73ാം വയസ്സില്‍ ഖുര്‍ആന്‍െറ വെളിച്ചം തൊട്ടറിഞ്ഞ് മാമുക്കോയ Posted: 21 Mar 2013 12:45 AM PDT ഫറോക്ക്: ജന്മനാ അന്ധനായ നല്ലളം സ്വദേശി എസ്.പി. മാമുക്കോയ 73 വയസ്സിനിടക്ക് ആദ്യമായി വിശുദ്ധ ഖുര്‍ആന്‍ തൊട്ട് വായിച്ചു. മറ്റുള്ളവരുടെ പാരായണം കേള്‍ക്കാനല്ലാതെ ഒരിക്കലും തനിക്കത് വായിക്കാനാകാത്ത വേദനക്ക് പരിഹാരമുണ്ടാക്കിയത് ഫാറൂഖ് കോളജ് കേന്ദ്രമായി പ്രവര്‍ത്തിക്കുന അസ്സബാഹ് സൊസൈറ്റി ഫോര്‍ ദ ബൈ്ളന്‍ഡ് കേരള എന്ന സംഘടനയാണ്. ബ്രയില്‍ ലിപിയിലേക്ക് മാറ്റിയ വിശുദ്ധ ഖുര്‍ആന്‍ കണ്ണ് കാണാത്തവര്‍ക്കായി പഠിക്കാനവസരമൊരുക്കുകയാണ് സൊസൈറ്റി. ഖുര്‍ആന്‍ വായിക്കാന്‍ കഴിയാതെ വേദനിച്ച എസ്.വി. ഹസ്സന്‍കോയയെപ്പോലുള്ളനൂറുകണക്കിനാളുകള്‍ക്ക് അസ്സബാഹ് സൊസൈറ്റി ഇനി അവരുടെ തന്നെ വീടുകളിലേക്ക് ചെന്ന് ബ്രെയില്‍ ലിപിയിലുള്ള ഖുര്‍ആന്‍ പഠിപ്പിക്കും. ശനി, ഞായര്‍ ദിവസങ്ങളില്‍മാത്രം പഠിപ്പിക്കുന്ന മൂന്നു മാസത്തെ കോഴ്സാണിപ്പോള്‍ രൂപകല്‍പന ചെയ്തിട്ടുള്ളത്. കേരളത്തിലെവിടെയുമുള്ള അന്ധര്‍ക്ക് അവരാവശ്യപ്പെട്ടാല്‍ ഈ സൗകര്യം ലഭ്യമാക്കുമെന്ന് സൊസൈറ്റി ഭാരവാഹികള്‍ പറഞ്ഞു. തികച്ചും സൗജന്യമാണ് കോഴ്സ്. വീടുകളില്‍ പോയി പഠിപ്പിക്കുന്ന ഇത്തരമൊരു സംരംഭം ഇന്ത്യയില്‍ ആദ്യത്തേതാണെന്ന് സൊസൈറ്റി ഭാരവാഹികള്‍ അവകാശപ്പെട്ടു. മത-സാമൂഹിക പ്രവര്‍ത്തകനായ എസ്.വി. ഹസന്‍കോയയാണ് ആദ്യ പഠിതാവിന് അക്ഷരം ‘തൊട്ടറിയിച്ച്’ പഠന പരിപാടി ഉദ്ഘാടനം ചെയ്തത്. സ്ത്രീകള്‍ക്കുള്ള പഠനത്തിന്‍െറ ഉദ്ഘാടനം നഗരസഭാ കൗണ്‍സിലര്‍ സൈഫുന്നിസയും നിര്‍വഹിച്ചു. ആഴ്ചവട്ടം സ്കൂളില്‍ എട്ടാംക്ളാസില്‍ പഠിക്കുമ്പോള്‍ കാഴ്ച നഷ്ടപ്പെട്ട മാങ്കാവ് സ്വദേശിനി എ.വി. തസ്ലീനയാണ് ആദ്യ പഠിതാവ്. സൊസൈറ്റി സംസ്ഥാന പ്രസിഡന്‍റും കൊളത്തറ വികലാംഗ വിദ്യാലയം അധ്യാപകനുമായ പി.എ. അബ്ദുല്‍ കരീം മാസ്റ്റര്‍, അധ്യാപികയും സൊസൈറ്റി വനിതാ വിങ് പ്രസിഡന്‍റുമായ പി.ടി. റസിയാബി എന്നിവരാണ് ആദ്യ പഠിതാക്കളുടെ ഗുരുക്കന്മാര്‍. ഉദ്ഘാടന പരിപാടിയില്‍ അന്‍വര്‍ നല്ലളം, അനീസ് മൗലവി, പി. ഹസ്സന്‍ ഹാജി, എസ്.വി. ഷൗലിക്ക് എന്നിവര്‍ സംസാരിച്ചു. പി.ടി. മുഹമ്മദ് മുസ്തഫ സ്വാഗതവും മുഹമ്മദ് റിയാസ് നല്ലളം നന്ദിയും പറഞ്ഞു. കോഴ്സിന് താല്‍പര്യമുള്ളവര്‍ 9947174708 നമ്പറില്‍ ബന്ധപ്പെടണം. |
മാപ്പിളപ്പാട്ട് റിയാലിറ്റി ഷോകള്‍ കാലത്തിന്‍െറ അനിവാര്യത -ഫൈസല്‍ എളേറ്റില്‍ Posted: 20 Mar 2013 11:52 PM PDT ദുബൈ: റിയാലിറ്റി ഷോകള്‍ മാപ്പിളപ്പാട്ടുകളെ ഏറ്റെടുത്തത് കാലഘട്ടത്തിന്‍െറ അനിവാര്യതയാണെന്ന് ഫൈസല്‍ എളേറ്റില്‍. ഏത് കാലത്തെയും നിലവാരത്തിനനുസരിച്ച് കലകള്‍ സ്വാധീനിക്കപ്പെടും. അത്തരമൊരു കാലപ്പകര്‍ച്ചയാണ് റിയാലിറ്റി ഷോകളിലൂടെ മാപ്പിളപ്പാട്ട് നേടിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ദുബൈയിലെത്തിയ അദ്ദേഹം ‘ഗള്‍ഫ് മാധ്യമ’വുമായി സംസാരിക്കുകയായിരുന്നു. വിപണി താല്‍പര്യത്തിന്‍െറ പേരില്‍ മാപ്പിളഗാന പാരമ്പര്യത്തിന്‍െറ തനതായ ശൈലിയെ കളങ്കപ്പെടുത്തുന്ന പ്രവണത റിയാലിറ്റി ഷോകളുടെ തുടക്കത്തില്‍ സംഭവിച്ചിരുന്നു. ഇപ്പോള്‍ അതില്‍ മാറ്റം വരുന്നുവെന്നത് സന്തോഷകരമാണ്. ആദ്യകാലത്തെ ‘സീറാ പാരായണ’ ഘട്ടത്തില്‍ നിന്ന് ഗ്രാമഫോണ്‍ റെക്കോര്‍ഡുകളിലേക്കും കാസറ്റുകളിലേക്കും പിന്നീട് ഡിജിറ്റല്‍ വിദ്യയിലേക്കും ചുവടുവെച്ചതുപോലെ തന്നെ പ്രസക്തമാണ് മാപ്പിളപ്പാട്ടിന്‍െറ ദൃശ്യമാധ്യമ പ്രവേശം. പി.ടി. കുഞ്ഞുമുഹമ്മദാണ് ഇങ്ങിനെ ഒരു ആശയം കൊണ്ടുവന്നത്. മാപ്പിളപ്പാട്ടുകളുടെ സാംസ്കാരികമുദ്രകളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാണ് വീഡിയോ ആല്‍ബങ്ങളുടെ പേരില്‍ പലതും പുറത്തിറങ്ങുന്നത്. എല്ലാക്കാലത്തും അതിന്‍െറ തനിമയില്‍ നിന്ന് വ്യതിചലിച്ച പാട്ടുകള്‍ ഉണ്ടായിട്ടുണ്ട്. പഴയകാലത്ത് ജനങ്ങള്‍ അവയെ അവഗണിച്ചതു കൊണ്ടാണ് നല്ല പാട്ടുകള്‍ ഏതെന്ന് തിരിച്ചറിയാന്‍ സാധിച്ചതും തലമുറകള്‍ക്ക് അത് ആസ്വദിക്കാനാകുന്നതും. ഇന്നും നല്ല പാട്ടുകള്‍ ഇറങ്ങുന്നുണ്ട്. എന്നാല്‍, സാങ്കേതികവിദ്യയുടെ ആകര്‍ഷണീയതയില്‍ ഇറങ്ങുന്ന പല പാട്ടുകള്‍ക്കും രചനാനിലവാരം കുറഞ്ഞു. വിഷ്വല്‍ ആല്‍ബങ്ങളുടെ കടന്നുവരവാണ് രചനയില്‍ സൂക്ഷ്മത ആവശ്യമില്ലെന്നാക്കിയത്. അങ്ങനെ ആര്‍ക്കും പാട്ടെഴുതാമെന്നായി. ആദ്യകാലത്ത് രചയിതാക്കളായിരുന്നു താരങ്ങളെങ്കില്‍ പിന്നീട് ആ സ്ഥാനം ഗായകര്‍ക്കും ഇപ്പോള്‍ ആല്‍ബങ്ങളില്‍ അഭിനയിക്കുന്നവര്‍ക്കുമായി. ചിന്തകളെ വര്‍ണ്ണക്കാഴ്ചകളില്‍ പരിമിതപ്പെടുത്തുകയാണ് ഇത്തരം ആല്‍ബങ്ങള്‍ നിര്‍വഹിക്കുന്നത്.ഈ പശ്ചാത്തലത്തില്‍ വേണം ദൃശ്യമാധ്യമങ്ങളുടെ പങ്ക് മനസ്സിലാക്കാന്‍. മാപ്പിളപ്പാട്ടിന്റെഅന്തഃസത്തയും ചരിത്രപരതയും തിരിച്ചുകൊണ്ടുവരാന്‍ റിയാലിറ്റി ഷോകള്‍ ഒരുപരിധി വരെ സഹായിച്ചിട്ടുണ്ട്. ഒരു വിഭാഗത്തിന്‍െറ മാത്രം കല എന്ന നിലയില്‍ നിന്ന് പൊതുസ്വീകാര്യത ലഭ്യമാക്കാന്‍ ഇതിലൂടെ സാധിച്ചെന്നും ഫൈസല്‍ എളേറ്റില്‍ അഭിപ്രായപ്പെട്ടു. |
കോണ്‍ഗ്രസ് നേതൃത്വത്തിന് അതൃപ്തി; സ്റ്റാലിന്റെ വീട്ടിലെ റെയ്ഡ് നിര്‍ത്തി Posted: 20 Mar 2013 11:34 PM PDT ചെന്നൈ: യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധി, പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിങ്, കേന്ദ്ര ധനകാര്യ മന്ത്രി പി.ചിദംബരം തുടങ്ങിയ നേതാക്കളുടെ കടുത്ത അതൃപ്തിയെ തുടര്‍ന്ന് ഡി.എം.കെ നേതാവ് എം.കെ സ്റ്റാലിന്റെവീട്ടില്‍ സി.ബി.ഐ നടത്തിയ റെയ്ഡ് നിര്‍ത്തിവെച്ചു. കഴിഞ്ഞ ദിവസം യു.പി.എ സര്‍ക്കാറിനുള്ള പിന്തുണ ഡി.എം.കെ പിന്‍വലിച്ച സാഹചര്യത്തില്‍ സി.ബി.ഐ റെയ്ഡ് രാഷ്ട്രീയ പകപോക്കലാണെന്ന വിമര്‍ശനം ബി.ജെ.പി അടക്കമുള്ള പാര്‍ട്ടികള്‍ ഉയര്‍ത്തിയതോടെയാണ് പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ട് റെയ്ഡ് നിര്‍ത്തിവെച്ചത്. സി.ബി.ഐ റെയ്ഡില്‍ സോണിയാഗാന്ധി കടുത്ത അതൃപ്തി പ്രകടിപ്പിച്ചു. പ്രധാനമന്ത്രിയുടെ ഓഫീസ് ചുമതലയുള്ള മന്ത്രി വി.നാരായണ സ്വാമിയുമായി ഇക്കാര്യത്തില്‍ സോണിയ വിശദീകരണം ചോദിച്ചതായി റിപ്പോര്‍ട്ടുണ്ട്. സി.ബി.ഐ ഉദ്യോഗസ്ഥരോട് പ്രധാനമന്ത്രി വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. സി.ബി.ഐ റെയ്ഡിനെതിരെ പി.ചിദംബരമാണ് ആദ്യമായി പ്രതികരിച്ചത്. എന്തു കാര്യന്റെപേരിലായാലും സ്റ്റാലിന്റെവീട്ടില്‍ നടത്തിയ സി.ബി.ഐ റെയ്ഡ് അനവസരത്തിലായെന്ന് അദ്ദേഹം പറഞ്ഞു. ഡി.എം.കെ യു.പി.എ വിട്ടതിനു ശേഷം നടന്ന റെയ്ഡ് തെറ്റിദ്ധരിക്കപ്പെടുമെന്നും സി.ബി.ഐയുടെ ചുമതലയുള്ള മന്ത്രിയെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും ചിദംബരം മാധ്യമങ്ങളോട് പറഞ്ഞു. തന്റെമകന്റെവീട്ടില്‍ നടന്ന റെയ്ഡ് രാഷ്ട്രീയ പകപോക്കലാകാനും അങ്ങനെ അല്ലാതിരിക്കാനും സാധ്യതയുണ്ടെന്ന് ഡി.എം.കെ നേതാവ് എം.കരുണാനിധി പ്രതികരിച്ചു. കേന്ദ്ര മന്ത്രിമാര്‍ അറിയാതെ നടത്തിയ റെയ്ഡ് രാഷ്ട്രീയ വൈര്യം തീര്‍ക്കാനാണെന്ന് തീര്‍ത്തു പറയാന്‍ താനില്ല. വൈര്യം കേന്ദ്രത്തില്‍ നിന്നുമാത്രമല്ല, സംസ്ഥാന സര്‍ക്കാറിന്റെഭാഗത്തുനിന്നും ഉണ്ടെന്ന് കരുണാനിധി പറഞ്ഞു. റെയ്ഡിനെതിരെ ബി.ജെ.പിയും രംഗത്തു വന്നു. സ്റ്റാലിന്റെവീട്ടില്‍ നടത്തിയ റെയ്ഡ് രാഷ്ട്രീയ പ്രേരിതമാണെന്നും കേന്ദ്രസര്‍ക്കാര്‍ സി.ബി.ഐയെ ദുരുപയോഗം ചെയ്യുകയാണെന്നും ബി.ജെ.പി നേതാവ് പ്രകാശ് ജാവേദ്കര്‍ ആരോപിച്ചു. സര്‍ക്കാര്‍ അധികാരം നിലനിര്‍ത്താന്‍ എന്തും ചെയ്യുമെന്ന അസ്ഥയിലാണ്. പാര്‍ലമെന്‍്റില്‍ ഇക്കാര്യങ്ങള്‍ ശക്തമായി ഉന്നയിക്കുമെന്ന് പ്രകാശ് ജാവേദ്കര്‍ വ്യക്തമാക്കി. സ്റ്റാലിനെതിരെയുള്ള നീക്കം രാഷ്ട്രീയ പകപോക്കലാണെന്ന് സമജ്വാദി പാര്‍ട്ടി പാര്‍ട്ടി നേതാവ് നരേഷ് അഗര്‍വാള്‍ പറഞ്ഞു. പാര്‍ട്ടിക്ക് ഇത് അംഗീകരിക്കാന കഴിയില്ലെന്നും ഇത്തരം നടപടികളിലൂടെ ഘടകകക്ഷികളെ പേടിപ്പിക്കാമെന്നാണെങ്കില്‍ അത് നടക്കില്ലെന്നും നരേഷ് അഗര്‍വാള്‍ വ്യക്തമാക്കി. വിദേശത്തു നിന്ന് 20 കോടിയുടെ ആഢംബര കാറുകള്‍ നിയമവിരുദ്ധമായി ഇറക്കുമതി ചെയ്തതുമായി ബന്ധപ്പെട്ടാണ് സി.ബി.ഐ റെയ്ഡ് നടത്തിയത്. സ്റ്റാലിന്റെചെന്നൈയിലെ വീട്ടിലാണ് റെയ്ഡ് നടത്തിയത്. റവന്യൂ ഇന്‍്റലിജന്‍സ് നല്‍കിയ റിപ്പോര്‍ട്ടിന്റെഅടിസ്ഥാനത്തിലാണ് റെയ്ഡെന്ന് വാര്‍ത്താ വൃത്തങ്ങള്‍ അറിയിച്ചു. സ്റ്റാലിന്റെസെക്രട്ടറി രാജ ശങ്കറിന്റെവീട്ടിലും മറ്റ് 17 കേന്ദ്രങ്ങളിലും സി.ബി.ഐ റെയ്ഡ് നടത്തുന്നുണ്ട്. ഇറക്കുമതി ചെയ്ത കാറുകള്‍ സ്റ്റാലിന്റെമകന്‍ ഉദയാനിധിയാണ് ഉപയോഗിക്കുന്നത്. ഉദയാനിധി ഉപയോഗിക്കുന്ന കാറിന്റെരേഖകള്‍ സി.ബി.ഐ ക്ക് കൈമാറി. തുടര്‍ന്ന് സി.ബി.ഐ സംഘം ഉദയാനിധിയെ ചോദ്യം ചെയ്തിരുന്നു. |
മുംബൈ സ്ഫോടനം: യാക്കൂബ് മേമന്റെ വധശിക്ഷ ശരിവെച്ചു; സഞ്ജയ് ദത്തിന് അഞ്ചു വര്‍ഷം തടവ് Posted: 20 Mar 2013 11:27 PM PDT ന്യൂദല്‍ഹി: 1993ലെ മുംബൈ സ്ഫോടനക്കേസില്‍ മുഖ്യപ്രതി യാക്കൂബ് മേമന്റെവധശിക്ഷ സുപ്രീംകോടതി ശരിവെച്ചു. വിചാരണ കോടതിയുടെ വധശിക്ഷ സുപ്രീംകോടതി ശരിവെക്കുകയായിരുന്നു. കൂടാതെ 17 പേര്‍ക്ക് ടാഡാ കോടതി വിധിച്ച വധശിക്ഷ സുപ്രീം കോടതി ജീവപര്യന്തമായി കുറച്ചു. സ്ഫോടനവുമായി ബന്ധപ്പെട്ട് അനധികൃതമായി ആയുധം കൈവശം വെച്ചതിന് പ്രതിയാക്കപ്പെട്ട ബോളിവുഡ് താരം സഞ്ജയ് ദത്തിന് അഞ്ച് വര്‍ഷം തടവ് ശിക്ഷ വിധിച്ചു. 2007ല്‍ ആറു വര്‍ഷം തടവാണ് സഞ്ജയ് ദത്തിന് ടാഡ കോടതി വിധിച്ചത്. ഇതില്‍ 18 മാസത്തെ തടവ് അദ്ദേഹം അനുഭവിച്ചു കഴിഞ്ഞതിനാല്‍ ഇനി മൂന്നര വര്‍ഷം കൂടി ശിക്ഷ അനുഭവിച്ചാല്‍ മതിയാകും. ഒരു മാസത്തിനകം കീഴടങ്ങണമെന്ന് സുപ്രീംകോടതി സഞ്ജയ് ദത്തിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. 18 മാസത്തെ ജയില്‍ വാസത്തിനു ശേഷം സുപ്രീം കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിക്കുകയായിരുന്നു. പാകിസ്താനില്‍ നിന്നും കടത്തിക്കൊണ്ടു വന്നതെന്ന് കരുതപ്പെടുന്ന എ.കെ 56 റൈഫിള്‍ അടക്കമുള്ള ആയുധങ്ങള്‍ കൈവശം വെച്ചതിനാണ് സഞ്ജയ് ദത്ത് കേസില്‍ പ്രതിയാക്കപ്പെട്ടത്. അതേസമയം, പാകിസ്താനും ഐ.സ്.ഐക്കുമെതിരെ രൂക്ഷ വിമര്‍ശമാണ് വിധി പ്രസ്താവത്തില്‍ സുപ്രീംകോടതി നടത്തിയത്. പാകിസ്താന്റെ പങ്ക് മുംബൈ സ്ഫോടനത്തിലും വ്യക്തമാണെന്ന് കോടതി പറഞ്ഞു. 20 വര്‍ഷത്തോളം നീണ്ട നിയമ യുദ്ധത്തിനൊടുവിലാണ് വ്യാഴാഴ്ച സുപ്രീംകോടതി കേസില്‍ വിധി പറഞ്ഞിരിക്കുന്നത്. 1993 മാര്‍ച്ച് 12നായിരുന്നു രാജ്യത്തെ നടുക്കിയ സ്ഫോടന പരമ്പര മുംബൈയിലെ വിവിധ സ്ഥലങ്ങളില്‍ ഉണ്ടായത്. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച്, നരിമാന്‍ പോയിന്‍റ് തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു സ്ഫോടനങ്ങള്‍. സ്ഫോടനത്തില്‍ 257 പേര്‍ കൊല്ലപ്പെടുകയും 713 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 20 കോടിയുടെ നാശനഷ്ടമാണ് സംഭവിച്ചത്. കേസിന്റെ അന്വേഷണം ഏറ്റെടുത്ത സി.ബി.ഐ അധോലോക നായകന്‍ ദാവൂദ് ഇബ്രാഹീമാണ് സ്ഫോടനത്തിനു പിന്നിലെ ബുദ്ധി കേന്ദ്രമെന്ന് കണ്ടെത്തി. കൂടാതെ മുഖ്യഗൂഢാലോചന നടത്തിയ ടൈഗര്‍ മേമന്‍ അടക്കമുള്ള 30 ഓളം പേര്‍ പാകിസ്താനിലേക്ക് രക്ഷപ്പെട്ടതായും തെളിഞ്ഞു. 189 പേര്‍ക്കെതിരെയാണ് സി.ബി.ഐ ആദ്യ ഘട്ടത്തില്‍ കുറ്റം ചുമത്തിയത്. ഇതില്‍ 29 പേരെ ടാഡ കോടതി വെറുതെ വിട്ടു. |
താമരശ്ശേരി താലൂക്ക് പ്രഖ്യാപിച്ചു Posted: 20 Mar 2013 11:25 PM PDT താമരശ്ശേരി: മൂന്നര പതിറ്റാണ്ടിലധികമായി മലയോര ജനത കാത്തിരുന്ന താലൂക്ക് വിഭജനം യാഥാര്‍ഥ്യമായി. ഇന്നലെ ബജറ്റ് ചര്‍ച്ചക്ക് മറുപടി പറയവെ, ധനമന്ത്രി കെ.എം. മാണി താമരശ്ശേരി ആസ്ഥാനമായി മലയോര താലൂക്ക് രൂപവത്കരണ പ്രഖ്യാപനം നടത്തിയത് ഏറെ ആഹ്ളാദത്തോടെയാണ് മലയോര ജനത സ്വീകരിച്ചത്.എന്നാല്‍ താമരശ്ശേരി ആസ്ഥാനമായി താലൂക്ക് പ്രഖ്യാപിച്ചതിനെതിരെ കൊടുവള്ളിക്കാര്‍ രംഗത്തെത്തി. പ്രതിഷേധ സൂചകമായി ഇന്ന് രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെ സര്‍വകക്ഷി യോഗം ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. വാഹനങ്ങള്‍ തടയില്ലെന്ന് അറിയിച്ചിട്ടുണ്ട്. 53 വില്ലേജുകളുള്ള സംസ്ഥാനത്തെ ഏറ്റവും വലിയ താലൂക്കായ കോഴിക്കോടിനെ വിഭജിച്ച് മലയോര മേഖലയെ ഉള്‍പ്പെടുത്തി താലൂക്ക് രൂപവത്കരിക്കണമെന്ന ആവശ്യത്തിന് മുറവിളി ഉയര്‍ന്നിട്ട് മൂന്നര പതിറ്റാണ്ടിലധികമായി. ഇക്കാര്യം പഠിക്കാന്‍ മൂര്‍ത്തി കമീഷന്‍, മിനി മാത്യു കമീഷന്‍, ഡോ. ഡി. ബാബു പോള്‍ കമീഷനുകളെ സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്നു. മൂന്ന് കമീഷനുകളും താമരശ്ശേരി ആസ്ഥാനമായി താലൂക്ക് രൂപവത്കരിക്കാനാണ് റിപ്പോര്‍ട്ട് നല്‍കിയത്. എന്നാല്‍, പ്രാദേശികമായ എതിര്‍പ്പുകള്‍ മൂലം താലൂക്ക് രൂപവത്കരണം നീട്ടിക്കൊണ്ടുപോവുകയായിരുന്നു.താമരശ്ശേരി തിരുവമ്പാടി നിയോജക മണ്ഡലത്തിന്‍െറ ഭാഗമായിരുന്ന കാലത്തു മുതല്‍ ഈ ആവശ്യം ശക്തമായി ഉന്നയിക്കപ്പെട്ടിരുന്നതാണ്. കൊടുവള്ളി ഫര്‍ക്കയില്‍പ്പെട്ട പുതുപ്പാടി, ഈങ്ങാപ്പുഴ, നെല്ലിപ്പൊയില്‍, കോടഞ്ചേരി, കെടവൂര്‍, വാവാട്, കൊടുവള്ളി, പുത്തൂര്‍, കൂടത്തായ്, തിരുവമ്പാടി, നീലേശ്വരം, താഴെക്കോട്, കൊടിയത്തൂര്‍, കൂടരഞ്ഞി, രാരോത്ത്, കട്ടിപ്പാറ, കിഴക്കോത്ത്, നരിക്കുനി വില്ലേജുകളും കുന്ദമംഗലം ഫര്‍ക്കയില്‍പ്പെട്ട പൂളക്കടവ്, മാവൂര്‍, ചാത്തമംഗലം വില്ലേജുകളും കൊയിലാണ്ടി താലൂക്കില്‍പ്പെട്ട ഉണ്ണികുളം, പനങ്ങാട്, തലയാട്, കിനാലൂര്‍ വില്ലേജുകളും പുതിയ താലൂക്കില്‍ ഉള്‍പ്പെടുത്താനാണ് സാധ്യത. ഫോറസ്റ്റ് റേഞ്ച് ഓഫിസ്, എക്സൈസ് റേഞ്ച് ഓഫിസ്, ഉപജില്ലാ വിദ്യാഭ്യാസ ഓഫിസ്, ജില്ലാ വിദ്യാഭ്യാസ ഓഫിസ്, പൊതുമരാമത്ത് വകുപ്പ് ഡിവിഷനല്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി, ബിഷപ് ഹൗസ് തുടങ്ങിയ സുപ്രധാനമായ സ്ഥാപനങ്ങളും ഓഫിസുകളുമുള്ള താമരശ്ശേരി ടൗണ്‍ ദേശീയപാതയോരത്താണെന്നതും താലൂക്ക് ആസ്ഥാനമാകാന്‍ അനുകൂല ഘടകമായി. |
23ന് ഭൂമിക്കായ് യു.എ.ഇ ഒരുമണിക്കൂര്‍ ‘കണ്ണടക്കും’ Posted: 20 Mar 2013 11:17 PM PDT അബൂദബി: ഒരുമണിക്കൂര്‍ വൈദ്യുത വിളക്കുകള്‍ അണച്ചും ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാതെയും പരിസ്ഥിതി സംരക്ഷണ സന്ദേശവുമായി നടക്കുന്ന ‘ഭൗമ മണിക്കൂര്‍’ ആചരണത്തില്‍ യു.എ.ഇ പങ്കാളിയാകും. ശനിയാഴ്ച രാത്രി 8.30 മുതല്‍ 9.30 വരെയാണ് പരിപാടി. കാലാവസ്ഥാ വ്യതിയാനത്തിനെതിരെയുള്ള ആഗോള കൂട്ടായ്മയാണ് ഭൗമ മണിക്കൂറിലൂടെ വിവിധ ലോക രാജ്യങ്ങളില്‍ രൂപപ്പെടുത്തുന്നത്. പരിസ്ഥിതി സംരക്ഷണത്തിന്‍െറപ്രാധാന്യം ബോധ്യപ്പെടുത്തുന്ന ഒട്ടേറെ പരിപാടികള്‍ ഇതോടനുബന്ധിച്ച് വിവിധ എമിറേറ്റുകളില്‍ ഒരുക്കിയിട്ടുണ്ട്. യു.എ.ഇയിലെ പ്രമുഖ കേന്ദ്രങ്ങളായ അബൂദബിയിലെ ശൈഖ് സായിദ് ഗ്രാന്‍ഡ് മോസ്ക്, ദുബൈയിലെ ബുര്‍ജ് ഖലീഫ, ബുര്‍ജ് അല്‍ അറബ്, ഷാര്‍ജയിലെ അല്‍ ഖസ്ബ, ഫുജൈറ ഫോര്‍ട്ട് എന്നിവിടങ്ങളിലെല്ലാം ‘ഭൂമിക്കായ് ഒരു മണിക്കൂര്‍’ എന്ന സന്ദേശമുയര്‍ത്തി പരിപാടികള്‍ നടക്കും. ഈ വര്‍ഷം 2,60,000 മെഗാവാട്ട് വൈദ്യുതി ലാഭവും 195 ടണ്‍ കാര്‍ബണ്‍ പ്രസരണവും കുറക്കുകയാണ് ലക്ഷ്യമെന്ന് അധികൃതര്‍ വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം ഇത് യഥാക്രമം 2,16,000 മെഗാവാട്ടും 130 ടണ്ണും ആയിരുന്നു. വേള്‍ഡ് വൈഡ് ഫണ്ട് ഫൊര്‍ നേച്വറിന്‍െറ ആഭിമുഖ്യത്തില്‍ ദുബൈ സുപ്രീം കൗണ്‍സില്‍ ഫൊര്‍ എനര്‍ജി, എമിറേറ്റ്സ് വൈല്‍ഡ് ലൈഫ് സൊസൈറ്റി എന്നിവയാണ് യു.എ.ഇയിലെ ഭൗമ മണിക്കൂര്‍ ആചരണത്തിന് നേതൃത്വം നല്‍കുന്നത്. ഡൗണ്‍ടൗണ്‍ ദുബൈയിലെ ബുര്‍ജ് പ്ളാസയിലാണ് പ്രധാന പരിപാടികള്‍ അരങ്ങേറുന്നത്. ദുബൈ മുനിസിപ്പാലിറ്റി, ദുബൈ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റി, ദുബൈ സാമ്പത്തിക വികസന വകുപ്പ് തുടങ്ങിയ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും നിരവധി സ്വകാര്യ സ്ഥാപനങ്ങളുടെയും സഹകരണമുണ്ട്. അജ്മാനില്‍ മുനിസിപ്പാലിറ്റി പ്ളാനിങ് വകുപ്പിന്‍െറ നേതൃത്വത്തിലാണ് പരിപാടികള്‍. ഈ വര്‍ഷം 135 രാജ്യങ്ങിലെ 5,000 നഗരങ്ങളിലാണ് ഭൗമ മണിക്കൂര്‍ ആചരണം നടക്കുന്നത്. വിവരങ്ങള്‍ക്ക്: www.ewswwf.ae/earthhour |
കെ.എസ്.ആര്‍.ടി.സിക്ക് ഡീസീല്‍ സബ്സിഡി നല്‍കാന്‍ ഹൈകോടതി ഉത്തരവ് Posted: 20 Mar 2013 10:32 PM PDT കൊച്ചി: കെ.എസ്.ആര്‍.ടി.സിക്ക് സബ്സിഡി നിരക്കില്‍ ഡീസല്‍ നല്‍കണമെന്ന് ഹൈകോടതി ഉത്തരവിട്ടു. ഡീസലിന് അധിക വില ഈടാക്കരുതെന്നും ഇടക്കാല ഉത്തരവില്‍ കോടതി എണ്ണക്കമ്പനികളോട് നിര്‍ദേശിച്ചു. കെ.എസ്.ആര്‍.ടി.സിയുടെ ഹരജിയിലാണ് ഉത്തരവ്. ഡീസലിന്റെവിലനിര്‍ണയത്തില്‍ കോടതിക്ക് ഇടപെടാനാവില്ലെന്നായിരുന്നു ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെവാദം. എന്നാല്‍, കെ.എസ്.ആര്‍.ടി.സിക്ക് നല്‍കുന്ന ഡീസലിനുള്ള മൂല്യ വര്‍ധിത നികുതി(വാറ്റ്) ഒഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒരുക്കമാണോ എന്ന് അറയിക്കണമെന്ന് നേരത്തെ കോടതി നിര്‍ദേശിച്ചിരുന്നു. സബ്സിഡി നിരക്കില്‍ ഡീസല്‍ നല്‍കാന്‍ ഇടക്കാല ഉത്തരവിടുകയും അന്തിമ വിധി കെ.എസ്.ആര്‍.ടി.സിക്ക് എതിരാവുകയും ചെയ്താല്‍ എണ്ണക്കമ്പനികള്‍ക്കുണ്ടാകുന്ന നഷ്ടം നികത്താന്‍ സര്‍ക്കാര്‍ തയാറാകുമോ എന്നും ഹൈകോടതി സര്‍ക്കാറിനോട് ആരാഞ്ഞിരുന്നു. ഇതിന് സംസ്ഥാന സര്‍ക്കാര്‍ അനുകൂലമായി പ്രതികരിച്ചതോടെയാണ് സബ്സിഡി നിരക്കില്‍ ഡീസല്‍ നല്‍കാന്‍ കോടതി ഉത്തരവിട്ടത്. |
നിറക്കാഴ്ചയൊരുക്കി റിയാദില്‍ പുഷ്പോത്സവത്തിന് തുടക്കം Posted: 20 Mar 2013 10:27 PM PDT റിയാദ്: കാഴ്ചയുടെ വസന്തമൊരുക്കി റിയാദില്‍ ഒന്‍പതാമത് പുഷ്പമേളക്ക് തുടക്കം. നിറത്തിലും മണത്തിലും വേറിട്ട് നില്‍ക്കുന്ന മൂന്ന് ലക്ഷത്തില്‍ പരം പുഷ്പങ്ങള്‍കൊണ്ട് അലങ്കരിച്ച ‘റിയാദ് വസന്തോത്സവ നഗരി’ റിയാദ് മേയര്‍ എന്‍ജിനീയര്‍ അബ്ദുല്ല ബിന്‍ അബ്ദുറഹ്മാന്‍ അല്‍ മുഖ്ബില്‍ ബുധനാഴ്ച പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുത്തു. റിയാദ് നഗരസഭയുടെ നേതൃത്വത്തില്‍ എയര്‍പോര്‍ട്ട് റോഡില്‍ എക്സിറ്റ് 10-11ന് ഇടക്ക് തൊണ്ണൂറായിരത്തോളം ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലാണ് ‘മഹര്‍ജാന്‍ റബീഉര്‍റിയാദ്’ എന്നപേരില്‍ നയനമനോഹരമായ കാഴ്ചയൊരുക്കി പുഷ്പമേളക്ക് തുടക്കമായത്. ഉദ്യാന നിര്‍മാണരംഗത്തും ലാന്‍ഡ് സ്കേപിങ് മേഖലയിലും നിപുണരായ വിവിധ സ്ഥാപനങ്ങള്‍ ഒരുക്കുന്ന പൂന്തോട്ടങ്ങളും 12000 ചതുരശ്ര മീറ്ററില്‍ ഒരുക്കിയ പൂല്ലുകൊണ്ടുള്ള പച്ച പരവതാനിയും മേളയിലെ മുഖ്യ ആകര്‍ഷകങ്ങളാണ്. ലോകത്തിന്‍െറ പല കോണുകളില്‍ നിന്നായുള്ള മൂന്നര ലക്ഷത്തില്‍ പരം പൂച്ചെടികളും പൂക്കളും പ്രദര്‍ശിപ്പിക്കുന്ന മേളയില്‍ ചെടികളുടെയും പൂക്കളുടെയും വില്‍പനയുമുണ്ടാകും. പൂച്ചെടികളുടെ മികച്ച പരിപാലനത്തെ കുറിച്ചും പ്രകൃതി സൗന്ദര്യ സംരക്ഷണത്തെകുറിച്ചുമുള്ള ബോധവത്കരണം എന്നിവ ഇതോടൊപ്പം നടക്കും. പുഷ്പമേളയോടനുബന്ധിച്ചുള്ള പക്ഷി മേളയും സന്ദര്‍ശകരെ ആകര്‍ഷിക്കുന്നു. 22 ഓളം പ്രത്യേക ഇനം പക്ഷികളുള്‍പ്പെടെ മേളയില്‍ 150 ല്‍പരം പക്ഷികള്‍ പ്രദര്‍ശനത്തിനുണ്ടാകുമെന്ന് സന്ദര്‍ശകര്‍ അറിയിച്ചു. മാര്‍ച്ച് 29 വരെ നീണ്ടു നില്‍ക്കുന്ന മേളയില്‍ കുട്ടികള്‍ക്ക് പലവിധ വിനോദ പരിപാടികള്‍ ഒരുക്കിയിട്ടുണ്ട്. ചിത്ര രചനയും പ്രശ്നോത്തരിയുമുള്‍പ്പെടെയുള്ള പരിപാടികള്‍ പോയ വര്‍ഷം കുട്ടികളുടെ പങ്കാളിത്തംകൊണ്ട് ഏറെ ശ്രദ്ധ നേടിയിരുന്നു. മരുഭൂമിയില്‍ വസന്തം വിരിയിച്ച പുഷ്പമേള ഇത്തവണയും സ്വദേശികള്‍ക്കൊപ്പം വിദേശികള്‍ക്കും ഉല്‍സവഛായ പകരുമെന്നാണ് പ്രതീക്ഷ. സൗനജ്യമായി പ്രവേശനം അനുവദിക്കുന്ന മേളയോടുനബന്ധിച്ച് സര്‍ക്കാര്‍ സര്‍ക്കാറേതര രംഗത്തെ പ്രമുഖ സ്ഥാപനങ്ങളും പങ്കെടുക്കുന്നുണ്ട്. അധ്യായനവര്‍ഷത്തിലെ രണ്ടാം പാതി പിന്നിട്ടതോടെ സ്വദേശി സ്കൂളുകള്‍ക്ക് വ്യാഴാഴ്ച മുതല്‍ ഒമ്പത് ദിവസം അവധിയാണ്. ഇതിനെ തുടര്‍ന്ന് രാജ്യത്തിന്‍െറ മറ്റ് ഭാഗങ്ങളിലും വൈവിധ്യമാര്‍ന്ന ഉത്സവപരിപാടികളാണ് ഗവര്‍ണറേറ്റുകളുടെയും നഗരസഭകളുടെയും നേതൃത്വത്തില്‍ ടൂറിസം വകുപ്പിന്‍െറ സഹകരണത്തോടെ നടക്കുന്നത്. |
റോഡ് സുരക്ഷാ ബോധവത്കരണ സംഘം പ്രയാണം തുടങ്ങി Posted: 20 Mar 2013 10:10 PM PDT മസ്കത്ത്: ഇബ്രയില്‍ നിന്നാരംഭിച്ച റോഡ് സുരക്ഷാ ബോധവത്കരണ യാത്ര ബുധനാഴ്ച ബിദിയയില്‍ എത്തി. കുതിരകളും ഒട്ടകങ്ങളും മോട്ടോര്‍ വാഹനങ്ങളും അടങ്ങിയ സംഘം ഒമാനിലെ പ്രമുഖ നഗരങ്ങള്‍ പിന്നിട്ട് അടുത്തയാഴ്ച മസ്കത്ത് ഗവര്‍ണറേറ്റില്‍ എത്തും. ബിദിയയില്‍ എത്തിയ സംഘത്തെ പൊതുജനങ്ങളും പൗരപ്രമുഖരും സ്വീകരിച്ചു. റോയല്‍ ഒമാന്‍ പൊലീസ് നോട്ടീസുകളും ലഘുലേഖകളും വിതരണം ചെയ്തു. സ്റ്റേറ്റ് കൗണ്‍സില്‍ മെമ്പര്‍ മുഖറം ഹിലാല്‍ ബിന്‍ ആമിര്‍, റോഡ് സുരക്ഷാ ബോധവത്കരണ സമിതി ചെയര്‍മാന്‍ ശൈഖ് സാബിത്ത് ഹമദ് അല്‍ ജമാലി എന്നിവരും സ്വീകരണത്തില്‍ പങ്കെടുത്തു. അല്‍ അവാബിയില്‍ റോഡ് സുരക്ഷാ സെമിനാര്‍ സംഘടിപ്പിച്ചു. റോഡപകടങ്ങളുണ്ടാക്കുന്ന ആരോഗ്യ, സാമ്പത്തിക നഷ്ടങ്ങള്‍, ആരോഗ്യ സുരക്ഷ, മുന്‍ വര്‍ഷങ്ങളിലെ അപകടങ്ങളുടെ വിവരണങ്ങളും പുതിയ നിയമ നിര്‍മാണവും എന്നീ മൂന്ന് പ്രബന്ധങ്ങള്‍ സെമിനാറില്‍ അവതരിപ്പിച്ചു. റുസ്താഖില്‍ റോഡ് സുരക്ഷാ ഫോറം സംഘടിപ്പിച്ചു. ബാറാ ബിന്‍ മാലിക് ബെയ്സിക് സ്കൂളില്‍ നടന്ന ബോധവത്കരണത്തില്‍ പ്രദര്‍ശനമടക്കമുള്ള നിരവധി പരിപാടികള്‍ നടന്നു. |
മിസ്റ്റര്‍ ബുഷ്, മിസ്റ്റര്‍ ഡിക്ചെനി ‘മാപ്പുപറയേണ്ടി വരും’ Posted: 20 Mar 2013 09:31 PM PDT Subtitle: ബുഷിനും ഡിക്ചെനിക്കും ഒരു യു.എസ് ഭടന്‍െറ കത്ത് 2003 മാര്‍ച്ച് 20ന് ഇറാഖില്‍ അധിനിവേശം നടത്തി, തുടര്‍ന്നിങ്ങോട്ട് ലക്ഷക്കണക്കിന് മനുഷ്യരുടെ ചോര വീഴ്ത്തിയ ആക്രമണത്തിന്‍െറ പ്രധാന സൂത്രധാരന്മാരായ മുന്‍ അമേരിക്കന്‍ പ്രസിഡന്‍റ് ജോര്‍ജ് ബുഷിനും വൈസ് പ്രസിഡന്‍റ് ഡിക് ചെനിക്കുമെതിരെ പ്രതിഷേധത്തിന്‍െറ കൂരമ്പുകളുമായൊരു വിമുക്തഭടന്‍. ഇറാഖിനെതിരായ ആക്രമണത്തില്‍ പങ്കെടുത്ത് ഗുരുതര പരിക്കേറ്റ് വര്‍ഷങ്ങളായി ശയ്യാവലംബിയായ തോമസ് യങ് എന്ന യു.എസ് സൈനികനാണ്, ഇറാഖ് അധിനിവേശത്തിന്‍െറ 10ാം വാര്‍ഷികത്തില്‍ ഇരുവരെയും രൂക്ഷമായി വിചാരണ ചെയ്ത് തുറന്ന കത്തെഴുതിയിരിക്കുന്നത്. തങ്ങള്‍ കൊന്നു തള്ളിയ ലക്ഷങ്ങളോട് മാപ്പുചോദിക്കാന്‍ മരണസമയത്തെങ്കിലും ബുഷിനും ചെനിക്കും മനസ്സുറപ്പുണ്ടാകട്ടെയെന്ന് തോമസ് കത്തിലൂടെ ആശംസിക്കുന്നു. അമേരിക്കന്‍ വിമുക്തഭട കൂട്ടായ്മയുടെ വെബ്സൈറ്റായ ‘വെറ്ററന്‍സ് ടുഡെ’യില്‍ പ്രസിദ്ധീകരിച്ച കത്തിന്‍െറ പ്രസക്തഭാഗങ്ങള്‍... ഇറാഖ് യുദ്ധത്തിന്‍െറ 10ാം വാര്‍ഷികത്തില്‍, യുദ്ധത്തില്‍ പങ്കെടുത്ത് വിരമിച്ച സൈനികര്‍ക്കു വേണ്ടിയാണ് ഈ കത്ത്; ഇറാഖില്‍ സേവനത്തിനിടെ മരിച്ച 4488 അമേരിക്കന്‍ സൈനികര്‍ക്കു വേണ്ടിയാണ് ഈ കത്ത്; ഇതിനെല്ലാമുപരി അവിടെ മരിച്ചുവീണ 10 ലക്ഷത്തിലേറെ വരുന്ന ഇറാഖികള്‍ക്കുവേണ്ടിയാണ്, പരിക്കേറ്റ എണ്ണമറ്റ ജനങ്ങള്‍ക്കു വേണ്ടിയാണ് ഈ കത്തെഴുതുന്നത്. മാരകമായി പരിക്കേറ്റ അനേകം ഭടന്മാരിലൊരാളാണ് ഞാന്‍. ഭര്‍ത്താക്കന്മാര്‍ നഷ്ടപ്പെട്ട ഭാര്യമാര്‍ക്കും പിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികള്‍ക്കും അനാവശ്യമായി വീണ രക്തം കണ്ട് മനസ്സുതകര്‍ന്ന സൈനികര്‍ക്കുമെല്ലാം വേണ്ടിയുള്ളതാണിത്. നിയമത്തിന്‍െറയും നീതിയുടെയും കണ്ണില്‍നിന്ന് നിങ്ങള്‍ രക്ഷപ്പെട്ടേക്കാമെങ്കിലും ഞങ്ങളുടെ കണ്ണുകളില്‍ നിങ്ങളിരുവരും നിഷ്ഠുരമായ യുദ്ധക്കുറ്റം ചെയ്ത കുറ്റവാളികളും കവര്‍ച്ചക്കാരും കൊലപാതകികളുമാണ്. ആയിരക്കണക്കിന് അമേരിക്കന്‍യുവാക്കളുടെ ഭാവി കവര്‍ന്നവരും കൂടിയാണ് നിങ്ങള്‍. മിസ്റ്റര്‍ ബുഷ്, മിസ്റ്റര്‍ ചെനി, നിങ്ങള്‍ പറഞ്ഞുകൂട്ടിയ ഭീകര കളവുകളുടെ മാനുഷികവും ധാര്‍മികവുമായ പ്രത്യാഘാതം നിങ്ങള്‍ മനസ്സിലാക്കുമെന്ന വ്യാമോഹത്തിലല്ല, നിങ്ങള്‍ക്ക് എന്‍െറ അവസാന കത്തെഴുതുന്നത്. എന്‍െറ സഹപ്രവര്‍ത്തകരും എന്‍െ രാജ്യത്തെ പൗരന്മാരും ഇറാഖിലെ ജനലക്ഷങ്ങളും പശ്ചിമേഷ്യന്‍ സമൂഹവുമെല്ലാം നിങ്ങള്‍ ഇരുവരെയും മനസ്സിലാക്കിയത് എങ്ങനെയെന്ന് അറിയിക്കാനാണ് എന്‍െറ മരണത്തിനുമുമ്പ് നിങ്ങള്‍ക്കെഴുതുന്നത്. നിങ്ങളുടെ അധികാരത്തിനും ശതകോടികളുടെ വ്യക്തിഗത സ്വത്തിനും നിങ്ങളുടെ പബ്ളിക് റിലേഷന്‍സ് കണ്‍സള്‍ട്ടന്‍റുമാര്‍ക്കുമൊന്നും നിങ്ങളുടെ വ്യക്തിത്വത്തിന്‍െറ ശൂന്യത മറക്കാനാവില്ല. രാഷ്ട്രത്തിനുവേണ്ടി ഒരിക്കലും ഒന്നും ബലികഴിക്കാന്‍ തയാറില്ലാത്ത നിങ്ങള്‍ ഞങ്ങളെ യുദ്ധത്തിലേക്കു തള്ളിവിട്ടു. സെപ്റ്റംബര്‍ 11നു ശേഷം അമേരിക്കന്‍ പട്ടാളത്തില്‍ ചേര്‍ന്നയാളാണ് ഞാന്‍. എന്‍െറ രാജ്യം ആക്രമിക്കപ്പെട്ടതിന് പ്രതികാരം ചെയ്യണമെന്ന് ആഗ്രഹിച്ച് സൈനികനായവന്‍. സെപ്റ്റംബര്‍ 11 ആക്രമണത്തില്‍ ഒരു നിലക്കും ബന്ധപ്പെടാത്ത ഇറാഖിനെ ആക്രമിക്കാനല്ല ഞാന്‍ സൈനികനായത്. ഇറാഖിനെ ‘മോചിപ്പിക്കാനു’മല്ല, കൂട്ടനശീകരണ ആയുധങ്ങള്‍ എന്ന മിഥ്യാ ആയുധം നിര്‍വീര്യമാക്കാനുമല്ല. ‘മുന്‍കൂര്‍ ആക്രമണം’ എന്ന, അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് വിരുദ്ധമായ യുദ്ധത്തിനുവേണ്ടിയുമല്ല ഞാന്‍ സൈനികനായത്. ഇറാഖിലേക്ക് ഞങ്ങളെ അയച്ചപ്പോള്‍ നിങ്ങള്‍ പറഞ്ഞിരുന്നത് ആ രാജ്യത്തിന്‍െറ എണ്ണ വിറ്റുകിട്ടുന്ന പണമാണ് ചെലവഴിക്കുക എന്ന്. എന്നാലിപ്പോള്‍ മൂന്നു ട്രില്യണ്‍ ഡോളറിന്‍െറ പാഴ്ച്ചെലവ് നിങ്ങള്‍ അമേരിക്കക്ക് വരുത്തിവെച്ചു. അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും വലിയ മണ്ടത്തരമാണ് ഇറാഖ് യുദ്ധം. തന്ത്രപരമായും ധാര്‍മികമായും സൈനികമായും സാമ്പത്തികമായും ഇറാഖ് യുദ്ധം പരാജയമായിരുന്നു. അതുകൊണ്ട്, ഈ യുദ്ധം ആരംഭിച്ച നിങ്ങള്‍തന്നെ ഇതിന്‍െറ വില നല്‍കണം. മിസ്റ്റര്‍ ബുഷ്, ഒരു ക്രൈസ്തവനെന്ന് നടിക്കുന്ന നിങ്ങള്‍ പറയൂ, കളവു പറയുന്നത് പാപമല്ലേ?, കൊല്ലുന്നത് പാപമല്ലേ? കൊള്ളയും വ്യക്തിതാല്‍പര്യവും പാപങ്ങളല്ലേ? എന്‍െറ വിധിദിനമാണ് എന്നിലേക്കെത്തിയിരിക്കുന്നത്. നിങ്ങളുടേത് ഉടന്‍ വരും. നിങ്ങള്‍ വിചാരണക്ക് വിധേയമാക്കപ്പെടുമെന്നുതന്നെയാണ് ഞാന്‍ കരുതുന്നത്. എനിക്കെതിരെയും പിന്നെ ജീവിക്കാനര്‍ഹതയുള്ള അനേകര്‍ക്കുമെതിരെയും നിങ്ങള്‍ ചെയ്തുകൂട്ടിയതിനെ സംബന്ധിച്ച് മറുപടി പറയാന്‍ ധാര്‍മിക ധൈര്യം കണ്ടെത്തിക്കോളൂ. എന്‍െറ ജീവിതം അവസാനത്തിലേക്ക് അടുക്കുന്നതുപോലെത്തന്നെ നിങ്ങള്‍ ഇരുവരുടെയും ജീവിതം അവസാനിക്കുന്ന സമയത്ത്, അമേരിക്കന്‍ സമൂഹത്തിനും ആഗോളസമൂഹത്തിനും എല്ലാറ്റിലുമുപരി ഇറാഖി ജനതക്കും മുന്നില്‍ നില്‍ക്കാനും മാപ്പുചോദിക്കാനുമുള്ള മനക്കരുത്ത് നിങ്ങള്‍തന്നെ കണ്ടെത്തണം. എന്ന് തോമസ് യങ് |
No comments:
Post a Comment