പരിയാരം മെഡിക്കല്‍ കോളേജ് ജപ്തി ഭീഷണിയില്‍ Madhyamam News Feeds |
- പരിയാരം മെഡിക്കല്‍ കോളേജ് ജപ്തി ഭീഷണിയില്‍
- ദുബൈയില്‍ കൂടുതല്‍ സൈക്കിള്‍ പാതകള്‍ നിര്‍മിക്കാന്‍ പദ്ധതി
- സൗഹാര്‍ദം നിലനിര്‍ത്താന്‍ മത, രാഷ്ട്രീയ നേതൃത്വങ്ങള്‍ ഒന്നിക്കണം-സെമിനാര്‍
- സമുദായ സംഘടനകളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കും -ചെന്നിത്തല
- നിതാഖാത്ത്: രണ്ടാം ഘട്ടത്തില്‍ ലക്ഷ്യമിടുന്നത് ഉയര്‍ന്ന ജോലികള്‍
- നാശം വിതച്ച് മഴ തുടരുന്നു
- മയക്കുമരുന്ന്: കുവൈത്തില്‍ മാസത്തില്‍ പത്ത് പേര്‍ മരിക്കുന്നു
- മദ്യവും മാംസവും ഒഴിവാക്കിയാല്‍ പീഡനം കുറയും -സ്വാമി അഗ്നിവേശ്
- ദല്‍ഹിയില്‍ 17കാരനെ മരിച്ചനിലയില്‍ കണ്ടെത്തി
- ഒബാമക്ക് വിഷം പുരട്ടിയ കത്ത്: ആയോധന പരിശീലകന്‍ അറസ്റ്റില്‍
പരിയാരം മെഡിക്കല്‍ കോളേജ് ജപ്തി ഭീഷണിയില്‍ Posted: 28 Apr 2013 12:26 AM PDT Image: കണ്ണൂര്‍: വായ്പ കുടിശ്ശിക തിരിച്ചടക്കാത്തതിനെത്തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജ് ജപ്തി ഭീഷണിയില്‍. വായ്പ കുടിശ്ശിക തിരിച്ചടക്കുന്നതു സംബന്ധിച്ച ഹഡ്കോയുടെ ഹരജിയില്‍ കേന്ദ്ര ട്രൈബ്യൂണല്‍ പുറപ്പെടുവിച്ച ഉത്തരവിലാണ് മെഡിക്കല്‍ കോളേജിനെതിരെ ജപ്തി നടപടികള്‍ സ്വീകരിക്കാമെന്ന് പറഞ്ഞിരിക്കുന്നത്. 46.5 കോടി രൂപയാണ് മെഡിക്കല്‍ കോളേജ് മാനേജ്മെന്‍റ് പ്രാരംഭഘട്ടത്തില്‍ വായ്പയെടുത്തിരുന്നത്. ഇപ്പോള്‍ തിരിച്ചടക്കാനുള്ളത് 658 കോടി രൂപയാണ്. ഇതുവരെ ഒരു രൂപ പോലും തിരിച്ചടച്ചിട്ടില്ല. |
ദുബൈയില്‍ കൂടുതല്‍ സൈക്കിള്‍ പാതകള്‍ നിര്‍മിക്കാന്‍ പദ്ധതി Posted: 27 Apr 2013 11:26 PM PDT Image: ദുബൈ: സൈക്കിള്‍ ഉപയോഗം പ്രോത്സാഹിപ്പിക്കാനും പരിസ്ഥിതി സൗഹൃദ സന്ദേശം വ്യാപിപ്പിക്കാനും ആര്‍.ടി.എ ദുബൈയില്‍ കൂടുതല്‍ സൈക്കിള്‍ പാതകള്‍ നിര്‍മിക്കുന്നു. 2013- 16 കാലയളവില്‍ ദുബൈയുടെ വിവിധ ഭാഗങ്ങളില്‍ 40 മില്യന്‍ ദിര്‍ഹം ചെലവില്‍ 52 കിലോമീറ്റര്‍ സൈക്കിള്‍ പാത നിര്‍മിക്കാനുള്ള പദ്ധതിക്ക് ചെയര്‍മാന്‍ മതാര്‍ അല്‍ തായിറിന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗം അംഗീകാരം നല്‍കി. |
സൗഹാര്‍ദം നിലനിര്‍ത്താന്‍ മത, രാഷ്ട്രീയ നേതൃത്വങ്ങള്‍ ഒന്നിക്കണം-സെമിനാര്‍ Posted: 27 Apr 2013 11:23 PM PDT Image: ദോഹ: കേരളത്തില്‍ സൗഹാര്‍ദം നിലനിര്‍ത്താനും ആരോഗ്യകരമായ ജീവിതം കെട്ടിപ്പടുക്കാനും മത, രാഷ്ട്രീയ, സാമൂഹിക രംഗങ്ങളിലുള്ളവര്‍ ഒന്നിച്ചു നില്‍ക്കണമെന്നും പുതിയ തലമുറക്ക് ഒത്തൊരുമയുടെ ബാലപാഠങ്ങള്‍ പകര്‍ന്നുനല്‍കണമെന്നും ദോഹ അന്താരാഷ്ട്ര മതസംവാദകേന്ദ്രവുമായി സഹകരിച്ച് ഫ്രണ്ട്സ് കള്‍ച്ചറല്‍ സെന്‍റര്‍ (എഫ്.സി.സി) സംഘടിപ്പിച്ച സൗഹൃദകേരളം സാംസ്കാരിക സമ്മേളനത്തിന്‍െറ ഭാഗമായി നടന്ന സെമിനാറില്‍ സംസാരിച്ച വിവിധ മതവിഭാഗങ്ങളുടെ പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു. |
സമുദായ സംഘടനകളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കും -ചെന്നിത്തല Posted: 27 Apr 2013 11:17 PM PDT Image: പാലക്കാട്: സമുദായ സംഘടനകള്‍ ഉന്നയിക്കുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല. സര്‍ക്കാരില്‍ നിന്ന് അവര്‍ക്ക് നീതി കിട്ടുന്നില്ലെങ്കില്‍ അക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തയാറാണെന്നും അദ്ദേഹം പറഞ്ഞു. കേരള യാത്രയോട് അനുബന്ധിച്ച് പാലക്കാട്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല. സി.പി.എം പ്രതിസന്ധിയും അപചയവും നേരിടുകയാണ്. സി.പി.എമ്മിനുള്ളില്‍ വീര്‍പ്പുമുട്ടല്‍ വര്‍ധിച്ചു എന്നതിന്റെ തെളിവാണ് വി.എസ് അച്യുതാനന്ദന്റെ കഴിഞ്ഞ ദിവസത്തെ പ്രസ്താവന. ജനാധിപത്യമെന്നത് ഭൂരിപക്ഷത്തിന്റെ സ്വേച്ഛാധിപത്യത്തിന് വഴങ്ങിക്കൊടുക്കുന്നതല്ലെന്ന് വി.എസ് പറഞ്ഞത് പാര്‍ട്ടിക്കുള്ളിലെ ന്യൂനപക്ഷത്തെ അടിച്ചമര്‍ത്തി ഔദ്യോഗിക പക്ഷം നടത്തുന്ന സേച്ഛാധിപത്യ നിലപാടിനെ കുറിച്ചാണ്. ഷൊര്‍ണൂരില്‍ ജനകീയ വികസന സമിതി രാഷ്ട്രീയ മര്യാദ പാലിക്കാന്‍ തയാറാകണം. രണ്ടരവര്‍ഷം കഴിഞ്ഞാല്‍ ജെ.വി.എസ് തുടരുന്നത് ന്യായമല്ല. മെയ് 10 നകം എം.ആര്‍.മുരളി നഗരസഭ അധ്യക്ഷ സ്ഥാനം രാജിവെക്കുമെന്നാണ് പ്രതീക്ഷയെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. മന്ത്രിസ്ഥാനത്തെക്കുറിച്ച് പറയേണ്ടത് മുഖ്യമന്ത്രിയാണ്. മന്ത്രിസ്ഥാനത്തെക്കുറിച്ച് മന്ത്രിസഭയിലോ പാര്‍ട്ടിയിലോ ഇതുവരെ ചര്‍ച്ചചെയ്തിട്ടില്ല.
|
നിതാഖാത്ത്: രണ്ടാം ഘട്ടത്തില്‍ ലക്ഷ്യമിടുന്നത് ഉയര്‍ന്ന ജോലികള്‍ Posted: 27 Apr 2013 11:12 PM PDT Image: ജിദ്ദ: രണ്ടാംഘട്ട നിതാഖാത്ത് പദ്ധതിയില്‍ ഉയര്‍ന്ന ശമ്പളമുള്ള ജോലികളാണ് ലക്ഷ്യമിടുന്നതെന്ന് തൊഴില്‍ മന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു. നിതാഖാത്ത് പദ്ധതിയിലൂടെ നിരവധി സ്വദേശികള്‍ക്ക് തൊഴില്‍ മേഖലയിലേക്ക് കടന്നുവരാന്‍ അവസരം ലഭിച്ചിട്ടുണ്ട്. ചിലര്‍ തൊഴില്‍ നിന്നൊഴിവായിട്ടുണ്ടെങ്കിലും പദ്ധതി വിജയകരമാണ്. 80ലക്ഷം വിദേശികള്‍ തൊഴില്‍ മേഖലയിലുണ്ട്. ഇവരില്‍ 86 ശതമാനം താഴ്ന്ന ജോലികളിലാണ്.
|
Posted: 27 Apr 2013 11:00 PM PDT Image: മസ്കത്ത്: രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ ചെറിയ നാശ നഷ്ടങ്ങള്‍ വിതച്ച് മഴ തുടരുന്നു. പലയിടങ്ങളിലും കനത്ത മഴയാണ് ലഭിച്ചത്. വാഹനങ്ങളില്‍ കുടുങ്ങിയ നിരവധി പേരെ പൊലീസും രക്ഷാപ്രവര്‍ത്തകരും ചേര്‍ന്ന് രക്ഷിച്ചു. മസ്കത്ത് ഗവര്‍ണറേറ്റില്‍ 62 മി.മീറ്റര്‍ മഴയാണ് ഒറ്റ ദിവസം രേഖപ്പെടുത്തപ്പെട്ടത്. മസ്കത്തിലെ കുറിയാത്തിലാണ് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത്. രാജ്യത്തിന്‍െറ വടക്കന്‍ മേഖലയിലാണ് മഴ കൂടുതല്‍ ശക്തമായി തുടരുന്നത്. ബഹ്ലയില്‍ 52 മി.മീറ്റര്‍ മഴയാണ് ലഭിച്ചത്. തെക്കന്‍ ബാത്തിനയില്‍ 43, വടക്കു കിഴക്കന്‍ മേഖലയില്‍ 30, വടക്കന്‍ ബാത്തിന 21 എന്നിങ്ങനെയാണ് മഴയുടെ തോത്. വരും ദിവസങ്ങളിലും മഴ തുടരാനാണ് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വാദികള്‍ അപകടകരമായ രീതിയില്‍ നിറഞ്ഞൊഴുകുന്നതിനാല്‍ മുറിച്ചു കടക്കാന്‍ ശ്രമിക്കരുതെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇബ്രിയില്‍ ഇന്നലെയും കനത്ത മഴ പെയ്തു. ഇവിടെ കുടിവെള്ള വിതരണം ചെയ്യുന്ന വാഹനം വാദിയില്‍ കുടുങ്ങി ഒഴുകിപ്പോയി. ഇബ്രി സൂഖും വെള്ളത്തിലായി. പലയിടങ്ങളിലും വൈദ്യുതി വിതരണം തകരാറിലായി. രാജ്യത്തിന്‍െറ വിവിധ ജലസംഭരണികളിലെല്ലാം ജല നിരപ്പ് ഉയര്‍ന്നു. ഇബ്രിയിലെ ഡാമില്‍ 500 മില്യന്‍ ക്യൂബിക് മീറ്ററാണ് ഇന്നലെയുള്ള ജല നിരപ്പ്. ബിദ്ബിദ് ഡാമില്‍ 100 മില്യന്‍ ക്യൂബിക് മീറ്ററാണ് വെള്ളത്തിന്‍െറ അളവ്. ബൂറൈമി, വടക്കന്‍ ബാത്തിനയുടെ വിവിധ ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ ഇന്നലെ സാമാന്യം ഭേദപ്പെട്ട നിലയില്‍ മഴ ലഭിച്ചു. ബുറൈമിയിലും വാദികള്‍ കര കവിഞ്ഞൊഴുകി. പലയിടങ്ങളിലും മണ്ണിടിച്ചിലുണ്ടായി. റോഡുകളില്‍ ചിലത് കുത്തൊഴുക്കില്‍ ഒലിച്ചു പോയി. പൊലീസും സൈന്യവും രാത്രി വൈകിയും രക്ഷാ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. പൊലീസിന്‍െറ ഭാഗത്തു നിന്ന് ശക്തമായ മുന്നറിയിപ്പുണ്ടായിട്ടും അശ്രദ്ധമായി വാദികള്‍ മുറിച്ചു കടക്കാന്‍ ശ്രമിച്ച് ഒഴുക്കില്‍പെട്ടവരെ ഇന്നലെയും രക്ഷിച്ചു. വാഹനങ്ങളില്‍ കുടുങ്ങിയവരും നിരവധിയാണ്. മണ്ണിടിഞ്ഞു വീണ് ഒറ്റപ്പെട്ട കുടുംബത്തെ രക്ഷപ്പെടുത്താനുള്ള ശ്രമം രാത്രിയും തുടരുകയാണ്. |
മയക്കുമരുന്ന്: കുവൈത്തില്‍ മാസത്തില്‍ പത്ത് പേര്‍ മരിക്കുന്നു Posted: 27 Apr 2013 10:52 PM PDT Image: കുവൈത്ത് സിറ്റി: മയക്കുമരുന്നുള്‍പ്പെടെ ലഹരി പദാര്‍ഥങ്ങളുടെ ഉപയോഗം മൂലം കുവൈത്തില്‍ മാസം ശരാശരി പത്ത് പേര്‍ മരിക്കുന്നതായി റിപ്പോര്‍ട്ട്. മയക്കുമരുന്ന് ഉപയോഗത്തെ തുടര്‍ന്നുള്ള മരണ സംഖ്യ ഓരോ വര്‍ഷവും വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്ന് കുവൈത്ത് മനുഷ്യാവകാശ സംഘടന തലവന്‍ അബ്ദുല്‍ ഹമീദ് ബിലാല്‍ ആണ് വ്യക്തമാക്കിയത്.
|
മദ്യവും മാംസവും ഒഴിവാക്കിയാല്‍ പീഡനം കുറയും -സ്വാമി അഗ്നിവേശ് Posted: 27 Apr 2013 10:51 PM PDT Image: ന്യൂദല്‍ഹി: മദ്യവും മാംസാഹാരവും ഒഴിവാക്കിയാല്‍ പീഡനങ്ങള്‍ കുറയുമെന്ന് സ്വാമി അഗ്നിവേശ്. പൊലീസ് നടപടികള്‍ കൊണ്ടു മാത്രം പീഡനക്കേസുകള്‍ കുറയില്ല. ജനങ്ങള്‍ മാംസാഹാരങ്ങള്‍ ഒഴിവാക്കിയാല്‍ ഒരുപരിധിവരെ പീഡനക്കേസുകള്‍ കുറയും. നിരവധി ഗവേഷണങ്ങള്‍ ഇക്കാര്യം തെളിയിച്ചതാണെന്നും അദ്ദേഹം വ്യക്തമാക്കി. ലോകത്ത് നടത്തപ്പെട്ട എല്ലാ പഠനങ്ങളും വിരല്‍ചൂണ്ടുന്നത് ചുവപ്പ് മാംസമാണ് എല്ലാ രോഗങ്ങള്‍ക്കും കാരണം എന്നാണ്. ലോകത്തെ ഏറ്റവും പ്രായം കൂടിയ മനുഷ്യനെ കേന്ദ്രീകരിച്ച് പഠനം നടത്തിയ ജപ്പാന്‍ ഗവേഷകര്‍ സസ്യാഹാരത്തിന് മുന്‍ഗണന നല്‍കാനാണ് നിര്‍ദേശിച്ചത്. ദല്‍ഹിയില്‍ ബസ്സില്‍ യുവതിയെ ബലാത്സംഗം ചെയ്ത ആറ് പ്രതികളും മദ്യത്തിന്‍െറ ലഹരിയിലായിരുന്നു. മദ്യത്തിന്‍െറ ഉപയോഗം കുറച്ചാല്‍ നിരവധി കുറ്റകൃത്യങ്ങള്‍ കുറയും -അഗ്നിവേശ് പറഞ്ഞു. |
ദല്‍ഹിയില്‍ 17കാരനെ മരിച്ചനിലയില്‍ കണ്ടെത്തി Posted: 27 Apr 2013 09:37 PM PDT Image: ന്യൂദല്‍ഹി: ദല്‍ഹിയില്‍ 17കാരനെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പടിഞ്ഞാറന്‍ ദല്‍ഹിയിലെ നന്‍ഗ്ലോയിലാണ് സ്‌കൂള്‍ പരിസരത്ത് കുട്ടിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. സര്‍ക്കാര്‍ സ്‌കൂളിലെ 11 ാം ക്ലാസ് വിദ്യാര്‍ഥിയുടെ മൃതദേഹമാണ് രക്തത്തില്‍കുളിച്ച നിലയില്‍ കണ്ടത്. സഹപാഠികളുമായുണ്ടായ വഴക്കിനെ തുടര്‍ന്ന് സ്‌കൂളില്‍ പോകാന്‍ കുട്ടി വിസമ്മതിച്ചിരുന്നതായി മാതാപിതാക്കള്‍ പറഞ്ഞു. സംഘട്ടനത്തിന്റെ തുടര്‍ച്ചയായി സഹപാഠികള്‍ തങ്ങളുടെ മകനെ മര്‍ദ്ദിച്ച് കൊന്നതായിരിക്കാമെന്നും മാതാപിതാക്കള്‍ ആരോപിച്ചു. പൊലീസ് തങ്ങള്‍ പറയുന്നത് ശ്രദ്ധിക്കുന്നില്ലെന്നും അവര്‍ പറഞ്ഞു. അതേസമയം, കുട്ടി സ്‌കൂള്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് താഴേക്ക് ചാടി ആത്മഹത്യ ചെയ്തതാവാമെന്നാണ് പൊലീസ് സംശയിക്കുന്നത്. പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയ ശേഷമാകും ഇക്കാര്യത്തില്‍ വ്യക്തത വരുകയെന്നും പൊലീസ് പറയുന്നു. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പലിനെ സസ്‌പെന്‍ഡ് ചെയ്തു.
|
ഒബാമക്ക് വിഷം പുരട്ടിയ കത്ത്: ആയോധന പരിശീലകന്‍ അറസ്റ്റില്‍ Posted: 27 Apr 2013 09:30 PM PDT Image: വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്‍്റ് ബരാക് ഒബാമക്ക് മാരക വിഷം പുരട്ടിയ കത്തയച്ച സംഭവത്തില്‍ ആയോധന പരിശീലകന്‍ അറസ്റ്റില്‍. മിസസിപ്പി സ്വദേശിയായ ആയോധന പരിശീലകന്‍ ജെയിംസ് എവെറെറ്റ് ഡച്കെ എന്ന 41 കാരനാണ് അറസ്റ്റിലായത്. ചൊവ്വാഴ്ചയും ബുധനാഴ്ചയുമായി ഇയാളുടെ വീട്ടിലും ആയോധന പരിശീലന കേന്ദ്രത്തിലും എഫ്.ബി.ഐ റെയ്ഡ് നടത്തിയിരുന്നു. ഇതിനു ശേഷമായിരുന്നു അറസ്റ്റ്. സംഭവവുമായി ബന്ധപ്പെട്ട് മിസസിപ്പിയിലെ തന്നെ മറ്റൊരാളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് വിട്ടയക്കുകയായിരന്നു. ഒബാമയുടെ പേരില്‍ വൈറ്റ് ഹൗസിലേക്കയച്ച കത്തിലാണ് മാരകമായ വിഷാംശം കണ്ടെത്തിയത്. വൈറ്റ് ഹൗസിലെത്തിയ കത്തില്‍ തരിതരിയായ വസ്തു കണ്ടതിനെ തുടര്‍ന്ന് നടത്തിയ പ്രാഥമിക പരിശോധനയില്‍ കത്തിലടങ്ങിയിരിക്കുന്നത് റിസിന്‍ എന്ന മാരകവിഷമാണെന്ന് തെളിയുകയായിരുന്നു. യു.എസ് സെനറ്റര്‍ റോജര്‍ വിക്കര്‍ക്കും വിഷാംശമുള്ള കത്ത് ലഭിച്ചിരുന്നു. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |
No comments:
Post a Comment