സ്വാഗതം
WELCOME

News Update..

Monday, April 15, 2013

മദുരോയുടെ വിജയം അംഗീകരിക്കില്ലെന്ന് കാപ്രിലസ് Madhyamam News Feeds

മദുരോയുടെ വിജയം അംഗീകരിക്കില്ലെന്ന് കാപ്രിലസ് Madhyamam News Feeds

Link to

മദുരോയുടെ വിജയം അംഗീകരിക്കില്ലെന്ന് കാപ്രിലസ്

Posted: 15 Apr 2013 12:05 AM PDT

Image: 

കറക്കാസ്: നിക്കോളാസ് മദുരോയുടെ തെരഞ്ഞെടുപ്പ് വിജയം അംഗീകരിക്കില്ലെന്ന് പ്രതിപക്ഷ സ്ഥാനാര്‍ഥിയായ ഹെന്‍്റിക് കാപ്രിലസ്. തെരഞ്ഞെടുപ്പ് ഫലം പുനപരിശോധിക്കണമെന്നും വോട്ടുകള്‍ വിശദമായി വീണ്ടും എണ്ണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പോളിങ് സമയം കഴിഞ്ഞിട്ടും നിരവധി പേര്‍ക്ക് വോട്ടു ചെയ്യാന്‍ അവസരം നല്‍കിയെന്നും ഹെന്‍്റിക് കപ്രിലസ് കുറ്റപ്പെടുത്തി. യാഥാര്‍ത്ഥ ജനാഭിപ്രായമല്ല തെരഞ്ഞെടുപ്പില്‍ പ്രകടമായത്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്തു നേടിയ വിജയമാണിതെന്നും അദ്ദേഹം ആരോപിച്ചു.  

മദുരോക്ക് വോട്ടു ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ക്കു മേല്‍ സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തുന്നുവെന്ന് കപ്രിലസ് നേരത്തെ ആരോപിച്ചിരുന്നു. 300,000 വോട്ടിന്റെനേരിയ ഭൂരിപക്ഷത്തിനാണ് മദുരോ പ്രസിഡന്‍്റ് തെരഞ്ഞെടുപ്പില്‍ വിജയിച്ചത്. വന്‍ ഭൂരിപക്ഷത്തിന് മദുരോ ജയിക്കുമെന്നു നേരത്തെ പുറത്ത് വന്ന അഭിപ്രായ സര്‍വേകള്‍ പറഞ്ഞിരുന്നു. ഇതോടെയാണ് തെരഞ്ഞെടുപ്പ് ഫലം അട്ടിമറിച്ചതായി ആരോപിച്ച് കാപ്രിലസ് രംഗത്തുവന്നത്.

സോഷ്യലിസ്റ്റ് നേതാവും ചാവേസിന്‍്റ അനുയായിയുമായ മദുരോക്ക് 56.66 വോട്ടുകള്‍ ലഭിച്ചപ്പോള്‍ സമ്പന്നനും വ്യവസായ ലോബികളുടെ പിന്തുണയുമുള്ള കാപ്രിലസ് 49.07 വോട്ടുകളാണ് നേടിയത്.   

 

ജര്‍മന്‍ ബേക്കറി സ്‌ഫോടനക്കേസ്: മിര്‍സ ഹിമായത്ത് കുറ്റക്കാരനാണെന്ന് പുണെ കോടതി

Posted: 14 Apr 2013 11:47 PM PDT

Image: 

പുണെ: ജര്‍മന്‍ ബേക്കറി സ്‌ഫോടനക്കേസിലെ മുഖ്യപ്രതി മിര്‍സ ഹിമായത്ത് ബെയ്ഗ് കുറ്റക്കാരനാണെന്ന് പുണെ കോടതി. ശിക്ഷ വ്യാഴാഴ്ച വിധിക്കും. 2010ഫെബ്രുവരി 13ന് രാത്രി ഏഴു മണിയോടെയാണ് തിരക്കേറിയ ജര്‍മന്‍ ബേക്കറിയില്‍ സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തില്‍ 17 പേര്‍ മരിക്കുകയും 64 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.      

സംഭവത്തില്‍ അറസ്റ്റിലായ ഒരേയൊരാളാണ് മഹാരാഷ്ട്ര സ്വദേശിയായ ബെയ്ഗ്. 2010 സെപ്റ്റംബര്‍ 7ന് പുണെയില്‍ നിന്നാണ് ഇയാളെ അറസ്റ്റു ചെയ്തത്. ലാത്തൂര്‍ ജില്ലയിലെ ഉദ്ഗിരിലുള്ള ഇയാളുടെ വസതിയില്‍ നിന്ന് 1200 കിലോ സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്തിയതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു.

ജര്‍മന്‍ ബേക്കറിക്കുമുന്നിലുള്ള ഹോട്ടലിലെ ക്ലോസ്ഡ് സര്‍ക്യൂട്ട് ടെലിവിഷനില്‍നിന്ന് ലഭിച്ച ദൃശ്യങ്ങളാണ് കേസില്‍ നിര്‍ണായക തെളിവായത്.

 

ദല്‍ഹിയില്‍ വീണ്ടും ബസില്‍ പീഡനം; ഒരാള്‍ അറസ്റ്റില്‍

Posted: 14 Apr 2013 11:19 PM PDT

Image: 

ന്യൂദല്‍ഹി: ദല്‍ഹി നഗരത്തില്‍ വീണ്ടും ബസില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടി ബാലാല്‍സംഗത്തിനിരയായി. സൂല്‍ത്താനപൂരില്‍ ചേരി പ്രദേശത്ത് നിര്‍ത്തിയിട്ട ബസിലാണ് 11 വയസുകാരിയായ പെണ്‍കുട്ടി പീഡനത്തിനിരയായത്. ശനിയാഴ്ച വൈകുന്നേരം പെണ്‍കുട്ടി ബസില്‍ കളിച്ചുകൊണ്ടിരിക്കെയാണ് സംഭവം.

പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നു സംശയിക്കുന്ന 42 വയസുകാരനായ രാകേശ് കൗശലിനെ പൊലീസ് അറസ്റ്റ് ചെയ്തു. പീഡനത്തിനിരയായ കാര്യം പെണ്‍കുട്ടി രക്ഷിതാക്കളോട് പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. പരിശോധനയില്‍ പെണ്‍കുട്ടി പീഡനത്തിന് ഇരയായതായി തെളിഞ്ഞിട്ടുണ്ട്. ഇതിനു മുമ്പും പെണ്‍കുട്ടികളെ പീഡിപ്പിച്ചതിന്റെപേരില്‍ കൗശലിനെതിരെ നിരവധി പരാതികള്‍ വന്നിരുന്നു.

 

മദുരോ, ചാവേസിനു യോജിച്ച പിന്‍ഗാമി

Posted: 14 Apr 2013 10:52 PM PDT

Image: 

കറാക്കസ്: വെനിസ്വേലയില്‍ സാധാരണക്കാരുടെ നേതാവായിരുന്ന ഊഗോ ചാവേസിനു ഏറ്റവും യോജിച്ച പിന്‍ഗാമിയാണ് പ്രസിഡന്‍്റായി തെരഞ്ഞെടുക്കപ്പെട്ട നിക്കോളസ് മദുരോ.

1962 നവംബര്‍ 23നു കൊളംബിയയിലെ കുകൂതയില്‍ ജനിച്ച മദുരോ തലസ്ഥാനമായ കറാക്കസില്‍ ബസ് ഡ്രൈവറായാണ് ജീവിതം തുടങ്ങിയത്. വിദ്യാര്‍ഥി യൂണിയനിലൂടെയാണ് രാഷ്ട്രീയ രംഗത്തേക്ക് പ്രവേശിക്കുന്നത്. 1980ല്‍ കറാക്കസ് ബസ് ഡ്രൈവര്‍മാരുടെ യൂണിയനില്‍ പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടു.

1990ല്‍ ചാവേസിന്റെഫിഫ്ത് റിപബ്ളിക്കിന്റെഭാഗമായി രാഷ്ട്രീയത്തില്‍ സജീവമായി. 1999ല്‍ വെനസ്വേലന്‍ ദേശീയ കോണ്‍സ്റ്റിറ്റൂവന്‍്റ് അസംബ്ളിയിലേക്കും 2000ല്‍ ദേശീയ അസംബ്ളിയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. എല്ലാ തെരഞ്ഞെടുപ്പുകളിലും കറാക്കസിനെ പ്രതിനിധീകരിച്ചാണ് മദുരോ മത്സരിച്ചിരുന്നത്.

ചാവേസിനോടുള്ള ആരാധനമൂത്ത് ചാവേസിന്റെപുത്രന്‍ എന്നാണ് മദുരോ അദ്ദേഹത്തെ സ്വയം വിശേഷിപ്പിച്ചത്. സോഷ്യലിസ്റ്റ് രാജ്യം കെട്ടിപ്പടുക്കുന്നതിലാണ് തിനിക്ക് താത്പര്യമെന്നും അധികാരത്തോട് ഒരിക്കലും അഭിനിവേശം തോന്നിയിട്ടില്ലെന്നും തുറന്ന് പറഞ്ഞ നേതാവാണ് മദുരോ. പട്ടാള അട്ടിമറി പരാജയപ്പെട്ട് 1992ല്‍ ജയിലില്‍ കഴിഞ്ഞപ്പോഴാണ് ചാവേസുമായി കൂടുതല്‍ അടുക്കുന്നത്. പിന്നീട് ജയില്‍ മോചിതനായ ശേഷം ചാവേസിനു വേണ്ടി തെരഞ്ഞെടുപ്പില്‍ പ്രചാരണത്തിനിറങ്ങി. ചാവേസിനെ പോലെ തീപ്പൊരി പ്രസംഗങ്ങള്‍ തന്നെയാണ് മദുരോയുടെയും ആയുധം.

2006ല്‍ വിദേശ കാര്യമന്ത്രിയായതോട് കൂടി സോഷ്യലിസ്റ്റ് സ്വപ്നങ്ങള്‍ ലോക ജനതക്ക് എത്തിക്കാന്‍ ചാവേസിന്റെവിശ്വസ്തനായ അംബസഡറായി മദുരോ. പകരക്കാരനായി 2012ലാണ് മദരോയെ ചാവേസ് പ്രഖ്യാപിക്കുന്നത്. 2013ല്‍ ചാവേസിന്റെഅസാന്നിധ്യത്തില്‍ വെനിസ്വേലയെ നയിച്ചപ്പോള്‍ ഫലസ്തീന്‍ ഉള്‍പ്പെടെ അന്താരാഷ്ട്ര വിഷയങ്ങളില്‍ രാജ്യത്തിന്റെനിലപാട് വ്യക്തമായി ലോകത്തിനു മുന്നില്‍ അവതരിപ്പിക്കാന്‍ മദുരോക്ക് കഴിഞ്ഞിരുന്നു.  

ചാവേസ് തുടങ്ങിവെച്ച സോഷ്യലിസ്റ്റ് നയങ്ങളും പോരാട്ടങ്ങളുമായാണ് മദുരോ മുന്നോട്ടു പോകുക. ചാസേിന്റെദേശീയ വികസന പദ്ധതി തുടരുമെന്ന്  ഇടക്കാല പ്രസിഡന്‍്റായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ തന്നെ അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്തെ തൊഴിലാളികള്‍ക്ക് കുറഞ്ഞ കൂലി 40 ശതമാനം കൂട്ടുന്നതുള്‍പ്പെടെ സാമൂഹിക ക്ഷേമം ലക്ഷ്യമാക്കിയുള്ള പദ്ധതികളും വാഗ്ദാനം ചെയ്തിട്ടുണ്ട് മദുരോ.

എണ്ണ സമ്പന്നമായ വെനിസ്വേലയില്‍ ചാവേസില്‍ നിന്നു വ്യത്യസ്തമായി മദുരോ എന്ത് നിലപാട് എടുക്കുമെന്നുള്ളതാണ് രാജ്യത്തെ സമ്പന്ന വര്‍ഗ്ഗം ഉറ്റു നോക്കുന്നത്.
 

ലണ്ടനില്‍ ഇന്ത്യന്‍ വംശജയും കുട്ടികളും മരിച്ച നിലയില്‍

Posted: 14 Apr 2013 09:39 PM PDT

Image: 

ലണ്ടന്‍: ഇന്ത്യന്‍ വംശജയെയും രണ്ടുപെണ്‍കുട്ടികളെയും ദുരൂഹസാഹചര്യത്തില്‍ ലണ്ടനിലെ വസതിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ലാബ് ടെക്‌നിഷ്യനായി ജോലിചെയ്യുന്ന ഹീന സോളങ്കി(34) കുട്ടികളായ പ്രിഷ് (4) ജാസ്മിന്‍ (9) എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവസമയത്ത് ഹീനയും മക്കളും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്.

സ്ഥലത്ത് പൊലീസ് നടത്തിയ പരിശോധനയില്‍ രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തി. ഇതുസംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടക്കുകയാണ്. മരണകാരണം ഇപ്പോള്‍ പറായന്‍ കഴിയില്ലെന്നും പൊലീസ് പറഞ്ഞു. എന്നാല്‍ സംഭവത്തെകുറിച്ച് വിവിധ തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്.
 

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്: പവന് 20,800 രൂപ

Posted: 14 Apr 2013 09:30 PM PDT

Image: 

കൊച്ചി: സ്വര്‍ണവില വീണ്ടും ഇടിഞ്ഞു. പവന് 400 രൂപ ഇടിഞ്ഞ് 20,800 രൂപയായി. ഗ്രാമിന് 50 രൂപയാണ് കുറഞ്ഞത്. 2600 രൂപയിലാണ് തിങ്കളാഴ്ച വ്യാപാരം നടക്കുന്നത്. ശനിയാഴ്ച മാത്രം പവന് 560 രൂപ ഇടിഞ്ഞിരുന്നു. വ്യാഴം, വെള്ളി ദിവസങ്ങളിലും വില കുറഞ്ഞിരുന്നു. ഈമാസം മാത്രം സ്വര്‍ണത്തിന് 1440 രൂപ കുറഞ്ഞു. ഈ മാസം ഒന്നിന് 22,240 രൂപയായിരുന്നു പവന് വില.

ആഗോള സ്വര്‍ണ വിപണിയിലെ വന്‍ തകര്‍ച്ചയാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. സാമ്പത്തികപ്രതിസന്ധിയില്‍ അകപ്പെട്ട സൈപ്രസ് കരുതല്‍ ശേഖരത്തില്‍നിന്ന് സ്വര്‍ണം വിപണിയിലിറക്കിയതും വില തകര്‍ച്ചക്ക് വഴിവെച്ചു. 113 ടണ്‍ സ്വര്‍ണം കരുതല്‍ ശേഖരമുള്ള സൈപ്രസ് അതില്‍ നല്ലൊരു ഭാഗം ഇനിയും വില്‍പ്പനക്ക് രംഗത്തിറക്കുമെന്നാണ് സൂചന. കഴിഞ്ഞ വര്‍ഷം 535 ടണ്‍ സ്വര്‍ണം കരുതല്‍ ശേഖരമായി വിവിധ ബാങ്കുകള്‍ വാങ്ങിയിരുന്നു. വില കൂടാനും ഇതാണ് കാരണമായത്. അമേരിക്കന്‍ സാമ്പത്തികരംഗത്ത് ഉണര്‍വിന്റെ സൂചന കണ്ടതും നിക്ഷേപകരെ സ്വര്‍ണത്തില്‍നിന്ന് പിന്മാറാന്‍ പ്രേരിപ്പിച്ചിട്ടുണ്ട്. 2011 ന് ശേഷം ആഗോളവിപണിയില്‍ സ്വര്‍ണവില ഇത്രയും താഴുന്നത് ആദ്യമായാണ്.

 

 

നിക്കോളാസ് മദുരോ വെനിസ്വേലന്‍ പ്രസിഡന്റ്‌

Posted: 14 Apr 2013 09:21 PM PDT

Image: 

കറാക്കസ്: വെനിസ്വേലയില്‍ ചാവെസിന്റെപിന്‍ഗാമിയായി, പുതിയ പ്രസിഡന്റായി  നിക്കോളാസ് മദുരോ തെരഞ്ഞെടുക്കപ്പെട്ടു. 50.66 ശതമാനം വോട്ട് നേടിയാണ് മദുരോ വിജയിച്ചത്. എതിരാളിയായ മിറാണ്ട ഗവര്‍ണര്‍ ഹെന്റിക് കാപ്രിലസ് 49.07 ശതമാനം വോട്ടുകള്‍ നേടി. ചാവെസ് ചികിത്സയിലായിരുന്ന നാള്‍ മുതല്‍ വെനിസ്വേലയുടെ ആക്ടിങ് പ്രസിഡന്റായിരുന്നു മദുരോ.

ഞായറാഴ്ചയാണ് വെനിസ്വേലയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടന്നത്. 19 ദശലക്ഷം പേരാണ് തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്തത്. തെരഞ്ഞെടുപ്പ് നിരീക്ഷണത്തിനു വിവിധ രാജ്യങ്ങളില്‍ നിന്നും ഐക്യരാഷ്ട്ര സംഘടനയില്‍ നിന്നുമായി നൂറു കണക്കിനു തെരഞ്ഞെടുപ്പ് നിരീക്ഷകര്‍ എത്തിയിരുന്നു.

കറാക്കസിലെ കാഷിയയിലെ പോളിങ് ബൂത്തിലാണ് മദുരോ വോട്ടു രേഖപ്പെടുത്തിയത്. ലാസ് മെസിഡസില്‍ കാപ്രിലസും വോട്ടു രേഖപ്പെടുത്തി. 14 വര്‍ഷങ്ങള്‍ക്ക് ശേഷം ചാവേസില്ലാതെ നടക്കുന്ന തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യനെത്തിയവരുടെ നീണ്ട നിരയാണ് തലസ്ഥാനമായ കറാക്കസില്‍ ദൃശ്യമായത്. കനത്ത സുരക്ഷ സന്നാഹങ്ങളും തെരഞ്ഞെടുപ്പില്‍ വിന്ന്യസിച്ചിരുന്നു.

ഭരണപരിചയമില്ലാത്ത ഇടക്കാല പ്രസിഡന്റ്ായ 51 വയസുള്ള മദുരോ ചാവേസിനുണ്ടായിരുന്ന ജനപിന്തുണയുടെ പിന്‍ബലത്തിലാണ് തെരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങിയത്. മദുരോക്ക് നേരത്തെ എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ വിജയ സാധ്യത നല്‍കിയിരുന്നു.

2006ല്‍ വിദേശകാര്യ മന്ത്രിയായി ചുമതലയേറ്റതു മുതല്‍ ചാവേസിന്റെപിന്‍ഗാമിയെന്ന പേര് മദുരോക്ക് ലഭിച്ചിരുന്നു. ബസ് െ്രെഡവറായിരുന്ന മദുരോ ട്രേഡ് യൂണിയനിലൂടെയാണ് രാഷ്ട്രീയത്തിലേക്കു പ്രവേശിച്ചത്. 2000ലാണ് ആദ്യമായി ദേശീയ അസംബ്‌ളിയിലേക്കു തെരഞ്ഞെടുക്കപ്പെട്ടത്. മദുാേ ഷാവേസിന്റെഅടുത്ത അനുയായിയാണ്.
 

എഫ്.എ കപ്പ്: മാഞ്ചസ്റ്റര്‍ സിറ്റി ഫൈനലില്‍

Posted: 14 Apr 2013 08:30 PM PDT

Image: 

വെബ്ളി: നിലവിലെ യൂറോപ്യന്‍ ചാമ്പ്യന്മാരും എഫ്.എ കപ്പ് ചാമ്പ്യന്മാരുമായ ചെല്‍സിയെ പരാജയപ്പെടുത്തി മാഞ്ചസ്റ്റര്‍ സിറ്റി എഫ്.എ കപ്പിന്റെഫൈനലില്‍ പ്രവേശിച്ചു. സെര്‍ജിയോ അഗ്യൂറയുടെ കരുത്തിലാണ് മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഫൈനല്‍ പ്രവേശം. സ്കോര്‍ 2-1.

ഇംഗ്ളീഷ് പ്രീമിയര്‍ ലീഗിലെ സിറ്റി ഡെര്‍ബിയില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ തകര്‍ത്തെത്തിയ മാഞ്ചസ്റ്റര്‍ സിറ്റി ഉജ്ജ്വല ഫോമിലായിരുന്നു. കളിയിലുടനീളം മാഞ്ചസ്റ്റര്‍ സിറ്റിയുടെ ആധിപത്യമായിരുന്നു. ആദ്യ പകുതിയിലാണ് മാഞ്ചസ്റ്റര്‍ രണ്ടു ഗോളുകളും നേടിയത്. 35ാം മിനുട്ടില്‍  സമീര്‍ നസീരിയും 47ാം മിനുട്ടില്‍ സെര്‍ജിയോ അഗ്യൂറോയുമാണ് മാഞ്ചസ്റ്ററിനു വേണ്ടി ഗോള്‍ നേടിയത്.

66ാം മിനുട്ടില്‍ ഡെംബാബയാണ് ചെല്‍സിയുടെ ആശ്വസ ഗോള്‍ നേടിയത്.
 

യു.ഡി.എഫ് നേതൃയോഗം ഇന്ന് തിരുവനന്തപുരത്ത്

Posted: 14 Apr 2013 08:08 PM PDT

Image: 

തിരുവനന്തപുരം: യു.ഡി.എഫ് സംസ്ഥാന നേതൃയോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. വൈകിട്ട് നാലുമണിക്ക് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലാണ് യോഗം. മന്ത്രിസഭാ പുന:സംഘടനയും പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളും യോഗത്തില്‍ ചര്‍ച്ചയാകും. ഇതിന് പുറമെ സംസ്ഥാനം നേരിടുന്ന രൂക്ഷമായ വരള്‍ച്ച, കുടിവെള്ളക്ഷാമം, വൈദ്യുത പ്രതിസന്ധി തുടങ്ങിയവും ചര്‍ച്ച ചെയ്യും.

കുടിവെള്ളക്ഷാമവും വൈദ്യുതി പ്രതിസന്ധിയും പരിഹരിക്കാന്‍ പുതിയ നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചേക്കും. കേന്ദ്രപൂളില്‍ നിന്ന് കൂടുതല്‍ വൈദ്യുതി  ലഭ്യമാക്കുന്നതിനെക്കുറിച്ചും കെ.എസ്.ആര്‍.ടി.സിയുടെ സാമ്പത്തിക പ്രതിസന്ധി, പരിയാരം മെഡിക്കല്‍ കോളജ് ഏറ്റെടുക്കുന്നതിന്റെ തുടര്‍നടപടികള്‍ എന്നിവയും ചര്‍ച്ച ചെയ്‌തേക്കും.
 

സൊമാലിയയില്‍ സ്ഫോടനത്തിലും വെടിവെപ്പിലും 20 മരണം

Posted: 14 Apr 2013 07:33 AM PDT

Image: 

മൊഗാദിശു: സൊമാലിയയില്‍ ഇരട്ട കാര്‍ ബോംബ് സ്ഫോടനത്തിലും വെടിവെപ്പിലും 20 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. തലസ്ഥാനമായ മൊഗാദിശുവിലെ കോടതിക്ക് പുറത്തും വിമാനത്താവളത്തിനു അടുത്തുമാണ് സ്ഫോടനം നടന്നത്.

ആക്രമണത്തിന്റെഉത്തരവാദിത്തം സൊമാലിയയിലെ വിമത സംഘടനയായ അല്‍ ശബാബ് ഏറ്റെടുത്തു. വിമാനത്താവളത്തിലേക്കുള്ള റോഡിലുണ്ടായ കാര്‍ ബോംബ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ട നാലു പേരില്‍ രണ്ട് തുര്‍ക്കി സന്നദ്ധ പ്രവര്‍ത്തകരും ഉള്‍പ്പെടും.

കോടതിക്കുള്ളില്‍ കയറിയാണ് ആക്രമികള്‍ വെടിയുതിര്‍ത്തത്. തുടര്‍ന്ന് കോടതിക്ക് പുറത്ത് സ്ഫോടനവുമുണ്ടായി. സുരക്ഷ സേന  തിരിച്ചും വെടിവെച്ചു. ഒമ്പത് പേരടങ്ങിയ സംഘമാണ് വെടിവെപ്പ് നടത്തിയതെന്ന് ഔദ്യാഗിക വൃത്തങ്ങള്‍ പറഞ്ഞു.

 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP