Posted on: 30 Mar 2010

ലണ്ടന്‍: ബ്രിട്ടനിലെ വിദ്യാലയങ്ങളില്‍ ഇംഗ്ലീഷ് ഭാഷാ പഠനമുള്‍പ്പെടെ മുഴുവന്‍ വിഷയങ്ങളിലും മികവു പുലര്‍ത്തുന്നത് ഇന്ത്യയില്‍നിന്നും ചൈനയില്‍നിന്നുമുള്ള വിദ്യാര്‍ഥികള്‍.
സെക്കന്‍ഡറി പരീക്ഷയില്‍ രാജ്യത്തെ മുഴുവന്‍ വിദ്യാലയങ്ങളിലും ബ്രിട്ടീഷ് വിദ്യാര്‍ഥികളുടേത് മോശം പ്രകടനമാണെന്ന് സര്‍ക്കാര്‍ കണക്കുകള്‍ ഉദ്ധരിച്ച് 'ഡെയ്‌ലി മെയില്‍' പത്രം റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ വര്‍ഷത്തെ സെക്കന്‍ഡറി പരീക്ഷാഫലം പുറത്തുവന്നപ്പോള്‍ 31 ശതമാനം ഇന്ത്യന്‍ വിദ്യാര്‍ഥികളും 55 ശതമാനം ചൈനീസ് വിദ്യാര്‍ഥികളും എ ഗ്രേഡ് കരസ്ഥമാക്കിയപ്പോള്‍ 16 ശതമാനം ബ്രിട്ടീഷ് വിദ്യാര്‍ഥികള്‍ മാത്രമാണ് എ ഗ്രേഡ് സ്വന്തമാക്കിയത്.
മാതൃഭാഷയായ ഇംഗ്ലീഷിന്റെ കാര്യത്തിലും ബ്രിട്ടീഷ് വിദ്യാര്‍ഥികള്‍ ഏറെ പിറകിലാണ്. 29 ശതമാനം ചൈനീസ് വിദ്യാര്‍ഥികളും 21 ശതമാനം ഇന്ത്യന്‍ വിദ്യാര്‍ഥികളും ഇംഗ്ലീഷിന് ഉന്നത മാര്‍ക്ക് നേടി. എന്നാല്‍ 15 ശതമാനം ബ്രിട്ടീഷ് വിദ്യാര്‍ഥികള്‍ക്കു മാത്രമാണ് മാതൃഭാഷാ പരീക്ഷയില്‍ തിളങ്ങാനായത്. ജിയോഗ്രഫി, ഹിസ്റ്ററി, ഗണിതം, കെമിസ്ട്രി, ബയോളജി, ഫിസിക്‌സ്, മതപഠനം എന്നീ വിഷയങ്ങളിലും ഇന്ത്യന്‍, ചൈനീസ് വിദ്യാര്‍ഥികള്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്
No comments:
Post a Comment