സ്വാഗതം
WELCOME

News Update..

Sunday, January 13, 2013

ഇന്‍സിനറേറ്ററും തോറ്റു; നഗരം മാലിന്യനടുവില്‍ Madhyamam News Feeds

ഇന്‍സിനറേറ്ററും തോറ്റു; നഗരം മാലിന്യനടുവില്‍ Madhyamam News Feeds

Link to

ഇന്‍സിനറേറ്ററും തോറ്റു; നഗരം മാലിന്യനടുവില്‍

Posted: 12 Jan 2013 10:16 PM PST

തിരുവനന്തപുരം: ഇന്‍സിനേറ്റര്‍ നോക്കുകുത്തിയായതോടെ നഗരത്തില്‍ മാലിന്യകൂമ്പാരങ്ങള്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. പബ്ളിക് മാലിന്യം കത്തിക്കുന്നത് രോഗങ്ങള്‍ക്കും ഇടയാക്കുന്നു.
നഗരത്തില്‍ മാലിന്യപ്രശ്നം പരിഹരിക്കാന്‍ സര്‍ക്കാര്‍ കൊട്ടിഘോഷിച്ച് കൊണ്ടുവന്ന ഇന്‍സിനേറ്റര്‍ നോക്കുകുത്തിയായി ഒരിടത്ത് ഒതുങ്ങിയതോടെ നഗരം മാലിന്യത്തില്‍ മുങ്ങുകയാണ്. നിലവിലെ മാലിന്യങ്ങള്‍ക്കൊപ്പം കൂടുതല്‍ മാലിന്യം എത്തിയതോടെ പലയിടത്തും റോഡ് വശങ്ങളില്‍ ചവര്‍ കൂമ്പാരം ഉയര്‍ന്നിരിക്കുന്നു.
പ്ളാസ്റ്റിക് മാലിന്യം കത്തിക്കുന്നത് മൂലം ഉണ്ടാക്കുന്ന പുകയും പൊടിയും ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതായി പരാതിയുണ്ട്. കോട്ടയ്ക്കകം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ചരിത്രസ്മാരകങ്ങളായ കോട്ടമതിലുകളോട് ചേര്‍ന്ന് മാലിന്യം കൂട്ടിയിട്ട് കത്തിക്കുന്നത് ഇവയുടെ തകര്‍ച്ചക്ക് ഇടയാക്കുന്നതായും നാട്ടുകാര്‍ പറയുന്നു.
ശ്രീവരാഹത്ത് ഇത്തരത്തില്‍ വലിയ മാലിന്യക്കൂമ്പാരമാണ് ദിവസങ്ങളായി പുകയുന്നത്. പല സ്ഥലങ്ങളില്‍ നിന്നും മാംസാവശിഷ്ടങ്ങള്‍ വരെ തള്ളുന്നത് കാരണം പുക ശ്വസിച്ച് മറ്റ് പല രോഗങ്ങളും ഉണ്ടാകുന്നതായി നാട്ടുകാര്‍ പരാതിപ്പെടുന്നു. അട്ടക്കുളങ്ങര ബൈപാസ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളും ആമയിഴഞ്ചാന്‍ തോട്, കരിയല്‍തോട്, തെക്കനങ്കര കനാല്‍, പാര്‍വതിപുത്തനാര്‍ എന്നിവ ദിവസങ്ങള്‍ കഴിയുന്തോറും മാലിന്യവാഹികളാകുന്ന അവസ്ഥയിലേക്ക് നീങ്ങുന്നു. പരസ്പരം പഴിചാരി നഗരസഭയും സര്‍ക്കാറും ഒളിച്ചുകളിക്കുമ്പോള്‍ നഗരത്തില്‍ ഡെങ്കിപ്പനി ഇപ്പോഴും പടരുകയാണ്. പാപ്പനംകോട്ടാണ് ഡെങ്കിപ്പനി പടരുന്നതായി അവസാനം റിപ്പോര്‍ട്ട് ചെയ്തത്.
രണ്ടുപേര്‍ മരിക്കുകയും 15ഓളം പേര്‍ക്ക് പനി ബാധിച്ച് വിവിധ ആശുപത്രികളില്‍ ചികിത്സയിലുമാണ്. അരുവാക്കോടും പരിസരവും ആണ് ഈ ഭീഷണി നിലനില്‍ക്കുന്നത്.
 ഇതേസാഹചര്യം പലയിടത്തും നിലനില്‍ക്കുന്നതായി ആരോഗ്യ വകുപ്പ് അധികൃതര്‍ തന്നെ സമ്മതിക്കുന്നു. ജീവനക്കാരുടെ സമരംമൂലം ആരോഗ്യപ്രവര്‍ത്തകരാരും പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമല്ലാത്തത് സ്ഥിതി വഷളാക്കുമെന്ന് അവര്‍ പറയുന്നു. ജില്ലയില്‍ ഡെങ്കി പടരുന്നതിന്‍െറ സൂചനയുണ്ടെന്ന് ഡി.എം.ഒ അറിയിച്ചു. അതേസമയം പ്ളാസ്റ്റിക് കാരിബാഗുകളെ നഗരത്തില്‍നിന്ന് പൂര്‍ണമായും ഒഴിവാക്കാനുള്ള പദ്ധതികളും നിലച്ചു.
നിരന്തര പരിശോധനകളും ബോധവത്കരണവും നടത്തിവന്നിരുന്ന നഗരസഭക്ക് ജീവനക്കാരുടെ പണിമുടക്കാണ് തിരിച്ചടിയായത്. ഇതിനിടെ പ്ളാസ്റ്റിക്കിന്‍െറ മറ്റൊരു വകഭേദമായ പോളി പ്രൊപ്പിലീന്‍ ബാഗുകള്‍ പലയിടത്തും എത്തിയതായും പറയുന്നു. കണ്ടാല്‍ പേപ്പര്‍ ബാഗാണെന്ന് തോന്നുമെങ്കിലും ഇവ ദോഷകരമെന്നാണ് കണ്ടെത്തല്‍. മാലിന്യപ്രശ്നവും അതുണ്ടാക്കുന്ന ദുരിതങ്ങളും നഗരവാസികള്‍ അനുഭവിക്കുമ്പോള്‍ കോടികള്‍ മുടക്കി വാങ്ങിയ ‘ഇന്‍സിനറേറ്റര്‍’ അനാഥമായി കിടക്കുന്നത് ആരെയും അദ്ഭുതപ്പെടുത്തും. വെയിലും മഞ്ഞുമേറ്റ് കോട്ടയ്ക്കകത്തെ ചിത്തിരതിരുനാള്‍ പാര്‍ക്കില്‍ നോക്കുകുത്തിയായി വിശ്രമിക്കുകയാണ്. ഒരുമാസമായി ഈ വാഹനം. ഇതിനെതിരെ പ്രതിഷേധിക്കാനോ ചോദ്യംചെയ്യാനോ ആര്‍ക്കും സമയമില്ലാത്തതിനാല്‍ ഈ അവസ്ഥ എത്രനാള്‍ തുടരുമെന്ന ആശങ്കയാണ് നഗരവാസികള്‍ക്ക്.
 

അതിര്‍ത്തിയില്‍ വീണ്ടും വെടിവെപ്പ്: ഇന്ത്യന്‍ മേഖലയിലേക്ക് നുഴഞ്ഞകയറ്റ ശ്രമം

Posted: 12 Jan 2013 10:10 PM PST

Image: 

ജമ്മു: സംഘര്‍ഷം നിലനില്‍ക്കുന്ന ഇന്ത്യ-പാക് അതിര്‍ത്തിയില്‍ വീണ്ടും വെടിവെപ്പ്. നിയന്ത്രണരേഖയിലെ പൂഞ്ച് സെക്ടറിലാണ് ഇന്ത്യ-പാക് സൈനികര്‍ തമ്മില്‍ വീണ്ടും വെടിവെപ്പ് നടന്നത്. പാക് സൈനികര്‍ നിയന്ത്രണരേഖ ലംഘിച്ച് ഇന്ത്യന്‍ പോസ്റ്റിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് വെടിവെപ്പുണ്ടായതെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് കേണല്‍ ആര്‍.കെ പാള്‍ട്ട പറഞ്ഞു.
പൂഞ്ച് സെക്ടറിലെ കൃഷ്ണഗട്ടി സബ് സെക്ടറില്‍ നുഴഞ്ഞുകയറ്റക്കാരെന്ന് സംശയിക്കുന്ന ഏഴംഗ സംഘത്തിന്റെ സാന്നിധ്യം ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് സൈന്യം വെടിവെപ്പ് നടത്തിയത്. തൊട്ടുപിന്നാലെ പാകിസ്താന്‍ പ്രത്യാക്രമണം നടത്തിയെങ്കിലും ഇന്ത്യന്‍ സൈന്യത്തിന് പരിക്കോ ആളപായമോ ഉണ്ടായിട്ടില്ല. അരമണിക്കൂര്‍ നീണ്ട വെടിവെപ്പില്‍ നുഴഞ്ഞുകയറ്റക്കാര്‍ പിന്‍വാങ്ങി.

രണ്ട് ഇന്ത്യന്‍ സൈനികരെ പാക് സൈന്യം വധിച്ച സംഭവത്തിനുശേഷം  ഇന്ത്യ-പാക് അതിര്‍ത്തിയില്‍ നിലനില്‍ക്കുന്ന  സംഘര്‍ഷം  ഉഭയകക്ഷി ബന്ധങ്ങളില്‍ പിരിമുറുക്കം സൃഷ്ടിച്ചിരുന്നു.   കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുള്ള അതിര്‍ത്തിയില്‍ പാകിസ്താന്‍ നടത്തുന്ന മൂന്നാമത്തെ വെടിനിര്‍ത്തല്‍ ലംഘനമാണ് ഇതെന്ന് സൈനിക വക്താവ് അറിയിച്ചു. കരാര്‍ ലംഘിച്ച് പാക് സൈന്യം  വെള്ളിയാഴ്ച എട്ട് ഇന്ത്യന്‍ പോസ്റ്റുകള്‍ക്കെതിരെ വെടിവെപ്പ് നടത്തിയിരുന്നു. പാകിസ്താന്‍ നിലവിലുള്ള കരാര്‍ ലംഘനം തുടര്‍ന്നാല്‍ ഇന്ത്യക്ക് മറ്റു വഴികള്‍ തേടേണ്ടിവരുമെന്ന് വ്യോമസേനാ മേധാവി മുന്നറിയിപ്പ് നല്‍കിയിരുന്നു.
 
സംഘര്‍ഷം നിലനില്‍ക്കുന്ന ഇന്ത്യന്‍ അതിര്‍ത്തിയില്‍ കൂടുതല്‍ അതിര്‍ത്തി സുരക്ഷാ സേനാംഗങ്ങളെ വിന്യസിച്ചിട്ടുണ്ട്. പൂഞ്ച്, രാചൗരി സെക്ടറുകളില്‍ കരസേനയുടെയും വ്യോമസേനയുടെയും നിരീക്ഷണ വിമാനങ്ങള്‍ പറക്കുന്നുണ്ട്.

അതേസമയം, അതിര്‍ത്തിയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് കരസേന ബ്രിഗേഡിയര്‍ തലത്തിലുള്ള ഉദ്യോഗസ്ഥരുമായി ഫ്ളാഗ് മീറ്റിങ് നടത്തണമെന്ന ഇന്ത്യയുടെ നിര്‍ദ്ദശേത്തോട് പാകിസ്താന്‍ ഇതുവരെ പ്രതികരിച്ചില്ല.

വനംവകുപ്പിന്‍െറ 10 ഏക്കര്‍ ഔധസസ്യതോട്ടം കത്തിനശിച്ചു

Posted: 12 Jan 2013 10:05 PM PST

പത്തനാപുരം: വനംവകുപ്പിന്‍െറ 10 ഏക്കര്‍ ഔധസസ്യതോട്ടം കത്തിനശിച്ചു. കലഞ്ഞൂര്‍-പാടം റോഡില്‍ വാഴപ്പാറ ഫോറസ്റ്റ് ഓഫിസിന് സമീപമുള്ള പുരയിടത്തിലാണ് തീപടര്‍ന്നത്.
പകല്‍ സമയത്തുണ്ടായ തീപിടിത്തത്തിന് പിന്നില്‍ സാമൂഹികവിരുദ്ധരാണെന്നും സംശയിക്കുന്നു. പ്രദേശത്തെ വനഭൂമി കേന്ദ്രീകരിച്ച് മദ്യപാനവും അനാശാസ്യപ്രവര്‍ത്തനങ്ങളും വര്‍ധിക്കുന്നുണ്ട്. സമീപത്തെ നഗരങ്ങളില്‍നിന്ന്  മൂന്ന് ഫയര്‍ഫോഴ്സ് യൂനിറ്റുകളെത്തി തീ നിയന്ത്രണവിധേയമാക്കിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
തീ പടര്‍ന്നഭാഗത്തുനിന്ന് മീറ്ററുകള്‍ മാറിയാണ് ജനവാസമേഖല. ഇതിന് പുറമെ ഇലക്ട്രിക് ലൈനുകളുമുണ്ട്. ടെലിഫോണ്‍ ബന്ധത്തിലേക്കും തീപടര്‍ന്നില്ല.  വനപരിധിയില്‍ നട്ടുപിടിപ്പിച്ച നിരവധി മരങ്ങളും ഔധചെടികളും പൂര്‍ണമായും നശിച്ചു. കാട്ടുമൃഗങ്ങള്‍ക്കും പൊള്ളലേറ്റിട്ടുണ്ട്. തീ നിയന്ത്രണവിധേയമാക്കുന്നതുവരെ സമീപത്തെ പാതയിലൂടെയുള്ള വാഹനഗതാഗതത്തിനും നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.
 

മറയൂര്‍, കാന്തല്ലൂര്‍ പഞ്ചായത്തുകളില്‍ ചന്ദന മോഷണം വ്യാപകം

Posted: 12 Jan 2013 10:00 PM PST

മറയൂര്‍: മറയൂര്‍, കാന്തല്ലൂര്‍ പഞ്ചായത്തുകളിലെ റവന്യൂ-പട്ടയ ഭൂമികളില്‍ ചന്ദന മോഷണം വ്യാപകം. ഇതിനകം നൂറുകണക്കിന് ചന്ദന മരങ്ങള്‍ മോഷ്ടാക്കള്‍ മുറിച്ചുകടത്തി. റിസര്‍വ് വനത്തിലും റവന്യൂ-പട്ടയ ഭൂമികളിലും ഒരുപോലെ ചന്ദന മരങ്ങള്‍ നിറഞ്ഞുനിന്ന കാലം മറയൂരിനുണ്ടായിരുന്നു. നിലവില്‍ റവന്യൂ-പട്ടയ ഭൂമികളില്‍ പേരിന് മാത്രമേ മരങ്ങളുള്ളൂ. ചന്ദന മരത്തിന്‍െറ കുറ്റികള്‍ വരെ മാന്തിയെടുത്ത് കടത്തിയിരിക്കുകയാണ്.
റവന്യൂ-പട്ടയ ഭൂമികളിലെ ചന്ദന മരങ്ങള്‍ വെട്ടിത്തീര്‍ത്ത ശേഷമാണ് റിസര്‍വില്‍ നിന്ന് വ്യാപകമായി മോഷണം തുടങ്ങിയത്. റവന്യൂ-പട്ടയ ഭൂമികളിലെ ചന്ദന മരങ്ങള്‍ മോഷണം പോയാല്‍ ഒരു ഉദ്യോഗസ്ഥനും അതിന് സമാധാനം പറയേണ്ടതില്ല. അതിനാല്‍ ഉദ്യോഗസ്ഥരുടെ മനസ്സറിവോടെയാണ് മോഷണമെന്ന് ആക്ഷേപമുണ്ട്. ഇതിന് നേതൃത്വം നല്‍കുന്ന വനം-റവന്യൂ-പൊലീസ് ഉദ്യോഗസ്ഥര്‍ കോടികള്‍ സമ്പാദിച്ചിട്ടുണ്ടെന്ന് ആരോപണമുണ്ട്.
പട്ടയ ഭൂമിയിലെ ചന്ദന മരങ്ങള്‍ മോഷണം പോയാല്‍ വില്ലേജ് ഓഫിസിലും വനംവകുപ്പ് ഓഫിസിലും പൊലീസ് സ്റ്റേഷനിലും പരാതി നല്‍കിക്കഴിഞ്ഞാല്‍ സ്ഥലമുടമയുടെ ഉത്തരവാദിത്തം തീര്‍ന്നു. റവന്യൂ ഭൂമിയിലെ ചന്ദന മരങ്ങളാണ് മോഷണം പോകുന്നതെങ്കില്‍ വില്ലേജ് അധികൃതര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി കൊടുക്കുന്നതോടെ ഉത്തരവാദിത്തം തീരും. ഇങ്ങനെ ലഭിക്കുന്ന പരാതികളെക്കുറിച്ച് പൊലീസും വനംവകുപ്പ് അധികൃതരും അന്വേഷിക്കാറുമില്ല.
പിടിക്കപ്പെടുന്ന ചന്ദനം റവന്യൂ-പട്ടയ ഭൂമികളില്‍ നിന്നുള്ളതാണെങ്കില്‍ റിസര്‍വില്‍ നിന്ന് മോഷ്ടിക്കപ്പെടുന്ന മരത്തിന്‍െറ കണക്ക് ഒപ്പിക്കുന്നതിന് അവ റിസര്‍വില്‍ നിന്ന് മുറിച്ചുകടത്തുന്നതിനിടെ പിടിച്ചെന്ന് കേസെഴുതുകയാണത്രേ പതിവ്. പട്ടയഭൂമിയില്‍ നിന്ന് രാത്രി മരം മുറിക്കുന്നതായി വനംവകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചാലും അവര്‍ തിരിഞ്ഞുനോക്കാറില്ലെന്ന് പരാതിയുണ്ട്.റവന്യൂ-പട്ടയ ഭൂമികളിലെ ചന്ദന മോഷണവും ചന്ദന റിസര്‍വിലെ ചന്ദന മോഷണവും കൂടി കൂട്ടിയാല്‍ മാത്രമേ മറയൂരിലെ യഥാര്‍ഥ മോഷണത്തിന്‍െറ കണക്ക് ലഭിക്കുകയുള്ളൂ. ഇപ്പോള്‍ വനംവകുപ്പ് ചന്ദന മോഷണം കുറഞ്ഞെന്നുപറഞ്ഞ് കാണിക്കുന്ന കണക്ക് റിസര്‍വില്‍ നിന്ന് നഷ്ടപ്പെടുന്ന മരങ്ങളുടെ മാത്രമാണ്.
റവന്യൂ-പട്ടയ ഭൂമികളിലെ ചന്ദന മോഷണം കൂടി പിടിച്ച് മോഷ്ടാക്കളെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്നാല്‍ മാത്രമേ മറയൂര്‍ ചന്ദനക്കാടുകള്‍ സംരക്ഷിക്കാന്‍ കഴിയുകയുള്ളൂ. ഇതിന് വനം-റവന്യൂ-പൊലീസ് വകുപ്പുകള്‍ ഒന്നിച്ച് ശ്രമിക്കണമെന്നാണ് ആവശ്യം.
 

ആറന്മുള വിമാനത്താവള ഭൂമിയില്‍ സമരക്കാര്‍ 110കുടിലുകള്‍ കെട്ടി

Posted: 12 Jan 2013 09:56 PM PST

കോഴഞ്ചേരി: ആറന്മുളയിലെ വിമാന ത്താവള മിച്ചഭൂമിയില്‍ 110 കുടിലുകള്‍ കെട്ടി. സ്വന്തമായി ഭൂമിയില്ലാത്തവരാണ് വിമാനത്താവളത്തിനായി നികത്തിയ സ്ഥല ത്ത് സി.പി.എമ്മിന്‍െറ നേതൃത്വത്തില്‍ ഭൂസമരത്തിന്‍െറ ഭാഗമായി കുടില്‍ കെട്ടിയത്. ഭൂമിയില്ലാത്ത 72 കുടുംബങ്ങള്‍ വെള്ളിയാഴ്ച വൈകുന്നേരത്തോടെ കുടിലുകള്‍ കെട്ടി താമസമാരംഭിച്ചിരുന്നു. 38 കുടിലുകളാണ് ശനിയാഴ്ച ഉച്ചയോടെ പൂര്‍ത്തീകരിച്ചത്. ഒരു സെന്‍റ് ഭൂമി പോലും ഇല്ലാ ത്തവരാണ് താമസം ആരംഭിച്ച് ഭക്ഷണം പാകം ചെയ്ത് കഴിക്കുന്നതെന്ന് സമരസമിതി നേതാക്കള്‍ പറഞ്ഞു. ജില്ലാ സെക്രട്ടറി കെ. അനന്തഗോപന്‍, ജില്ലാ സെക്രട്ടേറിയറ്റംഗം ബാബു കോയിക്കലത്തേ്, കെ.എം. ഗോപി, എ. പത്മകുമാര്‍ തുടങ്ങിയവര്‍ കുടില്‍ കെട്ടി സമരം ചെയ്യുന്നവരെ അഭിവാദ്യം ചെയ്യാനെത്തിയിരുന്നു. കുടില്‍ കെട്ടി സമരം ചെയ്യുന്നവരെ സംരക്ഷിക്കുന്നതിനായി പൊലീസും കുടില്‍ കെട്ടി താമസമാരംഭിച്ചു. മിലിറ്ററി മോഡല്‍ കുടിലുകളാണ് പൊലീസുകാര്‍ നിര്‍മിച്ച് കാവല്‍ക്കാരായിരിക്കുന്നത്.

മുണ്ടക്കയത്ത് കഞ്ചാവ്, പാന്‍മസാല വില്‍പ്പന സജീവം

Posted: 12 Jan 2013 09:50 PM PST

മുണ്ടക്കയം: മുണ്ടക്കയം പട്ടണത്തില്‍ സാമൂഹികവിരുദ്ധ ശല്യം വര്‍ധിക്കുന്നു. കഞ്ചാവും പാന്‍മസാലയും വില്‍പ്പന സജീവമാണ്.
കോസ്വേ ജങ്ഷന്‍, ഗാലക്സി ജങ്ഷന്‍, മാവേലിസ്റ്റോര്‍ റോഡ്, ടി.ബി ജങ്ഷന്‍, ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളിലാണ് കഞ്ചാവ് കച്ചവടം. സമീപ പഞ്ചായത്തുകളിലുള്ളവരും ചില സ്കൂള്‍ വിദ്യാര്‍ഥികളുമാണ് ഇരകള്‍. കഞ്ചാവ് മൊത്തക്കച്ചവടവും നടക്കുന്നുണ്ട്. ചില സ്ത്രീകളും വികലാംഗരും ചില്ലറവില്‍പ്പനക്കാരായുണ്ട്.
നിരവധിപേരെ പലതവണയായി പൊലീസ് പിടികൂടിയിട്ടുണ്ടെങ്കിലും കച്ചവടത്തിന് കുറവില്ല. നിരോധിച്ച പാന്‍മസാല ടൗണിലെ പല കടകളിലും വില്‍പ്പനക്കുണ്ട്. സ്ഥിരം ഉപഭോക്താക്കള്‍ക്ക് മാത്രമായാണ് വില്‍പ്പന. സിഗരറ്റ് പാക്കറ്റിലാക്കിയാണ് കൈമാറുന്നത്. തീപ്പെട്ടിക്കുള്ളില്‍ കഞ്ചാവ് നിറച്ചും വില്‍ക്കുന്നുണ്ട്. ബസ് സ്റ്റാന്‍ഡ്,ടി.ബി, കൂട്ടിക്കല്‍ റോഡ് എന്നിവിടങ്ങളില്‍ പതിവായ സംഘര്‍ഷങ്ങള്‍ക്ക് പിന്നില്‍ ലഹരി ഉപയോഗമാണ് പ്രധാന വില്ലന്‍. ചില കൂള്‍ബാറുകളില്‍ മദ്യപിക്കാന്‍ അവസരം നല്‍കുന്നതായും ആരോപണമുണ്ട്. ഇത് തടയാന്‍ പൊലീസ് ഒന്നും ചെയ്യുന്നില്ല.
ലഹരിക്കടിപ്പെട്ട യുവാവിനെ പിതാവ് കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ സംഭവം കഴിഞ്ഞദിവസമാണ് നടന്നത്. രണ്ടാഴ്ചമുമ്പ് മറ്റൊരു യുവാവ് സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരിയെ കടന്നുപിടിച്ചു. നിരവധി സംഭവങ്ങളാണ് ഇത്തരത്തില്‍ നടക്കുന്നത്.
തമിഴ്നാട്,കട്ടപ്പന എന്നിവിടങ്ങളില്‍നിന്നാണ് മുണ്ടക്കയത്ത് കഞ്ചാവ് എത്തുന്നത്. ഇറച്ചിക്കോഴികളെ കൊണ്ടുവരുന്ന ലോറികളിലും കഞ്ചാവ് കടത്തുന്നു. പരിശോധന നടത്താന്‍ അധികൃതര്‍ തയാറാകുന്നില്ല. മുണ്ടക്കയത്തുനിന്ന് പല ഭാഗങ്ങളിലേക്കും കഞ്ചാവ് കൊണ്ടുപോകുന്നുണ്ട്.
കിലോക്കണക്കിന് കഞ്ചാവ് കൈവശംവെച്ച 26ാംമൈല്‍ സ്വദേശിയെ കഴിഞ്ഞ ദിവസം കോട്ടയത്തുനിന്ന് പിടികൂടിയിരുന്നു. കഞ്ചാവുമായി ഏഴാം തവണയാണ് ഇയാള്‍ പിടിയിലാകുന്നത്.
ഉള്‍പ്രദേശങ്ങളിലും ലഹരി ഉപഭോക്താക്കളുടെ എണ്ണം വര്‍ധിക്കുന്നതായി പൊലീസ് രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിരുന്നു. മിക്ക അക്രമ സംഭവങ്ങള്‍ക്ക് പിന്നിലും ഇവരുടെ പങ്കുണ്ട്.

ചെക് തിരുത്തി തട്ടിപ്പ്: യുവാവ് പിടിയില്‍

Posted: 12 Jan 2013 09:44 PM PST

ചാരുംമൂട്: ചെക് തിരുത്തി ബാങ്കില്‍ നിന്ന് 73,000 രൂപ കൈക്കലാക്കിയ കേസില്‍ യുവാവ് പിടിയില്‍. നൂറനാട് പുലിമേല്‍ കുമ്പിളുമല ഗീതാലയത്തില്‍ അക്ഷയ് (22) ആണ് പിടിയിലായത്. ഫിഷറീസ് വകുപ്പിന്‍െറ നൂറനാട് പഞ്ചായത്തുതല കോ ഓഡിനേറ്ററായ അക്ഷയ് തനിക്ക് ലഭിച്ച ഓണറേറിയം തുകയായ 3000 രൂപക്കുള്ള ചെക്കുകള്‍ മൂന്നുതവണ തിരുത്തി എസ്.ബി.ടി ബാങ്കിനെ കബളിപ്പിച്ച് തുക കൈപ്പറ്റിയെന്നാണ് കേസ്.
കഴിഞ്ഞ ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളിലെ ചെക്കിലാണ് തിരിമറി നടത്തിയത്. ഫിഷറീസ് വകുപ്പില്‍ നിന്ന് ഓണറേറിയമായി കിട്ടുന്ന 3000 രൂപയുടെ ചെക്കില്‍ തിരുത്തല്‍ വരുത്തി 30,000 രൂപവരെ കൈപ്പറ്റി.
ആദ്യമാസം 3000 രൂപയുടെ ചെക് തിരുത്തി 13,000 രൂപയും രണ്ടും മൂന്നും മാസത്തെ ചെക്കുകള്‍ തിരുത്തി 30,000 രൂപവീതവുമാണ് ബാങ്കില്‍ നിന്ന് കൈപ്പറ്റിയത്. ഇതില്‍ ഒരു ചെക് പന്തളം എസ്.ബി.ടി ബ്രാഞ്ചിലും രണ്ടെണ്ണം ചാരുംമൂട് ബ്രാഞ്ചിലുമാണ് നല്‍കിയത്. തിരുത്തിയ ചെക്കുകള്‍ ബാങ്കില്‍ കൊടുത്തശേഷം പണം സ്വന്തം അക്കൗണ്ടിലാക്കി എ.ടി.എം വഴി പിന്‍വലിക്കുകയായിരുന്നു പതിവ്. ഈ രീതിയില്‍ ഇയാള്‍ നടത്തിയ തട്ടിപ്പ് ബാങ്ക് അധികാരികള്‍ക്ക് അറിയാന്‍ കഴിഞ്ഞില്ല. 3000 രൂപ എന്നെഴുതിയത് അതിവിദഗ്ധമായി മായ്ച്ചശേഷം കൂടുതല്‍ തുക എഴുതിച്ചേര്‍ക്കുകയായിരുന്നു.
കഴിഞ്ഞദിവസം ഫിഷറീസ് വകുപ്പ് എസ്.ബി.ടിയുടെ ആലപ്പുഴ ഓഫിസില്‍ പണം വരവുപോക്ക് സംബന്ധിച്ച് ബുക്കില്‍ വരവുവെക്കാന്‍ കൊണ്ടുചെന്നപ്പോഴാണ് കൂടുതല്‍ തുക പിന്‍വലിച്ചതായി കണ്ടെത്തിയത്. അന്വേഷണത്തില്‍ തട്ടിപ്പ് നടത്തിയത് അക്ഷയ് ആണെന്ന് കണ്ടെത്തി. ബാങ്ക് അധികൃതര്‍ പരാതി നല്‍കിയതിന്‍െറ അടിസ്ഥാനത്തിലാണ് നൂറനാട് പൊലീസ് ഇയാളെ പിടികൂടിയത്. എന്നാല്‍, സംഭവം അറിഞ്ഞതോടെ ഇയാളുടെ പിതാവ് ജയിംസ് ജോര്‍ജ് തട്ടിപ്പ് നടത്തി പിന്‍വലിച്ച മുഴുവന്‍ തുകയും ബാങ്കില്‍ തിരിച്ചടച്ചതായി പൊലീസ് പറഞ്ഞു. ചെക് തിരുത്തി തട്ടിപ്പ് നടത്തിയതുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്തുമെന്ന് നൂറനാട് എസ്.ഐ ആര്‍. ഫയാസ് അറിയിച്ചു.
 

ജില്ലയിലെ ജലാശയങ്ങളുടെ നവീകരണത്തിന് മാസ്റ്റര്‍ പ്ളാന്‍ തയാറാക്കും -മന്ത്രി പി.ജെ. ജോസഫ്

Posted: 12 Jan 2013 09:42 PM PST

കൊച്ചി: ജില്ലയിലെ തോടുകളുടെയും ജലാശയങ്ങളുടെയും നവീകരണത്തിന് മാസ്റ്റര്‍ പ്ളാന്‍ തയാറാക്കുമെന്ന്  മന്ത്രി പി.ജെ. ജോസഫ്.  തോടുകളുടെയും ജലാശയങ്ങളുടെയും നവീകരണം സമയബന്ധിതമായി നടത്താന്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ഇടപ്പള്ളി തോടിന്‍െറ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ നിര്‍മാണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. എറണാകുളം മാര്‍ക്കറ്റ് കനാല്‍, പേരണ്ടൂര്‍ കനാല്‍, കാരണക്കോണം തോട് എന്നിവയുടെ പുനരുദ്ധാരണത്തിന് തീരുമാനമെടുത്തിട്ടുണ്ട്. മാര്‍ക്കറ്റ് കനാലിന്‍െറ ആദ്യഘട്ട നവീകരണത്തിന് ഒരുകോടി അനുവദിച്ചു.          
    ഇടപ്പള്ളി തോട്ടിലേക്ക് മാലിന്യം നിക്ഷേപിക്കാതിരിക്കാന്‍ തോടിന്‍െറ ഇരു ഭാഗങ്ങളിലും നെറ്റ് സ്ഥാപിക്കും.  പദ്ധതി ഒരുവര്‍ഷത്തിനകം പൂര്‍ത്തീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കേന്ദ്രമന്ത്രി പ്രഫ.കെ.വി. തോമസ്  മുഖ്യാതിഥിയായിരുന്നു.       ബെന്നി ബെഹനാന്‍ എം. എല്‍. എ അധ്യക്ഷത വഹിച്ചു.       കടമ്പ്രയാര്‍ പുഴയുടെ ആദ്യഘട്ട നവീകരണ പ്രവര്‍ത്തനത്തിന്‍െറ ഉദ്ഘാടനം ഈ മാസം 28ന് നടക്കുമെന്ന്  എം. എല്‍.എ  പറഞ്ഞു. പുനരുദ്ധാരണ പ്രവ ര്‍ത്തനങ്ങള്‍ നടക്കുന്ന തോടുകളിലും ജലാശയങ്ങളിലും മാലിന്യം നിക്ഷേപിക്കുന്നത് തടയാന്‍  പ്രധാന സ്ഥലങ്ങളില്‍ ക്യാമറ സ്ഥാപിക്കും. മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരെ  നടപടി എടുക്കും. ജനപങ്കാളിത്തത്തോടെ, നവീകരിക്കുന്ന തോടുകളുടെ സംരംക്ഷണം ഉറപ്പാക്കുമെന്നും ബെന്നി ബെഹനാന്‍ പറഞ്ഞു.
    ചെമ്പുമുക്ക് സെന്‍റ് മൈക്കിള്‍സ് പള്ളി അങ്കണത്തില്‍ നടന്ന ചടങ്ങില്‍ മേയര്‍ ടോണി ചമ്മണി, ജലവിഭവ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.ജെ. കുര്യന്‍, തൃക്കാക്കര നഗരസഭാ ചെയര്‍മാന്‍ പി.ഐ. മുഹമ്മദാലി, വൈസ് ചെയര്‍പേഴ്സന്‍ ഷെറീന ഷുക്കൂര്‍, സൂപ്രണ്ടിങ് എന്‍ജിനീയര്‍ എം. ജോര്‍ജ് ജോസഫ്, എറണാകുളം ജലസേചന വിഭാഗം എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ എന്‍.എസ്. ഹരി നാരായണന്‍, നഗരസഭാ ചെയര്‍മാന്‍മാര്‍, കൗണ്‍സിലര്‍മാര്‍, വിവിധ രാഷ്ട്രീയ, സാമൂഹിക പ്രമുഖര്‍ തുടങ്ങിയവരും പങ്കെടുത്തു.

കൊച്ചി മെ¤്രടാ: നോര്‍ത്-സൗത് മേല്‍പ്പാലങ്ങള്‍ക്ക് റെയില്‍വേ ബജറ്റില്‍ പണം വകയിരുത്തും

Posted: 12 Jan 2013 09:38 PM PST

കൊച്ചി: മെ¤്രടാ റെയില്‍ പദ്ധതിയുടെ ഭാഗമായി എറണാകുളം നോര്‍ത്- സൗത് മേല്‍പ്പാലങ്ങള്‍ പുതുക്കിപ്പണിയാന്‍ അടുത്ത ബജറ്റിന് പണം വകയിരുത്താന്‍ റെയില്‍വേ തീരുമാനിച്ചു. രാജ്യത്തെ വിവിധ മെ¤്രടാ റെയില്‍ പദ്ധതികളെ കുറിച്ച് വിലയിരുത്താന്‍ ദല്‍ഹിയില്‍ ചേര്‍ന്ന റെയില്‍വേ-നഗരവികസന മന്ത്രാലയങ്ങളുടെ ഉന്നതതല യോഗത്തിലാണ് തീരുമാനം.
എറണാകുളം സൗത്തിലുള്ള റെയില്‍വേ ക്വാര്‍ട്ടേഴ്സിന്‍െറ ഭൂമി മേല്‍പ്പാല നിര്‍മാണത്തിന് വിട്ടുകൊടുക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. ഇതിന്‍െറ ഭാഗമായി ദക്ഷിണറെയില്‍വേ അധികൃതരുമായി ചര്‍ച്ച തുടങ്ങിയതായി യോഗത്തില്‍ പങ്കെടുത്ത റെയില്‍വേ ബോര്‍ഡ് അംഗം എ.പി. മിശ്ര അറിയിച്ചു.
കെ.എം.ആര്‍.എല്‍ സ്വന്തം നിലക്ക് പുനര്‍നിര്‍മാണ ജോലികള്‍ പകുതി പൂര്‍ത്തിയായ നോര്‍ത് മേല്‍പ്പാലത്തിന്‍െറ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് റെയില്‍വേ പണം നല്‍കും.
സൗത് മേല്‍പ്പാലം മെ¤്രടാ റെയില്‍ പദ്ധതിയുടെ ഭാഗമായി മാറ്റിപ്പണിയണമെന്ന് കെ.എം.ആര്‍.എല്‍ സംസ്ഥാന സര്‍ക്കാറിനോടും റെയില്‍വേയോടും ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം അംഗീകരിച്ച റെയില്‍വേ പദ്ധതിക്കാവശ്യമായ തുക അടുത്ത ബജറ്റില്‍ വകയിരുത്തുമെന്ന് ഉറപ്പുനല്‍കി. ഒരു ഗതാഗത മാര്‍ഗം മാത്രമായി കൊച്ചി മെ¤്രടായെ കാണാന്‍ കഴിയില്ലെന്നും കൊച്ചിയുടെ സമഗ്രവികസനമാണ് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നതെന്നും കെ.എം.ആര്‍.എല്‍  മാനേജിങ് ഡയറക്ടര്‍ ഏലിയാസ് പറഞ്ഞു. മുഴുവന്‍ ഗതാഗത മാര്‍ഗങ്ങളെയും ഏകോപിപ്പിച്ച് നഗരത്തിലെ ഗതാഗത പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുകയാണ് ലക്ഷ്യം.
കേന്ദ്ര നഗരവികസന വകുപ്പ് സെക്രട്ടറി സുധീര്‍ കൃഷ്ണയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍, കെ.എം.ആര്‍.എല്‍ ജനറല്‍ മാനേജര്‍ സി. ചന്ദ്രബാബു എന്നിവരും പങ്കെടുത്തു.
 

പങ്കാളിത്ത പെന്‍ഷന്‍: സമരം ആറാം ദിവസത്തിലേക്ക്

Posted: 12 Jan 2013 09:35 PM PST

Image: 

തിരുവനന്തപുരം: പങ്കാളിത്ത പെന്‍ഷനെതിരെ ജനുവരി എട്ടിനാരംഭിച്ച ജീവനക്കാരുടെയും അധ്യാപകരുടെയും പണിമുടക്ക് ആറാം ദിവസത്തിലേക്ക് കടന്നു. പണിമുടക്ക് അവസാനിപ്പിക്കുന്നത് സംബന്ധിച്ച ചര്‍ച്ച അനിശ്ചിതത്വത്തില്‍ തുടരുകയാണ്. സമരംചെയ്യുന്ന സംഘടനകളുമായി കഴിഞ്ഞദിവസം ധനമന്ത്രി നടത്തിയ ചര്‍ച്ചയില്‍ ഞായറാഴ്ച മുഖ്യമന്ത്രിയുമായി ചര്‍ച്ച തുടരുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ചര്‍ച്ചക്കില്ലെന്നും ആര്‍ക്ക് വേണമെങ്കിലും തന്നെ വന്നുകാണാമെന്നും മുഖ്യമന്ത്രി അറിയിച്ചതോടെ തുടര്‍ ചര്‍ച്ചക്കുള്ള സാധ്യത അടഞ്ഞു.  

മുഖ്യമന്ത്രിയെ ചെന്നുകാണാന്‍ സംഘടനകള്‍ തയാറാകുമോയെന്നതാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യം. അങ്ങോട്ടുചെന്ന് കാണുന്ന സംഘടനാ നേതാക്കള്‍ക്ക് ഉറപ്പൊന്നും ലഭിക്കുന്നില്ലെങ്കില്‍ സമരം എങ്ങനെ പിന്‍വലിക്കുമെന്ന ആശങ്കയുമുണ്ട്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഞായറാഴ്ച വൈകുന്നേരം തിരുവനന്തപുരത്തെത്തും. പിറ്റേന്ന്  സംസ്ഥാന സ്‌കൂള്‍ കലോത്സവം ഉദ്ഘാടനം ചെയ്യാന്‍ മലപ്പുറത്തേക്ക് പുറപ്പെടും. മുഖ്യമന്ത്രിയുമായി ചര്‍ച്ച നടക്കുന്നില്ലെങ്കില്‍ ചൊവ്വാഴ്ച മുതല്‍ തിരുവനന്തപുരം കേന്ദ്രീകരിച്ച് സമരം ശക്തമാക്കാനാണ് സംഘനകളുടെ തീരുമാനം.

ഇതേസമയം, പങ്കാളിത്തപെന്‍ഷനുമായി ബന്ധപ്പെട്ട് കേരളത്തിന്റെ സാഹചര്യം അനുസരിച്ച് വേണ്ട മാറ്റങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള മാര്‍ഗരേഖ ധനവകുപ്പ് തയാറാക്കുന്നുണ്ട്. കേന്ദ്രം പാസാക്കുന്ന പി.എഫ്.ആര്‍.ഡി.എ ബില്ലിന്റെ അടിസ്ഥാനത്തിലാണ് പെന്‍ഷന്‍ പദ്ധതി നടപ്പാക്കുന്നത്. പുതുക്കിയ ബില്‍ പാസാക്കിയാല്‍ മാത്രമേ ഇക്കാര്യത്തില്‍ വ്യക്തത വരികയുള്ളൂ. നിലവിലെ ജീവനക്കാര്‍ക്ക് ഈ പെന്‍ഷന്‍ പദ്ധതി ഒരു വിധത്തിലും ബാധിക്കില്ലെന്നു തന്നെയാണ് മാര്‍ഗരേഖ വ്യക്തമാക്കുന്നത്. പി.എഫ്.ആര്‍.ഡി.എ ബില്ലില്‍ നിശ്ചയിക്കുന്ന സെന്‍ട്രല്‍ റെക്കോര്‍ഡ് കീപ്പിംഗ് ഏജന്‍സിയുടെ കീഴിലുള്ള നാഷനല്‍ സെക്യൂരിറ്റീസ് ഡെപ്പോസിറ്ററി  ലിമിറ്റഡ് നിര്‍ദേശിക്കുന്ന സ്ഥാപനങ്ങളിലാണ് നിക്ഷേപിക്കുക. ഇവയെല്ലാം പി.എഫ്.ആര്‍.ഡി.എ നിയമപ്രകാരമുള്ള ഫണ്ട് മാനേജര്‍മാരുടെ നിയന്ത്രണത്തിലായിരിക്കും. പത്തുശതമാനം സര്‍ക്കാര്‍ വിഹിതവും പത്തുശതമാനം ജീവനക്കാരുടെ വിഹിതവും ചേര്‍ന്നുള്ളതാണ് ഫണ്ട്.  

വിരമിക്കുമ്പോള്‍ 40 ശതമാനം തുക വരെ മാത്രമേ കമ്യൂട്ട് ചെയ്യാന്‍ കഴിയുള്ളൂവെങ്കിലും കേരളത്തിലെ പ്രത്യേക സാഹചര്യമനുസരിച്ച് അത് 60 ശതമാനമാക്കിയിട്ടുണ്ട്. പെന്‍ഷന്‍പ്രായം എത്തുന്നതിന് മുമ്പ് സ്‌കീമില്‍ നിന്ന് പിന്മാറിയാല്‍ ഫണ്ടിന്റെ 80 ശതമാനവും നിര്‍ബന്ധമായും ആന്വിറ്റിക്കായി മാറ്റും.

 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP