സ്മാര്‍ട്സിറ്റി മാസ്റ്റര്‍ പ്ളാനിന് അംഗീകാരം Madhyamam News Feeds |
- സ്മാര്‍ട്സിറ്റി മാസ്റ്റര്‍ പ്ളാനിന് അംഗീകാരം
- ടെസ്റ്റ് റ്റ്യൂബ് ശിശുക്കളുടെ ‘പിതാവ്’’റോബര്‍ട്ട് എഡ്വാര്‍ഡ് അന്തരിച്ചു
- ഈജിപ്തിന് ഖത്തര്‍ 300 കോടി ഡോളര്‍ നല്‍കും
- ഉത്തരകൊറിയ അപകടത്തോട് അടുക്കുന്നെന്ന് ചക് ഹെഗല്‍
- പെര്‍മിറ്റില്ലാത്തവരുടെ ഹജ്ജ് തടയാന്‍ സ്മാര്‍ട്ട് കാര്‍ഡ്
- സയ്യിദ് ഫഹദും സൗദി രാജകുമാരനും കൂടിക്കാഴ്ച നടത്തി
- തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ശക്തമായ നിയമം മുഖേന ചെറുക്കും: ഹമദ് രാജാവ്
- ശുവൈഖില്‍ വ്യാപക റെയ്ഡ്; 242 ഇഖാമ ലംഘകര്‍ പിടിയില്‍
- സഞ്ജയ് ഗാന്ധിക്ക് നേരെ മൂന്നു തവണ വധശ്രമമുണ്ടായതായി വിക്കിലീക്സ്
- ഗണേഷിനെതിരെ തുടര്‍നടപടി വേണ്ടെന്ന് യാമിനി
സ്മാര്‍ട്സിറ്റി മാസ്റ്റര്‍ പ്ളാനിന് അംഗീകാരം Posted: 11 Apr 2013 12:53 AM PDT Image: ദുബൈ: സ്മാര്‍ട്സിറ്റി മാസ്റ്റര്‍ പ്ളാനിന് അംഗീകരമായി. ദുബൈ എമിറേറ്റ്സ് ടവറില്‍ നടന്ന സ്മാര്‍ട്സിറ്റി ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് മാസ്റ്റര്‍ പ്ളാനിന് അംഗീകാരം നല്‍കിയത്. ഗള്‍ഫിലെ ആദ്യ ജനസമ്പര്‍ക്ക പരിപാടി ഉള്‍പ്പെടെ വിവിധ പരിപാടികള്‍ക്കായി ദുബൈയിലെത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പങ്കെടുത്ത സ്മാര്‍ട്സിറ്റി ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് തീരുമാനം. യോഗത്തില്‍ മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി, സ്മാര്‍ട് സിറ്റി മാനേജിങ് ഡയറക്ടര്‍ ബാജു ജോര്‍ജ് എന്നിവരും പങ്കെടുത്തു. പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുന്നത് സംബന്ധിച്ച ചര്‍ച്ചയാണ് പ്രധാനമായും യോഗത്തില്‍ നടന്നത്. ആദ്യ കെട്ടിടത്തിന്റെനിര്‍മാണം ജൂണില്‍ ആരംഭിക്കാനാണ് ശ്രമമെന്ന് സ്മാര്‍ട് സിറ്റി എം.ഡി. ഡോ. ബാജു ജോര്‍ജ് 'ഗള്‍ഫ് മാധ്യമ'ത്തോട് പറഞ്ഞു. ജനുവരി 15ന് ദുബൈയില്‍ ചേര്‍ന്ന യോഗത്തിലാണ് പദ്ധതിയുമായി ബന്ധപ്പെട്ട സുപ്രധാന തീരുമാനങ്ങളുണ്ടായത്. സ്മാര്‍ട്ട് സിറ്റി പദ്ധതി സമയബന്ധിതമായി നടപ്പാക്കാന്‍ കൊച്ചിയില്‍ പ്രത്യകേ ഓഫിസ് തുറക്കുന്നതിന് പുറമെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആറു മാസത്തിനകം തുടങ്ങും, അഞ്ചര വര്‍ഷം കൊണ്ട് പദ്ധതി പൂര്‍ത്തിയാക്കും, ജനുവരി 31ന് മാസ്റ്റര്‍ പ്ളാന്‍ അംഗീകരിക്കും എന്നീ തീരുമാനങ്ങളും അന്നുണ്ടായി. ജനസമ്പര്‍ക്ക പരിപാടി ഉള്‍പ്പെടെ വിവിധ പരിപാടികള്‍ക്കായി ദുബൈ രാജ്യാന്തര വിമാനത്താവളത്തില്‍ രാവിലെ എട്ടിന് എത്തിയ മുഖ്യമന്ത്രിയെ ഒ.ഐ.സി.സി (ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ്)നേതാക്കള്‍ സ്വീകരിച്ചു. കെ.പി.സി.സി പ്രസിഡന്‍്റ് രമേശ് ചെന്നിത്തല, പ്രവാസികാര്യമന്ത്രി കെ.സി.ജോസഫ് എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. വ്യാഴാഴ്ച വൈകിട്ട് ആറു മുതല്‍ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഓഡിറ്റോറിയത്തിലാണ് മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി നടക്കുക. യു.എ.ഇ വൈസ് പ്രസിഡന്‍്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമുമായി കൂടിക്കാഴ്ച നടത്തും. |
ടെസ്റ്റ് റ്റ്യൂബ് ശിശുക്കളുടെ ‘പിതാവ്’’റോബര്‍ട്ട് എഡ്വാര്‍ഡ് അന്തരിച്ചു Posted: 10 Apr 2013 11:34 PM PDT Image: ലണ്ടന്‍: അരക്കോടിയോളം ശിശുക്കളുടെ പിറവിക്കു നിദാനമായ ഐ.വി.എഫ് ചികിത്സാ സംവിധാനത്തിന്‍െറ പിതാവ് റോബര്‍ട്ട് എഡ്വാര്‍ഡ് (87)അന്തരിച്ചു. ദീര്‍ഘകാലമായി ചികിത്സയില്‍ കഴിയുകയായിരുന്ന ഈ വൈദ്യശാസ്ത്രപ്രതിഭ ഉറങ്ങിക്കിടക്കവെയാണ് മരണത്തിന് കീഴടങ്ങിയത്. 1955ല്‍ ഇന്‍-വിട്രോ ഫെര്‍ട്ടിലൈസേഷന്‍ (ഐ.വി.എഫ്) ചികിത്സയില്‍ ഗവേഷണം ആരംഭിച്ച റോബര്‍ട്ട് എഡ്വാര്‍ഡിന്‍െറ കണ്ടെത്തലുകളുടെ ഫലമായി 1978ല്‍ ലൂയിസ് ബ്രൗണ്‍ എന്ന ആദ്യ ടെസ്റ്റ് റ്റ്യൂബ് ശിശു ജനിച്ചു. |
ഈജിപ്തിന് ഖത്തര്‍ 300 കോടി ഡോളര്‍ നല്‍കും Posted: 10 Apr 2013 11:21 PM PDT Image: ദോഹ: ഈജിപ്തിന്‍െറ ദുര്‍ബലമായ സമ്പദ്വ്യവസ്ഥക്ക് കൂടുതല്‍ കരുത്ത് പകരുന്നതിനും സുപ്രധാന വ്യവസായങ്ങള്‍ പുനരുദ്ധരിക്കുന്നതിനുമായി ഖത്തര്‍ 300 കോടി ഡോളര്‍ കൂടി നല്‍കും. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഈജിപ്തില്‍ 1800 കോടി ഡോളറിന്‍െറ നിക്ഷേപം നടത്തുമെന്ന് ഖത്തര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. |
ഉത്തരകൊറിയ അപകടത്തോട് അടുക്കുന്നെന്ന് ചക് ഹെഗല്‍ Posted: 10 Apr 2013 11:11 PM PDT Image: വാഷിങ്ടണ്‍: ഉത്തരകൊറിയ അപകടകരമായ അവസ്ഥയോട് അടുത്തുകൊണ്ടിരിക്കുകയാണെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി ചക് ഹെഗല്‍. യു.എസിനു സഖ്യകക്ഷികള്‍ക്കുമെതിരെയുള്ള ഏത് സൈനിക നീക്കത്തേയും ശക്തമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു. യുദ്ധത്തിനു വേണ്ടി തയാറെടുക്കുന്ന ഉത്തരകൊറിയ വളരെ അപകടരമായ രീതിയിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. ഉത്തരകൊറിയയുടെ വാക്കുകളും പ്രവൃത്തിയും നിലവിലെ സാഹചര്യം ആളിക്കത്തിക്കുകയാണെന്നും ഹെഗല്‍ പറഞ്ഞു. ഉത്തരകൊറിയയുടെ ഏത് നീക്കത്തേയും പ്രതിരോധിക്കാനുള്ള ശക്തി യു.എസിനുണ്ട്. എന്ത് ചെയ്യുമെന്ന് മുന്‍കൂട്ടി പറയാന്‍ കഴിയാത്ത രാജ്യമാണ് ഉത്തരകൊറിയ. രണ്ട് ആണവപരീക്ഷങ്ങളും നിരവധി ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണങ്ങളും നടത്തിയിട്ടുണ്ട്. ഇതിനൊന്നും വ്യക്തമായ തെളിവില്ലെങ്കിലും ഉത്തരകൊറിയയുടെ വളരെ അപകടരമാവും എന്ന് മനസിലാക്കിയത് കൊണ്ടാണ് യു.എസ് ശക്തമായ പ്രതിരോധത്തിനു തയാറെടുത്തിരിക്കുന്നതെന്നും ഹെഗല്‍ പറഞ്ഞു.
|
പെര്‍മിറ്റില്ലാത്തവരുടെ ഹജ്ജ് തടയാന്‍ സ്മാര്‍ട്ട് കാര്‍ഡ് Posted: 10 Apr 2013 11:01 PM PDT Image: റിയാദ്: അനധികൃതമായും പെര്‍മിറ്റ് ഇല്ലാതെയും ഹജ്ജിനെത്തുന്നവരെ കര്‍ശനമായി തടയുമെന്നും ഹറം അതിര്‍ത്തിയില്‍ ബസുകളിലെത്തുന്ന തീര്‍ഥാടകരെ സ്മാര്‍ട്ട് കാര്‍ഡുള്ള പെര്‍മിറ്റ് വഴി പെട്ടെന്ന് പരിശോധന നടത്തുമെന്നും ഹജ്ജ് മന്ത്രി ബന്ദര്‍ അല്‍ഹജ്ജാര്‍. പുണ്യനഗരിക്ക് തീര്‍ഥാടകരെ ഉള്‍ക്കൊള്ളാനുള്ള വിശാലതയില്ലാത്തത് അധികൃതരെ കുഴക്കുന്നുണ്ട്. 14.5 ലക്ഷം മീറ്റര്‍ വിശാലതയുള്ള മിനായില്‍ ഒരു തീര്‍ഥാടകന് 2.6 മീറ്ററാണ് അനുവദിക്കാനാവുക. പെര്‍മിറ്റില്ലാത്തവര്‍ ഹജ്ജിനെത്തിയാല്‍ ഒരു ഹാജിക്ക് ലഭിക്കുന്ന ഇടം 80 സെന്‍റിമീറ്ററായി ചുരുങ്ങും. അതിനാല്‍ അനധികൃത തീര്‍ഥാടകര്‍ക്കെതിരെ കര്‍ശനമായി നീങ്ങിയേ പറ്റൂ. പെര്‍മിറ്റ് കൂടാതെ സൗദിയില്‍ നിന്ന് ഹജ്ജിനെത്തുന്ന വിദേശികളെ നാടുകടത്തുകയും പത്ത് വര്‍ഷം സൗദിയിലേക്ക് തിരിച്ചുവരുന്നത് തടയുകയും ചെയ്യുന്നതും ഹജ്ജ് മന്ത്രാലയം രൂപവത്കരിച്ച പ്രത്യേകസമിതിയുടെ പരിഗണനയിലാണെന്ന് മന്ത്രി അറിയിച്ചു. |
സയ്യിദ് ഫഹദും സൗദി രാജകുമാരനും കൂടിക്കാഴ്ച നടത്തി Posted: 10 Apr 2013 10:55 PM PDT Image: മസ്കത്ത്: ഒമാന്‍ സന്ദര്‍ശനത്തിനെത്തിയ സൗദി രാജകുമാരനും രാജാവിന്‍െറ ഉപദേശകനുമായ ഡോ. ബന്‍ദര്‍ ബിന്‍ സല്‍മാന്‍ ബിന്‍ മുഹമ്മദ് അല്‍ സൗദും ഒമാന്‍ ഉപ പ്രധാനമന്ത്രി സയ്യിദ് ഫഹദ് ബിന്‍ മഹ്മൂദ് അല്‍ സൈദും ബുധനാഴ്ച കൂടിക്കാഴ്ച നടത്തി. ജി.സി.സി രാജ്യങ്ങളിലെ അഭിഭാഷകരുടെയും ആര്‍ബിട്രേറ്റര്‍മാരുടെയും പത്താമത് സമ്മേളനത്തില്‍ പങ്കെടുക്കാനാണ് സൗദി രാജകുമാരന്‍ ഒമാനിലെത്തിയത്. |
തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ശക്തമായ നിയമം മുഖേന ചെറുക്കും: ഹമദ് രാജാവ് Posted: 10 Apr 2013 10:51 PM PDT Image: മനാമ: തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ശക്തമായ നിയമം മുഖേന ചെറുത്ത് തോല്‍പിക്കുമെന്ന് രാജാവ് ഹമദ് ബിന്‍ ഈസാ അല്‍ ഖലീഫ പ്രസ്താവിച്ചു. സതേണ്‍ ഗവര്‍ണറേറ്റ് സന്ദര്‍ശിക്കുകയായിരുന്നുഅദ്ദേഹം. അടിസ്ഥാനപരമായി ബഹ്റൈന്‍ ജനത നന്‍മേഛുക്കളും അക്രമ പ്രവര്‍ത്തനങ്ങള്‍ ഇഷ്ടപ്പെടാത്തവരുമാണ്. |
ശുവൈഖില്‍ വ്യാപക റെയ്ഡ്; 242 ഇഖാമ ലംഘകര്‍ പിടിയില്‍ Posted: 10 Apr 2013 10:45 PM PDT Image: കുവൈത്ത് സിറ്റി: ശുവൈഖ് ഇന്‍ഡ്സ്ട്രിയല്‍ ഏരിയയില്‍ ബുധനാഴ്ച നടന്ന അനധികൃത താമസക്കാര്‍ക്കുവേണ്ടിയുള്ള വ്യാപകമായ പരിശോധനയില്‍ 242 പേര്‍ പിടിയിലായതായി ആഭ്യന്തര വകുപ്പ് അറിയിച്ചു. പിടിയിലായവരില്‍ മലയാളികളടക്കം നിരവധി ഇന്ത്യക്കാരുമുണ്ടെന്നാണ് സൂചന. |
സഞ്ജയ് ഗാന്ധിക്ക് നേരെ മൂന്നു തവണ വധശ്രമമുണ്ടായതായി വിക്കിലീക്സ് Posted: 10 Apr 2013 10:37 PM PDT Image: ന്യൂദല്‍ഹി: അടിയന്തരാവസ്ഥകാലത്ത് സഞ്ജയ് ഗാന്ധിക്കു നേരെ മൂന്നുതവണ വധശ്രമമുണ്ടായതായി വിക്കിലീക്സ് രേഖകള്‍. 1976 സെപ്റ്റംബറില്‍ ഇന്ത്യയിലെ യു.എസ് എംബസി അയച്ച റിപ്പോര്‍ട്ടിലാണ് ഇന്ദിര ഗാന്ധിയുടെ ഇളയമകനായ സഞ്ജയ് ഗാന്ധിക്കു നേരെ നടന്ന വധശ്രമങ്ങളെ കുറിച്ച് പറയുന്നത്. അടിയന്തരാവസ്ഥകാലത്ത് നടത്തിയ ഉത്തര്‍പ്രദേശ് സന്ദര്‍ശനവേളയിലാണ് നന്നായി ആസൂത്രണം ചെയ്ത വധശ്രമമുണ്ടായത്. ശക്തിയേറിയ റൈഫിള്‍ ഉപയോഗിച്ച് വെടിവെക്കുകയായിരുന്നുവെങ്കിലും പരിക്കുകളോടെ സഞ്ജയ് രക്ഷപ്പെടുകയായിരുന്നു. ആഗസ്റ്റ് 30ന് അല്ലെങ്കില്‍ 31ന് നടന്ന സംഭവത്തില്‍ സഞ്ജയ്ക്ക് മൂന്നു തവണ വെടിയേറ്റിട്ടുണ്ട്. ഇത് അദ്ദേഹത്തിന് നേര്‍ക്കുള്ള മൂന്നാമത്തെ വധശ്രമമാണെന്നും രേഖകളില്‍ പറയുന്നു. ഇതിന് പുറമെ സഞ്ജയ് ചെറിയ പരല്‍മീനാണെന്ന് ഇന്ദിര ഗാന്ധി പറഞ്ഞതായും വിക്കിലീക്സ് പുറത്തുവിട്ട മറ്റൊരു രേഖയില്‍ പറയുന്നു. സഞ്ജയ് ഗാന്ധി ഒരിക്കലും പ്രധാനമന്ത്രിയോ പ്രസിഡന്റേ ആവില്ല. എപ്പോഴും കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ മാത്രം ആയിരിക്കും. അതുകൊണ്ട് തന്നെ ലക്ഷ്യംവെച്ചായിരിക്കണം ആക്രമണങ്ങളുണ്ടായതെന്നും ഇന്ദിര ഗന്ധി പറഞ്ഞതായി രേഖകളില്‍ പറയുന്നു.
|
ഗണേഷിനെതിരെ തുടര്‍നടപടി വേണ്ടെന്ന് യാമിനി Posted: 10 Apr 2013 10:15 PM PDT Image: തിരുവനന്തപുരം: മുന്‍ മന്ത്രിയും ഭര്‍ത്താവുമായ കെ.ബി ഗണേഷ് കുമാറിനെതിരായ നിയമനനടപടിയില്‍ നിന്നും ഭാര്യ യാമിനി തങ്കച്ചി പിന്‍മാറുന്നു. ഗണേഷിനെതിരെ നല്‍കിയ പരാതിയില്‍ തുടര്‍ നടപടികള്‍ എടുക്കരുതെന്ന് അന്വേഷണ ഉദ്യോഗസ്ഥയോട് യാമിനി ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് യാമിനി കേസന്വേഷിക്കുന്ന കൊല്ലം ക്രൈംബ്രാഞ്ച് എസ്.പി ഉമാ ബഹ്റക്ക് ഫാക്സ് സന്ദേശം അയക്കുകയായിരുന്നു. കേസുമായി ബന്ധപ്പെട്ടുള്ള തുടര്‍ നടപടികളെല്ലാം നിര്‍ത്തിവെക്കണമെന്നും ബുധനാഴ്ച വൈകീട്ട് അയച്ച ഫാക്സ് സന്ദേശത്തില്‍ യാമിനി ആവശ്യപ്പെട്ടിട്ടുണ്ട്. ഒത്തുതീര്‍പ്പ് വ്യവസ്ഥ പ്രകാരം വഴുതക്കാട്ടെ വീടും 2.25 കോടി രൂപയും ഗണേഷ് കുമാര്‍ യാമിനിക്കും മക്കള്‍ക്കും കൈമാറിയിരുന്നു. യാമിനിക്കെതിരായ ആരോപണങ്ങളില്‍ ഖേദം പ്രകടിപ്പിക്കുകയും പരസ്യമായി മാപ്പ് പറയുകയും ചെയ്തു. യാമിനിക്കെതിരെ നല്‍കിയ പരാതികളും പിന്‍വലിച്ചിരുന്നു. ഇതത്തേുടര്‍ന്നാണ് ഗണേഷിനെതിരായ നടപടികള്‍ നിര്‍ത്തിവെക്കാന്‍ യാമിനി ആവശ്യപ്പെട്ടത്.
|
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |
No comments:
Post a Comment