സിറിയന്‍ പള്ളിയില്‍ സ്ഫോടനം; പുരോഹിതനടക്കം നിരവധി പേര്‍ മരിച്ചു Madhyamam News Feeds |
- സിറിയന്‍ പള്ളിയില്‍ സ്ഫോടനം; പുരോഹിതനടക്കം നിരവധി പേര്‍ മരിച്ചു
- ദല്‍ഹി കൂട്ടബലാല്‍സംഗക്കേസ് മാധ്യമങ്ങള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാം
- ഇറ്റാലിയന്‍ നാവികര്‍ ഉച്ചക്കെത്തും; നയതന്ത്ര വിജയമെന്ന് ഇന്ത്യ
- എസ്.എഫ്.ഐകാര്‍ക്ക് മര്‍ദ്ദനം: പ്രതിപക്ഷം സഭ വിട്ടു
- നാലാം ടെസ്റ്റ്: ആസ്ട്രേലിയക്ക് രണ്ടു വിക്കറ്റ് നഷ്ടം
- ദല്‍ഹിയില്‍ സ്ഫോടന വസ്തുശേഖരം പിടികൂടി: രണ്ട് പേര്‍ അറസ്റ്റില്‍
- സിവില്‍ സര്‍വീസ് മെയിന്‍ പരീക്ഷ: വിവാദ ഇംഗ്ളീഷ് പേപ്പര്‍ ഒഴിവാക്കി
- പൊലീസ് സേനകളില്‍ അവസരം
- അരിയിലില്‍ ലീഗ് ബസ് വെയ്റ്റിങ് ഷെഡിനും സി.പി.എം ക്ളബിനും നേരെ അക്രമം
- കൈയേറ്റവും മാലിന്യവും ചാലിയാര്‍ വീണ്ടും നാശത്തിലേക്ക്
സിറിയന്‍ പള്ളിയില്‍ സ്ഫോടനം; പുരോഹിതനടക്കം നിരവധി പേര്‍ മരിച്ചു Posted: 22 Mar 2013 12:14 AM PDT Image: ഡമസ്കസ്: സിറയന്‍ തലസ്ഥാനമായ ഡമസ്കസിലെ പുരാതന മുസ്ലിം ആരാധനാലയമായ ഉമയ്യദ് പള്ളിയിലുണ്ടായ സ്ഫോടനത്തില്‍ പുരോഹിതനടക്കം നാല്‍പതിലേറെ പേര്‍ കൊല്ലപ്പെട്ടു. പള്ളിയിലെ ഇമാമും പ്രമുഖ സുന്നീ പണ്ഡിതനുമായ മുഹമ്മദ് സഈദ് റമദാന്‍ അല്‍ ബൂതിയാണ് കൊല്ലപ്പെട്ട പുരോഹിതന്‍. സിറിയന്‍ പ്രസിഡന്‍്റ് ബശ്ശാര്‍ അല്‍ അസദിന്റെഅടുത്ത അനുയായിയാണ് ഇദ്ദേഹം. ഇദേഹത്തിന്റെബശ്ശാര്‍ അനുകൂല പ്രഭാഷണങ്ങള്‍ സിറിയന്‍ ടി.വി ചാനല്‍ ആഴ്ചയിലൊരിക്കല്‍ സംപ്രേഷണം ചെയ്യാറുണ്ട്. അല്‍ ബൗതിയുടെ ചെറുമകനും സ്ഫോടനത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. |
ദല്‍ഹി കൂട്ടബലാല്‍സംഗക്കേസ് മാധ്യമങ്ങള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാം Posted: 21 Mar 2013 11:46 PM PDT Image: ന്യൂദല്‍ഹി: ദല്‍ഹി കൂട്ടബലാല്‍സംഗക്കേസിന്റെ വിചാരണ മാധ്യമങ്ങള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാമെന്ന് ദല്‍ഹി ഹൈകോടതി. വിചാരണ നടപടികള്‍ രഹസ്യമാക്കണമെന്ന സാകേത് അതിവേഗ കോടതിയുടെ ഉത്തരവ് ദല്‍ഹി ഹൈകോടതി റദ്ദാക്കി. മാധ്യമങ്ങള്‍ സമര്‍പ്പിച്ച ഹരജിയിലാണ് നടപടി. കേസില്‍ രഹസ്യവിചാരണ വേണമെന്ന് പൊലീസും പ്രതിഭാഗവും നേരത്തെ അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍ വിചാരണ പരസ്യമാക്കണമെന്ന് പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പെടെ ആറു പേരാണ് കേസിലെ പ്രതികള്‍. ഇതില്‍ മുഖ്യപ്രതിയായ ബസ് ഡ്രൈവര്‍ രാംസിങ് കഴിഞ്ഞദിവസം തീഹാര്‍ ജയിലില്‍ ആത്മഹത്യ ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത പ്രതിയുടെ വിചാരണ ജുവനൈല്‍ കോടതിയിലാണ് നടക്കുന്നത്. 2012 ഡിസംബര്‍ 16നാണ് ഓടിക്കൊണ്ടിരുന്ന ബസില്‍ 23കാരിയായ മെഡിക്കല്‍ വിദ്യാര്‍ഥിനി കൂട്ടബലാല്‍സംഗത്തിനിരയായത്. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി ചികിത്സയിലിരിക്കെ സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു. |
ഇറ്റാലിയന്‍ നാവികര്‍ ഉച്ചക്കെത്തും; നയതന്ത്ര വിജയമെന്ന് ഇന്ത്യ Posted: 21 Mar 2013 11:22 PM PDT Image: ന്യൂദല്‍ഹി: കടല്‍ക്കൊല കേസില്‍ പ്രതികളായ രണ്ട് ഇറ്റാലിയന്‍ നാവികര്‍ ഇന്ന് ഉച്ചയോടെ മടങ്ങിയെത്തും. ന്യൂദല്‍ഹിയിലെത്തുന്ന നാവികര്‍ നേരെ ഇറ്റാലിയന്‍ എംബസിയിലേക്കാണ് പോവുക. ഇറ്റാലിയന്‍ വിദേശകാര്യ സഹമന്ത്രി സെഫാന്‍ ദെ മിസ്തൂറയും നാവികരെ അനുഗമിക്കുന്നുണ്ട്. അതേസമയം, നാവികരെ ഇന്ത്യയിലേക്ക് മടക്കി അയക്കാനുള്ള ഇറ്റലിയുടെ തീരുമാനത്തെ ഇന്ത്യ സ്വാഗതം ചെയ്തു. ഇറ്റലിയുടെ തീരുമാനത്തെ തങ്ങളുടെ നയതന്ത്ര വിജയമെന്നാണ് കേന്ദ്ര വിദേശകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് വിശേഷിപ്പിച്ചത്. എന്നാല്‍, രാജ്യം നടത്തിയ നയതന്ത്ര നീക്കങ്ങളെക്കുറിച്ച് വെളിപ്പെടുത്താനാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. സുപ്രീംകോടതിയും കേന്ദ്ര സര്‍ക്കാറും ഒരേ സമയം നടത്തിയ ശ്രമത്തിന്റെഫലമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നതെന്ന് ആഭ്യന്തര സഹമന്ത്രി ആര്‍.പി.എന്‍ സിങ് പ്രതികരിച്ചു. ഇറ്റലിയുടെ തീരുമാനത്തെ ബി.ജെ.പിയും സ്വാഗതം ചെയ്തു. ഇറ്റാലിയന്‍ നാവികരുടെ വിചാരണ ദല്‍ഹിയില്‍ പ്രത്യേക അതിവേഗ കോടതിയിലായിരിക്കുമെന്നാണ് സൂചന. ഇതുസംബന്ധിച്ച് ഇറ്റലിക്ക് ഇന്ത്യ ഉറപ്പുനല്‍കിയതായി റിപ്പോര്‍ട്ടുണ്ട്. കുറ്റക്കാരെന്ന് കണ്ടെത്തിയാല്‍ നാവികരുടെ ശിക്ഷ ഇറ്റലിയിലായിരിക്കുമെന്ന റിപ്പോര്‍ട്ടുകളുമുണ്ട്. തെരഞ്ഞെടുപ്പില്‍ വോട്ട്‌ചെയ്യാന്‍ സുപ്രീംകോടതിയുടെ പ്രത്യേക അനുമതി വാങ്ങി പോയ നാവികരെ ഇന്ത്യയിലേക്ക് മടക്കി അയക്കില്ലെന്ന നിലപാട് തിരുത്തി വ്യാഴാഴ്ചയാണ് ഇറ്റാലിയന്‍ വിദേശമന്ത്രാലയം പ്രസ്താവന പുറപ്പെടുവിച്ചത്. നാവികര്‍ക്ക് ലഭിക്കുന്ന പരിഗണന സംബന്ധിച്ചും ഇരുവരുടെയും മൗലികാവകാശങ്ങള്‍ സംരക്ഷിക്കപ്പെടുമെന്നതു സംബന്ധിച്ചും വ്യക്തമായ ഉറപ്പ് ഇന്ത്യയില്‍നിന്ന് ലഭിച്ച സാഹചര്യത്തിലാണ് തീരുമാനം മാറ്റിയതെന്നും ഇറ്റാലിയന്‍ വിദേശമന്ത്രാലയം മന്ത്രാലയം അറിയിച്ചു. ഫെബ്രുവരി 22ന് രാജ്യം വിട്ട ഇവര്‍ നാലാഴ്ചക്കകം തിരിച്ചെത്തണമെന്നായിരുന്നു കോടതി നിര്‍ദേശം. നാവികരെ തിരിച്ചയക്കില്ലെന്ന ഇറ്റലിയുടെ നിലപാട് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിയിരുന്നു. നാവികര്‍ തിരിച്ചെത്തുമെന്ന് കോടതിക്ക് ഉറപ്പുകൊടുത്ത ഇന്ത്യയിലെ ഇറ്റാലിയന്‍ അംബാസഡര്‍ രാജ്യം വിടരുതെന്ന് സുപ്രീംകോടതി ഉത്തരവിറക്കുകയുമുണ്ടായി. ഇന്ത്യന്‍ തീരത്തുകൂടെ കടന്നുപോവുകയായിരുന്ന ഇറ്റാലിയന്‍ കപ്പലില്‍ ഡ്യൂട്ടിയിലായിരുന്ന ലെസ്‌തോറെ മാര്‍സി മിലാനോ, സാല്‍വതോറെ ഗിറോണ്‍ എന്നീ നാവികരാണ്, രണ്ടു മത്സ്യത്തൊഴിലാളികളെ വെടിവെച്ചുകൊന്ന കേസില്‍ അറസ്റ്റിലായത്. |
എസ്.എഫ്.ഐകാര്‍ക്ക് മര്‍ദ്ദനം: പ്രതിപക്ഷം സഭ വിട്ടു Posted: 21 Mar 2013 10:51 PM PDT Image: തിരുവനന്തപുരം: കണ്ണൂര്‍ സര്‍വകലാശാലയില്‍ പ്രതിഷേധ മാര്‍ച്ച് നടത്തിയ എസ്.എഫ്.ഐ പ്രവര്‍ത്തകരെ പൊലീസ് മര്‍ദിച്ച സംഭവം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് നല്‍കിയ അടിയന്തരപ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. ഇ.പി.ജയരാജനാണ് വിഷയത്തില്‍ അടിയന്തരപ്രമേയത്തിന് അവതരണാനുമതി തേടിയത്. എന്നാല്‍ സ്പീക്കര്‍ അനുമതി നിഷേധിക്കുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് പ്രതിപക്ഷാംഗങ്ങള്‍ സഭ വിട്ടത്. കണ്ണൂര്‍ സര്‍വകലാശാലയിലെ ഫീസ് വര്‍ധനയില്‍ പ്രതിഷേധിച്ച് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ വ്യാഴാഴ്ച നടത്തിയ മാര്‍ച്ച് അക്രമാസക്തമായിരുന്നു. സംഘര്‍ഷത്തില്‍ വിദ്യാര്‍ഥികള്‍ക്കും പൊലീസുകാര്‍ക്കും പരിക്കേറ്റിരുന്നു. പൊലീസിന് നേരെ കല്ലെറിഞ്ഞ വിദ്യാര്‍ഥികളെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തിവീശുകയായിരുന്നു. |
നാലാം ടെസ്റ്റ്: ആസ്ട്രേലിയക്ക് രണ്ടു വിക്കറ്റ് നഷ്ടം Posted: 21 Mar 2013 10:47 PM PDT Image: ന്യൂ ദല്‍ഹി: ഇന്ത്യ- ഓസ്ട്രേലിയ അവസാന ക്രിക്കറ്റ് ടെസ്റ്റില്‍ ടോസ് നേടിയ ബാറ്റിങ് തിരഞ്ഞെടുത്ത ആസ്ട്രേലിയക്ക് രണ്ടു വിക്കറ്റ് നഷ്ടം. ഓപ്പണറായി ക്രീസിലറങ്ങിയ ഡേവിഡ് വാര്‍നര്‍ റണ്‍സൊന്നും നേടാനാകാതെ ഇശാന്ത് ശര്‍മ്മയുടെ പന്തില്‍ പുറത്തായി. 45 റണ്‍സെടുത്ത ഫിലിപ്പ് ഹ്യൂസും ഇശാന്തിന്റെപന്തില്‍ ഔായി. |
ദല്‍ഹിയില്‍ സ്ഫോടന വസ്തുശേഖരം പിടികൂടി: രണ്ട് പേര്‍ അറസ്റ്റില്‍ Posted: 21 Mar 2013 10:17 PM PDT Image: ന്യൂദല്‍ഹി: തലസ്ഥാനത്ത് സ്ഫോടനം നടത്താന്‍ പദ്ധതിയിട്ടെന്ന് സംശയിക്കുന്ന രണ്ട് ഹിസ്ബുല്‍ മുജാഹിദീന്‍ തീവ്രവാദികളെ അറസ്റ്റു ചെയ്തു. ദല്‍ഹിയില്‍ സ്ഫോടനത്തിന് സാധ്യതയുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്പെഷ്യല്‍ സെല്‍ നടത്തിയ തിരച്ചിലിലാണ് കശ്മീരി സ്വദേശികളായ രണ്ട് പേര്‍ അറസ്റ്റിലായത്.
|
സിവില്‍ സര്‍വീസ് മെയിന്‍ പരീക്ഷ: വിവാദ ഇംഗ്ളീഷ് പേപ്പര്‍ ഒഴിവാക്കി Posted: 21 Mar 2013 09:41 PM PDT Image: Subtitle: പഴയരീതി തുടരും ന്യൂദല്‍ഹി: 2013ലെ സിവില്‍ സര്‍വീസ് മെയിന്‍ പരീക്ഷയിലെ പരിഷ്കരണങ്ങളില്‍ വിവാദമുയര്‍ത്തിയ ഇംഗ്ളീഷ് പേപ്പര്‍ ഒഴിവാക്കി. മെയിനില്‍ ഒന്നാം പേപ്പറിലെ രണ്ടാം സെക്ഷനില്‍ പുതുതായി ഉള്‍പ്പെടുത്തിയ 100 മാര്‍ക്കിന്‍െറ ഇംഗ്ളീഷ് പരിജ്ഞാനം എന്ന പേപ്പര്‍ ഒഴിവാക്കിയാണ് യൂനിയന്‍ പബ്ളിക് സര്‍വീസ് കമീഷന്‍ (യു.പി.എസ്.സി) ഉത്തരവിറക്കിയത്. |
Posted: 21 Mar 2013 09:36 PM PDT Image: ദല്‍ഹി പൊലീസിലും സെന്‍ട്രല്‍ ആംഡ് പൊലീസ് ഫോഴ്സിലും സബ്ഇന്‍സ്പെക്ടര്‍, സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സില്‍ അസിസ്റ്റന്‍റ് സബ് ഇന്‍സ്പെക്ടര്‍, നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയില്‍ ഇന്‍റലിജന്‍സ് ഓഫിസര്‍ തസ്തികകളിലേക്ക് നിയമനത്തിനായി സ്റ്റാഫ് സെലക്ഷന്‍ കമീഷന്‍ (എസ്.എസ്.സി) അപേക്ഷ ക്ഷണിച്ചു. |
അരിയിലില്‍ ലീഗ് ബസ് വെയ്റ്റിങ് ഷെഡിനും സി.പി.എം ക്ളബിനും നേരെ അക്രമം Posted: 21 Mar 2013 09:32 PM PDT തളിപ്പറമ്പ്: അരിയില്‍ പ്രദേശത്ത് മുസ്ലിംലീഗ് സ്ഥാപിച്ച ബസ് കാത്തിരിപ്പുകേന്ദ്രത്തിനും സി.പി.എം ക്ളബിനും നേരെ അക്രമം. അരിയില്‍ ജുമാമസ്ജിദിനു സമീപമുള്ള വെയ്റ്റിങ് ഷെഡ് ബുധനാഴ്ച രാത്രി 11.30ഓടെയാണ് തകര്‍ത്തത്. ഭിത്തിയും മേല്‍ക്കൂരയും അടിച്ചുതകര്‍ത്ത നിലയിലാണ്. കൊടിമരങ്ങള്‍ നശിപ്പിച്ചു. |
കൈയേറ്റവും മാലിന്യവും ചാലിയാര്‍ വീണ്ടും നാശത്തിലേക്ക് Posted: 21 Mar 2013 09:29 PM PDT മാവൂര്‍: ഗ്വാളിയോര്‍ റയോണ്‍സ് ഫാക്ടറിയിലെ വിഷമാലിന്യത്തില്‍നിന്ന് മോചിപ്പിച്ച് വര്‍ഷങ്ങള്‍ക്കുശേഷം ചാലിയാര്‍ വീണ്ടും നാശത്തിലേക്ക്. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |
No comments:
Post a Comment