സ്വാഗതം
WELCOME

News Update..

Saturday, March 23, 2013

ടി.പി വധം: നാല് സാക്ഷികള്‍ കൂടി കൂറുമാറി; പ്രോസിക്യൂഷന് കോടതിയുടെ വിമര്‍ശം Madhyamam News Feeds

ടി.പി വധം: നാല് സാക്ഷികള്‍ കൂടി കൂറുമാറി; പ്രോസിക്യൂഷന് കോടതിയുടെ വിമര്‍ശം Madhyamam News Feeds

Link to

ടി.പി വധം: നാല് സാക്ഷികള്‍ കൂടി കൂറുമാറി; പ്രോസിക്യൂഷന് കോടതിയുടെ വിമര്‍ശം

Posted: 23 Mar 2013 12:20 AM PDT

Image: 

കേഴിക്കോട്: ടി.പി വധക്കേസില്‍ നാല് സാക്ഷികള്‍ കൂടി കൂറുമാറി. 29ാം സാക്ഷി ടി.പി അജിത, 30ാം സാക്ഷി പ്രേംജിത്ത്, 31ാം സാക്ഷി ജവാദ്, 32ാം സാക്ഷി കെ.സൂരജ് എന്നിവരാണ് കൂറുമാറിയത്. പ്രതികള്‍ ഉപയോഗിച്ചുവെന്ന് കരുതുന്ന ബൈക്ക് പൊലീസ് കണ്ടെടുത്തതിന് സാക്ഷികളായിരുന്നു അജിതയും പ്രേംജിത്തും. പൊലീസ് ബൈക്ക് കണ്ടെടുത്തത് തങ്ങള്‍ കണ്ടിട്ടില്ലെന്ന് ഇരുവരും ഇന്ന് പ്രത്യേക വിചാരണ കോടതിയില്‍ മൊഴി നല്‍കി. ഒളിപ്പിച്ച ആയുധങ്ങള്‍ കണ്ടെത്തിയ ആളാണ് ജവാദ്. ഇതോടെ കേസില്‍ കൂറുമാറിയ സാക്ഷികളുടെ എണ്ണം എട്ടായി.

അതിനിടെ, പ്രോസിക്യൂഷനെ വിചാരണ നടത്തുന്ന കോഴിക്കോട് എരഞ്ഞിപ്പാലത്തെ പ്രത്യേക കോടതി രൂക്ഷമായി വിമര്‍ശിച്ചു. കൂറുമാറിയ സാക്ഷികളോടുള്ള കോടതിയുടെ ചോദ്യങ്ങള്‍ക്ക് വ്യക്തതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജഡ്ജി നാരയണ പിഷാരടി വിമര്‍ശിച്ചത്. പലപ്പോഴും പ്രോസിക്യൂഷന്റെ ജോലി കോടതിയാണ് ചെയ്യുന്നത്. സാക്ഷി വിസ്താരത്തിനിടെ പ്രതിയെ തിരിച്ചറിയുക എന്ന നടപടിക്രമം പ്രോസിക്യൂഷന്‍ പലപ്പോഴും പാലിക്കുന്നില്ലെന്നും കോടതി കുറ്റപ്പെടുത്തി. സ്‌പെഷല്‍ പ്രോസിക്യൂട്ടറായി ആര്‍.എം.പി നേതാവുകൂടിയായ അഡ്വ.പി കുമാരന്‍ കുട്ടിയാണ് ഹാജരായത്.

 

ഫലസ്തീന്‍െറ സാമ്പത്തിക ഉന്നമനത്തിന് അറബ് ലീഗ് പ്രതിജ്ഞാബദ്ധം: സെക്രട്ടറി ജനറല്‍

Posted: 22 Mar 2013 11:25 PM PDT

Image: 

ദോഹ: ഫലസ്തീന്‍െറ സാമ്പത്തിക വളര്‍ച്ചക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ അറബ്ലീഗ് പ്രതിജ്ഞാബദ്ധമാണെന്ന് സെക്രട്ടറി ജനറല്‍ നബീല്‍ അല്‍ അറബി. കഴിഞ്ഞവര്‍ഷം നവംബറില്‍ ലഭിച്ച യു.എന്‍ അംഗീകാരം ഇസ്രായേല്‍ അധിനിവേശത്തിന്‍െറ ദുരിതമനുഭവിക്കുന്ന ഫലസ്തീന്‍ ജനതയുടെ ചരിത്രത്തിലെ പുതിയ അധ്യായത്തിന്‍െറ തുടക്കമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
24ാമത് അറബ് ലീഗ് ഉച്ചകോടിക്ക് മുന്നോടിയായി ഷെറാട്ടണ്‍ ഹോട്ടലില്‍ നടക്കുന്ന മന്ത്രിതല സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അല്‍ അഖ്സ, ഖുദ്സ് പള്ളികള്‍ക്കുള്ള ധനസഹായം വര്‍ധിപ്പിക്കുന്നതടക്കമുള്ള നടപടികള്‍ ഉടനുണ്ടാകും. 2020ഓടെയെങ്കിലും സംയുക്ത അറബ് വിപണി യാഥാര്‍ഥ്യമാകണമെങ്കില്‍ സ്വതന്ത്ര വ്യാപാര മേഖലയും അറബ് കസ്റ്റംസ് യൂനിയനും നിലവില്‍ വരണമെന്ന് അല്‍ അറബി ചൂണ്ടിക്കാട്ടി. മേഖലയുടെ കാര്‍ഷിക വികസനവും ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട വഷിയങ്ങളെക്കുറിച്ച് വിശദമായ പഠനം നടത്തിയിട്ടുണ്ട്. വ്യത്യസ്തമേഖലകളില്‍ അന്താരാഷ്ട്ര സമൂഹവുമായി സഹകരണത്തിന് അറബ്ലീഗ് നിരന്തരം ശ്രമിച്ചുവരികയാണ്. നവംബറില്‍ കുവൈത്തില്‍ അറബ്-ആഫ്രിക്കന്‍ ഉച്ചകോടി സംഘടിപ്പിക്കാന്‍ ശ്രമം ആരംഭിച്ചതായും അല്‍ അറബി അറിയിച്ചു.
മന്ത്രിതല സമ്മേളനത്തിന്‍െറ ഭാഗമായി നടന്ന ചടങ്ങില്‍ 24ാമത് ഉച്ചകോടിയുടെ അധ്യക്ഷപദവി കഴിഞ്ഞ ഉച്ചകോടിയുടെ അധ്യക്ഷപദവി വഹിച്ച ഇറാഖില്‍ നിന്ന് ഖത്തര്‍ ഏറ്റെടുത്തു. ഇറാഖി വ്യാപാര മന്ത്രി ഡോ. ഖൈറുല്ല ഹസന്‍ബാബകറാണ് ഖത്തര്‍ ധനകാര്യമന്ത്രി യൂസുഫ് ഹുസൈന്‍ കമാലിന് പദവി കൈമാറിയത്. വ്യത്യസ്തമേഖലകളില്‍ നിക്ഷേപം നടത്തി ഇറാഖിന്‍െറ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കണമെന്ന് ചടങ്ങില്‍ സംസാരിച്ച ഡോ. ഖൈറുല്ല അറബ് രാഷ്ട്രങ്ങളോട് അഭ്യര്‍ഥിച്ചു. പ്രസന്നമായ വര്‍ത്താനകാലവും ശോഭനമായ ഭാവിയുമുള്ള സമൂഹമായി ഉയര്‍ന്നുനില്‍ക്കാന്‍ അംഗരാജ്യങ്ങള്‍ തമ്മില്‍ സാമ്പത്തിക-നിക്ഷേപ മേഖലകളിലെ സഹകരണം അനിവാര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഭക്ഷ്യകമ്മിയും തൊഴിലില്ലായ്മയും അറബ്ലോകത്തിന്‍െറയും പ്രശ്നങ്ങളാണെന്നും ഇവ പരിഹരിക്കാന്‍ കഴിഞ്ഞ ഉച്ചകോടികളിലെ പ്രമേയങ്ങള്‍ ഇഛാശക്തിയുള്ള നടപടികളിലൂടെ യാഥാര്‍ഥ്യവത്കരിക്കണമെന്നും മന്ത്രി യൂസുഫ് ഹുസൈന്‍ കമാല്‍ പറഞ്ഞു. ദൈവാനുഗ്രഹമായി ലഭിച്ച സമ്പത്തും പ്രകൃതി-മാനവ വിഭവങ്ങളും ശരിയായി വിനിയോഗിക്കുന്നതിലൂടെ അറബ് സമൂഹത്തിന് അന്തസ്സാര്‍ന്ന ജീവിതപശ്ചാത്തലം ഒരുക്കിയെടുക്കാന്‍ കഴിയും. സ്വതന്ത്ര അറബ് വ്യാപാര മേഖലയുടെ രൂപവത്കരണത്തിനാണ് ഏറ്റവും മുന്‍ഗണന നല്‍കേണ്ടത്. ഏകീകൃത കസ്റ്റംസ് യൂണിയന്‍ 2015ഓടെ നിലവില്‍ വരണമെന്നാണ് താല്‍പര്യം. കാര്‍ഷിക വികസനവും അറബ് ഭക്ഷ്യസുരക്ഷാ പദ്ധതിയും മുന്‍ഗണന അര്‍ഹിക്കുന്ന വിഷയങ്ങളാണ്. ആരോഗ്യം, വിദ്യാഭ്യാസം, സ്ത്രീശാക്തീകരണം എന്നീ വിഷയങ്ങള്‍ക്കും ഊന്നല്‍ നല്‍കണമെന്ന് മന്ത്രി യൂസുഫ് ഹുസൈന്‍ പറഞ്ഞു. സ്വതന്ത്ര വ്യാപര മേഖലയുടെ രൂപവത്കരണമാണ് വ്യാഴാഴ്ച ചേര്‍ന്ന ഉദ്യേഗസ്ഥതല യോഗവും പ്രധാനമായും ചര്‍ച്ച ചെയ്തത്.

ഇത്തിഹാദിന് ജെറ്റ് ഓഹരി കൈമാറ്റം: അന്തിമ തീരുമാനം അടുത്തയാഴ്ച

Posted: 22 Mar 2013 11:20 PM PDT

Image: 

ദുബൈ: യു.എ.ഇ ദേശീയ വിമാന കമ്പനിയായ ഇത്തിഹാദ്, ഇന്ത്യയിലെ സ്വകാര്യ വിമാന കമ്പനിയായ ജെറ്റ് എയര്‍വെയ്സിലെ 24 ശതമാനം ഓഹരികള്‍ വാങ്ങുന്നത് സംബന്ധിച്ച അന്തിമ തീരുമാനം അടുത്തയാഴ്ചയുണ്ടാകുമെന്ന് സൂചന. ഇരുകമ്പനികളും തമ്മിലെ ചര്‍ച്ച അവസാന ഘട്ടത്തിലേക്ക് നീങ്ങുകയാണ്. ഇത് വിജയിച്ചാല്‍ ജെറ്റിലെ 24 ശതമാനം ഓഹരികള്‍ വാങ്ങുന്നതിലൂടെ ജെറ്റ് ഡയറക്ടര്‍ ബോര്‍ഡില്‍ ഇത്തിഹാദിന്‍െറ നാല് പ്രതിനിധികളുണ്ടാകാന്‍ സാധ്യതയുണ്ട്. ജെറ്റിന്‍െറ ഹീത്രു (ലണ്ടന്‍) സ്ളോട്ടുകള്‍ 70 ദശലക്ഷം ഡോളറിന് ഇത്തിഹാദിന് ഈയിടെ വിറ്റിരുന്നു. 13,000 കോടി രൂപയിലേറെ കടബാധ്യതയുള്ള ജെറ്റിന് ഇത് ആശ്വാസമായി.
ജെറ്റ് സ്ഥാപക ചെയര്‍മാന്‍ നരേഷ് ഗോയലാണ് 24 ശതമാനം ഓഹരി കൈമാറുക. നിലവില്‍ ജെറ്റിലെ 80 ശതമാനം ഓഹരികളും നരേഷ് ഗോയലിന്‍േറതാണ്. ടൈല്‍ വിന്‍ഡ്സ് ലിമിറ്റഡ് എന്ന ഹോള്‍ഡിങ് കമ്പനിയിലൂടെയാണിത്. കോടികളുടെ ഇടപാടിന്‍െറ ഭാഗമായി ആദ്യം ടൈല്‍ വിന്‍ഡ്സിലെ എല്ലാ ഓഹരികളും ഒരു പുതിയ കമ്പനിയിലേക്ക് മാറ്റും. എന്നാല്‍, ഈ കമ്പനിയിലും ഭൂരിഭാഗം ഓഹരികള്‍ അദ്ദേഹത്തിനായിരിക്കും. ഇതിലൂടെ ജെറ്റില്‍ 51 ശതമാനം ഓഹരി തന്‍െറ പേരില്‍ നിലനിര്‍ത്താന്‍ നരേഷ് ഗോയലിന് സാധിക്കും.
പുതിയ കമ്പനിയാണ് ഇത്തിഹാദിന് 24 ശതമാനം ഓഹരി നല്‍കുക. ഇത് നേരിട്ടാകാന്‍ സാധ്യതയില്ലെന്ന് പറയപ്പെടുന്നു. ഏതാണ്ട് 300 ദശലക്ഷം ഡോളറാണ് ഇതിനുവേണ്ടി ഇത്തിഹാദ് നല്‍കുക.
അതേസമയം, ഓഹരി കൈമാറ്റത്തിന്‍െറ ഭാഗമായി പുതിയ കമ്പനി രൂപവത്കരിക്കാന്‍ നരേഷ് ഗോയലിന് സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി)യുടെ അനുമതി വേണം. ഇതിനുശേഷമേ  അദ്ദേഹത്തിന് ടൈല്‍ വിന്‍ഡ്സിലെ തന്‍െറ ഓഹരികള്‍ പുതിയ കമ്പനിയിലേക്ക് മാറ്റാന്‍ സാധിക്കുകയുള്ളൂ. ‘സെബി’യുടെ അനുമതി ലഭിക്കുന്നതില്‍ കാലതാമസമുണ്ടായാല്‍ ഇത്തിഹാദിന് ഓഹരി കൈമാറ്റം നീളും. ഇത് ഒഴിവാക്കാന്‍ ടൈല്‍ വിന്‍ഡ്സില്‍ നരേഷ് ഗോയലിനുള്ള ഓഹരി നേരിട്ട് ഇത്തിഹാദിന് കൈമാറുക എന്നതും ആലോചിക്കുന്നുണ്ട്. ഇങ്ങനെ ചെയ്താലും ജെറ്റില്‍ നരേഷ് ഗോയലിന് 51 ശതമാനം ഓഹരിയുണ്ടാകും. അതിനിടെ, ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ നികുതി ഇരുവിഭാഗവും തമ്മിലെ ചര്‍ച്ചയില്‍ വിലങ്ങുതടിയാണ്. കോടികളുടെ ഇടപാടില്‍ വന്‍തുക നികുതി നല്‍കണം. ഇത് ജെറ്റ് എയര്‍വെയ്സ് അടക്കണമെന്നാണ് ഇത്തിഹാദിന്‍െറ നിലപാട്.

ചെരിപ്പോങ്ങിയത് ‘വിഴുപ്പിനെ’തിരെ -സുനില്‍കുമാര്‍ എം.എല്‍.എ

Posted: 22 Mar 2013 11:19 PM PDT

Image: 

റാസല്‍ഖൈമ: നിയമസഭയില്‍ താന്‍ ചെരിപ്പോങ്ങിയത് ‘വിഴുപ്പിനെ’തിരെയാണെന്നും ചീഫ് വിപ്പിനെതിരെയല്ലെന്നും വി.എസ്. സുനില്‍കുമാര്‍ എം.എല്‍.എ. ‘ഗള്‍ഫ് മാധ്യമ’ത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളം ആദരിക്കുന്ന പ്രമുഖര്‍ക്കെതിരെ പുറത്തുപറയാന്‍ പറ്റാത്ത ഭാഷയാണ് പി.സി. ജോര്‍ജ് ഉപയോഗിച്ചത്. ഇതിനെതിരെ ജനമനസുകളില്‍ ഉയര്‍ന്ന ധാര്‍മിക രോഷം ചെരിപ്പ് ഉയര്‍ത്തി പ്രകടിപ്പിക്കുയാണ് താന്‍ ചെയ്തത്. അസഭ്യ വാക്കുകള്‍ നിരന്തരം തുടരുന്ന പി.സി. ജോര്‍ജ്, താന്‍ ഇങ്ങനെ ചെയ്യാന്‍ സാഹചര്യം സൃഷ്ടിക്കുകയായിരുന്നു. ചെയ്യാന്‍ പാടില്ലാത്തതാണ് നിയമസഭയില്‍ ചെയ്തത്. ഇതില്‍ ഖേദമുണ്ട്-ഷാര്‍ജയില്‍ യുവ കലാസാഹിതിയുടെ ചടങ്ങിനെത്തിയ
സുനില്‍കുമാര്‍ എം.എല്‍.എ പറഞ്ഞു.
ഭരണകക്ഷിയില്‍ നിന്ന് സര്‍ക്കാറിനെതിരെ ഉയരുന്നത് പ്രതിപക്ഷ ശബ്ദമല്ല, വിമത ശബ്ദമാണ്. പ്രതിപക്ഷത്തിന്‍െറ ചുമതല മികച്ച രീതിയില്‍ സി.പി.ഐ അടങ്ങുന്ന ഇടതുപക്ഷം നിര്‍വഹിക്കുന്നുണ്ട്. സര്‍ക്കാര്‍ നിലപാടുകള്‍ക്കെതിരെ ഭരണപക്ഷത്തുനിന്ന് തന്നെയുള്ളവരുടെ എതിര്‍പ്പിന്‍െറ രാഷ്ട്രീയം മനസിലാക്കാന്‍ കഴിഞ്ഞിട്ടില്ല. ഇത് യു.ഡി.എഫിലെ ഗ്രൂപ് പ്രശ്നങ്ങളാണ്. കെ.പി. മോഹനനെ പോലുള്ളവര്‍ പൊതു പണിമുടക്കിനെ പിന്തുണച്ച് രംഗത്തു വന്നത് ഭരണപക്ഷത്തെ പ്രശ്നങ്ങള്‍ വെളിപ്പെടുത്തുന്നു. യു.ഡി.എഫ് ഘടക കക്ഷികളില്‍ പലരുടെയും മനസ്സ് എല്‍.ഡി.എഫിനൊപ്പമാണ്. കുടിവെള്ളത്തിന്‍െറ സ്വകാര്യവത്കരണം, ഇലക്ട്രിസിറ്റി, കെ.എസ്.ആര്‍.ടി.സി, നെല്‍വയല്‍ നികത്തല്‍ തുടങ്ങിയ വിഷയങ്ങളില്‍ യു.ഡി.എഫിന്‍െറ നിലപാടില്‍ അവര്‍ക്കിടയില്‍നിന്ന് തന്നെ എതിര്‍പ്പുകള്‍ ഉയര്‍ന്നിട്ടുണ്ട്.
തന്‍െറ ശരീരം മാത്രമാണ് യു.ഡി.എഫില്‍, മനസ് എല്‍.ഡി.എഫിലാണെന്ന വീരേന്ദ്രകുമാറിന്‍െറ വാക്കുകള്‍ ശ്രദ്ധേയമാണ്. എന്നാല്‍, രാഷ്ട്രീയ കുതിരക്കച്ചവടത്തെ എല്‍.ഡി.എഫ് അനുകൂലിക്കുന്നില്ലെന്ന് സുനില്‍കുമാര്‍ വ്യക്തമാക്കി.
ഉന്മൂലന സിദ്ധാന്തം പ്രതിലോമ പ്രവര്‍ത്തനവും പ്രതിവിപ്ളവ പ്രവര്‍ത്തനവുമാണ്. ഇതിനെ ഒരിക്കലും സി.പി.ഐ അംഗീകരിക്കുന്നില്ല. അക്രമ, കൊലപാതക രാഷ്ട്രീയത്തോടുള്ള എതിര്‍പ്പ് സി.പി.ഐ നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്. ടി.പി. ചന്ദ്രശേഖരന്‍ വധത്തോടുള്ള സി.പി.ഐയുടെ സമീപനം സുതാര്യമാണ്. സംഭവം നടന്നതിന്‍െറ അടുത്ത ദിവസങ്ങളിലെ പത്രങ്ങളില്‍നിന്ന് അത് വ്യക്തമാകും. ഞങ്ങളുടെ പ്രവര്‍ത്തകരും എം.എല്‍.എയും ടി.പി. ചന്ദ്രശേഖരന്‍െറ വസതി സന്ദര്‍ശിക്കുകയും മരണാനന്തര കര്‍മങ്ങളില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു-ഇതേക്കുറിച്ച് പരാമര്‍ശിക്കവെ അദ്ദേഹം പറഞ്ഞു.  
ഗള്‍ഫില്‍ നിന്ന് കേരളത്തിലേക്ക് തിരിച്ച് വരുന്നവരുടെ എണ്ണം വര്‍ധിച്ചു വരികയാണ്. ഇവരുടെ പുനരധിവാസത്തിന് ബജറ്റില്‍ കര്‍മപദ്ധതികള്‍ ആവിഷ്കരിക്കേണ്ടിയിരുന്നു. ഇടതു സര്‍ക്കാര്‍ പ്രവാസികള്‍ക്കായി പ്രഖ്യാപിച്ച പദ്ധതികള്‍ യു.ഡി.എഫ് സര്‍ക്കാര്‍ പിന്തുടരാത്തത് നിരാശജനകമാണ്.
പുരോഗമനപരമായി ചിന്തിക്കുന്ന ആര്‍ക്കും പ്രവര്‍ത്തിക്കാവുന്ന പൊതുവേദിയാണ് യു.എ.ഇയിലെ യുവകലാസാഹിതി. ഇതിന്‍െറ ലക്ഷ്യം രാഷ്ട്രീയം ശക്തിപ്പെടുത്തലല്ല. രചനാത്മകമായ ചുവടുവെപ്പിലൂടെ പ്രവാസി മലയാളികളുടെ സര്‍ഗാത്മകത ഉണര്‍ത്തുകയാണ്-വി.എസ്. സുനില്‍കുമാര്‍ പറഞ്ഞു.

കോമെക്സ് സമ്മേളനം നാളെ

Posted: 22 Mar 2013 10:49 PM PDT

Image: 

മസ്കത്ത്: ഒമാനിലെ ഏറ്റവും വലിയ ഐ.ടി- ടെലികോം പ്രദര്‍ശനമായ ‘കോമെക്സ് 2013’ന് തിങ്കളാഴ്ച തുടക്കമാകും. ഇതോടനുബന്ധിച്ച നാലാമത് കോമെക്സ് സമ്മേളനം ഞായറാഴ്ച മസ്കത്ത് ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലില്‍ നടക്കും.
മാര്‍ച്ച് 25 മുതല്‍ 29 വരെ ഒമാന്‍ ഇന്‍റര്‍നാഷനല്‍ എക്സിബിഷന്‍ സെന്‍ററിലാണ് പ്രദര്‍ശനം. ഒ.ഐ.ടി.ഇ ട്രേഡ് ഫെയേഴ്സും ഇന്‍ഫര്‍മേഷന്‍ ടെക്നോളജി അതോറിറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന പ്രദര്‍ശനം സിവില്‍ സര്‍വീസ് മന്ത്രി ശൈഖ് ഖാലിദ് ബിന്‍ ഉമര്‍ ബിന്‍ സൈദ് അല്‍ മര്‍ഹൂന്‍ ഉദ്ഘാടനം ചെയ്യും.
വ്യക്തികളുടെയും വ്യാപാര സ്ഥാപനങ്ങളുടെയും മുഖച്ഛായ മാറ്റുന്ന ഇന്‍ഫര്‍മേഷന്‍ ടെക്നോളജി രംഗത്തെ ആധുനിക ഉപകരണങ്ങളും സേവനങ്ങളും പ്രദര്‍ശനത്തിലുണ്ടാകും. ജി.സി.സി രാജ്യങ്ങള്‍ക്ക് പുറമെ സിംഗപ്പൂര്‍, ലിത്വേനിയ, എസ്തോണിയ തുടങ്ങിയ രാജ്യങ്ങളുടെ സ്റ്റാളുകളും പ്രദര്‍ശനത്തില്‍ അണിനിരക്കും. 30 സര്‍ക്കാര്‍ സ്ഥാപനങ്ങളും പ്രദര്‍ശനത്തില്‍ പങ്കെടുക്കും. നൂതന 4ജി ടെക്നോളജി, ക്ളൗഡ് കമ്പ്യൂട്ടിങ്, സോഷ്യല്‍ നെറ്റ്വര്‍ക്കിങ് ടൂള്‍സ്, ടെലികമ്യൂണിക്കേഷന്‍ ആപ്ളിക്കേഷന്‍ തുടങ്ങിയവ പരിചയപ്പെടുത്തുന്ന സ്റ്റാളുകള്‍ ബിസിനസ് പവലിയനിലുണ്ടാകും. കോമെക്സ് ഷോപ്പര്‍ പവലിയനില്‍ ആധുനിക ഇലക്ട്രോണിക് ഉപകരണങ്ങളും ഗൃഹോപകരണങ്ങളും സന്ദര്‍ശകര്‍ക്ക് പരിചയപ്പെടുത്തും.
കോമെക്സ് ബിസിനസ് സമയം രാവിലെ 10 മുതല്‍ രാത്രി ഒമ്പത് വരെയും ഷോപ്പര്‍ സമയം രാവിലെ 10 മുതല്‍ രാത്രി 10 വരെയുമായിരിക്കും.
29ന് ബിസിനസ് സമയം വൈകിട്ട് 4.30 മുതല്‍ ഒമ്പത് വരെയും ഷോപ്പര്‍ വൈകിട്ട് 4.30 മുതല്‍ 10 വരെയുമായിരിക്കും.

ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്ത കശ്മീര്‍ സ്വദേശി തീവ്രവാദിയല്ലെന്ന് പൊലീസ്

Posted: 22 Mar 2013 10:47 PM PDT

Image: 

ന്യൂദല്‍ഹി: വെള്ളിയാഴ്ച്ച അറസ്റ്റ് ചെയ്ത കശ്മീര്‍ സ്വദേശി ലിയാഖത്ത് ഷാ പൊലീസ് തിരയുന്ന തീവ്രവാദിയാണെന്ന ദല്‍ഹി പൊലീസ് സ്പെഷ്യല്‍ സെല്ലിന്റെവാദം പൊളിയുന്നു.

ലിയാഖത്ത് ഷാ തീവ്രവാദിയല്ലെന്നും സംഭവത്തില്‍ ദല്‍ഹി പൊലീസിന് അബദ്ധം പറ്റിയെന്നും കശ്മീര്‍ പൊലീസ് പറഞ്ഞു. ഇയാള്‍ കുടുംബത്തോടെപ്പം സഞ്ചരിക്കുകയായിരുന്നുവെന്നും കശ്മീര്‍ പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.
തീവ്രവാദം ഉപേക്ഷിച്ച് കീഴടങ്ങാന്‍ തയാറായവര്‍ക്ക് സര്‍ക്കാര്‍ പുനരധിവാസം പ്രഖ്യാപിച്ച ശേഷം നിരവധി കശ്മീരികള്‍ നേപ്പാള്‍ വഴി രാജ്യത്തേക്ക് എത്തിയിട്ടുണ്ട്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ 300ഓളം കശ്മീരികള്‍ ഇതിനകം തന്നെ രാജ്യത്തെത്തിയിട്ടുണ്ട്. ഇവരോടൊപ്പമാണ്
ലിയാഖത്ത് ഷാ സഞ്ചരിച്ചിരുന്നത്. തിരിച്ചു വരുന്നതിനു വേണ്ടി സര്‍ക്കാരിനു അപേക്ഷ നല്‍കിയിരുന്നതായും ലിയാഖത്ത് ഷായുടെ ബന്ധുക്കള്‍ പറഞ്ഞു.
മാര്‍ച്ച് 20ന്, 18 വയസായ മകള്‍ ഉള്‍പ്പെടുന്ന കുടുംബത്തോടൊപ്പം കറാച്ചിയില്‍ നിന്ന് കഠ്മണ്ഡുവില്‍ എത്തിയ ലിയാഖത്ത് ഷാ പിന്നീട് ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയിലെ പൊലീസിന് റിപ്പോര്‍ട്ട് ചെയ്തിരുന്നതായി എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഇവരെ കശ്മീരിലേക്ക് പോകാന്‍ അനുവദിക്കുന്നതിനു പകരം ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ലിയാഖത്ത് ഷായെ അറസ്റ്റ് ചെയ്ത വിഷയം  കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ച ചെയ്യാന്‍ ജമ്മു കശ്മീര്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

ഗോരഖ്പൂരില്‍ നിന്ന് ന്യൂദല്‍ഹിയിലേക്ക് തീവണ്ടിയില്‍ സഞ്ചരിക്കവെയാണ് ലിയാഖത്ത് ഷായെ പൊലീസ് പിടികൂടിയത്. പാര്‍ലമെന്‍്റ് ആക്രമണക്കേസിലെ പ്രതി അഫ്സല്‍ ഗുരുവിനെ തൂക്കിലേറ്റിയതിനു പ്രതികാരമായി ദല്‍ഹയില്‍ സ്ഫോടനം നടത്താന്‍ ലിയാഖത്ത് ഷായ്ക്ക് പാകിസ്താന്‍ സംഘടനകള്‍ നിര്‍ദേശം നല്‍കിയിരുന്നെന്നും ദല്‍ഹി പൊലീസ് സ്പെഷ്യല്‍ കമ്മീഷണര്‍ എസ്.എന്‍ ശ്രീവാസ്തവ പറഞ്ഞിരുന്നു. ലിയാഖത്തില്‍ നിന്നും പാകിസതാന്‍ പാസ്പോര്‍ട്ട് പിടിച്ചെടുത്തിരുന്നു. വ്യാഴാഴ്ച രാത്രി ദല്‍ഹിയിലെ ജുമാ മസ്ജിദിനടത്തുള്ള സ്വകാര്യ ഗസ്റ്റ് ഗൗസില്‍ നടത്തിയ രഹസ്യ റെയ്ഡില്‍ എ.കെ 47 തോക്ക് ഉള്‍പ്പെടെ ആയുധങ്ങളും സ്ഫോടകവസ്തുക്കളും പിടികൂടിയിരുന്നുതായി പൊലീസ് വൃത്തങ്ങള്‍ അറിയിച്ചിരുന്നു.

 

ഹൂറയില്‍ തീപിടിത്തത്തില്‍ കെട്ടിടം തകര്‍ന്നു

Posted: 22 Mar 2013 10:45 PM PDT

Image: 

മനാമ: ഹൂറയില്‍ മലയാളികളടക്കം നിരവധി പ്രവാസികളും സ്വദേശികളും തിങ്ങിത്താമസിക്കുന്ന ഭാഗത്ത് വീടിന് തീപിടിച്ചത് പരിഭ്രാന്തി പരത്തി. വെള്ളിയാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് രണ്ട് സ്വദേശികള്‍ താമസിക്കുന്ന പഴകിയ കെട്ടിടത്തിന് തീപിടിച്ചത്. വൃദ്ധനായ അന്ധനും മറ്റൊരാളുമാണ് കെട്ടിടത്തിന്‍െറ രണ്ട് ഭാഗത്തായി താമസിക്കുന്നത്. ഇതില്‍ 65കാരനായ സല്‍മാന്‍ അലി എന്ന സ്വദേശിയെ തീപൊള്ളലേറ്റ് ഗുരുതരാവസ്ഥയില്‍ സല്‍മാനിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പുലര്‍ച്ചെ പൊട്ടിത്തെറിയുണ്ടാകുന്ന ശബ്ദം കേട്ടാണ് തൊട്ടടുത്ത കെട്ടിടത്തില്‍ താമസിക്കുന്ന പ്രവാസികളും കോള്‍ഡ് സ്റ്റോര്‍ നടത്തുന്നവരും പരിഭ്രാന്തരായി പുറത്തിറങ്ങിയത്. കെട്ടിടത്തില്‍നിന്ന് പുക ഉയരുന്നത് കണ്ട അവര്‍ ഉടനെ പൊലീസില്‍ വിവരം അറിയിച്ചു. സിലിണ്ടര്‍ പൊട്ടിത്തെറിച്ച ശബ്ദമായിരുന്നുവെന്ന് പിന്നീട് മനസ്സിലായി.
കെട്ടിടത്തിനകത്തുണ്ടായവരെ പുറത്താക്കിയ ശേഷം തൊട്ടടുത്ത കെട്ടിടങ്ങളിലെ മലയാളികളടക്കമുള്ള താമസക്കാരെയും ഒഴിപ്പിച്ചു. സിവില്‍ ഡിഫന്‍സ് സ്ഥലത്ത് എത്തി തീയണക്കാനുള്ള ശ്രമം നടത്തുന്നതിനിടെ കെട്ടിടത്തിന്‍െറ ഒരു ഭാഗം ഇടിഞ്ഞുവീണു. പക്ഷേ, ആര്‍ക്കും പരിക്കേറ്റില്ല. രണ്ട് ബെഡ്റൂമുകള്‍ പൂര്‍ണമായും മറ്റൊരു ബെഡ്റൂം ഭാഗികമായും നശിച്ചു. ഏത് നിമിഷവും കെട്ടിടത്തിന്‍െറ അവശേഷിക്കുന്ന ഭാഗവും പൊളിഞ്ഞു വീഴാന്‍ സാധ്യതയുള്ളതിനാല്‍ സമീപത്തേക്ക് ആരെയും പൊലീസ് കടത്തിവിടുന്നില്ല. സ്ഥലത്ത് പൊലീസ് കാവലും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഇരുനില കെട്ടിടത്തില്‍ ദീര്‍ഘനാളായി രണ്ട് വൃദ്ധന്മാര്‍ മാത്രമാണ് താമസിക്കുന്നതെന്ന് പരിസരവാസികള്‍ പറഞ്ഞു. കെട്ടിടത്തിന്‍െറ ടറസില്‍ പഴയ ഫര്‍ണിച്ചറുകളും മരങ്ങളും സൂക്ഷിച്ചിരുന്നു. ഇതില്‍നിന്നാണോ തീപിടിത്തമുണ്ടായതെന്ന് വ്യക്തമല്ല. ഗ്യാസ് സിലിണ്ടര്‍ പൊട്ടിയതാണ് കെട്ടിടത്തിന്‍െറ ഒരുഭാഗം പൊളിഞ്ഞു വീഴാന്‍ കാരണമെന്ന് കരുതുന്നു. സിവില്‍ ഡിഫന്‍സിന്‍െറ അവസരോചിത ഇടപെടലാണ് തൊട്ടടുത്ത കെട്ടിടങ്ങളിലേക്ക് തീ ആളിപ്പടരാതിരിക്കാന്‍ സഹായകമായത്. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കുവൈത്ത് എയര്‍വേയ് സിനെ രക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമം

Posted: 22 Mar 2013 10:40 PM PDT

Image: 

കുവൈത്ത് സിറ്റി: കുവൈത്തിന്‍െറ ദേശീയ വിമാനക്കമ്പനിയായ കുവൈത്ത് എയര്‍വേയ്സിനെ കരകയറ്റാന്‍ സര്‍ക്കാര്‍ ശ്രമങ്ങളാരംഭിച്ചു. ഏറക്കാലമായി നഷ്ടത്തില്‍ പറക്കുന്ന കുവൈത്ത് എയര്‍വേയ്സിനെ സ്വകാര്യവല്‍ക്കരിക്കാന്‍ തത്വത്തില്‍ തീരുമാനിച്ചിരുന്നുവെങ്കിലും പ്രയോഗിക തലത്തില്‍ അതിനുള്ള നടപടികള്‍ കാര്യമായി മുന്നോട്ടുനീങ്ങാത്ത പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ ഉന്നത തലത്തില്‍ രക്ഷാപ്രവര്‍ത്തനം തുടങ്ങിയത്.
ഇതിന്‍െറ ആദ്യപടിയായി വ്യാഴാഴ്ച പ്രത്യേക മന്ത്രിസഭാ യോഗം ചേര്‍ന്നു. പ്രധാനമന്ത്രി ശൈഖ് ജാബിര്‍ അല്‍ മുബാറക് അസ്വബാഹിന്‍െറ അധ്യക്ഷതയില്‍ സീഫ് പാലസില്‍ ചേര്‍ന്ന യോഗം പ്രശ്നം വിശദമായി ചര്‍ച്ച ചെയ്തു. കുവൈത്ത് എയര്‍വേയ്സിലെ നിലവിലെ പ്രശ്നങ്ങള്‍ വ്യോമയാന ചുമതല കൂടിയുള്ള വാര്‍ത്താവിനിമയ മന്ത്രി സാലിം അല്‍ ഉതൈന അവതരിപ്പിച്ചു. ധനമന്ത്രി മുസ്തഫ അല്‍ ശിമാലിയടക്കം മിക്ക മന്ത്രിമാരും തങ്ങളുടെ അഭിപ്രായങ്ങള്‍ പറഞ്ഞു. എന്തുവില കൊടുത്തും രാജ്യത്തിന്‍െറ അഭിമാനമായ വിമാനക്കമ്പനിയെ കരകയറ്റുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കുകയും ചെയ്തു.
പ്രധാനമായും മുന്ന് തീരുമാനങ്ങളാണ് മന്ത്രിസഭാ യോഗത്തില്‍ ഉരുത്തിരിഞ്ഞുവന്നതെന്ന് യോഗ ശേഷം കാബിനറ്റ് കാര്യ മന്ത്രി ശൈഖ് മുഹമ്മദ് അബ്ദുല്ല അസ്വബാഹ് പറഞ്ഞു. എത്രയും പെട്ടെന്ന് പുതിയ വിമാനങ്ങള്‍ വാങ്ങുക, കുവൈത്ത് എയര്‍വേയ്സിന്‍െറ വികസനത്തിനായി 250 മില്യന്‍ വകയിരുത്തുക, വികസനത്തിനുള്ള പ്രായോഗിക ബുദ്ധിമുട്ടുകള്‍ നീക്കുക എന്നിവയാണവ.
സ്വകാര്യവല്‍ക്കരണമാണ് കുവൈത്ത് എയര്‍വേയ്സ് ഏറക്കാലമായി നേരിടുന്ന പ്രതിസന്ധി മറികടക്കാനുള്ള മാര്‍ഗമായി ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നത്. അതിനുള്ള നീക്കങ്ങള്‍ കുറച്ചുകാലമായി നടക്കുന്നുമുണ്ട്. ഇതിനുവേണ്ടി കഴിഞ്ഞ നവംബറില്‍ കുവൈത്ത് എയര്‍വേയ്സ് കോപറേഷന്‍െറ പേര് മാറ്റി കുവൈത്ത് എയര്‍വേയ്സ് കമ്പനി എന്നാക്കിയിരുന്നു. സാമി അല്‍ നാസിഫിനെ ചെയര്‍മാനാക്കി കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് പുന:സംഘടിപ്പിക്കുകയും ചെയ്തു. പിന്നാലെ കുവൈത്ത് എയര്‍വേയ്സിനെ ഓഹരി പങ്കാളിത്തമുള്ള കമ്പനിയായി മാറ്റി. സ്വകാര്യവല്‍ക്കരണത്തിലേക്കുള്ള നടപടികള്‍ പടിപടിയായി നടക്കുന്നുണ്ടെങ്കിലും വിമാനങ്ങളുടെ നിലവാരമില്ലായ്മയാണ് കുവൈത്ത് എയര്‍വേയ്സിനെ കുഴക്കുന്ന ഏറ്റവും പ്രധാന പ്രശ്നം. സമീപകാലത്തായി കുവൈത്ത് എയര്‍വേയ്സ് വിമാനങ്ങള്‍ക്കെതിരായ പരാതി ഏറെ വര്‍ധിച്ചിട്ടുണ്ട്. മതിയായ സുരക്ഷാ നിലവാരം പുലര്‍ത്താത്തതിനാല്‍ യൂറോപ്യന്‍ വിമാനത്താവളങ്ങളില്‍ കുവൈത്ത് എയര്‍വേയ്സ് വിമാനങ്ങള്‍ തടഞ്ഞുവെച്ച സംഭവങ്ങള്‍ അടുത്തിടെ പല തവണയുണ്ടായതായി കുവൈത്ത് എയര്‍വേയ്സ് കമ്പനി തൊഴിലാളി യൂനിയന്‍ സെക്രട്ടറി ജനറല്‍ ഹുസൈന്‍ അല്‍ ഹബീബ് ചൂണ്ടിക്കാട്ടിയിരുന്നു. വിമാനങ്ങള്‍ ആധുനികവല്‍ക്കരിക്കുമെന്നും എണ്ണം കൂട്ടുമെന്നും പലതവണ പ്രഖ്യാപനമുണ്ടായെങ്കിലും ഇതുവരെ നടപ്പായിട്ടില്ല. 1954ല്‍ സ്ഥാപിതമായ  കുവൈത്ത് എയര്‍വേയ്സ് കമ്പനിക്ക് നിലവില്‍ ലോകത്തെ 37 രാജ്യങ്ങളിലെ 52ഓളം നഗരങ്ങളിലേക്ക് സര്‍വീസ് നടത്തുന്ന 22 വിമാനങ്ങളാണുള്ളത്. ബോയിങ് 777-200 ഇ.ആര്‍, ബോയിങ് 747-400 എം, എയര്‍ബസ് എ 340-300, എയര്‍ബസ് എ 330-200, എയര്‍ബസ് എ 320-200, എയര്‍ബസ് എ 310-300 എയര്‍ബസ് എ 300-600 ആര്‍ എന്നീ വിമാനങ്ങളാണ് സര്‍വീസ് നടത്തുന്നത്. ഇവയെല്ലാം ഏറെ പഴക്കംചെന്നവയാണ്.
ഇതോടൊപ്പം കനത്ത സാമ്പത്തിക പ്രതിസന്ധിയും കുവൈത്ത് എയര്‍വേയ്സ് അഭിമുഖീകരിക്കുന്നുണ്ട്. അടുത്തമാസം മുതല്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതില്‍ പ്രയാസമുണ്ടാവുമെന്ന് കഴിഞ്ഞദിവസം ചെയര്‍മാന്‍ സാമി അല്‍ നാസിഫ് പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് സര്‍ക്കാറിന്‍െറ അടിയന്തിര ഇടപെടല്‍. പക്ഷെ, പുതിയ വിമാനങ്ങള്‍ വാങ്ങുമെന്ന് മന്ത്രിസഭ പ്രഖ്യാപിച്ചെങ്കിലും എത്ര എണ്ണമെന്നോ എപ്പോഴെന്നോ വ്യക്തമാക്കിയിട്ടില്ല.
 

പാകിസ്താനില്‍ വാഹനാപകടത്തില്‍ 23 മരണം

Posted: 22 Mar 2013 09:28 PM PDT

Image: 

ഇസ്ലാമാബാദ്: പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലുണ്ടായ വാഹനാപകടത്തില്‍ 23 പേര്‍ മരിച്ചു. 30ലധികം പേര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച പുലര്‍ച്ചെ 2.30നാണ് അപകടം. ലാഹോറില്‍ നിന്നും ഫൈസലാബാദിലേക്കു പോയ ബസ് ഷേക്പുരക്കു സമീപം ഇടിച്ച് മറിയുകയായിരുന്നു. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്.
 

കേരള ഗവര്‍ണറായി നിഖില്‍കുമാര്‍ അധികാരമേറ്റു

Posted: 22 Mar 2013 08:55 PM PDT

Image: 

തിരുവനന്തപുരം: പുതിയ കേരള ഗവര്‍ണറായി  നിഖില്‍കുമാര്‍ ചുമതലയേറ്റു. രാവിലെ 11.30ന് രാജ്ഭവന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍, മന്ത്രിമാര്‍, എം.എല്‍.എമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

നാഗാലാന്‍ഡ് ഗവര്‍ണറായിരുന്ന അദ്ദേഹത്തെ മാര്‍ച്ച് ഒമ്പതിനാണ് കേരളത്തിലേക്ക് നിയമിച്ചത്. ഗവര്‍ണര്‍ എം.ഒ.എച്ച്. ഫാറൂഖിന്റെ നിര്യാണത്തെതുടര്‍ന്ന് കര്‍ണാടക ഗവര്‍ണര്‍ എച്ച്.ആര്‍. ഭരദ്വാജിനായിരുന്നു കേരളത്തിന്റെ ചുമതല. ഒരു വര്‍ഷത്തിനുശേഷമാണ് കേരളത്തിന് മാത്രമായി പുതിയ ഗവര്‍ണര്‍ വരുന്നത്.

വെള്ളിയാഴ്ച തലസ്ഥാനത്തെത്തിയ ഗവര്‍ണര്‍ക്ക് ഹൃദ്യമായ സ്വീകരണം നല്‍കിയിരുന്നു. വെള്ളിയാഴ്ച ഉച്ചക്ക് 1.50ന് വായുസേനയുടെ ടെക്‌നിക്കല്‍ ഏരിയയില്‍ വിമാനമിറങ്ങിയ അദ്ദേഹം ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചശേഷം പരേഡ് പരിശോധിച്ചു.

 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP