ഇന്‍ഷുറന്‍സ് പ്രീമിയം ഏപ്രില്‍ ഒന്ന് മുതല്‍ 20 ശതമാനം വര്‍ധിക്കും Posted: 27 Mar 2013 12:59 AM PDT ഹൈദരാബാദ്: മോട്ടോര്‍ വാഹനങ്ങളുടെ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയം ഏപ്രില്‍ ഒന്നു മുതല്‍ 20 ശതമാനം വര്‍ധിക്കും. നിരക്ക് വര്‍ധനക്ക് അംഗീകാരം നല്‍കിയ ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്റ് ഡെവലപ്‌മെന്റ് അതോറിറ്റി (ഐ.ആര്‍.ഡി.എ) വിവിധ തരം വാഹനങ്ങളുടെ പുതുക്കിയ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയം നിരക്ക് പ്രസിദ്ധീകരിച്ചു. കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ച പ്രത്യേക ഫോര്‍മുല അനുസരിച്ചാണ് പുതിയ നിരക്ക് കണക്കാക്കിയിരിക്കുന്നത്. പുതുക്കിയ നിരക്ക് പ്രകാരം ഇരുചക്ര വാഹനങ്ങളുടെ പ്രീമിയം നിലവിലെ 350-680 രൂപയെന്നത് 420-804 രൂപയാകും. 1000 സി.സി.ഇ താഴെയുള്ള കാറുകളുടെ പ്രീമിയം നിലവിലെ 784 രൂപയില്‍ നിന്ന് 941 രൂപയും 1000-1500 സി.സി കാറുകളുടെ നിരക്ക് നിലവിലെ 925 രൂപയില്‍ നിന്ന് 1110 രൂപയായും 1500 സി.സിക്ക് മുകളിലുള്ള കാറുകളുടെ പ്രീമിയം നിലവിലെ 2853 രൂപയില്‍ നിന്ന് 3424 രൂപയായും വര്‍ധിക്കും. ചരക്ക് വാഹനങ്ങളുടെ പ്രീമിയം നിലവിലെ 10,902-13,020 രൂപയെന്നതില്‍ നിന്ന് 13,082-15,035 രൂപയായാവും വര്‍ധിക്കുക. |
ഗസല്‍ ഒഴുകിയ സായാഹ്നം Posted: 27 Mar 2013 12:58 AM PDT ഗസല്‍ ഗായകര്‍ ഇടക്കിടെ കേരളക്കരയില്‍ വന്നുപോകാറുണ്ട്. പുതുതലമുറയില്‍ ഈ സംഗീതശാഖക്ക് കൂടുതല്‍ ജനപ്രിയതയും കൈവന്നു. എന്നാല്‍ ഒരുവെറും ഗസല്‍ഗായികയായല്ല രേഖസൂര്യ എന്ന ഹിന്ദുസ്ഥാനി ഗായിക അറിയപ്പെടുന്നത്. വേദികളിലെ ആസ്വാദ്യതക്കായി സംഗീതത്തില്‍ വെള്ളം ചേര്‍ത്തല്ല അവരുടെ ആലാപനം. ബീഗം അക്തറെപ്പോലുള്ള മുന്‍തലമുറക്കാര്‍ പാടിയിരുന്നതുപോലെ ആലാപനത്തിന്‍െറ ആഴങ്ങളിലേക്കുള്ള യാത്ര. അങ്ങനെയൊരു ആലാപനത്തിന്‍െറ അപുര്‍വഭാഗ്യമായിരുന്നു തിങ്കളാഴ്ച അനേകം സംഗീതമേളകള്‍ക്ക് എന്നും സാക്ഷ്യം വഹിക്കാറുള്ള അനന്തപുരിക്ക് രേഖാ സൂര്യ സമ്മാനിച്ചത്. പ്രണയസംഗീതത്തിന്‍്റെ ദിവ്യരാഗങ്ങളിലലിഞ്ഞ ഗസലിനൊപ്പം സൂഫിസംഗീതത്തിന്‍െറ മാസ്മരികതയും. സംഗീതത്തെയും സാഹിത്യത്തെയും ഒരുപോലെ ഇഷ്ടപ്പെടുന്ന ഈ ഗായിക സൂഫിസാ സമ്മാനിച്ച ംഗീതത്തിന്‍്റെ സാഹിത്യഭംഗിക്കാണ് കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. ശിഷ്യരെയൊന്നും അടുപ്പിക്കാതിരുന്ന ഗസലിലെ സ്വപ്നഗായിക ബീഗം അക്തര്‍ സൂര്യയുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് പാട്ടുകേട്ടത്. എന്നാല്‍ കേട്ടപാടെ അവര്‍ ശിഷ്യയാകാന്‍ ഈ അനുഗ്രഹീത ഗായികയെ ക്ഷണിക്കുകയായിരുന്നു. ഈ മാസ്മരശബ്ദം പാഴാകാന്‍ പാടില്ളെന്നായിരുന്നു ആ വലിയ ഗായിക അന്നു പറഞ്ഞത്. ആ വാക്ക് പൊന്നാക്കുന്നതായിരുന്നു പിന്നീടുള്ള ഗസല്‍ വഴികളില്‍ ഈ ഗായികയുടെ സംഭാവന. മാസ്കറ്റ് ഹോട്ടലിലെ സിംഫണി ഹാളിലായിരുന്നു പരിപാടി. രാജ്യത്തിനകത്തും പുറത്തും നിരവധിപേരുടെ മനംകവര്‍ന്ന രേഖാസൂര്യ ആദ്യമായാണ് തിരുവനന്തപുരത്തത്തെുന്നത്. തുമ്രി, ദാദ്ര, ഗസല്‍ എന്നിവ ഇഴുകിച്ചേര്‍ന്ന ആലാപനവുമായാണ് രേഖ സംഗീതാസ്വാദകരെ പിടിച്ചിരുത്തിയത്. ‘സുന്ദര്‍..സാരീ.’ എന്ന ഗസലിലായിരുന്നു തുടക്കം. തുടര്‍ന്ന് ജനപ്രീതി പിടിച്ചുപറ്റിയ ‘മേ തോ പാസ് ഗയീ..ജബ് ദേഖീ പിയാ....’എന്ന സൂഫിഗാനമത്തെി. മീരാഭായിയുടെ വരികളും ഹസ്റത്തിന്‍െറ സംഗീതവും പരസ്പരം ലയിപ്പിച്ച ഗാനമായിരുന്നു അവതരണത്തിലെ ആകര്‍ഷണം. ഹസ്റത്തിന്‍െറ ‘ബന്‍ കെ പഞ്ചീ ഏസീ..’എന്ന വരികളില്‍ തുടങ്ങി മീരാഭായിയുടെ കൃഷ്ണപ്രണയത്തിലേക്കും രേഖ വഴിതുറന്നു. തുടര്‍ന്നത്തെിയ ഗീതങ്ങളില്‍ പ്രണയവും നിലാവും വിരഹവുമെല്ലാം സമന്വയിച്ചു. സംസ്ഥാന ടൂറിസം വകുപ്പ്, ഭാരത്ഭവന്‍, തഞ്ചാവൂര്‍ ദക്ഷിണേന്ത്യന്‍ കള്‍ചറല്‍ സെന്‍റര്‍ എന്നിവര്‍ സംയുക്തമായാണ് സംഗീതസായാഹ്നം ഒരുക്കിയത്. ബീഗം അക്തറിന്‍െറ ശിഷ്യയായ രേഖ സൂര്യ ലഖ്നോ, ബനാറസ് ഘരാനകളില്‍ പ്രാവീണ്യം നേടിയിട്ടുള്ള സംഗീതജ്ഞയാണ്. മന്ത്രിമാരായ കെ.സി. ജോസഫ്, എ.പി. അനില്‍കുമാര്‍ തുടങ്ങിയവരും സംഗീത സായാഹ്നം ആസ്വദിക്കാനത്തെിയിരുന്നു. |
കൂടങ്കുളം അടുത്തമാസം മുതല്‍ പ്രവര്‍ത്തനക്ഷമമാകും-പ്രധാനമന്ത്രി Posted: 26 Mar 2013 11:52 PM PDT ഡര്‍ബന്‍: തമിഴ്നാട്ടിലെ കൂടംങ്കുളം ആണവനിലയത്തിലെ ആദ്യ യൂനിറ്റ് അടുത്ത മാസം മുതല്‍ പ്രവറത്തിച്ചു തുടങ്ങുമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. ഡര്‍ബനില്‍ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി റഷ്യന്‍ പ്രസിഡന്‍്റ് വ്ളാദമിര്‍ പുടിനുമായി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം അറിയിച്ചത്. കൂടങ്കുളം ആണവ നിലയത്തിലെ പ്രവര്‍ത്തനക്ഷമമായ ഒന്നാം യൂനിറ്റ് അടുത്ത മാസം മുതല്‍ പ്രവര്‍ത്തിച്ചു തുടങ്ങൂം. മൂന്നും നാലും യൂനിറ്റുകളുടെ പ്രവര്‍ത്തനത്തിന് ഇന്ത്യയിലെ വിവിധ സമിതികളുടെ സുരക്ഷാ അനുമതിലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വ്ളാദിമിര്‍ പുടിനുമായുള്ള ചര്‍ച്ചയില്‍ ധനകാര്യമന്ത്രി പി.ചിദംബരം, വാണിജ്യമന്ത്രി ആനന്ദ് ശര്‍മ്മ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവശങ്കര്‍ മേനോന്‍ എന്നിവരും സംബന്ധിച്ചിരുന്നു. ഉഭയകക്ഷി സാമ്പത്തിക സഹകരണത്തില്‍ ഇരു രാജ്യങ്ങളുടെയും മാറ്റമില്ലാത്ത സ്ഥിതിയില്‍ സംതൃപ്തിയില്ലെന്ന് മന്‍മോഹന്‍ സിങ് പറഞ്ഞു. റഷ്യയിലെ ദേശീയ സുരക്ഷ ഉപേദേഷ്ടാവുമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ ഇന്ത്യയിലെ എന്‍.എസ്.എയെ ചുമതലപ്പെടുത്തിയതായും അദ്ദേഹം അറിയിച്ചു. റഷ്യയുടെ സഹകരണത്തോടെ തമിഴ്നാട്ടിലെ തിരുനെല്ലി ജില്ലയില്‍ സ്ഥാപിച്ച കൂടംങ്കുളം ആണവനിലയത്തിനെതിരെ പ്രദേശവാസികളുടെ ശക്തമായ പ്രതിഷേധം തുടരുകയാണ്. റഷ്യയുടെ സഹകരണത്തോടെ ആയിരം മെഗാവാട്ട് വീതം ശേഷിയുള്ള രണ്ട് റിയാക്ടറുകളാണ് ആദ്യഘട്ടമായി കൂടങ്കുളത്ത് സ്ഥാപിച്ചത്. നാല് റിയാക്ടറുകള്‍ കൂടി ഇവിടെ സ്ഥാപിക്കാന്‍ റഷ്യയുമായി കേന്ദ്രസര്‍ക്കാര്‍ ധാരണാപത്രത്തില്‍ ഒപ്പുവെച്ചിട്ടുണ്ട്. |
ജില്ല പഞ്ചായത്ത് ബജറ്റ് : സേവന കാര്‍ഷികമേഖലക്ക് ഊന്നല്‍ Posted: 26 Mar 2013 11:41 PM PDT കാസര്‍കോട്: അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തി സേവനമേഖലയുടെ ഗുണനിലവാരമുയര്‍ത്തുന്നതിനും സമഗ്ര കവുങ്ങ് കൃഷി ഉള്‍പ്പെടെ കാര്‍ഷികോല്‍പാദന വര്‍ധനവിനും ഊന്നല്‍ നല്‍കുന്ന 2013-14 വര്‍ഷത്തെ ബജറ്റ് ജില്ല പഞ്ചായത്ത് യോഗം അംഗീകരിച്ചു. ജില്ല പഞ്ചായത്ത് ഹാളില്‍ നടന്ന യോഗത്തില്‍ വൈസ് പ്രസിഡന്‍റും ധനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായ കെ.എസ്. കുര്യാക്കോസാണ് ബജറ്റ് അവതരിപ്പിച്ചത്. 97.12 കോടി രൂപ വരവും 90.82 കോടി രൂപ ചെലവും 6.29 കോടി രൂപ മിച്ചവും പ്രതീക്ഷിക്കുന്നതാണ് ബജറ്റ്. നദികളില്‍ തടയണകള്‍ നിര്‍മിച്ച് കാര്‍ഷികമേഖലയെ ശക്തിപ്പെടുത്തുന്നതിനും ചട്ടഞ്ചാലിലെ വനിത വ്യവസായ പാര്‍ക്കിനും ഭവന നിര്‍മാണത്തിനും ബജറ്റില്‍ പ്രാധാന്യം നല്‍കി. നബാര്‍ഡ് സഹായത്തോടെ ജലസേചന പദ്ധതികള്‍ പൂര്‍ത്തിയാക്കുന്നതിന് തടയണ നിര്‍മാണത്തിന് 41,90,41,000 രൂപ ബജറ്റില്‍ വകയിരുത്തി. പശുവളര്‍ത്തല്‍ പ്രോത്സാഹിപ്പിക്കാന്‍ ക്ഷീരഗ്രാമം, സമഗ്ര കവുങ്ങ് കൃഷി വികസനം, സീഡ്ഫാമുകള്‍ മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികള്‍ എന്നിവക്കും പ്രാധാന്യം നല്‍കിയിട്ടുണ്ട്. ചട്ടഞ്ചാല്‍ വ്യവസായ പാര്‍ക്ക് കെട്ടിട ചുറ്റുമതില്‍ നിര്‍മാണത്തിനും 1.55 കോടി രൂപയാണ് വകയിരുത്തിയത്. വിദ്യാഭ്യാസ മേഖലയില്‍ ക്ളാസ്റൂം നിര്‍മാണത്തിന് 4.98 കോടി രൂപ വകയിരുത്തി. 2013-14 വര്‍ഷത്തില്‍ ഹയര്‍സെക്കന്‍ഡറി ക്ളാസ്മുറികളുടെ അപര്യാപ്തത പൂര്‍ണമായും പരിഹരിക്കും. 20 സ്കൂളുകള്‍ക്ക് ക്ളാസ്മുറികള്‍ നിര്‍മിക്കും. സ്കൂള്‍ ചുറ്റുമതില്‍ നിര്‍മിക്കുന്നതിനും അറ്റകുറ്റപ്പണികള്‍ക്കും തുക നീക്കിവെച്ചിട്ടുണ്ട്. പൊതുവിദ്യാഭ്യാസത്തിനും സാങ്കേതിക വിദ്യാഭ്യാസത്തിനും 10 ലക്ഷം രൂപ വീതം അനുവദിച്ചു. ജില്ല ആശുപത്രിയില്‍ കുടിവെള്ള പദ്ധതിക്ക് ഒന്നരക്കോടി രൂപ വകയിരുത്തി. പട്ടികവര്‍ഗ ക്ഷേമത്തിന് ഐ.എ.വൈ വിഹിതമായി 2,57,09,708 രൂപയും പട്ടികജാതി ക്ഷേമത്തിന് 4.10 കോടിയും വകയിരുത്തി. എസ്.എസ്.എ വിഹിതമായി 1.25 കോടിയാണ് അനുവദിച്ചത്. ദേശീയ വികലാംഗ പുനരധിവാസ പദ്ധതിയില്‍ ഭിന്നശേഷിയുള്ളവര്‍ക്കായി 3.31 കോടി രൂപ ചെലവഴിക്കും. സീവേജ് ട്രീറ്റ്മെന്‍റ് പ്ളാന്‍റിന് 25 ലക്ഷം രൂപയും നീക്കിവെച്ചിട്ടുണ്ട്. പ്രാരംഭ ബാക്കി 2,98,19,231 രൂപയാണ് പദ്ധതി വിഹിതം. ജനറല്‍ വിഭാഗത്തില്‍ 17,50,24000 രൂപയും പ്രത്യേക ഘടകപദ്ധതിയില്‍ 17,35,9000, ജനറല്‍ പര്‍പ്പസ് ഗ്രാന്‍റായി 18,40,00,00, മെയിന്‍റനന്‍സ് റോഡ് 19,58,88,000 രൂപ റോഡിതര മെയിന്‍റനന്‍സ് 3,25,37,000, നബാര്‍ഡ് ധനസഹായം 41,90,41,000, തനത് ഫണ്ട് റവന്യൂ 1,08,88,000, എസ്.എസ്.എ 10,00,000, ബിഫണ്ട് വിഹിതം 44,65,000, കേരളോത്സവം 6,00,000 എസ്.സി, എസ്.ടി സ്കോളര്‍ഷിപ് 25,00,00, എന്‍.പി.ആര്‍.പി.ഡി 2.5 കോടി, പൊതുവിദ്യാഭ്യാസം 10 ലക്ഷം മറ്റുള്ളവ 10 ലക്ഷം, പ്രവൃത്തി ബില്ലിലും ശമ്പള ബില്ലിലും നിക്ഷേപങ്ങള്‍ 46,50,000 എന്നിവ ഉള്‍പ്പെടെ 97,12,72,231 രൂപയാണ് പ്രതീക്ഷിത വരവ്. യോഗത്തില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. പി.പി. ശ്യാമളാദേവി അധ്യക്ഷത വഹിച്ചു. കുടിവെള്ള പദ്ധതികള്‍ക്കും കാര്‍ഷികമേഖലക്കും ബജറ്റില്‍ കൂടുതല്‍ തുക വകയിരുത്താത്തത് ആക്ഷേപത്തിനിടയാക്കി. കോണ്‍ഗ്രസിലെ പാദൂര്‍ കുഞ്ഞാമു, പ്രമീള സി. നായിക് എ.കെ.എം. അഷറഫ്, ഹരീഷ് പി. നായര്‍ എന്നിവരാണ് ഇക്കാര്യം ചര്‍ച്ചയില്‍ ഉന്നയിച്ചത്. ജില്ല പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ പി. ജനാര്‍ദനന്‍ (പൊതുമരാമത്ത്), കെ. സുജാത (ആരോഗ്യം-വിദ്യാഭ്യാസം), മംമ്താ ദിവാകര്‍ (ക്ഷേമം), ഓമന രാമചന്ദ്രന്‍ (വികസനം), നസീറ അഹമ്മദ്, എം. തിമ്മയ്യ, എ. ജാസ്മിന്‍, എം. ശങ്കരറായി, ഫരീദ സക്കീര്‍ അഹമ്മദ്, പി. കുഞ്ഞിരാമന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ജില്ല പഞ്ചായത്ത് സെക്രട്ടറി സി.കെ. സോമന്‍ സംബന്ധിച്ചു. |
ബി.എസ്.പി നേതാവ് വെടിയേറ്റ് മരിച്ച സംഭവം; പ്രതികളുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് Posted: 26 Mar 2013 11:29 PM PDT ന്യൂദല്‍ഹി: തെക്കന്‍ ദല്‍ഹിയിലെ ഫാംഹൗസില്‍ ബി.എസ്.പി പ്രാദേശിക നേതാവ് ദീപക് ഭരദ്വാജിനെ വെടിവെച്ച് കൊല്ലുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ദല്‍ഹി പെലീസ് പുറത്തുവിട്ടു. ദീപക്കിനെ വെടിവെച്ച ശേഷം പ്രതികള്‍ രക്ഷപ്പെടുന്നതാണ് 27 സെക്കന്റ് നീണ്ടുനില്‍ക്കുന്ന വീഡിയോയിലുള്ളതെന്ന് പൊലീസ് പറഞ്ഞു. ഫാം ഹൗസില്‍ സ്ഥാപിച്ചിട്ടുള്ള സിസിടിവിയിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞിരിക്കുന്നത്. തോക്കു ചൂണ്ടി സുരക്ഷാ ഗാര്‍ഡിനെ ഭീഷണിപ്പെടുത്തി ഫാം ഹൗസിന്റെ ഗെയ്റ്റ് തുറപ്പിച്ച് ചാര നിറത്തിലുള്ള സ്‌കോഡ കാറില്‍ അക്രമികള്‍ രക്ഷപ്പെടുന്നതാണ് ദൃശ്യങ്ങളിലുള്ളത്. തോക്കു ചൂണ്ടിയ ആളുടെ മുഖം ദൃശ്യങ്ങളില്‍ വ്യക്തമാകുന്നുണ്ട്. പ്രതികള്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ ഊര്‍ജ്ജിതമാക്കി. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പടിഞ്ഞാറന്‍ ദല്‍ഹിയില്‍നിന്ന് മത്സരിച്ച ദീപക് ഭരദ്വാജിന് ചൊവ്വാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് വെടിയേറ്റത്. |
ജില്ലാ പഞ്ചായത്ത് ബജറ്റ് : കാര്‍ഷിക-വിദ്യാഭ്യാസ-ആരോഗ്യമേഖലകള്‍ക്ക് മുന്‍ഗണന Posted: 26 Mar 2013 11:21 PM PDT കല്‍പറ്റ: കാര്‍ഷിക-വിദ്യാഭ്യാസ-ആരോഗ്യമേഖലകള്‍ക്ക് ഊന്നല്‍ നല്‍കുന്ന ജില്ലാ പഞ്ചായത്തിന്‍െറ ബജറ്റ് വൈസ്പ്രസിഡന്‍റ് എ.ദേവകി അവതരിപ്പിച്ചു. 95,96,43,066 രൂപ വരവും, 81,56,15,250 രൂപ ചെലവും പ്രതീക്ഷിക്കുന്നു. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.വി.ശശി അധ്യക്ഷത വഹിച്ചു. നെല്‍കൃഷി പ്രോത്സാഹനത്തിന് പൊതുവിഭാഗം, പട്ടികവര്‍ഗ വിഭാഗം എന്നീ മേഖലകള്‍ക്ക് 50 ലക്ഷം രൂപ വകയിരുത്തി. ഗ്രാമ-ബ്ളോക് പഞ്ചായത്തുകളുമായി ചേര്‍ന്ന് ഇതിനായി 2.40കോടിയുടെ പദ്ധതി ആവിഷ്കരിച്ചു. ജില്ലയില്‍ ഈ സാമ്പത്തികവര്‍ഷം തന്നെ കൃഷി ഫാം ആരംഭിക്കും. ക്ഷീരകര്‍ഷകരെ സഹായിക്കുന്നതിന് ക്ഷീര സഹകരണ സംഘങ്ങള്‍ മുഖേന കാലിത്തീറ്റ വിതരണം ചെയ്യാന്‍ 20 ലക്ഷം രൂപ വകയിരുത്തി. പൊതുമേഖലയില്‍ സ്കൂള്‍ കെട്ടിടനിര്‍മാണത്തിന് 105 ലക്ഷം രൂപയും സ്കൂള്‍ മെയിന്‍റനന്‍സിന് 76.5 ലക്ഷം രൂപയും ഉണ്ട്. സ്കൂളുകളില്‍ കുടിവെള്ള പദ്ധതികള്‍ക്കായി 36 ലക്ഷം രൂപയും ഹൈസ്കൂള്‍ -ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ ഗേള്‍സ് ഫ്രണ്ട്ലി ടോയ്ലറ്റിന് 60 ലക്ഷം രൂപയും ഉണ്ട്. ശുചിത്വമിഷന്‍െറ സഹകരണത്തോടെ സ്കൂളുകളില്‍ നടപ്പാക്കുന്ന ടോയ്ലറ്റുകളുടെ പൂര്‍ത്തീകരണത്തിനായി 68.3 ലക്ഷം രൂപയുണ്ട്. പൊതുവിഭാഗം, പട്ടികജാതി-വര്‍ഗവിഭാഗങ്ങള്‍ക്ക് ഭവന നിര്‍മാണത്തിനായി ഐ.എ.വൈ പദ്ധതി പ്രകാരം 4.44 കോടി രൂപയും ഇ.എം.എസ് ഭവനപദ്ധതി വായ്പ തിരിച്ചടവിലേക്കായി 1.22 കോടി രൂപയും വകയിരുത്തി. ബി.ആര്‍.ജി.എഫ് ഫണ്ട് വിനിയോഗിച്ച് ഐ.എ.വൈ ഭവനനിര്‍മാണ പദ്ധതിയില്‍ കൂടുതല്‍ വീടുകള്‍ നിര്‍മിച്ചു നല്‍കും. വിദ്യാഭ്യാസ രംഗത്ത് കഴിഞ്ഞവര്‍ഷങ്ങളില്‍ വന്‍നേട്ടമുണ്ടാക്കിയ അക്ഷര ജ്യോതി, ഗോത്രവെളിച്ചം പോലുള്ള പദ്ധതികള്‍ക്കായി 62 ലക്ഷം രൂപയും ഗ്രാമപഞ്ചായത്തുകളുമായി സംയോജിപ്പിച്ച് നടപ്പാക്കുന്ന പ്രഭാതഭക്ഷണ പദ്ധതിക്ക് 1 കോടി രൂപയും നീക്കിവെച്ചു. ജില്ലാപഞ്ചായത്തിന്‍െറ എസ്.എസ്.എ വിഹിതമായി 94 ലക്ഷം രൂപയും വിജ്ഞാന്‍ ജ്യോതി 10ാംതരം തുല്യതാ സാക്ഷരതാ പരിപാടിക്കായി 15 ലക്ഷം രൂപയും നീക്കിവെച്ചു. കൂടാതെ, ആര്‍.എം.എസ്.എ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിക്കുന്ന സ്കൂള്‍ കെട്ടിടങ്ങളുടെ പൂര്‍ത്തീകരണത്തിന് എം.എസ്.ഡി.പി പദ്ധതി തുക കൂടി വിനിയോഗിക്കും. മാനന്തവാടി ജില്ലാ ആശുപത്രിയില്‍ മാലിന്യനിര്‍മാര്‍ജന പ്ളാന്‍റ് സ്ഥാപിക്കുന്നതിന് 70 ലക്ഷം രൂപയുണ്ട്. ഈ വര്‍ഷം തന്നെ പ്രവൃത്തി പൂര്‍ത്തീകരിക്കും. എച്ച്.ഐ.വി അണുബാധിതരുടെ ക്ഷേമത്തിനും പെയിന്‍ ആന്‍ഡ് പാലിയേറ്റിവ് പ്രവര്‍ത്തനങ്ങള്‍ക്കുമായി 11 ലക്ഷം രൂപ നീക്കിവെച്ചിട്ടുണ്ട്. ജില്ലാ ആശുപത്രിയിലെ സി.ടി.സ്കാന്‍, ഡയാലിസിസ് യൂനിറ്റ് എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള വൈദ്യുതി ചാര്‍ജിനായി 13 ലക്ഷം വകയിരുത്തി. എം.എസ്.ഡി.പി. പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലാ ആശുപത്രിയില്‍ 10 ഡയാലിസിസ് യൂനിറ്റുകള്‍ ആരംഭിക്കും. ആര്‍.എസ്.വി.വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചുറ്റുമതില്‍ നിര്‍മിക്കും. ജില്ലാ ആശുപത്രിയുടെ സമഗ്ര വികസനത്തിന് മാസ്റ്റര്‍ പ്ളാന്‍ തയാറാക്കും. വനിതാ സ്വാശ്രയസംഘങ്ങള്‍ക്ക് 87.5 ലക്ഷം രൂപയും ജനനി സുരക്ഷാ പദ്ധതിക്ക് 60.33 ലക്ഷം രൂപയും വകയിരുത്തി. അമ്പലവയല്‍ കൃഷി വിജ്ഞാന്‍ കേന്ദ്രയുമായി ചേര്‍ന്ന് വീടുകളില്‍ വിവിധോദ്ദേശ്യ സംരംഭങ്ങള്‍ ആരംഭിക്കും. കണിയാമ്പറ്റയില്‍ ആധുനിക താമസ സൗകര്യത്തോടു കൂടി പട്ടികവര്‍ഗ വനിതകളുടെ കരകൗശല, പരിശീലന വിപണന സ്ഥാപനവും ഷോപ്പിങ് കോംപ്ളക്സും തുടങ്ങുന്നതിന് 1.50 കോടി രൂപ വകയിരുത്തി. സാമൂഹിക സുരക്ഷാ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി 10 ലക്ഷം രൂപയും വയോജനങ്ങള്‍ക്ക് പകല്‍ വീട് നിര്‍മിക്കുന്നതിന് 115 ലക്ഷം രൂപയും വികലാംഗര്‍ക്ക് മോട്ടോര്‍ സൈക്കിള്‍ വാങ്ങി നല്‍കുന്നതിന് 11.25 ലക്ഷം രൂപയും വകയിരുത്തി. റോഡുകളുടെ പ്രവൃത്തികള്‍ക്കായി 5.94കോടി രൂപയുണ്ട്. അഞ്ചു പാലങ്ങളുടെ നിര്‍മാണത്തിനും തുകയുണ്ട്. ബി.ആര്‍.ജി.എഫ് പദ്ധതികള്‍ക്കായി ഒമ്പതുകോടിയും സ്കൂള്‍ കെട്ടിടനിര്‍മാണത്തിന് 188 ലക്ഷം രൂപയും റോഡ് ടാറിങ് പ്രവൃത്തികള്‍ക്ക് 151 ലക്ഷം രൂപയും കുടിവെള്ള പദ്ധതികള്‍ക്കായി 134 ലക്ഷം രൂപയും പാലം, കലുങ്ക് നിര്‍മാണത്തിന് 38 ലക്ഷം രൂപയും കോളനികളുടെ ഭൗതികസാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി 197 ലക്ഷം രൂപയും നീക്കിവെച്ചിട്ടുണ്ട്. കൂടാതെ, കാര്‍ഷികാവശ്യത്തിന് വൈദ്യുതീകരണം, സാംസ്കാരികനിലയം നിര്‍മാണം തുടങ്ങി മറ്റുള്ള പദ്ധതികള്‍ക്കായി 340 ലക്ഷം രൂപയുമുണ്ട്. |
ലോക ബാങ്കിനു ബദലായി വികസന ബാങ്ക് സ്ഥാപിക്കുമെന്ന് ബ്രിക്സ് ഉച്ചകോടി Posted: 26 Mar 2013 11:18 PM PDT ഡര്‍ബന്‍: ലോക ബാങ്കിനു ബദലായി പുതിയ വികസന ബാങ്ക് രൂപീകരിക്കാന്‍ ബ്രിക്സ് ഉച്ചകോടിയില്‍ തീരുമാനമായി. ഇക്കാര്യത്തില്‍ ഉച്ചകോടിയില്‍ വന്‍ പുരോഗതിയുണ്ടായതായി ദക്ഷിണാഫ്രിക്കന്‍ ധനമന്ത്രി പ്രവിന്‍ ഗോര്‍ദാന്‍ പറഞ്ഞു. എന്നാല്‍, ബാങ്ക് ആസ്ഥാനമുള്‍പ്പെടെ പദ്ധതിയുമായി ബന്ധപ്പെട്ട ചില കാര്യങ്ങളില്‍ നേതാക്കള്‍ക്കിടയില്‍ ചില വിയോജപ്പുകളുണ്ടെന്ന് റഷ്യന്‍ ധനമന്ത്രി ആന്‍്റണ്‍ സിലവനോവ് പറഞ്ഞു. 2008ല്‍ ബ്രിക്സ് ഉച്ചകോടി തുടങ്ങിയ ശേഷം ആദ്യമായാണ് ബ്രിക്സ് കൂട്ടായ്മ സുപ്രധാനമായ ഒരു തീരുമാനം എടുക്കുന്നത്. യു.എസ് ഡോളറിനേയും യൂറോയേയും ആശ്രയിക്കുന്നത് കുറക്കണമെന്നും ബ്രിക്സ് അംഗങ്ങള്‍ക്കിടയില്‍ അഭിപ്രായമുയര്‍ന്നു. ഉച്ചകോടിയില്‍ അംഗരാജ്യങ്ങള്‍ തമ്മില്‍ വിവിധ വ്യാപാര കരാറുകളില്‍ ഒപ്പുവെച്ചു. ദക്ഷിണാഫ്രിക്കയുടെ വളര്‍ച്ചക്ക് ബ്രിക്സ് കൂട്ടായ്മ വലിയ അവസരമാണ് സൃഷ്ടിച്ചതെന്ന് ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്‍്റ് ജേകബ് സുമ പറഞ്ഞു. പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, ചൈനീസ് പ്രസിഡന്‍്റ് സീ പിങ്, റഷ്യന്‍ പ്രസിഡന്‍്റ് വ്ളാഡിമിര്‍ പുടിന്‍, ബ്രസീല്‍ പ്രസിഡന്‍്റ് ദില്‍മ റൂസെഫ് തുടങ്ങിയ നേതാക്കളാണ് ഉച്ചകോടിയില്‍ പങ്കെടുത്തത്. ബ്രസീല്‍, ചൈന, ഇന്ത്യ, റഷ്യ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളാണ് ബ്രക്സിലെ അംഗ രാഷ്ട്രങ്ങള്‍. |
അറബ് പ്രശ്നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന് നേതാക്കള്‍ Posted: 26 Mar 2013 10:04 PM PDT ദോഹ: അറബ് ലീഗിലെ അംഗരാഷ്ട്രങ്ങള്‍ക്കിടയിലുള്ള പ്രശ്നങ്ങള്‍ പരിസ്പര ധാരണകളിലൂടെയും ആഭ്യന്തര ചര്‍ച്ചകളിലൂടെയും പരിഹരിക്കണമെന്ന് 24ാമത് അറബ് ലീഗ് ഉച്ചകോടിയുടെ ഉദ്ഘാടന ചടങ്ങില്‍ സംസാരിച്ച നേതാക്കള്‍ അഭിപ്രായപ്പെട്ടു. വെല്ലുവിളികള്‍ നേരിടാനും പ്രശ്നങ്ങള്‍ പരിഹരിക്കാനും ഏറെ ശക്തരാണ് അറബ് രാഷ്ട്രങ്ങളെന്ന് ഇറാഖ് വൈസ് പ്രസിഡന്‍റ് ഡോ. ഖുദൈര്‍ മൂസ ജഅ്ഫര്‍ അല്‍ ഖുസാഇ പറഞ്ഞു. അറബ് പാര്‍ലമെന്‍റിന്‍െറ ആസ്ഥാനം തല്‍ക്കാലം ദമസ്കസില്‍ നിന്ന് ബഗ്ദാദിലേക്ക് മാറ്റണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. അറബ് രാജ്യങ്ങളില്‍ നിന്ന് പട്ടിണിയും ദാരിദ്ര്യവും നിര്‍മാര്‍ജനം ചെയ്യാന്‍ സംഭാവന നല്‍കുന്ന രാജ്യങ്ങളുടെയും സംഘടനകളുടെയും സമ്മേളനം വിളിച്ചുചേര്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഉച്ചകോടിയുടെ മുന്‍ അധ്യക്ഷ പദവിയുള്ള ഇറാഖ് പ്രസിഡന്‍റ് തലബാനിയുടെ രോഗശമനത്തിന് വേണ്ടി പ്രാര്‍ഥിച്ചുകൊണ്ടാണ് അറബ്ലീഗ് സെക്രട്ടറി ജനറല്‍ ഡോ. നബീല്‍ അല്‍ അറബി പ്രസംഗം ആരംഭിച്ചത്. അറബ് വസന്തം സമകാലിക ചരിത്രത്തിലെ പുതിയൊരു ചുവടുവെപ്പാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മനുഷ്യാവകാശവും സാമൂഹികനീതിയും സമത്വവും ഉറപ്പാക്കാന്‍ പുതിയ ഉണര്‍വ് പ്രചോദനമേകേണ്ടതാണ്. ഏതെങ്കിലും ഒരംഗരാജ്യത്തെ അന്തഛിദ്രവും ക്രമസമാധനമില്ലായ്മയും അറബ് ലീഗിന്‍െറ ഭാവിയെ മൊത്തത്തില്‍ ബാധിക്കും. പ്രയാസപൂര്‍ണമായ സ്ഥിതിയിലാണെങ്കിലും തുനീഷ്യയില്‍ ജനാധിപത്യം നിലവില്‍ വന്നതും ഈജിപ്തിലും ലിബിയയിലും ഭരണമാറ്റമുണ്ടായതും സ്വാഗതാര്‍ഹമാണ്. പട്ടിണിയും തൊഴിലില്ലായ്മയും നിര്‍മാര്‍ജനം ചെയ്യലും യുവജന-സ്ത്രീ ശാക്തീകരണവും ഗൗരവപൂര്‍വ്വം പരിഗണിക്കേണ്ട വിഷയങ്ങളാണെന്ന് അല്‍ അറബി ഓര്‍മപ്പെടുത്തി. ഫലസ്തീനിലെ വ്യത്യസ്ത വിഭാഗങ്ങളെ തമ്മില്‍ രമ്യതയിലെത്തിക്കാന്‍ ഈജിപ്ഷ്യന്‍ ഭരണകൂടം മുന്‍കൈയ്യെടുത്ത് കെയ്റോയില്‍ ഉടന്‍ മിനി ഉച്ചകോടി വിളിച്ചുചേര്‍ക്കണമെന്ന ഖത്തര്‍ അമീറിന്‍െറ നിര്‍ദേശത്തെ അദ്ദേഹം സ്വാഗതം ചെയ്തു. ഫലസ്തീന്‍ വിഷയത്തില്‍ നിരര്‍ഥകമായ കൂടിയാലോചനകളുമായി അധികകാലം മുന്നോട്ടുപോകാനാവില്ല. യു.എന്‍ പൊതുസഭയില്‍ നിരീക്ഷകരാഷ്ട്രമെന്ന പദവി നേടിയെടുക്കാന്‍ കഴിഞ്ഞത് ഫലസ്തീന്‍െറ വിജയമാണ്. സുഡാനില്‍ സമാധാനവും വികസനവും ഉറപ്പാക്കുന്നതിന് അറബ്ലീഗ് ഖത്തറുമായും ആഫ്രിക്കന്‍ യൂനിയനുമായും നിരന്തരം സമ്പര്‍ക്കം പുലര്‍ത്തിവരികയാണ്. സിറിയന്‍ പ്രശ്നത്തിന് അറബ് ലീഗ് ഒട്ടേറെ പരിഹാര നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചെങ്കിലും അവയൊന്നും ഫലം കണ്ടില്ല. സൈനിക ശേഷി കൊണ്ട് നിരപരാധികളെ അടിച്ചമര്‍ത്തി പ്രതിസന്ധി മൂര്‍ഛിപ്പിക്കാനാണ് സിറിയന്‍ ഭരണകൂടം ശ്രമിക്കുന്നത്. സിറിയയിലെ രക്തച്ചൊരിച്ചില്‍ അവസാനിപ്പിക്കാന്‍ യുക്തമായ നടപടികളെടുക്കുന്നതില്‍ യു.എന്‍ രക്ഷാസമിതി പരാജയപ്പെട്ടതായും അല്‍ അറബി കുറ്റപ്പെടുത്തി. കെയ്റോയില്‍ മിനി ഉച്ചകോടി വിളിക്കണമെന്ന ഖത്തര്‍ അമീറിന്‍െറ നിര്‍ദേശത്തെ ഉദ്ഘാടന ചടങ്ങില്‍ സംസാരിച്ച ഒ.ഐ.സി.സി സെക്രട്ടറി ജനറല്‍ പ്രഫ. അക്മലുദ്ദീന്‍ ഒഗ്ലു, സിറിയന്‍ നാഷനല്‍ കൗണ്‍സില്‍ പ്രസിഡന്‍റ് അബ്ദുല്‍ ബാസിത് സെയ്ദ, ഫലസ്തീനിയന്‍ പ്രസിഡന്‍റ് മഹ്മൂദ് അബ്ബാസ്, തുര്‍ക്കിഷ് വിദേശകാര്യമന്ത്രി അഹ്മദ് ഉഗ്ലു, സിറിയന്‍ പ്രതിപക്ഷ നേതാവ് ശൈഖ് മുആസ് അല്‍ ഖാതിബ് തുടങ്ങിയവരും സ്വാഗതം ചെയ്തു. |
ലക്ഷ്യം നേടാന്‍ സിറിയന്‍ ജനതയെ യു.എ.ഇ പിന്തുണക്കും- ശൈഖ് മുഹമ്മദ് Posted: 26 Mar 2013 09:53 PM PDT അബൂദബി: ലക്ഷ്യം നേടിയെടുക്കുന്നതിനുള്ള സിറിയന്‍ ജനതയുടെ ശ്രമങ്ങള്‍ക്ക് പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാന്‍െറ നേതൃത്വത്തില്‍ സര്‍വ പിന്തുണയുമായി യു.എ.ഇ നിലകൊള്ളുമെന്ന് വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം പറഞ്ഞു. ദോഹയില്‍ ചൊവ്വാഴ്ച ആരംഭിച്ച 24ാമത് അറബ് ലീഗ് ഉച്ചകോടിയില്‍ യു.എ.ഇ സംഘത്തെ നയിച്ച് പങ്കെടുത്ത അദ്ദേഹം സിറിയന്‍ പ്രതിപക്ഷസഖ്യ നേതാവ് അഹ്മദ് മുആസ് അല്‍ ഖാതിബുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് രാജ്യത്തിന്‍െറ പിന്തുണ ആവര്‍ത്തിച്ച് പ്രഖ്യാപിച്ചത്. സിറിയന്‍ പ്രതിപക്ഷ ശക്തികള്‍ ഐക്യത്തോടെ, ശ്രമങ്ങള്‍ ഏകോപിപ്പിച്ച് പ്രവര്‍ത്തിക്കണമെന്നും സിറിയയില്‍ തങ്ങളുടെ അടിത്തറ ശക്തമാക്കണമെന്നും ശൈഖ് മുഹമ്മദ് അഭിപ്രായപ്പെട്ടു. ‘സിറിയയില്‍ നടക്കുന്ന എല്ലാ തരത്തിലുമുള്ള അക്രമങ്ങളും അപലപനീയമാണ്. സിറിയന്‍ ജനതയുടെ ആശങ്കകള്‍ യു.എ.ഇ എന്നും ഉള്‍ക്കൊള്ളുന്നു. പ്രത്യേകിച്ച് സമകാലിക പ്രതിസന്ധിയില്‍’- ശൈഖ് മുഹമ്മദ് പറഞ്ഞു. സിറിയന്‍ ജനതയുടെ ആശകളും പ്രതീക്ഷകളും വിവരിച്ച് ഉച്ചകോടിയില്‍ അല്‍ ഖാതിബ് നടത്തിയ പ്രഭാഷണം ഹൃദയസ്പര്‍ശി ആയിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി. ലക്ഷ്യം നേടിയെടുക്കുന്നതിന് യു.എ.ഇ നല്‍കുന്ന പിന്തുണക്ക് സിറിയന്‍ ജനത എന്നും കടപ്പെട്ടിരിക്കുന്നെന്ന് അല്‍ ഖാതിബ് പറഞ്ഞു. സിറിയയിലെ സമകാലിക സാഹചര്യങ്ങള്‍ ഇരുവരും വിലയിരുത്തി. സിറിയന്‍ ജനതയുടെ പ്രതീക്ഷകള്‍ നിറവേറ്റുന്നതിന് പ്രതിപക്ഷ സഖ്യത്തെ സഹായിക്കുന്നതിനുള്ള മാര്‍ഗങ്ങളും ചര്‍ച്ചയായി. യു.എ.ഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് ആല്‍ നഹ്യാനും ചര്‍ച്ചയില്‍ പങ്കെടുത്തു. യു.എ.ഇ വിദേശകാര്യ സഹമന്ത്രി ഡോ. അന്‍വര്‍ ബിന്‍ മുഹമ്മദ് ഗര്‍ഗാഷ്, സഹമന്ത്രി റീം ബിന്‍ത് ഇബ്രാഹിം അല്‍ ഹാശിമി, ദുബൈ റൂളേഴ്സ് ഓഫിസ് ഡയറക്ടര്‍ ലഫ്. ജനറല്‍ മുസബ്ബാ റാശിദ് അല്‍ ഫത്താന്‍, ദുബൈ പ്രോട്ടോക്കോള്‍ ആന്‍ഡ് ഹോസ്പിറ്റി ഡയറക്ടര്‍ ഖലീഫ സഈദ് സുലൈമാന്‍ എന്നിവരും സന്നിഹിതരായിരുന്നു. അതേസമയം, അറബ് ലീഗ് ഉച്ചകോടിയില്‍ പങ്കെടുത്ത ശേഷം യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമിന്‍െറ നേതൃത്വത്തിലുള്ള സംഘം ചൊവ്വാഴ്ച രാത്രി രാജ്യത്ത് തിരിച്ചെത്തി. |
മയക്കുമരുന്ന് വ്യാപാരം തടയല്‍: ശൂറ കൗണ്‍സില്‍ റിപ്പോര്‍ട്ട് തേടി Posted: 26 Mar 2013 09:44 PM PDT മസ്കത്ത്: രാജ്യത്ത് വര്‍ധിച്ചുവരുന്ന മയക്കുമരുന്ന് വ്യാപാരം തടയാനുള്ള നടപടികളെക്കുറിച്ച് ശൂറ കൗണ്‍സില്‍ യോഗം ചര്‍ച്ച ചെയ്തു. രാജ്യത്തെ യുവജനങ്ങളുടെ ഭാവിയെയും ആഭ്യന്തര സുരക്ഷിതത്വത്തെയും ഗുരുതരമായി ബാധിക്കുന്ന ഈ വിഷയത്തെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ശൂറ കൗണ്‍സില്‍ പ്രത്യേക സമിതിയെ ചുമതലപ്പെടുത്തി. ഡിഫന്‍സ്, സെക്യൂരിറ്റി ആന്‍ഡ് ഫോറിന്‍ റിലേഷന്‍സ് കമ്മിറ്റിയാണ് വിഷയത്തെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ നിരവധി മയക്കുമരുന്ന് വ്യാപാരികളെയാണ് രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്ന് റോയല്‍ ഒമാന്‍ പൊലീസ് പിടികൂടിയിരുന്നത്. ഹെറോയിന്‍, ട്രമഡോള്‍ ഗുളികകള്‍, ഹഷീഷ് തുടങ്ങിയവ പിടിച്ചെടുത്തവയില്‍ പെടും. അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയ സംഘത്തിലെ കണ്ണികളാണ് പിടിയിലായവരെന്ന് പൊലീസ് കരുതുന്നു. അയല്‍ രാജ്യങ്ങളില്‍ നിന്ന് അതിര്‍ത്തി വഴി നുഴഞ്ഞുകയറിയാണ് മയക്കുമരുന്ന് വില്‍പനക്കാര്‍ ഒമാനിലെത്തുന്നത്. ഈ മാസം റോയല്‍ ഒമാന്‍ പൊലീസിന്‍െറ മയക്കുമരുന്ന് വിരുദ്ധ വിഭാഗം 15 കിലോഗ്രാം ഹെറോയിനാണ് രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്ന് പിടിച്ചെടുത്തത്. അന്താരാഷ്ട്ര വിപണിയില്‍ ദശലക്ഷക്കണക്കിന് ഡോളര്‍ വിലമതിക്കുന്നതാണിത്. മയക്കുമരുന്നിന് അടിമകളായ യുവാക്കള്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നത് ആഭ്യന്തര സുരക്ഷിതത്വത്തിന് ഭീഷണി ഉയര്‍ത്തുന്നുണ്ട്. ഒമാനില്‍ ഈ വര്‍ഷം ഭവനഭേദനങ്ങളും കവര്‍ച്ചകളും വര്‍ധിച്ചതായി യു.എസ് സ്റ്റേറ്റ് ഡിപാര്‍ട്മെന്‍റ് പുറത്തിറക്കിയ ആനുവല്‍ ക്രൈം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മദീനത്ത് സുല്‍ത്താന്‍ ഖാബൂസ് മേഖലയിലാണ് ഭവനഭേദനങ്ങള്‍ കൂടുതലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. യു.എസ് എംബസി ഉദ്യോഗസ്ഥരുടെ വീടുകളില്‍ 2010 മുതല്‍ ആറ് ഭവനഭേദനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇലക്ട്രോണിക് ഉപകരണങ്ങളും പണവും സ്വര്‍ണാഭരണങ്ങളുമാണ് മോഷണം പോകുന്നത്. വാഹന മോഷണവും വര്‍ധിച്ചിട്ടുണ്ട്. എന്‍ജിന്‍ ഓഫാക്കാതെ നിര്‍ത്തിയിടുന്ന വാഹനങ്ങള്‍ മോഷ്ടിച്ചുവെന്ന നിരവധി പരാതികള്‍ ഇക്കാലയളവില്‍ ലഭിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. മയക്കുമരുന്ന് വ്യാപാരത്തിന് പിടിക്കപ്പെട്ടാല്‍ നിലവില്‍ ഒമാനില്‍ കടുത്തശിക്ഷയാണുള്ളത്. വര്‍ഷങ്ങള്‍ നീളുന്ന ജയില്‍ ശിക്ഷയും പിഴയും ഇത്തരക്കാര്‍ക്ക് ലഭിക്കും. മയക്കുമരുന്ന് വില്‍പനക്കാരെ പിടികൂടാന്‍ റോയല്‍ ഒമാന്‍ പൊലീസ് പ്രത്യേക മയക്കുമരുന്ന് വിരുദ്ധ വിഭാഗം തന്നെ രൂപവത്കരിച്ചിട്ടുണ്ട്. അതിര്‍ത്തി വഴിയുള്ള മയക്കുമരുന്ന് വില്‍പനക്കാരുടെ നുഴഞ്ഞുകയറ്റം തടയാന്‍ പൊലീസ് പരിശോധന ശക്തമാക്കിയിട്ടുമുണ്ട്. |
No comments:
Post a Comment