സ്വാഗതം
WELCOME

News Update..

Friday, January 18, 2013

തുമ്മിയാല്‍ തെറിക്കാത്ത രോഗം Madhyamam News Feeds

തുമ്മിയാല്‍ തെറിക്കാത്ത രോഗം Madhyamam News Feeds

Link to

തുമ്മിയാല്‍ തെറിക്കാത്ത രോഗം

Posted: 18 Jan 2013 01:26 AM PST

Image: 

മനുഷ്യരാശിക്ക് ദീര്‍ഘകാലം വെല്ലുവിളി  ഉയര്‍ത്തിയ കാന്‍സര്‍ പോലുള്ള മാരകമായ രോഗങ്ങളെ ഒരു പരിധിവരെ കീഴടക്കാന്‍ ആധുനിക വൈദ്യശാസ്ത്രത്തിന് കഴിഞ്ഞിട്ടുണ്ടെങ്കിലും മനുഷ്യചരിത്രത്തോളം തന്നെ പഴക്കമുള്ള ജലദോഷം എന്ന നിസ്സാര രോഗത്തെ ഇല്ലാതാക്കാനോ പൂര്‍ണമായി ചികിത്സിച്ചുമാറ്റാനോ മരുന്നുകള്‍ക്കോ ഗവേഷണഫലങ്ങള്‍ക്കോ കഴിഞ്ഞിട്ടില്ല. ലോകത്താകമാനമുള്ള ഗവേഷകരും മരുന്നു നിര്‍മാണ കമ്പനികളും കോടികള്‍ ചെലവിട്ട് പരീക്ഷണങ്ങളും ഗവേഷണങ്ങളും നടത്തിയിട്ടും അതിനൊന്നും പിടിതരാതെ മുന്നേറുകയാണ് ഈ  രോഗം.
ശരാശരി ആരോഗ്യമുള്ള ഒരു വ്യക്തിക്ക് വര്‍ഷത്തില്‍ രണ്ടുമുതല്‍ അഞ്ചുതവണ വരെ ജലദോഷം പിടിപെടുന്നു. മൂക്കൊലിപ്പ്, തുമ്മല്‍, പനി, തലവേദന,കണ്ണുകള്‍ക്ക് ചൊറിച്ചില്‍ തുടങ്ങിയ ലക്ഷണങ്ങളോടെ ആരംഭിക്കുന്ന ജലദോഷം ലോകത്തിന്‍െറ എല്ലാ ഭാഗങ്ങളിലും കണ്ടുവരുന്നുണ്ട്. ചികിത്സിച്ചാല്‍ ഒരാഴ്ചയും ചികിത്സിച്ചില്ലെങ്കില്‍ ഏഴുദിവസവുംകൊണ്ട് മാറുന്ന രോഗമാണ് ജലദോഷമെന്ന് പഴമക്കാര്‍ പറയുന്നിടത്ത് തന്നെയാണ് ഇപ്പോഴും ഈ രോഗത്തെക്കുറിച്ചുള്ള യാഥാര്‍ഥ്യം. ചുരുക്കത്തില്‍ ജലദോഷത്തിന്‍െറ ലക്ഷണങ്ങള്‍ കുറക്കുവാനുള്ള ചില മരുന്നുകളല്ലാതെ രോഗം പൂര്‍ണമായി മാറ്റാനുള്ള ഒറ്റമൂലികള്‍ ഒന്നും തന്നെ ഇതുവരെ കണ്ടെത്തിയിട്ടില്ല.
പുരാതന കാലം മുതല്‍ക്കുതന്നെ ഈ രോഗം മനുഷ്യനെ നിരന്തരം പിടികൂടിയിരുന്നതിന്‍െറ തെളിവുകള്‍ ചരിത്രത്തിലുണ്ട്. ക്രിസ്തുവിന് മുമ്പ് അഞ്ചാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഗ്രീക്ക് ശാസ്ത്രജ്ഞനും വൈദ്യശാസ്ത്രത്തിന്‍െറ പിതാവ് എന്നറിയപ്പെടുന്നയാളുമായ ഹിപ്പോക്രേറ്റസ് ജലദോഷത്തെക്കുറിച്ച് രേഖപ്പെടുത്തിയിട്ടുണ്ട്. ആയുര്‍വേദത്തില്‍ ച്യവനമഹര്‍ഷിയും ധന്വന്തരിയും ജലദോഷത്തെക്കുറിച്ച് പറഞ്ഞിട്ടുണ്ട്.
തുടക്കകാലത്ത് ബാക്ടീരിയ മൂലമുണ്ടാകുന്ന രോഗമാണെന്ന് കരുതിയിരുന്നെങ്കിലും 19ാം നൂറ്റാണ്ടിന്‍െറ ആരംഭത്തോടെ ജലദോഷത്തിന് കാരണമാകുന്നത് ഒരുതരം വൈറസുകളാണെന്ന് കണ്ടെത്തി. പിന്നീട് ഇതിന്‍െറ ചുവടുപിടിച്ചു നടന്ന ഗവേഷണങ്ങള്‍ നൂറുകണക്കിന്  വൈറസുകള്‍ ഈ രോഗം പരത്തുന്നതായി കണ്ടെത്തി.  റൈനോ വൈറസ്, കൊറോണാ വൈറസ്, പാരാമിക്സോ വൈറസ്, എക്കൊ വൈറസ് എന്ന് തുടങ്ങി എണ്ണൂറിലധികം ജലദോഷകാരികളായ വൈറസുകളെ വൈദ്യശാസ്ത്രം വേര്‍തിരിച്ചിട്ടുണ്ട്. ഘടനകളില്‍ സ്വയം മാറ്റംവരുത്തി മരുന്നുകളെ പ്രതിരോധിക്കാനുള്ള ഇവയുടെ കഴിവാണ് വൈദ്യശാസ്ത്ര ലോകത്തിന് ഇന്നും വെല്ലുവിളിയായി നില്‍ക്കുന്നത്.
മഴക്കാലത്തും മഞ്ഞുകാലത്തുമാണ് ജലദോഷം കൂടുതലായി കണ്ടുവരുന്നത്. ഇക്കാലങ്ങളില്‍ സൂര്യനില്‍ നിന്ന് ഭൂമിയിലെത്തുന്ന അള്‍ട്രാവയലറ്റ് രശ്മികളുടെ കുറവും ഇതിന്‍െറ ഭാഗമായി മനുഷ്യശരീരത്തിലുണ്ടാകുന്ന വൈറ്റമിന്‍ ഡി-യുടെ കുറവും ജലദോഷത്തിന് കാരണമായി ചില ഗവേഷണങ്ങള്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ടെങ്കിലും തണുത്ത അന്തരീക്ഷത്തില്‍ നിലനില്‍ക്കാനും പെരുകാനുമുള്ള ¥ൈവറസുകളുടെ കഴിവാണ് പൊതുവെ അംഗീകരിക്കപ്പെട്ട കാരണം. മഞ്ഞുകാലത്ത് ശരീരത്തിലെ ജലാംശം നഷ്ടമാവുന്നതോടെ ശരീരത്തിന് അതിന്‍െറ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ജലം ലഭിക്കാതെ വരുന്നു. ഇതും അസുഖത്തിന് കാരണമാകുന്നു.
രോഗമുള്ള വ്യക്തി തുമ്മുമ്പോഴോ ചുമക്കുമ്പോഴോ നിരവധി രോഗകാരികളായ വൈറസുകള്‍ അന്തരീക്ഷത്തിലേക്കും സമീപത്തുള്ള വ്യക്തികളിലേക്കും വിക്ഷേപിക്കപ്പെടുകയും തുടര്‍ന്ന് സമ്പര്‍ക്കത്തിലൂടെ അവ പകരുകയും ചെയ്യുന്നു.
സാധാരണയായി മൂക്കിലോ തൊണ്ടയിലോ ചൊറിച്ചില്‍ അനുഭവപ്പെടുന്നതോടെ ജലദോഷത്തിന്‍െറ ലക്ഷണങ്ങള്‍ പ്രകടമായിത്തുടങ്ങുന്നു. തുടര്‍ന്ന്  തുമ്മലും മൂക്കൊലിപ്പും തുടങ്ങും. ക്രമേണ   സ്രവങ്ങള്‍ കട്ടയാവുകയും മൂക്ക് അടഞ്ഞു പോകുകയും ചെയ്യും. കൂടെ തുമ്മലും ചെറിയ പനിയും തലവേദനയും പ്രത്യക്ഷപ്പെടുന്നു.
അലര്‍ജിക്ക് നല്‍കുന്ന ആന്‍റി ഹിസ്റ്റമിന്‍ മരുന്നുകളും പനിക്കുള്ള പാരസെറ്റമോളുമാണ് ഡോക്ടര്‍മാര്‍ സാധാരണയായി ജലദോഷത്തിന് നല്‍കുന്നത്. ഇവ രോഗലക്ഷണങ്ങളുടെ തീവ്രത കുറക്കുകയും ചെറിയ ആശ്വാസം നല്‍കുകയും ചെയ്യും. വിശ്രമിക്കുകയും ധാരാളം വെള്ളം കുടിക്കുകയും ശരിയായി ഉറങ്ങുകയും ചെയ്താല്‍ രോഗശമനം വേഗത്തിലാവും. ആവി പിടിക്കുന്നതും നേസല്‍ ഡ്രോപ്പുകള്‍ ഉപയോഗിക്കുന്നതും മൂക്കടപ്പു കുറക്കും. കിടക്കാന്‍ പോകുന്നതിന് മുമ്പ് ഇത്തരം മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നതാണ് നല്ലത്. തൊണ്ടയിലെ അസ്വസ്ഥതകള്‍ മാറ്റാന്‍ ചെറുചൂടുള്ള ഉപ്പുവെള്ളം ഉപയോഗിച്ച് ദിവസത്തില്‍ രണ്ടോ മൂന്നോ തവണ തൊണ്ട കഴുകണം. നല്ല ആശ്വാസം ലഭിക്കാന്‍ ഇത് സഹായിക്കും.
ഈ അടുത്ത കാലത്ത് പിറ്റ്സ്ബര്‍ഗിലെ കാര്‍ണീജ് മെലണ്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ ഉറക്കം ജലദോഷത്തിന് ഫലപ്രദമായ പ്രതിവിധിയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ദിവസവും എട്ടുമണിക്കൂറോ അതില്‍ കൂടുതലോ ഉറങ്ങുന്നവര്‍ക്ക് ജലദോഷം ഉണ്ടാകാനുള്ള സാധ്യത വളരെക്കുറവാണെന്നും ഗവേഷകര്‍ പറയുന്നു.
മഴക്കാലത്തും മഞ്ഞുകാലത്തും ജലദോഷം വന്നാലുണ്ടാകുന്ന അസ്വസ്ഥതകളെ  ചെറുക്കാന്‍ ചൂടുള്ള പാനീയങ്ങള്‍ കഴിക്കുന്നതും ആശ്വാസം നല്‍കും. ചെറുചൂടുള്ള തിളപ്പിച്ച വെള്ളം, സൂപ്പുകള്‍ എന്നിവയാണ് പാശ്ചാത്യര്‍ ജലദോഷത്തെ തോല്‍പ്പിക്കാന്‍ ഉപയോഗിക്കുന്നത്. നമ്മുടെ നാട്ടില്‍ ഇവക്ക് പകരം കുരുമുളകും ചുക്കും ഇട്ട് തിളപ്പിച്ച  കാപ്പി, ഇഞ്ചിച്ചായ തുടങ്ങിയവ നല്ലതാണ്.
ഹോമിയോപ്പതിയില്‍ ജലദോഷത്തിന് ഫലപ്രദവും പാര്‍ശ്വഫലങ്ങളില്ലാത്തതുമായ ഔധങ്ങള്‍ ലഭ്യമാണ്. ഉപവാസമെടുക്കാനും പൂര്‍ണമായി വിശ്രമിക്കാനുമാണ് പ്രകൃതി ചികിത്സകര്‍ ജലദോഷത്തിന് പറയുന്ന ചികിത്സ.
ന്യൂമോണിയയുടെയും എച്ച് വണ്‍ എന്‍ വണ്‍, ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ തുടങ്ങിയ പനികളുടെയും ആദ്യലക്ഷണം ജലദോഷവും തുമ്മലും ആയതിനാല്‍ ചെറിയ ഇടവേളയില്‍ രോഗം കുറഞ്ഞില്ലെങ്കില്‍ ഒരു വിദഗ്ധ ഡോക്ടറുടെ സേവനം ലഭ്യമാക്കേണ്ടതാണ്.
 

ഇന്‍സിനറേറ്ററിന്‍െറ പേരില്‍ തര്‍ക്കം: നഗരം മാലിന്യത്തില്‍ മുങ്ങുന്നു

Posted: 18 Jan 2013 01:17 AM PST

തിരുവനന്തപുരം: മാലിന്യപ്രശ്നത്തിന് താല്‍ക്കാലിക പരിഹാരമുണ്ടാക്കാന്‍ കോടികള്‍ മുടക്കി കൊണ്ടുവന്ന മൊബൈല്‍ ഇന്‍സിനറേറ്ററിന്‍െറ പ്രവര്‍ത്തനം  നീളുന്നു. നഗരസഭയും ശുചിത്വമിഷനും തമ്മിലെ ചേരിപ്പോരാണ് അനിശ്ചിതത്വത്തിന് കാരണം.
മാലിന്യസംസ്കരണം നഗരസഭയുടെ  ഉത്തരവാദിത്തമാണെന്നും സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെടുകയും എല്ലാവിധ സഹായവും ഉറപ്പാക്കുകയും ചെയ്തുവെന്നും നഗരവികസന മന്ത്രി മഞ്ഞാളാംകുഴി അലി പറഞ്ഞു. എന്നാല്‍ നഗരസഭയുടെ ഭാഗത്തുനിന്ന് ഒട്ടും സഹകരണം ഉണ്ടാകുന്നില്ല. അതിനാലാണ് ഇന്‍സിനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാത്തത്.
യന്ത്രം നഗരസഭക്ക് കൈമാറാനുള്ള  ഒരു തീരുമാനവും സര്‍ക്കാര്‍ കൈക്കൊണ്ടിട്ടില്ലെന്നും  രണ്ട് ദിവസത്തിനകം യന്ത്രം പ്രവര്‍ത്തിപ്പിച്ച് തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം 2.19 കോടി ചെലവില്‍ ഹൈദരാബാദില്‍ നിന്ന് കൊണ്ടുവന്ന യന്ത്രത്തിന്‍െറ മെയിന്‍റനന്‍സ് ആന്‍റ് ഓപറേഷന് രണ്ട് വര്‍ഷത്തേക്ക് 96 ലക്ഷം കൂടി നല്‍കാമെന്നാണ് കരാര്‍. പ്രവര്‍ത്തിപ്പിച്ചാലും ഇല്ലെങ്കിലും മാസംതോറും കമ്പനിയില്‍ നിന്ന് എത്തുന്ന ജീവനക്കാര്‍ക്ക് നല്‍കേണ്ട വിഹിതം നല്‍കണം.
ഇതും അധികബാധ്യതയായി തുടരുകയാണ്. തര്‍ക്കങ്ങള്‍ക്കിടെ നഗരം വീണ്ടും മാലിന്യത്തില്‍ മുങ്ങുകയാണ്. ഡെങ്കിപ്പനിയും പകര്‍ച്ച വ്യാധികളും പടരാന്‍ പ്രധാന കാരണം മാലിന്യമാണ്.
പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ നഗരസഭയുടെ നേതൃത്വത്തില്‍ മാലിന്യം കുഴിച്ചുമൂടുന്നതും കത്തിക്കലും രണ്ട് ദിവസമായി  തുടരുന്നു.
 

സ്ത്രീകള്‍ക്കെതിരായ അക്രമം: ജില്ലയില്‍ വര്‍ഷംതോറും ആയിരത്തിലേറെ കേസുകള്‍

Posted: 18 Jan 2013 01:13 AM PST

കൊല്ലം: സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഓരോ വര്‍ഷവും രജിസ്റ്റര്‍ ചെയ്യുന്നത് ആയിരത്തിലേറെ കേസുകള്‍. മാനഭംഗം, തട്ടിക്കൊണ്ടുപോകല്‍, സ്ത്രീധന പീഡനം തുടങ്ങിയവ  ഓരോ വര്‍ഷവും വര്‍ധിച്ചുവരികയാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. 2011 ല്‍ ജില്ലയിലാകെ 1262 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 2012 ല്‍ ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കണക്കുകള്‍ പ്രകാരം 1005 കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
2011 ല്‍ കൊല്ലം സിറ്റി പൊലീസ് പരിധിയിലും റൂറല്‍ പരിധിയിലും രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 631 വീതമാണ്. 2012 ല്‍ റൂറല്‍ പൊലീസ് പരിധിയിലാണ് കൂടുതല്‍ കേസുകളും റിപ്പോര്‍ട്ട് ചെയ്തത്. റൂറലില്‍ 529 കേസുകളും സിറ്റിയില്‍ 476 കേസുകളും രജിസ്റ്റര്‍ ചെയ്തതായി ക്രൈം റെക്കോഡ് ബ്യൂറോയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഭര്‍ത്താവിന്‍െറയും ബന്ധുക്കളുടെയും ക്രൂരതകള്‍ സംബന്ധിച്ച കേസുകളാണ് ഏറെയും. 2011ല്‍ ഇത്തരത്തിലുള്ള 319 കേസുകള്‍ സിറ്റി പൊലീസ് അതിര്‍ത്തിയില്‍ വരുന്ന വിവിധ സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്തു. ഇതേകാലയളവില്‍ റൂറലില്‍ ഈവിഭാഗത്തില്‍പ്പെട്ട 298 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
 2011 ല്‍ സിറ്റിയില്‍ സ്ത്രീധനപീഡനം മൂലമുള്ള ഒരു മരണമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. റൂറലില്‍ ഈകാലയളവില്‍ സ്ത്രീധന പീഡന മരണങ്ങള്‍ ഉണ്ടായിട്ടില്ല. 2012 സെപ്റ്റംബര്‍ വരെയുള്ള മാസങ്ങളില്‍ സിറ്റിയില്‍  മൂന്ന് മരണങ്ങള്‍ രജിസ്റ്റര്‍ ചെയ്തു.
 സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ കൂടുതലായി രജിസ്റ്റര്‍ ചെയ്യപ്പെടുന്ന ജില്ലകളിലൊന്നാണ് കൊല്ലമെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. വര്‍ഷത്തില്‍ സ്ത്രീകള്‍ ഇരകളായ ആയിരത്തിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ജില്ലകളില്‍ കൊല്ലത്തിന് പുറമെ, തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, മലപ്പുറം, തൃശൂര്‍ ജില്ലകളുമുണ്ട്.
 

ഹോട്ടല്‍ ഭക്ഷണത്തിന് പൊള്ളുംവില

Posted: 18 Jan 2013 12:41 AM PST

അടിമാലി: നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധനയുടെ പേരില്‍ ഹോട്ടല്‍ ഭക്ഷണത്തിന് അടിക്കടി വില വര്‍ധിപ്പിക്കുന്നത് ജനത്തെ ദുരിതത്തിലാക്കുന്നു. ഹൈറേഞ്ചിന്‍െറ പ്രവേശന കവാടമായ അടിമാലിയിലും പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായ മൂന്നാറിലുമാണ് ഓരോ ദിവസവും ഹോട്ടല്‍ ഭക്ഷണത്തിന് വില ഉയരുന്നത്.
ലോഡ്ജുകളിലും മറ്റ് വാടക കെട്ടിടങ്ങളിലും താമസിച്ച് മൂന്നുനേരവും ഹോട്ടലുകളില്‍ നിന്ന് ആഹാരം കഴിക്കേണ്ട സര്‍ക്കാ ര്‍ ഉദ്യോഗസ്ഥരും സ്വകാര്യ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരും നാട്ടുകാരും ഹോട്ടല്‍ ഭക്ഷണ വില വര്‍ധനയില്‍ പകച്ച് നില്‍ക്കുകയാണ്.
അരിയുടെ വില വര്‍ധനയുടെ പേരില്‍       ദിനേന ഒന്നുമുതല്‍ അഞ്ചുരൂപ വരെ ഭക്ഷണത്തിന് വില ഉയര്‍ത്തുന്നു. ചിക്കന് 100 രൂപക്ക് മേല്‍ വില എത്തിയതോടെ ഒരു ചിക്കന്‍ കറിക്ക് 25 രൂപ വരെ വര്‍ധിപ്പിച്ച ഹോട്ടല്‍ ഉടമകളും മേഖലയിലുണ്ട്. മില്‍മ പാലിന് വില ഉയര്‍ത്തിയപ്പോള്‍ ഒരു ചായക്ക് ഒരു രൂപ വര്‍ധിപ്പിച്ചവര്‍ ഇപ്പോള്‍ ഒരു രൂപ കൂടി വര്‍ധിപ്പിച്ചിട്ടുണ്ട്.
പഞ്ചസാര, തേയില ഉള്‍പ്പെടെ നിത്യോപയോഗ സാധനങ്ങളുടെ വില ദിവസവും കുറയുമ്പോഴാണ് ഹോട്ടലുകാരുടെ ഈ തട്ടിപ്പ്. ആറുമാസം മുമ്പ് വരെ 30 രൂപ വിലയുണ്ടായിരുന്ന ഊണിന് ഇപ്പോള്‍ 40 രൂപ വരെയായി ഉയര്‍ന്നിട്ടുണ്ട്. അടിമാലിയില്‍ ദേശീയപാതയിലുള്ള ഹോട്ടലുകള്‍ ഒരു വില വാങ്ങുമ്പോള്‍ മറ്റിടങ്ങളിലെ ഹോട്ടലുകള്‍ കുറഞ്ഞ വില ഈടാക്കുന്നു.
ദേശീയ പാതയില്‍ വിനോദ സഞ്ചാരികളും അല്ലാത്ത സന്ദര്‍ശകരും കൂടുതലായി എത്തുന്നുവെന്നതാണ് ഈ കൊള്ളക്ക് കാരണം. ദേശീയ പാതയോരത്തെ ഹോട്ടലുകളില്‍ ഒരു മുട്ടക്കറിക്ക് 25 മുതല്‍ 30 രൂപ വരെ ഈടാക്കുമ്പോള്‍ മറ്റ് സ്ഥലങ്ങളില്‍ 15 മുതല്‍ 20 രൂപ വരെയാണ് ഈടാക്കുന്നത്.  ഏതാനും മാസം മുമ്പ് ഹോട്ടലുകളില്‍ റെയ്ഡ് കര്‍ശനമാക്കിയപ്പോള്‍ എല്ലാ ഹോട്ടലുകളിലും വിലവിവര പട്ടിക ഉണ്ടായിരുന്നു. എന്നാല്‍, ഇപ്പോള്‍ ഇതൊക്കെ അപ്രത്യക്ഷമായി.
അനാരോഗ്യകരമായ സാഹചര്യത്തില്‍ ഉണ്ടാക്കുന്ന ആഹാര സാധനങ്ങള്‍ റെയ്ഡ് നടത്തി പിടിച്ചെടുക്കാനും അധികൃതര്‍ താല്‍പ്പര്യം കാണിക്കുന്നില്ല. കഴിഞ്ഞ ദിവസം അടിമാലിയിലെ ഒരു ഹോട്ടല്‍ പഴകിയ ഭക്ഷണം നല്‍കിയതിനെതിരെ ഇടത് യുവജന സംഘടന ഹോട്ടലില്‍ പ്രശ്നമുണ്ടാക്കിയിരുന്നു. എന്നാല്‍, നേതൃത്വം ഇടപെട്ട് സംഭവം ഒതുക്കി തീര്‍ത്തതിനാല്‍ സംഘടനക്ക് കനത്ത നാണക്കേടുമായി.
റെയ്ഡ് നടത്തി പഴക്കമുള്ള ആഹാര സാധനങ്ങള്‍ പിടിച്ചെടുക്കാറുണ്ട്.  ഹോട്ടലുകള്‍ക്കെതിരെ എന്ത് നടപടി എടുത്തുവെന്ന് ചോദിച്ചാല്‍ നാട്ടുകാരുടെ കണ്ണില്‍ പൊടിയിടാനുള്ള നടപടികള്‍ക്കപ്പുറം ഒന്നുമുണ്ടാകുന്നില്ല.
 

അവിശ്വാസം: ചെന്നീര്‍ക്കര പഞ്ചായത്ത് പ്രസിഡന്‍റ് പുറത്ത്

Posted: 18 Jan 2013 12:30 AM PST

പത്തനംതിട്ട: കോണ്‍ഗ്രസ് അംഗങ്ങള്‍ നല്‍കിയ അവിശ്വാസ പ്രമേയത്തില്‍ ചെന്നീര്‍ക്കര പഞ്ചായത്ത് പ്രസിഡന്‍റ് വി. രാമചന്ദ്രന്‍ നായര്‍ പുറത്തായി.
പ്രസിഡന്‍റിനെതിരെ ഭരണകക്ഷിയില്‍ ഉള്‍പ്പെട്ട ആറ് അംഗങ്ങളാണ് നോട്ടീസ് നല്‍കിയത്. വ്യാഴാഴ്ച രാവിലെ 11നാണ് പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ അവിശ്വാസചര്‍ച്ച നടന്നത്. തുടര്‍ന്ന് നടന്ന വോട്ടെടുപ്പില്‍ അഞ്ചിനെതിരെ ഒമ്പത് വോട്ടിന് അവിശ്വാസം പാസായി. കോണ്‍ഗ്രസിലെ നാല് അംഗങ്ങള്‍ക്ക് പുറമെ കേരള കോണ്‍ഗ്രസ് എം അംഗവും ഒരു സ്വതന്ത്രനുമാണ് പ്രമേയത്തില്‍ ഒപ്പുവച്ചത്. സി.പി.എം അംഗവും രണ്ട്  ബി. ജെ.പി അംഗങ്ങളും അവിശ്വാസ ത്തെ പിന്തുണച്ചു.
ആകെ 14 അംഗ ഭരണസമിതിയില്‍ കോണ്‍ഗ്രസിന് ഒമ്പത് അംഗങ്ങളാണുള്ളത്. മുമ്പ് രണ്ടുതവണ ഡി.സി.സി നോട്ടീസ് നല്‍കിയിട്ടും പ്രസിഡന്‍റ് സ്ഥാനം ഒഴിയാന്‍ തയാറാകാത്തതിനെ തുടര്‍ന്നാണ് അവിശ്വാസത്തിന് മുതിര്‍ന്നതെന്ന് കോണ്‍ഗ്രസ് മണ്ഡലം മുന്‍ പ്രസിഡന്‍റും വാര്‍ഡ് അംഗവും ഐ.എന്‍.ടി.യു.സി ജില്ലാ സെക്രട്ടറിയുമായ കെ.എസ്. പാപ്പച്ചന്‍ പറഞ്ഞു.
ഇലന്തൂര്‍ ബി.ഡി.ഒ എന്‍. ദിലീപ്കുമാര്‍ ആയിരുന്നു വരണാധികാരി.

സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണത്തിന് നിയമം കൊണ്ടുവരും -ആഭ്യന്തരമന്ത്രി

Posted: 18 Jan 2013 12:27 AM PST

കോട്ടയം: സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണത്തിന് സംസ്ഥാനത്ത് നിയമം കൊണ്ടുവരുമെന്ന്  ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. നിയമനിര്‍മാണത്തിനാവശ്യമായ ശ്രമം നടന്നുവരികയാണെന്നും അദ്ദേഹം പറഞ്ഞു.
കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ടില്‍ കേരള ആംഡ് റിസര്‍വ് പൊലീസ് അഞ്ചാം ബറ്റാലിയന്‍ സേനാംഗങ്ങളുടെ പാസിങ്ഔ് പരേഡില്‍ അഭിവാദ്യം സ്വീകരിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.  വനിതാസംരക്ഷണമേഖലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവരുമായും ചര്‍ച്ചചെയ്ത് സ്ത്രീകളുടെ അന്തസ്സ് സംരക്ഷിക്കുന്ന നിയമസംവിധാനം യാഥാര്‍ഥ്യമാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ നേരിടാന്‍ സര്‍ക്കാര്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ സംഘത്തിന് രൂപം നല്‍കിയതായും ആഭ്യന്തരമന്ത്രി പറഞ്ഞു. വനിതകളുടെ കേസുകള്‍ കൈകാര്യം ചെയ്യാന്‍ എ.ഡി.ജി.പി ഡോ.ബി. സന്ധ്യയുടെ നേതൃത്വത്തിലാണ്  സംഘം പ്രവര്‍ത്തിക്കുന്നത്. ഇത്തരം സംഭവങ്ങളില്‍ കേസ് രജിസ്റ്റര്‍ ചെയ്യുന്നതിന് പൊലീസ് ഓഫിസര്‍മാരുടെ കുറവ് പരിഹരിക്കാന്‍  ഓരോ ഡിവൈ.എസ്.പി ഓഫിസുകള്‍ക്ക് കീഴിലും അഞ്ച് വനിതാ സിവില്‍ പൊലീസ് ഓഫിസര്‍മാരെ നിയോഗിച്ചിട്ടുണ്ട്. സ്ത്രീകളോടും കുട്ടികളോടും സൗഹാര്‍ദ സമീപനം സ്വീകരിക്കുന്നതിന് സര്‍ക്കാര്‍ പ്രാധാന്യം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പരിശീലനകാലത്തെ മികവിനുള്ള പുരസ്കാരങ്ങള്‍ എം.എം. ഫൈസല്‍മോന്‍ (മികച്ച ഔ്ഡോര്‍), എ.സി. ബിനു (മികച്ച ഇന്‍ഡോര്‍), ടി.എസ്.ശ്രീജിത് കുമാര്‍ (മികച്ച ഷൂട്ടര്‍), വിനീത് രാജ് (മികച്ച ഓള്‍റൗണ്ടര്‍) എന്നിവര്‍ക്ക്  മന്ത്രി സമ്മാനിച്ചു.  ടി.ആര്‍. രഞ്ജിത് പരേഡ് കമാന്‍ഡറായും ടി.എസ്. ശ്രീജിത് കുമാര്‍ അസി.കമാന്‍ഡറായും പരേഡ് നയിച്ചു.
മോന്‍സ് ജോസഫ് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് രാധാ വി. നായര്‍, മുനിസിപ്പല്‍ ചെയര്‍മാന്‍ എം.പി. സന്തോഷ് കുമാര്‍, എ.ഡി.ജി.പി ഡോ.ബി. സന്ധ്യ, ഡി.ഐ.ജി വിജയ് ശ്രീകുമാര്‍, ജില്ലാ പൊലീസ് മേധാവി സി. രാജഗോപാല്‍, കെ.എ.പി അഞ്ചാം ബറ്റാലിയന്‍ കമാന്‍ഡന്‍റ് കെ.പി. ഫിലിപ്പ്, മുന്‍ കമാന്‍ഡന്‍റ് കെ.കെ. ചെല്ലപ്പന്‍ എന്നിവര്‍ പങ്കെടുത്തു.  
ഉന്നത പൊലീസ് മേധാവികളും അഞ്ചാം ബറ്റാലിയനിലെ അംഗങ്ങളുടെ കുടുംബാംഗങ്ങളും പാസിങ് ഔ് പരേഡ് കാണാന്‍ എത്തിയിരുന്നു. ആയുധ-ആയോധന പ്രാവീണ്യം നേടിയ 224പേരാണ് കെ.പി.എ അഞ്ചാം ബറ്റാലിയനില്‍ പുറത്തിറങ്ങിയത്.  2012 ഏപ്രിലില്‍ ആരംഭിച്ച പരിശീലനം ഒമ്പതുമാസംകൊണ്ടാണ് പൂര്‍ത്തിയായത്. പരിശീലനം പൂര്‍ത്തികരിച്ച 224 സേനാംഗങ്ങളില്‍ 117 പേര്‍ കേരള പൊലീസ് അക്കാദമിയിലും 107 പേര്‍ കോട്ടയം ഡിറ്റാച്ചുമെന്‍റ് ക്യാമ്പിലും കഠിനപരിശീലനം ലഭിച്ചവരാണ്. ഉന്നത വിദ്യാഭ്യാസമുള്ളവര്‍ ഏറെയുണ്ട്. എം.എ, എം.എഡ്, എം.കോം, എം.സി.എ പാസായ ഒരോരുത്തരും എം.ബി.എ പാസായ നാലുപേരും ബി.എഡ് പാസായ മൂന്നുപേരും ബിരുദധാരികളായ 76പേരുമുണ്ട്. 11 പേര്‍ ഡിപ്ളോമ പാസായവരാണ്. 80 പേര്‍ പ്ളസ്ടുവും 19 പേര്‍ ഐ.ടി.ഐയും 26പേര്‍ എസ്.എസ്.എല്‍.സിയും ഒരാള്‍ ടി.എച്ച്.എസ്.എല്‍.സിയും വിജയിച്ചവരാണ്. കമ്പ്യൂട്ടര്‍,നീന്തല്‍,ഡ്രൈവിങ്,ടെലി കമ്യൂണിക്കേഷന്‍,കരാട്ടേ,യോഗ തുടങ്ങിയ പരിശീലനങ്ങള്‍ ഇവര്‍ക്ക് നല്‍കിയിട്ടുണ്ട്.

വ്യവസായ യൂനിറ്റുകള്‍ക്ക് 49 ലക്ഷം രൂപ സബ്സിഡി

Posted: 18 Jan 2013 12:22 AM PST

ആലപ്പുഴ: കലക്ടര്‍ ചെയര്‍മാനായുള്ള ജില്ലാതല വ്യവസായനിക്ഷേപ സബ്സിഡി കമ്മിറ്റി ജില്ലയിലെ വ്യവസായ സംരംഭകര്‍ക്കുള്ള സബ്സിഡി പാസാക്കി. 2012 ഡിസംബര്‍ 31 വരെ അപേക്ഷ സമര്‍പ്പിച്ച 22 വ്യവസായ യൂനിറ്റുകള്‍ക്കായി 49.03 ലക്ഷം രൂപയുടെ സബ്സിഡിയാണ് പാസാക്കിയത്. ജില്ലാ വ്യവസായ കേന്ദ്രത്തില്‍ രജിസ്റ്റര്‍ ചെയ്ത യൂനിറ്റുകള്‍ക്കാണ് സബ്സിഡി അനുവദിച്ചത്.
 പുതിയ ഉത്തരവ് പ്രകാരം 2012 ഏപ്രില്‍ ഒന്നിനുശേഷം ഉല്‍പ്പാദനം ആരംഭിച്ച യൂനിറ്റുകള്‍ക്ക് തങ്ങളുടെ യൂനിറ്റിന്‍െറ സ്ഥിരം മുതല്‍മുടക്കിന്‍െറ 15 ശതമാനവും (പരമാവധി 20 ലക്ഷം വരെ) വനിതകള്‍, പട്ടികജാതി-വര്‍ഗം, യുവജനങ്ങള്‍ എന്നീ വിഭാഗങ്ങളില്‍പ്പെട്ടവര്‍ ആരംഭിക്കുന്ന സംരംഭങ്ങള്‍ക്ക് സ്ഥിരം മുടക്കിന്‍െറ 20 ശതമാനവും (പരമാവധി 30 ലക്ഷം വരെ) സബ്സിഡിയായി ലഭിക്കും.
എന്‍റര്‍പ്രണേഴ്സ് സപ്പോര്‍ട്ട് സ്കീം എന്ന ഈ പദ്ധതി പ്രകാരം 2012 ഏപ്രില്‍ ഒന്നിനുശേഷം ഉല്‍പ്പാദനം ആരംഭിച്ച യൂനിറ്റുകള്‍ക്ക് നിക്ഷേപ സബ്സിഡിക്കായും പുതുതായി വ്യവസായ യൂനിറ്റ് ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സ്റ്റാര്‍ട്ട്അപ് സപ്പോര്‍ട്ടിനായും അപേക്ഷിക്കാം. അപേക്ഷയുടെ മാതൃകയും അനുബന്ധവിവരങ്ങളും വ്യവസായ വികസന ഓഫിസര്‍മാര്‍, താലൂക്ക് വ്യവസായ ഓഫിസ്, ജില്ലാ വ്യവസായ കേന്ദ്രം എന്നിവിടങ്ങളില്‍ ലഭിക്കും. ആവശ്യമായ ഹാന്‍ഡ് ഹോള്‍ഡിങ് സര്‍വീസും ലഭിക്കും.
യോഗത്തില്‍ കലക്ടര്‍ പി. വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു. ജില്ലാ വ്യവസായകേന്ദ്രം ജനറല്‍ മാനേജര്‍ സി. ധര്‍മരാജന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ ജില്ലാ മാനേജര്‍ എം.ആര്‍. ഹരിദാസ്, ലീഡ് ബാങ്ക് ഓഫിസര്‍ ടി. ശശികുമാര്‍, സെക്രട്ടേറിയറ്റ് ഫിനാന്‍സ് വകുപ്പില്‍നിന്നുള്ള  എ. ഷാജി, ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ മുഹമ്മദ് കുഞ്ഞ് തുടങ്ങിയവര്‍ പങ്കെടുത്തു.
 

അല്‍ജീരിയയില്‍ 34 ബന്ദികള്‍ കൊല്ലപ്പെട്ടു

Posted: 17 Jan 2013 11:28 PM PST

Image: 

അല്‍ജിയേഴ്സ്: അല്‍ജീരിയയില്‍  തീവ്രവാദികള്‍ ബന്ദികളാക്കിയവരെ മോചിപ്പിക്കാന്‍ സൈന്യം നടത്തിയ ശ്രമത്തില്‍ 34 ബന്ദികളും 14 തീവ്രവാദികളും കൊല്ലപ്പെട്ടു.
അമിനാസില്‍ ബന്ദികളെ പാര്‍പ്പിച്ചിരുന്ന പ്രകൃതി വാതക സ്റ്റേഷനുനേരെ സൈനിക ഹെലികോപ്റ്ററുകള്‍ നടത്തിയ ആക്രമണം നടത്തുകയായിരുന്നു.
ബ്രിട്ടന്‍, ജപ്പാന്‍, ഫ്രാന്‍സ്, അല്‍ജീരിയ എന്നിവടങ്ങളില്‍ നിന്നുമുള്ള ബന്ദികളാണ് സൈന്യവും തീവ്രവാദികളും തമ്മിലുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്.

അല്‍ ഖ്വയ്ദയുടെ മുന്‍ കമാറായ മൊക്താര്‍ ബെല്‍മൊക്താറിന്റെ നേതൃത്വത്തിലുള്ള തീവ്രവാദ സംഘടന ഗ്യാസ് ്സ്റ്റേഷനും ജീവനക്കാരുടെ ബാരക്കും ആക്രമിച്ച് ജീവനക്കാരെ ബന്ദികളാക്കുകയായിരുന്നു.

അള്‍ജീരിയന്‍ സൈന്യം നടപടികള്‍ നിര്‍ത്തിവെച്ചില്ലെങ്കില്‍ ബന്ദികളെ വധിക്കുമെന്ന് സംഘടന കഴിഞ്ഞ ദിവസം മുന്നറിയിപ്പു നല്‍കിയിരുന്നു. ഇതിനിടയില്‍ നാലു ബന്ദികളെ മോചിപ്പിച്ചിരുന്നു.
അമേരിക്കയുള്‍പ്പെടെ ഒമ്പതോളം രാജ്യത്തില്‍ നിന്നുള്ള 41 പേരെയാണ് ബന്ദികളാക്കിയിരുന്നത്.

 

സ്മാര്‍ട് സിറ്റിക്ക് ഒറ്റ സെസ് പദവി

Posted: 17 Jan 2013 11:01 PM PST

Image: 

ന്യൂദല്‍ഹി: കൊച്ചി സ്മാര്‍ട് സിറ്റി പദ്ധതി പ്രദേശത്തിന് ഒറ്റ സെസ് പദവി അനുവദിച്ചു. കേന്ദ്ര സെസ് അപ്രൂവല്‍ ബോര്‍ഡിന്റെ നിര്‍ണായക യോഗത്തിലാണ് തീരുമാനം. ഇതോടെ സ്മാര്‍ട് സിറ്റി പദ്ധതിക്കുള്ള അവസാന കടമ്പയും നീങ്ങിയിരിക്കയാണ്. നേരത്തെ പ്രഖ്യാപിച്ച 53 ഹെക്ടര്‍ സ്ഥലത്തോടു ചേര്‍ന്ന് 46 ഹെക്ടര്‍ സ്ഥലം കൂടി ഉള്‍പ്പെടുത്തിയാണ് ഏകസെസ് പ്രഖ്യാപിച്ചത്.

നിര്‍മാണം നിശ്ചിതസമയത്ത് തുടങ്ങണമെങ്കില്‍ പദ്ധതി പ്രദേശത്തിന് ഒറ്റ സെസ് ലഭിക്കണമെന്ന ആവശ്യത്തില്‍ ടീകോം ഉറച്ചുനില്‍ക്കുകയായിരുന്നു. ഒറ്റസെസ് ലഭിക്കാതെ നിര്‍മാണവുമായി മുന്നോട്ടുപോകുന്നതിലുള്ള സാങ്കേതികത്വം കഴിഞ്ഞ ചൊവ്വാഴ്ച ദുബൈയില്‍ ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലും ടീകോം ഉന്നയിച്ചിരുന്നു.

പദ്ധതി പ്രദേശത്തിന് ഒറ്റ സെസ് പദവി അനുവദിക്കണമെന്നാവശ്യപ്പെട്ടു സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ചിരുന്ന ആദ്യ അപേക്ഷ സെസ് അപ്രൂവല്‍  ബോര്‍ഡ് നേരത്തെ തള്ളിയിരുന്നു. പദ്ധതി പ്രദേശത്തെ, കടമ്പ്രയാര്‍ പുഴ രണ്ടായി വിഭജിക്കുന്നുവെന്നു ചൂണ്ടിക്കാട്ടിയാണ് ഏക സെസ് പദവി നല്‍കണമെന്ന അപേക്ഷ തള്ളിയിരുന്നത്.രണ്ടു പ്രദേശത്തെയും ബന്ധിപ്പിച്ചു കടമ്പ്രയാറിനു കുറുകെ പാലം നിര്‍മിക്കാമെന്ന നിര്‍ദേശമാണു സംസ്ഥാനം മുന്നോട്ടുവച്ചത്. ഇന്നു ചേര്‍ന്ന സെസ് അപ്രൂവല്‍ ബോര്‍ഡ് ഇത് അംഗീകരിക്കുകയായിരുന്നു. ടീകോമിന് അനുകൂലമായ തീരുമാനം ഉണ്ടാകുമെന്ന് കഴിഞ്ഞദിവസം ദുബൈയില്‍ ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ സര്‍ക്കാര്‍ പ്രതിനിധികള്‍ ഉറപ്പു നല്‍കിയിരുന്നു.

ആകെയുള്ള 246 ഏക്കറില്‍ 136 ഏക്കറിന് ഒന്നരവര്‍ഷം മുന്‍പുതന്നെ സെസ് പദവി ലഭിച്ചിരുന്നു.
 

വള്ളത്തിലിടിച്ച കപ്പല്‍ കണ്ടെത്താന്‍ സഹായിച്ചത് മൊബൈല്‍ കാമറയില്‍ പകര്‍ത്തിയ ചിത്രം

Posted: 17 Jan 2013 10:47 PM PST

മട്ടാഞ്ചേരി: മത്സ്യബന്ധന വള്ളം ഇടിച്ചുതകര്‍ത്ത് കടന്ന കപ്പല്‍ കണ്ടെത്താന്‍ സഹായിച്ചത് അപകടത്തില്‍പ്പെട്ട വള്ളത്തിലെ തൊഴിലാളി മൊബൈല്‍ കാമറയില്‍ പകര്‍ത്തിയ ചിത്രം. അന്വേഷണം തുടങ്ങി മണിക്കൂറുകള്‍ക്കകമാണ് കോസ്റ്റ്ഗാര്‍ഡ് കപ്പല്‍ പിടികൂടിയത്. ഒരേ സമയം നിരവധി കപ്പലുകള്‍ പോകുന്ന മേഖലയില്‍ അപകടം വരുത്തി കടന്നുകളയുന്ന കപ്പലുകള്‍ കണ്ടുപിടിക്കുക ശ്രമകരമാണ്. എന്നാല്‍, തങ്ങളെ അപകടത്തിലാക്കിയ കപ്പലിന്‍െറ ചിത്രം തൊഴിലാളികള്‍ മൊബൈല്‍ ഫോണ്‍ കാമറയില്‍ പകര്‍ത്തി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. കപ്പലിന്‍െറ ഒരു വശത്തെ ചിത്രമാണ് പതിഞ്ഞത്. കപ്പലില്‍ എന്‍.വൈ.കെ ഹിറോഡ് എന്ന് വലുതായി എഴുതിയിരുന്നു. അപകടപാതയിലൂടെ തത്സമയം സഞ്ചരിച്ച രണ്ട് കപ്പലുകളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയ കോസ്റ്റ്ഗാര്‍ഡ് ഉദ്യോഗസ്ഥര്‍ക്ക് എം.വി. ഫെങ്ഹായ് കപ്പലില്‍ ഈ എഴുത്ത് കാണാനായില്ല. ഇതോടെയാണ് സംഭവം നിഷേധിച്ച ക്യാപ്റ്റനോട് ഇടിച്ച ഇസുമോ കപ്പലിന്‍െറ ലോഗ്ബുക് അടക്കമുള്ള രേഖകള്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടത്. രേഖകള്‍ പ്രകാരം ഇടിച്ച കപ്പല്‍ ഇസുമോ തന്നെയാണെന്ന് ഉറപ്പിച്ചെങ്കിലും പിന്നീട് ഇടിച്ച പാട് കണ്ടെത്താനുള്ള ശ്രമമായി. രാത്രി പുറങ്കടലില്‍ ഇത് എളുപ്പമായിരുന്നില്ലെങ്കിലും തീരസേനയുടെ കപ്പലിലെ സെര്‍ച്ച് ലൈറ്റ് അടിച്ച് സൂക്ഷ്മ പരിശോധന നടത്തിയപ്പോഴാണ് കപ്പലിന്‍െറ അമരത്തായി ഇടിച്ച പാടും പെയ്ന്‍റ് ഇളകിയതും കണ്ടെത്താനായത്. ഈ തെളിവ് കൂടി നിരത്തിയപ്പോള്‍ ഉത്തരം മുട്ടിയ കപ്പിത്താന്‍ ഹോങജിന്‍ ബോക്കിന് കുറ്റം സമ്മതിക്കേണ്ടി വന്നു. അപകടം മണത്തറിഞ്ഞ് കടലില്‍ ചാടിയ മത്സ്യത്തൊഴിലാളികളിലൊരാള്‍ തങ്ങളെ രക്ഷിച്ച ബോട്ടില്‍നിന്നാണ് അപകടം വരുത്തി അകന്നുപോകുന്ന കപ്പലിന്‍െറ ചിത്രം മൊബൈല്‍ കാമറയില്‍ പകര്‍ത്തിയത്. ഇതാണ് കപ്പലിനെതിരെയുള്ള പ്രധാന തെളിവും.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP