സ്വാഗതം
WELCOME

News Update..

Wednesday, January 2, 2013

കൗമാര കലാമേളക്ക് തുടക്കം Madhyamam News Feeds

കൗമാര കലാമേളക്ക് തുടക്കം Madhyamam News Feeds

Link to

കൗമാര കലാമേളക്ക് തുടക്കം

Posted: 02 Jan 2013 12:21 AM PST

കോലഞ്ചേരി:  ജില്ലയുടെ കൗമാര കലാമേളക്ക്  കോലഞ്ചേരിയില്‍ തിരിതെളിഞ്ഞു. ഇനി നാലുദിവസം സെന്‍റ് പീറ്റേഴ്സ് സ്കൂളില്‍  കലയുടെ നൂപൂരധ്വനികളുയരും. വൈകുന്നേരം സാംസ്കാരിക ഘോഷയാത്രക്ക് ശേഷം പൊതുസമ്മേളനം  കേന്ദ്ര ഭക്ഷ്യസഹമന്ത്രി പ്രഫ. കെ.വി. തോമസ് ഉദ്ഘാടനം ചെയ്തു. വി.പി. സജീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു.  ചലച്ചിത്ര നടി ഭാമ കലാദീപം തെളിച്ചു. മന്ത്രിമാരായ കെ. ബാബു അറബി സാഹിത്യോത്സവവും ഡോ.എം.കെ. മുനീര്‍ സംസ്കൃതോത്സവവും ഉദ്ഘാടനം ചെയ്തു. കലോത്സവ ലോഗോ തയാറാക്കിയ പേഴക്കാപ്പിള്ളി ഗവ.സ്കൂള്‍ അധ്യാപകന്‍ കെ.എം. ഹസന് സാജു പോള്‍ എം.എല്‍.എ ഉപഹാരം നല്‍കി. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എല്‍ദോസ് കുന്നപ്പിള്ളി, വൈസ് പ്രസിഡന്‍റ് ബിന്ദു ജോര്‍ജ്, സ്ഥിരം സമിതി അധ്യക്ഷരായ കെ.കെ. സോമന്‍, അഡ്വ. സാജിത സിദ്ദീഖ്, ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റുമാരായ സി.കെ. അയ്യപ്പന്‍കുട്ടി, കെ. കുഞ്ഞുമുഹമ്മദ്, പഞ്ചായത്ത് പ്രസിഡന്‍റുമാരായ നിബു കെ. കുര്യാക്കോസ്, എം.എസ്. രാജി, കെ.കെ. സോമന്‍, ജില്ലാ പഞ്ചായത്തംഗം ധനുജ ദേവരാജന്‍ എന്നിവര്‍ സംസാരിച്ചു. ഡി.ഡി.ഇ എം.ഡി. മുരളി സ്വാഗതവും സലീം ഫാറൂക്കി നന്ദിയും പറഞ്ഞു.
 

ഇന്ത്യന്‍ ഓഹരി വിപണിയില്‍ മുന്നേറ്റം

Posted: 01 Jan 2013 11:57 PM PST

Image: 

മുംബൈ: അമേരിക്കയില്‍ നിര്‍ണായക ധന ബില്ലിന്  പ്രതിനിധി സഭയുടെയും സെനറ്റിന്റെും അംഗീകാരം ലഭിച്ചുവെന്ന വാര്‍ത്ത പറുത്ത് വന്നതോടെ ഇന്ത്യന്‍ ഓഹരി വിപണിയിലും വന്‍ മുന്നേറ്റം. ബില്ലിന് അംഗീകാരം ലഭിച്ചതോടെ അമേരിക്ക ധനക്കെണിയില്‍ നിന്ന് രക്ഷപെടുന്നെന്ന റിപ്പോര്‍ട്ടാണ് ഇന്ത്യന്‍ വിപണിയേയൂം ഉണര്‍ത്തിയത്.
നിഫ്റ്റി 46 പോയിന്‍സ് ഉയര്‍ന്ന് 6000ത്തില്‍ എത്തി. പുതുവര്‍ഷ ആരംഭത്തില്‍ തന്നെ വിപണിയിലെ ശുഭ വാര്‍ത്ത നിക്ഷേപകരില്‍ പ്രതീക്ഷ ഉണര്‍ത്തിയിട്ടുണ്ട്.

ലീഗ് നേതാക്കളും എം.എ ബേബിയും മഅ്ദനിയെ സന്ദര്‍ശിച്ചു

Posted: 01 Jan 2013 10:39 PM PST

Image: 

ബംഗളൂരു: ബംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന പി.ഡി.പി നേതാവ് അബ്ദുള്‍ നാസര്‍ മഅ്ദനിയെ സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി, മുസ്ലിം ലീഗ് നേതാക്കളായ ഇ.ടി മുഹമ്മദ് ബഷീര്‍, അബ്ദുറഹ്മാന്‍ രണ്ടത്താണി എന്നിവര്‍ ജയിലിലെത്തി സന്ദര്‍ശിച്ചു. ബേബിയുടെ സന്ദര്‍ശനത്തിന് തൊട്ടുപിന്നാലെയാണ് ലീഗ് നേതാക്കള്‍ ജയിലിലെത്തിയത്. ഇവര്‍ക്കൊപ്പം മഅ്ദനിയുടെ മകന്‍ ഉമര്‍ മുഖ്താറും പി.ഡി.പി ജനറല്‍ സെക്രട്ടറി മുഹമ്മദ് റജീബുമുണ്ട്. ബുധനാഴ്ച രാവിലെയാണ് ലീഗ് നേതാക്കള്‍ ബംഗളൂരുവിലെത്തിയത്.

 

ഡി.ഐ.ജി ശ്രീജിത്തിന് ആഭ്യന്തരവകുപ്പിന്റെ ക്ളീന്‍ ചിറ്റ്

Posted: 01 Jan 2013 10:29 PM PST

Image: 
Subtitle: 
ക്രിമിനല്‍ കേസ് നേരിടുന്നവരുടെ പട്ടികയിലില്ല

കൊച്ചി: തൃശൂര്‍ പൊലീസ് അക്കാദമി ട്രെയ്നിങ് വിഭാഗം ഡി.ഐ.ജി എസ്. ശ്രീജിത്തിന് സംസ്ഥാന ആഭ്യന്തരവകുപ്പിന്‍െറ ക്ളീന്‍ ചിറ്റ്.   ക്രിമിനല്‍ കേസ് നേരിടുന്ന പൊലീസ് ഉദ്യോഗസ്ഥരുടേതായി മുന്‍ ഡി.ജി.പി ജേക്കബ് പുന്നൂസ് ഹൈകോടതിയില്‍ സമര്‍പ്പിച്ച പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന് കാണിച്ച് ശ്രീജിത്തിന് കഴിഞ്ഞ ദിവസം ആഭ്യന്തര വകുപ്പ് കത്ത് നല്‍കി.
 കണ്ണൂര്‍ റേഞ്ച് ഡി.ഐ.ജിയായിരുന്ന എസ്. ശ്രീജിത് ഉള്‍പ്പെടെ 605 പേരുടെ വിവരങ്ങള്‍ മുന്‍ ഡി.ജി.പി കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ ഹൈകോടതിക്ക് മുദ്രവെച്ച കവറില്‍ സമര്‍പ്പിച്ചിരുന്നെന്നാണ് വ്യക്തമാക്കപ്പെട്ടിരുന്നത്. ഇക്കാര്യത്തില്‍ നിജസ്ഥിതി അറിയിക്കണമെന്നാവശ്യപ്പെട്ട് വിവരാവകാശ നിയമപ്രകാരം ശ്രീജിത് നല്‍കിയ അപേക്ഷക്കുള്ള മറുപടിയിലാണ്  പട്ടികയില്‍  ഉള്‍പ്പെട്ടിട്ടില്ലെന്ന് കാട്ടി ആഭ്യന്തര വകുപ്പ് മറുപടി നല്‍കിയത്.
 ക്രിമിനല്‍ കേസ് നേരിടുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ പട്ടികയില്‍ പേര് ഉള്‍പ്പെടുത്തിയത് കരിയറിനെ ദോഷകരമായി ബാധിച്ചുവെന്ന് ചൂണ്ടിക്കാട്ടി ശ്രീജിത് നേരത്തേ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. തനിക്കെതിരെ ചിലര്‍ നല്‍കിയ സ്വകാര്യ അന്യായം  ക്രിമിനല്‍ കേസായി ചിത്രീകരിച്ച് പട്ടികയില്‍ പേര് ഉള്‍പ്പെടുത്തുകയായിരുന്നുവെന്നായിരുന്നു ശ്രീജിത്തിന്‍െറ പരാതി. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഡി.ജി.പിക്ക് കത്ത് നല്‍കുമെന്നും ശ്രീജിത് ‘മാധ്യമ’ത്തോട് പറഞ്ഞു.
സ്വകാര്യ അന്യായത്തെക്കുറിച്ച് അന്വേഷിച്ച ചില പൊലീസ് ഉദ്യോഗസ്ഥര്‍ അത് ക്രിമിനല്‍ കേസും പിന്നീട് വിജിലന്‍സ് കേസുമാക്കി മാറ്റിയെന്നും  തുടര്‍ന്നാണ് 605 പേരുടെ പട്ടികയില്‍ തന്‍െറ പേരും ഉള്‍പ്പെട്ടതെന്നും ശ്രീജിത് ആഭ്യന്തരവകുപ്പിന്  നല്‍കിയ കത്തില്‍ വ്യക്തമാക്കിയിരുന്നു. സ്വകാര്യ അന്യായം സംബന്ധിച്ച അന്വേഷണത്തില്‍ പൊലീസ് പാലിക്കേണ്ട നടപടി ക്രമങ്ങള്‍ തന്‍െറ കാര്യത്തില്‍ പാലിച്ചിട്ടില്ലെന്ന ആക്ഷേപവും ശ്രീജിത് ആഭ്യന്തര വകുപ്പിന്‍െറ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ട്.
സ്വകാര്യ അന്യായം ഉള്‍പ്പെടെ നിരവധി പരാതികള്‍ ഉയര്‍ന്നതിനെത്തുടര്‍ന്ന് ശ്രീജിത്തിനെ  കണ്ണൂര്‍ റേഞ്ച് ഡി.ഐ.ജി സ്ഥാനത്തുനിന്ന് മാറ്റി തൃശൂര്‍ പൊലീസ് അക്കാദമിയില്‍ നിയമിക്കുകയായിരുന്നു.ക്രിമിനല്‍ കേസ് നേരിടുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ പട്ടികയില്‍ സര്‍വീസില്‍ നിന്ന് വിരമിച്ച ഡി.ജി.പി എസ്. പുലികേശിയും ഐ.ജി ടോമിന്‍ ജെ. തച്ചങ്കരിയും ഉള്‍പ്പെട്ടിരുന്നു. വിവിധ ് സ്റ്റേഷനുകളില്‍ ക്രിമിനല്‍ കേസുകളില്‍ പ്രതികളായ 533 പേരായിരുന്നു ഡി.ജി.പിയുടെ പട്ടികയിലുണ്ടായിരുന്നത്. ഇതിനുപുറമെ സി.ബി.ഐ അന്വേഷണം നേരിടുന്ന 36 പേരുടെയും വിജിലന്‍സ് കേസുകളിലുള്‍പ്പെട്ട 26 പേരുടെയും ഫോറസ്റ്റ്-എക്സൈസ് കേസുകളില്‍ ഉള്‍പ്പെട്ട ഏഴുപേരുടെയും പേരുകളും ഹൈകോടതി നിര്‍ദേശപ്രകാരം കഴിഞ്ഞ ആഗസ്റ്റില്‍ ഡി.ജി.പി സമര്‍പ്പിച്ചിരുന്നു.
തിരുവനന്തപുരം സിറ്റിയിലെ 71 പേരും റൂറലിലെ 29 പേരും കൊച്ചി സിറ്റിയിലെ 39ഉം എറണാകുളം റൂറലിലെ 23 പേരും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. കൊല്ലം സിറ്റി (18), കൊല്ലം റൂറല്‍ (29), ആലപ്പുഴ (39), പത്തനംതിട്ട (33), കോട്ടയം (28), ഇടുക്കി (18), തൃശൂര്‍ സിറ്റി (14), തൃശൂര്‍ റൂറല്‍ (അഞ്ച്), പാലക്കാട് (12), മലപ്പുറം (14), കോഴിക്കോട് സിറ്റി (17), കോഴിക്കോട് റൂറല്‍ (അഞ്ച്), കണ്ണൂര്‍ (12), വയനാട് (12), കാസര്‍കോട് (16) എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ കണക്ക്.  
സിവില്‍ പൊലീസ് ഉദ്യോഗസ്ഥര്‍, ഡ്രൈവര്‍മാര്‍,സീനിയര്‍ സിവില്‍ പൊലീസ് ഉദ്യോഗസ്ഥര്‍, എ.എസ്.ഐമാര്‍, എസ്.ഐമാര്‍, സി.ഐമാര്‍ എന്നിവരാണ് പൊലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ നേരിടുന്നവരിലേറെയും. കോടതിയില്‍ പട്ടിക നല്‍കുമ്പോള്‍ ഉദ്യോഗസ്ഥര്‍ വഹിച്ചിരുന്ന തസ്തികകളാണ് പട്ടികയില്‍ വ്യക്തമാക്കിയിട്ടുള്ളത്. കൊലപാതകം മുതല്‍ സ്ത്രീ പീഡനം വരെയുള്ള കേസുകളാണ് ക്രിമിനല്‍ പട്ടികയിലുള്ള പൊലീസുകാര്‍ക്കെതിരെ ആരോപിക്കപ്പെട്ടിട്ടുള്ളത്. വനിതാ പൊലീസുകാരും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

മോഡിക്ക് തിരിച്ചടി; ഗുജറാത്തിലെ ലോകായുക്ത നിയമനം സുപ്രീംകോടതി ശരിവെച്ചു

Posted: 01 Jan 2013 10:20 PM PST

Image: 

ന്യൂദല്‍ഹി: നരേന്ദ്രമോഡിക്ക് തിരിച്ചടിയായി ഗുജറാത്തിലെ ലോകായുക്ത നിയമനം സുപ്രീംകോടതി ശരിവെച്ചു. റിട്ട.ജസ്റ്റിസ് ആര്‍.എ മേത്തയെ ലോകായുക്തയായി നിയമിച്ചതിനെ ചോദ്യം ചെയ്ത് ഗുജറാത്ത് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് സുപ്രീംകോടതിയുടെ ഉത്തരവ്. മന്ത്രിസഭയുമായി ആലോചിക്കാതെയാണ് ഗവര്‍ണര്‍ ലോകായുക്ത നിയമനം നടത്തിയതെന്നാണ് ഗുജറാത്ത് സര്‍ക്കാരിന്റെ വാദം. എന്നാല്‍ കോടതി ഇത് അംഗീകരിച്ചില്ല.

ഗവര്‍ണര്‍ നേരിട്ട് നടത്തിയ ലോകായുക്ത നിയമനം നേരത്തെ ഹൈകോടതിയും ശരിവെച്ചിരുന്നു. ഇത് ചോദ്യം ചെയ്താണ് മോഡി സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. ലോകായുക്തക്ക് സര്‍ക്കാര്‍ എല്ലാ പിന്തുണയും നല്‍കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു.

കഴിഞ്ഞ ഒക്‌ടോബറിലാണ് റിട്ട.ജസ്റ്റിസ് ആര്‍.എ മേത്തയെ ലോകായുക്തയായി ഗവര്‍ണര്‍ കമല ബെനിവാള്‍ നിയമിച്ചത്.

 

നിര്‍ണായക സാമ്പത്തിക ബില്ലിന് യു.എസ് പ്രതിനിധി സഭയുടെ അംഗീകാരം

Posted: 01 Jan 2013 10:07 PM PST

Image: 

വാഷിങ്ടണ്‍: രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനുള്ള നിര്‍ണായക നികുതി ബില്ലിന് അമേരിക്കന്‍ പ്രതിനിധി സഭ അംഗീകാരം നല്‍കി. 167നെതിരെ 257 വോട്ടുകള്‍ക്കാണ് ബില്‍ സഭ പാസാക്കിയത്. നികുതി വര്‍ധന ഒഴിവാക്കിയും ചെലവ് ചുരുക്കല്‍ നടപടികള്‍ ആവിഷ്കരിക്കുന്നതിനുമുള്ള ബില്ല് ചൊവ്വാഴ്ച സെനറ്റ് പാസാക്കിയിരുന്നു. റിപ്പബ്ളിക്കന്‍ സെനറ്റ് അംഗങ്ങളുമായി അമേരിക്കന്‍ വൈസ് പ്രസിഡന്‍്റ്  ജോ ബൈഡന്‍ നടത്തിയ മാരത്തോണ്‍ ചര്‍ച്ചകള്‍ക്കൊടുവിലാണ് ബില്‍ സെനറ്റില്‍ പാസായത്. യു.എസ് പ്രസിഡന്‍്റ് അംഗീകാരം നല്‍കുന്നതോടെ ബില്ലിന് നിയമ സാധുത കൈവരും.
 ഇതനുസരിച്ച് രാജ്യത്തെ സമ്പന്നര്‍ ഇനിമുതല്‍ കൂടുതല്‍ തുക നികുതി ഇനത്തില്‍ അടക്കേണ്ടിവരും. ഇതോടെ, മുന്‍ പ്രസിഡന്‍്റ് ജോര്‍ജ്.ഡബ്ള്യൂ.ബുഷ് നടപ്പില്‍ വരുത്തിയ നികുതിയിളവുകള്‍ നിര്‍ത്തലാക്കി.
അതേസമയം, ചെലവ് ചുരുക്കല്‍ സംബന്ധിച്ച് സെനറ്റില്‍ കൃത്യമായ ധാരണയിലെത്തിയിട്ടില്ല. റിപ്പബ്ളിക്കന്‍ പാര്‍ട്ടിയുമായി സമവായത്തിലെത്തിയ ശേഷമായിരിക്കും ഇക്കാര്യം പരിഗണിക്കുക. കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് രാജ്യത്തെ കരകയറ്റാന്‍ സമ്പന്നര്‍ക്കും മധ്യവര്‍ഗത്തിനും പ്രത്യകേം നികുതി ഏര്‍പ്പെടുത്തുക എന്നതായിരുന്നു ഒബാമ ഭരണകൂടത്തിന്റെിലപാട്. കഴിഞ്ഞ തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് അദ്ദഹേം തന്റെഈ വാദഗതിക്ക് കാര്യമായ പ്രാധാന്യം നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍, തുടക്കം മുതലേ ഈ നിലപാടിനോട് റിപ്പബ്ളിക്കന്‍ പാര്‍ട്ടി വിയോജിപ്പ് പ്രകടിപ്പിച്ചു. അതിനിടെ, നികുതി ഒഴിവാക്കുകയും ചെലവ് ചുരുക്കുകയൂം ചെയ്യന്ന പുതിയ സാമ്പത്തിക പദ്ധതി രാജ്യത്തെ കൂടുതല്‍ പ്രതിസന്ധിയിലാഴ്ത്തുമെന്ന് ഒരു വിഭാഗം സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

 

ഭൂസംരക്ഷണസമിതി കൊടിനാട്ടി

Posted: 01 Jan 2013 09:36 PM PST

ചുണ്ടേല്‍: ഹാരിസണ്‍ മലയാളം കമ്പനി അനധികൃതമായി കൈവശം വെക്കുന്ന ഭൂമിയില്‍ ഭൂസംരക്ഷണസമിതി നേതൃത്വത്തില്‍ കൊടിനാട്ടി. മുഴുവന്‍ ഭൂരഹിതര്‍ക്കും ഭൂമി എന്ന മുദ്രാവാക്യം ഉയര്‍ത്തി സംസ്ഥാനത്താകെ ആരംഭിച്ച സമരത്തിന്‍െറ ഭാഗമാണിത്.
പാട്ടക്കാലാവധി കഴിഞ്ഞിട്ടും എച്ച്.എം.എല്‍ അനധികൃതമായി കൈവശംവെക്കുന്ന ചുണ്ടേലിലെ എസ്റ്റേറ്റിലാണ് സി.പി.എം സമരത്തിന് തുടക്കം കുറിച്ചത്. ചൊവ്വാഴ്ച രാവിലെ ചുണ്ടേല്‍ ടൗണില്‍നിന്ന് സ്ത്രീകളുള്‍പ്പെടെ സമര വളന്‍റിയര്‍മാര്‍ ചെങ്കൊടികളുമായി സമരഭൂമിയിലേക്ക് മാര്‍ച്ച് ചെയ്തു.
സി.പി.എം കേന്ദ്രകമ്മിറ്റിയംഗം കെ.കെ. ശൈലജ സമരം ഉദ്ഘാടനം ചെയ്തു. കിസാന്‍സഭ കേന്ദ്രകമ്മിറ്റി അംഗം പി.കൃഷ്ണപ്രസാദ്, ആദിവാസി ക്ഷേമസമിതി ജില്ലാ പ്രസിഡന്‍റ് സീതാ ബാലന്‍, എം.ഡി. സെബാസ്റ്റ്യന്‍, പട്ടികജാതി ക്ഷേമസമിതി ജില്ലാസെക്രട്ടറി എം.സി. ചന്ദ്രന്‍ എന്നിവര്‍ കെ.കെ. ശൈലജയില്‍നിന്ന് പതാക ഏറ്റുവാങ്ങി സമരഭൂമിയില്‍ സ്ഥാപിച്ച് അവകാശം പ്രഖ്യാപിച്ചു. കൃഷ്ണപ്രസാദാണ് ആദ്യദിവസം സമരത്തിന് നേതൃത്വം നല്‍കിയത്. ഭൂസംരക്ഷണസമിതി ജില്ലാ ചെയര്‍മാന്‍ എം. വേലായുധന്‍ അധ്യക്ഷത വഹിച്ചു.  സി.പി.എം ജില്ലാ സെക്രട്ടറി സി.കെ. ശശീന്ദ്രന്‍, സംസ്ഥാനകമ്മിറ്റി അംഗം പി.എ. മുഹമ്മദ്, ആദിവാസി ക്ഷേമസമിതി ജില്ലാ സെക്രട്ടറി പി. വാസുദേവന്‍, കെ.എസ്.കെ.ടി.യു ജില്ലാ പ്രസിഡന്‍റ് പി.എസ്. ജനാര്‍ദനന്‍, വി.പി. ശങ്കരന്‍നമ്പ്യാര്‍, പട്ടികജാതി ക്ഷേമസമിതി ജില്ലാ സെക്രട്ടറി എം.സി. ചന്ദ്രന്‍, സംസ്ഥാന കമ്മിറ്റിയംഗം കെ.സുഗതന്‍, കര്‍ഷകസംഘം ജില്ലാ ജോ. സെക്രട്ടറി കെ. മുഹമ്മദ്കുട്ടി എന്നിവര്‍ സംസാരിച്ചു. ഭൂസംരക്ഷണസമിതി ജില്ലാ ജനറല്‍ കണ്‍വീനര്‍ സുരേഷ് താളൂര്‍ സ്വാഗതവും കെ.എ മനോജ് നന്ദിയും പറഞ്ഞു. 10വരെ സമരം തുടരും. ബുധനാഴ്ച മുതല്‍ 100വീതം സമരവളന്‍റിയര്‍മാര്‍ സമരഭൂമിയില്‍ പ്രവേശിക്കും. ബുധനാഴ്ച വൈത്തിരി, തുടര്‍ന്ന് കല്‍പറ്റ, ബത്തേരി, മാനന്തവാടി, പനമരം,  പുല്‍പള്ളി എന്നിവിടങ്ങളില്‍നിന്നും വളന്‍റിയര്‍മാര്‍ എത്തും. ബുധനാഴ്ച പി. കൃഷ്ണപ്രസാദ് ഉദ്ഘാടനംചെയ്യും. കര്‍ഷകസംഘം ജില്ലാപ്രസിഡന്‍റ് സി.കെ. സഹദേവന്‍, കെ.ടി. ബാലകൃഷ്ണന്‍, കെ.കെ. അച്ചപ്പന്‍, എം. ജനാര്‍ദനന്‍ എന്നിവര്‍ നേതൃത്വം നല്‍കും.

കൊയിലാണ്ടി, ചേവായൂര്‍ ഉപജില്ലകള്‍ മുന്നേറുന്നു

Posted: 01 Jan 2013 09:35 PM PST

വടകര: റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവം രണ്ടാം ദിനം ധന്യം. 17 ഉപജില്ലകളില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ 15 വേദികളിലായി മാറ്റുരച്ചതില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 45 ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 136 പോയന്‍റ് നേടി കൊയിലാണ്ടി ഉപജില്ലയും ഹൈസ്കൂള്‍ വിഭാഗത്തില്‍ 38 ഇനം പൂര്‍ത്തിയായപ്പോള്‍ 121 പോയന്‍റ് നേടി ചേവായൂര്‍ ഉപജില്ലയും മുന്നേറുകയാണ്. ഹയര്‍സെക്കന്‍ഡറിയില്‍ 133 പോയന്‍റ് നേടിയ കാലിക്കറ്റ് സിറ്റിയും 112 പോയന്‍റ് നേടിയ ചേവായൂരും തൊട്ടു പിന്നിലുണ്ട്. ഹൈസ്കൂള്‍ വിഭാഗത്തില്‍ 112 പോയന്‍റ് നേടിയ കൊയിലാണ്ടിയും 108 പോയന്‍റ് നേടിയ കാലിക്കറ്റ് സിറ്റി ഉപജില്ലയും പിന്നിലുണ്ട്. യു.പി വിഭാഗത്തില്‍ 64 ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ പേരാമ്പ്ര ഉപജില്ല 62 പോയന്‍റ് നേടി ഒന്നാം സ്ഥാനത്തും 52 വീതം പോയന്‍റ് നേടി കുന്നുമ്മല്‍, കൊയിലാണ്ടി ഉപജില്ലകള്‍ തൊട്ടുപിന്നിലുമുണ്ട്.
 മന്നം ജയന്തി പ്രമാണിച്ച് കലോത്സവ വേദികള്‍ക്ക് ബുധനാഴ്ച അവധി. വ്യാഴാഴ്ച 16 വേദികളില്‍ മത്സരങ്ങള്‍ നടക്കും.
തിങ്കളാഴ്ച ആരംഭിച്ച കലോത്സവത്തിന്‍െറ ഔചാരിക ഉദ്ഘാടനം ചൊവ്വാഴ്ച വൈകീട്ട് വടകര സെന്‍റ് ആന്‍റണീസ് സ്കൂളില്‍ കേന്ദ്ര  സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ നിര്‍വഹിച്ചു.
ചരിത്രമുറങ്ങുന്ന വടകരയുടെ മണ്ണില്‍ വൈവിധ്യങ്ങളുടെ വര്‍ണക്കാഴ്ചകളുമായി അരങ്ങേറിയ ഘോഷയാത്രയും കലോത്സവം ആസ്വദിക്കാനെത്തിയവര്‍ക്ക് ദൃശ്യവിരുന്നായി.
കടത്തനാടന്‍ കളരിപ്പയറ്റും ഏറനാടന്‍ കോല്‍ക്കളിയും ഗുജറാത്തിനൃത്തവും ദഫ്മുട്ടും തിരുവാതിരയുമായി വിദ്യാര്‍ഥികള്‍ ഘോഷയാത്രക്ക് മാറ്റുകൂട്ടി. ബാന്‍ഡും ശിങ്കാരിമേളങ്ങളുമായി വ്യത്യസ്ത സ്കൂളുകളും അണിനിരന്നു. കുഞ്ഞാലിമരക്കാരും ഘോഷയാത്രയില്‍ ഭാഗമായി. വല്ലപ്പോഴും കിട്ടുന്ന സ്വാതന്ത്ര്യം ആഘോഷിക്കുന്ന ഒരുപറ്റം വിദ്യാര്‍ഥികള്‍ തങ്ങളുടെ ‘വ്യത്യസ്ത’ കലാപരിപാടികളും അവതരിപ്പിച്ചു. ‘ജന്മിത്തം’ വിഷയമാക്കി മേമുണ്ട എച്ച്.എസ് ഒരുക്കിയ നിശ്ചലദൃശ്യം ഏറെ ശ്രദ്ധിക്കപ്പെട്ടു.  ദല്‍ഹി സംഭവം വിഷയമാക്കി വടകര ലയണ്‍സ് ക്ളബ് ഒരുക്കിയ നിശ്ചലദൃശ്യം സമകാലിക സംഭവത്തിന്‍െറ നേര്‍ക്കാഴ്ചയായി. വടകര പുതിയസ്റ്റാന്‍ഡ് പരിസരത്തുനിന്ന് ആരംഭിച്ച ഘോഷയാത്ര എടോടി പഴയ ബസ്സ്റ്റാന്‍ഡ് വഴി കലോത്സവനഗരിയില്‍ സമാപിച്ചു. ജനപ്രിയ ഇനങ്ങളായ നാടോടിനൃത്തം, കുച്ചിപ്പുടി, മാര്‍ഗംകളി, പരിചമുട്ട്, ഒപ്പന, ദഫ്മുട്ട്, അറബനമുട്ട്, ബാന്‍ഡ്മേളം, കഥാപ്രസംഗം, വഞ്ചിപ്പാട്ട് മത്സരങ്ങള്‍ വ്യാഴാഴ്ച രാവിലെ 9.30 മുതല്‍ വിവിധ വേദികളിലായി നടക്കും.

ടീം ഇന്ത്യ: ജയിക്കാന്‍ വേണ്ടത് ഉത്തരങ്ങള്‍

Posted: 01 Jan 2013 09:20 PM PST

Image: 

ന്യൂദല്‍ഹി: കഴിഞ്ഞതെല്ലാം ഒരു ദു:സ്വപ്നം പോലെ മറക്കാന്‍ ആഗ്രഹിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം. സമീപകാലത്തെ ഏറ്റവും മോശം പ്രകടനം പുറത്തെടുത്ത നീലപ്പട 2012 തുടങ്ങിയതും അവസാനിപ്പിച്ചതും തോല്‍വികളോടെയായിരുന്നു. പുതുവര്‍ഷം ജയത്തില്‍ ആരംഭിച്ച് നേട്ടങ്ങളുടെ വഴിയില്‍ തിരിച്ചെത്താന്‍ കഴിയുമെന്ന പ്രതീക്ഷയില്‍ ടീം ഇറങ്ങുമ്പോള്‍ അതിന് കഴിയുമോ എന്ന ചോദ്യത്തിനൊപ്പം മറ്റു ചില സംഗതികളും ഉത്തരം തേടുന്നുണ്ട്.

എന്തുകൊണ്ട് തോറ്റു?
പോയ കൊല്ലം തുടങ്ങുമ്പോള്‍ ആസ്ട്രേലിയയിലായിരുന്നു ടീം ഇന്ത്യ. തുടര്‍ന്നു നടന്ന മൂന്നു ടെസ്റ്റിലും കൂറ്റന്‍ തോല്‍വി ഏറ്റുവാങ്ങിയ സന്ദര്‍ശകര്‍ ഡിസംബറിലെ ഒന്നുള്‍പ്പെടെ പരമ്പരയിലെ ആകെ നാല് മത്സരങ്ങളും തോറ്റമ്പി. ട്വന്‍റി20 പരമ്പര 1-1ന് സമനിലയിലായി. ശ്രീലങ്ക കൂടി ഉള്‍പ്പെട്ട കോമണ്‍വെല്‍ത്ത് ബാങ്ക് സീരീസ് ഏകദിന ടൂര്‍ണമെന്‍റില്‍ ഫൈനലിലെത്താനും ഇന്ത്യക്കായില്ല.
പിന്നാലെ നടന്ന ഏഷ്യാ കപ്പിലും കലാശക്കളിക്ക് യോഗ്യത നേടാന്‍ ഇന്ത്യക്ക് കഴിഞ്ഞില്ല. ശേഷം ഒരു ട്വന്‍റി20 മത്സരം മാത്രം കളിക്കാനായി ദക്ഷിണാഫ്രിക്കയില്‍ പോയപ്പോഴും തോറ്റു മടങ്ങി. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍െറ (ഐ.പി.എല്‍) തിരക്കിലായിരുന്നു പിന്നെ താരങ്ങള്‍.
ഏതാനും മാസങ്ങളുടെ ഇടവേളക്കുശേഷം അന്താരാഷ്ട്ര മത്സരങ്ങള്‍ പുനരാരംഭിച്ചത് ശ്രീലങ്കന്‍ പര്യടനത്തോടെയായിരുന്നു. ഇതിലെ ഏകദിന പരമ്പര 4-1നും ഏക ട്വന്‍റി20 മത്സരവും ജയിച്ചത് മാത്രമാണ് പോയ വര്‍ഷത്തെ എടുത്തു പറയത്തക്ക പ്രകടനം. ന്യൂസിലന്‍ഡ് ടീം വന്നപ്പോള്‍ അവരെ ടെസ്റ്റില്‍ 2-0ത്തിന് തോല്‍പിച്ചു.  എന്നാല്‍, ട്വന്‍റി20 കിവികള്‍ നേടിയതോടെ ടെസ്റ്റ് വിജയത്തിന്‍െറ പൊലിമ കുറഞ്ഞു.
ശ്രീലങ്കയില്‍ നടന്ന ട്വന്‍റി20 ലോകകപ്പില്‍ കിരീടം വാഗ്ദാനം ചെയ്ത് പോയ ധോണിപ്പട ക്വാര്‍ട്ടര്‍ ഫൈനലില്‍ പുറത്തായി. ഇംഗ്ളണ്ട് ടീമിന്‍െറ വരവ് ചരിത്രത്തിലെത്തന്നെ നാണക്കേടുണ്ടാക്കി. കാല്‍ നൂറ്റാണ്ടിന് ശേഷം ഇതാദ്യമായി ഇന്ത്യ (1-2) ഇംഗ്ളീഷുകാരോട് സ്വന്തം മണ്ണില്‍ ടെസ്റ്റ് പരമ്പര അടിയറവെച്ചു. ട്വന്‍റി20 (1-1) സമനിലയിലായി. ഒരു വര്‍ഷം മുമ്പ് ഇംഗ്ളണ്ടില്‍നിന്നേറ്റ കനത്ത തോല്‍വിക്ക് മറുപടി കൊടുക്കാന്‍ വേഗം കുറഞ്ഞ പിച്ചുണ്ടാക്കി ഇറങ്ങിയിട്ടും രക്ഷയുണ്ടായില്ല. ഒടുവില്‍ പാകിസ്താനോട് 1-1ന് ട്വന്‍റി20 പരമ്പര സമനില വഴങ്ങിയ ടീം 2012 അവസാനിപ്പിച്ചത് ആദ്യ ഏകദിനത്തില്‍ ആറ് വിക്കറ്റിന്‍െറ കനത്ത തോല്‍വി ഏറ്റുവാങ്ങിയാണ്.
ഏകദിന ലോകകപ്പില്‍ ചാമ്പ്യന്മാരായ ശേഷം ഇന്ത്യക്ക് കഷ്ടകാലമായിരുന്നു. ടെസ്റ്റിലാണ് ടീമിന്‍െറ പ്രകടനം ഏറെ ദയനീയമായത്. കളിക്കാര്‍ക്ക് പ്രതിഭ പോരെന്ന മുന്‍ താരങ്ങളുടെ വിലയിരുത്തല്‍ ശരിവെക്കുന്നതായിരുന്നു അവരുടെ ബാറ്റിങ്ങും ബൗളിങ്ങും. സൗരവ് ഗാംഗുലി, അനില്‍ കുംബ്ളെ, രാഹുല്‍ ദ്രാവിഡ്, വി.വി.എസ് ലക്ഷ്മണ്‍ തുടങ്ങിയവരുടെ വിടവാങ്ങല്‍ ഉണ്ടാക്കിയ കനത്ത വിടവിലേക്ക് വിരാട് കോഹ്ലി, പ്രഗ്യാന്‍ ഓജ, ചേതേശ്വര്‍ പുജാര തുടങ്ങിയവര്‍ വന്നെങ്കിലും അത് വേണ്ടവിധം നികത്തപ്പെട്ടില്ലെന്നതിന് മത്സരഫലങ്ങള്‍ സാക്ഷി. സചിന്‍ ടെണ്ടുല്‍കര്‍ കൂടി കളി മതിയാക്കുമ്പോള്‍ ഇന്ത്യ അഭിമുഖീകരിക്കുന്നത് മുമ്പെങ്ങുമില്ലാത്ത പ്രതിസന്ധിയാണ്. ഇത് തരണംചെയ്യാന്‍ പുതിയ ഇന്ത്യക്ക് കഴിയുമോ എന്നതാണ് പുതുവര്‍ഷത്തിലെ സുപ്രധാന ചോദ്യം.

ധോണിയുടെ പിന്‍ഗാമി
കോഹ്ലിയോ ഗംഭീറോ?
ക്രിക്കറ്റിലെ മൂന്ന് ഫോര്‍മാറ്റിലും നായകസ്ഥാനത്ത് അധിക കാലം തുടരാന്‍ എം.എസ്. ധോണിക്ക് കഴിയില്ല. തുടര്‍ച്ചയായ തോല്‍വികളുടെ പശ്ചാത്തലത്തില്‍ ഝാര്‍ഖണ്ഡുകാരനെ പുറത്താക്കണമെന്ന് നിരവധി കോണുകളില്‍നിന്ന് ആവശ്യമുയര്‍ന്നെങ്കിലും ക്രിക്കറ്റ് ബോര്‍ഡിലെ ഇഷ്ടക്കാരുടെ പിന്തുണ ധോണിക്ക് തുണയാവുകയായിരുന്നു. ഈയിടെ നടന്ന മത്സരങ്ങളില്‍ ടീം തോറ്റപ്പോഴും സ്വന്തം ബാറ്റിങ് മെച്ചപ്പെടുത്തി ക്യാപ്റ്റന്‍ അധികൃതരെ ആശയക്കുഴപ്പത്തിലാക്കുകയും ചെയ്തു.
ഏകദിനത്തിലും ട്വന്‍റി20യിലും താരതമ്യേന മികവ് കാട്ടുന്ന ധോണി ഈ വര്‍ഷം ടെസ്റ്റ് ക്യാപ്റ്റന്‍സി വിട്ടുകൊടുക്കേണ്ടിവരും. ഫെബ്രുവരിയിലാണ് ആസ്ട്രേലിയന്‍ ടീമിന്‍െറ നാല് ടെസ്റ്റുകളടങ്ങിയ ഇന്ത്യന്‍ പര്യടനം ആരംഭിക്കുന്നത്. മിക്കവാറും പുതിയ നായകന് കീഴിലായിരിക്കും ഇന്ത്യ  ഇറങ്ങുക. വീരേന്ദര്‍ സെവാഗ് ചിത്രത്തില്‍നിന്ന് പോയതോടെ ഗൗതം ഗംഭീറും കോഹ്ലിയും തമ്മിലാണ് ക്യാപ്റ്റന്‍ സ്ഥാനത്തിന് വേണ്ടി മത്സരിക്കുന്നത്.
ഏതാനും കളികളില്‍ ഇന്ത്യയെ നയിച്ച പരിചയമുണ്ട് 31കാരനായ  ഗംഭീറിന്. ദല്‍ഹിക്കാരന് കീഴില്‍ ആറ് ഏകദിനം കളിച്ച ടീം എല്ലാത്തിലും ജയിച്ചു. ഐ.പി.എല്ലിന്‍െറ അഞ്ചാം സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ കിരീടത്തിലെത്തിച്ചും ഗംഭീറിലെ നായകന്‍ മികവ് കാട്ടി. എന്നാല്‍, സ്വന്തം ബാറ്റിങ് പ്രകടനത്തിന്‍െറ കാര്യത്തില്‍ ഗംഭീര്‍ ശരാശരി മാത്രമാണെന്നത് അദ്ദേഹത്തിന്‍െറ സാധ്യതകള്‍ക്ക് നേരിയ തോതിലെങ്കിലും മങ്ങലേല്‍പിക്കുന്നുണ്ട്.
ടെസ്റ്റിലും ഏകദിനത്തിലും ട്വന്‍റി20യിലും വിശ്വസിക്കാവുന്ന ബാറ്റ്സ്മാന്‍ കോഹ്ലി മാത്രമാണ്. നിലവില്‍ ടീമിന്‍െറ ഉപനായകനായ കോഹ്ലി സമീപഭാവിയില്‍ ക്യാപ്റ്റന്‍ സ്ഥാനത്തെത്തുമെന്ന സൂചന ക്രിക്കറ്റ് ബോര്‍ഡ് നല്‍കിയിട്ടുമുണ്ട്. എന്നാല്‍, 24ാം വയസ്സില്‍തന്നെ  അധികഭാരം കോഹ്ലിയുടെ ചുമലില്‍ വെച്ചാല്‍ അത് അദ്ദേഹത്തിന്‍െറ വ്യക്തിഗത പ്രകടനത്തെ ബാധിക്കുമോ എന്ന് ആശങ്കപ്പെടുന്നവരും കുറവല്ല. ധോണിയും ചെറുപ്പത്തില്‍ ക്യാപ്റ്റനായത് ചൂണ്ടിക്കാട്ടിയാണ് കോഹ്ലിക്ക് വേണ്ടി വാദിക്കുന്നവര്‍ ഇതിനെ നേരിടുന്നത്.

ഫ്ളെച്ചര്‍ക്ക് പകരം ഗാംഗുലി?
ഇന്ത്യന്‍ പരിശീലകന്‍ ഡങ്കന്‍ ഫ്ളെച്ചറുടെ കാലാവധി വരുന്ന മാര്‍ച്ചില്‍ അവസാനിക്കുകയാണ്. ടെസ്റ്റില്‍ ടീമിനെ ഒന്നാം റാങ്കുകാരും ഏകദിനത്തില്‍ ലോക ചാമ്പ്യന്മാരുമാക്കി പടിയിറങ്ങിയ ഗാരി കേഴ്സ്റ്റണിന് പകരമെത്തിയ ഫ്ളെച്ചര്‍ വന്‍ പരാജയമായി. ഈ സിംബാബ്വെക്കാരനെക്കൊണ്ട് ഒരു ഗുണവുമില്ലെന്ന് ടീം അംഗങ്ങള്‍തന്നെ പരാതിപ്പെടുന്നു. കളത്തില്‍ താരങ്ങള്‍ മികവ് പുറത്തെടുത്താല്‍ മാത്രമേ കളി ജയിക്കാനാവൂവെങ്കിലും തന്ത്രങ്ങള്‍ മെനയുന്നതിലും ടീമിന് പിന്തുണയും ആത്മവിശ്വാസം നല്‍കുന്ന കാര്യത്തിലും കോച്ചിന്‍െറ പങ്ക് വലുതാണ്. ദ്രാവിഡിന്‍െറ തുടര്‍ച്ചയായ ക്ളീന്‍ ബൗള്‍ഡ് പോലുള്ള പ്രശ്നങ്ങള്‍ക്ക് സാങ്കേതിക പരിഹാരം കണ്ടെത്താനും ഫ്ളെച്ചര്‍ക്ക് കഴിഞ്ഞില്ല.
ഈ സാഹചര്യത്തില്‍ ബി.സി.സി.ഐ ഫ്ളെച്ചറുടെ കരാര്‍ പുതുക്കില്ലെന്ന് ഉറപ്പായിട്ടുണ്ട്. കാലാവധി തീരുംമുമ്പ് അദ്ദേഹത്തെ പുറത്താക്കിയാലും അദ്ഭുതപ്പെടാനില്ല.  ഇംഗ്ളണ്ട്, ആസ്ട്രേലിയ ടീമുകള്‍ക്കെതിരെ 12 ടെസ്റ്റ് ഫ്ളച്ചറുടെ കീഴില്‍ ഇന്ത്യ കളിച്ചു. 10 എണ്ണത്തിലും തോറ്റപ്പോള്‍ ഓരോ ജയവും സമനിലയും. ഫ്ളെച്ചര്‍ പോവുമ്പോള്‍ ആര് വരും എന്ന ചോദ്യം ഏറെ പ്രസക്തമാണ്. മുന്‍ ക്യാപ്റ്റനും ഓപണറുമായിരുന്ന ഗാംഗുലി ടീമിനെ പരിശീലിപ്പിക്കാനുള്ള താല്‍പര്യം ഇതിനകം പ്രകടിപ്പിച്ചിട്ടുണ്ട്. ഇന്ത്യക്ക് ഏറ്റവുമധികം വിജയങ്ങള്‍ സമ്മാനിച്ച് റെക്കോഡിട്ടയാളാണ് ഗാംഗുലി. യുവത്വത്തിന്‍െറ പ്രസരിപ്പ് നഷ്ടമാവാത്ത കൊല്‍ക്കത്ത മഹാരാജാവ് ഈ ഭാരിച്ച ഉത്തരവാദിത്തം ഭംഗിയായി നിറവേറ്റുമെന്ന പ്രതീക്ഷ മുന്‍ താരങ്ങളടക്കം പലര്‍ക്കുമുണ്ട്. ഇന്ത്യക്ക് വേണ്ടത് നാട്ടുകാരനായ കോച്ചാണെന്ന് കഴിഞ്ഞ ദിവസം ചെന്നൈയില്‍ നടന്ന ചടങ്ങില്‍ ഗാംഗുലി അഭിപ്രായപ്പെടുകയും ചെയ്തു. ഒരവസരം ലഭിച്ചാല്‍ അദ്ദേഹമത് തീര്‍ച്ചയായും നിറഞ്ഞ മനസ്സോടെ സ്വീകരിക്കും.
 

ഡി.എസ്.എഫിന് വന്‍ ഒരുക്കം

Posted: 01 Jan 2013 09:15 PM PST

Image: 

ദുബൈ: ദുബൈയുടെ 32 ദിനരാത്രങ്ങള്‍ക്ക് ഉത്സവാന്തരീക്ഷം പകരുന്ന മഹാമേളയായ ഷോപ്പിങ് ഫെസ്റ്റിവലിന് കൊടി ഉയരാന്‍ ഒരു ദിവസം മാത്രം ബാക്കി. ഡി.എസ്.എഫിനുവേണ്ടി ദുബൈയുടെ വിവിധ ഭാഗങ്ങളില്‍ ഈ വര്‍ഷം വളരെ വിപുലമായ ഒരുക്കങ്ങളാണ് നടത്തുന്നത്. മേള തുടങ്ങുന്നതിന് മുമ്പുതന്നെ പ്രധാന വേദികളിലേക്ക് ചൊവ്വാഴ്ച നൂറുകണക്കിന് സന്ദര്‍ശകരെത്തി.
വിനോദ-വ്യാപാര മേളക്ക് മുന്നോടിയായി ആഴ്ചകള്‍ക്ക് മുമ്പുതന്നെ പ്രധാന റോഡുകളിലും മറ്റും ആകര്‍ഷകങ്ങളായ ബോര്‍ഡുകളും അലങ്കാര ദീപങ്ങളും സ്ഥാപിച്ചിരുന്നു. റൗണ്ട്എബൗട്ടുകളിലും മറ്റും ദീപങ്ങള്‍ അതിമനോഹര കാഴ്ചകളാണ്. ആഗോള ഗ്രാമത്തില്‍ മാസങ്ങള്‍ക്ക് മുമ്പേ ആഘോഷം തുടങ്ങി. വ്യത്യസ്ത തരത്തിലുള്ള ദീപാലങ്കാരങ്ങളാണ് നഗരത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ ഒരുക്കിയത്. കുടുംബ ചിത്രം ആലേഖനം ചെയ്ത, ജലകണങ്ങള്‍ ഇറ്റുവീഴുന്ന ഷോപ്പിങ് സഞ്ചി എല്ലായിടത്തെയും പ്രധാന കാഴ്ചയാണ്.
ഈ വര്‍ഷം ആറിടങ്ങളിലാണ് പ്രധാന പരിപാടികള്‍ നടക്കുന്നത്. അല്‍സീഫ് സ്ട്രീറ്റ്, അല്‍ റിഖ സ്ട്രീറ്റ്, ക്രീക്ക് പാര്‍ക്ക്, ഡൗണ്‍ടൗണ്‍ ദുബൈ, ഹെറിറ്റേജ്-ഡൈവിങ് വില്ലേജ് എന്നിവക്ക് പുറമെ ഫെസ്റ്റിവല്‍ സിറ്റിയും പ്രധാന കേന്ദ്രമാണ്. നാല് പ്രധാന വേദികളും ക്രീക്കിന്‍െറ തീരങ്ങളിലാണ്.  
അല്‍സീഫ് സ്ട്രീറ്റില്‍ ഉള്‍പ്പെടെ ചൊവ്വാഴ്ച രാത്രിയോടെ ഒരുക്കങ്ങള്‍ ഏതാണ്ട് പൂര്‍ത്തിയായി. അല്‍സീഫ് സ്ട്രീറ്റിലെ പ്രധാന വേദി ബുധനാഴ്ച വൈകിട്ടോടെ സജ്ജമാകും. ഇവിടെ നിരവധി സ്റ്റാളുകള്‍ ഒരുങ്ങുന്നുണ്ട്. കുട്ടികളെ ലക്ഷ്യം വെച്ചാണ് ഇതില്‍ പലതും തയാറാക്കിയത്. മിക്ക സ്റ്റാളുകളിലും വൈവിധ്യമാര്‍ന്ന വര്‍ണങ്ങളിലും മാതൃകകളിലും കളിപ്പാട്ടങ്ങളുണ്ട്.  അല്‍സീഫിലെ മറ്റൊരു പ്രധാന ആകര്‍ഷണം ‘വേള്‍ഡ് ഓഫ് സുവനീര്‍’ എന്ന പേരില്‍ ഒരുക്കിയ സ്റ്റാളുകളാണ്. ലോകത്തെ ഒമ്പത് പ്രധാന രാജ്യങ്ങളുടെ പേരിലുള്ള ഈ സ്റ്റാളുകളില്‍ ഓരോ രാജ്യത്തെയും ഏറ്റവും പ്രശസ്തമായ നിര്‍മിതികളുടെയും മറ്റും മാതൃക പ്രദര്‍ശിപ്പിക്കുന്നുണ്ട്. യു.എ.ഇക്ക് പുറമെ ഇന്ത്യ, അമേരിക്ക, ചൈന, ബ്രിട്ടന്‍, തുര്‍ക്കി, ഫ്രാന്‍സ്, ആഫ്രിക്ക എന്നിവയുടെ പേരില്‍ സ്റ്റാളുണ്ട്. യു.എ.ഇ സ്റ്റാളില്‍ പ്രധാന ആകര്‍ഷണമായി സ്ഥാപിച്ചത് ബുര്‍ജ് ഖലീഫയുടെയും ദുബൈ മെട്രോയുടെയും മാതൃകയാണ്. ഇന്ത്യന്‍ സ്റ്റാളില്‍ താജ്മഹല്‍, ബ്രിട്ടീഷ് സ്റ്റാളില്‍ ലണ്ടന്‍ ബ്രിഡ്ജ് തുടങ്ങിയവ സ്ഥാപിക്കുന്നുണ്ട്. ഡി.എസ്.എഫ് കാര്‍ണിവല്‍ വേദിയായ അല്‍സീഫില്‍ ഇത്തവണ ‘ടീ ഒയാസിസ്’ എന്ന പേരിലുള്ള ഈവന്‍റുമുണ്ട്.
ദേരയിലെ തിരക്കേറിയ അല്‍ റിഖ സ്ട്രീറ്റില്‍ മേളയുടെ ഭാഗമായി സ്പോര്‍ട്സ് സോണ്‍, സ്കില്‍ ഗെയിംസ് എന്നിവയുണ്ടാകും. ഈ വര്‍ഷത്തെ മേളയില്‍ കുട്ടികളുടെ ഏറ്റവും ഇഷ്ടകേന്ദ്രം ക്രീക്ക് പാര്‍ക്കായിരിക്കും. അനേകം വിനോദങ്ങളാണ് ക്രീക്ക് പാര്‍ക്കില്‍ അവരെ കാത്തിരിക്കുന്നത്. ഇവിടെ ജനുവരി മൂന്നു മുതല്‍ ഫെബ്രുവരി മൂന്നു വരെ ‘കിഡ്സ് ഫെസ്റ്റിവല്‍ പാര്‍ക്ക്’ ഉണ്ടാകും.
ബുര്‍ജ് ഖലീഫ സ്ഥിതിചെയ്യുന്ന  ഡൗണ്‍ടൗണ്‍ ദുബൈ, ഷോപ്പിങ് ഫെസ്റ്റിവലിലെ പുതിയ വേദിയാണ്. ഫാഷന്‍ ഷോകള്‍, ‘ക്രിയേഷന്‍സ്’ എന്ന പേരിലുള്ള പ്രത്യേക പരിപാടികള്‍ തുടങ്ങിയവ ഇവിടെയുണ്ടാകും. ഹെറിറ്റേജ്-ഡൈവിങ് വില്ലേജില്‍ രാജ്യത്തിന്‍െറ, പ്രത്യേകിച്ച് ദുബൈയുടെ പഴയകാല ജീവിതത്തെ കുറിച്ച് ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്ക് മനസ്സിലാക്കാന്‍ അവസരം ഒരുക്കും. പരമ്പരാഗത ജീവിതം ചിത്രീകരിക്കുന്ന ‘ലിവിങ് മ്യൂസിയം’, പരമ്പരാഗത ഉല്‍പന്നങ്ങളുടെ നിര്‍മാണ-വിപണന സ്റ്റാളുകള്‍ തുടങ്ങിയവ ഇവിടെയുണ്ടാകും.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP