നെഹ്രുവിനെ കരയിച്ച ഗാനത്തിന് അമ്പത് Madhyamam News Feeds |
- നെഹ്രുവിനെ കരയിച്ച ഗാനത്തിന് അമ്പത്
- ആലപ്പുഴയില്‍ മിനി ഹൗസ്‌ബോട്ട് മുങ്ങി നാല് മരണം
- വെനിസ്വേലയില്‍ ജയിലില്‍ കലാപം: 50 മരണം
- കാനായി കണ്ട ദുബൈ
- ഫരീദാബാദില്‍ വിദ്യാര്‍ഥിനി മാരക പരിക്കുകളോടെ കൊല്ലപ്പെട്ട നിലയില്‍
- ദുബൈ മാരത്തണില്‍ ഇത്യോപ്യന്‍ ആധിപത്യം
- രാജ്യം ഇന്ന് 64ാമത് റിപ്പബ്ളിക് ദിനം ആഘോഷിക്കുന്നു
- കായികദിനാഘോഷത്തിന് ആവേശത്തോടെ ഖത്തര്‍ ഒരുങ്ങുന്നു
- സിറിയന്‍ സഹായ ഉച്ചകോടി ബുധനാഴ്ച; 60ലധികം രാജ്യങ്ങള്‍ പങ്കെടുക്കും
- ഒരു ലക്ഷം കുടുംബങ്ങള്‍ക്ക് മൂന്നു സെന്റ് വീതം ഭൂമി നല്‍കും- മുഖ്യമന്ത്രി
നെഹ്രുവിനെ കരയിച്ച ഗാനത്തിന് അമ്പത് Posted: 26 Jan 2013 12:01 AM PST Image:
ഇന്‍്റ്യയുടെ മനസുണര്‍ത്തിയ ദേശഭക്തി ഗാനങ്ങളും കവിതകളും അനേകം കവികള്‍ എഴുതിയിട്ടുണ്ട്. അവയില്‍ അനശ്വരങ്ങളായ ചിലതൊക്കെയേ നമ്മള്‍ ഓര്‍ക്കാറുള്ളൂ. എന്നാല്‍ അതെഴുതിയ കവികളെ അധികമാരും ഓര്‍ക്കാറില്ല. ആ രീതിയില്‍ അപ്രശസ്തനാണ് മലയാളികള്‍ക്ക് കവി പ്രദീപ്. എന്നാല്‍ അദ്ദേഹത്തിന്‍െറ അതിപ്രശസ്തമായ ദേശഭക്തിഗാനം കേള്‍ക്കാത്തവര്‍ കുറവാണ്. ‘ആയേ മേരി വദന്‍ കേ ലോഗോം’ എന്ന ഗാനം അതിന്‍െറ ഭാവനകൊണ്ടും ഭാഷാപരമായ ഒൗന്നത്യം കെണ്ടും ആലാപന വശ്യത കൊണ്ടും ഇന്‍്റ്യയെ പുളകം കൊള്ളിച്ചതാണ്. ഈ ഗാനത്തെ അതിപ്രശസ്തമാക്കിയത് മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്‍െറ കണ്ണീരാണ്. ഇന്‍്റ്യ-ചൈന യുദ്ധനാന്തരം ഡെല്‍ഹിയിലെ രാംലീലാ മൈതാനിയില്‍ ലതാമങ്കേഷ്കര്‍ എന്ന ഇന്‍്റ്യയുടെ വനമ്പാടി ഈ ഗാനം പാടുമ്പോള്‍ കേട്ടിരുന്ന നെഹ്രുജിയുടെ കവിളിലൂടെ കണ്ണീരൊഴുകി. അന്നാ ഗാനം ലത ആലപിച്ചിട്ട് ഈ റിപ്പബ്ളിക് ദിനത്തില്‍ അമ്പതാണ്ട് തികയുന്നു. ആരെയും കരയിക്കുന്ന ഈ ഗാനം ഇന്‍്റ്യ- ചൈന യുദ്ധത്തില്‍ വീരചരമം പ്രാപിച്ച ഒരു ധീരജവാനുള്ള പണ്രാമമായാണ് കവി പ്രദീപ് എഴുതിയത്. യുദ്ധത്തില്‍ വെടിയേറ്റ ജവാന്‍ തന്‍്റെ തോക്കിന്‍്റെ ബയണറ്റില്‍ തലചായ്ച്ച് അവസാനമായി ‘ജയ് ഹിന്ദ്..ജയ് ജയ് ഹിന്ദ് കീ സേന..’എന്നു പറഞ്ഞ് മരണം വരിക്കുന്ന വികാരോജ്വലമായ ചിത്രമാണ് കവി വരച്ചുകാട്ടിയത്. യുദ്ധാനന്തരം ആര്‍മിക്കുവേണ്ടി സംഭാവന പിരിക്കാന്‍ ഇന്‍്റ്യയിലെ ചലച്ചിത്രകാരന്‍മാര്‍ നടത്തിയ പരിപാടിക്കുവേണ്ടിയാണ് കവി പ്രദീപ് ഈ ഗാനം എഴുതിയത്. സി.രാമചന്ദ്ര അതിന് ഈണം പകര്‍ന്നു. അപ്പോള്‍ത്തന്നെ കവി പറഞ്ഞിരുന്നു തന്‍െറ വരികളോടു നീതി പുലര്‍ത്താന്‍ ഇന്‍്റ്യയില്‍ ലതയുടെ ശബ്ദം മാത്രമേയുള്ളൂ എന്ന്. അതിനെ അന്വര്‍ഥമാക്കുന്നതായിരുന്നു അവരുടെ ആലാപനം. എന്നാല്‍ അന്‍പതു വര്‍ഷം മുമ്പത്തെ റിപ്പബ്ളിക് ദിനത്തില്‍ ഈ ഗാനം ആലപിക്കുന്ന വേദിയില്‍ സംഘാടകര്‍ കവിയെ ക്ഷണിച്ചിരുന്നില്ല. പാട്ടുകേട്ട് പുളകിതനായ നെഹ്രു ആദ്യം അന്വേഷിച്ചത് കവിയെയാണ്. എന്നാല്‍ അദ്ദേഹത്തെ കാണാന്‍ കഴിഞ്ഞില്ല. പിന്നീട് രണ്ടു മാസത്തിനുശേഷം നെഹ്രു ബോംബെയില്‍ സന്ദര്‍ശനത്തിനത്തെിയപ്പോള്‍ കവിയെ അന്വേഷിക്കുകയും കവി അദ്ദേഹത്തെ രാജ്ഭവനിലത്തെി സന്ദര്‍ശിക്കുകയും ചെയ്തു. പിന്നീടാണ് സര്‍ക്കാര്‍ അദ്ദേഹത്തിന് ദേശീയകവി എന്ന ബഹുമതി നല്‍കിയത്. 72 സിനിമകള്‍ക്കുവേണ്ടി ഗാനങ്ങളെഴുതിയിട്ടുള്ള കവി പ്രദീപ് 1700ലേറെ ഗാനങ്ങര്‍ എഴുതിയിട്ടുണ്ട്. ഉജ്ജയിനിക്കടുത്ത് ബാദ് നഗറില്‍ ഒരു ബ്രാഹ്മണ കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന കവിയുടെ യഥാര്‍ഥ പേര് രാമചന്ദ്ര നാരായണ്‍ജി ദ്വിവേദി എന്നായിരുന്നു. അദ്ദേഹത്തിന്‍െ തൂലികാനാമമാണ് കവിപ്രദീപ്. 1997ല്‍ ദാദാ സാഹിബ് ഫാല്‍കേ അവാര്‍ഡ് ലഭിച്ച അദ്ദേഹം 1998ല്‍ നിര്യാതനായി. features: Facebook |
ആലപ്പുഴയില്‍ മിനി ഹൗസ്‌ബോട്ട് മുങ്ങി നാല് മരണം Posted: 25 Jan 2013 11:23 PM PST Image: ആലപ്പുഴ: പുന്നമടക്കായലില്‍ മിനി ഹൗസ്‌ബോട്ട് മുങ്ങി നാലു പേര്‍ മരിച്ചു. ചെന്നൈ നുങ്കമ്പാക്കം സ്വദേശിനികളായ രോഹിണി (37), സുകേശിനി (26), സുസ്മിത (12), ഇലക്ക്യ (4) എന്നിവരാണ് മരിച്ചത്. നീത (44), ഷഹാന (4) എന്നിവരെ ഗുരുതരാവസ്ഥയില്‍ ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാവിലെ 11.30ഓടെയാണ് സംഭവം. ചെന്നൈയില്‍ നിന്നെത്തിയ 63 അംഗ വിനോദയാത്ര സംഘത്തിലെ അംഗങ്ങളാണ് അപകടത്തില്‍പെട്ടത്. ഇവര്‍ നുങ്കമ്പാക്കത്തെ ഹിയറിങ് എയ്ഡ് സെന്ററിലെ ജീവനക്കാരും കുടുംബാംഗങ്ങളുമാണ്. സംഘത്തില്‍ 15 പേര്‍ കുട്ടികളാണ്. എറണാകുളത്തുനിന്ന് രാവിലെ ആലപ്പുഴയില്‍ എത്തിയ സംഘം പുന്നമടയില്‍ ആതിര എന്ന ചെറിയ ഹൗസ് ബോട്ടില്‍ നിന്ന് ലില്ലി ഡാര്‍ലിങ് എന്ന വലിയ ഹൗസ് ബോട്ടിലേക്ക് കയറാന്‍ ശ്രമിക്കുമ്പോള്‍ ആതിര ബോട്ട് മുങ്ങിയാണ് അപകടം സംഭവിച്ചത്. ചെറിയ ബോട്ടില്‍ ഉള്‍ക്കൊള്ളുന്നതിനേക്കാള്‍ കൂടുതല്‍ പേര്‍ ഒരുമിച്ച് ഒരു ഭാഗത്തേക്ക് നീങ്ങിയപ്പോള്‍ ബോട്ട് തലകീഴായി മറിയുകയായിരുന്നു. 15ഓളം പേര്‍ വെള്ളത്തില്‍ വീണു. ബോട്ടിനടിയില്‍പ്പെട്ടവരെ നാട്ടുകാരും പൊലീസും ചേര്‍ന്നാണ് രക്ഷപ്പെടുത്തിയത്. മുങ്ങിയ ഹൗസ്‌ബോട്ടും പൊക്കിയെടുത്തു.
|
വെനിസ്വേലയില്‍ ജയിലില്‍ കലാപം: 50 മരണം Posted: 25 Jan 2013 10:58 PM PST Image: കാറക്കാസ്: പടിഞ്ഞാറന്‍ വെനിസ്വേലയിലെ ജയിലില്‍ തടവുകാരും സൈന്യവും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ 50 പേര്‍ മരിച്ചു. 90 ലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. യുറിബാന ജയിലില്‍ തടവുകാരില്‍ നിന്ന് ആയുധങ്ങള്‍ പിടിച്ചെടുക്കാന്‍ സൈന്യം നടത്തിയ ശ്രമത്തിനിടയിലാണ് ഏറ്റുമുട്ടലുണ്ടായത്. ആയുധമുണ്ടെന്ന് വിവരം ലഭിക്കുന്നതിന്റെടിസ്ഥാനത്തില്‍ നാഷണല്‍ ഗാര്‍ഡ് ജയിലുകളില്‍ പരിശോധന നടത്താറുണ്ടെന്ന് ജയില്‍ സേവന മന്ത്രി ഇറിസ് വെരേല പറഞ്ഞു. യുറിബാന ജയിലില്‍ നേരത്തെ അക്രമങ്ങള്‍ ഉണ്ടാവാറുള്ളതിനാല്‍ തടവുകാരെ നിരായുധരാക്കാന്‍ വേണ്ടി പരിശോധന നടത്തേണ്ടത് അത്യാവശ്യമായിരുന്നു. പരിശോധനക്കിടെ തടവുകാര്‍ ഉദ്യോഗസ്ഥരുമായി ഏറ്റുമുട്ടുകയും കലാപം സൃഷ്ടിക്കുകയുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. |
Posted: 25 Jan 2013 10:32 PM PST Image: ‘ദുബൈ നഗരം ഒരു വലിയ കൂട്ടുകുടുംബമായിട്ടാണ് എനിക്കു തോന്നിയത്. ആ കോണ്‍ക്രീറ്റ് വനങ്ങളുടെ മുന്നില്‍ പ്രകൃതിയിലെ വനാന്തരങ്ങള്‍ നാണിച്ചുപോകും. പ്രൗഢഗംഭീരവും സുന്ദരവുമായ ആ നഗരം എന്നെ ഒരുപാട് വശീകരിച്ചു. സംശയമില്ല, ദുബൈ ലോകത്തിന്റെപറുദീസ തന്നെ’. ഇതു പറയുന്നത് പ്രകൃതിയെ ഉപാസിക്കുന്ന ബൃഹദാകാരങ്ങളുടെ ശില്പി കാനായി കുഞ്ഞിരാമന്‍. തന്റെആദ്യത്തെ ഗള്‍ഫുയാത്ര സമ്മാനിച്ച അനുഭവങ്ങളുടെ നിറവിലാണ് കാനായി. ‘അബുദാബി ശക്തി തിയേറ്റേഴ്സിന്റെസംഘാടകരായ ശ്രീ.പത്മനാഭനും കൃഷ്ണകുമാറും പൂജപ്പുരയിലെ എന്റെവാസസ്ഥലത്ത് അവാര്‍ഡ് കൊണ്ടുവന്നു തന്നപ്പോള്‍ ഒരു അപേക്ഷകൂടിയുണ്ടായിരുന്നു. ‘കാനായി സാര്‍ ഞങ്ങളുടെ വേദിയില്‍ ഒന്നു വരണം. അബുദാബിയിലെ പ്രവാസി മലയാളികളുടെ വലിയൊരു ആഗ്രഹമാണ് ഞങ്ങള്‍ അറിയിക്കുന്നത്’. വരണ്ട മരുഭൂമിയുടെ ചിത്രമാണ് എന്റെമനസിലേക്കോടിയെത്തിയത്. ഇതിനു മുമ്പ് പല മലയാളി സംഘടനകളും ക്ഷണിച്ചിട്ടുണ്ടെങ്കിലും ചുട്ടുപൊള്ളുന്ന മണലാരണ്യങ്ങളെക്കുറിച്ചുള്ള ചിന്തകള്‍ എന്നെ പുറകോട്ടു വലിച്ചു. പച്ചപ്പില്ലാത്ത, പുഴകളും കുളങ്ങളും വനങ്ങളുമൊന്നുമില്ലാത്ത ഗള്‍ഫുനാട്ടിലേക്ക് എന്തിനു പോകണം? കോണ്‍ക്രീറ്റ് വനങ്ങളും പണത്തിനുമുകളില്‍ കെട്ടിപ്പൊക്കിയ തിളക്കങ്ങളും കാണാന്‍ എനിക്കു താല്‍പര്യമില്ലായിരുന്നു. അബുദാബി ശക്തി തീയറ്റേഴ്സിന്റെഭാരവാഹികള്‍ നിര്‍ബന്ധിച്ചതുകൊണ്ടു മാത്രമാണ് കഴിഞ്ഞ മാസം ഞാനും ഭാര്യ നളിനിയും ഇവിടെനിന്ന് വിമാനം കയറിയത്. തൂത്തുതുടച്ചിട്ട അകത്തളങ്ങള്‍ തോറ്റുപോകുന്ന നിരത്തിലൂടെ ഞങ്ങള്‍ സഞ്ചരിക്കുന്ന കാര്‍ ഒഴുകുകയാണ്. വാഹനങ്ങള്‍ നിരയായി ഒഴുകുമ്പോഴും എവിടെയും തട്ടുംമുട്ടുമില്ല. ട്രാഫിക് പൊലീസിനെ കണികാണാന്‍പോലുമില്ല. എന്നിട്ടും വാഹനങ്ങള്‍ സിഗ്നലുകള്‍ക്കുമുന്നില്‍ അനുസരണയോടെ നില്‍ക്കുന്നു. വളയം പിടിക്കുന്ന എല്ലാവരുടെയും മനസിന് ഒരേ വേഗത. ഒരുത്തനെ കടത്തിവെട്ടാന്‍ ആരും ശ്രമിക്കുന്നില്ല. ക്ഷമയുടെ പര്യായമായിട്ടാണ് ആ റോഡുയാത്ര എനിക്കു തോന്നിയത്. മനുഷ്യനെ നിയമം അനുസരിപ്പിക്കാന്‍ കാക്കിക്കുപ്പായക്കാരോ ലാത്തിയോ ജലപീരങ്കിയോ ഒന്നും ഇവിടെ ആവശ്യമില്ല. എല്ലാം ശ്രദ്ധിക്കാന്‍ ഒരാളുണ്ട് എന്ന തോന്നല്‍ മാത്രമാണ് ഇവരെ നയിക്കുന്നത്. ചെങ്കോലും കിരീടവും ശക്തമായ നിയമങ്ങളും ഒരു രാജ്യത്തെ എങ്ങനെ പരിരക്ഷിക്കുന്നുവെന്ന് മനസിലാക്കാന്‍ ആ റോഡുയാത്രയും വഴിയോരദൃശ്യങ്ങളും മാത്രം മതി. അബുദാബി ശക്തി തിയേറ്റേഴ്സിന്റെസ്നേഹോഷ്മളമായ സ്വീകരണപരിപാടി കഴിഞ്ഞ് ദുബൈ നഗരം കാണിക്കാന്‍ സംഘാടകര്‍ ഞങ്ങളെ കൊണ്ടുപോയി. അബുദാബിയില്‍നിന്ന് 200 കിലോമീറ്റര്‍ അപ്പുറമുള്ള ദുബൈയിലെത്താന്‍ വെറും ഒരു മണിക്കൂര്‍ കാര്‍യാത്ര. തമ്പാനൂരില്‍നിന്ന് ശ്രീകാര്യം കഴിഞ്ഞുകിട്ടാനും ഇതേ സമയമെടുക്കും. ലോകത്തിലെ ഏറ്റവും വലിയ ബില്‍ഡിങ്ങ് ബുര്‍ജ് ഖലീഫയെക്കുറിച്ചാണ് സംഘാടകര്‍ ഞങ്ങളോട് സംസാരിക്കുന്നത്. ദുബൈയുടെ ലാന്‍ഡ്മാര്‍ക്കായി മാറിയ രണ്ടായിരം അടി ഉയരമുള്ള ആ കെട്ടിടം എന്നെ അത്രകണ്ട് അത്ഭുതപ്പെടുത്തിയില്ല. അതിലേറെ എന്നെ അമ്പരപ്പിച്ചത് മറ്റു പലതുമായിരുന്നു. പരസ്യബോഡുകള്‍ക്കൊണ്ട് വൃത്തികേടാക്കാത്ത ഒരു നഗരത്തെക്കുറിച്ച് എനിക്കു സങ്കല്പിക്കാന്‍പോലുമായിരുന്നില്ല. ആ യാഥാര്‍ത്ഥ്യം ഞാനവിടെ കണ്ടു. അതിഗംഭീരമായി അണിയിച്ചൊരുക്കിനിര്‍ത്തിയ ഒരു സുന്ദരിയെപ്പോലെ ആ നഗരം എന്നെ വശീകരിച്ചു. കെട്ടിടങ്ങള്‍ക്കുപോലുമുണ്ട് അത്ഭുതപ്പെടുത്തുന്ന അച്ചടക്കം. ഒരേ നിറം, ഒരേ രൂപം. പ്രകൃതിയുമായി ലയിച്ചുചേര്‍ന്ന രീതിയിലാണ് കെട്ടിടസമുച്ചയങ്ങളുടെ കിടപ്പ്. മണലാരുണ്യത്തിന് ഇണങ്ങുന്ന നിറംതന്നെയാണ് എല്ലാ കെട്ടിടങ്ങള്‍ക്കും. നമ്മുടെ നാട്ടിലേതുപോലെ കെട്ടിടം പൊക്കി അപ്പക്സും ഏഷ്യന്‍പെയിന്‍്റുമൊക്കെ പൂശി താന്‍പോരിമ കാണിക്കാന്‍ ഇവിടെ അവസരമില്ല. മനുഷ്യരെ പല തട്ടുകളില്‍ നിര്‍ത്താത്ത ഈ കെട്ടിടസംസ്കാരം എത്ര മഹത്തരം. ദുബൈ നഗരം ശരിക്കും ഒരു കൂട്ടുകുടുംബംതന്നെ. കോണ്‍ക്രീറ്റുവനങ്ങളോടുള്ള എന്റെവെറുപ്പ് ഇവിടെ അലിഞ്ഞില്ലാതായി. ബുര്‍ജ് ഖലീഫ രാജ്യത്തിന്റെഅഭിമാനകരമായ സൃഷ്ടിതന്നെയാണെന്നതില്‍ സംശയമില്ല. ലോകം ഇവിടേക്ക് ഉറ്റു നോക്കുന്നത് ഈ ലാന്‍ഡ്മാര്‍ക്കിലൂടെയാണ്. അതിവേഗമുയരുന്ന ലിഫ്റ്റില്‍ മുകളിലേക്ക് പോകുമ്പോള്‍ ഏഴുലോകവും കണ്ടുകഴിഞ്ഞ പ്രതീതി. മേഘങ്ങളെ തൊടാന്‍പറ്റുന്നത്ര ഉയരത്തിലാണ് ബുര്‍ജ് ഖലീഫയുടെ മുകള്‍ത്തട്ട്. രാത്രിനേരത്ത് അവിടെനിന്ന് താഴേക്കു നോക്കിയാല്‍ ആകാശവും നക്ഷത്രങ്ങളും തലകീഴ്മറിഞ്ഞോയെന്നു തോന്നിപ്പോകും. ഷോപ്പിങ് കോംപ്ളക്സുകള്‍ ശാസ്ത്രീയമായ ക്രമീകരണംകൊണ്ട് ആകര്‍ഷകമാണ്. നമ്മുടെ സമയം ഒട്ടും കളയാതെ പര്‍ച്ചേസ് നടത്താവുന്ന തരത്തിലാണ് അവയുടെ രൂപകല്പന. ഉപഭോക്താവിനെ മാനിക്കുന്ന ഒരു നല്ല കച്ചവടസംസ്കാരമാണ് ഞാവിടെ കണ്ടത്. മനുഷ്യനെ മാറ്റുന്നത് പരിതസ്ഥിതിയാണെന്ന പുതിയ പാഠം ഞാന്‍ പഠിച്ചത് ഈ ഗള്‍ഫുയാത്രയിലാണ്. കാരണം കേരളത്തില്‍നിന്നു വന്നവര്‍ ഇവിടെയെത്തുമ്പോള്‍ നിയമം അനുസരിക്കുന്ന പൗരന്മാരായി മാറുന്നു. ഓഫീസില്‍ കൃത്യസമയത്തെത്തുന്നു. റോഡുനിമയങ്ങള്‍ പാലിക്കുന്നു. അച്ചടക്കത്തോടെ ജീവിക്കുന്നു. തൊഴില്‍തേടി ഇവിടെയെത്തുന്ന മലയാളിക്ക് പുതിയ നിയമങ്ങളെക്കുറിച്ച് ആരും ക്ളാസെടുക്കുന്നില്ല. അവന്‍ സ്വയം മാറുകയാണ്. പരിതസ്ഥിതിയാണ് അവനെ പരിവര്‍ത്തനപ്പെടുത്തുന്നത്. ചുരുക്കിപ്പറഞ്ഞാല്‍, അനന്തവിശാലമായ മണലാരണ്യത്തിനു നടുവില്‍ നങ്കൂരമിട്ട ദുബൈ എന്ന വലിയ കപ്പലില്‍നിന്ന് ഇറങ്ങിപ്പോരാന്‍ മനസുവന്നില്ല. ഈ മനോഹരതീരത്തേക്ക് എന്നെ കൂട്ടിക്കൊണ്ടുവന്ന ശക്തി തിയറ്റേഴ്സിനും പത്മനാഭനും കൃഷ്ണകുമാറിനും അബുദാബിയിലെയും ദുബൈയിലേയും എല്ലാ മലയാളിസുഹൃത്തുക്കള്‍ക്കും ഒരായിരം നന്ദി. |
ഫരീദാബാദില്‍ വിദ്യാര്‍ഥിനി മാരക പരിക്കുകളോടെ കൊല്ലപ്പെട്ട നിലയില്‍ Posted: 25 Jan 2013 10:31 PM PST Image: ഫരീദാബാദ്: ദല്‍ഹിക്കടുത്ത് ഫരീദാബാദില്‍ വിദ്യാര്‍ഥിനിയെ മാരക പരിക്കുകളോടെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കഴുത്തിലും വയറിലും മാരകമായ മുറിവുകളേറ്റ നിലയിലാണ് മൃതദേഹം കണ്ടത്. മൂര്‍ച്ചയേറിയ കത്തി കൊണ്ട് പരിക്കേല്‍പിച്ചതാണെന്നാണ് പൊലീസിന്റെപ്രാഥമിക നിഗമനം. സംഭവുമായി ബന്ധപ്പെട്ട് 30കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ കുറ്റം സമ്മതിച്ചാതായി പൊലീസ് പറഞ്ഞു. അതേസമയം, പീഡനത്തിന് ഇരയായ ശേഷമാണ് പെണ്‍കുട്ടി കൊല്ലപ്പെട്ടതെന്ന് കുടുബം ആരോപിച്ചു. പെണ്‍കുട്ടി പീഡനത്തിനിരയായിട്ടുണ്ടോയെന്നറിയാന്‍ മെഡിക്കല്‍ പരിശോധന നടത്തിയിട്ടുണ്ട്. ട്യൂഷന്‍ ക്ളാസിന് പോയ പെണ്‍കുട്ടി വ്യാഴാഴ്ച വൈകീട്ട് തിരിച്ചെത്തിയിരുന്നില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. |
ദുബൈ മാരത്തണില്‍ ഇത്യോപ്യന്‍ ആധിപത്യം Posted: 25 Jan 2013 09:28 PM PST Image: Subtitle: ലെലിസ ദെസിസയും ടിര്‍ഫി സെഗായെയും ജേതാക്കള്‍ ദുബൈ: കനത്ത മൂടല്‍ മഞ്ഞിനെ സാക്ഷിനിര്‍ത്തി നടന്ന സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ദുബൈ മാരത്തണില്‍ ഇത്യോപ്യന്‍ ആധിപത്യം. പുരുഷ- വനിത വിഭാഗങ്ങളില്‍ ആദ്യ സ്ഥാനങ്ങള്‍ ഇത്യോപ്യന്‍ താരങ്ങള്‍ തൂത്തുവാരി. പുരുഷന്മാരുടെ വിഭാഗത്തില്‍ ലെലിസ ദെസിസയും വനിതകളുടെ വിഭാഗത്തില്‍ ടിര്‍ഫി സെഗായെയും ജേതാക്കളായി. 42.195 കിലോമീറ്റര്‍ ദൂരം രണ്ട് മണിക്കൂറും നാല് മിനുട്ടും 45 സെക്കന്‍ഡുമെടുത്ത് പൂര്‍ത്തിയാക്കിയാണ് ലെലിസ ദെസിസ രണ്ട് ലക്ഷം ഡോളര്‍ സമ്മാനത്തുകയുള്ള മാരത്തണ്‍ ജേതാവായത്. രണ്ട് മണിക്കൂറും 23 മിനുട്ടും 23 സെക്കന്‍ഡുമെടുത്താണ് ടിര്‍ഫി സെഗായെ ഒന്നാമതെത്തിയത്. |
രാജ്യം ഇന്ന് 64ാമത് റിപ്പബ്ളിക് ദിനം ആഘോഷിക്കുന്നു Posted: 25 Jan 2013 09:28 PM PST Image: ന്യൂദല്‍ഹി: കനത്ത സുരക്ഷയില്‍ രാജ്യം 64മത് റിപ്പബ്ളിക് ദിനം ആഘോഷിക്കുന്നു. രാജ്പഥില്‍ റിപബ്ളിക്ദിന ചടങ്ങുകള്‍ പുരോഗമിക്കുകയാണ്. ഭൂട്ടാന്‍ രാജാവ് ജിഗ്മെ ഖേസര്‍ നാംഗിയേല്‍ വാങ് ചുക് ആണ് ഇത്തവണത്തെ വിശിഷ്ടാതിഥി. രാഷ്ട്രപതിഭവന് മുന്നിലെ വിജയ്ചൗക്കില്‍ നിന്ന് രാജ്പഥ് വഴി ഇന്ത്യാ ഗേറ്റിലൂടെ ചെങ്കോട്ടയിലേക്ക് നീങ്ങുന്ന് റിപ്പബ്ളിക്ദിന പരേഡില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി സല്യൂട്ട് സ്വീകരിച്ചു. ഇന്ത്യയുടെ സൈനിക കരുത്തും സാംസ്കാരിക സമ്പന്നതയും വിളിച്ചോതുന്ന പരേഡിനോടനുബന്ധിച്ച് വിവിധ സേനാ വിഭാഗങ്ങളുടെ അഭ്യാസപ്രകടനങ്ങളും നടന്നു. കേരളം ഉള്‍പ്പെടെ പതിനാലു സംസ്ഥാനങ്ങളുടേയും അഞ്ച് കേന്ദ്ര മന്ത്രാലയങ്ങളുടേയും ടാബ്ളോകളും പരേഡില്‍ അണിനിരന്നു. കേരള ടൂറിസത്തിന്റെസാധ്യതകളാണ് സംസ്ഥാനം ഒരുക്കിയിരിക്കുന്ന ടാബ്ളോയിലെ പ്രമേയം. റിപ്പബ്ളിക് ദിനത്തോടനുബന്ധിച്ച് രാജ്യമെങ്ങും സുരക്ഷ ശക്തമാക്കി. അര്‍ധ സൈനികരും ദേശീയ സുരക്ഷ ഗാര്‍ഡുകളും ഉള്‍പ്പെടെ 25,000 സുരക്ഷ ഉദ്യോഗസ്ഥരെയാണ് തലസ്ഥാനത്ത് വിന്യസിച്ചിരിക്കുന്നത്. റിപ്പബ്ളിക് ദിന ചടങ്ങുകള്‍ നടക്കുന്ന രാജ്പഥ് മുതല്‍ റെഡ്ഫോര്‍ട്ട് വരെയുള്ള എട്ട് കിലോമീറ്റര്‍ പരിധി പൂര്‍ണമായും സുരക്ഷ ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലാണ്. 160 സിസി ടിവി കാമറകളാണ് നിരീക്ഷണത്തിന് വേണ്ടി സ്ഥാപിച്ചിട്ടുള്ളത്. പരേഡ് നടക്കുന്ന സമയത്ത് അതിസുരക്ഷാ മേഖലയില്‍ വ്യോമനിരോധം ഏര്‍പ്പെടുത്തി. അട്ടിമറി പ്രവര്‍ത്തനം തടയുന്നതിന് പ്രത്യേക പരിശോധന നടത്തുന്നുണ്ടെന്നും പരേഡ് നടക്കുന്ന മേഖല പ്രത്യേക സുരക്ഷ, ഭീകര വിരുദ്ധ സംവിധാനത്തിന്റെനിരീക്ഷണത്തിലാണെന്നും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
|
കായികദിനാഘോഷത്തിന് ആവേശത്തോടെ ഖത്തര്‍ ഒരുങ്ങുന്നു Posted: 25 Jan 2013 09:23 PM PST Image: ദോഹ: ഫെബ്രുവരി 12ന് നടക്കുന്ന രണ്ടാമത് ദേശീയ കായികദിനാഘോഷങ്ങള്‍ക്കായി രാജ്യമെങ്ങും ആവേശപൂര്‍വ്വമായ ഒരുക്കം. വിവിധ സര്‍ക്കാര്‍ മന്ത്രാലയങ്ങള്‍, സര്‍ക്കാര്‍ വകുപ്പുകള്‍, സന്നദ്ധ സംഘടനകള്‍, പ്രവാസി സംഘടനകള്‍, സ്വകാര്യ-പൊതുമേഖലാ സ്ഥാപനങ്ങള്‍, സ്പോര്‍ട്സ് ക്ളബ്ബുകള്‍, യൂത്ത് സെന്‍ററുകള്‍ എന്നിവയുടെ നേതൃത്വത്തില്‍ വൈവിധ്യമാര്‍ന്ന പരിപാടികളാണ് ആസൂത്രണം ചെയ്യുന്നത്. |
സിറിയന്‍ സഹായ ഉച്ചകോടി ബുധനാഴ്ച; 60ലധികം രാജ്യങ്ങള്‍ പങ്കെടുക്കും Posted: 25 Jan 2013 09:08 PM PST Image: കുവൈത്ത് സിറ്റി: ബശ്ശാറുല്‍ അസദിന്‍െറ ഏകാധിപത്യ ഭരണവും അതിനെതിരായ പോരാട്ടവും കലുഷിതമാക്കിയ സിറിയയിലെ സിവിലയന്മാരെയും അഭയാര്‍ഥികളെയും സഹായിക്കുന്നതിനുള്ള ഫണ്ട് സ്വരൂപിക്കുന്നതിനുവേണ്ടി ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തില്‍ നടക്കുന്ന സിറിയന്‍ സഹായ ഉച്ചകോടി ഈമാസം 30ന് കുവൈത്തില്‍ നടക്കും അമീര്‍ ശൈഖ് സ്വബാഹ് അല്‍ അഹ്മദ് അസ്വബാഹ് മുന്‍കൈയെടുത്ത് നടത്തുന്ന ഉച്ചകോടിയില്‍ യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ സംബന്ധിക്കും. |
ഒരു ലക്ഷം കുടുംബങ്ങള്‍ക്ക് മൂന്നു സെന്റ് വീതം ഭൂമി നല്‍കും- മുഖ്യമന്ത്രി Posted: 25 Jan 2013 08:50 PM PST Image: തിരുവനന്തപുരം: സംസ്ഥാനത്തെ ഭൂരഹിതരായ ഒരുലക്ഷം കുടുംബങ്ങള്‍ക്ക് മൂന്നു സെന്റ് ഭൂമി വീതം ഉടന്‍ നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ആഗസ്റ്റ് 15ന് മുമ്പ് ഭൂമി വിതരണം നടത്തുമെന്നും റിപ്പബ്ലിക് ദിന സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു. സ്ത്രീ സുരക്ഷക്കായി കര്‍ശനനിയമങ്ങള്‍ കൊണ്ടുവരും. എന്നാല്‍ നിയമത്തിലുപരി സമൂഹത്തിന്റെ മനസ്സ് മാറണം. സ്ത്രീ-പുരുഷ സമത്വമാണ് ഇന്ത്യയുടെ പൈതൃകം. ഇതില്‍ വ്യതിയാനം സംഭവിച്ചിട്ടുണ്ടോ എന്നു വിമര്‍ശനാത്മകമായി പരിശോധിക്കണം. വിലക്കയറ്റവും വരള്‍ച്ചയും മാലിന്യനിര്‍മാര്‍ജ്ജനവുമാണ് സംസ്ഥാനത്ത് ആസന്നമായ വെല്ലുവിളികള്‍. ഈ മൂന്നു കാര്യങ്ങളിലും ഒരു രീതിയിലുള്ള വിട്ടുവീഴ്ചക്കും ഇടമില്ല. കൃത്രിമവിലക്കയറ്റം സൃഷ്ടിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും. ഭൂരഹിതരും ഭവന രഹിതരും ഇല്ലാതാകുമ്പോഴാണ് കേരളം ദൈവത്തിന്റെ സ്വന്തം നാടാകുകയെന്നും മുഖ്യമന്ത്രി പറഞ്ഞു. രാവിലെ എട്ടരക്ക് തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ മുഖ്യമന്ത്രി ദേശീയ പതാക ഉയര്‍ത്തിയതോടെയാണ് റിപ്പബ്ലിക് ദിന പരിപാടികള്‍ക്ക് തുടക്കമായത്. തുടര്‍ന്ന് അദ്ദേഹം സേനയുടെ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചു.
|
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |
No comments:
Post a Comment