മിന്നല്‍ പരിശോധന; 29 ഗ്യാസ് സിലിണ്ടര്‍ പിടികൂടി Posted: 04 Apr 2013 11:51 PM PDT കോട്ടയം: അനധികൃതമായി വീട്ടില്‍ സൂക്ഷിച്ച 29 പാചകവാതക സിലിണ്ടറുകള്‍ മിന്നല്‍ പരിശോധനയില്‍ പിടിച്ചെടുത്തു. സിലിണ്ടറുകള്‍ എത്തിച്ചിരുന്ന പിക്വാന്‍ കസ്റ്റഡിയിലെടുത്തു. കാഞ്ഞിരംജെട്ടി സ്വദേശി മോഹനന്‍െറ വീട്ടില്‍ നിന്നാണ് ഗാര്‍ഹിക ആവശ്യത്തിനുള്ള 15 നിറസിലിണ്ടറും വാണിജ്യആവശ്യത്തിനുളള 14 കാലിസിലിണ്ടറും പിടിച്ചെടുത്തത്. വീട്ടില്‍ അനധികൃതമായി സിലിണ്ടര്‍ ഇറക്കുന്നുവെന്ന് കലക്ടര്‍ മിനി ആന്‍റണിക്ക് ലഭിച്ച രഹസ്യസന്ദേശത്തെ തുടര്‍ന്നായിരുന്നു പരിശോധന. വ്യാഴാഴ്ച ഉച്ചക്ക് ഒന്ന് മുതല്‍ വൈകുന്നേരം 4.30 വരെയാണ് പരിശോധന നടത്തിയത്. ആര്‍.ഡി.ഒ മോഹനന്‍പിള്ള, തഹസില്‍ദാര്‍ മോന്‍സി പി. അലക്സാണ്ടര്‍,താലൂക്ക് സപൈ്ള ഓഫിസര്‍ പ്രസന്നന്‍ എന്നിവര്‍ നേതൃത്വം നല്‍കി. വാഹനസൗകര്യം കുറവായ മറുകരയില്‍ താമസിക്കുന്ന ഉപഭോക്താക്കളുടെ സിലിണ്ടറുകള്‍ തന്‍െറ വീട്ടിലാണ് സൂക്ഷിക്കുന്നതെന്നും ഇവയാണ് പരിശോധനയില്‍ പിടിച്ചെടുത്തതെന്നും വീട്ടുടമസ്ഥന്‍ പറഞ്ഞു. അതേസമയം, കാഞ്ഞിരം പ്രദേശങ്ങളില്‍പെടാത്ത ദൂരസ്ഥലങ്ങളിലെ സിലിണ്ടറുകളുടെ ബുക്കും പിടിച്ചെടുത്തിട്ടുണ്ടെന്ന് റവന്യൂഅധികൃതര്‍ പറഞ്ഞു. കണക്കില്‍പെടാത്ത സിലിണ്ടറുകള്‍ സൂക്ഷിക്കാന്‍ നിയമമില്ലെന്നും രേഖകളുമായി എത്തുന്നവരുടെ സിലിണ്ടറുകള്‍ വിട്ടുനല്‍കുന്നതടക്കം നടപടിയുണ്ടാകുമെന്നും അധികൃതര്‍ വ്യക്തമാക്കി. പരിശോധനക്കിടയിലും ചില ഉടമകള്‍ എത്തി സിലിണ്ടറുകള്‍ എത്തി കരസ്ഥമാക്കിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് വെള്ളിയാഴ്ച കൈമാറുമെന്ന് താലൂക്ക് സപൈ്ള ഓഫിസര്‍ അറിയിച്ചു. |
നാറ്റോ കോപ്ടര്‍ വെടിവെപ്പില്‍ നാലു അഫ്ഗാന്‍ പൊലീസുകാര്‍ കൊല്ലപ്പെട്ടു Posted: 04 Apr 2013 11:28 PM PDT ഗസ്നി: അഫ്ഗാനിസ്താനിലെ ഗസ്നി ജില്ലയില്‍ നാറ്റോ ഹെലികോപ്ടര്‍ നടത്തിയ വെടിവെപ്പില്‍ നാലു അഫ്ഗാന്‍ പൊലീസുകാര്‍ കൊല്ലപ്പെട്ടു. ഗസ്നിയിലെ ഒരു പൊലീസ് സ്റ്റേഷനു നേരെ താലിബാന്‍ നടത്തിയ ആക്രമണത്തിനു ശേഷം സ്ഥലത്തെത്തിയ നാറ്റോ ഹെലികോപ്ടര്‍ വെടിവെപ്പ് നടത്തുകയായിരുന്നു. സംഭവം നടക്കുമ്പോള്‍ നാലു ഉദ്യോഗസ്ഥരും യൂണിഫോമില്‍ ആയിരുന്നില്ല. വെടിവെപ്പിനെക്കുറിച്ച് അന്വേഷിച്ചു വരികയാണെന്ന് നാറ്റോ സേനാ വൃത്തങ്ങള്‍ അറിയിച്ചു. നാറ്റോ സേനയുടെ പ്രവര്‍ത്തി അഫ്ഗാന്‍ സര്‍ക്കാറിനെ ചൊടിപ്പിച്ചിട്ടുണ്ട്. |
ട്രെയിനില്‍ പരിശോധനക്കിടെ ആര്‍.പി.എഫ് ഉദ്യോഗസ്ഥന് കുത്തേറ്റു Posted: 04 Apr 2013 11:19 PM PDT കൊച്ചി: ട്രെയിനിലെ പരിശോധനക്കിടെ ആര്‍.പി.എഫ് ഉദ്യോഗസ്ഥന് കുത്തേറ്റു. അങ്കമാലി സ്വദേശി വി.എ ജോര്‍ജിനാണ് കുത്തേറ്റത്. ബംഗളൂരു- കൊച്ചുവേളി എക്‌സ്പ്രസില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ നാലു മണിയോടെയാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് കൊടകര സ്വദേശി ദിലീപിനെ റെയില്‍വേ പൊലീസ് കസ്റ്റഡിയിലെടുത്തു. ജോര്‍ജിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണ്. പരിശോധനക്കായി സ്ലീപ്പര്‍ കോച്ചിലെത്തിയ ജോര്‍ജ് സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട ദിലീപിനെ ചോദ്യം ചെയ്യാനായി വിളിച്ചപ്പോള്‍ ദിലീപ് കത്തിയെടുത്ത് ജോര്‍ജിനെ കുത്തുകയായിരുന്നു. യാത്രക്കാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് റെയില്‍വേ പൊലീസ് എത്തി ദിലീപിനെ കസ്റ്റഡിയിലെടുത്തു. |
കനാല്‍ ശുചീകരണം: സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ തീരുമാനം Posted: 04 Apr 2013 11:18 PM PDT ആലപ്പുഴ: മെഗാ ടൂറിസം സര്‍ക്യൂട്ട് പദ്ധതിയുടെ ഭാഗമായ ആലപ്പുഴ കനാല്‍ നവീകരണം ഉള്‍പ്പെടെയുള്ള പദ്ധതികള്‍ സമയബന്ധിതമായി നടപ്പിലാക്കാന്‍ തിരുവനന്തപുരത്ത് ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനമായതായി കേന്ദ്രമന്ത്രി കെ.സി. വേണുഗോപാല്‍ അറിയിച്ചു. പദ്ധതി നടത്തിപ്പിനായി സ്പെഷല്‍ ഓഫിസറെ നിയമിക്കാനും ടൂറിസം മന്ത്രി എ.പി. അനില്‍കുമാറിന്‍െറ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. മേയ് 17 ന് മന്ത്രിസഭാ വാര്‍ഷികത്തോടനുബന്ധിച്ച് മെഗാ ടൂറിസം സര്‍ക്യൂട്ട് പദ്ധതികളുടെ ഉദ്ഘാടനം നടത്തും. ആലപ്പുഴ കനാല്‍ നവീകരണം, വിജയ് പാര്‍ക്കിന്‍െറയും സീവ്യൂ പാര്‍ക്കിന്‍െറയും നവീകരണം ഉടന്‍ ആരംഭിക്കും. പദ്ധതി നടത്തിപ്പിന്‍െറ പുരോഗതി ഓരോ മാസവും അവലോകനം ചെയ്യും. യോഗത്തില്‍ ടൂറിസം പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി. സുമന്‍, ഡയറക്ടര്‍ റാണി ജോര്‍ജ്, അഡീഷനല്‍ ഡയറക്ടര്‍ യു.വി. ജോസ് എന്നിവരും പങ്കെടുത്തു. ടെന്‍ഡര്‍ നടപടി പത്ത് ദിവസത്തിനകം ആരംഭിക്കും. പദ്ധതികള്‍ പൂര്‍ത്തിയാകുന്നതോടെ അന്താരാഷ്ട്ര നിലവാരമുള്ള ഉള്‍നാടന്‍ ജലഗതാഗത മാര്‍ഗങ്ങള്‍ നിലവില്‍ വരുമെന്ന് മന്ത്രി വേണുഗോപാല്‍ പറഞ്ഞു. അരൂക്കുറ്റി, തണ്ണീര്‍മുക്കം, തോട്ടപ്പള്ളി, പള്ളാത്തുരുത്തി, കഞ്ഞിപ്പാടം, കായംകുളം എന്നിവിടങ്ങളില്‍ ഹൗസ് ബോട്ട് ടെര്‍മിനലുകളുടെ നിര്‍മാണം, ബോട്ടുകള്‍ക്ക് നങ്കൂരമിടുന്നതിനുള്ള ഇടത്താവളങ്ങള്‍, ചെറുകിട വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ വികസനം എന്നിവക്കൊപ്പം അര്‍ത്തുങ്കലിലും തോട്ടപ്പള്ളിയിലും ബീച്ചുകളുടെ വികസനം, വയലാര്‍ -ഇട്ടുപുരക്കല്‍, അന്ധകാരനഴി ഗ്രാമീണ ടൂറിസം പദ്ധതികള്‍ എന്നിവയും സര്‍ക്യൂട്ടില്‍ ഉണ്ട്. പൈതൃക മന്ദിരങ്ങളുടെയും തെരുവുകളുടെയും വികസനവും ലക്ഷ്യമാണ്. ആലപ്പുഴ നഗരത്തിലെ വിനോദ സഞ്ചാര വികസന പദ്ധതികള്‍ക്ക് പ്രത്യേക ഫണ്ട് അനുവദിക്കും. ജലഗതാഗത മാര്‍ഗങ്ങള്‍ നവീകരിക്കും. |
മെഡിക്കല്‍ ക്യാമ്പില്‍ വിതരണം ചെയ്തത് പഴകിയ മരുന്നുകള്‍ Posted: 04 Apr 2013 11:15 PM PDT പള്ളുരുത്തി: സൗജന്യ മെഡിക്കല്‍ ക്യാമ്പില്‍ വിതരണം ചെയ്തത് കാലാവധി കഴിഞ്ഞ മരുന്നുകള്‍. വ്യാഴാഴ്ച കൊച്ചി നഗരസഭ, ദേശീയ ഗ്രാമീണ ദൗത്യത്തിന്‍െറ ആര്‍.സി.എച്ച് വിഭാഗം, പള്ളുരുത്തി ഗവ. ആശുപത്രി, സി-മെറ്റ് കോളജ് ഓഫ് നഴ്സിങ് എന്നീ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ചേര്‍ന്ന് പള്ളുരുത്തി ഗവ. യു.പി സ്കൂളില്‍ നടത്തിയ സൗജന്യ മെഡിക്കല്‍ ക്യാമ്പിലാണ് വിതരണം ചെയ്ത പല മരുന്നുകളും കാലാവധി കഴിഞ്ഞതെന്ന് ആക്ഷേപം ഉയര്‍ന്നത്. അസോര്‍ബിക് ആസിഡ് 500 എം.ജി ഗുളികകള്‍ ഡിസംബര്‍ 12ന് കാലാവധി കഴിഞ്ഞവയായിരുന്നു. സൗജന്യ മെഡിക്കല്‍ ക്യാമ്പുകളുടെ പേരില്‍ ഉപേക്ഷിക്കപ്പെടുന്ന മരുന്നുകള്‍ വിതരണം ചെയ്യുന്നുവെന്ന ആക്ഷേപം നിലനില്‍ക്കെയാണ് സര്‍ക്കാര്‍ സംവിധാനങ്ങള്‍ നടത്തിയ ക്യാമ്പിലും കാലാവധി കഴിഞ്ഞ മരുന്നുകള്‍ വിതരണം ചെയ്തത്. മുന്നൂറോളം പേര്‍ പങ്കെടുത്ത ക്യാമ്പ് ഉദ്ഘാടനം ചെയ്തത് കൊച്ചി നഗരസഭ ആരോഗ്യകാര്യ ക്ഷേമ കമ്മിറ്റി ചെയര്‍മാന്‍ ടി.കെ. അഷ്റഫാണ്. ഡിവിഷന്‍ കൗണ്‍സിലര്‍ മുംതാസ് ടീച്ചര്‍ അധ്യക്ഷത വഹിച്ചു. |
ആശങ്കയും അവ്യക്തതയും ബാക്കി; തൃപ്രയാര്‍ ടി.എസ്.ജി.എ സ്റ്റേഡിയം ഉദ്ഘാടനം 20ന് Posted: 04 Apr 2013 11:11 PM PDT തൃപ്രയാര്‍: തൃപ്രയാര്‍ സ്പോര്‍ട്സ് ആന്‍ഡ് ഗെയിംസ് അസോസിയേഷന്‍െറ സ്റ്റേഡിയം (ടി.എസ്.ജി.എ സ്റ്റേഡിയം) ഉദ്ഘാടനം ഈ മാസം 20ന് നടക്കും. ചാരിറ്റബിള്‍ ട്രസ്റ്റ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത ടി.എസ്.ജി.എയുടെ രണ്ടേക്കര്‍ സ്ഥലത്ത് സര്‍ക്കാര്‍ വക നാലരക്കോടി ചെലവിട്ടാണ് സ്റ്റേഡിയം നിര്‍മിച്ചത്. 2013 ദേശീയ ഗെയിംസിലെ ഇനമായ ബോക്സിങ് ടി.എസ്.ജി.എയിലായിരിക്കുമെന്ന് അധികൃതര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. നടത്തിപ്പ് ചുമതല ട്രസ്റ്റിനുണ്ടാകുമെന്ന് ഉറപ്പുലഭിച്ചിട്ടുണ്ടെങ്കിലും ഉടമസ്ഥാവകാശം സംബന്ധിച്ച ആശങ്ക നിലനില്‍ക്കുകയാണ്. ഉദ്ഘാടന ദിവസം സ്റ്റേഡിയം സര്‍ക്കാറിന്‍േറതായി പ്രഖ്യാപിക്കുമോ എന്ന ആശങ്ക ട്രസ്റ്റ് അംഗങ്ങള്‍ ഉന്നയിക്കുന്നുണ്ട്. 340 അംഗങ്ങളടങ്ങിയ ട്രസ്റ്റാണ് ടി.എസ്.ജി.എ. 2000 രൂപ വീതം അംഗത്വ സംഖ്യയും വോളിബാള്‍ ടൂര്‍ണമെന്‍റുകളും സംഘടിപ്പിച്ച് സ്വരൂപിച്ച പണം കൊണ്ടാണ് ഭൂമി വാങ്ങിയത്. സി.ഒ. പൗലോസ് മാസ്റ്റര്‍ എം.പിയുടെ ഫണ്ടില്‍ നിന്ന് 25 ലക്ഷം അനുവദിച്ചാണ് നിര്‍മാണം തുടങ്ങിയത്. പിന്നീട് എ.സി. ജോസ് എം.പി ഫണ്ട് 15 ലക്ഷം, ടി.എന്‍. പ്രതാപന്‍ എം.എല്‍.എ ഫണ്ട് 50 ലക്ഷം, നാട്ടിക നിയോജക മണ്ഡലാടിസ്ഥാനത്തിലുള്ള രണ്ട് കോടി 15 ലക്ഷം, എം.എല്‍.എ ടി.എന്‍. പ്രതാപന്‍ മാന്ദ്യ വിരുദ്ധ പാക്കേജ് ഫണ്ട് 95 ലക്ഷം, ഫ്ളോറിങ് ടൈല്‍സ് വിദേശ നിര്‍മിതം -50 ലക്ഷം എന്നീ തുകകളാണ് പൊതുഖജനാവില്‍ നിന്നും സ്റ്റേഡിയത്തിന് ചെലവഴിച്ചത്. ഇനി ശബ്ദ സംവിധാനം ഒരുക്കാനുള്ള ചെലവുകളും സര്‍ക്കാര്‍ വഹിക്കും. 3000 പേര്‍ക്ക് മഴയും വെയിലുമേല്‍ക്കാതെ ഇരിക്കാവുന്ന സ്റ്റേഡിയത്തില്‍ താമസസൗകര്യമുള്ള 16 മുറികളും ഒരുക്കിയിട്ടുണ്ട്. നിയോജക മണ്ഡലത്തിന്‍െറ വിവിധ വികസനത്തിന് വേണ്ടി ഉപയോഗിക്കേണ്ട ഫണ്ടിനെ അന്നത്തെ നാട്ടിക എം.എല്‍.എയായ ടി.എന്‍. പ്രതാപന്‍ മുഴുവന്‍ സ്റ്റേഡിയ നിര്‍മാണത്തിനെടുക്കുകയായിരുന്നു . 2.15 കോടി രൂപയായിരുന്നു ഇത്തരത്തില്‍ ചെലവിട്ടത്. പിന്നീട് അദ്ദേഹത്തിന്‍െറ വിവിധ ഫണ്ടുകളില്‍ നിന്നും 50 ലക്ഷം, 95 ലക്ഷം എന്നീ തുകകളും സ്റ്റേഡിയത്തിന്‍െറ നിര്‍മാണത്തിന് നീക്കിവെച്ചു. സര്‍ക്കാര്‍ സ്റ്റേഡിയം നിര്‍മാണത്തിന് ചെലവഴിച്ച തുകയേക്കാള്‍ എത്രയോ ഇരട്ടി തുക സ്ഥലത്തിനുണ്ടെന്നാണ്ട്രസ്റ്റ് അധികൃതരുടെ പക്ഷം. അതേ സമയം ട്രസ്റ്റിന്‍െറ ഭൂമിയില്‍ അവര്‍ക്ക് വേണ്ടി കോടികള്‍ ചെലവഴിക്കാനുള്ള സര്‍ക്കാറിന്‍െറ മാനദണ്ഡവും സ്റ്റേഡിയത്തിന്‍മേലുള്ള ഉടമസ്ഥാവകാശവും നിയന്ത്രണാവകാശവും വ്യക്തമാവാത്തത് ട്രസ്റ്റ് അംഗങ്ങളെ ആശങ്കയിലാക്കിയീട്ടുണ്ട്. |
നെന്മാറ വെടിക്കെട്ടപകടം: ലൈസന്‍സികള്‍ക്കെതിരെ പൊലീസ് കേസ് Posted: 04 Apr 2013 11:06 PM PDT നെന്മാറ: നെന്മാറ-വല്ലങ്ങി വേല പകല്‍വെടിക്കെട്ടിനിടെ ഒരാള്‍ മരിക്കുകയും 27 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തത് പൊലീസിന്‍െറയും വെടിക്കെട്ടുകാരുടെയും അശ്രദ്ധ മൂലം. തൃശൂര്‍ കണ്ടശാംകടവ് പ്രഭാത് (20) ആണ് അപകടത്തില്‍ മരിച്ചത്. കുഴി അമിട്ടിന്‍െറ ചീള് തലയില്‍ തറച്ചു കയറിയാണ് പ്രഭാത് മരിച്ചത്. ബഹളത്തിനിടെ ഓടിവീണ് പത്തോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വല്ലങ്ങി ദേശത്തിന്‍െറ വെടിക്കെട്ട് നടക്കുമ്പോഴാണ് അപകടമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് ദേശത്തിന്‍െറ വെടിക്കെട്ട് ലൈസന്‍സികളായ മലമലക്കാവ് ഗംഗാധരന്‍, ദേശമംഗലം ബാബു എന്നിവര്‍ക്കെതിരെ നെന്മാറ പോലീസ് കേസെടുത്തു. അശ്രദ്ധമായി വെടിക്കോപ്പുകള്‍ കൈകാര്യം ചെയ്യുകയും പൊട്ടിക്കുകയും ചെയ്തതിനാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. കുഴി അമിട്ടുകളില്‍ ചിലത് മുകളിലേക്ക് പോകാതെ നിലത്തു തന്നെ പൊട്ടിയതാണ് അപകടകാരണം. അമിട്ടുകളുടെ അശാസ്ത്രീയനിര്‍മിതിയാണ് പ്രശ്നമായതെന്ന് ചൂണ്ടിക്കാണിക്കുന്നു. നിലത്തുതന്നെ അമിട്ടുകള്‍ പൊട്ടിയതിനാല്‍ മണ്‍കട്ടകള്‍ ശക്തിയായി ദേഹത്തേക്ക് തെറിച്ചു വീണാണ് ആളുകള്‍ക്ക് കൂടുതല്‍ പരിക്കേറ്റത്. പതിനായിരങ്ങള്‍ സമ്മേളിക്കുന്ന നെന്മാറ-വല്ലങ്ങി വേലക്ക് ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങള്‍ക്കായി ആയിരത്തോളം പോലീസുകാരെ നിയോഗിക്കുമെന്നാണ് അധികൃതര്‍ അറിയിച്ചിരുന്നത്. വെടിക്കെട്ട് ആരംഭിക്കുന്നത് വരെ സ്ഥലത്ത് പോലീസ് സജീവമായുണ്ടായിരുന്നു. എന്നാല്‍, വെടിക്കെട്ട് ആരംഭിച്ചതിന് ശേഷം വിരലിലെണ്ണാവുന്ന പോലീസുകാര്‍ മാത്രമാണ് സ്ഥലത്തുണ്ടായിരുന്നത്. വെടിക്കെട്ട് നടക്കുന്ന വല്ലങ്ങിപാടത്ത് ബാരിക്കേഡ് വഴി ആള്‍ക്കാരെ നിയന്ത്രിച്ചിരുന്നെങ്കിലും കരിമരുന്ന് പ്രകടനം ആരംഭിച്ചതോടെ ആവേശം അണപൊട്ടി. തടസം ഗൗനിക്കാതെ പലരും ബാരിക്കേഡ് മാറ്റി കയറിയപ്പോള്‍ ഇവരെ നിയന്ത്രിക്കാന്‍ അവിടെയുണ്ടായിരുന്നത് വിരലിലെണ്ണാവുന്ന പൊലീസുകാര്‍ മാത്രമാണുണ്ടായിരുന്നത്. ഒരു മണിക്കൂറോളം നീളുന്ന പകല്‍വെടിക്കെട്ടിനിടെ പൊലീസുകാര്‍ മറ്റു പ്രദേശങ്ങളില്‍ ശ്രദ്ധിക്കാനായി പോയപ്പോള്‍ ഉള്ള നിയന്ത്രണവും വെള്ളത്തിലായി. വേലപ്രേമികള്‍ക്ക് അപകടമുന്നറിയിപ്പ് നല്‍കാനുള്ള അനൗണ്‍സ്മെന്‍റ് സംവിധാനം ഇല്ലാത്തതിനാല്‍ എവിടെയാണ് നിയന്ത്രണരേഖ എന്നു പോലുമറിയാതെയാണ് വല്ലങ്ങിപ്പാടത്ത് ആളുകള്‍ നിര്‍ബാധം സഞ്ചരിച്ചത്. നേരായ രീതിയില്‍ വെളിച്ചം പോലും വെടിക്കെട്ട് നടക്കുന്ന സ്ഥലത്ത് ക്രമീകരിക്കാന്‍ കഴിയാത്തത് പരിപാടിയുടെ ആസൂത്രണത്തിലെ കടുത്ത വീഴ്ചയാണ് ചൂണ്ടിക്കാട്ടുന്നത്. അപകടമുണ്ടായ ശേഷം ആശയവിനിമയം നടത്താനുള്ള സംവിധാനമുണ്ടായിരുന്നില്ല. ബി.എസ്.എന്‍.എല്‍ ഫോണുകള്‍ മുഴുവന്‍ ജാമായതിനാല്‍ പരിഭ്രാന്തിയും അപകടത്തെപ്പറ്റിയുള്ള അഭ്യൂഹങ്ങളും വര്‍ധിച്ചു. പരിക്കേറ്റവരില്‍ പലര്‍ക്കും കൂടെയുള്ളവരുമായോ ബന്ധുക്കളുമായോ ബന്ധപ്പെടാന്‍ കഴിഞ്ഞില്ല. |
ടാങ്കറുകളില്‍ കുടിവെള്ളമെത്തിക്കും Posted: 04 Apr 2013 11:02 PM PDT മലപ്പുറം: കുടിവെള്ളക്ഷാമം രൂക്ഷമായ സ്ഥലങ്ങളില്‍ ടാങ്കര്‍ ലോറിയില്‍ വെള്ളമെത്തിക്കാന്‍ തീരുമാനം. മന്ത്രി മഞ്ഞളാംകുഴി അലിയുടെ നേതൃത്വത്തില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന വരള്‍ച്ചാ ദുരിതാശ്വാസ അവലോകന യോഗമാണ് തീരുമാനമെടുത്തത്. ഇതിന് നഗരസഭകള്‍ക്ക് പത്തും പഞ്ചായത്തുകള്‍ക്ക് അഞ്ചും ലക്ഷം രൂപ ചെലവഴിക്കാം. കുടിവെള്ളം വിതരണം ചെയ്യുന്ന സ്ഥലവും സമയവും അതത് ഗ്രാമപഞ്ചായത്ത് ഓഫിസുകളില്‍ പ്രദര്‍ശിപ്പിക്കും. പഞ്ചായത്തുതല മോണിറ്ററിങ് കമ്മിറ്റി നേതൃത്വത്തിലാണ് വിതരണം നടക്കുക. വിതരണം ചെയ്യുന്ന വെള്ളത്തിന്‍െറ ദുരപയോഗം തടയും. പൊന്നാനി നഗരസഭയില്‍ വിതരണം ചെയ്യുന്ന കുടിവെള്ളത്തിന് നിറംമാറ്റം സംഭവിച്ചത് പരിശോധിക്കാന്‍ യോഗം തീരുമാനിച്ചു. വരള്‍ച്ചാ ദുരിതാശ്വാസ പദ്ധതി പ്രകാരമുള്ള പ്രവൃത്തികള്‍ നടപ്പാക്കാന്‍ ജില്ലക്ക് രണ്ടരക്കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ പുതുതായി അനുവദിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. എം.എല്‍.എ മാരായ പി. ഉബൈദുല്ല, എം. ഉമ്മര്‍, സി. മമ്മുട്ടി, കലക്ടര്‍ എം.സി. മോഹന്‍ദാസ്, മഞ്ചേരി നഗരസഭ ചെയര്‍മാന്‍ ഇസ്ഹാഖ് കുരിക്കള്‍, മലപ്പുറം നഗരസഭ വൈസ് ചെയര്‍പേഴ്സന്‍ കെ.എം. ഗിരിജ, സബ്കലക്ടര്‍ ടി. മിത്ര, ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. |
11,123 കോടിയുടെ പദ്ധതികള്‍ ചര്‍ച്ച ചെയ്യാന്‍ യോഗം Posted: 04 Apr 2013 10:56 PM PDT കാസര്‍കോട്: പ്രഭാകരന്‍ കമീഷന്‍ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ ജില്ലയുടെ സമഗ്ര വികസനത്തിന് തയാറായ 11,123 കോടി രൂപയുടെ പദ്ധതികള്‍ ചര്‍ച്ച ചെയ്യാന്‍ മന്ത്രി കെ.പി. മോഹനന്‍െറ അധ്യക്ഷതയില്‍ വെള്ളിയാഴ്ച രാവിലെ 10ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും. കൃഷി, വ്യവസായം, മൃഗസംരക്ഷണം, ക്ഷീരവികസനം, മത്സ്യബന്ധനം, വിനോദസഞ്ചാരം, ഊര്‍ജം, റോഡുകളും പാലങ്ങളും, കുടിവെള്ളം, ആരോഗ്യം, ശുചിത്വവും മാലിന്യനിര്‍മാര്‍ജനവും, വിദ്യാഭ്യാസം, കായികം, സംസ്കാരം, ഭാഷാ ന്യൂനപക്ഷ ക്ഷേമം, പട്ടികജാതി പട്ടികവര്‍ഗ വികസനം, എന്‍ഡോസള്‍ഫാന്‍ ബാധിതരുടെ പുനരധിവാസം, റവന്യൂ ഭരണം, പൊതുസേവനം മെച്ചപ്പെടുത്തല്‍ എന്നീ മേഖലകളിലാണ് പദ്ധതികള്‍ നടപ്പാക്കുക. സംസ്ഥാന സര്‍ക്കാറുകളുടെ വിഹിതം വിവിധ ഏജന്‍സികളുടെ സഹായം, സ്വകാര്യ, പൊതുമേഖല സ്ഥാപനങ്ങളുടെ സഹായം എന്നിവ ഉപയോഗിച്ചാണ് പദ്ധതി യാഥാര്‍ഥ്യമാക്കുക. രൂപരേഖയില്‍ ഏറ്റവും അധികം തുക ചെലവഴിക്കുന്നത് വ്യവസായം, സംരംഭകത്വ തൊഴില്‍ പരിശീലനം എന്നീ മേഖലകളിലാണ്. ഇതിനായി 6853 കോടി രൂപ വിനിയോഗിക്കും. സംസ്ഥാന സര്‍ക്കാര്‍ വിഹിതമായി 143 കോടി രൂപയും കേന്ദ്രസര്‍ക്കാറും സ്വകാര്യ, പൊതുമേഖല നിക്ഷേപകരും 6710 കോടി രൂപയും ചെലവഴിക്കണമെന്നാണ് നിര്‍ദേശം. കാര്‍ഷികമേഖലയില്‍ 636.50 കോടി രൂപയുടെ വികസന പദ്ധതികള്‍ നടപ്പാക്കും. കേന്ദ്രസര്‍ക്കാറിന്‍െറ വിവിധ ഏജന്‍സികളായ നീര്‍ത്തട വികസന മാനേജ്മെന്‍റ്, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, ദേശീയ കാര്‍ഷിക വികസന പദ്ധതി, ആത്മ എന്നിവയുടെയും സംസ്ഥാന സര്‍ക്കാറിന്‍െറയും സഹായത്തോടെയുമാണ് ഇത് നടപ്പാക്കുക. മൃഗസംരക്ഷണത്തിനും ക്ഷീരവികസനത്തിനും 50.90 കോടി രൂപയുടെ വികസന പദ്ധതികള്‍ക്കാണ് രൂപരേഖ തയാറാക്കിയത്. ഇതില്‍ 26 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ വിഹിതമായും ആര്‍.ഐ.ഡി.എഫ് രണ്ടുകോടിയും ദേശീയ തൊഴിലുറപ്പ് പദ്ധതി പ്രകാരം 1.3 കോടിയും ബാങ്ക് വായ്പ ഗുണഭോക്തൃ വിഹിതമായി 22 കോടി രൂപയും സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. മത്സ്യബന്ധനം ഹാര്‍ബര്‍ എന്‍ജിനീയറിങ് പദ്ധതികള്‍ക്കായി 206 കോടി രൂപ വിനിയോഗിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. വിനോദസഞ്ചാര വികസനത്തിന് 123 കോടി രൂപ നിക്ഷേപിക്കാനാണ് പദ്ധതി നിര്‍ദേശം. ഇതില്‍ 120 കോടി രൂപയും സംസ്ഥാന സര്‍ക്കാര്‍ വിഹിതമായിരിക്കണമെന്നാണ് ലക്ഷ്യം. ഊര്‍ജമേഖലയില്‍ 827.13 കോടി രൂപയുടെ പദ്ധതികള്‍ നടപ്പാക്കും. ചീമേനിയിലെ നിര്‍ദിഷ്ട താപനിലയ പദ്ധതി ഇതില്‍ ഉള്‍പ്പെടുന്നില്ല.റോഡ്, പാലങ്ങളുടെ വികസനം, കാസര്‍കോട് മുനിസിപ്പാലിറ്റിയുടെ വികസനം എന്നിവക്ക് 787 കോടി രൂപ വിനിയോഗിക്കാന്‍ രൂപരേഖയില്‍ നിര്‍ദേശിക്കുന്നു. ഈ തുക സംസ്ഥാന സര്‍ക്കാറാണ് ലഭ്യമാക്കേണ്ടത്. കുടിവെള്ള പദ്ധതികള്‍ക്ക് 760 കോടി രൂപയുടെയും ശുചിതം, മാലിന്യ സംസ്കരണ പദ്ധതികള്‍ക്ക് 238 കോടി രൂപയുടെയും ആരോഗ്യ വികസന പദ്ധതികള്‍ക്ക് 216 കോടി രൂപയുടെയും സ്കൂള്‍ വിദ്യാഭ്യാസ മേഖലയില്‍ 128 കോടി രൂപയുടെയും ഉന്നത വിദ്യാഭ്യാസത്തിന് 59 കോടിയുടെയും സാംസ്കാരിക മേഖലയില്‍ 3.57 കോടി രൂപയുടെയും വികസന പദ്ധതികളാണ് ലക്ഷ്യമിടുന്നത്. ഭാഷാ ന്യൂനപക്ഷ ക്ഷേമത്തിന് പദ്ധതിയില്‍ പ്രത്യേക പ്രാധാന്യം നല്‍കുന്നു. ഇതിനായി 3.80 കോടി രൂപ വിനിയോഗിക്കും. സംസ്ഥാന സര്‍ക്കാര്‍ 1.05 കോടിയും കേന്ദ്രസര്‍ക്കാര്‍ 2.75 കോടിയും നീക്കിവെക്കണമെന്ന് രേഖ നിര്‍ദേശിക്കുന്നു. കായികമേഖലയുടെ വികസനത്തിന് 30.26 കോടിയും പട്ടികജാതി-വര്‍ഗ ക്ഷേമ പദ്ധതികള്‍ക്ക് 119 കോടി രൂപയും എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പുനരധിവാസത്തിന് 37.15 കോടിയും വിനിയോഗിക്കണമെന്നാണ് നിര്‍ദേശമുള്ളത്. റവന്യൂ ഭരണം മെച്ചപ്പെടുത്താന്‍ 4.16 കോടി രൂപയുടെയും പൊതുസേവനം മെച്ചപ്പെടുത്തുന്നതിന് 41.22 കോടി രൂപയുടെയും പദ്ധതികള്‍ ആവിഷ്കരിക്കും. |
എരമം നോര്‍ത്തില്‍ മിച്ചഭൂമി കൈയേറി ചെങ്കല്‍ ഖനനം Posted: 04 Apr 2013 10:45 PM PDT പെരിങ്ങോം: പെരിന്തട്ട വില്ലേജില്‍പെട്ട എരമം നോര്‍ത്തില്‍ ഭൂരഹിതര്‍ക്ക് പതിച്ചുനല്‍കിയ മിച്ചഭൂമി കൈയേറിയും ചെങ്കല്‍ ഖനനം. മേലുക്കുളങ്ങര ദേവസ്വം വക ഭൂമിയോട് ചേര്‍ന്ന രണ്ടരയേക്കറോളം സ്ഥലം കൈയേറിയാണ് ചെങ്കല്ല് മുറിച്ച് കടത്തുന്നത്. എരമം നോര്‍ത്തില്‍നിന്നും തവിടിശ്ശേരി ഗവ. യു.പി സ്കൂളിലേക്ക് പോകുന്ന റോഡിന്‍െറ ഇരുവശങ്ങളിലുമാണ് വ്യാപകമായി ഖനനം നടക്കുന്നത്. പ്രദേശത്ത് പതിച്ചുനല്‍കിയ മിച്ചഭൂമി വര്‍ഷങ്ങളായിട്ടും അളന്നുനല്‍കാത്തതിനെതുടര്‍ന്ന് പട്ടയം കൈവശമുള്ളവരില്‍ പലരും സ്ഥലം കൈവശമാക്കിയിരുന്നില്ല. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്നുള്ളവരാണ് ഇവിടെ ഭൂമി ലഭിച്ചവരില്‍ പലരും. ഖനനംമൂലം ഭൂമി ഉഴുതുമറിച്ചതോടെ ഇനി സ്വന്തം ഭൂമി കണ്ടെത്തുക മിക്കവര്‍ക്കും പ്രയാസമാകും. 10 അടി ആഴത്തില്‍ വരെ ഇവിടെനിന്നും ചെങ്കല്ല് മുറിച്ചുകടത്തിയിട്ടുണ്ട്. മേലുക്കുളങ്ങര ദേവസ്വം അധികൃതര്‍ തങ്ങളുടെ കൈവശമുള്ള ഭൂമി അളന്നുതിരിച്ച് ജണ്ടകെട്ടിയിട്ടുണ്ട്. സ്ഥലത്തെ സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ വര്‍ഷങ്ങളായി മൈതാനമായി ഉപയോഗിക്കുന്ന സ്ഥലവും ഇപ്പോള്‍ കൈയേറ്റഭീഷണിയിലാണ്. മൈതാനം സംരക്ഷിക്കുന്നതിന് മരങ്ങള്‍ നട്ടുപിടിപ്പിച്ചെങ്കിലും അതെല്ലാം നശിപ്പിച്ചു. സാമൂഹികവിരുദ്ധ ശല്യവും ഇവിടെ രൂക്ഷമാണ്. ഖനനം നടത്തുന്നവരില്‍ ഭൂരിപക്ഷത്തിനും ജിയോളജി വകുപ്പിന്‍െറ അനുമതിയുമില്ല. ഒന്നോ രണ്ടോ പേര്‍ക്ക് ലഭിച്ചിട്ടുള്ള ലൈസന്‍സിന്‍െറ മറവിലാണ് ഏക്കറുകണക്കിന് ഭൂമി ഖനനംചെയ്യുന്നത്. ചെങ്കല്ലുമായി പോകുന്ന ടിപ്പറുകള്‍ മൂലം സ്കൂളിലേക്കുള്ള പാതയും പൂര്‍ണമായി പൊട്ടിപ്പൊളിഞ്ഞിരിക്കുകയാണ്. പ്രദേശത്ത് ജലക്ഷാമവും രൂക്ഷമാണ്. |
No comments:
Post a Comment