സ്വാഗതം
WELCOME

News Update..

Tuesday, April 23, 2013

1993 മുതല്‍ 2008 വരെ കല്‍ക്കരിപ്പാട വിതരണം നിയമവിരുദ്ധമെന്ന് Madhyamam News Feeds

1993 മുതല്‍ 2008 വരെ കല്‍ക്കരിപ്പാട വിതരണം നിയമവിരുദ്ധമെന്ന് Madhyamam News Feeds

Link to

1993 മുതല്‍ 2008 വരെ കല്‍ക്കരിപ്പാട വിതരണം നിയമവിരുദ്ധമെന്ന്

Posted: 22 Apr 2013 11:22 PM PDT

Image: 

ന്യൂദല്‍ഹി: 1993 മുതല്‍ 2008 വരെ രാജ്യത്ത് വിതരണം ചെയ്ത കല്‍ക്കരിപ്പാടങ്ങളില്‍ ഭൂരിപക്ഷവും നിയമവിരുദ്ധമായാണ് നല്‍കിയതെന്ന് കല്‍ക്കരി, സ്റ്റീല്‍ സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ റിപ്പോര്‍ട്ട്. വിതരണത്തിലൂടെ സര്‍ക്കാറിന് ലാഭം ലഭിച്ചില്ലെന്നും പ്രവര്‍ത്തനം തുടങ്ങാത്ത പാടങ്ങള്‍ക്കുള്ള അനുമതി റദ്ദാക്കണമെന്നും കമ്മിറ്റി ശിപാര്‍ശ ചെയ്യുന്നു.

കല്‍ക്കരിപ്പാടങ്ങളുടെ വിതരണത്തില്‍ നേരിട്ടോ അല്ലാതെയോ ഇടപെട്ടവരെക്കുറിച്ച് അന്വേഷിക്കണമെന്നും തൃണമൂല്‍ കോണ്‍ഗ്രസ് എം.പി കല്യാണ്‍ ബാനര്‍ജി അധ്യക്ഷനായ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് സ്റ്റാന്‍ഡിങ് കമ്മിറ്റി ലോക്സഭയില്‍ വെച്ചു.

അല്‍ താവൂനില്‍ വന്‍ അഗ്നിബാധ; നിരവധി കുടുംബങ്ങള്‍ പെരുവഴിയില്‍

Posted: 22 Apr 2013 09:43 PM PDT

Image: 

ഷാര്‍ജ: ഷാര്‍ജയില്‍ അല്‍ താവൂനിലെ താമസ കെട്ടിടത്തില്‍ വന്‍ അഗ്നിബാധ. എക്സ്പോ സെന്‍ററിന് സമീപത്തെ അല്‍ ഹഫീത് ടവര്‍-രണ്ടിലാണ് തീപിടിച്ചത്. തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് ശേഷമായിരുന്നു സംഭവം. ഇതത്തേുടര്‍ന്ന് ഇവിടെ താമസിക്കുന്ന മലയാളികള്‍ ഉള്‍പ്പെടെ നിരവധി കുടുംബങ്ങള്‍ പെരുവഴിയിലായി.
അപകടമറിഞ്ഞെത്തിയ സിവില്‍ ഡിഫന്‍സ്, പൊലീസ് ഉദ്യോഗസ്ഥര്‍ മണിക്കൂറുകളോളം രക്ഷാപ്രവര്‍ത്തനം നടത്തിയത് കൊണ്ടാണ് വന്‍ ദുരന്തം വഴിമാറിയത്. തീപിടിത്തത്തിന് കാരണക്കാരായ മൂന്ന് ഇത്യോപ്യക്കാരെ  പൊലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ കെട്ടിടത്തിലെ ഏഴാം നിലയില്‍ താമസിക്കുന്നവരാണ്. ഹുക്ക വലിക്കാന്‍ തീക്കനല്‍ ഒരുക്കുമ്പോഴാണ് അപകടമുണ്ടായതെന്നാണ് സൂചന. അപകട വിവരമറിഞ്ഞ് ദുബൈ, ഉമ്മുല്‍ഖുവൈന്‍, അജ്മാന്‍ എന്നിവിടങ്ങളില്‍നിന്ന് സിവില്‍ ഡിഫന്‍സ് യൂനിറ്റുകള്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തി. മുനിസിപാലിറ്റിയുടെ ടാങ്കര്‍ വാഹനങ്ങള്‍ തുടര്‍ച്ചയായി വെള്ളം എത്തിച്ചതും രക്ഷാപ്രവര്‍ത്തനത്തിന് തുണയായി.
മലയാളികളടക്കം നൂറുകണക്കിന് കുടുംബങ്ങള്‍ താമസിക്കുന്ന കെട്ടിടത്തിലുണ്ടായ അഗ്നിബാധ പരിഭ്രാന്തി പരത്തി. ഈ കെട്ടിടത്തോട് ചേര്‍ന്ന് അല്‍ ജസാരി ഒന്ന്, രണ്ട്, കെട്ടിടവും അല്‍ ഖമ്മ കെട്ടിടവുമുണ്ട്. ഇതിലും കുടുംബങ്ങളാണ് താമസിക്കുന്നത്. അപകട വിവരമറിഞ്ഞ ഉടന്‍ ഇവര്‍ പുറത്തിറങ്ങി. കനത്ത ചൂട് സഹിക്കാനാവാതെയാണ് സ്ത്രീകളും കുട്ടികളും വൃദ്ധരും പൊരിവെയിലത്ത് കഴിച്ചുകൂട്ടിയത്. ജോലിക്ക് പോയ പുരുഷന്മാരെ കുടുംബങ്ങള്‍ ഫോണ്‍ ചെയ്ത് വരുത്തുകയായിരുന്നു. ഇവര്‍ എത്തിയ ശേഷം, വാഹനമുള്ളവര്‍ അതിനകത്തും ഇല്ലാത്തവര്‍ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും വീടുകളിലും അഭയം തേടി. ഇതൊന്നുമില്ലാത്തവര്‍ക്ക് പൊരിവെയിലത്ത് നില്‍ക്കേണ്ടിവന്നു. തീപിടിച്ച വിവരം അറിഞ്ഞത് ഭാര്യയുടെ ഫോണ്‍ കോള്‍ വന്നപോഴാണെന്ന് തിരുവല്ല സ്വദേശി ഡോ. അനൂപ് ബാലകൃഷ്ണന്‍ ‘ഗള്‍ഫ് മാധ്യമ’ത്തോട്
പറഞ്ഞു. അപകട സമയം ഭാര്യ ആര്യ മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളൂ. പത്താം നിലയിലെ 1002 നമ്പര്‍ ഫ്ളാറ്റില്‍ താമസിക്കുന്ന ഇവര്‍ ഗോവണി വഴിയാണ് താഴെയിറങ്ങിയത്. 1006ല്‍ താമസിക്കുന്ന കോഴിക്കോട് പന്നിയങ്കര സ്വദേശി രാജേഷ് സ്കൂളില്‍നിന്ന് കുട്ടികളെ കൂട്ടി ഭാര്യയോടൊപ്പം താമസ സ്ഥലത്ത് എത്തിയപ്പോഴാണ് അപകട വിവരം അറിഞ്ഞത്. ഇവര്‍ കാറില്‍ തന്നെ കഴിച്ചുകൂട്ടുകയായിരുന്നു. 1106ല്‍ താമസിക്കുന്ന കോട്ടയം സ്വദേശി ജനീഷ് ഭാര്യ ദീപ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് എത്തിയത്. ഇവര്‍ക്കും അഭയം കാറായിരുന്നു. ഹരിയാന സ്വദേശി രാജേഷും ഭാര്യയും കാറില്‍ തന്നെ അഭയം കണ്ടെത്തി.
ഏതൊക്കെ അപാര്‍ട്ട്മെന്‍റുകളാണ് കത്തിയതെന്ന് അറിയില്ലെന്നും തീപിടിത്തത്തിന്‍െറ ഗൗരവം കണക്കിലെടുക്കുമ്പോള്‍ ലക്ഷങ്ങളുടെ സാധന സാമഗ്രികള്‍ കത്തിനശിച്ചിരിക്കാന്‍ സാധ്യതയുണ്ടെന്നും ഇവിടെ താമസിക്കുന്നവര്‍ പറഞ്ഞു. സ്കൂള്‍ വിട്ട് കുട്ടികള്‍ വീട്ടിലേക്ക് വരുന്ന സമയത്തായിരുന്നു അപകടം. ഇതുകാരണം കുട്ടികള്‍ക്ക് ദീര്‍ഘനേരം പൊരിവെയിലത്ത് നില്‍ക്കേണ്ടിവന്നു.
പലരും അവശരായിരുന്നു. തൊട്ടടുത്ത കെട്ടിടങ്ങളില്‍ താമസിക്കുന്നവര്‍ വെയിലത്ത് കുടുങ്ങിയവരെ സഹായിക്കാനെത്തിയത് മാതൃകയായി.

അപകടം വിതച്ചത് അശ്രദ്ധ

ഷാര്‍ജ: അല്‍ ഹഫീത് ടവര്‍-രണ്ടിലുണ്ടായ അഗ്നിബാധക്ക് കാരണം ഹുക്ക വലിക്കാന്‍ അശ്രദ്ധമായി കനലൊരുക്കിയത്. സംഭവവുമായി ബന്ധപ്പെട്ട് ഏഴാം നിലയില്‍ താമസിക്കുന്ന മൂന്നു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കെട്ടിടത്തിന്‍െറ മട്ടുപാവില്‍ വെച്ചാണ് ഇവര്‍ കനലൊരുക്കിയത്. ഇത് കെട്ടിടത്തിന്‍െറ ഭിത്തികള്‍ പൊതിഞ്ഞ അലുമിനിയം ഷീറ്റുകളിലേക്ക് പടര്‍ന്നു. സംഭവം നേരില്‍ കണ്ടവര്‍ ഇവരെ വിവരം അറിയിച്ചെങ്കിലും രക്ഷാപ്രവര്‍ത്തനം നടത്താന്‍ ശ്രമിക്കാതെ വാതിലടച്ച് ഇവര്‍ പുറത്തേക്ക് ഓടുകയായിരുന്നു. ഇവര്‍ വലിച്ചടച്ചതിനാല്‍ അകത്തുനിന്ന് ലോക്കായ വാതില്‍ തുറക്കാന്‍ മറ്റുള്ളവരുടെ ശ്രമം വിഫലമായി. തീപിടിച്ച അലുമിനിയം ഷീറ്റുകള്‍ കാറ്റില്‍ പറന്ന് പലഭാഗത്തും വീണത് പരിഭ്രാന്തി പരത്തി. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് അപകടങ്ങളുണ്ടായിട്ടില്ല. കെട്ടിടത്തിന്‍െറ താഴത്തെ നിലകളില്‍ വാഹനങ്ങള്‍ നിര്‍ത്തുന്ന സ്ഥലമാണ്. ഇതിലെ ഒരു നിലയിലേക്ക് തീപര്‍ന്നെങ്കിലും സിവില്‍ ഡിഫന്‍സ് ഉടന്‍ അണച്ചു.
അല്‍ ഹഫീത് ടവറും അല്‍ ജസാരി ടവറും ചേര്‍ന്ന് നില്‍ക്കുന്ന ഭാഗത്താണ് തീപിടിച്ചത്. ഇതുകാരണം രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തടസം നേരിട്ടു. തീപിടിച്ച അപാര്‍ട്ട്മെന്‍റിന്‍െറ നിരയില്‍ വരുന്ന എല്ലാ മുറികളിലേക്കും തീപടര്‍ന്നത് നാശനഷ്ടത്തിന്‍െറ തോത് ഉയര്‍ത്തുമെന്ന് താമസക്കാര്‍ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. തീ നിയന്ത്രണ വിധേയമാക്കിയിട്ടും താമസക്കാര്‍ കെട്ടിടങ്ങളിലേക്ക് തിരികെ പ്രവേശിക്കാന്‍ സിവില്‍ ഡിഫന്‍സ് അനുമതി നല്‍കിയില്ല. പൂര്‍ണമായി സുരക്ഷിതമാണെന്ന് ബോധ്യമായാലേ അനുമതി നല്‍കുകയുള്ളൂവെന്നാണ് അറിയിച്ചത്. എന്നാല്‍, ചൂട് കനത്ത സമയത്ത് എവിടേക്ക് പോകുമെന്ന ആശങ്കയിലാണ് ഇവിടെയുള്ളവര്‍.
 

മനുഷ്യക്കടത്ത്: നാല് വര്‍ഷത്തിനിടെ 166 പേര്‍ക്ക് അഭയം നല്‍കി

Posted: 22 Apr 2013 09:34 PM PDT

Image: 

ദുബൈ: മനുഷ്യക്കടത്തിന് ഇരകളായ 166 പേര്‍ക്ക് നാല് വര്‍ഷത്തിനിടെ അഭയം നല്‍കി. അബൂദബി, ദുബൈ, ഷാര്‍ജ, റാസല്‍ഖൈമ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ‘മനുഷ്യക്കടത്ത് ഇരകളായ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടിയുള്ള കേന്ദ്ര’ങ്ങളിലാണ് ഇവര്‍ക്ക് അഭയം നല്‍കിയത്.
2008ല്‍ അബൂദബിയില്‍ ആരംഭിച്ച കേന്ദ്രത്തില്‍ നാല് വര്‍ഷത്തിനിടെ 126 സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും അഭയം ലഭിച്ചു. 2011ല്‍ പ്രവര്‍ത്തനം തുടങ്ങിയ റാസല്‍ഖൈമ കേന്ദ്രത്തില്‍ 18 പേര്‍ക്കും 2011ല്‍ ഷാര്‍ജയില്‍ ആരംഭിച്ച കേന്ദ്രത്തില്‍ 22 പേര്‍ക്കും അഭയം നല്‍കി. ഇരകളായ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ആവശ്യമായ എല്ലാ പരിചരണവും ഈ കേന്ദ്രങ്ങളില്‍ ലഭ്യമാക്കിയതായി ബന്ധപ്പെട്ട അധികൃതര്‍ വ്യക്തമാക്കി. ഇരകളുടെ മാനസികാഘാതം ഇല്ലാതാക്കാന്‍ കൗണ്‍സലിങും നല്‍കി.
മനുഷ്യക്കടത്ത് തടയാനും മനുഷ്യാവകാശം സംരക്ഷിക്കാനും യു.എ.ഇ സ്വീകരിക്കുന്ന ശക്തമായ നടപടികളുടെ ഭാഗമായാണ് ഇരകളാകുന്ന സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണത്തിന് രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ അഭയ കേന്ദ്രങ്ങള്‍ സ്ഥാപിച്ചത്. റെഡ്ക്രസന്‍റിന് കീഴിലാണ് ലാഭേച്ഛയില്ലാതെ ഇവ പ്രവര്‍ത്തിക്കുന്നത്. 2006ലെ 51ാം നമ്പര്‍ ഫെഡറല്‍ നിയമത്തിന്‍െറ അടിസ്ഥാനത്തില്‍ രൂപവത്കരിച്ച ദേശീയ സമിതി ഇതിന് സഹായം നല്‍കുന്നു. അബൂദബിയിലെ കേന്ദ്രം ഈയിടെ കുടിയേറ്റക്കാര്‍ക്ക് വേണ്ടിയുള്ള അന്തര്‍ദേശീയ സംഘടന (തുര്‍ക്കി) പ്രതിനിധികള്‍ സന്ദര്‍ശിച്ചു.
2012ല്‍ 68 പേര്‍ക്കാണ് വിവിധ കേന്ദ്രങ്ങളില്‍ അഭയം നല്‍കിയത്. ഇതില്‍ 44 പേര്‍ ദുബൈ ഫൗണ്ടേഷന്‍ ഫോര്‍ വിമന്‍ ആന്‍ഡ് ചില്‍ഡ്രനിലായിരുന്നു. 37 പുതിയ കേസുകളാണ് ഇവിടെയുണ്ടായത്. 13നും 33നും ഇടയില്‍ പ്രായമുള്ളവരാണ് ഇരകള്‍. ഇതില്‍ നാല് പെണ്‍കുട്ടികള്‍ ഉള്‍പ്പെടുന്നു.  ദുബൈ പൊലീസാണ് ഇരകളായവരെ ഇവിടേക്ക് എത്തിച്ചത്. 2012ല്‍ ദുബൈ ഫൗണ്ടേഷന്‍ ഫോര്‍ വിമന്‍ ആന്‍ഡ് ചില്‍ഡ്രനിലുണ്ടായിരുന്നവരില്‍ 25 പേര്‍ ദക്ഷിണേഷ്യന്‍ രാജ്യക്കാരാണ്. ആറു പേര്‍ യൂറോപ്യന്‍ രാജ്യക്കാരും മൂന്നു പേര്‍ അമേരിക്കക്കാരും ഒരാള്‍ ആഫ്രിക്കന്‍ രാജ്യത്തുനിന്നുമാണ്. ഇരകളില്‍ 12 പേര്‍ തൊഴില്‍ വിസയിലാണ് യു.എ.ഇയില്‍ വന്നത്. 20 പേരെ സന്ദര്‍ശക വിസയില്‍ കൊണ്ടുവന്നു. 15 പേരുടെ വിസ കാലാവധിയുള്ളതും മൂന്നു പേരുടേത് കാലാവധി തീര്‍ന്നതും മൂന്നു പേരുടേത് റദ്ദാക്കിയതുമാണ്. 14 പേരുടെ വിസ സ്റ്റാറ്റസ് വിവരം ബന്ധപ്പെട്ടവര്‍ക്ക് ലഭ്യമായില്ല.
ഇരകളില്‍ 28 പേരെ ജോലി വാഗ്ദാനം ചെയ്താണ് മനുഷ്യക്കടത്ത് സംഘം യു.എ.ഇയില്‍ എത്തിച്ചത്. രണ്ടു പേരെ ഭീഷണിപ്പെടുത്തി കൊണ്ടുവന്നു. വീട്ടുജോലിക്ക് എന്ന പേരില്‍ കൊണ്ടുവന്ന 19 സ്ത്രീകള്‍ ഇരകളായി. നാല് സ്ത്രീകള്‍ സെയില്‍സ് ജോലി പ്രതീക്ഷിച്ചാണ് വന്നത്. മൂന്നു പേര്‍ വിനോദ സഞ്ചാര മേഖലയിലേക്കും.
ഇരകളില്‍ 14 പേര്‍ യു.എ.ഇയില്‍ എത്തിയ ആദ്യ ദിവസം തന്നെ വഞ്ചനക്ക് ഇരയായി. മൂന്നു പേര്‍ ഒരാഴ്ചക്ക് ശേഷവും 13 പേര്‍ യു.എ.ഇയിലെത്തി കുറെ ദിവസം കഴിഞ്ഞ ശേഷവും ഇരകളായി. മൂന്നു പേര്‍ ക്രൂരമര്‍ദനത്തിന് ഇരയായപ്പോള്‍, ഒരാള്‍ ബലാത്സംഗത്തിന് ഇരയായി. 10 പേരെ ഇരകളാക്കിയത് തൊഴിലുടമകളായിരുന്നു. രണ്ടു പേരെ കുടുംബ സുഹൃത്തുകള്‍ വഞ്ചിച്ചപ്പോള്‍, 18 പേരെ മനുഷ്യക്കടത്തിന്‍െറ ഇരകളാക്കിയത് ഈ രംഗത്ത് കച്ചവടം നടത്തുന്നവരാണ്.  
ദുബൈ ഫൗണ്ടേഷന്‍ ഫോര്‍ വിമന്‍ ആന്‍ഡ് ചില്‍ഡ്രന്‍ 2012ല്‍ അഭയം നല്‍കിയ ഇരകളുമായി ബന്ധപ്പെട്ട കേസുകളില്‍ 28 ശതമാനം പ്രതികള്‍ ഇരകളുടെ തൊഴിലുടമകളാണ്. പ്രതികളില്‍ 51 ശതമാനം ഇരകളുമായി പ്രത്യക്ഷ ബന്ധമില്ലാത്തവരും ബാക്കി ഇരകളുടെ പരിചയക്കാര്‍, ബന്ധുക്കള്‍, വിവിധ കാര്യങ്ങളിലെ പങ്കാളികള്‍ തുടങ്ങിയവരുമാണ്.
മനുഷ്യക്കടത്ത് സംഘങ്ങള്‍ പലതരം തന്ത്രങ്ങളിലൂടെയാണ് ഇരകളെ വീഴ്ത്തുന്നത്. ജോലി വാഗ്ദാനമാണ് ഇതില്‍ പ്രധാനം. തട്ടിക്കൊണ്ടുപോകല്‍, ഭീഷണി തുടങ്ങിയ മാര്‍ഗങ്ങളും ഇവര്‍ സ്വീകരിക്കുന്നു. ഇരകളാകുന്ന സ്ത്രീകളില്‍ 80 ശതമാനവും കുടുങ്ങിയത് ജോലി വാഗ്ദാനത്തിലാണ്.

വാഹനം വിളക്കുകാലിലിടിച്ച് മറിഞ്ഞ് മൂന്നുപേര്‍ക്ക് പരിക്ക്

Posted: 22 Apr 2013 09:32 PM PDT

Image: 

അബൂദബി: നിയന്ത്രണം വിട്ട വാഹനം വിളക്കുകാലിലിടിച്ച് മറിഞ്ഞ് മൂന്ന്പേര്‍ക്ക് പരിക്ക്. അല്‍ഐനിലെ ബുക്റിയ മേഖലയില്‍ ഞായറാഴ്ച രാവിലെയായിരുന്നു അപകടം. വാഹനം പോസ്റ്റിലിടിച്ച ശേഷം കരണം മറിഞ്ഞ് 25 മീറ്ററോളം തെറിച്ചുപോയി. 31 വയസ്സുള്ള സ്വദേശി വീട്ടമ്മ, നാല് വയസ്സുള്ള മകള്‍, 38 വയസ്സുള്ള ഏഷ്യന്‍ വംജനായ ഡ്രൈവര്‍ എന്നിവരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്.
ഇതില്‍ വീട്ടമ്മക്കും മകള്‍ക്കും ഗുരുതര പരിക്കേറ്റു. തവാം ഹോസ്പിറ്റലില്‍ ഐ.സി.യുവിലാണ് വീട്ടമ്മ. മകളെ സര്‍ജറി വിഭാഗത്തിലാണ്. ഡ്രൈവറെ ചികിത്സക്ക് ശേഷം ഡിസ്ചാര്‍ജ് ചെയ്തു.
രാവിലെ 10.45ഓടെയായിരുന്നു അപകടം. ഉടന്‍ സംഭവസ്ഥലത്തെത്തിയ അബൂദബി പൊലീസ് എയര്‍ വിങിന്‍െറ എയര്‍ ആംബുലന്‍സിലാണ് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയത്.
അമിതവേഗവും അശ്രദ്ധയും മൂലം നിയന്ത്രണം വിട്ടാണ് വാഹനം അപകടത്തില്‍പ്പെട്ടതെന്ന് അല്‍ഐന്‍ പൊലീസ് ട്രാഫിക് വിഭാഗം മേധാവി മേജര്‍ സലാഹ് അബ്ദുല്ല അല്‍ ഹമിരി പറഞ്ഞു.

ഇംഗ്ളീഷ് പ്രീമിയര്‍ ലീഗ്: മാഞ്ചസ്റ്റര്‍ യുനൈറ്റഡ് കിരീടം ഉറപ്പിച്ചു

Posted: 22 Apr 2013 09:30 PM PDT

Image: 

ലണ്ടന്‍: എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് ആസ്റ്റന്‍ വില്ലയെ കീഴടക്കി മാഞ്ചസ്റ്റര്‍ യുനൈറ്റഡ് പ്രീമിയര്‍ ലീഗ് കിരീടം ഉറപ്പിച്ചു. ഹാട്രിക്ക് നേട്ടം കൊയ്ത റോബിന്‍ വാന്‍ പേഴ്സിയുടെ പ്രകടനമാണ് യുനൈറ്റഡിന് തുണയായത്. അലക്സ് ഫെര്‍ഗൂസന്റെടീം 20ാം തവണയാണ് പ്രീമിയര്‍ ലീഗ്  കിരീടം സ്വന്തമാക്കുന്നത്.

കളിയുടെ രണ്ട്, 13, 33 മിനിറ്റുകളിലാണ് വാന്‍പേഴ്സി ഗോള്‍ നേടിയത്. ഇതോടെ 34 മത്സരങ്ങളില്‍ നിന്നായി 84 പോയിന്‍്റാണ് യുനൈറ്റഡ് നേടി. രണ്ടം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ സിറ്റിയേക്കാള്‍ 16 പോയിന്‍്റ് മുന്നിലാണ് യുനൈറ്റഡ്. ലീഗില്‍ ഓരോ ടീമിനും ഇനി നാല് മത്സരങ്ങളാണ് ബാക്കിയുള്ളത്.
 

സോഹാര്‍ റിഫൈനറിയുടെ പ്രവര്‍ത്തനം 26ന് പുനരാരംഭിക്കും

Posted: 22 Apr 2013 09:27 PM PDT

Image: 

സോഹാര്‍: അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിട്ട സൊഹാര്‍ റിഫൈനറിയുടെയും പോളിപ്രൊപിലീന്‍ പ്ളാന്‍റിന്‍െറയും പ്രവര്‍ത്തനം ഏപ്രില്‍ 26ന് പുനരാരംഭിക്കുമെന്ന് ഒമാന്‍ ഓയില്‍ റിഫൈനറീസ് ആന്‍ഡ് പെട്രോളിയം ഇന്‍ഡസ്ട്രീസ് കമ്പനി (ഓര്‍പിക്) പത്രകുറിപ്പില്‍ അറിയിച്ചു. മൂന്ന് വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന അറ്റകുറ്റപണികളുടെ ഭാഗമായാണ് പ്ളാന്‍റ് അടച്ചിട്ടത്.
പ്രവര്‍ത്തനം തുടങ്ങുമ്പോള്‍ രണ്ടാഴ്ചത്തേക്ക് റിഫൈനറിയില്‍ നിന്ന് ഇടവിട്ട തീജ്വാലയും ശബ്ദവും പുറത്തുവരാന്‍ സാധ്യതയുണ്ട്. മലിനജല ശുദ്ധീകരണ പ്ളാന്‍റില്‍ നിന്ന് ദുര്‍ഗന്ധവും വമിക്കും. മാര്‍ച്ച് 11നുണ്ടായ തീപിടിത്തത്തെ തുടര്‍ന്ന് അടച്ചിട്ട പ്ളാന്‍റ് അറ്റകുറ്റപണികള്‍ക്ക് ശേഷം ആഗസ്റ്റില്‍ മാത്രമേ തുറക്കൂ. റിഫൈനറിയില്‍ നിന്നുള്ള അന്തരീക്ഷ മലിനീകരണം കുറക്കാന്‍ നടപടി സ്വീകരിച്ചതായും കമ്പനി പത്രകുറിപ്പില്‍ അറിയിച്ചു.

ബര്‍റാകിനെതിരായ ശിക്ഷ അപ്പീല്‍ കോടതി സ്റ്റേ ചെയ്തു

Posted: 22 Apr 2013 09:14 PM PDT

Image: 

കുവൈത്ത് സിറ്റി: പൊതുസമ്മേളനത്തില്‍ അമീര്‍ ശൈഖ് സ്വബാഹ് അല്‍ അഹ്മദ് അസ്വബാഹിനെതിരെ പ്രസംഗിച്ചു എന്ന കേസില്‍ പ്രതിപക്ഷ പ്രമുഖനും മുന്‍ എം.പിയുമായ മുസല്ലം അല്‍ ബര്‍റാകിന് ക്രിമിനല്‍ കോടതി വിധിച്ച അഞ്ചു വര്‍ഷം തടവ് ശിക്ഷ അപ്പീല്‍ കോടതി സ്റ്റേ ചെയ്തു.
തിങ്കളാഴ്ച ചേര്‍ന്ന ജസ്റ്റിസ് അന്‍വര്‍ അല്‍ അന്‍സിയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ബര്‍റാക് നല്‍കിയ അപ്പീല്‍ പരിഗണിച്ച് ശിക്ഷ മരവിപ്പിച്ചത്. 5000 ദീനാര്‍ ജാമ്യത്തുക കെട്ടിവെക്കാന്‍ ഉത്തരവിട്ട കോടതി ബര്‍റാകിന് യാത്രാ വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തു. തുടര്‍നടപടികള്‍ക്കായി കേസ് അടുത്തമാസം 14ലേക്ക് മാറ്റിയിട്ടുമുണ്ട്. ബര്‍റാകിന്‍െറ അപ്പീല്‍ പരിഗണിക്കുന്നതിനാല്‍ നിരവധി അനുയായികള്‍ സിറ്റിയിലെ കോടതി പരിസരത്ത് തടിച്ചുകൂടിയിരുന്നു. വലീദ് അല്‍ തബ്തബാഇയടക്കം പ്രതിപക്ഷ നിരയിലെ പ്രമുഖരും സ്ഥലത്തെത്തി. ഇതേതുടര്‍ന്ന് അതീവ സുരക്ഷയാണ് കോടതിയിലും പരിസരത്തും ഒരുക്കിയിരുന്നത്. വിധി സ്റ്റേ ചെയ്തതിനെ തുടര്‍ന്ന് ബര്‍റാകിനെ തോളിലേറ്റി അനുയായികള്‍ ആഹ്ളാദം പ്രകടിപ്പിക്കുകയും ചെയ്തു.
തെരഞ്ഞെടുപ്പ് നിയമം ഭേദഗതി ചെയ്യാനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ച് 2012 ഒക്ടോബര്‍ 25ന് ഡിറ്റര്‍മിനഷേന്‍ സ്ക്വയറില്‍ നടന്ന പ്രതിപക്ഷ റാലിയില്‍ അമീറിനെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ സംസാരിച്ചു എന്ന കേസില്‍ ഈമാസം 14നാണ് ക്രിമിനല്‍ കോടതി ബര്‍റാകിന് അഞ്ച് വര്‍ഷം തടവ് വിധിച്ചത്. എങ്കിലും ഒരാഴ്ചയായിട്ടും ബര്‍റാകിനെ അറസ്റ്റ് ചെയ്യാനായിരുന്നില്ല. അറസ്റ്റിനായി ആഭ്യന്തര വകുപ്പ് ഉദ്യോഗസ്ഥര്‍ പലതവണ ആന്തലൂസിലെ ദീവാനിയയിലെത്തിയെങ്കിലും ബര്‍റാക് പിടികൊടുത്തിരുന്നില്ല. അതിനിടെ, സുരക്ഷാ ഉദ്യോഗസ്ഥരും ബര്‍റാകിന്‍െറ അനുയായികളും തമ്മില്‍ സംഘര്‍ഷമുണ്ടാവുകയും ചെയ്തു.
ഡിറ്റര്‍മിനേഷന്‍ സ്ക്വയറിലെ പ്രസംഗത്തിന് പിന്നാലെത്തന്നെ രജിസ്റ്റര്‍ ചെയ്ത കേസില്‍ കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ അവസാനം തന്നെ അറസ്റ്റിലായിരുന്ന ബര്‍റാകിന് കോടതി പത്ത് ദിവസം തടവ് വിധിച്ചിരുന്നു. തുടര്‍ന്ന് സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയെങ്കിലും പ്രതിഷേധം ശക്തമായപ്പോള്‍ രണ്ടു ദിവസത്തിനുശേഷം 10,000 ദീനാര്‍ ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു. ഇതേ കേസില്‍ വാദം പൂര്‍ത്തിയാക്കിയ ശേഷമാണ് ഈമാസം 14ന് ക്രിമിനല്‍ കോടതി ബര്‍റാകിന് തടവ് വിധിച്ചത്. അമീറിനെതിരെ പ്രസംഗിച്ചതിന്‍െറ പേരില്‍ ബര്‍റാകിനെതിരെ കേസെടുത്ത സമയത്ത് തന്നെ പ്രതിപക്ഷ നിരയിലെ മുന്‍ എം.പിമാരായ ഫലഹ് അല്‍ സവ്വാഹ്, ഖാലിദ് അല്‍ താഹൂസ്, ബദര്‍ അല്‍ ദാഹൂം, ഉസാമ അല്‍ മുനവ്വര്‍ എന്നിവരെയും അറസ്റ്റ് ചെയ്തിരുന്നു. കുറച്ചുദിവസം കസ്റ്റഡിയില്‍വെച്ചതിനുശേഷം വന്‍തുക ജാമ്യത്തിലാണ് ഇവരെ വിട്ടയച്ചത്.

ലൈസന്‍സില്ലാതെ വാഹനമോടിച്ച 16 വിദേശികളെ നാടുകടത്തി

Posted: 22 Apr 2013 09:10 PM PDT

Image: 

കുവൈത്ത് സിറ്റി: നിയമ ലംഘനങ്ങള്‍ നടത്തുന്ന വിദേശികളെ നാടുകടത്തുമെന്ന ട്രാഫിക് വകുപ്പിന്‍െറ നയം നടപ്പാക്കിത്തുടങ്ങി. അടുത്തിടെ ട്രാഫിക് വകുപ്പ് ഡയറക്ടറായി ചുമതലയേറ്റ മുന്‍ ഫര്‍വാനിയ ഗവര്‍ണറേറ്റ് സുരക്ഷാ മേധാവി മേജര്‍ ജനറല്‍ അബ്ദുല്‍ ഫത്താഹ് അലി പ്രഖ്യാപിച്ച പുതിയ നയപ്രകാരം ദിവസങ്ങള്‍ക്കകം തന്നെ 16 പേരെ ഇപ്രകാരം നാടുകടത്തിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. ലൈസന്‍സില്ലാതെ വാഹനമോടിച്ചതിനാണ് ഇവരെ നാടുകടത്തിയത്.
കാലാവധി തീര്‍ന്ന ലൈസന്‍സ്, ലൈസന്‍സില്ലാതെ ഡ്രൈവിങ്, അമിത വേഗത, റെഡ് സിഗ്നല്‍ മുറിച്ച് കടക്കല്‍ തുടങ്ങിയ ട്രാഫിക് നിയമ ലംഘനങ്ങള്‍ നടത്തുന്ന വിദേശികളെ നാടുകടത്തുമെന്നും ഇതേ കുറ്റം ചെയ്യുന്ന സ്വദേശികള്‍ക്കും ബിദൂനികള്‍ക്കും തടവ് ശിക്ഷ നല്‍കുമെന്നും അബ്ദുല്‍ ഫത്താഹ് അലി മുന്നറിയിപ്പ് നല്‍കിയിരുന്നു. ലൈസന്‍സില്ലാതെ വാഹനമോടിച്ച് ആദ്യമായി പിടിക്കപ്പെട്ടവരാണെങ്കിലും ഇളവൊന്നുമുണ്ടാവില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം മറ്റു നിയമ ലംഘനങ്ങളില്‍ ഡ്രൈവറുടെ ട്രാക്ക് റെക്കോര്‍ഡ് കൂടി പരിശോധിച്ച ശേഷമായിരിക്കും നടപടിയെന്നും കൂട്ടിച്ചേര്‍ത്തു.
വാഹനത്തിന്‍െറ ഉടമയല്ല നിയമ ലംഘനം നടത്തുന്നതെങ്കില്‍ വാഹനം പിടിച്ചെടുക്കും. പിന്നീട് ഉടമ വന്ന് താനല്ല വാഹനം പതിവായി ഓടിക്കുന്നതെന്ന് വ്യക്തമാക്കിയാല്‍ ഓടിച്ചയാളുടെ ലൈസന്‍സ് റദ്ദാക്കി വാഹനം വിട്ടുകൊടുക്കുമെന്നും അബ്ദുല്‍ ഫത്താഹ് അലി പറഞ്ഞു. ഇത്തരം കേസുകളില്‍പ്പെട്ട ഡ്രൈവര്‍മാര്‍ വീണ്ടും വാഹനമോടിക്കുന്നതായി കണ്ടെത്തിയാല്‍ നാടുകടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

കയറ്റുമതി വര്‍ധനവിന് കസ്റ്റംസ് നടപടികള്‍ ലളിതമാക്കാന്‍ ശിപാര്‍ശ

Posted: 22 Apr 2013 08:23 PM PDT

Image: 
Subtitle: 
ലോക ചേമ്പേഴ്സ് സമ്മേളനം തുടങ്ങി

ദോഹ: എട്ടാമത് ലോക ചേമ്പേഴ്സ് കോണ്‍ഗ്രസിന് ഖത്തര്‍ നാഷനല്‍ കണ്‍വെന്‍ഷന്‍ സെന്‍ററില്‍ തുടക്കമായി. കയറ്റുമതി വര്‍ധിപ്പിക്കുന്നതിന് നിലവിലുള്ള കസ്റ്റംസ് നടപടിക്രമങ്ങള്‍ കൂടുതല്‍ ലളിതമാക്കണമെന്ന് സമ്മേളനത്തിന്‍െറ ഭാഗമായി ഇന്നലെ നടന്ന അന്താരാഷ്ട്ര ചേമ്പര്‍ ഓഫ് കോമേഴ്സ് (ഐ.സി.സി) ലോക വ്യാപാര അജണ്ട ഉച്ചകോടി ലോക വ്യാപാര സംഘടനയിലെ (ഡബ്ളിയു.ടി.ഒ) അംഗങ്ങളായ രാജ്യങ്ങളോട് ശിപാര്‍ശ ചെയ്തു. സമ്മേളനത്തിന്‍െറ ഔചാരിക ഉദ്ഘാടനം ഇന്ന് രാവിലെ നടക്കും.
സമ്മേളനത്തിന് തുടക്കം കുറിച്ച് നടന്ന വ്യപാര അജണ്ട ഉച്ചകോടിയില്‍ നൂറുകണക്കിന് വാ്യവസായ പ്രമുഖരും വ്യപാരവിദഗ്ധരും പങ്കെടുത്തു. ദോഹ വ്യാപാര ചര്‍ച്ചകളിലെ തീരുമാനങ്ങള്‍ നടപ്പാക്കുക വഴി ആഗോളതലത്തില്‍ മൊത്തം ആഭ്യന്തര ഉത്പാദനം 960 ബില്ല്യണ്‍ ഡോളറായി ഉയര്‍ത്താന്‍ കഴിയുമെന്ന് യോഗം ചൂണ്ടിക്കാട്ടി. സര്‍ക്കാരുകള്‍ സാമ്പത്തിക വളര്‍ച്ച ഉറപ്പാക്കാന്‍ ഏറെ പ്രയാസപ്പെടുന്ന സാഹചര്യത്തില്‍ കടത്തില്‍ നിന്ന് മുക്തമായ ഒരു സമ്പദ്വ്യവസ്ഥ കെട്ടിപ്പടുക്കാന്‍ സഹായിക്കുന്ന വിഷയങ്ങളാണ് ഉച്ചകോടി പ്രധാനമായും ചര്‍ച്ച ചെയ്തത്. വ്യാപാരം ശക്തിപ്പെടുത്താന്‍ സഹായിക്കുന്ന വിധത്തില്‍ കസ്റ്റംസ് നടപടിക്രമങ്ങള്‍ ലളിതമാക്കിയാല്‍ കയറ്റുമതി വര്‍ധിക്കുമെന്നും ഇതിലൂടെ 210 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നും ഉച്ചകോടിയില്‍ സംസാരിച്ചവര്‍ പറഞ്ഞു. വികസ്വര രാജ്യങ്ങളില്‍ 180 ലക്ഷവും വികസിത രാജ്യങ്ങളില്‍ 30 ലക്ഷവും തൊഴിലവസരങ്ങളുണ്ടാകുമെന്നാണ് കണക്കാക്കുന്നത്.
വ്യാപാരം  സുഗമമാക്കുന്നതിനുള്ള അന്തിമകരാറിന് രൂപം നല്‍കുക, അവികസിത രാജ്യങ്ങളില്‍ നിന്നുള്ള കയറ്റുമതിക്ക് നികുതി മുക്ത വിപണി ഉറപ്പാക്കുക, കാര്‍ഷിക കയറ്റുമതി സബ്സിഡികള്‍ നിര്‍ത്തലാക്കുക, ഭക്ഷ്യ കയറ്റുമതി നിയന്ത്രണങ്ങള്‍ ഒഴിവാക്കുക, ഐ.ടി ഉത്പന്നങ്ങളുടെ വ്യാപാരം വിപുലീകരിക്കുകയും ആഗോളതലതില്‍ ഇലക്ട്രോണിക് വാണിജ്യത്തെ പ്രോല്‍സാഹിപ്പിക്കുകയും ചെയ്യുക എന്നിവയാണ് മറ്റ് പ്രധാന ശിപാര്‍ശകള്‍.
ഈ വര്‍ഷാവസധാനം ബാലിയില്‍ നടക്കുന്ന ഡബ്ളിയു.ടി.ഒ മന്ത്രിതലസമ്മേളനത്തിനും സെന്‍റ്പീറ്റേഴ്സ്ബര്‍ഗില്‍ നടക്കുന്ന ജി20 ഉച്ചകോടിക്കും മുന്നോടിയായി ജി20യുടെയും ഡബ്ളിയു.ടി.ഒയുടെയും നേതാക്കള്‍ക്ക് ഈ ശിപാര്‍ശകള്‍ സമര്‍പ്പിക്കുമെന്ന് ഐ.സി.സി ചെയര്‍മാന്‍ ജെറാര്‍ഡ് വേംസ് അറിയിച്ചു. ഇതാദ്യമായി പശ്ചിമേഷ്യയില്‍ നടക്കുന്ന ചേമ്പേഴ്സ് കോണ്‍ഗ്രസില്‍ വിവിധ രാജ്യങ്ങളിലെ ചേമ്പര്‍ ഓഫ് കോമേഴ്സുകളെയും ബഹുരാഷ്ട്ര-ഇടത്തരം-ചെറുകിട കമ്പനികളെയും പ്രതിനിധീകരിച്ച് ആയിരത്തോളം പേര്‍ പങ്കെടുക്കുന്നുണ്ട്.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP