മഅദ്‌നിക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കാന്‍ ജാമ്യം നല്‍കണം -സൂഫിയ മഅ്ദനി Posted: 28 Feb 2013 11:14 PM PST കൊച്ചി: കര്‍ണാടകയില്‍ ജയിലില്‍ കഴിയുന്ന അബ്ദുല്‍നാസര്‍ മഅദ്‌നിക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കാന്‍ ജാമ്യം നല്‍കണമെന്ന് ഭാര്യ സൂഫിയ മഅ്ദനി. നിലവില്‍ ലഭിച്ച ചികിത്സകളൊന്നും തന്നെ ശരിയായ രീതിയില്‍ പൂര്‍ത്തീകരിക്കപ്പെടുകയോ അത് ഫലിക്കുകയോ ചെയ്തിട്ടില്ല. സങ്കീര്‍ണമായ നടപടി ക്രമങ്ങള്‍ പലപ്പോഴും ചികിത്സക്ക് തടസ്സമായെന്നും അവര്‍ കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പൊലീസ് നിയന്ത്രണത്തിലുള്ള ചികിത്സ ആയതിനാല്‍ ശരിയായ ഫലം കണ്ടില്ല. ആയുര്‍വേദ ചികിത്സ പൂര്‍ത്തീകരിക്കാനോ കണ്ണിന് ലഭ്യമാകേണ്ട തുടര്‍ ചികിത്സകള്‍ നല്‍കാനോ സാധ്യമായില്ല. നിരന്തരവും സൂക്ഷ്മവുമായ ചികിത്സയുണ്ടെങ്കില്‍ മാത്രമേ അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ കഴിയുള്ളൂ. മകളുടെ കല്യാണം ഈ മാസം 10നാണ് നിശ്ചയിച്ചിരിക്കുന്നത്. വിവാഹം ചെയ്ത് കൊടുക്കാന്‍ അദ്ദേഹത്തിന്റെ സാന്നിധ്യം അനിവാര്യമാണ്. അതിന് നിര്‍ബന്ധമായും അദ്ദേഹത്തിന് ജാമ്യം ലഭ്യമാക്കണമെന്നും ഇക്കാര്യത്തില്‍ മനുഷ്യാവകാശ പ്രവര്‍ത്തകരും സര്‍ക്കാരും ഇടപെടണമെന്നും സൂഫിയ ആവശ്യപ്പെട്ടു. മഅ്ദനിയുടെ കാര്യത്തില്‍ ഒരു തരം ഭരണകൂട ധാര്‍ഷ്ട്യമാണ് കര്‍ണാടകയില്‍ നടക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. |
ജെയ്റ്റ് ലിയുടെ ഫോണ്‍ സംഭാഷണം ചോര്‍ത്തിയിട്ടില്ലെന്ന് ഷിന്‍ഡെ Posted: 28 Feb 2013 11:13 PM PST ന്യൂദല്‍ഹി: ബി.ജെ.പി നേതാവ് അരുണ്‍ ജെയ്റ്റ്ലിയുടെ ഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്തിയിട്ടില്ലെന്ന് അന്വേഷണത്തില്‍ വ്യക്തമായതായി കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ രാജ്യസഭയില്‍ വ്യക്തമാക്കി. സംഭാഷണം ചോര്‍ത്തിയിട്ടില്ലെന്നും ഫോണ്‍ റെക്കോര്‍ഡുകള്‍ ചോര്‍ത്താനുള്ള ശ്രമം മാത്രമാണ് നടന്നതെന്നും ഇതുമായി ബന്ധപ്പെട്ട് പ്രൈവറ്റ് ഡിറ്റക്ടീവ് അനുരാഗ് സിങ് അടക്കം നാലുപേര്‍ അറസ്റ്റിലായിട്ടുണ്ടെന്നും ഷിന്‍ഡെ സഭയെ അറിയിച്ചു. ദല്‍ഹി പൊലീസിലെ ഒരു കോണ്‍സ്റ്റബിളുമായി ചേര്‍ന്ന് ഗാസിയാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരാളാണ് പ്രൈവറ്റ് ഡിറ്റക്ടീവുകളെ ചുമതലപ്പെടുത്തിയതെന്നും ഷിന്‍ഡെ വ്യക്തമാക്കി. അരവിന്ദ് ദബാസ്, നീരജ്, നിതീഷ് എന്നിവരാണ് അറസ്റ്റിലായ മറ്റു മൂന്നു പേര്‍. അതേസമയം, പ്രധാന ബി.ജെ.പി നേതാക്കളുടേതടക്കം 60 പേരുടെ ഫോണ്‍ റെക്കോര്‍ഡുകള്‍ ചോര്‍ത്തിയെന്ന് അനുരാഗ് സിങ് വെളിപ്പെടുത്തിയതായി സീ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതില്‍ നിതിന്‍ ഗഡ്കരി, വിജയ് ഗോയല്‍, ലളിത് മോഡി, സുധാന്‍ശു മീത്തല്‍ എന്നീ ബി.ജെ.പി നേതാക്കള്‍ ഉള്‍പ്പെടുന്നുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2005ല്‍ സമാജ്വാദി പാര്‍ട്ടി നേതാവ് അമര്‍ സിങിന്‍െറ ഫോണ്‍ ചോര്‍ത്തലുമായി ബന്ധപ്പെട്ടും അനുരാഗ് സിങ് പ്രതിക്കൂട്ടിലായിരുന്നു. |
ട്രഞ്ചിങ് ഗ്രൗണ്ടിലെ മാലിന്യം കത്തിച്ചു; വിഷപ്പുക ശ്വസിച്ച് നിരവധി പേര്‍ ചികിത്സ തേടി Posted: 28 Feb 2013 10:48 PM PST കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭയുടെ ട്രഞ്ചിങ് ഗ്രൗണ്ടില്‍ മാലിന്യങ്ങള്‍ കത്തിച്ചു. വിഷപ്പുക ശ്വസിച്ച് വിദ്യാര്‍ഥികള്‍ക്കും നാട്ടുകാര്‍ക്കും അസ്വസ്ഥത അനുഭവപ്പെട്ടു. സംഭവത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ ദേശീയപാതയും നഗരസഭയും ഉപരോധിച്ചു. ജില്ല കലക്ടറും എം.എല്‍.എയും ജില്ല പഞ്ചായത്ത് പ്രസിഡന്‍റുമടങ്ങിയ സംഘമെത്തി ചര്‍ച്ച നടത്തിയതിനെ തുടര്‍ന്നാണ് ഉപരോധം അവസാനിപ്പിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് ചെമ്മട്ടംവയലിലെ നഗരസഭ ട്രഞ്ചിങ് ഗ്രൗണ്ടിന് തീയിട്ടത്. വൈകീട്ട് ഫയര്‍ഫോഴ്സ് എത്തി തീയണക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും പൂര്‍ണമായും അണഞ്ഞിരുന്നില്ല. ബുധനാഴ്ച രാത്രിയോടെ തീ പടര്‍ന്ന് പ്രദേശത്ത് പുക ഉയരുകയായിരുന്നു. അസ്വസ്ഥത അനുഭവപ്പെട്ട പരിസരവാസികള്‍ ജില്ല ആശുപത്രിയില്‍ ചികിത്സ തേടി. തുടര്‍ന്നാണ് വ്യാഴാഴ്ച രാവിലെ ആറുമണിയോടെ നാട്ടുകാര്‍ ദേശീയപാത ഉപരോധിച്ചത്. ജനപ്രതിനിധികളും നഗരസഭ അധികൃതരും സംഭവസ്ഥലത്തെത്താത്തത് നാട്ടുകാരെ പ്രകോപിപ്പിച്ചു. ബി.ജെ.പി-ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ സമരക്കാര്‍ക്ക് പിന്തുണയുമായെത്തി. ഹോസ്ദുര്‍ഗ് പൊലീസ് എത്തിയാണ് സമരക്കാരെ നീക്കിയത്. തുടര്‍ന്ന് സംഘടിച്ചെത്തിയ പ്രവര്‍ത്തകര്‍ നഗരസഭ ഉപരോധിക്കുകയായിരുന്നു. ഇതിനിടെ, ജില്ല കലക്ടര്‍ പി.എസ്. മുഹമ്മദ് സഗീര്‍, സബ്കലക്ടര്‍ വെങ്കിടേഷ്പതി, ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ, ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. പി.പി. ശ്യാമളാദേവി, ആരോഗ്യവകുപ്പ് അധികൃതര്‍ എന്നിവര്‍ ട്രഞ്ചിങ് ഗ്രൗണ്ട് സന്ദര്‍ശിച്ചു. തുടര്‍ന്ന് കാഞ്ഞങ്ങാട് ഗെസ്റ്റ് ഹൗസില്‍ സര്‍വകക്ഷി യോഗം ചേര്‍ന്നു. സമരക്കാര്‍ക്കെതിരെ കേസെടുക്കില്ലെന്നും ട്രഞ്ചിങ് ഗ്രൗണ്ടിന് തീയിട്ട സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം നടത്താനും യോഗത്തില്‍ തീരുമാനമായി. പുക ശ്വസിച്ച് ആശുപത്രിയില്‍ കഴിയുന്നവരുടെ ചികിത്സ ചെലവ് നഗരസഭ വഹിക്കുമെന്നും ഇനിയൊരു തീരുമാനമാകാതെ ട്രഞ്ചിങ് ഗ്രൗണ്ടില്‍ മാലിന്യം തള്ളില്ലെന്നും യോഗത്തില്‍ ജില്ല കലക്ടര്‍ അറിയിച്ചു. |
ബാര്‍ ലൈസന്‍സ് നല്‍കാനുള്ള നീക്കം പാളി Posted: 28 Feb 2013 10:44 PM PST കോഴിക്കോട്: നഗരസഭാ പരിധിയിലെ രണ്ട് ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് നല്‍കാനുള്ള നഗരസഭാ ഭരണപക്ഷ-പ്രതിപക്ഷ കക്ഷികളുടെ നീക്കം പാളി. വിവിധ സംഘടനകള്‍ നഗരസഭാ ഓഫിസ് സമുച്ചയത്തിന് മുന്നില്‍ പ്രതിഷേധ മാര്‍ച്ച് നടത്തിക്കൊണ്ടിരിക്കെ ചേര്‍ന്ന നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ വാഗ്വാദവും പോര്‍വിളിയുമായി ഏറ്റുമുട്ടി. ബാര്‍ ലൈസന്‍സിന് എന്‍.ഒ.സി നല്‍കാനുള്ള അജണ്ടകള്‍ വോട്ടിനിട്ട് തള്ളണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം ഒന്നടങ്കം നടുത്തളത്തിലിറങ്ങി മേയറെ വളഞ്ഞുവെച്ചു. അജണ്ടകള്‍ മേയര്‍ക്ക് നേരെ കീറിയെറിയുകയും ചെയ്തു. സംഘര്‍ഷം രൂക്ഷമാകവെ, ബാര്‍ ലൈസന്‍സുമായി ബന്ധപ്പെട്ട രണ്ട് അജണ്ടകളും മാറ്റിവെക്കുന്നതായി മേയര്‍ പ്രഖ്യാപിക്കുകയും ഭരണപക്ഷം തല്‍ക്കാലത്തേക്ക് തടിയൂരുകയും ചെയ്തു. കൗണ്‍സില്‍ യോഗത്തിനുശേഷം ഭരണ-പ്രതിപക്ഷം വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനങ്ങളില്‍ പരസ്പരം അഴിമതി ആരോപണങ്ങളുമായി നേതാക്കള്‍ രംഗത്തെത്തി. രണ്ട് ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് നല്‍കാനുള്ള ഭരണ-പ്രതിപക്ഷ അംഗങ്ങളുടെ തന്ത്രപരമായ നീക്കം ‘മാധ്യമ’മാണ് പുറത്തുകൊണ്ടുവന്നത്. ലൈസന്‍സ് നല്‍കുന്നതിനെതിരെ മദ്യനിരോധന സമിതി, വെല്‍ഫെയര്‍ പാര്‍ട്ടി, മദ്യവിരുദ്ധ ജനകീയ സമിതി, മുസ്ലിം യൂത്ത്ലീഗ്, എസ്.ഡി.പി.ഐ തുടങ്ങി വിവിധ സംഘടനകള്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തിറങ്ങിയതോടെ, ഗതികേടിലായ യു.ഡി.എഫ് അജണ്ടയെ എതിര്‍ക്കാന്‍ ബുധനാഴ്ച വൈകുന്നേരം തീരുമാനിക്കുകയായിരുന്നു. വെട്ടിലായ ഭരണപക്ഷം അജണ്ട തല്‍ക്കാലം മാറ്റിവെക്കുന്നതായി പ്രഖ്യാപിച്ച് തടിയൂരിയപ്പോള്‍, ലൈസന്‍സിന് പിന്നിലെ അഴിമതിക്കഥകള്‍ ഒന്നൊന്നായി പുറത്തുവന്നു. ഇരുപക്ഷത്തുമുള്ളവര്‍ മദ്യലോബിയില്‍നിന്ന് പണം പറ്റിയെന്നാണ് ആരോപണം. വൈകീട്ട് മൂന്നിന് ആരംഭിച്ച കൗണ്‍സില്‍ യോഗം റെയില്‍വേ ബജറ്റിനെ ചൊല്ലിയുള്ള അടിയന്തര പ്രമേയത്തിന്‍െറ മറവില്‍ ഒന്നര മണിക്കൂര്‍ നീട്ടിക്കൊണ്ടുപോയി. 4.30 മുതല്‍ 5.20 വരെ ശ്രദ്ധക്ഷണിക്കല്‍ നടന്നു. തുടര്‍ന്നാണ് അജണ്ടകള്‍ പരിഗണനക്കെടുത്തത്. ഹോട്ടല്‍ കോപ്പര്‍ ഫോളിയ, ഹോട്ടല്‍ ഡി ഗ്രാന്‍ഡ് മലബാര്‍ എന്നീ ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സിനുള്ള എന്‍.ഒ.സി നല്‍കുന്നതിന് 33, 34 നമ്പര്‍ അജണ്ടകള്‍ ചര്‍ച്ചക്കെടുക്കവെ, പ്രതിഷേധവുമായി യു.ഡി.എഫ് കൗണ്‍സിലര്‍ ബാലഗോപാല്‍ ചാടിയെഴുന്നേറ്റ് അജണ്ട വോട്ടിനിട്ട് തള്ളണമെന്ന് ആവശ്യപ്പെട്ടു. തീരുമാനം വ്യക്തിപരമോ പാര്‍ട്ടിയുടേതോ എന്ന് മേയര്‍ പ്രഫ. എ.കെ. പ്രേമജം ആരാഞ്ഞപ്പോള്‍, പാര്‍ട്ടി തീരുമാനം എന്നായിരുന്നു ബാലഗോപാലിന്‍െറ മറുപടി. എങ്കില്‍ പറയേണ്ടത് പ്രതിപക്ഷ നേതാവ് എം.ടി. പത്മയാണെന്ന് മേയര്‍ ചൂണ്ടിക്കാട്ടി. ഈ സമയം മദ്യനിരോധന സമിതി പ്രവര്‍ത്തകന്‍ ഭരതന്‍ പുത്തൂര്‍മഠത്തിന്‍െറ നേതൃത്വത്തില്‍ ഒരു സംഘം സന്ദര്‍ശക ഗാലറിയില്‍നിന്ന് നീലക്കൊടി ഉയര്‍ത്തി വീശി കൗണ്‍സിലിനെതിരെ മുദ്രാവാക്യം വിളി തുടങ്ങി. ഗാലറിയില്‍ ബഹളംവെച്ച സംഘത്തെ പൊലീസ് ബലമായി പിടികൂടി പുറത്തേക്ക് കൊണ്ടുപോയി. അജണ്ടകള്‍ മാറ്റിവെക്കുന്നതായി മേയര്‍ ആവര്‍ത്തിക്കവെ, മുദ്രാവാക്യം വിളികളുമായി പ്രതിപക്ഷം ഒന്നടങ്കം നടുത്തളത്തിലിറങ്ങി. അജണ്ടകള്‍ വോട്ടിനിട്ട് തള്ളണമെന്ന ആവശ്യവുമായി അവര്‍ മേയറുടെ ചേംബറിന് ചുറ്റും അണിനിരന്നു. യു.ഡി.എഫ് അംഗങ്ങള്‍ അടങ്ങുന്ന ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റിയില്‍ അനുകൂല തീരുമാനമെടുത്തശേഷം, ഇപ്പോള്‍ എതിര്‍പ്പുമായി രംഗത്തിറങ്ങിയത് ആര്‍ക്കുവേണ്ടിയാണെന്ന് മേയര്‍ ചോദിച്ചു. ‘ഇങ്ങനെ നാടകം കളിക്കേണ്ട’ എന്നു മേയര്‍ പറഞ്ഞതോടെ പ്രതിപക്ഷ അംഗങ്ങള്‍ അജണ്ട കീറി ചേംബറിലേക്ക് വലിച്ചെറിഞ്ഞു. ഈ സമയം ഭരണപക്ഷ അംഗങ്ങള്‍ മേയറെ രക്ഷിക്കാന്‍ ഓടിയെത്തി. ഇരുപക്ഷവും തമ്മില്‍ ചെറിയ തോതില്‍ ഉന്തും തള്ളുമുണ്ടായി. യു.ഡി.എഫ് കൗണ്‍സിലര്‍ വിദ്യാ ബാലകൃഷ്ണനെ ചേംബറില്‍നിന്ന് ആരോ തള്ളി പുറത്താക്കി. ലീഗ് കൗണ്‍സിലര്‍ കെ.ടി. ബീരാന്‍ കോയയും സി.പി.എമ്മിലെ സദാശിവനും തമ്മില്‍ പോര്‍വിളി നടന്നു. ഈ സമയം ‘പാസ്, പാസ്’ പറഞ്ഞ് മറ്റ് അജണ്ടകള്‍ മിനിറ്റുകള്‍ക്കകം പാസാക്കി. പൊലീസും സെക്യൂരിറ്റി ജീവനക്കാരും വലയം തീര്‍ത്താണ് മേയറെ കൗണ്‍സില്‍ ഹാളിന് പുറത്തേക്ക് കൊണ്ടുപോയത്. ഇതിനുശേഷവും ഹാളിനുള്ളില്‍ വിഴുപ്പലക്കല്‍ തുടര്‍ന്നു. ‘നിങ്ങള്‍ ഇത്ര തുക വാങ്ങിയില്ലേ’ എന്ന് വിളിച്ചുപറഞ്ഞുകൊണ്ടായിരുന്നു ചില അംഗങ്ങള്‍ പരസ്പരം ഏറ്റുമുട്ടിയത്. ബഹളത്തിനിടെ ഭരണപക്ഷ കൗണ്‍സിലര്‍മാരായ എം. രാധാകൃഷ്ണന്‍ മാസ്റ്റര്‍, ടി. സുജന്‍, സി.പി. മുസാഫര്‍ അഹമ്മദ് എന്നിവര്‍ മാറിനിന്നതും ശ്രദ്ധിക്കപ്പെട്ടു. |
ജില്ലയില്‍ ആദിവാസി പ്രശ്നങ്ങള്‍ രൂക്ഷം -മനുഷ്യാവകാശ കമീഷന്‍ Posted: 28 Feb 2013 09:59 PM PST കല്‍പറ്റ: ജില്ലയിലെ ആദിവാസികള്‍ അനുഭവിക്കുന്ന സാമൂഹിക, സാമ്പത്തിക പ്രശ്നങ്ങള്‍ രൂക്ഷമാണെന്ന് ദേശീയ മനുഷ്യാവകാശ കമീഷന്‍ അംഗം സത്യബ്രതപാല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഭൂമി, വിദ്യാഭ്യാസം, ആരോഗ്യം, ലഹരി തുടങ്ങിയവയുമായി ബന്ധപ്പെട്ട നിരവധി പ്രശ്നങ്ങള്‍ ആദിവാസികള്‍ നേരിടുന്നു. ഇവ ദൂരീകരിക്കാന്‍ സര്‍ക്കാര്‍ നടപടികളുമായി സഹകരിക്കണം. ആദിവാസികള്‍ക്ക് ജോലി ലഭിക്കുന്നില്ല. വിദ്യാഭ്യാസ മേഖലയില്‍ കൊഴിഞ്ഞുപോക്ക് രൂക്ഷമാണ്. പ്രാഥമിക വിദ്യാഭ്യാസം നേടുന്നവര്‍ പഠനം നിര്‍ത്തി മറ്റുപണികള്‍ക്ക് പോവുകയാണ്. നിരവധി ആദിവാസികള്‍ക്ക് ഭൂമിയില്ല. എന്നാല്‍, കമീഷന്‍െറ 2009ലെ ജില്ലാ സന്ദര്‍ശനത്തിനുശേഷം 50 ശതമാനത്തോളം ഭൂപ്രശ്നങ്ങള്‍ പരിഹരിക്കപ്പെട്ടിട്ടുണ്ട്. പ്രശ്നങ്ങള്‍ രൂക്ഷമാണെങ്കിലും മുന്‍ അവസ്ഥയെ അപേക്ഷിച്ച് ഏറെക്കുറെ മെച്ചപ്പെട്ടുവെന്നത് പ്രതീക്ഷക്ക് വകനല്‍കുന്നു. സര്‍ക്കാറിന്‍െറ ഭവന പദ്ധതിയായ ഇന്ദിര ആവാസ് യോജന പ്രോത്സാഹനജനകമാണ്. മറ്റു സംസ്ഥാനങ്ങളും ഇത് മാതൃകയാക്കണം. എന്നാല്‍, പദ്ധതി പ്രകാരം നിര്‍മിച്ച 45,000 വീടുകളില്‍ കക്കൂസ് സൗകര്യം ഒരുക്കിയിട്ടില്ല. ആദിവാസികള്‍ക്കുള്ള ഫണ്ടുകള്‍ ഗുണഭോക്താക്കള്‍ക്ക് കൃത്യമായി ലഭിക്കുന്നില്ല എന്നതിന്‍െറ കൃത്യമായ ഉദാഹരണമാണ് ഇത്. ആദിവാസികള്‍ ലഹരിക്ക് അടിമകളാകുന്നത് വ്യാപകമാണ്. ഇക്കാര്യം സര്‍ക്കാറിന്‍െറ ശ്രദ്ധയില്‍പ്പെടുത്തും. ജില്ലയിലെ പിന്നാക്കമേഖലയിലെ സ്കൂളുകള്‍ അപ്ഗ്രേഡ് ചെയ്യണം. ജില്ലയില്‍ നടപ്പാക്കിയ വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണ പദ്ധതി അനുകരണീയമാണെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണ ഭട്ടും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ജില്ലയിലെ കമീഷന്‍ സന്ദര്‍ശനം വ്യാഴാഴ്ച പൂര്‍ത്തിയായി. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന സന്നദ്ധ സംഘടനകളുടെയും തദ്ദേശഭരണ സ്ഥാപന പ്രതിനിധികളുടെയും യോഗത്തില്‍ ജില്ലയിലെ വിവിധ മനുഷ്യാവകാശ പ്രശ്നങ്ങള്‍ ഉന്നയിക്കപ്പെട്ടു. ആദിവാസികള്‍ക്കിടയിലെ മദ്യപാനം മൂലമുള്ള പ്രശ്നങ്ങള്‍, ശൈശവവിവാഹം, തൊഴിലില്ലായ്മ, വന്യമൃഗശല്യം, സ്പെഷല്‍ റിസര്‍വേഷന്‍ വേണമെന്ന ആവശ്യം, ആദിവാസികളുടെ ഭവന-ഭൂമി പ്രശ്നങ്ങള്‍, വ്യാജ വികലാംഗ നിയമനം, ആദിവാസികളുടെ വിദ്യാഭ്യാസ-ആരോഗ്യപ്രശ്നങ്ങള്‍, ഇഞ്ചികൃഷിക്കായി അന്യസംസ്ഥാനത്തേക്ക് കൊണ്ടുപോയി ചൂഷണം നടത്തുന്നത് തുടങ്ങിയവ ചര്‍ച്ചയില്‍ ഉന്നയിക്കപ്പെട്ടു. മനുഷ്യാവകാശ കമീഷന്‍ ജോയന്‍റ് സെക്രട്ടറി എ.കെ. ശ്രീവാസ്തവ, ഡെപ്യൂട്ടി സെക്രട്ടറി ഡോ. സവിതബക്രി എന്നിവരും സംഘത്തിലുണ്ടായിരുന്നു. |
മെക്കാട്രോണിക്സ് നാളെയുടെ സാങ്കേതികവിദ്യ Posted: 28 Feb 2013 09:56 PM PST പുതിയ കാലത്ത് വിവിധ ശാസ്ത്രശാഖകളുടെ ഏകോപനമാണ് യന്ത്ര രൂപകല്‍പനകളില്‍വേണ്ടത്. ചെലവു കുറഞ്ഞതും ക്ഷമത കൂടിയതുമായ യന്ത്രങ്ങളുടെ നിര്‍മാണത്തിന് അതാണാവശ്യം. ആരീതിയില്‍ നോക്കുമ്പോള്‍ എന്‍ജിനീയറിങ് മേഖലയിലെ പുതുവസന്തമാണ് മെക്കാട്രോണിക്സ്. മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങും ഇലക്ട്രോണിക്സും സമാസമം ചേര്‍ന്ന പഠനശാഖയെന്ന് ഇതിനെ സാമാന്യമായി പറയാം. മെക്കാനിക്സിന്‍െറയും ഇലക്ട്രോണിക്സിന്‍െറയും കമ്പ്യൂട്ടിങ്ങിന്‍െറയും സാധ്യതകളെ ഒരുമിച്ച് പ്രയോഗത്തില്‍ വരുത്തുന്ന ലളിതവുമായ സാങ്കേതിക വിദ്യയാണിത്. മെക്കാനിക്കല്‍ എന്‍ജിനീയറിങ്, ഇലക്ട്രോണിക് എന്‍ജിനീയറിങ്, കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ്, സോഫ്റ്റ്വേര്‍ എന്‍ജിനീയറിങ്, കണ്‍ട്രോള്‍ എന്‍ജിനീയറിങ്, സിസ്റ്റം ഡിസൈന്‍ എന്‍ജിനീയറിങ് എന്നീ എന്‍ജിനീയറിങ് പഠനപദ്ധതികളുടെ ചേരുവകളും ഇതില്‍ വരും. അക്കാദമിക് രംഗത്ത് മെക്കാട്രോണിക്സിന് വന്‍സാധ്യതകളാണുള്ളത്. അംഗീകൃത സര്‍വകലാശാലയില്‍നിന്ന് എന്‍ജിനീയറിങ് ബിരുദമോ, ബി.എസ്സി, ബി.ടെക് എന്നിവയില്‍ 55 ശതമാനം മാര്‍ക്കോ നേടിയവര്‍ക്ക് ബിരുദാനന്തര ബിരുദ വിഷയമായി മെക്കാട്രോണിക്സ് തെരഞ്ഞെടുക്കാം. മെഷീന്‍ വിഷന്‍, ഓട്ടോമേഷന്‍ ആന്‍ഡ് റോബോട്ടിക്സ്, സെര്‍വോ-മെക്കാനിക്സ്, സെന്‍സിങ് ആന്‍ഡ് കണ്‍ട്രോള്‍ സിസ്റ്റംസ്, ഓട്ടോമോട്ടിവ് എന്‍ജിനീയറിങ്, കമ്പ്യൂട്ടര്‍ മെഷീന്‍ കണ്‍ട്രോള്‍, എക്സ്പേര്‍ട്ട് സിസ്റ്റം, ഇന്‍ഡസ്ട്രിയല്‍ ഗുഡ്സ്, മെക്കാട്രോണിക് സിസ്റ്റം, മെഡിക്കല്‍ മെക്കാട്രോണിക്സ്, സ്ട്രക്ചറല്‍ ഡയനാമിക് സിസ്റ്റം, കമ്പ്യൂട്ടര്‍ എയ്ഡഡ് ഡിസൈന്‍, പാക്കേജിങ്, മൈക്രോ കണ്‍ട്രോളര്‍, മൊബൈല്‍ ആപ്സ് എന്നീ മേഖലകളില്‍ മെക്കാട്രോണിക്സിന്‍െറ സാധ്യതകള്‍ ഉപയോഗപ്പെടുത്താം. ബിരുദാനന്തര ബിരുദ കോഴ്സുകള്‍ - മാസ്റ്റര്‍സ് ഇന്‍ എന്‍ജിനീയറിങ്: മെക്കാട്രോണിക്സ് എന്‍ജിനീയറിങ് (എം.ഇ) -മാസ്റ്റേര്‍സ് ഇന്‍ സയന്‍സ്: മെക്കാട്രോണിക്സ് (എം.എസ്സി) -മാസ്റ്റേര്‍സ് ഇന്‍ ടെക്നോളജി: മെക്കാട്രോണിക്സ് (എം.ടെക്) മെക്കാട്രോണിക്സ് എന്‍ജിനീയറിങ്ങില്‍ പി.ജി ഡിപ്ളോമ (പി.ജി.ഡി.എം) ഓട്ടോമൊബൈല്‍, സ്പോര്‍ട്സ് ഉപകരണങ്ങള്‍, സര്‍ജറി സാമഗ്രികള്‍, കൃഷി, മരുന്ന്, കളിക്കോപ്പ് നിര്‍മാണം എന്നീ മേഖലകളിലാണ് മെക്കാട്രോണിക്സിന്‍െറ തൊഴില്‍ സാധ്യതകള്‍. അധ്യാപനത്തില്‍ താല്‍പര്യമുള്ളവര്‍ക്ക് മെക്കാട്രോണിക്സ് അധ്യാപകരുമാകാം. ഏത് മേഖലയിലാണ് ജോലി എന്ന് അടിസ്ഥാനമാക്കിയാണ് ഈ മേഖലയിലെ ശമ്പളം. മെക്കാട്രോണിക്സ് വിദ്യാര്‍ഥികള്‍ക്ക് 15,000 മുതല്‍ 20,000 വരെ സ്റ്റൈപന്‍ഡ് ലഭിക്കും. ഈ മേഖലയില്‍ വിദഗ്ധര്‍ക്ക് 25,000 മുതല്‍ 40,000 രൂപവരെ പ്രതിമാസ ശമ്പളം ലഭിക്കും. മെക്കാട്രോണിക്സിലെ പ്രധാന പഠന വിഭാഗങ്ങള്‍ ഇവയാണ്: -മെക്കാനിക്കല്‍ എന്‍ജിനീയറിങ് ആന്‍ഡ് മെറ്റീരിയല്‍ സയന്‍സ് -ഇലക്ട്രോണിക് എന്‍ജിനീയറിങ് -കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ് -കമ്പ്യൂട്ടര്‍ സയന്‍സ് -സിസ്റ്റംസ് ആന്‍ഡ് കണ്‍ട്രോള്‍ എന്‍ജിനീയറിങ് -ഒപ്റ്റോമെക്കാനിക്സ് (ഒപ്റ്റിക്കല്‍ എന്‍ജിനീയറിങ്) -റോബോട്ടിക്സ് ഇന്ത്യയിലെ മെക്കാട്രോണിക്സ് പഠനകേന്ദ്രങ്ങള്‍ പി.ജി കോഴ്സുകള്‍ നടത്തുന്ന സ്ഥാപനങ്ങള്‍ 1. എസ്.ആര്‍.എം യൂനിവേഴ്സിറ്റി ചെന്നൈ 2. ശാസ്ത്ര യൂനിവേഴ്സിറ്റി തഞ്ചാവൂര്‍ (തമിഴ്നാട്) 3. കൊന്‍ജു (kongu) എന്‍ജിനീയറിങ് കോളജ് ഈറോഡ് (തമിഴ്നാട്) 4. മണിപ്പാല്‍ യൂനിവേഴ്സിറ്റി (കര്‍ണാടക) 5. കുമാരഗുരു കോളജ് ഓഫ് ടെക്നോളജി കോയമ്പത്തൂര്‍ (തമിഴ്നാട്) 6. ആരുപടൈവീട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, കാഞ്ചീപുരം (തമിഴ്നാട്) 7. കര്‍പാകം കോളജ് ഓഫ് എന്‍ജിനീയറിങ്, കോയമ്പത്തൂര്‍ 8. ആചാര്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ബംഗളൂരു 9. ഏഷ്യ പസഫിക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, പാനിപത്ത് (ഹരിയാന) 10. ഭാരത് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ചെന്നൈ (തമിഴ്നാട്) 11. സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂള്‍ ഡിസൈന്‍, ഹൈദരാബാദ് 12. ജി.എച്ച് പട്ടേല്‍ കോളജ് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്നോളജി, വല്ലഭ് വിദ്യാനഗര്‍ 13. ഐ.ടി.എം യൂനിവേഴ്സിറ്റി, ഗുഡ്ഗാവ് (ഹരിയാന) 14. കെ.എസ്. രങ്കസ്വാമി കോളജ് ഓഫ് ടെക്നോളജി, തിരുച്ചന്‍കോട് (തമിഴ്നാട്) ബി.ടെക്കിനുശേഷം സ്പെഷലൈസേഷനോട് കൂടിയ മെക്കാട്രോണിക്സ് ഡിപ്ളോമ കോഴ്സുകളും ഇപ്പോള്‍ ലഭ്യമാണ്. അത്തരം ഏതാനും സ്ഥാപനങ്ങളെ പരിചയപ്പെടാം. 1. ആചാര്യ പോളിടെക്നിക്, ബംഗളൂരു, കര്‍ണാടക 2. അഡ്വാന്‍സ്ഡ് ടെക്നിക്കല്‍ ട്രെയ്നിങ് സെന്‍റര്‍, ബര്‍ദാങ്, സിക്കിം 3. ബി.എസ് പട്ടേല്‍ പോളിടെക്നിക്, മെഹ്സാന, ഗുജറാത്ത് 4. ഝാര്‍ പോളിടെക്നിക് കോളജ്, മധ്യപ്രദേശ് 5. ദിഗംഭര്‍ ജെയിന്‍ പോളിടെക്നിക്ക്, മീററ്റ്, ഉത്തര്‍പ്രദേശ് 6. ഡോ.ടി.എം.എ പൈ പോളിടെക്നിക്, എം.ഐ.ടി കാമ്പസ്, മണിപ്പാല്‍, കര്‍ണാടക 7. ഗവ.പോളിടെക്നിക് നിലോഖേരി, കര്‍ണാല്‍, ഹരിയാന 8. ഗുജറാത്ത് ടെക്നോളജിക്കല്‍ യൂനിവേഴ്സിറ്റി, അഹ്മദാബാദ്, ഗുജറാത്ത് |
ലോക്സഭാ സെക്രട്ടേറിയറ്റില്‍ ഒഴിവുകള്‍ Posted: 28 Feb 2013 09:52 PM PST ലോക്സഭാ സെക്രട്ടേറിയറ്റില്‍ എക്സിക്യൂട്ടിവ് / ലെജിസ്ലേറ്റിവ്/ കമ്മിറ്റി പ്രോട്ടോകോള്‍ അസിസ്റ്റന്‍റ്, സെക്യൂരിറ്റി അസിസ്റ്റന്‍റ് ഗ്രേഡ് II (ടെക്നിക്കല്‍), ജൂനിയര്‍ ലൈബ്രറി അസിസ്റ്റന്‍റ്, ജൂനിയര്‍ ക്ളര്‍ക്ക് തസ്തികകളിലെ നിയമനത്തിനായി പാര്‍ലമെന്‍റിന്‍െറ ജോയന്‍റ് റിക്രൂട്ട്മെന്‍റ് സെല്‍ അപേക്ഷ ക്ഷണിച്ചു. സെക്യൂരിറ്റി അസിസ്റ്റന്‍റ് തസ്തികയിലേക്ക് വിമുക്ത ഭടന്മാര്‍ക്ക് 45 വയസ്സു വരെ അപേക്ഷിക്കാം. ഇവര്‍ 10+2 യോഗ്യതയുള്ളവരായിരിക്കണം. മറ്റു തസ്തികകളിലെ നിയമനത്തിന് പ്രായപരിധി 27 വയസ്സ്. സംവരണ വിഭാഗങ്ങള്‍ക്ക് നിയമപ്രകാരമുള്ള വയസ്സിളവ് ലഭിക്കും. പ്രോട്ടോകോള്‍ തസ്തികയിലേക്ക് അപേക്ഷിക്കാന്‍ ബിരുദവും കമ്പ്യൂട്ടര്‍ യോഗ്യതയും അനിവാര്യമാണ്. ഇലക്ട്രോണിക്സ്/ കമ്യൂണിക്കേഷന്‍/ കമ്പ്യൂട്ടര്‍ സയന്‍സില്‍ ബി.എസ്സി/ ബി.ഇ/ ബി.ടെക്/ ത്രിവത്സര ഡിപ്ളോമ അല്ലെങ്കില്‍ തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് സെക്യൂരിറ്റി അസിസ്റ്റന്‍റ് ഗ്രേഡ് II തസ്തികയിലേക്ക് അപേക്ഷിക്കാം. ഈ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് 167.5 സെ.മീ. ഉയരവും 76.5 സെ.മീ- 81 സെ.മീ. നെഞ്ചളവും ഉണ്ടായിരിക്കണം. വനിതകള്‍ക്ക് 154.6 സെ.മീ. ഉയരം മതിയാകും. കണ്ണടയില്ലാതെ 6/12 കാഴ്ചശക്തി ഉണ്ടായിരിക്കണം. ദേശീയ അന്തര്‍ദേശീയ തലത്തിലോ അന്തര്‍സര്‍വകലാശാല തലത്തിലോ ഉയര്‍ന്ന പ്രകടനം കാഴ്ചവെച്ച കായിക താരങ്ങള്‍ക്കും എന്‍.സി.സി ‘സി’ സര്‍ട്ടിഫിക്കറ്റ് യോഗ്യത ഉള്ളവര്‍ക്കും പ്രാമുഖ്യം ലഭിക്കും. ജൂനിയര്‍ ലൈബ്രറി അസിസ്റ്റന്‍റ് തസ്തികക്ക് അപേക്ഷിക്കുന്നവര്‍ കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ള ലൈബ്രറി സയന്‍സ് ബിരുദധാരികളായിരിക്കണം. ജൂനിയര്‍ ക്ളര്‍ക്ക് തസ്തികയിലേക്ക് അപേക്ഷിക്കാന്‍ ബിരുദവും ഹിന്ദി/ ഇംഗ്ളീഷ് ടൈപ് റൈറ്റിങ്ങില്‍ മിനിറ്റില്‍ 40 വാക്ക് വേഗവും ഉണ്ടായിരിക്കണം. രണ്ടു ഭാഷകളിലും ടൈപ് ചെയ്യാന്‍ കഴിയുന്നവര്‍ക്ക് മുന്‍ഗണന. എഴുത്തുപരീക്ഷ/ഗ്രേഡ് ടെസ്റ്റ്/ ഇന്‍റര്‍വ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് നിയമനം. അപേക്ഷാ സമര്‍പ്പണം അപേക്ഷയുടെ മാതൃകയും അറ്റന്‍ഡന്‍സ് ഷീറ്റും www.loksabha.nic.in എന്ന വെബ്സൈറ്റില്‍ recruitment ലിങ്കില്‍ ലഭ്യമാണ്. ഇതേ മാതൃകയില്‍ ആവശ്യമായ വിവരങ്ങള്‍ ഇംഗ്ളീഷിലോ ഹിന്ദിയിലോ ടൈപ് ചെയ്ത് പ്രായം തെളിയിക്കാന്‍ സ്കൂള്‍ സര്‍ട്ടിഫിക്കറ്റിന്‍െറ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പിനോടൊപ്പം വേണം അപേക്ഷിക്കാന്‍. ഒന്നില്‍ കൂടുതല്‍ തസ്തികകളിലേക്ക് അപേക്ഷിക്കുന്നവര്‍ വെവ്വേറെ അപേക്ഷകള്‍ അയക്കണം. അപേക്ഷയിലെ ഫോട്ടോകള്‍ സ്വയം സാക്ഷ്യപ്പെടുത്തിയിരിക്കണം. പൂര്‍ണമായ അപേക്ഷകള്‍ The Join Recruitment Cell, Room No. 521, Parliament House Annexe, New Delhi- 110001 എന്ന വിലാസത്തില്‍ 2013 മാര്‍ച്ച് 15നു മുമ്പ് ലഭിക്കത്തക്കവിധം അയക്കണം. പരീക്ഷാ കേന്ദ്രം പരീക്ഷകളും ഇന്‍റര്‍വ്യൂവും ദല്‍ഹിയില്‍ നടക്കും. എന്നാല്‍, ആവശ്യമായ ഉദ്യോഗാര്‍ഥികള്‍ ഉണ്ടെങ്കില്‍ പ്രിലിമിനറി പരീക്ഷകള്‍ക്ക് മാത്രമായി ചെന്നൈ, മുംബൈ, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ പരീക്ഷാ കേന്ദ്രങ്ങള്‍ ഉണ്ടാകും. |
കൂട്ടിയിടിച്ച കാറിന് തീപിടിച്ചു; ഇന്ത്യക്കാരന്‍ രക്ഷപ്പെട്ടു Posted: 28 Feb 2013 09:40 PM PST ദുബൈ: ശൈഖ് സായിദ് റോഡില്‍ അപകടത്തില്‍പ്പെട്ട കാറിന് തീപിടിച്ചു. ഡ്രൈവറായ ഇന്ത്യക്കാരന്‍ ഭാഗ്യത്തിന് രക്ഷപ്പെട്ടു. വ്യാഴാഴ്ച ഉച്ചക്ക് 1:58നാണ് സംഭവം. ഇതത്തേുടര്‍ന്ന് ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. അബൂദബി ഭാഗത്തേക്കുള്ള റോഡില്‍ അല്‍ സഫ ഇന്‍റര്‍ചെയ്ഞ്ചിന് താഴെയാണ് അപകടമുണ്ടായത്. ഇന്ത്യക്കാരന്‍ ഓടിച്ച കാറും മറ്റൊരു കാറും കൂട്ടിയിടിക്കുകയായിരുന്നു. നിമിഷങ്ങള്‍ക്കകം ഇന്ത്യക്കാരന്‍െറ കാറിന് തീപിടിച്ചു. മുന്‍ഭാഗത്ത് തീയുണ്ടായത് കാരണം ഡ്രൈവറായ ഇദ്ദേഹം ഏറെ പണിപ്പെട്ടാണ് പുറത്തിറങ്ങിയത്. വിവരം ലഭിച്ചതോടെ നിരവധി സിവില്‍ ഡിഫന്‍സ് യൂനിറ്റുകള്‍ കുതിച്ചെത്തി. ഇതോടെ തിരക്കേറിയ റോഡില്‍ ആയിരക്കണക്കിന് വാഹനങ്ങള്‍ മുന്നോട്ടു നീങ്ങാന്‍ സാധിക്കാതെ നിര്‍ത്തിയിട്ടു. ദുബൈ മാള്‍, എമിറേറ്റ്സ് മാള്‍ ഭാഗങ്ങളിലും ഗതാഗതം തടസ്സപ്പെട്ടു. സുരക്ഷാ വിഭാഗം രണ്ടു കാറുകളും നീക്കംചെയ്ത ശേഷമാണ് ഗതാഗതം പുന:സ്ഥാപിച്ചത്. ദുബൈ ബൈപാസ് റോഡില്‍ വ്യാഴാഴ്ച വൈകിട്ട് ട്രക്ക് അപകടത്തില്‍പ്പെട്ടു. |
പ്രവാസികള്‍ക്ക് സ്വര്‍ണം കൊണ്ടുപോകാനുള്ള പരിധി: കേരളത്തിന്‍െറ ശിപാര്‍ശ കേന്ദ്രം തള്ളി Posted: 28 Feb 2013 09:37 PM PST മസ്കത്ത്: പ്രവാസികള്‍ക്ക് നാട്ടിലേക്ക് കൊണ്ടുപോകാവുന്ന സ്വര്‍ണത്തിന്‍െറ പരിധി സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് നല്‍കിയ ശിപാര്‍ശയും കേന്ദ്ര സര്‍ക്കാര്‍ ബജറ്റില്‍ നിഷ്കരുണം തള്ളി. സ്വര്‍ണത്തിന്‍െറ വില എത്രയായാലും പ്രവാസി വനിതകള്‍ക്ക് 10 പവനും, പുരുഷന്‍മാര്‍ക്ക് അഞ്ച് പവനും തീരുവയില്ലാതെ നാട്ടിലേക്ക് കൊണ്ടുപോകാന്‍ അവസരമൊരുക്കണം എന്നാണ് കേരളം ശിപാര്‍ശ നല്‍കിയിരുന്നത്. പ്രവാസികാര്യ മന്ത്രി കെ.സി.ജോസഫ് കഴിഞ്ഞ നവംബറില്‍ മസ്കത്തില്‍ നടത്തിയ മുഖാമുഖത്തില്‍ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. എന്നാല്‍, പുതിയ ബജറ്റില്‍ പരിധി ഉയര്‍ത്തിയെങ്കിലും പ്രവാസി പുരുഷന് 50,000 രൂപയുടെ സ്വര്‍ണവും വനിതകള്‍ക്ക് ഒരുലക്ഷം രൂപയുടെ സ്വര്‍ണവും തീരുവയില്ലാതെ നാട്ടിലെത്തിക്കാന്‍ മാത്രമാണ് അനുമതി നല്‍കുന്നത്. നേരത്തേ 20,000 രൂപയുടെ സ്വര്‍ണം എന്നതായിരുന്നു പരിധി. സ്വര്‍ണവില തീരെ കുറവായിരുന്ന കാലത്ത് നിശ്ചയിച്ച പരിധിയാണിത്. സ്വര്‍ണവില പവന് 25,000 രൂപ പിന്നിട്ടിട്ടും പരിധി പുതുക്കി നിശ്ചയിച്ചപ്പോള്‍ കാലോചിതമായ മാറ്റമുണ്ടാക്കാന്‍ കേന്ദ്ര സര്‍ക്കാറിന് കഴിഞ്ഞില്ലെന്നാണ് പരാതി. പുതിയ നിര്‍ദേശപ്രകാരം പുരുഷന് ഏകദേശം രണ്ട്് പവന്‍ സ്വര്‍ണവും സ്ത്രീകള്‍ക്ക് നാലുപവന്‍ സ്വര്‍ണവും മാത്രമേ നാട്ടിലേക്ക് കൊണ്ടുപോകാന്‍ കഴിയൂ. പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കുടുംബങ്ങള്‍ക്ക് പുതിയ പരിധിയും തലവേദനയാകും. വില ആധാരണമാക്കാതെ സ്വര്‍ണത്തിന്‍െറ തൂക്കത്തിന്‍െറ അടിസ്ഥാനത്തില്‍ പരിധി പുനര്‍നിര്‍ണയിക്കണമെന്ന സംസ്ഥാന സര്‍ക്കാറിന്‍െറ ശിപാര്‍ശയും കേന്ദ്രത്തില്‍ വിലപോയില്ല. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രധാനമന്ത്രി മന്‍മോഹന്‍സിങിനെ നേരില്‍ കണ്ട് ചര്‍ച്ച നടത്തിയതാണ്. മന്ത്രിമാര്‍ ലക്ഷങ്ങള്‍ വൈദ്യുതിബില്ല് നല്‍കുന്ന കാലത്തും അത്രതന്നെ തുകയുടെ സ്വര്‍ണം നാട്ടിലേക്ക് കൊണ്ടുപോകാന്‍ കഴിയില്ലെന്ന അവസ്ഥ പ്രവാസികളെ ചൂഷണം ചെയ്യാനുള്ള പുതിയ കളമൊരുക്കമാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് നിശ്ചയിച്ച പരിധി കണക്ക് പൊടിതട്ടിയെടുത്ത് കേരളത്തിലെ വിമാനത്താവളങ്ങളില്‍ പ്രവാസി വനിതകളുടെ കെട്ടുതാലിക്ക് വരെ തീരുവ ഈടാക്കി തുടങ്ങിയ സാഹചര്യത്തിലാണ് സ്വര്‍ണ പരിധി സജീവ ചര്‍ച്ചാ വിഷയമായത്. |
ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് കപ്പല്‍ ‘സമുദ്ര പ്രഹരി’ ബഹ്റൈനില്‍ Posted: 28 Feb 2013 09:32 PM PST മനാമ: ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്‍െറ മലിനീകരണ നിയന്ത്രണ കപ്പലായ ‘സമുദ്ര പ്രഹരി’ ബഹ്റൈനില്‍. ഫെബ്രുവരി 15ന് 114 നാവികരെയും 25 ഓഫീസര്‍മാരെയുമായി മുംബെയില്‍നിന്ന് യാത്ര തിരിച്ച കപ്പല്‍ അബൂദബി, ഖത്തര്‍ സന്ദര്‍ശനങ്ങള്‍ക്ക് ശേഷമാണ് വ്യാഴാഴ്ച ബഹ്റൈനിലെ പഴയ തുറമുഖമായ മിനാസല്‍മാനിലെത്തിയത്. പൂര്‍ണമായും ഇന്ത്യയില്‍ നിര്‍മിച്ച കപ്പല്‍ 2010ലാണ് കമീഷന്‍ ചെയ്തത്. തെക്കുകിഴക്കന്‍ ഏഷ്യയിലെ ആദ്യ മലിനീകരണ നിയന്ത്രണ കപ്പലായ സുമുദ്ര പ്രഹരിയില്‍ സമുദ്ര മലിനീകരണം കണ്ടെത്താനും തടയാനുള്ള അത്യാധുനിക സംവിധാനങ്ങളുണ്ട്. കടല്‍ മലിനീകരണത്തിനെതിരെയുള്ള സന്ദേശം ഉയര്‍ത്തിയാണ് ഗള്‍ഫ് പര്യടനമെന്ന് കപ്പലിലെ ക്യാപ്റ്റനും കമാന്‍ഡിങ് ഓഫീസറുമായ ദോണി മൈക്കിളും ഇന്ത്യന്‍ അംബാസഡര്‍ ഡോ. മോഹന്‍കുമാറും കപ്പലില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഓയില്‍ ചോര്‍ച്ച മൂലമുമുണ്ടാകുന്ന മലിനീകരണം തടയാന്‍ കപ്പലിന്‍െറ സേവനം ലഭ്യമാക്കും. ബഹ്റൈന്‍ ഉള്‍പ്പെടെയുള്ള ഗള്‍ഫ് എണ്ണക്കപ്പലുകളുടെ സഞ്ചാര മേഖലയായതിനാല്‍ ഓയില്‍ ചോര്‍ച്ചക്ക് സാധ്യത ഏറെയാണ്. ചോര്‍ച്ചയുണ്ടായാല്‍ എണ്ണം നീക്കം ചെയ്ത് കടല്‍ ശുചീകരിക്കുന്ന പ്രവര്‍ത്തിയാണ് കപ്പല്‍ ചെയ്യുന്നത്. കപ്പലുകള്‍ക്കൊഎണ്ണപ്പാടങ്ങള്‍ക്കൊ തീപിടിച്ചാല്‍ അണക്കാനുള്ള സംവിധാനവും ഇതിലുണ്ട്. കടല്‍പരപ്പില്‍നിന്ന് എണപ്പാളി അരിച്ചുമാറ്റി രാസവസ്തു തളിച്ചാണ് കടല്‍ ശുചീകരിക്കുന്നത്. ഒരു ഹെലികോപ്റ്റര്‍, അഞ്ച് ഹൈസ്പീഡ് ബോട്ടുകള്‍, നാല് വാട്ടര്‍ സ്കൂട്ടറുകള്‍ എന്നിവ വഹിക്കാനുള്ള ശേഷിയുണ്ട്. അയല്‍ രാജ്യങ്ങളായ പാകിസ്താന്‍, ബംഗ്ളാദേശ്, ശ്രീലങ്ക എന്നിവിടങ്ങളിലെയും ഒമാന്‍, ജപ്പാന്‍ രാജ്യങ്ങളുടെയും കോസ്റ്റ് ഗാര്‍ഡുമായി ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് മലിനീകരണ നിയന്ത്രണത്തിന് ധാരണാ പത്രത്തില്‍ ഒപ്പിട്ടുണ്ട്. കപ്പലിന്‍െറ സേവനം ഇവിടങ്ങളില്‍ ആവശ്യമായി വരുമ്പോള്‍ ലഭ്യമാക്കും. ബഹ്റൈന്‍ കോസ്റ്റ് ഗാര്‍ഡുമായി ഇന്നലെ ആശയവിനിമയം നടത്തിയിട്ടുണ്ട്. ബഹ്റൈനിലെ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് കപ്പലിന്‍െറ ആദ്യ സന്ദര്‍ശനമാണിതെന്നും ക്യാപ്റ്റന്‍ വിശദീകരിച്ചു. ഈമാസം മൂന്ന് വരെ കപ്പല്‍ ബഹ്റൈനിലുണ്ടാകും. പിന്നീട് ഒമാനിലേക്ക് തിരിക്കും. 13ന് മുംബൈയില്‍ തിരിച്ചെത്തും. ഇരു രാജ്യങ്ങളിലെയും ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താന്‍ കപ്പലിന്‍െറ സന്ദര്‍ശനം ഉപകരിക്കുമെന്ന് അംബാസഡര്‍ മോഹന്‍കുമാര്‍ പറഞ്ഞു. എംബസി ഫസ്റ്റ് സെക്രട്ടറി നിര്‍മല്‍കുമാര്‍ ചൗധരി, സെക്കന്‍ഡ് സെക്രട്ടറി ഗൗരവ് ഗാന്ധി എന്നിവരും പങ്കെടുത്തു. |
No comments:
Post a Comment