സിറിയയില്‍ കൂട്ടക്കൊല ചെയ്യപ്പെട്ടവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി Madhyamam News Feeds |
- സിറിയയില്‍ കൂട്ടക്കൊല ചെയ്യപ്പെട്ടവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി
- മതേതര ഇടമില്ലെങ്കില്‍ രാജ്യം വിടും- കമല്‍ഹാസന്‍
- മഹാരാഷ്ര്ടയില്‍ ഉദ്ദവ് -രാജ് താക്കറെ സഖ്യത്തിന് നീക്കം
- കൊച്ചി മെട്രോ: എം.ജി റോഡും ബാനര്‍ജി റോഡിന്‍െറ തെക്കുവശവും കൈമാറി
- സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണത്തിന് ബില്‍ കൊണ്ടുവരും -മന്ത്രി തിരുവഞ്ചൂര്‍
- രാത്രികാല പാര്‍ക്കിംഗ് ജനപങ്കാളിത്തത്തോടെ നിര്‍ത്തും, പ്രത്യേക ഉത്തരവ് ഇറക്കില്ല
- ഐസ്‌ക്രീം കേസ്: വി.എസിന് രേഖകള്‍ നല്‍കാമെന്ന് സര്‍ക്കാര്‍
- ഫൈസല്‍ അവാര്‍ഡ് റാഇദ് സലാഹിന്
- കായികദിനം: സ്ഥാപനങ്ങളും മന്ത്രാലയങ്ങളും പരിപാടികള്‍ പ്രഖ്യാപിച്ചു
- ലാവ്‌ലിനില്‍ അഴിമതി നടന്നു -വി.എസ്
സിറിയയില്‍ കൂട്ടക്കൊല ചെയ്യപ്പെട്ടവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി Posted: 30 Jan 2013 01:02 AM PST Image: അലപ്പൊ: സിറിയയില്‍ കൂട്ടക്കൊല ചെയ്യപ്പെട്ട നൂറു കണക്കിനാളുകളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. കുട്ടികളുടേതുള്‍പ്പെടെ 65ഓളം പേരുടെ മൃതദേഹങ്ങള്‍ ദക്ഷിണ നഗര കേന്ദ്രമായ ബുസ്താന്‍ അല്‍ ഖസ്രില്‍ ഖുവൈക്ക് നദിയിലാണ് കണ്ടെത്തിയതെന്ന് ബ്രിട്ടന്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സിറിയന്‍ മനുഷ്യാവകാശ നിരീക്ഷക സംഘടന റിപോര്‍ട്ട് ചെയ്തു. കൊല്ലപ്പെട്ടവരില്‍ അധികവും യുവാക്കളാണ്. ഇവരുടെ കൈകള്‍ പിന്നിലേക്ക് ബന്ദിച്ച് തലയില്‍ വെടിയേറ്റ നിലയിലാണുള്ളത്. ഔദ്യാഗിക സേനയുടെ നിയന്ത്രണത്തിലുള്ള വടക്കന്‍ മേഖലയേയും വിമതരുടെ സാന്നിധ്യമുള്ള കിഴക്കന്‍ മേഖലേയും വേര്‍തിരിക്കുന്ന പ്രദേശമാണ് ബുസ്താന്‍ അല്‍ ഖസ്ര്. കൂട്ടക്കൊലയുടെ ഉത്തരവാദികള്‍ ആരെന്ന് വ്യക്തമല്ല. കഴിഞ്ഞ ദിവസങ്ങളില്‍ കനത്ത മഴയുണ്ടായിരുന്നതും നദിയിയെ ഒഴുക്ക് ശക്തമായതും കാരണം നിരവധി മൃതദേഹങ്ങള്‍ ഒലിച്ച് പോയിട്ടുണ്ടാകുമെന്നാണ് സൂചന. മരണസംഖ്യ ഇതിലും കൂടുമെന്ന് ഫ്രീ സിറിയന്‍ ആര്‍മി ക്യാപ്റ്റന്‍ അബു സദ പറഞ്ഞു. വിമത സേനയുടെ നിയന്ത്രണത്തിലുള്ള മേഖലകളിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇനിയും നിരവധി മൃതദേഹങ്ങള്‍ നദിയില്‍ നിന്ന് പുറത്തേക്കെടുക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബുസ്താന്‍ അല്‍ ഖസ്ര് പ്രദേശത്ത് നിന്നുള്ളവരാണ് കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവുമെന്ന് മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. അതേസമയം, 'ഭീകര സംഘങ്ങളാണ് ' കൂട്ടക്കൊലക്ക് പിന്നിലെന്ന് സിറിയന്‍ ഔ്യാഗിക വൃത്തങ്ങള്‍ പ്രതികരിച്ചു. കൊല്ലപ്പെട്ടവരുടെ വിവരങ്ങള്‍ വെളിപ്പെടുത്തുമെന്നും അവര്‍ വ്യക്തമാക്കി. |
മതേതര ഇടമില്ലെങ്കില്‍ രാജ്യം വിടും- കമല്‍ഹാസന്‍ Posted: 29 Jan 2013 11:46 PM PST Image: ചെന്നൈ: ജീവിക്കാന്‍ മതേതര ഇടമില്ലെങ്കില്‍ രാജ്യം വിടേണ്ടി വരുമെന്ന് കമല്‍ഹാസന്‍. എനിക്ക് ജീവിക്കാന്‍ മതേതരസ്ഥലം വേണം. വിവാദ ചിത്രം വിശ്വരൂപത്തിനെതിരായി വിധിയുണ്ടായാല്‍ തമിഴ്‌നാടിന് പുറത്ത് കശ്മീര്‍ മുതല്‍ കേരളം വരെ അത്തരം സ്ഥലം ലഭിക്കുമോയെന്ന് അന്വേഷിക്കും. ഇന്ത്യയില്‍ അത്തരം സ്ഥലങ്ങളില്ലെങ്കില്‍ വിഖ്യാത ചിത്രകാരന്‍ എം.എഫ് ഹുസൈനെ പോലെ രാജ്യം വിടേണ്ടി വരുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. കമലിന്റെ വിവാദ ചിത്രമായ വിശ്വരൂപത്തിന് തമിഴ്‌നാട് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിരോധം മദ്രാസ് ഹൈകോടതി കഴിഞ്ഞദിവസം നീക്കിയിരുന്നു. ഇതിനെതിരെ സര്‍ക്കാര്‍ വീണ്ടും ഹരജി നല്‍കിയ സാഹചര്യത്തിലാണ് കമല്‍ വാര്‍ത്താസമ്മേളനം നടത്തിയത്. എന്റെ എല്ലാ സ്വത്തുക്കളും ഈടുവെച്ചാണ് വിശ്വരൂപം നിര്‍മിച്ചത്. സിനിമയുടെ റിലീസ് വൈകിയതോടെ എന്റെ വീട് നഷ്ടമായി. ചിത്രത്തില്‍ പറയുന്നത് അഫ്ഗാനിസ്താനിലെ കഥയാണ്. അത് എങ്ങനെ ഇന്ത്യന്‍ മുസ്ലീങ്ങളെ ബാധിക്കും. മുസ്ലീം സുഹൃത്തുക്കളെ പോലെ ഞാനും ആരുടെയോ ഉപകരണമാക്കപ്പെടുകയാണ്. ഇതിന്റെ പിന്നില്‍ ആരാണ് കളിക്കുന്നതെന്നറിയില്ല. ഇന്ത്യ പോലൊരു രാജ്യത്തിന്റെ മതേതരത്വത്തെ ഒരു ചിത്രം എങ്ങനെയാണ് തകര്‍ക്കുകയെന്ന് മനസ്സിലാവുന്നില്ല. തമിഴകം എന്നെ പുറത്താക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് തോന്നുന്നു. മതേതര സംസ്ഥാനത്ത് മാത്രമേ ഞാന്‍ ജീവിക്കുകയുള്ളൂ. ഇതിനര്‍ത്ഥം ഞാന്‍ തമിഴ്ചിത്രങ്ങള്‍ ചെയ്യില്ലെന്നല്ല. എന്റെ ജനങ്ങളോട് എനിക്ക് ദേഷ്യമില്ല. ഒരു മതത്തെ മാത്രം കുറ്റപ്പെടുത്തില്ല. ആരാധകര്‍ സമാധാനം പാലിക്കണം. ആരാധകരിലും ഒരുപാട് മുസ്ലീങ്ങളുണ്ട്. എന്റെ മുസ്ലീം സഹോദരങ്ങള്‍ക്ക് ചിത്രം കാണിച്ചുകൊടുക്കണം. നീതിന്യായ വ്യവസ്ഥയില്‍ പൂര്‍ണവിശ്വാസമുണ്ട്- കമല്‍ പറഞ്ഞു. |
മഹാരാഷ്ര്ടയില്‍ ഉദ്ദവ് -രാജ് താക്കറെ സഖ്യത്തിന് നീക്കം Posted: 29 Jan 2013 11:17 PM PST Image: മുംബൈ: മഹാരാഷ്ര്ടയിലെ പ്രമുഖ പാര്‍ട്ടികളായ ശിവസേനയും രാജ് താക്കറെയുടെ മഹാരാഷ്ര്ട നവ നിര്‍മാണ്‍ സേന(എം.എന്‍.എസ്)യും ഒന്നിക്കുന്നതായി റിപ്പോര്‍ട്ട്. ബാല്‍ താക്കറെയുടെ മരണത്തിന് ശേഷം പാര്‍ട്ടിയുടെ അധ്യക്ഷ സ്ഥാനം ഏറ്റെടുത്ത മകന്‍ ഉദ്ദവ് താക്കറെ പാര്‍ട്ടി വിട്ടു പോയ രാജ് താക്കറെയുമായി സഖ്യമുണ്ടാക്കുന്നതില്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ശിവസേനയുമായി സഖ്യമുണ്ടാക്കാന്‍ രാജ് താക്കറെക്ക് താല്‍പര്യമുണ്ടെങ്കില്‍ സ്വാഗതം ചെയ്യുമെന്ന് ഉദ്ദവ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ശിവസേനയുടെ മുഖപത്രമായ സാംനക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം തുറന്നു പറഞ്ഞത്. താത്പര്യമുള്ള ആരുമായും സഖ്യമുണ്ടാക്കാന്‍ ശിവ സേന തയാറാണെന്നും ഉദ്ദവ് വ്യക്തമാക്കിയിട്ടുണ്ട്. ഉദ്ദവിന്റെഭിപ്രായം പാര്‍ട്ടിയുടെ തീരുമാനമാണെന്ന് ശിവസേന വക്താവ് സഞ്ജയ് റൗത്ത് പ്രതികരിച്ചു. ശിവസേനയും എം.എന്‍.എസും സഖ്യമുണ്ടാക്കുകയാണെങ്കില്‍ 2014ല്‍ നടക്കുന്ന പൊതുതിരഞ്ഞെടുപ്പിന് മുമ്പ് മഹാരാഷ്ര്ടയില്‍ വലിയ രാഷ്ര്ടീയ മാറ്റങ്ങള്‍ക്ക് വഴിവെക്കുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍. ഉദ്ദവുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്നാണ് 2006ല്‍ രാജ് ശിവസേന വിട്ട് എം.എന്‍.എസ് രൂപീകരിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ മികച്ച പ്രകടനം നടത്താന്‍ എം.എന്‍.എസിന് കഴിഞ്ഞിട്ടുണ്ടെിലും മഹാരാഷ്ര്ടയില്‍ ശിവസേനയുടെ അടിത്തറയെയാണ് ഇത് ബാധിച്ചത്. മഹാരാഷ്ര്ടയില്‍ പത്ത് വര്‍ഷമായി അധികാരത്തിലുള്ള കോണ്‍ഗ്രസ്-എന്‍ സി പി സഖ്യത്തിന് ശിവസേനയിലെ ഭിന്നത നന്നായി ഗുണംചെയ്തിരുന്നു. |
കൊച്ചി മെട്രോ: എം.ജി റോഡും ബാനര്‍ജി റോഡിന്‍െറ തെക്കുവശവും കൈമാറി Posted: 29 Jan 2013 11:09 PM PST കൊച്ചി: കൊച്ചി മെട്രോ റെയില്‍ നിര്‍മാണത്തിനു മുന്നോടിയായി എം.ജി റോഡും ബാനര്‍ജി റോഡിന്‍െറ തെക്കുവശവും ദല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന് ജില്ലാ ഭരണകൂടം കൈമാറി. വ്യാഴാഴ്ച ഡി.എം.ആര്‍.സി ഈ പ്രദേശങ്ങള്‍ ഏറ്റെടുക്കും. പദ്ധതിക്കായി സൗത് റെയില്‍വേ സ്റ്റേഷന്‍ റോഡ് അടുത്ത മാസം 15നും കൈമാറും. |
സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണത്തിന് ബില്‍ കൊണ്ടുവരും -മന്ത്രി തിരുവഞ്ചൂര്‍ Posted: 29 Jan 2013 10:56 PM PST കണ്ണൂര്‍: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സംരക്ഷണം നല്‍കാന്‍ കഴിയുന്നവിധത്തിലുള്ള ബില്‍ അടുത്ത നിയമസഭ സമ്മേളനത്തില്‍ കൊണ്ടുവരുമെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അറിയിച്ചു. ജനമൈത്രി സുരക്ഷ പദ്ധതിയുടെ ഭാഗമായി കണ്ണൂരില്‍ നടത്തിയ ജില്ലാതല സെമിനാറിന്‍െറയും പൊലീസ് സേനാംഗങ്ങള്‍ക്കുള്ള സൗജന്യ ആരോഗ്യ പദ്ധതിയുടെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. |
രാത്രികാല പാര്‍ക്കിംഗ് ജനപങ്കാളിത്തത്തോടെ നിര്‍ത്തും, പ്രത്യേക ഉത്തരവ് ഇറക്കില്ല Posted: 29 Jan 2013 10:46 PM PST കല്‍പറ്റ: ദേശീയപാത 212ന്‍െറ ഇരുവശങ്ങളിലുമായി രാത്രികാലത്ത് വാഹനങ്ങള്‍ നിര്‍ത്തിയിടുന്നത് പ്രത്യേക ഉത്തരവിലൂടെ നിരോധിക്കില്ല. ജനപങ്കാളിത്തത്തോടെ ചര്‍ച്ചചെയ്ത് ബോധവത്കരണം നടത്തി നിലവിലുള്ള വനനിയമങ്ങള്‍തന്നെ ഉപയോഗിച്ച് പാര്‍ക്കിങ് ഒഴിവാക്കാനും തീരുമാനം. |
ഐസ്‌ക്രീം കേസ്: വി.എസിന് രേഖകള്‍ നല്‍കാമെന്ന് സര്‍ക്കാര്‍ Posted: 29 Jan 2013 10:32 PM PST Image: കൊച്ചി: ഐസ്‌ക്രീം അട്ടിമറിക്കേസില്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് രേഖകള്‍ നല്‍കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈകോടതിയെ അറിയിച്ചു. അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് വി.എസിന് നല്‍കരുതെന്നാവശ്യപ്പെട്ട് നല്‍കിയ ഹരജി സര്‍ക്കാര്‍ പിന്‍വലിക്കുകയും ചെയ്തിട്ടുണ്ട്. വി.എസിന് അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് നല്‍കണമെന്ന കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവിനെതിരെയാണ് സര്‍ക്കാര്‍ ഹൈകോടതിയില്‍ ഹരജി നല്‍കിയത്. നേരത്തെ കേസില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാടിനെ ഹൈകോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. രേഖകള്‍ വി.എസിന് കൈമാറുന്നതിനെ സര്‍ക്കാര്‍ എന്തിനാണ് എതിര്‍ക്കുന്നതെന്നും കേസില്‍ സര്‍ക്കാരിന് പ്രത്യേക താത്പര്യമെന്താണെന്നും കോടതി ആരാഞ്ഞിരുന്നു. എന്നാല്‍ ക്രിമിനല്‍ നടപടി ചട്ടപ്രകാരം രേഖകള്‍ മൂന്നാമൊതരാള്‍ക്ക് നല്‍കരുതെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. ഇത് കോടതി തള്ളി. പൊതുതാല്‍പര്യമുള്ള വിഷയമായതിനാല്‍ മൂന്നാമതൊരാള്‍ക്ക് അന്വേഷണ രേഖകള്‍ നല്‍കാന്‍ ചട്ടമുണ്ടെന്നും കോടതി നേരത്തെ ചൂണ്ടിക്കാണിച്ചിരുന്നു. |
Posted: 29 Jan 2013 09:45 PM PST Image: റിയാദ്: ഇസ്ലാമിക സേവനത്തിനുള്ള ഈ വര്‍ഷത്തെ കിങ് ഫൈസല്‍ അവാര്‍ഡ് ഫലസ്തീന്‍ പണ്ഡിതനും ഇസ്ലാമിക പ്രസ്ഥാന നേതാവുമായ ശൈഖ് റാഇദ് സലാഹിന് ലഭിച്ചു. ഇസ്ലാമിക പഠനത്തിനുള്ള അവാര്‍ഡ് യോഗ്യരെ കണ്ടെത്താനാവാത്തതിനാല്‍ ഈ വര്‍ഷം സമ്മാനിക്കുന്നതല്ലെന്ന് അവാര്‍ഡ് അതോറിറ്റി മേധാവിയും മക്ക മേഖല ഗവര്‍ണറുമായ അമീര്‍ ഖാലിദ് അല്‍ഫൈസല്‍ അറിയിച്ചു. ഇസ്ലാമിക പഠനത്തില്‍ കുറ്റകൃത്യങ്ങളെക്കുറിച്ച കര്‍മശാസ്ത്രത്തിനാണ് ഈ വര്‍ഷം അവാര്‍ഡ് നല്‍കാന്‍ തീരുമാനിച്ചിരുന്നത്. അറബി ഭാഷാ, സാഹിത്യ സേവനത്തിനുള്ള അവാര്‍ഡ് കെയ്റോയിലെ അറബി ഭാഷാ കോംപ്ളക്സിന് ലഭിച്ചു. വൈദ്യരംഗത്തെ സംഭാവനകള്‍ക്കുള്ള അവാര്‍ഡ് അമേരിക്കയിലെ രണ്ട് ഡോക്ടര്‍മാര്‍ പങ്കിട്ടു. ഡോ. ജഫ്രി മൈക്കിള്‍, ഡോ. ഡഗ്ളസ് ലിയോനാര്‍ഡ് കോള്‍മാന്‍ എന്നിവരാണ് ‘പൊണ്ണത്തടിയുടെ പാരമ്പര്യ ഘടങ്ങള്‍’ എന്ന വിഷയത്തില്‍ പുരസ്കാരം നേടിയത്. സയന്‍സ് വിഭാഗത്തിനുള്ള അവാര്‍ഡ് കാനഡയിലെ ഡോ. പോള്‍ കര്‍കം, ആസ്ത്രിയയിലെ ഫ്രങ്ക് ക്രോസ് എന്നിവര്‍ പങ്കിട്ടു.
|
കായികദിനം: സ്ഥാപനങ്ങളും മന്ത്രാലയങ്ങളും പരിപാടികള്‍ പ്രഖ്യാപിച്ചു Posted: 29 Jan 2013 09:44 PM PST Image: ദോഹ: ദേശീയകായികദിനാഘോഷങ്ങളുടെ ഭാഗമായി ഫെബ്രുവരി 12ന് സംഘടിപ്പിക്കുന്ന പരിപാടികള്‍ക്ക് വിവിധ മന്ത്രാലയങ്ങളും സ്ഥാപനങ്ങളും അന്തിമരൂപം നല്‍കി. ഇതുവരെ പൊതു, സ്വകാര്യ മേഖലകളില്‍ നിന്നായി ഇരുപതിലധികം സ്ഥാപനങ്ങള്‍ കായികദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ സ്ഥാപനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുമെന്ന് കരുതുന്നു. കായികദിന പരിപാടികള്‍ക്ക് പ്രവാസി സംഘടനകളും ഒരുക്കം തുടങ്ങി. |
ലാവ്‌ലിനില്‍ അഴിമതി നടന്നു -വി.എസ് Posted: 29 Jan 2013 09:30 PM PST Image: തിരുവനന്തപുരം: ലാവ്‌ലിന്‍ കേസില്‍ പാര്‍ട്ടി നിലപാട് തള്ളി പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ വീണ്ടും രംഗത്ത്. ലാവ്‌ലിന്‍ ഇടപാടില്‍ അഴിമതി നടന്നുവെന്ന സി.എ.ജിയുടെ കണ്ടെത്തല്‍ ശരിയാണെന്നും ആരെയും തകര്‍ക്കാനായി കെട്ടിച്ചമച്ച കേസല്ലെന്നും വി.എസ് അച്യുതാനന്ദന്‍. മാതൃഭൂമി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് വി.എസിന്റെ വിവാദ വെളിപ്പെടുത്തല്‍. ലാവ്‌ലിന്‍ ഇടപാടില്‍ പിണറായി വിജയന്‍ പണം കൈപ്പറ്റിയിട്ടില്ല എന്നത് ഒരു സാക്ഷിയുടെ മൊഴി മാത്രമാണ്. കുഴപ്പം കാണിച്ചില്ലെങ്കില്‍ പിണറായി എങ്ങനെ പ്രതിയായി. അദ്ദേഹത്തെ പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കേണ്ടതല്ലേ- വി.എസ്.ചോദിച്ചു. താന്‍ സത്യത്തിന്റെ കൂടെയേ നിലകൊള്ളൂ. ലാവ്‌ലിന്‍ കേസില്‍ അഴിമതി നടന്നു എന്ന നിലപാട് മാറ്റാന്‍ തയ്യാറാകാത്തതിനാലാണ് തന്നെ പൊളിറ്റ് ബ്യൂറോയില്‍ നിന്ന് ഒഴിവാക്കിയതെന്നും വി.എസ് തുറന്നടിച്ചു. തന്നെ വിശ്വാസമില്ലെങ്കില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കട്ടെയെന്നും വി.എസ് വെല്ലുവിളിക്കുന്നു. പേഴ്‌സണല്‍ സ്റ്റാഫിന്റെ പേരില്‍ തന്നെയാണ് ലക്ഷ്യം വെക്കുന്നത്. തന്റെ സെക്രട്ടറിമാരെ മാറ്റി ആശ്രിതരെ വെക്കാനാണ് ഇപ്പോള്‍ നീക്കം നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ലാവ്‌ലിന്‍ കേസുമായി ബന്ധപ്പെട്ട് വി.എസിനെതിരെ കരുണാകരന്‍ കമ്മിറ്റി റിപോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നാലെയാണ് വിഷയത്തില്‍ ഗുരുതര പരാമര്‍ശങ്ങളുമായി വി.എസ് രംഗത്തെത്തിയത്. പാര്‍ട്ടിയില്‍ ഏറെ കോളിളക്കങ്ങള്‍ ഉണ്ടാക്കിയേക്കാവുന്നതാണ് വി.എസിന്റെ പരാമര്‍ശങ്ങള്‍. പാര്‍ട്ടിയുടെ നിലപാടിന് തികച്ചും വിരുദ്ധമായാണ് വി.എസ് അഭിമുഖത്തില്‍ പ്രതികരിച്ചത്. ലാവ്‌ലിന്‍ കേസ് രാഷ്ട്രീയപ്രേരിതമാണെന്നായിരുന്നു കേന്ദ്ര കമ്മിറ്റിയുടെ നിലപാട്. പിണറായി വ്യക്തിപരമായി സാമ്പത്തിക നേട്ടം ഉണ്ടാക്കിയിട്ടില്ലെന്നായിരുന്നു പി.ബിയുടെയും കേസ് അന്വേഷിച്ച സി.ബി.ഐയുടെയുടെ പ്രാഥമിക നിഗമനം. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |
No comments:
Post a Comment