ഗണേഷിന്റെ രാജി; മുഖ്യമന്ത്രി ഒഴിഞ്ഞു മാറി Madhyamam News Feeds |
- ഗണേഷിന്റെ രാജി; മുഖ്യമന്ത്രി ഒഴിഞ്ഞു മാറി
- യുവാവ് കൊല്ലപ്പെട്ട സംഭവം; കശ്മീര്‍ താഴ്വരയില്‍ കര്‍ഫ്യൂ
- ഗണേഷ്‌കുമാര്‍ മുഖ്യമന്ത്രിക്ക് രാജി നല്‍കി
- വെനസ്വേല വിതുമ്പുന്നു
- ചീക്കല്ലൂര്‍ വിമാനത്താവളം: ജനകീയ ചെറുത്തുനില്‍പ് ശക്തമാക്കുന്നു
- 21,100 റിയാലിന്‍െറ വ്യാജ കറന്‍സി: രണ്ട് ഒമാന്‍ സ്വദേശികള്‍ അറസ്റ്റില്‍
- ‘ഹുറൂബി’ന് ചുമത്തിയ 2000 റിയാല്‍ പിഴ എടുത്തുകളയാന്‍ ശൂറാ തീരുമാനം
- കുവൈത്തിന്‍െറയും ഖത്തറിന്‍െറയും നേതൃത്വത്തില്‍ പുതിയ ഗള്‍ഫ് ഇന്‍റര്‍നെറ്റ് കേബിള്‍ നെറ്റ്വര്‍ക്ക് വരുന്നു
- കരുതലില്ലാതെ വന്നു, വികസനമില്ലാതെ മടങ്ങി
- ഇന്ത്യയിലെ ഏറ്റവും വലിയ ധനികന്‍ മുകേഷ് അംബാനി
ഗണേഷിന്റെ രാജി; മുഖ്യമന്ത്രി ഒഴിഞ്ഞു മാറി Posted: 06 Mar 2013 12:00 AM PST Image: തിരുവനന്തപുരം: മന്ത്രി കെ.ബി ഗണേഷ് കുമാര്‍ രാജിക്കത്ത് കൈമറായതിനെക്കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് വ്യക്തമായി പ്രതികരിക്കാതെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഒഴിഞ്ഞു മാറി. എന്നാല്‍ രാജിവാര്‍ത്ത നിഷേധിക്കാന്‍ അദ്ദേഹം തയ്യാറായില്ല. എല്ലാ കാര്യങ്ങളും മാധ്യമങ്ങളോട് തുറന്നു പറയാനാകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങള്‍ വഹിക്കുന്നവര്‍ മിതത്വം പാലിക്കണം. ഗണേഷ് കുമാറിനെതിരായ പി.സി ജോര്‍ജിന്‍െറ ആരോപണങ്ങളെക്കുറിച്ച് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. |
യുവാവ് കൊല്ലപ്പെട്ട സംഭവം; കശ്മീര്‍ താഴ്വരയില്‍ കര്‍ഫ്യൂ Posted: 05 Mar 2013 11:54 PM PST Image: ശ്രീനഗര്‍: സൈനിക വെടിവെപ്പില്‍ യുവാവ് കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കശ്മീരില്‍ നിരവധിയിടങ്ങളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. ശ്രീനഗറിനു അടുത്ത റൈനവാരി, നോഹാട്ട, എസ്.ആര്‍ ഗുഞ്ച്, സഫ കദല്‍, മൈസൂമ, ക്രാല്‍ഖൂദ്, സദീബല്‍ മേഖലകളിലാണ് കര്‍ഫ്യൂ ഏര്‍പെടുത്തിയിട്ടുള്ളത്. ബാരാമുള്ള, സോപൂര്‍, പുല്‍വാമ, കുല്‍ഗാം പട്ടണങ്ങളിലും കര്‍ഫ്യൂ ഏര്‍പെടുത്തിയെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. കശ്മീര്‍ താഴ്വരയിലെ നിരവധി നഗരങ്ങളില്‍ അര്‍ദ്ധ സൈനിക വിഭാഗത്തെയും വിന്യസിച്ചിട്ടുണ്ട്. ബാരാമുള്ള സ്വദേശികള്‍ ചൊവാഴ്ച വൈകീട്ട് നടത്തിയ പ്രതിഷേധത്തിനു നേരെ സൈന്യം നടത്തിയ വെടിവെപ്പിലാണ് യുവാവ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ നാല് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. സൈന്യം വീടുകള്‍ കൊള്ളയടിക്കുന്നെന്ന് ആരോപിച്ചായിരുന്നു നൂറോളം പേര്‍ പ്രതിഷേധ പ്രകടനം നടത്തിയത്. സൈനിക വെടിവെപ്പില്‍ പ്രതിഷേധക്കാരനായ തഹീര്‍ ലതീഫ് (24) ആണ് കൊല്ലപ്പെട്ടത്. സൈനിക വെടിവെപ്പിനെ ചൊല്ലി കശ്മീര്‍ നിയമസഭയില്‍ വന്‍ പ്രതിഷേധം അരങ്ങേറിയിരുന്നു. വെടിവെപ്പ് തടയാന്‍ കഴിഞ്ഞില്ലെന്ന പ്രതിപക്ഷത്തിന്റെ വിമര്‍ശത്തില്‍ വികാരധീനനായാണ് മുഖ്യമന്ത്രി ഉമര്‍ അബ്ദുള്ള പ്രതികരിച്ചത്. സൈനിക വെടിവെപ്പില്‍ നിരപരാധികളായ കശ്മീരികള്‍ കൊല്ലപ്പെടുന്നത് തന്റെ കുറ്റമല്ലെന്ന് വ്യക്തമാക്കിയ ഉമര്‍ സൈന്യത്തിനുള്ള പ്രത്യേക അവകാശ നിയമം പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.
|
ഗണേഷ്‌കുമാര്‍ മുഖ്യമന്ത്രിക്ക് രാജി നല്‍കി Posted: 05 Mar 2013 11:46 PM PST Image: തിരുവനന്തപുരം: വനംമന്ത്രി ഗണേഷ്‌കുമാര്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് രാജിക്കത്ത് കൈമാറി. പരസ്ത്രീബന്ധം ആരോപിക്കപ്പെട്ട് വിവാദത്തില്‍ കുടുങ്ങിയ സാഹചര്യത്തിലാണ് രാജി. വ്യാഴാഴ്ച ചേരുന്ന യു.ഡി.എഫ് യോഗത്തിന് ശേഷമേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കൂ. രാജിക്കത്ത് കൊടുത്ത കാര്യം മന്ത്രിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ സ്ഥിരീകരിച്ചു. ചീഫ് വിപ്പായി പി.സി ജോര്‍ജ് തുടരുമ്പോള്‍ മന്ത്രിയായിരിക്കാന്‍ താനില്ലെന്നാണ് ഗണേഷിന്റെ നിലപാട്. നാളെ നടക്കുന്ന യുഡിഎഫ് യോഗം കേരള കോണ്‍ഗ്രസ് ബിയുടെ മന്ത്രിയെ പിന്‍വലിക്കണമെന്ന ആര്‍ ബാലകൃഷ്ണപിള്ളയുടെ കത്ത് ചര്‍ച്ച ചെയ്യാനിരിക്കെയാണ് സ്ത്രീ വിവാദത്തില്‍ കുടുങ്ങി ഗണേഷ് രാജിക്കത്ത് നല്‍കിയത്. കാമുകിയുടെ ഭര്‍ത്താവ് മന്ത്രിവസതിയില്‍ കയറി മന്ത്രിയെ മര്‍ദ്ദിച്ചുവെന്ന് ഒരു പത്രത്തില്‍ വന്ന വാര്‍ത്തയാണ് ഗണേഷിന്റെ രാജിയില്‍ കലാശിച്ച സംഭവങ്ങളുടെ തുടക്കം. മര്‍ദ്ദനമേറ്റത് മന്ത്രി ഗണേഷിനാണെന്ന് ചീഫ് വിപ്പ് പി.സി ജോര്‍ജ് ആണ് വെളിപ്പെടുത്തിയത്. നെല്ലിയാമ്പതി വിഷയത്തില്‍ ഗണേഷുമായി ഉടക്കി നില്‍ക്കുന്ന ജോര്‍ജ് തനിക്കെതിരെ വ്യാജ ആരോപണം ഉന്നയിച്ചതാണെന്നായിരുന്നു മന്ത്രിയുടെ നിലപാട്. എന്നാല്‍ ഗണേഷിനെ കുറിച്ച് ഭാര്യ ഡോ.യാമിനി തങ്കച്ചി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയെന്നും മറ്റുമുള്ള വിവരങ്ങള്‍ പുറത്തുവന്നതോടെ മന്ത്രിയുടെ നില കൂടുതല്‍ പരുങ്ങലിലായി. കൂടുതല്‍ വിവരങ്ങള്‍ വ്യാഴാഴ്ച പുറത്തുവിടുമെന്ന പി.സി ജോര്‍ജിന്റെ ഭീഷണിയും ഇതിനിടെ ഗണേഷിനെ സമ്മര്‍ദ്ദത്തിലാക്കി. ഇതാണ് മന്ത്രിയെ രാജിക്കത്ത് നല്‍കാന്‍ നിര്‍ബന്ധിതനാക്കിയത്. യു.ഡി.എഫ് യോഗത്തില്‍ ബാലകൃഷ്ണപിള്ളയുടെ കത്ത് പരിഗണനക്കെടുത്ത് അതിന്റെ അടിസ്ഥാനത്തില്‍ മന്ത്രിയെ രാജിവെച്ചതായി വെളിപ്പെടുത്തി ഗണേഷിന്റെ മുഖം രക്ഷിക്കാനാണ് മുഖ്യമന്ത്രിയും മറ്റും ശ്രമിക്കുന്നത്. |
Posted: 05 Mar 2013 11:12 PM PST Image: കാറക്കസ്: രാജ്യത്തിന്റെഏക്കാലത്തേയും ജനപ്രിയ നേതാവ് ഊഗോ ചാവെസിന്റെമരണവാര്‍ത്ത വേദനയോടെയാണ് വെനസ്വേലന്‍ ശ്രവിച്ചത്. പലര്‍ക്കും ചാവേസ് മരണപ്പെട്ടെന്ന് അംഗീകരിക്കാനായില്ല. മരണ വാര്‍ത്ത വന്നയുടന്‍ ആയിരക്കണക്കിന് അനുയായികളാണ് തെരുവിലിറങ്ങി ചാവേസിനു മുദ്രാവാക്യം വിളിച്ചത്. 'ചാവേസ് ജീവിക്കുന്നു', 'ഞങ്ങള്‍ ചാവേസാണ് 'മുദ്രാവാക്യങ്ങളാണ് വെനസ്വേലയുടെ തെരുവുകളില്‍ മുഴങ്ങിക്കേട്ടത്. നിരവധി പേര്‍ കാറക്കസിലെ പ്ളാസ ബൊളിവര്‍ ചത്വരത്തിലും അദ്ദേഹത്തെ ചികിത്സിച്ചിരുന്ന സൈനിക ആശുപത്രിക്കു മുന്നിലും തടിച്ചുകൂടി. തലസ്ഥാന നഗരി പൂര്‍ണമായും അദ്ദേഹത്തിന്റെവിടവാങ്ങലില്‍ മൂകമായി. പ്രസിഡന്‍്റ് ചാവേസിന്റെമരണത്തില്‍ അനുശോചനം പ്രകടിപ്പിച്ച പ്രതിപക്ഷ നേതാവ് ഹെന്‍റിക് കാപ്രിലെസ് റഡോന്‍സ്കി രാജ്യത്തിന്റെഐക്യം കാത്തുസൂക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു. പറയാന്‍ വാക്കുകളില്ലെന്നാണ് ചാവേസിന്റെവിയോഗത്തെ കുറിച്ച് അദ്ദേഹത്തിന്റെമകള്‍ മരിയ ഗബ്രിയേല ചാവേസ് പ്രതികരിച്ചത്. അദ്ദേഹത്തിന്റെപാത നമ്മള്‍ പിന്തുടരണം. മാതൃരാജ്യം കെട്ടിപടുക്കുന്നത് തുടരണമെന്നും ട്വിറ്ററില്‍ കുറിച്ച സന്ദേശത്തില്‍ മരിയ പറഞ്ഞു. രാജ്യത്ത് സ്കൂളുകള്‍ക്കും സര്‍വകലാശാലകള്‍ക്കും അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. മരണം സ്ഥിരീകരിച്ചതിനു മിനിട്ടുകള്‍ക്കുള്ളില്‍ തലസ്ഥാനത്ത് ദേശീയ പതാക താഴ്ത്തി.
'എനിക്കൊരുപാട് വേദനയുണ്ട്, ദുഖമുണ്ട്. പക്ഷെ എനിക്ക് സമാധാനമുണ്ട് കാരണമുണ്ട്. കാരണം, ചാവേസ് മരിക്കില്ല' ചാവേസിന്റെഅനുയായിയായ ജാനെലിസ് റാഞ്ചെ വികാരധീനനായികൊണ്ട് പറഞ്ഞു. അദ്ദേഹം പാവങ്ങള്‍ക്ക്് വേണ്ടി ഒരുപാട് പ്രവര്‍ത്തനങ്ങള്‍ ചെയ്തു. അദ്ദേഹവുമായി താരതമ്യം ചെയ്യുമ്പോള്‍ മറ്റുള്ള പ്രസിഡന്‍്റുമാര്‍ ഒന്നുമല്ലെന്നും അദ്ദേഹം പറയുന്നു. ചാവേസ് രാജ്യത്ത് കൊണ്ടുവന്ന സാമൂഹിക മാറ്റത്തില്‍ ജനങ്ങള്‍ നന്ദി പറയുന്നത് തെരുവുകളില്‍ കാണമായിരുന്നെന്ന് വെനസ്വേലന്‍ മാധ്യമ പ്രവര്‍ത്തകന്‍ പാട്രിഷിയ വില്ലേഗാസ് പറഞ്ഞു. |
ചീക്കല്ലൂര്‍ വിമാനത്താവളം: ജനകീയ ചെറുത്തുനില്‍പ് ശക്തമാക്കുന്നു Posted: 05 Mar 2013 10:30 PM PST പനമരം: ചീക്കല്ലൂരില്‍ ചെറുകിട വിമാനത്താവളം സ്ഥാപിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന ആവശ്യവുമായി കണിയാമ്പറ്റ പഞ്ചായത്തിലെ ചീക്കല്ലൂരില്‍ ജനകീയ കൂട്ടായ്മ ശക്തമാക്കുന്നു. അടുത്ത ദിവസങ്ങളില്‍ ജില്ലയിലൊട്ടാകെ ശ്രദ്ധിക്കപ്പെടുന്ന രീതിയില്‍ സമരം നടത്താനാണ് നാട്ടുകാരുടെ തീരുമാനം. |
21,100 റിയാലിന്‍െറ വ്യാജ കറന്‍സി: രണ്ട് ഒമാന്‍ സ്വദേശികള്‍ അറസ്റ്റില്‍ Posted: 05 Mar 2013 09:53 PM PST Image: മസ്കത്ത്: വന്‍തുകയുടെ വ്യാജനോട്ട് കൈവശം വെച്ച കേസില്‍ രണ്ട് ഒമാന്‍ സ്വദേശികളെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ടുപേരില്‍ നിന്നായി 21,100 റിയാലിന്‍െറ വ്യാജകറന്‍സികള്‍ പൊലീസ് പിടിച്ചെടുത്തു. 50 റിയാലിന്‍െറ നോട്ടുകളാണ് ഇവര്‍ ഉപയോഗിച്ചിരുന്നത്. സീബ് മേഖലയിലെ ചില കച്ചവടസ്ഥാപനങ്ങളില്‍ വ്യാപകമായി വ്യാജനോട്ട് എത്തുന്ന സാഹചര്യത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ പിടിയിലായത്. സീബില്‍ പിടികൂടിയ ഒന്നാം പ്രതിയില്‍ നിന്ന് 16,700 റിയാല്‍ പൊലീസ് കണ്ടെടുത്തു. ഇയാളുടെ വാഹനത്തിന്‍െറ രഹസ്യഅറയില്‍ നിന്നാണ് നോട്ടുകള്‍ പിടിച്ചെടുത്തത്. |
‘ഹുറൂബി’ന് ചുമത്തിയ 2000 റിയാല്‍ പിഴ എടുത്തുകളയാന്‍ ശൂറാ തീരുമാനം Posted: 05 Mar 2013 09:37 PM PST Image: റിയാദ്: സ്പോണ്‍സറുടെ പക്കല്‍ നിന്ന് വിദേശ തൊഴിലാളി ഒളിച്ചോടുന്ന സാഹചര്യത്തില്‍ ‘ഹുറൂബ്’ റജിസ്റ്റര്‍ ചെയ്യാന്‍ സൗദി അധികൃതര്‍ സ്പോണ്‍സറില്‍ നിന്ന് ഈടാക്കിയിരുന്ന 2000 റിയാല്‍ പിഴ എടുത്തുകളയാന്‍ ശൂറാ കൗണ്‍സില്‍ തീരുമാനിച്ചു. തൊഴിലാളി ഒളിച്ചോടുന്നതിന് തൊഴിലുടമ കുറ്റക്കാരനല്ലെന്നും അതിനാല്‍ ഇത്തരം പിഴ സ്പോണ്‍സറില്‍ നിന്ന് ഈടാക്കേണ്ടതില്ലെന്നും ശൂറയുടെ സുരക്ഷാ സമിതി അഭിപ്രായപ്പെട്ടു. |
Posted: 05 Mar 2013 09:27 PM PST Image: കുവൈത്ത് സിറ്റി: മേഖലയില്‍ നിലവിലുള്ള ഇന്‍റര്‍നെറ്റ് കേബിള്‍ നെറ്റ്വര്‍ക്ക് സംവിധാനങ്ങള്‍ സമീപകാലത്ത് പല തവണ ആക്രമണത്തിന് വിധേയമായതിനെ തുടര്‍ന്ന് ഗള്‍ഫില്‍ പുതിയ ഇന്‍റര്‍നെറ്റ് കേബിള്‍ നെറ്റ്വര്‍ക്ക് വരുന്നു. കുവൈത്ത്, ഖത്തര്‍ സര്‍ക്കാറുകളുടെ സാമ്പത്തിക സഹായത്തോടെയാണ് പുതിയ ഇന്‍റര്‍നെറ്റ് കേബിള്‍ നെറ്റ്വര്‍ക്ക് പദ്ധതി ഒരുങ്ങുന്നത്. അടുത്ത മാസം തുടക്കത്തില്‍ തന്നെ ഈ നെറ്റ്വര്‍ക്ക് പ്രവര്‍ത്തനസജ്ജമാവുമെന്നാണ് റിപ്പോര്‍ട്ട്. |
കരുതലില്ലാതെ വന്നു, വികസനമില്ലാതെ മടങ്ങി Posted: 05 Mar 2013 08:53 PM PST Image: Subtitle: മന്ത്രിസംഘത്തിന് പ്രധാനമന്ത്രി മുഖം കൊടുത്തില്ല ന്യൂദല്‍ഹി: ഏഴു മന്ത്രിമാരും പരിവാരങ്ങളുമായി ദല്‍ഹിയില്‍ പറന്നിറങ്ങിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് മുഖംകൊടുത്തില്ല. ദല്‍ഹിയില്‍ രണ്ടു ദിവസമായി നടത്തിയ മാരത്തോണ്‍ ഓട്ടത്തിനിടയില്‍ ‘കഥാനായകന്‍’ ഒഴികെ 21 മന്ത്രിമാരെ കണ്ട് നിവേദനം സമര്‍പ്പിച്ച് ഉമ്മന്‍ചാണ്ടിയും സംഘവും മടങ്ങി. മുന്‍കൂട്ടി സമയം ചോദിച്ച് രണ്ടു ദിവസം കാത്തുകെട്ടി കിടന്നിട്ടും മുഖ്യമന്ത്രിക്ക് കൂടിക്കാഴ്ചക്ക് മന്‍മോഹന്‍സിങ് സമയം അനുവദിക്കാതിരുന്നത് തിരക്കുകളുടെ പേരിലാണ്. വ്യക്തമായതു പക്ഷേ, കേന്ദ്രത്തിന് കേരളത്തോടുള്ള സമീപനം. |
ഇന്ത്യയിലെ ഏറ്റവും വലിയ ധനികന്‍ മുകേഷ് അംബാനി Posted: 05 Mar 2013 08:41 PM PST Image: ഇന്ത്യയിലെ ഏറ്റവും ധനികന്‍ എന്ന വിശേഷണം തുടര്‍ച്ചയായി ആറാം വര്‍ഷവും മുകേഷ് അംബാനി നിലനിര്‍ത്തി. 21.5 ബില്യന്‍ (ഒരു ബില്യന്‍=100 കോടി) ഡോളര്‍ ആസ്തിയുള്ള അദ്ദേഹം ലോക ധനികരുടെ പട്ടികയില്‍ 22ാം സ്ഥാനത്താണ്. ബിസിനസ് പ്രസിദ്ധീകരണമായ ഫോബ്സ് മാഗസിന്‍ തയാറാക്കിയ വാര്‍ഷിക പട്ടികയനുസരിച്ച് മെക്സിക്കന്‍ ബിസിനസുകാരനായ കാര്‍ലോസ് സ്ളിം ആണ് ലോകത്തെ ഏറ്റവും ധനികന്‍. തുടര്‍ച്ചയായ നാലാം വര്‍ഷമാണ് കാര്‍ലോസ് ഒന്നാംസ്ഥാനത്ത് എത്തുന്നത്. 73 ബില്യന്‍ ഡോളറാണ് ഇദ്ദേഹത്തിന്‍െറ ആസ്തി. ബില്‍ഗേറ്റ്സാണ് രണ്ടാം സ്ഥാനത്ത്(67 ബില്യന്‍ ഡോളര്‍). സ്പെയിനിലെ അമാന്‍ഷ്യോ ഒര്‍ട്ടേഗ(57 ബില്യന്‍), വാറന്‍ ബഫറ്റ്(53.5 ബില്യന്‍), ലാറി എല്ലിസണ്‍ എന്നിവരാണ് ആദ്യ അഞ്ച് സ്ഥാനങ്ങളിലുള്ള മറ്റുള്ളവര്‍. ഒരു ബില്യന്‍ ഡോളറിന് മേല്‍ ആസ്തിയുള്ള 1,426 പേരുടെ പട്ടികയാണ് ഫോബ്സ് തയാറാക്കിയത്. ഇന്ത്യയില്‍നിന്ന് മറ്റ് 55 ശതകോടീശ്വരന്മാര്‍ പട്ടികയിലുണ്ട്. ഇവരില്‍ നാലുപേര്‍ മലയാളികളാണ്. ലോക റാങ്കില്‍ 41ാംസ്ഥാനത്തുള്ള ലക്ഷ്മി മിത്തലാണ് സമ്പന്നതയില്‍ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യക്കാരന്‍. 16.5 ബില്യന്‍ ഡോളറാണ് ഇദ്ദേഹത്തിന്‍െറ ആസ്തി. അസിം പ്രേംജി, ദിലീപ് സാംഘ്വി, ശശി-രവി റൂയിയ, കുമാര മംഗലം ബിര്‍ല, സാവിത്രി ജിന്‍ഡാല്‍, സുനില്‍ മിത്തല്‍, ശിവ നാടാര്‍, കെ.പി. സിങ്, അനില്‍ അംബാനി എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍. പട്ടികയില്‍ ഇടം നേടിയ മലയാളികളില്‍ മുമ്പന്‍ എം.എ. യൂസുഫലിയാണ്. ലോകപട്ടികയില്‍ 974ാം സ്ഥാനത്താണ് ഇദ്ദേഹം. 1.5 ബില്യന്‍ ഡോളറാണ് ആസ്തി. ഇന്‍ഫോസിസ് മേധാവിയായിരുന്ന ക്രിസ് ഗോപാലകൃഷ്ണനാണ് മലയാളികളില്‍ രണ്ടാം സ്ഥാനത്ത്. പട്ടികയില്‍ 1088ാം സ്ഥാനത്തുള്ള അദ്ദേഹത്തിന്‍െറ സമ്പാദ്യം 1.35 ബില്യനാണ്. 1342ാംസ്ഥാനത്തുള്ള ജോയ് ഗ്രൂപ് ഉടമ ജോയ് ആലുക്കാസ്, കല്യാണ്‍ ജ്വല്ലേഴ്സ് ഉടമ ടി.എസ് കല്യാണരാമന്‍ എന്നിവരാണ് മറ്റു മലയാളികള്‍. ഒരു ബില്യന്‍ ഡോളറാണ് ഇരുവരുടെയും സമ്പാദ്യം. ആഗോളതലത്തിലെ ആദ്യ 100ല്‍ മൂന്ന് ഇന്ത്യക്കാര്‍ മാത്രമാണുള്ളത്. മുകേഷിനെയും ലക്ഷ്മി മിത്തലിനെയും കൂടാതെ അസിം പ്രേംജി മാത്രം. 91ാംസ്ഥാനത്താണിദ്ദേഹം. 5.2 ബില്യന്‍ ഡോളര്‍ ആസ്തിയുള്ള അനില്‍ അംബാനി പട്ടികയില്‍ 233ാം സ്ഥാനത്താണ്. മുകേഷിന്‍െറ ആസ്തിയില്‍ ഒരു ബില്യന്‍െറയും അനിലിന് 2.6 ബില്യന്‍െറയും കുറവുണ്ടായിട്ടുണ്ടെന്നും ഫോബ്സ് പറയുന്നു. അതേസമയം, ചൈനീസ് മാസികയായ ഹുറൂണ്‍ കഴിഞ്ഞദിവസം പുറത്തുവിട്ട സമ്പന്നരുടെ പട്ടികയിലും ഒന്നാം സ്ഥാനത്ത് കാര്‍ലോസ് സ്ളിം ആണെങ്കിലും ആസ്തി കണക്കാക്കിയിരിക്കുന്നത് 66 ബില്യന്‍ ഡോളറാണ്. രണ്ടാം സ്ഥാനത്ത് വാറന്‍ ബഫറ്റാണ്. (58 ബില്യന്‍). അമാന്‍ഷ്യോ ഒര്‍ട്ടേഗയാണ് മൂന്നാം സ്ഥാനത്ത്. ആദ്യമൂന്നില്‍ ഇടംപിടിക്കാന്‍ ബില്‍ഗേറ്റ്സിനായില്ല. ഈ പട്ടികയില്‍ 53 ഇന്ത്യക്കാരാണ് ബില്യന്‍ ഡോളറിന് മേല്‍ സമ്പാദ്യമുള്ളവര്‍. ഇതിലും മലയാളിയായ എം.എ. യൂസുഫലി ഇടംനേടിയിട്ടുണ്ട്. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |
No comments:
Post a Comment