ഉത്തരകൊറിയ മിസൈല്‍ യൂണിറ്റുകള്‍ സജ്ജമാക്കി Madhyamam News Feeds |
- ഉത്തരകൊറിയ മിസൈല്‍ യൂണിറ്റുകള്‍ സജ്ജമാക്കി
- പുതിയ സാധ്യതകള്‍ തുറന്ന് ന്യൂക്ളിയാര്‍ എന്‍ജിനീയറിങ്
- സര്‍ക്കാര്‍ കലാവധി തികക്കും -പ്രധാനമന്ത്രി
- ഗവേഷണ പഠനത്തിന് നെഹ്റു സ്കോളര്‍ഷിപ്പ്
- ചലച്ചിത്രനിര്‍മാതാവ് ചമഞ്ഞ് തട്ടിപ്പുനടത്തിയയാള്‍ അറസ്റ്റില്‍
- ഹെല്‍മറ്റ് പരിശോധനക്കിടെ ബൈക്കില്‍നിന്ന് സഹോദരന്മാരെ വലിച്ചിട്ടതായി പരാതി
- മൂന്നാറിലെ കൈയേറ്റക്കാര്‍ക്ക് മുന്നില്‍ സര്‍ക്കാര്‍ സംവിധാനം കീഴടങ്ങുന്നു
- താലൂക്ക് ആസ്ഥാനം: തര്‍ക്കം മുറുകുന്നു
- പെണ്‍കുട്ടി മരിച്ച സംഭവം: ആശുപത്രിയില്‍ മൃതദേഹവുമായി പ്രതിഷേധം
- കേരളത്തിലേക്ക് മടങ്ങുന്ന പ്രവാസികള്‍ക്ക് പുനരധിവാസ പദ്ധതി നടപ്പാക്കും -കെ.സി ജോസഫ്
ഉത്തരകൊറിയ മിസൈല്‍ യൂണിറ്റുകള്‍ സജ്ജമാക്കി Posted: 28 Mar 2013 10:38 PM PDT Image: സോള്‍: അമേരിക്കയുടെ രണ്ട് സ്റ്റെല്‍ത്ത് (അദൃശ്യ) ബോംബര്‍ വിമാനങ്ങള്‍ ദക്ഷിണ കൊറിയയിലെത്തിയതിനെത്തുടര്‍ന്ന് ഉത്തരകൊറിയ തങ്ങളുടെ മിസൈല്‍ യൂണിറ്റുകള്‍ സജ്ജമാക്കി. ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്‍ വെള്ളിയാഴ്ച പുലര്‍ച്ചെ അടിയന്തര യോഗം ചേര്‍ന്നാണ് മിസൈല്‍ യൂണിറ്റുകള്‍ സജ്ജമാക്കാന്‍ നിര്‍ദേശം നല്‍കിയത്. അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ കാര്യത്തില്‍ തീര്‍പ്പു കല്‍പ്പിക്കേണ്ട സമയമായെന്ന് കിം ജോങ് ഉന്‍ ഉന്നത സൈനിക ജനറല്‍മാരോട് പറഞ്ഞതായി ഔദ്യാഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഇതത്തേുടര്‍ന്ന് ഏതു നിമിഷവും യുദ്ധത്തിന് തയാറാകാന്‍ ഉത്തര കൊറിയന്‍ അധികൃതര്‍ സൈനികര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വ്യാഴാഴ്ചയാണ് ആണവാക്രമണ ശേഷിയുള്ള രണ്ട് ബോംബര്‍ വിമാനങ്ങള്‍ ദക്ഷിണ കൊറിയയിലെ സംയുക്ത സൈനികാഭ്യാസങ്ങളില്‍ പങ്കെടുത്തത്. ‘ബി-2’ ഇനത്തിലുള്ള യുദ്ധവിമാനങ്ങള്‍ അയച്ചുകൊണ്ട് ഉത്തര കൊറിയയിലെ നിര്‍ണിത ലക്ഷ്യങ്ങളില്‍ ഉന്നംപിഴക്കാത്ത ആക്രമണം നടത്താനാകുമെന്ന മുന്നറിയിപ്പാണ് അമേരിക്ക നല്‍കുന്നതെന്ന് യുദ്ധവിദഗ്ധര്‍ വിലയിരുത്തുന്നു. ദക്ഷിണ കൊറിയയും അമേരിക്കയും സംയുക്തമായി സൈനിക പരിശീലനം നടത്തിയതിലും യു.എന്‍ ഉപരോധം ഏര്‍പ്പെടുത്തിയതിനെത്തുടര്‍ന്നും ഉത്തര കൊറിയ ദക്ഷിണ കൊറിയയുമായുള്ള സൈനിക ഹോട്ട്ലൈന്‍ ബന്ധം വിച്ഛദേിച്ചിരുന്നു. |
പുതിയ സാധ്യതകള്‍ തുറന്ന് ന്യൂക്ളിയാര്‍ എന്‍ജിനീയറിങ് Posted: 28 Mar 2013 10:22 PM PDT Image: എന്‍ജിനീയറിങ് കോഴ്സുകളുടെ കാലം കഴിഞ്ഞുവെന്ന് കരുതുന്നവരാണ് പലരും. സാമ്പത്തികമാന്ദ്യത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷങ്ങളില്‍ പല സ്വകാര്യ സ്ഥാപനങ്ങളും റിക്രൂട്ട്മെന്‍റുകള്‍ നിര്‍ത്തിവെച്ചതാണ് പലരിലും ഈ ധാരണക്ക് കാരണമായത്. ഒരു പരിധിവരെ ഇക്കാര്യം ശരിയുമായിരുന്നു. എന്നാല്‍, ഇതിനപ്പുറത്തും ഈ ധാരണക്ക് കാരണങ്ങളുണ്ട്. പരമ്പരാഗത എന്‍ജിനീയറിങ് കോഴ്സുകള്‍മാത്രം തെരഞ്ഞെടുക്കുന്ന നമ്മുടെ പ്രവണതയാണ് ഇതില്‍ പ്രധാനം. എന്‍ജിനീയറിങ് എന്നാല്‍, ‘സിവിലും മെക്കാനിക്കും’ മാത്രമേ ഉള്ളൂ എന്നാണ് പലരും ധരിച്ചുവെച്ചിരിക്കുന്നത്. എന്‍ജിനീയറിങ് മേഖലയിലെ പുതിയതും വളര്‍ന്നുവരുന്നതുമായ ശാഖകളെ കണ്ടെത്തുന്നതിനും അവയുടെ സാധ്യത ആരായുന്നതിനും നാം മെനക്കെടാറില്ലെന്നതാണ് സത്യം. |
സര്‍ക്കാര്‍ കലാവധി തികക്കും -പ്രധാനമന്ത്രി Posted: 28 Mar 2013 10:22 PM PDT Image: ന്യൂദല്‍ഹി: നവംബറില്‍ പൊതുതെരഞ്ഞെടുപ്പ് നടന്നേക്കുമെന്ന സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിങിന്റെ പ്രസ്താവനയ്ക്കു പിന്നാലെ സര്‍ക്കാര്‍ കാലാവധി തികക്കുമെന്ന അവകാശവാദവുമായി പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് രംഗത്തെത്തി. ഘടകക്ഷികളുടെ സമ്മര്‍ദ്ദം പരിഗണിക്കേണ്ടതാണെന്നും എന്നാല്‍ അത് സര്‍ക്കാറിന്റെ വികസന പ്രവര്‍ത്തനങ്ങളെ ബാധിക്കുന്ന രീതിയിലാകരുതെന്നും അദ്ദേഹം വ്യക്തമാക്കി. ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുത്ത ശേഷം ഇന്ത്യയിലേക്ക് മടങ്ങവെ എയര്‍ഇന്ത്യ വണ്ണില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. പൂര്‍ണ്ണ സമര്‍പ്പണത്തോടെ താന്‍ ഈ രാജ്യത്തെ സേവിച്ചിട്ടുണ്ട്. ഭരണം വിജയമായിരുന്നോ എന്ന് ജനങ്ങളാണ് തീരുമാനിക്കേണ്ടത് -അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡി.എം.കെ മന്ത്രിമാര്‍ രാജിവെക്കുകയും മുന്നണിക്കുള്ള പിന്തുണ പിന്‍വലിക്കുകയും ചെയ്തതിനു പിന്നാലെ സമാജ് വാദി പാര്‍ട്ടിയും യു.പി.എ സര്‍ക്കാറില്‍ നിന്ന് വിട്ടു പോകുകയാണെന്ന അഭ്യൂഹം ശക്തമാക്കിക്കൊണ്ടാണ് കഴിഞ്ഞ ദിവസം മുലായം സിങിന്റെ പ്രസ്താവന ഉണ്ടായത്. കോണ്‍ഗ്രസിനെതിരെ ശക്തമായ വിമര്‍ശവും മുലായം അഴിച്ചുവിട്ടിരുന്നു. ലോക്സഭയില്‍ 21 അംഗങ്ങളുള്ള മുലായത്തിന്റെ പുറംപിന്തുണയുടെ കൂടി ബലത്തിലാണ് മന്‍മോഹന്‍ സിങ് സര്‍ക്കാറിന്റെ നിലനില്‍പ്. |
ഗവേഷണ പഠനത്തിന് നെഹ്റു സ്കോളര്‍ഷിപ്പ് Posted: 28 Mar 2013 10:20 PM PDT ഇന്ത്യന്‍ യൂനിവേഴ്സിറ്റികളില്‍ ഗവേഷണപഠനം നടത്തുന്ന ഇന്ത്യയിലെയും മറ്റ് ഏഷ്യന്‍ രാജ്യങ്ങളിലെയും വിദ്യാര്‍ഥികള്‍ക്ക് ജവഹര്‍ലാല്‍ നെഹ്റു മെമ്മോറിയല്‍ ഫണ്ട് സ്കോളര്‍ഷിപ്പിന് ഇപ്പോള്‍ അപേക്ഷിക്കാം. ഫിസിക്കല്‍ സയന്‍സ്, കെമിക്കല്‍ സയന്‍സ്, മാത്തമാറ്റിക്കല്‍ സയന്‍സ്, ബയോളജിക്കല്‍ സയന്‍സ്, കമ്പ്യൂട്ടര്‍ സയന്‍സ്, എന്‍ജിനീയറിങ് സയന്‍സസ്, എന്‍വിറോണ്‍മെന്‍റല്‍ സയന്‍സ്, കംപാരറ്റീവ് സ്റ്റഡീസ് ഇന്‍ റിലീജിയന്‍ ആന്‍ഡ് കള്‍ച്ചര്‍, ഇന്ത്യന്‍ ഹിസ്റ്ററി ആന്‍ഡ് സിവിലൈസേഷന്‍, സോഷ്യോളജി, എക്കണോമിക്സ്, സ്റ്റഡീസ് ഓണ്‍ ജവഹര്‍ലാല്‍ നെഹ്റു-രംഗങ്ങളിലെ ഗവേഷണ പഠനത്തിനാണ് സ്കോളര്‍ഷിപ്പ് ലഭിക്കുക. |
ചലച്ചിത്രനിര്‍മാതാവ് ചമഞ്ഞ് തട്ടിപ്പുനടത്തിയയാള്‍ അറസ്റ്റില്‍ Posted: 28 Mar 2013 09:51 PM PDT പേരൂര്‍ക്കട: ചലച്ചിത്ര നിര്‍മാതാവാണെന്നു പറഞ്ഞ് വീടുകളില്‍ നിന്ന് പണം അപഹരിച്ച് മുങ്ങുന്നയാള്‍ അറസ്റ്റില്‍. എറണാകുളം കോതമംഗലം കീരംപാറ ചെങ്കര ചെങ്കരനിര്‍മന്‍ ധ്യാനകേന്ദ്രത്തിന് സമീപം കൊക്കയില്‍ വീട്ടില്‍ കൊക്കയില്‍ ഷാജിയെന്ന ഷാജിയാണ് (39) പിടിയിലായത്. പ്രശസ്ത ചലച്ചിത്ര നിര്‍മാതാക്കളുടെ സംരംഭങ്ങളില്‍ അഭിനയിക്കാന്‍ അവസരമുണ്ടെന്നു ഫോണ്‍ചെയ്ത് അറിയിച്ച് വീടുകളിലെത്തി ശ്രദ്ധതിരിച്ച് മോഷണം നടത്തുകയാണ് ഇയാളുടെ രീതി. പട്ടം മരപ്പാലം ഗാര്‍ഡന്‍സ് എം.ജി.ആര്‍.എ 86 ‘പ്രണവ’ത്തില്‍ എത്തിയ ഷാജി വീട്ടുകാരുമായി സംസാരിച്ചിരുന്നു. തുടര്‍ന്ന് 500 രൂപക്ക് ചില്ലറ ആവശ്യപ്പെട്ടു. വീട്ടുകാര്‍ ഇതെടുക്കാന്‍ പോകവെ അവിടെയുണ്ടായിരുന്ന 25,000 ഓളം രൂപയുമായി ഇയാള്‍ മുങ്ങുകയായിരുന്നു. എറണാകുളം തോപ്പുംപടി സ്റ്റേഷന്‍ പരിധിയിലും ഇയാള്‍ സമാനമായ മോഷണം നടത്തിയതായി വ്യക്തമായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. മൊബൈല്‍ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. കന്‍േറാണ്‍മെന്‍റ് എ.സി ഹരിദാസ്, തിരുവനന്തപുരം ക്രൈം ഡിറ്റാച്ച്മെന്‍റ് എ.സി കെ.ഇ ബൈജു, പേരൂര്‍ക്കട സി.ഐ കെ. പ്രദീപ്, എസ്.ഐ വി. നാഗപ്പന്‍, എ.എസ്.ഐ സുരേഷ്ബാബു, സിറ്റി ഷാഡോ ടീം അംഗങ്ങളായ അരുണ്‍കുമാര്‍, സാബു, ഹരിലാല്‍, വിനീഷ്, സുധീഷ് എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു |
ഹെല്‍മറ്റ് പരിശോധനക്കിടെ ബൈക്കില്‍നിന്ന് സഹോദരന്മാരെ വലിച്ചിട്ടതായി പരാതി Posted: 28 Mar 2013 09:48 PM PDT കൊല്ലം: ഹെല്‍മറ്റ് പരിശോധനക്കിടെ ഓടിക്കൊണ്ടിരുന്ന ബൈക്കില്‍നിന്ന് സഹോദരന്മാരെ പൊലീസ് വലിച്ചിട്ടതായി പരാതി. നിയന്ത്രണം വിട്ട ബൈക്കില്‍നിന്ന് വീണ് ഒരാള്‍ക്ക് പരിക്കേറ്റു. ചിന്നക്കട ട്രാഫിക് റൗണ്ടിനു സമീപം വ്യാഴാഴ്ച ഉച്ചക്കാണ് സംഭവം. റോഡില്‍ വീണ് കാല്‍മുട്ടിന് പരിക്കേറ്റ മരുത്തടി ‘എമില്യ‘യില്‍ സാജി (21) നെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. |
മൂന്നാറിലെ കൈയേറ്റക്കാര്‍ക്ക് മുന്നില്‍ സര്‍ക്കാര്‍ സംവിധാനം കീഴടങ്ങുന്നു Posted: 28 Mar 2013 09:45 PM PDT മൂന്നാര്‍: രാഷ്ട്രീയ സ്വാധീനവും സാമ്പത്തിക പിന്‍ബലവുമുള്ള കൈയേറ്റക്കാര്‍ക്ക് മുന്നില്‍ മൂന്നാറിലെ സര്‍ക്കാര്‍ സംവിധാനം കീഴടങ്ങുന്നു. കോടികള്‍ വിലമതിക്കുന്ന സര്‍ക്കാര്‍ ഭൂമി കൈയേറിയും അനുമതിയില്ലാതെ അനധികൃത കെട്ടിടങ്ങള്‍ നിര്‍മിച്ച് വില്‍പ്പന നടത്തിയുമാണ് കൈയേറ്റ ലോബി മൂന്നാറില്‍ പിടിമുറുക്കുന്നത്. |
താലൂക്ക് ആസ്ഥാനം: തര്‍ക്കം മുറുകുന്നു Posted: 28 Mar 2013 09:43 PM PDT കോഴഞ്ചേരി: താലൂക്ക് ആസ്ഥാനം കോഴഞ്ചേരിയില്‍ തന്നെ വേണമെന്ന് ആവശ്യമുന്നയിച്ച് സര്‍വകക്ഷിയോഗം നടന്നു. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്ത് പ്രസിഡന്‍റ് ആനി ജോസഫ് അധ്യക്ഷത വഹിച്ചു. |
പെണ്‍കുട്ടി മരിച്ച സംഭവം: ആശുപത്രിയില്‍ മൃതദേഹവുമായി പ്രതിഷേധം Posted: 28 Mar 2013 09:42 PM PDT പത്തനംതിട്ട: അനസ്തേഷ്യ നല്‍കിയതിലെ പിഴവുമൂലം പെണ്‍കുട്ടി മരിക്കാനിടയായ സംഭവത്തില്‍ പ്രതിഷേധം. ബന്ധുക്കളും നാട്ടുകാരും പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ മൃതദേഹവുമായി പ്രതിഷേധിച്ചു. അപ്പന്‍ഡിസൈറ്റിസ് ബാധിച്ച് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കോട്ടമണ്‍പാറ മനോത്രയില്‍ വീട്ടില്‍ രവീന്ദ്രന്‍െറ മകള്‍ രശ്മിയാണ് (18) മരിച്ചത്. ആശുപത്രി പരിസരത്ത് ഒന്നര മണിക്കൂറോളം പ്രതിഷേധം നീണ്ടു. വ്യാഴാഴ്ച രാത്രി ഏഴോടെയാണ് രശ്മിയുടെ മൃതദേഹം പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചത്. അത്യാഹിത വിഭാഗം വരാന്തയില്‍ മൃതദേഹം വെച്ചശേഷം പ്രതിഷേധിക്കുകയായിരുന്നു. |
കേരളത്തിലേക്ക് മടങ്ങുന്ന പ്രവാസികള്‍ക്ക് പുനരധിവാസ പദ്ധതി നടപ്പാക്കും -കെ.സി ജോസഫ് Posted: 28 Mar 2013 09:40 PM PDT Image: തിരുവനന്തപുരം: സൗദി അറേബ്യയില്‍ സ്വദേശിവത്കരണം ഊര്‍ജിതപ്പെടുത്തിയതിനെത്തുടര്‍ന്ന് കേരളത്തിലേക്ക് മടങ്ങുന്ന പ്രവാസികള്‍ക്ക് പുനരധിവാസ പദ്ധതികള്‍ നടപ്പാക്കുമെന്ന് ഗ്രാമ വികസന മന്ത്രി കെ.സി ജോസഫ് അറിയിച്ചു. ഇതിനായി ആസൂത്രണ ബോര്‍ഡുമായി ചര്‍ച്ച ആരംഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കിയ മന്ത്രി, പ്രശ്നം പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നയതന്ത്ര തലത്തില്‍ ഇടപെടണമെന്നും ആവശ്യപ്പെട്ടു. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |
No comments:
Post a Comment