മഅ്ദനിക്ക് ചികിത്സാവേളയില്‍ ഭാര്യയെയും മകനെയും ഒപ്പം നിര്‍ത്താമെന്ന് കോടതി Madhyamam News Feeds |
- മഅ്ദനിക്ക് ചികിത്സാവേളയില്‍ ഭാര്യയെയും മകനെയും ഒപ്പം നിര്‍ത്താമെന്ന് കോടതി
- ലീഗ് കോണ്‍ഗ്രസിനും പണം നല്‍കാറുണ്ട് -കുഞ്ഞാലിക്കുട്ടി
- ഭിത്തി കെട്ടാതെ മണല്‍പാസ് വാങ്ങാന്‍ പഞ്ചായത്തുകള്‍; നിയമം കര്‍ശനമാക്കി റവന്യു വകുപ്പ്
- കമല്‍ പാടുപെടുന്നു, വിശ്വരൂപം കാട്ടാന്‍!
- മലബാര്‍ ഗോള്‍ഡില്‍ ഒരു കോടി രൂപയുടെ ഡയമണ്ട് നക് ലസ്
- ഉപയോഗിക്കാത്ത സര്‍ക്കാര്‍ ഭൂമി പിടിച്ചെടുക്കല്‍ നടപടി തുടങ്ങി
- വിദ്യാഭ്യാസ വായ്പ: ജില്ലയിലെ ബാങ്കുകള്‍ അനുവദിച്ചത് 58 കോടി
- പൂര്‍വ്വകാല സ്മരണകളുണര്‍ത്തി ശൈത്യകാല കൂടാരങ്ങള്‍ സജീവമായി
- ഹരിഹരവര്‍മ കൊലക്കേസ്: അഞ്ചുപേര്‍ പിടിയില്‍
- ബഹ്റൈനില്‍ ഇനി ഫുട്ബാള്‍ രാവുകള്‍....
മഅ്ദനിക്ക് ചികിത്സാവേളയില്‍ ഭാര്യയെയും മകനെയും ഒപ്പം നിര്‍ത്താമെന്ന് കോടതി Posted: 05 Jan 2013 01:24 AM PST Image: ബംഗളൂരു: ജയിലില്‍ കഴിയുന്ന പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിക്ക് ചികിത്സാവേളയില്‍ ഭാര്യയെയും മകനെയും ഒപ്പം നിര്‍ത്താമെന്ന് ബംഗളൂരുവിലെ പ്രത്യേക വിചാരണ കോടതി. ആശുപത്രിയില്‍ സഹായിയെ നിര്‍ത്തുന്നത് സംബന്ധിച്ച് മഅ്ദനി നല്‍കിയ അപേക്ഷയിലാണ് പരപ്പന അഗ്രഹാര ജയിലിലെ പ്രത്യേക കോടതി ജഡ്ജി എച്ച്.ആര്‍. ശ്രീനിവാസ് അനുകൂല വിധി പറഞ്ഞത്. മഅ്ദനിയെ എത്രയും പെട്ടെന്ന് ആശുപത്രിയിലേക്ക് മാറ്റണമെന്നും കോടതി നിര്‍ദേശിച്ചു. ചികിത്സാ കാലാവധി കഴിയുന്നതുവരെ ഭാര്യ സൂഫിയ മഅ്ദനിക്കും മകന്‍ ഉമര്‍ മുഖ്താറിനും മഅ്ദനിയോടൊപ്പം നില്‍ക്കാം. ചികിത്സയില്‍ പ്രവേശിക്കുന്നത് സംബന്ധിച്ച് ശനിയാഴ്ച നടന്ന വിചാരണക്കിടെ ജഡ്ജി മഅ്ദനിയോട് ആരാഞ്ഞിരുന്നു. അത്യന്തം അവശനാണെന്നും സഹായി ഇല്ലാതെ പോകാനാവില്ലെന്നും സഹായിയെ ആവശ്യപ്പെടുന്ന ഹരജി കോടതി നേരത്തെ തള്ളിയതാണെന്നും മഅ്ദനി അറിയിച്ചു. തുടര്‍ന്ന്, സഹായിയെ ആവശ്യപ്പെട്ട് വീണ്ടും അപേക്ഷ നല്‍കാന്‍ കോടതി ആവശ്യപ്പെട്ടു. എന്നാല്‍, സഹായിയെ അനുവദിക്കാനാവില്ലെന്ന് പ്രോസിക്യൂഷന്‍ ശക്തമായി വാദിച്ചു. തുടര്‍ന്ന് വിധി പറയുന്നത് കോടതി ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിക്കാമെന്ന് അറിയിച്ച് ജയില്‍ സൂപ്രണ്ട് ശനിയാഴ്ചയും മഅ്ദനിയെ സമീപിച്ചു. സഹായി ഇല്ലാതെ പോകാനാവില്ലെന്ന നിലപാട് മഅ്ദനി ആവര്‍ത്തിച്ചെങ്കിലും അദ്ദേഹത്തെ ചികിത്സിക്കുന്ന സൗഖ്യ ആശുപത്രിയില്‍ സഹായി ഉണ്ടാകുമെന്ന നിലപാടാണ് ജയില്‍ സൂപ്രണ്ട് സ്വീകരിച്ചത്. എന്നാല്‍,ഈ ആശുപത്രിയില്‍ പുരുഷ നഴ്‌സില്ലെന്നും അത്തരത്തിലൊരു സഹായിയെ അനുവദിക്കാനാവില്ലെന്നും ആശുപത്രി ഡയറക്ടര്‍ ഡോ. ഐസക് മത്തായി മഅ്ദനിയുടെ മകന്‍ ഉമര്‍ മുഖ്താറിനെയും പി.ഡി.പി ജനറല്‍ സെക്രട്ടറി മുഹമ്മദ് റജീബിനെയും അറിയിച്ചു.
|
ലീഗ് കോണ്‍ഗ്രസിനും പണം നല്‍കാറുണ്ട് -കുഞ്ഞാലിക്കുട്ടി Posted: 05 Jan 2013 12:30 AM PST Image: കാസര്‍കോട്: കോണ്‍ഗ്രസ് ലീഗിനും ലീഗ് കോണ്‍ഗ്രസിനും പണം നല്‍കാറുണ്ടെന്ന് വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇതിന് കൃത്യമായ രേഖകളുണ്ടെന്നും അണാ പൈസ കുറവില്ലാതെ കണക്ക് വെക്കുന്നുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു. കോണ്‍ഗ്രസില്‍നിന്ന് തെരഞ്ഞെടുപ്പു ഫണ്ടായി ലഭിച്ച 2 കോടി 40 ലക്ഷം രൂപ കണക്കില്‍ കാണിച്ചില്ലെന്ന വിവാദത്തെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി. തങ്ങളെ അയോഗ്യരാക്കിയാല്‍ സി.പി.എമ്മില്‍ ആരും ബാക്കിയുണ്ടാവില്ല. ഇപ്പോഴത്തെ വിവാദം വിഷയത്തെ ദുര്‍വ്യാഖാനം ചെയ്തുകൊണ്ടായിരിക്കരുത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ കണക്ക് ചോദിച്ചാല്‍ വിശദീകരണം നല്‍കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. |
ഭിത്തി കെട്ടാതെ മണല്‍പാസ് വാങ്ങാന്‍ പഞ്ചായത്തുകള്‍; നിയമം കര്‍ശനമാക്കി റവന്യു വകുപ്പ് Posted: 04 Jan 2013 11:17 PM PST മഞ്ചേരി: പുഴകളിലേക്ക് വാഹനമിറക്കുന്നത് തടയാന്‍ കോണ്‍ക്രീറ്റ് ഭിത്തി കെട്ടിയാലല്ലാതെ മണല്‍പാസുകള്‍ നല്‍കില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചതോടെ പഞ്ചായത്തുകള്‍ പ്രതിരോധത്തിലായി. പ്രത്യക്ഷത്തില്‍ സര്‍ക്കാറിന്‍െറ കൂടെ നില്‍ക്കുന്നു എന്നവകാശപ്പെടുന്ന പഞ്ചായത്തുകള്‍ മണല്‍മാഫിയക്ക് വേണ്ടി ഇതെങ്ങനെ അട്ടിമറിക്കാമെന്ന് ചിന്തിക്കുകയാണ്. ജനുവരി മാസത്തിലെ പാസ് വിതരണം ഒന്നുമുതല്‍ 24വരെയാണ്. |
കമല്‍ പാടുപെടുന്നു, വിശ്വരൂപം കാട്ടാന്‍! Posted: 04 Jan 2013 11:06 PM PST Image:
കമല്‍ഹാസന്റെ ഓരോ ചിത്രവും റിലീസിനെത്തുമ്പോള്‍ ഓരോതരം പൊല്ലാപ്പുകളാണ്. പുതിയ ചിത്രമായ 'വിശ്വരൂപം' ജനുവരി 11ന് റിലീസ് ഉറപ്പിച്ചിരിക്കേ, തിയറ്റര്‍ ഉടമകളുടെയും വിതരണക്കാരുടെയും പ്രതിഷേധമാണ് പ്രശ്നം. കമല്‍ തന്നെയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. ചിത്രത്തിന്റെ റിലീസിന് മുമ്പേ ഡി.ടി.എച്ച് വഴി ടി.വിയില്‍ പ്രദര്‍ശനം നടത്താനുള്ള കമല്‍ഹാസന്റെ നീക്കമാണ് പ്രതിഷേധങ്ങള്‍ക്ക് വഴിമരുന്നിട്ടത്. വിവിധ പ്രൊവൈഡര്‍മാര്‍മാരായ എയര്‍ടെല്‍, ടാറ്റാ, വീഡിയോകോണ്‍ ടി.വികള്‍ വഴിയാണ് 'വിശ്വരൂപം' റിലീസിന്റെ തലേനാള്‍ ഒരു ഷോ ഡി.ടി.എച്ച് ഉപഭോക്താക്കളായ ടി.വി പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. എന്നാല്‍, 1000 രൂപയോളം മുടക്കിയാലേ ഈ പ്രദര്‍ശനം ഡി.ടി.എച്ച് കണക്ഷന്‍ ഉണ്ടെങ്കിലും ടി.വിയില്‍ കാണാനാവൂ. ഇത്തരത്തില്‍ ചിത്രം റിലീസ് ചെയ്യുംമുമ്പ് ടി.വി വഴി പ്രദര്‍ശിപ്പിക്കുന്നത് കലക്ഷനെ ബാധിക്കുമെന്നും പ്രവണത ഭാവിയില്‍ തിയറ്റര്‍ വ്യവസായത്തെത്തന്നെ തകര്‍ക്കുമെന്നുമാണ് മിക്ക തിയറ്റര്‍ ഉടമാ സംഘടനകളുടെയും വാദം. തമിഴ് നാട് തിയറ്റര്‍ ഓണേഴ്സ് അസോസിയേഷനും തമിഴ് നാട് ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷനും മധുരൈ രാമനാഥപുരം യുണൈറ്റഡ് ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സുമാണ് 'വിശ്വരൂപം' തങ്ങളുടെ സംഘടനകളുടെ കീഴിലുള്ള തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് വ്യക്തമാക്കിയത്. കൂടാതെ, കമലിന്റെ ഭാവി ചിത്രങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തുമെന്ന് സംഘടനകള്‍ പറയുന്നു. തിയറ്റര്‍ ഉടമകളുടെ പരാതിയില്‍ നടപടിയെടുക്കണമെന്ന് അവര്‍ മുഖ്യമന്ത്രി ജയലളിതയോടും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍, ഡി.ടി.എച്ച് കണക്ഷനുകള്‍ വഴി ടി.വിയില്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നതില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് കമല്‍ഹാസന്‍. ഡി.ടി.എച്ച് വരിക്കാര്‍ വളരെക്കുറവായതിനാല്‍ ഇത് തിയറ്റര്‍ കലക്ഷനെ ബാധിക്കില്ലെന്ന് അദ്ദേഹം സമര്‍ഥിക്കുന്നു. സാങ്കേതികവിദ്യയുടെ വിപ്ലവകരമായ മാറ്റമാണിതെന്നും പൈറസി തടയാന്‍ ഇത് ഫലപ്രദമാകുമെന്നും കമല്‍ പറയുന്നു. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് 'വിശ്വരൂപം' റിലീസ് ചെയ്യുന്നത്. തെലുങ്ക് പതിപ്പിന് ആന്ഡ്രയില്‍ തിയറ്ററുകള്‍ കിട്ടുന്നതില്‍ പ്രയാസമുണ്ടായിട്ടില്ല. എന്നാല്‍ തമിഴ് നാട്ടില്‍ മിക്ക സംഘടനകളുടെ എതിര്‍ക്കുന്നതിനാല്‍ വളരെക്കുറച്ച് തിയറ്ററുകളേ ചിത്രം പ്രദര്‍ശനത്തിനെടുക്കാന്‍ മുന്നോട്ടുവന്നിട്ടുള്ളൂ. കേരളത്തിലും കര്‍ണാടകയിലുമുള്ള തിയറ്റര്‍ സംഘടനകളും ചിത്രം പ്രദര്‍ശനത്തിനെടുക്കേണ്ട എന്ന തീരുമാനത്തിലാണ് ഇതുവരെ. അനുനയശ്രമം കമല്‍ഹാസന്‍ കാര്യമായി നടത്തുന്നുമുണ്ട്. നടന്‍ ദിലീപിന്റേതുള്‍പ്പെടെയുള്ള വിതരണക്കമ്പനികളെ സമീപിച്ചെങ്കിലും സംഘടനകളുമായി പ്രശ്നമുണ്ടാക്കാന്‍ താല്‍പര്യമില്ലാത്തതിനാല്‍ പലരും മുന്നോട്ടുവന്നിട്ടില്ലെന്നാണ് വാര്‍ത്തകള്‍. ഇതിനുപുറമേ, ചിത്രത്തില്‍ മുസ്ലിം വിരുദ്ധമാണെന്ന അഭ്യൂഹമുള്ളതിനാല്‍ പ്രത്യേകപ്രദര്‍ശനം റിലീസിനുമുമ്പ് തങ്ങള്‍ക്കായി നടത്തണമെന്ന് മുസ്ലിം സംഘടനകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഫെഡറേഷന്‍ ഓഫ് ഇസ്ലാമിക് മൂവ്മെന്റ്സ് ആന്‍ഡ് പൊളിറ്റിക്കല്‍ പാര്‍ട്ടീസിന് കീഴില്‍ 23 സംഘടനകളാണ് ഈ ആവശ്യം ഉന്നയിച്ചിട്ടുള്ളത്. റാണി മുഖര്‍ജി, രാഹുല്‍ ബോസ്, ആന്‍ഡ്രിയ ജെറിമിയ, പൂജ കുമാര്‍, നാസര്‍, സറീന വഹാബ്, ശേഖര്‍ കപൂര്‍ തുടങ്ങിയവരാണ് 'വിശ്വരൂപ'ത്തിലെ മറ്റ് താരങ്ങള്‍. ശങ്കര്‍ എഹ്സാന്‍ ലോയ് ടീമാണ് സംഗീതമൊരുക്കുന്നത്. മലയാളിയായ മഹേഷ് നാരായണനാണ് ചിത്രത്തിന്റെ എഡിറ്റര്‍. 95 കോടി മുടക്കിയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. |
മലബാര്‍ ഗോള്‍ഡില്‍ ഒരു കോടി രൂപയുടെ ഡയമണ്ട് നക് ലസ് Posted: 04 Jan 2013 10:59 PM PST Image: കോഴിക്കോട്: അത്യപൂര്‍വ്വവും ഒരു കോടിയോളം രൂപ വിലമതിക്കുന്നതുമായ ഗ്രാജ്വേറ്റഡ് എറ്റേര്‍ണിറ്റി സോളിറ്റയര്‍ ഡയമണ്ട് നക്ലസും, സ്റ്റഡും, രണ്ട് വളകളുമടങ്ങുന്ന ജ്വല്ലറി സെറ്റ് മലബാര്‍ ഗോള്‍ഡ് ആന്‍്റ് ഡയമണ്ട്സിന്റെകോഴിക്കോട് ഷോറൂമില്‍. 43 സോളിറ്റയര്‍ ഡയമണ്ടുകള്‍ അടങ്ങിയ നക്ലസിലെ ഓരോ ഡയമണ്ടിനും പ്രത്യേകം ജി.ഐ.എ(ജെമോളജിക്കല്‍ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് അമേരിക്ക) സര്‍ട്ടിഫിക്കേഷനുണ്ട്. 45 ദിവസത്തെ നിര്‍മ്മാണ ദൈര്‍ഘ്യമെടുത്ത ഈ അപൂര്‍വ്വ നെക്ലസിന്റെും സ്റ്റഡിന്റെും മൊത്തം ഡയമണ്ട് വെയിറ്റ് 24.21 കാരറ്റാണ്. 54 ഡയമണ്ടുകള്‍ പതിച്ച ഓരോ വളയും 10.09 കാരറ്റാണുള്ളത്. F1 കളര്‍, VS1 ക്ളാരിറ്റി ഡയമസ്സുകള്‍ മാത്രം ഉപയോഗിച്ച് നിര്‍മ്മിച്ച നെക്ലസിന്റെസെന്‍്റര്‍ സ്റ്റോണ്‍ 1.02 കാരറ്റാണ്.സെന്‍്റര്‍ സ്റ്റോണില്‍ നിന്നും ഇരുവശത്തേക്കുമുള്ള ഡയമണ്ടുകളുടെ വലിപ്പം ഒരേ അനുപാതത്തില്‍ കുറഞ്ഞ് വരുമെന്നതാണ് ഗ്രാജ്വേഷന്‍ എറ്റേര്‍ണിറ്റി ഡിസൈനിന്റെപ്രത്യേകത. |
ഉപയോഗിക്കാത്ത സര്‍ക്കാര്‍ ഭൂമി പിടിച്ചെടുക്കല്‍ നടപടി തുടങ്ങി Posted: 04 Jan 2013 10:38 PM PST മാനന്തവാടി: വിവിധ വകുപ്പുകള്‍ വിവിധ ആവശ്യങ്ങള്‍ക്കായി നല്‍കിയിട്ടും ഉപയോഗിക്കാതെ കിടക്കുന്ന സര്‍ക്കാര്‍ ഭൂമികള്‍ സര്‍ക്കാറിലേക്ക് കണ്ടുകെട്ടാന്‍ റവന്യൂ വകുപ്പ് നടപടികള്‍ ആരംഭിച്ചു. |
വിദ്യാഭ്യാസ വായ്പ: ജില്ലയിലെ ബാങ്കുകള്‍ അനുവദിച്ചത് 58 കോടി Posted: 04 Jan 2013 10:35 PM PST കോഴിക്കോട്: ജില്ലയിലെ ബാങ്കുകള്‍ നടപ്പ് സാമ്പത്തിക വര്‍ഷത്തിന്‍െറ ആദ്യപകുതിയില്‍ വിദ്യാഭ്യാസവായ്പയായി അനുവദിച്ചത് 58 കോടി രൂപ. 1488 വിദ്യാര്‍ഥികള്‍ക്കായി നല്‍കിയ തുകയാണിത്. 4583 കോടി രൂപയാണ് മൊത്തം വിതരണം ചെയ്ത വായ്പ. വാര്‍ഷിക ലക്ഷ്യത്തിന്‍െറ 77ശതമാനം വരുമിത്. |
പൂര്‍വ്വകാല സ്മരണകളുണര്‍ത്തി ശൈത്യകാല കൂടാരങ്ങള്‍ സജീവമായി Posted: 04 Jan 2013 10:13 PM PST Image: ദോഹ: ശൈത്യകാലമായതോടെ പൂര്‍വ്വികരുടെ ജീവിതശൈലി അനുസ്മരിപ്പിച്ച് മരുഭൂമിയില്‍ കൂടാരങ്ങള്‍ സജീവമായി. ശൈത്യകാലത്ത് ഒഴിവ്വേളകള്‍ ചെലവിടാനാണ് സ്വദേശികള്‍ ജനവാസകേന്ദ്രങ്ങളില്‍ നിന്ന് മാറി മരുപ്രദേശങ്ങളില്‍ താല്‍ക്കാലിക കൂടാരങ്ങള്‍ നിര്‍മിച്ചിരിക്കുന്നത്. ഇത്തരം മേഖലകളില്‍ സ്വന്തമായി സ്ഥലമുള്ളവര്‍ ആടും ഒട്ടകങ്ങളും പരിചാരകരുമായാണ് ഒഴിവ് വേളകള്‍ ആസ്വദിക്കാനെത്തുന്നത്. |
ഹരിഹരവര്‍മ കൊലക്കേസ്: അഞ്ചുപേര്‍ പിടിയില്‍ Posted: 04 Jan 2013 10:10 PM PST Image: തിരുവനന്തപുരം: രത്‌നവ്യാപാരത്തിനിടെ ഹരിഹരവര്‍മ കൊല്ലപ്പെട്ട സംഭവത്തില്‍ അഞ്ചു പേര്‍ പിടിയില്‍. തമിഴ്‌നാട്, കര്‍ണാടക സ്വദേശികളാണ് പിടിയിലായത്. ഇവരെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞയാഴ്ചയാണ് കാഞ്ഞിരംപാറക്ക് സമീപത്തെ വീട്ടില്‍ ഹരിഹരവര്‍മ കൊല്ലപ്പെട്ടത്. ലോക്കല്‍ പൊലീസിന്റെ അന്വേഷണം പുരോഗമിക്കുംതോറും കേസ് കൂടുതല്‍ സങ്കീര്‍ണമാകുന്ന സാഹചര്യത്തില്‍ കേസ് െ്രെകംബ്രാഞ്ചിന് കൈമാറാന്‍ തീരുമാനിച്ചിരുന്നു. അതേസമയം കേസന്വേഷണം ക്രൈംബ്രാഞ്ചിനു വിടുന്നതായി സര്‍ക്കാര്‍ കഴിഞ്ഞദിവസം അറിയിച്ചെങ്കിലും ഉത്തരവ് ഇനിയും കൈമാറിയിട്ടില്ല. ഈ സാഹചര്യത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്. ഡിസംബര്‍ 24നാണ് സംഭവം. ബോധം കെടുത്തുന്നതിനിടെയുണ്ടായ ബലപ്രയോഗത്തിലാണ് വര്‍മ മരിച്ചത്. ക്‌ളോറോഫോം മണപ്പിച്ച ശേഷം കൈകള്‍ പുറകില്‍ കെട്ടാന്‍ ശ്രമിക്കുന്നതിനിടെ വര്‍മ നിലവിളിക്കുകയായിരുന്നു. ശബ്ദം പുറത്ത് കേള്‍ക്കാതിരിക്കാന്‍ കൊലയാളികള്‍ വര്‍മയുടെ മുഖത്തും കഴുത്തിലും കുത്തിപ്പിടിച്ചുവെന്നും ഇതാണ് മരണകാരണമെന്നുമാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. |
ബഹ്റൈനില്‍ ഇനി ഫുട്ബാള്‍ രാവുകള്‍.... Posted: 04 Jan 2013 09:35 PM PST Image: മനാമ: രാജാവ് ഹമദ് ബിന്‍ ഈസാ ആല്‍ഖലീഫയുടെ രക്ഷാധികാരത്തില്‍ ഗള്‍ഫ് കപ്പിന് ഇന്ന് റിഫ നാഷണല്‍ സ്റ്റേഡിയത്തില്‍ തുടക്കമാകുമ്പോള്‍ ബഹ്റൈന് അഭിമാനിക്കാനേറെ. ഗള്‍ഫ് കപ്പ് എന്ന ആശയം മുന്നോട്ട് വെക്കാനും 1970ല്‍ ആദ്യ ഗള്‍ഫ് കപ്പിന് ആതിഥ്യമരുളാനും ഭാഗ്യം സിദ്ധിച്ചത് ആതിഥേയ രാഷ്ട്രത്തിനായിരുന്നു. 21ാമത് ഗള്‍ഫ് കപ്പിന്‍െറ വിജയത്തിന് എല്ലാ പിന്തുണയും സഹായവും നല്‍കുമെന്ന് സുപ്രീം കൗണ്‍സില്‍ ഫോര്‍ യൂത്ത് ആന്‍ഡ് സ്പോര്‍ട്സ് ചെയര്‍മാന്‍ ശൈഖ് നാസര്‍ ബിന്‍ ഹമദ് ആല്‍ഖലീഫ പറഞ്ഞു. രാജാവിന്‍െറ രക്ഷാധികാരത്തില്‍ വൈകീട്ട് ആറിനാണ് ഉദ്ഘാടന ചടങ്ങ് ആരംഭിക്കുക. സ്റ്റേഡിയത്തിലെ ഗേറ്റുകള്‍ 5.30ന് അടക്കും. ഇതിന് മുമ്പ് എത്തുന്നവര്‍ക്ക് മാത്രമേ പ്രവേശനം നല്‍കൂ. ഉദ്ഘാടന ചടങ്ങിന് കൊഴുപ്പേകാന്‍ ഫ്രാന്‍സിലെ ‘സീഥന്‍ ഇവന്‍റ്’ എത്തിക്കഴിഞ്ഞു. ഇന്നലെ രാത്രി അവസാന വട്ട റിഹേഴ്സല്‍ നടന്നു. ചടങ്ങിന് വര്‍ണമേകാന്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി സംഘാടക സമിതി എക്സി. സെക്രട്ടറി മറിയം യൂസുഫ് പറഞ്ഞു. ചുരുങ്ങിയ സമയത്തിനുള്ളില്‍ നിറപ്പകിട്ടാര്‍ന്ന സാംസ്കാരിക പരിപാടികള്‍ അരങ്ങേറുമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. നാഷണല്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ ഗള്‍ഫ് കപ്പ് എക്സി. കമ്മിറ്റി ചെയര്‍മാന്‍ ശൈഖ് സല്‍മാന്‍ ബിന്‍ ഇബ്രാഹിം ആല്‍ഖലീഫ മീഡിയ സെന്‍റര്‍ ഉദ്ഘാടനം ചെയ്തു. മീഡിയ കമ്മിറ്റി ചെയര്‍മാന്‍ തൗഫീഖ് അല്‍സല്‍ഹിയും മാധ്യമ പ്രവര്‍ത്തകരും പങ്കെടുത്തു. നിരവധി രാജ്യങ്ങളില്‍നിന്നുള്ള പത്ര, ചാനല്‍ റിപ്പോര്‍ട്ടര്‍മാരും ഫോട്ടോഗ്രാഫര്‍മാരും ടൂര്‍ണമെന്‍റ് റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയിട്ടുണ്ട്. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |
No comments:
Post a Comment