സ്വാഗതം
WELCOME

News Update..

Wednesday, April 10, 2013

വരള്‍ച്ച നേരിടുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതായി പ്രതിപക്ഷം Madhyamam News Feeds

വരള്‍ച്ച നേരിടുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതായി പ്രതിപക്ഷം Madhyamam News Feeds

Link to

വരള്‍ച്ച നേരിടുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതായി പ്രതിപക്ഷം

Posted: 10 Apr 2013 12:35 AM PDT

Image: 

തിരുവനന്തപുരം: സംസ്ഥാനം അഭിമുഖീകരിക്കുന്ന കടുത്ത വരള്‍ച്ച നേരിടുന്നതില്‍ സര്‍ക്കാര്‍ പരാജയമാണെന്ന് പ്രതിപക്ഷം. സംസ്ഥാനം നേരിടുന്ന അതിരൂക്ഷമായ വരള്‍ച്ച ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് നിയമസഭയില്‍ കൊണ്ടുവന്ന അടിയന്തരപ്രമേയ ചര്‍ച്ചയിലാണ് പ്രതിപക്ഷം സര്‍ക്കാറിനെ നിശിതമായി വിമര്‍ശിച്ചത്.  സി.പി.എമ്മിലെ എം. ചന്ദ്രന്‍ നല്‍കിയ അടിയന്തരപ്രമേയ നോട്ടീസിന്മേല്‍ ചര്‍ച്ച നടത്താമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിക്കുകയായിരുന്നു.

സംസ്ഥാനത്ത് രൂക്ഷമായ വരള്‍ച്ചയാണ് നേരിടുന്നത്. പക്ഷിമൃഗാദികള്‍ ചത്തൊടുങ്ങുന്നു, കാര്‍ഷിക മേഖലയില്‍ കനത്ത പ്രത്യാഘാതങ്ങള്‍ ഉണ്ടാകുന്നു, ശുദ്ധജല ലഭ്യതയില്ലാതാകുന്നു തുടങ്ങി അതീവ ഗുരുതരമായ സാഹചര്യം സംസ്ഥാനത്ത് നിലനില്‍ക്കുമ്പോള്‍ സര്‍ക്കാര്‍ ക്രിയാത്മകമായി പ്രവര്‍ത്തിക്കുന്നില്ലെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. ഉള്ള വെള്ളം പോലും ഉപയോഗിക്കാന്‍ സാധിക്കുന്നില്ല. സെപ്റ്റംബറില്‍ തന്നെ നാല് ജില്ലകള്‍ വരള്‍ച്ചാ ബാധിത ജില്ലകളായി പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതിന് പരിഹാര നടപടികളൊന്നും സര്‍ക്കാര്‍ ഭാഗത്തുനിന്നുണ്ടായില്ല. വരള്‍ച്ചാ ദുരിതാശ്വാസത്തില്‍ പ്രഖ്യാപിച്ച പദ്ധതികളില്‍ 25 ശതമാനം പോലും സര്‍ക്കാര്‍ നടപ്പാക്കിയിട്ടില്ല. സംസ്ഥാനത്ത് വരള്‍ച്ച മോണിറ്ററിങ് സെല്‍ ഉണ്ടോയെന്നും പ്രതിപക്ഷം പരിഹസിച്ചു. ഈ വര്‍ഷത്തെ കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളണമെന്നും ജൈവകൃഷിയിലേക്ക് മടങ്ങിപോകണമെന്നും ആവശ്യമുയര്‍ന്നു.

ഭരണപക്ഷത്തുനിന്ന് സംസാരിച്ചവരും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് കൂടുതല്‍ നടപടികള്‍ വേണമെന്ന് നിര്‍ദേശിച്ചു. വരള്‍ച്ച നേരിടാന്‍ കൂടുതല്‍ കേന്ദ്രസഹായത്തിന് ശ്രമിക്കുമെന്ന് റവന്യൂമന്ത്രി അടൂര്‍ പ്രകാശ് സഭയില്‍ അറിയിച്ചു.
 

ചാമ്പ്യന്‍സ് ലീഗ്: എവേ ഗോള്‍ പിന്‍ബലത്തില റയല്‍ സെമിയില്‍

Posted: 10 Apr 2013 12:25 AM PDT

Image: 

ഇസ്തംബൂള്‍: ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളില്‍ കരുത്തരായ റയല്‍ മഡ്രിഡ് സെമിയില്‍ പ്രവേശിച്ചു. തുര്‍ക്കി ക്ളബ്ബായ ഗാലറ്റ്സറായിയുമായി നടന്ന രണ്ടാം പാദ ക്വാര്‍ട്ടര്‍ഫൈനലില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് റയല്‍ തോറ്റെങ്കിലും അഗ്രിഗേറ്റ് സ്കോറിന്റെും എവേ ഗോളിന്റെും പിന്‍ബലത്തിലാണ് റയലിന്റെസെമി പ്രവേശം. സ്വന്തം തട്ടകത്തില്‍ നടന്ന ആദ്യ പാദ മത്സരത്തി റയല്‍ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് വിജയിച്ചിരുന്നു.
ബുധനാഴ്ച പുലര്‍ച്ചെ നടന്ന കളിയില്‍ ഗാലറ്റ്സറായിക്കു വേണ്ടി ഇമ്മാനുവല്‍ എബോ (58), വെസ്ലി സ്നെഡ്ജര്‍ (70), ദിദിയര്‍ ദ്രോഗ്ബ (72) എന്നിവരാണ് ഗോള്‍ നേടിയത്. റയലിന്റെഇരു ഗോളുകളും സൂപ്പര്‍ താരം ക്രിസ്ത്യാനോ റൊണാള്‍ഡോയുടെ വകയായിരുന്നു.
മറ്റൊരു മത്സരത്തില്‍ ഡോര്‍ട്ട്മുണ്ട് മലാഗയെ തോല്‍പിച്ച് സെമിയില്‍ കടന്നു.

 

പാകിസ്താന് ആണവസാങ്കേതിക വിദ്യ ഇന്ത്യ വാഗ്ദാനം ചെയ്തിരുന്നതായി വിക്കിലീക്സ്

Posted: 10 Apr 2013 12:12 AM PDT

Image: 

ന്യൂദല്‍ഹി: 1974 ലെ പെഖ്റാന്‍ ആണവ പരീക്ഷണത്തിന് ശേഷം പാകിസ്താന് ആണവ സാങ്കേതിക വിദ്യ കൈമാറാമെന്ന് ഇന്ത്യ വാഗ്ദാനം ചെയ്തിരുന്നതായി വിക്കിലീക്സ് രേഖകള്‍.
ജൂലൈ 22 ലെ ആണവപരീക്ഷണത്തിനു ശേഷം ആണവ സാങ്കേതിക വിദ്യ കൈമാറാന്‍ തയാറാണെന്ന്  അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന ഇന്ദിര ഗാന്ധി പാകിസ്താന്‍ പ്രസിഡന്‍്റ് സുല്‍ഫിക്കര്‍ അലി ഭൂട്ടോക്ക് ഉറപ്പുനല്‍കിയതായുള്ള രേഖകളാണ് വിക്കി ലീക്ക്സ് പുറത്തു വിട്ടിരിക്കുന്നത്.
 സമാധാനപരമായ ഉപയോഗത്തിനായി ആണവ സാങ്കേതിക വിദ്യ പങ്കുവെക്കാമെന്ന് അറിയിച്ചു കൊണ്ട് ഇന്ദിര ഗാന്ധി പാക് പ്രസിഡന്‍്റിന് കത്തയച്ചതായി ദല്‍ഹിയിലെ യു.എസ് എംബസിയില്‍ നിന്നുള്ള കേബിള്‍ സന്ദേശങ്ങിളിലാണ് സൂചിപ്പിച്ചിരിക്കുന്നത്.  കൃത്യമായ നിബന്ധനകളോടെ പരസ്പര ധാരണയും വിശ്വാസവും നിലനിര്‍ത്തികൊണ്ട് പാകിസ്താനുമായും മറ്റു രാജ്യങ്ങളുമായും പങ്കുവെക്കാന്‍ ഇന്ത്യ സന്നദ്ധമാണെന്നും അത് ഉറപ്പു നല്‍കുന്നതായും ഇന്ദിര ഗാന്ധിയുടെ കത്തില്‍ പറയുന്നു.
എന്നാല്‍, പാകിസ്താന്‍ ആണവ പരീക്ഷണത്തിന് ഒരുക്കമല്ലെന്നും ഇന്ത്യയുടെ സാങ്കേതിക വിദ്യ സ്വീകരിക്കാന്‍ തയാറായില്ലെന്നും രേഖകള്‍ സൂചിപ്പിക്കുന്നു.
ആണവപരീക്ഷണത്തിനുശേഷം നേരിട്ട അന്താരാഷ്ട്ര വിലക്കുകളെ തുടര്‍ന്ന് ഇന്ത്യ ആണവ സാങ്കേതിക വിദ്യ കൈമാറിയില്ല.

ഗവേഷണത്തിനും വികസന പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടി സമാധനാപരമായ ആണവപരീക്ഷണമാണ് ഇന്ത്യ നടത്തിയതെന്നാണ് അന്താരാഷ്ട്ര ഉപരോധങ്ങളോട് ഇന്ദിര ഗാന്ധി പ്രതികരിച്ചത്.

പാകിസ്താന്‍ ഹത്ഫ് 4 മിസൈല്‍ പരീക്ഷിച്ചു

Posted: 10 Apr 2013 12:04 AM PDT

Image: 

ഇസ്ലാമാബാദ്: ആണവവാഹകശേഷിയുള്ള ബാലിസ്റ്റിക് മിസൈലായ 'ഹത്ഫ് 4 (ഷഹീന്‍ 1)' പാകിസ്താന്‍ വിജയകരമായി പരീക്ഷിച്ചു. പരീക്ഷണവിക്ഷേപണം എവിടെയാണ് നടത്തിയതെന്നത് സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമായിട്ടില്ല.  മിസൈലിന് 900 കിലോമീറ്റര്‍ പ്രഹരശേഷിയുണ്ട്.

രാജ്യത്തിന്റെപ്രതിരോധ സംവിധാനങ്ങള്‍ക്ക്് കൂടുതല്‍ കരുത്ത് പകരുന്നതാണ് മിസൈലിന്റെപരീക്ഷണ വിജയമെന്ന് ഔദ്യാഗിക വൃത്തങ്ങള്‍ പറഞ്ഞു. നിലവിലുള്ള മിസൈലുകളില്‍ നിന്ന് വ്യത്യസ്തമായി മെച്ചപ്പെട്ട സാങ്കതിക വിദ്യ ഉപയോഗിച്ചുള്ളതാണ് ഹത്ഫ് മിസൈലെന്ന് സൈന്യം അറിയിച്ചു. ആണവായുധങ്ങളും പരമ്പരാഗത യുദ്ധസാമഗ്രികളും വഹിക്കാന്‍ ശേഷിയുള്ളതാണ് മിസൈല്‍.
 

ഭൂചലനം; കിഴക്കന്‍ പ്രവിശ്യ പരിഭ്രാന്തിയിലായി

Posted: 09 Apr 2013 11:18 PM PDT

Image: 

ദമ്മാം: ഇറാനിലും ഗള്‍ഫ്മേഖലയിലും ചൊവ്വാഴ്ചയുണ്ടായ ഭൂചലനം ദമ്മാമിലും ഖോബാറിലും ജുബൈലിലും അനുഭവപ്പെട്ടു. ഉച്ച തിരിഞ്ഞ് മൂന്നിനോടടുത്തുണ്ടയ ഭൂചലനം ആളുകളെ ഭീതിയിലാഴ്ത്തി. അപ്രതീക്ഷിതമായി കെട്ടിടങ്ങളില്‍ വിറയല്‍ അനുഭവപ്പെട്ടതോടെ എന്താണ് സംഭവിക്കുന്നതെന്നറിയാതെ ജനം പരിഭ്രാന്തരായി പുറത്തേക്ക് പാഞ്ഞു. ഉയരമുള്ള കെട്ടിടങ്ങളില്‍ ജോലി ചെയ്തവര്‍ക്കാണ് ഭൂചലനം കൂടുതല്‍ അനുഭവപെട്ടത്. ഓഫിസുകളില്‍ ജോലിത്തിരക്കുകളിലും വീടുകളില്‍ ഉച്ചമയക്കത്തിലും ആയിരുന്ന പലര്‍ക്കും എന്താണ് സംഭവിച്ചതെന്ന് മനസ്സിലായില്ല. എന്തോ അത്യാഹിതം സംഭവിക്കാന്‍ പോകുന്നുവെന്ന് തോന്നിയതോടെ ആളുകള്‍  കെട്ടിടം വിട്ട് പുറത്തേക്ക് ഓടുകയായിരുന്നു. പുറത്തെത്തിയപ്പോഴാണ് സമാന അനുഭവമുള്ളവര്‍ വിവിധ കെട്ടിടങ്ങളില്‍ നിന്ന് പുറത്തെത്തിയത് അറിയുന്നത്. ആളുകള്‍ റോഡുകളില്‍ കൂടി നിന്നതോടെ അല്‍പനേരത്തേക്ക്  ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു.
‘ഉച്ചക്ക് ഓഫീസില്‍ മീറ്റിംഗ് നടന്നുകൊണ്ടിരിക്കുന്നതിനിടയില്‍ താനിരുന്ന വീല്‍ പിടിപ്പിച്ച കസേര തനിയെ ഉരുണ്ടുപോകുന്നതായി അനുഭവപ്പെട്ട ഉടനെതന്നെ ടേബിളില്‍ പിടിച്ചപ്പോഴേക്കും കെട്ടിടം ഒന്നായി കുലുങ്ങാന്‍ തുടങ്ങിയെന്ന് രാജാ ടവറില്‍ ആറാംനിലയില്‍ പ്രവര്‍ത്തിക്കുന്ന സീമന്‍സ് കമ്പനിയിലെ ജീവനക്കാരന്‍ റഷീദ് പറഞ്ഞു. ഉടന്‍ തന്നെ ലിഫ്റ്റ് ഉപയോഗിക്കാതെ സ്റ്റെയര്‍ കേസ് വഴി എല്ലാവരും താഴേക്ക് ഓടി. റോഡിലെത്തിയപ്പോഴേക്കും അടുത്തുള്ള ഓഫിസുകളില്‍ നിന്നു ആളുകള്‍ ഓടിയിറങ്ങുന്നത് കണ്ടു.തൊട്ടടുത്ത  ബ്രീട്ടീഷ് ബാങ്കില്‍ ഉടന്‍ തന്നെ അഗ്നിശമനസേനയും എത്തി. സേഫ്റ്റി ഓഫിസറെ ബന്ധപ്പെട്ടപ്പോള്‍ ഭൂചലനമാണന്നും ഒരു മണിക്കൂര്‍ കഴിയാതെ ആരും കെട്ടിടങ്ങളിലേക്ക് തിരികെ പോകരുതെന്നും അറിയിച്ചത്. തുടര്‍ ചലനമുണ്ടാകുമെങ്കില്‍ ഒരു മണിക്കുറിനുള്ളില്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. അതോടെ വീടിന്‍െറ താക്കോല്‍ പോലുള്ള അത്യാവശ്യ സാധനങ്ങള്‍ എടുക്കാനുള്ളവരെ മാത്രം അകത്തേക്ക് കടക്കാന്‍ അനുവദിച്ച ശേഷം മുഴുവന്‍ പേരെയും ഒഴിപ്പിച്ചു.
ഒരു വര്‍ഷം മുമ്പും ദമ്മാമില്‍ നേരിയ തോതില്‍ ഭൂചലനം അനുഭവപ്പെട്ടിരുന്നു. കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ ശക്തമായിരുന്ന ചൊവ്വാഴ്ചത്തേതെന്ന് അനുഭവസ്ഥര്‍ പറഞ്ഞു.
ഉച്ചക്ക് 2.52ന് ഖോബാറിന്‍െറ മിക്കവാറും എല്ലാ ഭാഗങ്ങളിലും ചലനം അനുഭവപ്പെട്ടു. കെട്ടിടത്തിനകത്ത് ഓഫിസുകളില്‍ ജോലി ചെയ്യുന്ന പലര്‍ക്കും കെട്ടിടം പതിയെ ആടിയതായി തോന്നിയത് ആശങ്ക പരത്തി. ഖോബാറിലെ ഏറ്റവും പഴക്കം ചെന്ന 14 നിലകളുള്ള ഹാബിറ്റാറ്റ് ബില്‍ഡിങ് ചെറുതായി ഇളകി. ഇവിടെ ജോലി ചെയ്യുന്ന നൂറുകണക്കിന് പേര്‍ ഉടന്‍ തന്നെ പുറത്തിറങ്ങി. സില്‍വര്‍ ടവറിനടുത്തുള്ള 28 നിലയുള്ള അല്‍ഉഗായിത് ടവറില്‍ അപായ അലാറം മുഴങ്ങിയതിനെ തുടര്‍ന്ന് ഇവിടെ ജോലി ചെയ്യുന്ന മുഴുവന്‍ പേരും ഉടന്‍ പുറത്തിറങ്ങി. 18, 19, 20 നിലകളിലുള്ള കെട്ടിടത്തിന്‍െറ ഏതാനും ചില്ലുകള്‍ തകര്‍ന്നതായി ഇവിടെ ജോലി ചെയ്യുന്ന അബ്ദുന്നാസര്‍ മഞ്ചേരി ‘ഗള്‍ഫ് മാധ്യമ’ ത്തോട് പറഞ്ഞു.
എന്നാല്‍ വാഹനങ്ങളിലോടുന്നവര്‍ക്കോ, റോഡിലുള്ളവര്‍ക്കോ ഭൂചലനം അനുഭവപ്പെട്ടിട്ടില്ല. കെട്ടിടങ്ങളിലുള്ളവര്‍ കൂട്ടമായി പുറത്തിറങ്ങിയപ്പോഴാണ് പുറത്ത് റോഡിലുള്ള പലരും വിവരമറിയുന്നത്. കാറുകളില്‍ പോകുന്ന പലരും വാഹനം നിര്‍ത്തി കാര്യമന്വേഷിക്കുന്നുണ്ടായിരുന്നു. ഖോബാര്‍ ദഹ്റാന്‍ സ്ട്രീറ്റ്, സില്‍വര്‍ടവര്‍, കോര്‍ണിഷ് തുടങ്ങി പലഭാഗങ്ങളിലുള്ള വലിയ കെട്ടിടങ്ങളില്‍ സമാനമായ അനുഭവമുണ്ടായി. അരമണിക്കൂറോളം നീണ്ട പരിഭ്രാന്തിക്കു ശേഷം എല്ലാവരും ഓഫിസുകളിലേക്ക് മടങ്ങി ജോലി തുടര്‍ന്നു. ഏതാനും കമ്പനികള്‍ ഉച്ചക്ക് ശേഷം അവധി നല്‍കി.
 ജുബൈല്‍ നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. ആളപായമോ കെട്ടിടങ്ങള്‍ക്കോ വസ്തുവകകള്‍ക്കോ നാശമോ ഉണ്ടായതായി റിപ്പോര്‍ട്ടില്ല. റോയല്‍ കമ്മിഷന്‍ ഏരിയയിലെ ചില ഓഫിസുകളില്‍ നിന്നു ജീവനക്കാരെ ഒഴിപ്പിച്ചു.

പരിഭ്രാന്തി പരത്തി നേരിയ ഭൂചലനം

Posted: 09 Apr 2013 11:16 PM PDT

Image: 

ദോഹ: രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ ഇന്നലെയുണ്ടായ നേരിയ ഭൂചലനം പരിഭ്രാന്തി പരത്തി. ഇറാനിലെ ശക്തമായ ഭൂചലനത്തെത്തുടര്‍ന്ന് മറ്റ് ഗള്‍ഫ് രാജ്യങ്ങള്‍ക്കൊപ്പം ഇന്നലെ ഉച്ചകഴിഞ്ഞ് 2.55 ഓടെയാണ് ദോഹ നഗരമടക്കം ഖത്തറിലെ വിവിധ പ്രദേശങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടത്. വളരെ നേരിയ ഭൂചലനമാണ് രാജ്യത്ത് അനുഭവപ്പെട്ടതെന്നും ആളപായമോ നാശനഷ്ടങ്ങളോ ഇല്ലെന്നും ആഭ്യന്തരമന്ത്രാലയം ട്വിറ്ററില്‍ അറിയിച്ചു.
വെസ്റ്റ്ബേ, ദഫ്ന, ദോഹ ജദീദ്, മെഡിക്കല്‍ സിറ്റി, ബിന്‍ ഉംറാന്‍, ബിന്‍ മഹ്മൂദ്, മുംതസ, കോര്‍ണിഷ് ഭാഗങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടതായി പ്രദേശവാസികള്‍ പറയുന്നു. ഉയര്‍ന്ന കെട്ടിടങ്ങളിലുള്ളവര്‍ക്കും ജോലികളില്‍ ഏര്‍പ്പെട്ടിരുന്നവര്‍ക്കുമാണ് ഭൂചലനം കാര്യമായി അനുഭവപ്പെട്ടത്. കുലുക്കവും തലചുറ്റലും അനുഭവപ്പെട്ടതോടെ ദഫ്ന, വെസ്റ്റ്ബേ ഭാഗങ്ങളിലെ കെട്ടിടങ്ങളില്‍ ജോലി ചെയ്തിരുന്നവര്‍ പരിഭ്രാന്തരായി പുറത്തേക്കോടി. നിമിഷങ്ങള്‍ക്കകം സ്ഥലത്തെത്തിയ സിവില്‍ ഡിഫന്‍സ്, അഗ്നിശമനസേന, ലഖ്വിയ അടക്കമുള്ള സുരക്ഷാ വിഭാഗങ്ങള്‍ ഓഫീസുകളില്‍ നിന്നും പാര്‍പ്പിട സമുച്ചയങ്ങളില്‍ നിന്നും നിര്‍മാണം നടക്കുന്ന കെട്ടിടങ്ങളില്‍ നിന്നും ബഹുനില മന്ദിരങ്ങളില്‍ നിന്നും ആളുകളെ ഉടനടി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. വെസ്റ്റ്ബേയില്‍ ഷെറാട്ടണ്‍ പാര്‍ക്കിലും പോസ്റ്റ് ഓഫീസ് ഗ്രൗണ്ടിലേക്കുമാണ് നൂറുകണക്കിന് ആളുകളെ ഒഴിപ്പിച്ചത്.
സ്വദേശികളും വിദേശികളുമടക്കം പരിഭ്രാന്തരായ ജനങ്ങള്‍ ഏറെ നേരം ആശങ്കാകുലാരയി ഇവിടെ ചെലവഴിച്ചു. നിര്‍മാണ ജോലിയിലേര്‍പ്പെട്ടിരുന്ന തൊഴിലാളികളെല്ലാം ജോലി നിര്‍ത്തിവെച്ച് സമീപത്തെ തുറസ്സായ സ്ഥലങ്ങളിലേക്ക് മാറി. ഭൂചലനം അനുഭവപ്പെട്ടയുടന്‍ പ്രധാന കെട്ടിടങ്ങളിലെ സുരക്ഷാ അലാറങ്ങള്‍ ഒരുമിച്ച് മുഴങ്ങിയത് ശബ്ദായമാനമായ അന്തരീക്ഷമാണ് സൃഷ്ടിച്ചത്. . 30 മുതല്‍ 40 വരെ സെക്കന്‍റ് സമയം ഭൂചലനം നീണ്ടുനിന്നതായാണ് അനുഭവസ്ഥര്‍ പറയുന്നത്. വെസ്റ്റ്ബേ ഭാഗത്തെ തുറസ്സായ സ്ഥലങ്ങളെല്ലാം ജനങ്ങളെക്കൊണ്ട് നിറഞ്ഞിരുന്നു.
ദോഹയുടെ പരിസരപ്രദേശങ്ങളിലും പാര്‍പ്പിട സമുച്ചയങ്ങളില്‍ നിന്ന് കുടുംബങ്ങള്‍ പരിഭ്രാന്തരായി പുറത്തേക്കിറങ്ങി. തീരപ്രദേശത്തോട് ചേര്‍ന്ന സ്ഥലങ്ങളിലാണ് ഭൂചലനം ആദ്യം കാര്യമായി അനുഭവപ്പെട്ടത്. പേള്‍ ഖത്തറിലെ  ചില ടവറുകളില്‍ നിന്ന് പ്രത്യേകിച്ച്, നിര്‍മാണം നടക്കുന്നവയില്‍ നിന്ന് ആളുകളെ ഉടനടി ഒഴിപ്പിച്ചു. പൊലിസ് സ്ഥലത്തെത്തി സ്ഥിതിഗതികളുടെ നിയന്ത്രണം ഏറ്റെടുത്തു. സംഭവം നടന്ന് ഒരു മണിക്കൂറിന് ശേഷമാണ് ഭൂരിഭാഗം ഓഫീസുകളുടെയും പ്രവര്‍ത്തനം സാധാരണനിലയിലായത്. സംഭവത്തെത്തുടര്‍ന്ന് ചില സ്ഥാപനങ്ങള്‍ ഇന്നലത്തേക്ക് പ്രവര്‍ത്തനം അവസാനിപ്പിച്ചു.

‘പശുജീവിത’ത്തിന് അറുതിയായി; നാസര്‍ നാട്ടിലേക്ക് മടങ്ങി

Posted: 09 Apr 2013 11:12 PM PDT

Image: 

സലാല: ജോലി ചെയ്തിരുന്ന സ്ഥാപനം കേസില്‍ പെട്ട് പൂട്ടിയതിനെ തുടര്‍ന്ന് അനധികൃത താമസക്കാരനായി മാറി വര്‍ഷങ്ങളോളം ‘പശുജീവിതം’ നയിക്കേണ്ടിവന്ന മലപ്പുറം സ്വദേശി ഒടുവില്‍ നാട്ടിലേക്ക് മടങ്ങി. അലൂമിനിയം ഫാബ്രിക്കേറ്റര്‍ വിസയിലെത്തി ജോലി നഷ്ടപ്പെട്ട് പെരുവഴിയിലായ മലപ്പുറം മറക്കര സ്വദേശി അബ്ദുല്‍ നാസറാണ് ചൊവ്വാഴ്ച നാട്ടിലേക്ക് തിരിച്ചത്. സലാലയിലെ സാമൂഹിക പ്രവര്‍ത്തകരുടെയും സംഘടനകളുടെയും സഹായത്തോടെ സ്വരൂപിച്ച തുക പിഴയായടച്ചതോടെയാണ് ഇയാള്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ വഴിയൊരുങ്ങിയത്. നാസറിന്‍െറ ദുരിതകഥ മൂന്ന് മാസം മുമ്പ് ‘ഗള്‍ഫ് മാധ്യമം’ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
നേരത്തെ ദുബൈയില്‍ ഗ്ളാസ് കട്ടറും ഫാബ്രിക്കേറ്ററുമായി ജോലി ചെയ്ത് പരിചയമുള്ള നാസര്‍ സുഹൃത്ത് മുഖേനയാണ് സലാലയിലെത്തിയത്. ഇവിടെയെത്തി വൈകാതെ സ്ഥാപനം കേസില്‍ പെട്ട് അടച്ചുപൂട്ടി. നടത്തിപ്പുകാരനായ മലയാളി ജയിലിലായി. ഇതിനിടെ നാട്ടില്‍ നാസറിന്‍െറ ഭാര്യക്ക് ഗുരുതരരോഗം പിടിപ്പെട്ട് ചികില്‍സക്കായി വന്‍തുക ചെലവഴിക്കേണ്ടി വന്നു. ഇതോടെ നാസര്‍ വലിയ കടബാധ്യതയുള്ളവനായി. സലാലയില്‍ ജോലി ചെയ്യാന്‍ പറ്റാത്ത അവസ്ഥ കൂടിയായതോടെ തവാത്തീര്‍ മലകളിലേക്ക് വണ്ടി കയറി. പിന്നെ പശുക്കളോടൊപ്പമായിരുന്നു നാസറിന്‍െറ ജീവിതം. പശുക്കളെ മേച്ചും ചാണകം വാരിയും  തുച്ഛ വേതനത്തിന് ജോലി ചെയ്ത് അന്നത്തിനുള്ള വക തേടി. കൂടാതെ ജബലിലെ പൊലീസ് സ്റ്റേഷനില്‍ ഭക്ഷണം വെക്കുന്ന സഹായിയുമായി. ഇതിനിടെ നാസര്‍ ഒളിച്ചോടിയതായി സ്പോണ്‍സര്‍ പൊലീസില്‍ പരാതി നല്‍കി. പരിചയമുള്ള സ്വദേശി പൗരന്‍െറ സഹായത്തോടെ സ്പോണ്‍സറുമായി ബന്ധപ്പെട്ടപ്പോള്‍ അദ്ദേഹത്തിന് വിസക്കും മറ്റിനത്തിലും ചെലവായ 500 റിയാല്‍ വേണമെന്ന് ആവശ്യപ്പെട്ടു. പരിചയക്കാരായ ഒമാനികളുടെ സഹായത്തോടെ കഴിഞ്ഞ ജൂലൈയില്‍ 300 റിയാല്‍ നല്‍കി പാസ്പോര്‍ട്ട് സ്പോണ്‍സറില്‍ നിന്ന് തിരിച്ചു വാങ്ങി. ഇതിനിടെയാണ് നാസറിനെ ജബലില്‍ നിന്ന് സലാലയിലെത്തിച്ച് നാട്ടിലയക്കാനുള്ള എല്ലാ സഹായവും വാഗ്ദാനം ചെയ്ത് മസ്കത്തില്‍ നിന്നുള്ള സാമൂഹ്യപ്രവര്‍ത്തകന്‍ രംഗത്തെത്തിയത്. എന്നാല്‍ ഇയാള്‍ പിന്നീട് തന്‍െറ സഹായം വ്യക്തിപരമായി പരിമിതപ്പെടുത്തിയത് കാര്യങ്ങള്‍ സങ്കീര്‍ണമാക്കി. വര്‍ഷങ്ങളായി വിസ ഇല്ലാതിരുന്നതിനാല്‍ വന്‍തുക പിഴയടക്കേണ്ടിയിരുന്നു. ലേബര്‍ ഡിപ്പാര്‍ട്മെന്‍റിലും  എംബസിയിലും സ്പോണ്‍സര്‍ക്കുമായി നാസറിന് ഒടുക്കേണ്ടി വന്നത് 1306 റിയാലാണ്. ഈ തുകയത്രയും സലാലയിലെ കരുണ വറ്റാത്ത കൈകളില്‍ നിന്ന് പിരിച്ചെടുക്കുകയായിരുന്നു. ഇതിനിടെ തനിക്കെതിരെ ചില കേന്ദ്രങ്ങള്‍ നടത്തിയ അപവാദ പ്രചാരണങ്ങള്‍ പലപ്പോഴും പ്രയാസമുണ്ടാക്കിയതായി നാസര്‍ പറഞ്ഞു. എന്നാല്‍, ഐ.എം.ഐ സലാലയും ഇന്ത്യ ഫ്രറ്റേണിറ്റി ഫോറവും ‘ഗള്‍ഫ് മാധ്യമം’ സലാല ബ്യൂറോയും തന്നെ സഹായിച്ചു. മടക്കയാത്രക്കുള്ള ടിക്കറ്റ് നല്‍കിയ ഇന്ത്യന്‍ എംബസിക്കും അതിനായി ശ്രമിച്ച ഇന്ത്യന്‍ എംബസി കോണ്‍സുലാര്‍ ഏജന്‍റ് മന്‍പ്രീത് സിങിനും തനിക്കായി ഓടിനടന്ന ഷാജഹാന്‍, ഷമീര്‍ എന്നിവര്‍ക്കും നാസര്‍ നന്ദി പറഞ്ഞു. രേഖകള്‍ ശരിയല്ലെങ്കില്‍ എത്രയും വേഗം നാടണയുന്നതാണ് നല്ലതെന്നും അല്ലെങ്കില്‍ തന്നെപ്പോലെ അലയേണ്ടിവരുമെന്നുമാണ് നാസറിന് നല്‍കാനുള്ള ഉപദേശം. രോഗിയായ ഭാര്യയും നാല് പെണ്‍മക്കളുമടങ്ങുന്ന കുടുംബത്തിന്‍െറ ഏക ആശ്രയമായ നാസര്‍ അഞ്ചുവര്‍ഷത്തെ പ്രവാസത്തിന് ശേഷം ചൊവ്വാഴ്ച രാത്രി ഒമ്പതിനുള്ള ഒമാന്‍ എയര്‍ വിമാനത്തില്‍ വെറുംകൈയോടെയാണ് നാട്ടിലേക്ക് മടങ്ങിയത്.

കൊല്ലത്ത് വീണ്ടും സൂര്യാഘാതം

Posted: 09 Apr 2013 11:04 PM PDT

Image: 

കൊല്ലം: കൊല്ലത്ത് രണ്ടുപേര്‍ക്ക് കൂടി സൂര്യാഘാതമേറ്റു. മത്സ്യതൊഴിലാളിയായ തിരുമുല്ലപുരം സ്വദേശി അയ്യപ്പന്‍, സാംസണ്‍ എന്നിവറക്കാണ് സൂര്യാഘാതമേറ്റത്. ഇവര്‍  അടുത്തുള്ള ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്.

സംസ്ഥാനത്ത് ചൊവ്വാഴ്ച നാലിടത്ത് സൂര്യാഘാതം റിപ്പോര്‍ട്ട് ചെയ്തിരുന്നു. പുനലൂര്‍, ആലുവ, കൊട്ടാരക്കര,നിലമ്പൂര്‍ എന്നിവിടങ്ങളിലാണ് സൂര്യാഘാതമുണ്ടായത്. പുനലൂരില്‍ മൂന്നുപേര്‍ക്ക് സൂര്യാഘാതമേറ്റിരുന്നു. വര്‍ക്ക്ഷോപ് ജീവനക്കാരന്‍ ഇളമ്പല്‍ വിഷ്ണുഭവനില്‍ സുരേഷ് (40), ഓട്ടോ ഡ്രൈവര്‍ ഭരണിക്കാവ് ചരുവിളപുത്തന്‍വീട്ടില്‍ നൗഷാദ് (27), പുതിയിടത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ഉമ്മന്നൂര്‍ രവിവിലാസം രഘുനാഥന്‍ (36) എന്നിവര്‍ക്കാണ് ചൊവ്വാഴ്ച പുനലൂരില്‍ സൂര്യാഘാതമേറ്റത്. ഇതോടെ അടുത്തദിവസങ്ങളിലായി പുനലൂരില്‍ സൂര്യാഘാതമേറ്റവരുടെ എണ്ണം നാലായി.

ആലുവയില്‍  ഒരു പെയ്ന്‍റിങ് തൊഴിലാളിക്കും നിലമ്പൂര്‍ ചന്തക്കുന്നില്‍ ഓട്ടോ ഡ്രൈവര്‍ക്കും സൂര്യാഘാതമേറ്റിരുന്നു.

ചെറിയ ഭൂചലനം; വലിയ പരിഭ്രാന്തി

Posted: 09 Apr 2013 10:31 PM PDT

Image: 

അബൂദബി: രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ ചൊവ്വാഴ്ച അനുഭവപ്പെട്ടത് ചെറു ഭൂചലനമാണെങ്കിലും ജനങ്ങള്‍ നന്നേ പരിഭ്രാന്തരായി. അബൂദബി, ദുബൈ, ഷാര്‍ജ, അജ്മാന്‍ എന്നീ എമിറേറ്റുകളിലാണ് ¥ൈവകിട്ട് 3.52ഓടെ ഭൂചലനം ഉണ്ടായത്. എട്ട് മുതല്‍ പത്ത് സെക്കന്‍ഡ് വരെ നീണ്ടുനിന്നതായി അനുഭവസ്ഥര്‍ പറഞ്ഞു. നാശനഷ്ടങ്ങളോ ആളപായമോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ഉയര്‍ന്ന കെട്ടിടങ്ങളില്‍ താമസിക്കുന്നവര്‍ക്കും ജോലി ചെയ്യുന്നവര്‍ക്കുമാണ് ഭൂചലനം അനുഭവപ്പെട്ടത്. ഇവര്‍ ഉടന്‍ തന്നെ പരിഭ്രാന്തരായി പുറത്തേക്കിറങ്ങി.
കുലുക്കവും തലചുറ്റലും അനുഭവപ്പെട്ടതായി പലരും പറഞ്ഞു. സുരക്ഷാ വിഭാഗങ്ങള്‍ ഓഫിസുകളില്‍ നിന്നും പാര്‍പ്പിട സമുച്ചയങ്ങളില്‍ നിന്നും നിര്‍മാണം നടക്കുന്ന കെട്ടിടങ്ങളില്‍ നിന്നും ബഹുനില മന്ദിരങ്ങളില്‍ നിന്നും ആളുകളെ ഉടനടി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. സ്വദേശികളും വിദേശികളുമടക്കം പരിഭ്രാന്തരായ ജനങ്ങള്‍ ഏറെ നേരം ആശങ്കാകുലരായി പുറത്ത് ചെലവഴിച്ചു. നിര്‍മാണ ജോലിയിലേര്‍പ്പെട്ട തൊഴിലാളികളെല്ലാം ജോലി നിര്‍ത്തിവെച്ച് സമീപത്തെ തുറസ്സായ സ്ഥലങ്ങളിലേക്ക് മാറി. തീരപ്രദേശത്തോട് ചേര്‍ന്ന സ്ഥലങ്ങളിലാണ് ഭൂചലനം ആദ്യം കാര്യമായി അനുഭവപ്പെട്ടത്. 3.22ന് ഇറാനില്‍ 6.3 മാഗ്നിറ്റ്യൂഡ് രേഖപ്പെടുത്തിയ ആദ്യ ഭൂചലനത്തിന്‍െറ തുടര്‍ ചലനമാണ് യു.എ.ഇയില്‍ അരമണിക്കൂറിന് ശേഷം അനുഭവപ്പെട്ടതെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണകേന്ദ്രം വക്താവ് പറഞ്ഞു. അബൂദബിയില്‍നിന്ന് 500 കിലോമീറ്റര്‍ അകലെയുള്ള ഇറാനിലെ ഷിറാസ് ആയിരുന്നു ഇതിന്‍െറ പ്രഭവകേന്ദ്രം. അവിടെ 5.4 മാഗ്നിറ്റ്യൂഡ് ആണ് രേഖപ്പെടുത്തിയത്. 4.0 മാഗ്നിറ്റ്യൂഡ് രേഖപ്പെടുത്തിയ ഭൂചലനമാണ് യു.എ.ഇയില്‍ അനുഭവപ്പെട്ടതെന്ന് വക്താവ് പറഞ്ഞു. യു.എ.ഇയില്‍ സൂനാമി മുന്നറിയിപ്പ് ഇല്ലെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
അബൂദബിയില്‍ ഇലക്ട്ര സ്ട്രീറ്റ്, നജ്ദ റോഡ്, ജവാസാത്ത്, അല്‍ ഫലാഹ്, അബൂദബി മാള്‍, കോര്‍ണിഷ്, റീം ഐലന്‍ഡ് എന്നിവിടങ്ങളിലെല്ലാം ആളുകള്‍ കെട്ടിടത്തില്‍ നിന്നിറങ്ങി പുറത്ത് തടിച്ചുകൂടി. താമസസ്ഥലത്ത് ഇരിക്കുകയായിരുന്ന തനിക്ക് ഭൂചലനം അനുഭവപ്പെട്ടതായി ഇലക്ട്രയില്‍ താമസിക്കുന്ന തൃശൂര്‍ സ്വദേശി ഗ്ളെന്നി പുലിക്കോട്ടില്‍ ‘ഗള്‍ഫ് മാധ്യമ‘ത്തോട് പറഞ്ഞു. ഉടന്‍ കെട്ടിടത്തില്‍ നിന്ന് താഴേക്കിറങ്ങി. സമീപത്തെ ബഹുനില കെട്ടിടങ്ങളില്‍ നിന്നെല്ലാം പരിഭ്രാന്തരായി ആളുകള്‍ കൂടി നിന്നിരുന്നു. അബൂദബി മാളിന് അരികിലെ കെട്ടിടങ്ങളില്‍ നിന്ന് സിവില്‍ ഡിഫന്‍സ് ആളുകളെ ഒഴിപ്പിച്ചതായി കണ്ണൂര്‍ സ്വദേശി അബൂബക്കര്‍ പറഞ്ഞു.
ദുബൈ: ഭൂചലനത്തെ തുടര്‍ന്ന് ജബല്‍ അലി, മറീന, ജുമൈറ ലേക് ടവേഴ്സ്, ടീകോം, മീഡിയ സിറ്റി എന്നിവിടങ്ങളിലെ കെട്ടിടങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു. 18ാം നിലയിലെ തന്‍െറ ഓഫിസില്‍ ഭൂചലനം അനുഭവപ്പെട്ടതായി ടീകോമിലെ തുരയ്യ ടെലികമ്യൂണിക്കേഷന്‍ ടവറില്‍ ജോലി ചെയ്യുന്ന ഷൈനി ഷാജുദ്ദീന്‍ പറഞ്ഞു. സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകളിലൂടെയും ഉടനടി ഭൂചലനത്തിന്‍െറ സന്ദേശങ്ങള്‍ പരന്നു. ബുര്‍ജ് ഖലീഫയില്‍ ഭൂചലനം അനുഭവപ്പെട്ടില്ലെന്നായിരുന്നു ഷിറാസ് ഗിദ്വാനിയുടെ ട്വിറ്റര്‍ സന്ദേശം.  
ഷാര്‍ജ: ഷാര്‍ജയില്‍ ബുഹൈറ കോര്‍ണിഷ്, അല്‍ക്കാന്‍, അല്‍ താവൂന്‍, റോള, അല്‍ വഹ്ദ, ഖാസിമിയ, ബുത്തീന, മൈസലൂണ്‍, നസ്റിയ, മജറ, തുടങ്ങിയ ജനവാസ മേഖലകളിലും വ്യവസായ മേഖലകളിലും ഭൂചലനം അനുഭവപ്പെട്ടതായി ഇവിടെയുള്ളവര്‍ പറഞ്ഞു.
മിക്ക താമസ സ്ഥലങ്ങളിലും സ്ത്രീകള്‍ മാത്രമാണ് സംഭവ സമയത്ത് ഉണ്ടായിരുന്നത്. ഭൂമികുലുക്കം അനുഭവപ്പെട്ടപ്പോള്‍ തന്നെ ഇവര്‍ ജോലിക്ക്പോയ കുടുംബനാഥന്മാരെ വിളിച്ച് ഭീതി അറിയിച്ചു. കാര്യമറിയാതെ കുട്ടികളും ഭയന്നു. ഷാര്‍ജയിലെ ബഹുനില കെട്ടിടങ്ങളില്‍ നിന്ന് ആളുകള്‍ താഴെയിറങ്ങി നിന്നു.
ബുഹൈറ കോര്‍ണിഷിലെ ക്രസന്‍റ് ടവറില്‍ നിന്ന് സുരക്ഷ കണക്കിലെടുത്ത് ആളുകളെ താഴെയിറക്കി. ചിലയിടങ്ങളില്‍ കസേരകള്‍ മറിഞ്ഞ് വീണതായും വൈദ്യുതി വിളക്കുകള്‍ പൊട്ടിയതായും റിപ്പോര്‍ട്ടുകളുണ്ട്. ഭൂമികുലുക്കത്തില്‍ തന്‍െറ സ്ഥാപനത്തിലെ കസേര മറിഞ്ഞ് വീണതായി അല്‍ താവൂന്‍ ഭാഗത്ത് റസ്റ്റോറന്‍റ് നടത്തുന്ന ലത്തീഫ് പറഞ്ഞു.
അജ്മാന്‍: അജ്മാനില്‍ ബുസ്താനില്‍ ഭൂചലനം അനുഭവപ്പെട്ടതായി എടപ്പാള്‍ സ്വദേശിയും അല്‍ അമീര്‍ സ്കൂള്‍ വൈസ് പ്രിന്‍സിപ്പലുമായ അബു സാലിഹ് പറഞ്ഞു. ജെര്‍ഫിലും ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്.

രാജ്യത്തിന്‍െറ പല ഭാഗത്തും നേരിയ ഭൂചലനം

Posted: 09 Apr 2013 10:09 PM PDT

Image: 

കുവൈത്ത് സിറ്റി: ഇറാന്‍ തീര നഗരമായ ബൂശഹ്ര്‍ പ്രഭവ കേന്ദ്രമായുണ്ടായ ഭൂചലനത്തിന്‍െറ അലയൊലി കുവൈത്തിലും. രാജ്യത്തിന്‍െറ പല ഭാഗങ്ങളിലും ചൊവ്വാഴ്ച വൈകീട്ട് മൂന്ന് മണിയോടെ നേരിയ ഭൂചലനം അനുഭവപ്പെട്ടു. രാജ്യത്ത് ഒരിടത്തും ആളപായമോ കാര്യമായ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ഇറാന്‍െറ പടിഞ്ഞാറന്‍ തീരത്തുള്ള നഗരമായ ബൂശഹ്റിനടുത്തായിരുന്നു റിക്ടര്‍ സ്കെയിലില്‍ 6.3രേഖപ്പെടുത്തിയ ഭൂചലനം. അതുകൊണ്ടുതന്നെ കുവൈത്തിന്‍െറ കിഴക്കന്‍ മേഖലകളിലാണ് ഭൂമിക്കുലുക്കം അനുഭവപ്പെട്ടത്. മങ്കഫ്, അബൂഹലീഫ, മഹ്ബൂല, ഫഹാഹീല്‍ പ്രദേശങ്ങളിലും കുവൈത്ത് സിറ്റിയുടെ ചില ഭാഗങ്ങളിലുമൊക്കെ ഭൂചലനമുണ്ടായി. പലയിടത്തും സെക്കന്‍റുകളുടെ ഇടവേളയില്‍ രണ്ടു തവണയായാണ് കുലുങ്ങിയത്. വളരെ നേരിയ തോതിലുള്ള ചലനമാണ് ഉണ്ടായതെന്നതിനാല്‍ ഗള്‍ഫിലെ മറ്റു ചില മേഖലകളിലുണ്ടായതുപോലെ ആളുകള്‍ കെട്ടിടങ്ങളില്‍നിന്ന് ഇറങ്ങിയോടുകയോ ഒഴിയാന്‍ അധികൃതര്‍ മുന്നറിയിപ്പ് നല്‍കുകയോ ഉണ്ടായില്ല.
ഓഫീസുകളിലും വീടുകളിലുമൊക്കെയുള്ളവര്‍ക്ക് ഭൂചലനം അനുഭവപ്പെട്ടു. കെട്ടിടങ്ങളുടെ ഉയര്‍ന്ന നിലകളിലുള്ളവര്‍ക്കാണ് കുലുക്കം അനുഭവപ്പെട്ടത്. ചെറിയ വിറയലും തലക്കറക്കം പോലുള്ള അവസ്ഥയുമുണ്ടായെങ്കിലും പലര്‍ക്കും സംഭവിച്ചത് ഭൂചലനമാണെന്ന് മനസ്സിലായില്ല.
ഫോണ്‍ ചെയ്തുകൊണ്ടിരിക്കെ തല കറങ്ങുന്നതുപോലെ തോന്നിയെന്നും സെക്കന്‍റുകളുടെ ഇടവേളയില്‍ വീണ്ടും കെട്ടിടം ചെറുതായി കുലുങ്ങിയെന്നും മങ്കഫില്‍ താമസിക്കുന്ന കോട്ടയം സ്വദേശി ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. ചെറിയ മയക്കത്തിലായിരുന്ന തനിക്ക് കട്ടില്‍ കുലുങ്ങുന്നതായി അനുഭവപ്പെട്ടതായി അബൂഹലീഫയില്‍ താമസിക്കുന്ന വടകര സ്വദേശി പറഞ്ഞു. ഓഫീസില്‍ ജോലി ചെയതുകൊണ്ടിരിക്കെ കെട്ടിടം ചെറുതായി കുലുങ്ങിയതായി എറണാകുളം സ്വദേശിയും അനുഭവം പങ്കുവെച്ചു.

 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP