ഇസ്രായേല്‍ പാര്‍ലമെന്‍്റിലേക്കുള്ള വോട്ടെടുപ്പ് തുടങ്ങി Madhyamam News Feeds |
- ഇസ്രായേല്‍ പാര്‍ലമെന്‍്റിലേക്കുള്ള വോട്ടെടുപ്പ് തുടങ്ങി
- തലസ്ഥാനത്തെ കവര്‍ച്ച: മോഷ്ടാവ് ദല്‍ഹി സ്വദേശി ദേവീന്ദര്‍ സിങ്
- നഗരത്തില്‍ മൂന്നിടങ്ങളില്‍കൂടി മാലിന്യസംസ്കരണ പ്ളാന്‍റുകള്‍
- ദേശീയപാത കല്ലിടല്‍: പ്രതിഷേധം ശക്തം
- കടലോളം
- തമിഴ്നാട്ടില്‍ നിന്ന് കടത്തിയ 500 കിലോ റേഷനരി പിടികൂടി
- കെ.എസ്.ആര്‍.ടി.സി ജില്ലയില്‍ സര്‍വീസ് വെട്ടിക്കുറച്ചു
- ചങ്ങനാശേരി താലൂക്കില്‍ ജലക്ഷാമം രൂക്ഷം, വിതരണം നാമമാത്രം
- മണ്ണഞ്ചേരിയില്‍ കുടിവെള്ളമില്ല
- പെരിയാറിലെ വെള്ളത്തിലെ നിറംമാറ്റം: ഫയലുകള്‍ അപ്രത്യക്ഷമായെന്ന്
ഇസ്രായേല്‍ പാര്‍ലമെന്‍്റിലേക്കുള്ള വോട്ടെടുപ്പ് തുടങ്ങി Posted: 22 Jan 2013 12:29 AM PST Image: ജറൂസലേം: ഇസ്രായേല്‍ പാര്‍ലമെന്‍്റിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിന്റെവോട്ടെടുപ്പ് തുടങ്ങി. കേവല ഭൂരിപത്തോടെ നിലവിലെ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു മൂന്നാം തവണയും അധികാരത്തില്‍ തിരിച്ചെത്തുമെന്നാണ് സൂചന. കനത്ത സുരക്ഷയിലാണ് വോട്ടൈടുപ്പ് നടക്കുന്നത്. |
തലസ്ഥാനത്തെ കവര്‍ച്ച: മോഷ്ടാവ് ദല്‍ഹി സ്വദേശി ദേവീന്ദര്‍ സിങ് Posted: 21 Jan 2013 11:45 PM PST Image: തിരുവനന്തപുരം: മുട്ടട മരപ്പാലത്തെ അത്യാധുനിക സംവിധാനങ്ങളുള്ള വീട്ടില്‍ തിങ്കളാഴ്ച പുലര്‍ച്ചെ വന്‍ കവര്‍ച്ച നടത്തിയത് ദല്‍ഹി സ്വദേശി ദേവീന്ദര്‍ സിങാണെന്ന് തിരിച്ചറിഞ്ഞു. ‘ബണ്ടിചോര്‍’ എന്നാണ് ഇയാള്‍ അറിയപ്പെടുന്നത്. രാജ്യത്താകമാനം അഞ്ഞൂറിലേറെ മോഷണകേസുകളില്‍ പ്രതിയാണ്. ഹോളിവുഡ് സ്റ്റൈലില്‍ ആഢബര വാഹനങ്ങള്‍ മോഷ്ടിച്ച് പൊലീസിനെ വെട്ടിച്ചു മുങ്ങുന്നതില്‍ വിരുതനാണ് ബണ്ടിചോര്‍. പല തവണ പിടിയിലായെങ്കിലും ഇയാള്‍ പൊലീസിനെ കബളിപ്പിച്ച് കടന്നു. വിദേശമലയാളിയായ കെ. വേണുഗോപാലന്‍ നായരുടെ വിഷ്ണുഭവന്‍ എന്ന വീട്ടില്‍ നിന്ന് ആഢബര വാഹനവും ലാപ്ടോപ്പും മൊബൈല്‍ ഫോണുകളുമടക്കം 30 ലക്ഷം രൂപയുടെ വസ്തുവകകള്‍ മോഷ്ടിച്ചിരുന്നു. കുറേ നാളായി ദേവീന്ദര്‍ സിങ് തിരുവനന്തപുരത്ത് തമ്പടിച്ച് മോഷണം ആസൂത്രണം ചെയ്തു വരികയായിരുന്നു. വീട്ടിലെ ബുള്ളറ്റ് പ്രൂഫ് ജനാല അഴിച്ചുമാറ്റിയാണ് അകത്തുകടന്നത്. ജനലിന് അഴിയുണ്ടായിരുന്നില്ല. വീട്ടിനു മുന്നില്‍ സ്ഥാപിച്ചിരുന്ന സി.സി ക്യാമറയില്‍ ഒരെണ്ണം ഇയാള്‍ മോഷ്ടിച്ചു. മിത്സുബിഷി കമ്പനിയുടെ ലാന്‍്റസ് ക്രൂയിസ് കാറ് കടത്തിക്കൊണ്ടുപോയി. വേണുഗോപാലന്‍ നായര്‍,ഭാര്യ, മെഡിസിന്‍ വിദ്യര്‍ഥിയായ മകള്‍ എന്നിവര്‍ വീട്ടിലുണ്ടായിരുന്നു. പുലര്‍ച്ചെ ഒരുമണിക്ക് ശേഷമാണ് മോഷണം നടന്നത്. കാറിന്റെതാക്കോലും ലാപ്ടോപ്പും മറ്റും സ്വീകരണ മുറിയില്‍ തന്നെ ഉണ്ടായിരുന്നു. ഇയാള്‍ സംസ്ഥാനം വിട്ട് പോയിട്ടുണ്ടാകുമെന്ന് പൊലീസ് കരുതുന്നു. പേരൂര്‍ക്കട പൊലീസാണ് കേസ് അന്വേഷിക്കുന്നത്. |
നഗരത്തില്‍ മൂന്നിടങ്ങളില്‍കൂടി മാലിന്യസംസ്കരണ പ്ളാന്‍റുകള്‍ Posted: 21 Jan 2013 10:15 PM PST തിരുവനന്തപുരം: നഗരത്തിലെ മാലിന്യ പ്രശ്നം പരിഹരിക്കുന്നതിന് ചാലക്ക് പുറമെ മൂന്നിടങ്ങളില്‍ കൂടി ആധുനിക രീതിയിലുള്ള പ്ളാന്‍റുകള്‍ സ്ഥാപിക്കാന്‍ സര്‍വകക്ഷി യോഗത്തില്‍ തീരുമാനം. നഗരത്തില്‍ കെട്ടിക്കിടക്കുന്ന മാലിന്യം നീക്കം ചെയ്യുന്നത് സംബന്ധിച്ച് ചര്‍ച്ചചെയ്യുന്നതിന് ജനുവരി 23ന് ഉച്ചക്ക് രണ്ടിന് എം.എല്‍.എമാരുടെയും മറ്റ് ജനപ്രതിനിധികളുടെയും നേതൃത്വത്തില്‍ മന്ത്രിതല യോഗം ചേരും. മാലിന്യ പ്രശ്നം ചര്‍ച്ച ചെയ്യുന്നതിന് തിങ്കളാഴ്ച ചേര്‍ന്ന സര്‍വകക്ഷി യോഗത്തിലാണ് ഈ തീരുമാനങ്ങള്‍ ഉണ്ടായത്. |
ദേശീയപാത കല്ലിടല്‍: പ്രതിഷേധം ശക്തം Posted: 21 Jan 2013 10:11 PM PST ചാത്തന്നൂര്‍: ദേശീയപാതക്ക് സ്ഥലം ഏറ്റെടുക്കുന്നതിന്‍െറ ഭാഗമായി കല്ലിടാനെത്തിയ ഉദ്യോഗസ്ഥസംഘത്തിനെതിരെ വ്യാപക പ്രതിഷേധം. ചാത്തന്നൂര്‍ മുതല്‍ കല്ലുവാതുക്കല്‍ വരെയുള്ള ഭാഗത്താണ് പ്രതിഷേധമുണ്ടായത്. കല്ലിടല്‍ തടയാനെത്തിയ വനിതാ ഡോക്ടര്‍ അടക്കം 25 പേരെ വിവിധ ഭാഗങ്ങളില്‍നിന്നായി പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. സ്ഥലം ഏറ്റെടുക്കുന്നതിന് ഏതാനും മാസംമുമ്പ് കല്ലിട്ടതില്‍നിന്ന് വ്യത്യസ്തമായി കൂടുതല്‍ സ്ഥലമെടുത്ത് പുതിയ കല്ലുകള്‍ സ്ഥാപിച്ചതാണ് പ്രതിഷേധത്തിന് കാരണമാക്കിയത്. തിങ്കളാഴ്ച രാവിലെ ചാത്തന്നൂര്‍ പൊലീസ് സ്്റ്റേഷനടുത്തുനിന്നാണ് കല്ലിടല്‍ ആരംഭിച്ചത്. പ്രതിഷേധവുമായി ഹൈവേ ആക്ഷന്‍ ഫോറം നേതാവ് സുന്ദരേശന്‍പിള്ളയുടെ നേതൃത്വത്തിലുള്ള സംഘം രംഗത്തുണ്ടായിരുന്നു. ഓരോ സ്ഥലത്ത് കല്ലിടുമ്പോഴും സ്ഥലം ഏറ്റെടുക്കുന്ന ഭൂമിയുടെ ഉടമകള്‍ പ്രതിഷേധവുമായെത്തി. ചാത്തന്നൂര്‍ ഊറാംവിള ജെ.എസ്.എം ആശുപത്രി പരിസരത്ത് കല്ലിടാനെത്തിയപ്പോഴാണ് ആശുപത്രിയിലെ ഡോ. സുജയയുടെ നേതൃത്വത്തില്‍ ജീവനക്കാര്‍ അറസ്റ്റ് വരിച്ചത്. പല സ്ഥലത്തും മുമ്പ് സ്ഥാപിച്ച കല്ലുകള്‍ പിഴുതുമാറ്റിയശേഷം പുതിയവ സ്ഥാപിക്കുകയായിരുന്നു. നാട്ടുകാരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് വന്‍ പൊലീസ് സംഘമാണ് ഉദ്യോഗസ്ഥരോടൊപ്പമുണ്ടായിരുന്നത്. കല്ലുവാതുക്കല്‍ കൊച്ചുപാരക്ക് സമീപം ഇമ്മാനുവല്‍ മാര്‍ത്തോമാചര്‍ച്ചില്‍ വികാരി ഫാ. മാത്യൂസ് എബ്രഹാമിന്‍െറ നേതൃത്വത്തില്‍ നൂറുകണക്കിനാളുകള്‍ പ്രതിഷേധവുമായി തടിച്ചുകൂടിയിരുന്നു. വൈകുന്നേരം നാലേകാലോടെ കല്ലിടാനുള്ള സംഘം കാരംകോട് എത്തിയപ്പോള്‍ പള്ളിയില്‍ കൂട്ടമണിയടിച്ച് ആളെ കൂട്ടുന്ന വിവരം അറിഞ്ഞ് പള്ളിയുടെ ഭാഗത്തുള്ള രണ്ട് കല്ലുകള്‍ ഒഴിച്ച് കിഴക്കോട്ടുള്ള പുരയിടത്തില്‍ കല്ലിടുകയായിരുന്നു. പള്ളിക്കടുത്ത് കല്ലിടുന്ന വഴിയില്‍ കാരംകോട് ശ്രീയേശുവിലാസത്തില്‍ തമ്പി ജോണ്‍ റോഡിന്കുറുകെ കിടന്ന് പ്രതിഷേധിച്ചു. കല്ലിടുന്നതിനെതിരെ നിരവധി വീട്ടമ്മമാരും പ്രതിഷേധവുമായി പള്ളിക്കടുത്തെത്തിയിരുന്നു.പള്ളിക്കടുത്ത് കല്ലിടാതെ പള്ളിക്ക് കിഴക്ക് കല്ലിടാനെത്തിയ ഉദ്യോഗസ്ഥസംഘത്തെ സുന്ദരേശന്‍പിള്ളയുടെ നേതൃത്വത്തിലുള്ള സംഘം തടഞ്ഞു. ഇത് സംഘര്‍ഷാവസ്ഥക്ക് കാരണമായതിനെതുടര്‍ന്ന് സുന്ദരേശന്‍പിള്ളയടക്കമുള്ള ഹൈവേ ആക്ഷന്‍ ഫോറം നേതാക്കളെയും സോളിഡാരിറ്റി ജില്ലാസെക്രട്ടറി ഷെഫീക്ക് ചോഴിയക്കോട് അടക്കമുള്ളവരെയും അറസ്റ്റ് ചെയ്തുനീക്കി. പാരിപ്പള്ളി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് അറസ്റ്റ് നടന്നതെങ്കിലും പ്രതിഷേധക്കാരെ ചാത്തന്നൂര്‍ പൊലീസ് സ്റ്റേഷനിലേക്കാണ് കൊണ്ടുപോയത്. ഇവരെ പിന്നീട് പാരിപ്പള്ളി സ്റ്റേഷനിലേക്ക് കൊണ്ടുപോകുമെന്ന് പൊലീസ് പറഞ്ഞു. |
Posted: 21 Jan 2013 09:57 PM PST Image:
‘കടല്‍’ സംഗീതത്തിനെന്നും പ്രചോദനമാണ്. കടലിന്‍െറ പശ്ചാത്തലത്തിലുള്ള മിക്ക സിനിമകളിലെയും ഗാനങ്ങള്‍ വമ്പന്‍ ഹിറ്റുകളാണ്. ഇതാ കടലിന്‍െറ പശ്ചാത്തലത്തില്‍ മറ്റൊരു മെഗാ ചിത്രം വരുന്നു; പ്രതീക്ഷകള്‍ കടലോളം. അങ്ങനെ പ്രതീക്ഷിക്കാന്‍ വേണ്ടുവോളമുണ്ട്. കാരണം സംഗീതമൊരുക്കുന്നത് എ.ആര്‍.റഹ്മാനാകുമ്പോള്‍. അതും മണിരത്നത്തിന്‍െറ സിനിമയില്‍. വൈരമുത്തുവിന്‍െറ വരികള്‍ കൂടിയാവുമ്പോള്‍ അതിന് സമ്പൂര്‍ണത കൈവരും. കഴിഞ്ഞ ഇരുപതു കൊല്ലമായി ഒട്ടേറെ ഹിറ്റുകള്‍ ഇന്ത്യന്‍ സിനിമക്ക് സംഭാവന ചെയ്തിട്ടുള്ള കരുത്തുറ്റ കൂട്ടുകെട്ടാണ് മണിരത്നം-റഹ്മാന്‍. മണിരത്നം ചിത്രത്തിനുവേണ്ടി റഹ്മാന്‍ 11ാം തവണയാണ് ഈണങ്ങളൊരുക്കുന്നത്. ചെറിയൊരിടവേളക്കു ശേഷം റഹ്മാന്‍ തിരിച്ചത്തെുന്നു എന്നത് ലോകമെമ്പാടുമുള്ള അദ്ദേഹത്തിന്‍്റെ ആരാധകര്‍ക്ക് അങ്ങേയറ്റം പ്രതീക്ഷ നല്‍കുന്നതാണ്. കടലിലെ ഗാനങ്ങള്‍ ഇതിനോടകം തന്നെ ചര്‍ച്ച ചെയ്തു കഴിഞ്ഞു. ഫെയ്സ്ബുക്കില്‍ ഒരുകോടി ആരാധകര്‍ വഴി സച്ചിനെ പിന്നിലാക്കി ഇന്‍ഡ്യയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരമായി മാറി എ.ആര്‍.റഹ്മാന്‍. പ്രത്യേകിച്ചും ഈ പശ്ചാത്തലത്തില്‍ റഹ്മാനിലുള്ള ഇന്‍ഡ്യന്‍ ആരാധകരുടെ പ്രതീക്ഷ വലുതാണ്. രാജ് കപൂര്‍- ശങ്കര്‍ ജയ്കിഷന്‍ പോലെ, ദേവാനന്ദ്- എസ്.ഡി. ബര്‍മന്‍ പോലെ എ.ആര്‍.റഹ്മാന്‍- മണിരത്നം ഹിറ്റുകളുടെ കൂട്ടുകെട്ടാണ്. മണിക്കുവേണ്ടിയാണ് റഹ്മാന്‍ അദ്ദേഹത്തിന്‍െറ ‘ബെസ്റ്റ്’ പുറത്തെടുക്കുന്നതെന്നാണ് ആരാധകര്‍ വിലയിരുത്തുന്നത്. മറ്റൊരു പുതുമയും റഹ്മാന്‍ ഇതില്‍ കരുതിവെക്കുന്നു. പലതരം സംഗീതത്തിന്‍െറ പുതുമയാര്‍ന്ന കോംബിനേഷനാണ് എന്നും റഹ്മാന്‍െറ ഗനങ്ങള്‍. അതാണ് എന്നും അതിന്‍െറ പുതുമയും. ഇത്തവണ തികച്ചും പുതുമയാര്‍ന്ന കോംബിനേഷനാണ് ക്രിസ്ത്യന്‍ ഗോസ്പലും ബ്ളൂസും തെക്കേയിന്‍ഡ്യന്‍ നാടോടി സംഗീതവും ചേര്‍ന്നുള്ള കടലിലെ ഗാനങ്ങള്‍. ഓഡിയോ റിലീസിനുമുമ്പ് തന്നെ ചിത്രത്തിലെ ഗാനമായ ‘നെഞ്ചുക്കുള്ളേ’ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചചെയ്യപ്പെടുകയും ഷെയര്‍ ചെയ്യപ്പെടുകയും ചെയ്തത് പുത്തന്‍ അനുഭവമായി. എം.ടി.വിയുടെ ‘അണ്‍പ്ളഗ്ഡ്’ എന്ന പരിപാടിയില്‍ റഹ്മാനും ഗായിക ശക്തിശ്രീ ഗോപാലനും ഗാനം അവതരിപ്പിക്കുകയായിരുന്നു. ഇതിന്‍്റെ വീഡിയോക്കാണ് വന്‍ സ്വീകാര്യത ലഭിച്ചത്. ഇതോടെ ചിത്രത്തിലെ മറ്റ് ഗാനങ്ങള്‍ക്കായുള്ള ആരാധകരുടെ പ്രതീക്ഷയും വാനോളമായി. ‘ചിത്തിരനിലാ..’ എന്ന മെലഡി ഗാനവും ഇതിനകം ചര്‍ച്ചയായിക്കഴിഞ്ഞു. റഹ്മാന് എന്നും സ്വീകാര്യതയുള്ളത് മെലഡി ഗാനങ്ങള്‍ക്കാണ്. എന്നാല്‍ മെലഡിയാണ് എന്നും വെല്ലുവിളി. കാരണം ഒരഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞത് എല്ലാ ചിത്രങ്ങളിലും മെലഡിയുണ്ട്. അതും എത്ര കാലമായി. അതുകൊണ്ട് മെലഡിയില്‍ വ്യത്യസ്തത നിലനിര്‍ത്തുക എന്നതാണ് വെല്ലുവിളിയെന്നാണ്. എന്നാല്‍ രണ്ടു ദശാബ്ദത്തിലേറെയായിട്ടും പുതുമ സമ്മാനിക്കാന്‍ കഴിയുന്നു എന്നതാണ് റഹ്മാന്‍െറ പ്രത്യേകത. കടല്‍ തനിക്ക് ഈ സംഗീതത്തിന് വലിയ പ്രചോദനമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. പുതിയ ശബ്ദങ്ങളെ കണ്ടത്തെുന്നതില്‍ പ്രതിഭാധനനായ റഹ്മാന്‍ ഇതില്‍ ഒരു മുഖ്യ ഗാനം സിദ്ദ് ശ്രീറാമിനെകൊണ്ടാണ് പാടിച്ചിരിക്കുന്നത്. സംഗീതത്തിന് വലിയ പ്രാധാന്യം നല്‍കുന്ന മണിരത്നം സിനിമ എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. പഴയകാല നായകന്‍ കാര്‍ത്തിക്കിന്‍്റെ മകന്‍ ഗൗതം കാര്‍ത്തിക്കും നടി രാധയുടെ മകള്‍ തുളസിയുമാണ് ചിത്രത്തില്‍ മുഖ്യവേഷത്തിലത്തെുന്നത്. features: Facebook |
തമിഴ്നാട്ടില്‍ നിന്ന് കടത്തിയ 500 കിലോ റേഷനരി പിടികൂടി Posted: 21 Jan 2013 09:56 PM PST കുമളി: തമിഴ്നാട്ടില്‍ സൗജന്യമായി നല്‍കുന്ന റേഷന്‍ അരി ബസില്‍ കയറ്റി കടത്താന്‍ ശ്രമിച്ചത് പൊലീസ് പിടികൂടി. തേങ്ങ നിറച്ച ചാക്കിനുള്ളില്‍ കുത്തി നിറച്ച 500 കിലോ റേഷനരിയാണ് തമിഴ്നാട് പൊലീസ് പിടികൂടിയത്. രണ്ട് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. |
കെ.എസ്.ആര്‍.ടി.സി ജില്ലയില്‍ സര്‍വീസ് വെട്ടിക്കുറച്ചു Posted: 21 Jan 2013 09:49 PM PST പത്തനംതിട്ട: ഡീസല്‍ വില വര്‍ധനയെ തുടര്‍ന്ന് കെ.എസ്. ആര്‍.ടി.സി ഷെഡ്യൂളുകള്‍ വെട്ടിക്കുറച്ചുതുടങ്ങി. ജില്ലയില്‍ പത്തനംതിട്ട, അടൂര്‍, തിരുവല്ല, പന്തളം, മല്ലപ്പള്ളി ഡിപ്പോകളിലെ വിവിധ ഷെഡ്യൂളുകളാണ് പിന്‍വലിച്ചത്. |
ചങ്ങനാശേരി താലൂക്കില്‍ ജലക്ഷാമം രൂക്ഷം, വിതരണം നാമമാത്രം Posted: 21 Jan 2013 09:42 PM PST ചങ്ങനാശേരി: താലൂക്കില്‍ കുടിവെള്ളക്ഷാമം രൂക്ഷമാകുന്നു. കിണറുകളും വറ്റിത്തുടങ്ങിയതോടെയാണ് ജലദൗര്‍ലഭ്യം ഏറിയത്. ജല അതോറിറ്റിയെ മാത്രം ആശ്രയിക്കുന്ന ഉപഭോക്താക്കള്‍ മാസങ്ങളായി ബുദ്ധിമുട്ടിലാണ്. ആഴ്ചയില്‍ ഒരുദിവസം പോലും പഞ്ചായത്ത് പ്രദേശങ്ങളില്‍ വെള്ളം കിട്ടാറില്ല. നഗരസഭാ പ്രദേശത്ത് പോലും ആഴ്ചയില്‍ രണ്ടോ മൂന്നോ ദിവസം മാത്രമാണ് ജലവിതരണം. |
മണ്ണഞ്ചേരിയില്‍ കുടിവെള്ളമില്ല Posted: 21 Jan 2013 09:33 PM PST മണ്ണഞ്ചേരി: പദ്ധതികളും പ്രഖ്യാപനങ്ങളും ജലരേഖയായി. മണ്ണഞ്ചേരിയില്‍ കുടിവെള്ളം കിട്ടാക്കനി. മണ്ണഞ്ചേരിയിലെ കായലോര വാര്‍ഡുകളിലും പടിഞ്ഞാറന്‍ പ്രദേശങ്ങളിലുമാണ് കുടിവെള്ളക്ഷാമം രൂക്ഷമായത്. പരമ്പരാഗത ജലസ്രോതസ്സുകളായ കുളങ്ങളും കിണറുകളും വറ്റിയതോടെയാണ് വേനല്‍ കടുക്കുംമുമ്പേ പ്രദേശത്ത് കുടിവെള്ളം ഇല്ലാതായത്. പഞ്ചായത്തിലെ നാല്, അഞ്ച്, ആറ്, ഏഴ് വാര്‍ഡുകളിലെ പാണംതൈ, പുത്തന്‍പറമ്പ്, ഇലഞ്ഞിക്കാത്തറ, ചിറപ്പുറം, എച്ചിക്കുഴി, ഷണ്‍മുഖം, റോഡുമുക്ക്, കോമളപുരം, അമ്പലക്കടവ്, പൊന്നാട് പ്രദേശങ്ങളിലുള്ളവരാണ് കുടിവെള്ളത്തിനായി നെട്ടോട്ടമോടുന്നത്. |
പെരിയാറിലെ വെള്ളത്തിലെ നിറംമാറ്റം: ഫയലുകള്‍ അപ്രത്യക്ഷമായെന്ന് Posted: 21 Jan 2013 09:29 PM PST കളമശേരി: പെരിയാറിലെ വെള്ളത്തിലെ നിറംമാറ്റവുമായി ബന്ധപ്പെട്ടുള്ള ഫയലുകള്‍ ഏലൂരിലെ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഓഫിസില്‍നിന്ന് അപ്രത്യക്ഷമായതായി ആക്ഷേപം. 2011-12 വര്‍ഷം പുഴ നിറംമാറി ഒഴുകിയതുമായി ബന്ധപ്പെട്ട് ഏപ്രില്‍ 30 മുതല്‍ നവംബര്‍ 18 വരെ എടയാറിലെ ഒരു പ്രമുഖ കമ്പനിക്ക് നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസ് അടങ്ങിയ ഫയലുകളാണ് അപ്രത്യക്ഷമായിരിക്കുന്നത്. പെരിയാറിലെ മലിനീകരണവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ അടങ്ങിയ ഫയലുകള്‍ അപ്രത്യക്ഷമാകുന്നത് ഇത് രണ്ടാം തവണയാണ്. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |
No comments:
Post a Comment