ബസ് തൊഴിലാളി സമരം: ചര്‍ച്ച ഫലം കണ്ടില്ല; നാളെ വീണ്ടും Madhyamam News Feeds |
- ബസ് തൊഴിലാളി സമരം: ചര്‍ച്ച ഫലം കണ്ടില്ല; നാളെ വീണ്ടും
- ആര്‍.ടി ഓഫിസില്‍ വിജിലന്‍സ് റെയ്ഡ്; ഏജന്‍റുമാര്‍ പിടിയില്‍
- 'കമ്മത്ത്' 25ന്, 'ലോക് പാല്‍' 31ന്
- റേസ് 2 വരുന്നു, 50 രാജ്യങ്ങളില്‍
- കനത്ത മൂടല്‍ മഞ്ഞ് വിമാന സര്‍വീസുകളെ ബാധിച്ചു
- അറബ് മേഖല വികസനം: 3.75 ബില്യണ്‍ റിയാല്‍ സൗദി നിക്ഷേപിക്കും
- അറബ് പൊലീസ് സയിന്‍റിഫിക് ഫോറം സമാപിച്ചു
- കുവൈത്ത് എയര്‍വേയ്സ് സ്വകാര്യവല്‍ക്കരണത്തിന് പാര്‍ലമെന്‍റ് അനുമതി
- വൈദ്യുതി മേഖലയിലെ സ്വകാര്യവത്കരണത്തെക്കുറിച്ച് അറിയില്ലെന്ന് മുഖ്യമന്ത്രി
- ആസ്ട്രേലിയന്‍ ഓപണ്‍: ഷറപ്പോവ പുറത്ത്; ഫെഡറര്‍ സെമിയില്‍
ബസ് തൊഴിലാളി സമരം: ചര്‍ച്ച ഫലം കണ്ടില്ല; നാളെ വീണ്ടും Posted: 24 Jan 2013 12:46 AM PST മഞ്ചേരി: സ്വകാര്യ ബസ് തൊഴിലാളികള്‍ക്ക് കലക്ഷന്‍ ബത്തക്ക് പുറമെ പ്രതിദിനം 60 രൂപ ദിവസ വേതനം നല്‍കാനാവില്ലെന്ന ഉടമകളുടെ നിലപാടിനെതിരെ തൊഴിലാളികള്‍ പ്രഖ്യാപിച്ച സമരം ഒത്തുതീര്‍പ്പാക്കാന്‍ നടത്തിയ ചര്‍ച്ച ഫലം കണ്ടില്ല. ജില്ലാ ലേബര്‍ ഓഫിസര്‍ സി.പി. ഭാസ്കരന്‍െറ നേതൃത്വത്തില്‍ വിവിധ തൊഴിലാളി പ്രതിനിധികളും ബസുടമകളും പങ്കെടുത്ത ചര്‍ച്ച മണിക്കൂറുകള്‍ നീണ്ടെങ്കിലും തീരുമാനമാകാതെ പിരിയുകയായിരുന്നു. വെള്ളിയാഴ്ച ബസ് ഉടമാ സംഘടനകളുടെ സംസ്ഥാന ഭാരവാഹികളെ പങ്കെടുപ്പിച്ച് വീണ്ടും ചര്‍ച്ച നടത്തും.
|
ആര്‍.ടി ഓഫിസില്‍ വിജിലന്‍സ് റെയ്ഡ്; ഏജന്‍റുമാര്‍ പിടിയില്‍ Posted: 23 Jan 2013 11:29 PM PST കോഴിക്കോട്: കോഴിക്കോട് ആര്‍.ടി ഓഫിസില്‍ വിജിലന്‍സ് സി.ഐയുടെ നേതൃത്വത്തില്‍ നടന്ന മിന്നല്‍ പരിശോധനയില്‍ രേഖകളുമായി രണ്ട് ഏജന്‍റുമാരെ പിടികൂടി. കാഷ് കൗണ്ടര്‍ അടച്ചതിനുശേഷം നിരവധി അപേക്ഷകളും ഫയലുമായി ചുറ്റിക്കറങ്ങിയ ഏജന്‍റുമാരെ കൗണ്ടറിനടുത്തുനിന്നാണ് പിടികൂടിയത്. |
'കമ്മത്ത്' 25ന്, 'ലോക് പാല്‍' 31ന് Posted: 23 Jan 2013 11:08 PM PST Image:
മമ്മൂട്ടി, ദിലീപ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'കമ്മത്ത് ആന്‍ഡ് കമ്മത്ത്' ജനുവരി 25ന് റിലീസാകും. മോഹന്‍ലാല്‍ നായകനാകുന്ന ജോഷി ചിത്രമായ 'ലോക്പാല്‍' 31നാണ് തിയറ്ററുകളിലെത്തുന്നത്. 'കമ്മത്ത് ആന്‍ഡ് കമ്മത്തി'ന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് സിബി കെ തോമസ്, ഉദയകൃഷ്ണ ടീമാണ്. സമ്പൂര്‍ണ കോമഡി കുടുംബ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് തോംസണാണ്. റിമാ കല്ലിംഗല്‍, കാര്‍ത്തിക നായര്‍ എന്നിവരാണ് നായികമാര്‍. ബാബുരാജ്, സാദിഖ്, സുരാജ് വെഞ്ഞാറമൂട്, റിസബാവ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. തമിഴ് യുവതാരം ധനുഷ് അതിഥി വേഷത്തില്‍ എത്തുന്നുമുണ്ട്. എം. ജയചന്ദ്രന്‍ ഒരുക്കിയ ഗാനങ്ങള്‍ ഇതിനകം ടി.വി ചാനലുകളില്‍ ഹിറ്റാണ്. ആന്റോ ജോസഫ് ഫിലിം കമ്പനി നിര്‍മിക്കുന്ന ചിത്രം ആന്‍ മെഗാ മീഡിയ റിലീസ് ചെയ്യും. ജോഷി സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം 'ലോക്പാല്‍' 31നാണ് തിയറ്ററുകളില്‍ എത്തുക. നേരത്തെ 24ന് റിലീസ് ചെയ്യുമെന്നായിരുന്നു വാര്‍ത്തകള്‍. ഹാപ്പി ആന്‍ഡ് റൂബി സിനിമ നിര്‍മിച്ച ചിത്രത്തില്‍ കാവ്യാ മാധവനാണ് നായിക. മീരാ നന്ദന്‍, മനോജ് കെ. ജയന്‍, സായികുമാര്‍, ഷമ്മി തിലകന്‍, തമ്പി രാമയ്യ, ടി.ജി. രവി, ശിവജി ഗുരുവായൂര്‍, ഷഫ്ന തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. അഴിമതിക്കെതിരെ പോരാടുന്ന നന്ദഗോപന്‍ എന്ന കഥാപാത്രമാണ് മോഹന്‍ലാലിന്. വിവിധ ഗെറ്റപ്പുകളില്‍ ലാല്‍ ചിത്രത്തില്‍ എത്തുന്നുണ്ട്. കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് എസ്.എന്‍. സ്വാമിയാണ്. 22 വര്‍ഷങ്ങള്‍ക്ക് മുമ്പ് പുറത്തിറങ്ങിയ 'നാടുവാഴികള്‍ക്ക്' ശേഷം ജോഷി^ സ്വാമി^ മോഹന്‍ലാല്‍ ടീം ഒന്നിക്കുന്നു എന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്. സംഗീതം: രതീഷ് വേഗ, ഗാനങ്ങള്‍: റഫീഖ് അഹമ്മദ്, എഡിറ്റര്‍: ശ്യാം ശശിധരന്‍, കലാസംവിധാനം: ജോസഫ് നെല്ലിക്കന്‍. മാക്സ് ലാബ് ചിത്രം റിലീസ് ചെയ്യും. mohanlal in 'lokpal' dileep and mammootty in 'kammath and kammath'
features: Facebook Twitter |
റേസ് 2 വരുന്നു, 50 രാജ്യങ്ങളില്‍ Posted: 23 Jan 2013 10:21 PM PST Image:
സെയ്ഫ് അലി ഖാന്‍, ദീപിക പദുക്കോണ്‍ എന്നിവര്‍ മുഖ്യവേഷത്തിലെത്തുന്ന ഹിന്ദി ചിത്രം 50 രാജ്യങ്ങളില്‍ ജനുവരി 25ന് റിലീസ് ചെയ്യും. സ്ഥിരം ഇന്ത്യന്‍ ചിത്രങ്ങള്‍ റിലീസ് ചെയ്യാറുള്ള ഗള്‍ഫ് രാജ്യങ്ങള്‍, അമേരിക്കന്‍ രാജ്യങ്ങള്‍, യു.കെ, ജപ്പാന്‍, അയര്‍ലന്റ്, ആസ്ത്രേലിയ തുടങ്ങിയവക്ക് പുറമേ മൊറോക്കൊ, വിയററ്നാം, മ്യാന്‍മര്‍, ഈസ്റ്റ് ടിമോര്‍, മാലദ്വീപ് എന്നിവിടങ്ങളിലും 'റേസ് 2' എത്തും. അബ്ബാസ് മസ്താന്‍ ടീം സംവിധാനം ചെയ്ത ചിത്രം 2008ല്‍ പുറത്തിറങ്ങിയ 'റേസി'ന്റെ രണ്ടാം ഭാഗമാണ്. ഷിരാസ് അഹമ്മദാണ് രചന. യു.ടി.വി മോഷന്‍ പിക്ചേഴ്സും ടിപ്സ് ഇന്‍ഡസ്ട്രീസും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ജോണ്‍ എബ്രഹാം, അനില്‍ കപൂര്‍, ജാക്വിലിന്‍ ഫെര്‍ണാണ്ടസ്, അമീഷാ പട്ടേല്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ജോണ്‍ എബ്രഹാമിന്റേത് നെഗറ്റീവ് കഥാപാത്രമാണെന്നാണ് സൂചന. പ്രീതമാണ് സംഗീതമൊരുക്കുന്നത്. ഡോള്‍ബി അത്മോസ് ശബ്ദ സംവിധാനമാണ് ചിത്രത്തിന് ഉപയോഗിച്ചിരിക്കുന്നതെന്നത് പ്രത്യേകതയാണ്. ഈ സംവിധാനമുള്ള തിയറ്ററുകളില്‍ കൂടുതല്‍ റിയലിസ്റ്റിക്കായ ശബ്ദ വിന്യാസമായിരിക്കും ചിത്രം കാണുമ്പോള്‍ അനുഭവപ്പെടുക. features: Facebook Twitter |
കനത്ത മൂടല്‍ മഞ്ഞ് വിമാന സര്‍വീസുകളെ ബാധിച്ചു Posted: 23 Jan 2013 10:12 PM PST Image: ദുബൈ: യു.എ.ഇയില്‍ ബുധനാഴ്ചയും തുടര്‍ന്ന കനത്ത മൂടല്‍ മഞ്ഞ് രാവിലെ ജനജീവിതത്തെ ബാധിച്ചു. മൂടല്‍ മഞ്ഞില്‍ ദൂരക്കാഴ്ച മങ്ങിയതിനാല്‍ രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളുടെ സുഗമമായ പ്രവര്‍ത്തനം തടസ്സപ്പെട്ടു. രണ്ടു ദിവസത്തിനിടെ ഏതാണ്ട് 30 സര്‍വീസുകള്‍ വൈകുകയും തിരിച്ചുവിടുകയും ചെയ്തു. ചില സര്‍വീസുകള്‍ റദ്ദാക്കി. ദുബൈയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയുണ്ടായത്ര ശക്തമല്ലെങ്കിലും ബുധനാഴ്ചയും മൂടല്‍ മഞ്ഞുണ്ടായി. പുലര്‍ച്ചെ ഒന്നരയോടെയാണ് അന്തരീക്ഷം മഞ്ഞുമൂടാന്‍ തുടങ്ങിയത്. രണ്ടു മണിയായപ്പോഴേക്കും തൊട്ടുമുന്നിലെ കാഴ്ചകള്‍ പോലും കാണാന്‍ സാധിക്കാത്ത അവസ്ഥയായിരുന്നു. ഇതോടെ അപകടം ഒഴിവാക്കാന്‍ ശൈഖ് സായിദ് റോഡിലും മറ്റും വാഹനങ്ങള്‍ വളരെ പതുക്കെയാണ് നീങ്ങിയത്. |
അറബ് മേഖല വികസനം: 3.75 ബില്യണ്‍ റിയാല്‍ സൗദി നിക്ഷേപിക്കും Posted: 23 Jan 2013 09:53 PM PST Image: റിയാദ്: അറബ് മേഖലയുടെ അടിസ്ഥാന വികസനവും സാമ്പത്തികാഭിവൃദ്ധിയും ലക്ഷ്യമിട്ട് സൗദി അറേബ്യ 3.75 ബില്യണ്‍ റിയാല്‍ നിക്ഷേപിക്കുമെന്ന് സൗദി വിദേശകാര്യ മന്ത്രി അമീര്‍ സുഊദ് അല്‍ഫൈസല്‍ പറഞ്ഞു. മൂന്നാമത് അറബ് സാമ്പത്തിക സാമൂഹിക വികസന ഉച്ചകോടിയുടെ പ്രഖ്യാപനങ്ങള്‍ വിശദീകരിക്കുന്നതിനായി റിറ്റ്സ് കാള്‍ട്ടണ്‍ ഹോട്ടലില്‍ വിളിച്ചു ചേര്‍ത്ത സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അറബ് രാജ്യങ്ങളിലെ സാമ്പത്തിക, സാമൂഹിക മേഖലയിലെ വര്‍ധിച്ചുവരുന്ന ആവശ്യങ്ങള്‍ പരിഗണിക്കാന്‍ അറബ് പൊതുമേഖലയും സ്വകാര്യ മേഖലയും തങ്ങളുടെ മൂലധന നിക്ഷേപത്തില്‍ 50 ശതമാനത്തില്‍ കുറയാത്ത വര്‍ധനവ് വരുത്തണമെന്ന സൗദി ഭരണാധികാരി അബ്ദുല്ല രാജാവിന്‍െറ ആഹ്വാനത്തെ അദ്ദേഹം പ്രകീര്‍ത്തിച്ചു. |
അറബ് പൊലീസ് സയിന്‍റിഫിക് ഫോറം സമാപിച്ചു Posted: 23 Jan 2013 09:41 PM PST Image: മനാമ: അറബ് പൊലീസ് രണ്ടാമത് സയിന്‍റിഫിക് ഫോറം സമാപിച്ചു. റോയല്‍ അക്കാദമി ഓഫ് പൊലീസ് നായിഫ് അറബ് യൂനിവേഴ്സിറ്റി ഫോര്‍ സെക്യൂരിറ്റി സയന്‍സുമായി സഹകരിച്ചാണ് ഫോറം സംഘടിപ്പിച്ചത്. മനുഷ്യാവകാശവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഫോറം ചര്‍ച്ച ചെയ്തു. ബഹ്റൈനില്‍ നാഷണല്‍ ഡയലോഗിന് ക്ഷണിച്ചുകൊണ്ടുള്ള രാജാവിന്‍െറ നടപടിയെ ഫോറത്തില്‍ പങ്കെടുത്തവര്‍ സ്വാഗതം ചെയ്തു. സമാപന സെഷനില്‍ പങ്കെടുത്ത പബ്ളിക് സെക്യൂരിറ്റി ചീഫ് താരിഖ് അല്‍ഹസന്‍ നായിഫ് യൂനിവേഴ്സിറ്റിയുടെ സഹകരണത്തിന് നന്ദി പ്രകാശിപ്പിച്ചു. |
കുവൈത്ത് എയര്‍വേയ്സ് സ്വകാര്യവല്‍ക്കരണത്തിന് പാര്‍ലമെന്‍റ് അനുമതി Posted: 23 Jan 2013 09:37 PM PST Image: കുവൈത്ത് സിറ്റി: രാജ്യത്തെ ദേശീയ വിമാനസര്‍വീസ് ആയ കുവൈത്ത് എയര്‍വേയ്സിന് ശാപമോക്ഷമാവുന്നു. സ്വകാര്യവല്‍ക്കരണത്തിന് പാര്‍ലമെന്‍റിന്‍െറ അനുമതി ലഭിച്ചേതാടെയാണിത്. പാര്‍ലമെന്‍റ് അംഗങ്ങളില്‍ 29 പേര്‍ സ്വകാര്യവല്‍ക്കരണത്തെ അനുകൂലിച്ചപ്പോള്‍ ഒമ്പത് പേര്‍ എതിര്‍ത്തു. ആറു പേര്‍ വിട്ടുനിന്നു. |
വൈദ്യുതി മേഖലയിലെ സ്വകാര്യവത്കരണത്തെക്കുറിച്ച് അറിയില്ലെന്ന് മുഖ്യമന്ത്രി Posted: 23 Jan 2013 09:32 PM PST Image: തിരുവനന്തപുരം: വൈദ്യുതി മേഖലയിലെ സ്വകാര്യവത്കരണത്തെക്കുറിച്ച് തനിക്ക് യാതൊരു അറിവുമില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. സംസ്ഥാനത്തെ വൈദ്യുതി വിതരണ മേഖല സ്വകാര്യവത്കരിക്കാനും വര്‍ഷം തോറും നിരക്ക് വര്‍ധന നടപ്പാക്കാനും സമ്മതമാണെന്ന് അറിയിച്ച് കേന്ദ്ര ഊര്‍ജ വകുപ്പിന് സംസ്ഥാന സര്‍ക്കാര്‍ കത്തയച്ചുവെന്ന വാര്‍ത്തയോടു പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. വൈദ്യുതി വിതരണം സ്വകാര്യ മേഖലയെ ഏല്‍പ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ല. ഇക്കാര്യം ശുപാര്‍ശ ചെയ്ത് സര്‍ക്കാര്‍ ഒരു കത്തും കേന്ദ്ര സര്‍ക്കാരിന് അയച്ചിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാരിന്റെസഹായം ലഭ്യമായില്ലെങ്കില്‍ കെ.എസ്.ആര്‍.ടി.സിയുടെ സ്ഥിതി ഗുരുതരമാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യം കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും കെ.എസ്.ആര്‍.ടി.സിക്ക് വരുത്തിയ ഡീസല്‍ വില വര്‍ധനവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ചിട്ടുണ്ടെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു. |
ആസ്ട്രേലിയന്‍ ഓപണ്‍: ഷറപ്പോവ പുറത്ത്; ഫെഡറര്‍ സെമിയില്‍ Posted: 23 Jan 2013 09:30 PM PST Image: മെല്‍ബണ്‍: ആസ്ട്രേലിയന്‍ ഓപണില്‍ ചൈനയുടെ ലി നായോട് തോറ്റ് റഷ്യയുടെ ലോക രണ്ടാം റാങ്ക് താരം മറിയ ഷറപ്പോവ പുറത്തായി. സ്കോര്‍: 6-2, 6-2. വിക്ടോറിയ അസെരങ്കോ- സൊളെയ്ന്‍ സ്റ്റീഫന്‍ സെമി മല്‍സരത്തിലെ വിജയിയായിരിക്കും ഫൈനലില്‍ ലി നായുടെ എതിരാളി. ഫ്രഞ്ച് താരം ജോ വില്‍ഫ്രഡിനെ തോല്‍പിച്ച് സ്വിസ് താരം റോജര്‍ ഫെഡറര്‍ സെമിയില്‍ പ്രവേശിച്ചു. സ്കോര്‍: 7-6, 4-6, 7-6, 3-6, 6-3. മൂന്ന് സീഡായ ബ്രിട്ടീഷ് താരം ആന്‍ഡി മുറെ ആണ് സെമിയില്‍ ഫെഡററുടെ എതിരാളി. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |
No comments:
Post a Comment