കുടിവെള്ളപ്രശ്നം നേരിടാന്‍ അടിയന്തര നടപടി -തിരുവഞ്ചൂര്‍ Madhyamam News Feeds |
- കുടിവെള്ളപ്രശ്നം നേരിടാന്‍ അടിയന്തര നടപടി -തിരുവഞ്ചൂര്‍
- ടി.പി വധം: വിചാരണ ഫെബ്രുവരി 11 ന് തുടങ്ങും
- 1115 എന്‍ഡോസള്‍ഫാന്‍ ഇരകളുടെ പട്ടിക കൂടി അംഗീകരിച്ചു
- നാലു ദിവസമായി വിഷപ്പുക തിന്ന് പുന്നോല്‍
- വയനാട് റെയില്‍വേക്ക് മുന്‍ഗണനയെന്ന് മുഖ്യമന്ത്രി
- പ്രതിഭകളുടെ രാജ്യസേവനം
- മദ്യത്തിന്‍െറ അടിവേരറുക്കണം -ടി. ആരിഫലി
- മഅ്ദനി: ഇമാമുമാരുടെ സംഘം മുഖ്യമന്ത്രിയെ കണ്ടു
- കോണ്‍കോഴ്സ്-എയില്‍ നിന്ന് ആദ്യ വിമാനം പറന്നു
- കുവൈത്ത് പാര്‍ലമെന്‍റ് ബൈലോ ഭേദഗതി കരടുബില്‍ സമര്‍പ്പിച്ചു
കുടിവെള്ളപ്രശ്നം നേരിടാന്‍ അടിയന്തര നടപടി -തിരുവഞ്ചൂര്‍ Posted: 03 Jan 2013 12:40 AM PST കോട്ടയം: വേനല്‍ രൂക്ഷമാകുംമുമ്പ് കുടിവെള്ളപ്രശ്നം പരിഹരിക്കാന്‍ എത്രയുംവേഗം കൂട്ടായ പരിശ്രമം നടത്തണമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിര്‍ദേശിച്ചു. കെ.പി.എസ് മേനോന്‍ ഹാളില്‍ നടന്ന ജില്ലാതല വരള്‍ച്ചാ ദുരിതാശ്വാസ അവലോകന യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. നിലവിലുള്ള കുടിവെള്ള സംവിധാനം കാര്യക്ഷമമാക്കാന്‍ ഗ്രാമപഞ്ചായത്തുകളിലെ ജലസ്രോതസ്സുകളുടെ വിവരങ്ങള്‍ മുന്‍ഗണനാക്രമത്തില്‍ തിട്ടപ്പെടുത്തി ഒരാഴ്ചക്കകം കലക്ടര്‍ക്കും വകുപ്പ് തലത്തിലും നല്‍കണമെന്ന് മന്ത്രി നിര്‍ദേശിച്ചു. |
ടി.പി വധം: വിചാരണ ഫെബ്രുവരി 11 ന് തുടങ്ങും Posted: 02 Jan 2013 11:34 PM PST Image: കോഴിക്കോട്: ടി.പി ചന്ദ്രഖേരന്‍ വധക്കേസില്‍ ഫെബ്രുവരി 11 മുതല്‍ വിചാരണ ആരംഭിക്കും. ഫെബ്രുവരി 11 മുതല്‍ ഏപ്രില്‍ 17 വരെയുള്ള 48 പ്രവര്‍ത്തി ദിവസങ്ങളിലായാണ് വിചാരണ നടക്കുക. 72 പ്രതികളുടെ വിചാരണയാണ് കോഴിക്കാട് മാറാട് സ്പെഷ്യല്‍ കോടതിയില്‍ നടക്കുക. വിചാരണയുടെ ആദ്യ ദിവസം ഒന്നും മൂന്നും സാക്ഷികളെയാണ് വിസ്തരിക്കുക. ജയിലില്‍ മര്‍ദ്ദനമേറ്റെന്നും മതിയായ ചികിത്സ ലഭിച്ചില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ അന്യായമായി ചോദ്യം ചെയ്തുവെന്നും ആരോപിച്ച് പ്രതിയായ രജീഷ് സമര്‍പ്പിച്ച പരാതിയില്‍ വെള്ളിയാഴ്ച പരിഗണിക്കും. |
1115 എന്‍ഡോസള്‍ഫാന്‍ ഇരകളുടെ പട്ടിക കൂടി അംഗീകരിച്ചു Posted: 02 Jan 2013 11:17 PM PST കാസര്‍കോട്: 2011 ആഗസ്റ്റ്, ഡിസംബര്‍ മാസങ്ങളില്‍ നടത്തിയ ക്യാമ്പില്‍ നിന്നുള്ള 1,115 പേരെ കൂടി എന്‍ഡോസള്‍ഫാന്‍ ഇരകളായി ബുധനാഴ്ച കലക്ടറേറ്റില്‍ ചേര്‍ന്ന എന്‍ഡോസള്‍ഫാന്‍ സെല്‍ യോഗം അംഗീകരിച്ചു. ഇതോടെ ആകെ ഇരകളുടെ എണ്ണം 5,297 ആയി. 1115 പേരില്‍ പൂര്‍ണമായി കിടപ്പിലായവര്‍-11, മാനസിക വൈകല്യമുള്ളവര്‍-129, അംഗവൈകല്യം ബാധിച്ചവര്‍-186, കാന്‍സര്‍ ബാധിതര്‍-183, മറ്റ് അസുഖം ബാധിച്ചവര്‍-606 എന്നിങ്ങനെയാണ്. മരിച്ചവരും ഉള്‍പ്പെട്ട പട്ടികയാണിത്. |
നാലു ദിവസമായി വിഷപ്പുക തിന്ന് പുന്നോല്‍ Posted: 02 Jan 2013 11:06 PM PST തലശ്ശേരി: പുന്നോല്‍ പെട്ടിപ്പാലം ട്രഞ്ചിങ് ഗ്രൗണ്ടിലുണ്ടായ അഗ്നി ബാധ നാല് ദിവസമായിട്ടും പൂര്‍ണമായും അണഞ്ഞില്ല. പ്ളാസ്റ്റിക്, ആശുപത്രി മാലിന്യങ്ങള്‍ ഉള്‍പ്പെടെയുള്ളവക്ക് തീ പിടിച്ച് പുന്നോല്‍ പ്രദേശം വിഷപ്പുകമയമായിരിക്കുകയാണ്. ഞായറാഴ്ച രാവിലെയാണ് തീ പിടിച്ചത്. ബുധനാഴ്ച വൈകിയും തീ പൂര്‍ണമായും അണയാത്തതിനെ തുടര്‍ന്ന് വിഷ പുക ശ്വസിച്ച് പ്രദേശ വാസികള്‍ ഗുരുതര ആരോഗ്യ ഭീഷണി നേരിടുകയാണ്. |
വയനാട് റെയില്‍വേക്ക് മുന്‍ഗണനയെന്ന് മുഖ്യമന്ത്രി Posted: 02 Jan 2013 11:01 PM PST സുല്‍ത്താന്‍ ബത്തേരി: കേരളം സമര്‍പ്പിക്കുന്ന റെയില്‍വേ പദ്ധതികളില്‍ പ്രഥമപരിഗണന വയനാട് റെയില്‍വേക്കെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സാധ്യതകള്‍ പരിശോധിച്ച് പദ്ധതി സജീവമായി പരിഗണിക്കുമെന്നും വയനാട് റെയില്‍വേ യാഥാര്‍ഥ്യമാക്കാന്‍ ശ്രമിക്കുമെന്നും കേന്ദ്ര റെയില്‍വേ മന്ത്രി പവന്‍കുമാര്‍ ബന്‍സല്‍. |
Posted: 02 Jan 2013 10:48 PM PST Image:
സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷയുടെ ഒൗദ്യോഗിക വിജ്ഞാപനം ഫെബ്രുവരിയോടെ പുറത്തിറങ്ങും. രാജ്യഭരണത്തിന്‍െറ നട്ടെല്ലായ സിവില്‍ സര്‍വീസിനെ പ്രതിഭകളുടെ രാജ്യസേവനവഴിയെന്ന് വിശേഷിപ്പിക്കാറുണ്ട്. പണമൊഴുകുന്ന നിരവധി കരിയര്‍ സാധ്യതകള്‍ കോര്‍പറേറ്റ് മേഖലയില്‍ വര്‍ധിച്ചുവരുന്ന ഇക്കാലത്തും ഏറ്റവും മികച്ച തലച്ചോറുകള്‍ തന്നെയാണ് സിവില്‍ സര്‍വീസ് രംഗത്തേക്ക് കടന്നുവരുന്നത്. രാജ്യത്തിന്‍െറ വികസനപ്രക്രിയയില്‍ നേരിട്ടു പങ്കാളികളാകുന്നതു മുതല്‍ നമ്മുടെ സാമൂഹികചുറ്റുപാടില്‍ ഏറ്റവും ആദരവ് നേടിത്തരുന്ന കരിയര്‍ എന്നതുവരെ സിവില്‍ സര്‍വീസിനെ വേറിട്ടുനിര്‍ത്തുന്നു. സിവില്‍ സര്‍വീസ് എക്സാമിനേഷന്‍ സര്‍ക്കാര്‍ സര്‍വീസില്‍ ഉന്നത ഓഫിസര്‍മാരെ തെരഞ്ഞെടുക്കാനായി യൂനിയന്‍ പബ്ളിക് സര്‍വീസ് കമീഷന്‍ (യു.പി.എസ്.സി) നടത്തുന്ന ഏറ്റവും വലിയ മല്‍സര പരീക്ഷയാണ് സിവില്‍ സര്‍വീസ് എക്സാമിനേഷന്‍. ഇന്ത്യന്‍ അഡ്മിനിസ്ട്രേറ്റിവ് സര്‍വീസ് (IAS), ഇന്ത്യന്‍ ഫോറിന്‍ സര്‍വീസ് (IFS), ഇന്ത്യന്‍ പൊലീസ് സര്‍വീസ് (IPS) എന്നിവ അടക്കം 24 സര്‍വീസുകളുണ്ട്. പ്രിലിമിനറിയും മെയിന്‍ എക്സാമും മെയിന്‍ പരീക്ഷയിലേക്ക് ഉദ്യോഗാര്‍ഥികളെ ഷോര്‍ട്ട്ലിസ്റ്റ് ചെയ്യാനുള്ള സ്ക്രീന്‍ ടെസ്റ്റാണ് പ്രിലിമിനറി പരീക്ഷ. ഒബ്ജക്ടീവ് മാതൃകയിലുള്ള ചോദ്യങ്ങളടങ്ങിയ പരീക്ഷയാണ് പ്രിലിമിനറി. ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെല്ലാം പരീക്ഷാകേന്ദ്രമുണ്ട്. കേരളത്തില്‍ തിരുവനന്തപുരം, കൊച്ചി എന്നിവ കേന്ദ്രങ്ങളാണ്. സിവില്‍ സര്‍വീസ് പരീക്ഷകള്‍ വിജയിക്കാന്‍ ഏറ്റവും വേണ്ടത് കഠിനാധ്വാനമാണെന്ന് മുന്‍ഗാമികള്‍ എല്ലാവരും സാക്ഷ്യപ്പെടുത്തുന്നു. നിരന്തര തയാറെടുപ്പുണ്ടെങ്കിലേ പ്രിലിമിനറി കടക്കാന്‍ പറ്റൂ. ഇത് ജയിച്ചാല്‍ മെയിന്‍ പരീക്ഷക്ക് തയാറെടുക്കാം. സാധാരണ പ്രിലിമിനറി പരീക്ഷ മെയ് മാസത്തിലും മെയിന്‍ ഒക്ടോബര്‍-നവംബറിലുമാണ് നടക്കുക. പ്രിലിമിനറി പരീക്ഷയുടെ വിജ്ഞാപനം ഫെബ്രുവരിയിലും മെയിന്‍ പരീക്ഷക്ക് അപേക്ഷ ക്ഷണിക്കല്‍ ജൂലൈ-ആഗസ്റ്റിലുമായിരിക്കും. 21-30 വയസ്സുകാര്‍ക്ക് പ്രിലിമിനറിക്ക് അപേക്ഷിക്കാം. ഉയര്‍ന്ന പ്രായത്തില്‍ പട്ടികവിഭാഗങ്ങള്‍ക്ക് അഞ്ചു വര്‍ഷവും ഒ.ബി.സിക്ക് മൂന്നു വര്‍ഷവും ഇളവുണ്ട്. ബിരുദമാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. ജനറല്‍ വിഭാഗക്കാര്‍ക്ക് നാലു തവണയും ഒ.ബി.സിക്ക് ഏഴു തവണയും പ്രിലിമിനറി പരീക്ഷ എഴുതാം. പട്ടികവിഭാഗങ്ങള്‍ക്ക് പരിധിയില്ല. 200 മാര്‍ക്കിന്‍െറ, രണ്ടു മണിക്കൂര്‍ വീതമുള്ള രണ്ടു പേപ്പറുകളായാണ് പ്രിലിമിനറി പരീക്ഷ നടക്കുക. പേപ്പര്‍ ഒന്നില്‍ ഇനി പയുന്നവയില്‍നിന്നുള്ള ചോദ്യങ്ങളുണ്ടാവും: ദേശീയ-അന്തര്‍ദേശീയ ആനുകാലിക സംഭവങ്ങള്‍, ഇന്ത്യന്‍ ദേശീയപ്രസ്ഥാനം, ഇന്ത്യയുടെയും ലോകത്തിനെയും ഭൂമിശാസ്ത്രം, സാമൂഹികശാസ്ത്രം, സാമ്പത്തികശാസ്ത്രം, ഇന്ത്യന്‍ രാഷ്ട്രീയവും ഭരണനിര്‍വഹണവും, സാമ്പത്തിക-സാമൂഹിക വികസനം, പരിസ്ഥിതി, ജൈവവൈവിധ്യം, കാലാവസ്ഥാമാറ്റം തുടങ്ങിയ മേഖലകളില്‍നിന്നെല്ലാം ചോദ്യങ്ങളുണ്ടാകും. പേപ്പര്‍ രണ്ട്: സിവില്‍ സര്‍വീസ് അഭിരുചി പരീക്ഷയെന്ന് വിശേഷിപ്പിക്കുന്ന പേപ്പര്‍ രണ്ടില്‍ കോംപ്രിഹെന്‍ഷന്‍ കഴിവ്, ആശയവിനിമയശേഷി, ലോജിക്കല്‍ റീസണിങ്, അനലറ്റിക്കല്‍ കഴിവ്, ഡിസിഷന്‍ മേക്കിങ്, പ്രോംബ്ളം സോള്‍വിങ് ശേഷികള്‍, ജനറല്‍ മെന്‍റല്‍ എബിലിറ്റി, അടിസ്ഥാന ഗണിതശാസ്ത്ര അറിവ്, ഇംഗ്ളിഷ് കോംപ്രിഹെന്‍ഷന്‍ ശേഷി എന്നിവയില്‍നിന്ന് ചോദ്യങ്ങളുണ്ടാവും. പ്രിലിമിനറി പരീക്ഷയില്‍ ലഭിക്കുന്ന മാര്‍ക്ക് അവസാന മെറിറ്റ് കണക്കാക്കാന്‍ പരിഗണിക്കില്ല. ആകെ ഒഴിവുകളുടെ 12-13 മടങ്ങ് അപേക്ഷകരെ മാത്രമേ മെയിന്‍ പരീക്ഷക്ക് ഇരുത്തുകയുള്ളൂ. സാധാരണ ഏസ്സേ മാതൃകയിലുള്ള ഒമ്പതു പേപ്പറുകളാണ് മെയിന്‍ പരീക്ഷയിലുണ്ടാവുക. പേപ്പര്‍ ഒന്ന്: ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിലുള്ള ഒരു ഇന്ത്യന്‍ഭാഷ (300 മാര്‍ക്ക്), പേപ്പര്‍ രണ്ട്: ഇംഗ്ളിഷ് (300), പേപ്പര്‍ മൂന്ന്: എസ്സേ(200), പേപ്പര്‍ നാല്, അഞ്ച്: ജനറല്‍ സ്റ്റഡീസ് (300 വീതം), പേപ്പര്‍ ആറു മുതല്‍ ഒമ്പതു വരെ: ഇനി പറയുന്ന ഓപ്ഷനല്‍ സബ്ജക്ടുകളില്‍നിന്ന് രണ്ടെണ്ണം (300 മാര്‍ക്ക് വീതം)- Agriculture,Management, Animal Husbandry & Vetinary Science, Mathematics, Anthropology, Mechanical Engineering, Botany, Medical Science, ChemistryPhilosophy, Civil Engineering,Physics, Commerce & Accountancy, Political Science & International Relations, Economics, Psychology, Electrical Engineering, Public Administration, Geography, Sociology, Geology, Statistics, Indian History, Zoology, Law. കൂടാതെ ഇനി പറയുന്ന ഭാഷകളില്‍ ഏതെങ്കിലുമൊന്നില്‍നിന്നുള്ള സാഹിത്യം: Malayalam, Arabic, Gujarati, Manipuri, Sanskrit, Assamese, Hindi, Nepali, Sindhi, Bengali, Kannada, Oriya, Tamil, Chinese, Kashmiri, Pali, Telugu, English, Konkani, Persian, Urdu, French, Marathi, Punjabi, German, Russian. ഒപ്ഷനല്‍ സബ്ജക്ടുകളില്‍ ഇനി പറയുന്ന കോമ്പിനേഷനുകള്‍ അനുവദനീയമല്ല: Political Science & International Relations -Public Administration, Commerce & Accountancy-Management, Anthropology- Sociology, Mathematics-Statistics, Agriculture-Animal Husbandry & Vetinary Science, Animal Husbandry & Vetinary Science-Medical Science, Management-Public Administration, Civil Engineering and Electrical Engineering -Mechanical Engineering. ഓരോ പരീക്ഷയും മൂന്നു മണിക്കൂര്‍ ദൈര്‍ഘ്യമുള്ളവയായിരിക്കും. ലാംഗേജ് പേപ്പര്‍ ഒഴികെയുള്ള എല്ലാ പേപ്പറുകളിലും മുഴുവന്‍ ചോദ്യങ്ങള്‍ക്കും ഉത്തരമെഴുതാം. ഓര്‍മശക്തിയും വിവരങ്ങളിലുള്ള അറിവും അളിക്കുന്നതിനേക്കാളുപരി വ്യക്തിയുടെ ബൗദ്ധിക പ്രത്യേകതകളും ഗ്രഹണശേഷിയുടെ ആഴവും അളക്കുകയാണ് മെയിന്‍ എക്സാമിന്‍െറ ഉദ്ദേശ്യം. സിവില്‍സര്‍വീസ് കരിയറില്‍ ആവശ്യം വേണ്ട, പൊതു കാര്യങ്ങളിലെ അവബോധം പരീക്ഷിക്കുന്ന ചോദ്യങ്ങളാണ് ജനറല്‍ സ്റ്റഡീസ് പേപ്പറില്‍ ഉണ്ടാവുക. സമകാലിക വിഷയങ്ങളിലുള്ള അടിസ്ഥാന ധാരണ അളക്കുന്ന ചോദ്യങ്ങളുണ്ടാവും. അര്‍ഥപൂര്‍ണമായ ഉത്തരങ്ങളായിരിക്കണം നല്‍കേണ്ടത്. ഇന്‍റര്‍വ്യൂ മെയിന്‍ പരീക്ഷയില്‍ കമീഷന്‍ നിശ്ചയിക്കുന്ന നിശ്ചിത മാര്‍ക്ക് നേടിയവരെ അഭിമുഖത്തിനു വിളിക്കും. ഇന്ത്യന്‍ ലാംഗ്വേജ്, ഇംഗ്ളിഷ് പേപ്പറുകളില്‍ ലഭിക്കുന്ന മാര്‍ക്കുകള്‍ ക്വാളിഫൈ ചെയ്യാന്‍ മാത്രമേ പരിഗണിക്കൂ. റാങ്കിങ്ങിനായി ഇത് പരിഗണിക്കില്ല. ആകെ ഒഴിവുകളുടെ രണ്ടിരിട്ടി അപേക്ഷകരെയാണ് ഇന്‍റര്‍വ്യൂവിന് ക്ഷണിക്കുക. 300 മാര്‍ക്കാണ് ഇന്‍റര്‍വ്യൂവിനുണ്ടാവുക. (മിനിമം ക്വാളിഫയിങ് മാര്‍ക്കില്ല). ഫൈനല്‍ റാങ്കിങ് മെയിന്‍ പരീക്ഷയുടെയും ഇന്‍റര്‍വ്യൂവിന്‍െറയും മാര്‍ക്കുകള്‍ പരിഗണിച്ച് അവസാന റാങ്ക്ലിസ്റ്റ് ഉണ്ടാക്കും. ഈ റാങ്കനുസരിച്ച് ഉദ്യോഗാര്‍ഥികളെ വിവിധ സര്‍വീസുകളിലേക്ക് നിശ്ചയിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: http://www.upsc.gov.in |
മദ്യത്തിന്‍െറ അടിവേരറുക്കണം -ടി. ആരിഫലി Posted: 02 Jan 2013 10:45 PM PST കോഴിക്കോട്: മദ്യത്തിന്‍െറ അടിവേരറുക്കാതെ തിന്മയുടെ അടിവേരറുക്കാന്‍ കഴിയില്ലെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ ടി. ആരിഫലി. |
മഅ്ദനി: ഇമാമുമാരുടെ സംഘം മുഖ്യമന്ത്രിയെ കണ്ടു Posted: 02 Jan 2013 10:40 PM PST Image: തിരുവനന്തപുരം: ബംഗളൂരു സ്ഫോടന കേസില്‍ പ്രതിചേര്‍ക്കപ്പെട്ട് പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന അബ്ദുന്നാസില്‍ മഅ്ദനിയുടെ മോചനം ഉടന്‍ സാധ്യമാക്കണമെന്നാവശ്യപ്പെട്ട് പാളയം ഇമാം ജമാലുദ്ദീന്‍ മങ്കടയുടെ നേതൃത്വത്തിലുള്ള ഇമാമുമാരുടെ സംഘം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് നിവേദനം നല്‍കി. ഇന്ന് കര്‍ണാടക മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാറുമായി ഉമ്മന്‍ ചാണ്ടി കൂടിക്കാഴ്ച നടത്താനിരിക്കെയാണ് ഇമാമുമാര്‍ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചത്. നിലവില്‍ മഅ്ദനിക്ക് പരിമിതമായ ചികിത്സയാണ് ലഭിക്കുന്നത്. ഇത് മാറി ആവശ്യമായ ചികിത്സ ലഭ്യമാക്കുന്നതിനുള്ള സംവിധാനം ഒരുക്കണം. മഅ്ദനിയുടെ നില പുറത്തുനിന്നും കേട്ടതിനേക്കാള്‍ മോശമാണെന്ന ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയുടെ പ്രസ്താവനയും ഇമാമുമാര്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തി. മോശമായ ചികിത്സയാണ് തുടരുന്നതെങ്കില്‍, മഅ്ദനിക്കെതിരെ കേരളത്തില്‍ നിലവിലുള്ള കേസുകളിലൊന്നില്‍ പ്രെഡക്ഷന്‍ വാറന്‍ഡ് പുറപ്പെടുവിച്ച് സംസ്ഥാനത്തെ ജയിലില്‍ ചികിത്സ നല്‍കണമെന്നും സംഘം നിവേദനതില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ബംഗളൂര്‍ സ്ഫോടന കേസില്‍ ഒന്നാം പ്രതിയായ തടിയന്‍്റവിട നസീര്‍ ഇപ്രകാരം കേരളത്തിലെ ജയിലിലാണ് കഴിയുന്നതെന്നും സംഘം ചൂണ്ടിക്കാട്ടി. പാളയം മുന്‍ ഇമാം ഗഫാര്‍ മൗലവി, കാണിച്ചിറ ഇബ്രാഹീം മൗലവി, ഫസലു സലീം മൗലവി തുടങ്ങിയവരും പി.ഡി.പി നേതാവ് പൂന്തുറ സിറാജും സംഘത്തിലുണ്ടായിരുന്നു. |
കോണ്‍കോഴ്സ്-എയില്‍ നിന്ന് ആദ്യ വിമാനം പറന്നു Posted: 02 Jan 2013 10:27 PM PST Image: ദുബൈ: ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ കോണ്‍കോഴ്സ്- എ യില്‍ നിന്ന് ആദ്യ എമിറേറ്റ്സ് വിമാനം ബുധനാഴ്ച പറന്നുയര്‍ന്നു. എയര്‍ ബസ് A380 സൂപ്പര്‍ ജംബോ ജെറ്റ് വിമാനങ്ങള്‍ക്ക് മാത്രമായി ഒരുക്കിയ ലോകത്തെ ആദ്യ കോണ്‍കോഴ്സില്‍ നിന്നുള്ള പ്രഥമ സര്‍വീസ് ബുധനാഴ്ച പകല്‍ 2.30ന് ലണ്ടനിലെ ഹീത്രൂവിലേക്കായിരുന്നു. ഇതോടെ രാജ്യത്തിന്‍െറ വ്യോമയാന ചരിത്രത്തില്‍ എമിറേറ്റ്സ് എയര്‍ലൈന്‍സ് മറ്റൊരു നാഴികക്കല്ലുകൂടി പിന്നിട്ടു. മൂന്ന് ബില്യന്‍ ഡോളര്‍ ചെലവിട്ട് നിര്‍മിച്ച് കോണ്‍കോഴ്സ്-എ തുറന്നതോടെ പ്രതിവര്‍ഷം 15 മില്യന്‍ യാത്രക്കാരെ വഹിക്കാന്‍ ശേഷിയുള്ള കമ്പനിയായും എമിറേറ്റ്സ് മാറി. |
കുവൈത്ത് പാര്‍ലമെന്‍റ് ബൈലോ ഭേദഗതി കരടുബില്‍ സമര്‍പ്പിച്ചു Posted: 02 Jan 2013 09:35 PM PST കുവൈത്ത് സിറ്റി: പാര്‍ലമെന്‍റ് ബൈലോ ഭേദഗതി ചെയ്യുന്നതിനുള്ള ഭേദഗതി തയാറായി. എം.പിമാരായ ഡോ. സാലിഹ് അല്‍ അതീഖി, നബീല്‍ ഫാദില്‍, യഷ്ഖൂബ് സാനിഅ്, മുഹമ്മദ് അല്‍ ബര്‍റാക്, മുബാറക് അല്‍ നജ്ദ എന്നിവരടങ്ങിയ സമിതിയാണ് ഭേദഗതി കരടുബില്‍ പാര്‍ലമെന്‍റ് മുമ്പാകെ സമര്‍പ്പിച്ചത്. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |
No comments:
Post a Comment