സ്വര്‍ണവിലയില്‍ മാറ്റമില്ല; പവന് 22,040 രൂപ Madhyamam News Feeds |
- സ്വര്‍ണവിലയില്‍ മാറ്റമില്ല; പവന് 22,040 രൂപ
- ഇറ്റലിയുടെ നിലപാട് അസ്വീകാര്യമെന്ന് പ്രധാനമന്ത്രി
- കൗണ്ട്ഡൗണ്‍ തുടങ്ങി, കഥകള്‍ വകഞ്ഞുമാറ്റി ‘അവന്‍’ വരുന്നു
- ഫഹദിന്‍്റെ പാട്ട്
- ഇറ്റലിയുടെ നിലപാട് അംഗീകരിക്കാനാവില്ല -മുഖ്യമന്ത്രി
- വിഴിഞ്ഞം തുറമുഖം: എല്‍.ഡി.എഫ് പ്രക്ഷോഭത്തിന്
- പൊട്ടിത്തെറി; അനധികൃത പടക്കനിര്‍മാണശാല തകര്‍ന്നു
- നാട് കേഴുന്നു, കുടിവെള്ളത്തിന്
- ഇറ്റലിയുടെ കത്ത് പരിശോധിച്ച ശേഷം പ്രതികരിക്കാമെന്ന് വിദേശകാര്യമന്ത്രി
- മാഫിയ വാഴും ഭൂമി
സ്വര്‍ണവിലയില്‍ മാറ്റമില്ല; പവന് 22,040 രൂപ Posted: 12 Mar 2013 09:30 PM PDT Image: കൊച്ചി: സ്വര്‍ണവിലയില്‍ മാറ്റമില്ല. തിങ്കളാഴ്ച സ്വര്‍ണം പവന് 40 രൂപ കുറഞ്ഞ് 22,040 രൂപയായിരുന്നു. ഗ്രാമിന് അഞ്ചു രൂപയാണ് കുറഞ്ഞത്. സ്വര്‍ണ വിലയില്‍ മാറ്റമില്ലാതെ ചൊവ്വാഴ്ചയും ഗ്രാമിന് 2755 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഒരാഴ്ചത്തെ ഏറ്റവും താഴ്ന്ന നിലയാണിത്.
|
ഇറ്റലിയുടെ നിലപാട് അസ്വീകാര്യമെന്ന് പ്രധാനമന്ത്രി Posted: 12 Mar 2013 01:40 AM PDT Image: ന്യൂദല്‍ഹി: കടല്‍ കൊലക്കേസിലെ പ്രതികളായ ഇറ്റാലിയന്‍ നാവികരെ ഇന്ത്യയിലേക്ക് തിരിച്ചയക്കില്ലെന്ന ഇറ്റലിയുടെ നിലപാട് അസ്വീകാര്യമാണെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ്. ഇക്കാര്യത്തില്‍ ആവശ്യമായ നടപടി സ്വീകരിക്കാന്‍ വിദേശകാര്യമന്ത്രാലയത്തോട് നിര്‍ദേശിച്ചിട്ടുണ്ടെന്നും ഇറ്റാലിയന്‍ അംബാസിഡറെ വിളിച്ചുവരുത്തി വിശദീകരണം തേടുമെന്നും പ്രധാനമന്ത്രി അറിയിച്ചു. വിഷയം ഉന്നയിച്ച് പ്രധാനമന്ത്രിയെ കണ്ട ഇടതു എം.പിമാരോടാണ് പ്രധാനമന്ത്രി ഇക്കാര്യങ്ങള്‍ പറഞ്ഞത്.
|
കൗണ്ട്ഡൗണ്‍ തുടങ്ങി, കഥകള്‍ വകഞ്ഞുമാറ്റി ‘അവന്‍’ വരുന്നു Posted: 12 Mar 2013 01:37 AM PDT Image: അഭ്യൂഹങ്ങള്‍ പെരുമഴപോലെ പെയ്യുകയാണ് മൊബൈല്‍ ലോകത്ത്. എല്ലാം വരാന്‍ പോകുന്ന സാംസങ് ഗ്യാലക്സി എസ് നാലാമനെക്കുറിച്ചാണെന്ന് മാത്രം. എസ്4ന്‍െറ സവിശേഷതകള്‍ ഓരോരുത്തര്‍ പറയുന്നത് കേട്ടാല്‍ അന്തംവിടും. കാരണം അത്രക്കുണ്ട് അതിശയോക്തികള്‍. എന്തായാലും ഒരുപിടി നൂതന സംവിധാനങ്ങളുമായാവും ഈ പുതിയ കൊറിയക്കാരന്‍ വരിക എന്നതില്‍ ആര്‍ക്കും സംശയമില്ല. ന്യൂയോര്‍ക്കില്‍ 2013 മാര്‍ച്ച് 14ന് അമേരിക്കന്‍ സമയം വൈകുന്നേരം ഏഴിന് എസ്4 ഭൂമിയില്‍ അവതരിക്കുമെന്നാണ് വിവരം. ഈ അന്തമില്ലാത്ത അഭ്യൂഹങ്ങള്‍ക്കുമേല്‍ ഒരുപിടി മണ്ണുവാരിട്ടാവും അവന്‍ ഫാക്ടറിയില്‍നിന്ന് പുറത്തിറങ്ങുക. സാധാരണ ആപ്പിളിന്‍െറ ഐഫോണിനെക്കുറിച്ചാണ് ടെക്ലോകത്ത് ഇങ്ങനെ കഥകള്‍ പരന്നിരുന്നത്. ഇപ്പോള്‍ ആ സ്ഥാനം സാംസങ്ങിനായെന്ന് മാത്രം. കലികാലവൈഭവം എന്നല്ലാതെ എന്ത് പറയാന്‍? ഫ്ളോട്ടിങ് ടച്ച് ഐ കണ്‍ട്രോള്‍ ഗ്രീന്‍ ഫോലെഡ് ഡിസ്പ്ളേ എട്ട് കോര്‍ പ്രോസസര്‍, വയര്‍ലസ് ചാര്‍ജിങ് features: Facebook Twitter |
Posted: 12 Mar 2013 12:06 AM PDT Image: കവി ഗോപീകൃഷ്ണന്‍്റെ തിരക്കഥയില്‍ എ.വി.ശശിധരന്‍ ഒരുക്കുന്ന ‘ഒളിപ്പോര്’ യുവ തീഷ്ണതയുടെ ചിത്രമാണ്. സൈബര്‍ ലോകത്തെ വിപ്ളവകൂട്ടായ്മയാണ് ചിത്രത്തിന്‍െറ ഇതിവൃത്തം. ശക്മായ കഥാപാത്രത്തെ അവതരിപ്പിക്കുന്നതിനൊപ്പം യുവനായകന്‍ ഫഹദ്ഫാസില്‍ പാടുന്നു എന്നതും ഈ ചലച്ചിത്രത്തിന് വാര്‍ത്താപ്രാധാന്യം നല്‍കുന്നു. features: Facebook |
ഇറ്റലിയുടെ നിലപാട് അംഗീകരിക്കാനാവില്ല -മുഖ്യമന്ത്രി Posted: 11 Mar 2013 11:11 PM PDT Image: തിരുവനന്തപുരം: കടല്‍ക്കൊലകേസില്‍ പ്രതികളായ നാവികരെ ഇന്ത്യയിലേക്ക് തിരിച്ചയക്കില്ലെന്ന ഇറ്റലിയുടെ നിലപാട് അംഗീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് കടുത്ത പ്രതിഷേധമുണ്ട്. ഇക്കാര്യം കേന്ദ്രത്തെ അറിയിക്കാന്‍ ഇന്ന് രാത്രി തന്നെ ദല്‍ഹിക്ക് പോകുമെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിങ്ങിനെ കണ്ട് വിഷയത്തില്‍ സംസ്ഥാനത്തിനുള്ള കടുത്ത പ്രതിഷേധം അറിയിക്കും. ഇതോടൊപ്പം വിദേശകാര്യമന്ത്രി സല്‍മാന്‍ ഖുര്‍ഷിദുമായും കൂടിക്കാഴ്ച നടത്തും. ഇക്കാര്യത്തില്‍ സംസ്ഥാനത്തിന് നിയമപരമായി എന്തെങ്കിലും ചെയ്യാന്‍ സാധിക്കുമോയെന്നും പരിശോധിക്കും. കടല്‍ക്കൊല കേസില്‍ പ്രതികളായ ഇറ്റാലിയന്‍ നാവികരെ ഇന്ത്യന്‍ നിയമം അനുസരിച്ച് ശിക്ഷിക്കണമെന്നാണ് അന്നും ഇന്നും കേരളം സ്വീകരിച്ചിരിക്കുന്നതെന്ന് പരിശോധിച്ചാല്‍ മനസ്സിലാകും. ഇറ്റലിയുടെ ഇപ്പോഴത്തെ നിലപാട് സംസ്ഥാനത്തിന് ഒരുതരത്തിലും അംഗീകരിക്കാനാവില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. |
വിഴിഞ്ഞം തുറമുഖം: എല്‍.ഡി.എഫ് പ്രക്ഷോഭത്തിന് Posted: 11 Mar 2013 11:01 PM PDT തിരുവനന്തപുരം: കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ വിഴിഞ്ഞം വാണിജ്യ തുറമുഖനിര്‍മാണം അട്ടിമറിക്കുന്നെന്ന് ആരോപിച്ച് പ്രക്ഷോഭം ആരംഭിക്കാന്‍ എല്‍.ഡി.എഫ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി തീരുമാനിച്ചു. |
പൊട്ടിത്തെറി; അനധികൃത പടക്കനിര്‍മാണശാല തകര്‍ന്നു Posted: 11 Mar 2013 10:56 PM PDT പുനലൂര്‍: പുനലൂരിന് സമീപം ആരംപുന്നയില്‍ അനധികൃത പടക്കനിര്‍മാണശാല പടക്കം പൊട്ടിത്തെറിച്ച് തകര്‍ന്നു. സംഭവവുമായിബന്ധപ്പെട്ട് ഒരാളെ പുനലൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. |
നാട് കേഴുന്നു, കുടിവെള്ളത്തിന് Posted: 11 Mar 2013 10:51 PM PDT തൊടുപുഴ: പാവപ്പെട്ട തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന കാരുപ്പാറ കോളനിയില്‍ കുടിവെള്ളത്തിനായി ജനം നെട്ടോട്ടത്തില്‍. 2010 ല്‍ കോളനി വികസനത്തിന് കേന്ദ്രം മുനിസിപ്പാലിറ്റിക്ക് അനുവദിച്ച 1.5 കോടി രൂപ ഉപയോഗിച്ച് നഗരസഭയിലെ പല കോളനികളും നവീകരിച്ചപ്പോഴും കാരുപ്പാറയെ അവഗണിച്ചു. കി.മീറ്ററുകള്‍ സഞ്ചരിച്ച് തൊടുപുഴയിലെത്തിയാണ് കോളനിക്കാര്‍ പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റുന്നത്. ദൈനംദിന ആവശ്യങ്ങള്‍ക്ക് 300-400 രൂപ വരെ വിലയ്ക്കാണ് ഇവര്‍ കുടിവെള്ളം വാങ്ങുന്നത്. വെള്ളമില്ലാത്തതിനാല്‍ വീട് വിട്ട് ബന്ധുക്കളുടെയും മറ്റും വീടുകളില്‍ അഭയം തേടിയവരും ഉണ്ട്. എസ്.എസ്.എല്‍.സി പരീക്ഷക്ക് തയാറെടുക്കുന്ന നിരവധി കുട്ടികള്‍ വരെ കോളനിയിലുണ്ട്. |
ഇറ്റലിയുടെ കത്ത് പരിശോധിച്ച ശേഷം പ്രതികരിക്കാമെന്ന് വിദേശകാര്യമന്ത്രി Posted: 11 Mar 2013 10:51 PM PDT Image: ന്യൂദല്‍ഹി: കടല്‍ക്കൊലകേസില്‍ പ്രതികളായ ഇറ്റാലിയന്‍ നാവികരെ ഇന്ത്യയിലേക്ക് മടക്കി അയക്കില്ലെന്ന ഇറ്റലിയുടെ നിലപാടറിയിച്ചുകൊണ്ടുള്ള കത്ത് പരിശോധിച്ചശേഷം ഇക്കാര്യത്തില്‍ പ്രതികരിക്കാമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ്. തിങ്കളാഴ്ച രാത്രിയാണ് ഇതു സംബന്ധിച്ച ഇറ്റലിയുടെ കത്ത് വിദേശകാര്യമന്ത്രാലയത്തിന് ലഭിച്ചത്. കത്ത് പരിശോധിച്ച് വരികയാണെന്നും ഖുര്‍ഷിദ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അതിനിടെ, ഇറ്റലിയുടെ നടപടി വഞ്ചനയാണെന്ന് ബി.ജെ.പി ആരോപിച്ചു. കൊലക്കേസില്‍ പ്രതികളായ നാവികരെ ഇന്ത്യയില്‍ തിരിച്ചെത്തിച്ച് വിചാരണ ചെയ്യണമെന്നും ബി.ജെ.പി ദേശീയ വക്താവ് രാജീവ് പ്രതാപ് റൂഡി ആവശ്യപ്പെട്ടു. വിഷയം ലോക്സഭയിലും രാജ്യസഭയിലും ഉന്നയിക്കുമെന്ന് ഇടത് എം. പിമാരും അറിയിച്ചു. തെരഞ്ഞെടുപ്പില്‍ വോട്ട്ചെയ്യാന്‍ സുപ്രീംകോടതിയുടെ പ്രത്യേക അനുമതി വാങ്ങി ഇറ്റലിയിലേക്കു പോയ നാവികര്‍ ഇന്ത്യയിലേക്ക് മടങ്ങിവരില്ലെന്ന് ഇറ്റലിയിലെ വിദേശകാര്യ മന്ത്രാലയമാണ് വ്യക്തമാക്കിയത്. കേന്ദ്ര വിദേശകാര്യമന്ത്രാലയത്തെ ഇറ്റലി കത്തിലൂടെ ഇക്കാര്യം അറിയിക്കുകയും ചെയ്തു. കടല്‍ കൊലക്കേസില്‍ അറസ്റ്റിലായ ലെസ്തോറെ മാര്‍സി മിലാനോയെക്കും സാല്‍വതോറെ ഗിറോണിനും വോട്ട് ചെയ്യാന്‍ നാട്ടില്‍ പോകാന്‍ ഫെബ്രുവരി 22നാണ് സുപ്രീംകോടതി അനുമതി നല്‍കിയത്. നാലാഴ്ചക്കു ശേഷം തിരികെയെത്തണമെന്നും ചീഫ് ജസ്റ്റിസ് അല്‍തമസ് കബീര്‍, ജസ്റ്റിസ് അനില്‍ ആര്‍. ഡാവെ, ജസ്റ്റിസ് വിക്രംജി്ധ് സെന്‍ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കിയിരുന്നു. 2012 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. എന്‍റിക ലെക്സി എന്ന ഇറ്റാലിയന്‍ ചരക്കുകപ്പലില്‍ സുരക്ഷാജോലിക്ക് നിയോഗിച്ചിരുന്ന ലെസ്തോറെ മാര്‍സി മിലാനോയും സാല്‍വതോറെ ഗിറോണും കൊല്ലത്തുനിന്ന് മീന്‍പിടിക്കാന്‍ പോയ ബോട്ടിനുനേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഇതില്‍ രണ്ട് മത്സ്യത്തൊഴിലാളികള്‍ കൊല്ലപ്പെട്ടു. കേരള തീരത്തുവെച്ച് നടന്ന സംഭവത്തില്‍ കേസെടുത്ത കേരള പൊലീസ് കപ്പല്‍ കൊച്ചി തുറമുഖത്തെത്തിച്ച് നാവികരെയും അവര്‍ ഉപയോഗിച്ച ആയുധവും പിടിച്ചെടുക്കുകയായിരുന്നു. കേരള പൊലീസ് നിലപാട് ശക്തമാക്കിയതോടെ പ്രശ്നം ഇന്ത്യയും ഇറ്റലിയും തമ്മിലുള്ള നയതന്ത്രപ്രശ്നമായി വളര്‍ന്നു. സംഭവം വിവാദമായി തുടരുന്നതിനിടെ കഴിഞ്ഞ ഡിസംബറില്‍ ക്രിസ്മസ് ആഘോഷിക്കാന്‍ നാവികരെ നാട്ടില്‍ പോകാന്‍ കോടതി അനുവദിച്ചിരുന്നു. അന്ന് പറഞ്ഞ സമയത്തിലും നേരത്തെ നാവികര്‍ ഇന്ത്യയില്‍ തിരിച്ചെത്തിയിരുന്നു. ഇതിനുശേഷമാണ് തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാന്‍ നാട്ടില്‍ പോകാന്‍ അനുമതി തേടിയത്. കോടതി അനുവദിച്ച നാലാഴ്ചത്തെ സമയപരിധി തീരാനിരിക്കെയാണ് നാവികര്‍ ഇനി ഇന്ത്യയിലേക്ക് മടങ്ങില്ലെന്ന് ഇറ്റലി വ്യക്തമാക്കിയത്.
|
Posted: 11 Mar 2013 10:48 PM PDT റാന്നി: റാന്നി താലൂക്കില്‍ ഭൂമാഫിയയും പാറമടലോബിയും ശക്തമായിട്ടും അധികൃതര്‍ക്ക് കുലുക്കമില്ല. മണ്ണെടുപ്പും വയല്‍ നികത്തലും താലൂക്കില്‍ സജീവമാണ്. പഞ്ചായത്ത് അധികൃതരും പൊലീസും റവന്യൂവകുപ്പും മാഫിയകളെ സഹായിക്കുന്നതായി ആരോപണം ഉണ്ട്. താലൂക്ക് വികസന സമിതി യോഗങ്ങളില്‍ പരാതി ഉയരുന്നുണ്ടെങ്കിലും തുടര്‍നടപടിക്ക് വേഗം ഉണ്ടാകാറില്ല. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |
No comments:
Post a Comment