കൊച്ചി കോര്‍പറേഷനെതിരെ മദ്യവിരുദ്ധ പ്രസ്ഥാനങ്ങള്‍ Madhyamam News Feeds |
- കൊച്ചി കോര്‍പറേഷനെതിരെ മദ്യവിരുദ്ധ പ്രസ്ഥാനങ്ങള്‍
- ഡി.എം.കെ മന്ത്രിമാര്‍ രാജി വെച്ചു
- കടല്‍ക്കൊല: ഇന്ത്യക്കെതിരെ വീണ്ടും യൂറോപ്യന്‍ യൂനിയന്‍; ഇടപെടാനില്ലെന്ന് യു.എസ്
- ലങ്കന്‍ പ്രമേയത്തില്‍ ഭേദഗതി നിര്‍ദേശിക്കുമെന്ന് ചിദംബരം
- അറബ് ഉച്ചകോടി: ഒരുക്കം തുടങ്ങി
- തല വെട്ടിമാറ്റിയ ദക്ഷിണേഷ്യക്കാരന്‍െറ മൃതദേഹം ജീര്‍ണിച്ച നിലയില്‍
- പ്രതീക്ഷയേകുന്ന ചരിത്ര സന്ദര്‍ശനം
- ലഖ്‌നൗവില്‍ ചേരിയിലേക്ക് ട്രക്ക് പാഞ്ഞുകയറി എട്ട് കുട്ടികള്‍ മരിച്ചു
- ചാള്‍സ് രാജകുമാരന്‍ മടങ്ങി
- കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
കൊച്ചി കോര്‍പറേഷനെതിരെ മദ്യവിരുദ്ധ പ്രസ്ഥാനങ്ങള്‍ Posted: 20 Mar 2013 01:17 AM PDT കൊച്ചി: വൈറ്റിലയില്‍ പുതിയ മദ്യഷാപ്പുകള്‍ അനുവദിച്ച കൊച്ചി കോര്‍പറേഷനെതിരെ കെ.സി.ബി.സി മദ്യവിരുദ്ധ സമിതിയും വിവിധ മദ്യവിരുദ്ധ പ്രസ്ഥാനങ്ങളും 21 ന് പ്രതിഷേധ റാലിയും ഉപവാസ ധര്‍ണയും നടത്തും. രാവിലെ 11 ന് ഗാന്ധി സ്ക്വയറില്‍നിന്ന് പ്രതിഷേധ റാലി ആരംഭിക്കും. |
ഡി.എം.കെ മന്ത്രിമാര്‍ രാജി വെച്ചു Posted: 20 Mar 2013 12:07 AM PDT Image: ന്യൂദല്‍ഹി: ശ്രീലങ്കന്‍ തമിഴ് പ്രശ്നത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് യു.പി.എ സര്‍ക്കാരിനുള്ള പിന്തുണ ദ്രാവിഡ മുന്നേറ്റ കഴകം (ഡി.എം.കെ) പിന്‍വലിച്ചതിനെ തുടര്‍ന്ന് പാര്‍ട്ടിയുടെ മന്ത്രിമാര്‍ പ്രധാനമന്ത്രിക്ക് രാജിക്കത്ത് നല്‍കി. എസ്.എസ് പളനി മാണിക്യം, എസ്.ജഗത് രക്ഷകന്‍, എസ് ഗാന്ധി ശെല്‍വന്‍ എന്നീ മൂന്നു സഹമന്ത്രിമാരാണ് ബുധനാഴ്ച രാവിലെ പ്രധാനമന്ത്രിക്ക് രാജി നല്‍കിയത്. ഡി.എം.കെ നേതാവ് എം. കരുണാനിധിയുടെ മകനും രാസവള-രാസവസ്തു മന്ത്രിയുമായ എം.കെ അഴഗിരിയും സഹമന്ത്രി ഡി. നെപ്പോളിയന്‍ എന്നിവര്‍ ഉച്ചക്ക് ശേഷമാണ് രാജിക്കത്ത് നല്‍കിയത്. ശ്രീലങ്കന്‍ തമിഴ് വംശജരുടെ മനുഷ്യാവകാശങ്ങള്‍ ലംഘിക്കപ്പെടുന്നതിനെതിരെ പാര്‍ലമെന്‍്റ് പ്രമേയം കൊണ്ടുവരിക, ജനീവയിലെ യു.എന്‍. മനുഷ്യാവകാശ കൗണ്‍സിലിലെ യു.എസ് പ്രമേയത്തില്‍ ശ്രീലങ്കക്കെതിരെ ശക്തമായ ഭേദഗതികള്‍ നിര്‍ദേശിക്കുക എന്നീ ആവശ്യങ്ങളാണ് ഡി.എം.കെ കേന്ദ്ര സര്‍ക്കാറിനു മുന്നില്‍ വെച്ചിരുന്നത്. എന്നാല്‍ ഡി.എം.കെ യുടെ നിര്‍ദേശങ്ങള്‍ കേന്ദ്രം തഴഞ്ഞതിനെ തുടര്‍ന്ന് ചൊവ്വാഴ്ച വൈകിട്ട് ഡി.എം.കെ പിന്തുണ പിന്‍വലിച്ചുകൊണ്ടുള്ള കത്ത് രാഷ്ട്രപതിക്ക് നല്‍കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് ഡി.എം.കെ മന്ത്രിമാരോട് പ്രധാനമന്ത്രിക്ക് രാജി കത്ത് നല്‍കാന്‍ നേതൃത്വം നിര്‍ദേശിച്ചിരുന്നു. |
കടല്‍ക്കൊല: ഇന്ത്യക്കെതിരെ വീണ്ടും യൂറോപ്യന്‍ യൂനിയന്‍; ഇടപെടാനില്ലെന്ന് യു.എസ് Posted: 19 Mar 2013 11:35 PM PDT Image: വിയന്ന: കടല്‍ക്കൊല കേസില്‍ പ്രതികളായ ഇറ്റാലിയന്‍ നാവികരെ ഇന്ത്യയിലേക്ക് തിരിച്ചുകൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും തമ്മില്‍ ഉടലെടുത്ത നയതന്ത്ര പ്രശ്‌നത്തില്‍ യൂറോപ്യന്‍ യൂനിയന്‍ വീണ്ടും ഇടപെടുന്നു. ഇന്ത്യയിലെ ഇറ്റാലിയന്‍ അംബാസിഡര്‍ ദാനിയേല്‍ മാന്‍ജീനി രാജ്യം വിട്ടുപോകരുതെന്ന സുപ്രീംകോടതി വിധിക്കെതിരെ ഇന്നലെ യൂറോപ്യന്‍ യൂനിയന്‍ ഫോറിന്‍ പോളിസി മേധാവി കാതറിന്‍ ആശ്തനാണ് രംഗത്തെത്തിയത്. സുപ്രീംകോടതിയുടെ നടപടിയെ ഗൗരവമായാണ് സമീപിക്കുന്നത്. ഇത 1961ലെ ജനീവാ കരാറിന്റെലംഘനമാണ്. സ്ഥാപനപതിയുടെ നയതന്ത്ര പരിരക്ഷ അംഗീകരിക്കാന്‍ ഇന്ത്യ ബാധ്യസ്ഥരാണെന്നും അവര്‍ പറഞ്ഞു. സുപ്രീംകോടതി വിധി പുറത്തുവന്നയുടന്‍, ഇറ്റാലിയന്‍ വിദേശകാര്യമന്ത്രാലയം അതിനെതിരെ പ്രസ്താവന ഇറക്കിയിരുന്നു. അതിനിടെ, വിഷയത്തില്‍ ഇടപെടാനില്ലെന്ന് അമേരിക്ക വ്യക്തമാക്കി. ഇത് ഇന്ത്യയും ഇറ്റലിയും തമ്മിലുള്ള നയതന്ത്ര പ്രശ്‌നമാണ്. ഇരു രാജ്യങ്ങളും ഇക്കാര്യത്തില്‍ തീര്‍പ്പിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും യു.എസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് വിക്ടോറിയ നൂലന്‍ഡ് പറഞ്ഞു. കടല്‍ക്കൊല കേസില്‍ പ്രതികളായ ഇറ്റാലിയന്‍ നാവികരെ തിരിച്ചയക്കില്ലെന്ന ഇറ്റലിയുടെ നിലപാടാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം വഷളാക്കിയത്. |
ലങ്കന്‍ പ്രമേയത്തില്‍ ഭേദഗതി നിര്‍ദേശിക്കുമെന്ന് ചിദംബരം Posted: 19 Mar 2013 11:04 PM PDT Image: ന്യൂദല്‍ഹി: ശ്രീലങ്കക്കെതിരെ അമേരിക്ക യു.എന്നില്‍ കൊണ്ടുവന്ന പ്രമേയത്തില്‍ ഭേദഗതി നിര്‍ദേശിക്കുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി പി.ചിദംബരം. ന്യൂദല്‍ഹിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭേദഗതിക്കായുള്ള ചര്‍ച്ച നടന്നുവരികയാണ്. ലങ്കക്കെതിരായ പ്രമേയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വെള്ളം ചേര്‍ത്തുവെന്ന ആരോപണം അദ്ദേഹം നിഷേധിച്ചു.കെട്ടിച്ചമച്ച കഥയാണത്. ശ്രീലങ്കക്കെതിരെ കുറ്റമറ്റതും സ്വതന്ത്രവുമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ലങ്കന്‍ നിലപാടില്‍ പ്രതിഷേധിച്ച് യു.പി.എ വിട്ട ഡി.എം.കെയുടെ തീരുമാനം സര്‍ക്കാറിനെ പ്രതിസന്ധിയിലാക്കില്ല. ലങ്കന്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാറിന്റെനിലപാട് ഡി.എം.കെ നേതൃത്വത്തെ അറിയിച്ചിരുന്നതാണ്. എന്തുകൊണ്ടാണ് അവരുടെ മനസ് മാറിയതെന്നറിയില്ല. ഏതായാലും ഇപ്പോഴത്തെ സാഹചര്യത്തില്‍ സര്‍ക്കാറിന് ഭീഷണിയില്ലെന്നും ചിദംബരം കൂട്ടിച്ചേര്‍ത്തു. അദ്ദേഹത്തോടൊപ്പം പാര്‍ലമെന്ററി കാര്യ മന്ത്രി കമല്‍ നാഥും പങ്കെടുത്തു. ചൊവ്വാഴ്ചയാണ് യു.പി.എ സര്‍ക്കാറില്‍നിന്നും പിന്‍വാങ്ങാന്‍ ഡി.എം.കെ തീരുമാനിച്ചത്. ശ്രീലങ്കക്കെതിരായ പ്രമേയത്തെ ഇന്ത്യ മയപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന് പ്രമുഖ മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷനല്‍ കഴിഞ്ഞദിവസം ആരോപിച്ചിരുന്നു. |
അറബ് ഉച്ചകോടി: ഒരുക്കം തുടങ്ങി Posted: 19 Mar 2013 10:44 PM PDT Image: ദോഹ: ഈ മാസം 26, 27 തീയതികളില്‍ ദോഹയില്‍ നടക്കുന്ന 24ാമത് അറബ് ലീഗ് ഉച്ചകോടിക്ക് ഒരുക്കം തുടങ്ങി. കോര്‍ണിഷിലെ ദോഹ ഷെറാട്ടണ്‍ ഹോട്ടലാണ് ഉച്ചകോടിയുടെ പ്രധാന വേദി. ഇവിടെ അറബ് നേതാക്കളെ സ്വീകരിക്കാനും അറബ് ജനതയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിനും ഐക്യത്തിനും അവര്‍ നല്‍കുന്ന സംഭാവനകള്‍ വിളിച്ചറിയിക്കാനും ചിത്രങ്ങളും ബോര്‍ഡുകളും വിവിധ അടയാളങ്ങളും സ്ഥാപിച്ചിട്ടുണ്ട്. |
തല വെട്ടിമാറ്റിയ ദക്ഷിണേഷ്യക്കാരന്‍െറ മൃതദേഹം ജീര്‍ണിച്ച നിലയില്‍ Posted: 19 Mar 2013 10:12 PM PDT Image: അബൂദബി: ദക്ഷിണേഷ്യന്‍ രാജ്യക്കാരനായ തൊഴിലാളിയുടെ ജീര്‍ണിച്ച മൃതദേഹം തല വെട്ടി മാറ്റിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഒരുദക്ഷിണേഷ്യന്‍ വംശജന്‍ പിടിയിലായി. ഇയാളുടെ രണ്ട് കൂട്ടാളികള്‍ കൊലപാതകത്തിന് ശേഷം രാജ്യം വിട്ടു. ഇവരെ പിടികൂടുന്നതിനായി ഇന്‍റര്‍പോളിന്‍െറ സഹായം തേടിയിട്ടുണ്ടെന്ന് അബൂദബി പൊലീസ് സി.ഐ. ഡി വിഭാഗം ഡയറക്ടര്‍ കേണല്‍ റാശിദ് മുഹമ്മദ് ബൂ റശീദ് പറഞ്ഞു. ഈമാസം ഏഴിനാണ് അല്‍ സംഹ പ്രദേശത്ത് പൊലീസ് രേഖകളില്‍ കെ.എസ്. എന്ന് പേരുള്ള ദക്ഷിണേഷ്യന്‍ തൊഴിലാളിയുടെ തലയും ഉടലും രണ്ടിടങ്ങളില്‍ നിന്നായി കണ്ടെത്തിയത്. |
പ്രതീക്ഷയേകുന്ന ചരിത്ര സന്ദര്‍ശനം Posted: 19 Mar 2013 09:50 PM PDT Image: മനാമ: കിരീടാവകാശി പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ഖലീഫയുടെ കേരളാ സന്ദര്‍ശനം ബഹ്റൈനിലെ വ്യാപാരി, വ്യവസായികള്‍ക്കും മലയാളി പ്രവാസി സമൂഹത്തിനനും ഏറെ ഗുണം ചെയ്യുമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. ആദ്യമായാണ് ഒരു ബഹ്റൈന്‍ ഭരണാധികാരി കേരളം സന്ദര്‍ശിക്കുന്ന് എന്നതുകൊണ്ടുതന്നെ കിരീടാവകാശിയുടെ സന്ദര്‍ശനം ചരിത്ര സംഭവമായി മാറി. ഏറെ ചാരിതാര്‍ഥ്യത്തോടെയും സംതൃപ്തിയോടെയുമാണ് തന്‍െറ ദ്വിദിന സന്ദര്‍ശനം പൂര്‍ത്തിയാക്കി കിരീടാവകാശി ജപ്പാനിലേക്ക് മടങ്ങിയത്. കേരളത്തിന് പ്രതീക്ഷ നല്‍കുന്ന ഒട്ടേറെ പദ്ധതികള്‍ സന്ദര്‍ശന വേളയില്‍ ചര്‍ച്ച ചെയ്യപ്പെട്ടു. ബഹ്റൈന്‍ എക്കണോമിക് ഡവലപ്മെന്‍റ് ബോര്‍ഡിന്‍െറ പ്രതിനിധികള്‍ കേരളാ സര്‍ക്കാരുമായും വ്യാപാര പ്രമുഖരുമായും നടത്തിയ ചര്‍ച്ചയില്‍ പരസ്പര സഹകരണത്തിന്‍െറ പുതിയ വാതയാനങ്ങള്‍ തുറക്കപ്പെട്ടതായി ചൂണ്ടിക്കാട്ടപ്പെടുന്നു. ബഹ്റൈന്‍െറ വികസനത്തിന് ഇന്ത്യക്കാര്‍, പ്രത്യേകിച്ച് കേരളീയര്‍ നടത്തുന്ന സേവനങ്ങള്‍ പ്രശംസനീയമാണെന്ന് ബിസിനസ് പ്രതിനിധി സംഘത്തെ അഭിമുഖീകരിച്ച് സംസാരിച്ച കിരീടാവകാശി പറഞ്ഞു. വജ്ര, ഓയില്‍ വ്യവസായങ്ങള്‍ ആരംഭിക്കുന്നതിന് മുമ്പുതന്നെ ആരംഭിച്ചതാണ് ഇരു രാജ്യങ്ങളും തമ്മിലെ വ്യാപാര ബന്ധം. കേരളീയരുടെ സേവനങ്ങള്‍ക്ക് അദ്ദേഹം പ്രത്യേകം നന്ദി പ്രകാശിപ്പിച്ചു. രാജ്യത്തിന്‍െറ സാമ്പത്തിക അഭിവൃദ്ധി അദ്ദേഹം ചടങ്ങില്‍ വിശദീകരിച്ചു. മുഖ്യമന്ത്രി നല്‍കിയ വിരുന്നില്‍ രാജ്യത്തെ ആനുകാലിക സംഭവങ്ങള്‍ സ്പര്‍ശിക്കാനും കിരീടാവകാശി മറന്നില്ല. ദേശീയ സംവാദത്തെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നതെന്നും എല്ലാ വിഭാഗങ്ങളും രാജ്യ താല്‍പര്യത്തിനായി ഒരുമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. |
ലഖ്‌നൗവില്‍ ചേരിയിലേക്ക് ട്രക്ക് പാഞ്ഞുകയറി എട്ട് കുട്ടികള്‍ മരിച്ചു Posted: 19 Mar 2013 09:42 PM PDT Image: ലഖ്‌നൗ: ലഖ്‌നൗവില്‍ അമിതവേഗത്തിലെത്തിയ ട്രക്ക് ചേരിയിലേക്ക് പാഞ്ഞുകയറി അഞ്ച് സഹോദരിമാര്‍ ഉള്‍പ്പെടെ എട്ട് കുട്ടികള്‍ മരിച്ചു. യു.പി തലസ്ഥാനമായ ലഖ്‌നൗവിന് 335 കി.മീ അകലെ അലിഗഡ് ബൈപ്പാസിന് സമീപം നാഗ്‌ല പട്‌വാരിയിലുള്ള ചേരിയിലേക്കാണ് ട്രക്ക് ഇടിച്ചു കയറിയത്. ചൊവ്വാഴ്ച രാത്രിയാണ് അപകടം. ട്രക് ക്ഡ്രൈവറും ക്ലീനറും അടക്കം നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്്. ഇവരില്‍ പലരുടെയും നില ഗുരുതരമാണെന്നാണ് വിവരം. ഇഷ്ടികയുമായി വരുകയായിരുന്ന ട്രക്ക് റോഡിലെ കുഴിയില്‍പ്പെട്ട് നിയന്ത്രണം വിടുകയായിരുന്നു. ചേരിയിലെ കുടിലുകളിലേക്കാണ് ട്രക്ക് പാഞ്ഞുകയറിയത്. അഞ്ചുമാസം പ്രായമുള്ള കുഞ്ഞും ദുരന്തത്തിന് ഇരയായി. കുട്ടികള്‍ പലരും ട്രക്കിന് അടിയില്‍പ്പെട്ട നിലയിലായിരുന്നു. അതേസമയം, രക്ഷാപ്രവര്‍ത്തനം വൈകിയതില്‍ രോഷാകുലരായ നാട്ടുകാര്‍ സ്ഥലത്തെത്തിയ ജില്ലാ അധികൃതരെ തടഞ്ഞുവച്ചു. ട്രക്കിനടിയില്‍ കുടുങ്ങിയ കുട്ടികളെ രക്ഷപെടുത്താന്‍ ക്രെയിന്‍ അടക്കമുള്ള സംവിധാനങ്ങള്‍ എത്തിക്കാന്‍ വൈകിയതാണ് നാട്ടുകാരുടെ പ്രതിഷേധത്തിന് ഇടയാക്കിയത്. |
Posted: 19 Mar 2013 09:15 PM PDT Image: മസ്കത്ത്: മൂന്ന് ദിവസത്തെ ഔദ്യാഗിക സന്ദര്‍ശനത്തിന് ഒമാനിലെത്തിയ ചാള്‍സ് രാജകുമാരനും പത്നി കാമിലയും ചൊവ്വാഴ്ച മടങ്ങി. രാജകുമാരനെയും പ്രതിനിധി സംഘത്തെയും യാത്രയയക്കാന്‍ ഹെറിറ്റേജ് ആന്‍ഡ് കള്‍ചറല്‍ മന്ത്രി സയ്യിദ് ഹൈതാം ബിന്‍ താരിഖ് അല്‍ സഈദിന്‍െറ നേതൃത്വത്തിലുള്ള ഉന്നതതല സംഘം റോയല്‍ വിമാനത്താവളത്തിലെത്തിയിരുന്നു. |
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി Posted: 19 Mar 2013 09:14 PM PDT Image: കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഭാര്യയെ കൊന്ന കേസില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിച്ചുവരികയായിരുന്ന കണ്ണൂര്‍ സ്വദേശി മുഹമ്മദ് അശ്‌റഫിനെയാണ് ബുധനാഴ്ച പുലര്‍ച്ചെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പത്തുവര്‍ഷമായി ജയിലില്‍ ശിക്ഷ അനുഭവിച്ചു വരികയായിരുന്നു. മുഹമ്മദ് അശ്‌റഫ് മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായി ജയില്‍ അധികൃതര്‍ പറഞ്ഞു. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |
No comments:
Post a Comment