സ്വാഗതം
WELCOME

News Update..

Monday, January 28, 2013

വേനല്‍ കനത്തു; തീപിടിത്തം വ്യാപകം Madhyamam News Feeds

വേനല്‍ കനത്തു; തീപിടിത്തം വ്യാപകം Madhyamam News Feeds

Link to

വേനല്‍ കനത്തു; തീപിടിത്തം വ്യാപകം

Posted: 27 Jan 2013 10:47 PM PST

പാലക്കാട്: വേനല്‍ കനത്തതോടെ ജില്ലയിലെങ്ങും തീപിടിത്തം വ്യാപകമായി. ഞായറാഴ്ച വിവിധ സ്ഥലങ്ങളില്‍ തീപിടിത്തമുണ്ടായി. പാലക്കാട് ഫയര്‍ സ്റ്റേഷന്‍െറ പിന്‍ഭാഗത്ത് കേനാത്ത്പറമ്പ് കല്ലേക്കാട് മൂന്ന് വീടുകള്‍ പൂര്‍ണമായി കത്തി നശിച്ചു. കല്ലേക്കാട് പരേതനായ ശങ്കരന്‍െറ ഭാര്യ ചിന്ന(75) സരസു(50) പരേതനായ മല്ലിയുടെ ഭാര്യ മീനാക്ഷി(75) എന്നിവരുടെ ഓലമേഞ്ഞ വീടുകളാണ് കത്തി നശിച്ചത്. ഫയര്‍ഫോഴ്സ് തക്ക സമയത്തെത്തി തീ കെടുത്തിയതിനാല്‍ ഇതിനോട് ചേര്‍ന്ന വേശു, തങ്കം, ബല്‍ക്കീസ് എന്നിവരുടെ വീടുകളിലേക്ക് തീ പടര്‍ന്നില്ല.
സരസു, ചിന്ന, മീനാക്ഷി എന്നിവരുടെ ആധാരം, തിരിച്ചറിയല്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, വസ്ത്രങ്ങള്‍ എന്നിവ പൂര്‍ണമായി ചാമ്പലായി. സരസുവിന്‍െറ വീട്ടില്‍ സൂക്ഷിച്ചിരുന്ന 15,000 രൂപയും അഗ്നിക്കിരയായി. 60 വര്‍ഷമായി സരസു ഇവിടെ താമസിച്ചുവരികയാണ്.
സമീപത്തെ പറമ്പില്‍ നിന്നാണ് ഇവരുടെ വീട്ടിലേക്ക് തീ പടര്‍ന്നതെന്ന് പറയുന്നു. സംഭവം നടക്കുന്ന സമയത്ത് ചിന്നയുടെ മകള്‍ സരോജിനി വീടിനകത്ത് കിടക്കുകയായിരുന്നു. ഉച്ചക്ക് രണ്ടോടെയാണ് തീ കത്തിയത്. തീ പിടിച്ച സമയത്ത് ഫയര്‍ ഫോഴ്സിന്‍െറ വാഹനങ്ങള്‍ മറ്റ് രണ്ട് സ്ഥലങ്ങളില്‍ തീ അണക്കാന്‍ പോയതായിരുന്നു. ഒരു വാഹനം കേടുവന്ന് റോഡില്‍ കിടപ്പായിരുന്നുവെന്ന് സ്റ്റേഷന്‍ ഓഫിസര്‍ അബ്ദുല്‍ ഖാദര്‍ പറഞ്ഞു. ദേശീയപാതയോരത്തെ മലബാര്‍ ആശുപത്രിക്ക് സമീപം പുല്ലിന് തീ പിടിച്ചത് കെടുത്താന്‍ പോയ വാഹനങ്ങള്‍ തിരിച്ചുവിളിച്ചാണ് വീടുകളില്‍ തീ പടരാതെ നിയന്ത്രിക്കാന്‍ കഴിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. ചിന്ന, സരസു, മീനാക്ഷി എന്നിവരുടെ വീടുകള്‍ പൂര്‍ണമായി കത്തിയതിനാല്‍ ഇവര്‍ക്ക് കയറി കിടക്കാന്‍ ഇടമില്ലാത്ത അവസ്ഥയാണ്. ഉടുതുണിക്ക് മറുതുണിപോലുമില്ലാതായി.
വര്‍ഷങ്ങള്‍ക്ക് മുമ്പ് കൃഷിപ്പണിക്ക് കൊണ്ടുവന്ന് കുടിയിരുത്തിയതാണിവരെയെല്ലാം. കഴിഞ്ഞ ആഴ്ച സ്ഥല ഉടമ എല്ലാവരും കുടിയൊഴിഞ്ഞു പോവണമെന്ന് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതായി ഇവിടുത്തുകാര്‍ പറഞ്ഞു. തീ പിടിത്തത്തില്‍ ദുരൂഹതയുള്ളതായും നാട്ടുകാര്‍ ആരോപിച്ചു. മുന്‍ എം.എല്‍.എ ടി.കെ. നൗഷാദ്, നഗരസഭ കൗണ്‍സിലര്‍ ഫിലോമിന എന്നിവര്‍ സ്ഥലത്തെത്തി.
വടക്കഞ്ചേരി: അഞ്ച്മൂര്‍ത്തി മംഗലം കണ്ടംങ്കാളിപൊറ്റയില്‍ വൈദ്യുതി ട്രാന്‍സ്ഫോര്‍മറുകള്‍ക്ക് തീ പിടിച്ചു. തക്ക സമയം ഫയര്‍ഫോഴ്സ് എത്തി തീ അണച്ചതുകൊണ്ട് അപകടങ്ങള്‍ ഒഴിവായി. ഞായറാഴ്ച രാവിലെ ഒമ്പതോടെയാണ് സംഭവം. വൈദ്യുതി ഷോര്‍ട്ട് ആണ് കാരണം. കെ.എസ്.ഇ.ബി അധികൃതര്‍ എത്തി ട്രാന്‍സ്ഫോര്‍മര്‍ മാറ്റി സ്ഥാപിച്ചു.
വടക്കഞ്ചേരി: കെ.എസ്.ഇ.ബി വളപ്പിലെ പുല്ലിന് തീ പിടിച്ചു. ഫയര്‍ഫോഴ്സ് എത്തി തീ അണച്ചു. ഞായറാഴ്ച രണ്ടോടെയാണ് സംഭവം.
വാളയാര്‍: മലബാര്‍ സിമന്‍റ്സ് ഫാക്ടറിക്ക് സമീപം വനത്തിലെ അടിക്കാടുകള്‍ തീ പിടിച്ച് ഒരേക്കറോളം കത്തി നശിച്ചു. ഞായറാഴ്ച ഉച്ചക്കാണ് തീ പിടിത്തം. കഞ്ചിക്കോട് നിന്ന് അഗ്നിശമന സേന എത്തിയാണ് തീ അണച്ചത്.

കെ.എസ്.ആര്‍.ടി.സിക്ക് രണ്ടുമാസത്തേക്ക് സര്‍ക്കാര്‍ ധനസഹായം നല്‍കും

Posted: 27 Jan 2013 10:31 PM PST

Image: 

തിരുവനന്തപുരം: കേന്ദ്രം ഡീസല്‍ സബ്‌സിഡി ഒഴിവാക്കിയതിനെ തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സിക്കുണ്ടായ പ്രതിസന്ധി പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സഹായം നല്‍കും. ഇതിന്റെ ഭാഗമായി കെ.എസ്.ആര്‍.ടി.സിക്കുണ്ടാകുന്ന അധികബാധ്യത രണ്ടുമാസത്തേക്ക് ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇന്ന് ചേര്‍ന്ന പ്രത്യേക മന്ത്രസഭാ യോഗത്തിലാണ് തീരുമാനം.

സബ്‌സിഡി പുനസ്ഥാപിക്കാന്‍ കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്താനും മന്ത്രിസഭ തീരുമാനിച്ചു. ഇതിനായി മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ദല്‍ഹിക്കുപോകും.

സബ്‌സിഡി ഒഴിവാക്കിയതിനെ തുടര്‍ന്ന് പ്രതിമാസം ഏകദേശം 15 കോടി രൂപയുടെ നഷ്ടമാണ് കെ.എസ്.ആര്‍.ടി.സിക്ക് ഉണ്ടാകുന്നത്. രണ്ടുമാസത്തേക്ക് അത് സര്‍ക്കാര്‍ വഹിക്കുമെന്നാണ് സൂചന.

ഡീസല്‍ സബ്‌സിഡി പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനം കേന്ദ്രത്തിന് കത്തയച്ചെങ്കിലും നടപടിയുണ്ടാവാത്ത സാഹചര്യത്തിലാണ് ഇന്ന് പ്രത്യേക മന്ത്രിസഭായോഗം ചേര്‍ന്നത്.

ഡീസല്‍ സബ്‌സിഡി ഒഴിവാക്കിയ പശ്ചാത്തലത്തില്‍ സംസ്ഥാനത്തൊട്ടാകെ പകുതിയിലേറെ സര്‍വീസുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ കെ.എസ്.ആര്‍.ടി.സി.വെട്ടിച്ചുരുക്കിയിരുന്നു.
 

ജ്വല്ലറി കവര്‍ച്ച: പ്രതിയെക്കുറിച്ച് വ്യക്തമായ സൂചനയില്ല

Posted: 27 Jan 2013 10:18 PM PST

കോഴിക്കോട്: എം.എം. അലി റോഡിലെ സുല്‍ത്താന ജ്വല്ലറിയുടെ ഭിത്തിതുരന്ന് 18.50 ലക്ഷം രൂപയുടെ ആഭരണം കവര്‍ന്ന സംഭവത്തില്‍ അന്വേഷണം മൂന്നു ദിവസം പിന്നിടുമ്പോള്‍ മോഷ്ടാവിനെക്കുറിച്ച് വ്യക്തമായ സൂചനകളൊന്നുമില്ല. മോഷ്ടാവ് ഉത്തരേന്ത്യക്കാരനാണെന്ന സംശയം പുലര്‍ത്തുമ്പോള്‍തന്നെ മറിച്ചുള്ള സാധ്യതയും പൊലീസ്  പരിശോധിക്കുന്നുണ്ട്. നേരത്തേ പൊലീസ് പിടിയിലായതിനുശേഷം ശിക്ഷ കഴിഞ്ഞ് പുറത്തുപോയവരില്‍ പെട്ടയാളാണോ എന്ന കാര്യവും അന്വേഷിക്കുന്നുണ്ട്. ഇതിനായി ജ്വല്ലറിയില്‍നിന്ന് ലഭിച്ച വിരലടയാളങ്ങള്‍ പൊലീസിന്‍െറ കൈവശമുള്ളവയുമായി ഒത്തുനോക്കുകയാണിപ്പോള്‍. മോഷ്ടാവിന്‍േറതെന്ന് കരുതുന്ന നാലോളം വ്യക്തമായ വിരലടയാളങ്ങളാണ് ജ്വല്ലറിയില്‍നിന്ന് ലഭിച്ചത്.
സി.സി.ടി.വി ദൃശ്യവുമായി അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങളും ലോഡ്ജുകളും കേന്ദ്രീകരിച്ച അന്വേഷണവും തുടരുകയാണ്. രണ്ടു ദിവസത്തിനിടെ സ്ഥലംവിട്ട അന്യസംസ്ഥാന തൊഴിലാളികളെക്കുറിച്ചുള്ള വിവരവും ശേഖരിക്കുന്നുണ്ട്. ഇവിടെ താമസിച്ച് മോഷണം ആസൂത്രണം ചെയ്തതാണോ എന്ന കാര്യത്തില്‍ വ്യക്തത വരുത്താനാണ് ലോഡ്ജുകളില്‍ വിശദ പരിശോധന നടത്തുന്നത്. സ്വര്‍ണാഭരണ നിര്‍മാണശാലകളില്‍ ഇതുവരെ നടത്തിയ പരിശോധനയില്‍ മോഷ്ടിച്ച ആഭരണങ്ങള്‍ വില്‍പന നടത്തിയതായുള്ള തെളിവുകളൊന്നും ലഭ്യമായിട്ടില്ല. ഈ ദിശയിലുള്ള അന്വേഷണവും തുടരുന്നുണ്ട്.

കേരളത്തിലെ സാമുദായിക സംഘടനകള്‍ ഉത്തരം താങ്ങുന്ന പല്ലികള്‍: വി.എസ് ജോയ്

Posted: 27 Jan 2013 09:35 PM PST

Image: 

ദോഹ: കേരളത്തിലെ സാമുദായിക സംഘടനകള്‍ ഉത്തരം താങ്ങുന്ന പല്ലികളാണെന്നും ഈ സംഘടനകള്‍ വിചാരിച്ചാല്‍ ഒരു ചുക്കും ചെയ്യാന്‍ കഴിയില്ലെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡന്‍റ് വി.എസ് ജോയ്. എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ നാവടക്കണമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ഒരിക്കലും സമുദായ നേതാക്കളുടെ തിണ്ണനിരങ്ങികളാകരുതെന്നും ജോയ് ആവശ്യപ്പെട്ടു. ഹ്രസ്വസന്ദര്‍ശനാര്‍ഥം ദോഹയിലെത്തിയ ജോയ് ഇന്‍കാസ് സംഘടിപ്പിച്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു.
ഒരു സാമുദായിക സംഘടനക്കും രാഷ്ട്രീയത്തില്‍ ഇടപെടാന്‍ അധികാരമില്ല. സാമുദായിക സംഘടനകള്‍ രാഷ്ട്രീയത്തില്‍ ഇടപെട്ടാല്‍ അവിടെയുണ്ടാകുന്നത് വര്‍ഗീയതയായിരിക്കും. രാഷ്ട്രീയത്തെ സാമുദായിക സ്പര്‍ധയുടെ വിളപ്പില്‍ശാലയാക്കാനാണ് ചില സംഘടനകളുടെ ശ്രമം. സാമുദായിക സംഘടനകള്‍ രാഷ്ട്രീയത്തില്‍ ഇടപെടുന്നത് അവസാനിപ്പിച്ചില്ലെങ്കില്‍ ഇത്തരം സംഘടനകള്‍ അവിശുദ്ധ രാഷ്ട്രീയ ബന്ധത്തിലൂടെ നേടിയ ആനുകൂല്യങ്ങളെക്കുറിച്ച് കെ.എസ്.യു കുറ്റപത്രം തയാറാക്കും. കോണ്‍ഗ്രസിന് സുകുമാരന്‍ നായരെന്ന ലാടവൈദ്യന്‍െറ ഉപദേശം ആവശ്യമില്ല. സുകുമാരന്‍ നായര്‍ എന്‍.എസ്.എസിന്‍െറ കാര്യം നോക്കിയാല്‍ മതി. എന്‍.എസ്.എസ് അടക്കമുള്ള സാമുദായികസംഘടനകള്‍ക്കെതിരായ നിലപാട് കെ.എസ്.യു കര്‍ശനമായി തുടരും. ഇക്കാര്യം കോണ്‍ഗ്രസ് നേതൃത്വത്തിന് മുന്നിലും വ്യക്തമാക്കിയിട്ടുണ്ട്. സാമുദായിക സംഘടനകളുടെ രാഷ്ട്രീയമായ ഒരു സഹായവും കോണ്‍ഗ്രസിന് ആവശ്യമില്ല. രാഷ്ട്രീയനേതാക്കള്‍ സാമുദായിക നേതാക്കളുടെ മുന്നില്‍ ഈയലുകളെപോലെ വിറച്ചുനില്‍ക്കേണ്ട ആവശ്യമില്ല. കെ.എസ്.യു കേരളത്തിലെ കാമ്പസുകളില്‍ കൊടുങ്കാറ്റായി തിരുച്ചുവന്നുകൊണ്ടിരിക്കുകയാണ്. പല കോളജുകളിലും കെ.എസ്.യു വ്യക്തമായ ഭൂരിപക്ഷം നേടിക്കഴിഞ്ഞു. വിദ്യാര്‍ഥിരാഷ്ട്രീയത്തിന് സാമൂഹിക മുഖം നല്‍കാനും സര്‍ഗാത്മകത വീണ്ടെടുക്കാനുമാണ് കെ.എസ്.യു ശ്രമിക്കുന്നത്. ‘രക്തദാനം മഹാദാനം’ എന്ന മുദ്രാവാക്യവുമായി ഒരുലക്ഷം വിദ്യാര്‍ഥികള്‍ രക്തദാനം നടത്തുന്ന കാമ്പയിന്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഫാസിസവും അക്രമരാഷ്ട്രീയവും വെടിഞ്ഞാല്‍ പൊതുവിഷയങ്ങളില്‍ എസ്.എഫ്.ഐയുമായി സഹകരിക്കാന്‍ കെ.എസ്.യു തയാറാണ്. ഏതെങ്കിലും കോളജില്‍ എ.ബി.വി.പിയുമായി കെ.എസ്.യുവിന് സഖ്യമുണ്ടെന്ന് തെളിഞ്ഞാല്‍ ആ നിമിഷം യൂണിറ്റ് പിരിച്ചുവിടും. മലപ്പുറത്തെ 33 സ്കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കേണ്ടെന്ന കോണ്‍ഗ്രസ് നിലപാടിനെ കെ.എസ്.യു പിന്തുണക്കുന്നു. നോമിനേഷന്‍ സമ്പ്രദായം അവസാനിപ്പിച്ച് കോണ്‍ഗ്രസിലും തെരഞ്ഞെടുപ്പ് നടത്തണമെന്ന് ജോയ് ആവശ്യപ്പെട്ടു. വിദ്യാഭ്യാസവകുപ്പ് മു്സ്ലിംലീഗില്‍ നിന്ന് കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്നാണ് കെ.എസ്.യുവിന്‍െറ അഭിപ്രായം. നിലവില്‍ വിദ്യാഭ്യാസവകുപ്പിന്‍െറ കാര്യത്തില്‍ കെ.എസ്.യുവിന് ചില വിയോജിപ്പുകളുണ്ട്. ജസ്റ്റിസ് സുകുമാരന്‍ നായര്‍ കമീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്നാണ് കെ.എസ്.യുവിന്‍െറ നിലപാടെന്ന് പറഞ്ഞ ജോയ് സംസ്ഥാനത്തെ ചില മന്ത്രിമാരുടെ പ്രവര്‍ത്തനം തൃപ്തികരമല്ലെന്നും ചൂണ്ടിക്കാട്ടി.
ഷാലിമാര്‍ പാലസ് ഹോട്ടലില്‍ നടന്ന പത്രസമ്മേളനത്തില്‍ ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്‍റ് ജോപ്പച്ചന്‍ തെക്കേക്കൂറ്റ്, മലപ്പുറം ജില്ലാ ഇന്‍കാസ് ഭാരവാഹികളായ യു. ഹൈദര്‍, ജോര്‍ജ് ജോസഫ് മുത്തൂറ്റ്, വഹാബ്, മുബാറക് എന്നിവര്‍ പങ്കെടുത്തു.

കര്‍ണാടക സര്‍ക്കാരിന് ഭീഷണിയില്ല -രാജ്‌നാഥ് സിങ്

Posted: 27 Jan 2013 09:27 PM PST

Image: 

ന്യൂദല്‍ഹി: വിമത നീക്കത്തെ തുടര്‍ന്നു പ്രതിസന്ധി നേരിടുന്ന കര്‍ണാടക സര്‍ക്കാരിലെ പ്രശ്‌ന പരിഹാരത്തിനു ബി.ജെ.പി അധ്യക്ഷന്‍ രാജ്‌നാഥ് സിങ് രംഗത്ത്. കര്‍ണാടക മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാറുമായി അദ്ദേഹം തിങ്കളാഴ്ച രാവിലെ കൂടിക്കാഴ്ച നടത്തി. ഒരു മണിക്കൂറോളം നീണ്ടുനിന്ന കൂടിക്കാഴ്ചക്ക് ശേഷം പുറത്തിറങ്ങിയ രാജ്‌നാഥ് സിങ് ഷെട്ടാര്‍ മന്ത്രിസഭക്ക് യാതൊരു തരത്തിലുള്ള ഭീഷണിയുമില്ലെന്നും സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുമെന്നും മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

കൂടിക്കാഴ്ച സാധാരണമാണെന്നും പാര്‍ട്ടി അധ്യക്ഷനായി രണ്ടാമതും തെരഞ്ഞെടുക്കപ്പെട്ട രാജ്‌നാഥ് സിങിനെ അഭിനന്ദിക്കാനാണ് എത്തിയതെന്നും ഷെട്ടാര്‍ പ്രതികരിച്ചു. കര്‍ണാടകയില്‍ പ്രതിസന്ധിയില്ലെന്നും എം.എല്‍.എമാര്‍ സാങ്കേതികമായി രാജിവെച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഊര്‍ജമന്ത്രി ശോഭ കരന്തലജെയും പൊതുമരാമത്ത് മന്ത്രി സി.എം. ഉദാസിയും കഴിഞ്ഞദിവസം മന്ത്രിസഭയില്‍ നിന്നും രാജിവെച്ചിരുന്നു. ഇവര്‍ക്ക് പുറമെ യെദിയൂരപ്പ അനുകൂലികളായ 13 എം.എല്‍.എമാര്‍ കൂടി രാജി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് കര്‍ണാടക സര്‍ക്കാര്‍ പ്രതിസന്ധിയിലായത്.
 

അജ്മാന്‍ വിമാനത്താവളം: രൂപരേഖയായി

Posted: 27 Jan 2013 09:27 PM PST

Image: 

ദുബൈ: അജ്മാനില്‍ നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന അന്തര്‍ദേശീയ വിമാനത്താവളത്തിന്‍െറ രൂപരേഖ തയാറായി. വിമാനത്താവളത്തിന് ലൈസന്‍സ് ലഭിക്കാന്‍ ഫെബ്രുവരി ആദ്യവാരം ജനറല്‍ അതോറിറ്റി ഫോര്‍ സിവില്‍ ഏവിയേഷന് അജ്മാന്‍  സര്‍ക്കാര്‍ അപേക്ഷ നല്‍കുമെന്നറിയുന്നു.
അജ്മാനിലെ മനാമയിലാണ് നിര്‍ദിഷ്ട വിമാനത്താവളത്തിന് സ്ഥലം കണ്ടെത്തിയത്. 60 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തിലുള്ള വിമാനത്താവളത്തിന്‍െറ നിര്‍മാണ ചെലവ് പ്രാഥമിക കണക്ക് പ്രകാരം 130 കോടി ദിര്‍ഹമാണ്. വിമാനത്താവളത്തിന്‍െറ അന്തിമ രൂപരേഖക്ക് അജ്മാന്‍ സര്‍ക്കാര്‍ അംഗീകാരം നല്‍കിയിട്ടുണ്ട്. ഇതിന്‍െറ അടിസ്ഥാനത്തിലാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയില്‍നിന്ന് ലൈസന്‍സ് നേടാന്‍ നീക്കം തുടങ്ങിയത്.
അജ്മാനിലെ തന്ത്രപ്രധാനമായ സ്ഥലം എന്ന നിലയിലാണ് മനാമ തെരഞ്ഞെടുത്തത്. ഭൂമിയുടെ കിടപ്പും മികച്ച അടിസ്ഥാന സൗകര്യങ്ങള്‍ കുറഞ്ഞ ചെലവിലും എളുപ്പത്തിലും ലഭ്യമാക്കാന്‍ സാധിക്കുമെന്നതും പ്രധാന ഘടകങ്ങളാണ്. അത്യാധുനിക സംവിധാനങ്ങളുള്ള റണ്‍വേ, ടെര്‍മിനല്‍ കെട്ടിടം, എയര്‍ ഹോസ്റ്റസുമാര്‍ക്ക് പരിശീലന കേന്ദ്രം, വിമാനങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്കുള്ള കേന്ദ്രം തുടങ്ങിയവക്ക് പുറമെ വിമാനത്താവള ഫ്രീ സോണ്‍, നിരവധി വാണിജ്യ സമുച്ചയങ്ങള്‍, അനുബന്ധ സ്ഥാപനങ്ങള്‍ എന്നിവയും പദ്ധതിയിലുണ്ട്. ഉന്നത നിലവാരത്തിലുള്ള ഹോട്ടലുകളും ഇവിടെയുണ്ടാകും. അന്തര്‍ദേശീയ നിലവാരത്തിലുള്ള 6,000 താമസ യൂനിറ്റുകളാണ് ഇവിടെയുണ്ടാവുക.
വിമാനത്താവളം വരുന്നതിലൂടെ സ്വദേശികളും വിദേശികളുമായ 28,000 പേര്‍ക്ക് ജോലി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അജ്മാനിലെ വിനോദ സഞ്ചാര മേഖലയില്‍ വന്‍ കുതിപ്പിന് വിമാനത്താവളം സഹായിക്കും. ബി.ഒ.ടി അടിസ്ഥാനത്തിലാണ് നിര്‍മാണം നടത്തുകയെന്നാണ് സൂചന. എന്നാല്‍, യു.എ.ഇയിലെ ഒരു വിമാനത്താവള അതോറിറ്റി ഇവിടെ താല്‍പര്യം പ്രകടിപ്പിച്ചതായും പറയുന്നു.
 

സംവാദം പൂര്‍ത്തീകരിക്കാനുള്ള രാജാവിന്‍െറ നിര്‍ദേശം മന്ത്രിസഭ സ്വാഗതം ചെയ്തു

Posted: 27 Jan 2013 09:17 PM PST

Image: 

മനാമ: ദേശീയ സംവാദ നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിന് രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ഖലീഫ നല്‍കിയ നിര്‍ദേശത്തെ മന്ത്രിസഭാ യോഗം സ്വാഗതം ചെയ്തു. കഴിഞ്ഞ ദിവസം ഗുദൈബിയ പാലസില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ഖലീഫ അധ്യക്ഷനായിരുന്നു. സമ്പൂര്‍ണ ദേശീയ സംവാദമെന്ന ആശയം പൂര്‍ത്തീകരിക്കുന്നതിനുള്ള തീരുമാനമെടുത്ത് മുന്നോട്ട് പോകാനുള്ള ആര്‍ജവവും അതുവഴി രാജ്യത്തിന്‍െറ പുരോഗതിയും വളര്‍ച്ചയും ഉറപ്പുവരുത്താനും സാധിക്കുന്നത് വലിയ നേട്ടമാണ്.
കഴിഞ്ഞാഴ്ച്ച റിയാദില്‍ ചേര്‍ന്ന അറബ്-സാമ്പത്തിക വികസന ഉച്ചകോടിയില്‍ ഹമദ് രാജാവിന്‍െറ സാന്നിധ്യവും സ്വകാര്യ മേഖലയുടെ ഉണര്‍വിനായി അറബ് സംയുക്ത സ്റ്റോക് എക്സ്ചേഞ്ച് എന്ന ആശയത്തിന് പൂര്‍ണത വരുത്തുന്നതിനുള്ള അദ്ദേഹത്തിന്‍െറ ശ്രമവും ഏറെ ശ്ളാഘനീയമാണ്.
അറബ് സ്റ്റോക് എക്സ്ചേഞ്ച് ബഹ്റൈന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്നതിനാവശ്യമായ ഭൂമി ലഭ്യമാക്കുമെന്ന് രാജാവ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിനെ ഇതര അറബ്രാജ്യങ്ങള്‍ സ്വാഗതം ചെയ്യുകയുമുണ്ടായി. ബഹ്റൈനില്‍ അധിവസിക്കുന്ന വിദേശികളുടെ കൂറും സ്നേഹവും രാജ്യത്തിന്‍െറ വളര്‍ച്ചയില്‍ അവര്‍ നല്‍കുന്ന പങ്കും നിസ്തുലമാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. വിദേശികളുടെ കൂട്ടായ്മ സംഘടിപ്പിച്ച ‘ബഹ്റൈന് നന്ദി’ എന്ന  പ്രത്യേക പരിപാടി ബഹ്റൈനോടുള്ള അവരുടെ കൂറും സ്നേഹവും പ്രകടിപ്പിക്കുന്നതിനുള്ള വേദിയായി. എല്ലാ വിദേശ രാജ്യങ്ങളുമായി മെച്ചപ്പെട്ട ബന്ധം കാത്തുസൂക്ഷിക്കാന്‍ കഴിയുന്നുവെന്നത് ബഹ്റൈന് നേട്ടമാണ്.
 കിംഗ് ഫഹദ് കോസ്വെയില്‍ ട്രെയിലറുകളുടെ ക്ളിയറന്‍സിനുള്ള കാലതാമസവും അവ നിര്‍ത്തിയിടുന്നത് മൂലമുണ്ടാകുന്ന ട്രാഫിക് കുരുക്കും മന്ത്രിസഭ ചര്‍ച്ച ചെയ്തു. ഇതുകാരണം സാമ്പത്തികവും വാണിജ്യപരമായ പ്രയാസങ്ങളും അനുഭവിക്കുന്നുണ്ട്. പ്രശ്നത്തിന് പരിഹാരം കാണുന്നതിന് ബന്ധപ്പെട്ട വിഭാഗങ്ങളുമായി ചര്‍ച്ച നടത്താനും പരിഹാരം കാണാനും ആഭ്യന്തരമന്ത്രാലയത്തെ മന്ത്രിസഭ ചുമതലപ്പെടുത്തി. തൊഴിലാളികള്‍ക്ക് താമസത്തിന് നല്‍കുന്ന കെട്ടിടങ്ങള്‍ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുന്നതിന് സ്വീകരിച്ച മാര്‍ഗങ്ങളെക്കുറിച്ച് മന്ത്രിസഭ ചര്‍ച്ച ചെയ്തു. ഇതിനായി ആഭ്യന്തര മന്ത്രി സമര്‍പ്പിച്ച നിര്‍ദേശം ചര്‍ച്ചക്കെടുക്കുകയും എല്ലാ ഗവര്‍ണറേറ്റുകളിലും അതാത് ഗവര്‍ണറുമാരുടെ കീഴില്‍ പ്രത്യേക സംഘം രൂപവത്കരിച്ച് പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോകാനുമാണ് നിര്‍ദേശമുള്ളത്. അപകടകരമായ കെട്ടിടങ്ങള്‍ വാടകക്ക് നല്‍കുന്നില്ലെന്ന് ഉറപ്പുവരുത്താനും അത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. പൊളിഞ്ഞു വീഴാറായതും പൊട്ടിപ്പൊളിഞ്ഞതുമായ കെട്ടിടങ്ങള്‍ പൊളിച്ചു നീക്കുന്നതിന് നടപടിയെടുക്കണമെന്നും നിര്‍ദേശിച്ചു.
സര്‍ക്കാര്‍ നല്‍കുന്ന സബ്സിഡി അര്‍ഹരായ ആളുകളിലേക്ക് എത്തിക്കുന്നതിനുള്ള വിവിധ നിര്‍ദേശങ്ങള്‍ മന്ത്രിസഭ ചര്‍ച്ച ചെയ്തു. ജീവിതഭാരം കൂടുതല്‍ അനുഭവിക്കുന്നവര്‍ക്ക് സബ്സിഡി പരിമിതപ്പെടുത്തുന്നതിനാണ് നീക്കം. ഇതിനായി പ്രായോഗിക പഠനങ്ങള്‍ നടത്തുകയും മാനദണ്ഡങ്ങള്‍ നിര്‍ണയിക്കുകയും ചെയ്യുന്നതിന് തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പഠിക്കുന്നതിന് സാമൂഹിക ക്ഷേമകാര്യ മന്ത്രാലയത്തെ ചുമതലപ്പെടുത്തി.
മല്‍സ്യ സമ്പത്ത് സംരക്ഷിക്കുന്നതിനും വളര്‍ത്തുന്നതിനുമായി പ്രത്യേക സമിതി രൂപവത്കരിക്കുകയും പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും കാബിനറ്റ് തീരുമാനിച്ചു. ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതിന്‍െറ ഭാഗമാണ് മല്‍സ്യ സമ്പത്തിന്‍െറ സംരക്ഷണമെന്നതുകൊണ്ട് ഇക്കാര്യത്തില്‍ കൃത്യമായ പഠനവും നടപടികളും അനിവാര്യമാണെന്ന് വിലയിരുത്തപ്പെട്ടു.
മുനിസിപ്പല്‍-നഗരാസൂത്രണ കാര്യ മന്ത്രിയുടെ നേതൃത്വത്തിലാണ് കമ്മിറ്റി രൂപവത്കരിച്ചിട്ടുള്ളത്. രാജ്യത്ത് വിതരണം ചെയ്യുന്ന മരുന്നുകളില്‍ വ്യാജമരുന്നുകളില്ലെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു. രാജ്യത്തുള്ള മുഴുവന്‍ ഫാര്‍മസികളിലും എത്തുന്ന മരുന്നുകള്‍ നിരീക്ഷിക്കാനുള്ള സംവിധാനമുണ്ടെന്നും അവര്‍ അറിയിച്ചു. ഈസ്റ്റ് റിഫയില്‍ പുതിയ സെന്‍ട്രല്‍ മാര്‍ക്കറ്റ് പണിയുന്നതിന് മന്ത്രിസഭ അംഗീകാരം നല്‍കി.
സല്‍മാനിയ മെഡിക്കല്‍ കോംപ്ളക്സില്‍ കൂടുതല്‍ സൗകര്യങ്ങളൊരുക്കാനും അതിനനുസരിച്ചുള്ള സ്റ്റാഫുകളെ ലഭ്യമാക്കുകയും ചെയ്യുന്നതിനും തീരുമാനമായി. മന്ത്രിസഭാ തീരുമാനങ്ങള്‍ സെക്രട്ടറി ഡോ. യാസിര്‍ ബിന്‍ ഈസ അന്നാസിര്‍ വിശദീകരിച്ചു.
 

ജില്ലയില്‍ ഇന്നുമുതല്‍ സ്വകാര്യ ബസ് പണിമുടക്ക്

Posted: 27 Jan 2013 09:12 PM PST

മഞ്ചേരി: വേതന വര്‍ധന ആവശ്യപ്പെട്ട് ജില്ലയിലെ സ്വകാര്യ ബസ് തൊഴിലാളികള്‍ തിങ്കളാഴ്ച മുതല്‍ പണിമുടക്കും.  കലക്ടര്‍ തിങ്കളാഴ്ച രാവിലെ ഒമ്പതിന് തൊഴിലാളി പ്രതിനിധികളെയും ബസ് ഉടമ പ്രതിനിധികളെയും ചര്‍ച്ചക്ക് വിളിച്ചിട്ടുണ്ട്.
വേതനം വര്‍ധിപ്പിക്കുന്നതില്‍ ജില്ലയിലെ ഭൂരിപക്ഷം ഉടമകള്‍ക്കും എതിര്‍പ്പില്ല. എന്നാല്‍, ട്രേഡ് യൂനിയന്‍ വഴി ഇത് നേടിയെടുക്കുന്നതിനെയാണ് ഇവര്‍ എതിര്‍ക്കുന്നത്. മറ്റു തൊഴില്‍ മേഖലകളെ അപേക്ഷിച്ച് സ്വകാര്യ ബസ് ജീവനക്കാര്‍ അസംഘടിതരായിരുന്നു. ഇവര്‍ സംഘടിതമായി കുറഞ്ഞ കാലമേ ആയിട്ടുള്ളൂ. സംസ്ഥാനതലത്തില്‍ അനിശ്ചിതകാല പണിമുടക്ക് നടത്തിയാണ് ആദ്യം രംഗത്തെത്തിയത്.
കലക്ഷന്‍ ബത്തക്ക് പുറമെ ഒരു ജീവനക്കാരന് പ്രതിദിനം 60 രൂപ വേതനം നല്‍കുമ്പോള്‍ 240 രൂപയാണ് ഒരു ബസിലെ ജീവനക്കാര്‍ക്ക് പ്രതിദിനം അധികം നല്‍കേണ്ടിവരുന്നത്. ബസ് തൊഴിലാളികളുടെ തൊഴില്‍സമയം, തൊഴില്‍സ്വഭാവം എന്നിവ കണക്കാക്കി ന്യായമായ വേതനം ഇപ്പോള്‍ കിട്ടുന്നില്ലെന്നാണ് തൊഴിലാളികള്‍ പറയുന്നത്.
കലക്ഷന്‍ ബത്തക്ക് പുറമെ നിശ്ചിത വേതനം ഉറപ്പാക്കിയാല്‍ ഇക്കാര്യം പരിഹരിക്കപ്പെടും. ജില്ലയില്‍ 18,000 ബസ് തൊഴിലാളികളുണ്ട്.  സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ സ്വകാര്യ ബസ് സര്‍വീസ് ഉള്ളതും കെ.എസ്.ആര്‍.ടി.സി സര്‍വീസ് ഏറ്റവും കുറവുള്ളതും മലപ്പുറത്താണ്.

1511 കുടുംബങ്ങള്‍ക്ക് അബ്ദുല്ല രാജാവിന്‍െറ സാന്ത്വന സ്പര്‍ശം

Posted: 27 Jan 2013 08:44 PM PST

Image: 

റിയാദ്: രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളിലുള്ള 1511 സ്വദേശി കുടുംബങ്ങള്‍ക്ക് അബ്ദുല്ല രാജാവിന്‍െറ സാന്ത്വനസ്പര്‍ശം. വിവിധ ആവശ്യങ്ങള്‍ക്കായി ഭൂമിയും കെട്ടിടങ്ങളുമടക്കമുള്ള വസ്തുവകകള്‍ പണയംവെച്ച് പണം കടമെടുത്ത് തിരിച്ചടവിന് മുമ്പ് മരണപ്പെട്ടുപോയ സ്വദേശികളുടെ കുടുംബങ്ങള്‍ക്കാണ് രാജകാരുണ്യത്തിലൂടെ ആശ്വാസം ലഭിച്ചത്.
മരണപ്പെട്ടവരുടെ പേരിലുള്ള കടബാധ്യത എഴുതിത്തള്ളാനും പണയത്തിലിരിക്കുന്ന വസ്തുവകകളുടെ രേഖകള്‍ അവകാശികള്‍ക്ക് തിരികെ നല്‍കാനും ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ അബ്ദുല്ല രാജാവ് നിര്‍ദേശം നല്‍കിയതിന്‍െറ അടിസ്ഥാനത്തില്‍ റിയല്‍ എസ്റ്റേറ്റ് വികസന ഫണ്ട് ജനറല്‍ മാനേജര്‍ മുഹമ്മദ് അല്‍അബ്ദാനി ഇത്രയും പേരുടെ കുടുംബങ്ങള്‍ക്ക് കടബാധ്യതയില്‍നിന്ന് മുക്തിനല്‍കുന്നതായും രേഖകള്‍ തിരിച്ചെടുക്കാനാവശ്യപ്പെട്ടും ഉത്തരവിറക്കി. മൊത്തം 249 ദശലക്ഷം റിയാലിന്‍െറ തുകയാണ് രാജനിര്‍ദേശത്തെ തുടര്‍ന്ന് എഴുതിത്തള്ളിയത്.
 

ഈജിപ്തിലെ മൂന്നു നഗരങ്ങളില്‍ അടിയന്തരാവസ്ഥ

Posted: 27 Jan 2013 08:42 PM PST

Image: 

കൈറോ: പ്രതിപക്ഷ പ്രക്ഷോഭകരും സുരക്ഷാവിഭാഗവും തമ്മില്‍ നടക്കുന്ന ഏറ്റുമുട്ടല്‍ രൂക്ഷമായ സാഹചര്യത്തില്‍ ഈജിപ്തിലെ മൂന്നു നഗരങ്ങളില്‍ പ്രസിഡന്റ് മുര്‍സി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പോര്‍ട്ട് സെയ്ദ്, ഇസ്‌മൈലിയ, സൂയസ് എന്നീ നഗരങ്ങളിലാണ് ഒരു മാസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. കൂടാതെ ഈ നഗരങ്ങളില്‍ തിങ്കളാഴ്ച മുതല്‍ അടുത്ത 30 ദിവസത്തേക്ക് വൈകീട്ട് ഒന്‍പത് മുതല്‍ രാവിലെ ആറുവരെ കര്‍ഫ്യൂ പ്രഖ്യാപിച്ചതായും മുര്‍സി ടെലിവിഷനിലൂടെ ജനങ്ങളെ അറിയിച്ചു.

അടിയന്തരാവസ്ഥ പോലുള്ള നടപടികളോട് തനിക്ക് യോജിപ്പില്ലെങ്കിലും രക്തച്ചൊരിച്ചില്‍ ഒഴിവാക്കി ജനങ്ങളെ സംരക്ഷിക്കാന്‍ ഇതേ മാര്‍ഗമുള്ളൂവെന്നും മുര്‍സി പറഞ്ഞു. നിലവിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മുതിര്‍ന്ന രാഷ്ട്രീയ നേതാക്കളെ മുര്‍സി ചര്‍ച്ചക്ക് വിളിച്ചിട്ടുണ്ട്.

തുടര്‍ച്ചയായി മൂന്നുദിവസം പ്രക്ഷോഭകരും പൊലീസും തമ്മിലുണ്ടായ ഏറ്റമുട്ടലുകളില്‍ ഇതുവരെ 48 പേര്‍ കൊല്ലപ്പെട്ടു. 33 പേര്‍ കൊല്ലപ്പെട്ട പോര്‍ട്ട് സെയ്ദിലാണ് ഏറ്റവും വലിയ ഏറ്റുമുട്ടലുണ്ടായത്.

മുന്‍ ഏകാധിപതി ഹുസ്‌നി മുബാറകിനെ സ്ഥാനഭ്രഷ്ടനാക്കിയ വിപ്‌ളവത്തിന്റെ രണ്ടാം വാര്‍ഷികവേളയിലാണ് രാജ്യത്ത് സംഘര്‍ഷം പൊട്ടിപുറപ്പെട്ടത്. ഫുട്ബാള്‍ കലാപത്തിലെ പ്രതികള്‍ക്ക് വധശിക്ഷ വിധിച്ചതിനെതിരായ പ്രക്ഷോഭവും കനത്ത നാശനഷ്ടങ്ങള്‍ക്കും നിരവധി പേരുടെ മരണത്തിനും ഇടയാക്കുകയുണ്ടായി.

 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP