണ്‌ , തിന്മയോടുള്ള മോഹം,വിദ്വേഷം,പക ,അസൂയ,പിശുക്ക്, പരിഹാസം,പരദൂഷണം, ഏഷണി,അഹങ്കാരം,അഴിമതി തുടങ്ങിയവ ഒയിവാക്കുന്നില്ലെന്കില്‍ വ്രതനുഷ്ടനത്ത്തിലൂടെ ഇസ്ലാം ഉദ്ദേശിക്കുന്ന സംസ്കരണം നടക്കുന്നില്ല.വെറും പട്ടിണി കിടക്കുകയാണെന്ന് മാത്രം ....

  • നബി(സ്വ്‌) പറഞ്ചു "ശരീരത്തില്‍ ഒരു മാംസ പിന്ടമുണ്ട് അത് നന്നായാല്‍ ശരീരം മുഴുവന്‍ നന്നായി, അത് മലിനമായാല്‍ ശരീരം മുഴുവന്‍ മലിനമായി ,അതാണ്‌ ഹൃദയം"(ബുഹാരി മുസ്ലിം)

  • നബി പറഞ്ചു "അസത്യ വാക്കും അതടിസ്ഥാനമാക്കിയ പ്രവര്‍ത്തനവും ഉപേക്ഷിക്‌കാത്തവന്‍ അന്നപാനീയം ഉപേക്ഷിക്കണമെന്ന് അല്ലാഹുവിന്നവശ്യമില്ല" (ബുഹാരി മുസ്ലിം )




  • നിരന്തര പ്രാര്‍ത്ഥനകളുടെയും,സഹനതയുടേയും,സംയനത്തിന്റെയും,ദൈവികാരധനയുടെയും മാസം കൂടിയാണു റമദാന്‍.ഈ മാസത്തില്‍ ഒരോ ദിനത്തിലും ഒരു യഥാര്‍ത്ഥ മുസ്ലിം അവന്റെ ശരീരവുമായുള്ള സമരത്തിലാണ്,അതിന്റെ പൂര്‍ണ്ണാര്‍ത്ഥത്തില്‍ തന്നെ.നോമ്പുകാരനായ ആഹാരാദികള്‍ വര്‍ജ്ജിക്കുന്നതോടൊപ്പം അവന്റെ കണ്ണുകള്‍ക്കും കാതുകള്‍ക്കും ചിന്തകള്‍ക്കും വാക്കുകള്‍ക്കും അവന്‍ വ്യക്തമായ നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടതാണു.അതോടപ്പം ദൈവകൃപ കരസ്ഥമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ അവന്‍ വ്യാപൃതനാവേണ്ടതുമാണു.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP