മെക്സിക്കോയില്‍ കാണാതായ വിദ്യാര്‍ഥികളെ കൂട്ടക്കൊല നടത്തിയെന്ന് Madhyamam News Feeds |
- മെക്സിക്കോയില്‍ കാണാതായ വിദ്യാര്‍ഥികളെ കൂട്ടക്കൊല നടത്തിയെന്ന്
- മനോഹര്‍ പരീക്കര്‍ മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചു
- ടുജി സ്പെക്ട്രം: യു.പി.എ സര്‍ക്കാരിന് പിഴച്ചെന്ന് പി. ചിദംബരം
- ബാര്‍ കോഴ: സര്‍ക്കാരിനെതിരെ കെ. മുരളീധരന്‍
- അത്തോളിയിലെ ലാത്തിച്ചാര്‍ജ് : ഹര്‍ത്താല്‍ പൂര്‍ണം; നാലുപേര്‍ അറസ്റ്റില്‍
- ആത്മകഥയിലൂടെ റെക്കോഡ് തിരുത്തി 'സചിന്‍'
- ബാര്‍ കോഴ വിവാദം: സര്‍ക്കാറും മദ്യലോബിയും ഒത്തുകളിക്കുന്നു ^പിണറായി
- തിരുനാവായ റെയില്‍വേ മേല്‍പാലം ഉദ്ഘാടനം: ഒഴുകിയത്തെിയത് ഒരു നാട്
- പാണ്ടിക്കാട്ടെ ദ്രുതകര്‍മസേന ആസ്ഥാനം ആലപ്പുഴയിലേക്ക് മാറ്റാന്‍ നീക്കം തകൃതി
- കയര്‍ മേഖല ആധുനീകരിക്കും –മന്ത്രി
- യൂനിവേഴ്സിറ്റി കോളജ്: എസ്.എഫ്.ഐ അതിക്രമത്തെക്കുറിച്ച റിപ്പോര്‍ട്ട് അധ്യാപകരുടെ ഒത്താശയോടെ തിരുത്തി
- ബാറുടമകള്‍ കൂടുതല്‍ തെളിവുകള്‍ ഹാജരാക്കണമെന്ന് വി.എം സുധീരന്‍
- 2022 ലോകകപ്പിനെതിരെ പുകമറ യുദ്ധം -ഫിഫ മേധാവി
- ബാറിനും കോടതിക്കുമിടയില്‍ സര്‍ക്കാര്‍
- സ്വര്‍ണവില കൂടി; പവന് 19,880 രൂപ
- ഐ.എസിനെതിരായ പോരാട്ടം: 1500 യു.എസ് സൈനികര്‍ കൂടി ഇറാഖിലേക്ക്
- കുവൈത്തില്‍ ഇനി വനിതാ പ്രോസിക്യൂട്ടര്‍മാരും
- സ്റ്റോക് എക്സ്ചേഞ്ചുകളില്‍ നിന്നും കിങ്ഫിഷര്‍ ഓഹരികള്‍ ഒഴിവാക്കി
- 50 ശതമാനം സ്ഥാപനങ്ങളും വേതനസുരക്ഷ നിയമം നടപ്പാക്കിയില്ല: തൊഴില്‍ മന്ത്രാലയം
- പ്രൊഫ. ബി. ഹൃദയകുമാരി അന്തരിച്ചു
- അച്ഛനും അമ്മക്കും പൊന്നാണ് ശ്രീ
- പ്രതികാരം വീട്ടാന്‍ ആനന്ദിനാകുമോ?
- ഐ.എസ്.എല്‍ ഇന്ന് ചെന്നൈയും യുനൈറ്റഡും
- ബാര്‍ കോഴ വിവാദം ഒത്തുതീര്‍ക്കുന്നു
- വര്‍ഗീയ മാലിന്യം ആരു തുടച്ചുനീക്കും?
മെക്സിക്കോയില്‍ കാണാതായ വിദ്യാര്‍ഥികളെ കൂട്ടക്കൊല നടത്തിയെന്ന് Posted: 07 Nov 2014 11:46 PM PST Image: മെക്സികോ സിറ്റി: ഒരുമാസം മുമ്പ് കാണാതായ 43 കോളജ് വിദ്യാര്‍ഥികളെ മെക്സിക്കോയിലെ ഗുണ്ടാസംഘം കൂട്ടക്കൊല നടത്തിയതായി ചീഫ് പ്രോസിക്യൂട്ടര്‍ മാധ്യമങ്ങളെ അറിയിച്ചു. കൊലപ്പെടുത്തിയ വിദ്യാര്‍ത്ഥികളുടെ ശരീരം ദഹിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഗറെറോസ് യുനിഡോസ് എന്ന ഗുണ്ടാ സംഘത്തിലെ മൂന്ന് പേര്‍ കുറ്റം സമ്മതിച്ചതായി അറ്റോര്‍ണി ജനറല്‍ ജീസസ് മുറില്ളോ കറം അറിയിച്ചു. കൊക്കുലയിലെ മാലിന്യപ്രദേശത്ത് മണ്ണെണ്ണയും ടയറും മരക്കഷ്ണവും കൂട്ടിയിട്ട് മൃതശരീരങ്ങള്‍ ദഹിപ്പിച്ചതായും അറ്റോര്‍ണി ജനറല്‍ പറഞ്ഞു. കത്തിക്കരിഞ്ഞ മൃതദേഹങ്ങള്‍ പരിശോധിച്ച് ഉറപ്പ് വരുത്താന്‍ ബുദ്ധിമുട്ടാണെന്നും എന്നാല്‍ ഡി.എന്‍.എ ടെസ്റ്റ് നടത്തി സ്ഥിരീകരിക്കുന്നത് വരെ വിദ്യാര്‍ഥികള്‍ക്കായി അന്വേഷണം തുടരുമെന്നും അറ്റോര്‍ണി ജനറല്‍ അറിയിച്ചു. ഗുണ്ടാ അംഗം കുറ്റസമ്മതം നടത്തുന്നതിന്‍െറ വീഡിയോ ദൃശ്യങ്ങളും പുറത്തുവിട്ടു. വിദ്യാര്‍ഥികളെ കണ്ടെ ത്തണമെന്നാവശ്യപ്പെട്ട് മെക്സിക്കന്‍ തലസ്ഥാനത്ത് കഴിഞ്ഞദിവസം പതിനായിരങ്ങള്‍ അണിനിരന്ന കൂറ്റന്‍ റാലി അരങ്ങേറിയിരുന്നു. ‘അവര്‍ ജീവനോടെയാണ് കുട്ടികളെ റാഞ്ചിയത്, ജീവനോടെ അവരെ മടക്കിത്തരണം’ എന്ന ബാനറുയര്‍ത്തിയായിരുന്നു മെക്സികോ സിറ്റിയില്‍ പ്രതിഷേധമിരമ്പിയത്. തലസ്ഥാനത്തുനിന്ന് 200 കിലോമീറ്റര്‍ അകലെ ഇഗ്വാല പട്ടണത്തില്‍ ആറാഴ്ച മുമ്പാണ് സംഭവം. മയക്കുമരുന്ന് മാഫിയയുടെ ഭരണം കൈയാളുന്ന സ്ഥലം മേയര്‍ ജോസ് ലൂയിസ് അബര്‍കയുടെ പത്നി മരിയ ഡി ലോസ് ആഞ്ജലസ് പിനെഡ പ്രസംഗിക്കാനിരുന്ന പരിപാടിയില്‍ പ്രതിഷേധം സംഘടിപ്പിക്കാനായി പുറപ്പെട്ട 49 വിദ്യാര്‍ഥികളാണ് ആക്രമിക്കപ്പെട്ടത്. ആറുപേരെ വെടിവെച്ചുകൊല്ലുകയും 43 പേരെ കാണാതാവുകയുമായിരുന്നു. മാഫിയ ഭരണം ശക്തമായ മെക്സികോയില്‍ 2006-2012 കാലയളവില്‍ മാത്രം 26,000 പേരെയാണ് കാണാതായത്. |
മനോഹര്‍ പരീക്കര്‍ മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചു Posted: 07 Nov 2014 11:34 PM PST Image: പനജി: മനോഹര്‍ പരീക്കര്‍ ഗോവ മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചു. കേന്ദ്രമന്ത്രിസഭയില്‍ ചേരാനാണ് പരീക്കര്‍ രാജിവെച്ചത്. കഴിഞ്ഞ ദിവസമാണ് കേന്ദ്രമന്ത്രിയാകാന്‍ പരീക്കറിനെ പ്രധാനമന്ത്രി നരേന്ദ്രമോദി ക്ഷണിച്ചത്. ഇപ്പോള്‍ അരുണ്‍ ജെയ്റ്റ്ലി കൈകാര്യം ചെയ്യുന്ന പ്രതിരോധ മന്ത്രിസ്ഥാനമായിരിക്കും അദ്ദേഹത്തിന് ലഭിക്കുക. നേരത്തെ ഗോവ മന്ത്രിസഭയുടെ തന്‍െറ വിടവാങ്ങല്‍ യോഗത്തില്‍ പരീക്കര്‍ പങ്കെടുത്തു. ഗോവ വിട്ട് പോകുന്നത് ഏറെ മാനസിക വിഷമം ഉണ്ടാക്കുന്ന കാര്യമാണെന്ന് പരീക്കര്‍ പറഞ്ഞു. എന്നാല്‍ രാജ്യത്തിന്‍െറ താത്പര്യമാണ് തനിക്ക് വലുതെന്നും 58 കാരനായ ഐ.ഐ.ടി ബിരുദധാരി പറഞ്ഞു. മൂന്നു പേരാണ് ഗോവ മുഖ്യമന്ത്രിസഥാനത്തേക്ക് പരിഗണിക്കപ്പെടുന്നത്. ഉപമുഖ്യമന്ത്രി ഫ്രാന്‍സിസ് ഡിസൂസ, ആരോഗ്യമന്ത്രി ലക്ഷ്മികാന്ത് പര്‍സേക്കര്‍, സ്പീക്കര്‍ രാജേന്ദ്ര അര്‍ലേകര്‍ എന്നിവരാണ് സജീവ പരിഗണനയിലുള്ളത്. ബി.ജെ.പി പാര്‍ലമെന്‍ററി പാര്‍ട്ടി യോഗം വിഷയത്തില്‍ ഇന്ന് തീരുമാനമെടുക്കും. അതിനിടെ ഫ്രാന്‍സിസ് ഡിസൂസയെ മുഖ്യമന്ത്രിയാക്കിയില്ലെങ്കില്‍ രാജിവെക്കുമെന്ന ഭീഷണിയുമായി പത്ത് എം.എല്‍.എമാര്‍ രംഗത്തുവന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. വിഷ്ണു വാഗ് എം.എല്‍.എയുടെ നേതൃത്വത്തിലാണ് ചില നിയമസഭാംഗങ്ങള്‍ രാജിഭീഷണി മുഴക്കിയത്. |
ടുജി സ്പെക്ട്രം: യു.പി.എ സര്‍ക്കാരിന് പിഴച്ചെന്ന് പി. ചിദംബരം Posted: 07 Nov 2014 10:41 PM PST Image: ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന് പറ്റിയ വീഴ്ചയാണ് ടുജി സ്പെക്ട്രം അഴിമതി ആരോപണം വഷളാവാന്‍ കാരണമെന്ന് മുന്‍ ധനമന്ത്രി പി. ചിദംബരം. സുപ്രീംകോടതി ഇടപെടുന്നതിന് മുമ്പുതന്നെ അനുവദിച്ച ലൈസന്‍സ് റദ്ദ് ചെയ്തിരുന്നുവെങ്കില്‍ സര്‍ക്കാരിന് മുഖം രക്ഷിക്കാമായിരുന്നു. ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ ലൈസന്‍സ് റദ്ദ് ചെയ്യാന്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നതായും ചിദംബരം പറഞ്ഞു. നിയമപ്രശ്നങ്ങള്‍ ഭയന്നാണ് അന്ന് പ്രധാനമന്ത്രി നടപടി സ്വീകരിക്കാതിരുന്നത്. വിഷയത്തില്‍ സുപ്രീംകോടതി അന്തിമ തീരുമാനമെടുക്കട്ടെ എന്നതായിരുന്നു പ്രധാനമന്ത്രിയുടെ നിലപാട്. കോടതി ഇടപെടല്‍ ഇല്ലായിരുന്നെങ്കില്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കനത്ത തിരിച്ചടി നേരിടുകയില്ലായിരുന്നുവെന്നും ചിദംബരം വാര്‍ത്താലേഖകരോട് പറഞ്ഞു. മാധ്യമപ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായിയുടെ "2014: ദ് ഇലക്ഷന്‍ ദാറ്റ് ചേഞ്ച്ഡ് ഇന്ത്യ" എന്ന പുസ്തകത്തിന്‍െറ പ്രകാശന ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതാണ് അദ്ദേഹം. |
ബാര്‍ കോഴ: സര്‍ക്കാരിനെതിരെ കെ. മുരളീധരന്‍ Posted: 07 Nov 2014 10:30 PM PST Image: തിരുവനന്തപുരം: ബാര്‍ കോഴ വിവാദത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ രംഗത്ത്. കോഴ വിവാദം വഷളാകാന്‍ കാരണം സര്‍ക്കാരിന്‍െറ പാളിയ മദ്യനയമെന്ന് മുരളീധരന്‍ പറഞ്ഞു. സര്‍ക്കാരിന്‍െറ മദ്യനയം പ്രായോഗികമല്ളെന്ന് പറഞ്ഞ തങ്ങളെ മദ്യലോബിയുടെ ആളുകളായി ചിത്രീകരിച്ചെന്നും അദ്ദേഹം വാര്‍ത്താലേഖകരോട് പറഞ്ഞു. ശ്രദ്ധാപൂര്‍വം കൈകാര്യം ചെയ്യേണ്ട വിഷയമാണിത്. കേരളത്തില്‍ മദ്യപിക്കുന്നവര്‍ ചെറിയ ശതമാനം മാത്രമാണ്. ഇവരെ മദ്യപാനത്തില്‍ നിന്ന് മോചിപ്പിക്കാനുള്ള നടപടിയാണ് വേണ്ടത്. എല്ലാം ബാറുകളും പൂട്ടിയപ്പോള്‍ ബാറുടമകള്‍ കോടതിയില്‍ പോയി തുറപ്പിക്കുകയാണ് ചെയ്തതെന്നും മുരളീധരന്‍ പറഞ്ഞു. |
അത്തോളിയിലെ ലാത്തിച്ചാര്‍ജ് : ഹര്‍ത്താല്‍ പൂര്‍ണം; നാലുപേര്‍ അറസ്റ്റില്‍ Posted: 07 Nov 2014 09:53 PM PST അത്തോളി: അമിതവേഗത്തില്‍ സ്കൂട്ടര്‍ യാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ച ബസ് തടഞ്ഞവരെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തിയതില്‍ പ്രതിഷേധിച്ച് വെള്ളിയാഴ്ച അത്തോളി പഞ്ചായത്തില്‍ രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെ യു.ഡി.എഫ് ഹര്‍ത്താല്‍ ആചരിച്ചു. വ്യാഴാഴ്ച രാത്രി കൊടശ്ശേരിയിലാണ് സംഭവം. |
ആത്മകഥയിലൂടെ റെക്കോഡ് തിരുത്തി 'സചിന്‍' Posted: 07 Nov 2014 09:51 PM PST Image: മുംബൈ: ക്രിക്കറ്റ് ഇതിഹാസം സചിന്‍ ടെണ്ടുല്‍ക്കറുടെ ആത്മകഥ "പ്ളെയിങ് ഇറ്റ് മൈ വേ"ക്ക് റെക്കോഡ് വില്‍പന. ഫിക്ഷന്‍, നോണ്‍ ഫിക്ഷന്‍ വിഭാഗത്തില്‍ മുന്‍കൂട്ടി കോപ്പികള്‍ വിറ്റഴിഞ്ഞ പുസ്തകം എന്ന റെക്കോഡാണ് "പ്ളെയിങ് ഇറ്റ് മൈ വേ" നേടിയതെന്ന് പ്രസാധകരായ ഹച്ദേ ഇന്ത്യ അറിയിച്ചു. വാള്‍ട്ടര്‍ ഐസക്സണിന്‍െറ "സ്റ്റീവ് ജോബ്സിന്‍െറ ജീവചരിത്രം" എന്ന പുസ്തകത്തിന്‍െറ 1,30,000 കോപ്പികള്‍ മുന്‍കൂട്ടി വിറ്റഴിഞ്ഞുവെന്ന റെക്കോഡാണ് "പ്ളെയിങ് ഇറ്റ് മൈ വേ" മറികടന്നത്. പുസ്തക പ്രകാശന ദിവസവും തൊട്ടു മുന്‍പത്തെ ദിവസത്തിലുമായി "പ്ളെയിങ് ഇറ്റ് മൈ വേ"യുടെ 1,50,000 കോപ്പികളാണ് വിറ്റഴിഞ്ഞത്. ബാറ്റിലൂടെ റെക്കോഡുകള്‍ തിരുത്തിയ മാസ്റ്റര്‍ ബ്ളാസ്റ്റര്‍ പേനയിലൂടെ റെക്കോഡ് മറികടക്കുന്നതില്‍ ആശ്ചര്യപ്പെടാനില്ളെന്ന് ഹച്ദേ ഇന്ത്യയുടെ മാനേജിങ് ഡയറക്ടര്‍ തോമസ് എബ്രഹാം പറഞ്ഞു. പുതിയ ഇന്നിങ്സ് സചിന്‍ തുടങ്ങിയിട്ടേയുള്ളൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കൊച്ചിയില്‍ നടന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗ് മത്സരത്തിനിടെയാണ് സചിന്‍െറ ആത്മകഥയായ "പ്ളെയിങ് ഇറ്റ് മൈ വേ"യുടെ പ്രകാശനം നടന്നത്. |
ബാര്‍ കോഴ വിവാദം: സര്‍ക്കാറും മദ്യലോബിയും ഒത്തുകളിക്കുന്നു ^പിണറായി Posted: 07 Nov 2014 09:41 PM PST Image: കോഴിക്കോട്: ബാര്‍ കോഴ വിവാദത്തില്‍ സര്‍ക്കാറും മദ്യലോബിയും ഒത്തുകളിക്കുന്നുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. കോഴ വിവാദം ഒത്തുതീര്‍ക്കാനാണ് ശ്രമമെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടി സംഭാവന സ്വീകരിക്കുന്നതും കോഴ നല്‍കിയതും ഒരുപോലെയാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. ബാര്‍ കോഴയായി യു.ഡി.എഫ് വലിയ സംഖ്യ വാങ്ങിയെന്നതില്‍ സംശയമില്ളെന്നും പിണറായി പറഞ്ഞു. അല്‍പ്പമെങ്കിലും ഉളുപ്പുണ്ടെങ്കില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവെച്ച് സോളാര്‍കേസില്‍ ജുഡീഷ്യല്‍ അന്വേഷണം നേരിടണം. ഇന്ന് കോണ്‍ഗ്രസിന്‍െറ അവസ്ഥ വളരെ പരിതാപകരമാണ്. കോണ്‍ഗ്രസ് നേതൃത്വമെങ്കിലും മുഖ്യമന്ത്രിയെ രാജിവെപ്പിച്ച് ജുഡീഷ്യല്‍ അന്വേഷണം നേരിടാനുള്ള ആര്‍ജവം കാണിക്കണം -പിണറായി പറഞ്ഞു. കോഴിക്കോട് മെഡിക്കല്‍ കോളേജ് പരിസരം വൃത്തിയാക്കുന്നതിന്‍െറ ഭാഗമായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. |
തിരുനാവായ റെയില്‍വേ മേല്‍പാലം ഉദ്ഘാടനം: ഒഴുകിയത്തെിയത് ഒരു നാട് Posted: 07 Nov 2014 09:25 PM PST തിരുനാവായ: ദശാബ്ദങ്ങളുടെ കാത്തിരിപ്പിനുശേഷം എടക്കുളത്തെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമായി യാഥാര്‍ഥ്യമായ തിരുനാവായ റെയില്‍വേ മേല്‍പ്പാലത്തിന്‍െറ ഉദ്ഘാടനത്തിന് വെള്ളിയാഴ്ച രാവിലെ നാടിന്‍െറ നാനാഭാഗങ്ങളില്‍നിന്ന് അയല്‍ പ്രദേശങ്ങളില്‍ നിന്നുമായി ആയിരങ്ങള്‍ ഒഴുകിയത്തെി. |
പാണ്ടിക്കാട്ടെ ദ്രുതകര്‍മസേന ആസ്ഥാനം ആലപ്പുഴയിലേക്ക് മാറ്റാന്‍ നീക്കം തകൃതി Posted: 07 Nov 2014 09:25 PM PST മഞ്ചേരി: പതിറ്റാണ്ടുകളായി മഞ്ചേരി പാണ്ടിക്കാട്ട് പ്രവര്‍ത്തിക്കുന്ന ആര്‍.ആര്‍.ആര്‍.എഫ് ദ്രുതകര്‍മസേന പൊലീസ് ക്യാമ്പ് ആലപ്പുഴയിലേക്ക് മാറ്റുന്നു. റാപ്പിഡ് റസ്പോണ്‍സ് ആന്‍ഡ് റസ്ക്യൂ ഫോഴ്സ് (ആര്‍.ആര്‍.ആര്‍.എഫ്), സ്റ്റേറ്റ് ഡിസാസ്റ്റര്‍ റിലീഫ് ഫോഴ്സ് എന്നിവയാണിപ്പോള്‍ പാണ്ടിക്കാട് കൊളപ്പറമ്പില്‍ പ്രവര്‍ത്തിക്കുന്നത്. നേരത്തെ ഇത് എം.എസ്.പി ക്യാമ്പായിരുന്നു. ആലപ്പുഴ ഹരിപ്പാട് വലിയപറമ്പിലേക്ക് മാറ്റാനാണ് നടപടികള്‍ പുരോഗമിക്കുന്നത്. പ്രാദേശിക എതിര്‍പ്പ് മുന്നില്‍കണ്ട് രഹസ്യമായാണ് നടപടികള്‍. |
കയര്‍ മേഖല ആധുനീകരിക്കും –മന്ത്രി Posted: 07 Nov 2014 09:21 PM PST കൊല്ലം: കേരളത്തിലെ പ്രധാന പരമ്പരാഗത വ്യവസായമായ കയര്‍ മേഖലയെ ആധുനീകരിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് മന്ത്രി അടൂര്‍ പ്രകാശ്. കൊല്ലം കയര്‍ഫെഡ് റീജനല്‍ ഓഫിസ് അങ്കണത്തില്‍ സ്ഥാപിച്ച ഇലക്ട്രോണിക് വേയ് ബ്രിഡ്ജിന്‍െറ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. |
Posted: 07 Nov 2014 09:18 PM PST തിരുവനന്തപുരം: യൂനിവേഴ്സിറ്റി കോളജിലെ എസ്.എഫ്.ഐ അതിക്രമത്തിനും യൂനിയന്‍ ഭാരവാഹികളുടെ സദാചാരപൊലീസിങ്ങിനും എതിരായി കോളജ് കൗണ്‍സില്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ട് ഒരുവിഭാഗം അധ്യാപകരുടെ ഒത്താശയോടെ തിരുത്തി. സി.പി.എം ജില്ലാനേതൃത്വത്തിന്‍െറ നിര്‍ദേശാനുസരണം, കുറ്റാരോപിതരായ യൂനിയന്‍ ഭാരവാഹികളെ രക്ഷിക്കാനാണ് റിപ്പോര്‍ട്ട് തിരുത്തിയതെന്ന് വിമര്‍ശമുണ്ട്. |
ബാറുടമകള്‍ കൂടുതല്‍ തെളിവുകള്‍ ഹാജരാക്കണമെന്ന് വി.എം സുധീരന്‍ Posted: 07 Nov 2014 09:00 PM PST Image: കല്‍പ്പറ്റ: ബാര്‍ കോഴ ആരോപണം സംബന്ധിച്ച് ബാര്‍ ഹോട്ടല്‍ ഓണേഴ്സ് അസോസിയേഷന്‍ കൂടുതല്‍ തെളിവുകള്‍ ഹാജരാക്കണമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്‍. അതിന് ശേഷമാണ് മറ്റ് അന്വേഷണങ്ങള്‍ ആവശ്യപ്പെടേണ്ടതെന്നും സുധീരന്‍ പറഞ്ഞു. ജനപക്ഷ യാത്രയുടെ ഭാഗമായി നടത്തിയ വാര്‍ത്തസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിശ്വാസ്യതയില്ലാത്ത ആരോപണങ്ങളാണ് ബാറുടമകള്‍ ഉന്നയിക്കുന്നത്. തെളിവുകള്‍ ഉണ്ടെങ്കില്‍ അവര്‍ പുറത്തുവിടട്ടെയെന്നും സുധീരന്‍ പറഞ്ഞു. തെളിവുകള്‍ ജനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും മുമ്പില്‍ അവതരിപ്പിക്കാം. ആരോപണം ഉന്നയിച്ച് പുകമറ സൃഷ്ടിക്കാനാണ് നീക്കം. സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്താനാണ് ശ്രമമെന്നും സുധീരന്‍ ആരോപിച്ചു. ബാറുടമകളുടെ ആരോപണങ്ങള്‍ പൊളിഞ്ഞു വീണു. പ്രശ്നത്തില്‍ നിന്ന് കരകയറാനുള്ള നീക്കമാണ് അവര്‍ നടത്തുന്നത്. കേരള അതിര്‍ത്തിയില്‍ കൂടുതല്‍ മദ്യശാലകള്‍ തുറക്കരുതെന്ന് കര്‍ണാടക, തമിഴ്നാട് സര്‍ക്കാരുകളോട് ആവശ്യപ്പെടുമെന്നും സുധീരന്‍ വ്യക്തമാക്കി. |
2022 ലോകകപ്പിനെതിരെ പുകമറ യുദ്ധം -ഫിഫ മേധാവി Posted: 07 Nov 2014 08:58 PM PST Image: ദോഹ: 2022 ലോകകപ്പിനെതിരെ നടക്കുന്നത് പുകമറ യുദ്ധമെന്ന് ഫിഫ മേധാവി സെപ് ബ്ളാറ്റര്‍ അഭിപ്രായപ്പെട്ടു. ഖത്തറിനെതിരെ ശക്തമായ ആക്ഷേപവുമായി രംഗത്തുവന്നത് യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള കമ്പനികളാണ്. തൊഴിലാളികള്‍ക്ക് വേണ്ടത്ര സുരക്ഷ ഉറപ്പുവരുത്തുന്നില്ളെന്നതടക്കമുള്ള ആരോപണങ്ങള്‍ ഇവരുടെ ഭാഗത്ത് നിന്നാണുണ്ടായത്. |
ബാറിനും കോടതിക്കുമിടയില്‍ സര്‍ക്കാര്‍ Posted: 07 Nov 2014 08:55 PM PST Image: കൊച്ചി: ചെകുത്താനും കടലിനുമിടയില്‍പെട്ടതുപോലെ എന്ന ചൊല്ല് അന്വര്‍ഥമാക്കുന്നതായി ബാര്‍ കേസില്‍ സര്‍ക്കാറിന്‍െറ അവസ്ഥ. ഫോര്‍ സ്റ്റാര്‍ പദവിയുള്ള ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് നല്‍കാനുള്ള സിംഗ്ള്‍ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ വൈകുന്നതും ഇതുകൊണ്ടുതന്നെ. ചൊവ്വാഴ്ച സര്‍ക്കാര്‍ അപ്പീല്‍ നല്‍കുമെന്നാണ് കഴിഞ്ഞയാഴ്ച ബാറുടമകള്‍ നല്‍കിയ അപ്പീല്‍ പരിഗണിക്കവെ അഡ്വക്കറ്റ് ജനറല്‍ കോടതിയെ അറിയിച്ചത്. |
സ്വര്‍ണവില കൂടി; പവന് 19,880 രൂപ Posted: 07 Nov 2014 08:35 PM PST Image: കൊച്ചി: ഒരു ദിവസത്തെ വില സ്ഥിരതക്ക് ശേഷം സംസ്ഥാനത്തെ സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 480 രൂപ വര്‍ധിച്ച് 19,880 രൂപയായി. ഗ്രാമിന് 60 രൂപ വര്‍ധിച്ച് 2,485 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ആഗോള വിപണിയിലെ മാറ്റമാണ് ആഭ്യന്തര വിപണിയില്‍ പ്രതിഫലിച്ചത്. നാല് ദിവസത്തെ സ്ഥിരതക്ക് ശേഷം നവംബര്‍ അഞ്ചിനാണ് സ്വര്‍ണവിലയില്‍ കുറവ് രേഖപ്പെടുത്തിയത്. ചൊവ്വാഴ്ച 19,680 രൂപയായിരുന്ന പവന്‍ വില ബുധനാഴ്ച 19,600 രൂപയിലേക്ക് താഴുകയായിരുന്നു. തുടര്‍ന്ന് വ്യാഴാഴ്ച 200 രൂപ കുറഞ്ഞ് പവന്‍ വില 19,400ല്‍ എത്തി. ഇതേവില വെള്ളിയാഴ്ചയും തുടര്‍ന്നു. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണം ഒൗണ്‍സിന് 08.21 ഡോളര്‍ കൂടി 1,177.81 ഡോളറിലെത്തി. |
ഐ.എസിനെതിരായ പോരാട്ടം: 1500 യു.എസ് സൈനികര്‍ കൂടി ഇറാഖിലേക്ക് Posted: 07 Nov 2014 08:02 PM PST Image: വാഷിങ്ടണ്‍: ഐ.എസിനെതിരായ പോരാട്ടത്തിനായി ഇറാഖ് സേനക്കും കുര്‍ദുകള്‍ക്കും പരിശീലനം നല്‍കാന്‍ കൂടുതല്‍ സൈനികരെ യു.എസ് അയക്കുന്നു. 1500 സൈനികരെ കൂടി ഇറാഖിലേക്ക് അയക്കാനാണ് യു.എസ് പ്രസിഡന്‍റ് ബറാക് ഒബാമ തീരുമാനിച്ചത്. ഇറാഖ് ഭരണകൂടത്തിന്‍െറ അഭ്യര്‍ഥനയെ തുടര്‍ന്നാണ് തീരുമാനം. ഇതോടെ ഇറാഖിലുള്ള യു.എസ് സൈനികരുടെ എണ്ണം 2,900 ആയി. ബാഗ്ദാദിലും ഇര്‍ബിലിന്‍െറ സമീപ പ്രദേശങ്ങളിലുമാണ് ഇവരുടെ പ്രവര്‍ത്തനമേഖല. ഇറാഖ് സേനയുടെ ഒന്‍പത് യുണിറ്റുകള്‍ക്കും കുര്‍ദ് സേനയുടെ മൂന്ന് യൂണിറ്റുകള്‍ക്കുമാണ് യു.എസ് സൈന്യം പരിശീലനം നല്‍കുക. ഐ.എസിനെതിരായ പോരാട്ടത്തിന് 5.6 ബില്യന്‍ ഡോളര്‍ കൂടി അനുവദിക്കണമെന്ന് യു.എസ് കോണ്‍ഗ്രസിനോട് ഒബാമ ആവശ്യപ്പെട്ടതായി വാര്‍ത്താകുറിപ്പില്‍ പെന്‍റഗണ്‍ അറിയിച്ചു. ഐ.എസിനെതിരെ യു.എസിന്‍െറ നേതൃത്വത്തില്‍ വ്യോമാക്രമണം നടന്നുവരികയാണ്. |
കുവൈത്തില്‍ ഇനി വനിതാ പ്രോസിക്യൂട്ടര്‍മാരും Posted: 07 Nov 2014 07:59 PM PST Image: കുവൈത്ത് സിറ്റി: രാജ്യത്തിന്‍െറ ചരിത്രത്തില്‍ പുതിയ അധ്യായം എഴുതിച്ചേര്‍ത്ത് 22 മഹിളാമണികള്‍ പബ്ളിക് പ്രോസിക്യൂട്ടര്‍മാരുടെ കുപ്പായമണിഞ്ഞതോടെ സ്ത്രീ സ്വാതന്ത്ര്യത്തിന്‍െറ കാര്യത്തില്‍ എന്നും മുന്‍പന്തിയിലുള്ള കുവൈത്തില്‍ ഇനി നീതിന്യായ രംഗത്തും വനിതാ സാന്നിധ്യം. |
സ്റ്റോക് എക്സ്ചേഞ്ചുകളില്‍ നിന്നും കിങ്ഫിഷര്‍ ഓഹരികള്‍ ഒഴിവാക്കി Posted: 07 Nov 2014 07:59 PM PST Image: മുംബൈ: പ്രമുഖ ഓഹരി ഇടപാടുകാര്‍ കിങ് ഫിഷര്‍ എയര്‍ലൈന്‍സിന്‍്റെ ഓഹരികള്‍ താല്‍ക്കാലികമായി ഒഴിവാക്കുന്നു. ബോംബെ സ്റ്റോക് എക്സ്ചേഞ്ചും നാഷണല്‍ സ്റ്റോക് എക്സ്ചേഞ്ചുമാണ് വിമാന കമ്പനിയായ കിങ്ഫിഷറിന്‍്റെ ഓഹരികള്‍ ഇടപാടില്‍ നിന്നും ഒഴിവാക്കുന്നത്. ഡിസംബര്‍ മുതലാണ് കിങ്ഫിഷര്‍ ഓഹരികള്‍ സൂചികയില്‍ നിന്ന് നീക്കം ചെയ്യുക. വിജയ് മല്ല്യയുടെ മറ്റൊരു സംരംഭമായ യു.ബി എഞ്ചിനിയറിങ്ങിന്‍്റെയും ഓഹരികളും ഒഴിവാക്കും. തുടര്‍ച്ചയായി രണ്ടു പാദങ്ങളിലെ സാമ്പത്തിക സ്ഥിതി റിപ്പോര്‍ട്ട് നല്‍കാതിരുന്നതിനെ തുടര്‍ന്നാണ് സ്റ്റോക് എകസ്ചേഞ്ചുകള്‍ കിങ് ഫിഷറിന്‍്റെ ഓഹരികള്‍ ഇടപാടുകളില്‍ നിന്നും ഒഴിവാക്കുന്നത്. |
50 ശതമാനം സ്ഥാപനങ്ങളും വേതനസുരക്ഷ നിയമം നടപ്പാക്കിയില്ല: തൊഴില്‍ മന്ത്രാലയം Posted: 07 Nov 2014 07:54 PM PST Image: റിയാദ്: സൗദിയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്ഥാപനങ്ങളില്‍ പകുതിയും തൊഴില്‍ മന്ത്രാലയം നിര്‍ദേശിച്ച വേതനസുരക്ഷ നിയമം നടപ്പാക്കിയിട്ടില്ളെന്ന് മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി. വീഴ്ച വരുത്തിയതില്‍ മുന്നിലുള്ളത് സ്വകാര്യ സ്കൂളുകളാണെന്ന് മന്ത്രാലയത്തിലെ പരിശോധന വിഭാഗം ഉപദേഷ്ടാവ് ഫൈസല്‍ അല്‍ ഉതൈബി പറഞ്ഞു. |
പ്രൊഫ. ബി. ഹൃദയകുമാരി അന്തരിച്ചു Posted: 07 Nov 2014 07:39 PM PST Image: തിരുവനന്തപുരം: പ്രമുഖ എഴുത്തുകാരിയും വിദ്യാഭ്യാസ വിചക്ഷണയുമായിരുന്ന പ്രൊഫ. ബി. ഹൃദയകുമാരി (84) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. സംസ്കാരം ശനിയാഴ്ച വൈകുന്നേരം അഞ്ചിന് തൈക്കാട് ശാന്തികവാടത്തില്‍. |
അച്ഛനും അമ്മക്കും പൊന്നാണ് ശ്രീ Posted: 07 Nov 2014 06:29 PM PST Image: കൊച്ചി: പാലക്കാട് വെസ്റ്റ് യാക്കര കളത്തില്‍ വീട്ടിലെ ചില്ലലമാരയില്‍ നിരന്നിരിക്കുന്ന മെഡലുകള്‍ക്ക് ഏഷ്യന്‍ മേളകളോളം വലുപ്പമുണ്ട്. ഈ മെഡലുകള്‍ക്കൊപ്പം വളര്‍ന്ന കുഞ്ഞു ശ്രീശങ്കറിനുമുണ്ടായിരുന്നു വലിയ ചില മോഹങ്ങള്‍. അച്ഛനെയും അമ്മയെയുംപോലെ രാജ്യമറിയുന്ന അത്ലറ്റാകാന്‍ കൊതിച്ച മകന്‍െറ സ്വപ്നങ്ങള്‍ക്ക് 1987 സാഫ് ഗെയിംസില്‍ ഇന്ത്യക്കുവേണ്ടി ട്രിപ്ള്‍ ജംപില്‍ സ്വര്‍ണം നേടിയ എസ്. മുരളിയും 1992 ഏഷ്യന്‍ ജൂനിയര്‍ ട്രാക് ആന്‍ഡ് ഫീല്‍ഡ് സ്വര്‍ണമെഡല്‍ ജേതാവ് ബിജിമോളും തണലായി. സ്വപ്നങ്ങള്‍, വെള്ളിയാഴ്ച എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍നിന്ന് പടര്‍ന്നുപന്തലിക്കാന്‍ തുടങ്ങുമ്പോള്‍ മനസ്സറിഞ്ഞ് സന്തോഷിക്കുകയാണ് അച്ഛനും അമ്മയും. സംസ്ഥാന ജൂനിയര്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിന്‍െറ ആദ്യ ദിനത്തില്‍ അണ്ടര്‍ 16 ആണ്‍കുട്ടികളുടെ ലോങ്ജംപില്‍ റെക്കോഡ് പ്രകടനത്തോടെ സ്വര്‍ണം നേടിയാണ് കഞ്ചിക്കോട് കേന്ദ്രീയ വിദ്യാലയത്തിലെ 10ാം ക്ളാസുകാരന്‍ ശ്രീശങ്കര്‍ മാതാപിതാക്കളുടെ വഴിയേ യാത്ര ആരംഭിക്കുന്നത്. ഹൈദരാബാദില്‍ അടുത്തിടെ നടന്ന സൗത് സോണ്‍ ചാമ്പ്യന്‍ഷിപ്പില്‍ കരിയറിലെ ഏറ്റവും മികച്ച ദൂരമായ 6.72 മീറ്റര്‍ ചാടി, കൊച്ചിയിലത്തെിയ ശ്രീശങ്കര്‍ ആദ്യ ശ്രമത്തില്‍ 6.68 മീറ്റര്‍ ചാടിയാണ് ജൂനിയര്‍ മേളയിലെ സംസ്ഥാന റെക്കോഡ് സ്വന്തം പേരിലാക്കിയത്. കഴിഞ്ഞ വര്‍ഷം തിരുവനന്തപുരത്തിന്‍െറ ദേവുരാജ് കുറിച്ച 6.45 മീറ്ററെന്ന റെക്കോഡാണ് മാറ്റിക്കുറിക്കപ്പെട്ടത്.റെയില്‍വേ പാലക്കാട് ഡിവിഷനിലെ ചീഫ് റിസര്‍വേഷന്‍ സൂപ്രണ്ട് കൂടിയായ മുരളിയുടെ കീഴിലായിരുന്നു മകന്‍െറ പരിശീലനം. വീട്ടില്‍നിന്ന് 10 കിലോമീറ്ററിലേറെ ദൂരമുള്ള കോട്ടമൈതാനത്തെ താല്‍ക്കാലിക പിറ്റിലത്തെി അച്ഛനും മകനും പരിശീലിക്കുമ്പോള്‍ മനംനിറയെ നിറമുള്ള സ്വപ്നങ്ങളായിരുന്നു. 2011ലെ അമച്വര്‍ മീറ്റില്‍ അണ്ടര്‍ 12 വിഭാഗത്തില്‍ സംസ്ഥാന റെക്കോഡ് സ്ഥാപിച്ച് ശ്രീശങ്കര്‍ മാതാപിതാക്കളുടെ വഴിയാണ് തന്‍േറതുമെന്നും പ്രഖ്യാപിച്ചു. ഇക്കുറി, ആറില്‍ രണ്ടു ശ്രമങ്ങള്‍ ഫൗളില്‍ പിഴച്ചപ്പോള്‍ മൂന്നും 6.6 മീറ്ററിനു മുകളില്‍ ചാടി മാറ്റും തെളിയിച്ചു ഈ മിടുക്കന്‍. ട്രിപ്ള്‍ ജംപ് സാഫ് ഗെയിംസ് ചാമ്പ്യനും മോസ്കോ ഇന്‍റര്‍നാഷനല്‍ ഇന്‍വിറ്റേഷന്‍ മീറ്റ്, ഏഷ്യന്‍ അത്ലറ്റിക് മീറ്റ് പങ്കാളിയുമായ മുരളിയുടെ പരിശീലനവും 800 മീറ്ററിലെ ഏഷ്യന്‍ ജൂനിയര്‍ വെള്ളിമെഡലിസ്റ്റും റിലേ സ്വര്‍ണമെഡല്‍ ജേതാവുമായ അമ്മ ബിജിമോളുടെ പിന്തുണയുമുണ്ട് യാക്കരയിലെ പുതുപ്പിറവിക്ക്. ഏഴാം ക്ളാസുകാരിയായ മകള്‍ ശ്രീപാര്‍വതിയുമുണ്ട് ഈ കുടുംബത്തിലെ നാലാമത്തെ കായികതാരമായി.... നാലാമത്തെ കായികതാരമായി. |
പ്രതികാരം വീട്ടാന്‍ ആനന്ദിനാകുമോ? Posted: 07 Nov 2014 06:22 PM PST Image: Subtitle: ചെസ് ലോക ചാമ്പ്യന്‍ഷിപ് പോരാട്ടത്തിന് ഇന്ന് തുടക്കം നിലവിലെ ജേതാവ് കാള്‍സന്‍ തന്നെയാണ് ഇത്തവണയും ഫേവറിറ്റ് |
ഐ.എസ്.എല്‍ ഇന്ന് ചെന്നൈയും യുനൈറ്റഡും Posted: 07 Nov 2014 06:21 PM PST Image: ചെന്നൈ: കൊല്‍ക്കത്തയെ പിന്നിലാക്കി പോയന്‍റ് പട്ടികയില്‍ ഒന്നാമതത്തൊനുള്ള അവസരം മുതലാക്കി ജയം പിടിക്കാന്‍ ചെന്നൈയിന്‍ എഫ്.സി ഇന്ന് നോര്‍ത് ഈസ്റ്റ് യുനൈറ്റഡിനെ നേരിടും. അഞ്ചു മത്സരങ്ങളില്‍നിന്ന് മൂന്നു ജയവും ഒരു സമനിലയും ഒരു തോല്‍വിയുമായി 10 പോയന്‍റുമായി കൊല്‍ക്കത്ത രണ്ടാമത് നില്‍ക്കുകയാണ്. മുംബൈക്കെതിരായ 5-1ന്‍െറ ജയത്തിനുശേഷം കൊല്‍ക്കത്തയെ 1-1ന് സമനിലയില്‍ പിടിച്ചാണ് ചെന്നൈ എത്തുന്നത്. നോര്‍ത് ആകട്ടെ ഡല്‍ഹിയില്‍നിന്ന് സമനിലയും (0-0) പുണെ സിറ്റിയില്‍നിന്ന് തോല്‍വിയും (1-0) ഏറ്റുവാങ്ങിയതിന്‍െറ അവശതയുമായാണ് എത്തുന്നത്. ഇരു ടീമുകളും മികച്ച കളിക്കാരാല്‍ സമ്പന്നമാണ്. എന്നാല്‍, ലീഗിലെ ടോപ്സ്കോറര്‍ എലാനോ ബ്ളൂമറിന്‍െറ ബൂട്ടിന്‍െറ കരുത്ത് ചെന്നൈക്ക് മുന്‍തൂക്കം നല്‍കും. മാര്‍കോ മറ്റെരാസിയുടെ പ്രതിരോധമതില്‍ ഭേദിക്കുക എന്നതും പ്രയാസം.0 രണ്ടു വീതം ജയവും തോല്‍വിയും സമനിലയും സ്വന്തമാക്കി എത്തുന്ന യുനൈറ്റഡിനും പോയന്‍റ് പട്ടികയിലെ നാലാം സ്ഥാനം മെച്ചച്ചെടുത്തേണ്ടതുണ്ട്. |
ബാര്‍ കോഴ വിവാദം ഒത്തുതീര്‍ക്കുന്നു Posted: 07 Nov 2014 06:19 PM PST Image: Subtitle: ബാറുടമകള്‍ നിലപാട് മാറ്റി തിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയത്തെയും മന്ത്രിസഭയെയും പിടിച്ചുകുലുക്കിയ ബാര്‍ കോഴ വിവാദം ഒത്തുതീര്‍പ്പിലേക്ക്. ധനമന്ത്രി കെ.എം. മാണിയെ സംശയനിഴലില്‍ നിര്‍ത്തിയ രണ്ട് ബാറുടമകളും നിലപാട് മാറ്റി. ആരോപണം ഉന്നയിച്ച ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ വര്‍ക്കിങ് പ്രസിഡന്‍റ് ബിജു രമേശ് വിജിലന്‍സിന് നല്‍കിയ മൊഴിയില്‍ മലക്കംമറിഞ്ഞതോടെയാണ് ബാറുടമകള്‍ പിന്മാറുകയാണെന്ന് വ്യക്തമായത്. മന്ത്രിക്ക് പണം നല്‍കിയെന്നു പറഞ്ഞ അരൂരിലെ ബാറുടമയും മലക്കംമറിഞ്ഞു. മന്ത്രിക്ക് കോഴ നല്‍കിയെന്നു പറഞ്ഞത് മദ്യലഹരിയിലായിരുന്നെന്നാണ് അരൂരിലെ ബാറുടമ മനോഹരന്‍െറ വിശദീകരണം. വെള്ളിയാഴ്ച ഉച്ചക്ക് വിജിലന്‍സ് ദക്ഷിണമേഖല എസ്.പി ഓഫിസിലത്തെി മൊഴി നല്‍കിയ ബിജു, പണം കൈമാറുന്നതിന്‍െറ ശബ്ദരേഖയോ ദൃശ്യങ്ങളോ കൈമാറിയില്ല. ബാറുടമകള്‍ ധനമന്ത്രിക്ക് കോഴ നല്‍കിയെന്ന വാദം മാധ്യമങ്ങള്‍ക്ക് മുന്നില്‍ പലതവണ ആവര്‍ത്തിച്ച അദ്ദേഹം വിജിലന്‍സിന് മുന്നില്‍ കോഴയെന്ന വാക്കുപോലും ഉച്ചരിച്ചില്ല. ഇതോടെ ബാര്‍ ഉടമകള്‍ ധനമന്ത്രിക്ക് നല്‍കിയ പണം പാര്‍ട്ടിഫണ്ടിലേക്കുള്ള സംഭാവനയായി മാറുന്ന സ്ഥിതിയാണ് ഉണ്ടായിരിക്കുന്നത്. പണം ആര്‍ക്കൊക്കെ നല്‍കിയെന്ന് ബാറുടമകള്‍ വെളിപ്പെടുത്തണമെന്ന് എക്സൈസ് മന്ത്രി കെ. ബാബു ആവശ്യപ്പെട്ടത് പ്രശ്നം കെട്ടടങ്ങുമെന്ന് ഉറപ്പിച്ച ശേഷമാണ്. ബാറുടമകളില്‍നിന്ന് തെരഞ്ഞെടുപ്പ്കാലത്ത് സംഭാവന വാങ്ങാത്തവര്‍ ആരുമില്ളെന്നാണ് ബാബുവിന്‍െറ വിശദീകരണം. കോഴ സംബന്ധിച്ച ഒരു തെളിവും പുറത്തുവരില്ളെന്ന് വെള്ളാപ്പള്ളി നടേശനും പ്രസ്താവിച്ചിട്ടുണ്ട്. അടച്ച ബാറുകള്‍ തുറക്കാനാണോ പണം കൊടുത്തത് എന്ന ചോദ്യത്തിന് അന്ന് ബാര്‍ അടയ്ക്കുമോ എന്ന് തങ്ങള്‍ക്ക് അറിയില്ലല്ളോ എന്നായിരുന്നു ബിജുവിന്‍െറ പ്രതികരണം. ബിജു വിജിലന്‍സിനോട് പറഞ്ഞ കാര്യങ്ങളും മാധ്യമങ്ങളോട് പറഞ്ഞതും തമ്മില്‍ വ്യത്യാസമുണ്ടെന്നാണ് സൂചന. പ്രാഥമികാന്വേഷണത്തില്‍തന്നെ കേസ് തള്ളിപ്പോകുന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിക്കാനാണ് ശ്രമം നടക്കുന്നത്. ഇത് ഏറെക്കുറെ വിജയിക്കുകയും ചെയ്തിട്ടുണ്ട്. മാണിയുടെ പ്രതിച്ഛായക്ക് മങ്ങലേറ്റു എന്നല്ലാതെ പ്രത്യേകിച്ച് നഷ്ടമൊന്നും ആര്‍ക്കും ഉണ്ടായിട്ടുമില്ല. ബാറുകാര്‍ സാമൂഹികദ്രോഹികളാണെന്ന നിലപാട് എടുത്ത രാഷ്ട്രീയക്കാരെ പാഠം പഠിപ്പിക്കാന്‍ കഴിഞ്ഞുവെന്ന് ആശ്വസിക്കുന്ന ബാറുടമകളുമുണ്ട്. മാണി മാത്രമല്ല പണം വാങ്ങിയതെന്ന് ഉറപ്പിക്കുന്ന നിലയിലേക്ക് കാര്യങ്ങളെ എത്തിക്കാനും ശ്രമം നടന്നിരുന്നു. മധ്യകേരളത്തില്‍ സജീവമായതും മാണിയുടെ അടുപ്പക്കാരുമായ ബാര്‍ ഗ്രൂപ്പുകളാണ് ഇതിന് നേതൃത്വം നല്‍കിയത്. ബാറുടമകള്‍ ആകെ 15 കോടി പിരിച്ചുവെന്നും അതില്‍ 14 കോടി എവിടെപ്പോയി എന്ന് പരിശോധിക്കണമെന്നും ചീഫ് വിപ്പ് പി.സി. ജോര്‍ജ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ബാര്‍ ഉടമകളുടെ സംഘടനയില്‍ ചേരിപ്പോര് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മറ്റ് ഏതെങ്കിലും മന്ത്രിമാര്‍ക്ക് പണം നല്‍കിയെന്ന ആരോപണം ഉന്നയിക്കാന്‍ അവരില്‍ ആരും തയാറായില്ല. ഈ സാഹചര്യത്തിലാണ് കൊച്ചിയില്‍ ചേര്‍ന്ന ബാറുടമകളുടെ യോഗത്തില്‍ സ്വകാര്യ ചാനലിന്‍െറ ഒളികാമറ ഓപറേഷന്‍ അരങ്ങേറിയത്. ഒരു വിഭാഗം ബാറുടമകളുടെ ഒത്താശയോടെയാണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. യോഗത്തില്‍ സംസാരിച്ചവരൊക്കെ സംയമനത്തോടെ സംസാരിച്ചതും വളച്ചാല്‍ മതി, ഒടിക്കരുത് തുടങ്ങിയ ദ്വയാര്‍ഥ പ്രയോഗങ്ങളില്‍ സര്‍ക്കാറിനോടുള്ള അമര്‍ഷം പ്രകടിപ്പിച്ചതും ഇതിന്‍െറ ഭാഗമായിരുന്നു. അതേസമയം, ബാര്‍ കോഴ വിവാദത്തില്‍ ധനമന്ത്രി കെ.എം. മാണിക്ക് പുറമേ കോണ്‍ഗ്രസ് മന്ത്രിമാരും പണം വാങ്ങിയെന്ന് ബാര്‍ ഹോട്ടല്‍ ഉടമ ബിജു രമേശ് ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു. പണം നല്‍കിയവരുടെ മുഴുവന്‍ പേരുകളും പുറത്തുവിടും. കെ.എം. മാണിക്കെതിരായ ആരോപണത്തില്‍ പ്രാഥമിക തെളിവ് നല്‍കി. റെക്കോഡ് ചെയ്യപ്പട്ട തെളിവുകള്‍ തന്‍്റെ പക്കലുണ്ട്. അന്വേഷണത്തിന്‍്റെ അടുത്ത ഘട്ടത്തില്‍ ഇവ നല്‍കുമെന്നും ബിജു രമേശ് ചാനലിനോട് പറഞ്ഞു. |
വര്‍ഗീയ മാലിന്യം ആരു തുടച്ചുനീക്കും? Posted: 07 Nov 2014 05:46 PM PST Image: Subtitle: നേരക്കുറികള്‍ വര്‍ഗീയ കലാപങ്ങളും അവക്കുനേരെ ഭരണകര്‍ത്താക്കള്‍ പുലര്‍ത്തുന്ന നിസ്സംഗതയും ഒൗദ്യോഗിക രേഖകള്‍ പരിശോധിച്ച് വിശകലനം ചെയ്യുന്ന പ്രബന്ധ സമാഹാരം ഈയിടെ പ്രകാശനം ചെയ്യപ്പെട്ടു. സുരഭി ചോപ്ര, പ്രീത് ഝാ എന്നിവര്‍ എഡിറ്റ് ചെയ്ത സമാഹാരത്തിന് ‘On Their watch Mass violence and State apathy in India’ എന്ന് ശീര്‍ഷകം. 2005ല്‍ പാസാക്കിയ വിവരാവകാശ നിയമപ്രകാരം ലഭ്യമായ സര്‍ക്കാര്‍ രേഖകളാണ് സമാഹാരരചനയുടെ മുഖ്യ അവലംഭം. സ്വാതന്ത്ര്യലബ്ധിക്കുശേഷം നടന്ന നാലു സുപ്രധാന വര്‍ഗീയ ലഹളകളാണ് പരിശോധിക്കപ്പെട്ടത്. ഇത്തരമൊരു അപഗ്രഥനം നാളിതുവരെ നടക്കുകയുണ്ടായില്ളെന്ന് വ്യക്തം. കാരണം വിവരാവകാശ നിയമപ്രകാരം ഇത്തരം രേഖകള്‍ മുമ്പ് ലഭ്യമായിരുന്നില്ല. 800ല്‍പരം അപേക്ഷകള്‍ നല്‍കി കാത്തിരുന്ന് കഠിന പരിശ്രമങ്ങളിലൂടെയാണ് ലേഖികമാര്‍ ഇന്ത്യയിലെ വര്‍ഗീയതയുടെ വിപത്കരമായ ആഘാതങ്ങള്‍ പരിശോധനാവിധേയമാക്കിയത്. നീതിന്യായവകുപ്പ്, ക്രമസമാധാനപാലന വിഭാഗം, റവന്യു വകുപ്പ്, നഷ്ടപരിഹാരക്കണക്കുകള്‍, പുനരധിവാസ രേഖകള്‍, സര്‍ക്കാറിന്‍െറ പ്രതികരണം, അന്വേഷണ കമീഷന്‍െറ റിപ്പോര്‍ട്ടുകള്‍ തുടങ്ങി ആയിരക്കണക്കിന് ഫയലുകളിലൂടെ നിരന്തരം പരിശോധന നടത്തി എത്തിച്ചേര്‍ന്ന കണ്ടത്തെലുകളെ ആധാരമാക്കി തയാറാക്കിയ സമാഹാരം നമ്മുടെ സാമൂഹിക ബന്ധങ്ങളുടെ പുരോഗതിയില്‍ തല്‍പരരായ സര്‍വരും വായിക്കുന്നത് ഗുണകരമാകും. നെല്ലി കലാപം (1983), ദല്‍ഹി കൂട്ടക്കുരുതി (1984), ഭഗല്‍പൂര്‍ കലാപം (1989), ഗുജറാത്ത് കലാപം (2002) എന്നീ നാല് സുപ്രധാന ലഹളകളുടെ രേഖകള്‍ പരിശോധിച്ച ലേഖികമാര്‍ ഈ കലാപങ്ങളിലെല്ലാം ഏറ്റവും കടുത്ത പീഡനങ്ങള്‍ക്കും കൊലകള്‍ക്കും ഇരകളാക്കപ്പെട്ടത് ന്യൂനപക്ഷ വിഭാഗങ്ങളാണെന്നും പൊലീസ് കലാപങ്ങളുടെ ദല്ലാളുകളായി വര്‍ത്തിച്ചതായും സമര്‍ഥിക്കുന്നു. ഭരണനടത്തിപ്പ് വിഭാഗത്തിന്‍െറ നിസ്സംഗ മനോഭാവം ആവശ്യമായ നഷ്ടപരിഹാരം, പുനരധിവാസ പദ്ധതി എന്നിവ ഇല്ലാതാക്കുന്നതില്‍ കലാശിച്ചതായും ലേഖികമാര്‍ ചൂണ്ടിക്കാട്ടുന്നു. അക്രമികള്‍ക്ക് പ്രോത്സാഹനമേകുന്ന സമീപനരീതിയായിരുന്നു സര്‍ക്കാര്‍ കൈക്കൊണ്ടത്. മാലിന്യങ്ങള്‍ക്കെതിരെ കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയുടെ അനുയായികള്‍ ചൂലുകളുമായി ഇറങ്ങി നടത്തുന്ന ശുചീകരണ പ്രചാരണം യഥാര്‍ഥത്തില്‍ ആത്മാര്‍ഥതയോടെ ആണോ? തലസ്ഥാന നഗരിയിലെ തെരുവുകളിലും ഊടുവഴികളിലും മാലിന്യക്കൂനകള്‍ ഇപ്പോഴും ഉയര്‍ന്നുകൊണ്ടിരിക്കുന്നു. അതോടൊപ്പം വര്‍ഗീയതാ മാലിന്യവും നഗരജീവിതം ദുസ്സഹമാക്കുന്നു. പലേടത്തും ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണങ്ങളും പ്രചാരണവും ഊര്‍ജിതപ്പെടുകയാണ്. വലതുപക്ഷ ഗുണ്ടകളുടെ ആക്രമണത്തിന് ഇരയാകുന്ന മുസ്ലിംകളെ ഉടന്‍ പിടികൂടി ജയിലിലടക്കുന്ന നിയമപാലകരുടെ രീതി ന്യൂനപക്ഷ വിഭാഗങ്ങളില്‍ ആശങ്കയും അസ്വാസ്ഥ്യവും വിതക്കുന്നു. സിംഹത്തിന്‍െറ മുന്നിലകപ്പെട്ട ആടിന്‍െറ അവസ്ഥയോടായിരുന്നു ഈയിടെ ടെലിവിഷന്‍ ചര്‍ച്ചയില്‍ ദല്‍ഹിയിലെ ഒരു യുവാവ് മുസ്ലിംകളില്‍ പടരുന്ന അരക്ഷിതബോധത്തെ ഉപമിച്ചത്. കൂട്ടക്കുരുതികള്‍ ഇല്ളെങ്കിലും ഭീതിനിറച്ച് മുസ്ലിംകളെ പലായനത്തിനായി സമ്മര്‍ദമുറകളും ഭീഷണിയും പ്രയോഗിക്കുന്ന സാമൂഹികവിരുദ്ധ ഗ്രൂപ്പുകള്‍ ഊര്‍ജിതമായി പ്രവര്‍ത്തിക്കുന്നതിനെതിരെ നിഷ്ക്രിയത പുലര്‍ത്താന്‍ ഒരു ഭരണകൂടത്തിന് കഴിയുമോ? സമുദായ മൈത്രിയുടെ നൂലിഴകളെ പൊട്ടിച്ചുകളയുന്നവര്‍ രാജ്യത്തെ വിനാശത്തിന്‍െറ പടുകഴിയിലേക്കാണ് ആനയിക്കുന്നത്. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States |
No comments:
Post a Comment