ഭാര്യ മര്‍ദിച്ചു: ഗണേഷ് കുമാര്‍ വിവാഹമോചന ഹരജി നല്‍കി Posted: 01 Apr 2013 01:00 AM PDT തിരുവനന്തപുരം: മന്ത്രി കെ.ബി ഗണേഷ് കുമാര്‍ ഭാര്യ ഡോ. യാമിനി തങ്കച്ചിയില്‍ നിന്നും വിവാഹമോചനമാവശ്യപ്പെട്ട് തിരുവനന്തപുരം കുടുംബകോടതിയില്‍ ഹരജി നല്‍കി. ഭാര്യ യാമിനി തങ്കച്ചി ആക്രമിച്ച് പരിക്കേല്‍പ്പിച്ചുവെന്ന് ഹരജിയില്‍ പറയുന്നു. ഗണേഷിന്റെ ഹരജി ഏപ്രില്‍ 30 ന് കോടതി പരിഗണിക്കും. വിവാഹബന്ധം വേര്‍പിരിയുന്നതിന് സംയുക്ത ഹരജി നല്‍കാന്‍ നേരത്തെ ഇരുവരും തമ്മിലുണ്ടാക്കിയ ധാരണ പാളിയതിനെ തുടര്‍ന്നാണ് ഗണേഷ് സ്വന്തംനിലയില്‍ ഹരജി നല്‍കിയത്. ഭാര്യക്കും മക്കള്‍ക്കും സ്വത്ത് നല്‍കുന്നത് സംബന്ധിച്ചുള്ള തര്‍ക്കമാണ് ധാരണ തെറ്റാനുള്ള കാരണം. ഹരജിയോടൊപ്പം ഭാര്യ ആക്രമിച്ച് പരിക്കേല്‍പ്പിച്ച ഫോട്ടോകളും നല്‍കിയിട്ടുണ്ട്. ജീവിതത്തില്‍ താന്‍ പ്രതിസന്ധികള്‍ നേരിട്ടപ്പോള്‍ ഭാര്യ കൂടെ നിന്നില്ലെന്നും എതിരാളികള്‍ക്കൊപ്പം നിന്നുവെന്നും ഹരജിയില്‍ പറയുന്നു. ഭാര്യ തന്നെ ശാരീരികമായി ഉപദ്രവിക്കാറുണ്ടെന്നും ഗണേഷ് ആരോപിച്ചു. യാതൊരു വിധത്തിലും യാമിനിയുമായി ഒരുമിച്ചുപോകാന്‍ കഴിയില്ലെന്നും അഭിഭാഷകരായ കെ. രാം കുമാര്‍, അബ്ദുള്‍ കരിം എന്നിവര്‍ മുഖേന സമര്‍പ്പിച്ച ഹരജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. പരസ്ത്രീബന്ധത്തിന്റെപേരില്‍ മര്‍ദമേറ്റെന്ന വാര്‍ത്ത പുറത്തുവന്നതോടെയാണ് ഗണേഷ്- യാമിനി ബന്ധത്തിലെ പൊരുത്തകേടുകള്‍ വീണ്ടും പുറത്തുവന്നത്. |
നിതാഖാത്: വ്യാജ പ്രചാരണങ്ങളില്‍ കുടുങ്ങരുത് -ഇന്ത്യന്‍ എംബസി Posted: 31 Mar 2013 11:19 PM PDT റിയാദ്: സൗദിയിലെ പുതിയ തൊഴില്‍ പരിഷ്കരണങ്ങളുടെ ഫലമായി പ്രവാസി ഇന്ത്യക്കാരെ കൂട്ടത്തോടെ നാട്ടിലേക്ക് തിരിച്ചയക്കുന്നെന്ന തരത്തില്‍ വിവിധ ഇന്ത്യന്‍ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ കുടുങ്ങരുതെന്ന് റിയാദ് ഇന്ത്യന്‍ എംബസി അധികൃതര്‍ വ്യക്തമാക്കി. സൗദിയിലെ പ്രവാസി ഇന്ത്യന്‍ സമൂഹത്തില്‍ വ്യാപകമായ കിംവദന്തിയുടെയും ഭീതിയുടെയും പശ്ചാത്തലത്തില്‍ ഞായറാഴ്ച റിയാദ് ഇന്ത്യന്‍ എംബസിയില്‍ അംബാസഡര്‍ ഹാമിദലി റാവു, ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ (ഡി.സി.എം) സിബി ജോര്‍ജ് എന്നിവരുടെ നേതൃത്വത്തില്‍ വിളിച്ചു ചേര്‍ത്ത ഇന്ത്യന്‍ സാമൂഹികപ്രവര്‍ത്തകരുടെയും മാധ്യമ പ്രതിനിധികളുടെയും യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സൗദി പൗരന്മാര്‍ക്ക് കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കുന്നതിനും തൊഴില്‍ വിപണി മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യമിട്ട് സൗദി സര്‍ക്കാര്‍ നടപ്പാക്കുന്ന നിതാഖാത് പദ്ധതി ഏതെങ്കിലും പ്രവാസി സമൂഹത്തെ ലക്ഷ്യമിട്ടുള്ളതല്ലെന്ന് മലയാളിയായ ഡി.സി.എം സിബി ജോര്‍ജ് പറഞ്ഞു. നിലവില്‍ 20 ലക്ഷത്തിലേറെ ഇന്ത്യക്കാര്‍ സൗദിയില്‍ തൊഴില്‍ ചെയ്യുന്നുണ്ട്. ഇവരുടെ ക്ഷേമത്തിനായി റിയാദ് ഇന്ത്യന്‍ എംബസിയും ജിദ്ദ കോണ്‍സുലേറ്റും സൗദി അധികൃതരുമായി ബന്ധപ്പെട്ടു വരുന്നുണ്ട്. പുതിയ സാഹചര്യത്തില്‍ ദമ്മാമില്‍ മുഴു സമയ ഉദ്യോഗസ്ഥനെ നിയമിച്ചിട്ടുണ്ട്. നിതാഖാത് പദ്ധതി വഴി ജോലി നഷ്ടമാകുന്ന നിയമാനുസൃത തൊഴിലാളികളായ ഇന്ത്യക്കാരുടെ വിവരങ്ങള്‍ രേഖപ്പെടുത്താന്‍ എംബസി വെബ്സൈറ്റ് (labour.riyadh@mea.gov.in) ആരംഭിച്ചിട്ടുണ്ട്. വെബില്‍ വിവരങ്ങള്‍ നല്‍കാന്‍ കഴിയാത്തവര്‍ക്ക് കൊറിയര്‍ വഴി അവരുടെ വിവരങ്ങളും പാസ്പോര്‍ട്ടിന്‍െറ പകര്‍പ്പും എംബസിയിലേക്ക് അയക്കാവുന്നതാണ്. ഇത്തരം കേസുകള്‍ സൗദി അധികൃതരുടെ മുന്നിലെത്തിച്ച് കഴിയുന്ന പരിഹാര മാര്‍ഗങ്ങള്‍ ആരായും. ഹുറൂബ് (ഒളിച്ചോടിയവര്‍), നിയമ വിരുദ്ധമായ ഫ്രീ വിസ ഉള്‍പ്പെടെയുള്ള വിഭാഗങ്ങളിലുള്‍പ്പെട്ടവരടക്കമുള്ള ഇന്ത്യക്കാരുടെ കാര്യത്തില്‍ അവരുടെ വിസയുടെ നില പരിഗണിക്കാതെയാണ് എംബസി ഇടപെടുന്നത്. ഇന്ത്യന്‍ തൊഴിലാളികളുടെ തൊഴില്‍, സാമൂഹിക പ്രശ്നങ്ങള്‍ അന്വേഷിക്കാനും പരിഹാരം തേടാനുമായി എംബസിയുടെ നേതൃത്വത്തില്‍ പ്രതിമാസം ‘ഓപണ്‍ ഹൗസ്’ നടന്നുവരുന്നുണ്ട്. അംബാസഡര്‍, കോണ്‍സല്‍ ജനറല്‍ എന്നിവരെ നേരില്‍ കണ്ട് പ്രശ്നങ്ങള്‍ അവതരിപ്പിക്കാന്‍ ഓപണ്‍ ഹൗസില്‍ അവസരം നല്‍കാറുണ്ട്. എംബസി, കോണ്‍സുലേറ്റ് അധികൃതരുടെ നേതൃത്വത്തില്‍ മുതിര്‍ന്ന സൗദി അധികൃതരുമായും വിവിധ പ്രവിശ്യ ഭരണാധികാരികളുമായും കൂടിക്കാഴ്ചകള്‍ നടക്കുന്നുണ്ട്. അടുത്തിടെ സൗദി വിദേശകാര്യ സഹമന്ത്രി, മദീന-റിയാദ്-ദമ്മാം ഗവര്‍ണര്‍ എന്നിവരുമായി അംബാസഡര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. സൗദി തൊഴില്‍ മേഖലയുമായി ബന്ധപ്പെട്ട് പുതിയ സംഭവ വികാസങ്ങള്‍ ഉണ്ടാകുന്ന സന്ദര്‍ഭത്തില്‍ മാധ്യമങ്ങള്‍ വഴി വിവരങ്ങള്‍ പ്രവാസി സമൂഹത്തില്‍ എത്തിക്കും. റിയാദ്, ജിദ്ദ, ദമ്മാം എന്നിവിടങ്ങളിലെ നാടുകടത്തല്‍ കേന്ദ്രങ്ങളില്‍ (തര്‍ഹീല്‍) എംബസി, കോണ്‍സുലേറ്റ് അധികൃതര്‍ കൃത്യമായി സന്ദര്‍ശനം നടത്തുന്നുണ്ടെന്നും സിബി ജോര്‍ജ് പറഞ്ഞു. അതേസമയം, കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ ഒരു വിഭാഗം മാധ്യമങ്ങള്‍ പ്രചരിപ്പിച്ചതുപോലുള്ള പരിശോധനകള്‍ സൗദിയില്‍ ഇന്നലെയുമുണ്ടായില്ല. പതിവ് പരിശോധനകള്‍ക്കപ്പുറം ഒന്നും സൗദിയുടെ ഒരു ഭാഗത്തു നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ഈ പരിശോധനകളിലൊന്നും ഒരു മലയാളി പോലും പിടിയിലായതോ അറസ്റ്റിലായതോ വിവരമില്ല. എന്നാല്‍, മാധ്യമങ്ങളിലൂടെ പ്രചരിച്ച അഭ്യൂഹങ്ങള്‍ കാരണം ഒട്ടേറെ മലയാളികളടക്കമുള്ള പ്രവാസി സമൂഹം പുറത്തിറങ്ങാന്‍ മടിച്ചിരുന്നു. ‘ഫ്രീ വിസ’ക്കാരായ പലരും ശനിയാഴ്ച ജോലിയില്‍ നിന്ന് ലീവെടുത്തിരുന്നു. എന്നാല്‍, മാധ്യമ പ്രചാരങ്ങളില്‍ കഴമ്പില്ലെന്ന് മനസ്സിലാക്കിയതോടെ സൗദിയുടെ തലസ്ഥാനമായ റിയാദ്, ജിദ്ദ, വ്യവസായ നഗരമായ ജുബൈല്‍ അടക്കമുള്ള നഗരങ്ങളില്‍ ഞായറാഴ്ച പതിവുപോലെ ആളുകള്‍ ജോലിക്കെത്തി. |
പിണറായി എം.വി രാഘവനുമായി കൂടിക്കാഴ്ച നടത്തി Posted: 31 Mar 2013 11:16 PM PDT കണ്ണൂര്‍: സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ സി.എം.പി. ജനറല്‍ സെക്രട്ടറി എം.വി.രാഘവനുമായി കൂടിക്കാഴ്ച നടത്തി. എം.വി.ആറിന്‍െറ കണ്ണൂര്‍ ബര്‍ണശ്ശേരിയിലെ വീട്ടിലെത്തിയാണ് പിണറായി ചര്‍ച്ച നടത്തിയത്. തിങ്കളാഴ്ച രാവിലെ ഒമ്പതരയോടെയണ് പിണറായി വീട്ടിലെത്തിയത്. പത്ത് മിനിറ്റ് എം.വി.ആറിനൊപ്പം ചെലവഴിച്ച ശേഷമാണ് പിണറായി മടങ്ങിയത്. അദ്ദേഹത്തിനൊപ്പം മറ്റ് നേതാക്കളൊന്നുമുണ്ടായിരുന്നില്ല. കൂടിക്കാഴ്ചയില്‍ രാഷ്ട്രീയമൊന്നും വിഷയമായിരുന്നില്ലന്നെ് പിണറായി വിജയന്‍ പിന്നീട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അദ്ദഹത്തേിന്‍െറ ആരോഗ്യസ്ഥി അന്വേഷിക്കുക മാത്രമാണ് ചെയ്തത്. പഴയ പ്രവര്‍ത്തകരെ പാര്‍ട്ടിയിലേയ്ക്ക് മടക്കിക്കൊണ്ടുവരുന്ന കാര്യമോ സി.എം.പി ഇടതുമുന്നണിയില്‍ ചേരുന്ന കാര്യമോ ചര്‍ച്ചാവിഷയമായില്ലെന്നും ചോദ്യത്തിന് മറുപടിയായി പിണറായി പറഞ്ഞു. നാല് ദിവസം കണ്ണൂരില്‍ തന്നെ തങ്ങുന്നതിനാലാണ് എം.വി.ആറിനെ കാണാന്‍ പോയതെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയമൊന്നും പറഞ്ഞില്ലെന്നും ആരോഗ്യ കാര്യങ്ങള്‍ അന്വേഷിക്കാനാണെത്തിയതെന്നും എം.വി.ആറും പിന്നീട് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. യു.ഡി.എഫുമായി സി.എം.പി ഇടഞ്ഞുനില്‍ക്കുന്ന സാഹചര്യത്തില്‍ പിണറായിയുടെ സന്ദര്‍ശനത്തിന് ഏറെ രാഷ്ട്രീയ പ്രാധാന്യം കല്‍പ്പിക്കപ്പെടുന്നുണ്ട്. യു.ഡി.എഫില്‍ അവഗണന നേരിടുന്നുവെന്ന പരാതിയുള്ള സി.എം.പി ഏറെ നാളായി അസംതൃപ്തി പരസ്യമായി പ്രകടിപ്പിക്കുന്നുണ്ട്. കഴിഞ്ഞ മാസം നടന്ന പോളിറ്റ് ബ്യൂറോ യോഗത്തിലും മുന്നണി വിടണമെന്ന ആവശ്യം ഒരുവിഭാഗം ശക്തമായി ഉന്നയിച്ചിരുന്നു. എം.വി.ആര്‍ ഏറെനാളായി രോഗബാധിതനായി കഴിയുകയായിരുന്നെങ്കിലും പിണറായി ഉള്‍പ്പെടെ സി.പി.എം നേതാക്കള്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നില്ല. പാര്‍ട്ടിവിട്ടത് മുതല്‍ ബദ്ധവൈരി ആയാണ് എം.വി.ആറിനെ സി.പി.എം കണക്കാക്കിപ്പോന്നത്. എന്നാല്‍ ഗൗരിയമ്മ ഉള്‍പ്പെടെ പാര്‍ട്ടിവിട്ടവരോട് സി.പി.എം കാണിക്കുന്ന മൃദുസമീപനം രാഷ്ട്രീയ വൃത്തങ്ങളില്‍ ചര്‍ച്ചയാവുമ്പാള്‍ തന്നെയാണ് അപ്രതീക്ഷിതമായി പിണറായി എം.വി.ആറിനെ സന്ദര്‍ശിച്ചത്. |
താരമല്ല തിരക്കഥയാണ് നായകന്‍-മിലന്‍ ജലീല്‍ Posted: 31 Mar 2013 11:00 PM PDT ദോഹ: താരമല്ല തിരക്കഥയാണ് നല്ല സിനിമയുടെ നായകനെന്നും മികച്ച തിരക്കഥകള്‍ ഇല്ലാത്തതാണ് മലയാള സിനിമയുടെ ഏറ്റവും വലിയ പ്രതിസന്ധിയെന്നും കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍െറ (കെ.എഫ്.പി.എ) പ്രസിഡന്‍റും പ്രശസ്ത ചലച്ചിത്ര നിര്‍മാതാവുമായ മിലന്‍ ജലീല്‍. മെയ് മൂന്നിന് കെ.എഫ്.പി.എയുടെ സഹകരണത്തോടെ ദോഹയില്‍ നടക്കാനിരിക്കുന്ന അവാര്‍ഡ് നിശയുടെ വാര്‍ത്താസമ്മേളനത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സൂപ്പര്‍താരങ്ങളുടേതടക്കം ഒട്ടേറെ സിനിമകള്‍ കഴിഞ്ഞവര്‍ഷം പരാജയപ്പെട്ടു. ഇത് മലയാള സിനിമാ വ്യവസായത്തെയും നിര്‍മാതാക്കളെയും സംബന്ധിച്ച് ഭീമമായ നഷ്ടമാണ്. സിനിമ പരാജയപ്പെട്ടത് താരങ്ങളുടെ കുഴപ്പംകൊണ്ടല്ല, മറിച്ച് കെട്ടുറപ്പുള്ള തിരക്കഥയുടെ അഭാവം മൂലമാണ്. സൂപ്പര്‍ താരങ്ങളുടെ പ്രതിഫലം നിയന്ത്രിക്കാന്‍ നിര്‍മാതാക്കള്‍ക്ക് കഴിയില്ല. അവര്‍ക്ക് താരമൂല്യം ഉള്ളതുകൊണ്ടും അവരുടെ അഞ്ച് ചിത്രങ്ങള്‍ പരാജയപ്പെട്ടാലും ആറാമത്തേതിനായി പ്രേക്ഷകര്‍ കാത്തിരിക്കുന്നതുകൊണ്ടുമാണ് ഇത്രയും പ്രതിഫലം ലഭിക്കുന്നത്. നല്ല സിനിമക്ക് നിര്‍മാതാക്കളെ കിട്ടാനില്ലെന്ന പരാതിയില്‍ സത്യമുണ്ട്. കലാമൂല്യത്തിനൊപ്പം സിനിമയുടെ വാണിജ്യ സാധ്യതകള്‍ കൂടി പരിഗണിച്ച് മാത്രമേ നിര്‍മാതാവിന് ഒരു പ്രോജക്ട് ഏറ്റെടുക്കാനാകൂ. താന്‍ നിര്‍മിച്ച ‘കോക്ക്ടെയില്‍’ എന്ന ചിത്രമാണ് മലയാളത്തില്‍ ന്യൂ ജനറേഷന്‍ സിനിമകള്‍ക്ക് തുടക്കമിട്ടത്. പിന്നീട് ആ വിഭാഗത്തില്‍ ഒട്ടേറെ ചിത്രങ്ങളിറങ്ങുകയും വിജയിക്കുകയും ചെയ്തു. തിരക്കഥയില്‍ എഴുതിവെക്കുന്നതെല്ലാം ഷൂട്ട് ചെയ്ത ശേഷം എഡിറ്റ് ചെയ്യുന്ന അവസ്ഥ ഏറെ സാമ്പത്തിക നഷ്ടമുണ്ടാക്കുന്നതാണ്. അതിനാല്‍ ചിത്രീകരണത്തിന് മുമ്പ് തന്നെ തിരക്കഥ എഡിറ്റ് ചെയ്യുന്ന സമ്പ്രദായത്തിലേക്ക് മലയാള സിനിമ മാറിക്കൊണ്ടിരിക്കുകയാണ്. ഇത് സംബന്ധിച്ച് നിര്‍മാതാക്കള്‍ക്ക് പരിശീലനം നല്‍കുന്നുണ്ട്. സിനിമയില്‍ ആരെയും നിര്‍മാതാക്കള്‍ ഒറ്റയടിക്ക് വിലക്കാറില്ലെന്നും പലതവണ അവസരം നല്‍കിയിട്ടും തിരുത്താതെ അച്ചടക്കലംഘനം തുടരുമ്പോള്‍ മാത്രമാണ് വിലക്കേര്‍പ്പെടുത്തുന്നതെന്നും മിലന്‍ ജലീല്‍ പറഞ്ഞു. പുതുമുഖങ്ങളെ അണിനിരത്തി നിര്‍മിക്കുന്ന തന്‍െറ പുതിയ സിനിമയായ ‘ലൗസ്റ്റോറി’യുടെ കുറെ ഭാഗങ്ങള്‍ ഖത്തറില്‍ ചിത്രീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. |
നീലേശ്വരം കൊട്ടാരം: നഗരസഭ പിന്‍മാറുന്നു Posted: 31 Mar 2013 10:54 PM PDT കാഞ്ഞങ്ങാട്: പ്രശസ്തമായ നീലേശ്വരം രാജകൊട്ടാരം ഏറ്റെടുത്ത് നഗരസഭ കാര്യാലയമാക്കാനുള്ള തീരുമാനത്തില്‍നിന്ന് നഗരസഭ പിന്‍വലിയുന്നു. 26 അവകാശികളുള്ള നീലേശ്വരം കൊട്ടാരത്തിന്‍െറ അവകാശം മറ്റാളുകള്‍ക്ക് എഴുതിക്കൊടുത്ത രണ്ടുപേരാണ് കൊട്ടാരം ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് നഗരസഭയെ സമീപിച്ചത്. കൊട്ടാരം സ്വത്ത് ഭാഗം വെച്ചു കിട്ടുന്നതിനായി രണ്ടുപേര്‍ നടത്തിയ നീക്കമാണ് ഇതിനു പിന്നിലെന്ന് വ്യക്തമായി. വേണ്ടത്ര ആലോചനയില്ലാതെ ഇത് നഗരസഭ ബജറ്റിലും കയറിക്കൂടി. സ്ഥലം ഏറ്റെടുക്കുന്നതിന് 50 ലക്ഷവും നഗരസഭ നിര്‍മിക്കുന്നതിന് ഒരു കോടിയും ബജറ്റില്‍ നീക്കിവെച്ച നഗരസഭക്ക് അബദ്ധംപിണഞ്ഞുവെന്ന് മനസിലായതോടെയാണ് നഗരഭരണക്കാര്‍ കളംമാറ്റിയത്. രാജകൊട്ടാരത്തിന്‍െറ ഹോസ്റ്റലോ സമീപത്തെ സ്ഥലമോ ഏറ്റെടുക്കാനാണ് ഉദ്ദേശ്യമെന്നാണ് പിന്നീട് വന്ന തിരുത്ത്. 2013-2014 വര്‍ഷത്തെ ബജറ്റിലാണ് നഗരസഭ കാര്യാലയത്തിനായി കൊട്ടാരം ഏറ്റെടുക്കാന്‍ തുക നീക്കിവെച്ചത്. രാജകുടുംബത്തിന്‍െറ ക്ഷേത്രമായ തളിയില്‍ ശിവക്ഷേത്രത്തിന് സമീപത്തെ ഒരേക്കര്‍ സ്ഥലത്താണ് കൊട്ടാരം സ്ഥിതിചെയ്യുന്നത്. വലിയമഠം എന്ന് അറിയപ്പെടുന്ന ഇവിടെ ആള്‍താമസമില്ല. ഏറ്റവും പ്രായം കൂടിയ അംഗമാണ് ഇവിടെ താമസിക്കേണ്ടത്. 60 വര്‍ഷംമുമ്പ് വരെ ഇവിടെ മൂത്തരാജകുടുംബാംഗം താമസിച്ചിരുന്നു. 1970കളില്‍ ഭൂപരിഷ്കരണം നടപ്പായതോടെ രാജകൊട്ടാരം പൂര്‍ണമായും അനാഥമായി. വൃത്തിയാക്കുകപോലുമില്ലാതായി. ഇപ്പോള്‍ ഒരു ലാന്‍ഡ് ട്രൈബ്യൂണല്‍ ഓഫിസ് പ്രവര്‍ത്തിക്കുന്നുണ്ട്. വര്‍ഷങ്ങളായി കാടുമൂടികിടക്കുന്ന ഭാഗം കഴിഞ്ഞമാസം ലയണ്‍സ് ക്ളബ് പുഷ്പോത്സവത്തിന് വൃത്തിയാക്കിയതോടെ കൊട്ടാരം കാണാനായി. കൊട്ടാരം ഏറ്റെടുക്കാന്‍ നഗരസഭക്ക് ആവില്ല. സര്‍ക്കാര്‍ ഏറ്റെടുത്ത് നല്‍കുകയാണ് വേണ്ടത്. 26 അവകാശികളുടെ അംഗീകാരം നേടണം. ഇപ്പോള്‍ രണ്ടുപേര്‍ മാത്രമാണ് സമ്മതിച്ചിട്ടുള്ളത്. രാജകുടുംബാംഗങ്ങള്‍ക്ക് വൈകാരിക ബന്ധമുള്ള കൊട്ടാരം അറ്റകുറ്റപ്പണി നടത്തി നിലനിര്‍ത്താന്‍ സമ്മതിച്ചേക്കാമെന്നല്ലാതെ അത് പൊളിക്കാന്‍ അധികം പേരും സമ്മതിക്കില്ല. സര്‍ക്കാറിന്‍െറ പ്രത്യേക അധികാരമുപയോഗിച്ച് മാത്രം ഏറ്റെടുക്കാന്‍ നഗരസഭയുടെ ആവശ്യത്തിന് ഇല്ല. നഗരസഭ സ്വന്തം നിലക്ക് ഒരു ഏക്കര്‍ ഭൂമിയും കൊട്ടാരവും ഏറ്റെടുക്കാന്‍ തയാറായാല്‍ വന്‍ തുക വേണ്ടിവരും. സമീപത്തെ സ്ഥലം അടുത്തകാലത്ത് വിറ്റത് സെന്‍റിന് എട്ട് ലക്ഷം രൂപക്കാണ്. എട്ടുകോടി രൂപ നഗരസഭക്ക് വേണ്ടിവരും. 13കോടിയുടെ ബജറ്റാണ് നഗരസഭ അവതരിപ്പിച്ചത്. |
പഞ്ചായത്തീരാജ് നിയമം ജനങ്ങളിലെത്തിയില്ല -മന്ത്രി വേണുഗോപാല്‍ Posted: 31 Mar 2013 10:52 PM PDT പയ്യന്നൂര്‍: പഞ്ചായത്തീരാജ് നിയമം നടപ്പില്‍വന്ന് 20 വര്‍ഷം പിന്നിട്ടിട്ടും പൂര്‍ണമായും ജനങ്ങളിലെത്തിയിട്ടില്ലെന്ന് കേന്ദ്ര വ്യോമയാന സഹമന്ത്രി കെ.സി. വേണുഗോപാല്‍ പറഞ്ഞു. പയ്യന്നൂര്‍ ഗാന്ധി പാര്‍ക്കില്‍ കണ്ണൂര്‍ ആകാശവാണിയും തൃശൂര്‍ കിലയും സംയുക്തമായി കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നടപ്പാക്കിയ റേഡിയോ സ്കൂള്‍ പഞ്ചായത്തിന്‍െറ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചെലവഴിച്ച ഫണ്ടുകള്‍ ജനങ്ങളിലെത്തിയോ എന്ന് ആത്മപരിശോധനക്ക് വിധേയമാക്കണം. ഗ്രാമസഭയുടെ അധികാരങ്ങള്‍ എത്രപേര്‍ പ്രയോജനപ്പെടുത്തിയെന്നതും പരിശോധിക്കപ്പെടണം. ധനകാര്യവകുപ്പിന്‍െറ ചില നിബന്ധനകള്‍ പദ്ധതിയുടെ പൂര്‍ത്തീകരണത്തിന് തടസ്സമാകാറുണ്ട്. എങ്ങനെ ഉടക്കുവെക്കാമെന്ന് ചിന്തിക്കുന്ന ഉദ്യോഗസ്ഥരുണ്ട്. രാഷ്ട്രീയത്തിലേക്ക് കടന്നുവരാന്‍ പുതുതലമുറ മടിക്കുന്നു. എന്നാല്‍, പൊതുസേവനത്തിന് ഏറ്റവും പറ്റിയ വേദി രാഷ്ട്രീയമാണ്. മാധ്യമങ്ങള്‍ ന്യൂസിനു പകരം വ്യൂസാണ് ജനങ്ങള്‍ക്ക് നല്‍കുന്നത്. മാധ്യമങ്ങളുടെ അഭിപ്രായം അടിച്ചേല്‍പിക്കുന്ന പ്രവണത ശരിയല്ല. രണ്ടഭിപ്രായമുണ്ടാവാം. എന്നാല്‍, ശരി തെരഞ്ഞെടുക്കാനുള്ള അധികാരം വായനക്കാര്‍ക്കും പ്രേക്ഷകനുമാണെന്ന് കെ.സി. വേണുഗോപാല്‍ പറഞ്ഞു. റേഡിയോ സ്കൂള്‍ പഞ്ചായത്ത് ദേശീയ ശ്രദ്ധയില്‍പെടുത്തുമെന്നും മന്ത്രി പറഞ്ഞു. കില ഡയറക്ടര്‍ ഡോ. പി.പി. ബാലന്‍ അധ്യക്ഷത വഹിച്ചു. കെ. ബാലചന്ദ്രന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എം. ബൈജു, എം. പ്രദീപ്കുമാര്‍, പി.പി. കൃഷ്ണന്‍ മാസ്റ്റര്‍, സി. ശ്യാമള എന്നിവര്‍ സംസാരിച്ചു. ബാലകൃഷ്ണന്‍ കൊയ്യാല്‍ സ്വാഗതവും ടി.കെ. ഉണ്ണികൃഷ്ണന്‍ നന്ദിയും പറഞ്ഞു. റേഡിയോ സ്കൂള്‍ പഞ്ചായത്തില്‍ മികവു പുലര്‍ത്തിയ വിദ്യാലയങ്ങള്‍ക്കുള്ള ഉപഹാരവും മന്ത്രി വിതരണം ചെയ്തു. തുടര്‍ന്ന് പയ്യന്നൂര്‍ കോളജ് വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച കലാപരിപാടികള്‍ അരങ്ങേറി. ഉച്ചക്ക് കുട്ടികളുമായുള്ള മുഖാമുഖം പരിപാടി പയ്യന്നൂര്‍ നഗരസഭ വൈസ് ചെയര്‍മാന്‍ കെ.കെ. ഗംഗാധരന്‍ ഉദ്ഘാടനം ചെയ്തു. ‘സമൂഹ മന$ശാസ്ത്രം’ എന്ന വിഷയത്തില്‍ വിജയന്‍ കരിപ്പാല്‍ പ്രഭാഷണം നടത്തി. എം.വി. പ്രേമരാജന്‍ അധ്യക്ഷത വഹിച്ചു. എം.എം. മോഹനന്‍ മോഡറേറ്ററായിരുന്നു. എം.പി. ഭട്ടതിരിപ്പാട്, പപ്പന്‍ കുട്ടമത്ത്, എം. കണ്ണന്‍ നായര്‍, വി.കെ. ലളിതാദേവി, വി.കെ. സുരേഷ് ബാബു, എ.പി.ഹംസക്കുട്ടി, കൃഷ്ണ എച്ച്. അടൂര്‍ എന്നിവരും വിദ്യാര്‍ഥികളും പങ്കെടുത്തു. പി.വി. പ്രശാന്ത്കുമാര്‍ സ്വാഗതവും എന്‍.കെ. നാരായണി നന്ദിയും പറഞ്ഞു. |
കാന്‍സര്‍ മരുന്ന് പേറ്റന്‍്റ്: നൊവാര്‍ട്ടീസിന്റെ ഹരജി സുപ്രീംകോടതി തള്ളി Posted: 31 Mar 2013 10:44 PM PDT ന്യൂദല്‍ഹി: ഇന്ത്യയില്‍ ഇറക്കുമതി ചെയ്യുന്ന രക്താര്‍ബുദ മരുന്നിന്റെ പേറ്റന്‍്റ് ആവശ്യപ്പെട്ട് സ്വിസ് ഫാര്‍മ കമ്പനിയായ നൊവാര്‍ട്ടീസ് എ.ജി നല്‍കിയ ഹരജി സുപ്രിംകോടതി തള്ളി. പിഴയോടു കൂടിയാണ് ഹരജി തള്ളിയത്. നിലവിലുള്ള ഇന്ത്യന്‍ പേറ്റ് നിയമം അനുസരിച്ച് ഇന്ത്യയിലെ കാന്‍സര്‍ മരുന്നുകളുടെ പേറ്റന്‍്റ് നൊവാര്‍ട്ടിസിന് വിട്ടു നല്‍കേണ്ടതില്ലെന്ന് കോടതി വിധിയില്‍ വ്യക്തമാക്കി. കമ്പനി മരുന്നിന്റെ രാസഘടനയില്‍ കാര്യമായ മാറ്റമൊന്നും വരുത്തിയിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. വിധി നിര്‍വൃതി ഉളവാക്കുന്നതാണെന്ന് കാനസര്‍ പേഷ്യന്‍സ് എയ്ഡ് അസോസിയേഷന് വേണ്ടി കോടതിയില്‍ ഹാജരായ അഡ്വ.ആനന്ദ് ഗ്രോവര്‍ പറഞ്ഞു. രാജ്യത്തെ ദരിദ്രരായ ആളുകള്‍ക്ക് കുറഞ്ഞ നിരക്കില്‍ അര്‍ബുദ മരുന്ന് ലഭ്യമാക്കാന്‍ വിധി സഹായകരമാകുമെന്നും അദ്ദേഹം വിലയിരുത്തി. രക്താര്‍ബുദത്തിന് നൊവാര്‍ട്ടീസിന് നിര്‍മ്മിക്കുന്ന മരുന്നിന്റെഫോര്‍മുലയുപയോഗിച്ച് ഇന്ത്യയുള്‍പ്പെടെ പല രാജ്യങ്ങളും മരുന്ന് ഉത്പാദിപ്പിക്കുന്നുണ്ട്. ക്രോണിക്ക് മയലോയിഡ് ലൂക്കീമിയ എന്ന രക്താര്‍ബുദത്തിന്റെ ചികിത്സക്കായി ഇമാറ്റിനിബ് മെസിലേറ്റ് എന്ന അടിസ്ഥാന രാസവസ്തു ഉപയോഗിച്ച് നൊവാര്‍ട്ടിസ് നിര്‍മ്മിക്കുന്ന മരുന്നാണ് ഗ്ളിവിക്. നൊവാര്‍ട്ടിസ് കമ്പനിക്ക് പുറമേ ഇന്ത്യന്‍ കമ്പനികളായ നാറ്റ്കോ, സിപ്ലാ, ഹെട്ടറോ എന്നീ കമ്പനികളും ഇമാറ്റിനിബ് മെസിലേറ്റ് വിലകുറഞ്ഞ ജനറിക്ക് ഔധമായി വിറ്റുവരുന്നുണ്ട്. ഇന്ത്യന്‍ കമ്പനിയുടെ മരുന്നിന്റെപത്തിരട്ടി വിലയ്ക്കാണ് നൊവാര്‍ട്ടിസ് തങ്ങളുടെ ബ്രാന്‍ഡ് മരുന്നു വില്‍ക്കുന്നത്. എന്നാല്‍ ,നോവര്‍ട്ടീസ് രക്താര്‍ബുദത്തിനായി കണ്ടെത്തിയ ഗ്ളിവിക് എന്ന മരുന്നിന്റെ ഫോര്‍മുല ഉപയോഗിച്ചാണ് ഇന്ത്യന്‍ കമ്പനികള്‍ മരുന്നുണ്ടാക്കിയതെന്നാണ് നോവാര്‍ട്ടീസ് വാദിച്ചത്. അതിനാല്‍, ഇവയുടെ പേറ്റന്‍്റ് തങ്ങള്‍ക്ക് വിട്ടുതരണമെന്നായിരുന്നു ഇവരുടെ പ്രധാന വാദം. പേറ്റന്‍്റ് നിഷേധിക്കാന്‍ ആധാരമാക്കിയ പേറ്റന്‍്റ് നിയമത്തിലെ 3 (ഡി) വകുപ്പ് റദ്ദാക്കണമെന്നായിരുന്നു കമ്പനിയുടെ മറ്റൊരു ആവശ്യം. ഇതും കോടതി തള്ളി. നോവാര്‍ട്ടീസ് മരുന്ന് കമ്പനി ഇന്ത്യയില്‍ നിന്നും മരുന്നിന്റെ പേറ്റന്‍റ് ആവശ്യപ്പെട്ട് നല്‍കിയ ഹരജി 2006 മദ്രാസ് ഹൈകോടതി തള്ളിയിരുന്നു. ഗ്ളീവെക് എന്ന പേരില്‍ ഇറക്കുന്ന മരുന്നിനുവേണ്ടി 1993ല്‍ കമ്പനി പേറ്റന്‍്റ് നേടിയിരുന്നു. ഈ മരുന്നിലെ രാസഘടനയില്‍ മാറ്റം വരുത്തി പുതിയ രൂപത്തിലാണ് ഇന്ത്യയില്‍ പുറത്തിറക്കുന്നത് എന്നു കാണിച്ചാണ് കമ്പനി വീണ്ടും 2006ല്‍ പേറ്റന്‍്റിന് അപേക്ഷ നല്‍കിയത്.എന്നാല്‍ , ചെറിയ മാറ്റങ്ങള്‍ വരുത്തി പേറ്റന്‍്റ് ആവശ്യപ്പെട്ട് കമ്പനി നല്‍കിയ ഹരജി ഹൈകോടതി തള്ളുകയായിരുന്നു. 2005ല്‍ പേറ്റന്‍്റ് നിയമത്തില്‍ ഇന്ത്യ വരുത്തിയ ഭേദഗതി അനുസരിച്ച് പരിഷ്കരിച്ച മരുന്നുകള്‍ പേറ്റന്‍്റിന് അര്‍ഹമല്ല. മൂന്ന് വര്‍ഷത്തിനുശേഷം കമ്പനി വീണ്ടും അപേക്ഷ നല്‍കിയെങ്കിലും അതും തള്ളപ്പെട്ടു. ഇതിനെത്തുടര്‍ന്നാണ് നൊവാര്‍ട്ടീസ് സുപ്രീംകോടതിയെ സമീപിച്ചത്. നോവാര്‍ട്ടീസിന് അനുകൂലമായ വിധിയാണുണ്ടായതെങ്കില്‍ ഒരു മാസത്തേക്ക് 8000 രൂപക്ക് കിട്ടിയിരുന്ന കാന്‍സര്‍ മരുന്നുകള്‍ക്ക് 1,20,000 രൂപയോളം നല്‍കേണ്ടി വരുമായിരുന്നു. |
ഇഫ്ളു മലപ്പുറം കാമ്പസ്: തുടര്‍നടപടി ഇഴയുന്നു Posted: 31 Mar 2013 10:38 PM PDT മലപ്പുറം: ഇംഗ്ളീഷ് ആന്‍ഡ് ഫോറിന്‍ ലാംഗ്വേജ് യൂനിവേഴ്സിറ്റി (ഇഫ്ളു) മലപ്പുറം കാമ്പസിന്‍െറ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ അനിശ്ചിതത്വത്തില്‍. സംസ്ഥാന സര്‍ക്കാറിന് കൈമാറേണ്ട ധാരണാപത്രം (എം.ഒ.യു) ഇഫ്ളു വി.സി സുനൈനസിങ് ഇതുവരെ ഒപ്പിട്ട് തിരിച്ചയച്ചിട്ടില്ല. നടപടികള്‍ വൈകുന്നത് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കും ഈ വര്‍ഷം ക്ളാസ് തുടങ്ങാനും തടസ്സമാവും. വിഷയത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് കേന്ദ്ര മാനവവിഭവശേഷി മന്ത്രി ശശി തരൂരിന് ഇഫ്ളുവിലെ മലയാളി വിദ്യാര്‍ഥികള്‍ നിവേദനം നല്‍കി. കഴിഞ്ഞ മാര്‍ച്ച് പത്തിന് മലപ്പുറം ഇന്‍കല്‍ എജുസിറ്റിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പങ്കെടുത്ത ചടങ്ങിലാണ് പാണക്കാട്ടെ 75 ഏക്കര്‍ സ്ഥലം സംസ്ഥാന സര്‍ക്കാര്‍ സര്‍വകലാശാലക്ക് ¥ൈകമാറിയത്. ചടങ്ങില്‍ വി.സി എത്താതിരുന്നതിനാല്‍ വി.സിയുടെ പ്രതിനിധിയാണ് വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബില്‍നിന്ന് ധാരണാപത്രം ഏറ്റുവാങ്ങിയത്. അടുത്തദിവസംതന്നെ ഇത് വി.സിക്ക് കൈമാറിയിരുന്നു. ഹൈദരാബാദിലെ കാമ്പസില്‍ കശ്മീര്‍ വിദ്യാര്‍ഥിയുടെ അസ്വാഭാവിക മരണവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങളാണ് നടപടികള്‍ തടസ്സപ്പെടാന്‍ കാരണമായി പറയുന്നത്. അതേസമയം, പ്രാരംഭപ്രവര്‍ത്തനം വൈകുന്നത് ഫണ്ട് ലഭ്യതക്ക് കാലതാമസം നേരിടാന്‍ കാരണമാവും. ഭൂമി കൈമാറികിട്ടിയാലുടന്‍ നിര്‍മാണജോലികള്‍ തുടങ്ങുമെന്നും ഈ വര്‍ഷംതന്നെ വാടകക്കെട്ടിടത്തില്‍ ക്ളാസ് തുടങ്ങുമെന്നും നേരത്തെ സര്‍വകലാശാല അധികൃതര്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനായി വി.സി സുനൈനസിങ് മലപ്പുറത്തെത്തുമെന്നും പറഞ്ഞിരുന്നു. മലപ്പുറം കാമ്പസുമായി ബന്ധപ്പെട്ട പ്രധാന തീരുമാനങ്ങള്‍ എടുക്കേണ്ട സര്‍വകലാശാല എക്സിക്യൂട്ടീവ് കൗണ്‍സിലും വി.സി വിളിച്ചുചേര്‍ത്തിട്ടില്ല. മലപ്പുറം കാമ്പസിന് ഡയറക്ടറെ നിയമിക്കുന്നതടക്കം നടപടികളാണ് പ്രാരംഭമായി വേണ്ടത്. ഡയറക്ടര്‍ നിയമനവുമായി ബന്ധപ്പെട്ട ആശയക്കുഴപ്പവും നടപടികള്‍ മന്ദഗതിയിലാവാന്‍ കാരണമായതായി സൂചനയുണ്ട്. കാലിക്കറ്റ് സര്‍വകലാശാല മുന്‍ രജിസ്ട്രാര്‍ ഡോ. പി. പി. മുഹമ്മദിനെ ഡയറക്ടറാക്കാന്‍ കോണ്‍ഗ്രസിനും ലീഗിനും താല്‍പര്യമുണ്ട്. ഇദ്ദേഹത്തിന് ഭരണപരമായ പരിചയമുണ്ടെങ്കിലും അക്കാദമിക് പരിചയം കുറവാണ്. രണ്ട് മേഖലയിലും പ്രാവീണ്യമുള്ളയാളെ കണ്ടെത്താന്‍ പ്രത്യേക പാനലിനെ വെക്കാന്‍ സര്‍വകലാശാല ആലോചിക്കുന്നുണ്ടെന്നാണ് സൂചന. |
50 വര്‍ഷത്തിന് ശേഷം മ്യാന്മറില്‍ സ്വകാര്യ പത്രങ്ങള്‍ പുറത്തിറങ്ങി Posted: 31 Mar 2013 10:25 PM PDT യാംഗോന്‍: അര നൂറ്റാണ്ടിന് ശേഷം, സ്റ്റേറ്റിന്‍്റെ കുത്തക അവസാനിപ്പിച്ച് മ്യാന്മറില്‍ സ്വകാര്യ പത്രങ്ങള്‍ പുറത്തിറങ്ങി. സൈനിക ഭരണത്തില്‍ നിന്ന് ജനാധിപത്യത്തിലേക്ക് മാറിക്കൊണ്ടിരിക്കുന്ന മ്യാന്മറില്‍ കഴിഞ്ഞ ഡിസംബറില്‍ 16 സ്വകാര്യ പത്രങ്ങള്‍ക്ക് പ്രസിദ്ധീകരണത്തിന് അനുമതി നല്‍കിയിരുന്നു. എന്നാല്‍, തിങ്കളാഴ്ച നാല് പത്രങ്ങള്‍ മാത്രമാണ് പുറത്തിറങ്ങിയത്. മ്യാന്മര്‍ ജനാധിപത്യ നായിക ഓങ് സാന്‍ സൂചി പാര്‍ലമെന്‍്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിന്‍്റെ ഒന്നാം വാര്‍ഷിക ദിനത്തിലാണ് രാജ്യത്ത് സ്വകാര്യ പത്രങ്ങള്‍ പ്രസിദ്ധീകരണം ആരംഭിച്ചിരിക്കുന്നതെന്ന പ്രത്യേകതയും തിങ്കളാഴ്ച പുറത്തിറങ്ങിയ പത്രങ്ങള്‍ പങ്കുവെക്കുന്നു. ‘വലിയ പ്രതിസന്ധികള്‍ക്കിടയിലാണ് ഞങ്ങള്‍ പത്രപ്രസിദ്ധീകരണത്തിനിറങ്ങിയത്. എങ്കിലും സ്വാതന്ത്യത്തിന്‍്റെയും പ്രൊഫഷനലിസത്തിന്‍്റെയും പേരില്‍ മുന്നോട്ട് പോകാന്‍ തന്നെയാണ് ഉദ്ദേശ്യം’ -ഗോള്‍ഡന്‍ ഫ്രഷ് ലാന്‍ഡ് പത്രത്തിന്‍്റെ എഡിറ്റര്‍ കിന്‍ മോങ് ലേ പറഞ്ഞു. 1964ല്‍ പട്ടാള ഭരണകാലത്താണ് രാജ്യത്ത് സ്വകാര്യ പത്രങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. |
ഖത്തര്‍-അഫ് ഗാന്‍ ബന്ധം ശക്തിപ്പെടുത്താന്‍ ധാരണയായി Posted: 31 Mar 2013 10:18 PM PDT ദോഹ: ഖത്തറും അഫ്ഗാനിസ്ഥാനും തമ്മില്‍ വിവിധ രംഗങ്ങളിലുള്ള സഹകരണം കൂടുതല്‍ ശക്തിപ്പെടുത്താന്‍ ധാരണയായി. ഖത്തര്‍ അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ ആല്‍ഥാനിയും അഫ് ഗാന്‍ പ്രസിഡന്‍റ് ഹാമിദ് കര്‍സായിയും തമ്മില്‍ ഇന്നലെ അമീരി ദിവാനില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് വിഷയം ചര്‍ച്ച ചെയ്തത്. ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് ഹമദ് ബിന്‍ ജാസിം ബിന്‍ ജബര്‍ ആല്‍ഥാനിയും മറ്റു മന്ത്രിമാരും അഫ്ഗാന്‍ പ്രസിഡന്‍റിനൊപ്പമുള്ള പ്രതിനിധി സംഘാംഗങ്ങളും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. ഇരുരാജ്യങ്ങളും തമ്മില്‍ കൂടുതല്‍ മേഖലകളില്‍ സഹകരിക്കാനും കൂടുതല്‍ സഹായങ്ങളും പിന്തുണയും തുടരാനുമാണ് ധാരണയായിട്ടുള്ളത്. പൊതുതാല്‍പര്യമുള്ള മറ്റ് ചില വിഷയങ്ങളും കര്‍സായിയുമായി അമീര്‍ ചര്‍ച്ച ചെയ്തു. അഫ്ഗാന്‍ പ്രസിഡന്‍റിന്‍െറ ബഹുമാനാര്‍ഥം അമീര്‍ വിരുന്നും ഒരുക്കിയിരുന്നു. |
No comments:
Post a Comment