കല്‍ക്കരിപ്പാട അഴിമതി: സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് തിരുത്തിയിരുന്നെന്ന് Madhyamam News Feeds |
- കല്‍ക്കരിപ്പാട അഴിമതി: സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് തിരുത്തിയിരുന്നെന്ന്
- കണ്ണൂര്‍ വിമാനത്താവളത്തിന് പാരിസ്ഥിതികാനുമതി
- ദയാ ഹരജി: സുപ്രീംകോടതി വിധിയെ വിമര്‍ശിച്ച് ദേവീന്ദര്‍ പാല്‍ സിങ് ഭുള്ളറിന്റെ ഭാര്യ
- നാവികാസ്ഥാനത്തെ പീഡനം: യുവതിയുടെ ആരോപണം അടിസ്ഥാന രഹിതമെന്ന് നാവികസേന
- വയനാട്ടിലും സൂര്യാതപം: മുന്നറിയിപ്പുമായി അധികൃതര്‍
- യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് : കോഴിക്കോട്ട് ‘എ’ക്ക് മുന്‍തൂക്കം; വടകരയില്‍ ‘ഐ’ മയം
- ഒ.ഐ.സി.സി ഗ്ളോബല്‍ മീറ്റ് ഇന്ന് സമാപിക്കും
- ആതുരസേവനത്തിന്‍െറ മഹനീയ മാതൃകയായി മെഡിക്കല്‍ ക്യാമ്പ്
- കേരളീയ സമാജം ഇന്ത്യന്‍ കമ്യൂണിറ്റിയുടെ ഐക്യത്തിന് പ്രയത്നിക്കണം -അംബാസഡര്‍
- ജപ്പാനില്‍ ഭൂകമ്പം; 24 പേര്‍ക്ക് പരിക്ക്
കല്‍ക്കരിപ്പാട അഴിമതി: സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് തിരുത്തിയിരുന്നെന്ന് Posted: 13 Apr 2013 12:30 AM PDT Image: ന്യൂദല്‍ഹി: സി.ബി.ഐ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച കല്‍ക്കരിപ്പാട അഴിമതി അന്വേഷണ റിപ്പോര്‍ട്ട് നിയമ മന്ത്രി അശ്വിനി കുമാര്‍ തിരുത്തിയെന്ന വാര്‍ത്ത വിവാദമാകുന്നു. അന്വേഷണ റിപ്പോര്‍ട്ട് തിരുത്തിയത് പ്രധാനമന്ത്രിയെ രക്ഷിക്കാന്‍ വേണ്ടിയാണെന്ന് പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ് ട്വിറ്ററില്‍ ആരോപിച്ചു. ഇത് വളരെ ഗുരുതരമായ പ്രശ്നമാണെന്നും സര്‍ക്കാര്‍ സി.ബി.ഐയുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നതിന്‍െറ തെളിവാണിതെന്നും സുഷമ കുറ്റപ്പെടുത്തി. തിരുത്തലുകള്‍ക്ക് വിധേയമാകാത്ത അന്വേഷണ റിപ്പോര്‍ട്ട് പരസ്യപ്പെടുത്തണമെന്നും സുഷമ ആവശ്യപ്പെട്ടു. അന്വേഷണ റിപ്പോര്‍ട്ട് കഴിഞ്ഞ മാസമാണ് സി.ബി.ഐ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചത്. സുപ്രീംകോടതിയിലെത്തുന്നതിനു മുമ്പ് റിപ്പോര്‍ട്ട് നിയമമന്ത്രി തിരുത്തിയിരുന്നുവെന്ന വാര്‍ത്ത ഇന്ത്യന്‍ എക്സ്പ്രസ് പത്രമാണ് പുറത്തു വിട്ടത്. റിപ്പോര്‍ട്ട് സുപ്രീംകോടതിയില്‍ സമര്‍പ്പിക്കുന്നതിനു മുമ്പ് മുതര്‍ന്ന സി.ബി.ഐ ഉദ്യോഗസ്ഥന്‍ രഞ്ജിത് സിന്‍ഹ ഉള്‍പ്പെടെയുള്ളവരെ നിയമമന്ത്രി വിളിച്ചു വരുത്തിയിരുന്നുവെന്ന് പത്രം പറയുന്നു. വാര്‍ത്ത വിവാദമായതോടെ ആരോപണം പ്രത്യേക ഏജന്‍സിയെ കൊണ്ട് അന്വേഷിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരിക്കുകയാണ്. 2006-09 കാലഘട്ടത്തില്‍ 155 കല്‍ക്കരി ബ്ളോക്കുകള്‍ ഖനനത്തിനുവേണ്ടി അനുവദിച്ചതാണ് വിഷയം. ബ്ളോക്കുകള്‍ അനുവദിച്ചുകിട്ടിയ 155 സ്ഥാപനങ്ങളില്‍ 100 എണ്ണം സ്വകാര്യ സ്ഥാപനങ്ങളായിരുന്നു. ഈ റിപ്പോര്‍ട്ടിന്റെഅടിസ്ഥാനത്തില്‍ പ്രകാശ് ജാവദേക്കര്‍ കേന്ദ്ര വിജിലന്‍സ് കമീഷന് പരാതി നല്‍കുകയും കമീഷന്‍ അഴിമതി അന്വേഷിക്കാന്‍ സി.ബി.ഐയോട് ആവശ്യപ്പെടുകയുമായിരുന്നു. കല്‍ക്കരിപ്പാടങ്ങള്‍ അനുവദിച്ചതില്‍ ക്രമക്കേട് നടന്നുവെന്ന് സി.ബി.ഐ കണ്ടെത്തിയിരുന്നു. എന്നാല്‍ ഇത് കേന്ദ്ര സര്‍ക്കാര്‍ നിഷേധിച്ചു. വിവാദ ഇടപാട് തീരുമാനിച്ച സമയത്ത് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങാണ് ബന്ധപ്പെട്ട മന്ത്രാലയത്തിന്റെചുമതല വഹിച്ചിരുന്നത്. രാജ്യംകണ്ട ഏറ്റവും വലിയ അഴിമതിയായി വിലയിരുത്തപ്പെടുന്ന കല്‍ക്കരിപ്പാട അഴിമതിയിലുടെ10.67 ലക്ഷം കോടി രൂപ പൊതുഖജനാവിന് നഷ്ടമായെന്ന് കംട്രോളര്‍-ഓഡിറ്റര്‍ ജനറല്‍ (സി.എ.ജി) റിപ്പോര്‍ട്ട് പറയുന്നു. |
കണ്ണൂര്‍ വിമാനത്താവളത്തിന് പാരിസ്ഥിതികാനുമതി Posted: 13 Apr 2013 12:28 AM PDT Image: ന്യൂദല്‍ഹി: കണ്ണൂര്‍ വിമാനത്താവളത്തിന് പാരിസ്ഥിതികാനുമതി നല്‍കാന്‍ വനം പരിസ്ഥിതി മന്ത്രാലയത്തിനു കീഴിലെ വിദഗ്ധ സമിതി ശുപാര്‍ശ ചെയ്തു. സമിതിയുടെ ശുപാര്‍ശയ്ക്കനുസരിച്ചാണ് പദ്ധതികള്‍ക്ക് മന്ത്രാലയം അനുമതി നല്‍കുന്നത്. വിമാനത്താവളത്തിനായി മുറിക്കുന്ന 30,421 മരങ്ങള്‍ക്ക് പകരം 91,263 മരങ്ങള്‍ നടണമെന്നും ജല സംരക്ഷണം, ഭൂമി നികത്തല്‍ എന്നീ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. 12 മീറ്ററുള്ള റോഡ് 24 മീറ്ററായി വികസിപ്പിക്കണമെന്നും നിര്‍ദേശമുണ്ട്. |
ദയാ ഹരജി: സുപ്രീംകോടതി വിധിയെ വിമര്‍ശിച്ച് ദേവീന്ദര്‍ പാല്‍ സിങ് ഭുള്ളറിന്റെ ഭാര്യ Posted: 12 Apr 2013 11:54 PM PDT Image: ന്യൂദല്‍ഹി: ശിക്ഷ നടപ്പാക്കുന്നതിലെ കാലതാമസം വധശിക്ഷ ജീവപര്യന്തമാക്കാനുള്ള ന്യായീകരണമാകില്ലെന്ന സുപ്രീംകോടതി വിധിക്കെതിരെ 93ലെ ദല്‍ഹി കാര്‍ബോംബ് സ്ഫോടനക്കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട ദേവിന്ദര്‍ പാല്‍ സിങ് ഭുള്ളറിന്റെ ഭാര്യ നവ്നിത് ഭുള്ളര്‍. ഇത് ന്യായവിധിയല്ലെന്നും രാഷ്ട്രീയ തീരുമാനമാണെന്നും അവര്‍ പ്രതികരിച്ചു. തീവ്രവാദ സംഘടനയായ ‘ഖാലിസ്താന്‍ ലിബറേഷന്‍ ഫോഴ്സ്’ അംഗമായ ദവീന്ദര്‍ പാല്‍ സിങ് ഭുള്ളറിന്റെ വധശിക്ഷ റദ്ദാക്കണമെന്ന ഹരജി തള്ളികൊണ്ടുള്ള സുപ്രീംകോടതി വിധി നീതിപൂര്‍വമല്ലെന്നും, വര്‍ഷങ്ങളോളം ജയില്‍ ശിക്ഷ അനുഭവിച്ച പ്രതിയുടെ ശാരീരിക-മാനസിക നില കോടതി പരിഗണിച്ചില്ലെന്നും അവര്‍ ‘ദ ഹിന്ദു’ പത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ ആരോപിച്ചു. രാജ്യത്ത് നിയമവാഴ്ച നിലനില്‍ക്കുന്നില്ല. അങ്ങനെയാണെങ്കില്‍ 11 വര്‍ഷം ശിക്ഷ അനുഭവിച്ചതിനുശേഷം രാഷ്ട്രപതി ദയാഹരജി തള്ളുന്നതെങ്ങിനെ? ദയാഹരജി റദ്ദാക്കിയതിനെതിരെ നല്‍കിയ ഹരജിയില്‍ സുപ്രീംകോടതി വിധി വന്നത് ഏകദേശം ഒരു വര്‍ഷത്തിനു ശേഷമാണ്. കീഴ്കോടതികളിലും ഹൈക്കോടതിയിലും കേസ് വിചാരണചെയ്യുമ്പോള്‍ ശക്തമായി വാദിക്കാന്‍ കഴിയാതിരുന്നതുകൊണ്ടാണ് ഈ അവസ്ഥ വന്നത്. പഞ്ചാബ് പൊലീസിന്റെപീഡനത്തെ ഭയന്ന് ആരും കേസില്‍ ഇടപ്പെട്ടിരുന്നില്ല. വധശിക്ഷക്കെതിരെ സമര്‍പ്പിച്ച ദയാഹരജി രാഷ്ട്രപതി എട്ടുവര്‍ഷം തീരുമാനമെടുക്കാതെ പിടിച്ചുവെച്ചുവെന്നും അതിനാല്‍, രാഷ്ട്രപതി ദയാഹരജി തള്ളിയത് റദ്ദാക്കണമെന്നും ഭുള്ളര്‍ സുപ്രീംകോടതിയില്‍ ബോധിപ്പിച്ചിരുന്നു. 1993ല്‍ ദല്‍ഹിയിലുണ്ടായ കാര്‍ ബോംബ് സ്ഫോടനത്തിന്റെപേരിലാണ് ഭുള്ളര്‍ക്ക് വധശിക്ഷ വിധിച്ചത്. സ്ഫോടനത്തില്‍ ഒമ്പതുപേര്‍ കൊല്ലപ്പെടുകയും 17 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കേസില്‍ 2003ലാണ് ഭുള്ളറിനെതിരെ സുപ്രീംകോടതി വധശിക്ഷ വിധിച്ചത്. 2003ല്‍ തന്നെ രാഷ്ട്രപതിക്ക് ദയാഹരജി നല്‍കിയിജരുന്നു. എന്നാല്‍ എട്ടു വര്‍ഷങ്ങള്‍ക്കു ശേഷം 2011ല്‍ അന്നത്തെ രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ ദയാഹരജി തള്ളുകയായിരുന്നു. |
നാവികാസ്ഥാനത്തെ പീഡനം: യുവതിയുടെ ആരോപണം അടിസ്ഥാന രഹിതമെന്ന് നാവികസേന Posted: 12 Apr 2013 11:50 PM PDT Image: ന്യൂഡല്‍ഹി: കൊച്ചിയിലെ ദക്ഷിണ നാവികകേന്ദ്രത്തില്‍ യുവതി പീഡിപ്പിക്കപ്പെട്ടുവെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് ഡല്‍ഹി നാവികസേന ആസ്ഥാനം കേന്ദ്രപ്രതിരോധ മന്ത്രാലയത്തിന് വിശദീകരണം നല്‍കി. ഭാര്യമാരെ വെച്ചുമാറുന്നുവെന്ന ആരോപണം സത്യവിരുദ്ധമാണെന്നും ഇത് വെറും കുടുംബവഴക്കാണെന്നും നാവികസേന മറുപടി നല്‍കി. കൊച്ചി നാവികസേനാ കേന്ദ്രത്തിലെ ലെഫ്റ്റനന്‍റ് രവി കിരണിന്‍െറ ഭാര്യ പീഡനം സംബന്ധിച്ച് പ്രതിരോധ മന്ത്രിക്കും നാവികസേനാ മേധാവി അഡ്മിറല്‍ ഡി.കെ. ജോഷിക്കും പരാതി നല്‍കിയിരുന്നു. യുവതിയുടെ പരാതിയെക്കുറിച്ച് പ്രതിരോധ മന്ത്രി എ.കെ. ആന്‍റണി നാവികസേനാ മേധാവിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. നാവികസേന പ്രതിരോധമന്ത്രിക്ക് കൈമാറിയ അന്വേഷണ റിപ്പോര്‍ട്ടില്‍ യുവതിക്ക് മാനസിക രോഗമുള്ളതായും പരാമര്‍ശിച്ചുണ്ട്. ഭര്‍ത്താവും സേനയിലെ മറ്റു ചിലരും പീഡിപ്പിച്ചതായി യുവതി ദല്‍ഹിയിലെ വസന്ത്വിഹാര്‍ പൊലീസ് സ്റ്റേഷനിലും കൊച്ചി ഹാര്‍ബര്‍ സ്റ്റേഷനിലും പരാതി നല്‍കിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ ലഫ്. രവികിരണ്‍ കബ്ദു ഉള്‍പ്പെടെ പത്തുപേര്‍ക്കെതിരെ കൊച്ചി ഹാര്‍ബര്‍ പോലീസ് കേസ്സെടുത്തിരുന്നു. യുവതി സേനാംഗങ്ങള്‍ക്കെതിരെ ഉന്നയിച്ചിരിക്കുന്ന പരാതികള്‍ വ്യാജമാണെന്ന നിലപാടാണ് നാവികസേനക്ക്. |
വയനാട്ടിലും സൂര്യാതപം: മുന്നറിയിപ്പുമായി അധികൃതര്‍ Posted: 12 Apr 2013 11:27 PM PDT മീനങ്ങാടി: വയനാട്ടിലും സൂര്യാതപം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ശക്തമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പധികൃതര്‍ അഭ്യര്‍ഥിച്ചു. സൂര്യാതപമേറ്റ വരദൂര്‍ സ്വദേശിയായ കര്‍ഷകനെയാണ് ഇന്നലെ മീനങ്ങാടി ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കമ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററില്‍ ചികിത്സയിലുള്ള വരദൂര്‍ പരത്തിക്കുനി അശോകന് (45) കഴിഞ്ഞ ബുധനാഴ്ച ഉച്ചക്ക് വരദൂരിലെ വീടിനടുത്തുവെച്ചായിരുന്നു സൂര്യാതപമേറ്റത്. കൈയിലും തോളിലുമാണ് പൊള്ളലേറ്റത്. സ്വീകരിക്കേണ്ട മുന്‍കരുതല്‍ |
യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് : കോഴിക്കോട്ട് ‘എ’ക്ക് മുന്‍തൂക്കം; വടകരയില്‍ ‘ഐ’ മയം Posted: 12 Apr 2013 11:22 PM PDT കോഴിക്കോട്: യൂത്ത് കോണ്‍ഗ്രസ് മണ്ഡലം ബൂത്ത് ഭാരവാഹി തെരഞ്ഞെടുപ്പിന്‍െറ ആദ്യഘട്ടം പൂര്‍ത്തിയായപ്പോള്‍ കോഴിക്കോട് പാര്‍ലമെന്‍റ് മണ്ഡലത്തില്‍ എ വിഭാഗം പത്തും, ഐ വിഭാഗം മൂന്നും മണ്ഡലങ്ങളില്‍ ജയംനേടി. വടകരയില്‍ ഐ വിഭാഗം ശക്തമായ മുന്നേറ്റം നടത്തി. |
ഒ.ഐ.സി.സി ഗ്ളോബല്‍ മീറ്റ് ഇന്ന് സമാപിക്കും Posted: 12 Apr 2013 10:43 PM PDT Image: അബൂദബി: ഓവര്‍സീസ് ഇന്ത്യന്‍ കള്‍ചറല്‍ കോണ്‍ഗ്രസിന്‍െറ (ഒ.ഐ.സി.സി) മൂന്നാമത് ഗ്ളോബല്‍ മീറ്റ് ശനിയാഴ്ച സമാപിക്കും. വ്യാഴാഴ്ച രാവിലെ പതാക ഉയര്‍ത്തലോടെ ആരംഭിച്ച ത്രിദിന സമ്മേളനത്തില്‍ കേരളത്തിലെ കോണ്‍ഗ്രസിന്‍െറ സമുന്നത നേതാക്കളെല്ലാം പങ്കെടുത്തത് ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ പ്രവര്‍ത്തകര്‍ക്ക് ആവേശമായി. ഇതിനുപുറമെ മുസ്ലിം ലീഗ് നേതാവും വ്യവസായ മന്ത്രിയുമായ പി.കെ. കുഞ്ഞാലിക്കുട്ടിയും എത്തി. |
ആതുരസേവനത്തിന്‍െറ മഹനീയ മാതൃകയായി മെഡിക്കല്‍ ക്യാമ്പ് Posted: 12 Apr 2013 10:43 PM PDT Image: ദോഹ: ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുളള താഴ്ന്ന വരുമാനക്കാരായ പ്രവാസികള്‍ക്കായി ഇന്ത്യന്‍ ഇസ്ലാമിക് അസോസിയേഷനും ഇന്ത്യന്‍ ഡോക്ടേഴ്സ് ക്ളബ്ബും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ.എം.എ) ഖത്തര്‍ ഘടകവും സംയുക്തമായി സംഘടിപ്പിച്ച പന്ത്രണ്ടാമത് സൗജന്യ മെഡിക്കല്‍ ക്യാമ്പ് ആതുരസേവന മികവ് കൊണ്ടും ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി. |
കേരളീയ സമാജം ഇന്ത്യന്‍ കമ്യൂണിറ്റിയുടെ ഐക്യത്തിന് പ്രയത്നിക്കണം -അംബാസഡര്‍ Posted: 12 Apr 2013 10:38 PM PDT Image: മനാമ: വിധുപ്രതാപും അനിതയും ഒരുക്കിയ സംഗീത വിരുന്നിന്‍െറ അകമ്പടിയോടെ ബഹ്റൈന്‍ കേരളീയ സമാജത്തില്‍ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഉജ്ജ്വല തുടക്കം. പ്രൗഢമായ സദസ്സിനെ സാക്ഷിയാക്കി ഇന്ത്യന്‍ അംബാസഡര്‍ ഡോ. മോഹന്‍കുമാര്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ചു. ഇന്ത്യന്‍ കമ്യൂണിറ്റിയുടെ ഐക്യത്തിനു വേണ്ടി പ്രയത്നിക്കാന്‍ കേരളീയ സമാജത്തിന് സാധിക്കണമെന്ന് അദ്ദേഹം പറഞ്ഞു. കമ്യൂണിറ്റിയിലെ സാധാരണക്കാരിലേക്ക് പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കണം. സമാജം എക്കാലവും അതിന്‍െറ പ്രവര്‍ത്തനങ്ങളില്‍ നിലവാരം കാത്തുസൂക്ഷിച്ചിട്ടുണ്ട്. നല്ല നിലവാരത്തോടെ തന്നെ മുന്നോട്ട് കുതിക്കാന്‍ പുതിയ കമ്മിറ്റിക്ക് സാധിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമാജം മലയാളം പാഠശാലക്ക് മലയാളം മിഷന്‍െറ അംഗീകാരം ലഭിച്ചതായ സര്‍ക്കാര്‍ വിജ്ഞാപനം കഴിഞ്ഞ ദിവസം പുറത്തിറങ്ങിയത് സമാജത്തിന് പുതിയ പൊന്‍തൂവലാണെന്ന് അധ്യക്ഷത വഹിച്ച പുതിയ പ്രസിഡന്‍റ് കെ. ജനാര്‍ദനന്‍ പറഞ്ഞു. വൈവിധ്യമാര്‍ന്ന പരിപാടികളോടെ സമാജം മുന്നോട്ട് പോകുമെന്നും ഇതിന് സര്‍വരുടെയും പിന്തുണയുണ്ടാകണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. വിദേശ മലയാളികളുടെ വികസന മോഡലാണ് ബഹ്റൈന്‍ കേരളീയ സമാജമെന്ന് സ്ഥാനമൊഴിഞ്ഞ പ്രസിഡന്‍റ് പി.വി. രാധാകൃഷ്ണ പറഞ്ഞു. സമാജത്തിന്‍െറ നേട്ടങ്ങള്‍ ഏതെങ്കിലുമൊരു വ്യക്തിയുടെതല്ല. കൂട്ടായ പ്രവര്‍ത്തനങ്ങളുടെ വിജയമാണ് സമാജത്തിന്‍െറ യശസ് രാജ്യാതിര്‍ത്തികള്‍ കടത്തിയത്. സമാജത്തിന്‍െറ പ്രവര്‍ത്തനങ്ങളെ പിന്നോട്ട് വലിക്കാന്‍ പ്രതിലോമ ശക്തികള്‍ എത്ര ശ്രമിച്ചാലും നടക്കില്ലെന്ന് ഐകകണ്ഠേന തെരഞ്ഞെടുക്കപ്പെട്ട പുതിയ കമ്മിറ്റിയുടെ സ്ഥാനാരോഹണത്തോടെ സമൂഹത്തിന് ബോധ്യമായതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രിന്‍സ് നടരാജന്‍ സ്വാഗതം പറഞ്ഞു. സമാജം അംഗങ്ങളുടെ ഫ്യൂഷന്‍ കാര്‍ണിവെല്‍ പരിപാടിയുമുണ്ടായിരുന്നു. |
ജപ്പാനില്‍ ഭൂകമ്പം; 24 പേര്‍ക്ക് പരിക്ക് Posted: 12 Apr 2013 10:37 PM PDT Image: ടോക്യോ: പടിഞ്ഞാറന്‍ ജപ്പാനില്‍ ശനിയാഴ്ച രാവിലെയുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ 24 പേര്‍ക്ക് പരിക്കേറ്റു. നിരവധി വീടുകള്‍ തകര്‍ന്നു. റിക്ടര്‍ സ്കെയിലില്‍ 6.3 രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം അവാജി ദ്വീപിന് സമീപമാണ്. ഭൂകമ്പത്തെ തുടര്‍ന്ന് അധികൃതര്‍ സുനാമി മുന്നറിയിപ്പൊന്നും പുറപ്പെടുവിച്ചിട്ടില്ല. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |
No comments:
Post a Comment