യു.ഡി.എഫിലെ വിവാദങ്ങള്‍ സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിച്ചു Madhyamam News Feeds |
- യു.ഡി.എഫിലെ വിവാദങ്ങള്‍ സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിച്ചു
- മുശര്‍റഫ് പാകിസ്താനിലെത്തി
- എന്‍ഡോസള്‍ഫാന്‍ പ്രശ്‌നം: മന്ത്രി ആര്യാടനെ കരിങ്കൊടികളുമായി ഉപരോധിച്ചു
- രണ്ടാം ഇന്നിങ്സിലും ആസ്ട്രേലിയക്ക് ബാറ്റിങ് തകര്‍ച്ച
- ജില്ലയുടെ പുരോഗതിക്ക് കോര്‍പറേഷന്‍ രൂപവത്കരണം അനിവാര്യം -മന്ത്രി
- ദേശീയ പാത ടാര്‍ ചെയ്ത് നവീകരിച്ചു: വാഹനങ്ങളുടെ മരണപ്പാച്ചില്‍ അപകടത്തിലേക്ക്
- നഗരസഭാ ബജറ്റ്; നടപ്പുപദ്ധതികള്‍ക്ക് മുന്‍തൂക്കം
- യു.എ.ഇയില്‍ പൊതുമാപ്പിന് ശേഷം പിടിയിലായത് 385 അനധികൃത താമസക്കാര്‍
- തീവ്രവാദക്കേസുകളില്‍ മുസ്ലിം യുവാക്കള്‍ക്ക് പ്രത്യേക കോടതി
- കുടുംബ വിസ നിയമത്തില്‍ മാറ്റമില്ലെന്ന് അധികൃതര്‍
യു.ഡി.എഫിലെ വിവാദങ്ങള്‍ സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിച്ചു Posted: 24 Mar 2013 12:37 AM PDT Image: തിരുവനന്തപുരം: യു.ഡി.എഫില്‍ അടുത്തിടെയുണ്ടായ വിവാദങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിച്ചുവെന്ന് കേന്ദ്രപ്രതിരേധമന്ത്രി എ.കെ ആന്റണി. കേരളത്തില്‍ നടന്ന വിവാദങ്ങള്‍ ദൗര്‍ഭാഗ്യകരമായിപ്പോയി. അനാവശ്യ വിവാദങ്ങള്‍ സംസ്ഥാനത്തിന്റെ പുരോഗതിക്ക് തടസമാകും. പല വിവാദങ്ങളും ഒഴിവാക്കാനാകുമായിരുന്നു. വിവാദങ്ങള്‍ ഒഴിവാക്കിയാല്‍ അത് യു.ഡി.എഫിനും സര്‍ക്കാരിനും കേരളത്തിനും ഗുണം ചെയ്യുമെന്നും ആന്റണി പറഞ്ഞു. കടല്‍ക്കൊല കേസില്‍ സുപ്രീംകോടതി സ്വീകരിച്ച നിലപാടുകള്‍ ചരിത്രപരമാണെന്നും ഇറ്റാലിയന്‍ നാവികരുടെ കാര്യത്തില്‍ കോടതിയാണ് തീരുമാനമെടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് കെ.പി.സി.സി ഓഫിസില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു ആന്റണി. നേരത്തെ, ആന്റണി നടന്‍ ജഗതിയെ അദ്ദേഹത്തിന്റെ വീട്ടില്‍ സന്ദര്‍ശിക്കുകയുണ്ടായി. |
Posted: 24 Mar 2013 12:30 AM PDT Image: Subtitle: താലിബാന്‍െറ വധഭീഷണി മുശര്‍റഫ് തള്ളി ഇസ്ലാമാബാദ്: മുന്‍ പ്രസിഡന്‍റ് പര്‍വേസ് മുശര്‍റഫ് പാകിസ്താനിലെത്തി. അഞ്ചു വര്‍ഷത്തെ പ്രവാസ ജീവിതത്തിനു ശേഷം ദുബായില്‍ നിന്നും കറാച്ചി വിമാനത്താവളത്തിലിറങ്ങിയ മുശര്‍റഫിനെ സ്വീകരിക്കാന്‍ ആയിരണക്കണക്കിന് അനുയായികളാണ് എത്തിയത്. പാകിസ്താനില്‍ കാലു കുത്തിയാല്‍ വധിക്കുമെന്ന താലിബാന്റെഭീഷണി തള്ളിയാണ് മുശര്‍റഫിന്‍െറ വരവ്. മുശര്‍റഫിനെ വധിക്കാനായി ചാവേറുകളുടെ പ്രത്യകേ സ്ക്വാഡിനെ ഒരുക്കിയിട്ടുണ്ടെന്ന് താലിബാന്‍ വക്താവ് ഇഹ്സാനുല്ല ഇഹ്സാന്‍ വാര്‍ത്താ ഏജന്‍സികളെ അറിയിച്ചിരുന്നു. ഇതത്തേുടര്‍ന്ന് പാകിസ്താനിലേക്ക് പോകുന്നത് അപകടമാണെന്ന് സൗദി അധികൃതര്‍ മുശര്‍റഫിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അമേരിക്കന്‍ നേതൃത്വത്തിലുള്ള ഭീകരവിരുദ്ധ യുദ്ധത്തില്‍ പങ്കാളിയായതിനാല്‍ താലിബാന്‍ മൂന്നു തവണ മുശര്‍റഫിനെ വധിക്കാന്‍ ശ്രമിച്ചിരുന്നു. മേയില്‍ നടക്കുന്ന പൊതു തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പാര്‍ട്ടിയെ സജ്ജമാക്കുന്നതിനാണ് മുശര്‍റഫ് പാകിസ്താനില്‍ തിരിച്ചെത്തിയത്.1999ല്‍ പ്രസിഡന്‍റ് പദവി നഷ്ടപ്പെട്ട മുശര്‍റഫ് 2009ലാണ് പാകിസ്താന്‍ വിട്ടത്. തുടര്‍ന്ന് ലണ്ടനിലും ദുബൈയിലുമായി പ്രവാസജീവിതം നയിച്ചുവരുകയായിരുന്നു. മുശര്‍റഫ് തിരിച്ചെത്തിയാല്‍ അദ്ദഹേത്തെ അറസ്റ്റ് ചെയ്യുമെന്ന് നേരത്തേ പി.പി.പി മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ശര്‍റഫിനെതിരെയുള്ള നാലു കേസുകളില്‍ സിന്ധ് ഹൈകോടതി വെള്ളിയാഴ്ച മുന്‍കൂര്‍ ജാമ്യം അനുവദിച്ചിട്ടുണ്ട്. |
എന്‍ഡോസള്‍ഫാന്‍ പ്രശ്‌നം: മന്ത്രി ആര്യാടനെ കരിങ്കൊടികളുമായി ഉപരോധിച്ചു Posted: 23 Mar 2013 10:41 PM PDT Image: കാസര്‍കോട്: വൈദ്യുതിമന്ത്രി ആര്യാടന്‍ മുഹമ്മദിനെ കാസര്‍കോട് ഗസ്റ്റ് ഹൗസില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കരിങ്കൊടികളുമായി ഉപരോധിച്ചു. എന്‍ഡോസള്‍ഫാന്‍ പ്രശ്‌ന പരിഹാരത്തിന് സര്‍ക്കാര്‍ ഫലപ്രദമായ ശ്രമങ്ങള്‍ നടത്തുന്നില്ലെന്നും ദുരിതബാധിതര്‍ നടത്തുന്ന നിരാഹാര സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കുന്നില്ലെന്നും ആരോപിച്ചാണ് പ്രവര്‍ത്തകര്‍ മന്ത്രിയെ ഉപരോധിച്ചത്. ജില്ലയില്‍ കെ.എസ്.ആര്‍.ടി.സി ഡിപ്പോ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു മന്ത്രി. രാവിലെ ഗസ്റ്റ്ഹൗസില്‍ നിന്ന് ഉദ്ഘാടന വേദിയിലേക്ക് പുറപ്പെടാനൊരുങ്ങുമ്പോഴാണ് ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി കെ മണികണ്ഠന്റെ നേതൃത്വത്തിലുള്ള ഇരുപത്തിയഞ്ചോളം പ്രവര്‍ത്തകര്‍ കരിങ്കൊടികളുമായെത്തിയത്. ഗസ്റ്റ് ഹൗസിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചെങ്കിലും പൊലീസ് തടഞ്ഞതിനെ തുടര്‍ന്ന് ഗേറ്റിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. അല്‍പ്പസമയത്തിനകം കൂടുതല്‍ പൊലീസെത്തി പ്രവര്‍ത്തകരെ അറസ്റ്റു ചെയ്ത് നീക്കി.
|
രണ്ടാം ഇന്നിങ്സിലും ആസ്ട്രേലിയക്ക് ബാറ്റിങ് തകര്‍ച്ച Posted: 23 Mar 2013 10:29 PM PDT Image: ന്യൂദല്‍ഹി: നാലാം ക്രിക്കറ്റ് ടെസ്റ്റിന്റെരണ്ടാം ഇന്നിങ്സിലും ആസ്ട്രേലിയക്ക് ബാറ്റിങ് തകര്‍ച്ച. അവസാന റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ 53 റണ്‍സെടുമ്പോഴേക്കും സന്ദര്‍ശകരുടെ അഞ്ച് വിക്കറ്റുകള്‍ നഷ്ടമായി. എട്ട് റണ്‍സ് വീതമെടുത്ത് ഡേവിഡ് വാര്‍ണറും ഗ്ളെന്‍ മാക്സ്വെല്‍, ആറ് റണ്‍സെടുത്ത് ഫിലിപ്പ് ഹ്യൂസ്, എഡ് കോവന്‍, ഷെയ്ന്‍ വാട്സണുമാണ് പുറത്തായത്. രവീന്ദ്ര ജഡേജ രണ്ടും രവീന്ദ്രന്‍ അശ്വിന്‍ ഒരു വിക്കറ്റുമാണ് വീഴ്ത്തിയത്. നേരത്തെ, ഒന്നാം ഇന്നിങ്സില്‍ ഇന്ത്യയുടെ ബാറ്റിങ് 272 റണ്‍സിനു പൂര്‍ത്തിയായി. എട്ട് വിക്കറ്റ് നഷ്ടത്തില്‍ 266 റണ്‍സ് എന്ന നിലയില്‍ മൂന്നാം ദിവസം കളി ആരംഭിച്ച് പത്തു റണ്‍സ് കൂട്ടിച്ചേര്‍ക്കുമ്പോഴേക്കും ബാക്കിയുള്ള വിക്കറ്റുകളും നഷ്ട്ടപ്പെട്ടു. ഇശാന്ത് ശര്‍മ്മയും പ്രഗ്യാന്‍ ഓജയുടെയും പവലിയനിലേക്ക് മടങ്ങിയതോടെയാണ് ഇന്ത്യന്‍ ബാറ്റിങ് അവസാനിച്ചത്. നതാന്‍ ലിയോണിന്റെസ്പിന്‍ മായാജാലമാണ് ചരിത്രം നേട്ടം മനസില്‍ കണ്ട് ക്രീസിലിറങ്ങിയ ഇന്ത്യയെ തകര്‍ത്തത്. വെറും 94 റണ്‍സ് വഴങ്ങി ഏഴ് വിക്കറ്റുകളാണ് ലിയോണ്‍ സ്വന്തമാക്കിയത്. ചേതേശ്വര്‍ പൂജാര(52) മുരളി വിജയ് (57) രവീന്ദ്ര ജഡേജ (43) എന്നിവര്‍ ചേര്‍ന്നാണ് ഇന്ത്യയെ മാന്യമായ സ്കോറിലെത്തിച്ചത്. ആസ്ട്രേലിയ ഒന്നാം ഇന്നിങ്സില്‍ 262 റണ്‍സിന് പുറത്തായിരുന്നു. എട്ടിന് 231 എന്ന നിലയില്‍ രണ്ടാം ദിവസം കളിയാരംഭിച്ച സന്ദര്‍ശകര്‍ക്ക് കാര്യമായി ഒന്നും ചെയ്യായില്ല. സിഡിലും (51) പാറ്റിന്‍സനും (30) മാത്രമാണ് ആസ്ട്രേലിയക്ക് വേണ്ടി ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. ഇന്ത്യക്ക് വേണ്ടി ആര്‍.അശ്വിന്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയിരുന്നു.
|
ജില്ലയുടെ പുരോഗതിക്ക് കോര്‍പറേഷന്‍ രൂപവത്കരണം അനിവാര്യം -മന്ത്രി Posted: 23 Mar 2013 09:40 PM PDT മലപ്പുറം: ജില്ലയുടെ പുരോഗതിക്ക് പുതിയ കോര്‍പറേഷന്‍ രൂപവത്കരിക്കേണ്ടത് അനിവാര്യമാണെന്ന് നഗരവികസന മന്ത്രി മഞ്ഞളാംകുഴി അലി. നഗരസഭയുടെ വാര്‍ഷിക പദ്ധതി പൂര്‍ത്തീകരണവും വികലാംഗര്‍ക്കുള്ള ഉപകരണ വിതരണവും മലപ്പുറം ടൗണ്‍ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. |
ദേശീയ പാത ടാര്‍ ചെയ്ത് നവീകരിച്ചു: വാഹനങ്ങളുടെ മരണപ്പാച്ചില്‍ അപകടത്തിലേക്ക് Posted: 23 Mar 2013 09:37 PM PDT മീനങ്ങാടി: ബത്തേരി-കല്‍പറ്റ റോഡില്‍ ടാറിങ് പൂര്‍ത്തിയായതോടെ വാഹനങ്ങളുടെ മരണപ്പാച്ചില്‍ പതിവായി. അമിതവേഗത നിയന്ത്രിക്കാനുള്ള നടപടി വൈകുകയാണ്. |
നഗരസഭാ ബജറ്റ്; നടപ്പുപദ്ധതികള്‍ക്ക് മുന്‍തൂക്കം Posted: 23 Mar 2013 09:33 PM PDT കോഴിക്കോട്: പറയത്തക്ക പുതിയ പദ്ധതികളില്ലാതെ നടപ്പു സാമ്പത്തിക വര്‍ഷത്തിലെ പദ്ധതി നിര്‍വഹണത്തിന് മുന്‍തൂക്കം നല്‍കി നഗരസഭയുടെ പുതിയ ബജറ്റ്. തുടര്‍ച്ചയായ 13ാം തവണ ഡെപ്യൂട്ടി മേയര്‍ പ്രഫ. പി.ടി. അബ്ദുല്‍ ലത്തീഫ്, മേയര്‍ എ. കെ. പ്രേമജത്തിന്‍െറ അധ്യക്ഷതയില്‍ അവതരിപ്പിച്ച ബജറ്റില്‍ 308.85 കോടി രൂപയുടെ വരവും 297.09 കോടിയുടെ ചെലവും 11.75 കോടിയുടെ നീക്കിയിരിപ്പും നിര്‍ദേശിക്കുന്നു. 2012-13 വര്‍ഷത്തെ നീക്കിയിരിപ്പായ 18.51 കോടി രൂപ ഉള്‍പ്പെടെ മൊത്തം 308.85 കോടി രൂപ വരവ് പ്രതീക്ഷിക്കുന്ന ബജറ്റില്‍ മൂലധനം വരവിനെ അപേക്ഷിച്ച് 15.48 കോടി രൂപയുടെ അധിക ചെലവ് വരും. |
യു.എ.ഇയില്‍ പൊതുമാപ്പിന് ശേഷം പിടിയിലായത് 385 അനധികൃത താമസക്കാര്‍ Posted: 23 Mar 2013 09:16 PM PDT Image: അബൂദബി: പൊതുമാപ്പ് കാലയളവിന് ശേഷം രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ രാജ്യത്ത് ഇതുവരെ 385 അനധികൃത താമസക്കാര്‍ പിടിയിലായെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അബൂദബിയില്‍ 125, അല്‍ഐനില്‍ 100, ഷാര്‍ജയില്‍ 81, ഫുജൈറയില്‍ 79, റാസല്‍ഖൈമ 40 എന്നിങ്ങനെയാണ് ഓരോ എമിറേറ്റില്‍ നിന്നും പിടിയിലായവരുടെ എണ്ണം. താമസ-കുടിയേറ്റ നിയമം ലംഘിച്ചവര്‍ക്ക് പിഴയോ തടവോ കൂടാതെ രാജ്യം വിടാന്‍ ഡിസംബര്‍ നാല് മുതല്‍ ഫെബ്രുവരി നാല് വരെയാണ് പൊതുമാപ്പ് അനുവദിച്ചിരുന്നത്. ഈ അവസരം വിനിയോഗിക്കണമെന്ന സന്ദേശവുമായി ‘നോ ടു വയ്ലേറ്റേഴ്സ്’ എന്ന കാമ്പയിനും നടത്തിയിരുന്നു. ഇത് പ്രയോജനപ്പെടുത്താതെ രാജ്യത്ത് തങ്ങുന്ന അനധികൃത താമസക്കാരെ കണ്ടുപിടിക്കാന്‍ പൊതുമാപ്പ് ഫോളോഅപ്പ് വിഭാഗം പരിശോധന കര്‍ശനമാക്കിയിരുന്നു. അബൂദബിയില്‍ മുസഫയിലും ടൂറലിസ്റ്റ് ക്ളബ് ഏരിയയിലുമാണ് പ്രധാനമായും പരിശോധന നടന്നത്. 79 പുരുഷന്മാരും 46 സ്ത്രീകളുമാണ് പിടിയിലായത്. ഇവരിലധികവും ഏഷ്യന്‍ വംജരാണ്. സ്പോണ്‍സറില്‍ നിന്ന് ഒളിച്ചോടിയവരാണ് സ്ത്രീകളില്‍ അധികവും. |
തീവ്രവാദക്കേസുകളില്‍ മുസ്ലിം യുവാക്കള്‍ക്ക് പ്രത്യേക കോടതി Posted: 23 Mar 2013 09:15 PM PDT Image: ന്യൂദല്‍ഹി: തീവ്രവാദക്കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ട മുസ്ലിം യുവാക്കളുടെ വിചാരണക്ക് പ്രത്യേക കോടതി സ്ഥാപിക്കുമെന്ന് കേന്ദ്ര ന്യൂനപക്ഷ മന്ത്രി കെ. റഹ്മാന്‍ ഖാന്‍. രാജ്യത്ത് തീവ്രവാദക്കേസുകളില്‍ നിരവധി മുസ്ലിം യുവാക്കള്‍ അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. ഇവര്‍ക്കെതിരായ കേസുകള്‍ പുനപരിശോധിക്കണമെന്നു ഫെബ്രുവരിയില്‍ ആഭ്യന്തര മന്ത്രാലയത്തോട് ആവശ്യപ്പെട്ടിരുന്നെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം യുവാക്കള്‍ക്കെതിരായ കേസുകളില്‍ അതിവേഗം തീര്‍പ്പുകല്‍പ്പിക്കാന്‍ പ്രത്യേക കോടതികള്‍ സ്ഥാപിക്കുന്നതില്‍ അനുകൂല നിലപാട് അറിയിച്ച് ആഭ്യന്തര മന്ത്രാലയത്തിന്റെ കത്ത് ശനിയാഴ്ച ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഗുരുതരമായ കുറ്റങ്ങള്‍ ചുമത്തി നിരപരാധികളായ മുസ്ലിം യുവാക്കളെ കസ്റ്റഡിയിലെടുത്തതായി ആഭ്യന്തര മന്ത്രാലയത്തിനു അറിയാം. തീവ്രവാദ കേസുകളില്‍ നിരപരാധികളെ ജയിലിലടച്ചതിനു ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുമെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാ ബദ്ധമാണെന്നും റഹ്മാന്‍ ഖാന്‍ പറഞ്ഞു.
|
കുടുംബ വിസ നിയമത്തില്‍ മാറ്റമില്ലെന്ന് അധികൃതര്‍ Posted: 23 Mar 2013 09:12 PM PDT Image: മസ്കത്ത്: കുടുംബ വിസ നിയമത്തില്‍ അടുത്തിടെ പരിഷ്കരണങ്ങളൊന്നും വരുത്തിയിട്ടില്ലെന്നും നിലവിലുള്ള നിയമങ്ങള്‍ തന്നെയാണ് പ്രാബല്യത്തിലുള്ളതെന്നും ഡയറക്ടറേറ്റ് ജനറല്‍ ഓഫ് പാസ്പോര്‍ട്ട് ആന്‍ഡ് റസിഡന്‍സ് അധികൃതര്‍ അറിയിച്ചു. ഒമാനിലേക്ക് കുടുംബ വിസ എടുക്കുന്നതിന് കെട്ടിടത്തിന്‍െറ ഉടമയുമായി താമസയിടത്തിന്‍െറ കരാര്‍ ഉണ്ടാക്കിയിരിക്കണമെന്ന് അടുത്തിടെ ചില പത്രങ്ങളില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇത്തരം നിയമങ്ങളൊന്നും ഡയറക്ടറേറ്റ് പുതുതായി ഉണ്ടാക്കിയിട്ടില്ലെന്നും ഇങ്ങനെ ഒരു ആവശ്യം മന്ത്രാലയം ആരോടും ഉയര്‍ത്തിയിട്ടില്ലെന്നും ഡയറക്ടറേറ്റിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞതായി പ്രമുഖ ഇംഗ്ളീഷ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ കുടുംബ വിസ നല്‍കുന്ന വിഷയത്തില്‍ നിരവധി നിര്‍ദ്ദേശങ്ങള്‍ മുമ്പോട്ട് വന്നിട്ടുണ്ടെന്നും ഒരു പരിഷ്കരണവും ഇതുവരെ പ്രാബല്യത്തില്‍ വന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. തിരിച്ചറിയല്‍ കാര്‍ഡ്, പാസ്പോര്‍ട്ട്, വിസ, റസിഡന്‍റ് കാര്‍ഡ് നിയമങ്ങളില്‍ വല്ല മാറ്റവുമുണ്ടാവുമ്പോള്‍ യഥാസമയം പൊതുജനങ്ങളെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |
No comments:
Post a Comment