വായ്പാ നയം: അടിസ്ഥാന നിരക്ക് കുറയില്ല; ഭവന, വാഹന വായ്പാ നിരക്ക് കുറഞ്ഞേക്കും Madhyamam News Feeds |
- വായ്പാ നയം: അടിസ്ഥാന നിരക്ക് കുറയില്ല; ഭവന, വാഹന വായ്പാ നിരക്ക് കുറഞ്ഞേക്കും
- തനിക്കെതിരെ ആസൂത്രിത നീക്കം- രമേശ് ചെന്നിത്തല
- രാജേന്ദ്രന്‍ വകതിരിവില്ലാത്തവന്‍; പിണറായിക്ക് സേവ പിടിച്ചു -വി.എസ്
- ബണ്ടി ചോറിനെ റിമാന്റ് ചെയ്തു
- റിസര്‍വ് ബാങ്ക് വായ്പ നയം പ്രഖ്യാപിച്ചു; വായ്പ പലിശ നിരക്ക് കുറയും
- ദമ്പതികളെ ആക്രമിച്ച് ആഭരണ കവര്‍ച്ച; രണ്ടുപേര്‍ അറസ്റ്റില്‍
- ദേശീയപാത വികസനം: പ്രതിഷേധത്തെത്തുടര്‍ന്ന് കല്ലിടല്‍ താല്‍ക്കാലികമായി നിര്‍ത്തി
- നഗരത്തില്‍ വെള്ളമില്ലാതായിട്ട് നാലുനാള്‍
- ജില്ലയില്‍ എ -ഐ ഗ്രൂപ്പുകളി രൂക്ഷം
- വിവാദ പരാമര്‍ശം: ആശിഷ് നന്ദിയെ പൊലീസ് ചോദ്യം ചെയ്യും
വായ്പാ നയം: അടിസ്ഥാന നിരക്ക് കുറയില്ല; ഭവന, വാഹന വായ്പാ നിരക്ക് കുറഞ്ഞേക്കും Posted: 29 Jan 2013 01:06 AM PST Image: മുംബൈ: സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങി റിസര്‍വ് ബാങ്ക് റിപ്പോ നിരക്കും കരുതല്‍ ധന അനുപാതവും വീണ്ടും കുറച്ചെങ്കിലും പലിശ നിരക്കുകള്‍ പൊടുന്നനെ കുറഞ്ഞേക്കില്ല. അതേസമയം പുതിയ ഭവന, വാഹന വായ്പകളുടെ പലിശ നിരക്കില്‍ ചെറിയ കുറവ് വരും ദിവസങ്ങളില്‍ പ്രതീക്ഷിക്കാം. എന്നാല്‍ ബാങ്കുകളുടെ അടിസ്ഥാന പലിശ നിരക്കില്‍ മാറ്റമുണ്ടാവാന്‍ ഇടയില്ലാത്തതിനാല്‍ നിലവിലുള്ള ഭവന, വാഹന വായ്പാ ഉപഭോക്താക്കള്‍ക്ക് ഇതിന്റെ ഗുണം ലഭിക്കാന്‍ സാധ്യതയില്ല. വാണിജ്യ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് അത്യാവശ്യ ഘട്ടങ്ങളില്‍ നല്‍കുന്ന വായ്പക്ക് ചുമത്തുന്ന പലിശയായ റിപ്പോ നിരക്ക് എട്ട് ശതമാനത്തില്‍ നിന്ന് 7.75 ശതമാനമായാണ് കുറച്ചത്. അതേസമയം ബാങ്കുകളുടെ കൈവശമുള്ള അധിക പണം റിസര്‍വ് ബാങ്കില്‍ സൂക്ഷിക്കുന്നതിന് നല്‍കുന്ന പലിശ നിരക്കായ റിവേഴ്‌സ് റിപ്പോയില്‍ കുറവ് വരുത്തിയിട്ടുമില്ല. ഇതിനൊപ്പം വാണിജ്യ ബാങ്കുകള്‍ നിര്‍ബന്ധമായും റിസര്‍വ് ബാങ്കില്‍ സൂക്ഷിക്കേണ്ട കരുതല്‍ ധന അനുപാതം (സി.ആര്‍.ആര്‍) 4.25 ശതമാനന്മില്‍ നിന്ന് നാലു ശതമാനവുമാക്കി. റിവേഴ്‌സ് റിപ്പോയില്‍ കുറവ് ഇല്ലാത്തത് വാണിജ്യ ബാങ്കുകളെ വായ്പകള്‍ കൂടുതലായി അനുവദിക്കാന്‍ പ്രേരിപ്പിക്കില്ല. എന്നാല്‍ സി.ആര്‍.ആര്‍ കുറച്ചതോടെ വായ്പകള്‍ അനുവദിക്കാന്‍ കൂടുതല്‍ പണം വാണിജ്യ ബാങ്കുകളുടെ കൈവശം എത്തും. ഇതുവഴി പണവിപണിയില്‍ 18000 കോടി രൂപ അധികമായി എത്തുമെന്നാണ് കണക്കാക്കുന്നത്. എന്നാല്‍ ഈ തുക സുരക്ഷിതത്വം കൂടുതലുള്ള ഭവന, വാഹന വായ്പകള്‍ കൂടുതല്‍ അനുവദിച്ച് ബിസിനസ് വര്‍ധിപ്പിക്കാനാവും ബാങ്കുകള്‍ ശ്രമിക്കുക. ഇത് പുതിയ വായ്പകളുടെ നിരക്ക് കുറയാന്‍ കാരണമായേക്കും. എന്നാല്‍ അടിസ്ഥാന വായ്പ നിരക്ക് കുറയ്ക്കുന്ന കാര്യത്തില്‍ വാണിജ്യ ബാങ്കുകള്‍ തിടുക്കത്തില്‍ തീരുമാനമെടുക്കില്ലെന്ന് ഖൊടാക്ക് സെക്യൂരിറ്റീസിലെ ദീപന്‍ ഷാ വിലയിരുത്തുന്നു. നിക്ഷേപങ്ങള്‍ക്കുള്ള ചിലവ് കുറഞ്ഞാലേ അടിസ്ഥാന നിരക്കില്‍ കുറവ് പ്രതീക്ഷിക്കാനാവൂ. അതായത് നിക്ഷേപങ്ങള്‍ക്കുള്ള നിരക്ക് നിരക്ക് കുറയ്ക്കാന്‍ കഴിയണം. എന്നാല്‍ നിലവില്‍ വായ്പാ നിക്ഷേപ അനുപാതം 102 ശതമാനമാണെന്ന കാര്യം പരിഗണിക്കുമ്പോള്‍ നിക്ഷേപങ്ങള്‍ക്ക് പലിശ നിരക്ക് കുറയ്ക്കുന്നത് പ്രായോഗികമല്ലെന്ന് അദ്ദേഹം പറഞ്ഞു. |
തനിക്കെതിരെ ആസൂത്രിത നീക്കം- രമേശ് ചെന്നിത്തല Posted: 29 Jan 2013 01:00 AM PST Image: തിരുവനന്തപുരം: തനിക്കെതിരെ ആസൂത്രിത നീക്കങ്ങള്‍ നടക്കുന്നുണ്ടെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല. ഇതിന്റെ മൂലകാരണം മാധ്യമപ്രവര്‍ത്തകര്‍ അന്വേഷിച്ച് കണ്ടുപിടിക്കണമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇതെന്റെ സംശയമാണ്. അതു ബലപ്പെട്ട് വരുന്നു. ആരുടെയെങ്കിലും പ്രസ്താവന കൊണ്ട് ഇല്ലാതാകുന്നതല്ല എന്റെ മതേതരത്വം. സമുദായസംഘടനകള്‍ക്കും നേതാക്കള്‍ക്കും അഭിപ്രായം പറയാം. എന്നാല്‍ കോണ്‍ഗ്രസിന്റെ കാര്യം തീരുമാനിക്കേണ്ടത് കെ.പി.സി.സിയും ഹൈക്കമാന്‍ഡുമാണ്.സ്വീകരിക്കേണ്ടവ പാര്‍ട്ടി സ്വീകരിക്കും. തള്ളേണ്ടവ തള്ളും. സമുദായ നേതാക്കള്‍ അതിര്‍വരമ്പ് ലംഘിക്കരുത്. എന്‍.എസ്.എസുമായി കെ.പി.സി.സി ധാരണ ഉണ്ടാക്കിയിട്ടില്ല. താനിപ്പോഴും താക്കോല്‍ സ്ഥാനത്താണ് ഇരിക്കുന്നത്. സുകുമാരന്‍ നായരുടെ നിലപാട് അദ്ദേഹത്തിന്റേത് മാത്രമാണ്. പ്രസംഗത്തില്‍ അദ്ദേഹം എന്നെ വലിച്ചിഴക്കേണ്ടിയിരുന്നില്ല. ആരെങ്കിലും വിചാരിച്ചാല്‍ തകരുന്ന മതേതര പ്രതിച്ഛായയല്ല തന്റേതെന്നും ചെന്നിത്തല പറഞ്ഞു. സര്‍ക്കാരില്‍ ചേരാന്‍ താനില്ലെന്ന് അസന്നിഗ്ധമായി അദ്ദേഹം വ്യക്തമാക്കി. ഇതു പുതിയ തീരുമാനമല്ല. നേരത്തെ എടുത്തതാണ്. പാര്‍ട്ടിയെ നയിക്കുകയാണ് തന്റെ കടമ. അതില്‍ അണുവിട വ്യത്യാസമില്ല. തെരഞ്ഞെടുപ്പില്‍ മത്സരിച്ചത് ഹൈക്കമാന്‍ഡ് പറഞ്ഞിട്ടാണ്. മന്ത്രിയാകാനില്ലെന്നത് വ്യക്തിപരമായ തീരുമാനമാണ്. തന്റെ ഈ തീരുമാനം ഹൈക്കമാന്‍ഡ് അംഗീകരിച്ചതില്‍ നന്ദിയുണ്ട്.
|
രാജേന്ദ്രന്‍ വകതിരിവില്ലാത്തവന്‍; പിണറായിക്ക് സേവ പിടിച്ചു -വി.എസ് Posted: 28 Jan 2013 11:28 PM PST Image: തിരുവനന്തപുരം: തനിക്കെതിരെ പാര്‍ട്ടിക്ക് പരാതി നല്‍കിയ മുന്‍ പ്രൈവറ്റ് സെക്രട്ടറി എസ്.രാജേന്ദ്രന്‍ വകതിരിവില്ലാത്തവനാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനനന്ദന്‍. മുഖ്യമന്ത്രിയായിരിക്കെ തന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന രാജേന്ദ്രനെ സ്ഥാനത്തുനിന്ന് പുറത്താക്കേണ്ടിവന്നു. അതിന്റെ വൈരാഗ്യം തീര്‍ക്കാനാണ് പാര്‍ട്ടിക്ക് പരാതി നല്‍കിയതെന്നും വി.എസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പിണറായി വിജയന് സേവ പിടിക്കാന്‍ രാജേന്ദ്രന്‍ ശ്രമിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ തന്നെ കാണാന്‍ വരുന്നവരെ കാണിക്കാതെ തിരിച്ചയച്ചു. രാജേന്ദ്രന്റെ പരാതി അന്വേഷിച്ച പി.കരുണാകരന്‍ കമ്മീഷന്‍ തന്റെ ഭാഗം കേട്ടില്ല. വിജയന്‍ ഉള്‍പ്പെട്ട ലാവ്‌ലിന്‍ കേസുമായി നടക്കുന്നത് ക്രൈം നന്ദകുമാറാണ്. ക്രൈം നന്ദകുമാറാണ് ടി.ജി നന്ദകുമാറെന്ന് വിജയന്‍ തെറ്റിദ്ധരിക്കുകയോ വിജയനെ തെറ്റിദ്ധരിപ്പിക്കുകയോ ചെയ്തതാണ്. ശിവരാജ് പാട്ടീലിനെ കാണാന്‍ താന്‍ പോയത് കിളിരൂര്‍-കവിയൂര്‍ കേസിലെ സി.ബി.ഐ അന്വേഷണത്തെക്കുറിച്ച് പറയാനാണ്. ചീഫ് ജസ്റ്റിസ് മുഖ്യമന്ത്രിയെ കണ്ടതില്‍ അസ്വാഭാവികതയില്ല. വിവാദമായ ആയുധക്കരാറിനെ കുറിച്ച് സി.ബി.ഐ അന്വേഷണം ആവശ്യപ്പെടാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് വി.എസ് ഇക്കാര്യങ്ങള്‍ തുറന്നടിച്ചത്. എസ്.രാജേന്ദ്രന്‍ ഇപ്പോള്‍ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗമാണ്.
|
Posted: 28 Jan 2013 10:25 PM PST Image: തിരുവനന്തപുരം: തിരുവനന്തപുരത്ത് വീട്ടില്‍ നടത്തിയ കവര്‍ച്ചയെ തുടര്‍ന്ന് അറസ്റ്റിലായ ഹൈടെക് മോഷ്ടാവ് ബണ്ടി ചോര്‍ എന്ന ദേവീന്ദര്‍ സിങിനെ അടുത്തമാസം 12 വരെ റിമാന്റ് ചെയ്തു. തിങ്കളാഴ്ച രാവിലെ കേരളത്തിലെത്തിച്ച ബണ്ടിയെ ചൊവ്വാഴ്ച രാവിലെ വഞ്ചിയൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റിന്റെ ചേമ്പറിലാണ് ഹാജരാക്കിയത്. രാവിലെ ഒന്‍പതു മണിയോടെയാണ് ബണ്ടിയെയും കൊണ്ട് പൊലീസ് മജിസ്‌ട്രേറ്റിന്റെ ചേമ്പറിലെത്തിയത്. പൊലീസ് തന്നെ മര്‍ദ്ദിച്ചെന്ന് ബണ്ടി മജിസ്‌ട്രേറ്റിന് മുന്‍പാകെ പരാതി പറഞ്ഞു. തുടര്‍ന്ന് ബണ്ടിയെ വൈദ്യപരിശോധനക്കായി ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. |
റിസര്‍വ് ബാങ്ക് വായ്പ നയം പ്രഖ്യാപിച്ചു; വായ്പ പലിശ നിരക്ക് കുറയും Posted: 28 Jan 2013 09:57 PM PST Image: ന്യൂദല്‍ഹി: വായ്പ എടുത്തവര്‍ക്ക് ആശ്വാസം നല്‍കി റിസര്‍വ് ബാങ്ക് മൂന്നാം പാദ വര്‍ഷ വായ്പ നയം പ്രഖ്യാപിച്ചു. ഹ്രസ്വകാല പലിശ നിരക്കിലും വാണിജ്യ ബാങ്കുകള്‍ നിര്‍ബന്ധമായും റിസര്‍വ് ബാങ്കില്‍ സൂക്ഷിക്കേണ്ട കരുതല്‍ ധനാനുപാത നിരക്കിലും(സി.ആര്‍.ആര്‍) കാല്‍ ശതമാനം വീതം കുറവ് വരുത്തി. പുതിയ നിരക്കുകള്‍ ഫെബ്രുവരി 9 ന് നിലവില്‍ വരും. റിപ്പോ നിരക്കുകള്‍ 8ല്‍ നിന്ന്് 7.75 ശതമാനമായാണ് കുറച്ചത്. സി.ആര്‍.ആര്‍ 4.25ല്‍ നിന്ന് 4ആയാണ് കുറച്ചിരിക്കുന്നത്. വാണിജ്യ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്ന വായ്പയുടെ പലിശയാണ് റിപ്പോ. റിപ്പോ നിരക്കുകള്‍ കുറച്ചതോടെ ഭവന,വാഹന,വ്യക്തിഗത വായ്പകളുടെ പലിശ നിരക്ക് കുറയും. പണലഭ്യത ഉറപ്പ് വരുത്താന്‍ വേണ്ടിയാണ് റിസര്‍വ്് ബാങ്ക് റിപ്പോ നിരക്കുകളില്‍ മാറ്റം വരുത്തിയിരിക്കുന്നത്. വളര്‍ച്ച ലക്ഷ്യമാക്കിയാണ് പുതിയ വായ്പ നയമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഡി. സുബ്ബറാവു പറഞ്ഞു. പുതിയ പ്രഖ്യാപനം വ്യവസായ മേഖലയ്ക്ക് ഉണര്‍വ് നല്‍കുമെന്നാണ് സൂചന. 2012 ഏപ്രില്‍ 17നാണ് അവസാനമായി റിസര്‍വ് ബാങ്ക് റിപ്പോ നിരക്കുകളില്‍ മാറ്റം വരുത്തിയത്. പണപ്പെരുപ്പം മൂന്ന് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയില്‍ എത്തിയതോടെയാണ് വായ്പ നിരക്ക് കുറക്കാന്‍ റിസര്‍വ് ബാങ്ക് തയാറായത്. |
ദമ്പതികളെ ആക്രമിച്ച് ആഭരണ കവര്‍ച്ച; രണ്ടുപേര്‍ അറസ്റ്റില്‍ Posted: 28 Jan 2013 09:34 PM PST തിരുവനന്തപുരം: ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ ദമ്പതികളെ ആക്രമിച്ച് ആഭരണങ്ങള്‍ കവര്‍ന്ന സംഭവത്തില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റു ചെയ്തു. |
ദേശീയപാത വികസനം: പ്രതിഷേധത്തെത്തുടര്‍ന്ന് കല്ലിടല്‍ താല്‍ക്കാലികമായി നിര്‍ത്തി Posted: 28 Jan 2013 09:33 PM PST കഴക്കൂട്ടം: പ്രതിഷേധം ശക്തമായതിനെത്തുടര്‍ന്ന് ദേശീയപാത വികസിപ്പിക്കുന്നതിനായി കല്ലിടുന്നത് താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. |
നഗരത്തില്‍ വെള്ളമില്ലാതായിട്ട് നാലുനാള്‍ Posted: 28 Jan 2013 09:30 PM PST കൊല്ലം: നഗരത്തില്‍ വെള്ളമെത്തിയിട്ട് നാലുദിവസം. നാല് ദിവസത്തിന് ശേഷം വിവിധ സ്ഥലങ്ങളില്‍ ലഭിച്ചതാകട്ടെ ഒരു ബക്കറ്റ് വെള്ളം. ജലലഭ്യത കുറഞ്ഞതിനാല്‍ ഒന്നിടവിട്ട ദിവസങ്ങളിലേ ജലവിതരണം ഉണ്ടാകൂവെന്നാണ് വാട്ടര്‍ അതോറിറ്റിയില്‍ നിന്നുള്ള അറിയിപ്പ്. ചൊവ്വാഴ്ച ജലവിതരണം വൈകിട്ടേ ഉണ്ടാവുകയുള്ളൂ. ഇതിനിടെ നഗരത്തിലെ രൂക്ഷമായ കുടിവെള്ളപ്രതിസന്ധി പരിഹരിക്കാന്‍ അഞ്ചിടങ്ങളില്‍ കുഴല്‍ക്കിണറുകള്‍ കുഴിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ശാസ്താംകോട്ട കായലില്‍ ഇരുപത് ദിവസത്തേക്ക് ആവശ്യത്തിനുള്ള വെള്ളം പോലുമില്ലെന്നാണ് അറിയുന്നത്. |
ജില്ലയില്‍ എ -ഐ ഗ്രൂപ്പുകളി രൂക്ഷം Posted: 28 Jan 2013 09:25 PM PST തൊടുപുഴ: ജില്ലയില്‍ എ ഗ്രൂപ് നേതാക്കളുടെ നേതൃത്വത്തില്‍ ഐ ഗ്രൂപ് ഭാരവാഹികള്‍ക്കെതിരെ അക്രമം അഴിച്ചുവിടുകയാണെന്നും ഇതിനെ ശക്തമായി നേരിടാനും കോണ്‍ഗ്രസ് ഐ നേതൃയോഗം തീരുമാനിച്ചു. മുരിക്കാശേരിയില്‍ ഡി.സി.സി സെക്രട്ടറി വിജയകുമാര്‍ മറ്റക്കര, ബ്ളോക് പഞ്ചായത്തംഗം കെ.കെ. സുബി, മറ്റ് പാര്‍ട്ടി ഭാരവാഹികള്‍ എന്നിവര്‍ക്കെതിരെ പാര്‍ട്ടി മണ്ഡലം പ്രസിഡന്‍റിന്‍െറ നേതൃത്വത്തില്‍ നടന്ന കൈയേറ്റത്തെ ഗൗരവമായി കാണും . കാന്തല്ലൂരില്‍ ഡി.സി.സി സെക്രട്ടറി ബേബി ചീമ്പാറയെ മണ്ഡലം പ്രസിഡന്‍റിന്‍െറ നേതൃത്വത്തില്‍ സാമൂഹിക വിരുദ്ധര്‍ ആക്രമിച്ച കേസിലും കെ.പി.സി.സി എക്സിക്യൂട്ടീവംഗം സി.പി. മാത്യുവിന്‍െറ വാഹനം യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു ജില്ലാ പ്രസിഡന്‍റുമാരുടെ നേതൃത്വത്തില്‍ തല്ലിത്തകര്‍ത്ത കാര്യത്തിലും ഡി.സി.സി പ്രസിഡന്‍റ് അക്രമികള്‍ക്ക് ഒത്താശ ചെയ്തുകൊടുത്തതുകൊണ്ടാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതെന്നും അവര്‍ ആരോപിച്ചു. |
വിവാദ പരാമര്‍ശം: ആശിഷ് നന്ദിയെ പൊലീസ് ചോദ്യം ചെയ്യും Posted: 28 Jan 2013 09:24 PM PST Image: ന്യൂദല്‍ഹി: അഴിമതി സംബന്ധിച്ച് വിവാദ പരാമര്‍ശം നടത്തിയ പ്രമുഖ രാഷ്ര്ടീയ നിരൂപകന്‍ ആശിഷ് നന്ദിയെ പൊലീസ് ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനു വേണ്ടി ഹാജരാകണമെന്ന് ജയ്പൂര്‍ സിറ്റി പൊലീസ് നന്ദിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേസിന്റെഅന്വേഷണം പൂര്‍ത്തിയാകുന്നത് വരെ നഗരം വിട്ടു പോകരുതെന്ന് സാഹിത്യോത്സവ സംഘാടകരോടും പൊലീസ് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ആശിഷ് നന്ദിയുടെ പ്രസ്താവനയടങ്ങിയ ഡി.വി.ഡിയും പകര്‍പ്പൂം പൊലീസിന് കൈമാറിയിട്ടുണ്ടെന്ന് സാഹിത്യോത്സവ സംഘാടകനായ സഞ്ജയ് റോയ് പറഞ്ഞു. സാഹിത്യോത്സവ പാനല്‍ ചര്‍ച്ചയില്‍ അഴിമതിക്കാരില്‍ അധികവും പട്ടിക ജാതി, പട്ടിക വര്‍ഗ്ഗക്കരും പിന്നാക്ക വിഭാഗക്കാരുമാണെന്ന നന്ദിയുടെ പരാമര്‍ശമാണ് വിവാദമായത്. എന്നാല്‍ പ്രസ്താവന ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ക്ഷമിക്കണമെന്ന് അദ്ദഹേം സ്വകാര്യ വാര്‍ത്താചാനലിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ജയ്പൂര്‍ സാഹിത്യോത്സവത്തില്‍ 'റിപബ്ളിക് ഓഫ് ഐഡിയാസ്' എന്ന ചര്‍ച്ചക്കിടെയാണ് ആഷിശ് നന്ദി ഇങ്ങനെയൊരു പരാമര്‍ശം നടത്തിയത്. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |
No comments:
Post a Comment