സ്വാഗതം
WELCOME

News Update..

Wednesday, April 24, 2013

പിടിയിലായ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് തീവ്രവാദ ബന്ധമെന്ന് പൊലീസ് Madhyamam News Feeds

പിടിയിലായ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് തീവ്രവാദ ബന്ധമെന്ന് പൊലീസ് Madhyamam News Feeds

Link to

പിടിയിലായ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് തീവ്രവാദ ബന്ധമെന്ന് പൊലീസ്

Posted: 24 Apr 2013 12:31 AM PDT

Image: 

കണ്ണൂര്‍: നാറാത്ത് നടന്ന റെയ്ഡില്‍ പിടികൂടിയ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് തീവ്രവാദ ബന്ധമുള്ളതായി പൊലീസ്. റെയ്ഡില്‍ പിടികൂടിയ ബോംബുകള്‍ക്കും ആയുധങ്ങള്‍ക്കുമൊപ്പം വിദേശ കറന്‍സിയും ഇറാനിലേക്ക് പോകാനുള്ള തിരിച്ചറിയല്‍ കാര്‍ഡും മറ്റു രേഖകളും ലഭിച്ചതോടെയാണ് തീവ്രവാദ ബന്ധമുണ്ടെന്ന നിഗമനത്തില്‍ പൊലീസ് എത്തിയത്. ഇതത്തേുടര്‍ന്ന് ഉത്തരമേഖല ഡി.ജി.പി ബുധനാഴ്ച രാവിലെ കണ്ണൂരിലെത്തി. അവധിയിലായിരുന്ന കണ്ണൂര്‍ എസ്.പി രാഹുല്‍ നായരും സ്ഥലത്തെത്തിയിട്ടുണ്ട്. മിലിട്ടറി ഇന്‍റലിജന്‍സ് വിഭാഗം ഉടന്‍ കണ്ണൂരിലെത്തും. അന്വേഷണ ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്ന് സംസ്ഥാന ആഭ്യന്തര വകുപ്പിന് റിപ്പോര്‍ട്ട് കൈമാറും.

രഹസ്യ വിവരത്തെതുടര്‍ന്ന് ചൊവ്വാഴ്ച ഉച്ചയ്ക്ക് 12ഓടെയാണ് നാറാത്ത് പാമ്പുരുത്തി റോഡിലെ പണിതീരാത്ത കെട്ടിടത്തില്‍ പൊലീസ് റെയ്ഡ് നടത്തിയത്. രണ്ട് നാടന്‍ ബോംബ്, വടിവാള്‍, സ്ഫോടകവസ്തു നിര്‍മാണത്തിനാവശ്യമായ പൗഡര്‍, ചാക്ക്നൂല്‍, ആണികള്‍, മൂന്ന് ലിറ്റര്‍ പെട്രോളില്‍ മുക്കിവെച്ച ഇഷ്ടിക, സാദിഖ് മംഗലോടന്‍ എന്നയാളുടെ പേരിലുള്ള ഇറാന്‍െറ ഐഡന്‍റിറ്റി കാര്‍ഡ് എന്നിവയാണ് പിടിച്ചെടുത്തത്. ഇഷ്ടിക കമ്പിചുറ്റിയ നിലയിലായിരുന്നു. ഇതിനുപുറമെ റീപ്പര്‍ ഒട്ടിച്ചുണ്ടാക്കിയ ഒരു മനുഷ്യ ആകൃതിയും കണ്ടെടുത്തു. ഇതത്തേുടര്‍ന്ന് 21 പേരെ വളപട്ടണം പൊലീസ് അറസ്റ്റുചെയ്തിരുന്നു.

മുഴപ്പിലങ്ങാട് സ്വദേശി ഷഫീഖ്, മുഴപ്പിലങ്ങാട് പുതിയപുരയില്‍ ടി.പി. അബ്ദുസ്സമദ്, ഏച്ചൂര്‍ കോട്ടം ആയിഷ മന്‍സിലില്‍ പി.സി. ഫഹദ് (27), തോട്ടട ഷുക്കൂര്‍ ഹൗസില്‍ മുഹമ്മദ് സംവ്രീത്, വേങ്ങാട് കുന്നിരിക്ക പുനക്കായി ഹൗസില്‍ പി. നൗഫല്‍, എടക്കാട് ജമീല മന്‍സിലില്‍ എ.ടി. ഫൈസല്‍ (21), മുഴപ്പിലങ്ങാട് കെട്ടിനകം ആയിഷ ഹൗസില്‍ പി. ജംഷീര്‍ (20), മുഴപ്പിലങ്ങാട് മറലില്‍ ഹൗസില്‍ പി. ഫഷീഖ് (25), മുഴപ്പിലങ്ങാട് കെട്ടിനകം ബൈത്തുല്‍ റാസയില്‍ സി. റിക്കാസുദ്ദീന്‍, നാറാത്ത് കുമ്മായക്കടവ് ഹൗസില്‍ കെ.കെ. ജംഷീര്‍ (26), മാലൂര്‍ ശിവപുരം പുതിയ വീട്ടില്‍ പി.വി. അസീസ് (39), എടക്കാട് ബൈത്തുല്‍ ഹൗസില്‍ എ.പി. നിസാജ്(21), മുഴപ്പിലങ്ങാട് ഹൈസ്കൂളിനു സമീപം ഷിജിന്‍സ് മന്‍സിലില്‍ വി.ഷിജിന്‍ (23), തലശ്ശേരി നെട്ടൂര്‍ ഷരീഫ മന്‍സിലില്‍ വി.പി. മുഹമ്മദ് അഫ്സല്‍ (20), കോയ്യാട് കേളപ്പന്‍ മുക്കില്‍ സുബൈദ മന്‍സിലില്‍ സി.എം. അജ്മല്‍ (21), പിണറായി വെണ്ടുട്ടായി കുന്നിന്‍റവിട ഹൗസില്‍ കെ.സി. ഹാഷിം(24), എരുവട്ടി കോളൂര്‍ ബൈത്തുല്‍ അലീമയില്‍ സി.പി. നൗഷാദ്, മുഴപ്പിലങ്ങാട് കെട്ടിനകം ഷര്‍മിനാസില്‍ ഇ.പി. റാഷിദ് (21), കിഴുന്നപ്പാറ മര്‍വ മന്‍സിലില്‍ പി.എം. അജ്മല്‍ (20), കോട്ടൂര്‍ കാടാച്ചിറ ആസിഫ് മന്‍സിലില്‍ ഒ.കെ. ആഷിക് (26), എടക്കാട് പൊലീസ് സ്റ്റേഷനു സമീപം റുവൈദ വില്ലയില്‍ കെ.പി. റബാഹ് (27) എന്നിവരാണ് അറസ്റ്റിലായത്.

എസ്.എസ്.എല്‍.സി ഫലം പ്രഖ്യാപിച്ചു; 94.17 ശതമാനം വിജയം

Posted: 23 Apr 2013 11:29 PM PDT

Image: 

തിരുവനന്തപുരം: എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. പരീക്ഷ എഴുതിയവരില്‍ 94.17 ശതമാനം പേര്‍ ഉപരിപഠനത്തിന് അര്‍ഹത നേടി. റവന്യൂ ജില്ലകളില്‍ ഏറ്റവും കൂടുതല്‍ വിജയ ശതമാനം കോട്ടയത്തും കുറവ് പാലക്കാട്ടുമാണ്. പ്രൈവറ്റ് വിഭാഗത്തില്‍ 74.06 ആണ് വിജയശതമാനം. ഗള്‍ഫില്‍ നിന്നും പരീക്ഷ എഴുതിയവരില്‍ 98.8 ശതമാനം പേര്‍ വിജയിച്ചു. ലക്ഷ്വദ്വീപില്‍ നിന്നും പരീക്ഷയെഴുതിയവരില്‍ 74.81 ശതമാനം പേരും വിജയിച്ചു.

ഏറ്റവും കൂടുതല്‍ പേര്‍ A+ നേടിയ ജില്ല കോഴിക്കോടാണ്. 10,073 പേര്‍ക്ക് എല്ലാ വിഷയത്തിലും A+ ലഭിച്ചു. 272 ഗവണ്‍മെന്‍റ് സ്കൂളുകള്‍ നൂറു ശതമാനം വിജയം നേടി. എയ്ഡഡ് മേഖലയില്‍ 327 സ്കൂളുകള്‍ നൂറു ശതമാനം വിജയം നേടി.

ബുധനാഴ്ച രാവിലെ 11.30 ന് വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബാണ് ഫലം പ്രഖ്യാപിച്ചത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 0.41 ശതമാനത്തിന്റെവര്‍ധനവാണ് വിജയ ശതമാനത്തിലുണ്ടായിരിക്കുന്നത്. 4,79,650 വിദ്യാര്‍ഥികളാണ് ഇത്തവണ പരീക്ഷയെഴുതിയത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 9550 പേര്‍ അധികമാണിത്. ഇത്തവണയും മോഡറേഷന്‍ മാര്‍ക്ക് നല്‍കിയിട്ടില്ല. 44,016 പേര്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കിയിട്ടുണ്ട്.

മെയ് 15 മുതല്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുമെന്ന് മന്ത്രി അറിയിച്ചു. ഉപരി പഠനത്തിന് അര്‍ഹത നേടാത്ത വിദ്യാര്‍ഥികള്‍ക്കായി മേയ് 13 മുതല്‍ 18 വരെ സേ പരീക്ഷ നടത്തുമെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.

ചുവടെയുള്ള വെബ്സൈറ്റുകളില്‍ പരീക്ഷാഫലം ലഭിക്കും. keralapareekshabhavan.in, results.kerala.nic.in, keralaresults.nic.in, www.kerala.gov.in, www.prd.kerala.gov.in, results.itschool.gov.in. കൂടാതെ ഫലം മാധ്യമം ഓണ്‍ലൈന്‍ വഴിയും ലഭ്യമാകും. എസ്.എസ്. എല്‍.സി പരീക്ഷാഫലം എസ്.എം.എസ് വഴിയും ലഭ്യമാകും. എസ് എസ്.എല്‍.സി <സ്പേസ്> രജിസ്ട്രേഷന്‍ നമ്പര്‍ ടൈപ്പ് ചെയ്ത് 537252 എന്ന നമ്പറിലേക്ക് സന്ദേശമയക്കണം.

വൈദ്യവൃത്തിയിലെ നാഡിമിടിപ്പുകള്‍

Posted: 23 Apr 2013 11:19 PM PDT

Image: 

താരാശങ്കര്‍ ബന്ദ്യോപാധ്യായ ‘ആരോഗ്യനികേതനം’ നോവല്‍ രചിച്ചിട്ട് അറുപതാണ്ട് തികയുന്നു. നിരവധി ഭാഷകളിലേക്ക് മൊഴിമാറ്റം നടത്തുകയും ചലച്ചിത്രഭാഷ്യം നിര്‍വഹിക്കപ്പെടുകയും ചെയ്ത ഈ നോവല്‍ മിക്ക സാഹിത്യാസ്വാദകരുടെയും കൈകളിലൂടെ കടന്നുപോയിട്ടുണ്ടാകും.
 1953ല്‍ രചിക്കപ്പെട്ട ‘ആരോഗ്യനികേതന’ത്തിന്‍െറ പ്രസക്തി ഇന്നും ഒരു നിലക്കും കുറഞ്ഞുപോയില്ലെന്നു മാത്രമല്ല, വര്‍ധിക്കുകയാണ് ചെയ്തിരിക്കുന്നത്. കാല-ദേശങ്ങള്‍ക്കതീതം എന്നുപറയുമ്പോള്‍പോലും ആ പ്രസ്താവത്തിനൊരു ഉപരിപ്ളവതയുണ്ട്. ആരോഗ്യവും രോഗവും, ജീവനും മൃത്യുവും ഇഴചേരുന്ന ഈ നോവല്‍ രോഗിയും വൈദ്യനും ഉണ്ടായിരിക്കുന്ന കാലത്തോളം വായനക്കാരന്‍െറ ആസ്വാദനശേഷിയെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കും. വൈദ്യവൃത്തിയിലെ പുരോഗതി, വ്യവസായവത്കരണം,   ധാര്‍മികാപചയം തുടങ്ങി മാറിമാറി വരുന്ന പ്രവണതകളുടെ പശ്ചാത്തലത്തില്‍ നോവലിന്‍െറ പുതിയ അര്‍ഥതലങ്ങള്‍ തേടാന്‍ സാധിക്കത്തക്ക വിധം സമ്പുഷ്ടമായൊരു അവതരണമാണ് ‘ആരോഗ്യനികേതന’ത്തിലേത്.  രോഗിയും ഡോക്ടറും തമ്മിലുള്ള ബന്ധം കുറിപ്പടികളിലൊതുങ്ങുന്ന വര്‍ത്തമാനകാല സാഹചര്യത്തില്‍ അതിന്‍െറ പ്രമേയം സവിശേഷ ശ്രദ്ധയര്‍ഹിക്കുന്നുമുണ്ട്.
ബന്ധങ്ങളുടെ കഥപറച്ചിലുകാരനാണ് താരാശങ്കര്‍ ബന്ദ്യോപാധ്യായ. അദ്ദേഹത്തിന്‍െറ മറ്റു രചനകളിലും ബന്ധങ്ങളുടെ കെട്ടുറപ്പും കെട്ടുപാടുകളും നമുക്ക് കാണാന്‍ സാധിക്കും. രോഗിയും വൈദ്യനും തമ്മിലുള്ള ബന്ധമാണ് ‘ആരോഗ്യനികേതനത്തി’ലെ ശക്തമായ സാന്നിധ്യം.  ചികിത്സകര്‍ തമ്മിലുള്ള ബന്ധവും നോവല്‍ സൂക്ഷ്മമായി ആവിഷ്കരിച്ചിരിക്കുന്നു. ഇതിവൃത്തത്തിന്‍െറ വികാസത്തില്‍ ഭാര്യാ-ഭര്‍തൃ ബന്ധവും പിതൃ-പുത്ര ബന്ധവും വിശകലനവിധേയമാകുന്നു.
ജഗദ്ബന്ധു മശായിയുടെ പുത്രന്‍ ജീവന്‍ മശായിയാണ് ആരോഗ്യനികേതനത്തിലെ കഥാപുരുഷന്‍.  മെഡിസിന് പഠിക്കാന്‍പോയ അദ്ദേഹത്തിന് പ്രണയത്തിലും തുടര്‍ന്നുണ്ടാകുന്ന സംഘര്‍ഷങ്ങളിലുംപെട്ട് പഠനം പൂര്‍ത്തിയാക്കാനാവുന്നില്ല. ശേഷം പിതാവില്‍നിന്നാണ് അദ്ദേഹം വൈദ്യം പഠിക്കുന്നത്. സ്വന്തം പഠനങ്ങളിലൂടെയും പരീക്ഷണങ്ങളിലൂടെയും വൈദ്യശാസ്ത്രത്തെ അടുത്തറിഞ്ഞ രംഗലാല്‍ ഡോക്ടറില്‍നിന്ന് അലോപ്പതിയിലെ പാഠങ്ങളും സ്വായത്തമാക്കുന്നു.
പിതാവിനെപോലെ നാഡി പിടിച്ച് രോഗസ്ഥിതി കൃത്യമായി അറിയാനാവുമെന്നതാണ് ജീവന്‍ മശായിയുടെ സവിശേഷത. അദ്ദേഹം നാഡി പിടിച്ച് മരണമോ ശമനമോ പ്രവചിച്ചാല്‍ അത് കൃത്യമായിരിക്കുമെന്നാണ് ദേവിപുരം ഗ്രാമത്തിന്‍െറ അനുഭവം. ഗ്രാമത്തിലെ ആശുപത്രിയില്‍ സേവനത്തിനെത്തുന്ന ഡോ. പ്രദ്യോതിന് പക്ഷേ, ഈ സിദ്ധിയെ യുക്തിപരമായോ ധാര്‍മികമായോ അംഗീകരിക്കാനാവുന്നില്ല. അദ്ദേഹത്തിന്‍െറ വീക്ഷണത്തില്‍ നാഡി പിടിച്ച് മരണസമയം പറയുന്നത് കുറ്റകരമായ പ്രവൃത്തിയാണ്. ഈയൊരു സംഘര്‍ഷത്തിന്‍െറ അച്ചുതണ്ടില്‍ വികസിക്കുന്ന നോവല്‍ ഇതിവൃത്തം ചികിത്സാശാസ്ത്രത്തിന്‍െറ നൈതികതയും ചികിത്സകന്‍െറ ധാര്‍മികതയും ചര്‍ച്ചചെയ്യുന്നു.
ചികിത്സാശാസ്ത്രത്തിന്‍െറ ഒരു നിര്‍ണായക കാലഘട്ടത്തെ ‘ആരോഗ്യനികേതനം’ അടയാളപ്പെടുത്തുന്നു. പഞ്ചമവേദമായ ആയുര്‍വേദത്തെ കൈയൊഴിഞ്ഞ് കൂടുതല്‍ കൂടുതല്‍ ആളുകള്‍ അലോപ്പതിയിലേക്ക് മനസ്സര്‍പ്പിച്ചുകൊണ്ടിരിക്കുന്ന കാലമാണ് നോവലിന്‍െറ ആരംഭം. അവിടെനിന്ന് മശായിയുടെ ഓര്‍മകളിലൂടെ ഭൂതകാലത്തിലേക്കും പ്രയാണങ്ങളിലൂടെ വര്‍ത്തമാനകാലത്തേക്കും നോവല്‍ മാറിമാറി സഞ്ചരിക്കുന്നു. കാലം മുന്നോട്ട് സഞ്ചരിക്കുമ്പോള്‍ ജീവന്‍ മശായിയും ഡോ. പ്രദ്യോതും പരസ്പരം മനസ്സിലാക്കുന്നുണ്ട്.  മശായിയുടെ നാഡീവിജ്ഞാന സിദ്ധി പ്രദ്യോത് അംഗീകരിക്കുകയും തന്‍െറ ഭാര്യക്ക് ടൈഫോയ്ഡ് ബാധിച്ചപ്പോള്‍ ആ സിദ്ധി ഉപയോഗപ്പെടുത്തുകയും ചെയ്യുന്നുണ്ട്. മൃത്യുരോഗങ്ങളെ അതിജീവിക്കാന്‍ അലോപ്പതിയിലെ പുതിയ മരുന്നുകള്‍ക്ക് ശക്തിയുണ്ടെന്ന് ജീവന്‍ മശായിയും തിരിച്ചറിയുന്നുണ്ട്.
മരണത്തെയും ജീവിതത്തെയും കുറിച്ച ഒരു താത്ത്വിക വിചാരം കൂടിയാണ് ‘ആരോഗ്യനികേതനം’. മൃത്യുവിന്‍െറ മുഖത്തെ പച്ചയായി നോവല്‍ കോറിയിടുന്നു. ‘മൃത്യുഭയംപോലെ ഒരു ഭയവുമില്ല. മൃത്യുരോഗത്തിന്‍െറ വേദനപോലെ ഒരു വേദനയും ഇല്ല.’ എത്രയെത്ര മരണങ്ങളിലൂടെയാണ് വായനക്കാരന്‍ കടന്നുപോകുന്നത്!  മൊതിയുടെ മൂത്ത മകന്‍െറ ബാലമരണം, ശശാങ്കന്‍െറയും നീഹാറിന്‍െറയും വിപിനന്‍െറയും അകാലമരണങ്ങള്‍, പരാന്‍ ഖാന്‍െറ ബീവിയുടെ ആത്മഹത്യ, രാംലാല്‍ ഡോക്ടറുടെയും ചണ്ഡികാ ക്ഷേത്രത്തിലെ മൊഹന്തിന്‍െറയും മഹേഷ്പൂര്‍ഘട്ടിലെ റാണാപാഠകിന്‍െറയും നിര്‍വാണ സമാന മരണങ്ങള്‍ തുടങ്ങി നിരവധി. കൂടാതെ , ജനക്കൂട്ടത്തിനിടയിലൂടെ വാള്‍ ചുഴറ്റിയെന്ന വണ്ണം കടന്നുപോയ കോളറയുടെയും മലേറിയയുടെയും വ്യാധിക്കാലങ്ങള്‍. എന്നിട്ടും നോവല്‍ അവസാനിക്കുമ്പോള്‍ പ്രശാന്തമായൊരു അനുഭവമായാണ് മരണത്തെ വായനക്കാരന് തിരിച്ചറിയാനാവുക.
മൃത്യു കടന്നുവരുന്ന വഴികളെ നോവല്‍ വിലയിരുത്തുന്നു. പ്രവൃത്തിതന്നെ പ്രാണന്‍െറ ശത്രുവാകുന്നത് നാം കാണുന്നു. ജീവന്‍ മശായിയുടെതന്നെ മകന്‍ ബൊന്‍ബിഹാരിയും രതോന്‍ ബാബുവിന്‍െറ മകന്‍ വിപിനനും സ്വന്തം പ്രവൃത്തികളിലൂടെ മൃത്യുവിനെ ക്ഷണിച്ചുവരുത്തുകയായിരുന്നു. സ്വയമൊരു ഡോക്ടറായിരുന്നിട്ടും ബൊന്‍ബിഹാരിക്ക് തന്‍െറ പ്രാണനിലേക്ക് മരണം അരിച്ചരിച്ചിറങ്ങിയത് തിരിച്ചറിയാനായില്ല. പക്ഷേ, പിതാവ് ജീവന്‍ മശായി അതറിഞ്ഞിരുന്നു. അവന്‍െറ മരണകാലം നാഡിപിടിച്ച് അദ്ദേഹം കൃത്യമായി നിര്‍ണയിച്ചു. ദാന്തു ഘോഷാലിലേക്ക് മരണമെത്തിയത് ഭക്ഷണം വഴിയായിരുന്നു. ഭക്ഷണത്തോടുള്ള ആര്‍ത്തി അയാളുടെ ശത്രുവായി മൃത്യുവോടൊത്ത് പ്രവര്‍ത്തിക്കുമെന്ന് മശായി ദീര്‍ഘവീക്ഷണം ചെയ്തിരുന്നു.   
 ജീവിതം അറിഞ്ഞും അനുഭവിച്ചും തീര്‍ന്നാല്‍ പിന്നീട് നിര്‍ഭയം മൃത്യുവില്‍ അലിയുകയാണ് അനുപേക്ഷണീയമെന്നും നോവല്‍ പ്രഖ്യാപിക്കുന്നു. പിന്നെയും ജീവിതത്തെ മുറുകെപിടിക്കുന്നത് കൂടുതല്‍ ദു$ഖകരമായ അനുഭവം സമ്മാനിക്കുന്ന അനുഭവങ്ങള്‍ തുറന്നുകാട്ടുന്നു.
രബീന്ദ്ര സമ്മാനവും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരവും നേടിയ ‘ആരോഗ്യനികേതനം’ ഒരു ഭാരതീയ ക്ളാസിക് ആയാണ് പരിഗണിക്കപ്പെടുന്നത്. ആധുനിക വൈദ്യശാസ്ത്രത്തിന്‍െറ ഉന്നതിയില്‍ കുടിയിരുത്തപ്പെടുമ്പോഴും കൂടിയ രോഗാതുരതയും ഔധ ഉപഭോഗവും നിലനില്‍ക്കുകയും മന്ത്രവാദങ്ങളുടെയും വ്യാജമരുന്നുകളുടെയും ചൂഷണത്തിനിരയാവുകയും ചെയ്യുന്ന മലയാളി സമൂഹത്തില്‍ ‘ആരോഗ്യനികേതനം’ വായിക്കപ്പെടുകയും വീണ്ടും വീണ്ടും അപഗ്രഥിക്കപ്പെടുകയും ചെയ്യേണ്ടതുണ്ട്.  
അധ്യാപകനും അഭിഭാഷകനുമായ എം.കെ.എന്‍. പോറ്റിയാണ് നോവല്‍ മലയാളത്തിലേക്ക് മൊഴിമാറ്റിയിരിക്കുന്നത്. വൃത്തിയും വെടിപ്പുമുള്ള പരിഭാഷ എന്ന് ഒറ്റ വാചകത്തില്‍ പറയാം. നോവലിന്‍െറ ശില്‍പഭംഗിക്ക് ഉടവുപറ്റാതെ, ആശയ ഗാംഭീര്യം ചോരാതെ അദ്ദേഹം ‘ആരോഗ്യനികേതന’ത്തെ മലയാളത്തിലെത്തിക്കുന്നതില്‍ വിജയിച്ചിരിക്കുന്നു.
l

ചെന്നിത്തല ടി.പിയുടെ വീട് സന്ദര്‍ശിച്ചു

Posted: 23 Apr 2013 10:53 PM PDT

Image: 
Subtitle: 
'മോഡിയെ കോണ്‍ഗ്രസ് അംഗീകരിക്കില്ല'

കോഴിക്കോട്: കെ.പി.സി.സി പ്രസിഡന്‍റ് രമേശ് ചെന്നിത്തല കൊല്ലപ്പെട്ട ആര്‍.എം.പി നേതാവ് ടി.പി ചന്ദ്രശേഖരന്‍െറ വീട്ടിലെത്തി.
ടി.പി വധക്കേസിലെ കൂറുമാറ്റങ്ങള്‍ ഭീഷണി മൂലമാണ്. ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും സി.പി.എം സംഘടിതമായി കേസിലെ സാക്ഷികളെ കൂറുമാറ്റിക്കുകയാണ്. സാക്ഷി പറയുന്നതിന്റെപേരില്‍ കണ്ണൂരിലെ നിത്യാനന്ദനെന്ന ചെറുപ്പക്കാരന്‍ ഭീതിയുടെ മുള്‍മുനയിലാണ്. ഈ സംഭവം ബെസ്റ്റ് ബേക്കറി കേസിലെ കൂറുമാറ്റത്തെ  അനുസ്മരിപ്പിക്കുന്നതാണ്. ടി.പി വധകേസിലെ കൂറുമാറ്റം സര്‍ക്കാര്‍ ഗൗരവമായി എടുക്കണമെന്നും  ടി.പി യുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചതിനു ശേഷം  ചെന്നിത്തല പറഞ്ഞു.

ശിവഗിരിയിലെ മോഡി പങ്കെടുക്കുന്ന ചടങ്ങില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കുമെന്ന് കരുതുന്നില്ലെന്ന് ചെന്നിത്തല പറഞ്ഞു. ശിവഗിരിയില്‍ ആര് വരണമെന്ന് തീരുമാനിക്കേണ്ടത് സന്യാസിമാരാണ്. നിലവില്‍ ചടങ്ങിലേക്ക് കോണ്‍ഗ്രസ് നേതാക്കളെ വിളിച്ചതായി അറിവില്ല. ക്ഷണമുണ്ടെങ്കില്‍ തന്നെ ആരും പങ്കെടുക്കുമെന്ന് കരുതുന്നില്ല. വര്‍ഗീയതയുടെ പ്രതിരൂപമായ മോഡിയെ കോണ്‍ഗ്രസ് അംഗീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, കേരളയാത്രയുടെ ഭാഗമായി വടകരയില്‍ സ്ഥാപിച്ച പോസ്റ്ററുകളില്‍നിന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടേയും ടി. സിദ്ധിഖിന്റെും ചിത്രങ്ങള്‍ വെട്ടിമാറ്റിയെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. തുടര്‍ന്ന് പോസ്റ്റര്‍ പുന$സ്ഥാപിച്ചില്ലെങ്കില്‍ കേരളയാത്ര ബഹിഷ്കരിക്കുമെന്ന് എ ഗ്രൂപ്പ് മുന്നറിയിപ്പ് നല്‍കി.
 

ഇന്ത്യക്കാരനായ ഉടമ മുങ്ങി; തൊഴിലാളികള്‍ കടുത്ത ദുരിതത്തില്‍

Posted: 23 Apr 2013 10:46 PM PDT

Image: 

ദുബൈ: ‘വയറുനിറച്ച് കഴിക്കാന്‍ ഭക്ഷണമില്ല. താമസ സ്ഥലത്തുനിന്ന് പുറത്തുപോകണമെങ്കില്‍ യാത്രാ ചെലവിന് പണമില്ല. ഞങ്ങളുടെ കഥയൊന്നും അറിയാതെ നാട്ടില്‍ കഴിയുന്നവരുടെ സുഖവിവരം അറിയാന്‍ ഒന്നു ഫോണ്‍ ചെയ്യാന്‍ പോലും സാധിക്കുന്നില്ല. ഒരു മാസത്തെ ശമ്പളമെങ്കിലും കിട്ടിയാല്‍  ആശ്വാസമായിരുന്നു. മുനിസിപാലിറ്റി നല്‍കുന്ന ഒരു നേരത്തെ ഭക്ഷണം കൊണ്ടാണ് പിടിച്ചുനില്‍ക്കുന്നത്...’ഇത്രയും പറഞ്ഞപ്പോഴേക്കും അയാളുടെ ശബ്ദം ഇടറി. കരയാതിരിക്കാന്‍ ഏറെ പണിപ്പെട്ട് മുഖം തിരിച്ചു.
ഇന്ത്യക്കാരനായ കമ്പനി ഉടമ മുങ്ങിയതിനെ തുടര്‍ന്ന് കടുത്ത ദുരിതത്തിലായ തൊഴിലാളികളുടെ അവസ്ഥയാണിത്. തൊഴിലാളികളും ഓഫിസ് ജീവനക്കാരും ഉള്‍പ്പെടെ 1,200ലേറെ പേരെ വഞ്ചിച്ചാണ് ഗുജറാത്തിയായ ഉടമ മുങ്ങിയത്. ഇതുകാരണം മാസങ്ങളായി ശമ്പളം കിട്ടാതെ സോനാപൂരിലും യു.എ.ഇയുടെ മറ്റു ഭാഗങ്ങളിലുമുള്ള ലേബര്‍ ക്യാമ്പുകളില്‍ അത്യാവശ്യത്തിന് പോലും ഭക്ഷണമോ മറ്റു സൗകര്യങ്ങളോ ഇല്ലാതെയാണ് തൊഴിലാളികള്‍ ദിവസങ്ങള്‍ തള്ളിനീക്കുന്നത്. ഡോള്‍ഫിന്‍ ഗ്രൂപ് ഓഫ് കമ്പനീസ് എം.ഡി സുധീര്‍ ഭട്ടാണ് ഇക്കഴിഞ്ഞ മാര്‍ച്ചില്‍ മുങ്ങിയത്. ഈ ഗ്രൂപിന് കീഴില്‍ സുവാദ് കോണ്‍ട്രാക്ടിങ് ഉള്‍പ്പെടെ വിവിധ സ്ഥാപനങ്ങളുണ്ട്. ഏതാണ്ട് 70 മലയാളികള്‍ ജോലി ചെയ്യുന്ന ഗ്രൂപില്‍ ഭൂരിഭാഗം ബംഗ്ളാദേശികളാണ്.
ഉടമ മുങ്ങുന്നതിന് മുമ്പുതന്നെ പൊതുവെ രണ്ടുമാസത്തെ ശമ്പളം കുടിശ്ശികയാകാറുണ്ടെന്ന് തിരുവനന്തപുരം വക്കം സ്വദേശി പത്മരാജന്‍ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. ഏഴര വര്‍ഷം മുമ്പാണ് ഇദ്ദേഹം ഇവിടെ ജോലിക്കെത്തിയത്. 2009ല്‍ മൂന്നു മാസം ശമ്പളം കിട്ടാതായപ്പോള്‍ തൊഴിലാളികള്‍ ജോലി ചെയ്യാന്‍ വിസമ്മതിച്ചിരുന്നു. ഇതിനുശേഷവും മിക്ക സന്ദര്‍ഭങ്ങളിലും ശമ്പളം കുടിശ്ശികയായി. എന്നാല്‍, 2012 ഡിസംബര്‍ മുതല്‍ ഇത് നീണ്ടു. ഡിസംബര്‍, ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ ശമ്പളം കിട്ടിയില്ല. മാര്‍ച്ചില്‍ കമ്പനി അധികൃതര്‍ നോട്ടീസ് ഇറക്കുകയും രണ്ടുമൂന്നു തവണ അവധി പറയുകയും ചെയ്തെങ്കിലും ഫലമുണ്ടായില്ല. ആദ്യം മാര്‍ച്ച് 15നും പിന്നീട് 20നും ശമ്പളം നല്‍കുമെന്നായിരുന്നു ഉറപ്പ്. പക്ഷേ, ഇത് പാലിക്കാത്ത സാഹചര്യത്തില്‍ തൊഴിലാളികള്‍ മാര്‍ച്ച് 29ന് ശേഷം ജോലി ചെയ്തില്ല. അതേസമയം ഓഫിസ് ജീവനക്കാരും സൈറ്റ് ജീവനക്കാരും ഏപ്രില്‍ 15 വരെ ജോലി ചെയ്തു.
ഇതിനിടെയായാണ് മാര്‍ച്ച് പതിനഞ്ചോടെ ഉടമ മുങ്ങിയത്. ഇദ്ദേഹം ഇപ്പോള്‍ അമേരിക്കയിലാണെന്ന് പറയപ്പെടുന്നു. അതേസമയം, മാര്‍ച്ച് അവസാനവാരം കമ്പനി പുതിയ മാനേജ്മെന്‍റ് ഏറ്റെടുത്തതായി പറയുകയും ഇവരുടെ പ്രതിനിധികള്‍ ശമ്പള കുടിശ്ശിക ഉടന്‍ തീര്‍ക്കുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു. ഇവരാണ് മാര്‍ച്ച് 30 വരെ അവധി പറഞ്ഞത്.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഷാര്‍ജയില്‍ നടത്തിയ ജനസമ്പര്‍ക്ക പരിപാടിയില്‍ ചില തൊഴിലാളികള്‍ പരാതി നല്‍കിയപ്പോള്‍, കോണ്‍സുലേറ്റിനെ സമീപിക്കാന്‍ അദ്ദേഹം നിര്‍ദേശിച്ചു. തുടര്‍ന്ന് കോണ്‍സുലേറ്റില്‍ പരാതി നല്‍കി. ഏപ്രില്‍ 15നകം ശമ്പളം നല്‍കിയില്ലെങ്കില്‍ നിയമ നടപടിയുണ്ടാകുമെന്നും കമ്പനി ജനറല്‍ മാനേജരുടെ ചുമതലയുള്ള വ്യക്തിക്ക് യാത്രാ വിലക്ക് വരുമെന്നും കോണ്‍സുലേറ്റ് മുന്നറിയിപ്പ് നല്‍കി. പക്ഷേ, ശമ്പളം നല്‍കുന്നതിന് പകരം അദ്ദേഹവും രാജ്യം വിട്ടു. തുടര്‍ന്ന് തൊഴിലാളികള്‍ തൊഴില്‍ മന്ത്രാലയത്തെ സമീപിച്ചു.
തൊഴില്‍ മന്ത്രാലയം ഇടപെട്ടതോടെയാണ് ഇവര്‍ക്ക് നേരിയ പ്രതീക്ഷയുണ്ടായത്. മലയാളികള്‍ ഉള്‍പ്പെടെ ഏതാണ്ട് 250 പേരുടെ വിസ കാലാവധി കഴിഞ്ഞിട്ടും പുതുക്കിയില്ലെന്നാണ് സൂചന. പ്രശ്നത്തിന്‍െറ ഗൗരവം കണക്കിലെടുത്ത് മന്ത്രാലയം ഉടന്‍ നടപടി സ്വീകരിച്ചു. 40 ലക്ഷത്തോളം ദിര്‍ഹം ബാങ്ക് ഗ്യാരണ്ടിയില്‍നിന്ന് തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കാനാണ് മന്ത്രാലയം തീരുമാനിച്ചത്. തൊഴില്‍ മന്ത്രി സഖ്ര്‍ ഗൊബാഷിന്‍െറ നിര്‍ദേശപ്രകാരം പ്രസ്തുത സ്ഥാപനത്തിനെതിരായ കേസ് തുടര്‍നടപടികള്‍ക്കായി ദുബൈ പബ്ളിക് പ്രോസിക്യൂഷനിലേക്ക് റഫര്‍ ചെയ്തതിന് പുറമെയാണ് ബാങ്ക് ഗ്യാരണ്ടി ലിക്വിഡേറ്റ് ചെയ്ത് ശമ്പള കുടിശ്ശിക നല്‍കാന്‍ മന്ത്രാലയം തീരുമാനിച്ചതെന്ന് ആക്ടിങ് അണ്ടര്‍ സെക്രട്ടറി ഹുമൈദ് റാശിദ് ബിന്‍ ദീമാസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതുസംബന്ധിച്ച നടപടി ആരംഭിച്ചിട്ടുണ്ട്. ഒരാള്‍ക്ക് 3,000 ദിര്‍ഹം വീതം ലഭിക്കുമെന്നാണ് സൂചന. മറ്റു ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ സാധ്യതയില്ല.  
തൊഴിലാളികള്‍ക്ക് മറ്റു സ്ഥാപനങ്ങളിലേക്ക് മാറാന്‍ സാധിക്കുമെങ്കില്‍ അതിന് അനുമതി നല്‍കുമെന്നും നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആവശ്യമായ സഹായം നല്‍കുമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. എന്നാല്‍, ഏതെങ്കിലും സ്ഥാപനത്തില്‍ ജോലി അന്വേഷണത്തിന് പോകാന്‍ യാത്രക്കൂലിക്ക് പോലും പണമില്ലാതെയാണ് ഇവര്‍ കഴിയുന്നത്. ഈ കമ്പനിക്ക് കീഴിലെ ഓഫിസ് ജീവനക്കാര്‍ ഇന്‍റര്‍നാഷനല്‍ സിറ്റിയിലെ ഫ്രാന്‍സ്-16ല്‍ താമസിക്കുന്നുണ്ട്. കമ്പനി വക കെട്ടിടം മറ്റൊരാള്‍ക്ക് നേരത്തേ കൈമാറിയതിനാല്‍ ഇവിടെയുള്ള മലയാളി കുടുംബങ്ങള്‍ ഉള്‍പ്പെടെ ഏറെ വൈകാതെ താമസ സ്ഥലം ഒഴിയേണ്ട അവസ്ഥയാണ്.

കുടിയേറ്റ തൊഴിലാളികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താന്‍ ഖത്തര്‍ ഫൗണ്ടേഷന്‍ പദ്ധതി

Posted: 23 Apr 2013 10:41 PM PDT

Image: 

ദോഹ: ഖത്തര്‍ ഫൗണ്ടേഷന് കീഴിലെ വിവിധ പദ്ധതികളില്‍ ജോലി ചെയ്യുന്ന കുടിയേറ്റ തൊഴിലാളികളുടെ ജീവിതനിലവാരം മെച്ചെപ്പെടുത്താന്‍ പ്രത്യേക ക്ഷേമപദ്ധതി നടപ്പാക്കി വരികയാണെന്ന് ഫൗണ്ടേഷന്‍ അധികൃതര്‍ അറിയിച്ചു. തൊഴിലാളികള്‍ ചൂഷണം ചെയ്യപ്പെടുന്നത് തടയാന്‍ ഊന്നല്‍ നല്‍കുന്നതാണ് പദ്ധതി.
ഫൗണ്ടേഷന്‍െറ വിവിധ വിഭാഗങ്ങളില്‍ നിര്‍മ്മാണ ജോലികളിലും മറ്റ് പ്രവര്‍ത്തനങ്ങളിലം ഏര്‍പ്പെട്ടിരിക്കുന്ന വിദേശ തൊഴിലാളികളുടെ തൊഴില്‍, ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താനുള്ള പദ്ധതിയാണ് നടപ്പാക്കുന്നത്. റിക്രൂട്ട്മെന്‍റ് മുതല്‍ നാട്ടിലേക്ക് മടങ്ങുന്നതുവരെയുള്ള എല്ലാ തലങ്ങളിലും തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നു എന്ന് ഉറപ്പാക്കാന്‍ കഴിയുന്ന സമഗ്രമായ മാനദണ്ഡങ്ങള്‍ ഫലപ്രദമായി നടപ്പാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഖത്തര്‍ തൊഴില്‍ നിയമവും അന്താരാഷ്ട്ര തൊഴില്‍ നിയമങ്ങളും സമന്വയിപ്പിച്ചുകൊണ്ടുള്ള സമീപനമാണ് പദ്ധതി നടപ്പാക്കുന്നതില്‍ സ്വീകരിച്ചിട്ടുള്ളത്. കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ ഫൗണ്ടേഷന്‍ കുടിയേറ്റ തൊഴിലാളികളുടെ ക്ഷേമവുമായ ിബന്ധപ്പെട്ട ഉടമ്പടിയില്‍ ഒപ്പുവെച്ചിരുന്നു. രാജ്യത്തുള്ള എല്ലാ തൊഴിലാളികളുടെയും ജീവിതനിലവാരം മെച്ചപ്പെടുത്തുക എന്ന നയത്തിന്‍െറ ഭാഗമായണ് ഈ കരാര്‍ ഒപ്പിട്ടത്.
രാജ്യവ്യാപകമായി തൊഴിലാളികളോടുള്ള സമീപനം എങ്ങനെയാകണമെന്നതിന് മാതൃകയായി മാറാനാണ് ഫൗണ്ടേഷന്‍െറ ശ്രമമെന്ന് ഫൗണ്ടേഷനിലെ ക്യാപിറ്റല്‍ പ്രൊജക്ട്സ് ആന്‍റ് ഫെസിലിറ്റീസ് മാനേജ്മെന്‍റ് വൈസ് പ്രസിഡന്‍റ് എഞ്ചിനീയര്‍ സഅദ് അല്‍ മുഹന്നദി പറഞ്ഞു.
തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട ജീവിതനിലവാരം ഉറപ്പാക്കിക്കൊണ്ടായിരിക്കും ഫൗണ്ടേഷന് കീഴിലെ എല്ലാ പദ്ധതികളും നടപ്പാക്കുക. കുടിയേറ്റ തൊഴിലാളികളുടെ ക്ഷേമവുമായി ബന്ധപ്പെട്ട് നിര്‍ബന്ധമായും പാലിച്ചിരിക്കേണ്ട മാനദണ്ഡങ്ങള്‍ക്ക് ഫൗണ്ടേഷന്‍ രൂപം നല്‍കിയിട്ടുണ്ട്. നിയമം, ആരോഗ്യം, സുരക്ഷ, സാമൂഹികശാസ്ത്രം, നിര്‍മാണം എന്നീ മേഖലകളില്‍ നിന്നുള്ള പ്രതിനിധികളടങ്ങിയ പ്രത്യേക സമിതിയാണ് മാനദണ്ഡങ്ങള്‍ തയാറാക്കിയത്. വിവിധ മന്ത്രാലയങ്ങള്‍, ഖത്തര്‍ 2022 സുപ്രീം കമ്മിറ്റി, ക്യുറെയില്‍, അശ്ഗാല്‍, ഷെല്‍ തുടങ്ങിയവയുമായി ഏകോപിച്ചാണ് സമിതിയുടെ പ്രവര്‍ത്തനം.
 ഫൗണ്ടേഷന് കീഴിലെ വിവിധ പദ്ധതികള്‍ ഏറ്റെടുത്ത് നടപ്പാക്കുന്ന കമ്പനികളും ഉപകരാറുകാരും ലേബര്‍ സപ്ളെ കമ്പനികളും ലേബര്‍ ഏജന്‍സികളും ഈ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ ബാധ്യസ്ഥരാണ്. റിക്രൂട്ട്മെന്‍റ് നടപടികളിലെ ചൂഷണവും കൂടുതല്‍ തൊഴിലാളികളെ ഒരു മുറിയില്‍ ഒരുമിച്ച് താമസിപ്പിക്കുന്നതും പോലുള്ള ദുഷ്പ്രവണതകള്‍ തടയാന്‍ ഈ നടപടി സഹായിക്കുമെന്ന് സഅദ് അല്‍ മുഹന്നദി വിശദീകരിച്ചു. പുതുതായി നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി ഫൗണ്ടേഷന്‍െറ ആരോഗ്യ, സുരക്ഷാ, പരിസ്ഥിതി (എച്ച്.എസ്.എസ്.ഇ) ഡയറക്ടറേറ്റിന് കീഴില്‍ പൂര്‍ണ സജ്ജീകരണങ്ങളോടെ തൊഴിലാളി ക്ഷേമ വകുപ്പ് സ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്. മേല്‍പ്പറഞ്ഞ മാനണ്ഡങ്ങള്‍ കൃത്യമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനും ആവശ്യാനുസരണം പരിഷ്കരിക്കുന്നതിനും ഫൗണ്ടേഷനുള്ളില്‍ റെഗുലേറ്ററി ബോഡി എന്ന നിലയിലായിരിക്കും വകുപ്പിന്‍െറ പ്രവര്‍ത്തനം. തൊഴിലാളിക്ഷേമവുമായി ബന്ധപ്പെട്ട് ഫൗണ്ടേഷന്‍ നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ പാലിക്കുന്ന കമ്പനികളെ സൂക്ഷ്മപരിശോധനക്ക് ശേഷം തെരഞ്ഞെടുക്കേണ്ട ഉത്തരവാദിത്തവും വകുപ്പിനാണ്.
 ഖത്തര്‍ 2022 സുപ്രീം സമിതിക്ക് കീഴിലെ പദ്ധതികളില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ സുരക്ഷക്കും ആരോഗ്യത്തിനും അന്തസ്സിനും മുന്തിയ പരിഗണനയാണ് നല്‍കുന്നതെന്ന് സമതിയുടെ ടെക്നിക്കല്‍ ഡയറക്ടര്‍ യാസിര്‍ അല്‍ ജമാല്‍ പറഞ്ഞു.
 ഖത്തര്‍ ഫൗണ്ടേഷനെ പോലെ കമ്മിറ്റിയും തൊഴിലാളികളുടെ ക്ഷേമവുമായി ബന്ധപ്പെട്ട ചാര്‍ട്ടര്‍ തയാറാക്കിയിട്ടുണ്ട്. ഇതിലെ മാനദണ്ഡങ്ങള്‍ കര്‍ശനമായി നടപ്പാക്കും. മാനദണ്ഡങ്ങള്‍ ലംഘിക്കുന്ന കമ്പനികളുമായുള്ള കരാറുകള്‍ വേണ്ടിവന്നാല്‍ റദ്ദാക്കുമെന്നും അദ്ദേഹം അറിയിച്ചു.

രണ്ടുദിന വാരാന്ത്യ അവധി: പ്രതീക്ഷയോടെ തൊഴിലാളികള്‍

Posted: 23 Apr 2013 10:34 PM PDT

Image: 

റിയാദ്: സ്വകാര്യ തൊഴില്‍ മേഖലയില്‍ ആഴ്ചയില്‍ രണ്ട് ദിവസം അവധി നല്‍കുന്നത് സംബന്ധിച്ച ചര്‍ച്ച ശൂറ കൗണ്‍സിലില്‍ നടന്നുകൊണ്ടിരിക്കെ വിഷയവുമായി ബന്ധപ്പെട്ട് വിവിധ ഭാഗങ്ങളില്‍നിന്നും വ്യത്യസ്ത അഭിപ്രായങ്ങളാണ് ഉയരുന്നത്. പ്രതിവാര അവധി ദിനങ്ങള്‍ രണ്ട് ദിവസമാക്കി നിശ്ചയിക്കുന്നത് യാഥാര്‍ഥ്യ ബോധം ഉള്‍ക്കൊണ്ടുകൊണ്ടുള്ള തീരുമാനമാണെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. രണ്ട്ദിവസ അവധി നല്‍കണമെങ്കില്‍ പ്രതിദിന തൊഴില്‍ സമയം എട്ടില്‍നിന്ന് ഒമ്പത് മണിക്കൂറാക്കി വര്‍ധിപ്പിക്കണമെന്ന തൊഴിലുടമകളുടെ ആവശ്യം അന്താരാഷ്ട്ര തൊഴില്‍ കരാറിനെതിരാണെന്നും അവര്‍ നിരീക്ഷിക്കുന്നു.
ഇക്കാര്യത്തില്‍ മൂന്ന് അഭിപ്രായങ്ങളാണ് സ്വകാര്യ മേഖലയിലുയരുന്നതെന്ന് സാമ്പത്തിക വിദഗ്ധന്‍ ഡോ: ഫഹദ് ബിന്‍ ജുമുഅ പറഞ്ഞു. അവധി രണ്ട് ദിവസമായി നിശ്ചയിക്കുമ്പോള്‍ തൊഴില്‍ സമയം എട്ട് മണിക്കൂര്‍ അഥവാ ആഴ്ചയില്‍ 40 മണിക്കൂര്‍ ആക്കുകയാണ് ഒരഭിപ്രായം. ആഴ്ചയില്‍ ജോലി സമയം 48 മണിക്കൂറില്‍ കൂടാതെ നിശ്ചയിക്കാമെന്നാണ് മറ്റൊന്ന്. മൂന്നാമതൊരഭിപ്രായം പ്രതിവാര അവധി ദിനം രണ്ട് ദിവസമാക്കുമ്പോള്‍ പ്രതിവാര ജോലി സമയം 40 മണിക്കൂറായി കുറക്കുകയും അവധി ദിനങ്ങളില്‍ ഒന്ന് പൊതുഅവധി ദിനമായും മറ്റൊരു അവധിദിനം തൊഴിലിന്റെപ്രത്യേക പ്രകൃതി പരിഗണിച്ചും നിശ്ചയിക്കണമെന്നാണ്.
നിലവില്‍ സൗദിയിലെ സ്വകാര്യ തൊഴില്‍ മേഖലയില്‍ ആറ് ദിവസം എട്ട് മണിക്കൂര്‍ വീതം ആഴ്ചയില്‍ 48 മണിക്കൂറാണ് ജോലിസമയം. വാരാന്ത്യഅവധി രണ്ട് ദിനമാക്കുകയാണെങ്കില്‍ പ്രതിദിനം 8 മണിക്കൂര്‍ വീതം ആഴ്ചയില്‍ 40 മണിക്കൂറായി ചുരുങ്ങുമെന്ന് അദ്ദേഹം പറഞ്ഞു. വാരാന്ത്യഅവധി രണ്ട് ദിവസമായി നിശ്ചയിക്കുകയാണെങ്കില്‍ തൊഴിലാളിക്ക് അത് സാമ്പത്തികമായി ഗുണം ചെയ്യും. കാരണം എട്ട് മണിക്കൂര്‍ കഴിഞ്ഞുള്ള സമയം ഓവര്‍ടൈം ആയി പരിഗണിക്കേണ്ടിവരും. ഇങ്ങിനെ പരിഗണിക്കുന്ന പക്ഷം സാധാരണ ഒരുമണിക്കൂറിന് നല്‍കുന്നതിന്റെ50 ശതമാനം കൂടുതല്‍ വേതനം തൊഴിലാളിക്ക് ലഭിക്കും. രണ്ട്ദിന അവധി തീരുമാനം നടപ്പായാല്‍ തൊഴിലുടമക്ക് പല പ്രശ്നങ്ങളും തലവേദന സൃഷ്ടിക്കും. കൂടുതല്‍ സമയം ജോലിചെയ്യേണ്ടി വരുന്ന തൊഴിലാളി വേതന വര്‍ധനവിന് ആവശ്യപ്പെട്ടേക്കാം. തൊഴിലാളികളുടെ ദൗര്‍ലഭ്യം ഭയന്ന് അത് അംഗീകരിക്കാന്‍ തൊഴിലുടമ നിര്‍ബന്ധിതനായേക്കും. ഇത്തരം പ്രശ്നങ്ങള്‍ ഒഴിവാക്കുന്നതിന് ഏറ്റവും ഉചിതം ഒരുദിവസം പൊതു അവധി നല്‍കുകയും മറ്റൊരു ദിവസം തൊഴിലാളിക്ക് തെരഞ്ഞെടുക്കാന്‍ അവസരം നല്‍കുന്നതുമായിരിക്കുമെന്നും അദ്ദേഹം നിര്‍ദേശിക്കുന്നു. രണ്ട്ദിന അവധി നിശ്ചയിക്കുന്ന പക്ഷം പ്രതിദിന ജോലിസമയം ഒമ്പത് മണിക്കൂറാക്കണമെന്ന തൊഴിലുടമകളുടെ ആവശ്യം അംഗീകരിക്കാനാകാത്തതാണെന്ന് ഡോ: ജുമുഅ വ്യക്തമാക്കി. 1933 ആഗസ്റ്റില്‍ അംഗീകരിച്ച ജനീവ തൊഴില്‍ കരാറിലെ വ്യവസ്ഥയനുസരിച്ചാണ് ആഗോള തലത്തില്‍ തൊഴില്‍ സമയം നിശ്ചയിച്ചിട്ടുള്ളത്. അതുപ്രകാരം പ്രതിദിന ജോലിസമയം എട്ട് മണിക്കൂറിലോ ആഴ്ചയില്‍ 48 മണിക്കൂറിലോ അധികരിക്കാന്‍ പാടില്ല. എട്ട് മണിക്കൂറിന് ശേഷം അധിക വേതനം നല്‍കാതെ ജോലിചെയ്യിപ്പിക്കുന്നത് തൊഴിലാളിയെ ചൂഷണം ചെയ്യലാണ്. നമസ്കാരത്തിനും ഭക്ഷണത്തിനുമായി നീക്കിവെക്കുന്ന സമയം എട്ട് മണിക്കൂര്‍ ജോലിസമയത്തിന് പുറത്തായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സ്വകാര്യ മേഖലയിലേക്ക് സ്വദേശികളെ ആകര്‍ഷിക്കുന്നതിന് സര്‍ക്കാര്‍ മേഖലയിലേത് പോലെ പ്രതിവാര അവധി രണ്ട് ദിനമായി നിശ്ചയിക്കേണ്ടത് വളരെ അനിവാര്യമാണെന്ന് സാമ്പത്തിക വിശകലന വിദഗ്ധന്‍ അബ്ദുറഹ്മാന്‍ അല്‍ഖഹ്താനി അഭിപ്രായപ്പെട്ടു. തീരുമാനം പ്രാബല്യത്തില്‍വന്നാല്‍ സ്വകാര്യ മേഖലയിലേക്ക് ഒന്നര ലക്ഷം സ്വദേശികള്‍ പുതിയതായി കടന്നുവരുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ശൂറ കൗണ്‍സിലില്‍ ചര്‍ച്ചചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന വിഷയത്തില്‍ ഭൂരിപക്ഷാഭിപ്രായം അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് സ്വകാര്യമേഖലയില്‍ ഗോസി രജിസ്ട്രര്‍ പ്രകാരം 45 ലക്ഷത്തോളം വരുന്ന വിദേശികളും പത്തുലക്ഷം വരുന്ന സ്വദേശികളും.

പുരസ്കാരം നേടുന്ന പ്രഥമ കുവൈത്തി

Posted: 23 Apr 2013 10:08 PM PDT

Image: 

കുവൈത്ത് സിറ്റി: അറബ് ബൂക്കര്‍ സാഹിത്യ പുരസ്കാരം എന്നറിയപ്പെടുന്ന ആറാമത് ഇന്‍റര്‍നാഷണല്‍ പ്രൈസ് ഫോര്‍ അറബ് ഫിക്ഷന്‍ അവാര്‍ഡ് കുവൈത്ത് എഴുത്തുകാരന്‍ സഊദ് അല്‍ സനൂസിക്ക്. 33കാരനായ സനൂസിയുടെ ‘ബാംബു സ്റ്റോക്ക്’ എന്ന പുസ്തകത്തിനാണ് പുരസ്കാരം. 60,000 ഡോളര്‍ ആണ് സമ്മാനത്തുക. ലണ്ടനിലെ ബ്രിട്ടീഷ് ബുക്കര്‍ പ്രൈസ് ഫൗണ്ടേഷനുമായി സഹകരിച്ച് അബൂദബി അതോറിറ്റി ഫോര്‍ ടൂറിസം ആന്‍റ് കള്‍ച്ചര്‍ ആണ് പുരസ്കാരം നല്‍കുന്നത്.
കുവൈത്തില്‍നിന്ന് അറബ് ബുക്കര്‍ പുരസ്കാരത്തിന് നാമനിര്‍ദേശം ചെയ്യപ്പെടുകയും സ്വന്തമാക്കുകയും ചെയ്യുന്ന ആദ്യ സാഹിത്യകാരനാണ് സനൂസി. ഈജിപ്തുകാരന്‍ ഇബ്രാഹീം ഈസയുടെ ‘മൗലാന’, ഇറാഖി സിനാന്‍ അന്‍േറായിനിന്‍െറ ‘മേരി’, സൗദി മുഹമ്മദ് ഹസന്‍ അല്‍വാന്‍െറ ‘ബീവര്‍’, ടുണീഷ്യക്കാരന്‍ ഹുസൈന്‍ വാലിയുടെ ‘ഹാപ്പിനസ്, മി. മിനിസ്റ്റര്‍’, ലബനാന്‍കാരന്‍ ഫവാസ് ഹസന്‍െറ ‘ഐ ഈസ് അല്‍ ഖോറിയ’ എന്നിവയെ പിന്തള്ളിയാണ് സനൂസി പുരസ്കാരം കരസ്ഥമാക്കിയത്.

ഫോര്‍മുല വണ്‍: പഴുതടച്ച സുരക്ഷാ പരിശോധനയില്‍ വന്‍ ആയുധ ശേഖരം പിടികൂടി

Posted: 23 Apr 2013 09:53 PM PDT

Image: 

മനാമ: ഫോര്‍മുല വണിനോടനുബന്ധിച്ച് ആഭ്യന്തര മന്ത്രാലയം നടത്തിയ പഴുതടച്ച സുരക്ഷാ പരിശോധനയില്‍ നിരവധി പടക്കോപ്പുകളും ആയുധങ്ങളും പിടിച്ചെടുത്തതായി പബ്ളിക് സെക്യൂരിറ്റി ചീഫ് താരിഖ് അല്‍ഹസന്‍ അറിയിച്ചു.
രാജ്യത്തിന്‍െറ മുക്കിലും മൂലയിലും വിന്യസിച്ച പൊലീസ് സേന ഫോര്‍മുല വണ്‍ സമാധാനപരമായി പൂര്‍ത്തിയാക്കുന്നതില്‍ സ്തുത്യര്‍ഹമായ സേവനമാണ് ചെയ്തത്. സേനയുടെ ഏകോപിച്ചുള്ള അന്വേഷണത്തിലാണ് പൊലീസിനെ ആക്രമിക്കാന്‍ പദ്ധതിയിട്ട് തയ്യാറാക്കിയ വന്‍ ആയുധശേഖരം കണ്ടെത്തിയത്.
ദിറാസില്‍ നടത്തിയ പരിശോധനയിലാണ് പടക്കോപ്പ് നിര്‍മാണ ശാല കണ്ടെത്തിയത്. ആഭ്യന്തരമായി നിര്‍മിച്ച ആയുധങ്ങളും ബുള്ളറ്റുകളും ഇവിടെനിന്ന് പിടികൂടി. പുനര്‍ നിര്‍മിച്ച ടിയര്‍ ഗ്യാസുകളും അഗ്നിശമന യന്ത്രങ്ങളും ഇരുമ്പിന്‍െറ അസ്ത്രങ്ങളും പിടികൂടപ്പെട്ടതില്‍ ഉള്‍പ്പെടും. ഇതിന് പുറമെ കഴിഞ്ഞ വാരം നടത്തിയ പരിശോധനയില്‍ 19 വ്യാജ ബോംബുകളും ഉപയോഗിക്കാന്‍ തയ്യാറാക്കിവെച്ച മൂന്ന് സ്ഫോടക വസ്തുക്കള്‍ എന്നിവ കണ്ടെത്തിയിരുന്നു. കഴിഞ്ഞ നാലു ദിവസത്തിനിടെ ഉപയോഗിക്കാന്‍ സജ്ജമാക്കിയ ആയിരത്തോളം പെട്രോള്‍ ബോംബുകള്‍, ബോംബ് ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന ബോട്ടിലുകള്‍, 130 ടയറുകള്‍, നിരവധി പെട്രോള്‍ ടാങ്കുകള്‍, ഇരുമ്പു ദണ്ഡുകള്‍, 72 അഗ്നിശമന തോക്കുകള്‍ എന്നിവ പിടികൂടപ്പെട്ടു. ഇതോടൊപ്പം ആലിയില്‍ നിയമ വിരുദ്ധമായി പ്രവര്‍ത്തിച്ച ക്ളിനിക്കും കണ്ടെത്തി അടപ്പിക്കുകയുണ്ടായി. പരിക്കേറ്റ അക്രമികളെയും മറ്റും ചികിത്സിക്കുന്നതിനായിരുന്നു ക്ളിനിക് പ്രവര്‍ത്തിച്ചിരുന്നത്.  
രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ പൊലീസിന് നേരെ ഉപയോഗിക്കാന്‍ സജ്ജമാക്കിയതായിരുന്നു ആയുധങ്ങള്‍.
ഗ്രാന്‍ഡ് പ്രീയോടനുബന്ധിച്ച് സുരക്ഷാ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാതെ പ്രവര്‍ത്തിച്ച എല്ലാ സേനാംഗങ്ങളും പ്രശംസനീയമായ സേവനമാണ് അനുഷ്ഠിച്ചതെന്ന് പൊലീസ് മേധാവി വ്യക്തമാക്കി. 400ഓളം കോസ്റ്റ് ഗാര്‍ഡ് സേനാംഗങ്ങളെ വിന്യസിക്കുകയും അവര്‍ 142 കേസുകള്‍ കൈകാര്യം ചെയ്യുകയും ചെയ്തു. പൊലീസിലെ ഏവിയേഷന്‍ ടീം 69 ഓളം മണിക്കൂറോളം ആകാശ നിരീക്ഷണം നടത്തുകയുണ്ടായി. ബഹ്റൈന്‍ ഇന്‍റര്‍നാഷനല്‍ സര്‍ക്യൂട്ടിന്‍െറ സുരക്ഷക്കായി 8000ഓളം സുരക്ഷാ ഉദ്യോഗസ്ഥരാണ് നിയോഗിക്കപ്പെട്ടത്. ട്രാഫിക്, വി.ഐ.പി സുരക്ഷ ഉള്‍പ്പെടെ വിവിധ തലങ്ങളിലായിരുന്നു ഇവരുടെ വിന്യാസം.
ഫോണ്‍മുല വണ്‍ സുരക്ഷയോടൊപ്പം രാജ്യത്തിന്‍െറ എല്ലാ ഭാഗങ്ങളിലും പതിവുപോലെ സുരക്ഷാ സേന ജാഗരൂകരായിരുന്നു. അല്‍ജബ്രിയ ടെകനിക്കല്‍ സെക്കന്‍ഡറി സ്കൂളില്‍ അക്രമ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട വിദ്യാര്‍ഥികളെ ഉള്‍പ്പെടെ വിവിധ പ്രദേശങ്ങളിലെ അക്രമ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ സുരക്ഷാസേന ഇടപെടുകയുണ്ടായി.
സേന സ്കൂളില്‍ പ്രവേശിച്ചെന്ന രീതിയില്‍ സോഷ്യല്‍ മീഡിയയിലൂടെ ചിലര്‍ നടത്തിയ പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് പൊലീസ് മേധാവി വിശദീകരിച്ചു.
ഈസാ അല്‍കബീര്‍ റോഡില്‍ വിന്യസിച്ച പൊലീസിന് നേരെയുണ്ടായ ബോംബേറില്‍ വനിത ഉള്‍പ്പെടെ രണ്ട് ഏഷ്യക്കാര്‍ക്ക് പരിക്കേല്‍ക്കുകയുണ്ടായി. ഇതില്‍ സ്ത്രീക്ക് 50 ശതമാനത്തോളം പൊള്ളലേല്‍ക്കുകയുണ്ടായി. അക്രമികള്‍ക്കായുള്ള അന്വേഷണം തുടരുകയാണ്. കഴിഞ്ഞ മാസങ്ങളില്‍ അറസ്റ്റ് ചെയ്തവരെല്ലാം വിവിധ അക്രമ സംഭവങ്ങളിലെ പ്രതികളെയാണെന്നും സുരക്ഷാ നടപടികളുടെ ഭാഗമായി മുന്‍കരുതല്‍ അറസ്റ്റുകളുണ്ടായിട്ടില്ലെന്നും മന്ത്രാലയം വിശദീകരിച്ചു.
 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP