സിറിയയില്‍ നദിയില്‍ നിന്ന് വീണ്ടും യുവാക്കളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി Madhyamam News Feeds |
- സിറിയയില്‍ നദിയില്‍ നിന്ന് വീണ്ടും യുവാക്കളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി
- വാഹന പരിശോധനക്കിടെ അപകട മരണം: അര്‍ധരാത്രിയും അക്രമം; വാഹനങ്ങള്‍ തകര്‍ത്തു
- മഅ്ദനി അന്‍വാര്‍ശ്ശേരിയില്‍
- ‘സെല്ലുലോയ്ഡി’ന് പിന്നിലെ പ്രവാസിയുടെ കഥ
- ‘റോയല്‍ ഗ്രേസ്’ ഇന്ന് എത്തിയേക്കും; മോചനംകാത്ത് ഇനിയും മൂന്നു മലയാളികള്‍
- ദല്‍ഹിയില്‍ പട്ടാപ്പകല്‍ യുവതിയെ തട്ടിക്കൊണ്ടു പോയി കൂട്ടബലാത്സംഗത്തിനിരയാക്കി
- ബുധനാഴ്ച മുതല്‍ നിതാഖാത്ത് പുതിയ ഘട്ടത്തിലേക്ക്
- മോഡിയെ പ്രധാനമന്ത്രി ആക്കില്ലെന്ന് ലാലുപ്രസാദ്
- ഉന്നത തല കുവൈത്ത് പ്രതിനിധി സംഘം ഇന്ത്യയില്‍
- രാം സിങ് കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നുവെന്ന്
സിറിയയില്‍ നദിയില്‍ നിന്ന് വീണ്ടും യുവാക്കളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി Posted: 11 Mar 2013 12:47 AM PDT Image: ഡമസ്കസ്: സിറിയന്‍ സേന വെടിവെച്ചു കൊലപ്പെടുത്തിയെന്ന് സംശയിക്കുന്ന 20 ഓളം യുവാക്കളുടെ മൃതദേഹങ്ങള്‍ അലപ്പൊയിലെ നദിയില്‍ കണ്ടെത്തി. ഞായറാഴ്ചയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇതാദ്യമായാണ് ഇത്രയും പേരുടെ മൃതദേഹങ്ങള്‍ ഒറ്റ ദിവസം കൊണ്ട് നദിയില്‍ നിന്ന് കണ്ടെടുക്കുന്നത്. വിമത സേനയുടെ നിയന്ത്രണത്തിലുള്ള ബുസ്താന്‍ അല്‍ ഖസറിലെ ഖുവൈഖ് നദിയിയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. സംഭവത്തെ കുറിച്ച് സര്‍ക്കാര്‍ വൃത്തങ്ങള്‍ പ്രതികരിച്ചിട്ടില്ല. സിറിയന്‍ വിമതസേനയായ അല്‍ നുസ്രത് ഫ്രണ്ടിന്റെപ്രവര്‍ത്തകരാണ് ജനുവരിയില്‍ നിരവധി പേരെ കൊലപ്പെടുത്തി നദിയില്‍ തള്ളിയിരുന്നതെന്നാണ് സര്‍ക്കാര്‍ നല്‍കിയിരുന്ന വിശദീകരണം. നദിയില്‍ മൃതദേഹങ്ങള്‍ ഒഴൂകുന്ന നടക്കുന്നതിന്റെസ്ഥിരീകരിക്കാത്ത വീഡിയൊ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. കൈകള്‍ ബന്ധിച്ച് നെഞ്ചിലും തലക്കും വെടിയേറ്റ നിലയിലാണ് യുവാക്കളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ചിലരുടെ മൃതദേഹങ്ങള്‍ ചളിയില്‍ പൊതിഞ്ഞ നിലയിലുമാണുള്ളത്. പ്രസിഡന്‍്റ് ബഷര്‍ അല്‍ അസദിന്റെനിയന്ത്രണത്തിലുള്ള മധ്യ അലപ്പൊയില്‍ നിന്ന് ഒഴുകി വരുന്ന നദിയിലാണ് മൃതദേഹങ്ങള്‍ തള്ളിയതെന്ന് വിമതസേന പറഞ്ഞു. അലപ്പൊയില്‍ നിന്ന് പിടികൂടി ശേഷം സര്‍ക്കാര്‍ സേന കൊലപ്പെടുത്തിയ വിമതപ്രവര്‍ത്തകരാണിവരെന്ന് അലപ്പൊയിലെ വിമത പ്രവര്‍ത്തകന്‍ ലൂയ് അല്‍ ഹലബി പറഞ്ഞു. കണ്ടെത്തിയവയില്‍ സിവിലിയന്‍മാരുടെ മൃതദേഹങ്ങളുമുണ്ടെന്ന് വിമത പ്രവര്‍ത്തകനായ മുഹമ്മദ് നൂര്‍ പറഞ്ഞു. ജനുവരിയില്‍ ഇതേ നദിയില്‍ നിന്ന് 65 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു. |
വാഹന പരിശോധനക്കിടെ അപകട മരണം: അര്‍ധരാത്രിയും അക്രമം; വാഹനങ്ങള്‍ തകര്‍ത്തു Posted: 11 Mar 2013 12:24 AM PDT കോഴിക്കോട്: തിരുവണ്ണൂരില്‍ വാഹന പരിശോധനക്കിടെ യുവാക്കള്‍ അപകടത്തില്‍പെട്ട് മരിച്ചതിലും തുടര്‍ന്നുണ്ടായ പൊലീസ് നടപടിയിലും പ്രതിഷേധിച്ചുണ്ടായ അക്രമം ഞായറാഴ്ച അര്‍ധരാത്രി പിന്നിട്ടതോടെ നഗരത്തിന് പുറത്തേക്ക് വ്യാപിച്ചു. മൂന്ന് കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായി. കുണ്ടായിത്തോടുണ്ടായ ആക്രമണത്തില്‍ യാത്രക്കാരന്‍ വടകര സ്വദേശി രജീഷിന് പരിക്കേറ്റു. തൊടുപുഴയില്‍ നിന്ന് തിരുവമ്പാടിയിലേക്ക് വന്ന ബസ്സിന് നേരെയായിരുന്നു ആക്രമണം. രാമനാട്ടുകര ബൈപാസില്‍ മാമ്പുഴ പാലത്തിനു സമീപം രാത്രി 12.15 ഓടെ രണ്ട് കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്കുനേരെ കല്ലേറുണ്ടായി. കോട്ടയത്തേക്ക് പോകുന്ന സൂപ്പര്‍ ഫാസ്റ്റ് ബസിലെ ഡ്രൈവര്‍ പ്രമോദിന് കല്ലേറില്‍ പരിക്കേറ്റു. പാലക്കാട് ഭാഗത്തേക്ക് പോകുന്ന ടി.ടി. ബസിനുനേരെയും കല്ലേറുണ്ടായി. രണ്ടു ബസുകളുടെയും ചില്ലുകള്‍ തകര്‍ന്നു. യാത്ര മുടങ്ങി പെരുവഴിയിലായ യാത്രക്കാര്‍ ബദല്‍ സൗകര്യമൊരുക്കണമെന്നാവശ്യപ്പെട്ട് ബഹളം വെച്ചു. സംഭവം നടന്ന് നേരെമേറെ കഴിഞ്ഞിട്ടും പൊലീസ് സ്ഥലത്തെത്തിയില്ലെന്ന് പരാതി ഉയര്‍ന്നു. |
Posted: 11 Mar 2013 12:00 AM PDT Image: ശാസ്താംകോട്ട: രോഗാതുരരായ മാതാപിതാക്കളെ സന്ദര്‍ശിക്കാനായി അബ്ദുന്നാസിര്‍ മഅ്ദനി അന്‍വാര്‍ശ്ശേരിയിലെത്തി. തിങ്കളാഴ്ച രാവിലെ 11 മണിയോടെ എത്തുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും 12.40ഓടെയാണ് മഅ്ദനി അന്‍വാര്‍ശ്ശേരിയിലെത്തിയത്. വലിയ ജനക്കൂട്ടമാണ് മഅ്ദനിയെ കാണാന്‍ ഇവിടെ തടിച്ചുകൂടിയത്. ഷാള്‍ അണിയിച്ച് സ്വീകരിച്ച മഅ്ദനിയെ യതീംഖാനയിലെ കുട്ടികള്‍ ദഫ് മുട്ടോടു കൂടിയാണ് സ്വീകരിച്ചത്. പക്ഷാഘാതം വന്ന് ശയ്യവലംബിയായ പിതാവ് ടി.എ. അബ്ദുസ്സമദ് മാസ്റ്ററെയും ശ്വാസകോശരോഗം ബാധിച്ച മാതാവ് അസ്മാബീവിയെയും കാണാനാണ് മഅദനിയെ അന്‍വാര്‍ശ്ശേരിയിലെത്തിയത്. മഅ്ദനിയെ കാണാനെത്തുന്നവരുടെ തിരക്ക് നിയന്ത്രണാതീതമാകുമെന്നതിനാല്‍ അദ്ദഹത്തേിന്റെ കുടുംബവീടായ തോട്ടുവാല്‍ മന്‍സിലില്‍ എത്തി മാതാപിതാക്കളെ സന്ദര്‍ശിക്കുന്നത് ഒഴിവാക്കുകയായിരുന്നു. ഇവിടത്തെ മസ്ജിദില്‍ മധ്യാഹ്ന, സായാഹ്ന നമസ്‌കാരങ്ങളും പ്രാര്‍ഥനകളും നിര്‍വഹിച്ചശേഷം വൈകുന്നേരം അഞ്ചോടെ കൊല്ലം അസീസിയ മെഡിക്കല്‍കോളജ് ആശുപത്രിയിലേക്ക് മടങ്ങും. മഅ്ദനിക്കൊപ്പം നമസ്‌കരിക്കാന്‍ നിരവധി പേര്‍ എത്തിയതിനാല്‍ വന്‍ സുരക്ഷാക്രമീകരണമാണ് അന്‍വാര്‍ശ്ശേരിയില്‍ പൊലീസ് ഏര്‍പ്പാടാക്കിയിരിക്കുന്നത്. |
‘സെല്ലുലോയ്ഡി’ന് പിന്നിലെ പ്രവാസിയുടെ കഥ Posted: 10 Mar 2013 11:23 PM PDT Image: മസ്കത്ത്: ഏഴ് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും കെ. മുരളീധരന്‍ ഉയര്‍ത്തിയ വിവാദങ്ങളുമായി ‘സെല്ലുലോയ്ഡ്’ വാര്‍ത്തകളില്‍ നിറയുമ്പോള്‍ പ്രശസ്തിയുടെ വെള്ളിവെളിച്ചത്തില്‍ നിന്ന് മാറി പ്രവാസലോകത്ത് തന്‍െറ കച്ചവടവുമായി ഒതുങ്ങി കഴിയുകയാണ് ഈ സിനിമയുടെ മുഖ്യനിര്‍മാതാവ് ഉബൈദ്. |
‘റോയല്‍ ഗ്രേസ്’ ഇന്ന് എത്തിയേക്കും; മോചനംകാത്ത് ഇനിയും മൂന്നു മലയാളികള്‍ Posted: 10 Mar 2013 11:20 PM PDT Image: ദുബൈ: സോമാലി കടല്‍ക്കൊള്ളക്കാര്‍ വിട്ടയച്ച എണ്ണ ടാങ്കര്‍ ‘എം.ടി റോയല്‍ ഗ്രേസ്’ മിക്കവാറും തിങ്കളാഴ്ച രാത്രി ഒമാനിലെ സലാല തീരത്ത് എത്തിയേക്കും. കപ്പല്‍ എത്തുന്നത് സംബന്ധിച്ച് ഞായറാഴ്ച രാത്രി വരെ ഒമാന്‍ തീരസംരക്ഷണ സേനയില്‍നിന്ന് ഔദ്യാഗിക വിവരം ലഭിച്ചിട്ടില്ല. എങ്കിലും തിങ്കളാഴ്ച രാത്രി വൈകിയോ ചൊവ്വാഴ്ചയോ എത്തുമെന്നാണ് പ്രതീക്ഷ. |
ദല്‍ഹിയില്‍ പട്ടാപ്പകല്‍ യുവതിയെ തട്ടിക്കൊണ്ടു പോയി കൂട്ടബലാത്സംഗത്തിനിരയാക്കി Posted: 10 Mar 2013 11:12 PM PDT Image: ന്യൂദല്‍ഹി: നഗരത്തില്‍ പട്ടാപ്പകല്‍ അഞ്ചംഗ സംഘം യുവതിയെ കാറില്‍ തട്ടിക്കൊണ്ടു പോയി കൂട്ടബലാത്സംഗത്തിനിരയാക്കി. തെക്കന്‍ ദല്‍ഹിയിലെ അക്ഷര്‍ധാം ക്ഷേത്രത്തിനു സമീപത്തുനിന്നാണ് വിവാഹിതയായ 35കാരിയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടു പോയത്. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. പീഡിപ്പിച്ച ശേഷം മധ്യ ദല്‍ഹിയിലെ പ്രഗതി മൈതാന്‍ മെട്രോ സ്റ്റേഷനു മുന്നില്‍ ഉപേക്ഷിക്കപ്പെട്ട യുവതിയെ വഴിയാത്രക്കാരാണ് കണ്ടെത്തി പൊലീസില്‍ വിവരം അറിയിച്ചത്. ഉടന്‍തന്നെ പൊലീസെത്തി യുവതിയെ രാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതി പീഡനത്തിനിരയായതായി മെഡിക്കല്‍ പരിശോധനയില്‍ വ്യക്തമായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. പീഡിപ്പിച്ച സംഘത്തിലെ ചിലരെ തനിക്ക് നേരത്തെ പരിചയമുണ്ടായിരുന്നതായി യുവതി പൊലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. |
ബുധനാഴ്ച മുതല്‍ നിതാഖാത്ത് പുതിയ ഘട്ടത്തിലേക്ക് Posted: 10 Mar 2013 10:37 PM PDT Image: റിയാദ്: സൗദി തൊഴില്‍ മേഖലയിലെ സ്വദേശിവത്കരണം ഊര്‍ജിതമാക്കുന്നതിന്‍െറ ഭാഗമായി തൊഴില്‍ മന്ത്രാലയം നടപ്പാക്കിവരുന്ന നിതാഖാത്ത് മാര്‍ച്ച് 13 (അഥവാ ജുമാദല്‍ ഊലാ ഒന്ന്) മുതല്‍ പുതിയ ഘട്ടത്തിലേക്ക്. പത്തില്‍ കുറഞ്ഞ ജോലിക്കാരുള്ള ചെറുകിട സ്ഥാപനങ്ങളിലും ഒരു സ്വദേശിയെങ്കിലും തൊഴിലാളിയായി ഉണ്ടായിരിക്കണമെന്ന നിയമം ബുധനാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു. |
മോഡിയെ പ്രധാനമന്ത്രി ആക്കില്ലെന്ന് ലാലുപ്രസാദ് Posted: 10 Mar 2013 10:36 PM PDT Image: പട്ന: നരേന്ദ്രമോഡി മതേതര ഇന്ത്യയുടെ പ്രധാനമന്ത്രിപദത്തിലെത്തുന്നത് തടയാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍.ജെ.ഡി നേതാവുമായ ലാലുപ്രസാദ് യാദവ്. തനിക്ക് ജീവനുള്ളിടത്തോളം മോഡിയെ പ്രധാനമന്ത്രിയാകാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ ലാലു, 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം മതേതര സര്‍ക്കാറുണ്ടാക്കാന്‍ എല്ലാ മതേതര ശക്തികളെയും ഒരുമിപ്പിക്കുമെന്നും വ്യക്തമാക്കി. |
ഉന്നത തല കുവൈത്ത് പ്രതിനിധി സംഘം ഇന്ത്യയില്‍ Posted: 10 Mar 2013 10:31 PM PDT Image: കുവൈത്ത് സിറ്റി: ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി, വ്യാപാര ബന്ധം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കുവൈത്ത് അമീരി ദിവാന്‍ മന്ത്രി ശൈഖ് നാസര്‍ സ്വബാഹ് അല്‍ അഹ്മദ് അസ്വബാഹിന്‍െറ നേതൃത്വത്തിലുള്ള ഉന്നത തല പ്രതിനിധി സംഘം മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തി. അമീര്‍ ശൈഖ് സ്വബാഹ് അല്‍ അഹ്മദ് അസ്വബാഹിന്‍െറ കത്ത് രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് കൈമാറുന്ന സംഘം വിവിധ പ്രമുഖരുമായി കൂടിക്കാഴ്ചയും നടത്തും. |
രാം സിങ് കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നുവെന്ന് Posted: 10 Mar 2013 10:09 PM PDT Image: ന്യൂദല്‍ഹി: തിഹാര്‍ ജയിലില്‍ തൂങ്ങിമരിച്ച ദല്‍ഹി കൂട്ടബലാല്‍സംഗ കേസിലെ മുഖ്യപ്രതി രാം സിങ് കടുത്ത മാനസിക സംഘര്‍ഷം അനുഭവിച്ചിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. മുപ്പത്തിമൂന്നുകാരനായ രാം സിങായിരുന്നു പ്രതികളുടെ കൂട്ടത്തില്‍ ഏറ്റവും പ്രായം കൂടിയ ആള്‍. പെട്ടെന്ന് പൊട്ടിത്തെറിക്കുന്ന സ്വഭാവമായിരുന്നു രാംസിങിന്റേത്. ചില സമയത്ത് അസ്വാഭാവികമായ പെരുമാറ്റവും മാനസിക വിഭ്രാന്തിയും പ്രകടിപ്പിക്കാറുണ്ടായിരുന്നതായി സുഹൃത്തുക്കള്‍ പറയുന്നു. ജോലി കഴിഞ്ഞ് മദ്യപിച്ചെത്തുന്ന രാംസിങിനെയാണ് അയല്‍വാസികള്‍ പരിചയപ്പെടുത്തുന്നത്. ബിഹാറിലായിരുന്നു രാംസിങിന്‍െറ ജനനം. മൂന്ന് വര്‍ഷം മുമ്പാണ് വൃക്ക തകരാര്‍ മൂലം ഭാര്യ മരിച്ചത്. നാലു സഹോദരന്മാരില്‍ മൂന്നു പേരും രാംസിങിന്റെ സ്വഭാവദൂഷ്യം മൂലം വീട് വിട്ടിറങ്ങിയിരുന്നു. ഡിസംബറില്‍ അറസ്റ്റിലാകുമ്പോള്‍ ഒറ്റമുറി കൂരയില്‍ ഇളയ സഹോദരന്‍ മുകേഷായിരുന്നു രാം സിങിനൊപ്പം ഉണ്ടായിരുന്നത്. മുകേഷും ദല്‍ഹി കൂട്ടബലാത്സംഗ കേസിലെ പ്രതിയാണ്. അതേസമയം, വാര്‍ത്തയില്‍ തങ്ങള്‍ക്ക് സന്തോഷമില്ലെന്നാണ് ദല്‍ഹിയില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ കുടുംബം വാര്‍ത്തയോട് പ്രതികരിച്ചത്. എന്തായാലും മരിക്കുമെന്ന് അയാള്‍ക്കറിയാമായിരുന്നു. പ്രതികളെ പബ്ളിക്കായി തൂക്കിക്കൊല്ലുകയാണ് വേണ്ടതെന്നും അവര്‍ പറഞ്ഞു. പെണ്‍കുട്ടിയെയും സുഹൃത്തിനെയും ബസില്‍ കയറ്റിയ ശേഷം റൂട്ട് മാറ്റി ബസ് നഗരത്തില്‍ കറങ്ങാനുള്ള തീരുമാനം എടുത്തത് ബസ് ഓടിച്ചിരുന്ന രാം സിങായിരുന്നു. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |
No comments:
Post a Comment