വായ്പാ നയം: ഭവന, വാഹന വായ്പയുടെ പലിശ കുറഞ്ഞേക്കും Madhyamam News Feeds |
- വായ്പാ നയം: ഭവന, വാഹന വായ്പയുടെ പലിശ കുറഞ്ഞേക്കും
- സിറിയയില്‍ പ്രതിപക്ഷം വിമത പ്രധാനമന്ത്രിയെ തെരഞ്ഞെടുത്തു
- വായ്പാ നയം: ആര്‍.ബി.ഐ പലിശ നിരക്ക് കുറച്ചു
- ഡി.എം.കെ യു.പി.എ വിട്ടു
- അപ്രാണി കൃഷ്ണകുമാര്‍ വധക്കേസ്: മൊഴിമാറ്റിയ സാക്ഷിയെ പ്രതിയാക്കി
- യാമിനി തങ്കച്ചിയുടെ കത്ത്: നിയമസഭയില്‍ ഭരണ- പ്രതിപക്ഷ ബഹളം
- മുരിക്കാശേരിയില്‍ കുടിവെള്ളത്തിനും റോഡിനുമായി 1.70 കോടി
- തിരക്കേറിയ സ്ഥലങ്ങളിലെ ട്രാഫിക് പരിശോധന ഒഴിവാക്കും -ജില്ലാ പൊലീസ് ചീഫ്
- ഉദ്യോഗസ്ഥ ദമ്പതികളുടെ വീട്ടില്‍ പട്ടാപ്പകല്‍ കവര്‍ച്ച
- ചാലക്കുടിയില്‍ വെള്ളമില്ലാത്തതിനാല്‍ പോസ്റ്റ്മോര്‍ട്ടം വൈകി
വായ്പാ നയം: ഭവന, വാഹന വായ്പയുടെ പലിശ കുറഞ്ഞേക്കും Posted: 19 Mar 2013 12:36 AM PDT Image: മുംബൈ: വ്യാവസായ മേഖലയുടെ മുരടിപ്പ് പരിഗണിച്ച് റിസര്‍വ് ബാങ്ക് അടിസ്ഥന പലിശ നിരക്കുകള്‍ വീണ്ടും കുറച്ചതോടെ ഭവന, വാഹന വയ്പകളുടെ പലിശ നിരക്ക് കുറഞ്ഞേക്കും. അടിസ്ഥാന വായ്പാ നിരക്കുകളില്‍ വരുത്തിയ കുറവിന്‍െറ പ്രതിഫലനം ആദ്യം ഉണ്ടാകുന്നതും ഈ മേഖലയിലായിരിക്കും. |
സിറിയയില്‍ പ്രതിപക്ഷം വിമത പ്രധാനമന്ത്രിയെ തെരഞ്ഞെടുത്തു Posted: 19 Mar 2013 12:29 AM PDT Image: ഡമസ്കസ്: സിറയിയില്‍ പ്രതിപക്ഷത്തിന്റെകൂട്ടായ്മയായ നാഷനല്‍ കൊയാലിഷന്‍ താല്‍ക്കാലിക പ്രധാനമന്ത്രിയെ തെരഞ്ഞെടുത്തു. കൊയാലിഷന്റെവാര്‍ത്താവിനിമയ നിര്‍വാഹകസമിതി അംഗമായ ഗസ്സാന്‍ ഹിറ്റോയാണ് തെരഞ്ഞെടുക്കപ്പെട്ടത്. ഇസ്തംബുളില്‍ കൊയിലേഷന്‍ ഗ്രൂപ്പ് നടത്തിയ തെരഞ്ഞെടുപ്പില്‍ 48ല്‍ 35 വോട്ടുകള്‍ നേടിയാണ് ഗസ്സാന്‍ തെരഞ്ഞെടുക്കപ്പെട്ടതെന്ന് കൊയിലേഷന്‍ വക്താവ് ഹിഷാം മര്‍വ മാധ്യമങ്ങളോട് പറഞ്ഞു. വര്‍ഷങ്ങളോളം അമേരിക്കയില്‍ പ്രവാസ ജീവിതം നയിക്കുകയായിരുന്നു ഗസ്സാന്‍. ഒരു മാസത്തിനുള്ളില്‍ അദ്ദേഹം പുതിയ മന്ത്രിമാരെ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
|
വായ്പാ നയം: ആര്‍.ബി.ഐ പലിശ നിരക്ക് കുറച്ചു Posted: 18 Mar 2013 11:18 PM PDT Image: മുംബൈ: പണപ്പെരുപ്പ നിരക്ക് ആശങ്കാജനകമായി തുടരുന്നതിനിടയിലും വ്യാവസായ മേഖലയുടെ മുരടിപ്പ് പരിഗണിച്ച് റിസര്‍വ് ബാങ്ക് അടിസ്ഥന പലിശ നിരക്കുകള്‍ വീണ്ടും കുറച്ചു. റിപ്പോ, റിവേഴ്സ് റിപ്പോ നിരക്കുകളില്‍ 0.25 ശതാമാനം കുറവാണ് വരുത്തിയത്. 2013ല്‍ ഇത് രണ്ടാം തവണയാണ് ആര്‍.ബി.ഐ അടിസ്ഥന പലിശ നിരക്ക് കുറയ്ക്കുന്നത്.
|
Posted: 18 Mar 2013 11:02 PM PDT Image: ചെന്നൈ: ശ്രീലങ്കന്‍ തമിഴ് പ്രശ്‌നത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് യു.പി.എ സര്‍ക്കാരിനുള്ള പിന്തുണ ദ്രാവിഡ മുന്നേറ്റ കഴകം (ഡി.എം.കെ) പിന്‍വലിച്ചു. പിന്തുണ പിന്‍വലിക്കുന്ന കാര്യം പാര്‍ട്ടി അധ്യക്ഷന്‍ കെ.കരുണാനിധിയാണ് വാര്‍ത്താസമ്മേളനം നടത്തി അറിയിച്ചത്. യു.പി.എക്ക് പുറത്തുനിന്ന് പിന്തുണ നല്‍കില്ലെന്നും കരുണാനിധി വ്യക്തമാക്കി. ഡി.എം.കെയുടെ അഞ്ച് മന്ത്രിമാരും ഇന്ന് രാജിവെക്കും. എം.കെ അഴഗിരി ഉള്‍പ്പെടെ അഞ്ച് മന്ത്രിമാരാണ് ഡി.എം.കെക്ക് മന്ത്രിസഭയിലുള്ളത്. ഇവരോട് രാജിക്കത്ത് പ്രധാനമന്ത്രിക്ക് നല്‍കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. യു.പി.എ സര്‍ക്കാരിനുള്ള പിന്തുണ തുടരുകയാണെങ്കില്‍ അത് തമിഴ്ജനതയെ വഞ്ചിക്കുന്നതിന് തുല്യമായിരിക്കും. ഇനിയും അത് ചെയ്യാന്‍ തനിക്ക് കഴിയില്ല. തമിഴ്ജനതയുടെ പ്രശ്‌നങ്ങള്‍ക്കാണ് പാര്‍ട്ടി എന്നും മുന്‍ഗണന നല്‍കുന്നത്. ശ്രീലങ്കന്‍ തമിഴരുടെ വികാരത്തെ ഇന്ത്യ മനസ്സിലാക്കുന്നില്ല. വിഷയത്തില്‍ ശ്രീലങ്കക്കെതിരെ ഇന്ത്യ കടുത്ത നിലപാടെടുക്കണം. തമിഴരുടെ താത്പര്യം സംരക്ഷിക്കണമെന്നും കരുണാനിധി ആവശ്യപ്പെട്ടു. വിഷയത്തില്‍ അനുകൂല നടപടിയുണ്ടായാല്‍ തീരുമാനം പുനപരിശോധിക്കുമെന്നും അദ്ദേഹം അറിയിച്ചു. ലോക്‌സഭയില്‍ 18 അംഗങ്ങളുളള ഡി.എം.കെ, തൃണമൂല്‍ കോണ്‍ഗ്രസ് മുന്നണി വിട്ടതോടെ യു.പി.എയിലെ രണ്ടാമത്തെ വലിയ കക്ഷിയാണ്. ഡി.എം.കെ പിന്തുണ പിന്‍വലിക്കുന്നതോടെ യു.പി.എയുടെ അംഗബലം 232 ആയി ചുരുങ്ങി സര്‍ക്കാര്‍ ന്യൂനപക്ഷമാകും. ശ്രീലങ്കന്‍ തമിഴരുടെ വിഷയത്തില്‍ ഡി.എം.കെ യു.പി.എ വിടുമെന്ന് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. കരുണാനിധിയെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് പ്രതിനിധിസംഘം തിങ്കളാഴ്ച ചെന്നൈയിലെത്തി ചര്‍ച്ച നടത്തിയിരുന്നു. ചര്‍ച്ചയില്‍ തീരുമാനമായില്ലെങ്കിലും പ്രതിസന്ധി അയയുന്നതായിട്ടായിരുന്നു വിവരം. എന്നാല്‍ ഇന്ന് രാവിലെ അപ്രതീക്ഷിതമായി തിടുക്കത്തില്‍ വാര്‍ത്താസമ്മേളനം നടത്തിയാണ് കരുണാനിധി നിര്‍ണായക തീരുമാനം വെളിപ്പെടുത്തിയത്. യു.എന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ ശ്രീലങ്കക്കെതിരെ അമേരിക്ക കൊണ്ടുവന്ന പ്രമേയത്തില്‍ ഭേദഗതിക്ക് ഇന്ത്യന്‍ പാര്‍ലമെന്റ് പ്രമേയം പാസാക്കണമെന്ന പുതിയ ആവശ്യം കരുണാനിധി ഉന്നയിച്ച സാഹചര്യത്തിലാണ് ഇന്നലത്തെ ചര്‍ച്ച സമവായമാകാതെ പിരിഞ്ഞത്. അമേരിക്കന്‍ പ്രമേയം ഭേദഗതി ചെയ്യണമെന്ന മുന്‍ നിലപാടില്‍നിന്ന് മാറിയ ഡി.എം.കെ അധ്യക്ഷന്‍ ഭേദഗതിക്ക് കേന്ദ്രസര്‍ക്കാര്‍ സമ്മര്‍ദം ചെലുത്തിയാല്‍ മതിയെന്ന ആവശ്യമാണ് ചര്‍ച്ചയില്‍ മുന്നോട്ടുവെച്ചത്. കേന്ദ്ര പ്രതിരോധമന്ത്രി എ.കെ. ആന്റണി, ധനമന്ത്രി പി. ചിദംബരം, ആരോഗ്യമന്ത്രി ഗുലാം നബി ആസാദ് എന്നിവരാണ് ചെന്നൈയില്‍ കരുണാനിധിയുമായി ഇന്നലെ വൈകീട്ട് രണ്ടര മണിക്കൂറോളം ചര്‍ച്ച നടത്തിയത്. ജനീവയില്‍ നടക്കുന്ന യു.എന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ ശ്രീലങ്കക്കെതിരെ അമേരിക്ക കൊണ്ടുവരുന്ന പ്രമേയത്തില്‍ ഭേദഗതി വരുത്തിയില്ലെങ്കില്‍ യു.പി.എ മന്ത്രിസഭക്കുള്ള പിന്തുണ പിന്‍വലിക്കുമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ്, സോണിയഗാന്ധി എന്നിവര്‍ക്ക് ശനിയാഴ്ച രാത്രി ഫാക്‌സ് സന്ദേശത്തില്‍ കരുണാനിധി മുന്നറിയിപ്പ് നല്‍കിയിരുന്നു. ശ്രീലങ്കന്‍ സര്‍ക്കാര്‍ ഈഴത്തമിഴര്‍ക്കെതിരെ നടത്തിയ അക്രമങ്ങളെ വംശീയ ഉന്മൂലനമെന്ന് വിശേഷിപ്പിക്കുക, ലങ്കയിലെ യുദ്ധക്കുറ്റവാളികളെ വിചാരണ ചെയ്യാന്‍ അന്താരാഷ്ട്ര കമീഷനെ നിയമിക്കുക എന്നീ ഭേദഗതികള്‍ പ്രമേയത്തില്‍ ഉള്‍പ്പെടുത്തണമെന്നായിരുന്നു കരുണാനിധിയുടെ ആവശ്യം. ഇല്ലെങ്കില്‍ യു.പി.എ മന്ത്രിസഭക്കുള്ള പിന്തുണ പിന്‍വലിക്കുമെന്നും ഡി.എം.കെ അധ്യക്ഷന്‍ വ്യക്തമാക്കിയിരുന്നു.
|
അപ്രാണി കൃഷ്ണകുമാര്‍ വധക്കേസ്: മൊഴിമാറ്റിയ സാക്ഷിയെ പ്രതിയാക്കി Posted: 18 Mar 2013 10:05 PM PDT തിരുവനന്തപുരം: അപ്രാണി കൃഷ്ണകുമാര്‍ വധക്കേസില്‍ മൊഴിമാറ്റിയ സാക്ഷിയെ കോടതി പ്രതി ചേര്‍ത്തു. ആറ്റിപ്ര കുളത്തൂര്‍ കരിമണല്‍ സുജാ ഭവനില്‍ പാറസുനി എന്ന ടി. സുനിലിനെയാണ് പ്രതിപ്പട്ടികയില്‍ ചേര്‍ക്കാന്‍ അഡീഷനല്‍ സെഷന്‍സ് ജഡ്ജ് കെ.പി. ഇന്ദിര ഉത്തരവിട്ടത്. |
യാമിനി തങ്കച്ചിയുടെ കത്ത്: നിയമസഭയില്‍ ഭരണ- പ്രതിപക്ഷ ബഹളം Posted: 18 Mar 2013 09:59 PM PDT Image: തിരുവനന്തപുരം: വനംമന്ത്രി കെ.ബി ഗണേഷ്കുമാറിനെതിരെ ഭാര്യ യാമിനി തങ്കച്ചി നല്‍കിയ പരാതിയോടുള്ള മുഖ്യമന്ത്രിയുടെ സമീപനത്തെച്ചൊല്ലി നിയമസഭയില്‍ ഭരണ-പ്രതിപക്ഷ ബഹളം. വിഷയം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് എ.പ്രദീപ്കുമാര്‍ എം.എല്‍.എ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി. യാമിനിയുടെ പരാതി മുഖ്യമന്ത്രി മുക്കിയെന്നും ഇതുവഴി അദ്ദേഹം ക്രിമിനല്‍ കുറ്റമാണ് ചെയ്തിരിക്കുന്നതെന്നും പ്രദീപ്കുമാര്‍ ആരോപിച്ചു. എന്നാല്‍ അത്തരമൊരു പരാതി ലഭിച്ചിട്ടില്ലെന്നും കുടുംബപ്രശ്നങ്ങള്‍ സഭയിലേക്ക് വലിച്ചിഴക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത്തരം വിഷയങ്ങളില്‍ അടിയന്തരപ്രമേയം ഉന്നയിക്കുന്നത് ഭൂഷണമാണോയെന്ന് എല്ലാവരും ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ അടിയന്തരപ്രമേയത്തിന് അനുമതി നല്‍കാനാവില്ലെന്ന് സ്പീക്കര്‍ ജി.കാര്‍ത്തികേയനും വ്യക്തമാക്കി. എന്നാല്‍ വിഷയത്തില്‍ സര്‍ക്കാര്‍ സമീപനം നീചമാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു. മന്ത്രിക്കെതിരെ ഭാര്യ പരാതി നല്‍കിയിട്ടില്ലെങ്കില്‍ അത്തരം കാര്യങ്ങള്‍ ഉന്നയിച്ച ചീഫ് വിപ്പ് പി.സി ജോര്‍ജിനെതിരെ നടപടിയെടുക്കാത്തതെന്താണെന്നും വി.എസ് ചോദിച്ചു. അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ വിട്ടു. |
മുരിക്കാശേരിയില്‍ കുടിവെള്ളത്തിനും റോഡിനുമായി 1.70 കോടി Posted: 18 Mar 2013 09:55 PM PDT ചെറുതോണി: ജില്ലാ പഞ്ചായത്ത് മുരിക്കാശേരി ഡിവിഷനില്‍ അടിസ്ഥാന വികസനത്തിനായി 2013-’14 പദ്ധതിയില്‍പെടുത്തി 1.70 കോടി രൂപ അനുവദിച്ചതായി ജില്ലാ പഞ്ചായത്തംഗം ഷൈനി സജി അറിയിച്ചു. |
തിരക്കേറിയ സ്ഥലങ്ങളിലെ ട്രാഫിക് പരിശോധന ഒഴിവാക്കും -ജില്ലാ പൊലീസ് ചീഫ് Posted: 18 Mar 2013 09:52 PM PDT പത്തനംതിട്ട: തിരക്കേറിയ സ്ഥലങ്ങളിലെ ട്രാഫിക് പരിശോധന ഒഴിവാക്കുമെന്ന് ജില്ലാ പൊലീസ് ചീഫ് പി.വിമലാദിത്യ പറഞ്ഞു. പ്രധാന ജങ്ഷനുകളിലെ വാഹനപരിശോധന ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്നെന്ന പരാതിയെത്തുടര്‍ന്നാണ് നടപടി. ഗതാഗത നിയമം ലംഘിച്ച് വാഹനമോടിക്കുന്നവര്‍ക്കെതിരെ നടപടി തുടരുമെന്നും പൊലീസ് ചീഫ് വ്യക്തമാക്കി. പത്തനംതിട്ട പ്രസ് ക്ളബില്‍ മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. |
ഉദ്യോഗസ്ഥ ദമ്പതികളുടെ വീട്ടില്‍ പട്ടാപ്പകല്‍ കവര്‍ച്ച Posted: 18 Mar 2013 09:47 PM PDT ചങ്ങനാശേരി: റവന്യൂവകുപ്പ് ഉദ്യോഗസ്ഥ ദമ്പതികളുടെ വീട്ടില്‍ പട്ടാപ്പകല്‍ കവര്‍ച്ച. മൂന്നുപവന്‍െറ സ്വര്‍ണവും വീട്ടുപകരണങ്ങളും മോഷണംപോയി. |
ചാലക്കുടിയില്‍ വെള്ളമില്ലാത്തതിനാല്‍ പോസ്റ്റ്മോര്‍ട്ടം വൈകി Posted: 18 Mar 2013 09:40 PM PDT ചാലക്കുടി: സര്‍ക്കാര്‍ ആശുപത്രിയില്‍ വെള്ളമില്ലാത്തതിനാല്‍ പോസ്റ്റ്മോര്‍ട്ടം വൈകി. ഡോക്ടര്‍മാരുടെ നിസ്സഹായാവസ്ഥ കണ്ട് മൃതദേഹം കൊണ്ട് വന്നവര്‍ വെള്ളം കോരിക്കൊടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്തി. ചാലക്കുടി നഗരസഭയുടെ കീഴിലുള്ള താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രിയിലാണ് മൃതദേഹം കൊണ്ട് വന്നവര്‍ തന്നെ വെള്ളം കൊണ്ട് വന്ന് പോസ്റ്റ്മോര്‍ട്ടം നടത്തി മൃതദേഹം ഏറ്റുവാങ്ങി പോയത്. ഞായറാഴ്ച വൈകീട്ട് മലക്കപ്പാറ പെരുമ്പാറ ആദിവാസി ഊരിലെ രാജന്‍ തൂങ്ങി മരിച്ചിരുന്നു. രാജന്‍െറ മൃതദേഹം തിങ്കളാഴ്ച ഉച്ചയോടെയാണ് ചാലക്കുടിയിലെ ആശുപത്രിയില്‍ എത്തിച്ചത്. വെള്ളം ഇല്ലാത്തതിനെ തുടര്‍ന്ന് ഡോക്ടര്‍മാര്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയില്ല. ഇതേ തുടര്‍ന്നാണ് ആശുപത്രി കിണറ്റില്‍ നിന്നും ആദിവാസികള്‍ തന്നെ വെള്ളം കോരി നല്‍കിയത്. കഴിഞ്ഞ ദിവസവും വെള്ളം ഇല്ലാത്തതിനാല്‍ പോസ്റ്റ്മോര്‍ട്ടം വൈകിയിരുന്നു. ഇതേ തുടര്‍ന്ന് നഗരസഭാധികൃതര്‍ ലോറിയില്‍ വെള്ളം എത്തിച്ച ശേഷമാണ് പോസ്റ്റ്മോര്‍ട്ടം നടത്തിയത്. എന്നാല്‍ ആദിവാസിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്താന്‍ വെള്ളം അവര്‍ തന്നെ കോരി കൊടുക്കേണ്ടതായി വന്നു. ചാലക്കുടിയില്‍ നിന്നും 75 കി.മീ. അകലെ ആനമല റോഡില്‍ ഉള്‍ക്കാട്ടിലാണ് പെരുമ്പാറ ആദിവാസി ഊര്. ് ഏറെ വൈകിയാണ് മൃതദേഹവുമായി ആദിവാസികള്‍ മടങ്ങിയത്. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |
kashtam.....
ReplyDelete