സ്വാഗതം
WELCOME

News Update..

Saturday, January 19, 2013

ഡീസല്‍ വിലവര്‍ധന പിന്‍വലിക്കില്ലെന്ന് വീരപ്പ മൊയ്‌ലി Madhyamam News Feeds

ഡീസല്‍ വിലവര്‍ധന പിന്‍വലിക്കില്ലെന്ന് വീരപ്പ മൊയ്‌ലി Madhyamam News Feeds

Link to

ഡീസല്‍ വിലവര്‍ധന പിന്‍വലിക്കില്ലെന്ന് വീരപ്പ മൊയ്‌ലി

Posted: 19 Jan 2013 01:00 AM PST

ജയ്പൂര്‍: ഡീസല്‍ വിലവര്‍ധന പിന്‍വലിക്കുന്ന പ്രശ്‌നമേയില്ലെന്ന് പെട്രോളിയം മന്ത്രി വീരപ്പ മൊയ്‌ലി. ഡീസല്‍- പെട്രോളിയം ഉത്പന്നങ്ങളുടെ 83 ശതമാനം ഇറക്കുമതി ചെയ്യുമ്പോഴും ലോകത്ത് ഏറ്റവും കുറഞ്ഞ വിലക്ക് ഡീസല്‍ വില്‍ക്കുന്ന ഒരേയൊരു രാജ്യം ഇന്ത്യയാണെന്നും അദ്ദേഹം പറഞ്ഞു.

മണ്ണെണ്ണക്ക് ഇപ്പോഴും സര്‍ക്കാര്‍ സബ്‌സിഡി നല്‍കുന്നുണ്ട്. സബ്‌സിഡി നിരക്കില്‍ ആറു പാചകവാതക സിലണ്ടര്‍ മതിയാകില്ലെന്ന ജനങ്ങളുടെ ആവശ്യം പരിഗണിച്ച് ഇത് ഒമ്പതാക്കി. വില വര്‍ധിപ്പിക്കാതെയാണു സിലിണ്ടറുകളുടെ എണ്ണം കൂട്ടിയത്. എന്‍.ഡി.എയുടെ കാലം മുതല്‍ തന്നെ ഡീസല്‍ വില നിയന്ത്രണം നീക്കാന്‍ നടപടികള്‍ ആരംഭിച്ചിരുന്നു- ചിന്തന്‍ ശിബിരത്തില്‍ പങ്കെടുക്കാനെത്തിയ മൊയ്‌ലി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

വിലവര്‍ധന പിന്‍വലിച്ചാല്‍ രാജ്യം ധനക്കമ്മി വര്‍ധിച്ച് പാപ്പരാകുമെന്നും അദ്ദേഹം ചൂണ്ടികാട്ടി.
 

ട്രാഫിക് നിയമലംഘനം: കാമറക്കണ്ണില്‍പ്പെട്ടത് എണ്ണൂറിലധികംപേര്‍

Posted: 19 Jan 2013 12:52 AM PST

കൊല്ലം: ട്രാഫിക് നിയമലംഘനത്തിന് സിറ്റി പൊലീസിന്‍െറ കാമറാകണ്ണില്‍ പെട്ടവര്‍ എണ്ണൂറിലധികം. ഇതില്‍ 838 പേര്‍ക്ക് നോട്ടീസ് നല്‍കി.
ഡിസംബര്‍ ആദ്യവാരം പബ്ളിക് അനൗണ്‍സ്മെന്‍റ് സിസ്റ്റം വഴി സിറ്റിയിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം ട്രാഫിക് ബോധവത്കരണം നടത്തിയിരുന്നു. ജനുവരി ഒന്നുമുതലാണ് നിയമലംഘനങ്ങള്‍ക്ക് പിഴ ഈടാക്കിത്തുടങ്ങിയത്. ദിവസേന നൂറോളം  കേസുകളാണ് തെളിവുസഹിതം പിടികൂടുന്നത്.കുറ്റക്കാര്‍ക്ക് വിശദമായ നോട്ടീസ് പോസ്റ്റ് വഴി വീട്ടിലെത്തിക്കും.
ഒരാഴ്ചത്തെ കണക്കനുസരിച്ച് ഹെല്‍മറ്റ് ധരിക്കാതെ ടൂവീലര്‍ ഓടിച്ചവര്‍ 456,. സീറ്റ് ബെല്‍റ്റ് ഇടാത്തവര്‍ 203, സിഗ്നല്‍ ലംഘനം 149, സീബ്രാ ലൈനില്‍ വാഹനം നിര്‍ത്തിയവര്‍ 25, ഇടിച്ചിട്ട് നിര്‍ത്താതെ പോയ വാഹനം പിടികൂടിയത് -അഞ്ച് എന്നിങ്ങനെയാണ്. നിലവില്‍ സിറ്റിയിലെ 14 പ്രധാന കേന്ദ്രങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള കാമറയിലൂടെ കണ്ടെത്തിയ നിയമലംഘനങ്ങള്‍ക്കാണ് നോട്ടീസ് നല്‍കിയത്.സിറ്റിപൊലീസ് കമീഷണര്‍ ദേബേഷ്കുമാര്‍ ബെഹ്റ, അസി. കമീഷണര്‍ ബി. കൃഷ്ണകുമാര്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍ സിറ്റിയിലെ കേന്ദ്രങ്ങളില്‍ നിരീക്ഷണകാമറകള്‍ സ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്.
പൊതുനിരത്തില്‍ അലക്ഷ്യമായി മാലിന്യം വലിച്ചെറിയുന്നവരെ പിടികൂടാനും നിരീക്ഷണകാമറകള്‍ സഹായകമാകും. കോര്‍പറേഷന്‍ പരിധിയില്‍ 200 ഓളം നിരീക്ഷണകാമറകള്‍ കൂടി സ്ഥാപിക്കും.
 

പത്തനംതിട്ട നഗരസഭാ കൗണ്‍സിലില്‍ പ്രതിപക്ഷ പ്രതിഷേധം, കൈയാങ്കളി

Posted: 19 Jan 2013 12:50 AM PST

പത്തനംതിട്ട: നഗരോത്സവവുമായി ബന്ധപ്പെട്ട മുഴുവന്‍ കണക്കുകളും കൗണ്‍സിലില്‍ അവതരിപ്പിക്കണമെന്നാവശ്യപ്പെട്ട് എല്‍.ഡി.എഫ്-ബി.ജെ.പി അംഗങ്ങള്‍ പത്തനംതിട്ട നഗരസഭാ കൗണ്‍സില്‍ ഹാള്‍ ഉപരോധിച്ചതിനെ തുടര്‍ന്ന് സംഘര്‍ഷം.
ഉപരോധത്തിനിടെ കൗണ്‍സില്‍ ഹാളിലേക്ക് പ്രവേശിക്കാനെത്തിയ ഭരണകക്ഷിയംഗങ്ങളും പ്രതിപക്ഷാംഗങ്ങളും തമ്മില്‍ കൈയാങ്കളി നടന്നു. രണ്ട് അംഗങ്ങളുടെ ഷര്‍ട്ട് വലിച്ചുകീറി. കൗണ്‍സില്‍ ഹാളിലേക്ക് പൊലീസ് എത്തിയത് പ്രതിപക്ഷത്തിന്‍െറ വിമര്‍ശത്തിനും ഇടയാക്കി.
രാവിലെ 10.30 ഓടെയാണ്  ഉപരോധം ആരംഭിച്ചത്. കൗണ്‍സില്‍ ഹാളിന്‍െറ ഗ്രില്ല് അടച്ചശേഷം മുന്നിലിരുന്ന് ഇവര്‍ ചെയര്‍മാനെതിരെ മുദ്രാവാക്യം വിളിക്കാന്‍ തുടങ്ങി. 2013 വാര്‍ഷിക പദ്ധതിയില്‍പ്പെട്ട പൊതുമരാമത്ത് പണികളെ സംബന്ധിച്ച ടെന്‍ഡര്‍ വിഷയം  ചര്‍ച്ച ചെയ്യാനാണ് വെള്ളിയാഴ്ച അടിയന്തര കൗണ്‍സില്‍ യോഗം വിളിച്ചത്. എന്നാല്‍, നഗരോത്സവവുമായി ബന്ധപ്പെട്ട് അഴിമതി ആരോപണം ഉയര്‍ന്ന സ്ഥിതിക്ക് വ്യക്തമായ കണക്കുകള്‍ അവതരിപ്പിച്ചശേഷമേ കൗണ്‍സില്‍ ചേരാന്‍ അനുവദിക്കൂവെന്നായിരുന്നു എല്‍.ഡി.എഫ്-ബി.ജെ.പി നിലപാട്.
കൗണ്‍സില്‍ യോഗത്തിന് ചെയര്‍മാന്‍ അഡ്വ.എ.സുരേഷ്കുമാറിന്‍െറ നേതൃത്വത്തില്‍ ഭരണകക്ഷിയംഗങ്ങള്‍ കടന്നുവന്നപ്പോള്‍ ഉപരോധക്കാര്‍ കടത്തിവിടാന്‍ തയാറായില്ല. ഇത് ഉന്തിനും തള്ളിനും കൈയാങ്കളിക്കും കാരണമാകുകയായിരുന്നു. പിടിവലിക്കിടെ ഭരണകക്ഷിയിലെ എം.സി. ഷെരീഫിന്‍െറയും പ്രതിപക്ഷത്തെ ആര്‍. സാബുവിന്‍െറയും ഷര്‍ട്ടുകള്‍ കീറി.
ഉച്ചത്തില്‍ മുദ്രാവാക്യം വിളികള്‍ ഉയര്‍ന്നതോടെ ചെയര്‍മാന്‍ പൊലീസിനെ വിളിച്ചു. പത്തനംതിട്ട ഡിവൈ.എസ്.പി  ആര്‍. ചന്ദ്രശേഖരന്‍െറ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്ത് എത്തി ഉപരോധം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടെങ്കിലും പ്രതിപക്ഷം വഴങ്ങിയില്ല. തുടര്‍ന്ന് ബലംപ്രയോഗിച്ച് നീക്കാന്‍ ശ്രമിച്ചത് കൂടുതല്‍ പ്രതിഷേധത്തിന് കാരണമായി.
ഈ സമയം ചെയര്‍മാന്‍െറ നേതൃത്വത്തില്‍ മറ്റൊരു മുറിയില്‍ കൗണ്‍സില്‍ചേര്‍ന്നു.  
ഉപരോധ സമരം എല്‍.ഡി.എഫ് പാര്‍ലമെന്‍ററി പാര്‍ട്ടി ലീഡര്‍ അഡ്വ.ടി.സക്കീര്‍ ഹുസൈന്‍ ഉദ്ഘാടനം ചെയ്തു. നഗരോത്സവത്തില്‍ 50ലക്ഷത്തോളം രൂപ സമാഹരിച്ചെന്ന് അദ്ദേഹം ആരോപിച്ചു. എന്നാല്‍, 12.5 ലക്ഷം രൂപ മാത്രമെ ദുരിതാശ്വാസനിധിയിലേക്ക് ലഭിച്ചുള്ളൂവെന്ന ഭരണ സമിതിയുടെ വാദം വിജിലന്‍സ് അന്വേഷിക്കണം. 125 ജീവനക്കാരെപരിപാടി നടത്തിപ്പിന് നിയോഗിച്ചത് മൂലം നഗരസഭ നികുതി പിരിവ് തടസപ്പെട്ടു.
സാമ്പത്തിക പ്രതിസന്ധിയുള്ള നഗരസഭക്ക് ഇത് മൂലം  ലക്ഷങ്ങളുടെ ബാധ്യതയുണ്ടായി.  സെക്രട്ടറിയുടെ സേവനവും ഓഫിസില്‍ ലഭിച്ചില്ല. വരവുചെലവും ജീവനക്കാരുടെ ഡ്യൂട്ടി സംബന്ധമായ വിഷയങ്ങളും ഓഡിറ്റിങ്ങിന് വിധേയമാക്കണമെന്നും സക്കീര്‍ ഹുസൈന്‍ ആവശ്യപ്പെട്ടു.  വരും ദിവസങ്ങളില്‍ ശക്തമായ സമരവുമായി മുന്നോട്ടുപോകുമെന്ന് സക്കീര്‍ ഹുസൈന്‍ പറഞ്ഞു. പി.കെ. അനീഷ്, കെ.അനില്‍കുമാര്‍, ആര്‍. സാബു, ബി. ജെ.പി അംഗങ്ങളായ ബാബു വിളവിനാല്‍, കെ.ജി. പ്രകാശ് എന്നിവരും സംസാരിച്ചു. ഉച്ചക്ക് 12.30ഓടെ ഉപരോധം അവസാനിപ്പിച്ചു.

ബസ് സ്റ്റാന്‍ഡില്‍ വെളിച്ചമില്ല; യാത്രക്കാര്‍ ഇരുട്ടില്‍ തപ്പുന്നു

Posted: 19 Jan 2013 12:32 AM PST

തൊടുപുഴ: നഗരസഭാ ബസ്സ്റ്റാന്‍ഡില്‍ രാത്രി വെളിച്ചമില്ലാത്തത് യാത്രക്കാരെ വലക്കുന്നു. ബസ് സ്റ്റാന്‍ഡില്‍ വഴിവിളക്കുകള്‍ സ്ഥാപിക്കാന്‍ നഗരസഭാ അധികൃതര്‍ നടപടി സ്വീകരിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം.
ബസ് സ്റ്റാന്‍ഡ് ഷോപ്പിങ് കോംപ്ളക്സിലെ വ്യാപാരസ്ഥാപനങ്ങള്‍ രാത്രി അടച്ചുകഴിഞ്ഞാല്‍ ബസുകളില്‍ കയറാന്‍ എത്തുന്നവര്‍ ഇരുട്ടില്‍ തപ്പുകയാണ്.
 വെയ്റ്റിങ് റൂമുകളിലും വെളിച്ചമില്ലാത്തതിനാല്‍ സന്ധ്യകഴിഞ്ഞാല്‍ സ്ത്രീ യാത്രക്കാര്‍ക്കും ഇവിടെ ബസ് കാത്തുനില്‍ക്കാന്‍ കഴിയാത്ത സ്ഥിതിയുണ്ട്. ഇരുട്ടില്‍ സാമൂഹികവിരുദ്ധരുടെ ശല്യവുമുണ്ട്.

വിവാഹം രജിസ്റ്റര്‍ ചെയ്യാനെത്തിയവരെ ചെയര്‍മാന്‍ മര്‍ദിച്ചെന്ന്; നഗരസഭയില്‍ ബഹളം

Posted: 19 Jan 2013 12:29 AM PST

കോട്ടയം: നഗരസഭയില്‍ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ എത്തിയ മകനെയും പിതാവിനെയും ചെയര്‍മാന്‍ മര്‍ദിച്ചെന്ന് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍. പ്രശ്നം പരിഹരിക്കാന്‍ ചെയര്‍മാന്‍ ഇടപെട്ടതേയുള്ളൂവെന്ന് ഭരണപക്ഷം. വാക്കേറ്റം കൈയാങ്കളിയിലേക്ക് നീങ്ങുന്നതിനിടെ മര്‍ദനമേറ്റെന്ന് പറയുന്നവര്‍ അപ്രത്യക്ഷരായി. കോട്ടയം നഗരസഭയില്‍ വെള്ളിയാഴ്ച വൈകുന്നേരം 4.45 ഓടെയാണ് നാടകീയ സംഭവങ്ങള്‍. കുടമാളൂര്‍ മങ്ങാടിയില്‍ വിപിന്‍ ശിവപ്രസാദ് ശിവയുടെ വിവാഹ സര്‍ട്ടിഫിക്കറ്റിനായി ഇയാളും പിതാവ് പ്രസാദന്‍ നായരും നഗരസഭാ രജിസ്ട്രാറുടെ ഓഫിസില്‍ എത്തിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. സര്‍ട്ടിഫിക്കറ്റ് നല്‍കിയതില്‍ കാലതാമസം ആരോപിച്ച് പ്രസാദന്‍ നായരും വിപിനും നഗരസഭാവളപ്പില്‍ ബഹളം വെച്ചതായി പറയുന്നു. ഈസമയം പുറത്തെത്തിയ ചെയര്‍മാന്‍ സന്തോഷ് കുമാര്‍ പ്രശ്നത്തില്‍ ഇടപെട്ടു.
വാക്കേറ്റത്തെത്തുടര്‍ന്ന് സന്തോഷ് കുമാര്‍ പ്രസാദന്‍ നായരെയും വിപിനെയും മര്‍ദിക്കുകയും ഇരുവരെയും തള്ളി നഗരസഭക്ക് പുറത്താക്കുകയും ചെയ്തതായി കൗണ്‍സിലര്‍ അഡ്വ. ഷീജാ അനില്‍ പറയുന്നു. എന്നാല്‍, പ്രതിപക്ഷം രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണെന്നും താന്‍ പ്രശ്നത്തില്‍ ഇടപെട്ട് പിതാവിനെയും മകനെയും പറഞ്ഞയച്ചതേയുള്ളൂവെന്നും ചെയര്‍മാന്‍ പറയുന്നു.
സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ കാലതാമസം നേരിടുന്നെന്ന പരാതിയുമായി പ്രസാദന്‍ നായരും ഭാര്യയും രാവിലെ തന്നെ വന്നുകണ്ടിരുന്നു. പരാതി പരിഹരിക്കാന്‍ ജീവനക്കാരോട് ആവശ്യപ്പെടുകയും ചെയ്തു. ഇതനുസരിച്ച് അവധിയിലായിരുന്ന രജിസ്ട്രാര്‍ വി.സി.അനൂപ് ഉച്ചക്ക് എത്തി സര്‍ട്ടിഫിക്കറ്റ് ശരിയാക്കിവെച്ചു. എന്നാല്‍, സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ എത്തിയപ്പോള്‍ ജീവനക്കാരുമായി പ്രസാദന്‍ നായര്‍ വാക്കേറ്റം നടത്തി. പ്രശ്നം പരിഹരിച്ച് പറഞ്ഞയക്കുക മാത്രമാണ് ചെയ്തതെന്ന് സന്തോഷ് കുമാര്‍ പറഞ്ഞു.
കഴിഞ്ഞ ബുധനാഴ്ചയാണ് വിപിന്‍െറ വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിന് പ്രസാദന്‍നായര്‍ നഗരസഭയില്‍ എത്തിയത്. എന്നാല്‍, മതിയായ രേഖകളില്ലാത്തതിനാല്‍ ചെയ്യാനാകില്ലെന്ന് ജീവനക്കാര്‍ അറിയിച്ചു. ഇതോടെ തിരികെപ്പോയ പ്രസാദന്‍നായര്‍ വെള്ളിയാഴ്ച രാവിലെ ഭാര്യയുമൊത്ത് വീണ്ടും എത്തി ചെയര്‍മാനെ കണ്ടു. ചെയര്‍മാന്‍െറ നിര്‍ദേശപ്രകാരം രജിസ്ട്രാര്‍ ഓഫിസില്‍ രേഖകള്‍ ഹാജരാക്കി മടങ്ങി. വൈകുന്നേരം സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ വിപിനും പ്രസാദന്‍ നായരും എത്തിയതോടെയാണ് പ്രശ്നം വഷളായത്. സര്‍ട്ടിഫിക്കറ്റുമായി പുറത്തിറങ്ങിയപ്പോള്‍ ഇവര്‍ അസഭ്യം പറഞ്ഞതായി ജീവനക്കാര്‍ പറഞ്ഞു. എന്നാല്‍, ഇവര്‍ സര്‍ട്ടിഫിക്കറ്റില്‍ സീല്‍ചെയ്യാതെയാണ് പുറത്തിറങ്ങിയത്. സീല്‍ചെയ്യുന്നതിന് തിരികെ കയറിയ ഇവരോട് ജീവനക്കാര്‍ കയര്‍ത്തു. സീല്‍ചെയ്ത് വാങ്ങി പുറത്തെത്തിയപ്പോഴാണ് വിപിനും പിതാവും നഗരസഭാ വളപ്പില്‍ വീണ്ടും ബഹളം ഉണ്ടാക്കിയത്. അതോടെ സ്ഥലത്തുണ്ടായിരുന്ന കൗണ്‍സിലര്‍മാരും ജീവനക്കാരും ചുറ്റും കൂടി. ഈ സമയം പുറത്തെത്തിയ ചെയര്‍മാന്‍ പ്രശ്നത്തില്‍ ഇടപെടുകയായിരുന്നു. ചെയര്‍മാന്‍ മര്‍ദിച്ചതായി ആരോപിച്ച് പ്രതിപക്ഷ കൗണ്‍സിലര്‍മാരും ഇവരെ എതിര്‍ത്ത് ഭരണപക്ഷ കൗണ്‍സിലര്‍മാരും വാഗ്വാദം ആരംഭിച്ചതോടെ മര്‍ദനമേറ്റെന്ന് പറയുന്ന പിതാവും മകനും അപ്രത്യക്ഷരാവുകയായിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ നഗരസഭാ കവാടത്തില്‍ ധര്‍ണ സംഘടിപ്പിച്ചു. ജീവനക്കാരെ അസഭ്യം പറഞ്ഞതിന് വെസ്റ്റ്പൊലീസ് കേസെടുത്തിട്ടുണ്ട്.

കാന്‍സര്‍ രോഗികളായ കയര്‍ തൊഴിലാളികള്‍ക്ക് ചികിത്സാ സഹായം പരിഗണനയില്‍ -മന്ത്രി

Posted: 19 Jan 2013 12:11 AM PST

ചേര്‍ത്തല: കാന്‍സര്‍ രോഗികളായ കയര്‍തൊഴിലാളികള്‍ക്ക് ചികിത്സാ സഹായം നല്‍കുന്നത് സര്‍ക്കാര്‍ പരിഗണിക്കുമെന്ന് മന്ത്രി അടൂര്‍ പ്രകാശ്. ചേര്‍ത്തലയില്‍ ചെറുകിട ഉല്‍പ്പാദക സഹകരണസംഘങ്ങള്‍ക്ക് അനുവദിച്ച മാര്‍ക്കറ്റ് ഡെവലപ്മെന്‍റ് അസിസ്റ്റന്‍റിന്‍െറയും കയര്‍തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് വഴി നടപ്പാക്കുന്ന ക്ഷേമപദ്ധതികളുടെ വിതരണോദ്ഘാടനവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
 കയര്‍ തൊഴിലാളികളുടെ ആരോഗ്യകാര്യത്തില്‍ സര്‍ക്കാര്‍ പ്രത്യേകശ്രദ്ധ ചെലുത്തും. മേഖലയില്‍ വരുമാനം ഉറപ്പാക്കുന്ന പദ്ധതി ആവിഷ്കരിച്ചത് ഇതിന്‍െറ ഭാഗമാണ്. കയര്‍സംഘങ്ങള്‍ തൊഴിലാളികള്‍ക്ക് നല്‍കുന്ന വേതനത്തോടൊപ്പം കുറഞ്ഞ കൂലി ഉറപ്പാക്കാന്‍ സര്‍ക്കാര്‍ അവരുടെ അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കുന്ന പദ്ധതിയാണിത്.
മൂന്നേമുക്കാല്‍ ലക്ഷം പേര്‍ കയര്‍മേഖലയില്‍ ഉണ്ടെങ്കിലും വരുമാന പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തവര്‍ കുറവാണ്. തൊഴിലാളികളുടെ എണ്ണത്തിലുണ്ടായ കുറവ് സംഘടനകള്‍ ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു.
പി.തിലോത്തമന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. കയര്‍ ബോര്‍ഡ് ചെയര്‍മാന്‍ പ്രഫ.ജി. ബാലചന്ദ്രന്‍, മുന്‍ എം. എല്‍. എ എ.എ. ഷൂക്കൂര്‍, എ.ബി.സി വൈസ് ചെയര്‍മാന്‍ എം.കെ. അബ്ദൂല്‍ ഗഫൂര്‍, കേരള കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ എ.കെ. രാജന്‍, കയര്‍ കോര്‍പറേഷന്‍ ചെയര്‍മാന്‍ കെ.അര്‍. രാജേന്ദ്രപ്രസാദ്, നഗരസഭാ ചെയര്‍പേഴ്സണ്‍ ജയലക്ഷ്മി അനില്‍കുമാര്‍, വൈസ് ചെയര്‍മാന്‍ അഡ്വ.കെ.ജെ. സണ്ണി, കയര്‍ ഡയറക്ടര്‍ ഡോ. കെ. മദനന്‍, വി.സി. അലോഷ്യസ്, പി.ടി. ജോസഫ്, കെ.എം. പങ്കജാക്ഷന്‍, ആര്‍. ശശിധരന്‍, അമ്മിണി ശശി, ജി.എന്‍. നായര്‍, മുഞ്ഞിനാട് രാമചന്ദ്രന്‍, സുബ്രഹ്മണ്യം, കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചീഫ് എക്സിക്യൂട്ടീവ് എം.ജെ. മത്തായി എന്നിവര്‍ പങ്കെടുത്തു.
 

കലോല്‍സവം: കോഴിക്കോടിനെ പിന്തള്ളി തൃശൂരിന്റെ മുന്നേറ്റം

Posted: 18 Jan 2013 11:30 PM PST

Image: 

മലപ്പുറം: കൗമാരകലാമേള ആറാം ദിവസത്തിലെത്തിയപ്പോള്‍ മത്സരാര്‍ഥികളെയും കാണികളെയും ആകാംക്ഷയിലാഴ്ത്തി ഇതുവരെ മുന്നിട്ടു നിന്നിരുന്ന കോഴിക്കോടിനെ പിന്തള്ളി തൃശൂര്‍ ഒന്നാം സ്ഥാനത്തെത്തി. തൃശൂര്‍ 760 പോയന്‍്റു നേടിയപ്പോള്‍ തൊട്ടുപിറകില്‍ 758 പോയിന്‍റുമായാണ് കോഴിക്കോടിന്‍െറ സ്ഥാനമിപ്പോള്‍.

ദിവസങ്ങളായി രണ്ടാം സ്ഥാനം നിലനിര്‍ത്തിയിരുന്ന പാലക്കാട് 744 പോയന്‍േറാടെ ശനിയാഴ്ച രാവിലെ മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 738 പോയന്‍റുമായി  മലപ്പുറം നാലാം സ്ഥാനത്ത് തുടരുകയാണ്.

മറ്റു ജില്ലകളുടെ പോയന്‍റ് നില: കണ്ണൂര്‍ (723), എറണാകുളം (721), കോട്ടയം (691), തിരുവനന്തപുരം (683), ആലപ്പുഴ (674), കാസര്‍കോട് (656), കൊല്ലം (651), വയനാട് (622), പത്തനംതിട്ട (589),ഇടുക്കി (570).

362 പോയന്റേടെ ഹൈസ്കൂള്‍ വിഭാഗത്തില്‍ തൃശൂരാണ് ഒന്നാം സ്ഥാനത്ത്. 356 പോയന്‍്റുള്ള പാലക്കാട് രണ്ടാം സ്ഥാനത്തും, 352 പോയന്‍്റുള്ള കോഴിക്കോട് മൂന്നാം സ്ഥാനത്തുമാണ്. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 406 പോയന്‍്റ് നേടി കോഴിക്കോട് തന്നെയാണ് മുന്നില്‍. 398 പോയന്‍്റുമായി തൃശൂര്‍ രണ്ടാം സ്ഥാനത്തും 391 പോയന്‍്റുമായി മലപ്പുറം മൂന്നാം സ്ഥാനത്തുമാണ്.

സംസ്കൃത കലോത്സവത്തില്‍ 80 പോയന്‍്റുമായി പാലക്കാടും കണ്ണൂരും ഒപ്പത്തിനൊപ്പം മുന്നേറുന്നു. തൊട്ടടുത്ത സ്ഥാനത്ത് 78 പോയന്‍്റ് വീതം നേടി തൃശൂര്‍, മലപ്പുറം, കാസര്‍കോട്, കോട്ടയം ജില്ലകളുമുണ്ട്.

വേനല്‍ കനത്തു; തീപിടിത്തം പതിവായി

Posted: 18 Jan 2013 11:29 PM PST

കളമശേരി: വേനല്‍ കനത്തതോടെ കളമശേരിയുടെ വിവിധ ഭാഗങ്ങളില്‍ തീപിടിത്തം പതിവായി. ഉണങ്ങിയ പുല്‍ക്കൂട്ടത്തിനും കാടുകള്‍ക്കുമാണ് തീപിടിക്കുന്നത്. ചില സാമൂഹിക വിരുദ്ധര്‍ തീയിടുന്നതാണെന്ന് ആക്ഷേപമുണ്ട്. വെള്ളിയാഴ്ച ഉച്ചക്ക് രണ്ടോടെ കളമശേരി ചേനക്കാല പാടത്ത് തീപിടിച്ചു. രണ്ട് അഗ്നിശമന വിഭാഗം ഒരു മണിക്കൂര്‍ പരിശ്രമിച്ചാണ് തീയണച്ചത്.
തീയില്‍നിന്ന് ഉയര്‍ന്ന കട്ടപ്പുക പാടത്തിന് സമീപത്തെ താമസക്കാരെ ബുദ്ധിമുട്ടിലാക്കി. കഴിഞ്ഞ ദിവസങ്ങളില്‍ സീപോര്‍ട്ട് റോഡരികിലും എച്ച്.എം.ടി കമ്പനിക്ക് സമീപത്തും മുട്ടം പാലത്തിന് സമീപത്തും തീപിടിത്തം ഉണ്ടായിരുന്നു. മുട്ടത്തുണ്ടായ തീപിടിത്തത്തില്‍ ബി.എസ്.എന്‍.എല്ലിന്‍െറ അഞ്ച് ഒപ്റ്റിക്കല്‍ ഫൈബര്‍ കേബ്ളുകള്‍ കത്തിനശിച്ചു.

ഗാഡ്ഗില്‍ റിപ്പോര്‍ട്ട് അപ്രായോഗികമെന്ന് സര്‍ക്കാര്‍

Posted: 18 Jan 2013 11:15 PM PST

Image: 

തിരുവനന്തപുരം: മാധവ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് കേരളത്തെ സംബന്ധിച്ച് പല കാര്യങ്ങളിലും അപ്രായോഗികമാണെന്ന് സര്‍ക്കാര്‍. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെക്കുറിച്ച് പഠനം നടത്തുന്ന കസ്തൂരി രംഗന്‍ സമിതിയുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം അറിയിച്ചത്.

മുഖ്യമന്ത്രിയെക്കൂടാതെ ധനമന്ത്രി കെ.എം മാണി, മന്ത്രി കെ.ബി ഗണേഷ് കുമാര്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

സംസ്ഥാന സര്‍ക്കാരിന്റെആവശ്യം പരിഗണിച്ച് സമിതി ഇടുക്കി, വയനാട് ജില്ലകള്‍ സന്ദര്‍ശിക്കും. നേരത്തെ ഡോ. കസ്തൂരി രംഗന്‍െറ നേതൃത്വത്തിലുള്ള ആറംഗ സംഘം അതിരപ്പിള്ളി പദ്ധതി പ്രദേശം സന്ദര്‍ശിച്ചിരുന്നു. അതിരപ്പിള്ളിയില്‍ ജലവൈദ്യുത പദ്ധതി സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥലം അതീവ പരിസ്ഥിതി പ്രധാന മേഖലയിലാണന്നാണ് ഗാഡ്ഗില്‍ കമ്മിറ്റിയുടെ കണ്ടെത്തല്‍.
 

കണ്ടല്‍കാട് നശീകരണത്തിനെതിരെ നാട്ടുകാര്‍ രംഗത്ത്

Posted: 18 Jan 2013 11:14 PM PST

കൊടുങ്ങല്ലൂര്‍:  കണ്ടല്‍കാട് നശീകരണത്തിനും പുഴ കൈയേറ്റത്തിനുമെതിരെ  നാട്ടുകാര്‍ രംഗത്തെത്തി.
 ശ്രീനാരായണപുരം ഗ്രാമപഞ്ചായത്തിലെ കോതപറമ്പ് കിഴക്ക് കനോലികനാല്‍ തീരത്ത് സ്വകാര്യവ്യക്തി  ഭൂമി കൈയേറി കണ്ടല്‍കാട് നശിപ്പിക്കുന്നതിന് റവന്യൂ അധികൃതരുടെ ഒത്താശയോടെയാണ്. ഏക്കര്‍കണക്കിന് സ്ഥലത്ത് നിലനിന്നിരുന്ന കണ്ടല്‍കാടുകളാണ് നശിപ്പിച്ചത്.
ഇതിന് ശേഷം കനോലികനാല്‍ തീരം വന്‍തോതില്‍ വളച്ചെടുത്ത് കൈയേറാനുള്ള നീക്കമാണ്. തോടും ചിറയും നിരത്തിയ നിലയിലാണ്.
പ്രദേശവാസികള്‍ രംഗത്തെത്തിയതോടെ വിവരം ലഭിച്ച് വി.എസ്. സുനില്‍കുമാര്‍ എം.എല്‍.എ   സ്ഥലത്തെത്തി. തഹസില്‍ദാര്‍ ഉള്‍പ്പെടെ റവന്യൂ ഉദ്യോഗസ്ഥരും എത്തി. തുടര്‍ന്ന് അനധികൃത പ്രവൃത്തികള്‍ തടഞ്ഞു.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP