കടല്‍ക്കൊല കേസ്: എന്‍.ഐ.എക്ക് അന്വേഷണം തുടരാം -സുപ്രീംകോടതി Madhyamam News Feeds |
- കടല്‍ക്കൊല കേസ്: എന്‍.ഐ.എക്ക് അന്വേഷണം തുടരാം -സുപ്രീംകോടതി
- വിമാനത്താവളത്തില്‍ നികുതി; സ്വര്‍ണ നാണയങ്ങള്‍ വാങ്ങിയവര്‍ വെട്ടിലായി
- കല്‍ക്കരി ഇടപാട്: അന്വേഷണ റിപ്പോര്‍ട്ട് നിയമമന്ത്രിയുമായി പങ്കുവെച്ചിരുന്നതായി സി.ബി.ഐ
- അഭിരുചികള്‍ മാറുന്നു; മാറ്റമില്ലാതെ ഉദിത്
- മതനേതാക്കള്‍ക്കെതിരായ ആക്രമണത്തെ അപലപിക്കണമെന്ന് ദോഹ പ്രഖ്യാപനം
- പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് ഫേസ്ബുക്ക് അക്കൗണ്ട്: കോടതി വിശദീകരണം ചോദിച്ചു
- റിയാദ് മെട്രോ: സ്ഥലമെടുപ്പ് ആരംഭിച്ചു
- മാനം തെളിഞ്ഞു; മഴക്ക് ശമനം
- മാധ്യമ സ്വാതന്ത്ര്യം ഹനിക്കില്ല -കുവൈത്ത് പ്രധാനമന്ത്രി
- എം.എം മണിക്കെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍
കടല്‍ക്കൊല കേസ്: എന്‍.ഐ.എക്ക് അന്വേഷണം തുടരാം -സുപ്രീംകോടതി Posted: 26 Apr 2013 12:04 AM PDT Image: ന്യൂദല്‍ഹി: കടല്‍ക്കൊല കേസിന്റെഅന്വേഷണം ദേശീയ അന്വേഷണ ഏജന്‍സിക്ക് (എന്‍.ഐ.എ) തന്നെ തുടരാമെന്ന് സുപ്രീംകോടതി. കേസ് എന്‍.ഐ.എക്ക് കൈമാറിയ കേന്ദ്രസര്‍ക്കാറിന്റെനടപടി ചോദ്യം ചെയ്ത് ഇറ്റലി സമര്‍പ്പിച്ച ഹരജി തള്ളിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ്. സി.ബി.ഐ.യെ അന്വേഷണം ഏല്‍പ്പിക്കണമെന്ന ഇറ്റലിയുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. പ്രത്യേക കോടതി രൂപീകരണം അടക്കം കേസില്‍ ഇതുവരെ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ കോടതി അംഗീകരിച്ചു. അന്വേഷണവും വിചാരണയും സംബന്ധിച്ച് കേന്ദ്രസര്‍ക്കാറിന് തീരുമാനമെടുക്കാം. ഇറ്റാലിയന്‍ നാവികരുടെ ജാമ്യവ്യവസ്ഥകള്‍ തുടരും. കേസ് വിചാരണക്ക് വരുമ്പോള്‍ ഇറ്റലിക്ക് അവരുടെ വാദങ്ങള്‍ ഉന്നയിക്കാമെന്നും കോടതി അറിയിച്ചു. ദൈനംദിനാടിസ്ഥാനത്തില്‍ വിചാരണ പൂര്‍ത്തിയാക്കണമെന്നും ഈ കാലയളവില്‍ പ്രത്യേക കോടതി മറ്റൊരു കേസും പരിഗണിക്കരുതെന്നും ചീഫ് ജസ്റ്റിസ് അല്‍തമാസ് കബീര്‍ അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു. വ്യാഴാഴ്ച കേസ് പരിഗണിച്ചപ്പോള്‍ അറ്റോര്‍ണി ജനറല്‍ ഗുലാം ഇ വഹന്‍വതി ഹാജരായില്ലെന്ന കാരണത്താല്‍ ഉത്തരവിടുന്നത് വെള്ളിയാഴ്ചയിലേക്ക് മാറ്റുകയായിരുന്നു.
|
വിമാനത്താവളത്തില്‍ നികുതി; സ്വര്‍ണ നാണയങ്ങള്‍ വാങ്ങിയവര്‍ വെട്ടിലായി Posted: 25 Apr 2013 11:58 PM PDT Image: ദുബൈ: സ്വര്‍ണത്തിന് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ വിലയിടിവിനെ തുടര്‍ന്ന് സ്വര്‍ണ നാണയങ്ങള്‍ വാങ്ങിയ പ്രവാസികള്‍ കുടുങ്ങി. സ്വര്‍ണ നാണയങ്ങള്‍ക്ക് നാട്ടിലെ വിമാനത്താവളത്തില്‍ നികുതി ചുമത്തുന്നതാണ് ഇവരെ വെട്ടിലാക്കിയത്. ഇന്ത്യയിലെയും യു.എ.ഇയിലെയും സ്വര്‍ണ വിലയിലെ അന്തരം താരതമ്യം ചെയ്ത് മൂന്നും നാലും പവന്‍ നാണയങ്ങള്‍ വാങ്ങിയവര്‍ക്ക് വന്‍ തുക നഷ്ടമാകുന്ന അവസ്ഥയാണ്. പവന് 2,000 രൂപയാണ് വിമാനത്താവളത്തില്‍ നികുതി ഈടാക്കുന്നത്. |
കല്‍ക്കരി ഇടപാട്: അന്വേഷണ റിപ്പോര്‍ട്ട് നിയമമന്ത്രിയുമായി പങ്കുവെച്ചിരുന്നതായി സി.ബി.ഐ Posted: 25 Apr 2013 11:55 PM PDT Image: ന്യൂദല്‍ഹി: കല്‍ക്കരിപ്പാടം അഴിമതിയിലെ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനു മുമ്പ് നിയമമന്ത്രി അശ്വിനി കുമാര്‍ കണ്ടതായി സി.ബി.ഐ. അന്വേഷണത്തിന്റെ കരട് റിപ്പോര്‍ട്ട് നിയമമന്ത്രിയുമായും പ്രധാനമന്ത്രിയുടെ ഓഫീസുമായും കല്‍ക്കരി മന്ത്രാലയവുമായും പങ്കുവെച്ചതായും സി.ബി.ഐ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹ സുപ്രിംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ അറിയിച്ചു. ഇനി തയാറാക്കുന്ന ഇടക്കാല റിപ്പോര്‍ട്ട് ആരുമായി പങ്കുവെക്കില്ലന്നെും രാഷ്ട്രീയ നേതൃത്വം കാണാത്ത അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കുമെന്നും സത്യവാങ്മൂലത്തില്‍ സി.ബി.ഐ വ്യക്തമാക്കി. നിയമമന്ത്രാലയം ആവശ്യപ്പെട്ടത് പ്രകാരമാണ് റിപ്പോര്‍ട്ട് അവരെ കാണിച്ചതെന്ന് സി.ബി.എ പറയുന്നു. എന്നാല്‍ റിപ്പോര്‍ട്ടില്‍ ഏതെങ്കിലും തിരുത്തല്‍ വരുത്തിയോ എന്ന കാര്യത്തില്‍ സി.ബി.ഐ യാതൊരു വിശദീകരണവും രണ്ടു പേജുള്ള സത്യവാങ്മൂലത്തില്‍ നല്‍കിയിട്ടില്ല. കോടതിയില്‍ സമര്‍പ്പിക്കും മുമ്പ് കല്‍ക്കരി ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാര്‍ തിരുത്തിയതായി ആരോപണം ഉയര്‍ന്നിരുന്നു. ആരോപണത്തിന്റെ പേരില്‍ പാര്‍ലമെന്‍്റില്‍ പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം തുടരുന്നതിനിടെയാണ് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്ന സി.ബി.ഐയുടെ സത്യവാങ്മൂലം. അതിനിടെ, സി.ബി.ഐയുടെ സത്യവാങ്മൂലം തൃപ്തികരമല്ലെന്ന് അഡ്വ.പ്രശാന്ത് ഭൂഷണ്‍ പ്രതികരിച്ചു. റിപ്പോര്‍ട്ടില്‍ കേരന്ദസര്‍ക്കാര്‍ വരുത്തിയ മാറ്റങ്ങള്‍ വ്യക്തമാക്കിയിട്ടില്ല. തിരുത്താന്‍ ആവശ്യപ്പെട്ടത് ആരെന്നതും വ്യക്തമല്ലെന്നും അദ്ദേഹം ആരോപിച്ചു. കേസ് ഈ മാസം 30 നാണ് കോടതി പരിഗണിക്കുക. എന്നാല്‍, റിപ്പോര്‍ട്ടില്‍ നിയമമന്ത്രി അശ്വനി കുമാര്‍ ഇടപെട്ടെന്ന സത്യവാങ്മൂലം കേന്ദ്രസര്‍ക്കാറിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നതാണ്. അന്വേഷണ റിപ്പോര്‍ട്ട് തിരുത്തിയ നിയമമന്ത്രി അശ്വിനി കുമാര്‍ രാജിവെക്കണമെന്ന് ബി.ജെ.പി പാര്‍ലമെന്‍്റില്‍ ആവശ്യപ്പെട്ടു. അന്വേഷണ ഏജന്‍സിയെ സര്‍ക്കാര്‍ രാഷ്ട്രീയവത്ക്കരിച്ചിരിക്കുയാണെന്നും ബി.ജെ.പി ആരോപിച്ചു. 2006നും 2009നുമിടയില്‍ കല്‍ക്കരിപ്പാടങ്ങള്‍ അനുവദിച്ചതിലെ ക്രമക്കേട് ചൂണ്ടിക്കാട്ടി സി.ബി.ഐ തയാറാക്കിയ അന്വേഷണ റിപ്പോര്‍ട്ട് മാര്‍ച്ച് എട്ടിനാണ് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചിരുന്നത്. സി.ബി.ഐ. റിപ്പോര്‍ട്ട് സര്‍ക്കാര്‍ പരിശോധിച്ചിരുന്നോ എന്ന് കോടതി ആരാഞ്ഞിരുന്നു. അന്വേഷണ റിപ്പോര്‍ട്ടില്‍ രാഷ്ട്രീയ ഉദ്യോഗസ്ഥ തലത്തിലുള്ളവര്‍ക്ക് പങ്കില്ലന്നൊയിരുന്നു സി.ബി.ഐ അറിയിച്ചിരുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ സി.ബി.ഐ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് സുപ്രീംകോടതി സി.ബി.ഐ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു. നേരത്തെ, അന്വേഷണത്തിന്റെ പുരോഗതി റിപ്പോര്‍ട്ട് സുപ്രീംകോടതിയില്‍ സമര്‍പ്പിക്കുന്നതിനുമുമ്പ് നിയമമന്ത്രി അശ്വിനി കുമാര്‍, സി.ബി.ഐ. ഡയറക്ടര്‍ രഞ്ജിത് സിന്‍ഹ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി ഇടപെട്ടെന്ന് വാര്‍ത്ത പുറത്തുവന്നിരുന്നു. പിന്നീട് പ്രധാനമന്ത്രിയുടെ ഓഫീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും കല്‍ക്കരി മന്ത്രാലയവും റിപ്പോര്‍ട്ട് പരിശോധിച്ചെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഏജന്‍സിയുടെ സ്വതന്ത്ര റിപ്പോര്‍ട്ടില്‍ ചില മാറ്റങ്ങള്‍ വരുത്തിയതായും ആരോപണമുയര്‍ന്നിരുന്നു.
|
അഭിരുചികള്‍ മാറുന്നു; മാറ്റമില്ലാതെ ഉദിത് Posted: 25 Apr 2013 11:54 PM PDT Image: ദോഹ: ‘സംഗീതത്തില്‍ പഴയതെന്നോ പുതിയതെന്നോ ഇല്ല. സംഗീതം എന്നും സംഗീതം തന്നെ. മാറുന്നത് കാലവും ആസ്വാദകരുടെ അഭിരുചികളുമാണ്. പഴയ തലമുറ മെലഡിയെ കൂടുതല്‍ ഇഷ്ടപ്പെട്ടപ്പോള്‍ പുതിയ തലമുറക്കിഷ്ടം വേഗത്തിന്‍െറ സംഗീതമാണ്’-ഇതാണ് സംഗീതത്തെക്കുറിച്ച് ഉദിത് നാരായന്‍െറ കാഴ്ചപ്പാട്. എന്നാല്‍, ആസ്വാദകരുടെ അഭിരുചികള്‍ മാറി മറിയുമ്പോഴും വ്യത്യസ്തമായ ശബ്ദവും ആലാപനശൈലിയും കൊണ്ട് അവരുടെ മനസ്സുകളില്‍ മാറാതെ നില്‍ക്കുകയാണ് ഉദിത് നാരായണ്‍ എന്ന ഗായകന്‍. പഴയ തലമുറയും പുതിയ തലമുറയും മെലഡിയെ നെഞ്ചേറ്റുന്നവരും ആധുനിക സംഗീതത്തെ ഇഷ്ടപ്പെടുന്നവരുമെല്ലാം ഒന്നുപോലെ ഉദിത് സംഗീതത്തിന്‍െറ ആരാധകരാണ്. നേപ്പാളില്‍ ജനിച്ച് മുംബൈയില്‍ താമസമാക്കിയ ഈ ഗായകന്‍െറ സംഗീതജീവിതം സമ്മാനിച്ചത് 34 ഭാഷകളിലായി പതിനയ്യായിരത്തോളം ഗാനങ്ങള്‍. |
മതനേതാക്കള്‍ക്കെതിരായ ആക്രമണത്തെ അപലപിക്കണമെന്ന് ദോഹ പ്രഖ്യാപനം Posted: 25 Apr 2013 11:39 PM PDT Image: ദോഹ: മതനേതാക്കള്‍ക്കും മതപണ്ഡിതന്‍മാര്‍ക്കുമെതിരെ നടക്കുന്ന എല്ലാത്തരം പീഡനങ്ങളെയും ആക്രമണങ്ങളെയും ശക്തമായി അപലപിക്കാന്‍ ഇന്നലെ സമാപിച്ച പത്താമത് ദോഹ മതസംവാദസമ്മേളനം അന്താരാഷ്ട്രസമൂഹത്തെ ആഹ്വാനം ചെയ്തു. സിറിയയിലെ സിവിലിയന്‍മാര്‍ക്കും ആരാധനാകേന്ദ്രങ്ങള്‍ക്കുമെതിരെ നടക്കുന്ന ആക്രമണങ്ങളില്‍ അതിയായ ആശങ്ക പ്രകടിപ്പിക്കുന്ന ‘ദോഹ പ്രഖ്യാപനത്തോടെ‘യാണ് ഷെറാട്ടണ്‍ ഹോട്ടലില്‍ മൂന്ന് ദിവസമായി നടക്കുന്ന സമ്മേളനം സമാപിച്ചത്. |
പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് ഫേസ്ബുക്ക് അക്കൗണ്ട്: കോടതി വിശദീകരണം ചോദിച്ചു Posted: 25 Apr 2013 11:26 PM PDT Image: ന്യൂദല്‍ഹി: 18വയസ്സില്‍ താഴെ പ്രായമുള്ളവര്‍ക്ക് ഫേസ്ബുക്ക്, ഗൂഗിള്‍ ഉള്‍പ്പെടെയുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകളില്‍ എങ്ങനെ അക്കൗണ്ട് നേടാനായെന്നതിനെ കുറിച്ച് ദല്‍ഹി ഹൈകോടതി കേന്ദ്രസര്‍ക്കാരിനോട് വിശദീകരണം ചോദിച്ചു. ഇക്കാര്യത്തില്‍ 10 ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കണമെന്നും ജസ്റ്റിസ്മാരായ ബി.ഡി അഹമ്മദ്, വിഭു ബക്രു എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു. ബി.ജെ.പി നേതാവ് കെ.എന്‍ ഗോവിന്ദാചാര്യ നല്‍കിയ ഹരജിയിലാണ് കോടതി നടപടി. സര്‍ക്കാരിന് പുറമെ ഫേസ്ബുക്കിനും ഗൂഗിളിനും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. കേസ് മെയ് 13ലേക്ക് മാറ്റി. പ്രായപൂര്‍ത്തിയാവാത്തവര്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകളില്‍ അക്കൗണ്ട് തുറക്കുന്നതിനായി കരാറില്‍ ഏര്‍പ്പെടുന്നത് ഇന്ത്യന്‍ കരാര്‍ നിയമപ്രകാരവും ഐ.ടി നിയമം അനുസരിച്ചും നിയമവിരുദ്ധമാണെന്ന് ഗോവിന്ദാചാര്യക്ക് വേണ്ടി ഹാജരായ വിരാഗ് ഗുപ്ത കോടതിയില്‍ പറഞ്ഞു. ലോകത്തെമ്പാടുമായി എട്ട് കോടി ഫേസ്ബുക്ക് അക്കൗണ്ടുകള്‍ വ്യാജമാണെന്ന് യു.എസ് അധികാരികള്‍ക്ക് മുമ്പാകെ കമ്പനി തന്നെ സമ്മതിച്ചിട്ടുള്ളതാണെന്നും ഇത് ഇപ്പോള്‍ വീണ്ടും കൂടിയിട്ടുണ്ടാകുമെന്നും ഗുപ്ത കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. ഇന്ത്യയിലെ പ്രവര്‍ത്തനങ്ങളിലൂടെ ഇത്തരം വെബ്‌സൈറ്റുകള്‍ക്ക് ലഭിക്കുന്ന വരുമാനം കണക്കാക്കി അവരില്‍ നിന്ന് നികുതി പിരിച്ചെടുക്കണമെന്നും ഗോവിന്ദാചാര്യ ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്യത്ത് സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകളില്‍ അക്കൗണ്ടുള്ളവരുടെയും ഭാവിയില്‍ അക്കൗണ്ട് തുടങ്ങുന്നവരുടെയും കാര്യത്തില്‍ പരിശോധന കര്‍ശനമാക്കണമെന്നും 18 വയസ്സില്‍ താഴെയുള്ളവര്‍ ഇത്തരം സൈറ്റുകളുമായി കരാര്‍ ഏര്‍പ്പെടുന്നില്ലെന്നും ഉറപ്പാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. |
റിയാദ് മെട്രോ: സ്ഥലമെടുപ്പ് ആരംഭിച്ചു Posted: 25 Apr 2013 10:55 PM PDT Image: റിയാദ്: സൗദി തലസ്ഥാനത്ത് റിയാദ് സിറ്റി ഡവലപ്മെന്‍റ് അതോറിറ്റി നടപ്പാക്കുന്ന പൊതുഗതാഗത സംവിധാനത്തിനുള്ള സ്ഥലമെടുപ്പ് ആരംഭിച്ചു. മെട്രോ ഉള്‍പ്പെടെ വിശാലമായ ഗതാഗത ശൃംഖലക്കാണ് അതോറിറ്റി രൂപം കണ്ടിട്ടുള്ളത്. നഗരത്തിലെ പ്രധാന നിരത്തുകളോട് ചേര്‍ന്ന് 34 കേന്ദ്രങ്ങളില്‍ അതോറിറ്റി ഇതിനായി സ്ഥലം അടയാളപ്പെടുത്തിയിട്ടുണ്ട്. മെട്രോ, ബസ് സര്‍വീസിനുള്ള സ്റ്റേഷനുകള്‍, പാര്‍ക്കിങ്, അറ്റകുറ്റപ്പണിക്കും ഇന്ധനം നിറക്കുന്നതിനുള്ള സൗകര്യങ്ങള്‍ എന്നിവക്കാണ് ഈ കേന്ദ്രങ്ങള്‍ ഉപയോഗിക്കുക. |
Posted: 25 Apr 2013 10:49 PM PDT Image: മസ്കത്ത്: രണ്ടു ദിവസമായി ഒമാന്‍െറ വിവിധ ഭാഗങ്ങളില്‍ നാശം വിതച്ച് പെയ്ത മഴക്ക് ശമനം. ഇന്നലെ അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദത്തിന്‍െറ ഫലമായുണ്ടായ കാലാവസ്ഥ മാറ്റമാണ് ശക്തമായ കാറ്റിനും മഴക്കും കാരണമായത്. ഇറാനിലുണ്ടായ ഭൂമി കുലുക്കത്തിന്‍െറ തുടര്‍ ചലനമെന്നോണം രാജ്യത്തിന്‍െറ പലഭാഗങ്ങളിലും നേരിയ ഭൂചലനമുണ്ടായിരുന്നു. ഇതിനു ശേഷമാണ് അന്തരീക്ഷം മേഘാവൃതമാവുകയും കാലാവസ്ഥയില്‍ മാറ്റമുണ്ടാവുകയും ചെയ്തത്. ഏതാനും ദിവസം പെയ്യാതെ മടിച്ചു മാറി നിന്ന മഴ മേഘങ്ങള്‍ തിമിര്‍ത്തു പെയ്തതോടെയാണ് രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നാശ നഷ്ടങ്ങളുണ്ടായത്. വാദി മുറിച്ചു കടക്കുന്നതിനിടെ ഒഴുക്കില്‍പെട്ടും മണ്ണിടിഞ്ഞു വീണും മൂന്നു കുട്ടികളുള്‍പ്പെടെ നാലു പേരാണ് മരിച്ചത്. വാദികള്‍ നിറഞ്ഞു കവിഞ്ഞും കുന്നുകളിടുഞ്ഞും മരം കടപുഴകിയുമാണ് അപകടമുണ്ടായത്. രക്ഷാപ്രവര്‍ത്തനത്തിനായി കഴിഞ്ഞ ദിവസം സൈന്യം അഞ്ചു ഹെലികോപ്റ്ററുകള്‍ വിട്ടു നല്‍കിയിരുന്നു. ഈ മാസം മുഴുവനും മഴക്കും കാറ്റിനും സാധ്യതയുണ്ടെന്നായിരുന്നു കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നത്. എന്നാല്‍, ഇന്നലെ മഴ മാറി ഏറെക്കുറെ തെളിഞ്ഞ ആകാശമായിരുന്നു. |
മാധ്യമ സ്വാതന്ത്ര്യം ഹനിക്കില്ല -കുവൈത്ത് പ്രധാനമന്ത്രി Posted: 25 Apr 2013 10:40 PM PDT Image: കുവൈത്ത് സിറ്റി: രാജ്യത്തെ മാധ്യമ സ്വാതന്ത്ര്യവും ആവിഷ്കാര, അഭിപ്രായ സ്വാതന്ത്ര്യങ്ങളും സര്‍ക്കാര്‍ ഹനിക്കില്ളെന്ന് പ്രധാനമന്ത്രി ശൈഖ് ജാബിര്‍ അല്‍ മുബാറക് അസ്വബാഹ്. സര്‍ക്കാര്‍ കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്ന എകീകൃത മാധ്യമ നിയമം (യൂനിഫൈഡ് മീഡിയ ലോ) മാധ്യമ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണെന്ന വാദം അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി മാധ്യമപ്രവര്‍ത്തകരുടെ പിന്തുണയില്ലാതെ നിയമം അടിച്ചേല്‍പ്പിക്കില്ളെന്നും കൂട്ടിച്ചേര്‍ത്തു. |
എം.എം മണിക്കെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ Posted: 25 Apr 2013 10:34 PM PDT Image: കൊച്ചി: സി.പി.എം ഇടുക്കി മുന്‍ ജില്ലാ സെക്രട്ടറി എം.എം മണിക്ക് ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്‍കരുതെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ജ്യാമത്തിലിറങ്ങിയ മണി സംസ്ഥാനമൊട്ടാകെ പ്രകോപനപരമായ പ്രസംഗം നടത്തുകയാണെന്നും അതിനാല്‍ ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്‍കരുതെന്നും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ ധരിപ്പിച്ചു. ജാമ്യവ്യവസ്ഥയില്‍ ഇളവ് വേണമെന്നാവശ്യപ്പെട്ട് മണി നല്‍കിയ ഹരജി കോടതി പരിഗണിച്ചപ്പോഴാണ് ജാമ്യവ്യവസ്ഥയില്‍ ഇളവു നല്‍കരുതെന്ന് ഡി.ജി.പി ടി ആസിഫലി കോടതിയില്‍ ആവശ്യപ്പെട്ടത്. ഇടുക്കി ജില്ലയില്‍ പ്രവേശിക്കരുതെന്നാണ് മണിക്ക് നല്‍കിയിരുന്ന ജാമ്യവ്യവസ്ഥയിലെ നിര്‍ദേശം. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമമുണ്ടാകുമെന്നും കേസന്വേഷണത്തെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. മണിയുടെ ഹരജി 29 ന് കോടതി വീണ്ടും പരിഗണിക്കും.
|
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |
No comments:
Post a Comment