സ്വാഗതം
WELCOME

News Update..

Friday, January 11, 2013

റോഡപകടങ്ങള്‍: കേരളം നേരിടുന്ന ഏറ്റവും വലിയ ഭീഷണി Madhyamam News Feeds

റോഡപകടങ്ങള്‍: കേരളം നേരിടുന്ന ഏറ്റവും വലിയ ഭീഷണി Madhyamam News Feeds

Link to

റോഡപകടങ്ങള്‍: കേരളം നേരിടുന്ന ഏറ്റവും വലിയ ഭീഷണി

Posted: 11 Jan 2013 12:51 AM PST

Image: 

കേരളത്തിലെ നിരത്തുകള്‍ മരണവീഥികളായി മാറുകയാണ്. റോഡില്‍ മരണം എപ്പോഴും ഒരു നിഴല്‍പോലെ സഹയാത്രികനായി ഒപ്പമുണ്ട് എന്ന അവസ്ഥ ഭീതിദമാണ്. ജീവന്‍ എന്ന പ്രതിഭാസത്തിന് ഏറ്റവും വിലകെട്ടുപോകുന്നത് നിരത്തുകളിലാണിപ്പോള്‍. 2011 ലെ റോഡപകടങ്ങളുടെ കണക്കുകള്‍ നമ്മെ ഞെട്ടിപ്പിക്കുന്നു. തലസ്ഥാന നഗരത്തില്‍ മാത്രം 1792 കേസുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അതില്‍ മരിച്ചവര്‍ 141. ഗുരുതരമായി പരിക്കേറ്റ് ജീവച്ഛവങ്ങളായവര്‍ 1365.
റോഡപകടങ്ങളില്‍ മുന്‍പന്തിയില്‍ നില്ക്കുന്നത് എറണാകുളം, ആലപ്പുഴ ജില്ലകളാണ്. ഏറ്റവും കുറവ് അപകടങ്ങള്‍ രേഖപ്പെടുത്തിയിട്ടുളളത് പട്ടണത്തിരക്ക് അത്രമേല്‍ തീറെഴുതാത്ത വയനാട്, കാസര്‍കോട് ജില്ലകളും. കൂടുതല്‍ വിശദമായ കണക്കുകളിലേക്ക് കടക്കുമ്പോള്‍ 2011 ല്‍ കേരളത്തില്‍ 35216 റോഡപകടങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട് എന്നു കാണാം. അവയില്‍ 4145 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. ഗുരുതരമായി പരിക്കേറ്റവര്‍ 25110 പേരാണ്. നിസാരമല്ലാത്ത മുറിവേറ്റവരുടെ എണ്ണം 10,000 കവിയും. ഏറ്റവുമധികം അപകടം സംഭവിച്ചത് ഇരുചക്രവാഹനയാത്രക്കാര്‍ക്കാണ്: 23637 പേര്‍ക്ക്. തൊട്ടുപിന്നില്‍ കാര്‍ യാത്രക്കാരാണ്: 9871 പേര്‍. ഓട്ടോ യാത്രക്കാര്‍ 6920, ജീപ്പ് യാത്രക്കാര്‍ 1096, മറ്റ് വാഹനങ്ങളിലെ യാത്രക്കാര്‍ 1908 എന്നിങ്ങനെ പോകുന്നു കണക്കുകള്‍.
അടുത്തിടെ, കൊല്ലത്തെ നിലമേലില്‍ കാറും കെ.എസ്.ആര്‍.ടി.സി ബസും കൂട്ടിയിടിച്ച് എട്ടുപേരുടെ ജീവന്‍ പൊലിയുകയായിരുന്നു. മൂകാംബിക ദര്‍ശനത്തിനിറങ്ങിയ ഒരു വീട്ടിലെ അംഗങ്ങളും ബന്ധുവും ഡ്രൈവറുമെല്ലാം മരണത്തിനിരയായി. വണ്ടി ഓടിക്കുന്നതിനിടയില്‍ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് കാരണമെന്ന് പറയുന്നു. രാവിലെയായിരുന്നു സംഭവം. രണ്ടര മണിക്കൂറിന്റെവ്യത്യാസത്തില്‍ ആ സംസ്ഥാന പാതയില്‍ തന്നെ പത്ത് കിലോമീറ്ററിനുളളില്‍ മറ്റൊരു അപകടം സംഭവിച്ചു. കിളിമാനൂര്‍-കാരേറ്റ് ജംഗ്ഷനു സമീപം നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ കാറിടിച്ച് ഒരാള്‍ മരിക്കുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയായിരുന്നു. അല്പസമയത്തിനകം തിരുവനന്തപുരം വെമ്പായത്തും അപകടമുണ്ടായി. ടൂറിസ്റ്റ് ബസിന്റെപിറകില്‍ സര്‍ക്കാര്‍ ബസിടിച്ച് പതിനാറോളം പേര്‍ക്ക് പരിക്ക് പറ്റി.
റോഡുകളിങ്ങനെ കുരുതിക്കളമാക്കുന്നതിന് പല കാരണങ്ങളുണ്ട്. യുവത്വത്തിന്റെഅമിതാവേശങ്ങളാണ് അവയിലേറ്റവും ഗുരുതരം. ഒരു വാഹനം കൈയില്‍ കിട്ടിയാല്‍ കളിക്കളം പോലെയാണ് കുമാരന്മാരും യുവാക്കളും റോഡുകളെ കരുതുക. മറ്റുളളവരുടെ സുരക്ഷിതത്വമോ തന്റെതന്നെ സുരക്ഷിതത്വമോ സിഗ്നലുകളോ ഒന്നും അവരുടെ ആവേശത്തിമിര്‍പ്പിന് ബാധകമല്ല. ഇരുചക്രവാഹനക്കാരിലാണീ പ്രവണത അധികവും കാണുന്നത്. തീയ്യല്‍ ഇയ്യംപാറ്റകളെപ്പോലെ നിരത്തുകളില്‍ അധികവും പൊലിയുന്നതും ഇവര്‍തന്നെ. വാഹനങ്ങളുടെ അമിതവേഗമാണ് മറ്റൊരു ദുരന്തകാരണം. ഇത് വേഗത്തിന്റെതലമുറയാണല്ലോ. വേഗത ഒരു പ്രസ്റ്റീജ് പ്രശ്നം കൂടിയാണിപ്പോള്‍. മിതമായ വേഗത്തില്‍ വണ്ടിയോടിക്കുന്നത് ഒരു പഴഞ്ചന്‍ രീതിയായിപ്പോലും പരിഹസിക്കപ്പെടാറുണ്ട്.
മത്സരയോട്ടങ്ങളാണ് മറ്റൊരു കാരണം. ബസുകള്‍ക്കും ലോറികള്‍ക്കുമാണ് ഈ ഭ്രാന്ത് കൂടുതലെന്ന് തോന്നുന്നു. മുമ്പിലുളള ബസിനെ ഓവര്‍ ടേക്ക് ചെയ്യുമ്പോള്‍ പ്രൈവറ്റ് ബസുകാര്‍ക്ക് കൂടുതല്‍ യാത്രക്കാരെ കിട്ടുമായിരിക്കാം. പക്ഷേ, ആ പണക്കൊതി മാത്രമല്ല വേഗം കൂട്ടാന്‍ കാരണം. ആരും തന്റെമുന്നില്‍ പോകാന്‍ പാടില്ല. താനാണ് മുമ്പന്‍ എന്ന അഹങ്കാരം കൂടിയാണ്.
ലഹരി പദാര്‍ഥങ്ങള്‍ അകത്താക്കിയുളള ഡ്രൈവിങ് അപകടത്തിലേക്കുളള എളുപ്പവഴിയാണ്. മദ്യം എന്ന പിശാചിന്റെകൈ നഖങ്ങളിലും കോമ്പല്ലുകളിലും കോര്‍ക്കപ്പെട്ട ഒരു അഭിശപ്ത സമൂഹമാണല്ലോ നമ്മുടേത്. വീടുകളെ നരകമാക്കുന്നതിന് അത് ഒരു വലിയ പങ്ക് വഹിക്കുന്നു, അതോടൊപ്പം റോഡുകളെ രക്താഭിഷിക്തമാക്കുന്നതിനും. അപകടത്തില്‍പ്പെട്ട ഭൂരിഭാഗം ഡ്രൈവര്‍മാരിലും ആല്‍ക്കഹോളിന്റെസാന്നിധ്യമുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
ഡ്രൈവിങ്ങിലെ വൈകല്യങ്ങള്‍ അപകടത്തിലേക്ക് വഴിതെളിയിക്കുന്നു. വ്യാജ ഡ്രൈവിങ് ലൈസന്‍സ് സര്‍ട്ടിഫിക്കറ്റുകളിലാണ് ചിലരെങ്കിലും വണ്ടി നിരത്തിലിറക്കുന്നത്. ലൈസന്‍സുളളവരില്‍ പലരും വേണ്ടത്ര പരിശീലനവും നേടിയിട്ടുണ്ടാവില്ല. അവര്‍ക്ക് അപകടം പിണയുന്നത് സ്വാഭാവികം. ഒരാവേശത്തിന്റെും പൊങ്ങച്ചത്തിന്റെും പേരില്‍ വണ്ടി നിരത്തിലിറക്കുന്നവരും കുറവല്ല. സന്തതസഹചാരിയായ മൊബൈലില്‍ സംസാരിച്ചുകൊണ്ടേ ചിലര്‍ക്ക് വണ്ടിയോടിക്കാനാവൂ. വണ്ടിയോടിക്കുമ്പോള്‍ മൊബൈല്‍ ഉപയോഗിക്കാന്‍ പാടില്ല എന്ന നിയമത്തിന് അപകടം സംഭവിക്കുന്നതുവരെ അവരില്‍ പ്രസക്തിയില്ല. വണ്ടി ഓടിക്കേണ്ടവര്‍ പാലിക്കേണ്ട റോഡ് നിയമങ്ങളും സിഗ്നലുകളുടെ അര്‍ത്ഥംപോലും അറിയാത്തവര്‍ വിരളമല്ല. ഈവക സന്ദര്‍ഭങ്ങളിലെല്ലാം അപകടങ്ങള്‍ പതിയിരിക്കുകയാണ്.
കുണ്ടും കുഴിയും നിറഞ്ഞ നിരത്തുകളുടെ ശോചനീയാവസ്ഥയും അപകടങ്ങളെ സഹയാത്രികരാക്കുന്നു. സുഗമമായ പാതയോരങ്ങള്‍ നമ്മുടെ സ്വപ്നം മാത്രമാവുകയാണ്. റോഡുകളുടെ ശോചനീയാവസ്ഥക്ക് അധികൃതരുടെ ഉദാസീനത ഒരു പരിധിവരെകാരണമാണ്. അതിനനുബന്ധകാരണം കോണ്‍ട്രാക്ടര്‍മാരുടെ പണക്കോതിയും ആത്മാര്‍ത്ഥതയില്ലായ്മയുമാണ്. റോഡിലെ കുണ്ടും കുഴിയുമെന്ന ശാപം ഏത് സമര്‍ഥനും ശ്രദ്ധാലുവുമായ ഡ്രൈവറെയും മരണത്തിലേക്ക് തളളിവിടും. പെരുകിക്കൊണ്ടിരിക്കുന്ന വാഹനബാഹുല്യമാണ് മറ്റൊരു കാരണം. ഒരു വീട്ടില്‍ മൂന്നാളുകളുണ്ടെങ്കില്‍ ഓരോരുത്തര്‍ക്കും രണ്ടും മൂന്നും വാഹനങ്ങള്‍ എന്ന നിലയിലേക്ക് നമ്മുടെ പൊങ്ങച്ചം വളര്‍ന്നിരിക്കുകയാണ്. അതിനെല്ലാം നാം വിലകല്‍പിക്കുന്നത് റോഡിലെ ദുരന്തങ്ങളായാണ്. കഴിഞ്ഞ 40 വര്‍ഷങ്ങള്‍ക്കിടക്ക് കേരളത്തിലെ വാഹനങ്ങളുടെ എണ്ണം 82 ശതമാനം വര്‍ധിച്ചുവെന്നാണ് കണക്കുകള്‍ പറയുന്നത്. ആനുപാതികമായി അപകടങ്ങളും വര്‍ധിക്കുന്നു. അതുപോലെ തന്നെ മറ്റൊരു കാരണമാണ് ജനബാഹുല്യവും. ജനങ്ങള്‍ റോഡുകളില്‍ നിറഞ്ഞു കവിയുമ്പോള്‍ എത്ര വിശാലമായ പാതകളും ഇടുങ്ങിപ്പോവുകയും അപകടങ്ങള്‍ക്കുളള വേദികളാവുകയും ചെയ്യുന്നു.
അധികൃതരും പൊതുജനങ്ങളും ശ്രദ്ധിക്കുകയാണെങ്കില്‍ അപകടങ്ങള്‍ ഗണ്യമായി കുറയ്ക്കാവുന്നതാണ്. ഡ്രൈവറുടെ അമിതവേഗത്തെയും മറ്റും നിയന്ത്രിക്കാനും പ്രതികരിക്കാനും യാത്രക്കാര്‍ തയാറാകണം. ബസിലായാലും സ്വകാര്യ വാഹനത്തിലായാലും ഗതാഗത കാര്യങ്ങളില്‍ പൊലീസ് എപ്പോഴും ജാഗരൂകരായിരിക്കണം. ഡ്രൈവിങ് ലൈസന്‍സ് നല്‍കുന്നത് കുറെക്കൂടി കണിശമാക്കണം. വിദ്യാഭ്യാസം അതിന്റെഒരു മാനദണ്ഡമാക്കണം. ഡ്രൈവിങ്ങില്‍ വേണ്ടത്ര പരിശീലനം നേടിയിട്ടുണ്ടോ എന്ന് തിട്ടപ്പെടുത്തുന്നതിനുളള സംവിധാനം വേണം. ഒരുപാട് പഴക്കമുളളതും കേടുവന്നതുമായ വാഹനങ്ങള്‍ നിരത്തിലിറക്കരുത്. മദ്യപിച്ച് വാഹനമോടിക്കരുത് എന്ന നിയമം കര്‍ശനമായി പാലിക്കപ്പെടണം. അപകടം നടന്ന സ്ഥലത്തേക്ക് ഓടിയെത്താനും രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനും അധികൃതര്‍ അലംഭാവം കാണിക്കരുത്. അപകടം പറ്റിയ ഒരാള്‍ റോഡില്‍ ജീവനുണ്ടേി പിടയുമ്പോള്‍ അയാളെ രക്ഷിക്കാനുളള ശ്രമം മനുഷ്യധര്‍മ്മമാണ്, അവഗണിച്ച് കടന്നുപോകുന്നത് മൃഗീയമാണെന്ന് ഉദ്ബോധനം വേണം. വാഹനങ്ങളുടെ രജിസ്ട്രേഷനില്‍ നിയന്ത്രണമേര്‍പ്പെടുത്തണം. വാഹനം ധൂര്‍ത്തിനല്ല, ഉപയോഗിക്കാനാണ് എന്ന ബോധവത്കരണം വേണം.
ഇങ്ങനെ ചില കാര്യങ്ങളില്‍ ശ്രദ്ധ വച്ചാല്‍ മരണമെന്ന സഹയാത്രികനെ ഏറെക്കുറെനിരത്തുകളില്‍ നിന്ന് ഒഴിച്ചുനിര്‍ത്താം.

(ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിങ് സെക്രട്ടറിയാണ് ലേഖകന്‍)

കൊച്ചിയില്‍ വീണ്ടും ഫ്ളാറ്റ് തട്ടിപ്പെന്ന് പരാതി; പ്രവാസികള്‍ സമരത്തിലേക്ക്

Posted: 11 Jan 2013 12:28 AM PST

Image: 

മസ്കത്ത്: കൊച്ചി വൈറ്റിലയില്‍ പ്രവാസി മലയാളികളില്‍നിന്ന് ലക്ഷങ്ങള്‍ കൈപ്പറ്റി നിര്‍മിച്ച ഫ്ളാറ്റ് സമുച്ചയം   നിര്‍മാതാക്കള്‍ അഞ്ചു വര്‍ഷമായിട്ടും കൈമാറുന്നില്ലെന്ന് മസ്കത്തിലെ നിക്ഷേപകര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ‘ശ്വാസ് ഹോംസ് മിസ്റ്റിക് ഹൈറ്റ്സ്’ എന്ന ഫ്ളാറ്റ് സമുച്ചയത്തിന്‍െറ രണ്ടാംഘട്ട പദ്ധതിക്കായി പണം മുടക്കിയവരാണ് നിര്‍മാതാക്കള്‍ക്കെതിരെ കൊച്ചി മേയര്‍ മുതല്‍ മുഖ്യമന്ത്രിക്കു  വരെ പരാതി നല്‍കിയിട്ടും ഫലമില്ലാതെ വിഷമിക്കുന്നത്.
ഒമാന്‍, ഖത്തര്‍, യു.എ.ഇ എന്നിവിടങ്ങളിലെ 55 പ്രവാസികളാണ് 28 ലക്ഷം രൂപ വീതം ഫ്ളാറ്റിനായി നിര്‍മാതാക്കള്‍ക്ക് കൈമാറിയത്. ഇവരില്‍ 35 പേര്‍ ഒമാനില്‍നിന്നുള്ളവരാണ്.  ഒന്നാംഘട്ട പദ്ധതിയില്‍ നിക്ഷേപം നടത്തിയവരും നിര്‍മാതാക്കള്‍ക്കെതിരെ കേസ് നല്‍കിയിട്ടുണ്ട്. ഇത് കോടതിയില്‍ പുരോഗമിക്കുകയാണ്. 2010ല്‍ കൊച്ചിയില്‍ ആഘോഷപൂര്‍വം രണ്ടാംഘട്ടത്തിലെ നിക്ഷേപകര്‍ക്ക് താക്കോല്‍ നല്‍കിയെങ്കിലും നിയമപരമായി ഫ്ളാറ്റ് ഇപ്പോഴും ബില്‍ഡറുടെ പേരിലാണ്. രജിസ്ട്രേഷന്‍ നടത്തി ഫ്ളാറ്റ് താമസത്തിന് വിട്ടുകൊടുക്കാനായി ഒക്യുപന്‍സി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നില്ല. ഫ്ളാറ്റില്‍ വൈദ്യുതിയും വെള്ളവും ഏര്‍പ്പെടുത്തിയിട്ടുമില്ലെന്നും പ്രവാസികള്‍ ആരോപിച്ചു.
എന്നാല്‍, ഇതേ കെട്ടിടത്തില്‍ ബില്‍ഡറുടെ പേരിലുള്ള 17 ഫ്ളാറ്റുകളില്‍ അനധികൃത ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നുണ്ട്.  
പരാതിയെ തുടര്‍ന്ന്  അസി. പൊലീസ് കമീഷണര്‍ പദ്ധതി ഡയറക്ടര്‍മാരെ വിളിപ്പിച്ചിരുന്നു. മൂന്നുമാസത്തിനകം നടപടികള്‍ പൂര്‍ത്തിയാക്കി കൈമാറാമെന്ന് ഇവര്‍ കഴിഞ്ഞവര്‍ഷം ജൂലൈയില്‍ കരാറും ഒപ്പിട്ടു. എന്നാല്‍, ഇതും  നിര്‍മാതാക്കള്‍ ലംഘിച്ചു.
പദ്ധതിയില്‍ പണം മുടക്കിയവര്‍ ചേര്‍ന്ന് അസോസിയേഷന്‍ രൂപവത്കരിച്ചിട്ടുണ്ടെങ്കിലും പ്രവാസികളായതിനാല്‍ എല്ലാവര്‍ക്കും ഒന്നിച്ച് നാട്ടിലെത്തി സമരം നടത്താനാവില്ലെന്നത് തിരിച്ചറിഞ്ഞാണ് തങ്ങളെ ഇവര്‍ ചൂഷണം ചെയ്യുന്നതെന്ന് നിക്ഷേപകര്‍ പറയുന്നു. നിര്‍മാണം പൂര്‍ത്തിയായാല്‍ മാസം 20,000 രൂപ വീതം വാടക ലഭിക്കുമെന്ന് വാഗ്ദാനം ചെയ്താണ് പ്രവാസികളെ  നിക്ഷേപകരാക്കിയത്. ഇവര്‍ പ്രമുഖ ഇന്ത്യന്‍ ബാങ്കില്‍നിന്ന് ലോണും തരപ്പെടുത്തി കൊടുത്തിരുന്നു. ഫ്ളാറ്റില്‍ നിന്ന് വരുമാനം പ്രതീക്ഷിച്ചിരുന്നവര്‍ ബാങ്ക് ലോണും പലിശയും ചേര്‍ന്ന് ഇപ്പോള്‍ കടക്കെണിയിലാണ്. പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ച് ഈ നിര്‍മാതാക്കള്‍ ഇപ്പോള്‍ യൂറോപ്യന്‍ മലയാളികളെ ആകര്‍ഷിക്കാന്‍ തയാറെടുക്കുകയാണെന്നും വാര്‍ത്താസമ്മേളനത്തില്‍  ആരോപിച്ചു.
അസോസിയേഷന്‍ പ്രസിഡന്‍റ് ബി.കെ.പിള്ള, ഭാരവാഹികളായ ഷാജി രാമചന്ദ്രന്‍, കുര്യന്‍ മാത്യു, അനില്‍ മാത്യു, കെ.കെ. ഉണ്ണി, ആന്‍േറാ, സി.എ. ഇസ്മായില്‍ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

ജയശ്രീയുടെ ഓസ്കര്‍ കാത്ത് മലയാളം

Posted: 11 Jan 2013 12:25 AM PST

Image: 

 

സംഗീതസംവിധാനത്തിന് ഓസ്കര്‍ പുരസ്കാരം നേടി ഇന്‍ഡ്യയുടെ യശസ്സുയര്‍ത്തിയ എ.ആര്‍.റഹ്മാനെപ്പോലെ ഗായികക്കുള്ള പുരസ്കരം നമ്മുടെ പ്രിയപ്പെട്ട ഗായിക ബോംബെ ജയശ്രീ നേടുമോ എന്നാണ് ഇന്ന് സിനിമാ ലോകം കാത്തിരിക്കുന്നത്. മലയാളത്തില്‍ വേരുകളുള്ള ബോംബെ ജയശ്രീ തന്നെ എഴുതി ‘ലൈഫ്ഓഫ് പൈ’ എന്ന ഹോളിവുഡ് ചിത്രത്തിനുവേണ്ടി പാടിയ താരാട്ടുപാട്ടാണ് അവാര്‍ഡിന് പരിഗണിക്കുന്നത്. 
‘നീലാഞ്ജനപൂവിന്‍ താലാട്ടൂഞ്ഞാലില്‍.. തേവാരം നല്‍കുമീ തങ്കകൈനേട്ടം..’എന്ന താരാട്ടുപാട്ട് മലയാളികള്‍ക്ക് പരിചിതമാണ്. കൈതപ്രം എഴുതി എസ്.പി. വെങ്കിടേഷ് സംഗീതം നല്‍കിയ ഈ ഗാനം പൈതൃകം എന്ന ചിത്രത്തിലേതാണ്. എന്നാല്‍ ഈ ഗാനം പാടിയത് ആരെന്ന് അധികമാര്‍ക്കും അറിയില്ല. ചിത്രയുടെ ക്രെഡിറ്റിലാണ് പലരും ഈ ഗാനം കരുതിയത്. എന്നാല്‍ മലയാളമറിയാത്ത ഉത്തരേന്‍ഡ്യന്‍ ഗായികയാണിത് പാടിയതെന്ന് വിശ്വസിക്കാന്‍ അന്ന് പലര്‍ക്കും കഴിയുമായിരുന്നില്ല. അന്ന് മാധ്യമബഹളമില്ലാത്ത കാലമായതിനാല്‍ ബോംബെ ജയശ്രീ എന്ന ഗായികയെ അന്ന് മലയാളികള്‍ അധികം തിരിച്ചറിഞ്ഞില്ല. പിന്നീട് തമിഴില്‍ നിരവധി ചിത്രങ്ങളില്‍ പാടിയപ്പോഴും ഈ ഗായിക കേരളത്തില്‍ അറിയപ്പെട്ടില്ല. എന്നാല്‍ കര്‍ണാടക സംഗീതത്തിലെ ഇതിഹാസമായ ലാല്‍ഗുഡി ജയരാമന്‍െറ ശിഷ്യയായി സംഗീതവേദികളില്‍ പുത്തന്‍ ഭാവുകത്വം സൃഷ്ടിച്ച ജയശ്രീയെ അന്നേ കര്‍ണാടക സംഗീതാരാധകര്‍ തിരിച്ചറിഞ്ഞിരുന്നു. 
കൊല്‍ക്കത്തയില്‍ ജനിച്ച് ബോംബെയില്‍ വളര്‍ന്ന ജയശ്രീക്ക് ഇന്നും ഏറ്റവും കൂടുതല്‍ ആരാധകരുള്ളത് തമിഴ്നാട്ടിലാണ്. കേരളത്തിലും പുത്തന്‍ തലമുറയുടെ ഹരമാണ് ബോംബെ ജയശ്രീ. കേരളത്തില്‍ പുത്തന്‍തലമുറ സംഗീതജ്ഞരില്‍ ഏറ്റവുംകൂടുതല്‍ ക്ളാസിക്കല്‍ സി.ഡികള്‍ വിറ്റുപോകുന്നത് ജയശ്രീയുടെതാണ്.
ഹാരിസ് ജയരാജിന്‍്റെ സംഗീതത്തില്‍ മിന്നലേ എന്ന തമിഴ് ചിത്രത്തിനുവേണ്ടി ‘വസീഗരാ’ എന്ന ഗാനം പാടിയതോടെയാണ് ബോംബെ ജയശ്രീ തെന്നിന്‍ഡ്യയില്‍ തരംഗമാകുന്നത്. പിന്നീട് നിരവധി തമിഴ് ഹിറ്റുകള്‍ക്കുശേഷം മലയാളത്തില്‍ ശ്യാമപ്രസാദിന്‍്റെ ഒരേ കടലിനുവേണ്ടി എല്ലാ ഗാനങ്ങളും പാടി. ഒൗസേപ്പച്ചനായിരുന്നു ഇതിന്‍െറ സംഗീതം. ശുഭപന്തുവരാളി എന്ന ഒറ്റ രാഗത്തിലായിരു ഇതിലെ എല്ലാ ഗാനങ്ങളും ചിട്ടപ്പെടുത്തിയത് എന്ന പ്രത്യേകതയും ഉണ്ടായിരുന്നു. ഒൗസേപ്പച്ചന്‍ വെല്ലുവിളിയായി ഏറ്റെടുത്ത ഗാനങ്ങള്‍ അത്രയും പെര്‍ഫെക്ഷനോടെ പാടാന്‍ ബോംബെ ജയശ്രീയത്തെന്നെ കണ്ടത്തെുകയായിരുന്നു. 
ദക്ഷിണേന്‍ഡ്യന്‍ സംഗീതത്തില്‍ ജുഗല്‍ബന്ധി പാടുന്ന അപൂര്‍വം ഗായികമാരിലൊരാളാണ് ഇന്ന് ബോംബെ ജയശ്രീ. ടി.എം.കൃഷ്ണയുമായി ചേര്‍ന്ന് കച്ചേരി നടത്തിയതും കര്‍ണകടകസംഗീത ചലച്ചിത്രം ‘മാര്‍ഗഴിരാഗം’ പുറത്തിറക്കിയതും അപൂര്‍വതയായിരുന്നു. ശ്രദ്ധേയനായ യുവസംഗീതഞ്ജനും എഴുത്തുകാരനുമായ ടി.എം.കൃഷ്ണയുമായി ചേര്‍ന്ന് കര്‍ണാടക സംഗീതത്തിലെ മഹാരഥന്‍മാരെക്കുറിച്ച് ‘വോയിസെസ് വിതിന്‍’ എന്ന ഒരു പുസ്തകവും ജയശ്രീ രചിച്ചിട്ടുണ്ട്. 
 
features: 
Facebook
Twitter

ജില്ലയില്‍ സമരം ശക്തമാകുന്നു; പലേടത്തും ജീവനക്കാരെ തടഞ്ഞു

Posted: 10 Jan 2013 10:23 PM PST

തിരുവനന്തപുരം: ഒരുവിഭാഗം അധ്യാപകരും സര്‍ക്കാര്‍ ജീവനക്കാരും നടത്തിവന്ന പണിമുടക്ക് മൂന്നാംദിവസത്തിലേക്ക് കടന്നതോടെ പ്രതിഷേധം കൂടുതല്‍ ശക്തമായി. ജോലിക്കെത്തിയവരെ തടഞ്ഞ 80 പേരെ അറസ്റ്റ് ചെയ്തു. ഇവരില്‍ 16 പേര്‍ വനിതകള്‍. വിവിധ സംഭവങ്ങളുമായി ബന്ധപ്പെട്ട് അഞ്ച് വനിതകളടക്കം എട്ടുപേരെ കോടതി റിമാന്‍ഡ് ചെയ്തു.
തിരുവനന്തപുരം ജില്ലയില്‍ ഇന്നലെ 75.05 ശതമാനം  ഹാജര്‍ ഉണ്ടെന്നാണ് സര്‍ക്കാര്‍ കണക്ക്. ബുധനാഴ്ച 71.57 ശതമാനമായിരുന്നു.
ജില്ലയില്‍ സമരത്തില്‍ പങ്കെടുത്ത 65 പ്രധാനാധ്യാപകരെ സസ്പെന്‍ഡ് ചെയ്തു. ജോലിക്കെത്തിയ ജീവനക്കാരെ പണിമുടക്കനുകൂലികള്‍ തടഞ്ഞ സംഭവങ്ങള്‍ അങ്ങിങ്ങുണ്ടായി.
നഗരത്തില്‍ പണിമുടക്കുമായി ബന്ധപ്പെട്ട് 21 പേരെയാണ് അറസ്റ്റ് ചെയ്തത്. ഇവരില്‍ രണ്ടുപേര്‍ ബുധനാഴ്ച പബ്ളിക് ഓഫിസില്‍ നടന്ന സംഭവങ്ങളുടെ ഭാഗമായാണ്. രാവിലെ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഓഫിസിന് മുന്നില്‍ പണിമുടക്കനുകൂലികള്‍ ഉപരോധം നടത്തി.
ജീവനക്കാരെ ഓഫിസില്‍ പ്രവേശിപ്പിക്കാതിരിക്കുകയും ഐ.ഡി കാര്‍ഡുകള്‍ വലിച്ചെറിയുകയും ചെയ്ത സംഭവങ്ങളുമായി ബന്ധപ്പെട്ടാണ് എട്ടുപേരെ റിമാന്‍ഡ് ചെയ്തത്.
കരകുളം പഞ്ചായത്തില്‍ ജോലിക്കെത്തിയ സ്ത്രീക്ക് നേരെ ചീമുട്ടയെറിയുകയും ജീവനക്കാരെ തടയുകയും ചെയ്തു. ഇവിടത്തെ എല്‍.പി സ്കൂളും പഞ്ചായത്തോഫിസും രണ്ട് ദിവസമായി അടഞ്ഞ് കിടക്കുകയായിരുന്നു. ഇന്നലെ ജീവനക്കാരെത്തി തുറക്കാന്‍ ശ്രമിച്ചപ്പോഴാണ് പ്രശ്നങ്ങളുണ്ടായത്. പണിമുടക്കനുകൂലികളും പൊലീസും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ രണ്ട് സ്ത്രീകള്‍ക്ക് പരിക്കേറ്റു. മുന്‍ പഞ്ചായത്തംഗം പ്രീതാകുമാരി, വത്സല എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ നെടുമങ്ങാട് താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് 17 പേര്‍ അറസ്റ്റിലായി.
കടയ്ക്കാവൂരില്‍ പ്രതിഷേധത്തില്‍ ഏര്‍പ്പെട്ട ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തത് പൊലീസ് സ്റ്റേഷന് മുന്നില്‍ സംഘര്‍ഷാവസ്ഥയുണ്ടാക്കി. ഡി.വൈ.എഫ്.ഐ - സി.പി.എം പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചു.
നേമം വില്ലേജോഫിസില്‍ ജോലിക്കെത്തിയ വില്ലേജ്മാനെ അധ്യാപകന്‍െറ നേതൃത്വത്തില്‍ മര്‍ദിച്ചു. മൈലച്ചല്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിന്‍െറ ഗേറ്റ് പണിമുടക്കനുകൂലികള്‍ പൂട്ടിയിട്ടു.
കെ.എസ്.യു പ്രവര്‍ത്തകര്‍ ബുധനാഴ്ച സെക്രട്ടേറിയറ്റിന് മുന്നില്‍ അധ്യാപകരെ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് എസ്.എഫ്.ഐ നടത്തിയ പ്രകടനത്തില്‍ നേരിയ സംഘര്‍ഷമുണ്ടായി. സെക്രട്ടേറിയറ്റ് പരിസരത്ത്  സ്ഥാപിച്ചിരുന്ന മുഖ്യമന്ത്രിയുടെ ഫ്ളക്സ് ബോര്‍ഡുകള്‍ പ്രവര്‍ത്തകര്‍ വലിച്ചുകീറി. ജലപീരങ്കി തല്ലിത്തകര്‍ക്കാനും ശ്രമിച്ചു.
കലക്ടറേറ്റിലും ഡി.പി.ഐയിലും ഫോറസ്റ്റ് ഓഫിസിലും ഉപരോധം നടത്തിയ നിരവധിപ്പേരെ അറസ്റ്റ് ചെയ്ത് നീക്കി. ഇതിനിടെ പണിമുടക്കില്‍ പ്രതിഷേധിച്ച് കെ.എസ്.യുവിന്‍െറ നേതൃത്വത്തില്‍ കിഴക്കേകോട്ട നിന്ന് സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാര്‍ച്ച് ആയുര്‍വേദകോളജിന് സമീപം പൊലീസ് തടഞ്ഞു. ഇവരെ പിന്നീട് അറസ്റ്റ് ചെയ്തു.

സര്‍ക്കാര്‍ ജീവനക്കാരുടെ സമരം നാലാം ദിവസത്തിലേക്ക്; സംഘര്‍ഷങ്ങള്‍ തുടരുന്നു

Posted: 10 Jan 2013 10:22 PM PST

Image: 

തിരുവനന്തപുരം: പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിക്കെതിരെ സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും നടത്തുന്ന പണിമുടക്ക് നാലാം ദിവസത്തിലേക്ക് കടന്നു. തിരുവനന്തപുരത്ത് പേരൂര്‍ക്കട സ്‌കൂളിലും പട്ടം സെന്റ് മേരീസ് സ്‌കൂളിലും ഉഴമലയ്ക്കല്‍ സ്‌കൂളിലും ഡി.വൈ.എഫ്.ഐയുടെ പിന്തുണയോടെ സമരക്കാര്‍ ഉപരോധം നടത്തിയത് സംഘര്‍ഷത്തിന് കാരണമായി. രാവിലെ സെക്രട്ടറിയേറ്റിന് മുന്നിലും സമരാനുകൂലികള്‍ പ്രതിഷേധ പ്രകടനം നടത്തി. സംസ്ഥാനത്തൊട്ടാകെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും സ്‌കൂളുകള്‍ക്കും മുന്നില്‍ പ്രതിഷേധ ജാഥകളും ഉപരോധങ്ങളും നടക്കുകയാണ്.

എറണാകുളത്ത് കണയന്നൂര്‍ താലൂക്ക് ഓഫീസ് ഉപരോധിക്കാന്‍ ശ്രമിച്ച സമരാനുകൂലികളെ പൊലീസ് നീക്കി. കാക്കനാട് കളക്ടറേറ്റിലേക്കും ഇടത് യുവജന സംഘടനകള്‍ പ്രതിഷേധം നടത്തി.

പാലക്കാട് കൊപ്പത്തും പട്ടാമ്പിയിലും സ്‌കൂളുകളിലേക്ക് സമരാനുകൂലികള്‍ തള്ളിക്കയറിയത് സംഘര്‍ഷത്തിനിടയാക്കി. പട്ടാമ്പിയില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിന്റെ ഇന്റേണല്‍ പരീക്ഷ നടക്കുന്നതിനിടെയാണ് സമരക്കാര്‍ സ്‌കൂളിലെത്തിയത്. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി സ്‌കൂളിന്റെ ഗേറ്റുകള്‍ താഴിട്ട് പൂട്ടിയിരുന്നു. എന്നാല്‍ സമരാനുകൂലികള്‍ പൂട്ട് തകര്‍ത്ത് അകത്തുകടന്ന് പരീക്ഷ അലങ്കോലപ്പെടുത്തുകയായിരുന്നു. സ്‌കൂളില്‍ പ്രവേശിച്ച ഇവരും പി.ടി.എ അംഗങ്ങളുമായി വാക്കുതര്‍ക്കമുണ്ടായി. പി.ടി.എ പ്രസിഡന്റിനും ചില വിദ്യാര്‍ഥികള്‍ക്കും മര്‍ദ്ദനമേറ്റിട്ടുണ്ട്.

തൃശൂര്‍ കുറ്റൂരില്‍ സമരാനുകൂലികള്‍ വീണ്ടും സ്‌കൂളിലെത്തി നായക്കുരണപ്പൊടി വിതറി. രാവിലെ സ്‌കൂളിലെത്തിയ വിദ്യാര്‍ഥികള്‍ക്ക് നേരെയാണ് നായ്ക്കുരണപ്പൊടി വിതറിയത്. 10ലധികം വിദ്യാര്‍ഥികളെ പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നലെ പാലക്കാട് സ്‌കൂളിലും പഠനം മുടക്കാന്‍ സമരാനുകൂലികളായ അധ്യാപകര്‍ നായ്ക്കുരണപ്പൊടി വിതറിയിരുന്നു.

വെള്ളിയാഴ്ച ജോലിക്ക് ഹാജരാകാത്തവര്‍ക്ക് മൂന്നു ദിവസത്തെ ശമ്പളം നഷ്ടമാകും. അഞ്ചു ജില്ലക്കാര്‍ക്ക് നാല് ദിവസത്തെ ശമ്പളമാണ് നഷ്ടമാകുക. സര്‍ക്കാര്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഔദ്യോഗികമായി അവധി അപേക്ഷ നല്‍കാത്തവര്‍ക്കാണ് ശമ്പളം നഷ്ടമാകുക. 12ാം തീയതി രണ്ടാം ശനിയാഴ്ചയാണ്. 13 ന് ഞായറാഴ്ചയും. വെള്ളിയാഴ്ച ജോലിക്കെത്തിയില്ലെങ്കില്‍ ഈ മൂന്ന് ദിവസത്തേയും ശമ്പളം പോകും. തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളില്‍ തിങ്കളാഴ്ച പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുള്ളതിനാല്‍ ഈ ജില്ലക്കാര്‍ വെള്ളിയാഴ്ച ജോലിക്കെത്തിയില്ലെങ്കില്‍ നാലുദിവസത്തെ ശമ്പളം നഷ്ടമാകും.

സമരത്തെ പിന്തുണക്കാന്‍ എല്‍.ഡി.എഫ് അടിയന്തര യോഗം ചേര്‍ന്ന് തീരുമാനിച്ചിരുന്നു. പണിമുടക്കിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എസ്.എഫ്.ഐ ഇന്ന് മുതല്‍ സംസ്ഥാനത്തെ സര്‍ക്കാര്‍-എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അനിശ്ചിതകാല പഠിപ്പുമുടക്കിനും ആഹ്വാനം ചെയ്തിട്ടുണ്ട്. ഇതിന്റെ ഭാഗമായി പലയിടങ്ങളിലും സമരാനുകൂലികള്‍ക്കൊപ്പം എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും സജീവമായി രംഗത്തുണ്ട്.

അതേസമയം, പല ഓഫീസുകളിലും കഴിഞ്ഞ രണ്ടു ദിവസങ്ങളേക്കാള്‍ ഹാജര്‍ നില ഉയര്‍ന്നതായാണ് റിപ്പോര്‍ട്ട്. സെക്രട്ടറിയേറ്റില്‍ ആകെയുള്ള 3724 സ്ഥിരം ജീവനക്കാരില്‍ 2011 പേര്‍ ഇന്ന് ജോലിക്ക് ഹാജരായെന്നാണ് കണക്ക്.

 

പണിമുടക്ക്: സിവില്‍സ്റ്റേഷന്‍ പരിസരത്ത് സംഘര്‍ഷം

Posted: 10 Jan 2013 10:14 PM PST

കൊല്ലം: സര്‍ക്കാര്‍ ജീവനക്കാരുടെ അനിശ്ചിതകാലസമരത്തിന്‍െറ മൂന്നാം ദിനത്തില്‍ സിവില്‍സ്റ്റേഷന്‍ പരിസരത്ത് ജോലിക്കെത്തിയവരെ തടഞ്ഞതിനെ തുടര്‍ന്ന് സംഘര്‍ഷം.നാലുപേര്‍ അറസ്റ്റില്‍.12ജീവനക്കാരുള്‍പ്പെടെ 120 പേര്‍ക്കെതിരെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് കേസെടുത്തു.  സ്വകാര്യബസിന്‍െറ ചില്ല് സമരാനുകൂലികള്‍ എറിഞ്ഞ് തകര്‍ത്തു. എന്നാല്‍ ജീവനക്കാരുടെ ഹാജര്‍ നിലയില്‍ വര്‍ധനയുണ്ടായതായി ഔദ്യാഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. അതേസമയം പണിമുടക്ക് കൂടുതല്‍ ശക്തമായതായും ഹാജര്‍ നിലയില്‍ കുറവുണ്ടായതായും സമരസമിതിയും അവകാശപ്പെടുന്നു.
രാവിലെ സമരാനുകൂലികള്‍ സിവില്‍ സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ച് കവാടത്തിന് മുന്നില്‍ പൊലീസ്  തടഞ്ഞത് ഉന്തിനും തള്ളിനും ഇടയാക്കി. സമീപത്ത് സ്ഥാപിച്ചിരുന്ന സര്‍ക്കാര്‍ അനുകൂലസംഘടനകളുടെ ഫ്ളക്സ്ബോര്‍ഡുകള്‍ സമരക്കാര്‍ തകര്‍ത്തതോടെ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. എന്‍.ജി.ഒ യൂനിയന്‍ ജില്ലാ പ്രസിഡന്‍റ് ആര്‍. ചന്ദ്രശേഖരന്‍നായര്‍, കെ.എസ്.ടി.എ ജില്ലാ പ്രസിഡന്‍റ് ടി.ആര്‍. മഹേഷ്കുമാര്‍, കെ.ജി.ഒ.എ സംസ്ഥാന കമ്മിറ്റി അംഗം വി. ജയകുമാര്‍, എ.കെ.എസ്.ടി.യു ജില്ലാകമ്മിറ്റി അംഗം കുരീപ്പുഴ ഫ്രാന്‍സിസ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ജോലിക്കെത്തിയവരെ തടയാന്‍ ശ്രമിച്ചതാണ് രാവിലെ സംഘര്‍ഷത്തിനിടയാക്കിയത്. വൈകുന്നേരം പൊതുയോഗം നടത്തുന്നതിനായി അനുമതിക്ക് വേണ്ടി ചെലാന്‍ അടയ്ക്കാന്‍ ചെന്ന ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും ട്രഷറിയിലെ ഉദ്യോഗസ്ഥരും തമ്മിലുണ്ടായ വാക്കേറ്റമാണ് വീണ്ടും സിവില്‍ സ്റ്റേഷന്‍ പരിസരത്ത് സംഘര്‍ഷാവസ്ഥക്കിടയാക്കിയതെന്ന് പൊലീസ് പറഞ്ഞു. വാക്കേറ്റത്തെതുടര്‍ന്നുണ്ടായ ബഹളംകേട്ടെത്തിയ എന്‍.ജി.ഒ അസോസിയേഷന്‍ പ്രവര്‍ത്തകര്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ വിരട്ടിയോടിച്ചു. തുടര്‍ന്ന് ഡി.വൈ.എഫ് ഐ പ്രവര്‍ത്തകരും പണിമുടക്കുന്ന ജീവനക്കാരും സംഘടിച്ചെത്തി പ്രവര്‍ത്തകരെ മര്‍ദിച്ചവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സിവില്‍ സ്റ്റേഷന്‍ കവാടങ്ങള്‍ ഉപരോധിച്ചു. മര്‍ദിച്ചവര്‍ക്കെതിരെ കേസെടുക്കാമെന്ന ഉറപ്പിലാണ് സമരക്കാര്‍ പിരിഞ്ഞ് പോയത്.  പ്രധാന ഗേറ്റിന് മുന്നില്‍നിന്ന് ജോലിക്ക് വന്ന് മടങ്ങിയ ജീവനക്കാരെ കയറ്റാന്‍ വേണ്ടി നിര്‍ത്തിയ സ്വകാര്യ ബസിന്‍െറ പിറകിലെ ചില്ലാണ് സമരാനുകൂലികള്‍ എറിഞ്ഞ് തകര്‍ത്തത്. ബസ് നിര്‍ത്താതെപോയി. നിരവധി സ്വകാര്യ ബസുകള്‍ക്ക് നേരെയും സമരക്കാര്‍ കൈയേറ്റത്തിനൊരുങ്ങി. പണിമുടക്ക് നടത്തിയ എന്‍.ജി.ഒ യൂണിയന്‍ സംസഥാനകമ്മിറ്റിയംഗമായ വനിതയെ അസോസിയേഷന്‍ അംഗങ്ങള്‍ ജാതി പറഞ്ഞ് ആക്ഷേപിച്ചെന്നാരോപിച്ച് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. രാവിലെ നടന്ന ഉപരോധം എന്‍.ജി.ഒ യൂനിയന്‍ വൈസ് പ്രസിഡന്‍റ് കെ. ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. മുന്‍മന്ത്രി എന്‍.കെ. പ്രേമചന്ദ്രന്‍, കെ.ജി.ഒ.എ സംസ്ഥാന സെക്രട്ടറി ടി.എസ്. രഘുലാല്‍, കെ.എസ്.ടി.എ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എസ്. അജയകുമാര്‍, ജോയന്‍റ് കൗണ്‍സില്‍ സംസ്ഥാന വൈസ്ചെയര്‍മാന്‍ എ.ജി. രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
കെ.എസ്.യു പ്രവര്‍ത്തകര്‍ ചിന്നക്കടയില്‍ നിന്ന് സിവില്‍ സ്റ്റേഷനിലേക്ക് പണിമുടക്കിനെതിരെ നടത്തിയ പ്രകടനം ദേശീയപാതയില്‍ കുമാര്‍ ഹോസ്പിറ്റലിന് സമീപത്ത് വെച്ച് പൊലീസ് തടഞ്ഞു. തുടര്‍ന്ന് പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ഹൈവേ ഉപരോധിച്ച പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. അല്‍പനേരം ദേശീയപാതയില്‍ ഗതാഗതം മുടങ്ങി. ജില്ലാപ്രസിഡന്‍റ് ഫൈസല്‍ കുളപ്പാടം, അഭിലാഷ് ചിതറ, കുരുവിള ജോസഫ് എന്നിവര്‍ നേതൃത്വം നല്‍കി.
അധ്യാപകരുടെയും ജീവനക്കാരുടെയും സമരം അടിച്ചമര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് എ.ഐ.എസ്.എഫ് ജില്ലാ  പ്രസിഡന്‍റ് പി. പ്രവീണും സെക്രട്ടറി എം. മനോജും ആരോപിച്ചു. പണിമുടക്കില്‍ പങ്കെടുക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നതായും നഗരസഭയില്‍ 80 ശതമാനം പേര്‍ പണിമുടക്കിയതായും കെ.എം.സി.എസ്.യു വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
കടയ്ക്കല്‍: സമരാനുകൂലികള്‍ എതിര്‍ത്തതിനെതുടര്‍ന്ന് അടച്ചിട്ടിരുന്ന കടയ്ക്കല്‍ എംപ്ളോയ്മെന്‍റ് എക്സ്ചേഞ്ച് പൊലീസ് സംരക്ഷണയില്‍ തുറന്നു. സ്ഥാപനത്തിലെ മുഴുവന്‍ ജീവനക്കാരും ഹാജരായി. കടയ്ക്കല്‍ ഗവ. എച്ച്.എസ്.എസില്‍ പതിനഞ്ചോളം അധ്യാപകര്‍ ജോലിക്കെത്തി. എന്നാല്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ സമരം നടത്തിയതിനെതുടര്‍ന്ന് ഇവിടെ പഠിപ്പ്മുടങ്ങി. സമരം തുടങ്ങിയത് മുതല്‍ മങ്കാട് യു.പി.എസ് പൂട്ടിയിട്ട നിലയിലാണ്. ഇവിടെ വ്യാഴാഴ്ചയും ആരും ജോലിക്കെത്തിയില്ല. കുമ്മിള്‍ വില്ലേജോഫിസ്, കൃഷിഭവന്‍ എന്നിവിടങ്ങളില്‍ ഇന്നലെ രണ്ട് ജീവനക്കാര്‍ വീതം ജോലിക്കെത്തിയെങ്കിലും സമരാനുകൂലികളുടെ എതിര്‍പ്പിനെതുടര്‍ന് ഇവര്‍ മടങ്ങിപ്പോയി. കുമ്മിള്‍ ജി.എച്ച്.എസ്.എസ് മതിര എല്‍.പി.എസ് എന്നിവിടങ്ങളിലും സമരാനുകൂലികള്‍ മുദ്രാവാക്യം മുഴക്കിയതിനെതുടര്‍ന്ന് തുറക്കാനായില്ല. കടയ്ക്കല്‍ ടൗണിലെയും ചടയമംഗലത്തെയും മിക്ക സര്‍ക്കാര്‍ ഓഫിസുകളും അടഞ്ഞുകിടക്കുകയാണ്.
പരവൂര്‍: പരവൂരില്‍ വിദ്യാലയങ്ങള്‍ അടപ്പിക്കാന്‍ എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ രംഗത്തിറങ്ങി. പരവൂര്‍ ഗേള്‍സ് ഹൈസ്കൂളില്‍ ആകെയുള്ള അധ്യാപകരില്‍ രണ്ടുപേര്‍ മാത്രമാണ് പണിമുടക്ക് രംഗത്തുള്ളത്. ബാക്കിയുള്ള മുഴുവന്‍ അധ്യാപകരും വിദ്യാര്‍ഥികളും എത്തുകയും കൃത്യമായി ക്ളാസുകള്‍ ആരംഭിക്കുകയും ചെയ്തു. എന്നാല്‍ പഠിപ്പ്മുടക്കിയ കോട്ടപ്പുറം ഹൈസ്കൂളിലെ വിദ്യാര്‍ഥികളും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും സ്കൂള്‍ വളപ്പില്‍കടന്ന്  പ്രവര്‍ത്തനം നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ടു. സ്ഥലത്തെത്തിയ പൊലീസ് കാഴ്ചക്കാരായി നില്‍ക്കെ സ്കൂള്‍ അധികൃതര്‍ ക്ളാസുകള്‍ അവസാനിപ്പിച്ച് വിദ്യാര്‍ഥികളെ പറഞ്ഞുവിടുകയായിരുന്നു. തെക്കുംഭാഗം ഗവ. എച്ച്.എസ്.എസ് അടക്കമുള്ള എല്ലാ സ്കൂളുകളിലും ഡി.വൈ.എഫ്.ഐക്കാര്‍ പഠനം തടസ്സപ്പെടുത്തി. കൂനയില്‍ ഗവ. എല്‍.പിസ്കൂളില്‍ ജോലിക്കെത്തിയ അധ്യാപകരെ സമരാനുകൂല സംഘടനാ നേതാക്കളെത്തി ശാസിച്ചു. ഇതേതുടര്‍ന്ന് അധ്യാപകര്‍ ക്ളാസുകള്‍ ഉപേക്ഷിച്ച് മടങ്ങി.
പരവൂര്‍ സബ് ട്രഷറിയില്‍ എല്ലാ ജീവനക്കാരും ജോലിക്കെത്തി. വിവരമറിഞ്ഞ ചില സി.പി.എം പ്രവര്‍ത്തകര്‍ സംഘടനാ നേതാക്കളെ വിവരമറിയിച്ചെങ്കിലും ആരും തടയാനെത്തിയില്ല. പരവൂര്‍ വില്ലേജോഫിസില്‍ ഒരു ജീവനക്കാരന്‍ മാത്രമാണ് ജോലിക്കെത്തിയത്. കോട്ടപ്പുറം, പൂതക്കുളം വില്ലേജോഫിസുകളിലും പ്രവര്‍ത്തനം അവതാളത്തിലാണ്. പരവൂര്‍ നഗരസഭ, പൂതക്കുളം, ചിറക്കര, കല്ലുവാതുക്കല്‍ പഞ്ചായത്തുകളിലും ആവശ്യങ്ങള്‍ക്കായെത്തുന്ന പൊതുജനങ്ങള്‍ വലയുന്നു.
ഗവ. എച്ച്.എസ്.എസ് അടക്കമുള്ള പഞ്ചായത്തിലെ എല്ലാ സ്കൂളുകളുടെയും പ്രവര്‍ത്തനം കൃത്യമായി നടക്കുന്നതായി സ്കൂള്‍ അധികൃതര്‍ അറിയിച്ചു.
കൂനയില്‍ ആയിരവില്ലി യു.പി സ്കൂള്‍ പണിമുടക്കിനെതുടര്‍ന്ന് മൂന്ന് ദിവസമായി തുറക്കുന്നില്ല.
 സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം വ്യാഴാഴ്ച ജില്ലയില്‍ 73 ശതമാനംപേര്‍ ജോലിക്ക് ഹാജരായി. സമരത്തിന്‍െറ ആദ്യദിനം 54 ശതമാനമായിരുന്നു ഹാജര്‍നില. രണ്ടാംദിവസം 70 ശതമാനമായി വര്‍ധിച്ചിരുന്നു.ഹാജര്‍ പട്ടികയില്‍ രേഖപ്പെടുത്തിയ ശേഷം പലരും പോകുന്നതിനാല്‍ ഓഫീസുകള്‍ പലതും ഒഴിഞ്ഞ് കിടക്കുകയാണ്. സിവില്‍ സ്റ്റേഷനിലെ 221 ജീവനക്കാരില്‍ 149 പേര്‍ വ്യാഴാഴ്ച ജോലിക്കെത്തി. സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന കോടതികളിലെ 85 ശതമാനം ജീവനക്കാരും ജോലിക്ക് ഹാജരായി.കൊല്ലം താലൂക്ക് ഓഫിസിലെ 82 ജീവനക്കാരില്‍ 37 പേരും കുന്നത്തൂര്‍ താലൂക്ക് ഓഫിസിലെ 42 ല്‍ 24 പേരും പത്തനാപുരം താലൂക്ക് ഓഫിസിലെ 71 ല്‍ 26 പേരും ഹാജരായി. കൊട്ടാരക്കര താലൂക്ക് ഓഫിസില്‍ 78 ജീവനക്കാരില്‍ 59 പേരും കരുനാഗപ്പള്ളി താലൂക്ക് ഓഫിസില്‍ 64 ല്‍ 32 പേരും ജോലിക്കെത്തി. വിവിധ സര്‍ക്കാര്‍ ഓഫിസുകളിലെ ഹാജര്‍നില: (ആകെ ജീവനക്കാര്‍, ഹാജരായവര്‍ ക്രമത്തില്‍ ചുവടെ).
ജില്ലാ ട്രഷറി 74 (35), ആര്‍.ടി ഓഫിസ് 62 (39), ജില്ലാ മെഡിക്കല്‍ ഓഫിസ് 89 (68), ജില്ലാ പഞ്ചായത്ത് ഓഫിസ് 41 (15), ജില്ലാ രജിസ്ട്രാര്‍ ഓഫിസ് 31 (12), കൊല്ലം കോര്‍പറേഷന്‍ ഓഫിസ് 289 (57), ജില്ലാ വ്യവസായകേന്ദ്രം 44 (30), ഡി.ഡി.ഇ ഓഫിസ് 90 (56).

ജില്ലയില്‍ ഭരണം സ്തംഭിച്ചെന്ന് സമരക്കാര്‍; ഇല്ലെന്ന് ഭരണകൂടം

Posted: 10 Jan 2013 10:09 PM PST

തൊടുപുഴ: പങ്കാളിത്ത പെന്‍ഷനെതിരെ അധ്യാപകരും ജീവനക്കാരും നടത്തുന്ന സമരം വ്യാഴാഴ്ചയും സമാധാനപരമായിരുന്നു. തൊടുപുഴ മിനി സിവില്‍ സ്റ്റേഷനും അടിമാലി ബ്ളോക് പഞ്ചായത്തോഫിസും ഉപരോധിച്ച സമരാനുകൂലികളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ജില്ലാ വ്യവസായ കേന്ദ്രം ഓഫിസില്‍ സമരക്കാര്‍ ജോലി തടസ്സപ്പെടുത്തിയെന്ന് ആരോപിച്ച് പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തി. സമരം മൂന്നുദിവസം പിന്നിട്ടപ്പോള്‍ ഭരണം പാടെ സ്തംഭിച്ചെന്ന് സംയുക്ത സമരസമിതി അവകാശപ്പെടുന്നു. വ്യാഴാഴ്ച ജില്ലയില്‍ 70 ശതമാനത്തിലധികം ജീവനക്കാരും അധ്യാപകരും പണിമുടക്കില്‍ പങ്കെടുത്തെന്ന് കണ്‍വീനര്‍ എ.എന്‍. ചന്ദ്രബാബു അറിയിച്ചു. എന്നാല്‍, ജില്ലയില്‍ ആകെയുള്ള 4,905 ജീവനക്കാരില്‍ 3,711 പേരും ജോലിക്ക് എത്തിയതായാണ് ജില്ലാ ഭരണകൂടത്തിന്‍െറ കണക്ക്. ഹാജര്‍ നില 76 ശതമാനം. ജില്ലാ സ്പെഷല്‍ ബ്രാഞ്ച് ശേഖരിച്ച കണക്ക് പ്രകാരം വ്യാഴാഴ്ച 17 ശതമാനം ജീവനക്കാര്‍ മാത്രമാണ് പണിമുടക്കില്‍ പങ്കെടുത്തത്. ബുധനാഴ്ച ഇത് 20 ഉം ആദ്യ ദിനമായ ചൊവ്വാഴ്ച 22ഉം ശതമാനമായിരുന്നു.
സര്‍ക്കാര്‍ കണക്ക് പ്രകാരം ജില്ലയിലെ 21 പ്രധാന ഓഫിസുകളില്‍ നാമമാത്രമായ ജീവനക്കാര്‍ മാത്രമാണ് പണിമുടക്കില്‍ പങ്കെടുത്തിരിക്കുന്നത്. കലക്ടറേറ്റിലെ 118 ജീവനക്കാരില്‍ 93 പേര്‍ ഹാജരായിരുന്നു. മറ്റ് ഓഫിസുകളിലെ ഹാജര്‍ നില ആകെ ജീവനക്കാര്‍, ഹാജരായവര്‍ എന്ന ക്രമത്തില്‍- സപൈ്ള ഓഫിസ്: 13-7, എ.ഡി.സി: 14-11, ആയുര്‍വേദ ഡി.എം.ഒ: 9-9, പട്ടയ ഓഫിസ്: 20-19, ആര്‍.ഡി.ഒ: 20-17, മുന്‍സിഫ് കോടതി: 38-37, മജിസ്ട്രേറ്റ്: 14-14, ഉപഭോക്തൃ കോടതി: 9-9, സബ്ട്രഷറി: 12-12, ജോയന്‍റ് രജിസ്ട്രാര്‍: 19-19, എസ്.പി ഓഫിസ്: 60-58, പി.ഡബ്ള്യൂ.ഡി: 100-92, വ്യവസായ ഓഫിസ്: 57-42, റവന്യൂ: 1082-760, മോട്ടോര്‍ വെഹിക്കിള്‍: 80-74, എന്‍ജിനീയറിങ് കോളജ്: 134-88, ഗ്രാമവികസനം: 216-189, ജില്ലാ പഞ്ചായത്ത്: 23-18, മോഡല്‍ ആര്‍.എസ്: 40-35.
നാമമാത്രമായി ജീവനക്കാര്‍ ഹാജരാകുന്നുണ്ടെങ്കിലും ഭരണപരവും അല്ലാത്തുമായ ഓഫിസ് നടപടികളൊന്നും തന്നെ നടക്കുനിനല്ലെന്ന് സമരസമിതി അവകാശപ്പെടുന്നു.
തൊടുപുഴയില്‍ മിനി സിവില്‍ സ്റ്റേഷനും അടിമാലിയില്‍ ബ്ളോക് പഞ്ചായത്ത് ഓഫിസും പിക്കറ്റ് ചെയ്തു. പി.പി. സൂര്യകുമാര്‍, കെ.എസ്. ജാഫര്‍ഖാന്‍, കെ.എ. ബിനുമോന്‍, ടി.ജി. ജനാര്‍ദനന്‍, പി.എസ്. വിനയന്‍, ടി.എന്‍. മണിലാല്‍, കെ.കെ. രാജു, എം.എന്‍. ബിജു, സി.ഡി. അഗസ്റ്റിന്‍, ജിജോ എം. തോമസ്, എന്‍.പി. ഷൈന്‍, പി.എസ്. വേലപ്പന്‍, അബ്ദുല്‍ സലാം, എ.ജി. രഞ്ജിത്, ടി. സ്റ്റാന്‍ലി, മധു പാലമറ്റം എന്നിവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പണിമുടക്കില്‍ പങ്കെടുത്ത അധ്യാപകരും ജീവനക്കാരും തൊടുപുഴ മുനിസിപ്പല്‍ ഓഫിസ്, ജില്ലാ സാമൂഹിക ക്ഷേമ ഓഫിസ്, ഐ.ടി.ഡി.പി ഓഫിസ്, സഹകരണ കോംപ്ളക്സ് എന്നിവിടങ്ങളിലേക്ക് പ്രകടനം നടത്തി. കൂടാതെ അടിമാലി, ദേവികുളം, നെടുങ്കണ്ടം, കുമളി, പീരുമേട്, കട്ടപ്പന, പൈനാവ് എന്നീ കേന്ദ്രങ്ങളിലും പ്രകടനം നടന്നു. വിവിധ കേന്ദ്രങ്ങളില്‍ ടി.എം. ഗോപാലകൃഷ്ണന്‍, പി.കെ. സുധാകരന്‍, എ. സുരേഷ്കുമാര്‍, പി.എം. ഫിറോസ്, വി.എസ്. സനല്‍കുമാര്‍, എം.എന്‍. ശിവനുണ്ണി, കെ.എം. രാജേന്ദ്രപ്രസാദ്, ഡോ. കെ.കെ. ഷാജി, വി.എസ്.എം. നസീര്‍, എസ്. രാജീവ്, കെ.എസ്. രാഗേഷ്, എ.എന്‍. ചന്ദ്രബാബു, സി.ജെ. ജോണ്‍സണ്‍, ടി.എം. സുബൈര്‍, വി.പി. പുരുഷോത്തമന്‍, എം.വി. സുഭദ്ര, എ.പി. ഫ്രാന്‍സിസ്, സി. വിനോബ, എല്‍. ശങ്കിലി, പി.എസ്. സാബു, എം.എ. സുരേഷ് എന്നിവര്‍ സംസാരിച്ചു.
 

പണിമുടക്ക്: കൂടുതല്‍ പേര്‍ ജോലിക്കെത്തിയെന്ന് അവകാശവാദം

Posted: 10 Jan 2013 10:06 PM PST

പത്തനംതിട്ട: ജീവനക്കാരും അധ്യാപകരും നടത്തുന്ന അനിശ്ചിതകാല പണിമുടക്ക്  ശക്തമായി തുടരുന്നു. കൂടുതല്‍ പേര്‍ ജോലിക്കെത്തിയെന്നാണ് അധികൃതരുടെ അവകാശവാദം. പണിമുടക്കിയവര്‍ സമരത്തില്‍ ഉറച്ചു നില്‍ക്കുന്നുണ്ടെന്നും ജോലിക്കെത്തിയവരുടേതെന്ന് പറഞ്ഞ് അധികൃതര്‍ പുറ ത്തുവിടുന്നത് വ്യാജകണക്കുകളാണെന്നും സമരക്കാര്‍ പറയുന്നു.
വ്യാഴാഴ്ച പണിമുടക്കിയ ജീവനക്കാര്‍ ജില്ലാ താലൂക്ക് കേന്ദ്രങ്ങളില്‍ പ്രകടനവും യോഗവും നടത്തി. ജില്ലാ ആസ്ഥാനത്ത് മിനി സിവില്‍ സ്റ്റേഷന്‍ കവാടം ജീവനക്കാര്‍ ഉപരോധിച്ചു. സമരത്തില്‍ പങ്കെടുത്ത പത്തനംതിട്ട പ്രിന്‍സിപ്പല്‍ കൃഷി ഓഫിസ് ജീവനക്കാരന്‍ പി.വി. രാജീവ്, കുമ്പഴ  വടക്ക് എസ്. എന്‍.വി.യു.പി സ്കൂള്‍ അധ്യാപകന്‍ ഗണേശ് റാം, കലക്ടറേറ്റിലെ ജീവനക്കാരന്‍ രാജീവ് എന്നിവരെ പൊലീസ് ഉപരോധ സ്ഥലത്തുനിന്ന് അറസ്റ്റ് ചെയ്ത് സ്റ്റേഷനില്‍ കൊണ്ടുപോയശേഷം പിന്നീട് വിട്ടയച്ചു. ഉപരോധം സി.ഐ.ടി.യു ജില്ലാ സെക്രട്ടറി പി.ജെ. അജയകുമാര്‍ ഉദ്ഘാടനം ചെയ്തു. എം.വി. വിദ്യാധരന്‍, വി.എസ്. മുരളീധരന്‍ നായര്‍, എം. അയൂബ് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ജീവനക്കാര്‍ പ്രകടനവും നടത്തി. അടൂരില്‍ ഉപരോധം സമര സഹായ സമിതി താലൂക്ക് കണ്‍വീനര്‍ ഡി. രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. തിരുവല്ലയില്‍  എ.ഐ.ടി.യു.സി നേതാവ് രാധാകൃഷ്ണ പണിക്കരും റാന്നിയില്‍ പി.ആര്‍. പ്രസാദ്, മല്ലപ്പള്ളിയില്‍ രാജന്‍ എം. ഈപ്പനും ഉപരോധം ഉദ്ഘാടനം ചെയ്തു. ജില്ലയിലെ 85 ശതമാനം ജീവനക്കാരും അധ്യാപകരും പണിമുടക്കില്‍ പങ്കെടുത്തതായി സമരസമിതി ഭാരവാഹികള്‍ അവകാശപ്പെട്ടു. സര്‍ക്കാര്‍ ഓഫിസുകളുടെ പ്രവര്‍ത്തനം സ്തംഭിച്ചതായും ഭാരവാഹികള്‍ പറഞ്ഞു.
സര്‍ക്കാര്‍ ഓഫിസുകളില്‍ വിവിധ ആവശ്യങ്ങളുമായി ബന്ധപ്പെട്ട് എത്തുന്ന പൊതുജനങ്ങളുടെ ദുരിതം തുടരുന്നു. ഓഫിസുകളില്‍ ഒരു കാര്യവും നടക്കുന്നില്ല. ഹാജരാകുന്ന ജീവനക്കാര്‍ സമരത്തിന്‍െറ പേരുപറഞ്ഞ് പൊതുജനങ്ങളെ മടക്കി അയക്കുകയാണ്. അടിയന്തര ചികിത്സാ  സഹായത്തിന് അപേക്ഷ നല്‍കാനും മറ്റും എത്തു ന്ന രോഗികള്‍ പോലും ഇക്കൂട്ടത്തിലുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ കലക്ട്രേറ്റില്‍ ചികിത്സാ സഹായം തേടിയെത്തിയ രോഗികള്‍ നിരാശരായി മടങ്ങുകയായിരുന്നു. രോഗികള്‍ ബന്ധപ്പെട്ട വകുപ്പിലെ ജീവനക്കാരെ സമീപിച്ചെങ്കിലും അവര്‍ ഒഴിവാക്കി വിടുകയായിരുന്നു.
പണിമുടക്കിനെ തുടര്‍ന്ന് ട്രഷറിയുടെ പ്രവര്‍ത്തനം താറുമാറായതോടെ ജില്ലയില്‍ മുദ്രപത്ര ക്ഷാമവും രൂക്ഷമായി. ഇതുകാരണം വിവിധ ആവശ്യങ്ങള്‍ക്ക് മുദ്രപത്രവും സ്റ്റാമ്പും കിട്ടാതെ ആളുകള്‍ വലയുകയാണ്. നിരവധി ഇടപാടുകള്‍ ഇതോടെ സ്തംഭിച്ചു.
ഹാജരാകുന്ന ജീവനക്കാരില്‍ പലരും ഒപ്പിട്ട ശേഷം മുങ്ങുന്നു. ഉച്ച കഴിയുന്നതോടെ ജോലിക്കെത്തുന്നവരില്‍ നല്ലൊരു ശതമാനവും വീട്ടിലെത്തിയിരിക്കും. ഇതോടെ പണിമുടക്ക് ജീവനക്കാര്‍ക്ക് ആഘോഷമായി.
സാധാരണ ജീവനക്കാര്‍ക്ക് ദിവസങ്ങളോളം ശമ്പളം നഷ്ടപ്പെടുന്നത് അവരുടെ കുടുംബ ബജറ്റ് തന്നെ താളം തെറ്റുന്നതിന് ഇടയാക്കും. അതിനാല്‍ സമരത്തോട് അനുഭാവം പ്രകടിപ്പിച്ച് നില്‍ക്കുന്ന സജീവ സംഘടനാ പ്രവര്‍ത്തകര്‍ അല്ലാത്ത ജീവനക്കാര്‍ അടുത്ത ദിവസങ്ങളില്‍ ജോലിക്ക് കയറുമെന്നാണ് ഭരണകക്ഷി സര്‍വീസ് സംഘടനാ ഭാരവാഹികള്‍ പറയുന്നത്.
വെള്ളിയാഴ്ച കൂടുതല്‍ പേര്‍ ജോലിക്ക് ഹാജരാകുമെന്നാണ് സൂചന. 12ന് രണ്ടാം ശനിയാഴ്ചയുടെയും 13ന് ഞായറാഴ്ചയുടെയും 14ന് മകരവിളക്കിന്‍െറയും മൂന്ന് അവധികള്‍ അടുപ്പിച്ച് വരുന്നതിനാല്‍ വെള്ളിയാഴ്ച ജോലിക്ക് ഹാജരായില്ലെങ്കില്‍
തിരുവല്ല വിദ്യാഭ്യാസ ജില്ലയില്‍ എച്ച്.എസ് വിഭാഗത്തിലെ 1,426 അധ്യാപകരില്‍ 1,335 പേരും പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയില്‍ എച്ച്.എസ് വിഭാഗത്തില്‍ 2,271ല്‍ 1895 പേരും ഹാജരായതായി വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ അറിയിച്ചു. എല്‍.പി, യു.പി, വിഭാഗങ്ങളിലും ഭൂരിഭാഗം അധ്യാപകരും ഹാജരായതായി പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ തുറക്കാത്തതിനെ തുടര്‍ന്ന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയ വിദ്യാലയങ്ങള്‍ എല്ലാം തുറന്നതായാണ് വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ പറയുന്നത്.
ഓഫിസുകളില്‍ കയറുന്ന ജീവനക്കാരെ മര്‍ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നവര്‍ക്കെതിരെ പൊലീസ് നടപടി എടുക്കണമെന്നാവശ്യപ്പെട്ട് യുനൈറ്റഡ് ടീച്ചേഴ്സ് ആന്‍ഡ് എംപ്ളോയീസ് ഫെഡറേഷന്‍ കലക്ടറേറ്റിലേക്ക് പ്രതിഷേധ പ്രകടനം നടത്തി. തുടര്‍ന്ന് നടന്ന പ്രതിഷേധ യോഗം കെ.പി.എസ്.ടി.യു സംസ്ഥാന വൈസ് പ്രസിഡന്‍റ് സന്തോഷ്കുമാര്‍ ഉദ്ഘാടനം ചെയ്തു. എന്‍.ജി.ഒ അസോസിയേഷന്‍ ജില്ലാ പ്രസിഡന്‍റ് എ. അബ്ദുല്‍ ഹാരീസ് അധ്യക്ഷതവഹിച്ചു. ജില്ലാ സെക്രട്ടറി പി.എസ്. വിനോദ്കുമാര്‍, സുനില്‍ മംഗലത്ത്, അഫ്സല്‍ ആനപ്പാറ, ഷൈനു സാമുവല്‍, റോയി മാത്യു എന്നിവര്‍ സംസാരിച്ചു.
 

ജോലിക്കെത്തിയവരെ തടഞ്ഞു; പാലായിലും കോട്ടയത്തും അറസ്റ്റ്

Posted: 10 Jan 2013 09:41 PM PST

കോട്ടയം: പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും ആരംഭിച്ച അനിശ്ചിതകാല സമരത്തിന്‍െറ ഭാഗമായി ജോലിക്കെത്തിയവരെ തടഞ്ഞസംഭവത്തില്‍ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.
എന്‍.ജി.ഒ യൂനിയന്‍ സിവില്‍സ്റ്റേഷന്‍ ബ്രാഞ്ച് സെക്രട്ടറി പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫിസിലെ എല്‍.ഡി ക്ളര്‍ക്ക് ടി.എസ്. ഉണ്ണി (35), റവന്യൂലാന്‍ഡ് അക്വിസിഷന്‍ എല്‍.ഡി ക്ളര്‍ക്ക് അയ്മനം കാര്‍ത്തികകോളനി സുജിത്സെന്‍ (35), വിദ്യാഭ്യാസവകുപ്പ് എല്‍.ഡി ക്ളര്‍ക്ക്  പായിപ്പാട് തുണ്ടിയില്‍പറമ്പില്‍ ടി.സി.രാജു (45) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച രാവിലെ 10.30ന് പണിമുടക്കിന്‍െറ ഭാഗമായി സമരാനുകൂലികള്‍ കലക്ടറേറ്റിലെ പ്രധാനകവാടം ഉപരോധിക്കുകയായിരുന്നു. വഴിയില്‍കിടന്ന് മാര്‍ഗതടസ്സം സൃഷ്ടിച്ച സര്‍ക്കാര്‍ ജീവനക്കാരെ കോട്ടയം ഈസ്റ്റ് പൊലീസ് ബലപ്രയോഗത്തിലൂടെ കീഴടക്കിയത് നേരിയ സംഘര്‍ഷത്തിന് വഴിവെച്ചു. എന്‍.ജി.ഒ യൂനിയന്‍ നേതാവ് ഉണ്ണിയടക്കമുള്ളവരെ കസ്റ്റഡിയിലെടുത്തതില്‍ പ്രതിഷേധിച്ച് കലക്ടറേറ്റിന് മുന്നില്‍ പ്രതിഷേധപ്രകടനവും നടന്നു. നിരവധി ഓഫിസുകള്‍ പ്രവര്‍ത്തിക്കുന്ന കോട്ടയം മിനിസിവില്‍സ്റ്റേഷനിലേക്ക് ജോലിക്കെത്തിയവരെ തടഞ്ഞത് നേരിയ സംഘര്‍ഷമുണ്ടാക്കി. പ്രധാനഗേറ്റിന് മുന്നില്‍ കിടന്ന് പ്രതിഷേധിച്ചവരെ കോട്ടയം വെസ്റ്റ്പൊലീസ് ബലപ്രയോഗത്തിലൂടെ ജീപ്പില്‍ കയറ്റിക്കൊണ്ടുപോവുകയായിരുന്നു. ഇവിടെനിന്നാണ് സുജിത് സെന്‍, ടി.സി.രാജു എന്നിവരെ അറസ്റ്റ്ചെയ്ത്. പിന്നീട് ഇവരെ ജാമ്യത്തില്‍ വിട്ടയച്ചു.
പാലാ: സിവില്‍സ്റ്റേഷന് മുന്നില്‍ സമരക്കാരും പൊലീസും തമ്മില്‍ നേരിയ സംഘര്‍ഷം. 27 സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കി. പാലാ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഇവരെ ജാമ്യത്തില്‍ വിട്ടു.
വ്യാഴാഴ്ച രാവിലെ ഒമ്പതോടെ സമരാനുകൂലികളായ ജീവനക്കാര്‍ സംഘടിച്ച്  സിവില്‍സ്റ്റേഷനുമുന്നില്‍ മുദ്രാവാക്യം വിളിച്ചു. പിരിഞ്ഞുപോകണമെന്ന് പൊലീസ് ആവശ്യപ്പെട്ടെങ്കിലും കൂട്ടാക്കിയില്ല. പൊലീസ് ബലം പ്രയോഗിച്ച്  അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചതോടെ ഉന്തും തള്ളുമായി.
സിവില്‍ സ്റ്റേഷനിലെ മൂന്ന് വനിതാ ജീവനക്കാര്‍ ഉള്‍പ്പെടെയാണ് 27 പേരെ അറസ്റ്റുചെയ്തത്. സമരത്തെ യൂത്ത് കോണ്‍ഗ്രസുകാരെയും പൊലീസിനെയും ഉപയോഗിച്ച് പരാജയപ്പെടുത്താന്‍ ശ്രമിച്ചാല്‍ നേരിടുമെന്ന് സമരസമിതി ചെയര്‍മാന്‍ ബാബു കെ.ജോര്‍ജ്, കെ.ജെ. ജോണ്‍, അനില്‍ ഗോപിനാഥ്, അഡ്വ.വി.ജി. വേണുഗോപാല്‍, അഡ്വ. സണ്ണി ഡേവിഡ് എന്നിവര്‍ പറഞ്ഞു.
പൊന്‍കുന്നം: മൂന്നുനാള്‍ പിന്നിടുമ്പോഴും പൊന്‍കുന്നം വാഴൂര്‍, കറുകച്ചാല്‍ മേഖലകളില്‍ സമരം സമാധാനപരം. ഹാജര്‍നില രണ്ടാം ദിവസത്തെക്കാള്‍ മാറ്റമില്ലാതെ തുടര്‍ന്നു. പൊന്‍കുന്നം ഡി.ഇ.ഒ ഓഫിസിലെ 23 ജീവനക്കാരില്‍ 11 ഉം ചിറക്കടവ് ഗ്രാമപഞ്ചായത്തിലെ 15 ല്‍ ഒമ്പതുപേരും സമരത്തില്‍ പങ്കെടുത്തു. വാഴൂര്‍ എസ്.വി.ആര്‍.എന്‍.എസ്.എസ് ഹൈസ്കൂളിലെ 26 ജീവനക്കാരില്‍ ആരും പണിമുടക്കിയില്ല.

 

പണിമുടക്ക്: മൂന്നാം ദിവസം സംഘര്‍ഷഭരിതം

Posted: 10 Jan 2013 09:34 PM PST

ആലപ്പുഴ: ഒരുവിഭാഗം സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും നടത്തുന്ന അനിശ്ചിതകാല സമരത്തിന്‍െറ മൂന്നാം ദിവസം ജില്ലയില്‍ പരക്കെ അക്രമം. ചിലയിടങ്ങളില്‍ അറസ്റ്റും ഉണ്ടായി. കലക്ടറേറ്റില്‍ ജോലിക്കെത്തിയ ജീവനക്കാരെ വഴിയില്‍ കിടന്ന് തടയാന്‍ ശ്രമിച്ച സംയുക്ത സമര സമിതിക്കാരായ രണ്ടുപേരെ പൊലീസ് അറ്സ്റ്റ് ചെയ്തു. കലക്ടറേറ്റ് ജീവനക്കാരായ ബിനോയ്, ചന്ദ്രലേഖ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കേസ് ചാര്‍ജ് ചെയ്ത ശേഷം ഇവരെ വിട്ടയച്ചു.
മുല്ലക്കലിലെ കൃഷി അസി.ഓഫിസില്‍ സമരക്കാര്‍ ഫയലുകളും ലാപ്ടോപ്പും നശിപ്പിച്ചു. മുല്ലക്കല്‍ വില്ലേജോഫിസില്‍ ഫയലുകള്‍ നശിപ്പിച്ച സമരക്കാര്‍ വില്ലേജോഫിസര്‍ ജിജോ ജോസഫിനെ മര്‍ദിച്ചതായി ആരോപണമുണ്ട്. കലക്ടറേറ്റിലെ പി.ഡബ്ള്യു.ഡി നിരത്തുവിഭാഗം ഓഫിസിലെ ജീവനക്കാരി ജി. രാജിതയെ സമരക്കാര്‍ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത് ഏറെ നേരം സംഘര്‍ഷം സൃഷ്ടിച്ചു. ഇതില്‍ പ്രതിഷേധിച്ച് എന്‍.ജി.ഒ അസോസിയേഷന്‍ പ്രവര്‍ത്തകരായ ജീവനക്കാര്‍ എ.ഡി.എം കെ.പി. തമ്പിയെ തടഞ്ഞുവെച്ചു. കുറ്റക്കാര്‍ക്കെതിരെ കേസെടുക്കാമെന്ന ഉറപ്പിലാണ് ഇവര്‍ പിരിഞ്ഞുപോയത്.
കലക്ടറേറ്റില്‍ കനത്ത പൊലീസ് കാവലാണ് ഏര്‍പ്പെടുത്തിയത്. ജോലിക്ക് ഹാജരായവരെ സമരക്കാര്‍ പ്രതിഷേധ മുദ്രാവാക്യങ്ങളോടെയും കരിങ്കാലി പ്രയോഗത്തോടെയുമാണ് എതിരേറ്റത്. പകുതിയില്‍ താഴെ ജീവനക്കാരേ വ്യാഴാഴ്ചയും ജോലിക്കെത്തിയുള്ളൂ. കലക്ടറേറ്റില്‍ നിന്ന് ജാഥയായി നീങ്ങിയ സമരക്കാര്‍ നഗരത്തിലെ ജില്ലാ ആശുപത്രി പരിസരത്തെ ഡി.എം.ഒ ഓഫിസിലെത്തി പ്രതിഷേധ മുദ്രാവാക്യങ്ങള്‍ മുഴക്കി.
ജില്ലയിലെ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ പകുതി ക്ളാസുകള്‍ മാത്രമാണ് നടന്നത്. സമരം ചെയ്യാത്ത അധ്യാപകര്‍ക്കുനേരെ പല വിദ്യാലയങ്ങളിലും ഭീഷണിയുണ്ടായി.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP