കൊല്ലത്ത് മേയര്‍ തെരഞ്ഞെടുപ്പ് ഇന്ന്; ജയം ഉറപ്പിച്ച് യു.ഡി.എഫും എല്‍.ഡി.എഫും Posted: 25 Nov 2014 12:33 AM PST കൊല്ലം: എന്തും എങ്ങനെയും മാറിമറിയാമെന്ന അനിശ്ചിതത്വത്തിന് നടുവില്‍ കൊല്ലം കോര്‍പറേഷനില്‍ ചൊവ്വാഴ്ച മേയര്‍ തെരഞ്ഞെടുപ്പ്. ആരാകും മേയര്‍ എന്നതിനെക്കുറിച്ച് ഒരു സാധ്യതാ പ്രവചനം പോലും അസാധ്യമാക്കുന്ന തരത്തിലാണ് അവസാന മണിക്കൂറുകളിലെ നാടകീയ സംഭവങ്ങള്‍. ഇരുപക്ഷത്തെയും അംഗസംഖ്യ തുല്യമായതിനാല്‍ വോട്ടെടുപ്പില്‍ നിര്‍ണായകമാകുന്ന പി.ഡി.പി അംഗത്തെ തിങ്കളാഴ്ച വൈകീട്ട് പാര്‍ട്ടിയില്‍നിന്ന് പുറത്താക്കി. കുതിരക്കച്ചവടം നടത്താന്‍ ഇറങ്ങിപ്പുറപ്പെട്ടതിന്‍െറ പേരിലാണ് ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനി ഈ തീരുമാനമെടുത്തതെന്ന് ജനറല്‍ സെക്രട്ടറി സാബു കൊട്ടാരക്കര വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. എല്‍.ഡി.എഫില്‍നിന്ന് സി.പി.ഐയിലെ ഹണി ബെഞ്ചമിനും യു.ഡി.എഫില്‍നിന്ന് കോണ്‍ഗ്രസിലെ മായ ഗണേഷുമാണ് സ്ഥാനാര്‍ഥികള്‍. എന്നാല്‍ മായ ഗണേഷിന്‍െറ സ്ഥാനാര്‍ഥിത്വത്തിനെതിരെ കോണ്‍ഗ്രസില്‍നിന്ന് നീക്കം ആരംഭിച്ചിട്ടുണ്ട്. ഇത് ഫലപ്രാപ്തിയിലത്തെുമോയെന്ന് വ്യക്തമല്ല. കെ.പി.സി.സി പ്രസിഡന്‍റിന്‍െറ കൂടി അംഗീകാരത്തോടെയാണ് സ്ഥാനാര്‍ഥിയെ നിശ്ചയിച്ചതെങ്കിലും മറുഭാഗത്തും നീക്കം ശക്തമാണ്. പി.ഡി.പിയില്‍നിന്ന് പുറത്താക്കപ്പെട്ട എം. കമാലുദ്ദീന്‍ പിന്തുണക്കുന്നയാള്‍ വിജയിക്കാനാണ് സാധ്യതയെങ്കിലും ഇതിനപ്പുറവും കൗണ്‍സിലര്‍മാരുടെ മനം മാറ്റത്തിനുള്ള സാധ്യതകള്‍ നിലനില്‍ക്കുകയാണ്. ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അക്കൗണ്ടില്‍ കൂട്ടിയിരുന്ന സതീഷ് കുമാറിന്‍െറ വോട്ട് ലഭിച്ചത് എല്‍.ഡി.എഫ് സ്ഥാനാര്‍ഥിക്കായിരുന്നു. കഴിഞ്ഞ കൗണ്‍സിലില്‍ മേയര്‍ തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിന്‍െറ പ്രധാനിയുടെ വോട്ടുപോലും മാറിയ പൂര്‍വചരിത്രം കൊല്ലം കോര്‍പറേഷനുണ്ടുതാനും. പി.ഡി.പിയുടെ വോട്ട് സ്വീകരിക്കേണ്ടതില്ളെന്നായിരുന്നു കോണ്‍ഗ്രസിന്‍െറ മുന്‍ നിലപാട്. എന്നാല്‍, അംഗം പി.ഡി.പിക്കാരനല്ലാതായതോടെ വോട്ട് സ്വീകരിക്കുന്നതില്‍ ഇനി അവര്‍ക്ക് തടസ്സമൊന്നുമില്ല. സി.പി.ഐക്കും പി.ഡി.പി വോട്ടിനോടുണ്ടായിരുന്ന അയിത്തം പുറത്താക്കല്‍ സംഭവത്തോടെ മാറിക്കിട്ടിയിട്ടുണ്ട്. കമാലുദ്ദീന്‍െറയും സതീഷിന്‍െറയും വോട്ടില്‍ ജയിക്കാമെന്ന ഉറപ്പാണ് കോണ്‍ഗ്രസിനുള്ളത്. ഈ വോട്ട് ഉള്‍പ്പെടെയുള്ള കണക്കുകൂട്ടലുകള്‍ തന്നെയാണ് സി.പി.ഐയുടേതും. ഏതുനിലക്കും ജയിക്കുമെന്നാണ് അവര്‍ പറയുന്നത്. തലേന്നുവരെ യു.ഡി.എഫിനൊപ്പമെന്ന് കരുതിയിരുന്ന പി.ഡി.പിക്കാരന്‍െറ കൂടി വോട്ടോടെ മേയര്‍ക്കെതിരായ അവിശ്വാസത്തെ അതിജീവിച്ച ധൈര്യം എല്‍.ഡി.എഫിന് ഇപ്പോഴുമുണ്ട്. കോണ്‍ഗ്രസിലെ സ്ഥാനമോഹികള്‍ എങ്ങനെ പ്രതികരിക്കുമെന്ന കാര്യം ഉറപ്പുപറയാനാവാത്ത സാഹചര്യവുമുണ്ട്. അവരില്‍ ചിലര്‍ വോട്ട് അസാധുവാക്കാനുള്ള സാധ്യതപോലും എല്‍.ഡി.എഫ് തള്ളിക്കളയുന്നില്ല. സി.പി.ഐയെ പിന്തുണക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടെന്നും അതിന് തയാറാവാത്തതുകൊണ്ടാണ് പുറത്താക്കിയതെന്നും കമാലുദ്ദീന്‍ പറഞ്ഞു. എന്നാല്‍, നിഷ്പക്ഷ നിലപാട് സ്വീകരിക്കണമെന്ന ആവശ്യം അംഗീകരിക്കാത്തതുകൊണ്ടാണ് പുറത്താക്കുന്നതെന്നാണ് നേതൃത്വം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്. ചൊവ്വാഴ്ച രാവിലെ 11നാണ് വോട്ടെടുപ്പ്. എല്‍.ഡി.എഫിലെ ധാരണ പ്രകാരം അടുത്ത ഒരുവര്‍ഷത്തേക്ക് മേയര്‍ സ്ഥാനം സി.പി.ഐക്ക് കൈമാറുന്നതിന് പ്രസന്ന ഏണസ്റ്റ് രാജിവെച്ചതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ആര്‍.എസ്.പിയുടെ മുന്നണിമാറ്റത്തെ തുടര്‍ന്ന് കോര്‍പറേഷനിലുണ്ടായ പ്രത്യേക രാഷ്ട്രീയ സാഹചര്യത്തില്‍ ഡെ. മേയര്‍ സ്ഥാനവും സി.പി.എമ്മിന്‍െറ കൈയിലത്തെി. ഇതിനത്തേുടര്‍ന്നാണ് മേയര്‍ സ്ഥാനം സി.പി.ഐക്ക് കൈമാറുമെന്ന ധാരണയുണ്ടായത്. ആര്‍.എസ്.പിയുടെ മുന്നണി മാറ്റത്തിന് മുമ്പ് കോര്‍പറേഷനില്‍ ആകെയുള്ള 55 സീറ്റുകളില്‍ 34 എണ്ണം എല്‍.ഡി.എഫിനും 20 എണ്ണം യു.ഡി.എഫിനും ഒരെണ്ണം പി.ഡി.പിക്കുമായിരുന്നു. ആര്‍.എസ്.പി ഏഴ് സീറ്റുകളുമായി കളംമാറിയതോടെ യു.ഡി.എഫ് സീറ്റ് നില 20ല്‍നിന്ന് 27ലേക്കുയരുകയും എല്‍.ഡി.എഫ് ഭൂരിപക്ഷം കുറഞ്ഞ് 27ലേക്ക് പരിമിതപ്പെടുകയും ചെയ്യുകയായിരുന്നു. 27-27 എന്ന നിലയില്‍ ഇരുമുന്നണികളുമത്തെുകയായിരുന്നു. അങ്ങനെയാണ് പി.ഡി.പി അംഗത്തിന്‍െറ വോട്ട് നിര്‍ണായകമായത്. |
ആളും ഗോളും നിറച്ച് മലപ്പുറം Posted: 24 Nov 2014 11:09 PM PST മലപ്പുറം: ആദ്യം ഗാലറി നിറഞ്ഞു, പിന്നെ വല നിറഞ്ഞു, രണ്ടും കൂടിയായപ്പോള്‍ മലപ്പുറത്തുകാരുടെ മനസ്സും നിറഞ്ഞു. തിങ്കളാഴ്ച ബോബി ആന്‍ഡ് മറഡോണ സംസ്ഥാന സീനിയര്‍ ഫുട്ബാളിലെ ആദ്യ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ മലപ്പുറം എതിരാളികളായ പത്തനംതിട്ടയെ കെട്ടുകെട്ടിച്ചത് ഒന്നിനെതിരെ ആറ് ഗോളിന്. മലപ്പുറം സെമിയിലേക്ക് യോഗ്യത നേടി. മുഹമ്മദ് ഇര്‍ഷാദ് ഇരട്ടഗോള്‍ നേടിയപ്പോള്‍ സൈഫുസ്സമാന്‍, സി. നസറുദ്ദീന്‍, കെ. ഫിറോസ് എന്നിവരും തങ്ങളുടെ ഊഴം ഭംഗിയാക്കി. ബി. ശ്രീനാഥിന്‍െറ സെല്‍ഫ് ഗോളും മലപ്പുറത്തിന് തുണയായപ്പോള്‍ പത്തനംതിട്ടയുടെ മറുപടി അജിത്ത് രാജേന്ദ്രനിലൊതുങ്ങി. സമാന്‍-സല്‍മാന്‍ -സൂപ്പര്‍മാന്‍ ക്യാപ്റ്റന്‍ കെ. സലീലിന്‍െറയും സന്തോഷ് ട്രോഫി താരം സി. നസറുദ്ദീന്‍െറയും ഒറ്റപ്പെട്ട നീക്കങ്ങളിലൂടെയാണ് രംഗമുണര്‍ന്നത്. ഏഴാം മിനിറ്റില്‍ നസറുദ്ദീന്‍െറ ഷോട്ടും പിന്നാലെ കോര്‍ണര്‍ കിക്കില്‍നിന്ന് ഉയിരെടുത്ത ഷാനവാസിന്‍െറ ഹെഡറും പുറത്തേക്ക് പോയി. ഒമ്പതാം മിനിറ്റില്‍ സല്‍മാന്‍ ഷായുടെ മുന്നേറ്റം ഓഫ്സൈഡില്‍. അടുത്ത ഓഫ്സൈഡ് സമാന്‍െറ വക. 11ാം മിനിറ്റില്‍ ഇര്‍ഷാദ് ഇതാദ്യമായി പത്തനംതിട്ടയുടെ ഗോള്‍കീപ്പര്‍ കണ്ണന്‍രാജുവിനെ പരീക്ഷിച്ചു. 13ാം മിനിറ്റില്‍ പത്തനംതിട്ടക്ക് പ്രഥമ കോര്‍ണര്‍ കിക്ക്. ഗോളി അബ്ദുസ്സലാം രക്ഷപ്പെടുത്തി. ഉടന്‍ കിട്ടിയ അവസരം സമാന്‍ പുറത്തേക്കടിച്ചുകളഞ്ഞു. തുടര്‍ന്ന് ഡാനിഷും സമാനും ഉമര്‍ ഫാറൂഖും ചേര്‍ന്ന് നടത്തിയ ശ്രമം പത്തനംതിട്ട ഗോളി സാഹസപ്പെട്ട് പരാജയപ്പെടുത്തി. 17ാം മിനിറ്റില്‍ പന്തുമായി മുന്നേറിയ സമാനെ ബോക്സിനകത്ത് ഫൗള്‍ ചെയ്തെങ്കിലും റഫറി അവഗണിച്ചു. 19ാം മിനിറ്റില്‍ മലപ്പുറത്തിന് അനുകൂലമായി ലഭിച്ച കോര്‍ണര്‍ കിക്കാണ് ഗോളിലേക്ക് വഴി തുറന്നത്. കിക്കെടുത്തത് സല്‍മാന്‍. ഇത് ഷാനവാസ് കണക്ട് ചെയ്തു. ഉയര്‍ന്നുപൊങ്ങിയ പന്തില്‍ സമാന്‍ തലവെച്ചത് വലക്കകത്തേക്ക് (1-0). ഗാലറിയില്‍ ആളനക്കം മലപ്പുറം ക്യാമ്പില്‍ ഗോളാരവം. തൊട്ടടുത്ത മിനിറ്റില്‍ പത്തനംതിട്ടക്ക് കിട്ടിയ ഫ്രീകിക്കിനിടെ വീണ്ടും ഫൗള്‍. ശേഷം മലപ്പുറത്തിനൊരു കോര്‍ണര്‍ കൂടി. ഇതിനിടെ ഇര്‍ഷാദിന്‍െറ നെടുങ്കനടി ഗാലറിയിലത്തെി. സലീലും നസറുദ്ദീനും മാറി മാറി പാസ് നല്‍കി പോസ്റ്റിനടുത്തത്തെിയെങ്കിലും ഓഫ്സൈഡായി. ഇരുവട്ടം ഇര്‍ഷാദ് 26ാം മിനിറ്റില്‍ പത്തനംതിട്ടയുടെ അജികുമാറിന് ലഭിച്ച അവസരം ഡിഫന്‍ഡര്‍മാര്‍ ഇടപെട്ട് ഇല്ലാതാക്കി. ഇടക്ക് സലീലിന് കിട്ടിയ ഓപണ്‍ ചാന്‍സ് നഷ്ടപ്പെട്ടു. 31ാം മിനിറ്റില്‍ സമാന്‍െറ മറ്റൊരു നീക്കവും പുറത്തേക്ക്. മലപ്പുറത്തിന്‍േറതിന് സമാനമായി പത്തനംതിട്ട ക്യാപ്റ്റന്‍ ടി.എസ്. ശരത്തിനെയും ബോക്സിനകത്ത് ഫൗള്‍ ചെയ്തത് റഫറി കണ്ടില്ളെന്ന് നടിച്ചു. 38ാം മിനിറ്റില്‍ മലപ്പുറത്തിന്‍െറ രണ്ടാം ഗോളത്തെി. മൈതാന മധ്യത്ത് നിന്ന് പന്തുമായി ശരവേഗത്തില്‍ കുതിച്ച ഇര്‍ഷാദിനെ ചെറുക്കാന്‍ ഗോളി മുന്നോട്ടു വന്നു. ആളൊഴിഞ്ഞ പോസ്റ്റിലേക്ക് ഇര്‍ഷാദ് തന്നെ പന്ത് ഉരുട്ടി വിട്ടു (2-0). 40ാം മിനിറ്റില്‍ ഇര്‍ഷാദില്‍നിന്ന് പന്ത് സ്വീകരിച്ച് നസറുദ്ദീന്‍ നിറയൊഴിച്ചതോടെ (3-0) ആദ്യ പകുതി തീര്‍ത്തും ആതിഥേയര്‍ക്ക് സ്വന്തം. ഇന്‍ജുറി ടൈമിലും സലീല്‍ സുവര്‍ണാവസരം കളഞ്ഞു കുളിച്ചു. രണ്ടാം പകുതിയുടെ ആദ്യ മിനിറ്റില്‍ ശരത്തിനെ ഫൗള്‍ ചെയ്ത മലപ്പുറത്തിന്‍െറ മഹ്സൂമിനെത്തേടി മഞ്ഞക്കാര്‍ഡ്. 52ാം മിനിറ്റില്‍ സമാനിലൂടെ മലപ്പുറവും പിന്നാലെ യദുവിലൂടെ പത്തനംതിട്ടയും ഏകപക്ഷീയ മുന്നേറ്റങ്ങള്‍ നടത്തി. 54ാം മിനിറ്റില്‍ പത്തനംതിട്ടക്ക് ആശ്വാസം. ശരത്തില്‍ നിന്ന് വാങ്ങിയ പന്ത് അജിത്ത് പോസ്റ്റിലേക്കടിച്ചപ്പോള്‍ ഗോളി കുത്തിയകറ്റാന്‍ നോക്കിയെങ്കിലും നടന്നില്ല. പന്ത് വലയിലേക്ക് തൂങ്ങിയിറങ്ങി (3-1). 57ാം മിനിറ്റില്‍ മുബാറക്കിനെ ഫൗള്‍ ചെയ്തതിലൂടെ ലഭിച്ച അവസരമാണ് മലപ്പുറത്തിന് നാലാം ഗോളേകിയത്. നസറുദ്ദീനെടുത്ത ഫ്രീകിക്ക് ഗോളി മുകളിലേക്ക് പറന്ന് തടുത്തിട്ടു. നിലത്ത് വീണുകിടന്ന ഗോളിയെ മറികടന്ന് ഇര്‍ഷാദ് പോസ്റ്റിലടിച്ചുകയറ്റി (4-1). ഉടന്‍ യദുവും ശരത്തും മലപ്പുറം ഗോള്‍മുഖത്ത് അപകടം വിതറി. 66ാം മിനിറ്റില്‍ ഫാറൂഖ്-സലീല്‍-സല്‍മാന്‍ സംഘത്തിന്‍െറ ശ്രമവും ഓഫ്സൈഡില്‍. വീണ്ടും പത്തനംതിട്ട 'സെല്‍ഫി' 70ാം മിനിറ്റില്‍ ഷഫീഖിന്‍െറ ഷോട്ട് പത്തനംതിട്ടയുടെ ഗോളി കണ്ണന്‍ പിടിച്ചു. 74ാം മിനിറ്റില്‍ സന്ദര്‍ശകരുടെ രഹിത്ത് കാലിന് പരിക്കേറ്റു വീണു. മൈതാനത്ത് വെച്ച് പ്രഥമശുശ്രൂഷ നല്‍കിയ താരത്തെ ആശുപത്രിയിലാക്കി. ഈ ഇടവേളയില്‍ മലപ്പുറം ഗോള്‍കീപ്പറെ മാറ്റി. സലാമിന് പകരം ഹാരിഫ് ഇറങ്ങി. 77ാം മിനിറ്റില്‍ ഇര്‍ഷാദിന്‍െറ ആക്രമണം ബാറിന് മുകളിലൂടെ പുറത്തേക്ക്. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും പത്തനംതിട്ടക്കാര്‍ എതിര്‍ ടീമിന് ഒരു ഗോള്‍ സൗജന്യം കൊടുത്തു. ആലപ്പുഴക്കെതിരെ ദീപക് ദിനകരനാണ് സെല്‍ഫ് ഗോളടിച്ചതെങ്കില്‍ ഇന്നലെ ശ്രീനാഥിന്‍െറ ഊഴമായിരുന്നു. 83ാം മിനിറ്റില്‍ പോസ്റ്റ് ലക്ഷ്യമാക്കി വന്ന മലപ്പുറത്തുകാരന്‍െറ അടിക്ക് ശ്രീനാഥ് കാല്‍വെച്ചുകൊടുത്തു. ഗോളിയെയും മറികടന്ന് പന്ത് വലയില്‍ (5-1). 87ാം മിനിറ്റില്‍ സല്‍മാന്‍െറ പാസ് ഗോള്‍ തട്ടിയകറ്റവെ ഫിറോസ് പോസ്റ്റിലേക്ക് തൊടുത്തു (6-1). |
കല്‍ക്കരിപ്പാടം അഴിമതി: മന്‍മോഹന്‍ സിങ്ങിനെ ചോദ്യം ചെയ്യാത്തതെന്തെന്ന് കോടതി Posted: 24 Nov 2014 11:05 PM PST ന്യൂഡല്‍ഹി: കല്‍ക്കരിപ്പാടം അഴിമതിക്കേസില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെ ചോദ്യം ചെയ്യാത്തതെന്തെന്ന് കോടതി. കേസ് പരിഗണിക്കുന്ന പ്രത്യേക കോടതിയാണ് സി.ബി.ഐയോട് ഇക്കാര്യം ചോദിച്ചത്. എന്ത്കൊണ്ടാണ് കേസില്‍ കല്‍ക്കരി വകുപ്പ് മന്ത്രിയെ ചോദ്യം ചെയ്യാത്തതെന്നാണ് കോടതി ചോദിച്ചു. ഹിന്‍ഡാല്‍ക്കൊക്ക് ലൈസന്‍സ് നല്‍കിയതിലെ അന്വേഷണ രീതിയില്‍ കോടതി അതൃപ്തിയും രേഖപ്പെടുത്തി. കേസ് ഡയറി ഹാജരാക്കണമെന്നും കോടതി സി.ബി.ഐയോട് ആവശ്യപ്പെട്ടു. കല്‍ക്കരി ഇടപാട് കേസില്‍ മന്‍മോഹന്‍സിങ്ങിനെതിരെ കല്‍ക്കരി വകുപ്പ് മുന്‍ സെക്രട്ടറി പി.സി. പരേഖ് രംഗത്തത്തെിയിരുന്നു. ക്രിമിനല്‍ ഗൂഢാലോചന, അഴിമതി നിരോധ നിയമം എന്നിവ പ്രകാരമാണ് തങ്ങള്‍ക്കെതിരെ കേസെടുത്തതെങ്കില്‍ കേസിലെ മൂന്നാം ഗൂഢാലോചക്കാരന്‍ അന്ന് വകുപ്പിന്‍െറ ചുമതലക്കാരനായിരുന്ന മന്‍മോഹന്‍സിങ്ങായിരുന്നെന്നുമായിരുന്നു പരേഖിന്‍െറ ആരോപണം. |
ജഡ്ജിമാരില്ല; കേസുകള്‍ കെട്ടിക്കിടക്കുന്നു Posted: 24 Nov 2014 10:48 PM PST വടകര: ജഡ്ജിമാരില്ലാത്തതിനാല്‍ കുടുംബകോടതിയുടെയും വാഹനാപകട നഷ്ടപരിഹാര ട്രൈബ്യൂണലിന്‍െറയും പ്രവര്‍ത്തനം അവതാളത്തിലായി. ഇരു കോടതികളിലുമായി ആയിരക്കണക്കിന് കേസുകള്‍ കെട്ടിക്കിടക്കുകയാണ്. കുടുംബകോടതിയില്‍ നിലവിലുള്ള ജഡ്ജ് വിരമിച്ചതിനെ തുടര്‍ന്ന് 15മുതലാണ് വിചാരണ തടസ്സപ്പെട്ടത്. പുതിയ ജഡ്ജിയെ നിയമിച്ചിട്ടില്ല. എം.എ.സി.ടിയില്‍നിന്ന് അഞ്ചുമാസം മുമ്പാണ് ജഡ്ജി സ്ഥലം മാറിപ്പോയത്. ഇവിടെ മൂവായിരത്തിലേറെ കേസുകളാണ് കെട്ടിക്കിടക്കുന്നത്. ജഡ്ജിയുടെ നിയമനം വൈകുന്നതിനാല്‍ ഇതിനകം 500 കേസുകള്‍ കോഴിക്കോട്ടേക്ക് മാറ്റി. വടകര, കൊയിലാണ്ടി താലൂക്കുകളിലെ 1500 ഓളം കേസുകള്‍ കുടുംബകോടതിയിലുണ്ട്. ഹൈകോടതിയാണ് ജഡ്ജിമാരെ നിയമിക്കേണ്ടത്. ജൂണ്‍ ഒമ്പതിനാണ് എം.എ.സി.ടി ജഡ്ജ് സ്ഥലം മാറിപ്പോയത്. എന്‍.ഡി.പി.എസ്. ജഡ്ജിക്ക് വാഹനാപകട നഷ്ടപരിഹാര ട്രൈബൂണലിന്‍െറ അധിക ചുമതല നല്‍കിയിട്ടുണ്ടെങ്കിലും സിറ്റിങ് നടക്കുന്നില്ല. കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ ലഹരിമരുന്നു കേസുകള്‍ കൈകാര്യം ചെയ്യുന്ന എന്‍.ഡി.പി.എസ് ജഡ്ജിക്ക് ഭാരിച്ച ഉത്തരവാദിത്തമാണുള്ളത്. അദാലത്ത് നടത്തിയാണ് കെട്ടിക്കിടക്കുന്ന കേസുകള്‍ക്ക് പരിഹാരം കാണുന്നത്. എം.എ.സി.ടി ജഡ്ജില്ലാത്ത വടകര, കൊയിലാണ്ടി താലൂക്കുകളിലെ മറ്റു കോടതികളുടെ പ്രവര്‍ത്തനത്തെയും ബാധിക്കുന്നു. എം.എ.സി.ടി ജഡ്ജ് കൊയിലാണ്ടിയില്‍ ആഴ്ചയില്‍ രണ്ടുതവണയും മാസത്തിലൊരിക്കല്‍ പയ്യോളി, പേരാമ്പ്ര, കല്ലാച്ചി എന്നിവിടങ്ങളിലും സിറ്റിങ് നടത്തണം. ഈ സാഹചര്യത്തില്‍ ഒഴിവുകള്‍ നികത്തി കോടതിയുടെ പ്രവര്‍ത്തനം സുഗമമാക്കണമെന്നാണ് പൊതുവായ ആവശ്യം. |
പക്ഷിപ്പനി: താറാവിന് 75 മുതല്‍ 150 രൂപ വരെ നഷ്ടപരിഹാരം Posted: 24 Nov 2014 10:35 PM PST തിരുവനന്തപുരം: പക്ഷിപ്പനി ബാധിച്ച പ്രദേശത്ത് കൂട്ടത്തോടെ കൊല്ലുന്ന താറാവുകള്‍ക്ക് ഒന്നിന് 150 രൂപ വരെ നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനം. രണ്ട് മാസത്തിലധികം പ്രായമുള്ള താറാവിനാണ് 150 രൂപ നല്‍കുന്നത്. താറാവ് കുഞ്ഞിന് 75 രൂപ നല്‍കാനും തീരുമാനിച്ചതായി ഇത് സംബന്ധിച്ച ഉന്നതതല യോഗത്തിന് ശേഷം കൃഷിമന്ത്രി കെ.പി മോഹനന്‍ അറിയിച്ചു. പക്ഷിപ്പനിക്കെതിരെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാനും തീരുമാനമായി. രോഗം ബാധിച്ച സ്ഥലത്തിന്‍െറ പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ മുട്ട, മാംസം, കോഴിവളം എന്നിവയുടെ വില്‍പന നിരോധിച്ചു. രോഗബാധിത പ്രദേശത്ത് നിന്ന് കോഴികളെ പുറത്തേക്ക് കൊണ്ടുപോകുന്നതും നിരോധിച്ചതായി കെ.പി മോഹനന്‍ അറിയിച്ചു. പ്രതിരോധ പ്രവര്‍ത്തകര്‍ക്ക് മാസ്ക്, മരുന്ന് എന്നിവ എത്തിക്കുമെന്ന് ആരോഗ്യ മന്ത്രി വി.എസ് ശിവകുമാര്‍ അറിയിച്ചു. പക്ഷിപ്പനി ബാധിച്ച പ്രദേശങ്ങളിലേക്ക് പോകുന്നത് ഒഴിവാക്കണമെന്നും ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു. |
ബാര്‍കോഴ: അന്വേഷണം നീട്ടി മാണിയെ രക്ഷിക്കാന്‍ ശ്രമമെന്ന് വി.എസ് Posted: 24 Nov 2014 10:32 PM PST തിരുവനന്തപുരം: ബാര്‍കോഴ ആരോപണത്തില്‍ അന്വേഷണം നീട്ടിക്കൊണ്ടുപോയി ധനമന്ത്രി കെ.എം മാണിയെ രക്ഷിക്കാനാണ് ഉമ്മന്‍ചാണ്ടി ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. മാണിയുടെ രാജി ആവശ്യപ്പെട്ട് എല്‍.ഡി.എഫ് നടത്തുന്ന സെക്രട്ടറിയേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്വേഷണം നടത്തി കോഴവിവാദത്തില്‍ ഉള്‍പെട്ടവരെ പുറത്ത് കൊണ്ടുവരാന്‍ നടപടി സ്വീകരിച്ചില്ളെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി ഇടതുമുന്നണി മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം നിരവധി അഴിമതി കഥകളാണ് പുറത്ത് വന്നത്. അതില്‍ പ്രധാനപ്പെട്ട അഴിമതിയാണ് ബാര്‍ കോഴ. മാണി ഒരുകോടി രൂപ വാങ്ങിയതായി ബാര്‍ ഉടമ തന്നെയാണ് വെളിപ്പെടുത്തിയത്. ഇക്കാര്യങ്ങളെല്ലാം മാധ്യമങ്ങളില്‍ കൂടി പുറത്ത് വന്നതാണ്. എന്നാല്‍ പ്രതിപക്ഷ നേതാവിന്‍െറ കത്ത് കിട്ടിയെന്ന് സമ്മതിച്ച മുഖ്യമന്ത്രി മാണിയുടെ അഴിമതി ആരോപണം നിഷേധിക്കുകയായിരുന്നു - വി.എസ് പറഞ്ഞു. ആഭ്യന്തരമന്ത്രി പറഞ്ഞത് പ്രതിപക്ഷ നേതാവിന്‍െറ കത്ത് കിട്ടിയെന്നും ഉടന്‍ നടപടി സ്വീകരിക്കുമെന്നായിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും കൂടി അന്വേഷണം നീട്ടിക്കാണ്ടു പോയി മാണിയെ രക്ഷിക്കാനാണ് ശ്രമം. മാണി അഴിമതി നടത്തിയില്ളെന്ന് മുഖ്യമന്ത്രി പറയുമ്പോള്‍ മുഖ്യമന്ത്രിയുടെ കീഴിലുള്ള വിജിലന്‍സ് വകുപ്പ് മാണിക്കെതിരെ അന്വേഷണം നടത്തുമോയെന്നും വി.എസ് ചോദിച്ചു. റോമാ സാമ്രാജ്യമായിരുന്ന കാലത്ത് എല്ലാ വഴികളും റോമിലേക്ക് എന്നായിരുന്നു. എന്നാല്‍ ഇന്ന് എല്ലാ വഴികളും ഉമ്മന്‍ചാണ്ടിയുടെ നെഞ്ചിലേക്ക് എന്നായിരിക്കുന്നുവെന്നും വി.എസ് പറഞ്ഞു. |
കൗമാരക്കാരന്‍െറ കൊല: പൊലീസിനെതിരെ കുറ്റം ചുമത്താനാവില്ല -യു.എസ് കോടതി Posted: 24 Nov 2014 09:45 PM PST ഫെര്‍ഗൂസണ്‍: കറുത്തവര്‍ഗക്കാരനായ പതിനെട്ടുകാരനെ വെടിവെച്ചുകൊന്ന പൊലീസ് ഉദ്യോഗസ്ഥന്‍ കുറ്റക്കാരനല്ളെന്ന് കോടതി. തിങ്കളാഴ്ച വൈകുന്നേരമാണ് വിധി പുറത്തുവന്നത്. പൊലീസുകാരനെതിരെ തെളിവില്ളെന്ന് ഒമ്പത് ജഡ്ജിമാരടങ്ങുന്ന പാനല്‍ കണ്ടത്തെി. സംഭവത്തിന് ദൃക്സാക്ഷികളായവര്‍ വൈരുദ്ധ്യം നിറഞ്ഞ മൊഴികളാണ് നല്‍കിയതെന്ന് പാനല്‍ വ്യക്തമാക്കി. വിധിപുറത്തുവന്ന ഉടന്‍ ഫെര്‍ഗൂസന്‍ പൊലീസ് ആസ്ഥാനത്തിന് പുറത്ത് ജനങ്ങളും പൊലീസും ഏറ്റുമുട്ടി. പ്രക്ഷോഭകര്‍ക്കു നേരെ പൊലീസ് വെടിവെക്കുകയും കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ചെയ്തു. ആഗസ്റ്റ് ഒമ്പതിനാണ് അമേരിക്കയിലെ മിസൂറിയില്‍ കറുത്തവര്‍ഗക്കാരനായ മിഷേല്‍ ബ്രൗണിനെ വെള്ളക്കാരനായ പൊലീസുകാരന്‍ അകാരണമായി വെടിവെച്ചുകൊന്നത്. സംഭവത്തെ തുടര്‍ന്ന് അമേരിക്കയിലെങ്ങും ശക്തമായ പ്രക്ഷോഭങ്ങള്‍ നടന്നിരുന്നു. ജൂറിയുടെ വിധിയെ എല്ലാവരും അംഗീകരിക്കണമെന്നും വിധിക്കെതിരെ സമാധാനപരമായി പ്രതിഷേധിക്കാന്‍ അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമ ഫെര്‍ഗൂസനിലെ ജനങ്ങളോട് ആവശ്യപ്പെട്ടു. വിധിയില്‍ കടുത്ത നിരാശയുണ്ടെന്ന് കൊല്ലപ്പെട്ട മിഷേല്‍ ബ്രൗണിന്‍െറ കുടുംബം വ്യക്തമാക്കി. ഗുണപരമായ മാറ്റത്തിനു വേണ്ടി വിധിക്കെതിരെ സമാധാനപരമായി പ്രതിഷേധിക്കാനും കുടുംബം ആഹ്വാനം ചെയ്തു. പൊലീസ് അക്രമങ്ങള്‍ക്കെതിരെ അക്രമം കൊണ്ട് പ്രതികരിക്കാതെ മാറ്റത്തിനു വേണ്ടി ശ്രമിക്കാനൂം കുടുംബം ആവശ്യപ്പെട്ടു മിഷേല്‍ ബ്രൗണിന്‍െറ കൊലയെ തുടര്‍ന്ന് ആഫ്രിക്കന്‍ വംശജരെ യു.എസ് പൊലീസ് പരിഗണിക്കുന്ന രീതിയെകുറിച്ച് ചര്‍ച്ചകള്‍ വീണ്ടും ശക്തമായിരുന്നു. |
ഷാര്‍ജ ചില്‍ഡ്രന്‍സ് ബിനാലെക്ക് ഡിസംബര്‍ ഒമ്പതിന് തുടക്കം Posted: 24 Nov 2014 08:32 PM PST ഷാര്‍ജ: കുട്ടികളിലെ കലാവാസന പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ഷാര്‍ജ ചില്‍ഡ്രന്‍സ് ബിനാലെ ഡിസംബര്‍ ഒമ്പത് മുതല്‍ 2015 ഫെബ്രുവരി ഒമ്പത് വരെ നടക്കും. ഷാര്‍ജ ആര്‍ട് മ്യൂസിയം, മുഗൈദര്‍ ചില്‍ഡ്രന്‍സ് സെന്‍റര്‍ എന്നിവയാണ് ബിനാലെയുടെ വേദികള്‍. യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ.സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ആല്‍ ഖാസിമിയുടെ പത്നിയും ഫാമിലി അഫയേഴ്സ് സുപ്രീം കൗണ്‍സില്‍ ചെയര്‍പേഴ്സനുമായ ശൈഖ ജവഹര്‍ ബിന്‍ത് മുഹമ്മദ് ആല്‍ ഖാസിമിയുടെ രക്ഷാകര്‍തൃത്വത്തിലാണ് ഷാര്‍ജ മ്യൂസിയം വിഭാഗവുമായി സഹകരിച്ചുള്ള പരിപാടി. 11 അറബ്-അറബേതര രാജ്യങ്ങളില്‍ നിന്ന് 1066 അപേക്ഷകള്‍ ഇതിനകം ലഭിച്ചിട്ടുണ്ട്. ഇതില്‍ നിന്ന് തെരഞ്ഞെടുത്ത ചിത്രങ്ങള്‍, ശില്‍പങ്ങള്‍, ഇന്‍സ്റ്റലേഷന്‍, ഫോട്ടോകള്‍, മള്‍ട്ടീമീഡിയ എന്നിങ്ങനെ 550 കലാസൃഷ്ടികള്‍ ബിനാലെയില്‍ പ്രദര്‍ശിപ്പിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ‘ചോദ്യങ്ങള്‍’ എന്ന പ്രമേയത്തിലാണ് ഇത്തവണത്തെ ബിനാലെ. കുട്ടികള്‍ക്ക് കലയെ സംബന്ധിച്ച എന്ത് സംശയ നിവാരണവും നടത്താം. ആറ് മുതല്‍ 18 വയസ്സുവരെയുള്ളവരുടെ കലാസൃഷ്ടികളാണ് ബിനാലെയില്‍ ഉള്‍പ്പെടുത്തുക. ആറ്-ഒമ്പത്, 10-13, 14-18 എന്നീ പ്രായത്തിലുള്ള മൂന്ന് വിഭാഗങ്ങളിലായിരിക്കും പ്രദര്‍ശനം. യു.എ.ഇയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ കുട്ടികള്‍-428. ചെക് റിപബ്ളിക്-45. ജോര്‍ദാന്‍-17, പാകിസ്താന്‍-16, ദക്ഷിണ കൊറിയ-12, ഈജിപ്ത്-11, സുഡാന്‍-9, അമേരിക്ക-7, ദക്ഷിണാഫ്രിക്ക, ആസ്ട്രേലിയ-രണ്ട് വീതം, സിറിയ-ഒന്ന് എന്നിങ്ങനെ കുട്ടികളത്തെും. യുവ കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിന് 29 ശില്‍പശാലകളും സെമിനാറുകളും ചര്‍ച്ചകളും നടത്തും. ചിത്രങ്ങള്‍, ശില്‍പങ്ങള്‍, ത്രീഡി മാതൃകകള്‍, അക്രിലിക് പെയിന്‍റിങ് എന്നിവയില്‍ പരിശീലനം നല്‍കും. പ്രത്യേക പരിചരണം ആവശ്യമുള്ള കുട്ടികളെയും മറ്റുള്ളവരോടൊപ്പം ഉള്‍പ്പെടുത്തും. അല്‍ തുവാം ആശുപത്രി കാന്‍സര്‍ വാര്‍ഡിലെ കുട്ടികളുടെ പങ്കാളിത്തമാണ് ഇത്തവണത്തെ പ്രത്യേകത. ഇവരുടെ കലാസൃഷ്ടികള്‍ ബിനാലെയുടെ പ്രചാരണത്തിന് ഉപയോഗിക്കും. പൊതു-സ്വകാര്യ മേഖലയുടെ സഹകരണത്തോടെയാണ് പരിപാടിയെന്ന് ഷാര്‍ജ ചില്‍ഡ്രന്‍സ് സെന്‍റര്‍ ആക്ടിങ് ഡയറക്ടറും ബിനാലെ പ്രസിഡന്‍റുമായ റീം ബിന്‍കറം പറഞ്ഞു. കുട്ടികള്‍ക്ക് ഷാര്‍ജയുടെ വിവിധ ഭാഗങ്ങളിലും മസാഫി, റാസല്‍ഖൈമ എന്നിവിടങ്ങളിലും സന്ദര്‍ശനമൊരുക്കും. ഗള്‍ഫില്‍ ആദ്യമാണ് കുട്ടികളുടെ ബിനാലെ സംഘടിപ്പിക്കുന്നത്. എസ്.എം.ഡി എക്സിക്യൂട്ടീവ് അഫയേഴ്സ് ഡയറക്ടര്‍ അയിഷ ഡീമാസ്, എസ്.സി.ബി ജനറല്‍ ക്യുറേറ്റര്‍ നാസിര്‍ നസ്റുല്ല, ഫാത്തിമ അല്‍ സുവൈദി, ഡോ.ഖാലിദ് അല്‍ മിദ്ഫ തുടങ്ങിയവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. |
മുല്ലപ്പെരിയാര്‍: പുനഃപരിശോധനാ ഹരജി ഡിസംബര്‍ രണ്ടിന് പരിഗണിക്കും Posted: 24 Nov 2014 08:28 PM PST ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ കേസില്‍ കേരളം നല്‍കിയ പുനഃപരിശോധനാ ഹരജി സുപ്രീംകോടതി അടുത്ത മാസം രണ്ടിന് പരിഗണിക്കും. ഡാമിലെ ജലനിരപ്പ് 142 അടിയായി ഉയര്‍ത്താന്‍ തമിഴ്നാടിന് സുപ്രീംകോടതി നല്‍കിയ അനുമതി പുനഃപരിശോധിക്കാനാണ് കേരളം ഹരജി നല്‍കിയത്. ചീഫ് ജസ്റ്റിസ് എച്ച്.എല്‍ ദത്തു അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിക്കുക. മുല്ലപ്പെരിയാര്‍ ജലനിരപ്പ് സംബന്ധിച്ച് തെറ്റായ വിവരങ്ങളാണ് ഉന്നതാധികാര സമിതി കോടതിയെ ബോധിപ്പിച്ചതെന്ന് കേരളം ഹരജിയില്‍ പറയുന്നു. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചത്. ഡാമിന്‍െറ സുരക്ഷ സംബന്ധിച്ച് ഉന്നതാധികാരസമിതി ശരിയായ രീതിയില്‍ പഠനം നടത്തിയില്ലെന്നും കേരളം കോടതിയെ ബോധിപ്പിക്കും. ഇന്നലെ ചേര്‍ന്ന മുല്ലപ്പെരിയാര്‍ മേല്‍നോട്ടസമിതി യോഗം തമിഴ്നാടിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. ഡാമിലെ ജലനിരപ്പ് 136 അടിയാക്കണമെന്ന കേരളത്തിന്‍െറ ആവശ്യം മേല്‍നോട്ടസമിതി ചെയര്‍മാന്‍ എം.വി നാഥന്‍െറ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം തള്ളുകയായിരുന്നു. |
ഗള്‍ഫ് കപ്പ്: സൗദി - ഖത്തര്‍ ഫൈനല്‍ നാളെ Posted: 24 Nov 2014 08:05 PM PST റിയാദ്: ഗള്‍ഫ് കപ്പിന്‍െറ കലാശക്കളിയില്‍ ആതിഥേയരായ സൗദി അറേബ്യ ഖത്തറിനെ നേരിടും. ഞായറാഴ്ച രാത്രി നടന്ന വീറും വാശിയും നിറഞ്ഞ സെമി പോരാട്ടത്തില്‍ പച്ചപ്പടയെ തളച്ചിടാനുള്ള യു.എ.ഇയുടെ ശ്രമത്തെ 86ാം മിനിറ്റിലെ എണ്ണം പറഞ്ഞ ഗോളിലൂടെ മറികടന്നാണ് സൗദിയുടെ ഫൈനല്‍ പ്രവേശം. മൂന്നാം സ്ഥാനക്കാരെ നിര്‍ണയിക്കാനുള്ള ലൂസേഴ്സ് ഫൈനലില്‍ ഇന്ന്, ചൊവ്വാഴ്ച യു.എ.ഇ ഒമാനെ നേരിടും. ആദ്യ വിസില്‍ മുഴങ്ങിയപ്പോള്‍ തന്നെ കനത്ത ആക്രമണമഴിച്ചു വിട്ട സൗദി ടീം അധികം വൈകാതെ രണ്ടു ഗോളിന്‍െറ ലീഡും നേടി. 19ാം മിനിറ്റില്‍ ടൂര്‍ണമെന്‍റിലെ തന്നെ ഏറ്റവും മികച്ച കളിക്കാരിലൊരാളായ നാസിര്‍ ശംറാനിയുടെ വകയായിരുന്നു ആദ്യഗോള്‍. മൂന്നു മിനിറ്റിനുള്ളില്‍ നവാഫ് അല്‍ ആബിദ് രണ്ടാമതും യു.എ.ഇയുടെ വലകുലുക്കി. രണ്ടു ഗോള്‍ ലീഡിന്‍െറ ബലത്തില്‍ വിജയികളുടെ ആത്മവിശ്വാസത്തിലായിരുന്നു രണ്ടാം പകുതിയില്‍ സൗദിയുടെ കളി. എന്നാല്‍ ആക്രമണത്തിനു മൂര്‍ച്ച കൂട്ടിയ യു.എ.ഇ കളം കൈയടക്കുന്നതാണ് പിന്നീട് കണ്ടത്. സൗദി ഗോള്‍ മുഖത്ത് നിരന്തരം ആക്രമണം നടത്തിയ ഇമാറാത്തി താരങ്ങള്‍ ആതിഥേയരെ വെള്ളം കുടിപ്പിച്ചു. അവസാനഘട്ടത്തിലേക്കു നീങ്ങുമ്പോള്‍ മിന്നും താരം അഹ്മദ് ഖലീലിന്‍െറ രണ്ടു ഗോളില്‍ യു.എ.ഇ സൗദിയെ പിടിച്ചുകെട്ടി. തുടര്‍ന്ന് ഇരുഭാഗത്തും വീറോടെയുള്ള ജീവന്മരണ പോരാട്ടമാണ് കണ്ടത്. ഗാലറിയുടെ നിലക്കാത്ത ആരവം ആതിഥേര്‍ക്കു പിന്തുണയുമായത്തെി. കളി അന്ത്യത്തോടടുക്കുമ്പോള്‍ 86ാം മിനിറ്റില്‍ സൗദിയുടെ നിര്‍ണായകഗോള്‍ സാലിം അദ്ദൂസരി നേടി. ബുധനാഴ്ച റിയാദിലെ കിങ് ഫഹദ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കുന്ന കലാശക്കളിയില്‍ 12 വര്‍ഷം മുമ്പ് സ്വന്തം മണ്ണില്‍ നേടിയ ജയം ആവര്‍ത്തിക്കാന്‍ സൗദിയും അന്നേറ്റ പരാജയത്തിനു പകവീട്ടാന്‍ ഖത്തറും പോരിനിറങ്ങും. 2002 ലെ 15ാമത് ഗള്‍ഫ് കപ്പ് റിയാദില്‍ നടന്നപ്പോള്‍ ഫൈനലില്‍ ഖത്തറിനെ രണ്ടു ഗോളിനു തോല്‍പിച്ച് സൗദി കിരീടം ചൂടിയിരുന്നു. |
സംഗീത വ്യവസായത്തെ രക്ഷിക്കാന്‍ യേശുദാസ് അടക്കമുള്ളവര്‍ മുന്നിട്ടിറങ്ങണം –എം.ജി ശ്രീകുമാര്‍ Posted: 24 Nov 2014 07:46 PM PST മസ്കത്ത്: പകര്‍പ്പവകാശലംഘനം നട്ടെല്ളൊടിച്ച മലയാള സംഗീത വ്യവസായത്തെ സംരക്ഷിക്കാന്‍ യേശുദാസ് അടക്കമുള്ളവര്‍ മുന്നിട്ടിറങ്ങണമെന്ന് ഗായകന്‍ എം.ജി. ശ്രീകുമാര്‍. പെന്‍ഡ്രൈവുകളിലും മറ്റും ഗാനങ്ങള്‍ പകര്‍ത്തിനല്‍കുന്ന മാഫിയയുടെ പ്രവര്‍ത്തനം കേരളത്തില്‍ ശക്തമാണ്. സംഗീത പ്രവര്‍ത്തകര്‍ ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങുന്നതിലൂടെയേ ഇത്തരക്കാരെ പ്രതിരോധിക്കാന്‍ കഴിയൂ. ചൊവ്വാഴ്ച നടക്കുന്ന ‘പ്രവാസ നിലാവ് -ഗൃഹാതുരത്വത്തിന്‍െറ ഈണവും താളവും’ സംഗീത നിശയുടെ ഭാഗമായി മസ്കത്തില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പെന്‍ഡ്രൈവുകളില്‍ ഗാനങ്ങള്‍ പകര്‍ത്തിനല്‍കുന്നതിനാല്‍ ഓഡിയോ സീഡികളുടെ വില്‍പന ഏറെ കുറഞ്ഞിട്ടുണ്ട്. പ്രൊഡ്യൂസര്‍മാരെ ഇത് സാമ്പത്തികമായി ഏറെ തകര്‍ക്കുന്നുണ്ട്. ശക്തമായ പകര്‍പ്പവകാശ നിയമങ്ങളാണ് കേരളത്തിലുള്ളത്. എന്നാല്‍, ഇവ ശക്തമായി നടപ്പാക്കാന്‍ അധികൃതര്‍ മടിക്കുന്നതാണ് ഇത്തരക്കാര്‍ വളര്‍ന്നുവരാന്‍ കാരണം. ഇതുമൂലം, സംഗീത വ്യവസായത്തിന്‍െറ അവസ്ഥ ഏറെ ദയനീയമാണെന്നും എം.ജി. ശ്രീകുമാര്‍ പറഞ്ഞു. ന്യൂജനറേഷന്‍ പാട്ടുകള്‍ ഒട്ടും മനസ്സില്‍ തങ്ങിനില്‍ക്കുന്നതല്ളെന്നും നൈമിഷികമായ അനുഭൂതി മാത്രമാണ് ഇത്തരം ഗാനങ്ങള്‍ നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. വൈകുന്നേരം ഏഴിന് അല്‍ഫലാജ് ഹോട്ടലിലെ ലേ ഗ്രാന്‍ഡ് ഹാളില്‍ വൈകുന്നരം ഏഴു മണിക്കാണ് പരിപാടി. പ്രവാസികളിലെ സംഗീതാഭിരുചി കണ്ടത്തെി യഥാര്‍ഥ പ്രതിഭകളെ പ്രോത്സാഹിപ്പിക്കുകയാണ് പരിപാടി ലക്ഷ്യമിടുന്നതെന്ന് സംഘാടകര്‍ അറിയിച്ചു. എം.ജി. ശ്രീകുമാറിനു പുറമെ പ്രസന്നന്‍ മാസ്റ്റര്‍, ലജീഷ്, യുവ പ്രതിഭകളായ ശ്രദ്ധ പ്രസന്നന്‍, ആരോമല്‍ ഷാജി എന്നിവരും പങ്കെടുക്കും. ‘പാട്ടിന് പുഴയും ഗസല്‍ മഴയും’ എന്ന വിഭാഗം സംഗീത സംവിധായകനും ഗസല്‍ ഗായകനുമായ എ.കെ. ഹേമനും പ്രസന്നനും അവതരിപ്പിക്കും. പ്രവാസ നിലാവ് ഓഡിയോ സീഡിയുടെ പ്രകാശനവും വേദിയില്‍ നടക്കും. കൈതപ്രം ദാമോദരന്‍ നമ്പൂതിരി, പൂവച്ചല്‍ ഖാദര്‍, പ്രണവം മധു എന്നിവര്‍ രചിച്ച ഗാനങ്ങള്‍ക്ക് കൈതപ്രം വിശ്വനാഥന്‍ നമ്പൂതിരി, എ.കെ. ഹേമന്‍, വിജയ് കരുണ്‍ എന്നിവരാണ് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. ഇന്ത്യന്‍ സോഷ്യല്‍ക്ളബ് ചെയര്‍മാന്‍ ഡോ. സതീഷ് നമ്പ്യാര്‍, ഇന്ത്യന്‍ സ്കൂള്‍ ബോര്‍ഡ് ചെയര്‍മാന്‍ വില്‍സണ്‍ ജോര്‍ജ്, ഇന്ത്യന്‍ സ്കൂള്‍ ദാര്‍സൈത്ത് പ്രിന്‍സിപ്പല്‍ ഡോ. ശ്രീദേവി പി.തഷ്നത്തേ് എന്നിവര്‍ പരിപാടിയില്‍ മുഖ്യാതിഥികളായിരിക്കും. വാര്‍ത്താസമ്മേളനത്തില്‍ പ്രസന്നകുമാര്‍,എ.കെ. ഹരികുമാര്‍, സംഗീത സംവിധായകന്‍ ഹേമന്‍, ഷിലിന്‍ എന്നിവരും പങ്കെടുത്തു. |
വിദേശ മാധ്യമങ്ങള്‍ ഗള്‍ഫ് രാജ്യങ്ങളെ മോശമായി ചിത്രീകരിക്കുന്നു -മന്ത്രി Posted: 24 Nov 2014 07:38 PM PST മനാമ: വിദേശ മാധ്യമങ്ങള്‍ മന:പ്പുര്‍വം ഗള്‍ഫ് രാജ്യങ്ങളെ മോശമായി ചിത്രീകരിക്കുന്നതായി ഇന്‍ഫര്‍മേഷന്‍ മന്ത്രിയും സര്‍ക്കാര്‍ ഒൗദ്യോഗിക വക്താവുമായ സമീറ ഇബ്രാഹിം ബിന്‍ റജബ് വ്യക്തമാക്കി. ഇതിനെതിരെ ജി.സി.സി രാജ്യങ്ങള്‍ കൂട്ടായി ‘സ്ട്രാറ്റജി’ രൂപപ്പെടുത്തേണ്ടത് അനിവാര്യമാണ്. വ്യാജവും യാഥാര്‍ഥ്യത്തോട് ബന്ധമില്ലാത്തതുമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയും അതുവഴി ഗള്‍ഫ് രാജ്യങ്ങളുടെ ഐക്യവും ശക്തിയും തകര്‍ക്കാന്‍ ശ്രമിക്കുന്നതായും അവര്‍ കുറ്റപ്പെടുത്തി. അറബ് വാര്‍ത്താ ഏജന്‍സി ഇക്കാര്യത്തില്‍ കുറെക്കൂടി ക്രിയാത്മകമായി പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി. ‘ന്യൂസ് ഏജന്‍സികളുടെ കഴിവും സ്വഭാവവും’ എന്ന വിഷയത്തില്‍ നടത്തിയ ചര്‍ച്ചാ സദസ്സില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. അറബ് ന്യൂസ് ഏജന്‍സിയുടെ ജനറല്‍ കണ്‍വെന്‍ഷന്‍െറ ഭാഗമായിരുന്നു ചര്‍ച്ച. ബഹ്റൈന്‍ യൂനിവേഴ്സിറ്റിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ യൂനിവേഴ്സിറ്റി ചെയര്‍മാന്‍ ഇബ്രാഹിം ജനാഹിയടക്കമുള്ള പ്രമുഖരും മുതിര്‍ന്ന വിദ്യാര്‍ഥികളും പങ്കെടുത്തു. വാര്‍ത്താ മാധ്യമങ്ങളിലൂടെ നമ്മുടെ സംസ്കാരത്തിനും സ്വഭാവത്തിനുമെതിരെയുള്ള യുദ്ധം ചെറുക്കാന്‍ കൂട്ടായ ശ്രമം വേണമെന്ന് സൗദി പ്രസ് ഏജന്‍സി ചെയര്‍മാന്‍ അബ്ദുല്ല ബിന്‍ ഫഹദ് അല്‍ഹുസൈന്‍ ആവശ്യപ്പെട്ടു. വാര്‍ത്താവിതരണ മേഖലയില്‍ സംസ്കാരങ്ങളും മൂല്യങ്ങളും മുറുകെപ്പിടിക്കേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വളര്‍ന്നു വരുന്ന തലമുറയെ സാംസ്കാരികമായി തകര്‍ക്കാനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇത്തരം ശ്രമങ്ങളെ അവഗണിച്ച് മുന്നോട്ട് പോകാന്‍ സാധ്യമല്ല. സോഷ്യല്‍ നെറ്റ്വര്‍ക്കുകള്‍ വഴി കിട്ടുന്ന അര്‍ഥസത്യങ്ങളും അതിശയോക്തിയുള്ള വിവരങ്ങളുമാണ് ഇന്നത്തെ തലമുറയെ നയിക്കുന്നത്. 20നും 40നുമിടയില്‍ പ്രായമുള്ളവരെ സോഷ്യല്‍ നെറ്റ്വര്‍ക്കുകള്‍ കാര്യമായി ആകര്‍ഷിച്ചുകൊണ്ടിരിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതത് രാജ്യത്തെ ഒൗദ്യോഗിക ന്യൂസ് ഏജന്‍സികള്‍ ശക്തിപ്പെടുത്തുകയും ആധികാരിക വാര്‍ത്താ സ്രോതസ്സായി ജനങ്ങള്‍ അവലംബിക്കുന്ന രൂപത്തിലാക്കിത്തീര്‍ക്കുകയും ചെയ്യണമെന്ന് ഒമാന്‍ വാര്‍ത്താ ഏജന്‍സി ഡയറക്ടര്‍ ഡോ. മുഹമ്മദ് പറഞ്ഞു. സോഷ്യല്‍ നെറ്റ്വര്‍ക്കുകള്‍ പ്രചരിക്കുന്ന വാര്‍ത്തകളുടെ ആധികാരികത പരിശോധിച്ച് ഉറപ്പുവരുത്താന്‍ കഴിയുന്ന രൂപത്തില്‍ ഒൗദ്യോഗിക വാര്‍ത്താ ഏജന്‍സികള്‍ മാറണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ലോകത്ത് വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങളെ ഉള്‍ക്കൊള്ളാനും അതനുസരിച്ച് നമ്മുടെ വാര്‍ത്താ സ്ഥാപനങ്ങളെ ആധുനികവത്കരിക്കാനും സാധിക്കണമെന്ന് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ ചൂണ്ടിക്കാട്ടി. |
ജമ്മു കശ്മീരിലും ഝാര്‍ഖണ്ഡിലും വോട്ടെടുപ്പ് പുരോഗമിക്കുന്നു Posted: 24 Nov 2014 07:37 PM PST ശ്രീനഗര്‍/റാഞ്ചി: ജമ്മു-കശ്മീര്‍, ഝാര്‍ഖണ്ഡ് നിയമസഭകളിലേക്കുള്ള ഒന്നാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. രാവിലെ ഏഴ് മണിക്കാണ് വോട്ടെടുപ്പ് ആരംഭിച്ചത്. ഝാര്‍ഖണ്ഡില്‍ ഇതുവരെ 27 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. കശ്മീരില്‍ വളരെ സാവധാനമാണ് പോളിംഗ് നടക്കുന്നത്. കശ്മീരില്‍ 15ഉം ഝാര്‍ഖണ്ഡില്‍ 13ഉം നിയമസഭാ സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. അഞ്ച് ഘട്ടങ്ങളായാണ് ഇരു സംസ്ഥാനങ്ങളിലെയും തെരഞ്ഞെടുപ്പ്. കശ്മീരില്‍ ഇരുവിഭാഗങ്ങള്‍ തമ്മില്‍ ഉണ്ടായ തര്‍ക്കത്തെതുടര്‍ന്ന് ഗണ്ടര്‍ബാല്‍ ജില്ലയിലെ ബര്‍സൂവില്‍ കുറച്ച് സമയം പോളിങ് തടസപ്പെട്ടു. കശ്മീരില്‍ ബി.ജെ.പി ഭൂരിപക്ഷം നേടുമെന്ന് ബി.ജെ.പി വക്താവ് പ്രതികരിച്ചു. ഝാര്‍ഖണ്ഡില്‍ മാവോയിസ്റ്റുകളുടെ ബഹിഷ്കരണത്തിനിടയിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിനെത്തുടര്‍ന്ന് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. മാവോയിസ്റ്റ് ഭീഷണിയുള്ള ആറ് ജില്ലകളിലാണ് ഝാര്‍ഖണ്ഡില്‍ ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്നത്. |
പക്ഷിപ്പനി: പ്രതിരോധ മരുന്ന് ആലപ്പുഴയില്‍ എത്തിച്ചു Posted: 24 Nov 2014 07:16 PM PST ആലപ്പുഴ: പക്ഷിപ്പനി സ്ഥിരീകരിച്ച ആലപ്പുഴയില്‍ ഇന്നത്തേക്കുള്ള പ്രതിരോധ മരുന്ന് എത്തിച്ചു. 60 പേര്‍ക്കുള്ള അഞ്ച് ബോട്ടില്‍ മരുന്നാണ് എത്തിച്ചത്. 4,000 ഓളം ഗുളികള്‍ ഇന്നുതന്നെ എത്തിക്കും. ഇത് കൂടാതെ രണ്ട് ദിവസത്തിനകം ആന്ധ്രയില്‍ നിന്ന് 50,000 ഗുളികകള്‍ എത്തിക്കാനും ആരോഗ്യമന്ത്രാലയം നിര്‍ദേശം നല്‍കി. ഇതോടെ പക്ഷിപ്പനിക്കെതിരായ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഇന്നുതന്നെ ആരംഭിക്കും. രോഗപ്രതിരോധത്തിനായി ആലപ്പുഴ ജില്ലയില്‍ താറാവുകളെ കൂട്ടത്തോടെ കൊന്നൊടുക്കും. ചമ്പക്കുളം, നെടുമുടി, പുറക്കാട്, പുന്നമട എന്നിവിടങ്ങളിലാണ് താറാവുകളെ കൊന്നൊടുക്കുന്നത്. രണ്ട് ലക്ഷം താറാവുകളെയാണ് ഇങ്ങനെ കൊല്ലുന്നത്. ഇവര്‍ക്ക് കേന്ദ്രമാനദണ്ഡം അനുസരിച്ച് താറാവിന്‍െറ വില നല്‍കും. എന്നാല്‍ താറാവിന് തരുന്ന വില സംബന്ധിച്ച് ഒൗദ്യോഗികമായി ഉറപ്പ് ലഭിക്കാതെ കൊല്ലാന്‍ അനുവദിക്കില്ലെന്ന് കര്‍ഷകര്‍ പറഞ്ഞു. നേരത്തെ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കുള്ള കിറ്റുകള്‍ എത്തിയില്ലെന്ന അറിയിപ്പ് ആശങ്കയുണ്ടാക്കിയിരുന്നു. ആവശ്യമായ മരുന്നടക്കം സ്റ്റോക്കില്ല എന്നായിരുന്നു ജില്ലാ വെറ്ററിനറി ഓഫീസില്‍ നിന്നുള്ള അറിയിപ്പ്. ഇന്ന് രാവിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുമെന്നായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപനം. |
വിജയം തേടി വിജയവാഡയില്‍ Posted: 24 Nov 2014 07:02 PM PST Subtitle: ദേശീയ ജൂനിയര്‍ അത്ലറ്റിക് മീറ്റിന് നാളെ തുടക്കം വിജയവാഡ: വിജയത്തുടര്‍ച്ചയുമായി കനകകിരീടം കൈയിലൊതുക്കാന്‍ കേരളത്തിന്‍െറ കൊച്ചുതാരങ്ങള്‍ വിജയവാഡയില്‍. നാളെ ട്രാക്കുണരുന്ന ദേശീയ ജൂനിയര്‍ അത്ലറ്റിക് മീറ്റിന്‍െറ 30ാം അധ്യായത്തില്‍ മിന്നുന്ന പ്രകടനം ലക്ഷ്യമിട്ട് കേരളസംഘം വണ്ടിയിറങ്ങി. തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചിന് പാലക്കാട് നിന്ന് വെസ്റ്റ്കോസ്റ്റ് എക്സ്പ്രസില്‍ ചെന്നൈ സെന്‍ട്രല്‍ സ്റ്റേഷനില്‍ എത്തിയ ടീം വൈകീട്ട് നാലിന് പാടലീപുത്ര എക്സ്പ്രസില്‍ മത്സരയിടമായ വിജയവാഡയിലേക്കു തിരിച്ചു. രാത്രി 11ഓടെയാണ് വിജയവാഡയിലത്തെിയത്. 168 താരങ്ങളാണ് മലയാളിക്കൂട്ടത്തിലുള്ളത്. 86 ആണ്‍കുട്ടികളും 82 പെണ്‍കുട്ടികളും. പരീക്ഷയുടെയും മറ്റു തിരക്കിലായ നാലു താരങ്ങള്‍ കൂടി ചൊവ്വാഴ്ച എത്തും. ദുരിതയാത്രയുടെ പതിവ് ചിത്രങ്ങളില്ലാതെ മതിയായ യാത്രാസൗകര്യമൊരുക്കിയാണ് സംസ്ഥാന അത്ലറ്റിക് അസോസിയേഷന്‍ കുട്ടികളെ വണ്ടി കയറ്റിയത്. സംഘാടകസമിതിയും മികച്ച സൗകര്യങ്ങളാണ് താരങ്ങള്‍ക്കും ഒഫീഷലുകള്‍ക്കും ഒരുക്കുന്നത്. മത്സരവേദിയായ ഇന്ദിര ഗാന്ധി മുനിസിപ്പല്‍ കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ ചൊവ്വാഴ്ച രാവിലെ കേരളതാരങ്ങള്‍ പരിശീലനത്തിനിറങ്ങും. പിന്നീട് രജിസ്ട്രേഷനടക്കമുള്ള തിരക്കുകളിലേക്ക് നീങ്ങുന്ന ടീം വൈകീട്ട് അവസാനവട്ട പരിശീലനത്തിനിറങ്ങും. തണുപ്പിന് ശക്തി കൂടിയിട്ടില്ളെന്നത് ആശ്വാസകരമാണ്. കേരള ടീം ക്യാപ്റ്റന്മാരെ ഇന്നു തീരുമാനിക്കും. താരങ്ങള്‍ തന്നെയാകും ക്യാപ്റ്റനെ തെരഞ്ഞെടുക്കുക എന്ന പ്രത്യേകതയുമുണ്ട്. യൂത്ത് ഒളിമ്പ്യന്‍ മെയ്മോന്‍ പൗലോസ്, ഇന്ത്യന്‍ സീനിയര്‍ ക്യാമ്പ് താരം ശ്രീനിത് മോഹന്‍, പി.യു. ചിത്ര, ജെസ്സി ജോസഫ് തുടങ്ങിയ ഒരുപറ്റം പ്രതിഭാധനരായ അത്ലറ്റുകള്‍ അണിനിരക്കുന്ന കേരളത്തിന് കിരീടം സ്വന്തമാക്കാനാകുമെന്ന ഉറച്ചപ്രതീക്ഷയുണ്ടെന്ന് സംഘത്തലവനായ ഡോ. വി.സി. അലക്സ് പറഞ്ഞു. കോതമംഗലം സെന്‍റ് ജോര്‍ജ് എച്ച്.എസ്.എസിലെയും മാര്‍ബേസില്‍ എച്ച്.എസ്.എസിലെയും താരങ്ങളധികവും സംസ്ഥാന സ്കൂള്‍ കായികമേളക്ക് പ്രാധാന്യം നല്‍കി വിട്ടുനില്‍ക്കുകയാണ്. സംസ്ഥാനതലത്തില്‍ മത്സരിച്ച് ഒന്നാമതത്തെുകയും ദേശീയമീറ്റില്‍ പങ്കെടുക്കാതെ വിട്ടുനില്‍ക്കുകയും ചെയ്യുന്ന ഇത്തരക്കാര്‍ക്കെതിരെ കര്‍ശനനടപടി വേണമെന്ന് കേരള ടീം അധികൃതര്‍ ആവശ്യപ്പെട്ടു. |
മദ്യം വര്‍ജിക്കണോ നിരോധിക്കണോ? :- ആശയക്കുഴപ്പം തീരാതെ യു.ഡി.എഫ് Posted: 24 Nov 2014 06:42 PM PST കൊച്ചി: മദ്യ വര്‍ജനമാണോ നിരോധമാണോ യു.ഡി.എഫ് നയം? ആശയക്കുഴപ്പം തീരുന്നില്ല. ഇക്കാര്യം വ്യക്തമാക്കിയുള്ള പ്രകടന പത്രികയുടെ അടിസ്ഥാനത്തില്‍ വോട്ടുനേടി അധികാരത്തിലേറി വര്‍ഷങ്ങളായിട്ടും നേതാക്കള്‍ക്ക് പോലും ഇക്കാര്യത്തില്‍ വ്യക്തതയില്ല. ശനിയാഴ്ച കൊച്ചിയില്‍ നടന്ന യു.ഡി.എഫ് യോഗശേഷം കണ്‍വീനര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത് യു.ഡി.എഫ് നയം മദ്യവര്‍ജനമെന്നാണ്. ഒറ്റയടിക്ക് മദ്യം നിരോധിക്കുന്നത് പ്രായോഗികമല്ളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം കോണ്‍ഗ്രസിന്‍െറതന്നെ അധ്യക്ഷന്‍ അര്‍ഥശങ്കക്കിടയില്ലാതെ വ്യക്തമാക്കുന്നത് മദ്യനിരോധം തന്നെയാണ് യു.ഡി.എഫ് നയമെന്നാണ്. പത്ത് വര്‍ഷംകൊണ്ട് മദ്യം സമ്പൂര്‍ണമായി നിരോധിക്കുകയാണ് ലക്ഷ്യം. ആഗസ്റ്റ് 21ന് ചേര്‍ന്ന യു.ഡി.എഫ് യോഗം മദ്യനിരോധം സംബന്ധിച്ച് വ്യക്തമായ നിലപാട് സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി ഇക്കാര്യം പരസ്യമായി പ്രസ്താവിച്ചിട്ടുണ്ടെന്നുമാണ് വി.എം. സുധീരന്‍െറ നിലപാട്. യു.ഡി.എഫ് ചെയര്‍മാനായ മുഖ്യമന്ത്രിയാകട്ടെ രണ്ടുപേരെയും പിണക്കാത്ത നിലപാടിലാണ്. മദ്യംവര്‍ജിച്ചുകൊണ്ടും നിരോധിച്ചുകൊണ്ടും കുടി അവസാനിപ്പിക്കുകയാണത്രേ ലക്ഷ്യം. ഭരണമുന്നണിയിലെ മുഖ്യകക്ഷിക്കുള്ളിലെ ആശയക്കുഴപ്പത്തിനൊപ്പം ഘടകകക്ഷികളും ചേരിതിരിഞ്ഞിട്ടുണ്ട്. കേരള കോണ്‍ഗ്രസ് -എം മദ്യവര്‍ജനം മതിയെന്ന നിലപാടിലാണ്. ആര്‍.എസ്.പി-ബി നേരത്തെതന്നെ മദ്യനിരോധത്തിന് എതിരുമാണ്. മുസ്ലിം ലീഗാകട്ടെ മദ്യനിരോധമെന്ന ആശയവുമായി സുധീരനൊപ്പമാണ്. കോണ്‍ഗ്രസ് നേതാക്കളും ഇക്കാര്യത്തില്‍ ചേരിതിരിഞ്ഞിരിക്കുകയാണ്. കെ.എം. മാണിക്ക് എതിരെ പ്രസ്താവനയിറക്കിയതിന് രണ്ടാഴ്ച മുമ്പ് വി.എം. സുധീരന്‍െറ ശാസന ഏറ്റുവാങ്ങിയ ടി.എന്‍. പ്രതാപനാണ് സുധീരന്‍െറ നിലപാടിന് പിന്തുണയുമായി ആദ്യം രംഗത്തത്തെിയത്. തര്‍ക്കംവന്നാല്‍ ജനങ്ങള്‍ക്ക് മുന്നില്‍ ന്യായീകരിച്ച് നില്‍ക്കാന്‍ ബുദ്ധിമുട്ടാകുമെന്നതിനാല്‍, സുധീരന്‍െറ മറ്റൊരു വാചകം വിവാദമാക്കി ജനശ്രദ്ധ വഴിതിരിച്ച് വിടാനാണ് പുതിയശ്രമം. മദ്യക്കച്ചവടക്കാരുടെ വോട്ട് വേണ്ടെന്ന സുധീരന്‍െറ നിലപാടാണ് ഇത്തരത്തില്‍ വിവാദമാക്കുന്നത്. എല്ലാവരുടെ വോട്ടും കോണ്‍ഗ്രസിന് വേണമെന്ന വാദവുമായി മുഖ്യമന്ത്രിയും സുധീരന്‍ ഇനി മത്സരിക്കില്ലായെന്നതിനാലാണ് ഇത്തരത്തിലെല്ലാം പ്രസ്താവനയിറക്കുന്നത് എന്ന വാദവുമായി വി.ഡി. സതീശനും രംഗത്തത്തെിയതും ശ്രദ്ധേയമായി. |
തോറ്റുകൊണ്ടേയിരിക്കുന്ന പാര്‍ട്ടിയും കൊല്ലപ്പെട്ട സഖാക്കളും Posted: 24 Nov 2014 06:35 PM PST Subtitle: കൂത്തുപറമ്പ് വെടിവെപ്പിന് 20 വര്‍ഷം കൂത്തുപറമ്പ് വെടിവെപ്പിന് ശേഷമുള്ള 20 വര്‍ഷങ്ങള്‍ എന്നത് കേരളത്തിലെ ഇടതുപക്ഷത്തെ വിലയിരുത്തുന്നതിലെ പ്രധാനപ്പെട്ടൊരു കാലമാണ്. ഇടതു യുവജന പ്രസ്ഥാനമായ ഡി.വൈ.എഫ്.ഐ നയിച്ച സമരമാണ് കൂത്തുപറമ്പ് വെടിവെപ്പിലേക്ക് നയിച്ചത് എന്നതിനാല്‍, കൂത്തുപറമ്പിന് ശേഷമുള്ള 20 വര്‍ഷങ്ങള്‍ കേരളത്തിലെ യുവജന സംസ്കാരത്തെയും ഇടതു യൗവനത്തെയും എവ്വിധമെല്ലാം സ്വാധീനിച്ചു എന്നതും പ്രസക്തമാണ്. കൂത്തുപറമ്പിലെ സമരം ഒന്നാമതായി പരിയാരം മെഡിക്കല്‍ കോളജിനെതിരായ സമരമായിരുന്നു. സ്വാശ്രയ വിദ്യാഭ്യാസ സമ്പ്രദായത്തിനെതിരായി പൊതുവെയും പരിയാരത്ത് ആരംഭിച്ച അക്കാദമി ഓഫ് മെഡിക്കല്‍ സയന്‍സ് എന്ന സ്ഥാപനത്തിനെതിരെ സവിശേഷമായും ഉള്ള സമരമാണ് കൂത്തൂപറമ്പ് വെടിവെപ്പില്‍ കലാശിക്കുന്നത്. കഴിഞ്ഞ 20 വര്‍ഷം കൊണ്ട് കേരളത്തിലെ സ്വാശ്രയ വിദ്യാഭ്യാസ രംഗം എവിടെയത്തെി എന്ന അന്വേഷണം കൂത്തുപറമ്പ് സമരത്തിന്‍െറ വിജയ/പരാജയങ്ങളെ അടയാളപ്പെടുത്തും. സ്വാശ്രയ വിദ്യാഭ്യാസ രംഗത്തുനിന്ന് കേരളം പിറകോട്ട് പോയില്ല എന്നു മാത്രമല്ല, കൂടുതല്‍ ശക്തമായി ആ രംഗത്ത് മുന്നേറുകയും ചെയ്തു. സ്വാശ്രയ വിദ്യാഭ്യാസത്തിനെതിരെ സമരം ചെയ്ത സി.പി.എം, പിന്നീട് അധികാരത്തില്‍ വന്നശേഷം വ്യാപകമായി അത്തരം സ്ഥാപനങ്ങള്‍ അനുവദിച്ചു. മറ്റുള്ളവര്‍ക്ക് സ്വാശ്രയ സ്ഥാപനം നടത്താനുള്ള അനുവാദം നല്‍കുക മാത്രമായിരുന്നില്ല, പാര്‍ട്ടിയുടെ നിയന്ത്രണത്തില്‍ മണ്ഡലങ്ങള്‍ തോറും സ്വാശ്രയ സ്ഥാപനങ്ങള്‍ ആരംഭിക്കുകയും ‘വിദ്യാഭ്യാസ കച്ചവടം’ അഹമിഹയാ മുന്നോട്ടുകൊണ്ടുപോവുകയുമായിരുന്നു. കൂത്തുപറമ്പ് സമരത്തിന്‍െറ മുഖ്യ ഉന്നമായ പരിയാരത്തെ സ്ഥാപനമാകട്ടെ ഇപ്പോഴും സ്വാശ്രയ മേഖലയില്‍തന്നെ പ്രവര്‍ത്തിക്കുന്നു. എന്നു മാത്രമല്ല, കൂത്തുപറമ്പ് സമരത്തിന് നേതൃത്വം നല്‍കിയ അന്നത്തെ ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി എം.വി. ജയരാജനാണ് ഇന്ന് പരിയാരം സ്ഥാപനത്തിന്‍െറ ഭരണസമിതി ചെയര്‍മാന്‍. ചരിത്രത്തിന്‍െറ ഈ കറുത്ത ഫലിതമായിരിക്കും കൂത്തുപറമ്പ് രക്തസാക്ഷി വാര്‍ഷികത്തില്‍ കേരളത്തിലെ യുവസഖാക്കള്‍ക്ക് മുന്നിലത്തെുന്ന ഒന്നാമത്തെ കാര്യം. അന്ന് തങ്ങള്‍ ’വര്‍ഗവഞ്ചക’നായി കണ്ട് എതിര്‍പക്ഷത്ത് നിര്‍ത്തിയ എം.വി. രാഘവനും അദ്ദേഹത്തിന്‍െറ പാര്‍ട്ടിയും വെടിവെപ്പിന് 20 വര്‍ഷം കഴിയുമ്പോഴേക്ക് പാര്‍ട്ടിക്ക് പ്രിയപ്പെട്ടവരായി മാറി എന്നത് മറ്റൊരു ഫലിതം. അഥവാ, കൂത്തുപറമ്പില്‍ സഖാക്കള്‍ കൊല്ലപ്പെടുക മാത്രമായിരുന്നില്ല, കൂത്തുപറമ്പിന് ശേഷം അവര്‍ തോല്‍പിക്കപ്പെടുക കൂടിയായിരുന്നു. കൂത്തുപറമ്പ് വെടിവെപ്പിന് ശേഷം, 1996ല്‍, അധികാരത്തില്‍വന്ന ഇ.കെ നായനാര്‍ സര്‍ക്കാര്‍ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനുവദിക്കുന്നതില്‍ പിശുക്കൊന്നും കാണിച്ചില്ല. അന്ന്, ഞങ്ങളുടെ നാദാപുരത്ത്, സി.പി.എം നേതാവായിരുന്ന എ. കണാരന്‍ അതിനെ ന്യായീകരിച്ച് നടത്തിയ പ്രസംഗം ഇപ്പോഴും ഓര്‍മയിലുണ്ട്. ‘ഡോക്ടര്‍മാര്‍ക്കൊക്കെ എന്തൊരു ഡിമാന്‍റാണ്; അവരെ ഒന്നു കാണണമെങ്കില്‍ രാവിലെ പോയി കാത്തുനില്‍ക്കണം; മുഴുത്ത ഫീസും കൊടുക്കണം. ആ അവസ്ഥയൊക്കെ ഒന്നു മാറണം. അണ്ണാച്ചിമാര്‍ അമ്മി കൊത്താനുണ്ടോ, അമ്മി കൊത്താനുണ്ടോ എന്നു ചോദിച്ചു വരുന്നില്ളേ, അതേ മാതിരി, ഡോക്ടര്‍മാര്‍, സ്തെസ്കോപ്പ് കഴുത്തില്‍ തൂക്കി, പരിശോധിക്കാനുണ്ടോ, പനി നോക്കാനുണ്ടോ എന്നൊക്കെ വിളിച്ചുകൂവി നമ്മുടെയൊക്കെ വീട്ടില്‍ വന്നു കയറുന്ന അവസ്ഥ വരണം. അതിന് വേണ്ടിയാണ് നമ്മുടെ സര്‍ക്കാര്‍ സ്വാശ്രയ സ്ഥാപനങ്ങള്‍ ആരംഭിക്കുന്നത്’ എന്നായിരുന്നു കണാരന്‍െറ ന്യായം. പറഞ്ഞത് കണാരനാണെങ്കിലും ഇപ്പറഞ്ഞതില്‍ കാര്യമുണ്ട്. മാര്‍ക്കറ്റ് ഇക്കണോമി/സ്വകാര്യവത്കരണം എങ്ങനെയാണ് ജനോപകാരപ്രദമാവുക എന്നതിന്‍െറ സൂചനകള്‍ ആ പ്രഭാഷണത്തിലുണ്ട്. മാര്‍ക്കറ്റിന്‍െറ ആ വിമോചന സാധ്യതയെ തരിമ്പും പരിഗണിക്കാന്‍ സാധിക്കാത്തതുകൊണ്ടാണ് സ്വാശ്രയ വിദ്യാഭ്യാസമടക്കമുള്ള പരിഷ്കാരങ്ങളോട് സമരം ചെയ്യാന്‍ സി.പി.എം രംഗത്തുവന്നതിന്‍െറ ഒരു കാരണം. മറ്റൊരു പ്രധാന കാരണം, ഭരണപക്ഷം നടപ്പിലാക്കുന്ന എല്ലാ പദ്ധതികള്‍ക്കെതിരെയും വിദ്യാര്‍ഥി യുവജനങ്ങളെ ഇളക്കിവിട്ട്, രക്തമൊലിക്കുന്ന സമരങ്ങള്‍ സംഘടിപ്പിക്കുകയെന്നത് സി.പി.എമ്മിന്‍െറ പതിവാണ്. യുവജന, വിദ്യാര്‍ഥികളുടെ രക്തത്തിലൂടെയാണ് പാര്‍ട്ടി അധികാരത്തിന്‍െറ ലഹരി എപ്പോഴും നുണഞ്ഞിരുന്നത്. പ്രീഡിഗ്രി ബോര്‍ഡ് സമരം മുതല്‍ വിളനിലം സമരം വരെ, കേരളത്തെ പിടിച്ചുലച്ച എല്ലാ വിദ്യാര്‍ഥി-യുവജന സമരങ്ങളിലും ഈ പാറ്റേണ്‍ നമുക്ക് കണ്ടത്തൊന്‍ കഴിയും. അന്ന് വിദ്യാര്‍ഥി-യുവജനങ്ങളെ ഇളക്കി വിട്ട് തങ്ങള്‍ എന്തിനെയാണോ എതിര്‍ത്തത് അതിനെയെല്ലാം അതേ ആവേശത്തില്‍ പിന്നീട് ഇടതുപക്ഷ ഭരണകൂടങ്ങള്‍ വാരിപ്പുണര്‍ന്നത് ചരിത്രം. അതായത്, പാര്‍ട്ടി നേതൃത്വത്തിന്‍െറ അധികാരമോഹത്തിന് വേണ്ടി ചാവേറുകള്‍ ആവുക എന്നതാണ് കേരളത്തിലെ ഇടതു യുവത്വം അനുഷ്ഠിച്ച ധര്‍മം. ആ ധര്‍മ നിഷ്ഠയുടെ ഏറ്റവും പാരമ്യത്തിലുള്ള അനുഭവമെന്നതാണ് കൂത്തുപറമ്പിന്‍െറ പ്രസക്തി. പാര്‍ട്ടി മേലാളന്മാരുടെ അധികാര ആവശ്യങ്ങള്‍ക്കുവേണ്ടിയുള്ള തെരുവുകലാപങ്ങള്‍ മാത്രമായിരുന്നു കേരളീയ ഇടതു യുവത്വത്തിന് സമരമെന്നത്. അതിനുമപ്പുറം, സമൂഹത്തെയും യുവജന സംസ്കാരത്തെയും നിര്‍ണായകമായി സ്വാധീനിക്കുന്ന ഒരു സമരവും ഉയര്‍ത്തിക്കൊണ്ടുവരാന്‍ അവര്‍ക്ക് കഴിഞ്ഞില്ല എന്നതാണ് കൂത്തുപറമ്പിന് ശേഷമുള്ള രണ്ട് ദശാബ്ദം സാക്ഷ്യപ്പെടുത്തുന്നത്. പാര്‍ട്ടിക്ക് വേണ്ടി ക്വട്ടേഷനെടുത്ത സമരങ്ങള്‍ കഴിഞ്ഞാല്‍ പിന്നെ, ‘ബസുകള്‍ സ്റ്റോപ്പില്‍ നിര്‍ത്തുക’, ‘ഇവിടെ മൂത്രമൊഴിക്കരുത്’ തുടങ്ങിയ ബോര്‍ഡുകള്‍ വെക്കാനുള്ള സംവിധാനമായി ഇടതു യുവജന പ്രസ്ഥാനം മാറുന്നതാണ് നാം കണ്ടത്. കൂത്തുപറമ്പിന് ശേഷമുള്ള ഡി.വൈ.എഫ്.ഐ കൂത്തുപറമ്പിന് മുമ്പുള്ള ഡി.വൈ.എഫ്.ഐയെക്കാള്‍ സംഘടനാപരമായും ആശയപരമായു ഏറെ ദുര്‍ബലമാണെന്ന കാര്യം യുവസഖാക്കള്‍ തന്നെ അംഗീകരിക്കുന്നതാണ്. അതായത്, കൂത്തുപറമ്പില്‍ സഖാക്കള്‍ കൊല്ലപ്പെടുക മാത്രമായിരുന്നില്ല; കൂത്തുപറമ്പിന് ശേഷം അവര്‍ തോല്‍പിക്കപ്പെടുക കൂടിയായിരുന്നു. കൂത്തുപറമ്പിന് മുമ്പുണ്ടായിരുന്ന സമരരീതികള്‍ തന്നെയാണ് പല അര്‍ഥത്തിലും കേരളത്തിലെ ഇടതു യുവത്വം ഇപ്പോഴും പരിപാലിക്കുന്നത്. അതായത്, പുതിയ സമരരീതികളും മാതൃകകളും പരിചയപ്പെടുത്താന്‍ ഈ 20 വര്‍ഷങ്ങള്‍ക്കിടയില്‍ അവര്‍ക്ക് സാധിച്ചില്ല. ആകാശത്തേക്ക് ചൂണ്ടിയ ചുരുട്ടിപ്പിടിച്ച മുഷ്ടി മാത്രമാണ് അവര്‍ എപ്പോഴും പതിച്ചുവെക്കുന്ന ചിത്രം. നിവര്‍ത്തിപ്പിടിച്ച് അന്യനിലേക്ക് നീളുന്ന അനുകമ്പയുടെ മുഷ്ടിയും പ്രാര്‍ഥനയുടെ മുഷ്ടിയുമൊന്നും പരിചയപ്പെടാനോ അവയോട് സമ്പര്‍ക്കപ്പെടാനോ ഇടതു യുവാക്കള്‍ക്ക് സാധിച്ചില്ല. മുഷ്ടിയുടെ വൈവിധ്യമാര്‍ന്ന ആവിഷ്കാരങ്ങളെ അറിയാതെ, അതിന്‍െറ ഏകമുഖ ആവിഷ്കാരത്തെ മാത്രം സ്വീകരിച്ച, ഒരു പ്രസ്ഥാനത്തിന് പുതിയ ചക്രവാളങ്ങളെ കണ്ടത്തൊന്‍ കഴിയാതെ പോവുന്നത് സ്വാഭാവികം. ലോകത്തില്‍ തന്നെ, പാലിയേറ്റീവ് കെയര്‍ ഏറ്റവും സാന്ദ്രതയുള്ള ദേശമായി മലബാറിനെ ആ രംഗത്ത് പ്രവര്‍ത്തിക്കുന്ന വിദഗ്ധര്‍ പരിചയപ്പെടുത്തുന്നുണ്ട്. ആ രംഗത്ത് മുസ്ലിം യൂത്ത് ലീഗ് നല്‍കുന്ന സംഭാവനകള്‍പോലും നല്‍കാന്‍ ഡി.വൈ.എഫ്.ഐക്ക് കഴിയാതെ പോയി. കീഴാള ജീവിതങ്ങള്‍, അരികുവത്കരിക്കപ്പെട്ടവര്‍, വികസനത്തിന്‍െറ അഭയാര്‍ഥികള്‍, പാരിസ്ഥിതിക ഉണര്‍വുകള്‍ എന്നിവയുമായി ഐക്യദാര്‍ഢ്യപ്പെടാന്‍ സോളിഡാരിറ്റിക്കും മറ്റ് നവസാമൂഹിക സംരംഭങ്ങള്‍ക്കും സാധിച്ച അളവില്‍ മുഖ്യധാരാ ഇടതുയുവത്വത്തിന് സാധിച്ചില്ല. ഏറ്റവും ഒടുവില്‍, വിയോജിച്ചാലും യോജിച്ചാലും, കേരളത്തില്‍ വ്യത്യസ്തമായ ഒരു സമരാനുഭവം തീര്‍ത്ത ചുംബന സമരം ഇടതു യുവത്വത്തിന്‍െറ സംഭാവനയായിരുന്നില്ല. അതിനോട് ചേരണമോ വേണ്ടയോ എന്ന സന്ദിഗ്ധതയില്‍പെട്ടുഴലാന്‍ മാത്രമേ അവര്‍ക്ക് കഴിഞ്ഞുള്ളൂ. ചുരുട്ടിപ്പിടിച്ച മുഷ്ടി കൊണ്ട് മാത്രം, യുവജന സംസ്കാരത്തെ രൂപപ്പെടുത്താന്‍ കഴിയില്ല എന്ന് അവര്‍ തിരിച്ചറിഞ്ഞില്ല എന്നര്‍ഥം. സ്വാശ്രയ സ്ഥാപനങ്ങള്‍ക്കെതിരായ വിയോജിപ്പ് മാത്രമായിരുന്നില്ല കൂത്തുപറമ്പ് സമരത്തെ ത്വരിപ്പിച്ച ഘടകം. ‘വര്‍ഗവഞ്ചക’നായ എം.വി രാഘവനെതിരായ സമരമാണ് എന്ന കാരണത്താലാണ് അതിന് ചൂടേറിയത്. വികസിത ജനാധിപത്യത്തിന് ഒരിക്കലും യോജിക്കാത്ത ഇത്തരം ചാപ്പയടികളില്‍നിന്ന് മുക്തി നേടാന്‍ ഇടതുപക്ഷത്തിന് കഴിഞ്ഞ 20 വര്‍ഷത്തിനിടയില്‍ സാധിച്ചില്ല എന്നതാണ് മറ്റൊരു കാര്യം. വര്‍ഗവഞ്ചകന്‍ അല്‍പം കൂടി പ്രതിലോമപരത പൂണ്ട് ‘കുലംകുത്തി’യില്‍ എത്തിനില്‍ക്കുന്നു. വ്യത്യസ്തമായൊരു അഭിപ്രായം -ബദല്‍ രേഖ- അവതരിപ്പിക്കുന്നവനെപോലും പുറത്താക്കി വേട്ടയാടുന്ന സമീപനം, വികസിത ജനാധിപത്യത്തിന്‍െറ ഘട്ടത്തില്‍ ഒരു പാര്‍ട്ടി കൊണ്ടുനടക്കുന്നുവെങ്കില്‍, ജനാധിപത്യ ജൈവ മണ്ഡലത്തില്‍ അത് അതിജീവിക്കാന്‍ പ്രയാസപ്പെടും. അല്‍പം കൂടി വിശാലമാകാനും, തങ്ങളുടെ പരിമിതികള്‍ക്ക് പുറത്തും ആകാശങ്ങളുണ്ടെന്ന് മനസ്സിലാക്കാനും സാധിക്കാതെ വന്നാല്‍ ആ പ്രസ്ഥാനം നശിച്ചു പോകും. എന്നാല്‍, ഈ ജനാധിപത്യ വിശാലത ആന്തരവത്കരിക്കാന്‍ കേരളത്തിലെ ഇടതുപക്ഷത്തിന് അടുത്ത കാലത്തെങ്ങാന്‍ സാധിക്കുമോ എന്നത് സംശയാസ്പദമാണ്. കാരണം, ജനാധിപത്യ വിരുദ്ധതയിലും പാര്‍ട്ടി ഫ്യൂഡലിസത്തിലും മുതിര്‍ന്ന തലമുറയെക്കാള്‍ കേമന്മാരാണ് യുവസഖാക്കള്‍ എന്നതു തന്നെ. കേരളത്തിലെ എസ്.എഫ്.ഐ ആധിപത്യമുള്ള കാമ്പസുകള്‍ ആ വസ്തുതയെയാണ് അടിവരയിടുന്നത്. തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജ് മുതല്‍ മടപ്പള്ളി കോളജുവരെയുള്ള ചെങ്കോട്ടകള്‍, പുതിയ ‘സംഘടനാ ജന്മിത്വ’ത്തിന്‍െറ സ്വര്‍ഗ ഭൂമികളാണ്. ജനാധിപത്യപരമായ വിസ്തൃതി ആന്തരവത്കരിക്കാന്‍ കഴിയാത്ത ഒരു സംഘടനക്ക് എന്ത് യുവജന സംസ്കാരമാണ് പ്രസരണം ചെയ്യാന്‍ കഴിയുക? സാമൂഹിക മാധ്യമങ്ങളുടെയും വിജ്ഞാന വിപ്ളവത്തിന്‍െറയും പുതിയ ഘട്ടത്തില്‍ ‘കമ്മറ്റി ജന്മിത്വം’ അതിജീവിക്കുകയില്ല. എന്നാല്‍, ജനാധിപത്യത്തെക്കുറിച്ച ഈ കാഴ്ചപ്പാട് വിദ്യാര്‍ഥി സഖാക്കള്‍ക്കാണ് തരിമ്പുമില്ലാത്തത് എന്നത് കേരളത്തിലെ ഇടതുപക്ഷത്തിന്‍െറ ഭാവിയെക്കുറിച്ചുള്ള ഉത്കണ്ഠയുയര്‍ത്തുന്ന ചൂണ്ടുപലകയാണ്. കൂത്തുപറമ്പില്‍ കൊല്ലപ്പെട്ട സഖാക്കളെക്കുറിച്ചല്ല, കൂത്തുപറമ്പിന് ശേഷം തോല്‍പിക്കപ്പെട്ടു കൊണ്ടേയിരിക്കുന്ന പാര്‍ട്ടിയെക്കുറിച്ചാണ് അതിനാല്‍ ഇന്ന് നാം സംസാരിക്കേണ്ടത്. |
താജിന്‍െറ പേരില്‍ ഒരസംബന്ധ വിവാദം Posted: 24 Nov 2014 05:55 PM PST 1653ല്‍ മുഗള്‍ ചക്രവര്‍ത്തി ഷാജഹാന്‍ തന്‍െറ പ്രേയസി മുംതാസ് മഹലിന്‍െറ ശാശ്വത സ്മരണക്കായി നിര്‍മിച്ച ആഗ്രയിലെ താജ്മഹല്‍ അന്നു മുതല്‍ ഇന്നുവരെ ലോകാദ്ഭുതങ്ങളിലൊന്നായി അറിയപ്പെടുന്നതാണ്. കാലാകാലങ്ങളില്‍ ലക്ഷക്കണക്കിന് വിനോദസഞ്ചാരികളെ ആകര്‍ഷിച്ചുവരുന്നതാണ് താജിന്‍െറ അതിമനോഹരമായ ശില്‍പചാതുരി. ഇന്ത്യ സന്ദര്‍ശിക്കുന്ന രാഷ്ട്രത്തലവന്മാരും പ്രമുഖരായ അതിഥികളും നൂറ്റാണ്ടുകളെ അതിജീവിച്ച ഈ പ്രണയഗോപുരം സന്ദര്‍ശിക്കാതെയും ആ വശ്യദൃശ്യം ആസ്വദിക്കാതെയും മടങ്ങാറില്ല. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ ഉടമസ്ഥതയിലുള്ള താജ് രാജ്യത്തിനും പുരാവസ്തു വകുപ്പിനും നേടിത്തരുന്ന ടൂറിസവരുമാനവും ചെറുതല്ല. സമീപകാലത്ത് പരിസരത്തെ വ്യവസായ സ്ഥാപനങ്ങളില്‍നിന്നുള്ള മലിനീകരണം ആ അതിസുന്ദര സൗധത്തിന്‍െറ നിറവും ഭംഗിയും കെടുത്തിക്കളയുന്നതിനെക്കുറിച്ചായിരുന്നു ഉയര്‍ന്നുവന്ന ആശങ്ക. താജിന്‍െറ സുരക്ഷിതമായ നിലനില്‍പുപോലും അപകടത്തിലാണ് എന്നേടത്തോളം വാര്‍ത്തകള്‍ വന്നു. എ.എസ്.ഐ മാത്രമല്ല, കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ പൊതുവായിത്തന്നെ ഗൗരവപൂര്‍വം പരിഗണിക്കേണ്ടതും വിദഗ്ധ പഠനത്തിലൂടെ പ്രതിവിധി കാണേണ്ടതുമാണ് ആ വശം. എന്നാല്‍, തികച്ചും വ്യത്യസ്തവും ബാലിശവുമായ ഒരു വിവാദത്തിലേക്ക് താജ്മഹല്‍ എടുത്തെറിയപ്പെട്ടിരിക്കയാണിപ്പോള്‍. യു.പി ഭരിക്കുന്ന സമാജ്വാദി പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവും വഖഫിന്‍െറ ചുമതലകൂടി വഹിക്കുന്ന മന്ത്രിയുമായ അഅ്സംഖാന്‍, താജ്മഹല്‍ വഖഫ് സ്വത്താണെന്നും അത് വഖഫ് ബോര്‍ഡിന് കൈമാറണമെന്നും അതില്‍നിന്ന് ലഭിക്കുന്ന വന്‍ വരുമാനം മുസ്ലിം ന്യൂനപക്ഷത്തിന്‍െറ ഉന്നമനത്തിനായി വിനിയോഗിക്കണമെന്നും ആവശ്യപ്പെട്ടതോടെയാണ് വിവാദത്തിന് തുടക്കമിട്ടിരിക്കുന്നത്. അഅ്സംഖാനെ പിന്തുണച്ച് രംഗത്തുവന്ന ദയൂബന്ത് ദാറുല്‍ ഉലൂം സര്‍വകലാശാലയിലെ പണ്ഡിതന്മാരും ലഖ്നോവിലെ ഒരു പ്രമുഖ സുന്നി ഇമാമും താജ്മഹല്‍ അങ്കണത്തില്‍ ദിനേന അഞ്ചുനേരം നമസ്കാരത്തിന് അനുമതി നല്‍കണമെന്നുകൂടി ആവശ്യപ്പെട്ടിരിക്കുന്നു (വെള്ളിയാഴ്ച മധ്യാഹ്ന പ്രാര്‍ഥനക്ക് ഇപ്പോള്‍തന്നെ എ.എസ്.ഐ അനുവാദം നല്‍കുന്നുണ്ട്). ഈയാവശ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന നിവേദനവും സംസ്ഥാന മുഖ്യമന്ത്രി അഖിലേഷ് യാദവിന് സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്. സ്വാഭാവികമായും ഇളകിവശായ ഹിന്ദുത്വവാദികള്‍ താജ്മഹല്‍ ഷാജഹാന്‍െറ നിര്‍മിതിയല്ല, അത് മുഗളര്‍ക്കുമുമ്പ് ആഗ്ര ഭരിച്ചിരുന്ന രജപുത്ര രാജാക്കന്മാര്‍ നിര്‍മിച്ച ശിവക്ഷേത്രമായിരുന്നെന്നും ‘തേജോ മഹാലയ’ എന്ന പേരാണ് അതിനുണ്ടായിരുന്നതെന്നുമുള്ള ഹിന്ദുത്വ ചരിത്രകാരന്‍ പി.എന്‍. ഓക്കിന്‍െറ കണ്ടത്തെലുമായി മറുവശത്തും രംഗത്തിറങ്ങിയിരിക്കുന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് മുതല്‍ വര്‍ഗീയ ധ്രുവീകരണത്തിന്‍െറ വിഷജ്വാലയിലൂടെ കടന്നുപോകുന്ന യു.പിയില്‍ അന്തരീക്ഷം പൂര്‍വാധികം വഷളാക്കാന്‍ അപ്രസക്തവും അനവസരത്തിലുള്ളതും ബാലിശവുമായ ഈ വിവാദം വഴിമരുന്നിടുമെന്ന് ആശങ്കിക്കണം. വിവാദത്തിന്‍െറ പിന്നാമ്പുറത്തേക്ക് ചെന്നാല്‍ സമാജ്വാദി പാര്‍ട്ടിയില്‍ ഈയിടെയായി അരികുവത്കരിക്കപ്പെട്ട അഅ്സംഖാന്‍, വീണ്ടും ജനശ്രദ്ധ പിടിച്ചുപറ്റാനും മുസ്ലിം ന്യൂനപക്ഷത്തിന്‍െറ ചാമ്പ്യനായി സ്വയം പുനരവതരിപ്പിക്കാനുമുള്ള കുത്സിതശ്രമത്തിന്‍െറ ഭാഗമാണിതെന്ന് നിരീക്ഷകര്‍ കരുതുന്നു. മുസഫര്‍നഗര്‍ ഉള്‍പ്പെടെ അറുനൂറോളം വര്‍ഗീയകലാപങ്ങള്‍ ഇതിനകം നടമാടിയ യു.പിയില്‍ സ്ഥിതി ശാന്തമാക്കാനോ പൂര്‍വാവസ്ഥ പുന$സ്ഥാപിക്കാനോ അഖിലേഷ് സര്‍ക്കാറിന് സാധിച്ചിരുന്നില്ല. അതിനിടെയാണ് മുലായം സിങ്ങിന്‍െറ കെങ്കേമമായ പിറന്നാളാഘോഷം വിവാദമുയര്‍ത്തിയിരിക്കുന്നത്. 75 അടി ഉയരമുള്ള കേക്കിലൂടെ കുപ്രസിദ്ധിയാര്‍ജിച്ച, ധൂര്‍ത്തിന്‍െറ മകുടോദാഹരണമായ പിറന്നാള്‍മേളയുടെ കാര്‍മികനും അഅ്സംഖാന്‍ ആയിരുന്നു. തീര്‍ത്തും വ്യക്തിപരവും സങ്കുചിതവുമായ താല്‍പര്യങ്ങള്‍ക്കുവേണ്ടി വികാരങ്ങള്‍ ഇളക്കിവിടുന്നതും അതിന്‍െറ വിനാശകരമായ പ്രത്യാഘാതങ്ങള്‍ വരുമ്പോള്‍ തോളൊഴിയുന്നതും രാഷ്ട്രീയ-സാമുദായിക നേതാക്കളുടെ പതിവുപരിപാടിയാണ്. ദേശീയ പൈതൃകമായ താജ്മഹല്‍ സര്‍ക്കാറിന്‍െറ പുരാവസ്തു വകുപ്പിന്‍െറ ഉടമസ്ഥതയിലും നിയന്ത്രണത്തിലും ഇത്രയുംകാലം തുടര്‍ന്നതുകൊണ്ട് ആര്‍ക്കും ഒരു ചേതവും ഉണ്ടായിട്ടില്ല. അഞ്ചു നേരത്തേ പ്രാര്‍ഥനക്ക് വേറത്തെന്നെ പള്ളികള്‍ ആഗ്രയിലും പരിസരത്തും ഇല്ലാഞ്ഞിട്ടുമല്ല. കേന്ദ്ര-സംസ്ഥാന വഖഫ് ബോര്‍ഡുകളുടെ മേല്‍നോട്ടത്തില്‍ അനേകായിരം കോടികളുടെ സ്വത്തുക്കള്‍ അന്യാധീനപ്പെട്ടും അരക്ഷിതമായും ദുര്‍വിനിയോഗപ്പെട്ടും കിടക്കുകയാണ്. അവ വീണ്ടെടുക്കാനും പ്രയോജനപ്പെടുത്താനും ക്രിയാത്മകമായി വല്ലതും ചെയ്താല്‍തന്നെ മുസ്ലിം പതിതാവസ്ഥ ഗണ്യമായി മാറ്റാനാകും. അതൊന്നും ശ്രദ്ധിക്കാതെ അനാവശ്യ വിവാദങ്ങള്‍ കുത്തിപ്പൊക്കുന്ന രാഷ്ട്രീയ നേതാക്കളും അവര്‍ക്ക് ചൂട്ടുപിടിക്കുന്ന പണ്ഡിതവേഷധാരികളും രാജ്യത്തിന്‍െറയോ സമുദായത്തിന്‍െറയോ ഗുണകാംക്ഷികളാണെന്ന് കരുതാനാകില്ല. |
രാഷ്ട്രീയ പരാജയത്തിന്‍െറ സ്വയംസേവനം Posted: 24 Nov 2014 05:45 PM PST ആര്‍.എസ്.എസിന്‍െറ രീതികള്‍ സി.പി.എം പ്രയോഗിക്കണമെന്നും വോളന്‍ററിസത്തിലൂടെ അവര്‍ കൈവരിച്ച ജനസ്വാധീനം മനസ്സിലാക്കണമെന്നും എം.കെ. പാന്ഥെ അനുസ്മരണപ്രസംഗത്തില്‍ പ്രകാശ് കാരാട്ട് പറഞ്ഞതായി വാര്‍ത്ത വന്നിരുന്നു. അതിനുശേഷം താന്‍ അങ്ങനെ പറഞ്ഞിട്ടില്ളെന്ന് അദ്ദേഹം ഒരു പ്രസ്താവന പുറപ്പെടുവിച്ചു. കാരാട്ട് എന്തു പറഞ്ഞു എന്ന് ഞാന്‍ നേരിട്ട് കേട്ടിട്ടില്ല. അതുകൊണ്ട് അദ്ദേഹം വാര്‍ത്ത നിഷേധിച്ചതിനെ മുഖവിലക്കെടുക്കാം. എങ്കിലും അദ്ദേഹം പറഞ്ഞില്ളെങ്കില്‍പോലും സി.പി.എം ഇപ്പോള്‍ ചെയ്യുന്നത് ഇതുതന്നെയാണ് എന്ന് കാണാന്‍ വിഷമമില്ല. ആര്‍.എസ്.എസിന്‍െറ കാര്യം എടുത്തുപറഞ്ഞില്ളെങ്കിലും ഈ അടുത്തകാലത്ത് ജനങ്ങള്‍ പാര്‍ട്ടിയില്‍നിന്ന് അകലുന്നു എന്ന പ്രശ്നം പരിഹരിക്കാന്‍ വോളന്‍ററിസത്തിലേക്ക് നീങ്ങണമെന്ന് പാര്‍ട്ടി തീരുമാനിച്ചതായി വാര്‍ത്തയുണ്ടായിരുന്നു. ഇതേ ലക്ഷ്യത്തോടെ ആരംഭിച്ചതാണ് ആലപ്പുഴയിലെ മാലിന്യനിര്‍മാര്‍ജന പരിപാടികള്‍. ആ പരിപാടി പാര്‍ട്ടി പരിപാടികൂടിയായി മാറുകയായിരുന്നുവത്രെ. ഈ അവസ്ഥയില്‍ എത്തിച്ചേര്‍ന്നതില്‍ അദ്ഭുതമോ അല്‍പം സേവനം നടത്തുന്നതില്‍ എതിര്‍പ്പോ ഇല്ല. എന്നാല്‍, ഏറ്റവും ഒടുവില്‍ അങ്ങേയറ്റം മനുഷ്യവിരുദ്ധമായ ഒരു പദ്ധതിയുമായാണ് ആലപ്പുഴ നഗരസഭയെ ഇതിനോടൊപ്പം ചേര്‍ത്തത്. സ്കൂളില്‍ പോകുന്ന കൊച്ചുകുട്ടികള്‍ വീട്ടിലെ പ്ളാസ്റ്റിക് മാലിന്യങ്ങളുമായി പോകണമെന്നും അവ ഒരു കിലോ തികയുമ്പോള്‍ കുട്ടിയൊന്നിന് 20 രൂപയുടെ പുസ്തകകൂപ്പണ്‍ നല്‍കുമെന്നും ഏതോ പുസ്തകമേള നടക്കുമ്പോള്‍ അവിടെപ്പോയി അപ്പോള്‍ പുസ്തകം വാങ്ങാമെന്നുമാണ് നഗരസഭയുടെ വാഗ്ദാനം. ഈ പരിപാടിയില്‍നിന്ന് നഗരസഭ എത്രയും പെട്ടെന്ന് പിന്മാറണമെന്നും ഇതിലെ ആരോഗ്യപരവും നയപരവുമായ പാളിച്ച തിരിച്ചറിയണമെന്നും ഇതേക്കുറിച്ചറിയാന്‍ ഇടയായപ്പോള്‍ ഞാന്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.‘കാബൂളിവാല’ എന്ന ചിത്രത്തിലെ കഥാപാത്രങ്ങളാണ് ചവര്‍ പെറുക്കുന്ന കന്നാസും കടലാസും. നമ്മുടെ കേരളത്തിലെ മാലിന്യരാഷ്ട്രീയത്തിന്‍െറ ഏറ്റവും ദയനീയമായ മുഖങ്ങളാണവര്‍. കന്നാസും കടലാസും പ്രതീകങ്ങള്‍കൂടിയായിരുന്നു. ഉപഭോഗസമൂഹവും അതിന്‍െറ വിസര്‍ജന അധോലോകവും തമ്മിലുള്ള ബന്ധത്തെ അവര്‍ പ്രതിനിധാനം ചെയ്യുന്നു. കുട്ടികളെ കന്നാസും കടലാസുമായി കാണുന്ന സമീപനം അംഗീകരിക്കാനാകില്ല. രാഷ്ട്രീയപാര്‍ട്ടികളുടെ ഫാഷിസ്റ്റ് രാഷ്ട്രനിര്‍മാണത്തിന്‍െറയോ നിസ്സഹായമായ നിലനില്‍പ് രാഷ്ട്രീയത്തിന്‍െറയോ അജണ്ടയിലെ കരുക്കളാകേണ്ടവരല്ല അവര്‍. 500 മില്ലിലിറ്റര്‍ കൊക്കക്കോള പ്ളാസ്റ്റിക് കുപ്പിക്ക് ഭാരം 25 ഗ്രാം എങ്കിലുമേ വരൂ. അത്തരം 40 കുപ്പികള്‍ക്ക് സമാനമായ പ്ളാസ്റ്റിക് കൊണ്ടുക്കൊടുക്കുമ്പോഴാണത്രെ 20 രൂപയുടെ കൂപ്പണ്‍ നല്‍കുന്നത്. രണ്ടു കുട്ടികളുള്ള ഇടത്തരം വീട്ടില്‍ എത്ര നാള്‍കൊണ്ടാണ് ഒരു 100 രൂപക്കെങ്കിലുമുള്ള പ്ളാസ്റ്റിക് കുട്ടികള്‍ വീട്ടില്‍നിന്ന് മാത്രമായി ശേഖരിക്കുക എന്നറിയില്ല. ശരാശരി കേരളീയഗൃഹങ്ങളിലെ ഒരു വര്‍ഷത്തെ പ്ളാസ്റ്റിക് മാലിന്യം 19 കിലോയാണ് എന്ന് പഠനമുണ്ട് (തണല്‍). മാത്രവുമല്ല, സമൂഹത്തിലെ വര്‍ഗ/ജാതി വ്യത്യാസങ്ങള്‍കൂടി ഓര്‍ക്കണം. ഉപരിവര്‍ഗഭവനങ്ങളിലെ കുട്ടികള്‍ കൂപ്പണുകള്‍ വാരിക്കൂട്ടിയേക്കാം. സാമ്പത്തികമായി മുന്നിട്ടുനില്‍ക്കുന്ന സവര്‍ണകുടുംബങ്ങളിലെ കുട്ടികളും പ്ളാസ്റ്റിക് സംഭരിച്ചുനല്‍കി ഒരു പുസ്തകത്തിനെങ്കിലുമുള്ള കൂപ്പണുകള്‍ കരസ്ഥമാക്കുമ്പോള്‍ ഉപഭോഗത്തില്‍ പിന്നില്‍നില്‍ക്കുന്ന വീടുകളിലെ കുട്ടികള്‍ക്ക് ഇതിനുപോലും കഴിയാതെ വരും. മറ്റൊരു അപകര്‍ഷതകൂടി അവരുടെമേല്‍ അടിച്ചേല്‍പിക്കുന്ന ഈ ക്രൂരതക്ക് ഒരു നീതിമത്കരണവുമില്ല. ഇത് കുട്ടികളെ ബോധവത്കരിക്കുന്നതിനാണ് എന്ന വാദം വിലപ്പോകുന്നതല്ല. കുട്ടികളെ പങ്കെടുപ്പിക്കുന്ന ചില രാജ്യങ്ങളിലെ മാലിന്യനിര്‍മാര്‍ജനപദ്ധതികള്‍ വീടുകളില്‍ അവ ടോക്സിക്, റീസൈക്കിള്‍ ചെയ്യാവുന്നവ, അല്ലാത്തവ എന്നിങ്ങനെ തരംതിരിച്ച് സൂക്ഷിക്കാന്‍ പഠിപ്പിച്ച് വീട്ടില്‍നിന്നുതന്നെ അധികാരികള്‍ ശേഖരിക്കുന്നതാണ്. വീട്ടിലെ ഉപഭോഗരീതിയുടെ പേരില്‍ പരസ്യമായി കുട്ടികള്‍ സ്കൂളില്‍ വേര്‍തിരിക്കപ്പെടുക എന്നത് യോജിക്കാന്‍ കഴിയുന്ന കാര്യമല്ല. ഇതാണ് ചിലരെയെങ്കിലും കുട്ടികള്‍ക്കിടയില്‍ ഇത് അനാവശ്യമായ മത്സരവും അതിന്‍െറ ഫലമായി വീട്ടിനു പുറത്തുനിന്ന് മാലിന്യം ശേഖരിച്ചുനല്‍കാന്‍ ശ്രമിക്കുന്ന സാഹചര്യവും ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കും എന്ന് മുന്‍കൂട്ടി കാണാന്‍ പ്രേരിപ്പിക്കുന്നത്. എന്നാല്‍, തെരഞ്ഞെടുപ്പ് വിജയത്തിന്‍െറയും അണികളെ പിടിച്ചുനിര്‍ത്തുന്നതിന്‍െറയും കേവലമായ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ മാത്രം മുന്നില്‍കണ്ട് പദ്ധതികള്‍ ആവിഷ്കരിക്കുന്ന രാഷ്ട്രീയബോധം ഇത്തരം ത്യാജ്യഗ്രാഹ്യവിവേചനശക്തികള്‍ നഷ്ടപ്പെട്ടതാണ്. ലാറ്റിനമേരിക്കയിലെ ചില നഗരങ്ങളില്‍ മാലിന്യം ശേഖരിച്ചുനല്‍കുന്ന ദരിദ്രര്‍ക്ക് ഭക്ഷണകൂപ്പണ്‍ നല്‍കുന്ന സമ്പ്രദായം അടിച്ചേല്‍പിക്കപ്പെട്ടിട്ടുണ്ട്. ഇവിടെ പകരം കുഞ്ഞുമനസ്സുകളെ പ്രലോഭനത്തിലൂടെ ചൂഷണം ചെയ്യുന്നു. ആഗോള നവലിബറല്‍ ഭാവനക്ക് പരിധിയില്ല, നൈതികതയില്ല. ഗുലാഗ് ആര്‍ക്കിപ്പെലഗോയില്‍ സോള്‍ഷെനിത്സന്‍ പറയുന്ന ഒരു കഥയുണ്ട്. ലേബര്‍ക്യാമ്പുകളില്‍ പ്രതിവിപ്ളവകാരികളെന്ന് മുദ്രകുത്തപ്പെട്ട ട്രോട്സ്കിയിസ്റ്റുകളെയും മറ്റു കുറ്റവാളികളെയുമൊക്കെ ഒന്നിച്ചാണ് പാര്‍പ്പിച്ചിരുന്നത്. ജയില്‍ ഭേദിക്കുമ്പോള്‍ ഗ്രാമവാസികള്‍ ആദ്യമിവരെ രക്ഷിച്ചിരുന്നു. എന്നാല്‍, ജയില്‍ചാടുന്ന കള്ളന്മാരും മറ്റും ഗ്രാമത്തില്‍ മോഷണം തുടങ്ങിയപ്പോള്‍ ഗ്രാമവാസികള്‍ക്ക് ജയില്‍ ചാടുന്നവരോട് പൊതുവേ ദേഷ്യമായി. മാത്രമല്ല, ജയിലധികാരികള്‍ ജയില്‍ചാടുന്ന പ്രതിവിപ്ളവകാരികളെ പിടിച്ചുകൊടുക്കുന്നവര്‍ക്ക് സമ്മാനങ്ങള്‍ പ്രഖ്യാപിച്ചു. അക്കാലത്ത് കിട്ടാന്‍ ബുദ്ധിമുട്ടുള്ള കണ്ണന്‍മത്തി (herring) ആയിരുന്നു സമ്മാനങ്ങളില്‍ പ്രധാനം. ഇതോടെ ജയില്‍ ചാടുന്ന പ്രതിവിപ്ളവകാരികള്‍ക്കുകൂടിയുള്ള പേരായി ‘മത്തി’ മാറി. അപരിചിതരെ കണ്ടാല്‍പോലും കുട്ടികള്‍ വിളിച്ചുപറയും: ‘അമ്മേ, ഇതാ ഒരു മത്തി വരുന്നു.’ പ്രലോഭനത്തിന്‍െറ ചതി ധാര്‍മികതയെ കാറ്റില്‍ പറത്തുന്നു. സ്വന്തം രാഷ്ട്രീയം പരാജയപ്പെടുമ്പോള്‍, അത് ജനങ്ങളില്‍ എത്തിക്കാനും അവരെ ആകര്‍ഷിക്കാനുമുള്ള കഴിവ് നഷ്ടപ്പെട്ടു എന്ന് ബോധ്യമാവുമ്പോള്‍, പകരംവെക്കാനുള്ള അടവുനയമായി സന്നദ്ധപ്രവര്‍ത്തനത്തെയും ജീവകാരുണ്യപ്രവര്‍ത്തനത്തെയും കാണുന്ന സമീപനത്തിന് പക്ഷേ ഇത്തരം പാളിച്ചകള്‍ ഒഴിവാക്കാനാകില്ല. ഉപഭോഗസംസ്കാരവുമായി ബന്ധപ്പെട്ട വിമര്‍ശരാഷ്ട്രീയത്തില്‍നിന്ന് ഉയര്‍ന്നുവരുന്ന പരിസ്ഥിതിവാദ സമീപനത്തെയും പ്രത്യയശാസ്ത്രപരമായി പരാജയപ്പെടുമ്പോള്‍ പിടിച്ചുനില്‍ക്കാന്‍ മുന്നോട്ടുവെക്കുന്ന രാഷ്ട്രീയ അവസരവാദത്തെയും ഒന്നായിക്കാണാന്‍ കഴിയില്ല. വിമര്‍ശങ്ങള്‍ മുന്നോട്ടുവെക്കുമ്പോള്‍ ഹിന്ദുത്വ അണികളും സി.പി.എം അണികളും ഏതാണ്ട് ഒരുപോലെയാണ് പ്രതികരിക്കുക. ഭൂരിപക്ഷവും ആക്ഷേപങ്ങളും പുലഭ്യങ്ങളുമായിട്ടാകും കടന്നുവരുക. ബി.ആര്‍.പി. ഭാസ്കറും വി.ടി. ബാലറാമും മറ്റും കാലങ്ങളായി ഇരുകൂട്ടരുടെയും ആക്രമണത്തിന്‍െറ ഇരകളാണ്. അത് ഗൗരവമായി കാണാറില്ല. പക്ഷേ, ഇത് ഇവര്‍ പരസ്പരവും ചെയ്യുന്നതാണ്. സി.പി.എം നേതാക്കളെ ഹിന്ദുത്വ അണികളും തിരിച്ചും നിരന്തരം പുലഭ്യവും അസഭ്യവും പറയുന്ന ഇടമാണ് സൈബര്‍സ്ഥലം. ഇത് ഹിന്ദുത്വ സി.പി.എം പരിവാറുകളുടെ ജീവിതശൈലിയും മനോനിലയും തന്നെയായി മാറിയിരിക്കുന്നു. ആര്‍.എസ്.എസിന്‍െറ മുഖപത്രമായ ഓര്‍ഗനൈസറില്‍ വന്ന ഒരു ലേഖനത്തിന് മുമ്പൊരിക്കല്‍ മറുപടി എഴുതിയപ്പോള്‍ മുതലാണ് രാഷ്ട്രീയ സൈബര്‍ബുള്ളിയിങ് ഞാനും നേരിട്ടുതുടങ്ങിയത്. അന്ന് ഫേസ്ബുക്കില്ല, ഓര്‍കുട്ടാണ്. അവിടെയായിരുന്നു പുലഭ്യവര്‍ഷം. മോദി-സംഘ്പരിവാര്‍ വിമര്‍ശങ്ങളുടെ പേരില്‍ അതിപ്പോഴും തുടരുന്നു. സി.പി.എം-ഹിന്ദുത്വ പരിവാറുകളുടെ ഈ സമാനത തെല്ലും അദ്ഭുതപ്പെടുത്തേണ്ടതില്ല. എന്നാല്‍, ഇത്തവണത്തെ സി.പി.എം ആക്രമണത്തിന് രസാവഹമായ ഒരു പുതിയ മാനംകൂടിയുണ്ടായിരുന്നു. അത് കുട്ടികളെ ഇങ്ങനെ രാഷ്ട്രീയമായി ഉപയോഗിക്കരുത് എന്നുപറയുന്ന ഞാന്‍ ‘ഉത്തരാധുനികനാണ്’ എന്നതായിരുന്നു. നിരന്തരം പലരും ഈ പ്രയോഗം ആവര്‍ത്തിച്ചുകൊണ്ടിരുന്നു. ഉത്തരാധുനികതയെക്കുറിച്ചുള്ള അജ്ഞതയെക്കാള്‍ ഇതിനുള്ള കാരണം മറ്റൊന്നാണ്. കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസിലെ പ്രത്യയശാസ്ത്രരേഖയില്‍ ഉത്തരാധുനികതയെ എതിര്‍ക്ക ണം എന്ന് പറഞ്ഞിരുന്നു. ഇതുവരെയും അത് കണ്ടുപിടിക്കാനോ എതിര്‍ക്കാനോ കഴിഞ്ഞിട്ടുണ്ടാകില്ല. അതിനിടെ അടുത്ത പാര്‍ട്ടി കോണ്‍ഗ്രസ് എത്തുകയും ചെയ്തു. ആ വാക്ക് ഒന്നുപയോഗിക്കാന്‍ ആവശ്യത്തിന് ഇരകളെ കിട്ടാതെ വിഷമിക്കുകയായിരുന്നിരിക്കണം. കിട്ടിയ അവസരം ഉപയോഗിച്ച് ‘അതാ ഒരു ഉത്തരാധുനികന്‍ വരുന്നു’ എന്ന് പറഞ്ഞ് എന്‍െറ ചുറ്റും കൂടുകയായിരുന്നു. ഒരു ഉത്തരാധുനികനെയെങ്കിലും രണ്ട് പാര്‍ട്ടി കോണ്‍ഗ്രസുകള്‍ക്കിടയില്‍ എതിര്‍ത്തു എന്നുമായല്ളോ! . |
‘കരളിന്’ കണ്ണീര്‍പുഷ്പങ്ങളുമായി പുരുഷോത്തമനെത്തി Posted: 24 Nov 2014 05:34 PM PST Subtitle: സെപ്റ്റംബര്‍ 16നാണ് ഭാസുരാംഗിയുടെ കരള്‍ പുരുഷോത്തമന് മാറ്റിവെച്ചത് ഓച്ചിറ: പകര്‍ന്നുകിട്ടിയ കരളില്‍നിന്ന് പുതുജീവന്‍ ലഭിച്ച പുരുഷോത്തമന്‍, ഭാസുരാംഗിയുടെ സ്മൃതികുടീരത്തില്‍ അശ്രുപുഷ്പങ്ങള്‍ അര്‍പ്പിച്ചു. അടിമാലി ചാറ്റുപാറ തോട്ടുകര വീട്ടില്‍ പുരുഷോത്തമന്‍ (42) ഭാര്യയും മക്കളുമൊത്താണ് തനിക്ക് കരള്‍ നല്‍കാന്‍ സൗമനസ്യം കാണിച്ച കുടുംബത്തെ കാണാന്‍ ഭാസുരാംഗിയുടെ ഓച്ചിറയിലെ വസതിയിലത്തെിയത്. വയനകം കോയിക്കത്തറയില്‍ രാജനും ഭാര്യ ഭാസുരാംഗിയും യാത്രക്കിടെ സെപ്റ്റംബര്‍ 14നാണ് അപകടത്തില്‍പെട്ടത്. തലക്ക് പരിക്കേറ്റ ഭാസുരാംഗിയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലത്തെിച്ചെങ്കിലും മസ്തിഷ്കമരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ അറിയിക്കുകയായിരുന്നു. അവയവദാനത്തിനുള്ള അവരുടെ ആഗ്രഹം കുടുംബാംഗങ്ങള്‍ ആശുപത്രി അധികൃതരെ അറിയിച്ചതാണ് പുരുഷോത്തമന് ജീവിതത്തിലേക്ക് വഴിയൊരുക്കിയത്. അടിമാലിയില്‍ സ്കൂള്‍കുട്ടികളെ കൊണ്ടുപോകുന്ന വാഹനത്തിന്‍െറ ഡ്രൈവറായ പുരുഷോത്തമന്‍ മഞ്ഞപ്പിത്തം പിടിപെട്ട് കരള്‍ നഷ്ടപ്പെട്ട് ഇതേ ആശുപത്രിയില്‍ ദിനങ്ങള്‍ എണ്ണിക്കഴിയുമ്പോഴാണ് ഭാസുരാംഗിയുടെ കരള്‍ ലഭിച്ച വിവരം ഡോക്ടര്‍മാര്‍ അറിയിച്ചത്. കരള്‍ മാറ്റിവെക്കാന്‍ നാട്ടുകാര്‍ സഹായഹസ്തവുമായി എത്തിയതോടെ സെപ്റ്റംബര്‍ 16ന് തന്നെ കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തി. 21 ലക്ഷത്തോളം രൂപ നാട്ടുകാര്‍ പിരിച്ചുനല്‍കി. 22 ദിവസം ആശുപത്രിയില്‍ കഴിഞ്ഞ പുരുഷോത്തമന് ഭാസുരാംഗിയെ കാണാന്‍ കഴിഞ്ഞില്ളെങ്കിലും അവരുടെ കുടുംബാംഗങ്ങളെ കാണാന്‍ ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നു. ഭാര്യ ബിന്ദു, മക്കളായ അനന്തകൃഷ്ണന്‍, ആവണി, സുഹൃത്തുക്കളായ സലീംമോന്‍, ഇ.കെ. വിന്‍സ്, ജോളി എന്നിവരോടൊപ്പം ഞായറാഴ്ച ഉച്ചയോടെയാണ് വയനകത്തെ വസതിയിലത്തെിയത്. തന്‍െറ വീട്ടിലത്തെിയ പുരുഷോത്തമനെ ഭാസുരാംഗിയുടെ ഭര്‍ത്താവ് രാജനും കുടുംബാംഗങ്ങളും വിതുമ്പിയാണ് സ്വീകരിച്ചത്. പഞ്ചായത്തംഗം കൃഷ്ണകുമാറിന്‍െറ നേതൃത്വത്തില്‍ നാട്ടുകാരുമത്തെി. ഭാസുരാംഗിയുടെ സ്മൃതികുടീരത്തില്‍ പുരുഷോത്തമനും കുടുംബവും തൊഴുകൈകളോടെ അശ്രുപൂജ അര്‍പ്പിച്ചു. സദ്യ നല്‍കിയാണ് രാജന്‍ പുരുഷോത്തമനെയും കുടുംബത്തെയും യാത്രയാക്കിയത്. |
ഗിന്നസ് റെക്കോഡിലേക്ക് സചിന്‍െറ ജലതരംഗം കച്ചേരി Posted: 24 Nov 2014 05:31 PM PST കോഴിക്കോട്: വ്യത്യസ്ത അളവില്‍ വെള്ളംനിറഞ്ഞ 24 സിറാമിക് കോപ്പകള്‍. ഫൈബര്‍ സ്റ്റിക് ഉപയോഗിച്ച് ഇവയില്‍ തട്ടുമ്പോള്‍ ഉണ്ടാവുന്ന സംഗീതത്തിന്‍െറ താളം. രാജകീയ സദസ്സുകളിലടക്കം അരങ്ങേറിയിരുന്ന ജലതരംഗം എന്ന പുരാതന സംഗീത രൂപത്തില്‍ റെക്കോഡിടാനുള്ള ശ്രമത്തിലാണ് കോഴിക്കോട് കാരപ്പറമ്പ് ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പ്ളസ് ടു വിദ്യാര്‍ഥി സചിന്‍ സുന്ദര്‍. തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചിന് ആരംഭിച്ച കച്ചേരി ചൊവ്വാഴ്ച 30 മണിക്കൂര്‍ പിന്നിട്ട് സമാപിക്കും. ഗിന്നസ് ബുക്കില്‍ ഒരു 17കാരന്‍െറ പുതിയ റെക്കോഡാകുമിത്. ഇതേ പ്രായക്കാരനായ ഉത്തര്‍പ്രദേശുകാരന്‍ രാമകൃഷ്ണറാവുവിനാണ് ഈ രംഗത്തെ റെക്കോഡ്. ജലതരംഗം കച്ചേരിയില്‍ രാമകൃഷ്ണറാവു തുടര്‍ച്ചയായി പിന്നിട്ടത് 16 മണിക്കൂര്‍. പുല്ലാങ്കുഴല്‍, സാക്സോഫോണ്‍, വയലിന്‍, ഹാര്‍മോണിയം, തബല, മൃദംഗം എന്നിവയില്‍ 150ഓളം കലാകാരന്മാരുടെ പ്രകടനത്തോടൊപ്പമാണ് സചിന്‍െറ ജലതരംഗം മുന്നേറുന്നത്. കര്‍ണാടിക് സംഗീതം, ഭജന്‍സ്, ഹിന്ദുസ്ഥാനി, സിനിമാ ഗാനങ്ങള്‍, നാടകഗാനങ്ങള്‍, മാപ്പിളപ്പാട്ട്, ഭക്തിഗാനങ്ങള്‍, വയലിന്‍കച്ചേരി, വീണകച്ചേരി, പുല്ലാങ്കുഴല്‍ കച്ചേരി എന്നിവ പശ്ചാത്തലത്തില്‍ അന്തരീക്ഷത്തില്‍ അലയടിക്കും. ഹംസധ്വനി, ശങ്കരാഭരണം, മോഹനം, ശിവരഞ്ജിനി, കല്യാണി തുടങ്ങിയ രാഗങ്ങളിലാണ് ജലതരംഗം മുഴങ്ങുക. തലക്കുളത്തൂര്‍ വടക്കേ ഉപ്പിണത്ത് സുന്ദരന്‍, ഷീന സുന്ദരന്‍ ദമ്പതികളുടെ മകനായ സചിന്‍ തലക്കുളത്തൂര്‍ ത്യാഗരാജ സ്കൂള്‍ ഓഫ് മ്യൂസിക്കിന്‍െറ പിന്തുണയോടെയാണ് പരിപാടി അവതരിപ്പിക്കുന്നത്. ഗുരുനാഥനായ രാധാകൃഷ്ണന്‍ കോഴിക്കോട്, ഗംഗാധരന്‍, യു.എം. സന്തോഷ് തുടങ്ങിയവര്‍ പിന്തുണയുമായി കൂടെയുണ്ട്. എട്ട് മണിക്കൂര്‍ പിന്നിടുമ്പോള്‍ 10 മിനിറ്റ് മാത്രമാണ് വിശ്രമം. തിങ്കളാഴ്ച പുലര്‍ച്ചെ സിനിമാ സഹ സംവിധായകന്‍ യു. രാധാകൃഷ്ണനാണ് ഉദ്ഘാടനം ചെയ്തത്. ചൊവ്വാഴ്ച പരിപാടി സമാപിക്കുന്നതോടെ വിഡിയോ ക്ളിപ്പിങ്, പത്രകട്ടിങ്, ജനപ്രതിനിധികള്‍-ആകാശവാണി എഗ്രേഡ് ആര്‍ട്ടിസ്റ്റ്, ഡോക്ടര്‍ എന്നിവരുടെ സാക്ഷ്യപത്രം എന്നിവയോടെ ഗിന്നസ് അധികൃതര്‍ക്ക് അയക്കുമെന്ന് സംഘാടകര്‍ പറഞ്ഞു. |
മദ്യവില്‍പനക്കാരുടെ വോട്ടും നോട്ടും വേണ്ട -വി.എം. സുധീരന്‍ Posted: 24 Nov 2014 11:32 AM PST Subtitle: തെരഞ്ഞെടുപ്പില്‍ മദ്യപാനികള്‍ക്ക് സീറ്റില്ല കൊച്ചി: കോണ്‍ഗ്രസിന് മദ്യവില്‍പനക്കാരുടെ വോട്ടും നോട്ടും വേണ്ടെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍. തെരഞ്ഞെടുപ്പില്‍ മദ്യപാനികള്‍ക്ക് സീറ്റ് നല്‍കേണ്ടെന്ന യു.ഡി.എഫ് നയം ശക്തമായി നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. ജനപക്ഷ യാത്രയുടെ ഭാഗമായി കൊച്ചിയിലത്തെിയ അദ്ദേഹം എറണാകുളം പ്രസ്ക്ളബ് സംഘടിപ്പിച്ച മീറ്റ് ദി പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു. ജനപക്ഷ യാത്രക്കുവേണ്ടി മദ്യവില്‍പനക്കാരില്‍നിന്ന് പണം പിരിക്കരുതെന്ന് പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പൊതുജനങ്ങളില്‍നിന്നും മറ്റ് കച്ചവടക്കാരില്‍നിന്നും പിരിവ് നടത്താനാണ് നിര്‍ദേശം. കളങ്കിതരായ വ്യക്തികളുമായി അകലംപാലിക്കുകയെന്ന സമീപനവും സ്വീകരിക്കും. മദ്യനയത്തില്‍നിന്ന് ഒരുകാരണവശാലും പിന്നോട്ടില്ല. മദ്യവര്‍ജനമല്ല, മദ്യനിരോധംതന്നെയാണ് യു.ഡി.എഫ് നയം. ഇക്കാര്യം യു.ഡി.എഫ് ചെയര്‍മാന്‍കൂടിയായ മുഖ്യമന്ത്രി പ്രഖ്യാപിച്ചതുമാണ്. ഘട്ടംഘട്ടമായി മദ്യനിരോധം നടപ്പാക്കുമെന്നാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. മദ്യവര്‍ജനമാണ് യു.ഡി.എഫ് നയമെന്ന് കഴിഞ്ഞദിവസം കണ്‍വീനര്‍ പി.പി. തങ്കച്ചന്‍ പ്രഖ്യാപിച്ച കാര്യം ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് സുധീരന്‍ ഇക്കാര്യം വ്യക്തമാക്കിയത്. ബാറുകള്‍ അടക്കാന്‍ തീരുമാനിച്ചതോടെ കോടിക്കണക്കിന് രൂപയുടെ വരുമാനം നഷ്ടപ്പെട്ടവരാണ് ഇപ്പോള്‍ ആരോപണവുമായി ഇറങ്ങിയത്. ആരോപണം ഉന്നയിക്കുന്നവര്‍ അതിന് തെളിവും ഹാജരാക്കണം. വിശ്വസനീയ തെളിവുകള്‍ ഹാജരാക്കാന്‍ ബാറുടമകള്‍ക്ക് കഴിഞ്ഞിട്ടില്ല. സര്‍ക്കാറിന്‍െറ മദ്യനയം അട്ടിമറിക്കാനാണ് ബാറുടമകള്‍ ശ്രമിക്കുന്നത്. ബാര്‍കോഴ വിവാദത്തില്‍ ഇടതുപക്ഷം നടത്താന്‍പോകുന്നത് അഡ്ജസ്റ്റ്മെന്‍റ് സമരമാണ്. പ്രവീണ്‍ തൊഗാഡിയക്കെതിരായ കേസ് പിന്‍വലിച്ചതില്‍ സര്‍ക്കാര്‍ കുറച്ചുകൂടി ജാഗ്രത പാലിക്കണമായിരുന്നു. ഇക്കാര്യത്തില്‍ ലീഗുമായി അഭിപ്രായവ്യത്യാസമില്ല. അഴിമതിരഹിതമായ സിവില്‍ സര്‍വിസ് എന്നതാണ് യു.ഡി.എഫ് നയം. അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടിയില്‍ രാഷ്ട്രീയം കാണരുത്. യഥാര്‍ഥ അഴിമതിക്കാര്‍ ശിക്ഷിക്കപ്പെടണം. ജനപക്ഷ യാത്ര സമാപിക്കുന്നതിന്‍െറ തൊട്ടടുത്ത ദിവസംതന്നെ വിശാല കെ.പി.സി.സി എക്സിക്യൂട്ടിവ് യോഗം ചേരും. അതില്‍ എ.ഐ.സി.സി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കുമെന്നും സുധീരന്‍ പറഞ്ഞു. സുധീരനെ തള്ളി മുഖ്യമന്ത്രി തിരുവനന്തപുരം: മദ്യക്കച്ചവടക്കാരുടെ വോട്ട് വേണ്ടെന്ന കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍െറ പ്രസ്താവന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തള്ളി. ആരുടെയും വോട്ട് വേണ്ടെന്ന് പറയില്ളെന്നും എന്നാല്‍, വോട്ടിന് വേണ്ടി നയം ബലികഴിക്കുന്നതിനോട് യോജിപ്പില്ളെന്നും മുഖ്യമന്ത്രി പറഞ്ഞു. വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. മദ്യവര്‍ജനവും മദ്യനിരോധവും സര്‍ക്കാറിന്‍െറ നയമാണ്. മദ്യവില്‍പനക്കാരില്‍നിന്ന് പണം വാങ്ങേണ്ടതില്ളെന്ന് പാര്‍ട്ടിക്ക് തീരുമാനിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. |
തലച്ചോറിലെ ഇരുഭാഗവും സര്‍ഗാത്മകതയുടെ ഉറവിടമെന്ന് പഠനം Posted: 24 Nov 2014 11:24 AM PST ബംഗളൂരു: ശാസ്ത്രലോകത്തിന്‍െറ കണ്ടത്തെലുകള്‍ക്ക് തിരുത്തുമായി ബംഗളൂരുവിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്‍റല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂറോ സയന്‍സിലെ (നിംഹാന്‍സ്) പുതിയ പഠനം. തലച്ചോറിലെ വലതുഭാഗമാണ് സര്‍ഗാത്മകതയുടെ ഉറവിടം എന്ന നിലവിലുള്ള ശാസ്ത്രീയ കണ്ടത്തെലുകളെയാണ് ഇവിടെ നടന്ന പഠനം ചോദ്യംചെയ്യുന്നത്. തലച്ചോറിലെ രണ്ട് അര്‍ധഗോളങ്ങളിലും സര്‍ഗാത്മക ചിന്തകള്‍ നടക്കുന്നുണ്ടെന്നാണ് നിംഹാന്‍സിലെ ന്യൂറോസൈക്കോളജിസ്റ്റ് വിഭാഗം നടത്തിയ പഠനത്തിലെ പുതിയ കണ്ടത്തെല്‍. എഴുത്തുകാര്‍, ചിത്രകാരന്മാര്‍, അഭിനേതാക്കള്‍, നര്‍ത്തകര്‍, ഗായകര്‍ എന്നിങ്ങനെ സര്‍ഗാത്മക കഴിവുള്ളവരെയും അല്ലാത്തവരെയും താരതമ്യപ്പെടുത്തിയാണ് പഠനം നടത്തിയത്. അഞ്ചു വര്‍ഷത്തെ പഠനത്തിനൊടുവിലാണ് കണ്ടത്തെല്‍. ഒരു വ്യക്തി സര്‍ഗപ്രക്രിയ നടത്തുമ്പോഴും അല്ലാത്ത സമയങ്ങളിലും തലച്ചോറിലെ ഇതുമായി ബന്ധപ്പെട്ട ഭാഗങ്ങള്‍ പ്രവര്‍ത്തനസജ്ജമാണെന്നും പഠനം പറയുന്നു. |
നേട്ടങ്ങളുടെ ഉന്നതിയില്‍ ഫെഡ് എക്സ്പ്രസ് Posted: 24 Nov 2014 10:56 AM PST ലില്ളെ: ടെന്നിസ് പണ്ഡിതരും ആരാധകവൃന്ദവും റോജര്‍ ഫെഡറര്‍ എന്ന സ്വിസ് മാസ്ട്രോയെ എക്കാലത്തെയും മികച്ച ടെന്നിസ് താരം എന്ന ഒൗന്നത്യത്തില്‍ പ്രതിഷ്ഠിച്ചുകഴിഞ്ഞു. കരിയര്‍ സ്ളാം ഉള്‍പ്പെടെ 17 ഗ്രാന്‍ഡ്സ്ളാമുകളും 23 മാസ്റ്റര്‍ സീരീസും ആറു ടൂര്‍ ഫൈനലുകളും ഒളിമ്പിക് സ്വര്‍ണവും ഏറ്റവും കൂടുതല്‍ ആഴ്ചകളില്‍ ഒന്നാംനമ്പര്‍ പട്ടം, ഒടുവില്‍ ഇതാ ഡേവിസ് കപ്പും. 82 സിംഗ്ള്‍സ് കിരീടങ്ങളുമായി ഓപണ്‍ കാലഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ കിരീടംനേടിയ മൂന്നാമത്തെ താരമെന്ന ബഹുമതിയും ബേസലില്‍നിന്നുള്ള ഇതിഹാസതാരത്തിന് സ്വന്തം. പോയകാലത്തെ അതികായന്മാരായ ജിമ്മി കൊണേഴ്സും(109) ഇവാന്‍ ലെന്‍ഡ്ലും (94) മാത്രമാണ് ഈ നേട്ടത്തില്‍ ഫെഡറര്‍ക്ക് മുന്നിലുള്ളത്. 33ാം വയസ്സില്‍ ലോക രണ്ടാംനമ്പര്‍ താരമായി സീസണ്‍ അവസാനിപ്പിക്കുക എന്ന ‘ശ്രമകരമായ’ നേട്ടത്തിനൊപ്പം സ്വന്തം രാജ്യത്തിനായി ആദ്യ ഡേവിസ് കപ്പും സമ്മാനിച്ചതിന്‍െറ ചാരിതാര്‍ഥ്യത്തിലാണ് ഫെഡറര്‍. വേള്‍ഡ് ടൂര്‍ ഫൈനല്‍സിന്‍െറ കിരീടം നൊവാക് ദ്യോകോവിചിന് പോരാട്ടം കൂടാതെ വിട്ടുകൊടുക്കാന്‍ പ്രേരിപ്പിച്ച പരിക്കിനെയും തോല്‍പിച്ചാണ് ഡേവിസ് കപ്പ് നേടുന്ന രാജ്യങ്ങളുടെ പട്ടികയില്‍ 14ാമത്തേതായി സ്വിറ്റ്സര്‍ലന്‍ഡിന്‍െറ പേരും ഫെഡറര്‍ എഴുതിച്ചേര്‍ത്തത്. ഇനി ഒളിമ്പിക്സ് സിംഗ്ള്‍സ് സ്വര്‍ണം മാത്രമാണ് അന്യമായി നില്‍ക്കുന്നത്. ഫെഡറര്‍ വിസ്മൃതിയിലേക്ക് മറയുകയാണോ എന്ന ആശങ്കകള്‍ക്കിടയില്‍ ശക്തമായ തിരിച്ചുവരവാണ് 2014 ല്‍ താരം നടത്തിയത്. ഡേവിസ് കപ്പ് ആദ്യ റൗണ്ടില്‍ സെര്‍ബിയയെ തകര്‍ത്തുവിട്ട സ്വിസ് ടീം, ക്വാര്‍ട്ടര്‍ ഫൈനലില്‍ കസാഖ്സ്താനെ പറപ്പിച്ചു. സെമിയില്‍ കരുത്തരായ ഇറ്റലിക്കും സ്വിസ് നിശ്ചയദാര്‍ഡ്യത്തിനു മുന്നില്‍ മറുപടിയുണ്ടായില്ല. ഫൈനലില്‍ ഒമ്പത് തവണ ജേതാക്കളായ ഫ്രാന്‍സിന്‍െറ കരുത്തുറ്റ കളിക്കാരായ ജോ വില്‍ഫ്രഡ് സോംഗ, ഗേല്‍ മോണ്‍ഫില്‍സ്, റിച്ചാര്‍ഡ് ഗാസ്ഗ്വറ്റ് എന്നിവരില്‍നിന്ന് കനത്ത പോരാട്ടമാണ് സ്വിസ് ടീമിന് മുന്നിലുണ്ടായിരുന്നത്. ഫെഡററുടെ പരിക്കും അവര്‍ക്ക് മുന്നിലെ വെല്ലുവിളിയായി. ആദ്യ സിംഗ്ള്‍സില്‍ മോണ്‍ഫില്‍സ് ഫെഡററെ പരാജയപ്പെടുത്തുകയും ചെയ്തു. എന്നാല്‍, ഡബ്ള്‍സില്‍ വാവ്റിങ്കക്കൊപ്പം ചേര്‍ന്നും റിവേഴ്സ് സിംഗ്ള്‍സില്‍ സ്വയവും പൊരുതിയ ഫെഡറര്‍ ആഗ്രഹിച്ച ഡേവിസ് കപ്പ് രാജ്യത്തിനും സഹതാരങ്ങള്‍ക്കും കോച്ചിനുമായി നേടുകതന്നെ ചെയ്തു. |
ഇറാന്‍ ആണവ കരാര്‍: വീണ്ടും സമയം നീട്ടി Posted: 24 Nov 2014 10:09 AM PST Subtitle: മാരത്തണ്‍ ചര്‍ച്ചകളില്‍ തീരുമാനമാകാത്തതിനെ തുടര്‍ന്നാണ് ജൂലൈ ഒന്നിലേക്ക് നീട്ടിയത് വിയന: ദിവസങ്ങളായി ലോക വന്‍ശക്തികളും ഇറാനും തമ്മില്‍ തുടരുന്ന ചര്‍ച്ചകളില്‍ അന്തിമ തീരുമാനമാകാത്തതിനെ തുടര്‍ന്ന് സമഗ്ര ആണവ കരാറിലത്തൊനുള്ള അവധി അടുത്ത വര്‍ഷം ജൂലൈ ഒന്നിലേക്ക് നീട്ടി. യു.എന്‍ ഉപരോധം എടുത്തുകളയുന്നതിനു പകരം ആണവ പദ്ധതി ഇറാന്‍ സമ്പൂര്‍ണമായി ഉപേക്ഷിക്കണമെന്ന വിഷയത്തില്‍ നിര്‍ണായക പുരോഗതി കൈവരിക്കാനായിട്ടുണ്ടെങ്കിലും അന്തിമ കരാറിലത്തൊന്‍ സമയം ആവശ്യമാണെന്നു കണ്ടാണ് അവധി ദീര്‍ഘിപ്പിച്ചതെന്ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഫിലിപ് ഹാമണ്‍ഡ് പറഞ്ഞു. കരാറിന്‍െറ വിശാലമായ ചട്ടക്കൂട് അടുത്ത മൂന്നു മാസത്തിനകം തയാറാക്കണമെന്നാണ് നിബന്ധന. ഇതിനുവേണ്ടിയുള്ള തുടര്‍ ചര്‍ച്ചകള്‍ ഡിസംബറില്‍ ആരംഭിക്കും. മരവിപ്പിച്ച ഫണ്ടില്‍നിന്ന് പ്രതിമാസം 70 കോടി ഡോളര്‍ വീതം ഇറാന് വിട്ടുനല്‍കുന്നത് തുടരാനും യു.എസ്, യു.കെ, റഷ്യ, ചൈന, ഫ്രാന്‍സ്, ജര്‍മനി എന്നിവയുടെയും ഇറാന്‍െറയും പ്രതിനിധികള്‍ പങ്കെടുത്ത യോഗം തീരുമാനിച്ചു. ഇറാന്‍ അപ്രഖ്യാപിത ആണവ നിലയങ്ങള്‍ നിര്‍മിക്കുന്നതായി ആരോപിച്ച് 2002ല്‍ പാശ്ചാത്യ രാജ്യങ്ങള്‍ രംഗത്തുവന്നതോടെ തുടങ്ങിയ അനിശ്ചിതത്വമാണ് 12 വര്‍ഷം കഴിഞ്ഞും പരിഹരിക്കപ്പെടാതെ തുടരുന്നത്. ഇറാനിലെ ഘന ജല റിയാക്ടറുകളില്‍ ആണവായുധ നിര്‍മാണത്തിനാവശ്യമായ യുറേനിയം സമ്പുഷ്ടീകരണം നടക്കുന്നുവെന്നും ഇതിനാവശ്യമായ കൂടുതല്‍ സെന്‍ട്രിഫ്യൂഗുകള്‍ സ്ഥാപിക്കുന്നുവെന്നും കുറ്റപ്പെടുത്തി 2009ല്‍ യു.എന്‍ ഉപരോധവും ഏര്‍പ്പെടുത്തി. പിന്നീട് വിവിധ ഘട്ടങ്ങളിലായി ഉപരോധം ശക്തമാക്കി. സമാധാനപരമായ ആണവോര്‍ജ ഉല്‍പാദനം മാത്രമാണ് നടത്തുന്നതെന്ന ഇറാന്‍െറ വിശദീകരണം ലോക രാഷ്ട്രങ്ങളെ തൃപ്തരാക്കിയിരുന്നില്ല. ഇതിനിടെ, നജാദിന്‍െറ പിന്‍ഗാമിയായി ഹസന്‍ റൂഹാനി അധികാരത്തിലത്തെിയതോടെ മഞ്ഞുരുക്കത്തിന്‍െറ സൂചന കണ്ടുതുടങ്ങിയിരുന്നു. ഇതിന്‍െറ തുടര്‍ച്ചയായി, യു.എന്‍ ഉപരോധവും ഇറാന്‍ ആണവ സമ്പുഷ്ടീകരണവും താല്‍ക്കാലികമായി മരവിപ്പിക്കാനും നവംബര്‍ 24നുള്ളില്‍ അന്തിമ കരാറിലത്തൊനും കഴിഞ്ഞ വര്‍ഷാവസാനം തീരുമാനമായി. ആണവ സമ്പുഷ്ടീകരണത്തിന് സഹായകമാവുന്ന സെന്‍ട്രിഫ്യൂഗുകളുടെ എണ്ണത്തെ സംബന്ധിച്ചാണ് ഇരുവിഭാഗവും തമ്മിലെ പ്രധാന തര്‍ക്കങ്ങളിലൊന്ന്. 19,000 സെന്‍ട്രിഫ്യൂഗുകളാണ് ഇറാനിലെ നിലയങ്ങളിലുള്ളത്. ഇത് 4000 ആക്കി ചുരുക്കണമെന്നാണ് ആവശ്യം. |
No comments:
Post a Comment