ബാര്‍ കോഴ വിവാദം: മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചതെന്ന് പ്രതാപന്‍ Madhyamam News Feeds |
- ബാര്‍ കോഴ വിവാദം: മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചതെന്ന് പ്രതാപന്‍
- നേപ്പാളില്‍ ബസുകള്‍ കൂട്ടിയിടിച്ച് 10 മരണം, 30 പേര്‍ക്ക് പരിക്ക്
- വിന്‍ഡീസ് 256 കോടി നഷ്ടപരിഹാരം നല്‍കണമെന്ന് ബി.സി.സി.ഐ
- ജില്ലയിലെ വികസന പദ്ധതികള്‍ക്ക് 37.50 ലക്ഷം
- കോണ്‍വെന്‍റ് ബീച്ച് പാലം നിര്‍മാണ നടപടി വേഗത്തിലാക്കും–മന്ത്രി ഇബ്രാഹീംകുഞ്ഞ്
- കോതമംഗലം ഉപജില്ലാ കായികമേള: കോതമംഗലം സെന്‍റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സകൂളിന് ഓവറോള്‍ കിരീടം
- മാണിക്കെതിരെയുള്ള കോഴ ആരോപണം സി.ബി.ഐ അന്വേഷിക്കണം -വി.എസ്
- സ്പെഷല്‍ സ്ക്വാഡിന് നാടിന്‍െറ സല്യൂട്ട്!
- മാണിയോട് വിശദീകരണം ചോദിക്കാന്‍ പ്രതാപന്‍ ആരെന്ന് മുഖ്യമന്ത്രി
- ലോകകപ്പ് 2022 : ഏപ്രിലില്‍ നടത്തുന്നതാണ് അനുയോജ്യമെന്ന് -ബയേണ്‍ മ്യൂണിക്ക് മേധാവി
- ഓമശ്ശേരിയില്‍ കുട്ടികളെ കഴുത്തറുത്ത് കൊന്ന് പിതാവ് ജീവനൊടുക്കി
- ബഹ്റൈനില്‍ ജയിലില്‍ കഴിയുന്നത് 82 ഇന്ത്യക്കാര്‍
- കോഴ ആരോപണം ഗൂഢാലോചനയെന്ന് മാണി
- ഉംറ സീസണ്‍ നവംബര്‍ 23 മുതല്‍; തീര്‍ഥാടകര്‍ വര്‍ധിക്കും
- മലയാളികള്‍ക്കിടയില്‍ പലിശക്കാര്‍ പിടിമുറുക്കുന്നു
- ശൈത്യമത്തെുന്നു; ഇനി ടെന്‍റുകളുടെ കാലം
- ഡല്‍ഹി ഡൈനാമോസും എഫ്.സി ഗോവയും ഇന്ന് ഏറ്റുമുട്ടും
- ഉദ്ധവ് വന്നു; സഖ്യസാധ്യത ഇനിയും അകലെ
- അടിച്ചു പഠിക്കാനും ഒരു സര്‍വകലാശാല
- സ്വീഡന്‍ വഴികാട്ടുന്നു
- നല്ല വാക്കോതുവാന്‍ ത്രാണിയുണ്ടാകണം
- കേരളപ്പിറവിയില്‍ കേരളകുമാറിന് റിട്ട. ജീവിതം
- വൈദിക സാംസ്കാരിക മൂല്യങ്ങളെ ആധുനികതയില്‍ പ്രതിഷ്ഠിച്ച കവി
- യൂനുസിന് ഡബ്ള്‍
ബാര്‍ കോഴ വിവാദം: മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചതെന്ന് പ്രതാപന്‍ Posted: 01 Nov 2014 12:40 AM PDT Image: കൊടുങ്ങല്ലൂര്‍: ബാര്‍ വിഷയത്തില്‍ ആരോപണ വിധേയനായ ധനമന്ത്രി കെ.എം മാണിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടിട്ടില്ളെന്ന് ടി.എന്‍ പ്രതാപന്‍ എം.എല്‍.എ. വിഷയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ തെറ്റിദ്ധരിപ്പിച്ചിരിക്കയാണ്. താന്‍ ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞതിന്‍റെ പൂര്‍ണ വസ്തുതകള്‍ അദ്ദേഹം മനസിലാക്കിയിട്ടില്ല. കെ.എം മാണിയെ പോലെ പ്രവര്‍ത്തന പാരമ്പര്യവും സംശുദ്ധിയുമുള്ള രാഷ്ട്രീയ നേതാവിനെതിരെ അടിസ്ഥാന രഹിതമായ ആരോപണമുന്നയിച്ച ബാര്‍ ഉടമ ബിജു രമേശിനെതിരെ കേസെടുക്കണം. മാണിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചതിന് ബിജു രമേശ് അതിന് കനത്ത വില നല്‍കേണ്ടിവരുമെന്നും പ്രതാപന്‍ പറഞ്ഞു. അഴിമതി, മദ്യം, പരിസ്ഥിതി എന്നീ വിഷയങ്ങളില്‍ തന്‍റെ നിലപാടില്‍ മാറ്റമില്ല. താന്‍ പാര്‍ട്ടിക്ക് പൂര്‍ണ വിധേയനാണെന്നും പ്രതാപന്‍ പറഞ്ഞു. പാര്‍ട്ടിക്ക് എന്ന പോലെ മുഖ്യമന്ത്രിക്കും കെ.പി.സി.സി പ്രസിഡന്‍റിനും വിധേയനാണെന്നും പ്രതാപന്‍ പറഞ്ഞു. |
നേപ്പാളില്‍ ബസുകള്‍ കൂട്ടിയിടിച്ച് 10 മരണം, 30 പേര്‍ക്ക് പരിക്ക് Posted: 01 Nov 2014 12:30 AM PDT Image: കാഠ്മണ്ഡു: നേപ്പാളില്‍ ബസുകള്‍ കൂട്ടിയിടിച്ച് 10 പേര്‍ മരിച്ചു. 30 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവരില്‍ 12 പേരുടെ നില ഗുരുതരമാണ്. കാഠ്മണ്ഡുവിന് 120 കിലോമീറ്റര്‍ അകലെ ദേശീയപാതയിലാണ് അപകടമുണ്ടായത്. ബസിന്‍റെ അമിതവേഗതയാണ് അപകടത്തിന് കാരണമെന്ന് പൊലീസ് അറിയിച്ചു. |
വിന്‍ഡീസ് 256 കോടി നഷ്ടപരിഹാരം നല്‍കണമെന്ന് ബി.സി.സി.ഐ Posted: 31 Oct 2014 11:41 PM PDT Image: മുംബൈ: പ്രതിഫലത്തര്‍ക്കത്തെ തുടര്‍ന്ന് ഇന്ത്യന്‍ പര്യടനം ഉപേക്ഷിച്ച് പോയ വെസ്റ്റിന്‍ഡീസ് ടീമിന്‍െറ നടപടിയില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബി.സി.സി.ഐ. 42 ദശലക്ഷം ഡോളര്‍ (256 കോടി രൂപ) വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് നല്‍കണമെന്നാണ് ബി.സി.സി.ഐ ആവശ്യപ്പെട്ടിരിക്കുന്നത്. പര്യടനം ഉപേക്ഷിച്ചതിനുള്ള നഷ്ടമാണ് ആവശ്യപ്പെടുന്നതെന്നും ബി.സി.സി.ഐ വ്യക്തമാക്കി. കത്തിലൂടെയാണ് വിന്‍ഡീസ് ക്രക്കറ്റ് ബോര്‍ഡിനെ ഇക്കാര്യം അറിയിച്ചത്. ബി.സി.സി.ഐയുടെ കത്ത് ലഭിച്ചതായി വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു. വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കുമെന്ന് രണ്ടാഴ്ച മുമ്പ് ബി.സി.സി.ഐ വ്യക്തമാക്കിയിരുന്നു. കളി പ്രക്ഷേപണം ചെയ്യുന്നതിനുള്ള കരാര്‍ വഴിയാണ് ഏറ്റവും കൂടുതല്‍ പണം നഷ്ടമായത്. 35 ദശലക്ഷം ഡോളറാണ് ഇതിലൂടെ നഷ്ടപ്പെട്ടതെന്നാണ് ബി.സി.സി.ഐ പറയുന്നത്. ടിക്കറ്റ് വില്‍പ്പന വഴി രണ്ട് മില്യണ്‍ ഡോളറും നഷ്ടമുണ്ടായതായി ബി.സി.സി.ഐ വ്യക്തമാക്കി. അഞ്ച് ഏകദിനവും മൂന്ന് ടെസ്റ്റും ഒരു ട്വന്‍റി20യും കളിക്കാനാണ് വെസ്റ്റിന്‍ഡീസ് ടീം ഇന്ത്യയിലെത്തിയത്. ഇതില്‍ ധര്‍മശാലയില്‍ കളിച്ച നാലാം ഏകദിനത്തിന്‍െറ ടോസിങിനിടെയാണ് ക്യാപ്റ്റന്‍ ബ്രാവോ പരമ്പര ഉപേക്ഷിക്കുന്നതായി അറിയിച്ചത്. വിന്‍ഡീസ് പരമ്പര ഉപേക്ഷിച്ചതോടെ ശ്രീലങ്കന്‍ ടീം, അഞ്ച് ഏകദിനങ്ങളുടെ പരമ്പര കളിക്കാന്‍ എത്തുകയായിരുന്നു. |
ജില്ലയിലെ വികസന പദ്ധതികള്‍ക്ക് 37.50 ലക്ഷം Posted: 31 Oct 2014 11:07 PM PDT കാസര്‍കോട്: ജില്ലയില്‍ വിവിധ വികസന പദ്ധതികള്‍ നടപ്പാക്കാന്‍ പി. കരുണാകരന്‍ എം.പിയുടെ പ്രാദേശിക വികസന ഫണ്ടില്‍നിന്നും 19 ലക്ഷം രൂപയും എം.എല്‍.എമാരുടെ പ്രത്യേക വികസന ഫണ്ടില്‍നിന്നും 18.50 ലക്ഷം രൂപയും അനുവദിച്ചു. |
കോണ്‍വെന്‍റ് ബീച്ച് പാലം നിര്‍മാണ നടപടി വേഗത്തിലാക്കും–മന്ത്രി ഇബ്രാഹീംകുഞ്ഞ് Posted: 31 Oct 2014 10:43 PM PDT വൈപ്പിന്‍: പള്ളിപ്പുറം ഗ്രാമപഞ്ചായത്തിലെ കോണ്‍വെന്‍റ് ബീച്ച് പാലം നിര്‍മാണ നടപടി വേഗത്തിലാക്കുമെന്ന് പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് പറഞ്ഞു. ഞാറക്കല്‍ ഗെസ്റ്റ് ഹൗസില്‍ എസ്. ശര്‍മ എം.എല്‍.എയുടെ സാന്നിധ്യത്തില്‍ ജനപ്രതിനിധികളും സമരസമിതി നേതാക്കളുമായി നടത്തിയ ചര്‍ച്ചകളിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. |
കോതമംഗലം ഉപജില്ലാ കായികമേള: കോതമംഗലം സെന്‍റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സകൂളിന് ഓവറോള്‍ കിരീടം Posted: 31 Oct 2014 10:35 PM PDT കോതമംഗലം: ദേശീയ-സംസ്ഥാന ചാമ്പ്യന്‍ സ്കൂളുകള്‍ മാറ്റുരച്ച കോതമംഗലം വിദ്യാഭ്യാസ ഉപജില്ലാ കായികമേളയില്‍ ഇക്കുറിയും സെന്‍റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്കൂളിന് ഓവറോള്‍ കിരീടം. 50 സ്വര്‍ണവും 52 വെള്ളിയും 38 വെങ്കല മെഡലും നേടി 481 പോയന്‍േറാടെയാണ് സെന്‍റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഓവറോള്‍ ചാമ്പ്യന്‍ കിരീടം നിലനിര്‍ത്തിയത്. രണ്ടാം സ്ഥാനക്കാരായ മാര്‍ ബേസില്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിനെ 152 പോയന്‍റുകള്‍ക്ക് പിന്തള്ളിയാണ് സെന്‍റ് ജോര്‍ജ് ഒന്നാം സ്ഥാനത്തത്തെിയത്. |
മാണിക്കെതിരെയുള്ള കോഴ ആരോപണം സി.ബി.ഐ അന്വേഷിക്കണം -വി.എസ് Posted: 31 Oct 2014 10:34 PM PDT Image: തിരുവനന്തപുരം: ധനമന്ത്രി കെ.എം മാണിക്കെതിരെയുള്ള കോഴ ആരോപണം സി.ബി.ഐ അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ മാണിക്ക് മന്ത്രിസഭയില്‍ തുടരാന്‍ യാതൊരു അവകാശവുമില്ളെന്നും മാണി ഉടന്‍ രാജിവെക്കണമെന്നും വി.എസ് കൂട്ടിച്ചേര്‍ത്തു. മദ്യനയം സംബന്ധിച്ച് ജനങ്ങള്‍ക്ക് വ്യക്തത നല്‍കാന്‍ സര്‍ക്കാറിന് കഴിഞ്ഞിട്ടില്ല. ഈ വിഷയത്തില്‍ ചീഫ് വിപ്പ് പി.സി ജോര്‍ജ്് നടത്തുന്ന പ്രസ്താവനകളെ താന്‍ കാര്യമാക്കുന്നില്ല. പി.സി ജോര്‍ജ് മാണിയുടെ ആളാണെന്നും വി.എസ് പറഞ്ഞു. |
സ്പെഷല്‍ സ്ക്വാഡിന് നാടിന്‍െറ സല്യൂട്ട്! Posted: 31 Oct 2014 10:22 PM PDT കോഴിക്കോട്: വടിവാളടക്കം മാരകായുധങ്ങളുമായി വെള്ളിയാഴ്ച വൈകീട്ട് നഗരം വിറപ്പിച്ച കുപ്രസിദ്ധ ക്വട്ടേഷന്‍ സംഘത്തെ മണിക്കൂറുകള്‍ക്കകം വലയിലാക്കി സിറ്റി പൊലീസിന്‍െറ മികവ്. സംഭവസ്ഥലത്തുനിന്ന് ഒരാള്‍ പിടിയിലായതോടെ മറ്റുള്ളവരെക്കുറിച്ച് സൂചന ലഭിച്ച പൊലീസ് നഗരപ്രാന്തപ്രദേശങ്ങളിലെ ഊടുവഴികളടക്കം അരിച്ചുപെറുക്കിയാണ് പുലരും മുമ്പേ പ്രതികളെ വലയിലാക്കിയത്. അക്രമം നടത്തിയത് ആയുര്‍മന നിസാറിന്‍െറ നേതൃത്വത്തിലുള്ള സംഘമാണെന്നറിഞ്ഞ സിറ്റി പൊലീസ് കമീഷണര്‍ ഉടന്‍തന്നെ സ്പെഷല്‍ സ്ക്വാഡ് രൂപവത്കരിച്ച് അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. പ്രതികളെ കായികമായി നേരിടാന്‍ ശേഷിയുള്ള ഓഫിസര്‍മാരെ സ്പെഷല്‍ സ്ക്വാഡില്‍ ഉള്‍പ്പെടുത്തി. |
മാണിയോട് വിശദീകരണം ചോദിക്കാന്‍ പ്രതാപന്‍ ആരെന്ന് മുഖ്യമന്ത്രി Posted: 31 Oct 2014 09:55 PM PDT Image: തിരുവനന്തപുരം: മാണിക്കെതിരെയുള്ള കൈക്കൂലി ആരോപണം തള്ളിക്കൊണ്ടും ടി.എന്‍ പ്രതാപനെ രൂക്ഷമായി വിമര്‍ശിച്ചും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മാണിക്കെതിരെയുള്ള ആരോപണത്തില്‍ ഒരു സത്യാവസ്ഥയുമില്ലെന്ന് മുഖ്യമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു. ഇരുമ്പുമറക്കുള്ളില്‍ പ്രവര്‍ത്തിക്കുന്ന ആളല്ല മാണി. വിഷയത്തില്‍ തന്നെ കണ്ടു എന്നാണ് ബിജു രമേശ് പറഞ്ഞത്. എപ്പോള്‍ എവിടെ വെച്ച് കണ്ടു എന്ന് ആരോപിക്കുന്നയാള്‍ വ്യക്തമാക്കണം. എപ്പോഴും ജനങ്ങള്‍ക്കൊപ്പമുള്ളയാളാണ് താന്‍. ആരെങ്കിലും എന്തെങ്കിലും പറയുന്നതിന് പ്രതികരിക്കേണ്ട ആവശ്യമില്ല. ആരുടെയെങ്കിലും പ്രസ്താവനയില്‍ മറുപടി പറയേണ്ടിവരുന്നത് നിര്‍ഭാഗ്യകരമാണ്. മാണിക്കെതിരായ ആരോപണത്തില്‍ ഒരു അന്വേഷണവുമില്ല. കാര്യങ്ങള്‍ വ്യക്തമായി അറിയാവുന്ന ആളാണ് താനെന്നും മുഖ്യമന്ത്രി വാര്‍ത്താലേഖകരോട് പറഞ്ഞു. ആരോപണം വന്നപ്പോഴേക്കും മാണി വിശദീകരിക്കണം എന്ന് പറയാന്‍ ടി.എന്‍ പ്രതാപന്‍ ആരാണ്. പ്രതാപനെ നിയന്ത്രിക്കാന്‍ തനിക്ക് അധികാരമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവാണ് താന്‍. പി.സി ജോര്‍ജിന്‍െറ ആരോപണം കാര്യമാക്കുന്നില്ല. പറയുന്ന കാര്യം ജോര്‍ജ് പിന്നീട് മാറ്റിപ്പറയുമെന്നും മുഖ്യമന്ത്രി പറഞ്ഞു. |
ലോകകപ്പ് 2022 : ഏപ്രിലില്‍ നടത്തുന്നതാണ് അനുയോജ്യമെന്ന് -ബയേണ്‍ മ്യൂണിക്ക് മേധാവി Posted: 31 Oct 2014 09:47 PM PDT Image: ദോഹ: 2022 ഫിഫ ലോകകപ്പ് ഫുട്ബോള്‍ ഏപ്രില്‍ മാസത്തിലേക്ക് മാറ്റാന്‍ പ്രമുഖ ഫുട്ബാള്‍ ക്ളബുകള്‍ക്കൊക്ക താല്‍പര്യമുണ്ടെന്ന് പ്രമുഖ ക്ളബായ ബയേണ്‍ മ്യൂണിക്കിന്‍െറ ചീഫ് എക്സിക്യൂട്ടീവ് കാള്‍ ഹെയ്ന്‍സ് റമ്മനിഗ്ഗെ. ബ്രിട്ടീഷ് പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മധ്യവേനലില്‍ ഖത്തറില്‍ അമിതമായ ചൂടുണ്ടാകുമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. സമയം ജൂണില്‍ നിന്ന് മാറ്റുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ ഫിഫയുടെ ടാസ്ക് ഫോഴ്സ് അടുത്തയാഴ്ച സൂറിച്ചില്‍ യോഗം ചേരാനിരിക്കെയാണ് റമ്മനിഗ്ഗെ വേദി മാറ്റത്തെകുറിച്ച അഭിപ്രായം പറഞ്ഞത്. |
ഓമശ്ശേരിയില്‍ കുട്ടികളെ കഴുത്തറുത്ത് കൊന്ന് പിതാവ് ജീവനൊടുക്കി Posted: 31 Oct 2014 09:39 PM PDT Image: കോഴിക്കോട്: ഓമശ്ശേരിയില്‍ രണ്ടുകുട്ടികളെ കഴുത്തറുത്ത് കൊന്ന് പിതാവ് ജീവനൊടുക്കി. തമിഴ്നാട് നെയ്വേലി സ്വദേശിയായ കോട്ടീശ്വരനാണ് രണ്ടാണ്‍മക്കളെ കഴുത്തറുത്ത് കൊലപ്പെടുത്തി ആത്മഹത്യ ചെയ്തത്. ഏഴും എട്ടും വയസുള്ള കുട്ടികളാണ് മരിച്ചത്. ഭാര്യ വിജയലക്ഷ്മി വീട്ടിലില്ലാത്ത സമയത്താണ് സംഭവം നടന്നത്. |
ബഹ്റൈനില്‍ ജയിലില്‍ കഴിയുന്നത് 82 ഇന്ത്യക്കാര്‍ Posted: 31 Oct 2014 08:55 PM PDT Image: മനാമ: അഞ്ച് സ്ത്രീകള്‍ ഉള്‍പ്പെടെ 82 ഇന്ത്യക്കാര്‍ വിവിധ കേസുകളിലായി ബഹ്റൈനില്‍ ജയില്‍ശിക്ഷ അനുഭവിക്കുന്നുണ്ടെന്ന് ഇന്ത്യന്‍ എംബസി അധികൃതര്‍ ഓപണ്‍ ഹൗസിന് ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. ഇവരുടെ ക്ഷേമം അന്വേഷിക്കുന്നതിനായി നടത്തിയ ജയിലില്‍ സന്ദര്‍ശനത്തില്‍ പ്രയാസങ്ങള്‍ അനുഭവിക്കുന്നതായി ശ്രദ്ധയില്‍പെട്ടിട്ടില്ല. |
കോഴ ആരോപണം ഗൂഢാലോചനയെന്ന് മാണി Posted: 31 Oct 2014 08:52 PM PDT Image: കോട്ടയം: അടച്ചുപൂട്ടിയ ബാറുകള്‍ തുറക്കുന്നതിനായി കോഴ ആവശ്യപ്പെട്ടെന്ന ആരോപണത്തെ തള്ളി ധനമന്ത്രി കെ.എം മാണി. തനിക്കെതിരെയുണ്ടായ കോഴ ആരോപണത്തില്‍ ഗൂഢാലോചനയുണ്ടെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. ബാറുടമയായ ബിജു രമേശ് ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണ്. ഇതിലൂടെ തന്നെയോ കേരളാ കോണ്‍ഗ്രസിനേയോ നിര്‍വീര്യമാക്കാനുള്ള ശ്രമമാണെങ്കില്‍ അതുനടക്കില്ല. തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്നും മാണി ആവശ്യപ്പെട്ടു. കേരള പിറവി ദിനത്തില്‍ പാലായിലെ വീട്ടില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് ഇതു സംബന്ധിച്ച ഗൂഢാലോചനയുമായി ഏതെങ്കിലും തരത്തിലുള്ള ബന്ധമുണ്ടെന്ന് കരുതുന്നില്ല. അമ്പതുവര്‍ഷത്തെ രാഷ്ട്രീയ ജീവിതത്തിനിടെ ഒരു രൂപപോലും ആരോടും വാങ്ങിയിട്ടില്ല. ഇതുവരെ ഇത്തരത്തിലൊരു ആരോപണം തനിക്കെതിരെ ഉയര്‍ന്നിട്ടില്ല. അതില്‍ ഏതന്വേഷണത്തിനും തയാറാണ്. ആരോപണം ഉന്നയിച്ചവര്‍ തന്നെ അതു തെളിയിക്കണമെന്നും ഇതിനു പിന്നിലെ ചേതോവികാരം എന്തെന്നറിയില്ളെന്നും മാണി കൂട്ടിച്ചേര്‍ത്തു. അടച്ചുപൂട്ടിയ ബാറുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ ധനമന്ത്രി കെ.എം മാണി അഞ്ച് കോടി രൂപ ആവശ്യപ്പെട്ടതായും അതില്‍ ഒരുകോടി രൂപ കൊടുത്തതായും തിരുവനന്തപുരത്തെ ബാര്‍ ഉടമ ബിജു രമേശ് ആരോപിച്ചിരുന്നു. |
ഉംറ സീസണ്‍ നവംബര്‍ 23 മുതല്‍; തീര്‍ഥാടകര്‍ വര്‍ധിക്കും Posted: 31 Oct 2014 08:49 PM PDT Image: ജിദ്ദ: ഈ വര്‍ഷത്തെ ഉംറ സീസണ്‍ നവമ്പര്‍ 23ന് (സഫര്‍ ഒന്നിന്) ആരംഭിക്കുമെന്ന് സൗദി ഹജ്ജ് മന്ത്രാലയം അറിയിച്ചു. ഉംറ വിസയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ കൂടുതല്‍ ശാസ്ത്രീയമാക്കുന്നതിനായി തയാറാക്കിയ പ്രത്യേക ഇ-ട്രാക്ക് പദ്ധതിയും മന്ത്രാലയം പുറത്തുവിട്ടു. ഉംറ സേവനം മെച്ചപ്പെടുത്തുക, തീര്‍ഥാടകരുടെ പോക്കുവരവുകള്‍ ക്രമപ്പെടുത്തുക എന്നിവയും പുതിയ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പരിഷ്കരിച്ച ഇലക്ട്രോണിക് ഉംറ സേവന പദ്ധതികള്‍ ചര്‍ച്ചചെയ്യുന്നതിനായി അടുത്ത വ്യാഴാഴ്ച ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചു. സൗദി ഹജ്ജ് മന്ത്രി ബന്ദര്‍ ഹജ്ജാര്‍ അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ ഉംറ സേവന സ്ഥാപന മേധാവികളും മറ്റു പ്രമുഖരും പങ്കെടുക്കും. ഈ വര്‍ഷത്തെ ഉംറ സീസണില്‍ ഇന്‍റര്‍നാഷണല്‍ ഇലക്ട്രോണിക് നെറ്റ്വര്‍ക്ക് ഉപയോഗപ്പെടുത്തി ഉംറ സേവനവും തീര്‍ഥാടകരുടെ സൗകര്യങ്ങളും പരിഷ്കരിക്കുകയെന്ന ലക്ഷ്യത്തോടെയുള്ളതാണ് പുതിയ പദ്ധതി. |
മലയാളികള്‍ക്കിടയില്‍ പലിശക്കാര്‍ പിടിമുറുക്കുന്നു Posted: 31 Oct 2014 08:35 PM PDT Image: മത്ര: മലയാളി കച്ചവടക്കാര്‍ക്കും സാധാരണക്കാര്‍ക്കുമിടയില്‍ പലിശക്കാര്‍ പിടിമുറുക്കുന്നു. ഒമാനിലെയും നാട്ടിലെയും ഉയരുന്ന ജീവിതച്ചെലവും സാമ്പത്തിക അച്ചടക്കമില്ലായ്മയും മുതലെടുത്താണ് ബ്ളേഡ് പലിശ സംഘങ്ങള്‍ പ്രവര്‍ത്തനം വ്യാപകമാക്കുന്നത്. ചെറുകിട കച്ചവടക്കാരും ചെറിയ ശമ്പളക്കാരുമാണ് ഇവരുടെ പ്രധാന ലക്ഷ്യം. |
ശൈത്യമത്തെുന്നു; ഇനി ടെന്‍റുകളുടെ കാലം Posted: 31 Oct 2014 08:29 PM PDT Image: കുവൈത്ത് സിറ്റി: കുവൈത്തില്‍ ഖൈമകളുടെ (ടെന്‍റുകള്‍) കാലത്തിന് ഇന്ന് തുടക്കമാവും. നവംബര്‍ ഒന്നു മുതല്‍ മാര്‍ച്ച് അവസാനം വരെയാണ് ഇവിടെ ടെന്‍റുകളുടെ കാലമായി കണക്കാക്കുന്നത്. കഠിന ചൂടുകാലം അവസാനിച്ചെങ്കിലും പറയത്തക്ക തണുപ്പിലേക്ക് രാജ്യം വഴിമാറിയിട്ടില്ല. കാലാവസ്ഥാ മാറ്റത്തിന് മുന്നോടിയായുണ്ടാവാറുള്ള മഴ പെയ്തിറങ്ങാന്‍ മടിച്ചുനില്‍ക്കുന്നതുകാരണം തണുപ്പ് എത്തിയിട്ടില്ല. |
ഡല്‍ഹി ഡൈനാമോസും എഫ്.സി ഗോവയും ഇന്ന് ഏറ്റുമുട്ടും Posted: 31 Oct 2014 08:02 PM PDT Image: മഡ്ഗാവ്: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇതുവരെ തോല്‍വി അറിഞ്ഞിട്ടില്ലാത്ത ഡല്‍ഹി ഡൈനാമോസും ജയം നേടാനാകാത്ത എഫ്.സി ഗോവയും ശനിയാഴ്ച ഏറ്റുമുട്ടും. മൂന്നു സമനിലയും ഒരു ജയവുമായി എത്തുന്ന ഡല്‍ഹി, ഗോവയുടെ തട്ടകമായ ഫട്ടോഡ സ്റ്റേഡിയത്തില്‍ ലക്ഷ്യമിടുന്നത് ആദ്യത്തെ എവേ ജയമാണ്. നാലു മത്സരങ്ങളില്‍നിന്ന് ആറു പോയന്‍റുമായി അവര്‍ പോയന്‍റ് ടേബ്ളില്‍ നാലാം സ്ഥാനത്താണ്. |
ഉദ്ധവ് വന്നു; സഖ്യസാധ്യത ഇനിയും അകലെ Posted: 31 Oct 2014 07:29 PM PDT Image: Subtitle: സേനയുമായി ചര്‍ച്ച തുടരുന്നതായി മുഖ്യമന്ത്രി മുംബൈ: ബി.ജെ.പി ദേശീയാധ്യക്ഷന്‍ അമിത്ഷായുടെയും കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയറ്റ്ലിയുടെയും അപേക്ഷയെ തുടര്‍ന്ന് ശിവസേന പ്രസിഡന്‍റ് ഉദ്ധവ് താക്കറെ ആദ്യ ബി.ജെ.പി സര്‍ക്കാറിന്‍െറ സത്യപ്രതിജ്ഞാ ചടങ്ങിന് എത്തിയെങ്കിലും സര്‍ക്കാറിലെ പങ്കാളിത്തം സംബന്ധിച്ച് തീരുമാനമായില്ല. ചടങ്ങിന് എത്തിയെന്ന് കരുതി സഖ്യമാണെന്ന് അര്‍ഥമില്ളെന്നാണ് ബി.ജെ.പി ദേശീയ നേതാവ് ഒ.പി മാഥൂര്‍ പ്രതികരിച്ചത്. ഇതിനിടെ, ശിവസേനയുമായി നേരത്തെ സഖ്യം അവസാനിപ്പിച്ചിരുന്നെങ്കില്‍ പൂര്‍ണ ബഹുമതി നേടാന്‍ പാര്‍ട്ടിക്ക് കഴിയുമായിരുന്നുവെന്ന് ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ രാജ്നാഥ് സിങ് ഭോപാലില്‍ പറഞ്ഞു. അതേസമയം, ശിവസേനയുമായി ചര്‍ച്ച പുരോഗമിക്കുന്നതായി മുഖ്യമന്ത്രിയായി അധികാരമേറ്റ ദേവേന്ദ്ര ഫട്നാവിസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അതിനിടെ, അമിത് ഷായും ഉദ്ധവും തമ്മില്‍ കൂടിക്കാഴ്ചക്ക് കളമൊരുങ്ങിയിട്ടുണ്ട്. ബി.ജെ.പിയുടെ കടുത്ത നിലപാടിനും പാര്‍ട്ടിയിലെ രണ്ട് ഗ്രൂപ്പുകള്‍ക്കുമിടയില്‍ ഉദ്ധവ് വീര്‍പ്പുമുട്ടുകയാണ്. ദിനേന ഉദ്ധവും പാര്‍ട്ടി മുഖപത്രമായ ‘സാമ്ന’യും നിലപാട് മാറ്റുന്നത് സൈനികരുടെ മനോവീര്യം നശിപ്പിക്കുകയും ചെയ്യുന്നതായാണ് പരാതി. ആത്മാഭിമാനം പണയംവെക്കാതെ പ്രതിപക്ഷത്തിരിക്കണമെന്ന് സേനയില്‍ ഒരു പക്ഷം നേതാക്കള്‍ ആവര്‍ത്തിക്കുമ്പോള്‍ ഭരണം വേണമെന്ന് മറുപക്ഷം വാശിപിടിക്കുന്നു. ബി.ജെ.പിയുമായി പൂര്‍ണമായും ഇടഞ്ഞാല്‍ മുംബൈ നഗരസഭാ ഭരണവും സേനക്ക് നഷ്ടപ്പെടുമെന്ന ഭയമാണ് മറ്റൊന്ന്. സേനയെ ഒപ്പം കൂട്ടുന്നുവെങ്കില്‍ മൂന്ന് സേനാ മന്ത്രിമാരെ മുഖ്യമന്ത്രിക്കൊപ്പം സത്യപ്രതിജ്ഞയില്‍ ഉള്‍പെടുത്തണമെന്ന് സേന ആവശ്യപ്പെട്ടിരുന്നു. വിശ്വാസ വോട്ടെടുപ്പില്‍ എന്‍.സി.പിയുടെ സഹായം സ്വീകരിക്കാനാണ് ഫട്നാവിസിന് കിട്ടിയ നിര്‍ദേശമെന്നാണ് സൂചന. |
അടിച്ചു പഠിക്കാനും ഒരു സര്‍വകലാശാല Posted: 31 Oct 2014 07:18 PM PDT Image: സര്‍വകലാശാലാ ഭരണത്തില്‍ ചാന്‍സലറായ ഗവര്‍ണറുടെ ഇടപെടലിനെതിരെ ആദ്യ വെടിപൊട്ടിയത് കാലിക്കറ്റ് സര്‍വകലാശാലയില്‍നിന്നാണ്. ഇടതു അധ്യാപകരുടെ ധര്‍ണയില്‍ മുന്‍ സിന്‍ഡിക്കേറ്റംഗം കൂടിയായ ഡോ. കെ.ടി. ജലീല്‍ എം.എല്‍.എ ആണ് ഗവര്‍ണര്‍രാജ് സംഘ് പരിവാര്‍ അജണ്ടയാണെന്ന് തുറന്നടിച്ചത്. എം.എല്‍.എയുടെ പ്രസംഗം കേട്ട് ഇടത് അധ്യാപകര്‍ നേരെ വിട്ടത് രാജ്ഭവനിലേക്ക്. സര്‍വകലാശാലയിലെ പ്രശ്നങ്ങളില്‍ ചാന്‍സലര്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ് ഇവരും വണ്ടി കയറിയത്. ഗവര്‍ണറുടെ ഇടപെടല്‍ ആവശ്യപ്പെട്ട് നൂറോളം പരാതികള്‍ അയച്ച കാലിക്കറ്റില്‍നിന്നാണ് അതിനെതിരെയും ശബ്ദമുയര്‍ന്നതെന്നത് യാദൃച്ഛികം. കാലിക്കറ്റ് സര്‍വകലാശാലയിലെ പരാതികള്‍ സൂക്ഷിക്കാന്‍ പ്രത്യേകം ഷെല്‍ഫ് വേണ്ട സ്ഥിതിയാണെന്നാണ് ഗവര്‍ണര്‍ ഒരിക്കല്‍ പറഞ്ഞത്. വൈസ് ചാന്‍സലര്‍ ഡോ. എം. അബ്ദുസ്സലാമിനെതിരെയായിരുന്നു പരാതികളിലേറെയും. വിവിധ യൂനിയനുകള്‍ മാത്രമല്ല ഭരണപക്ഷമായ യു.ഡി.എഫ് സിന്‍ഡിക്കേറ്റംഗങ്ങള്‍ വരെ നീണ്ട പരാതിക്കാര്‍. ഇതിനകം 2000ഓളം മൊമ്മോയെങ്കിലും വി.സി നല്‍കിയിട്ടുണ്ട്. പരീക്ഷാഭവനിലും ഭരണകാര്യാലയത്തിലും സി.സി.ടി.വി കാമറകള്‍ സ്ഥാപിച്ചും പഞ്ചിങ് ഏര്‍പ്പെടുത്തിയും നിരീക്ഷണത്തിന് സുരക്ഷാജീവനക്കാരെ നിരത്തിയും വി.സി യൂനിയന്‍ രാജിന്‍െറ കടയ്ക്കലാണ് കത്തിവെച്ചത്. യൂനിയനുകളുടെ അതിപ്രസരം അരങ്ങേറിയ ഒരിടത്തായിരുന്നു വി.സിയുടെ പരിഷ്കാരങ്ങള്‍. സേവനാവകാശ നിയമം നടപ്പാക്കുന്നതിന്‍െറ കരട് ഉത്തരവും ഇറക്കിയതോടെ ഇടത്-വലത് ജീവനക്കാര്‍ സംയുക്ത സമര സമിതിയുണ്ടാക്കി വി.സിക്കെതിരെ രംഗത്തത്തെി. ഒരു വര്‍ഷം കഴിഞ്ഞാലും കൊടുക്കാത്ത ഡിഗ്രി സര്‍ട്ടിഫിക്കറ്റ് പോലുള്ള സേവനത്തിന് മൂന്നുദിവസം നിശ്ചയിച്ചാണ് വി.സി കരട് റിപ്പോര്‍ട്ട് ഇറക്കിയത്. സംയുക്ത സമിതിയുടെ നീക്കം ഫലം കണ്ടു. സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് 45മുതല്‍ 60ദിവസം വരെ ആകാം എന്നാക്കി വി.സി പത്തി താഴ്ത്തി. സിന്‍ഡിക്കേറ്റിന്‍െറ ഉടക്ക് ജീവനക്കാരുമായി അകന്ന വി.സിയെ സിന്‍ഡിക്കേറ്റംഗങ്ങളും കൈയൊഴിഞ്ഞതോടെയാണ് സ്ഥിതി വഷളായത്. എക്സ് ഒഫിഷ്യോ അംഗങ്ങള്‍ ഉള്‍പ്പെടെ 27പേരാണ് കാലിക്കറ്റ് സിന്‍ഡിക്കേറ്റിലുള്ളത്. 10പേരുള്ള മുസ്ലിം ലീഗ് ഭൂരിപക്ഷകക്ഷി. ഏഴുപേര്‍ കോണ്‍ഗ്രസില്‍നിന്ന്. സോഷ്യലിസ്റ്റ് ജനത പ്രതിനിധി ഉള്‍പ്പെടെ യു.ഡി.എഫിന്‍െറ അംഗബലം 18. വെറും മൂന്നുപേരുള്ള സി.പി.എമ്മാണ് പ്രതിപക്ഷം. സിന്‍ഡിക്കേറ്റിലെ ലീഗംഗങ്ങളാണ് വി.സിയുമായി ആദ്യം വേര്‍പിരിയുന്നത്. ലീഗ് സിന്‍ഡിക്കേറ്റംഗങ്ങളെ അപമാനിച്ച ഭരണകാര്യാലയത്തിലെ ജീവനക്കാരിയെ സസ്പെന്‍ഡ് ചെയ്യാന്‍ ഇവര്‍ വി.സിയോട് ആവശ്യപ്പെട്ടു. പിറ്റേന്ന് ജീവനക്കാരിക്ക് സസ്പെന്‍ഷനും കിട്ടി. അനാവശ്യ കാര്യങ്ങള്‍ക്ക് ലീഗിലെ രണ്ട് സിന്‍ഡിക്കേറ്റംഗങ്ങള്‍ നിര്‍ബന്ധിക്കുന്നെന്ന് കാണിച്ച് ജീവനക്കാരിയും രംഗത്തത്തെി. സസ്പെന്‍ഷന്‍ ഉത്തരവ് മരവിപ്പിച്ചു. സിന്‍ഡിക്കേറ്റില്‍ ഭൂരിപക്ഷമുണ്ടെങ്കിലും വലിയ സ്വാധീനമില്ലാത്തതിനാല്‍ നേരത്തേ തന്നെ ലീഗിന് അതൃപ്തിയുണ്ട്. സി.പി.എം യൂനിയന്‍ നേതാവിന്‍െറ സസ്പെന്‍ഷനുമായി ബന്ധപ്പെട്ടാണ് കോണ്‍ഗ്രസ് സിന്‍ഡിക്കേറ്റംഗം അഡ്വ. പി.എം. നിയാസും വി.സിയുമായി ഉടക്കിയത്. മാപ്പ് നല്‍കി ജീവനക്കാരനെ തിരിച്ചെടുക്കാമെന്ന നിയാസിന്‍െറ റിപ്പോര്‍ട്ട് വി.സി നിയമോപദേശത്തിന് വിട്ടു. സിന്‍ഡിക്കേറ്റംഗത്തെ അപമാനിക്കുന്ന നടപടിയാണിതെന്ന് ആരോപിച്ച് ഇദ്ദേഹവും വി.സിക്കെതിരായി. നാല് പേരൊഴികെ സിന്‍ഡിക്കേറ്റിലെ ഭൂരിപക്ഷം പേരും അരയും തലയും മുറുക്കി വി.സിക്കെതിരെ നിലകൊണ്ടു. സിന്‍ഡിക്കേറ്റ് യോഗങ്ങളില്‍ വി.സിയുമായി വാക്കേറ്റവും തെറിവിളികളുമായി. ആഗസ്റ്റ് 18ന് നടന്ന യോഗത്തില്‍ അടിയും പൊട്ടി. സിന്‍ഡിക്കേറ്റംഗങ്ങള്‍ മര്‍ദിച്ചെന്നാരോപിച്ച് വി.സിയും പി.വി.സിയും മെഡിക്കല്‍ കോളജിലും വി.സിയും പി.വി.സിയും മര്‍ദിച്ചെന്നാരോപിച്ച് ലീഗ് സിന്‍ഡിക്കേറ്റംഗം താലൂക്ക് ആശുപത്രിയിലും അഡ്മിറ്റായി. ഉന്നത വിദ്യാഭ്യാസ രംഗത്ത് സംസ്ഥാനത്തിന് നാണക്കേട് ഉണ്ടാക്കിയ ദിനം. രാജ്ഭവന്‍ യാത്രകള്‍ അടിപിടിക്കുശേഷം വി.സിയും സിന്‍ഡിക്കേറ്റംഗങ്ങളും രാജ്ഭവനിലേക്ക് പരാതിക്കെട്ടുമായി യാത്ര തുടങ്ങി. ഭൂരിപക്ഷാഭിപ്രായം മാനിക്കാതെ വി.സി ഒറ്റക്ക് തീരുമാനമെടുക്കുകയാണെന്നും ജനാധിപത്യം പുന$സ്ഥാപിക്കണമെന്നുമാണ് സിന്‍ഡിക്കേറ്റംഗങ്ങള്‍ ഉന്നയിച്ചത്. രാഷ്ട്രീയപാര്‍ട്ടി അംഗങ്ങള്‍ ഭരിക്കാന്‍ അനുവദിക്കുന്നില്ളെന്നും ചട്ടപ്രകാരമല്ലാത്തത് നിര്‍ബന്ധിക്കുകയാണെന്നും വി.സിയും ഗവര്‍ണറോട് പറഞ്ഞു. ജനാധിപത്യം നടപ്പാക്കി ഭൂരിപക്ഷ അഭിപ്രായം കണക്കിലെടുത്ത് തീരുമാനമെടുക്കണമെന്ന് വി.സിയോട് ചാന്‍സലര്‍ നിര്‍ദേശിച്ചു. ചട്ടവിരുദ്ധമാണെങ്കില്‍ ചാന്‍സലറെ അറിയിക്കണമെന്നും നിര്‍ദേശിച്ചു. വിവാദമായ രണ്ട് സിന്‍ഡിക്കേറ്റ് യോഗങ്ങളുടെ മിനുട്സ് ഭൂരിപക്ഷാഭിപ്രായം മാനിച്ച് അംഗീകരിക്കാനും ചാന്‍സലര്‍ ഉത്തരവിട്ടു. വി.സിക്കെതിരായ യുദ്ധത്തില്‍ സിന്‍ഡിക്കേറ്റംഗങ്ങളുടെ ആദ്യജയമായിരുന്നു ഇത്. വി.സിയുണ്ടോ കീഴടങ്ങുന്നു. ഭൂരിപക്ഷാഭിപ്രായം മാനിച്ച് സിന്‍ഡിക്കേറ്റ് അജണ്ടകള്‍ പാസാക്കി. ഇഷ്ടമില്ലാത്ത കാര്യങ്ങളില്‍ വി.സിയും പി.വി.സിയും വിയോജിപ്പ് രേഖപ്പെടുത്തി. പഠിപ്പിന് അവധി, പടലപ്പിണക്കം ഉഷാര്‍ വി.സിയുടെ നിലപാടിനെതിരെ നിസ്സഹകരണ സമരമാണ് ജീവനക്കാര്‍ കൈക്കൊണ്ടത്. ഭൂരിപക്ഷം ഇടത് ജീവനക്കാര്‍ ഭരണത്തില്‍ വി.സിയെ സഹായിച്ചതേയില്ല. കോണ്‍ഗ്രസ്, ലീഗ് സംഘടനകളും ഒപ്പം ചേര്‍ന്നതോടെ സര്‍വകലാശാലാ ജോലി വഴിപാടായി. നോര്‍ക്ക പോലുള്ള ഏജന്‍സികളില്‍നിന്ന് സര്‍വകലാശാലയിലത്തെുന്ന സര്‍ട്ടിഫിക്കറ്റ് പരിശോധനയും മുടങ്ങി. 2014ല്‍ ഫലം പ്രസിദ്ധീകരിച്ച പരീക്ഷകളുടെ സര്‍ട്ടിഫിക്കറ്റ് തയാറാക്കലും നിലച്ചു. ഹോസ്റ്റല്‍ സമരം കായിക വിഭാഗം സ്വാശ്രയ വിദ്യാര്‍ഥികളെ പുരുഷ ഹോസ്റ്റലില്‍ പ്രവേശിപ്പിക്കരുതെന്നാവശ്യപ്പെട്ടാണ് എസ്.എഫ്.ഐ കാമ്പസില്‍ സമരം തുടങ്ങിയത്. (തുടരും) |
Posted: 31 Oct 2014 07:02 PM PDT Image: ഫലസ്തീന്‍ സ്റ്റേറ്റിനെ ഒൗദ്യോഗികമായി അംഗീകരിക്കുക വഴി പശ്ചിമ യൂറോപ്യന്‍ രാജ്യമായ സ്വീഡന്‍ അതിന്‍െറ വിദേശകാര്യ മന്ത്രി മാര്‍ഗറ്റ് വാള്‍സ്ട്രോം പ്രത്യാശ പ്രകടിപ്പിച്ചപോലെ, മറ്റുള്ളവര്‍ക്ക് വഴി കാണിക്കുകയാണ് ചെയ്തിരിക്കുന്നത്. കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളായ ബള്‍ഗേറിയ, സൈപ്രസ്, ചെക് റിപ്പബ്ളിക്, ഹംഗറി, മാള്‍ട്ട, പോളണ്ട്, റുമേനിയ എന്നിവ നേരത്തേതന്നെ ഫലസ്തീന്‍ സ്റ്റേറ്റിനെ അംഗീകരിച്ചിരുന്നെങ്കിലും പശ്ചിമ യൂറോപ്പിലെ ഇ.യു അംഗമായ ഒരു രാഷ്ട്രവും അതിന് ധൈര്യപ്പെട്ടിരുന്നില്ല. പൂര്‍വ യൂറോപ്യന്‍ രാജ്യങ്ങളില്‍ മിക്കതും മുന്‍ കമ്യൂണിസ്റ്റ് രാഷ്ട്രങ്ങളാണല്ളോ. പശ്ചിമ യൂറോപ്പ് പൊതുവെ ഇസ്രായേലിനെയും അമേരിക്കയെയും ഭയപ്പെടുന്നതാണ് കാരണമെന്ന് മനസ്സിലാക്കാന്‍ പ്രയാസമില്ല. അല്ളെങ്കില്‍ ഇസ്രായേലിന്‍െറയും അമേരിക്കയുടെയും കടുത്ത എതിര്‍പ്പിനെ മറികടന്ന് ഐക്യരാഷ്ട്ര സഭയുടെ നിരീക്ഷക രാഷ്ട്രപദവി ഫലസ്തീനിന് നല്‍കുന്നതിനെ പിന്താങ്ങിയവരാണ് മിക്ക യൂറോപ്യന്‍ രാജ്യങ്ങളും. സ്വീഡന്‍െറ തീരുമാനം പ്രഖ്യാപിക്കപ്പെടേണ്ട താമസം അതിനെ ശക്തിയായി തള്ളിപ്പറഞ്ഞ ഇസ്രായേല്‍ ഫലസ്തീന്‍ തീവ്രവാദികളെയും തിരസ്കാരികളെയും സഹായിക്കാന്‍ മാത്രമേ അതുതകൂ എന്നാണ് പ്രതികരിച്ചിരിക്കുന്നത്. ഫലസ്തീന്‍കാരും ഇസ്രായേലും തമ്മിലെ കൂടിയാലോചനകളിലൂടെ മാത്രമേ ഫലസ്തീന്‍ സ്റ്റേറ്റ് യാഥാര്‍ഥ്യമാവൂ എന്നതാണ് ഇസ്രായേലിന്‍െറ എപ്പോഴത്തെയും നിലപാട് എന്നാവര്‍ത്തിക്കാനും സയണിസ്റ്റ് രാജ്യം മറന്നിട്ടില്ല! അമേരിക്കയുടെ കാര്‍മികത്വത്തില്‍ ഇസ്രായേല്‍ പ്രധാനമന്ത്രിയും ഫലസ്തീന്‍ നേതാവ് യാസിര്‍ അറഫാത്തും ഒപ്പുവെച്ച ഓസ്ലോ കരാര്‍ നടപ്പാക്കാന്‍ നാളിതുവരെ ഇസ്രായേല്‍ നേരിയ സന്നദ്ധതയെങ്കിലും പ്രകടിപ്പിച്ചിരുന്നെങ്കില്‍ ചര്‍ച്ചകളിലൂടെ പരിഹാരം എന്ന ആശയത്തിന് ഒരല്‍പം വിശ്വാസ്യത ലഭിച്ചേനേ. ഇസ്രായേലിന്‍െറ എല്ലാ ധിക്കാരങ്ങള്‍ക്കും മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും പൂര്‍ണ സംരക്ഷണം നല്‍കുന്ന അമേരിക്കതന്നെ മുന്‍കൈയെടുത്ത് നിരവധി തവണ ഇരുകക്ഷികളെയും സംഭാഷണത്തിന്‍െറ മേശക്കരികിലേക്ക് കൊണ്ടുവന്നിട്ടും ആരുടെ ദുശ്ശാഠ്യം മൂലമാണ് അവയൊക്കെയും വിഫലമായതെന്ന് ലോകത്തിന് അസ്സലായറിയാം. ഓസ്ലോ കരാറിലെ മുഖ്യമായ ഒരിനം കിഴക്കന്‍ ജറൂസലമില്‍ ഇനിമേല്‍ ജൂത കോളനികള്‍ സ്ഥാപിക്കരുതെന്നുള്ളതാണ്. കാരണം, ഈസ്റ്റ് ജറൂസലം ഉള്‍പ്പെടെ 13 ച. കിലോമീറ്റര്‍ മാത്രമാണ് ഫലസ്തീന്‍ സ്റ്റേറ്റിന് ജൂതരാഷ്ട്രം കനിഞ്ഞുനല്‍കാമെന്നേറ്റിരിക്കുന്ന ഭൂപ്രദേശം. കരാറിനും യു.എന്നിന്‍െറ ആവര്‍ത്തിച്ചുള്ള ശാസനകള്‍ക്കും പുല്ലുവില കല്‍പിക്കാതെ ആയിരക്കണക്കില്‍ ജൂത സെറ്റില്‍മെന്‍റുകളാണ് വര്‍ഷംതോറും ജോര്‍ഡന്‍ നദിയുടെ പടിഞ്ഞാറേ കരയില്‍ ഇസ്രായേല്‍ നിര്‍മിച്ചുകൊണ്ടിരിക്കുന്നത്. ഏറ്റവുമൊടുവിലും ആയിരം പാര്‍പ്പിടങ്ങള്‍ നിര്‍മിക്കാന്‍ പോവുകയാണെന്ന് പ്രധാനമന്ത്രി നെതന്യാഹു പ്രഖ്യാപിച്ചുകഴിഞ്ഞു. ഇതിനര്‍ഥം അവസാനത്തെ ഫലസ്തീന്‍കാരനെയും തങ്ങളുടേതെന്ന് ഇസ്രായേല്‍ അവകാശപ്പെടുന്ന ഭൂപ്രദേശത്തുനിന്ന് പുറംതള്ളിക്കൊണ്ട് പ്രശ്നം അവസാനിപ്പിക്കാനാണ് സയണിസ്റ്റുകള്‍ തീരുമാനിച്ചിരിക്കുന്നത് എന്നാണ്. അതോടൊപ്പം, ആഗോള മുസ്ലിംകളുടെ ആദ്യ ഖിബ്ലയും പുണ്യഗേഹവുമായ മസ്ജിദുല്‍ അഖ്സായില്‍ തങ്ങള്‍ക്കും ആരാധിക്കാന്‍ അവസരവും അനുവാദവും ആവശ്യപ്പെട്ട് ജൂത തീവ്രവാദികള്‍ രംഗത്തിറങ്ങുകകൂടി ചെയ്തിരിക്കുന്നു. നീതിക്കോ മര്യാദക്കോ ചേരാത്ത ഈയാവശ്യത്തിനായി പ്രക്ഷോഭത്തിനിറങ്ങിയ ജൂത പുരോഹിതന്‍ യെഹൂദ ഗ്ളിക്കിന് കഴിഞ്ഞ ദിവസം വെടിയേറ്റതിനെ തുടര്‍ന്ന് ഇസ്രായേല്‍ സൈന്യം ഒരു ഫലസ്തീന്‍ യുവാവിനെ വീട്ടില്‍ കയറി വെടിവെച്ചുകൊന്നിരിക്കുകയാണ്. പുറമെ, ഫലസ്തീന്‍ നിവാസികളുടെ കടുത്ത പ്രതിഷേധം അവഗണിച്ച് മസ്ജിദുല്‍ അഖ്സ അടച്ചിടുക കൂടി ചെയ്തിരിക്കുന്നു ഇസ്രായേല്‍ സര്‍ക്കാര്‍. ഇതൊക്കെയാണ് ചര്‍ച്ചകളിലൂടെ പ്രശ്നം പരിഹരിക്കുന്ന രീതി! |
നല്ല വാക്കോതുവാന്‍ ത്രാണിയുണ്ടാകണം Posted: 31 Oct 2014 06:59 PM PDT Image: Subtitle: ഇന്ന് കേരളപ്പിറവി ദിനം. ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനം രൂപവത്കരിച്ചിട്ട് അരനൂറ്റാണ്ടിലേറെ പിന്നിട്ടപ്പോഴും നാം ഭാഷാപരമായി വളര്‍ച്ച നേടിയോ? കേരളീയന് മലയാളത്തിലൂടെ എത്താവുന്ന ഉയരം മറ്റൊരു ഭാഷയിലൂടെയും എത്താവതല്ല. ഭാവുകത്വമുള്ള മലയാളിക്ക് ആശാനോളം വരില്ല ടെന്നിസനും ബ്രൗണിങ്ങും കീറ്റ്സും. മലയാളിയുടെ ഭാഷാപരമായ പരാധീനതകളെക്കുറിച്ച് ചില ആലോചനകള്‍ ആദ്യത്തെ ഇരുട്ടിനെ (chaos) ജയിക്കാന്‍ മനുഷ്യനെ തുണച്ചത് മാതൃഭാഷയാണ്. ആദ്യ ഇരുട്ട് തരണം ചെയ്യാന്‍ ശിശുവിനെ തുണച്ചത് മാതാവുച്ചരിച്ച ഭാഷയായതിനാല്‍ അത് ‘മാതൃ’ഭാഷയായി. അമ്മയില്ലാത്ത കുഞ്ഞിന് അച്ഛനോ മാതൃപിതൃ സഹോദരിമാരിലാരെങ്കിലുമോ സഹോദരിയോ അമ്മയെ അനുകരിച്ചുകൊണ്ടാണ് ഈ ‘രക്ഷ’ നല്‍കുന്നത് എന്നതിനാലും പില്‍ക്കാലത്ത് നാമാര്‍ജിക്കുന്ന ഭാഷകളുടെയെല്ലാം അമ്മയായതിനാലും അത് ‘മാതൃഭാഷ’. ഗര്‍ഭസ്ഥ ശിശുവിനോട് കൊഞ്ചുന്ന അമ്മ അതിന് ‘സംസാര’ത്തിലെ വഴികള്‍ പരിചയപ്പെടുത്തുകയുമാണ്. അന്ധയും ബധിരയും മൂകയുമായ ഹെലന്‍ കെല്ലര്‍ ഭാഷ സ്വായത്തമാക്കിയ നിമിഷം അനുഭവിച്ച പ്രബുദ്ധത (enlightenment) ക്രമേണ പലപ്പോഴായി അത്ര അമ്പരപ്പോടെയല്ളെങ്കിലും അനുഭവിക്കുന്ന കാതും കണ്ണും നാവുമെല്ലാമുള്ള ഒരു സാമാന്യ ശിശു. ഭാഷ കൈവരിച്ചതോടെ താന്‍ അന്ധയോ ബധിരയോ മൂകയോ അല്ലാതായിത്തീര്‍ന്നെന്ന് ഹെലന്‍ കെല്ലര്‍ പറയുന്നു. സാമാന്യശിശു കണ്ണുതുറന്നിരിക്കുന്നുവെങ്കിലും അര്‍ഥവത്തായി കാണുന്നത് (നോക്കല്‍ അറിയലായി - ലുക്കിങ് സീയിങ്ങായി - മാറുന്നത്), കാതു തുറന്നിരിക്കുന്നുവെങ്കിലും അര്‍ഥവത്തായി കേള്‍ക്കുന്നത് സ്വായത്തമാക്കുന്ന ഭാഷയുടെ പരിധിക്കനുസരിച്ചാണ്. ബാല്യം സാക്ഷാത്കാരങ്ങളുടെ ഒരുത്സവ കാലം ആണ്. (സാക്ഷാത്കാരമെന്നാലോ മൗലികമായും ഭാഷാ സാക്ഷാത്കാരം തന്നെ. വഴങ്ങിയില്ല എന്നതിന് ഭാഷയായില്ല എന്നും പറയാം). ബാല്യം ആനന്ദകരമാവുന്നതിനുള്ള കാരണം അവള്‍/അവന്‍ അന്യവല്‍കരണം സംഭവിക്കുന്നതിനു മുമ്പുള്ള ഭാഷയില്‍ (സൂചകവും സൂചിതവും രണ്ടല്ലാത്ത ബോര്‍ഹസ് പറയുമ്പോലെ ഇടിയും അതിന്‍െറ ദേവതയും രണ്ടല്ലാത്ത ഭാഷയില്‍) സംവദിക്കുന്നതിനാലാണ്. സാക്ഷാത്കാരങ്ങളുടെ മാധ്യമമായ ‘മാതൃഭാഷ’യാണ് അവരുടെ മാധ്യമം എന്നതിനാലാണ്. (‘ബാല്യകാലസഖിയുടെ’ ആദ്യധ്യായങ്ങളുടെ സൗന്ദര്യമുള്ള ഒരു കൃതിയും മലയാളത്തില്‍ ഞാന്‍ വായിച്ചിട്ടില്ല, കാരണം മറ്റൊന്നല്ല). ശബ്ദം അര്‍ഥമുള്ള പദങ്ങളായി മാറുന്നതും കാഴ്ചകള്‍ പദാര്‍ഥങ്ങളായി മാറുന്നതും ഈ മാധ്യമത്തിന്‍െറ തുണയാല്‍. ഒരു ഈസോപ് കഥയില്‍ നേത്രരോഗം വന്ന് അന്ധയായിത്തീര്‍ന്ന ഒരുവള്‍ ചികിത്സക്ക് വിധേയയാവുന്നു. പൂര്‍ണമായി കാഴ്ച തിരിച്ചു കിട്ടിയാലേ പ്രതിഫലം തരൂ എന്ന ഉടമ്പടിയില്‍. ചികിത്സ കഴിഞ്ഞുപോവുമ്പോള്‍ വൈദ്യന്‍ നിത്യവും ഓരോ വിശിഷ്ട വസ്തു ആ വീട്ടില്‍നിന്ന് കടത്തുന്നു. പൂര്‍ണമായി കാഴ്ച തിരിച്ചുകിട്ടിയപ്പോള്‍ അവള്‍ പ്രതിഫലം നല്‍കാന്‍ വിസമ്മതിച്ചു. കേസ് കോടതിയിലത്തെി. അവള്‍ പറഞ്ഞു. മുമ്പ് കാഴ്ചയുണ്ടായിരുന്നപ്പോള്‍ ഞാന്‍ കണ്ടിരുന്നതൊന്നും ഇപ്പോള്‍ കാണാനാവുന്നില്ല. മുമ്പ് കണ്ടിരുന്നതെല്ലാം കാണാന്‍ കഴിയുമ്പോഴല്ളേ കാഴ്ച തിരിച്ചുകിട്ടിയെന്ന് പറയാനാവൂ. കാണുന്ന വസ്തുക്കളുടെ തിരിച്ചറിവല്ളേ കാഴ്ച. ഭാഷാസ്വാധീനമില്ലാത്ത ഒരുവള്‍ കാണുന്നെങ്കിലും കാണാത്ത, കേള്‍ക്കുന്നെങ്കിലും കേള്‍ക്കാത്ത പറയുന്നെങ്കിലും പറയാത്ത ഒരാള്‍. മനുഷ്യശിശു നാനാവിധത്തില്‍ വളരുന്നു; ഭാഷയിലൂടെ. പാദവും പദവും മാറിപ്പോവുന്നതില്‍ ചിലപ്പോള്‍ ഒൗചിത്യമുണ്ട്. ഭാഷയാണ് മനുഷ്യന്‍െറ അതിര്‍ത്തി എന്ന് പറയുന്നു വിന്‍ഗിന്‍സ്റ്റിന്‍. മാതൃഭാഷയിലാണ് ഈ അതിര്‍ത്തിക്കല്ലുകള്‍ നാട്ടിയിട്ടുള്ളത്. കേരളീയന് മലയാളത്തിലൂടെ എത്താവുന്ന ഉയരം മറ്റൊരു ഭാഷയിലൂടെയും എത്താവതല്ല. ഭാവുകത്വമുള്ള ഒരു മലയാളിക്ക് ആശാനോളം വരില്ല ടെന്നിസനോ ബ്രൗണിങ്ങോ കീറ്റ് സോ? (ഒരിംഗ്ളീഷുകാരന് അതുമറിച്ചാവും. കവിതയുടെ മാധ്യമം ഏതെങ്കിലും ഭാഷയാവുക വയ്യ. മാതൃഭാഷയിലേ നാനാവിതാനങ്ങളുള്ള അനുഭവം ആവിഷ്കരിക്കപ്പെടൂ. കവിതയാണ് മാതൃഭാഷ എന്നൊരു സഹൃദയന്‍ പറയുന്നുവെങ്കില്‍ അതില്‍ ഈ കാരണവുമുണ്ടാവും). തത്ത്വചിന്തയോ ശാസ്ത്രസാങ്കേതിക വിചാരങ്ങളോ കേരളീയര്‍ അവ്യക്തഭാഷയില്‍ ആവിഷ്കരിക്കുന്നുവെങ്കില്‍ മാതൃഭാഷയതിനുള്ള ഉപസ്ഥിതി നേടാത്തതിനാല്‍. (മാതൃഭാഷയെ പുഷ്ടിപ്പെടുത്തി വരും തലമുറയെ ഏത് നൂലാമാലയും ആവിഷ്കരിക്കാനുള്ള പദകോശം നേടിക്കൊടുക്കാന്‍ ശ്രമിക്കുകയായിരുന്നു ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടും മലയാള സര്‍വകലാശാലയും സാഹിത്യ അക്കാദമിയും സാംസ്കാരികവകുപ്പും ചെയ്യേണ്ടിയിരുന്നത്. ഇപ്പോഴത്തെ നിലയില്‍ കട്ടിലിനടിയില്‍ ഫുട്ബാള്‍ കളിക്കുന്ന കുട്ടികള്‍ക്കുള്ള ‘ഇടമേ’ മലയാളഭാഷയില്‍ നമുക്കുള്ളൂ. ഒരിക്കല്‍ ശ്രീനാരായണഗുരുവും പിന്നൊരിക്കല്‍ എം. ഗോവിന്ദനും സമീപകാലത്ത് നിസ്സാര്‍ അഹമ്മദും അഗാധമായ ചിന്തകള്‍ മലയാളത്തില്‍ ആവിഷ്കരിക്കാനുള്ള ശ്രമം നടത്തിയിരുന്നു.പക്ഷേ അതിനൊക്കെ പിന്തുണ നല്‍കേണ്ട സ്ഥാപനങ്ങള്‍ അനര്‍ഹര്‍ക്ക് ‘ഇടം’ നല്‍കാന്‍ മത്സരിച്ച് ‘ഇട’മെന്നാല്‍ കേവലമായ ഇടമാക്കി ചുരുക്കി) അന്യഭാഷ നമ്മെ ഒരു ‘തുടക്കമേ’ ആക്കൂ. മാതൃഭാഷ നമ്മെ ഒരു തുടര്‍ച്ചയാക്കുന്നു. കേരളത്തില്‍ അനവധി തുടങ്ങള്‍. തുടര്‍ച്ചകള്‍ നന്നെക്കുറച്ച്. ദേശത്തെക്കാള്‍ വലിയ ‘തന്മ’യാണ് ഭാഷ. കേരളത്തിലൊരിടത്ത് രണ്ട് സെന്‍റ് സ്ഥലം വാങ്ങി, നികുതിയടച്ച്, വോട്ടേഴ്സ് ലിസ്റ്റില്‍ പേരും ചേര്‍ത്താല്‍ ഒരാള്‍ക്ക് കേരളീയനാകാം. മലയാളിയാവാനാവില്ല. മലയാളിയും മലയാളിയും തമ്മില്‍ പങ്കിടുന്ന ലോകങ്ങള്‍ കേരളീയനും കേരളീയനും തമ്മില്‍ സാധ്യമല്ല. ഐക്യകേരള പ്രസ്ഥാനം പക്ഷേ ദേശമാണ് ഭാഷയെക്കാള്‍ വലിയ തന്മയെന്ന് തെറ്റിദ്ധരിച്ചു. ‘മലയാളം’ എന്ന പേര് ഈ നാടിന് നല്‍കുന്നതിന് പകരം ‘കേരളം’ എന്ന പേര് നല്‍കി. (ദാരിദ്ര്യം കൊണ്ടായിരിക്കണം, വിശപ്പ് കൊണ്ടായിരിക്കണം,അപ്പം കൊണ്ടുമാത്രം ജീവിക്കാം എന്ന ഊറ്റം കൊണ്ടായിരിക്കണം). കേരളത്തിന് ചുരുങ്ങിയ വിസ്തൃതിയേയുള്ളൂ. ‘മലയാള’ത്തിന് അനന്തമായ വിസ്തൃതി. ‘ മലയാളം നമ്മുടെ മാതൃഭൂമി’ എന്ന ഭാവുകത്വമുള്ള ശീര്‍ഷകമാകുമായിരുന്നു അങ്ങനെയെങ്കില്‍ ഇ.എം.എസിന്‍െറ പുസ്തക ശീര്‍ഷകം.(‘കേരളം മലയാളികളുടെ മാതൃഭൂമി’ എന്നൊരു വിസംവദിക്കുന്ന ശീര്‍ഷകമാണിപ്പോഴത്.) ‘ഭാഷ’ എന്ന വലിയ ‘തന്മ’ നമ്മെ വളര്‍ത്തുകയും ഉയര്‍ത്തുകയും ചെയ്യുമായിരുന്നു. ‘മലയാള’ മായിരുന്നു നമ്മുടെ നാടിന്‍െറ പേരെങ്കില്‍ ഇക്കാലമാവുമ്പോഴേക്കും കേരളീയരുടെ ജീവിതത്തിന്‍െറ ഭാഷ മാതൃഭാഷയാകുമായിരുന്നു. (കോടതി ഭാഷയും ഭരണ ഭാഷയുമെല്ലാം മലയാളമാക്കീ നാം എന്നൊക്കെ വമ്പ് പറയാമെങ്കിലും ഈ ഭാഷകള്‍ ‘ഇംഗ്ളീഷിനെക്കാള്‍’ അന്യവല്‍കരണം സംഭവിച്ച പരിഭാഷാ ഭാഷകള്‍. ഉളുത്തുകയറും അതിലെന്തെങ്കിലും എഴുതുമ്പോള്‍. ലജ്ജകൊണ്ട് കുനിഞ്ഞു പോവും അതിലെന്തെങ്കിലും പറയുമ്പോള്‍) പഠന മാധ്യമം മാതൃഭാഷയല്ലാത്തൊരു കുട്ടിയോട് അനുകമ്പ തോന്നുമായിരുന്നു അങ്ങനെയെങ്കില്‍. മാതൃഭാഷയാണ് ഭൂമിയിലെ ഏറ്റവും വലിയ ഭാഷ, അതില്‍ പഠിക്കാന്‍ ഭാഗ്യമില്ലാതെ പോകുന്ന പാവം പണക്കാരോടുള്ള പുച്ഛം കൊണ്ട് നാം കുഴങ്ങുമായിരുന്നു. ഒരു പക്ഷേ അതിനും യുക്തിയുണ്ടായിരിക്കാം. അറിയുന്ന ഭാഷയില്‍ വിഷയങ്ങള്‍ പഠിക്കുന്നതിനു പകരം അറിയാത്ത ഭാഷയില്‍ വിഷയങ്ങള്‍ പഠിക്കുന്ന കുട്ടികള്‍ക്ക് ഭാവിയില്‍ അന്യവത്കരണത്തിന്‍െറ അസ്വസ്ഥത തോന്നില്ലായിരിക്കാം. എങ്കിലും ചോദിക്കട്ടെ, നമ്മുടെ മാതൃഭാഷ ആരുടെ മാതൃഭാഷയാണ്? പാഠപുസ്തകങ്ങളും പ്രബന്ധങ്ങളും പത്രങ്ങളും ചാനലുകളും പ്രഭാഷണങ്ങളും ആരുടെ ഭാഷയിലാണ് സംസാരിക്കുന്നത്? ശബ്ദതാരാവലി ആരുടെ മാത്രം പദനക്ഷത്രങ്ങളെയാണ് ഉള്‍ക്കൊള്ളുന്നത്? ആദിവാസികളുടെ, ദലിതരുടെ പദങ്ങള്‍ എത്രയുണ്ട് നമ്മുടെ നിഘണ്ടുക്കളില്‍? സവര്‍ണന് സവര്‍ണനായതില്‍ അഭിമാനം തോന്നിക്കുന്ന,അയാളുടേതല്ലാത്ത മറ്റെല്ലാ പദങ്ങളും അപരിഷ്കൃതമാക്കുന്ന അവസ്ഥ നിരന്തരം സൃഷ്ടിക്കുകയല്ളേ ഒരു പക്ഷേ സര്‍ഗാത്മ സാഹിത്യം ഒഴിച്ചുള്ള നമ്മുടെ ഭാഷാ സന്ദര്‍ഭങ്ങളെല്ലാം. ടെലിവിഷനോ കമ്പ്യൂട്ടറോ മൊബൈലോ ഇന്നോളം മലയാളമായോ? ക്ളച്ചിന് ‘പിടി’ എന്ന പദം ഉപയോഗിച്ചിരുന്നെങ്കില്‍ എത്ര പെട്ടെന്ന് മലയാളി സവാരി (ഡ്രൈവിങ്) പഠിക്കുമായിരുന്നു! ഒരു വൈദേശിക പദത്തിന്‍െറ തുല്യമായ പദം സൃഷ്ടിക്കാന്‍ സംസ്കൃതപദകോശം സൂക്ഷിച്ച കലവറ മുറിയിലേക്ക് നാം പായുന്നതെന്തിന്? നാട്ടുഭാഷയില്‍ നിന്നൊരു പദം സ്വീകരിക്കാനോ, നാട്ടുഭാഷയുടെ താളമുള്ളൊരു ശബ്ദം ‘അഭിധ’യാക്കി കൈക്കൊള്ളാനോ നാം ശ്രമിക്കാത്തതെന്ത്? മണ്ണെണ്ണ, തീപ്പെട്ടി, തീവണ്ടി എല്ലാം രചിച്ച മനസ്സ് പിന്നീടെന്തേ പുതിയൊരധമബോധത്താല്‍ ഒളിവിലായി? പ്രശസ്തനായ ഒരു വിദേശിയോ ക്രിക്കറ്റ് ചലച്ചിത്രതാരമോ, പ്രധാനമന്ത്രിയോ കാണാതെ ഉരുവിട്ട് പഠിച്ച ഒരു മലയാളപദം ഉച്ചരിക്കുമ്പോള്‍ എന്തൊരു കൈയടിയാണ് നമ്മുടെ സമ്മേളന ഹാളുകളില്‍. എന്‍െറ ഭാഷയില്‍ എന്നോട് സംസാരിക്കുന്നവരോട് എനിക്കെത്ര മമതയാണ്. ‘പാര്‍ക്കലാം’ എന്നൊരു തമിഴ് പദം കൊണ്ട് ഉത്തരേന്ത്യന്‍ അധികാരശക്തിയെ നിലക്കുനിര്‍ത്തിയ കാമരാജ് തമിഴര്‍ക്ക് എത്രമാത്രം പ്രിയങ്കരനായി എന്ന് നാം കണ്ടതല്ളേ? യു.എന്നില്‍ ഹിന്ദിയില്‍ സംസാരിക്കുമ്പോള്‍ നാടിന്‍െറ ഭാഷ എന്ന് തലയുയര്‍ത്തുന്നു നാം. മാതൃഭാഷയില്‍ നിന്നൊരു പദം നിഘണ്ടുവില്‍ കാണുന്ന ദിവസം, ഒൗദ്യോഗിക ഭാഷയില്‍ കാണുന്ന ദിവസം ഒരാദിവാസി അനുഭവിക്കുന്ന സ്വാതന്ത്ര്യത്തിന്‍െറ വ്യാപ്തി നാം തിരിച്ചറിയേണ്ടതല്ളേ? ഒരു പണിയന് ദ്വിഭാഷിയെവെച്ച് വി.ജെ.ടി ഹാളില്‍ സംസാരിക്കാവുന്ന നാള്‍ എന്ന് വരും? ദരിദ്രരില്‍ ദരിദ്രനായവന് എന്‍െറ പ്രവൃത്തി എങ്ങനെ പ്രയോജനപ്പെടും എന്ന ഉത്കണ്ഠ എന്നെ നയിക്കേണമേ എന്ന ഗന്ധിയന്‍ പ്രാര്‍ഥന ഭാഷയുടെ കാര്യത്തില്‍ വിവര്‍ത്തനം ചെയ്താല്‍ ഇങ്ങനെയായിരിക്കും. സകലര്‍ക്കും സുഗ്രഹമാകുന്ന ലളിതമായ ഭാഷയില്‍ ഏറ്റവും സങ്കീര്‍ണമായ കാര്യങ്ങളും പറയാവുന്ന വിധം എന്‍െറ ഭാഷ മാറേണമേ. മറ്റുള്ളവര്‍ക്ക് അപ്രാപ്യമായതുകൊണ്ട് മാത്രം മൂല്യം വര്‍ധിച്ച ഉപായങ്ങളുള്ള ഒരു ഹിംസാത്മകലോകത്താണ് നാം. അതില്‍നിന്ന് പുറത്തുകടക്കാന്‍ ഭാഷ അതിന്‍െറ ഹിംസാസ്മകത വെടിയണം. പൂന്താനവും നാരായണ ഗുരുവും എം. ഗോവിന്ദനും ആറ്റൂര്‍ രവിവര്‍മയുമെല്ലാം നമ്മുടെ മുന്നിലുണ്ട്. ബാല്യകാലസഖിയില്‍നിന്ന് പാത്തുമ്മയുടെ ആടിലേക്ക് ബഷീര്‍ സഞ്ചരിച്ചത് ഈ ഗാന്ധിയന്‍ വഴിയിലൂടെയായിരുന്നു. ആരും സഞ്ചരിക്കാത്തതിനാല്‍ കളകയറി ഇപ്പോഴാ വഴിയില്‍. നാലാളെ കണ്ടാല്‍ നാം ഇംഗ്ളീഷിലോ സംസ്കൃതത്തിലോ വാലാട്ടും. ചൊറിയും ചിരങ്ങുംപോലുള്ള ഇംഗ്ളീഷ് നാമങ്ങള്‍ അപരിചിതമായ പത്രാസില്ലാത്ത രോഗങ്ങള്‍ മലയാളികള്‍ ഡോക്ടര്‍മാരോട് പറയാറില്ല. പരിഷ്കാരത്തിനുവേണ്ടി ചിലതൊക്കെ നാം പിന്നിലൊളിച്ചുവെക്കും. മോരിന്‍െറ ഇംഗ്ളീഷ് പര്യായമെന്താണ് എന്ന് ചോദിച്ച് വി.കെ. എന്നിന്‍െറ ഹാജ്യാര്‍ കളിയാക്കിയ പത്രാസ് നാം കൈവിടില്ല. എനിക്ക് ഇംഗ്ളീഷ് അറിയാം എന്ന പരാധീനതയുമുണ്ട് എന്ന് മറ്റൊരു വി.കെ.എന്‍ കഥാപാത്രം. പരിരക്ഷ കിട്ടാത്തതുകൊണ്ട് ദുര്‍ബലമായ മാതൃഭാഷയില്‍ പറയാതെ ഇംഗ്ളീഷിലോ സംസ്കൃതത്തിലോ പറയുന്നത് പരാധീനത തന്നെയല്ളേ? |
കേരളപ്പിറവിയില്‍ കേരളകുമാറിന് റിട്ട. ജീവിതം Posted: 31 Oct 2014 06:44 PM PDT Image: കോട്ടയം: കേരളപ്പിറവി ദിനത്തില്‍ ജനനം. കേരളപ്പിറവിയുടെ 58ാം പിറന്നാള്‍ത്തലേന്ന് സര്‍വീസില്‍നിന്ന് വിരമിക്കല്‍. പേര് കേരളകുമാര്‍. പൂഞ്ഞാര്‍ ചിത്തിരയില്‍ എ.ആര്‍. കേരളകുമാര്‍ നാടിന്‍െറ പേര് പേറുന്ന അപൂര്‍വ ധന്യതക്ക് ഉടമ. അദ്ദേഹത്തിന്‍െറ റിട്ടയര്‍മെന്‍റ് ജീവിതത്തിന്‍െറ തുടക്കവും അങ്ങനെ കേരളപ്പിറവി ദിനത്തിലായി. എ.കെ.ജിയുടെ കേരളനും ഇന്ന് 58 ചെറുവത്തൂര്‍: എ.കെ.ജി പേരിട്ട കേരളനും കേരളത്തിനൊപ്പം ഇന്ന് 58ാം പിറന്നാള്‍. 1956 നവംബര്‍ ഒന്നിന് കേരളപ്പിറവി ദിനത്തിലാണ് തിമിരിയിലെ കേരളനും പിറന്നത്. |
വൈദിക സാംസ്കാരിക മൂല്യങ്ങളെ ആധുനികതയില്‍ പ്രതിഷ്ഠിച്ച കവി Posted: 31 Oct 2014 06:40 PM PDT Image: തിരുവനന്തപുരം: വൈദിക സാംസ്കാരിക മൂല്യങ്ങളെ ആധുനികതയില്‍ പ്രതിഷ്ഠിച്ച കവിയാണ് വിഷ്ണുനാരായണന്‍ നമ്പൂതിരി. അദ്ദേഹത്തിന്‍െറ കവിതകളുടെ അടിത്തറ വേദോപനിഷത്തുക്കളും പുരാണേതിഹാസങ്ങളും കാളിദാസ കവിതകളുമായിരുന്നു. ഇവയില്‍ വേരൂന്നി ഇംഗ്ളീഷ് പഠനത്തിലൂടെ കാല്‍പനികതയുടെ ലോകത്തിലേക്ക് പറന്നുയരാനും കാലക്രമേണ അയ്യപ്പപണിക്കരും കടമ്മനിട്ടയും സച്ചിദാനന്ദനും നയിച്ച ആധുനിക കവിതയുടെ ശ്രേണിയിലേക്ക് ഉയരാനും അദ്ദേഹത്തിന് സാധിച്ചു. ക്ളാസിക് പാരമ്പര്യത്തിലൂന്നിനിന്ന് ഇതിഹാസങ്ങള്‍ക്ക് ആധുനികതയുടെ അര്‍ഥതലങ്ങള്‍ നല്‍കിയതാണ് അദ്ദേഹത്തിന്‍െറ കവിതകളെ വേറിട്ടതാക്കുന്നത്. താന്‍ മൂന്നു കവികളെയാണ് ഏറ്റവും വിലമതിക്കുന്നതെന്ന് കവിതന്നെ കുറിച്ചിട്ടുണ്ട് -കാളിദാസന്‍, യീറ്റ്സ്, വൈലോപ്പിള്ളി. അതുകൊണ്ടാകാം ആധുനിക കവിതയില്‍ കാളിദാസന് കൈവന്ന ഏറ്റവും നല്ല വിദ്യാര്‍ഥി വിഷ്ണുവാണെന്ന് നിരൂപകര്‍ വിധിയെഴുതിയത്. ‘കാളിദാസന്‍െറ കാവ്യസത്ത ആഗിരണം ചെയ്യുക, അതിന്‍െറ അനന്തമായ ആവിഷ്കാര പ്രഭേദങ്ങള്‍ അറിയുക, ആസ്വദിക്കുക ഇത്തരം വിവിധ പ്രക്രിയകളിലൂടെ’ കവിയുടെ തൂലിക കടന്നുപോയി. |
Posted: 31 Oct 2014 01:05 PM PDT Image: Subtitle: പാകിസ്താന് ഒന്നാം ഇന്നിങ്സ് 570(ഡിക്ളയര്‍) അബൂദബി: പരമ്പരയില്‍ മികച്ച ഫോം തുടരുന്ന വെറ്ററന്‍ ബാറ്റ്സ്മാന്‍ യൂനുസ് ഖാന്‍െറ ഇരട്ട സെഞ്ച്വറി മികവില്‍ ആസ്ട്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലെ ഒന്നാം ഇന്നിങ്സില്‍ നില ഭദ്രമാക്കിയ പാകിസ്താന്‍ രണ്ടാം ദിനം ആറ് വിക്കറ്റിന് 570 റണ്‍സ് എന്ന നിലയില്‍ ഡിക്ളയര്‍ ചെയ്തു. യൂനുസിനൊപ്പം ക്യാപ്റ്റന്‍ മിസ്ബാഹുല്‍ ഹഖും സെഞ്ച്വറി (101) നേടിയതായിരുന്നു പാക് രണ്ടാം ഇന്നിങ്സിന്‍െറ പ്രത്യേകത. നേരത്തേ അസ്ഹര്‍ അലി (109) പാക് നിരയില്‍ സെഞ്ച്വറി നേട്ടം കുറിച്ചിരുന്നു. മറുപടി ബാറ്റിങ് ആരംഭിച്ച ഓസീസ് കളി നിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 22 റണ്‍സെടുത്തിട്ടുണ്ട്. ഓപണര്‍ ക്രിസ് റോജേഴ്സിനെയാണ് (5) അവര്‍ക്ക് നഷ്ടമായത്. ഡേവിഡ് വാര്‍ണര്‍ (16), നഥാന്‍ ലിയോണ്‍ (1) എന്നിവരാണ് ക്രീസിലുള്ളത്. രണ്ട് വിക്കറ്റിന് 304 എന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിങ് ആരംഭിച്ച പാകിസ്താന് അസ്ഹര്‍ അലിയെയാണ് തുടക്കത്തില്‍ നഷ്ടമായത്. എന്നാല്‍, നാലാം വിക്കറ്റില്‍ യൂനുസിനൊപ്പം മിസ്ബാഹുല്‍ ഹഖ് ചേര്‍ന്നതോടെ റണ്ണൊഴുകാന്‍ തുടങ്ങി. ടീം സ്കോര്‍ 513ല്‍ എത്തിയപ്പോഴാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. അപ്പോഴേക്കും യൂനുസ് ഇരട്ട സെഞ്ച്വറിയും ഹഖ് സെഞ്ച്വറിയും പിന്നിട്ടിരുന്നു. 168 പന്തില്‍ 10 ഫോറും ഒരു സിക്സുമടക്കം മികച്ച ഇന്നിങ്സ് കെട്ടഴിച്ച ഹഖിനെ സ്മിത്ത് സ്വന്തം പന്തില്‍ പിടിച്ചാണ് പുറത്താക്കിയത്. വൈകാതെ യൂനുസും വീണു. 349 പന്തില്‍ 15 ബൗണ്ടറിയും ഒരു സിക്സും അടങ്ങിയ ഇന്നിങ്സ് പീറ്റര്‍ സിഡില്‍ വിക്കറ്റ് കടപുഴക്കിയാണ് അവസാനിപ്പിച്ചത്. തുടര്‍ന്നത്തെിയ ആസാദ് ഷഫീഖ് (21) പെട്ടെന്ന് മടങ്ങി. ഇന്നിങ്സ് ഡിക്ളയര്‍ ചെയ്യുമ്പോള്‍ സര്‍ഫറാസ് അഹ്മദ് (19), യാസിര്‍ ഷാ (1) എന്നിവരായിരുന്നു ക്രീസില്‍. രണ്ട് ടെസ്റ്റുകളടങ്ങിയ പരമ്പരയില്‍ പാകിസ്താന്‍ 1-0ത്തിന് മുന്നിലാണ്. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States |
No comments:
Post a Comment