സ്വാഗതം
WELCOME

News Update..

Sunday, March 3, 2013

ദേശീയ കൗണ്‍സിലില്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശവുമായി മോഡി Madhyamam News Feeds

ദേശീയ കൗണ്‍സിലില്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശവുമായി മോഡി Madhyamam News Feeds

Link to

ദേശീയ കൗണ്‍സിലില്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശവുമായി മോഡി

Posted: 02 Mar 2013 11:43 PM PST

Image: 

ന്യൂദല്‍ഹി: ന്യൂദല്‍ഹിയിലെ താല്‍ക്കത്തോറ സ്റ്റേഡിയത്തില്‍ നടക്കുന്ന ബി.ജെ.പി ദേശീയ കൗണ്‍സില്‍ യോഗത്തില്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി കോണ്‍ഗ്രസിനെയും കേന്ദ്രസര്‍ക്കാറിനെയും രൂക്ഷമായ ഭാഷയില്‍ വിമള്‍ശിച്ചു. കോണ്‍ഗ്രസ് ഭരണത്തില്‍ രാജ്യം മുങ്ങിക്കൊണ്ടിരിക്കുകയാണെന്ന് പറഞ്ഞ മോഡി പ്രധാനമന്ത്രിയെ നൈറ്റ്വാച്ച്മാന്‍ എന്നാണ് വിശേഷിപ്പിച്ചത്. ദേശീയ കൗണ്‍സിലിന്‍്റെ രണ്ടാം ദിനമായിരുന്ന ഇന്നലെ മോഡിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിത്വത്തിന് പരോക്ഷ പിന്തുണയുമായി അധ്യക്ഷന്‍ രാജ്നാഥ്സിങ് ഉള്‍പ്പെടെയുള്ളവര്‍ രംഗത്തത്തെിയിരുന്നു. അടുത്ത പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ മോഡി നയിക്കുമെന്ന സൂചനകള്‍ പുറത്തുവരുന്നതിനിടെയാണ് കോണ്‍ഗ്രസിനെ വിമര്‍ശിച്ച് മോഡി സംസാരിച്ചിരിക്കുന്നത്.

അടുത്ത പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് ബി.ജെ.പി പ്രവര്‍ത്തകള്‍ സ്വാതന്ത്ര്യസമരമായി കണക്കാക്കി പ്രവര്‍ത്തിക്കണമെന്ന് മോഡി ആവശ്യപ്പെട്ടു.  ബി.ജെ.പിക്ക് മാത്രമേ കോണ്‍ഗ്രസിനെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ കഴിയൂ.  ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അഭിനന്ദിച്ചപ്പോഴുണ്ടായ അനുഭവത്തെക്കുറിച്ച് പറയാന്‍ വാക്കുകളില്ല. ഗുജറാത്തിലെ വിജയം ഒരു വ്യക്തിയുടെതല്ല, പാര്‍ട്ടിയുടെതാണ്. ഗുജറാത്തിലെ ജനങ്ങളുടെതും മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളുടെതുമാണ്.
 യു.പി.എ സര്‍ക്കാര്‍ രാജ്യത്തെ നശിപ്പിച്ചിരിക്കുകയാണ്്. കേന്ദ്രത്തില്‍ ഏതെങ്കിലും ഒരു സര്‍ക്കാര്‍ ഉണ്ടെന്ന് ആര്‍ക്കും മനസിലാവാത്ത അവസ്ഥയാണുള്ളത്. രാജ്യത്തെ മുന്നോട്ട് നയിക്കാനുള്ള എല്ലാ അവസരവും കോണ്‍ഗ്രസിനുണ്ടായിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് അങ്ങനെ ചെയ്തിട്ടില്ല. ചൈനയുള്‍പ്പെടെയുള്ള മറ്റു രാജ്യങ്ങള്‍ ഇന്ത്യയെക്കാള്‍ ഏറെ ദൂരം മുന്നോട്ട് പോയെന്നും മോഡി പറഞ്ഞു. വാജ്പേയിയുടെ കാലത്ത് ഇന്ത്യ നടത്തിയ അണുപരീക്ഷണത്തെയും അദ്ദേഹം നേട്ടമായി ഉയര്‍ത്തിക്കാട്ടി.
 
ഒരു കുടുംബത്തിനു വേണ്ടി എങ്ങനെ രാജ്യതാല്‍പര്യം ബലികഴിക്കാമെന്നതാണ് ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നതെന്നും ഗാന്ധി കുടുംബത്തെ പരാമര്‍ശിച്ച് മോഡി പറഞ്ഞു. പ്രണബ് മുഖര്‍ജി പ്രധാനമന്ത്രിയാകുന്നത് തടഞ്ഞതും ഈ  കുടുംബ രാഷ്ട്രീയമാണ്. പ്രണബ് പ്രധാനമന്ത്രിയായിരുന്നെങ്കില്‍ ഇന്ത്യയുടെ അവസ്ഥ ഇതിലും ഭേദമായേനെ. മറ്റു നേതാക്കള്‍ വളര്‍ന്ന് വരുന്നത് ഭീഷണിയായിട്ടാണ് ഗാന്ധി കുടുംബം കാണുന്നത്.

അതിനിടെ, ബി.ജെ.പി പാര്‍ലമെന്‍്ററി ബോര്‍ഡ് പുന:സംഘടിപ്പിക്കാന്‍ ബി.ജെ.പി ദേശീയ എക്സിക്യുട്ടീവ്  രാജ്നാഥ് സിങ്ങിനെ ചുമതലപ്പെടുത്തി. മോഡിയും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനും ദേശീയ എക്സിക്യൂട്ടിവിലേക്ക് തെരഞ്ഞെടുക്കപ്പെടും.
 

വിമാനത്താവള വികസനത്തിന് കുടിയൊഴിപ്പിക്കല്‍: പ്രതിഷേധജ്വാലയായി അവകാശ സംരക്ഷണ മാര്‍ച്ച്

Posted: 02 Mar 2013 11:22 PM PST

തിരുവനന്തപുരം: വിമാനത്താവള വികസനത്തിന്‍െറ പേരില്‍ വള്ളക്കടവ് -വയ്യാമൂല ഭാഗത്തുനിന്ന് ജനങ്ങളെ കുടിയൊഴിപ്പിക്കുന്നതിനെതിരെ വള്ളക്കടവ് വയ്യാമൂല ആക്ഷന്‍ കൗണ്‍സിലിന്‍െറ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തി. വള്ളക്കടവ് പ്രദേശത്ത് ശനിയാഴ്ച ഹര്‍ത്താല്‍ ആചരിച്ച് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ആയിരങ്ങള്‍ അണിനിരന്നു. പാളയം ആശാന്‍ സ്ക്വയറില്‍ നിന്നാണ് മാര്‍ച്ച് ആരംഭിച്ചത്.
സെക്രട്ടേറിയറ്റിന്‍െറ പ്രധാന കവാടത്തില്‍ പൊലീസ് തടഞ്ഞതോടെ പ്രതിഷേധക്കാര്‍ റോഡില്‍ കുത്തിയിരുന്നു. മാര്‍ച്ച് തിരുവനന്തപുരം ലത്തീന്‍ അതിരൂപത വികാരി ജനറല്‍ ഫാ. യൂജിന്‍ പെരേര ഉദ്ഘാടനം ചെയ്തു. വിദേശ രാജ്യങ്ങളില്‍ നഗരത്തിന് പുറത്താണ് വിമാനത്താവളങ്ങള്‍ സ്ഥാപിക്കുന്നതെന്നും, തിരുവനന്തപുരത്ത് നഗരത്തില്‍ സ്ഥാപിച്ചിരിക്കുന്ന വിമാനത്താവളത്തിന്‍െറ വികസനത്തിന്‍െറ പേരില്‍ പല ഘട്ടമായി സ്ഥലമെടുക്കാനുള്ള തീരുമാനം മനുഷ്യമനസ്സില്‍ അസ്വസ്ഥത സൃഷ്ടിക്കപ്പെടുമെന്ന് ഫാ. യൂജിന്‍ പെരേര പറഞ്ഞു. 20 ഏക്കര്‍ സ്ഥലം ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചാല്‍ കുടിയൊഴിപ്പിക്കുന്നവര്‍ക്ക് പുതിയ സ്ഥലം കണ്ടെത്തി വീടുകള്‍ നിര്‍മിച്ച് നല്‍കാന്‍ സംസ്ഥാനബജറ്റില്‍ തുക വകയിരുത്തണം. ആദ്യം ഏറ്റെടുത്ത സ്ഥലം പൂര്‍ണമായും ഉപയോഗിച്ചെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തിയിട്ടേ അടുത്ത സ്ഥലമെടുപ്പിന് എയര്‍പോര്‍ട്ട് അതോറിറ്റി ഇറങ്ങാവൂ എന്ന് മുന്‍ മന്ത്രി സുരേന്ദ്രന്‍പിള്ള പറഞ്ഞു.
പിറന്ന നാട്ടില്‍ നിന്ന് ജനങ്ങളെ കൂട്ടത്തോടെ ഒഴിപ്പിക്കുന്ന എയര്‍പോര്‍ട്ട് അതോറിറ്റിയുടെ തീരുമാനത്തിനെതിരെ ഒരുദിവസം അന്താരാഷ്ട്ര വിമാനത്താവളം സ്തംഭിപ്പിക്കാന്‍ ജനങ്ങള്‍ തയാറാവണമെന്ന് ടി. ശരത്ചന്ദ്രപ്രസാദ് പറഞ്ഞു. തിരുവനന്തപുരം വിമാനത്താവള ഡയറക്ടറും ഭൂമാഫിയയും ചേര്‍ന്നുള്ള ഒത്തുകളിയാണ് കുടിയൊഴിപ്പിക്കലിന്‍െറ പിന്നിലെന്ന് ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ സൈഫുദ്ദീന്‍ ഹാജി പറഞ്ഞു. മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്‍റ് ബീമാപള്ളി റഷീദ്, ബി.ജെ.പി നേതാവ് പത്മകുമാര്‍, സി.പി.എം നേതാവ് കരമന ഹരി, വാര്‍ഡ് കൗണ്‍സിലര്‍ ഷാജിതാ നാസര്‍, ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ വിക്രമന്‍ നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
അന്താരാഷ്ട്ര ടെര്‍മിനലിന് തെക്കുകിഴക്കായി വയ്യാമൂല മുതല്‍ വള്ളക്കടവ് ബോട്ടുപുര വരെയുള്ള സ്ഥലത്തെ കുടുംബങ്ങളെ കുടിയൊഴിപ്പിച്ച് സ്ഥലമേറ്റെടുത്ത് നല്‍കണമെന്നാണ് എയര്‍പോര്‍ട്ട് അതോറിറ്റി സംസ്ഥാന സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. 1998 ല്‍ 150 ഏക്കറോളം സ്ഥലം ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. പലപ്പോഴായി 35 ഏക്കറോളം ഏറ്റെടുത്തു. ഇതിന്‍െറ പേരില്‍ കുറെപേരെ കുടിയൊഴിപ്പിച്ചു.
എന്നാല്‍ ഇവരെ പുനരധിവസിപ്പിച്ചില്ല. അന്താരാഷ്ട്ര ടെര്‍മിനലിന് പുറമെ ശംഖുംമുഖത്ത് നിലനില്‍ക്കുന്ന ആഭ്യന്തര ടെര്‍മിനലിനെയും ചാക്ക ഭാഗത്ത് എത്തിക്കാനാണ് എയര്‍പോര്‍ട്ട് അതോറിറ്റിയുടെ ശ്രമം. നിലവിലുണ്ടായിരുന്ന രാജ്യാന്തര ടെര്‍മിനലിലാണ് ഇപ്പോള്‍ ആഭ്യന്തര ടെര്‍മിനല്‍ പ്രവര്‍ത്തിക്കുന്നത്.
രാജ്യാന്തര ടെര്‍മിനലില്‍ എല്ലാവിധ സൗകര്യങ്ങളും ഉണ്ടായിട്ടുകൂടി  ജനത്തെ ഒഴിപ്പിക്കാനാണ് ഈ ടെര്‍മിനല്‍ കൂടി ചാക്കയിലെത്തിക്കുന്നത്. 99ന് ശേഷം വിമാനത്താവള വികസനത്തിന് സ്ഥലമേറ്റെടുത്തിട്ടില്ല. പലപ്പോഴായി ശ്രമിച്ചെങ്കിലും ജനങ്ങളുടെ പ്രതിഷേധം കാരണം മാറ്റിവെക്കുകയായിരുന്നു.
 

ചവറയില്‍ നാച്വറല്‍ ഫൈബര്‍ പാര്‍ക്ക് ശിലാസ്ഥാപനം 16ന്

Posted: 02 Mar 2013 11:18 PM PST

കൊല്ലം: സ്വാഭാവിക നാരുകള്‍കൊണ്ടുള്ള ഉല്‍പന്നങ്ങള്‍ നിര്‍മിക്കുന്ന കേരളത്തിലെ ആദ്യ വ്യവസായ സംരംഭമായ നാച്വറല്‍ ഫൈബര്‍ പാര്‍ക്ക് ചവറയില്‍ ആരംഭിക്കും. മന്ത്രി ഷിബു ബേബിജോണിന്‍െറ പ്രദേശിക വികസനഫണ്ടില്‍ നിന്നനുവദിച്ച മൂന്നുകോടിയാണ് പദ്ധതിക്കായി വിനിയോഗിക്കുന്നത്. 16ന് രാവിലെ 10.30ന് മന്ത്രി അടൂര്‍ പ്രകാശ് ചവറയില്‍ ശിലാസ്ഥാപനം നിര്‍വഹിക്കും.
ഉല്‍പന്ന നിര്‍മാണവും മാനേജ്മെന്‍റും കയര്‍ഫെഡും ഉല്‍പന്നങ്ങളുടെ രൂപകല്‍പന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനുമാണ് നിര്‍വഹിക്കുക. ജില്ലയിലെ പ്രാഥമിക കയര്‍ സഹകരണ സംഘങ്ങള്‍ ഉല്‍പാദിപ്പിക്കുന്ന കയര്‍ ഉപയോഗിച്ചും ഒപ്പം കൈതഓല, ചണം, മറ്റ് സ്വാഭാവിക നാരുകള്‍ ഉപയോഗിച്ചുള്ള ഉല്‍പന്നങ്ങളും ഇവിടെ നിര്‍മിക്കും.
ജില്ലാ പഞ്ചായത്ത് ചവറ കയര്‍ മാറ്റ്സ് ആന്‍ഡ് മാറ്റിങ് കോഓപറേറ്റീവ് സൊസൈറ്റിക്ക് വാങ്ങിനല്‍കിയ ഒരേക്കര്‍ സ്ഥലം കയര്‍ഫെഡ് പാട്ടത്തിനെടുത്താണ് പദ്ധതി ആരംഭിക്കുകയെന്ന് മന്ത്രി ഷിബു ബേബിജോണ്‍ അറിയിച്ചു.
കേരളത്തിലെ ഇത്തരത്തിലുള്ള ആദ്യ സംരംഭമാണിവിടെ ആരംഭിക്കുന്നത്.  
ജില്ലയിലെ 30 സംഘങ്ങള്‍ക്ക് ചവറമണ്ഡലത്തിലെ പ്രാഥമിക കയര്‍ സംഘങ്ങള്‍ ഉല്‍പാദിപ്പിക്കുന്ന മങ്ങാടന്‍ കയര്‍ ഉപയോഗിച്ച് സെമി ആട്ടോമാറ്റിക് ലൂമുകളില്‍ ആധുനികരീതിയിലുള്ള മാറ്റിങ്ങുകള്‍ നിര്‍മിക്കുന്നതുമാണ്. അഞ്ച് പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് മറ്റ് ഇതര ഉല്‍പന്നങ്ങള്‍ നിര്‍മിക്കാനും പദ്ധതി ലക്ഷ്യമിടുന്നു.
കയര്‍ഫെഡ് ഗോഡൗണില്‍ സൂക്ഷിച്ചിരിക്കുന്ന  കോടിയോളം രൂപയുടെ കയറും  കയര്‍ ഉല്‍പന്നങ്ങളാക്കി മാറ്റും.  ജില്ലയിലെ 30 സംഘങ്ങളിലെ 2,500 തൊഴിലാളികള്‍ക്ക് ഇതിന്‍െറ പ്രയോജനം ലഭിക്കും. ഒരു വര്‍ഷം കൊണ്ട് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്.

ഹൈറേഞ്ചിന്‍െറ മടക്കുകളില്‍ വീണ്ടും കഞ്ചാവ് പൂക്കുന്നു

Posted: 02 Mar 2013 11:12 PM PST

അടിമാലി: ജില്ലയില്‍ കഞ്ചാവ് കൃഷി വ്യാപിക്കുന്നു. ഹൈറേഞ്ചിലെ കഞ്ചാവിന് ആവശ്യക്കാര്‍ ഏറിയതോടെയാണ് കഞ്ചാവ് മാഫിയ വീണ്ടും സജീവമായത്. മൂന്നാര്‍, മാങ്കുളം, വട്ടവട, കാന്തല്ലൂര്‍, മറയൂര്‍, ശാന്തന്‍പാറ പഞ്ചായത്തുകളിലെ ഉള്‍വനങ്ങളില്‍ ആദിവാസി കോളനികളോട് ചേര്‍ന്ന വനങ്ങളിലും തമിഴ്നാട് അതിര്‍ത്തി വനമേഖലകളിലുമാണ് ഇപ്പോള്‍ വന്‍തോതില്‍ കഞ്ചാവ് കൃഷി നടക്കുന്നത്. മറയൂര്‍ വനം ഡിവിഷന് കീഴില്‍ ചന്ദന സംരക്ഷണത്തിന് അതീവ സുരക്ഷ ഏര്‍പ്പെടുത്തിയ ചില ഇടങ്ങളില്‍ പോലും കഞ്ചാവ് തഴച്ച് വളരാന്‍ കാരണം ഉന്നത ഉദ്യോഗസ്ഥരുടെ പിന്തുണ ഇവര്‍ക്കുള്ളതിനാലാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് കഞ്ചാവ് കൃഷിയുടെ തലസ്ഥാനമെന്ന് അറിയപ്പെട്ടിരുന്ന കൊട്ടാക്കമ്പൂര്‍, കടവരി മലനിരകളോട് ബന്ധപ്പെട്ടും ഇപ്പോള്‍ കൃഷിയിറക്കുന്നുണ്ട്. ഇവിടം പൂര്‍ണമായി കഞ്ചാവ് മുക്തമെന്നാണ് അധികൃതര്‍ അവകാശപ്പെടുന്നത്. നേരത്തേ തോട്ട കൃഷിയാണെങ്കില്‍ ഇപ്പോള്‍ ഇടവിളയായാണ് കൃഷി നടക്കുന്നത്. ഏതെങ്കിലും വിധത്തില്‍ റെയ്ഡുകള്‍ ഉണ്ടായാല്‍ കഞ്ചാവ് ചുവടോടെ പിഴുതെടുത്ത് നശിപ്പിക്കാന്‍ സാധിക്കുംവിധം മുന്‍കരുതല്‍ ഏര്‍പ്പെടുത്തിയാണ് ഇപ്പോള്‍ കൃഷി നടക്കുന്നത്. ആദിവാസികള്‍ മാത്രം വസിക്കുന്നതും ചെന്നെത്താന്‍ പ്രയാസമായതുമായ ഇടമലക്കുടിയില്‍ പ്രതിദിനം 100 കിലോയിലേറെ കഞ്ചാവ് വിളവെടുക്കുന്നുണ്ട്. തമിഴ്നാട്ടിലെ വാല്‍പ്പാറയില്‍ നിന്ന് കഞ്ചാവ് കൃഷിക്ക് പ്രത്യേക പരിശീലനം നേടിയവര്‍ ഇടമലക്കുടിയില്‍ എത്തി ക്യാമ്പ് ചെയ്താണ് കൃഷിക്ക് മേല്‍നോട്ടം വഹിക്കുന്നത്. ഇത് തലച്ചുമടായി മാങ്കുളത്ത് കൊണ്ടുവന്ന ശേഷമാണ് ജില്ലയില്‍ രഹസ്യ കേന്ദ്രങ്ങളില്‍ എത്തിക്കുന്നത്. ഇതിനായി വന്‍ സംഘങ്ങള്‍ തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതോടൊപ്പം ഗുണനിലവാരം കുറഞ്ഞതും ആന്ധ്ര, കര്‍ണാടക സംസ്ഥാനങ്ങളില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്നതുമായ കഞ്ചാവ് ഇവിടെ എത്തിക്കുന്നുമുണ്ട്.
ഇത് ഗുണനിലവാരമുള്ള ഇടുക്കിയിലെ കഞ്ചാവുമായി കൂട്ടിക്കലര്‍ത്തി ഉയര്‍ന്ന വിലയ്ക്ക് വില്‍ക്കുകയാണ്. നേരത്തേ കഞ്ചാവ് കൃഷിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന ബൈസണ്‍വാലി, രാജാക്കാട്, മുരിക്കാശേരി, പണിക്കന്‍കുടി, പാറത്തോട് മേഖലകളിലെ ചില വന്‍കിടക്കാരാണ് ഇപ്പോഴും ഈ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത്. അതിര്‍ത്തി ചെക്പോസ്റ്റുകളായ ബോഡിമെട്ട്, കുമളി എന്നിവിടങ്ങളിലൂടെയും കുണ്ടള വഴിക്കുമാണ് ഇറക്കുമതി കഞ്ചാവ് ജില്ലയിലേക്ക് എത്തുന്നത്. ശാന്തന്‍പാറ, ചിന്നക്കനാല്‍, ഉടുമ്പന്‍ചോല എന്നിവിടങ്ങളില്‍ ചില വീടുകളും വാടക കെട്ടിടങ്ങളും കേന്ദ്രീകരിച്ചാണ് മാഫിയകളുടെ പ്രവര്‍ത്തനം. പാന്‍പരാഗ് ഉല്‍പ്പന്നങ്ങളുടെ നിരോധം ആഭ്യന്തര വിപണിയിലും കഞ്ചാവ് വില്‍പ്പന വര്‍ധിപ്പിച്ചിട്ടുണ്ട്. കഞ്ചാവ് കേസുകള്‍ക്ക് മാത്രമായി ജില്ലയില്‍ ഒരു നര്‍ക്കോട്ടിക് വിഭാഗം പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ലഹരി മാഫിയയെ തടയുന്നതില്‍ ഈ വിഭാഗം പരാജയമാണ്.
 

കടലിക്കുന്ന് കുടിവെള്ള പദ്ധതി: സ്ഥാപിച്ചത് 32 പൊതു ടാപ്പുകള്‍ മാത്രം

Posted: 02 Mar 2013 11:08 PM PST

പന്തളം: കടലിക്കുന്ന് കുടിവെള്ള പദ്ധതിഒന്നാം ഘട്ട ഉദ്ഘാടനം തിങ്കളാഴ്ച വൈകുന്നേരം 4.30ന് ജലവിഭവ  മന്ത്രി പി. ജെ. ജോസഫ് നിര്‍വഹിക്കും. കുളനട പഞ്ചായത്തിലെ 16 വാര്‍ഡുകളിലെ കുടിവെള്ളക്ഷാമത്തിന് പരിഹാരമായാണ് പദ്ധതി ആവിഷ്കരിച്ചതെങ്കിലും 32 പൊതു ടാപ്പുകള്‍ മാത്രമാണ് ഇതുവരെ സ്ഥാപിച്ചത്. ശേഷിക്കുന്ന ടാപ്പുകള്‍ രണ്ടാം ഘട്ടത്തില്‍ പൂര്‍ത്തിയാക്കുമെന്നാണ് പ്രഖ്യാപനം. എന്നാല്‍, ഇതിന് നാല് മാസത്തിലധികം സമയമെടുത്തേക്കും.  കൊട്ടിഘോഷിച്ച് ഉദ്ഘാടനം നടക്കുമെങ്കിലും പദ്ധതിയുടെ പ്രയോജനം പൂര്‍ണമായി ലഭിക്കാന്‍ ഇനിയും സമയമെടുക്കുമെന്ന് ചുരുക്കം.
കുളനട പഞ്ചായത്തില്‍ 33 കോളനികളുള്ളതില്‍ ഭൂരിപക്ഷം കോളനികളിലും പദ്ധതിയുടെ പ്രയോജനം നിലവിലെ സൗകര്യങ്ങള്‍ കൊണ്ട് ലഭിക്കില്ല. പ്രവര്‍ത്തനം തുടങ്ങുന്ന ആദ്യ ഘട്ടത്തില്‍ പഞ്ചായത്തിലെ കുടിവെള്ളക്ഷാമം എങ്ങനെ പരിഹരിക്കപ്പെടുമെന്ന ചോദ്യത്തിന് അധികൃതര്‍ക്ക് വ്യക്തമായ ഉത്തരമില്ല.
2003ലാണ് കടലിക്കുന്ന് പദ്ധതിക്ക് അനുമതിയാകുന്നത്. നിര്‍മാണം തുടങ്ങാന്‍  കാലതാമസമെടുത്തു. 20 സെന്‍റ് സ്ഥലത്ത് തുടങ്ങിയ പദ്ധതിക്ക് ശുദ്ധീകരണ ശാലക്കായി കൂടുതല്‍ സ്ഥലം വേണമെന്ന് വാട്ടര്‍ അതോറിറ്റി ആവശ്യപ്പെട്ടിരുന്നെങ്കിലും പത്ത് വര്‍ഷം പിന്നിട്ടിട്ടും പഞ്ചായത്തിന്‍െറ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായിട്ടില്ല. സ്ഥലം സംബന്ധിച്ച് അനിശ്ചിതത്വം ഉയര്‍ന്നതിനെ തുടര്‍ന്ന് പദ്ധതി  ഉപേക്ഷിക്കുമെന്ന സ്ഥിതി ഉണ്ടായിരുന്നു. പൂര്‍ത്തിയായ പ്ളാന്‍റിന് സമീപത്തെ ഒരേക്കറോളം സ്ഥലമാണ് പരിഗണിക്കുന്നതെങ്കിലും നടപടി എന്ന് പൂര്‍ത്തിയാകുമെന്ന്  ഉറപ്പില്ല.
കടലിക്കുന്നിലെ സ്ഥലമെടുപ്പ് വൈകിയതോടെ ശുദ്ധീകരണ പ്ളാന്‍റ് നിര്‍മാണത്തില്‍ ഭേദഗതി വരുത്തി. കണ്‍വെന്‍ഷനല്‍ ഫില്‍ട്ടര്‍ പ്ളാന്‍റ് സ്ഥാപിക്കുന്നതിന് പകരം പ്രഷര്‍ ഫില്‍ട്ടര്‍ പ്ളാന്‍റാണ് സ്ഥാപിച്ചത്.
എട്ട് ലക്ഷം ലിറ്ററാണ് ജലസംഭരണിയുടെ ശേഷി. പ്രഷര്‍ ഫില്‍ട്ടര്‍ പ്ളാന്‍റിന് പ്രതിദിനം 25 ലക്ഷം ലിറ്റര്‍ ശുദ്ധീകരിക്കുന്നതിനുള്ള ശേഷി മാത്രവും. നിലവിലെ സംവിധാനം താല്‍ക്കാലികമാണെന്നും കണ്‍വെന്‍ഷനല്‍ ഫില്‍ട്ടര്‍ പ്ളാന്‍റിനുള്ള നടപടികള്‍ക്ക് പഞ്ചായത്ത് സന്നദ്ധമായെങ്കില്‍ മാത്രമേ പദ്ധതി പൂര്‍ണമാകൂവെന്നും വാട്ടര്‍ അതോറിറ്റി അധികൃതര്‍ പറയുന്നു.  4.2 കോടിയുടെ പദ്ധതിയാണ് പൂര്‍ത്തിയായത്.
 2.8 കോടി ചെലവില്‍ പൈപ്പ് ലൈനുകള്‍ സ്ഥാപിക്കുന്ന ജോലികള്‍ രണ്ടാം ഘട്ടമായി നടക്കും. ഇതിന് നാലു മാസമെങ്കിലും സമയമെടുക്കുമെന്നും അധികൃതര്‍ അറിയിച്ചു.

ബ്ളേഡ്മാഫിയ ഇടപാട്: മാലം സുരേഷിന്‍െറ പ്രമാണങ്ങള്‍ പൊലീസ് പരിശോധിക്കുന്നു

Posted: 02 Mar 2013 11:05 PM PST

കോട്ടയം: ബ്ളേഡ്മാഫിയയിലൂടെ വന്‍സാമ്പത്തിക ഇടപാടുകള്‍ നടത്തി ഒളിവില്‍ കഴിയുന്ന മാലം സുരേഷിന്‍െറ പ്രമാണങ്ങള്‍ പൊലീസ് വിശദമായി പരിശോധിക്കുന്നു.
കോട്ടയം സബ്രജിസ്ട്രാര്‍ ഓഫിസില്‍ മാത്രം വിവിധ വര്‍ഷങ്ങളിലായി 21 ആധാരങ്ങളാണ് നടത്തിയത്. മണര്‍കാട് മാലം വാവത്തില്‍ കെ.വി. സുരേഷ് (മാലം സുരേഷ്-46) 2005 മുതല്‍ 2012 വരെ കോട്ടയത്ത് മാത്രം നിരവധി വസ്തുക്കളാണ് വാങ്ങിക്കൂട്ടിയത്.
കോട്ടയം സബ്രജിസ്റ്റാര്‍ ഓഫിസുകളില്‍ നടത്തിയ ഭൂമി ഇടപാടുകള്‍ പരിശോധിച്ചപ്പോള്‍ 2005ല്‍ ഒന്നും 2006ല്‍ രണ്ടും 2007ല്‍ ആറും 2008ല്‍ മൂന്നും 2009ല്‍ ഒന്നും 2011ല്‍ ഏഴും 2012ല്‍ രണ്ടും ആധാരങ്ങള്‍ ഇയാള്‍ നടത്തിയതായി കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. ഇയാളുടെയും ഭാര്യയുടെയും പേരിലാണ് ഇടപാടുകള്‍ ഏറെയും. ഒളിവില്‍ കഴിയുന്ന സുരേഷിനെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. വസ്തുക്കള്‍ വാങ്ങിക്കൂട്ടാന്‍ പണം എവിടെനിന്ന് ലഭിച്ചെന്നതാണ് പ്രധാനമായും അന്വേഷിക്കുന്നത്. ബ്ളേഡ്മാഫിയയുടെ പങ്കിനെക്കുറിച്ചും വസ്തു കൈമാറ്റംചെയ്യുന്നതിന് പണമിടപാടുകള്‍ നടത്തിയവരെക്കുറിച്ചും ഭൂമി വിറ്റവരെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്.  
നേരത്തേ,മണിമല, മണര്‍കാട് പൊലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത മൂന്നുകേസില്‍ ഇയാള്‍ പ്രതിയാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അനധികൃത സാമ്പത്തിക ഇടപാടുകളെക്കുറിച്ചും വസ്തു സംബന്ധിച്ചും 2007ല്‍ മണര്‍കാട് സ്റ്റേഷനില്‍ മല്ലപ്പള്ളി കല്ലൂപ്പാറ അപ്പകോട്ട് മുറിയില്‍ ട്രിബി മാത്യു, മണിമല പൊലീസ് സ്റ്റേഷനില്‍ കോത്തല വട്ടംകുളം കുന്നുപുറത്ത് സുധീഷ് എന്നിവര്‍ പരാതി നല്‍കിയിരുന്നു.
അതേസമയം ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി ഇയാള്‍ക്കെതിരെ നിരവധി പരാതി  ലഭിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. വസ്തു ഇടപാട് സംബന്ധിച്ച് കോട്ടയം വെസ്റ്റ് സ്റ്റേഷനില്‍ നാലും ഈസ്റ്റിലും ഗാന്ധിനഗര്‍ സ്റ്റേഷനിലും ഒന്നുവീതവും മണര്‍കാട് സ്റ്റേഷനില്‍ അഞ്ചും പുതിയ പരാതികളാണ് ലഭിച്ചത്.
10 ലക്ഷം രൂപ കടമായി വാങ്ങിയതിന് ഈടായി നല്‍കിയ വീടും സ്ഥലവും തട്ടിയെടുത്തതായി ചൂണ്ടിക്കാട്ടി പുതുപ്പള്ളി സ്വദേശി വി.ജെ. ചെറിയാന്‍ ഗാന്ധിനഗര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
വ്യാജ പ്രമാണങ്ങള്‍ കാണിച്ച് ഭൂമിതട്ടിയെടുത്തതായി മണിമല കടന്തോട്ട് വീട്ടില്‍ മോളി ജോസഫ് നല്‍കിയ പരാതിയെത്തുടര്‍ന്നാണ് സുരേഷിനെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചത്. 2006 ജനുവരിയില്‍ അയ്മനത്തെ രണ്ടരയേക്കര്‍ സ്ഥലം 30 ലക്ഷം രൂപക്ക് മാലം സുരേഷിന് കൈമാറാന്‍ ഉറപ്പിച്ചതോടെയാണ് തട്ടിപ്പിന് തുടക്കം.
മുന്‍കൂര്‍ അഞ്ചുലക്ഷം രൂപ നല്‍കിയശേഷം മോളിയുടെ പക്കല്‍നിന്ന് ബ്ളാങ്ക് ചെക്കുകളും മുദ്രപ്പത്രങ്ങളും എഴുതി ഒപ്പിട്ടുവാങ്ങി സ്ഥലം കൈക്കലാക്കിയ ഇയാള്‍ ഭൂമി മറിച്ചുവിറ്റെന്നായിരുന്നു പരാതി.
ഇതേതുടര്‍ന്ന് സുരേഷിന്‍െറ വീട്ടില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് വിലപ്പെട്ട രേഖകള്‍ കണ്ടെടുത്തത്.

ആലപ്പുഴ ഇനി ഇ-ജില്ല: വില്ലേജ് നികുതി ബാങ്ക് വഴി അടക്കാന്‍ സംവിധാനം ഒരുക്കും - മന്ത്രി അടൂര്‍ പ്രകാശ്

Posted: 02 Mar 2013 10:58 PM PST

ആലപ്പുഴ: വസ്തുകരം അടക്കം വില്ലേജ് ഓഫിസില്‍ അടക്കേണ്ട നികുതികള്‍ ബാങ്കുകള്‍ വഴി അടക്കാന്‍ സംവിധാനമൊരുക്കുമെന്ന് റവന്യൂ- കയര്‍ മന്ത്രി അടൂര്‍ പ്രകാശ്. സര്‍ക്കാര്‍ സേവനങ്ങള്‍ ഓണ്‍ലൈനില്‍ ലഭ്യമാക്കുന്ന ഇ- ജില്ലാ പദ്ധതിയുടെ ഉദ്ഘാടനം ആലപ്പുഴ റെയ്ബാന്‍ ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
നികുതി അടക്കേണ്ട അവസാന തീയതി എസ്.എം.എസിലൂടെ നികുതി ദാതാവിനെ അറിയിക്കും. ബാങ്ക് അക്കൗണ്ട് ഉള്ളയാള്‍ നികുതി അടക്കാന്‍ ആവശ്യപ്പെട്ട് ബാങ്കിലേക്ക് എസ്.എം.എസ് അയച്ചാല്‍ അക്കൗണ്ടില്‍നിന്ന് പണം വരവുവെക്കുന്ന സംവിധാനമാണ് ആലോചിക്കുന്നത്. കരം അടച്ച സര്‍ട്ടിഫിക്കറ്റ് ഓണ്‍ലൈനിലൂടെ ലഭിക്കും.  
എല്ലാ ജില്ലകളിലും ‘സ്മാര്‍ട്ട് വില്ലേജ് പദ്ധതി’  നടപ്പാക്കും. ആദ്യഘട്ടത്തില്‍ ഓരോ ജില്ലകളിലെ ഒരു വില്ലേജ് ഓഫിസിനെ സ്മാര്‍ട്ട് ആയി പ്രഖ്യാപിക്കും.ആലപ്പുഴയടക്കം എട്ടു ജില്ലകളില്‍ ഇ- ജില്ലാ പദ്ധതി നടപ്പാക്കി. മാര്‍ച്ച് 31 ന് മുമ്പ് എല്ലാ ജില്ലകളിലും പദ്ധതി നടപ്പാക്കും. ഇതോടെ കേരളം സമ്പൂര്‍ണ ഇ-സംസ്ഥാനമായി  മാറും.
സംസ്ഥാനത്തെ ഒരു ലക്ഷത്തോളം ഭൂരഹിത കുടുംബങ്ങള്‍ക്ക്  ആഗസ്റ്റ് 15 ന് മുമ്പ് മൂന്നുസെന്‍റ് ഭൂമി വീതം നല്‍കു മെന്നും മന്ത്രി പറഞ്ഞു. പാട്ടക്കാലാവധി കഴിഞ്ഞിട്ടും അനധികൃതമായി കൈവശം വെച്ചിരിക്കുന്ന സര്‍ക്കാര്‍ ഭൂമി പിടിച്ചെടുക്കും. വേണ്ടിവന്നാല്‍ നിയമ നിര്‍മാണം നടത്തും. സര്‍ക്കാര്‍ ഭൂമി തിരിച്ചെടുക്കാന്‍ കോടതി അനുമതി നല്‍കിയിട്ടുണ്ട്- മന്ത്രി പറഞ്ഞു
ഇ-ഡിസ്ട്രിക്ട് പദ്ധതി സാധാരണക്കാരന് അനുഗ്രഹമാണെന്നും ഭരണ യന്ത്രത്തിനുണ്ടാകുന്ന കാലതാമസം ഒഴിവാക്കാനാകുമെന്നും ചടങ്ങില്‍ അധ്യക്ഷത വഹിച്ച രമേശ് ചെന്നിത്തല എം.എല്‍.എ പറഞ്ഞു.
ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് വിതരണോദ്ഘാടനം രമേശ് ചെന്നിത്തല എം.എല്‍.എ നിര്‍വഹിച്ചു.
ഐ.ടി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എച്ച്. കുര്യന്‍ പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു.  
കലക്ടര്‍ പി. വേണുഗോപാല്‍, നഗരസഭാ അധ്യക്ഷ മേഴ്സി ഡയാന മാസിഡോ, മുന്‍ എം.എല്‍.എമാരായ എ.എ. ഷുക്കൂര്‍, ഡി. സുഗതന്‍, ജില്ലാ ഇ- ഗവേണന്‍സ് സൊസൈറ്റി അംഗങ്ങളായ ജോണ്‍ തോമസ്, ദേവദത്ത് ജി. പുറക്കാട്, എ.ഡി.എം കെ.പി. തമ്പി, ഡെപ്യൂട്ടി കലക്ടര്‍ എം.കെ. കബീര്‍, സ്റ്റേറ്റ് ഇന്‍ഫര്‍മാറ്റിക്സ് ഓഫിസര്‍ ഡോ. കെ. സന്താനരാമന്‍, നഗരസഭാംഗം സുനില്‍ ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു.

പാറമടകളിലെ ജലം ശുദ്ധീകരിച്ച് കുടിവെള്ളമാക്കാന്‍ പദ്ധതി -കലക്ടര്‍

Posted: 02 Mar 2013 10:44 PM PST

കൊച്ചി: ജില്ലയില്‍ പാറമടകളിലെ ജലശേഖരം ശുദ്ധീകരിച്ച് കുടിവെള്ളമാക്കി വിതരണം ചെയ്യുന്നതിന് സൗരോര്‍ജാധിഷ്ഠിത പദ്ധതി സജീവ പരിഗണനയിലാണെന്ന് കലക്ടര്‍ പി.ഐ. ഷെയ്ഖ് പരീത്. ആസ്ട്രേലിയന്‍ കമ്പനിയായ റീജെന്‍ പവറിന്‍െറ മാനേജിങ് ഡയറക്ടറും മലയാളിയുമായ ഡോ.സി.വി. നായര്‍ അവതരിപ്പിച്ച പദ്ധതിയാണ് ജില്ലാ ഭരണകൂടത്തിന് മുന്നിലുള്ളത്. പദ്ധതി വിലയിരുത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അസി. കലക്ടര്‍ ജി.ആര്‍. ഗോകുലിനെ ചുമതലപ്പെടുത്തി.
പാറമടകളിലെ വെള്ളം ലോകാരോഗ്യ സംഘടന നിഷ്കര്‍ഷിക്കുന്ന നിലവാരത്തില്‍ കുടിവെള്ളമാക്കുന്ന പദ്ധതിയുടെ അമ്പലപ്പാറ പൈലറ്റ് പ്രൊജക്ടിന് 60 ലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ശുദ്ധീകരണ പ്രക്രിയക്കാവശ്യമായ വൈദ്യുതിക്ക് സൗരോര്‍ജം ഉപയോഗപ്പെടുത്തുന്നത് മൂലം പ്രവര്‍ത്തനച്ചെലവില്‍ ഗണ്യമായ കുറവ് വരും. പ്രാഥമിക ശുദ്ധീകരണത്തിന് ശേഷം റിവേഴ്സ് ഓസ്മോസിസ് പ്രക്രിയയിലൂടെ വെള്ളം കുടിക്കാന്‍ യോഗ്യമാക്കും. തുടര്‍ന്ന് അള്‍ട്രാവയലറ്റ് രശ്മികള്‍ ഉപയോഗിച്ച് പൂര്‍ണമായും അണുമുക്തമാക്കും. ഓസോ ശുദ്ധീകരണ പ്രക്രിയയും ഇതിനൊപ്പം പ്രയോജനപ്പെടുത്തുന്ന സാങ്കേതികവിദ്യയാണ് റീജെന്‍ പവര്‍ മുന്നോട്ടു വെച്ചിരിക്കുന്നത്. കമ്പനിയുടെ ഇന്ത്യന്‍ പങ്കാളികള്‍ മുഖേനയാണ് പദ്ധതി നടപ്പാക്കുകയെന്ന് ഡോ. സി.വി. നായര്‍ പറഞ്ഞു.
ആസ്ട്രേലിയ, സോളമന്‍ ഐലന്‍ഡ്സ്, സുഡാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ ജലശുദ്ധീകരണത്തിനായി റീജെന്‍ പവര്‍ ഈ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തുന്നുണ്ട്. സുഡാനില്‍ ഐക്യരാഷ്ട്ര സംഘടനക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ബംഗ്ളാദേശ് ആര്‍മിക്കുവേണ്ടി പോര്‍ട്ടബ്ള്‍ സംവിധാനമാണ് കമ്പനി ഒരുക്കിയതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ തിരുവല്ലയിലെ സ്വകാര്യ സ്ഥാപനത്തിനുവേണ്ടി തയാറാക്കിയ പദ്ധതി ഈ മാസം ഉദ്ഘാടനം ചെയ്യും.
 മണിക്കൂറില്‍ 5000 ലിറ്റര്‍ വീതം ഉല്‍പ്പാദിപ്പിക്കാവുന്ന പൈലറ്റ് പ്രോജക്ടാണ് പരിഗണയിലുള്ളതെന്ന് കലക്ടര്‍ പറഞ്ഞു. പ്രതിദിനം 30000 ലിറ്റര്‍ ഉല്‍പ്പാദിപ്പിക്കും. പ്ളാന്‍റ് സ്ഥാപിക്കുന്നതിനുള്ള മുതല്‍ മുടക്കും ആവര്‍ത്തനച്ചെലവും അടക്കം ഉന്നത നിലവാരത്തിലുള്ള കുടിവെള്ളം ഉല്‍പ്പാദിപ്പിക്കുന്നതിന് ലിറ്ററിന് രണ്ടുരൂപയില്‍ താഴെയാകും ചെലവ്. ഹൈദരാബാദ് ആസ്ഥാനമായ ഇന്ത്യന്‍ പങ്കാളികള്‍ മുഖേന റീജെന്‍ പവര്‍ സമര്‍പ്പിക്കുന്ന പ്രോജക്ട് അംഗീകരിച്ചാലുടന്‍ പ്രവര്‍ത്തന ക്ഷമമാക്കും.
മേയ് മാസത്തിനകം പദ്ധതി കമീഷന്‍ ചെയ്യുകയാണ് ലക്ഷ്യമെന്നും കലക്ടര്‍ വ്യക്തമാക്കി. കുടിവെള്ളത്തിന്‍െറ വിതരണം കുടുംബശ്രീ മുഖേന നടത്തുന്നതിനാണ് ആലോചന. ഉന്നതനിലവാരത്തിലുള്ള കുടിവെള്ളം ഓഫിസുകളിലും സ്ഥാപനങ്ങളിലും എത്തിച്ച് നല്‍കാനാകുമെന്നും അദ്ദേഹം പറഞ്ഞു. പൈലറ്റ് പദ്ധതി നടപ്പാക്കുന്ന പാലച്ചുവട് അമ്പലപ്പാറയിലെ വെള്ളം ശുദ്ധീകരിച്ച് കുടിവെള്ളമാക്കാന്‍ അനുയോജ്യമാണെ വിദഗ്ധ റിപ്പോര്‍ട്ട് ജില്ലാ ഭരണകൂടത്തിന് ലഭിച്ചിട്ടുണ്ട്. ജൈവവൈവിധ്യ ബോര്‍ഡ് ചെയര്‍മാന്‍ ഉമ്മന്‍ വി. ഉമ്മന്‍െറ നേതൃത്വത്തിലുള്ള വിദഗ്ധ സംഘവും സ്ഥലം സന്ദര്‍ശിച്ചിരുന്നു. വരള്‍ച്ച ദുരിതാശ്വാസ ഫണ്ട്, ബെന്നി ബഹനാന്‍ എം.എല്‍.എയുടെ പ്രാദേശിക വികസന ഫണ്ട് എന്നിവ പദ്ധതിക്കായി പ്രയോജനപ്പെടുത്തും. റവന്യൂ വകുപ്പിന്‍െറ ഇന്നവേഷന്‍ ഫണ്ടില്‍ നിന്നും ഗ്രാന്‍റ് ലഭ്യമാക്കുന്നതിന്‍െറ സാധ്യത പരിശോധിച്ചുവരികയാണെും കലക്ടര്‍ പറഞ്ഞു.
 

ഉത്സവ സീസണ്‍ ലക്ഷ്യമിട്ട് സ്ത്രീമോഷ്ടാക്കളുടെ സംഘം ജില്ലയില്‍ വിലസുന്നു

Posted: 02 Mar 2013 10:39 PM PST

തൃശൂര്‍:  ഉത്സവ സീസണ്‍ ലക്ഷ്യമിട്ട് അന്യസംസ്ഥാനക്കാരായ സ്ത്രീമോഷ്ടാക്കളുടെ സംഘം  തൃശൂരിലും സമീപ ജില്ലകളിലും എത്തിയതായി പൊലീസിന് വിവരം ലഭിച്ചു. ഒരു മാസത്തിനുള്ളില്‍ ക്ഷേത്രങ്ങളിലും ബസ് യാത്രകള്‍ക്കിടയിലും വിവിധ ആഘോഷ ചടങ്ങുകള്‍ക്കിടയിലും   മാലകളും കൈചെയ്നും  നഷ്ടപ്പെട്ടവരേറെയാണ് . ഉത്സവ സീസണ്‍ മനസ്സിലാക്കിയാണ്  സംഘം കേരളത്തിലെത്തിയതെന്നാണ് വിവരം. മോഷണത്തിന് പലപ്പോഴും ഇത്തരം സ്ത്രീകള്‍ പിടിക്കപ്പെടുന്നുണ്ടെങ്കിലും മോഷണ വസ്തുക്കള്‍ കണ്ടുകിട്ടുന്നില്ല. ഇതിനാല്‍ ഭൂരിഭാഗം മോഷ്ടാക്കളും രക്ഷപ്പെടുന്നു. കൂടെയുള്ളവര്‍ പിടിക്കപ്പെട്ടുവെന്നു കണ്ടാല്‍ തൊണ്ടിമുതല്‍ കൈവശമുള്ളവര്‍ ഉടന്‍ ജില്ല വിടും. പിടിക്കപ്പെടുന്ന സ്ത്രീകളെ  ചോദ്യം ചെയ്താലും സത്യം പുറത്താവില്ല.  കഴിഞ്ഞ ദിവസം കുന്നംകുളം-തൃശൂര്‍ റൂട്ടിലെ ബസില്‍ നിന്നും മാല പൊട്ടിച്ച സംഘത്തിലെ യുവതിയെ നാട്ടുകാര്‍  പൊലീസിനെ എല്‍പിച്ചിരുന്നു. എ.സി.പി, സി.ഐ, എസ്്.ഐമാര്‍ തുടങ്ങി നിരവധിപേര്‍ ചോദ്യം ചെയ്തിട്ടും ഫലമില്ലാതെ വന്നതോടെ  തമിഴ്നാട്ടുകാരിയായ യുവതിയെ പറഞ്ഞു വിട്ടു. ഗുരുവായൂര്‍ ക്ഷേത്രപരിസരത്ത് നിന്ന് കഴിഞ്ഞ ആഴ്ചയില്‍   നാല് സ്ത്രീ മോഷ്ടാക്കളെ പിടികൂടി.  മോഷണം നടത്തിയത് ഇവരാണെന്ന് വ്യക്തമായിട്ടും നിയമനടപടി  എടുക്കാനായില്ല.
പിടിക്കുന്ന സ്ത്രീകളെ തെളിവുകള്‍ ഇല്ലാതെ കസ്റ്റഡിയില്‍ സൂക്ഷിക്കാന്‍ കഴിയാത്തതും സ്ത്രീയെന്ന പരിഗണനയും ഇത്തരക്കാര്‍ക്ക് സഹായകരമാകുന്നു.
കഴിഞ്ഞ ദിവസം ഗുരുവായൂരില്‍ കുട്ടിയുടെ അരഞ്ഞാണം പൊട്ടിച്ച ബസ് യാത്രക്കാരിയായ തമിഴ്നാട് സ്വദേശിനിയായ യുവതി വളരെ മാന്യമായി വസ്ത്രം ധരിച്ചാണ് എത്തിയത്.  കല്യാണമണ്ഡപങ്ങള്‍, ഉത്സവപറമ്പുകള്‍, തിരക്കുള്ള ബസുകള്‍, തിരക്കുള്ള സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ് മോഷണം. തിരൂരിലെ ഒരു കല്യാണമണ്ഡപത്തില്‍ നടന്ന വിവാഹ ചടങ്ങില്‍ പങ്കെടുത്ത ആറുപേരുടെ സ്വര്‍ണമാലകളാണ് പലപ്പോഴായി നഷ്ടപ്പെട്ടത്. എന്നാല്‍ മാല പോയതില്‍ പലരും  പരാതിപ്പെട്ടില്ല. വിവാഹത്തിന് വീഡിയോ പകര്‍ത്തിയയാള്‍ ദൃശ്യങ്ങള്‍ ക്ഷേത്രക്കമ്മിറ്റിക്കാര്‍ക്ക് കാണിച്ചപ്പോഴാണ് പരാതികളുമായി ആളുകള്‍ പൊലീസിനെ സമീപിക്കുന്നത്. വിയ്യൂര്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയെങ്കിലും പ്രതികളെ കണ്ടെത്തിയിട്ടില്ല.

മഞ്ചേരിയില്‍ പാര്‍ക്കിങ് തോന്നിയപോലെ; പൊലീസിന് അലംഭാവമെന്ന്

Posted: 02 Mar 2013 10:27 PM PST

മഞ്ചേരി: അനധികൃത പാര്‍ക്കിങ് ഉണ്ടാക്കുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ മഞ്ചേരിയില്‍ സംവിധാനമില്ല. മലപ്പുറം റോഡില്‍ യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും തടസ്സംതീര്‍ത്ത് റോഡിന്‍െറ രണ്ടുഭാഗങ്ങളിും വാഹന പാര്‍ക്കിങ്ങാണ്. റോഡിലേക്കിറക്കി വാഹനങ്ങള്‍ നിര്‍ത്തിയിടുന്നത് കാരണം കാല്‍നടക്കാര്‍ക്ക് നടക്കാനിടമില്ല. 1500ല്‍പരം ഓട്ടോറിക്ഷകളുള്ള നഗരത്തില്‍ പൊലീസ് അലംഭാവം കാരണം എവിടെയും നിര്‍ത്തിയിടാമെന്ന സ്ഥിതിയാണ്. മലപ്പുറം റോഡില്‍ മദ്യശാലക്കു സമീപവും റോഡിലേക്കിറക്കിയാണ് പാര്‍ക്കിങ്.
കച്ചേരിപ്പടി മുതല്‍ പാണ്ടിക്കാട് റോഡില്‍ ബൈപാസ് ജങ്ഷന്‍ വരെ ഒന്നര കി.മീ ഭാഗം കാല്‍നടക്കാര്‍ക്ക് ഭീഷണിയാണ്.  നടന്നു പോകേണ്ട ഭാഗത്ത് വാഹനങ്ങള്‍ നിര്‍ത്തുന്നതും തെരുവ് കച്ചവടക്കാര്‍ കൈയേറുന്നതും പതിവാണ്. ഉള്ളിലെവിടെയോ ഉള്ള മുറിയുടെ പേരില്‍ ലൈസന്‍സ് വാങ്ങി റോഡരികില്‍ പന്തലിട്ട് പച്ചക്കറി കച്ചവടം നടത്തുന്നവരുണ്ട്.
അനധികൃത പാര്‍ക്കിങ്ങിന് പിഴയിട്ടിരുന്നത് പൊലീസ് നിര്‍ത്തിയിരിക്കുകയാണ്. ഗുഡ്സ് വാഹനങ്ങളിലെ പഴം പച്ചക്കറി കച്ചവടവും ഗതാഗത കുരുക്കുണ്ടാക്കുന്നു.
തിരൂര്‍, പെരിന്തല്‍മണ്ണ ഭാഗത്തേക്കുള്ള ബസുകള്‍ കച്ചേരിപ്പടി ബസ് സ്റ്റാന്‍ഡില്‍ പരിമിതപ്പെട്ടതോടെ കാല്‍നടക്കാരുടെ എണ്ണം മൂന്നിരട്ടിയോളമായി. ചെറു വാഹനങ്ങളുടെ തിരക്ക് കാരണം മലപ്പുറം റോഡ് മുറിച്ചുകടക്കാന്‍ സ്ത്രീകളും കുട്ടികളും പ്രയാസപ്പെടുകയാണ്.
യാത്രക്കാരില്ലെങ്കിലും ട്രാക്കിലിടാതെ വെറുതെ നഗരത്തില്‍ കറങ്ങുന്ന ഓട്ടോകളുണ്ട്. പാണ്ടിക്കാട് റോഡിലെ ബസ് സ്റ്റാന്‍ഡില്‍നിന്ന് പുറപ്പെട്ട് കച്ചേരിപ്പടിയില്‍ ആളെ ഇറക്കി വീണ്ടും അവിടെനിന്ന് ആളെയെടുത്ത് നഗരം ചുറ്റുകയാണിവര്‍.
1500 ഓട്ടോറിക്ഷകള്‍ ട്രാഫിക് പൊലീസിന്‍െറ പക്കലുള്ള കണക്കാണ്.  സമീപ പ്രദേശങ്ങളില്‍നിന്നുള്ള അനധികൃത സര്‍വീസ് വേറെയുമുണ്ട്.
പാര്‍ക്കിങ്ങിനെക്കുറിച്ച് പഠിച്ച് ക്രമീകരണം വരുത്താന്‍ ട്രാഫിക്  ഉപദേശക സമിതി തീരുമാനിച്ചതാണ്. അത് നടപ്പാവണമെങ്കില്‍ ആദ്യം പൊലീസ് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നാണ് ആവശ്യം.
 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP