ഷിബുവധം: എട്ട് പ്രതികള്‍ അറസ്റ്റില്‍; രണ്ടുപേര്‍ ഒളിവില്‍ Posted: 31 Mar 2013 12:06 AM PDT വര്‍ക്കല: പാളയംകുന്നിന് സമീപം ജനതാ ജങ്ഷന്‍ ചരുവിള വീട്ടില്‍ ഷിബു (30)വിനെ വെട്ടിക്കൊന്ന കേസില്‍ എട്ട് പേരെ അറസ്റ്റ് ചെയ്തതായി ആറ്റിങ്ങല്‍ ഡിവൈ.എസ്.പി പ്രതാപന്‍നായര്‍ , വര്‍ക്കല സി.ഐ എസ്. ഷാജി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രണ്ട് പ്രതികള്‍ ഒളിവിലാണ്. പിടിയിലായവരെ വര്‍ക്കല കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പാളയംകുന്ന് ജനതാജങ്ഷന്‍ പുത്തന്‍വിള കൊച്ചുവീട്ടില്‍ വലിയ തമ്പിയെന്ന ഷിജു (28), അനുജന്‍ കൊച്ചുതമ്പിയെന്ന ഷിജിന്‍ (25), സുഹൃത്തുക്കളായ കോവൂര്‍ കുന്നുവിള വീട്ടില്‍ ഓട്ടോ ഡ്രൈവറായ തക്കുടു എന്ന മുനീര്‍ (24), കോവൂര്‍ കൊച്ചുപൊയ്ക വിളവീട്ടില്‍ അപ്പി എന്ന പ്രദീപ് (32), വണ്ടിപ്പുര ചരുവിള വീട്ടില്‍ അനീഷ് (23), ജനതാമുക്ക് വലിയപൊയ്കയില്‍ ചരുവിളവീട്ടില്‍ സിനു എന്ന സുനില്‍കുമാര്‍ (23), കുന്നുവിള കൊച്ചുപൊയ്ക വീട്ടില്‍ ഷിജു (23), കോവൂര്‍ കുന്നുവിള വീട്ടില്‍ അജിത്ത് (21) എന്നിവരാണ് അറസ്റ്റിലായത്. ബുധനാഴ്ച രാത്രി ഒമ്പതിനാണ് കൊലപാതകം നടന്നത്.തമ്പിമാരുടെ അകന്ന ബന്ധുവായ യുവതിയാണ് കൊല്ലപ്പെട്ട ഷിബുവിന്‍െറ ഭാര്യ. ഇവരെ നിയമപരമായി വിവാഹം കഴിച്ചിട്ടില്ലെങ്കിലും ഒരുമിച്ച് താമസിച്ചുവരികയായിരുന്നു. മദ്യപാനിയായ ഷിബു അടുത്തിടെ തമ്പിമാരുടെ വീട്ടിലെത്തി വഴക്കടിക്കുകയും കൊച്ചുതമ്പിയുടെ മൂന്ന് വയസ്സുള്ള മകളെ നിലത്തേക്കെറിഞ്ഞ് പരിക്കേല്‍പ്പിക്കുകയും മാതാവിനെ ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്തിരുന്നു. ഇതിന് തമ്പിമാര്‍ പ്രതികാരം വീട്ടാന്‍ ഒരുങ്ങുന്നെന്നറിഞ്ഞ ഷിബു കണ്ണൂരില്‍ ഒളിവില്‍ പോയി. 27ന് ജനതാജങ്ഷന് സമീപത്തെ കാങ്കുളം ക്ഷേത്രത്തിലെ ഉത്സവത്തില്‍ പങ്കെടുക്കാനാണ് മടങ്ങിയെത്തിയത്. ഉത്സവ പരിപാടികള്‍ കണ്ട് മടങ്ങിയെത്തിയ ഷിബു വീടിന്‍െറ ടെറസില്‍ ഉറങ്ങാന്‍ കിടന്നു. അനുജനും ഒപ്പമുണ്ടായിരുന്നു. ഈ വിവരം അറിഞ്ഞാണ് തമ്പിമാരും സുഹൃത്തുക്കളും മാരകായുധങ്ങളുമായി എത്തിയത്. ടെറസില്‍ വെച്ച് അടിപിടിയായി. ഇതിനിടെ ഷിബു താഴേക്ക് ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചു. അക്രമികള്‍ ഇയാളെ പിന്തുടര്‍ന്ന് കമ്പി, വെട്ടുകത്തി, കുറുവടി എന്നിവകൊണ്ട് ആക്രമിക്കുകയായിരുന്നു. തലക്ക് ആഴത്തില്‍ വെട്ടുകയും കരിങ്കല്ലുകൊണ്ട് തലക്കിടിച്ച് മരണം ഉറപ്പാക്കുകയുമായിരുന്നു. ശരീരത്താകമാനം 25 ഓളം മുറിവുകളുണ്ടായിരുന്നു. സംഭവസ്ഥലത്ത് തന്നെ ഷിബു മരിച്ചു. കൊലക്കുപയോഗിച്ച ആയുധങ്ങളില്‍ ചിലത് കണ്ടെടുത്തിട്ടുണ്ടെന്നും കൂടുതല്‍ അന്വേഷണത്തിനായി ഇവരെ കസ്റ്റഡിയില്‍ വാങ്ങുമെന്നും ഡിവൈ.എസ്.പി പറഞ്ഞു. പ്രതികള്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ അല്ല. കൊല്ലപ്പെട്ട ഷിബു ക്രിമിനല്‍ പശ്ചാത്തലമുള്ളയാളായിരുന്നു . അയിരൂര്‍ എസ്.ഐമാരായ വി.എസ്.പ്രശാന്ത്, തിലകന്‍, കല്ലമ്പലം എസ്.ഐ പ്രവീണ്‍കുമാര്‍, വര്‍ക്കല എസ്.ഐ ടി.എസ്. ശിവപ്രകാശ്, എ.എസ്.ഐമാരായ ദറാജുദ്ദീന്‍, അനില്‍, ഉണ്ണി, മധുസൂദനക്കുറുപ്പ്, നവാസ്, ഹെഡ്കോണ്‍സ്റ്റബിള്‍മാരായ ഷംസ്, ബിജു, അനില്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്. |
ഭൂരഹിത ദലിത് കുടുംബങ്ങള്‍ക്ക് ഭൂമിയും വീടും നല്‍കണം -ചെന്നിത്തല Posted: 31 Mar 2013 12:03 AM PDT ശാസ്താംകോട്ട: സംസ്ഥാനത്തെ ഭൂരഹിതരായ മുഴുവന്‍ ദലിത് കുടുംബങ്ങള്‍ക്കും ഭൂമിയും വീടും നല്‍കാന്‍ സമഗ്രപദ്ധതി ആസൂത്രണംചെയ്യാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് രമേശ് ചെന്നിത്തല. സാമൂഹിക സുരക്ഷിതത്വത്തിന്‍െറ അടിസ്ഥാനഘടകം ഭൂമിയായിരിക്കെ ഭൂരഹിത ദലിത് കുടുംബങ്ങള്‍ അഭിമുഖീകരിക്കുന്ന അരക്ഷിതാവസ്ഥ കണ്ടില്ലെന്ന് വെക്കാനാവില്ല. കുന്നത്തൂര്‍ താലൂക്കിലെ പോരുവഴി കുറുമ്പകര ദലിത് കോളനിയിലെ ‘ഗാന്ധിഗ്രാമം’ പരിപാടിക്ക് മുന്നോടിയായി ചേര്‍ന്ന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ചെന്നിത്തല. വിവിധ ആവശ്യങ്ങള്‍ക്കായി ദലിതര്‍ വാങ്ങിയ മുഴുവന്‍ കടങ്ങളും എഴുതിത്തള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോടിക്കണക്കിന് രൂപയാണ് ഇതിനകം ദലിത് ക്ഷേമത്തിനായി കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ ചെലവഴിച്ചത്. പക്ഷേ ഇതിന്‍െറ പ്രയോജനം ഈ ജനതക്ക് ലഭിച്ചിട്ടില്ലെന്നത് വ്യക്തമാണ്. സംസ്ഥാനത്തെ ദലിത് കോളനി അന്തേവാസികളുടെ ജീവിതാവസ്ഥ ഇതിനുള്ള ഏറ്റവും വലിയ തെളിവാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഗാന്ധിഗ്രാമം സ്വാഗതസംഘം ചെയര്‍മാനും കെ.പി.സി.സി ജനറല്‍ സെക്രട്ടറിയുമായ ഡോ. ശൂരനാട് രാജശേഖരന്‍ അധ്യക്ഷതവഹിച്ചു. തെന്നല ബാലകൃഷ്ണപിള്ള, കെ.സി. രാജന്‍, കെ.പി.സി.സി വൈസ് പ്രസിഡന്‍റ് ഭാരതീപുരം ശശി, ജനറല്‍ സെക്രട്ടറി പത്മജാ വേണുഗോപാല്‍, ഡി.സി.സി പ്രസിഡന്‍റ് പ്രതാപവര്‍മതമ്പാന്‍, ഗാന്ധിഗ്രാമം സംസ്ഥാന കോഓഡിനേറ്റര്‍ ഡോ. എം.എ. കുട്ടപ്പന്‍, വി.പി. സജീന്ദ്രന്‍ എം.എല്‍.എ, എ. വിശാലാക്ഷ്മി, കെ.പി.സി.സി സെക്രട്ടറിമാരായ ജി. രതികുമാര്‍, മണക്കാട് സുരേഷ്, എം.എം. നസീര്‍, വഴകുളം മധു, ചാമക്കാല ജ്യോതികുമാര്‍, രാജ്മോഹന്‍ ഉണ്ണിത്താന്‍ എന്നിവര്‍ സംസാരിച്ചു. |
അടിമാലിയില്‍ നാലുപേര്‍ക്ക് കൂടി ഡെങ്കിപ്പനി; രോഗ ബാധിതര്‍ 20 Posted: 30 Mar 2013 11:59 PM PDT അടിമാലി: അടിമാലിയില്‍ നാലുപേര്‍ക്ക് കൂടി ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഇതോടെ രോഗ ബാധിതരുടെ എണ്ണം 20 ആയി. അടിമാലി ടൗണില്‍ ചായക്കട നടത്തുന്ന രണ്ടുപേര്‍ക്കും വീട്ടമ്മക്കും ലബോറട്ടറി ജീവനക്കാരിക്കുമാണ് ശനിയാഴ്ച ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ശനിയാഴ്ച അടിമാലി താലൂക്കാശുപത്രിയില്‍ ചികിത്സ തേടി എത്തിയവരില്‍ 385 പേര്‍ക്കും പനിയായിരുന്നു. ഇവരില്‍ ചിലര്‍ക്ക് മഞ്ഞപ്പിത്തത്തിന്‍െറയും ചിക്കന്‍പോക്സിന്‍െറയും ലക്ഷണങ്ങള്‍ കണ്ടെത്തി. വെള്ളിയാഴ്ച താലൂക്കാശുപത്രിയില്‍ തുറന്ന ഡെങ്കിപ്പനി വാര്‍ഡില്‍ ഒമ്പത് രോഗികള്‍ ചികിത്സയിലുണ്ട്. മറ്റ് രോഗികളില്‍ ചിലര്‍ അടിമാലിയിലെ സ്വകാര്യ ആശുപത്രികളിലാണുള്ളത്. താലൂക്കാശുപത്രിയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പനി ഒ.പി തുടങ്ങുമെന്ന് ഡി.എം.ഒ പി.ജെ. അലോഷ്യസ് അറിയിച്ചത് ഇതുവരെ തുറന്നിട്ടില്ല. ആവശ്യത്തിന് ഡോക്ടര്‍മാര്‍ ഇല്ലാത്തതും ഏറെ പ്രശ്നങ്ങള്‍ വിളിച്ചുവരുത്തുന്നുണ്ട്. പനിയുമായി എത്തുന്നവര്‍ ഡോക്ടറെ കാണാന്‍ മൂന്ന് മുതല്‍ നാലുമണിക്കൂര്‍ വരെ ഒ.പിയില്‍ ചെലവഴിക്കണം. പലരും തളര്‍ന്ന് വീഴുമ്പോള്‍ അത്യാഹിത വിഭാഗത്തിലുള്ള ഡോക്ടര്‍ എത്തിയാണ് പരിശോധിക്കുന്നത്. താലൂക്കാശുപത്രിയിലെ ഒ.പി കൂടുതല്‍ കാര്യക്ഷമമാക്കണമെന്ന് ഇവിടെ എത്തുന്നവര്‍ ആവശ്യപ്പെടുന്നു. ടൗണിലെ ഹോട്ടലുകളും മറ്റ് ആഹാര വിതരണ കേന്ദ്രങ്ങളും വൃത്തിഹീന സാഹചര്യത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ടൗണിലെ ഓടകളെല്ലാം മാലിന്യം നിറഞ്ഞ് ദുര്‍ഗന്ധപൂരിതമാണ്. ഈച്ച-കൊതുക് മുതലായവയുടെ വ്യാപനമാണ് ഇപ്പോഴത്തെ പകര്‍ച്ചവ്യാധിക്ക് കാരണം. |
മുല്ലപ്പെരിയാര്‍ അണക്കെട്ടിലേക്ക് തമിഴ്നാട് വക ഉല്ലാസയാത്ര Posted: 30 Mar 2013 11:59 PM PDT കുമളി: വേനല്‍ അവധിയായതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ടിലേക്ക് അനധികൃത ഉല്ലാസ യാത്രകള്‍ പെരുകുന്നു. അണക്കെട്ടില്‍ ആളുകള്‍ അനധികൃതമായി എത്തുന്നത് തടയാന്‍ കേരള പൊലീസിനെ നീക്കി പകരം കേന്ദ്ര സേനയെ നിയോഗിക്കണമെന്ന് തമിഴ്നാട് സര്‍ക്കാര്‍ മുറവിളി കൂട്ടുന്നതിനിടെയാണ് ബന്ധുക്കളും സുഹൃത്തുക്കളുമായി ഉദ്യോഗസ്ഥരുടെ ഉല്ലാസ യാത്ര. കേരളത്തിലെ മാധ്യമ പ്രവര്‍ത്തകര്‍ക്കടക്കം ഇപ്പോഴും നിയന്ത്രണങ്ങളും നിരോധവും നിലനില്‍ക്കെയാണ് അണക്കെട്ടിലേക്ക് തമിഴ്നാടിന്‍െറ രണ്ട് ബോട്ടുകള്‍ ഉപയോഗിച്ച് ഉല്ലാസ യാത്ര നടത്തുന്നത്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ഒരോ ദിവസവും നിരവധി ആളുകളാണ് അണക്കെട്ടിലെത്തുന്നത്. ഇവരെ ആവശ്യമായ സുരക്ഷാ പരിശോധനകളൊന്നും കൂടാതെ തമിഴ്നാടിന്‍െറ നിര്‍ബന്ധത്തിന് വഴങ്ങി പൊലീസ് അണക്കെട്ടില്‍ പ്രവേശിക്കാന്‍ അനുവദിച്ചുവരുന്നു. കേരളത്തില്‍നിന്നുള്ളവരെ അണക്കെട്ടിന്‍െറ പരിസരത്ത് പോലും അടുപ്പിക്കാതെയാണ് വനം-പൊലീസ് അധികൃതര്‍ വിലക്ക് നടപ്പാക്കുന്നത്. എന്നാല്‍, തമിഴ്നാട്ടില്‍നിന്ന് കുടുംബത്തോടെ ഉല്ലാസ യാത്ര നടത്തുന്നവരെ തടയാന്‍ വനം-പൊലീസ് അധികൃതര്‍ ഭയക്കുന്നത് അണക്കെട്ടിന്‍െറ സുരക്ഷക്ക് തന്നെയാണ് വെല്ലുവിളി ഉയര്‍ത്തുന്നത്. അണക്കെട്ടില്‍ ഔദ്യാഗിക ആവശ്യങ്ങള്‍ക്കായി ഉദ്യോഗസ്ഥര്‍ക്കും ഭരണാധികാരികള്‍ക്കും മാത്രമാണ് പ്രവേശിക്കാന്‍ അനുമതിയുള്ളത്. ശനിയാഴ്ച അണക്കെട്ടിലേക്ക് ഉല്ലാസ യാത്രക്കെത്തിയ തമിഴ്നാട് സംഘത്തെ ബോട്ട്ലാന്‍ഡിങ്ങില്‍ പൊലീസ് തടഞ്ഞെങ്കിലും പിന്നീട് വനപാലകര്‍ പോകാന്‍ അനുവദിക്കുകയായിരുന്നു. |
തിരുവല്ലയില്‍ പാചകവാതക വിതരണം അവതാളത്തില്‍ Posted: 30 Mar 2013 11:56 PM PDT തിരുവല്ല: തിരുവല്ലയിലെ ഗാര്‍ഹിക പാചകവാതക വിതരണം അവതാളത്തിലായി. ഏപ്രില്‍ ഒന്നുമുതല്‍ ജില്ലയില്‍ സബ്സിഡി പരിധയില്‍ ഒമ്പത് സിലിണ്ടറുകള്‍ മാത്രമേ ലഭിക്കൂ എന്നിരിക്കെ സാമ്പത്തിക വര്‍ഷാവസാനം തുടര്‍ച്ചയായി പൊതുഅവധി വന്നതാണ് ഉപഭോക്താക്കളെ വെട്ടിലാക്കിയത്. മാര്‍ച്ച് 31 ഞായറാഴ്ച ആയതിനാല്‍ അവധി ദിനമായതും പെസഹ വ്യാഴവും ദു$ഖവെള്ളിയും സിലിണ്ടറുമായുള്ള ലോറികള്‍ എത്താഞ്ഞതും പ്രാദേശിക വിതരണത്തിന് തടസ്സമായി.ഗാര്‍ഹിക പാചകവാതകത്തിന് സിലിണ്ടര്‍ ഒന്നിന് 441 രൂപയാണ് ഇപ്പോള്‍ ഗ്യാസ് ഏജന്‍സികള്‍ ഈടാക്കുന്നത് . കൂടാതെ, വീടുകളില്‍ സിലിണ്ടറുകള്‍ എത്തിച്ചു തരുന്നതിന് വാഹന വാടകക്കൂലിയും അധികമായി ഈടാക്കുന്നുണ്ട്. എന്നാല്‍, ഏപ്രില്‍ ഒന്നു മുതല്‍ ഒരു ഗാര്‍ഹിക പാചകവാതക ഉപഭോക്താവിന് ഒമ്പത് സബ്സിഡി ഗ്യാസ് സിലിണ്ടറുകളെ ലഭിക്കുകയുള്ളൂ. ഒരു സിലിണ്ടറിന് 930 രൂപയും വാഹന വാടകക്കൂലിയും ഒരുമിച്ച് ഗ്യാസ് ഏജന്‍സിക്ക് നല്‍കണം. സബ്സിഡി തുക ബാങ്ക് അക്കൗണ്ടിലേക്ക് നിക്ഷേപിക്കും. എന്നാല്‍, ഗ്യാസ് സിലിണ്ടറിനായി ഉപഭോക്താക്കള്‍ രണ്ടുദിവസത്തെ അവധി കഴിഞ്ഞ് ശനിയാഴ്ച രാവിലെ മുതല്‍ നീണ്ട ക്യൂവില്‍ അകപ്പെട്ടിരിക്കുകയാണ്. പ്ളാന്‍റില്‍നിന്ന് സിലിണ്ടറുമായി ലോറി എത്തുമെന്ന് ഗ്യാസ് ഏജന്‍സികള്‍ പറയുന്നെങ്കിലും വ്യക്തത ഇല്ലാത്തതിനാല്‍ ഉപഭോക്താക്കളും ഗ്യാസ് ഏജന്‍സി ജീവനക്കാരും തമ്മിലും ഉപഭോക്താക്കള്‍ പരസ്പരവും നിരവധി തവണ വാക്കേറ്റം ഉണ്ടായി.ഗ്യാസ് സിലിണ്ടറിന് ബുക് ചെയ്തിട്ടും മാസങ്ങള്‍ കഴിഞ്ഞും സിലിണ്ടറുകള്‍ ലഭിക്കാത്തത് ഏജന്‍സിയില്‍ വാക്കേറ്റത്തിനിടയായി. എന്നാല്‍, ബുക് ചെയ്ത സിലിണ്ടറുകളുമായി വീടുകളില്‍ എത്തിയപ്പോള്‍ ഉപഭോക്താവ് ഇല്ലാഞ്ഞതാണ് ഗ്യാസ് ലഭിക്കാതിരിക്കാന്‍ കാരണമെന്ന് ഏജന്‍സികള്‍ പറയുന്നു. ഉപഭോക്താവില്ലാത്ത വീടുകളില്‍ ഗ്യാസ് സിലിണ്ടര്‍ വിതരണം നടന്നില്ലെങ്കില്‍ അപ്രകാരം രേഖപ്പെടുത്തേണ്ടതിനു പകരം ഗ്യാസ് സിലിണ്ടര്‍ മറിച്ചുവില്‍ക്കുകയാണ് പതിവെന്നും വ്യാപക ആക്ഷേപമുണ്ട്. |
അറവുശാല മാലിന്യം മീനച്ചിലാറ്റിലേക്ക് Posted: 30 Mar 2013 11:52 PM PDT ഈരാറ്റുപേട്ട: പഞ്ചായത്തിന്‍െറ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ആധുനിക അറവുശാലയില്‍നിന്നുള്ള മാലിന്യം മീനച്ചിലാറ്റിലേക്ക്. മാടുകളുടെ രക്തവും ചാണകവുമുള്‍പ്പെടെയാണ് പുഴയിലേക്കൊഴുക്കുന്നത്. നേരത്തേ കരാറുകാര്‍ക്ക് ലേലത്തില്‍ നല്‍കിയിരുന്ന അറവുശാലയുടെ പ്രവര്‍ത്തനം ഇപ്പോള്‍ പഞ്ചായത്ത് നേരിട്ടാണ് നടത്തുന്നത്. അറവുശാലയില്‍ നിന്നുള്ള മാലിന്യ പ്രശ്നത്തെത്തുടര്‍ന്ന് മുമ്പ് കലക്ടര്‍ ഇടപെട്ട് പ്രവര്‍ത്തനം തടഞ്ഞിരുന്നു. പഞ്ചായത്ത് അധികൃതര്‍ ജനങ്ങളുടെ കണ്ണില്‍പ്പൊടിയിടാന്‍ ചില നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തി മാലിന്യപ്രശ്നം പരിഹരിച്ചുവെന്ന് അധികൃതരെ ധരിപ്പിച്ച് വീണ്ടും തുറക്കുകയായിരുന്നു. കശാപ്പുചെയ്യുന്ന മാടുകളെ തലേദിവസം അറവുശാലയില്‍ ഹാജരാക്കി മൃഗഡോക്ടര്‍ സാക്ഷ്യപ്പെടുത്തി പിറ്റേദിവസം കശാപ്പ് ചെയ്ത ശേഷമെ മാംസം വില്‍ക്കാന്‍ പാടുള്ളുവെന്നാണ് നിയമം. എന്നാല്‍, ഡോക്ടറുടെ പരിശോധന നടക്കുന്നില്ല. ഈസ്റ്റര്‍ പ്രമാണിച്ച് കൂടുതല്‍ മാടുകളെ അറക്കാന്‍ ഇടയായതാണ് ഇപ്പോള്‍ രൂക്ഷമായ മാലിന്യ പ്രശ്നത്തിന് കാരണമായത്. മീനച്ചിലാറിന്‍െറ സംരക്ഷണത്തിന് പഞ്ചായത്ത് പദ്ധതികള്‍ തയാറാക്കുമ്പോള്‍ത്തന്നെ പഞ്ചായത്തിന്‍െറ മേല്‍നോട്ടത്തില്‍ മീനച്ചിലാറിന്‍െറ തീരത്ത് ഗുരുതര മാലിന്യപ്രശ്നം ഉണ്ടാകുന്നത് കടുത്ത ജനരോഷത്തിന് കാരണമാകുന്നുണ്ട്. |
സമ്പൂര്‍ണ ശുചിത്വ വാര്‍ഡ് പ്രഖ്യാപനം ഏപ്രില്‍ 23ന് Posted: 30 Mar 2013 11:43 PM PDT ആലപ്പുഴ: നഗരസഭയിലെ സമ്പൂര്‍ണ ശുചിത്വ വാര്‍ഡുകളുടെ പ്രഖ്യാപനം ഏപ്രില്‍ 23ന് നഗരചത്വരത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നടത്തും. നഗരസഭയിലെ 12ഓളം വാര്‍ഡുകളാണ് സമ്പൂര്‍ണ ശുചിത്വ വാര്‍ഡുകളായി പ്രഖ്യാപിക്കുക. തോമസ് ഐസക് എം.എല്‍.എ, നഗരസഭാ ചെയര്‍പേഴ്സണ്‍ മേഴ്സി ഡയാന മാസിഡോ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചതാണിത്. ജൈവമാലിന്യ സംസ്കരണം അതത് വാര്‍ഡുകളില്‍ തന്നെ നിര്‍വഹിക്കുക, പ്ളാസ്റ്റിക് മാലിന്യം വേര്‍തിരിച്ച് നല്‍കുക, റോഡരികിലെ ചപ്പുചവറുകള്‍ നീക്കം ചെയ്യുക എന്നീ മൂന്ന് മാനദണ്ഡങ്ങള്‍ പാലിക്കുന്ന വാര്‍ഡുകളെയാണ് ശുചിത്വ വാര്‍ഡുകളായി പ്രഖ്യാപിക്കുക. ഇതിന്‍െറ ഭാഗമായി ഓരോ വാര്‍ഡിലും 100 വീടുകളില്‍ ബയോഗ്യാസ് പ്ളാന്‍റും 300 വീടുകളില്‍ പൈപ്പ് കമ്പോസ്റ്റും നാല് കേന്ദ്രങ്ങളില്‍ എയറോബിക് കമ്പോസ്റ്റിങ് സംവിധാനവും ഏര്‍പ്പെടുത്തും. എയറോബിക് കമ്പോസ്റ്റിങ് കേന്ദ്രങ്ങളില്‍ പ്ളാസ്റ്റിക്കും ജൈവമാലിന്യവും വേര്‍തിരിക്കേണ്ടത് പരിശോധിക്കാനും ബോധ്യപ്പെടുത്താനും 24 മണിക്കൂറും ജീവനക്കാരെ നിയോഗിക്കും. ഏപ്രില്‍ 10 മുതല്‍ 22വരെ 12 വാര്‍ഡുകളിലും കലാജാഥ നടത്തും. ഒരു വാര്‍ഡില്‍ ദിവസം മൂന്ന് കേന്ദ്രങ്ങളിലാണ് ജാഥ എത്തുക. 22ന് വാര്‍ഡുകളില്‍ പൊതുശുചീകരണം നടത്തും. ഉറവിടങ്ങളില്‍ തന്നെ മാലിന്യം സംസ്കരിക്കാത്ത ഹോട്ടലുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് നഗരസഭാ ചെയര്‍പേഴ്സണ്‍ പറഞ്ഞു. ഹോട്ടലുകള്‍ ബയോ ഗ്യാസ് പ്ളാന്‍റ് നിര്‍മിച്ച് മാലിന്യം സംസ്കരിക്കണമെന്ന നിര്‍ദേശം നല്‍കിയിരുന്നു. ഹോട്ടലിനോട് അനുബന്ധിച്ച് പ്ളാന്‍റിന് സൗകര്യമില്ലാത്തവര്‍ വീടുകളില്‍ പ്ളാന്‍റ് സ്ഥാപിച്ച് മാലിന്യം സംസ്കരിക്കണമെന്നായിരുന്നു നിര്‍ദേശം. ഇതിന് സമയ പരിധിയും കൊടുത്തിരുന്നു. മിക്ക ഹോട്ടലുകളും ഈ നിര്‍ദേശം പാലിച്ചിട്ടുണ്ട്. എന്നാല്‍, പാലിക്കാത്ത ഹോട്ടലുകള്‍ അടച്ചുപൂട്ടുമെന്നും ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്നും ചെയര്‍പേഴ്സണ്‍ പറഞ്ഞു. ടൂറിസ്റ്റുകള്‍ക്ക് ഹോം സ്റ്റേ സൗകര്യം ഒരുക്കുന്ന കേന്ദ്രങ്ങള്‍ക്കും ഈ നിയമം ബാധകമാണെന്നും ചെയര്‍പേഴ്സണ്‍ വ്യക്തമാക്കി. വാര്‍ത്താ സമ്മേളനത്തില്‍ നഗരസഭ വൈസ് ചെയര്‍മാന്‍ ബി. അന്‍സാരി, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എം.ജി. സതീദേവി, മരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി.ജി. വിഷ്ണു എന്നിവരും പങ്കെടുത്തു. |
വിഭവ സമാഹരണം 12,507.81 കോടി കവിഞ്ഞു -കലക്ടര്‍ Posted: 30 Mar 2013 11:41 PM PDT കാക്കനാട്: ജില്ലയിലെ വിഭവ സമാഹരണം ഇത്തവണ 12,507.81 കോടി കവിഞ്ഞതായി കലക്ടര്‍ പി.ഐ. ഷെയ്ഖ് പരീത് അറിയിച്ചു. 2011-12 വര്‍ഷം ജില്ലയിലെ വിഭവ സമാഹരണം 10,469.11 കോടിയായിരുന്നു. ഇത്തവണ വിവിധ ഇനങ്ങളിലായി 2035.70 കോടി അധികം സമാഹരിച്ചതായും കലക്ടര്‍ പറഞ്ഞു. നികുതി വകുപ്പാണ് കൂടുതല്‍ വിഭവ സമാഹരണം നടത്തിയത് .ഡെപ്യൂട്ടി കമീഷണര്‍ -കമേഴ്സ്യല്‍ ടാക്സ് എറണാകുളത്തിന്‍െറ പിരിവ് ഇത്തവണ 10,234 കോടിയാണ്. മട്ടാഞ്ചേരി സര്‍ക്കിള്‍-കമേഴ്സ്യല്‍ ടാക്സ് സമാഹരണം 965.41 കോടിയാണ്. നികുതി വകുപ്പ് കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 1735.92 കോടി അധികം ഈ വര്‍ഷം സമാഹരിച്ചു. രജിസ്ട്രേഷന്‍ വകുപ്പ് 2012-13 വര്‍ഷം 626.86 കോടിയും ലോട്ടറി വകുപ്പ് 250.22 കോടിയും മോട്ടോര്‍ വാഹന വകുപ്പ് എറണാകുളം 107.49 കോടിയും മൂവാറ്റുപുഴ ആര്‍.ടി.ഒ 80.07 കോടിയും എക്സൈസ് വകുപ്പ് 91.38 കോടിയും ഫോറസ്റ്റ് വകുപ്പ് 77 കോടിയും സമാഹരിച്ചു. ജില്ലയിലെ റവന്യൂ റിക്കവറി പിരിവ് 61.6 കോടിയും എല്‍.ആര്‍ പിരിവ് 44.65 കോടിയുമാണ്. |
വാഗ്ദാനം ചെയ്ത് ജോലി നല്‍കിയില്ല; എച്ച്.സി.എല്ലിനെതിരെ വിദ്യാര്‍ഥികള്‍ നിരാഹാര സമരം നടത്തി Posted: 30 Mar 2013 11:37 PM PDT ബംഗളൂരു: രാജ്യത്തെ പ്രമുഖ ഐ.ടി കമ്പനിയായ എച്ച്.സി.എല്‍ കാമ്പസ് റിക്രൂട്ട്മെന്‍്റിലൂടെ ജോലി വാഗ്ദാനം ചെയ്ത് ഒരു വര്‍ഷമായിട്ടും നിയമനം നടത്താത്തതില്‍ പ്രതിഷേധിച്ച് എന്‍ജിനിയറിങ് വിദ്യാര്‍ഥികള്‍ നിരാഹാര സമരം നടത്തി. 50ലധികം വരുന്ന എന്‍ജിനിയറിങ് വിദ്യാര്‍ഥികള്‍ ബംഗളൂരുവിലെ ഫ്രീഡം പാര്‍ക്കിലാണ് നിരാഹാരം സമരം നടത്തിയത്. ഇവര്‍ കഴിഞ്ഞ ആഴ്ചകളില്‍ നിരവധി പ്രതിഷേധ പരിപാടികള്‍ നടത്തിയിരുന്നു. ചെന്നൈ, ഹൊസൂര്‍, ഹൈദരാബാദ്, അസ്സം, ബംഗളൂരു തുടങ്ങിയ സ്ഥലങ്ങളില്‍നിന്നുമെത്തിയ വിദ്യാര്‍ഥികളാണ് സമരത്തില്‍ പങ്കെടുത്തത്. പഠനത്തിനിടക്ക് കാമ്പസ് റിക്രൂട്ട്മെന്‍്റിലുടെയാണ് ഇവര്‍ക്ക് എച്ച്.സി.എല്‍ ജോലി വാഗ്ദാനം ചെയ്തിരുന്നത്. എന്നാല്‍ ഒരു വര്‍ഷമാവാറായിട്ടും ഇവരെ നിയമിക്കാന്‍ തയാറായിട്ടില്ല. എന്നാല്‍, ജോലി വാഗ്ദാനം ചെയ്തവരെ നിയമന വിവരം ആഗസ്റ്റില്‍ അറിയിക്കുമെന്ന് എച്ച്.സി.എല്‍ അധികൃതര്‍ അറിയിച്ചിരുന്നു. 2012 ബാച്ചില്‍ നിന്നുള്ള 1000 പേരെ ഇതിനകം നിയമിച്ചതായി എച്ച്.സി.ആര്‍ കമ്പനി ഹ്യൂമന്‍ റിസോഴ്സസ് മേധാവി പ്രിഥി ഷേര്‍ഗില്‍ പറഞ്ഞിരുന്നു. ഇന്‍ഫ്രാസ്ട്രക്ചര്‍ രംഗത്ത് മാത്രം കമ്പനിക്ക് 5000 അപേക്ഷകള്‍ ലഭിച്ചിരുന്നു. നിയമനത്തിനു വേണ്ടി ഇവരില്‍ നിന്ന് 100 പേരുടെ പട്ടിക തയാറാക്കിയിട്ടുണ്ടെന്നും മറ്റു 100 പേരുടെ പട്ടിക അടുത്ത മാസത്തോടെ തായാറാക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. കത്ത് ലഭിച്ചവര്‍ക്ക് കൂടുതല്‍ അവസരങ്ങളുള്ള ഇന്‍ഫ്രാസ്ട്രക്ചര്‍ രംഗത്ത് ജോലി ചൊയ്യാമെന്നാണ് കമ്പനി പറയുന്നത്. എന്നാല്‍, വളരെ കുറഞ്ഞ ശമ്പളമുള്ള ജോലികളാണ് ഈ രംഗത്ത് കമ്പനി നല്‍കുന്നത്. ബാങ്ക് വായ്പ എടുത്ത് പഠിച്ച നിരവധി വിദ്യാര്‍ഥികളെയാണ് നിയമനം നടത്താത്ത നടപടി ഏറെ ബാധിച്ചത്. ഇവരില്‍ പലരും പാര്‍ട്ട് ടൈം ജോലി ചെയ്യുകയാണിപ്പോള്‍. അധിക യോഗ്യതയുള്ളതിനാല്‍ ഇവര്‍ക്ക് നിയമനം നല്‍കാന്‍ ബി.പി.ഒ കമ്പനികളും തയാറല്ല. |
മദ്യത്തിനെതിരെ ഒറ്റയാള്‍ നാടകവുമായി ബബില്‍ തൃശൂരില്‍ Posted: 30 Mar 2013 11:36 PM PDT തൃശൂര്‍: വിലങ്ങിട്ട സ്വന്തം കൈകളിലെ മദ്യത്തിന് വേണ്ടിയുള്ള ഒരാളുടെ പരാക്രമം കണ്ട് കണ്ടുനിന്നവര്‍ ആദ്യം അമ്പരന്നു. കൂടി നില്‍ക്കുന്നവരുടെ അടുത്തേക്ക് പിറുപിറുത്തും ലക്കുകെട്ടും കരഞ്ഞും വരുന്നയാളെ കണ്ട് സ്ത്രീകളും കൂടി നിന്നവരും ഒഴിഞ്ഞുമാറി. ഇതിനിടയില്‍ ഇയാള്‍ പറയുന്നു ‘മദ്യം വേണ്ട. ഇത് എന്നെ ചങ്ങലക്കിട്ടിരിക്കുന്നു. നിങ്ങളും പറയണം കുടിക്കുന്നവരോട് വേണ്ടെന്ന്’. നടനും പൗരാവകാശ പ്രവര്‍ത്തകനുമായ ബബില്‍ പെരുന്നയുടെ മദ്യത്തിനെതിരായ ബോധവത്കരണ നാടക യാത്രയിലെ തൃശൂരിലെ അവതരണമായിരുന്നു ഇത്. മദ്യം മനുഷ്യന്‍െറ മനസ്സിനെയും ശരീരത്തെയും കൂച്ചുവിലങ്ങിടുന്ന ദൈന്യത വരച്ചുകാട്ടി ബബിലിന്‍െറ 100ാം വേഷത്തിലെ 6000ത്തെ അവതരണമായിരുന്നു സാംസ്കാരിക നഗരിയില്‍ അരങ്ങേറിയത്. വിലക്കയറ്റത്തിനെതിരെ ‘തീവില’ എന്ന ഒറ്റയാള്‍ നാടകം സെക്രട്ടേറിയറ്റിന് മുന്നില്‍ അവതരിപ്പിച്ചതിലൂടെയാണ് ബബില്‍ ജനശ്രദ്ധ നേടിയത്. വേഷപ്പകര്‍ച്ചകളിലൂടെ തിന്മകള്‍ക്കും അഴിമതിക്കുമെതിരായ ഒറ്റയാള്‍ സമരത്തില്‍ ഇതിനകം 100 വേഷങ്ങളും പൂര്‍ത്തീകരിച്ചു. പ്രസ്ക്ളബ് പരിസരത്തായിരുന്നു മദ്യത്തിനെതിരായ ബോധവത്കരണവും മദ്യത്തെ പ്രോത്സാഹിപ്പിക്കുന്ന ഭരണകൂടങ്ങളോടുള്ള പ്രതിഷേധവും ആയി 20 മിനിറ്റുള്ള ഏകാംഗ നാടകം അരങ്ങേറിയത്. ജനകീയ പ്രശ്നങ്ങള്‍ അധികൃതരുടെ ശ്രദ്ധയിലെത്തിക്കാന്‍ ഏകാഭിനയത്തിലൂടെ സമരമുഖം തീര്‍ക്കുകയാണ് ബബില്‍. അഴിമതി, വിലക്കയറ്റം, വര്‍ഗീയത, മരുന്നുവിപണിയിലെ വിലക്കയറ്റവും ചൂഷണവും, ബ്ളേഡ് മാഫിയ, മയക്കുമരുന്ന്, വൈദ്യുതി ചാര്‍ജ് വര്‍ധന, കൊക്കകോള നാടുവിടുക, പരിസ്ഥിതി മലിനീകരണം, സ്ത്രീപീഡനം, ബാലവേല, എന്‍ഡോസള്‍ഫാന്‍ നിരോധിക്കുക, എയ്ഡ്സ്, പ്രവാസികളുടെ കഷ്ടപ്പാടുകള്‍, കലാകാരന്മാരോടുള്ള അവഗണന തുടങ്ങിയ നിരവധി വിഷയങ്ങളുമായി ബബില്‍ വേഷമിട്ടുകഴിഞ്ഞു. നാടകമത്സരങ്ങളില്‍ നല്ല നടന്‍, മികച്ച ഹാസ്യനടന്‍ എന്നീ പുരസ്കാരങ്ങളും നേടിയിട്ടുണ്ട് മിമിക്രി ആര്‍ടിസ്റ്റ് കൂടിയായ ബബില്‍. സ്വാതന്ത്ര്യ സമര സേനാനിയും ആദ്യകാല പത്രമായ രാഷ്ട്രപതിയുടെ പത്രാധിപരായിരുന്ന ഉലഹന്നാന്‍െറയും മറിയാമ്മയുടെയും മകനാണ്. ആകാശവാണി നാടകങ്ങള്‍ക്ക് ശബ്ദം നല്‍കി വരുന്നു. കുട്ടികള്‍ക്ക് അഭിനയം, മിമിക്രി, മോണോ ആക്ട്, നാടകം എന്നിവ പരിശീലിപ്പിക്കുന്നുണ്ട്. മേക്കപ്പ്മാനും കൂടിയാണ് ബബില്‍. കാസര്‍കോടുനിന്നും ആരംഭിച്ച് തിരുവനന്തപുരത്തേക്കാണ് ബബിലിന്‍െറ നാടക യാത്ര. |
No comments:
Post a Comment