സ്വാഗതം
WELCOME

News Update..

Saturday, November 15, 2014

മോദിയുടെ '56 ഇഞ്ച്' നെഞ്ചിന് എന്തുപറ്റി^ നിതീഷ്കുമാര്‍ Madhyamam News Feeds

മോദിയുടെ '56 ഇഞ്ച്' നെഞ്ചിന് എന്തുപറ്റി^ നിതീഷ്കുമാര്‍ Madhyamam News Feeds

Link to

മോദിയുടെ '56 ഇഞ്ച്' നെഞ്ചിന് എന്തുപറ്റി^ നിതീഷ്കുമാര്‍

Posted: 14 Nov 2014 10:51 PM PST

Image: 

പാട്ന: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 56 ഇഞ്ച് നെഞ്ചിന് എന്തു പറ്റിയെന്ന് ബീഹാര്‍ മുന്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. ഇന്ത്യന്‍ അതിര്‍ത്തിയില്‍ പാകിസ്താന്‍ തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ ലംഘിക്കുന്നതും അതിര്‍ത്തിയിലെ ചൈനീസ് കടന്നു കയറ്റവും വര്‍ധിപ്പിച്ച സാഹചര്യത്തിലാണ് മോദിയുടെ നെഞ്ചളവിനെ വിമര്‍ശിച്ച് നിതീഷ് രംഗത്തത്തെിയത്. അധികാരത്തിലത്തെി 150 ദിവസം പിന്നിട്ടിട്ടും കള്ളപ്പണം തിരിച്ചു പിടിക്കുമെന്ന വാക്ക് പാലിക്കാന്‍ അദ്ദേഹത്തിനായില്ളെന്നും അദ്ദേഹം വ്യക്തമാക്കി. ബീഹാറില്‍  നിതീഷ്കുമാര്‍ നടത്തുന്ന സമ്പര്‍ക് യാത്രയിലാണ് മോദിക്കെതിരെ രൂക്ഷ വിമര്‍ശം ഉന്നയിച്ചത്.

ബീഹാറിന് പ്രത്യേക പദവി നല്‍കുകയാണെങ്കില്‍ മോദിയുടെ വാക്കുകളെ തങ്ങള്‍ ബഹുമാനിക്കാമെന്നും നിതീഷ്കുമാര്‍ വ്യക്തമാക്കി. മോദിയുടെ 'സ്വഛ് ഭാരത്' പദ്ധതിയെയും 'അഛാ ദിന്‍ അയേഗാ' എന്ന പ്രയോഗത്തെയും നിതീഷ് കളിയാക്കി.

നിതീഷ്കുമാറിന്‍െറ പ്രസ്താവനക്കെതിരെ ബി.ജെ.പി രംഗത്തത്തെി. നിതീഷ് സ്വന്തം പാര്‍ട്ടിയെ കുറിച്ച് വേവലാതി പെട്ടാല്‍ മതി. മോദിയുടെ ഹൃദയത്തില്‍ ബീഹാറിന് മികച്ച സ്ഥാനമാണുള്ളത്. സംസ്ഥാനത്തിന്‍െറ വികസനം ഉറപ്പുവരുത്തുമെന്നും ബി.ജെ.പി നേതാവ് ഷാനാവാസ് ഹുസൈന്‍ വ്യക്തമാക്കി.

ബീഹാറില്‍ അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് വേരുറപ്പിക്കാനായി ബി.ജെ.പി ശ്രമം തുടങ്ങിയിരിക്കെ അതിന് തടയിടുക എന്ന ലക്ഷ്യവുമായാണ് നിതീഷ് കുമാര്‍ ജനസമ്പര്‍ക്ക യാത്ര ആരംഭിച്ചത്.

ചലച്ചിത്രമേളക്ക് അപേക്ഷിച്ച എല്ലാവര്‍ക്കും പാസ് നല്‍കും ^തിരുവഞ്ചൂര്‍

Posted: 14 Nov 2014 10:46 PM PST

Image: 

തിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ഓണ്‍ലൈനില്‍ അപേക്ഷിച്ചവര്‍ക്കെല്ലാം പാസ് നല്‍കുമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. 9812 പേര്‍ പാസിനായി അപേക്ഷ നല്‍കി. ഇത് സര്‍വകാല റെക്കോഡാണെന്നും അദ്ദേഹം പറഞ്ഞു.
ഇത്തവണയും  വിദ്യാര്‍ഥികള്‍ക്ക്  കണ്‍സഷന്‍ നിരക്കില്‍ പ്രവേശന പാസ് അനുവദിക്കും. മുഴുവന്‍ തുകയും അടച്ച വിദ്യാര്‍ഥികള്‍ക്ക്  ബാക്കിതുക തിരിച്ചു നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. മാധ്യമ പ്രവര്‍ത്തകര്‍ക്ക് തിരുവനന്തപുരം പ്രസ് ക്ളബ്ബിന്‍െറ സഹകരണത്തോടെ പാസുകള്‍ നല്‍കുമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
ചലച്ചിത്ര മേളയുടെ പേരില്‍ അടൂരിനെ വിവാദത്തിലേക്ക് വഴിച്ചിഴക്കേണ്ടെന്ന് തിരുവഞ്ചൂര്‍ വ്യക്തമാക്കി.  യൂത്ത് കോണ്‍ഗ്രസിന്‍െറ ബാനറില്‍  അടൂരിനെതിരെ പ്രകടനം നടത്തിയത് ശരിയായില്ല. സംഭവത്തെ കുറിച്ച് കെ.പി.സി.സി പ്രസിഡന്‍റിനോടും യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്‍റിനോടും സംസാരിച്ചതായും തിരുവഞ്ചൂര്‍ പറഞ്ഞു.

പഴയ കെട്ടിടങ്ങള്‍ പൊളിച്ചടുക്കുന്നു; പാര്‍പ്പിടങ്ങള്‍ക്കായി പ്രവാസികളുടെ നെട്ടോട്ടം

Posted: 14 Nov 2014 09:29 PM PST

Image: 

ദോഹ: വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പഴയ കെട്ടിടങ്ങള്‍ വ്യാപകമായി പൊളിച്ചുമാറ്റാന്‍ തുടങ്ങിയതോടെ ദോഹയില്‍ താമസ സ്ഥലങ്ങള്‍ക്കായി ആളുകളുടെ നെട്ടോട്ടം. പൊളിച്ചു മാറ്റുന്ന കെട്ടിടങ്ങള്‍ പലതും പതിറ്റാണ്ടുകള്‍ പഴക്കമുള്ളവയായതിനാല്‍ അവയുടെ വാടകയും കുറഞ്ഞ നിരക്കിലായിരുന്നു. എന്നാല്‍, ഇവിടം വിട്ട് പുതിയ വില്ലകളും ഫ്ളാറ്റുകളും തേടുന്നവരെ കാത്തിരിക്കുന്നത് താങ്ങാനാവാത്ത വാടകയാണ്.
രണ്ട് കിടപ്പുമുറികളും ഡൈനിങ് ഹാളും അടുക്കളയുമടങ്ങുന്ന ഫ്ളാറ്റിന് 1,500 റിയാലില്‍ താഴെ മാത്രം വാടകയുണ്ടായിരുന്നിടത്ത് ഇതേ സൗകര്യങ്ങളുള്ള ഫ്ളാറ്റിന് 5,000 റിയാലും അതിനു മുകളിലും നല്‍കണം. താഴ്ന്ന വരുമാനക്കാര്‍ക്ക് താങ്ങാവുന്നതല്ല ഇത്. കുടുംബം കൂടെയുള്ള പ്രവാസികള്‍ക്കാണ് ഇത് തിരിച്ചടിയായത്. ദോഹയുടെ സിരാകേന്ദ്രമായിരുന്ന അല്‍ അസ്മഖ് മേഖലയില്‍ നിന്ന് നൂറുക്കണക്കിന് താമസക്കാര്‍ക്കാണ് ഒഴിയേണ്ടിവന്നത്. മുശൈരിബ് ഡൗണ്‍ ടൗണ്‍ പദ്ധതിയുടെ സമീപത്തുള്ള ഇവിടെ വ്യാപാര സ്ഥാപനങ്ങളും ധാരാളം ഒഴിപ്പിക്കുന്നുണ്ട്. ഈ ഭാഗത്തെ റോഡുകള്‍ പോലും അധികൃതര്‍ അടച്ചുതുടങ്ങി.
താമസ സ്ഥലത്തിന്‍െറ ദൗര്‍ലഭ്യവും കനത്ത വാടകയും കാരണം പല പ്രവാസികളും ഖത്തറില്‍ തുടരാനും കുടുംബത്തെ തിരിച്ചുവിടാനും കഴിയാത്ത അവസ്ഥയിലാണ്. കുട്ടികളുടെ വിദ്യാഭ്യാസം പാതി വഴിയില്‍ ഉപേക്ഷിച്ചു പോകാനുള്ള പ്രയാസം കാരണമാണ് പലരും ഇവിടെ പിടിച്ചുനില്‍ക്കുന്നത്. എന്നാല്‍, പല കുടുംബങ്ങളുടെയും വരുമാനവും ചെലവും തമ്മില്‍ ഒത്തുപോകുന്നുമില്ല. ഇത്തരം കുടുംബങ്ങള്‍ ആശ്രയിച്ചിരുന്ന വിഭജിച്ച വില്ലകളും ഇപ്പോള്‍ അധികം കിട്ടാനില്ല. മുനിസിപ്പാലിറ്റി അധികൃതര്‍ വില്ല വിഭജനത്തിനെതിരെ നടപടി കര്‍ക്കശമാക്കിയതാണ് കാരണം. എന്നാല്‍, ഇത് മൂലം റിയല്‍ എസ്റ്റേറ്റ് മേഖലക്ക് നേട്ടമുണ്ടാക്കിയതായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. എ.സി പോലും ഘടിപ്പിക്കാത്ത ഒരു ബെഡ്റൂം ഫ്ളാറ്റിന് 4,000 റിയാല്‍ നിലവില്‍ വാടകയുണ്ട്.
പണി പൂര്‍ത്തിയായ ഫ്ളാറ്റുകള്‍ ഒന്നിച്ച് കമ്പനികള്‍ക്ക് കൊടുക്കുന്ന പ്രവണതയുള്ളതിനാല്‍ ഒറ്റപ്പെട്ട കുടുംബങ്ങള്‍ക്ക് ഉയര്‍ന്ന വാടക കൊടുത്താലും ഫ്ളാറ്റുകള്‍ ലഭിക്കാത്ത അവസ്ഥയുമുണ്ട്.
മെട്രോ റെയിലിന്‍െറയും ലോകകപ്പ് ഫുട്ബാളിന്‍െറയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തകൃതിയയായി നടക്കുന്നതിനാല്‍ നിരവധി വിദേശികളാണ് ഖത്തറിലത്തെിക്കൊണ്ടിരിക്കുന്നത്. ഇവര്‍ക്കും ഒപ്പമത്തെുന്ന കുടുംബങ്ങള്‍ക്കും താമസസ്ഥലം ലഭിക്കേണ്ടതുണ്ട്.
റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ക്ക് ഇത് വലിയ സാധ്യതകളാണ് തുറക്കുന്നതെങ്കിലും രാജ്യത്തെ പ്രവാസികളുടെ ജീവിതം പഴയതുപോലെ സുഗമമാവില്ളെന്ന സൂചനയാണ് ലഭിക്കുന്നത്.
 

വന്ധ്യംകരണ ശസ്ത്രക്രിയ: മരുന്നില്‍ വിഷം കലര്‍ന്നതായി പ്രാഥമിക റിപ്പോര്‍ട്ട്

Posted: 14 Nov 2014 09:19 PM PST

Image: 

ബിലാസ്പൂര്‍: ഛത്തീസ്ഗഢിലെ ബിലാസ്പൂരില്‍  വന്ധ്യംകരണ ശസ്ത്രക്രിയയത്തെുടര്‍ന്ന് 14 സ്ത്രീകള്‍ മരിച്ചത് മരുന്നില്‍ കലര്‍ന്ന വിഷാംശം മൂലമാകാമെന്ന് റിപ്പോര്‍ട്ട്. മരുന്നില്‍ എലി വിഷം നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തുവായ സിങ്ക് ഫോസ്ഫൈഡ് കലര്‍ന്നിട്ടുണ്ടെന്ന് പ്രാഥമിക പരിശോധനയില്‍ കണ്ടെ ത്തിയതായി  ഉന്നത ഉദ്യോഗസ്ഥര്‍ അറിയിച്ചു. സംഭവത്തില്‍ റിട്ട.ജഡ്ജി അധ്യക്ഷനായ സമിതി അന്വേഷണം നടത്തുന്നുണ്ട്.

‘ശസ്ത്രക്രിയയെ തുടര്‍ന്ന് സ്ത്രീകളുടെ നില വഷളായത് സിങ്ക് ഫോസ്ഫൈസ് കലര്‍ന്ന മരുന്ന് കഴിച്ചതിന് ശേഷമാണെന്നാണ് സൂചന. സിങ്ക് ഫോസ്ഫൈഡ് അംശം രക്തത്തില്‍ കലര്‍ന്നതിന്‍റെ ലക്ഷണങ്ങളാണ് ആശുപത്രികളില്‍ കഴിയുന്ന സ്ത്രീകളില്‍ കണ്ടതെന്നും ആരോഗ്യ വകുപ്പ് സെക്രട്ടറി ഡോ.അലോക് ശുക്ള പറഞ്ഞു.

ശസ്ത്രക്രിയക്ക് വിധേയരായ സ്ത്രീകള്‍ക്ക് സിപ്രോസിന്‍ 500 എന്ന ഗുളിക നല്‍കിയിരുന്നു. മഹാവീര്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് എന്ന മരുന്നുകമ്പനി നിര്‍മ്മിച്ച ഗുളികകളാണ് നല്‍കിയത്. റായ്പൂരിലെ കമ്പനി മരുന്ന് നിര്‍മ്മിക്കുന്ന സ്ഥലത്ത് നടത്തിയ റെയ്ഡില്‍ സിങ്ക് ഫോസ്ഫൈഡ് കണ്ടെ ത്തിയിരുന്നു. ഗുളികകളുടെ ശാസ്ത്രീയ പരിശോധനക്ക് സാമ്പിളുകള്‍ കൊല്‍കത്ത, ഡല്‍ഹി, നാഗ്പൂര്‍ എന്നിവങ്ങളിലെ ലാബുകളിലേക്ക് അയച്ചിട്ടുണ്ട്.

മെഡിക്കല്‍ സ്റ്റോറുകളില്‍ ആരോഗ്യ വകുപ്പ് റെയ്ഡും നടത്തിയിരുന്നു. മഹാവീര്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് നിര്‍മ്മിക്കുന്ന എല്ലാ മരുന്നുകളും സംസ്ഥാന സര്‍ക്കാര്‍ നിരോധിച്ചിട്ടുണ്ട്. മരുന്നില്‍ വിഷാംശം കലര്‍ന്നുവെന്ന് സ്ഥിരീകരിച്ചാല്‍ കമ്പനിക്കെതിരെ നടപടിയുണ്ടാകുമെന്നും അധികൃതര്‍ വ്യക്തമാക്കി.

ഷാര്‍ജ പുസ്തകമേളക്ക് ശനിയാഴ്ച തിരശ്ശീല വീഴും

Posted: 14 Nov 2014 09:09 PM PST

Image: 

ഷാര്‍ജ: 11 ദിവസം നീണ്ട ഷാര്‍ജ രാജ്യാന്തര പുസ്തകമേളക്ക് ശനിയാഴ്ച തിരശ്ശീല വീഴും. അക്ഷരപ്രേമികളുടെ ഉത്സവമായി മാറിയ പുസ്തകമേളയിലത്തെിയ സന്ദര്‍ശകരുടെ നിലവിലെ റെക്കോഡുകള്‍ മറികടക്കുമെന്ന് ഉറപ്പായി. വെള്ളിയാഴ്ചയും ആയിരങ്ങളാണ് അക്ഷരമധുരം നുകരാന്‍ മേളയിലത്തെിയത്. ഇന്ത്യന്‍ പവലിയനിലായിരുന്നു തിരക്കേറെയും.
ലോകപ്രശസ്തരായ നിരവധി സാഹിത്യകാരന്മാരാണ് ഇത്തവണ മേളക്കത്തെിയത്. ‘ഡാവിഞ്ചി കോഡി’ന്‍െറ രചയിതാവ് ഡാന്‍ ബ്രൗണ്‍, ചേതന്‍ ഭഗത്, ജോണ്‍ ബട്ടണ്‍ എന്നിവരായിരുന്നു ഇതില്‍ പ്രമുഖര്‍. മലയാളത്തില്‍ നിന്ന് സേതു, കെ.ജി.ശങ്കരപ്പിള്ള, വി.മധുസൂദനന്‍ നായര്‍, പെരുമ്പടവം ശ്രീധരന്‍, കെ.ആര്‍.മീര, എം.പി.വീരേന്ദ്രകുമാര്‍, കുരീപ്പുഴ ശ്രീകുമാര്‍, പ്രഭാവര്‍മ, ആലങ്കോട് ലീലാകൃഷ്ണന്‍, പി.പി.രാമചന്ദ്രന്‍, വാണിദാസ് എളയാവൂര്‍ എന്നിവരത്തെി. ഇന്ത്യന്‍ ഇംഗ്ളീഷ് എഴുത്തുകാരായ ശശി തരൂര്‍, അമിതാവ് ഘോഷ്, ശിവ് ഖേര, രശ്മി ബന്‍സാല്‍, അമീഷ് ത്രിപാഠി എന്നിവരെ ശ്രവിക്കാനും നിരവധി പേരത്തെി. പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ശശികുമാര്‍, നടി മഞ്ജുവാര്യര്‍, ഗായകന്‍ ജി.വേണുഗാപാല്‍, പാചക വിദഗ്ധരായ ലക്ഷ്മിനായര്‍, അനില്‍കുമാര്‍ എന്നിവരുടെ പരിപാടികളുമുണ്ടായിരുന്നു.
59 രാജ്യങ്ങളില്‍ നിന്ന് 1256 പ്രസാധകരാണ് ഇത്തവണയത്തെിയത്. ഇന്ത്യയില്‍ നിന്ന് നൂറോളം പ്രസാധകരുണ്ടായിരുന്നു. ഇന്ത്യയില്‍ നിന്ന് ഡി.സി ബുക്സാണ് ഏറ്റവും കൂടുതല്‍ പുസ്തകങ്ങള്‍ എത്തിച്ചത്. യു.എ.ഇയിലെ മലയാളി മാധ്യമപ്രവര്‍ത്തകരുള്‍പ്പെടെ പ്രവാസി എഴുത്തുകാരുടെ 20ഓളം ഗ്രന്ഥങ്ങളുടെ പ്രകാശനവും മേളയില്‍ നടന്നു. സ്കൂള്‍ വിദ്യാര്‍ഥികളുമായുള്ള എഴുത്തുകാരുടെ സംവാദം ശ്രദ്ധേയമായി. പുസ്തക പ്രകാശനം, കയിയരങ്ങ്, പൊതുസമ്മേളനം, ചര്‍ച്ചകള്‍, സംവാദങ്ങള്‍, പാചക പ്രദര്‍ശനം എന്നിവയുള്‍പ്പെടെ മൊത്തം 750 പരിപാടികള്‍ നടന്നു.

നാദാപുരം പീഡനം: രണ്ട് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍

Posted: 14 Nov 2014 08:55 PM PST

Image: 

നാദാപുരം: പാറക്കടവ് ദാറുല്‍ഹുദ ഇംഗ്ളീഷ് മീഡിയം സ്കൂളില്‍ നാലരവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ രണ്ട് വിദ്യാര്‍ഥികള്‍ അറസ്റ്റില്‍. തലശ്ശേരി ചുങ്കം എരഞ്ഞോളി പവിത്രം വീട്ടില്‍ ശംസുദ്ദീന്‍(18), കണ്ണൂര്‍ പാറാട് കുണ്ടാഞ്ചേരിന്‍റവിട മുബശ്ശിര്‍(19) എന്നിവരാണ് അറസ്റ്റിലായത്. സ്കൂളിനോടനുബന്ധിച്ച ഹോസ്റ്റലില്‍ താമസിച്ച് മതപഠനം നടത്തുന്നവരാണ് ഇരുവരും. സംഭവ ദിവസം ഭക്ഷണം കഴിച്ച് കൈ കഴുകാന്‍ വന്ന കുട്ടിയെ മൂക്കു പൊത്തിപിടിച്ച് ഇവര്‍ താമസിക്കുന്ന ഹോസ്റ്റല്‍ മുറിയില്‍ കൊണ്ടു പോയി പീഡിപ്പിച്ചു എന്നാണ് കേസ്. പ്രതികളെ കോഴിക്കോട് കോടതിയില്‍ ഹാജരാക്കി.

കേസില്‍ കസ്റ്റഡിയില്‍ എടുത്ത നിരപരാധിയായ സ്കൂള്‍ ബസ് ക്ളീനറെ പൊലീസ് കഴിഞ്ഞ ദിവസം വിട്ടയച്ചിരുന്നു. ചോദ്യം കസ്റ്റഡിയിലെടുത്ത മറ്റൊരാളെയും സംഭവവുമായി ബന്ധമില്ളെന്ന് കണ്ട് വിട്ടയച്ചു. ഇയാള്‍ക്ക് പൊലീസ് കസ്റ്റഡിയില്‍ കടുത്ത മര്‍ദനമേറ്റതായി റിപ്പോര്‍ട്ടുണ്ട്.

വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ സംഘടിച്ച് നാദാപുരം ഡി.വൈ.എസ്.പിയുടെയും സി.ഐയുടെയും ഓഫീസുകള്‍ ഉപരോധിച്ചതിനെ തുടര്‍ന്നാണ് കണ്ണൂര്‍ സ്വദേശിയായ മുനീറിനെ വിട്ടയച്ചത്. കേസ് അട്ടിമറിക്കാന്‍ നീക്കം നടക്കുന്നതായി ആരോപിച്ചായിരുന്നു 500റോളം പേര്‍ സംഘടിച്ചത്തെിയത്. സ്കൂളിലെ മുതിര്‍ന്ന കുട്ടികളാണ് തന്നെ പീഡിപ്പിച്ചതെന്ന് പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കിയിരുന്നു. തിരിച്ചറിയല്‍ പരേഡിലും ബസ് ക്ളീനറല്ല തന്നെ പീഡിപ്പിച്ചതെന്ന് വിദ്യാര്‍ത്ഥിനി പറഞ്ഞിരുന്നു.

മുല്ലപ്പെരിയാര്‍: കേരളം സുപ്രീംകോടതിയെ സമീപിക്കും

Posted: 14 Nov 2014 08:49 PM PST

Image: 

തിരുവനന്തപുരം: മുല്ലപ്പെരിയാറിലെ ജലനിരപ്പ് കുറക്കണമെന്നാവശ്യപ്പെട്ട് കേരളം സുപ്രീംകോടതിയെ സമീപിക്കും. ഇന്ന് ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗമാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്.
ജലനിരപ്പ് ഉയരുന്നതില്‍ ആശങ്ക അറിയിച്ച് സുപ്രീംകോടതിയില്‍ ഇന്ന് തന്നെ ഹരജി സമര്‍പ്പിക്കും.  ജലനിരപ്പ് 142 അടിയായി ഉയര്‍ത്താന്‍ തമിഴ്നാടിന് അനുമതി നല്‍കിയ വിധി പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേരളം നല്‍കിയ ഹരജിയെ ബാധിക്കാത്ത രൂപത്തിലായിരിക്കും പുതിയ ഹരജി സമര്‍പ്പിക്കുക.

മുല്ലപ്പെരിയാറില്‍ ജല നിരപ്പ് ഉയരുന്നത് അഞ്ച് ജില്ലകളിലെ ജനങ്ങളെ ആശങ്കപ്പെടുത്തുന്നുണ്ടെന്ന് കേരളം സുപ്രീംകോടതിയെ അറിയിക്കും. അതേസമയം ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 140.8 അടിയായി ഉയര്‍ന്നു. അണക്കെട്ടിന്‍െറ വൃഷ്ടിപ്രദേശത്ത് മഴ ശക്തമായി തുടരുന്നതും നീരൊഴുക്ക് വര്‍ധിച്ചതും ജലനിരപ്പ് ഉയരാന്‍ കാരണമായി.

കാലാവസ്ഥ മാറി; സഞ്ചാരികള്‍ എത്തിത്തുടങ്ങി

Posted: 14 Nov 2014 08:48 PM PST

Image: 

മത്ര: ഒമാനിലെ കാലാവസ്ഥ മാറിയതോടെ വിനോദസഞ്ചാര മേഖല ഉണര്‍ന്നുതുടങ്ങി. ശൈത്യകാലത്തിന്‍െറ വരവറിയിച്ച് തണുത്ത കാറ്റ് വീശിത്തുടങ്ങിയതോടെ വിവിധ യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്നുള്ള സഞ്ചാരികള്‍ എത്തിത്തുടങ്ങി. വെള്ളിയാഴ്ച മാത്രം സഞ്ചാരികളുമായി മൂന്ന് കപ്പലുകളാണ് മത്രയില്‍ എത്തിയത്. ആറുമാസത്തെ ഇടവേളക്കുശേഷമാണ് വിനോദസഞ്ചാര സീസണ്‍ പുനരാരംഭിക്കുന്നത്. ഇനി അടുത്ത വര്‍ഷം ഏപ്രില്‍ വരെ ഒമാനിലെ സുഖമുള്ള കാലാവസ്ഥയും പ്രകൃതിഭംഗിയും ആസ്വദിക്കാന്‍ സഞ്ചാരികള്‍ ധാരാളമായി എത്തും. ആഴ്ചയില്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ സഞ്ചാരികളുമായി കപ്പലുകള്‍ അടുക്കുമെന്നാണ് പ്രതീക്ഷ.
ചരക്കുനീക്കം സൊഹാറിലേക്ക് മാറ്റി മത്ര സുല്‍ത്താന്‍ ഖാബൂസ് തുറമുഖം ക്രൂയിസ് കപ്പലുകള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയത് വിനോദസഞ്ചാര മേഖലക്ക് കരുത്തുപകരുമെന്നാണ് വിലയിരുത്തല്‍.
ആളൊഴിഞ്ഞ മത്ര സൂഖിന് സീസണ്‍ തുടങ്ങിയതോടെ നവോന്മേഷം പകര്‍ന്നുകിട്ടിയിട്ടുണ്ട്. വെള്ളിയാഴ്ച കോര്‍ണിഷ് ഏരിയയിലുള്ള മാര്‍ക്കറ്റിന് വിശ്രമമില്ലായിരുന്നു. വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന ഉല്‍പന്നങ്ങളൊരുക്കി കച്ചവടക്കാര്‍ കാത്തിരിക്കുകയാണ്.
ഒമാന്‍െറ പരമ്പരാഗത ചിഹ്നങ്ങളും പുരാവസ്തുക്കളും വില്‍ക്കുന്ന കടകളിലാണ് തിരക്ക് കൂടുതലും. ദേശീയ ദിനം പ്രമാണിച്ച് സൂഖില്‍ ദേശീയ ചിഹ്നങ്ങളുടെയും പതാകയുടെയും കൊടിതോരണങ്ങളുടെയുമൊക്കെ വില്‍പന വ്യാപകമായത് സഞ്ചാരികള്‍ക്ക് അനുഗ്രഹമായി. പ്രകൃതിഭംഗിയും ശാന്തമായ അന്തരീക്ഷവും ഒരിക്കല്‍ വന്നവരെ പോലും ഇവിടേക്ക് ആകര്‍ഷിക്കുമെന്ന് സഞ്ചാരികള്‍ ഒരേ സ്വരത്തില്‍ പറയുന്നു.
 

ഇന്തോനേഷ്യയില്‍ ഭൂകമ്പം: സുനാമി മുന്നറിയിപ്പ് നല്‍കി

Posted: 14 Nov 2014 08:39 PM PST

Image: 

ജകാര്‍ത്ത: കിഴക്കന്‍ ഇന്തോനേഷ്യയിലെ മലുകു ദ്വീപസമൂഹത്തില്‍ റിക്ടര്‍ സ്കെയിലില്‍ 7.3 തീവ്രത രേഖപ്പെടുത്തിയ  ഭൂകമ്പം അനുഭവപ്പെട്ടു. ഭൂകമ്പത്തെ തുടര്‍ന്ന് ജിയോളജിക്കല്‍ സര്‍വെ ദ്വീപിന്‍റെ 300 കിലോമീറ്റര്‍ ചുറ്റളവില്‍  സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

കടലില്‍ 46 കിലോമീറ്ററോളം ആഴത്തില്‍ കോട്ട ടെര്‍നേറിന്‍റെ വടക്കു പടിഞ്ഞാറാണ് ഭൂകമ്പത്തിന്‍റെ പ്രഭവൃകേന്ദ്രമെന്ന് ജിയോളജിക്കല്‍ സര്‍വെ അറിയിച്ചു. ഭൂകമ്പത്തില്‍ ആള്‍നാശമോ മറ്റു നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ല. ഭൂകമ്പത്തിന് തൊട്ടുപിന്നാലെ ഉണ്ടായ തുടര്‍ ചലനം റിക്ടര്‍ സ്കെയിലില്‍ 6.2 രേഖപ്പെടുത്തി.

ഇന്‍ന്തോനേഷ്യ, ഫിലിപ്പീന്‍സ്, പലാവു, പാപുവ ന്യൂ ഗിനിയ, സോളമന്‍ ദ്വീപുകള്‍, മാര്‍ഷല്‍ സ്വീപുകള്‍, ജപ്പാനിലെ ഒക്കിനാവ, തായ് വാന്‍ എന്നിവിടങ്ങളില്‍ സുനാമിക്ക് സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. ഫിലിപ്പീന്‍സില്‍ സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

2004ല്‍ സുമാത്രയില്‍ കടലിനടിയിലുണ്ടായ ഭൂകമ്പത്തെ തുടര്‍ന്ന് രൂപം കൊണ്ട സുനാമിയില്‍ 17,0000 ആളുകളാണ് മരിച്ചത്. ഇന്ത്യയിലും ആയിരങ്ങള്‍ മരിക്കുകയും  കനത്ത നാശനഷ്ടമുണ്ടാവുകയും ചെയ്തിരുന്നു.

 

ഗള്‍ഫ് കപ്പിന് വര്‍ണോത്സവ തുടക്കം

Posted: 14 Nov 2014 08:32 PM PST

Image: 

റിയാദ്: ഗൃഹാതുരതയുണര്‍ത്തുന്ന സൗദി പാരമ്പര്യകലാപരിപാടികളും കണ്ണഞ്ചിക്കുന്ന ലേസര്‍ ദൃശ്യവിസ്മയങ്ങളും സമം ചേര്‍ത്ത വര്‍ണോത്സവത്തിന്‍െറ അകമ്പടിയോടെ കാല്‍പന്തുകളിയുടെ ഗള്‍ഫ് മാമാങ്കത്തിന് റിയാദില്‍ തുടക്കമായി. വാരാന്ത്യ അവധിത്തലേന്നാള്‍ സൗദിയുടെ നാനാഭാഗത്തു നിന്നും ഒഴുകിയത്തെിയ അറുപത്തെട്ടായിരം ഫുട്ബാള്‍ കമ്പക്കാര്‍ റിയാദിലെ കിങ് ഫഹദ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ആവേശത്തിന്‍െറ അമിട്ടു പൊട്ടിച്ച വ്യാഴാഴ്ച രാത്രി സൗദി ഡപ്യൂട്ടി കിരീടാവകാശി അമീര്‍ മുഖ്രിന്‍ ബിന്‍ അബ്ദുല്‍അസീസ് 22 ാമത് അറേബ്യന്‍ ഗള്‍ഫ് കപ്പ് ഫുട്ബാളിന്‍െറ കിക്കോഫ് നിര്‍വഹിച്ചു.
ദൈവനാമത്തില്‍ മേള ഉദ്ഘാടനം ചെയ്ത ഡപ്യൂട്ടി കിരീടാവകാശി സൗദി ഫുട്ബാള്‍ അസോസിയേഷന്‍ മാനേജിങ് കമ്മിറ്റി അംഗങ്ങളുമായി ഹസ്തദാനം ചെയ്തു.
ഫിഫ പ്രസിഡന്‍റ് ജോസഫ് സെപ് ബ്ളാറ്റര്‍, ബഹ്റൈന്‍ രാജാവിന്‍െറ പുത്രനും ദേശീയ ഒളിമ്പിക് കമ്മിറ്റി ചെയര്‍മാനുമായ ശൈഖ് നാസിര്‍ ബിന്‍ ഹമദ് ആല്‍ ഖലീഫ, ബഹ്റൈന്‍ ഒളിമ്പിക് കൗണ്‍സില്‍ ഓണററി പ്രസിഡന്‍റ് ശൈഖ് ഈസ ബിന്‍ റാശിദ് ആല്‍ ഖലീഫ, ഏഷ്യന്‍ ഒളിമ്പിക് കൗണ്‍സില്‍ പ്രസിഡന്‍റ് ശൈഖ് അഹ്മദ് അല്‍ ഫഹദ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹ്, ഏഷ്യന്‍ ഫുട്ബാള്‍ ഫെഡറേഷന്‍ പ്രസിഡന്‍റ് ശൈഖ് സല്‍മാന്‍ ബിന്‍ ഇബ്രാഹീം ആല്‍ ഖലീഫ, യൂറോപ്യന്‍ ഫുട്ബാള്‍ ഫെഡറേഷന്‍ അധ്യക്ഷന്‍ മിഷല്‍ പ്ളാറ്റീനി എന്നിവര്‍ ഉദ്ഘാടന ചടങ്ങിനത്തെിയിരുന്നു.
 ഗള്‍ഫ് കപ്പിന്‍െറ മുഖ്യസംഘാടകന്‍ കൂടിയായ റിയാദ് ഗവര്‍ണര്‍ അമീര്‍ തുര്‍ക്കി ബിന്‍ അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസ്, യുവജനക്ഷേമ സമിതി അധ്യക്ഷനും ഗള്‍ഫ് കപ്പ് ഉന്നതാധികാര സമിതി ചെയര്‍മാനുമായ അബ്ദുല്ല ബിന്‍ മുസാഇദ് എന്നിവര്‍ ഉദ്ഘാടന ചടങ്ങിന് നേതൃത്വം നല്‍കി.
ഒൗദ്യോഗിക പരിപാടിക്കുശേഷം മൈതാനത്തെ വേദിയില്‍ നാടന്‍ കലാപ്രകടനങ്ങളും ലേസര്‍ ദൃശ്യപരിപാടിയും അരങ്ങേറി. ആദ്യദിനത്തിലെ മത്സരത്തില്‍ സൗദിയും ഖത്തറും ഓരോ ഗോള്‍ നേടി സമനിലയില്‍ പിരിഞ്ഞപ്പോള്‍ രണ്ടാം കളിയില്‍ യമനും ബഹ്റൈനും ഗോള്‍രഹിത സമനിലയിലായി.
എ ഗ്രൂപ്പില്‍ സൗദി, യമന്‍, ബഹ്റൈന്‍, ഖത്തര്‍ ടീമുകളും ബി ഗ്രൂപ്പില്‍ യു.എ.ി, ഇറാഖ്, കുവൈത്ത്, ഒമാന്‍ ടീമുകളുമാണ് ഏറ്റുമുട്ടുന്നത്. സ്വര്‍ണക്കപ്പും പത്തു ലക്ഷം സൗദി റിയാലുമാണ് വിജയികള്‍ക്ക് ലഭിക്കുക. രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് യഥാക്രമം അഞ്ചുലക്ഷം, രണ്ടര ലക്ഷം റിയാല്‍ സമ്മാനമായി ലഭിക്കും.

കള്ളപ്പണം തിരിച്ചു കൊണ്ടുവരുന്നതിന് തന്നെ മുന്‍ഗണന: മോദി

Posted: 14 Nov 2014 08:30 PM PST

Image: 

ബ്രിസ്ബേന്‍: കള്ളപ്പണം തിരിച്ചു കൊണ്ടുവരുന്നതിനാണ് ഇന്ത്യന്‍ സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ജി20 ഉച്ചക്കോടിയില്‍ പറഞ്ഞു. ബ്രിക്സ് രാജ്യങ്ങളിലെ നേതാക്കന്മാരുമായി നടത്തിയ അനൗപചാരിക യോഗത്തിലാണ് കള്ളപ്പണം തിരിച്ചുകൊണ്ടുവരുന്നതിന് തന്നെയാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതെന്ന് മോദി ആവര്‍ത്തിച്ചത്. കണക്കില്ലാത്ത പണം സുരക്ഷാ പ്രശ്നമുണ്ടാക്കുന്നുവെന്നും കള്ളപ്പണത്തിനെതിരെ അന്താരാഷ്ട്രതലത്തില്‍ സഹകരണം ഉയര്‍ന്നുവരണമെന്നും മോദി പറഞ്ഞു.

ഉച്ചകോടിക്ക് ശേഷം ഓസ്ട്രേലിയന്‍ പ്രധാനമന്ത്രിയുമായും മറ്റു രാഷ്ട്രത്തലവന്‍മാരുമായും പ്രധാനമന്ത്രി നയതന്ത്ര കൂടിക്കാഴ്ചകള്‍ നടത്തും. 28 വര്‍ഷത്തിനിടെ ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഓസ്ട്രേലിയ സന്ദര്‍ശിക്കുന്നത്.

മത്സ്യത്തൊഴിലാളി ദിനം ആഘോഷിച്ചു

Posted: 14 Nov 2014 08:28 PM PST

Image: 

മനാമ: കിരീടാവകാശിയുടെ മകന്‍ ശൈഖ് ഈസാ ബിന്‍ സല്‍മാന്‍ ആല്‍ഖലീഫയുടെ രക്ഷാധികാരത്തില്‍ മത്സ്യത്തൊഴിലാളി ദിനാഘോഷം സംഘടിപ്പിച്ചു.
മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്‍െറ ആഭിമുഖ്യത്തിലായിരുന്നു ആഘോഷ പരിപാടികള്‍. മുനിസിപ്പാലിറ്റികാര്യ മന്ത്രിയും പൊതുമരാമത്ത് മന്ത്രിയും ചടങ്ങുകളില്‍ പങ്കെടുത്തു.
രാജ്യത്തിന്‍െറ പരമ്പരാഗത തൊഴില്‍ മേഖലയെ സംരക്ഷിക്കാന്‍ ഭരണകൂടം സ്വീകരിക്കുന്ന നടപടികള്‍ മന്ത്രി അനുസ്മരിച്ചു. തീരദേശങ്ങളുടെ സംരക്ഷണത്തിനും മത്സ്യത്തൊഴിലാളികള്‍ക്ക് സൗകര്യങ്ങള്‍ ചെയ്യുന്ന കാര്യത്തിലും അതീവ ശ്രദ്ധ പുലര്‍ത്തുന്നുണ്ട്.
2005ല്‍ നിര്‍മിച്ച ബുദയ്യ തുറമുഖത്ത് 138 ബോട്ടുകള്‍ക്കും 12 ചെറുബോട്ടുകള്‍ക്കും സിത്രയില്‍ 169 ബോട്ടുകള്‍ക്കും 140 ചെറുബോട്ടുകള്‍ക്കും മുഹറഖില്‍ 150 ബോട്ടുകള്‍ക്കും 120 ചെറുബോട്ടുകള്‍ക്കും 2013 മാര്‍ച്ചില്‍ നിര്‍മിച്ച ഹവാര്‍ ജെട്ടിയില്‍ 20 ബോട്ടുകള്‍ക്കും ഇവിടുത്തെ കോസ്റ്റ്ഗാര്‍ഡ് ജെട്ടിയില്‍ രണ്ട് ബോട്ടുകള്‍ക്കും നിര്‍ത്തിയിടാനുള്ള സൗകര്യമുണ്ട്. 2014 ജൂണില്‍ പണിതീര്‍ത്ത അസ്കര്‍ തുറമുഖത്ത് നിലവില്‍150 ബോട്ടുകള്‍ക്ക് നിര്‍ത്തിയിടാം.
ഇവിടെ നവീകരണ പ്രവൃത്തി പൂര്‍ത്തിയാകുമ്പോള്‍ 250 ചെറുബോട്ടുകള്‍ക്കും രണ്ട് സെയില്‍ ബോട്ടുകള്‍ക്കും രണ്ട് കോസ്റ്റ്ഗാര്‍ഡ് ബോട്ടുകള്‍ക്കും നിര്‍ത്തിയിടാന്‍ സൗകര്യമുണ്ടാകും. എല്ലാ തുറമുഖങ്ങളിലും പൊതു കഫറ്റീരിയ, ഷെഡുകള്‍, ഷോപ്പുകള്‍, പ്രാര്‍ഥനാ ഹാളുകള്‍, വര്‍ക്ക്ഷോപ്പുകള്‍, സ്റ്റോര്‍ എന്നിവയും സ്ഥാപിച്ചിട്ടുണ്ട്.

അത്യാചാരങ്ങളിലൂടെയല്ല രാജ്യരക്ഷ

Posted: 14 Nov 2014 05:45 PM PST

Image: 

തൊഴില്‍രഹിതരായ മൂന്ന് കശ്മീരി യുവാക്കളെ തൊഴില്‍ നല്‍കാമെന്ന് പ്രലോഭിപ്പിച്ച് കൂട്ടിക്കൊണ്ടുപോയി വെടിവെച്ചു കൊന്നശേഷം അവരെ പാക് ഭീകരരും നുഴഞ്ഞുകയറ്റക്കാരുമായി ചിത്രീകരിച്ച് ജഡങ്ങള്‍ മാധ്യമപ്രവര്‍ത്തകരെ കാണിച്ച സുരക്ഷാ സൈനികരില്‍ അഞ്ചുപേരെ ജീവപര്യന്തം തടവിന് ശിക്ഷിച്ച സൈനിക കോടതിയുടെ വിധി പരക്കെ സ്വാഗതം ചെയ്യപ്പെട്ടതില്‍ അദ്ഭുതമില്ല. ജമ്മു-കശ്മീര്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ലയും ലോക മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്‍റര്‍നാഷനലും വിധി സ്വാഗതം ചെയ്തവരില്‍ ഉള്‍പ്പെടുന്നു. 2010 ഏപ്രില്‍ 30നാണ് കശ്മീരിലെ മാച്ചില്‍ മുഹമ്മദ് ഷാഫി ലോണ്‍, ഷഹ്സാദ് അഹ്മദ്, റിയാസ് അഹ്മദ് ലോണ്‍ എന്നീ യുവാക്കളെ സൈന്യം തോക്കിനിരയാക്കിയ സംഭവം അരങ്ങേറിയത്. യഥാര്‍ഥത്തില്‍ അവര്‍ തീവ്രവാദികളോ ഭീകരരോ അല്ളെന്നറിയാവുന്ന പ്രദേശവാസികള്‍ അന്നുതന്നെ ക്രൂരമായ വ്യാജ ഏറ്റുമുട്ടല്‍ സംഭവത്തിനുത്തരവാദികളായവരെ പിടികൂടി ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭരംഗത്തിറങ്ങിയിരുന്നു. പിന്നീടത് കശ്മീര്‍ താഴ്വരയെയാകെ ഇളക്കിമറിച്ച വന്‍ ജനകീയ പ്രക്ഷോഭവും കലാപവുമായി മാറി. അക്രമ സംഭവങ്ങളിലും പൊലീസ് വെടിവെപ്പിലുമായി 123 പേര്‍ കൊല്ലപ്പെടുകയും ചെയ്തു. കേസന്വേഷിച്ച ജമ്മു-കശ്മീര്‍ പൊലീസ് സംഭവം വ്യാജ ഏറ്റുമുട്ടല്‍ കൊലയാണെന്ന് സ്ഥിരീകരിക്കുകയും ഏതാനും സൈനികരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. പിന്നീട് വിശദമായ അന്വേഷണം നടക്കുമെന്ന ഉറപ്പിന്മേല്‍ സൈന്യത്തിന്  കേസ് കൈമാറി. അതുപ്രകാരം നടന്ന സൈനികാന്വേഷണത്തെ തുടര്‍ന്നാണ് കമാന്‍ഡിങ് ഓഫിസര്‍ കേണല്‍ ഡി.കെ. പത്താനിയ, ക്യാപ്റ്റന്‍ ഉപേന്ദ്ര, ഹവില്‍ദാര്‍ ദേവീന്ദര്‍, ലാന്‍സ്നായിക് ലക്ഷ്മി, ലാന്‍സ്നായിക് അരുണ്‍കുമാര്‍ എന്നിവര്‍ കുറ്റക്കാരാണെന്ന് കണ്ടത്തെിയതും പട്ടാള കോടതി വിചാരണക്കുശേഷം അവരെ ജീവപര്യന്തം തടവിന് ശിക്ഷിച്ചതും. എന്നാല്‍, വിധിക്കെതിരെ അപ്പീല്‍ ബോധിപ്പിക്കാന്‍ പ്രതികള്‍ക്കവസരമുണ്ട്. ജമ്മു-കശ്മീരിലെ ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പിന്‍െറ പശ്ചാത്തലത്തില്‍ വിധിയെ നോക്കിക്കാണുന്നവരുമുണ്ട്.
സ്വാതന്ത്ര്യലബ്ധിമുതല്‍ അപരിഹാര്യമായി തുടരുന്ന കശ്മീര്‍ പ്രശ്നം എന്നെങ്കിലും ഒരുനാള്‍ അവസാനിപ്പിക്കണമെങ്കില്‍ സ്വതേ അസ്വസ്ഥരും വിഘടനവാദികളുടെ സ്വാധീനത്തിന് വിധേയരുമായ കശ്മീരികളെ ജനാധിപത്യ ഇന്ത്യയിലെ തുല്യാവകാശങ്ങളുള്ള പൗരന്മാരാക്കി മാറ്റിയെടുക്കാന്‍ ആസൂത്രിത നീക്കം നടത്തണമെന്ന് രാജ്യസ്നേഹികള്‍ മുമ്പേ ആവശ്യപ്പെട്ടുവരുന്നതാണ്. ഇക്കാര്യത്തെച്ചൊല്ലി പലതവണ യുദ്ധത്തിലേര്‍പ്പെട്ട പാകിസ്താന്‍െറ തന്ത്രങ്ങള്‍ പരാജയപ്പെടുത്താനും കശ്മീരിന്‍െറ ഭൂമി മാത്രമല്ല കശ്മീരികളുടെ ഹൃദയങ്ങളും ഇന്ത്യയുമായി ലയിപ്പിക്കേണ്ടതിന്‍െറ ആവശ്യകതയാണ് അവര്‍ ചൂണ്ടിക്കാട്ടിയത്. ഏറ്റവുമൊടുവില്‍ കഴിഞ്ഞ യു.പി.എ സര്‍ക്കാര്‍ മുതിര്‍ന്ന പത്രപ്രവര്‍ത്തകനായ ദിലീപ് പദ്ഗോങ്കറുടെ നേതൃത്വത്തില്‍ നിയോഗിച്ച അനുരഞ്ജന സംഘവും അതിന്‍െറ ശിപാര്‍ശകളില്‍ ഊന്നിപ്പറഞ്ഞിരുന്ന കാര്യമാണിത്. ആ ദിശയില്‍ ആദ്യമായി വേണ്ടത് കശ്മീരിലുടനീളം വിന്യസിച്ച നമ്മുടെ സൈന്യത്തിന്‍െറ പ്രവര്‍ത്തന മേഖല പരിമിതപ്പെടുത്തുകയും പട്ടാളത്തിന് പ്രത്യേകാധികാരം നല്‍കുന്ന നിയമം പിന്‍വലിക്കുകയുമാണെന്നും ജമ്മു-കശ്മീരിലെ സര്‍ക്കാറുകള്‍ നിരന്തരം ആവശ്യപ്പെട്ടുവരുന്നതാണ്. ബലപ്രയോഗവും പീഡനവും മനുഷ്യാവകാശ ലംഘനങ്ങളും ആരോപിക്കപ്പെടാത്ത ഒരു പട്ടാളവും ലോകത്തില്ല, ഇന്ത്യന്‍ സൈന്യവും അതിനപവാദമല്ല. അതിനുള്ള അവസരങ്ങള്‍ പരമാവധി കുറക്കുകയും ഒപ്പം ആരോപിതര്‍ക്കെതിരെ സത്വരാന്വേഷണം നടത്തി കുറ്റം തെളിഞ്ഞാല്‍ ഉചിതമായ ശിക്ഷ നല്‍കുകയുമാണ് പ്രതിവിധി. നിര്‍ഭാഗ്യകരമെന്നുപറയട്ടെ ഇന്ത്യയില്‍ ഇന്നേവരെ അധികാരത്തിലിരുന്ന എല്ലാ സര്‍ക്കാറുകളും ന്യായമായ ഈയാവശ്യത്തിനുനേരെ മുഖംതിരിക്കുകയാണുണ്ടായത്. യു.പി.എ സര്‍ക്കാറില്‍ പ്രതിരോധമന്ത്രിയായിരുന്ന എ.കെ. ആന്‍റണി ഒരുവേള ‘അഫ്സ്പ’ പിന്‍വലിക്കാന്‍ ആലോചിച്ചപ്പോള്‍ പട്ടാള നേതൃത്വത്തിന്‍െറ എതിര്‍പ്പ് കാരണം പിന്‍വാങ്ങി എന്ന് വാര്‍ത്തകളുണ്ടായിരുന്നു. നിരന്തരം ശക്തി പ്രകടനത്തെക്കുറിച്ചും അടിച്ചമര്‍ത്തലിനെക്കുറിച്ചും മാത്രം സംസാരിക്കുന്ന നിലവിലെ സംഘ്പരിവാര്‍ സര്‍ക്കാറില്‍നിന്ന് ഒരു പുനരാലോചന പ്രതീക്ഷിക്കുന്നതും അസ്ഥാനത്താവാം. എന്തുതന്നെ പറഞ്ഞാലും പട്ടാളത്തിന് നല്‍കിയ അമിതാധികാരങ്ങളും പ്രമോഷനോ അവാര്‍ഡുകളോ പ്രതീക്ഷിച്ച് ആസൂത്രണം ചെയ്യുന്ന വ്യാജ ഏറ്റുമുട്ടലുകളുമാണ് കശ്മീരികളെ അന്യവത്കരിക്കുന്നതില്‍ മുഖ്യ പങ്കുവഹിക്കുന്നതെന്ന് സമ്മതിച്ചേ തീരൂ. ഒരേയൊരു സംഭവത്തില്‍ കോര്‍ട്ട്മാര്‍ഷല്‍ നടന്നുവെന്നതുകൊണ്ട് മാത്രം പ്രശ്നം അവസാനിക്കാന്‍ പോവുന്നില്ല. തുല്യമായ സാഹചര്യമാണ് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും നിലനില്‍ക്കുന്നത്. പട്ടാളത്തിന്‍െറ പ്രത്യേകാധികാരത്തിനെതിരെ ഇറോം ശര്‍മിള വ്യാഴവട്ടക്കാലമായി തുടരുന്ന നിരാഹാര സമരം അനന്തമായി നീളുകയാണ്. അതിനിടെ മനോരമ എന്ന പെണ്‍കുട്ടിയെ 17ാം അസം റൈഫിള്‍സില്‍പെട്ട സൈനികര്‍ മൃഗീയമായി വെടിവെച്ചുകൊല്ലുകയായിരുന്നെന്ന അന്വേഷണ കമീഷന്‍െറ റിപ്പോര്‍ട്ട് 10 സംവത്സരങ്ങള്‍ക്കുശേഷം കഴിഞ്ഞ ദിവസമാണ് ചോര്‍ന്നത്. എന്നിട്ടും റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്താന്‍ പോലും സര്‍ക്കാര്‍ തയാറായിട്ടില്ല. പട്ടാളത്തിന്‍േറതല്ല ജനാധിപത്യ ഭരണമാണ് ഇന്ത്യയിലേത് എന്ന അവകാശവാദത്തില്‍ കഴമ്പുണ്ടാവണമെങ്കില്‍ ഇത്തരം മൃഗീയ ചെയ്തികള്‍ക്ക് തടയിട്ടേ പറ്റൂ. കൊലയും ബലാത്സംഗവും മറ്റ് അത്യാചാരങ്ങളും രാജ്യത്തിന്‍െറ സുരക്ഷക്ക് ഒരാവശ്യമേ അല്ല.

നിദാഅ് തൂനിസിനു മുന്നില്‍ കടമ്പകള്‍ ഒട്ടേറെ

Posted: 14 Nov 2014 05:35 PM PST

Image: 

ജാസ്മിന്‍ വിപ്ളവത്തിനുശേഷം ഭരണഘടനാ നിര്‍മാണ സഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് നിലവില്‍വന്ന ട്രോയിക്ക ഭരണത്തിന് തിരശ്ശീലയിട്ടുകൊണ്ടാണ് കഴിഞ്ഞ മാസം 26ന് തുനീഷ്യയില്‍ നടന്ന പൊതുതെരഞ്ഞെടുപ്പു ഫലങ്ങള്‍ പുറത്തുവന്നത്. ഇടതുപക്ഷ കക്ഷികളായ കോണ്‍ഗ്രസ് ഫോര്‍ റിപ്പബ്ളിക്, ഡെമോക്രാറ്റിക് ഫോറം എന്നിവയുമായി ചേര്‍ന്നുകൊണ്ടായിരുന്നു 2011ലെ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റ് നേടിയ ഒറ്റക്കക്ഷി എന്ന നിലയില്‍ റാശിദുല്‍ ഗനൂശിയുടെ ഇസ്ലാമിക പാര്‍ട്ടിയുടെ സര്‍ക്കാര്‍ രൂപവത്കരണം.
നാലു വര്‍ഷത്തെ ട്രോയിക്ക ഭരണം  പ്രതിസന്ധികളിലൂടെയാണ് മുന്നോട്ടുപോയിരുന്നത്. ഒരുഭാഗത്ത് സലഫികളുടെ തീവ്രവാദ പ്രവര്‍ത്തനവും രാഷ്ട്രീയ കൊലപാതകങ്ങളും, അതിനെ മറയാക്കി ലിബറലുകളുടെ പ്രക്ഷോഭങ്ങളും സുഗമമായ ഭരണത്തിന് തടസ്സമായി. അതിനിടെ അന്നഹ്ദയുടെ പ്രധാനമന്ത്രി ഭരണം ടെക്നോക്രാറ്റുകളെ ഏല്‍പിക്കണമെന്ന് അഭിപ്രായപ്പെട്ട് സ്ഥാനമൊഴിഞ്ഞു. പക്ഷേ, പാര്‍ട്ടി അലി അരീദിനെ പ്രധാനമന്ത്രിയാക്കുകയാണുണ്ടായത്. കടുത്ത പ്രതിസന്ധികളുണ്ടായെങ്കിലും ലിബിയയിലേതുപോലെ രാജ്യം അരാജകത്വത്തിലേക്കോ ഈജിപ്തിലേതുപോലെ പഴയ ഭരണകൂടാവശിഷ്ടങ്ങള്‍ക്ക് സുവര്‍ണാവസരമൊരുക്കി രാഷ്ട്രീയ ധ്രുവീകരണത്തിലേക്കോ വഴുതിപ്പോയില്ല.
യൂറോപ്യന്‍ ആസ്ഥാനങ്ങളിലെ പ്രവാസജീവിതകാലത്ത് നേടിയെടുത്ത സമവായകലയുടെ രാഷ്ട്രീയ മിടുക്കിലൂടെയാണ് അന്നഹ്ദ നേതൃത്വം പ്രതിസന്ധികളെ തരണംചെയ്തത്. അറബ് ലോകത്തിനുതന്നെ മാതൃകയായ മികച്ച ഭരണഘടന, സമവായത്തിലൂടെ രാഷ്ട്രത്തിന് സമര്‍പ്പിച്ചശേഷം ഭരണം ടെക്നോക്രാറ്റുകളെ ഏല്‍പിച്ചാണ് അന്നഹ്ദ അധികാരത്തില്‍നിന്ന് താഴെ ഇറങ്ങിയത്. അങ്ങനെ രാഷ്ട്രീയാഭിമുഖ്യമില്ലാത്ത കെയര്‍ടേക്കര്‍ ഭരണകൂടത്തിനു കീഴില്‍ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് നടത്താനും അവസരമൊരുക്കി.
2011ലെ തെരഞ്ഞെടുപ്പ് യഥാര്‍ഥത്തില്‍ ഭരണഘടനാ നിര്‍മാണം മുഖ്യ ലക്ഷ്യം വെച്ചുകൊണ്ടായിരുന്നു. മറ്റെന്ത് ന്യൂനതകളുണ്ടെങ്കിലും രാഷ്ട്രീയ സമവായത്തിലൂടെ ആ ദൗത്യം പൂര്‍ത്തിയാക്കിയതില്‍ അന്നഹ്ദക്ക് അഭിമാനിക്കാം. ഏകാധിപത്യത്തിന് തിരിച്ചുവരാന്‍ കഴിയാത്തവിധം ജനാധിപത്യത്തിന്‍െറ ആരൂഢങ്ങള്‍ ബലിഷ്ഠമാക്കുന്നതിനാണ് മുന്‍ഗണനയെന്ന് അന്നഹ്ദ നേതാവ് ഗനൂശി ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നു. ആ നോട്ടപ്പാടിലൂടെയാണ് ഭരണഘടനയുടെ ആവിഷ്കാരം. അക്കാരണത്താല്‍ ശരീഅത്തിനെ വെള്ളംകൂട്ടി നേര്‍പ്പിച്ചു എന്ന് സലഫികളുടെ വിമര്‍ശവുമുണ്ട്. ഈ ലേഖകന്‍െറ സുഹൃത്തും കടുത്ത അന്നഹ്ദ വിമര്‍ശകനുമായ തുനീഷ്യന്‍ കോളമിസ്റ്റ് ഫൈസല്‍ ബഅ്ത്വൂത്വ്, മരിച്ച ആളിന്‍െറ മാര്‍ക്കക്കല്യാണം എന്ന് ഭരണഘടനയുടെ ആഘോഷത്തെ പരിഹസിച്ചപ്പോള്‍ സലഫികള്‍ ആക്ഷേപിച്ച അന്നഹ്ദയുടെ ‘പരാജയ’ത്തില്‍ പരോക്ഷമായി ആഹ്ളാദം പ്രകടിപ്പിക്കുകയായിരുന്നു. കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ ചലച്ചിത്ര കലാകാരികള്‍ അന്നഹ്ദ ചിഹ്നമുള്ള തൊപ്പി ധരിച്ച് പ്രചാരണത്തിനിറങ്ങിയതിനെയും ഇതേ കോളമിസ്റ്റ് പരിഹാസപാത്രമാക്കിയിരുന്നു. പക്ഷേ, തെരഞ്ഞെടുപ്പുഫലം ആര്‍ക്കും അമിതാഹ്ളാദത്തിന് വക നല്‍കുന്നതായിരുന്നില്ല. 217 അംഗ പാര്‍ലമെന്‍റിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഒറ്റക്ക് ഭരിക്കാനുള്ള 109 സീറ്റുകള്‍ ഒരു കക്ഷിക്കും നേടാനായില്ല. അപഹൃത അറബ് വസന്തത്തിന്‍െറ പശ്ചാത്തലത്തില്‍ അറബ് നിരീക്ഷകര്‍ പരിപാകമായ ജനാധിപത്യ സംസ്കാരത്തിന്‍െറ മികച്ച മാതൃകയായാണ് ഈ തെരഞ്ഞെടുപ്പിനെ വിശേഷിപ്പിച്ചത്. വിശിഷ്യാ 85 സീറ്റ് നേടി ഒന്നാം സ്ഥാനത്ത് വന്ന നിദാഅ് തൂനിസ് പാര്‍ട്ടി അധ്യക്ഷന്‍ ബാജി ഖാഇദ് സബ്സിയെ അന്നഹ്ദ നേതാവ് നേരില്‍ ചെന്ന് ഹസ്തദാനംചെയ്ത് അഭിനന്ദിച്ചത് മാധ്യമങ്ങളുടെ ദൃഷ്ടിയില്‍ അറബ്ലോകത്തെ അപൂര്‍വാനുഭവമായിരുന്നു.
70 സീറ്റ് നേടി രണ്ടാംസ്ഥാനത്ത് വന്ന അന്നഹ്ദയുടെ പ്രകടനം ഭരണകാലത്തുണ്ടായ പ്രതിസന്ധികള്‍ പരിഗണിക്കുമ്പോള്‍ മോശമാണെന്ന് പറഞ്ഞുകൂടാ. ഇടതുപക്ഷ പാര്‍ട്ടികള്‍ നേടിയ സീറ്റുകളുമായി താരതമ്യം ചെയ്യുമ്പോള്‍ അന്നഹ്ദയുടേത് മികച്ച പ്രകടനംതന്നെയാണെന്ന് കാണാം. ഇടത് സഖ്യമായ പോപുലര്‍ ഫ്രണ്ടിന് (അല്‍ജബ്ഹ അശ്ശഅ്ബിയ്യ) മൊത്തം കിട്ടിയ സീറ്റുകള്‍ 15 എണ്ണം മാത്രമാണ്. വിവാദ ബിസിനസുകാരനായ സലീം രിയാഹിയുടെ ഫ്രീ പൊളിറ്റിക് യൂനിയന് (അല്‍ ഇത്തിഹാദ് അല്‍വത്വനി അല്‍ഹുര്‍രി) 16 സീറ്റുകളുണ്ട്. നാസിറിസ്റ്റ് ദേശീയ പാര്‍ട്ടിയായ പീപ്ള്‍സ് മൂവ്മെന്‍റിന് (ഹര്‍കതുശ്ശഅബ്) രണ്ട് സീറ്റുകള്‍ മാത്രമാണ് കിട്ടിയത്. അന്നഹ്ദയുടെ സഖ്യകക്ഷിയായ കോണ്‍ഗ്രസ് ഫോര്‍ റിപ്പബ്ളിക്കിന് നാല് സീറ്റ് കിട്ടിയപ്പോള്‍ സോഷ്യലിസ്റ്റ് ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് (ഹര്‍ക അദ്ദിമോഖ്റാത്വിയ്യൂന്‍ അല്‍ഇശ്തിറാകിയൂന്‍) ഒറ്റ സീറ്റുകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. നിദാഅ് തൂനിസിന് 85 സീറ്റുകള്‍ കിട്ടിയെങ്കിലും ഫ്രാങ്കോ ഫോണ്‍ ആഭിമുഖ്യമുള്ള സമാന കക്ഷികളുടെ പരാജയം ഭദ്രമായൊരു സര്‍ക്കാര്‍ രൂപവത്കരണത്തിന് സാധ്യതക്ക് മങ്ങലേല്‍പിച്ചിരിക്കുകയാണ്. നിരവധി രാഷ്ട്രീയ പാര്‍ട്ടികള്‍ ഉള്‍ക്കൊള്ളുന്ന യൂനിയന്‍ ഫോര്‍ തുനീഷ്യക്ക്  ഒറ്റ സീറ്റും കിട്ടുകയുണ്ടായില്ല. ആഫാഖ് പാര്‍ട്ടിക്ക് എട്ടു സീറ്റുണ്ട്.
അന്നഹ്ദ രണ്ടാംസ്ഥാനത്ത് വന്നത് ആ പാര്‍ട്ടിക്ക് ഗുണമാണെന്നാണ് തുനീഷ്യന്‍ കോളമിസ്റ്റായ അബ്ദുല്‍ ബാഖി ഖലീഫ അഭിപ്രായപ്പെടുന്നത്. അന്നഹ്ദ കേവല ഭൂരിപക്ഷം നേടിയിരുന്നെങ്കില്‍ തെരഞ്ഞെടുപ്പുഫലങ്ങള്‍ അംഗീകരിക്കരുതെന്ന് നിരവധി പാര്‍ട്ടികള്‍ മുന്‍കൂട്ടി ധാരണയിലത്തെിയിരുന്നെന്ന് അബ്ദുല്‍ ബാഖി വെളിപ്പെടുത്തുന്നു. അന്നഹ്ദ വിജയം ആവര്‍ത്തിച്ചിരുന്നെങ്കില്‍ ഈജിപ്തിലെപ്പോലെ ഗള്‍ഫ് ബ്ളോക്കിന്‍െറ സഹായത്തോടെ അട്ടിമറി അരങ്ങേറുമായിരുന്നു എന്ന ആശങ്ക അസ്ഥാനത്തല്ല. 2011ലെ വിജയം ആവര്‍ത്തിക്കുമെന്ന് തങ്ങള്‍ പ്രതീക്ഷിക്കുന്നില്ളെന്ന് നേരത്തേതന്നെ അന്നഹ്ദ നേതാക്കള്‍ പ്രസ്്താവിച്ചിരുന്നു. മുല്ലപ്പൂവിപ്ളവത്തിന്‍െറ ആവേശം ആ വിജയത്തിന്‍െറ പ്രധാന ഘടകമായിരുന്നു. സലഫികളുടെ വോട്ടും താരതമ്യചിന്തയില്‍ അന്നഹ്ദയുടെ പെട്ടിയിലാണ് അന്ന് കൂടുതല്‍ വീണിട്ടുണ്ടാവുക. ആ ഒരു ചോര്‍ച്ച ഇപ്പോഴത്തെ തെരഞ്ഞെടുപ്പില്‍ സ്വാഭാവികമാണ്. ഭരണവിരുദ്ധ വികാര ഘടകത്തിന്‍െറ പങ്കാളിത്തവും അപ്രധാനമല്ല.
 ഇതെഴുതുമ്പോഴും ഗവണ്‍മെന്‍റ് രൂപവത്കരണത്തിന് ഒരു പാര്‍ട്ടിയും മുന്നോട്ടുവന്നിട്ടില്ല. കൂട്ടുകക്ഷി ഭരണം മാത്രമാണ് പരിഹാരം. നിദാഅ് തൂനിസിനെ സംബന്ധിച്ചിടത്തോളം ആരെ കൂടെ കൂട്ടുമെന്നത് സങ്കീര്‍ണ പ്രശ്നമാണ്. പല സാധ്യതകളുമുണ്ട്. പക്ഷേ, ഏത് സാധ്യതക്കും പ്രശ്നങ്ങളുമുണ്ട്. 109 സീറ്റ് തികക്കണമെങ്കില്‍ അന്നഹ്ദയെ ഒഴിച്ചുനിര്‍ത്തിയാല്‍ ഒന്നിലധികം വിഭാഗളുടെ സഖ്യം ഉണ്ടാക്കേണ്ടിവരും. കമ്യൂണിസ്റ്റ്-ഇടതുപക്ഷ ചായ്വുള്ള ഒമ്പത് പാര്‍ട്ടികളുടെ മുന്നണിയായ പോപുലര്‍ ഫ്രണ്ടാണ് ഒരു സാധ്യത. പക്ഷേ, 15 സീറ്റുള്ള ഈ മുന്നണി ഏകീകൃത രാഷ്ട്രീയ പാര്‍ട്ടിയല്ല. അവക്കിടയില്‍ ആഭ്യന്തര പ്രശ്നങ്ങളുമുണ്ട്. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് രണ്ടു പാര്‍ട്ടികള്‍ മുന്നണിവിട്ടത്. ഈ മാസം അവസാനം നടക്കാനിരിക്കുന്ന പ്രസിഡന്‍റ് തെരഞ്ഞെടുപ്പിനുശേഷം മുന്നണി കൂടുതല്‍ ശിഥിലീകരിക്കപ്പെടുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ നിഗമനം.
പ്രസിഡന്‍റ് സ്ഥാനത്തിന് മത്സരിക്കുന്ന നിദാഇന്‍െറ സ്ഥാപകന്‍ ബാജി ഖാഇദ് സബ്സിക്കൊപ്പം പോപുലര്‍ ഫ്രണ്ടിന്‍െറ സ്ഥാനാര്‍ഥി ഹമാ ഹമാമിയുമുണ്ട്. അവര്‍ക്ക് ഒട്ടും വിജയസാധ്യതയില്ല. നിദാഇന്‍െറയും പോപുലര്‍ ഫ്രണ്ടിന്‍െറയും രാഷ്ട്രീയ കാഴ്ചപ്പാടുകളും പരിപാടികളും തമ്മില്‍ അജഗജാന്തരമുണ്ട്. ഉറച്ച സഖ്യത്തിന് അത് വിലങ്ങാകുമെന്ന് രാഷ്ട്രമീമാംസ പ്രഫസറായ സഗീര്‍ സര്‍ഖാവി ചൂണ്ടിക്കാട്ടുന്നു. ഐ.എം.എഫിന്‍െറ നിബന്ധനകള്‍ നടപ്പാക്കി സബ്സിഡികള്‍ വെട്ടിക്കുറക്കാന്‍ പുതിയ സര്‍ക്കാര്‍ നിര്‍ബന്ധിതമാകും. ഇടതുപക്ഷ മുന്നണിക്ക് ഇതിനെ അനുകൂലിക്കാന്‍ സാധിക്കുകയില്ല.  
16 സീറ്റുള്ള ഫ്രീ പൊളിറ്റിക്കല്‍ യൂനിയന്‍െറയും എട്ട് സീറ്റുള്ള ആഫാഖിന്‍െറയും ചില സ്വതന്ത്രരുടെയും സഹകരണത്തോടെ സര്‍ക്കാര്‍ രൂപവത്കരിക്കുക എന്നതാണ് മറ്റൊരു സാധ്യത. പക്ഷേ, നിദാഇന്‍െറ പ്രസിഡന്‍റ് സ്ഥാനാര്‍ഥി ബാജി സബ്സിയുടെ എതിര്‍സ്ഥാനാര്‍ഥികളിലൊരാളായ പൊളിറ്റിക്കല്‍ യൂനിയന്‍െറ സ്ഥാപകന്‍ സലീം രിയാഹി സ്വന്തം വീട്ടിലും ഓഫിസിലുമുപരി ഇപ്പോള്‍ ഏറ്റവുമധികം കയറിയിറങ്ങുന്നത് അന്നഹ്ദയുടെ ഓഫിസിലാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രസിഡന്‍റ് സ്ഥാനത്ത് മത്സരിക്കുകയില്ളെന്ന് പ്രഖ്യാപിച്ച അന്നഹ്ദയുടെ പിന്തുണ നേടുകയാണ് ലക്ഷ്യം.
എല്ലാ പരമ്പരാഗത പാര്‍ട്ടികളെയും ഉള്‍പ്പെടുത്തി ദേശീയ സര്‍ക്കാര്‍ രൂപവത്കരിക്കുക എന്നതാണ് മറ്റൊരു നിര്‍ദേശം. കേള്‍ക്കാന്‍ സുഖമുണ്ടാകുമെങ്കിലും 200ഓളം പാര്‍ട്ടികളുടെ ഒരു സര്‍ക്കാര്‍ വിദൂരസ്വപ്നം മാത്രമാണ്.
ഭിന്നതകള്‍ മാറ്റിവെച്ച് നിദാഉം അന്നഹ്ദയും കൂട്ടുകക്ഷി ഗവണ്‍മെന്‍റുണ്ടാക്കണമെന്ന് അക്കാദമിഷ്യരുള്‍പ്പെടെ പലരും അഭ്യര്‍ഥിച്ചിട്ടുണ്ട്. ജനം ആര്‍ക്കും കേവലഭൂരിപക്ഷം നല്‍കാതിരുന്നത് എല്ലാവരും രാജ്യത്തിന്‍െറ സേവനത്തിന് സഹകരിക്കണമെന്നതിന്‍െറ സന്ദേശമാണെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. അന്നഹ്ദയുടെ അനുഭവസമ്പത്ത് രാജ്യത്തിന് നല്‍കാന്‍ സന്നദ്ധമാണെന്നും തങ്ങളെ അവഗണിച്ച് ഒരു പാര്‍ട്ടിക്കും മുന്നോട്ടുപോകാന്‍ കഴിയില്ളെന്നും ഗനൂശി പ്രസ്താവിച്ചിട്ടുണ്ടെങ്കിലും നിദാഅ്-അന്നഹ്ദ സര്‍ക്കാര്‍ രണ്ട് പാര്‍ട്ടികളുടെയും അണികള്‍ക്ക് ദഹിക്കുകയില്ല. കാരണം, നിദാഇന് വോട്ടുചെയ്തവര്‍ അന്നഹ്ദക്ക് എതിരെയാണ് വോട്ട് ചെയ്തത്. അന്നഹ്ദയുടെ അണികളാകട്ടെ, പഴയ ഭരണകൂടത്തിന്‍െറ നീള്‍ച്ചയായാണ് നിദാഇനെ കാണുന്നത്.
ഭരണഭാരമൊഴിഞ്ഞതിന്‍െറ സമാശ്വാസത്തില്‍ കഴിയുന്ന അന്നഹ്ദയെ നിദാഇലെപ്പോലെ രൂക്ഷമായ ആഭ്യന്തരതര്‍ക്കങ്ങള്‍ അലട്ടുന്നില്ല. ബാജിക്ക് പകരം മുസ്തഫാ കമാല്‍ നാബൂലിയെ പ്രസിഡന്‍റ് സ്ഥാനാര്‍ഥിയാക്കണമെന്നാണ് നിദാഇലെ ഒരു വിഭാഗത്തിന്‍െറ ശക്തമായ ആവശ്യം. പകരം പ്രധാനമന്ത്രിസ്ഥാനം വാഗ്ദാനംചെയ്തിട്ടും നാബൂലി അത് തിരസ്കരിക്കുകയാണ് ചെയ്തത്. തര്‍ക്കം നിദാഇല്‍ പിളര്‍പ്പുണ്ടാക്കുന്നപക്ഷം അന്നഹ്ദയുടെ സാധ്യത കൂടുമെന്ന് ഒരുവിഭാഗം അഭിപ്രായപ്പെടുന്നു. പക്ഷേ, അതൊരു സങ്കല്‍പം മാത്രം. ആര് അധികാരത്തില്‍ വന്നാലും കടുത്ത വെല്ലുവിളികള്‍ നേരിടേണ്ടിവരുമെന്ന് തീര്‍ച്ച.
 

ദേശീയ പ്രസ്ഥാനത്തിലെ ബിംബങ്ങള്‍

Posted: 14 Nov 2014 05:31 PM PST

Image: 

ജവഹര്‍ലാല്‍ നെഹ്റുവും വല്ലഭ്ഭായ് പട്ടേലും സ്വാതന്ത്ര്യ സമരത്തിന്‍െറ രണ്ടു ബിംബങ്ങളാണ്. രണ്ടു ധ്രുവങ്ങളിലാണെങ്കിലും സ്വാതന്ത്ര്യം നേടാന്‍ അവര്‍ ആശയപരമായ ഭിന്നതകള്‍  മാറ്റിവെച്ചു.
സ്വാതന്ത്ര്യത്തിനു ശേഷം നെഹ്റുവിന്‍െറ ചിന്തകള്‍ രാജ്യത്തെ സ്വാധീനിക്കാന്‍ തുടങ്ങി. കാരണം, അദ്ദേഹമായിരുന്നു ഏറ്റവും ജനകീയനായ നേതാവ്. രാജ്യത്തെ ബഹുസ്വരതയെന്ന പൊതു വികാരങ്ങളോട് ചേര്‍ന്നുനില്‍ക്കുന്നതായിരുന്നു അദ്ദേഹത്തിന്‍െറ ആശയങ്ങള്‍. സ്വാഭാവികമായും സര്‍ദാര്‍ പട്ടേലിന്‍െറ നാമം പിന്നാക്കം പോയി.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഭൂതകാലം ഒന്നു പൊടിതട്ടിയെടുത്തു. പട്ടേലിന്‍െറ ജന്മദിനം രാഷ്ട്രീയ ഏകതാ ദിനമായി ആചരിക്കുക വഴി അദ്ദേഹത്തിന്‍െറ പേര് മുന്‍നിരയിലേക്ക് കൊണ്ടുവന്നു. തന്‍െറ പാര്‍ട്ടിയായ ബി.ജെ.പിയെപ്പോലെ, രാജ്യത്തിന് സ്വാതന്ത്ര്യം നേടിത്തരുന്നതിലും പടുത്തുയര്‍ത്തുന്നതിലും നെഹ്റുവിന്‍െറ പങ്കിനെ മോദി കുറച്ചുകണ്ടിട്ടില്ല. നെഹ്റു സ്വാതന്ത്ര്യ സമര പോരാളികളിലും രാഷ്ട്ര നിര്‍മാതാക്കളിലും ഒരാളായിരുന്നുവെന്ന് ബി.ജെ.പി അതിന്‍െറ പ്രകടനപത്രികയിലൊരിടത്തും പറയുന്നില്ല.
ജവഹര്‍ലാല്‍ നെഹ്റുവിന് പകരം സര്‍ദാര്‍ പട്ടേല്‍ പ്രധാനമന്ത്രിയായിരുന്നെങ്കില്‍ ഇന്ത്യയുടെ താല്‍പര്യങ്ങള്‍ കൂടുതല്‍ സംരക്ഷിക്കപ്പെടുമായിരുന്നുവെന്ന് വിശ്വസിക്കുന്നവരുണ്ട്. മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കേ ഈ ഊഹ സാധ്യതയെക്കുറിച്ച് പറഞ്ഞിട്ടുണ്ട്.
നെഹ്റുവിന്‍െറ മാര്‍ഗദര്‍ശിയും ദാര്‍ശനികനുമായ മൗലാനാ അബുല്‍ കലാം ആസാദും അദ്ദേഹത്തിന്‍െറ ഭരണപാടവം വിലയിരുത്തിയ ശേഷം ഈ നിഗമനത്തിലത്തെിയിരുന്നു. ആസാദ് നെഹ്റുവിന്‍െറ മന്ത്രിസഭയിലുണ്ടായിരുന്നു. നെഹ്റുവിനെ അടുത്തറിഞ്ഞയാളുമാണ്. നെഹ്റുവിനെ രാജ്യത്തിന്‍െറ പ്രസിഡന്‍റും പട്ടേലിനെ പ്രധാനമന്ത്രിയുമാക്കുകയാണ് വേണ്ടിയിരുന്നതെന്ന് ആസാദ് തന്‍െറ സെക്രട്ടറിയായ ഹുമയൂണ്‍ കബീറിനോട് പറഞ്ഞിരുന്നു.
ഒരു രീതിയിലും ആസാദിനെ പട്ടേലുമായോ അദ്ദേഹത്തിന്‍െറ ചിന്തകളുമായോ ബന്ധിപ്പിക്കാനാവില്ല. സ്വാതന്ത്ര്യ സമരത്തില്‍ തീവ്രമായി പങ്കെടുത്തപ്പോഴും ഇരുവര്‍ക്കുമിടയില്‍ ധ്രുവങ്ങളുടെ അകല്‍ച്ചയുണ്ടായിരുന്നു. തങ്ങളുടെ നിലപാട് അവര്‍ രഹസ്യമാക്കി വെച്ചതുമില്ല. ഹിന്ദു അനുകൂലിയായിരുന്നെങ്കിലും പട്ടേല്‍ ബഹുസ്വരതയില്‍ അടിയുറച്ചുനിന്നു. ആസാദ് മതേതരവാദിയായിരുന്നു. മുസ്ലിംലീഗ് അദ്ദേഹത്തിനെതിരെ ഉന്നയിച്ച ‘ഹിന്ദു ഷോ ബോയ്’ എന്ന ആരോപണത്തെ അദ്ദേഹം സധൈര്യം നേരിട്ടു. പാകിസ്താന്‍െറ രൂപവത്കരണം മുസ്ലിംകളുടെ താല്‍പര്യത്തിന് ഹാനികരമായിരിക്കുമെന്ന് പറയാന്‍ അദ്ദേഹം ഒരു നിമിഷം പോലും മടിച്ചില്ല.
എണ്ണത്തില്‍ കുറവാണെങ്കിലും, തുല്യ പൗരന്മാരെന്ന നിലയില്‍ മുസ്ലിംകള്‍ക്ക് ഈ രാജ്യത്ത് അഭിമാനത്തോടെ തലയുയര്‍ത്തിപ്പിടിച്ച് നടക്കാനാകുമെന്ന് വിഭജനത്തിനു മുമ്പ് അദ്ദേഹം പറയുമായിരുന്നു. എന്നാല്‍, മതത്തിന്‍െറ അടിസ്ഥാനത്തില്‍ ഇന്ത്യ വിഭജിതമായപ്പോള്‍ മുസ്ലിംകളോട് പാകിസ്താനിലേക്ക് പോകണമെന്നാണ് ഹിന്ദുക്കള്‍ ആവശ്യപ്പെട്ടത്.
വിഭജനത്തിന് 67 വര്‍ഷം പിന്നിടുമ്പോഴും ഈ മനോഭാവം നിലനില്‍ക്കുന്നു. പാകിസ്താന്‍ ഏകദേശം മുഴുവന്‍ ഹിന്ദുക്കളെയും പുറത്താക്കി. അതേസമയം, ഇന്ത്യയിലെ മുസ്ലിംകള്‍ മതഭ്രാന്തന്മാരുടെ ഇരകളായി കഴിയുന്നു. ഇരു രാജ്യങ്ങളും തമ്മില്‍ എന്തെങ്കിലും പ്രശ്നം ഉണ്ടാകുമ്പോള്‍ പല ഹിന്ദുക്കളും മുസ്ലിംകളെ പാകിസ്താനികളെന്നാണ് വിളിക്കുന്നത്. ഈ മനോഭാവം ദോഷകരമാണ്. വിഭജനത്തിന്‍െറ മുറിവുകള്‍ ഇനിയും ഉണങ്ങിയിട്ടില്ല.
പട്ടേലിലേക്ക് വരാം. വിഭജനം അംഗീകരിക്കുന്നതിനു മുമ്പ് ജനങ്ങളെ കൈമാറ്റംചെയ്യണമെന്ന നിലപാടായിരുന്നു അദ്ദേഹത്തിന്. നെഹ്റു വ്യത്യസ്തനായിരുന്നു. അദ്ദേഹം മതത്തെ രാഷ്ട്രീയവുമായോ രാഷ്ട്രവുമായോ കൂട്ടിക്കുഴച്ചില്ല. സമീപനത്തിലെ ഈ വ്യത്യാസംകൊണ്ടാണ് മഹാത്മാഗാന്ധി നെഹ്റുവിനെ തന്‍െറ പിന്‍ഗാമിയാക്കിയത്.
ഗാന്ധിജിയും പട്ടേലും ഗുജറാത്ത് എന്ന ഒരേ സംസ്ഥാനത്തുനിന്നുള്ളവരാണ്. ഒരേ ഭക്ഷണം കഴിക്കുന്നവരും ഒരേ പാരമ്പര്യം പിന്തുടരുന്നവരുമായിരുന്നു. എന്നിട്ടും ഗാന്ധിജി പട്ടേലിനേക്കാളും മുന്‍ഗണന നല്‍കിയത് നെഹ്റുവിനാണ്. ഹിന്ദു-മുസ്ലിം ഐക്യമെന്ന തന്‍െറ തത്ത്വചിന്തയെ നെഹ്റു കൂടുതല്‍ വിശ്വാസപരമായി വ്യാഖ്യാനിക്കുമെന്ന് ഗാന്ധിജിക്കറിയാമായിരുന്നു.
തന്‍െറ മതേതര ആശയങ്ങള്‍ നെഹ്റുവിന്‍െറ കൈകളില്‍ സുരക്ഷിതമായിരിക്കുമെന്ന വിശ്വാസവും ഗാന്ധിജിക്കുണ്ടായിരുന്നു. പാകിസ്താന് 64 കോടി രൂപ നല്‍കാന്‍ പട്ടേല്‍ വിസമ്മതിച്ചപ്പോള്‍ ഇത് തെളിയിക്കപ്പെട്ടു. വിഭജന കരാറിന്‍െറ ഭാഗമായി ഇന്ത്യ പാകിസ്താന് നല്‍കാമെന്ന് സമ്മതിച്ചതാണ് ഈ തുക. കശ്മീരിനെച്ചൊല്ലി തമ്മിലടിക്കുമ്പോള്‍ താന്‍ എങ്ങനെ ഈ പണം നല്‍കുമെന്നാണ് പട്ടേല്‍ ചോദിച്ചത്. പട്ടേലിനെക്കൊണ്ട് സമ്മതിപ്പിക്കാന്‍ ഗാന്ധിജിക്ക് മരണം വരെ ഉപവാസ സമരം നടത്തേണ്ടിവന്നു.
64 കോടി രൂപയെച്ചൊല്ലി തീവ്ര ഹിന്ദുക്കളും രംഗം വഷളാക്കി. സമൂഹം ധ്രുവീകരിക്കപ്പെട്ടു. ഗാന്ധിജിയെ ദേശ വിരുദ്ധനെന്നും ഹിന്ദു വിരുദ്ധനെന്നും അവര്‍ മുദ്രകുത്തി. മതേതരത്വം തകര്‍ക്കുന്നുവെന്ന് കുറ്റപ്പെടുത്തി ആര്‍.എസ്.എസിനെ നിരോധിച്ച പട്ടേലിന്‍െറ നടപടി ശരിയായിരുന്നു. എന്നാല്‍, ഒരു സാംസ്കാരിക സംഘടനയെന്ന നിലയിലേക്ക് സ്വഭാവം മാറ്റിയ ആര്‍.എസ്.എസിന്‍െറ നിരോധം സംഘടനയോട് ചായ്വുണ്ടായിരുന്ന പട്ടേല്‍ നീക്കി.
ഇതൊരു പുകമറ മാത്രമായിരുന്നു. ഈ പുകമറക്കുള്ളില്‍ തങ്ങളുടെ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ബി.ജെ.പിയെ ആര്‍.എസ്.എസ് ഉപയോഗിക്കുന്നു.
പട്ടേലിന്‍െറ മതേതര മനോഭാവത്തില്‍ ആസാദിന് പൂര്‍ണ വിശ്വാസമായിരുന്നു. സമൂഹത്തെ ധ്രുവീകരിക്കാന്‍ പട്ടേലിനെ മോദി ഉപയോഗിക്കുന്നത് ദൗര്‍ഭാഗ്യകരമാണ്. ജനാധിപത്യ, മതേതര അടിത്തറയിലാണ് ഇന്ത്യയുടെ ഭാവിയെന്ന്് പട്ടേലിനെപ്പോലെ പ്രായോഗികവാദിയായ അദ്ദേഹം തിരിച്ചറിയണം. പ്രധാനമന്ത്രിയെന്ന നിലയില്‍, നെഹ്റുവിനേക്കാള്‍ ശക്തമായി ഈ അടിത്തറ ഉറപ്പിക്കാന്‍ അദ്ദേഹത്തിന് കഴിയണം.
 

മെഡല്‍ മോഹിച്ച് കശ്മീരില്‍ സൈന്യത്തിന്‍െറ അരുംകൊലകള്‍

Posted: 14 Nov 2014 12:08 PM PST

Image: 
Subtitle: 
മാച്ചില്‍ വ്യാജ ഏറ്റുമുട്ടലിന് ഒന്നരലക്ഷം മുടക്കി •ജവാന്മാര്‍ക്ക് പ്രതിഫലം കിട്ടിയത് ആറു ലക്ഷം

ന്യൂഡല്‍ഹി: മെഡലിനും പ്രശസ്തിപത്രത്തിനുമുള്ള ആര്‍ത്തിമൂത്ത് മൂന്നു കശ്മീരി യുവാക്കളെ അതിര്‍ത്തി കടന്നത്തെിയ പാകിസ്താന്‍ ഭീകരരാക്കി ചിത്രീകരിച്ച് വ്യാജ ഏറ്റുമുട്ടലില്‍ വെടിവെച്ചു കൊന്ന കേസിലാണ് പട്ടാളക്കോടതി കഴിഞ്ഞ ദിവസം വിധിപറഞ്ഞത്. ദിവസേന 2000 രൂപ വേതനം ലഭിക്കുന്ന ജോലി നല്‍കാമെന്ന് പ്രലോഭിപ്പിച്ച് യുവാക്കളെ സംഘടിപ്പിച്ചുകൊടുത്തയാള്‍ക്ക് 50,000 രൂപ വീതം ഒന്നരലക്ഷമാണ് സേനാ കമാന്‍ഡര്‍ വില നല്‍കിയത്.
 ഷഹ്സാദ് അഹ്മദ് (27), മുഹമ്മദ് ഷാഫി ലോണ്‍ (19), റിയാസ് അഹ്മദ് ലോണ്‍ (20) എന്നിവരെ ചോരക്കൊതിയുള്ള സൈനികരുടെ മുന്നില്‍ എത്തിക്കുന്നതിന് ഇടനില നിന്നത് സേനക്ക് വിവരം ചോര്‍ത്തിക്കൊടുക്കുന്നവരില്‍പെട്ട ബഷീര്‍ അഹ്മദ് ലോണ്‍ എന്നയാളാണ്. വ്യാജ ഏറ്റുമുട്ടലില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ഇയാളുടെ വീട് നാട്ടുകാര്‍ തീവെച്ചു നശിപ്പിച്ചു.
 4-രജ്പുത്താന റൈഫിള്‍സിലെ സൈനികരാണ് വ്യാജ ഏറ്റുമുട്ടല്‍ നടത്തിയത്. കശ്മീര്‍ താഴ്വര വിടുന്നതിനുമുമ്പ് മെഡലും കാഷ് അവാര്‍ഡും പ്രശംസാപത്രവും ഈ സൈനിക യൂനിറ്റിന് നേടിയെടുക്കുന്നതിന് കണ്ട ഉപായമായിരുന്നു ‘തീവ്രവാദി’ക്കൊല. ഒരാഴ്ച കഴിഞ്ഞപ്പോള്‍ യൂനിറ്റ് ബാരാമുള്ളയില്‍നിന്ന് മാറി. ആറു ലക്ഷം രൂപ ഭീകരവേട്ട നടത്തിയ ‘ധീരന്മാര്‍ക്ക്’ കാഷ് അവാര്‍ഡായി ലഭിക്കുകയും ചെയ്തു.  മെഡല്‍ മോഹിച്ചു മാത്രമല്ല, അടക്കിവാഴാനും സൈന്യം വ്യാജ ഏറ്റുമുട്ടലുകള്‍ നടത്തുന്നുണ്ട്. മാച്ചില്‍ ഏറ്റുമുട്ടല്‍ കേസില്‍ സൈനികര്‍ ശിക്ഷിക്കപ്പെട്ടുവെങ്കില്‍, ഇത്തരം മറ്റു കേസുകളുടെ കാര്യത്തില്‍ ബന്ധപ്പെട്ടവര്‍ എന്തുചെയ്യാന്‍ പോകുന്നുവെന്ന ചോദ്യമാണ് കശ്്മീരിലെ വിവിധ ജനവിഭാഗങ്ങള്‍ ചോദിക്കുന്നത്.
2000ല്‍ പത്രിബാളില്‍ ലശ്കറെ ത്വയ്യിബ തീവ്രവാദികളെന്നു പറഞ്ഞ് അഞ്ചു പേരെയാണ് സൈന്യം കൊന്നത്. പ്രക്ഷോഭത്തെ തുടര്‍ന്ന് മൃതദേഹങ്ങള്‍ പുറത്തെടുത്ത് പരിശോധിച്ചപ്പോള്‍, ഗ്രാമങ്ങളില്‍നിന്ന് കാണാതായ മൂന്നു പേരാണ് കൊല്ലപ്പെട്ടതെന്നു തെളിഞ്ഞു. ഏതാനും പൊലീസുകാരെ സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തെങ്കിലും പിന്നീട് തിരിച്ചെടുത്തു. സി.ബി.ഐ അന്വേഷണം ഏറ്റെടുത്ത കേസ് സുപ്രീംകോടതി വരെയത്തെി. പട്ടാളക്കോടതി വിചാരണയില്‍ സൈനികര്‍ കുറ്റക്കാരല്ളെന്നാണ് ഒടുവില്‍ എഴുതിത്തള്ളിയത്. 2006ല്‍ നടന്ന ഗന്ധര്‍ബാള്‍ ഏറ്റുമുട്ടല്‍ കൊലയും ഇതുപോലെ നഗ്നമായ വ്യാജ ഏറ്റുമുട്ടല്‍ കൊലയായിരുന്നു. അഞ്ചു ഗ്രാമീണരെ തട്ടിക്കൊണ്ടുപോയി വിദേശ തീവ്രവാദികളെന്ന വിശദീകരണത്തിന്‍െറ അകമ്പടിയോടെ വധിച്ചു. സൈനിക ഓഫീസര്‍മാരുടെ കുറ്റകരമായ പങ്ക് പൊലീസ് കണ്ടത്തെി. ഇവരെ അറസ്റ്റു ചെയ്തെങ്കിലും പ്രത്യേക സേനാധികാര നിയമം ചൂണ്ടിക്കാട്ടി പട്ടാളക്കോടതി വഴി പ്രതികളായ സൈനികരെ ശിക്ഷയില്‍നിന്ന് ഊരിയെടുക്കുകയാണ് ചെയ്തത്.
 കുപ്വാരയില്‍ 2005ല്‍ തീവ്രവാദികളായി ചിത്രീകരിച്ചു വധിച്ചത് 16ല്‍ താഴെയുള്ള മൂന്നു കുട്ടികളെയാണ്. തെറ്റുപറ്റിയതായി സേന പിന്നീട് ഖേദം പ്രകടിപ്പിച്ചു. നടപടിയൊന്നും ഉണ്ടായില്ല. 2006ല്‍ ക്രിക്കറ്റ് കളിക്കുന്നതിനിടെ നാലു കുട്ടികളെ സേന കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട കേസ് ഹൈകോടതിയില്‍ നിലനില്‍ക്കുന്നു.
ബദ്ഗാമില്‍ രണ്ടുപേര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് ഇക്കഴിഞ്ഞയാഴ്ചയാണ്. മനുഷ്യാവകാശങ്ങള്‍ക്കായുള്ള അന്താരാഷ്ട്ര പീപ്ള്‍സ് ട്രൈബ്യൂണല്‍ കശ്മീരില്‍ 2943 അജ്ഞാത മൃതദേഹങ്ങളുടെ പട്ടിക തയാറാക്കിയിരുന്നു. ബന്ദിപ്പോര, ബാരാമുള്ള, കുപ്വാര ജില്ലകളിലെ 55 ഗ്രാമങ്ങളില്‍നിന്നുള്ള ഇത്രയും പേരെ സൈന്യം ഏറ്റുമുട്ടലിലും മറ്റുമായി കൊലപ്പെടുത്തി സംസ്കരിച്ചുവെന്നാണ് ട്രൈബ്യൂണല്‍ കണ്ടത്തെിയത്.

റഷ്യക്കെതിരെ പടയൊരുക്കം; ജി20 ഇന്നു മുതല്‍

Posted: 14 Nov 2014 11:31 AM PST

Image: 
Subtitle: 
റഷ്യക്കെതിരായ ഉപരോധം വ്യാപിപ്പിക്കുമെന്ന് ഭീഷണി

ബ്രിസ്ബേന്‍: യുക്രെയ്ന്‍ വിഷയത്തില്‍ റഷ്യന്‍ പ്രസിഡന്‍റ് വ്ളാദ്മിര്‍ പുടിനെതിരെ പടപ്പുറപ്പാടുമായി ജി20 ഉച്ചകോടി ഇന്ന് ആസ്ട്രേലിയയില്‍ തുടങ്ങുന്നു.
യുക്രെയ്ന്‍െറ കിഴക്കന്‍ മേഖലയില്‍ വെള്ളിയാഴ്ചയും പുതുതായി റഷ്യ സൈന്യത്തെ വിന്യസിച്ചതായി വാര്‍ത്തകള്‍ വന്നതോടെ ബ്രിട്ടന്‍, ഫ്രാന്‍സ് ഉള്‍പെടെ രാജ്യങ്ങള്‍ ശക്തമായി രംഗത്തുവന്നിട്ടുണ്ട്. കൂടുതല്‍ രൂക്ഷമായ പ്രതികരണം ഉച്ചകോടിയിലുണ്ടാകുമെന്നാണ് സൂചന.യു.എസും യൂറോപ്യന്‍ യൂനിയനും പ്രഖ്യാപിച്ച ഉപരോധം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുമെന്ന് ഇന്നലെ ആസ്ട്രേലിയയിലത്തെിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍ മുന്നറിയിപ്പ് നല്‍കി. എന്നാല്‍, സൈനിക വിന്യാസമുണ്ടായിട്ടില്ളെന്നും മാധ്യമങ്ങള്‍ കള്ളം പ്രചരിപ്പിക്കുകയാണെന്നും റഷ്യന്‍ പ്രസിഡന്‍റ് പറഞ്ഞു. ജി20 ഉച്ചകോടിയില്‍ വിഷയം ചര്‍ച്ചക്കിടാന്‍ ഉദ്ദേശ്യമില്ളെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
മലേഷ്യന്‍ വിമാനം വെടിവെച്ചിട്ട സംഭവത്തില്‍ സംശയത്തിന്‍െറ മുനയിലുള്ള കിഴക്കന്‍ യുക്രെയ്നിലെ വിമതരെ സഹായിക്കുന്ന പുടിനെ പങ്കെടുപ്പിക്കരുതെന്ന ആവശ്യവും ആസ്ട്രേലിയയില്‍ ഉയര്‍ന്നിരുന്നു. അതിനിടെ, ബ്രിസ്ബേനില്‍ കഴിഞ്ഞ ദിവസം റഷ്യന്‍ പടക്കപ്പല്‍ എത്തിയതും വിവാദത്തിനിടയാക്കി.
ആഗോള വളര്‍ച്ച ത്വരിതപ്പെടുത്തുക, ബാങ്കിങ് സംവിധാനം കൂടുതല്‍ സുരക്ഷിതമാക്കുക, ബഹുരാഷ്ട്ര ഭീമന്മാര്‍ നികുതി വെട്ടിക്കുന്ന പഴുതുകള്‍ അടച്ചുകളയുക എന്നിവയാണ് ഇന്നും നാളെയുമായി ആസ്ട്രേലിയന്‍ നഗരമായ ബ്രിസ്ബേനില്‍ നടക്കുന്ന ഉച്ചകോടിയുടെ പ്രധാന അജണ്ടകള്‍.
സാമ്പത്തിക വിഷയങ്ങളില്‍ ധാരണയിലത്തെുകയും കാലാവസ്ഥാ വ്യതിയാന കരാറില്‍ ലോക വന്‍ശക്തികള്‍ ഒപ്പുവെക്കുകയും ചെയ്തു കഴിഞ്ഞതിനാല്‍ ബാങ്കിങ് സുരക്ഷക്കായിരിക്കും മുന്‍ഗണന.
ഉച്ചകോടിക്കായി ലോക നേതാക്കള്‍ ഇതിനകം ആസ്ട്രേലിയയിലത്തെിയിട്ടുണ്ട്. യു.എസ് പ്രസിഡന്‍റ് ബറാക് ഒബാമ ഇന്ന് ബ്രിസ്ബേനിലത്തെും.
 

മുല്ലപ്പെരിയാര്‍ 140 അടി കടന്നു

Posted: 14 Nov 2014 11:19 AM PST

Image: 
Subtitle: 
ഇടുക്കിയില്‍ ആശങ്ക •അടിയന്തര സാഹചര്യം നേരിടാനൊരുക്കം •തമിഴ്നാട് മുഖ്യമന്ത്രിക്ക് കേരളത്തിന്‍െറ കത്ത്

കുമളി: കേരളത്തിന് കനത്ത സുരക്ഷാ ആശങ്ക നല്‍കി  മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 140 അടിക്ക് മുകളിലത്തെി. രണ്ട് പതിറ്റാണ്ടിന് ശേഷമാണ് ജലനിരപ്പ് ഇത്രയും ഉയരുന്നത്. അടിയന്തര സാഹചര്യമുണ്ടായാല്‍ നേരിടാന്‍ ജില്ലാ ഭരണകൂടം തയാറെടുപ്പുകള്‍ പൂര്‍ത്തിയാക്കി. ജലനിരപ്പ് കുറക്കാന്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തമിഴ്നാട് മുഖ്യമന്ത്രി ഒ. പന്നീര്‍ശെല്‍വത്തിന് കത്തയച്ചു. ഇതിനിടെ,  സ്ഥിതിഗതി വിലയിരുത്താന്‍ അണക്കെട്ടിലത്തെിയ ജലവിഭവ ചീഫ് എന്‍ജിനീയറെയും ഉദ്യോഗസ്ഥരെയും തമിഴ്നാട് ഉദ്യോഗസ്ഥര്‍ തടഞ്ഞു.

വെള്ളിയാഴ്ച വൈകുന്നേരം അണക്കെട്ടില്‍ ജലനിരപ്പ് 140.50 അടിയാണ്. ഏറ്റവുമൊടുവില്‍ 1992 ലാണ് ജലനിരപ്പ് 140 ന് മുകളിലത്തെിയത്. അണക്കെട്ടിന്‍െറ സുരക്ഷക്ക് ജലനിരപ്പ് 136 അടിയില്‍ നിര്‍ത്തണമെന്നാണ് കേരളം സുപ്രീം കോടതിയില്‍ വാദിച്ചിരുന്നത്.  വൃഷ്ടിപ്രദേശമായ പെരിയാര്‍ വനമേഖലയിലും തേക്കടിയിലും മഴ തുടരുന്നതിനാല്‍   സെക്കന്‍ഡില്‍ 1916 ഘനഅടി ജലമാണ് ഒഴുകിയത്തെുന്നത്. തമിഴ്നാട്ടിലേക്ക് സെക്കന്‍ഡില്‍ 456 ഘനഅടിയാണ് തുറന്നുവിട്ടിരുന്നത്. 140.50 അടി ആയതോടെ കേരളത്തിന്‍െറ  സമ്മര്‍ദം മൂലം തമിഴ്നാട്ടിലേക്കുള്ള ജലത്തിന്‍െറ അളവ് 900 ഘനഅടിയാക്കി വര്‍ധിപ്പിച്ചിട്ടുണ്ട്. ഗാലറിയിലൂടെ പുറത്തേക്ക് ഒഴുകുന്ന സ്വീപേജ് ജലത്തിന്‍െറ അളവ് വര്‍ധിച്ചു.
ജലനിരപ്പ് ഉയര്‍ന്നതോടെ ടോട്ടല്‍ സ്റ്റേഷന്‍ ഉപകരണം ഉപയോഗിച്ച് തമിഴ്നാട് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. അണക്കെട്ടിന് മുകളില്‍ 22 സ്ഥലങ്ങളിലെ പ്രത്യേക അടയാളങ്ങള്‍ ടോട്ടല്‍ സ്റ്റേഷനിലൂടെ നേര്‍രേഖയില്‍ തന്നെ നില്‍ക്കുന്നെന്ന് ഉറപ്പാക്കാനായിരുന്നു പരിശോധന. കേരളത്തിന്‍െറ ഉദ്യോഗസ്ഥരെ അറിയിക്കാതെയായിരുന്നു പരിശോധന. 22 അടയാളങ്ങളില്‍ ഒന്നെങ്കിലും നേര്‍രേഖയില്‍നിന്നു മാറിയാല്‍ ജലമര്‍ദം മൂലം അണക്കെട്ടിന് ക്ഷതം സംഭവിച്ചിട്ടുണ്ടെന്നാണ് കണക്കാക്കുക.

ജലനിരപ്പ് 142 ലേക്ക് എത്തിയാലും അധികജലം ഇടുക്കി സംഭരണിയിലേക്ക് ഒഴുക്കരുതെന്ന കര്‍ശന നിര്‍ദേശമാണ് തമിഴ്നാട് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിട്ടുള്ളത്. സ്പില്‍വേ ഷട്ടറുകള്‍ ഉയര്‍ത്താതെ മുല്ലപ്പെരിയാറിലെ അധിക ജലം തേക്കടി ഷട്ടര്‍ തുറന്ന് തമിഴ്നാട്ടിലേക്ക് ഒഴുക്കണമെന്നാണ് നിര്‍ദേശം. അണക്കെട്ടിലെ വൃഷ്ടിപ്രദേശമായ തേക്കടിയില്‍ 19 ഉം പെരിയാര്‍ വനമേഖലയില്‍ 14.4 ഉം മില്ലിമീറ്റര്‍ മഴയാണ് രേഖപ്പെടുത്തിയത്. തമിഴ്നട്ട് മുഖ്യമന്ത്രി പന്നീര്‍ശെല്‍വത്തിന് അയച്ച കത്തില്‍ ഉമ്മന്‍ചാണ്ടി  ജനങ്ങളില്‍ ആശങ്ക പടര്‍ന്ന കാര്യം വ്യക്തമാക്കി. മുന്‍വര്‍ഷങ്ങളിലേതുപോലെ മുല്ലപ്പെരിയാര്‍, വൈഗ സംഭരണികളെ വിദഗ്ധമായി ഉപയോഗിച്ചാല്‍ ജലനിരപ്പ് കുറക്കാനാകുമെന്നും മുഖ്യമന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടി.
 

ബാര്‍ കോഴ: അന്വേഷണ ഏജന്‍സിയില്‍ മലക്കംമറിഞ്ഞ് വി.എസ്

Posted: 14 Nov 2014 11:03 AM PST

Image: 
Subtitle: 
നേതൃത്വത്തിന് കത്ത്

തിരുവനന്തപുരം: ബാര്‍ കോഴ വിഷയത്തില്‍ അന്വേഷണ ഏജന്‍സി സംബന്ധിച്ച് തുടര്‍ച്ചയായി മലക്കംമറിഞ്ഞ് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍. സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുകയും സി.പി.എം നേതൃത്വം നിലപാട് സ്വീകരിച്ചപ്പോള്‍ നിശബ്ദനാവുകയുംചെയ്ത വി.എസ് വീണ്ടും നിലപാട് മാറ്റി രംഗത്തത്തെി. വിജിലന്‍സ് ഡയറക്ടര്‍ കേസ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വ്യാഴാഴ്ച സര്‍ക്കാറിന് കത്ത് നല്‍കിയ അദ്ദേഹം സി.ബി.ഐ അന്വേഷണം സംബന്ധിച്ച നിലപാട് ആരാഞ്ഞ് വെള്ളിയാഴ്ച സി.പി.എം കേന്ദ്രനേതൃത്വത്തിന് കത്തുനല്‍കി.
കോഴ ആരോപണം ഉയര്‍ന്നപ്പോള്‍ അന്വേഷണം ആവശ്യപ്പെട്ട് നവംബര്‍ ഒന്നിന് വി.എസ് വിജിലന്‍സ് ഡയറക്ടര്‍ക്ക് കത്ത് നല്‍കിയിരുന്നു. അടുത്തദിവസംതന്നെ സി.ബി.ഐ അന്വേഷിക്കണമെന്ന പരസ്യനിലപാട് സ്വീകരിച്ചു.
 എന്നാല്‍, സി.ബി.ഐ അന്വേഷണത്തെ കേന്ദ്ര, സംസ്ഥാന കേന്ദ്രനേതൃത്വം തള്ളി. വിഷയത്തില്‍ പാര്‍ട്ടി യോഗംചേര്‍ന്ന് ചര്‍ച്ചചെയ്ത ശേഷം നിലപാട് സ്വീകരിക്കുമെന്ന് സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞിട്ടും സി.ബി.ഐ ആവശ്യത്തില്‍ ഉറച്ചുനിന്ന വി.എസ് നേതൃത്വത്തെ പ്രതിസന്ധിയിലാക്കി. കേസ് സി.ബി.ഐക്ക് വിടണമെങ്കില്‍ പ്രാഥമിക അന്വേഷണം നടത്തി എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ടെന്നും അതിന്‍െറ അടിസ്ഥാനത്തിലാണ് താന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് കത്തയച്ചതെന്നുമാണ് വി.എസ് വാദിച്ചത്. എന്നാല്‍, മുഖ്യമന്ത്രി ഉള്‍പ്പെടെ മാണി കുറ്റക്കാരനല്ളെന്ന് ആവര്‍ത്തിച്ച് പ്രസ്താവന ഇറക്കിയതോടെ വിജിലന്‍സ് അന്വേഷണം പ്രഹസനമാണെന്ന് ബോ ധ്യമായതായി പിന്നീട് തിരുത്തി. അതിനാലാണ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്നതെന്നും വിശദീകരിച്ചു.
എന്നാല്‍, നവംബര്‍ അഞ്ചിന് ചേര്‍ന്ന വി.എസ് കൂടി പങ്കെടുത്ത സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ്, കോടതി നിരീക്ഷണത്തിലുള്ള അന്വേഷണമാണ് വേണ്ടതെന്ന നിലപാടാണ് സ്വീകരിച്ചത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ പാര്‍ട്ടിയുടേതിനെതിരായ പരസ്യനിലപാടില്‍നിന്ന് പിന്നാക്കംപോയ വി.എസ് നവംബര്‍ 13ന് വീണ്ടും വിജിലന്‍സ് അന്വേഷണത്തിലേക്ക് തിരിച്ചുവന്നു.
 അന്വേഷണ ഉദ്യോഗസ്ഥന്‍ നല്‍കിയ ചോദ്യാവലിക്ക് നല്‍കിയ മറുപടിയില്‍ വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം. പോള്‍ തന്നെ മാണിക്കെതിരായ കോഴ ആരോപണം അന്വേഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
 അതേസമയം ബാര്‍ കോഴ വിഷയമടക്കം ചര്‍ച്ചചെയ്യാന്‍ മൂന്നുദിവസത്തെ നേതൃയോഗങ്ങള്‍ വെള്ളിയാഴ്ച തുടങ്ങവേ വി.എസ് പാര്‍ട്ടി നിലപാടില്‍ അതൃപ്തി അറിയിച്ച് സി.പി.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന് കത്തയച്ചു.
 വിഷയത്തില്‍ സംസ്ഥാന നേതൃത്വം ഉന്നയിക്കുന്ന വാദങ്ങള്‍ യുക്തിസഹമല്ളെന്ന് ചൂണ്ടിക്കാട്ടുന്ന അദ്ദേഹം സി.ബി.ഐ അന്വേഷണം വേണ്ടെന്ന് പാര്‍ട്ടിയിലെ ഏതെങ്കിലും ഘടകം തീരുമാനമെടുത്തിട്ടുണ്ടോ എന്നും ചോദിക്കുന്നു.
മാറാട് കേസ്, താജ് ഇടനാഴി, ശാരദാ ചിട്ടിഫണ്ട് എന്നിവയിലടക്കം സി.പി.എം സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

ആത്മഹത്യക്ക് പ്രേരിപ്പിച്ച് എഫ്.ബി.ഐ മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങിന് അയച്ച കത്ത് പുറത്ത്

Posted: 14 Nov 2014 10:19 AM PST

Image: 

ലോസ് ആഞ്ജലസ്: പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകനും കറുത്ത വര്‍ഗക്കാരുടെ നേതാവുമായ മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങിനെ മോശക്കാരനായ വിലക്ഷണ ജീവിയെന്ന് വിളിക്കുകയും ആത്മഹത്യക്ക് പ്രേരിപ്പിക്കുകയും ചെയ്ത് അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സി അയച്ച കത്ത് പുറത്ത്. കറുത്തവരുടെ മോചനത്തിനായി നിരന്തരം നടത്തിവന്ന സമരങ്ങളില്‍ അരിശംപൂണ്ട് ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (എഫ്.ബി.ഐ) മേധാവി ജെ. എഡ്ഗാര്‍ ഹൂവര്‍ക്കു വേണ്ടി അദ്ദേഹത്തിന്‍െറ സഹായിയാണ് കത്തയച്ചത്.

1964ല്‍ സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരം ലഭിക്കുന്നതിന് ദിവസങ്ങള്‍ മുമ്പായിരുന്നു നിരാശ പൂണ്ട അനുയായിയുടെ പേരുവെച്ച ഭീഷണിക്കത്ത്. ‘ആത്മഹത്യാ കത്ത്’ എന്നു വിളിക്കപ്പെടുന്ന ഇതേക്കുറിച്ച് സൂചനകള്‍ നേരത്തേ ലഭിച്ചിരുന്നെങ്കിലും ആദ്യമായാണ് പൂര്‍ണമായി പ്രസിദ്ധീകരിക്കപ്പെടുന്നത്. ഹൂവറെക്കുറിച്ച് പുസ്തക രചനക്കായി യേല്‍ യൂനിവേഴ്സിറ്റി ചരിത്രകാരന്‍ ബെവര്‍ ഗെയ്ജ് നടത്തിയ ഗവേഷണങ്ങള്‍ക്കിടെ നാഷനല്‍ ആര്‍ക്കൈവില്‍ കത്ത് കണ്ടത്തെുകയായിരുന്നു.
കിങ്ങിന്‍െറ വിവാഹേതര ബന്ധത്തിന്‍െറ വിശദാംശങ്ങള്‍ കത്തില്‍ പറയുന്നുണ്ട്. ഇത് പുറംലോകമറിയാന്‍ പോകുകയാണെന്നും അതിനു മുമ്പ് ജീവിതമവസാനിപ്പിക്കുകയാണ് നല്ലതെന്നും കത്ത് ആവശ്യപ്പെടുന്നു.  തെറിയഭിഷേകം തുടരുന്ന കത്തിലുടനീളം നീചമായ ഭാഷയാണ് നിറഞ്ഞുനില്‍ക്കുന്നത്.

കത്ത് കണ്ടപാടെ ഇത് അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സി അയച്ചതാകാമെന്ന് കിങ്ങും കൂട്ടാളികളും സംശയിച്ചിരുന്നു. 10 വര്‍ഷം കഴിഞ്ഞ് അത് സ്ഥിരീകരിക്കപ്പെടുകയും ചെയ്തു. കമ്യൂണിസ്റ്റ് അനുഭാവമുള്ള പ്രമുഖരെ വേട്ടയാടാന്‍ ‘കോയിന്‍ ടെല്‍പ്രോ’ എന്ന പേരില്‍ 1950കളില്‍ തുടങ്ങിയ പദ്ധതിയുടെ ഭാഗമായായിരുന്നു കത്ത്. വീട്ടിലും ഹോട്ടലുകളിലും മാര്‍ട്ടിന്‍ ലൂതര്‍ കിങ്ങിന്‍െറ ഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്തിയായിരുന്നു അവിഹിത ബന്ധങ്ങളെക്കുറിച്ച വിവരങ്ങള്‍ എഫ്.ബി.ഐ സംഘടിപ്പിച്ചത്.
വിവരങ്ങളടങ്ങിയ കാസറ്റും കത്തിനൊപ്പം അടക്കംചെയ്തിരുന്നു. കഴിഞ്ഞ ദിവസം ന്യൂയോര്‍ക് ടൈംസ് മാഗസിനിലാണ് കത്ത് വെളിച്ചംകണ്ടത്. 1968ല്‍ മാര്‍ട്ടിന്‍ ലൂതര്‍ കൊല്ലപ്പെട്ടതിനു പിന്നിലും അമേരിക്കന്‍ സര്‍ക്കാറിന്‍െറ കരങ്ങളുണ്ടെന്ന ആരോപണം ശക്തമാണ്.
കിങ്ങിനു പുറമെ മുന്‍ ഹെവിവെയ്റ്റ് ബോക്സിങ് ചാമ്പ്യന്‍ മുഹമ്മദ് അലി ഉള്‍പ്പെടെ നിരവധി പ്രമുഖരുടെ ഫോണ്‍ എഫ്.ബി.ഐ ചോര്‍ത്തിയിരുന്നു.

ഫിലേയെ രക്ഷിക്കാന്‍ നടപടി തുടങ്ങി

Posted: 14 Nov 2014 10:02 AM PST

Image: 

ബെര്‍ലിന്‍: വാല്‍നക്ഷത്രത്തില്‍ ഇറങ്ങി ചരിത്രം കുറിച്ച മനുഷ്യ നിര്‍മിത റൊബോട്ടിക് പേടകമായ ഫിലേയെ രക്ഷപ്പെടുത്താന്‍ ശാസ്ത്രജ്ഞര്‍ തിരക്കിട്ട നടപടികള്‍ തുടങ്ങി. പാറക്കെട്ടിന്‍െറ നിഴലിലായിപ്പോയ ഫിലേയെ വെളിച്ചത്തത്തെിക്കാന്‍ ലക്ഷ്യമിട്ട് പാറ തുരക്കാനും തകര്‍ക്കാനും ശേഷിയുള്ള സംവിധാനം സ്വയം പ്രവര്‍ത്തിപ്പിച്ചു തുടങ്ങി. പേടകത്തിന്‍െറ സൗര പാനലുകള്‍ അടിയന്തരമായി പ്രവര്‍ത്തിപ്പിച്ച് ബാറ്ററി സജ്ജമാക്കിയില്ളെങ്കില്‍ ഏറെ കൊട്ടിഗ്ഘോഷിച്ച ദൗത്യം അകാല ചരമമടയുമോ എന്നാണ് ആശങ്ക.
ദിവസം 6-7 മണിക്കൂര്‍ സൂര്യ പ്രകാശം ലഭിക്കേണ്ട സ്ഥാനത്ത് നിലവില്‍ ഒന്നര മണിക്കൂര്‍ മാത്രമാണ് ചാര്‍ജ് ചെയ്യപ്പെടുന്നത്. ഇതുമൂലം പേടകത്തിനകത്തെ രണ്ടാം ബാറ്ററിക്ക് തീരെ ചാര്‍ജ് ലഭിക്കുുന്നില്ല.
പ്രശ്നം അടിയന്തരമായി പരിഹരിച്ചില്ളെങ്കില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ ദൗത്യം അവസാനിപ്പിക്കേണ്ടിവരുമെന്ന് ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നു. 60 മണിക്കൂറാണ് ബാറ്ററിയുടെ ആയുസ്സ്. ഇതിലേറെയും ഉപയോഗിച്ചുകഴിഞ്ഞ സ്ഥിതിക്ക് പാറ തുരക്കലും തകര്‍ക്കലും നടത്തിയാല്‍ ഉള്ള ചാര്‍ജ് കൂടി എളുപ്പം തീര്‍ന്നുപോകുമോ എന്ന ആശങ്കയുമുണ്ട്.
സൗരയൂഥത്തിന്‍െറ രഹസ്യങ്ങള്‍ തേടി യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി അയച്ച റോസെറ്റയാണ് ഫിലേയെ ഭൂമിയില്‍ നിന്ന് 50 കോടി കിലോമീറ്റര്‍ അകലെയുള്ള ചുര്യമോവ്- ഗരാസിമെങ്കോ എന്ന വാല്‍നക്ഷത്രത്തിലത്തെിച്ചത്. നിര്‍ദിഷ്ട സ്ഥലത്തുനിന്ന് അല്‍പം മാറി ഇറങ്ങിയതാണ് വില്ലനായത്. പാറക്കൂട്ടത്തിന്‍െറ നിഴലിലായതോടെ ആവശ്യമായ ഊര്‍ജമില്ലാതെ പ്രവര്‍ത്തനം പാതിവഴിയില്‍ മുടങ്ങുന്ന നിലയിലാണ്.  പ്രാഥമിക ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം ലഭിച്ചിട്ടൂണ്ടെങ്കിലും യഥാര്‍ഥ സ്ഥാനം പോലും നിര്‍ണയിക്കാനായിട്ടില്ളെന്നതാണ് ആശങ്ക. 100 കിലോ ഭാരമുള്ള പേടകം ഉപയോഗിച്ച് വാല്‍നക്ഷത്രം കുഴിച്ച് മണ്ണിന്‍െറ സവിശേഷതകള്‍ പഠിക്കാന്‍ പദ്ധതിയിട്ടിരുന്നു. എന്നാല്‍, പ്രതിസന്ധിയിലായതോടെ കൂടുതല്‍ കടുത്ത നടപടികള്‍ സ്വീകരിച്ചുവരുന്നതായി ജര്‍മനിയിലെ യൂറോപ്യന്‍ സ്പേസ് ഏജന്‍സി ആസ്ഥാനത്തുള്ള ശാസ്ത്രജ്ഞര്‍ അറിയിച്ചു.

നാസ റോക്കറ്റില്‍ ഇനി ത്രിമാന പ്രിന്‍െറടുത്ത ഘടകങ്ങളും

വാഷിങ്ടണ്‍: ത്രിമാന പ്രിന്‍െറടുത്ത ചെമ്പ് ഭാഗങ്ങള്‍ ഇനി ബഹിരാകാശ യാത്രക്കുള്ള നാസ റോക്കറ്റിലും. ബഹിരാകാശ യാത്രകളില്‍ ഉണ്ടായേക്കാവുന്ന കടുത്ത ചൂടും മര്‍ദവും താങ്ങാന്‍ ഇവക്കാവുമെന്ന് പരീക്ഷണങ്ങളില്‍ തെളിഞ്ഞതായി നാസ അറിയിച്ചു. റോക്കറ്റ് എന്‍ജിന്‍ ത്രസ്റ്റ് ചേംബറില്‍ ഉണ്ടാകുന്ന ചൂട് ഇവ പ്രതിരോധിക്കുന്നതായി കണ്ടത്തെി. 19 തവണ പരീക്ഷണങ്ങള്‍ നടത്തിയ ശേഷമാണ് നേരിട്ട് കടുത്ത ചൂടിന്‍െറ സാഹചര്യം പരീക്ഷണ വിധേയമാക്കിയത്.

ഗോള്‍രഹിത സമനിലയില്‍ ചെന്നൈയും കൊല്‍ക്കത്തയും

Posted: 14 Nov 2014 08:18 AM PST

Image: 

കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഒന്നാംസ്ഥാനമുറപ്പിക്കാനുള്ള മുന്‍നിരക്കാരുടെ പോരില്‍ ഫലം ഗോള്‍രഹിത സമനില. കൊല്‍ക്കത്ത സാള്‍ട്ട്ലേക് സ്റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ സ്വന്തം കാണികള്‍ക്ക് മുന്നില്‍ ലീഗിലെ അപ്രമാദിത്വം ഉറപ്പിക്കാനിറങ്ങിയ അത്ലറ്റികോ ഡി കൊല്‍ക്കത്തക്ക് ചെന്നൈയിന്‍ എഫ്.സിയുടെ കരുത്തിനെ മറികടക്കാനായില്ല. എട്ട് മത്സരങ്ങളില്‍നിന്ന് 13 വീതം പോയന്‍റുമായി കൊല്‍ക്കത്തയും ചെന്നൈയും ഒന്നും രണ്ടും സ്ഥാനത്ത് തുടരുകയാണ്.
കഴിഞ്ഞ മത്സരത്തില്‍ പുണെ സിറ്റിയോട് ഒന്നിനെതിരെ മൂന്ന് ഗോളിന്‍െറ തോല്‍വി ഏറ്റുവാങ്ങിയ കൊല്‍ക്കത്ത അതിന്‍െറ ക്ഷീണം തീര്‍ക്കാനുറച്ചാണ് ഇറങ്ങിയതെങ്കിലും വിജയം കൈപ്പിടിയിലൊതുക്കാനായില്ല. ആദ്യന്തം കൊല്‍ക്കത്തയുടെ മേധാവിത്വം കണ്ട മത്സരത്തില്‍ നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും മുതലാക്കാനാകാതെ പോയതാണ് അവര്‍ക്ക് വിനയായത്. 62ാം മിനിറ്റില്‍ കൊല്‍ക്കത്തയുടെ ലൂയിസ് ഗാര്‍സ്യയുടെ ഫ്രീകിക്ക് ക്രോസ്ബാറില്‍ തട്ടി മടങ്ങിയത് അവിശ്വസനീയതയോടെതാണ് സ്റ്റേഡിയം കണ്ടിരുന്നത്.
82ാം മിനിറ്റില്‍ ചെന്നൈയിന്‍ എഫ്.സിയുടെ മോറിസ് അതിവിദഗ്ധമായി നല്‍കിയ പാസ് ക്ളോസ് റേഞ്ചില്‍നിന്ന് ബല്‍വന്ത് സിങ് കൊല്‍ക്കത്തയുടെ വലയിലത്തെിച്ചെങ്കിലും പന്ത് കൈയില്‍ തട്ടിയതിനാല്‍ റഫറി ഗോള്‍ അനുവദിച്ചില്ല. ബല്‍വന്തിന് മഞ്ഞക്കാര്‍ഡ് ലഭിക്കുകയും ചെയ്തു. മത്സരത്തിന്‍െറ ആറാം മിനിറ്റില്‍തന്നെ ചെന്നൈക്ക് മികച്ചൊരു അവസരം ലഭിച്ചെങ്കിലും ഗോള്‍ അകന്നുനിന്നു. എലാനോയുടെയും മെന്‍ഡോസയുടെയും മാറിമാറിയുള്ള പാസുകള്‍ക്കൊടുവില്‍ ഗോളെന്നുറപ്പിച്ച അവസരമത്തെിയെങ്കിലും ബിശ്വജിത് സാഹ പന്ത് തട്ടിയകറ്റി അപകടമൊഴിവാക്കി.
37ാം മിനിറ്റില്‍ ഫ്ളഡ്ലൈറ്റുകളിലൊന്ന് തകരാറിലായതിനാല്‍ മത്സരം അല്‍പനേരം നിര്‍ത്തിവെച്ചിരുന്നു.

സബീത്തിന്‍െറ കളി ഏറെ ഇഷ്ടപ്പെട്ടു ^സീക്കോ

Posted: 14 Nov 2014 05:04 AM PST

Image: 

ന്യൂഡല്‍ഹി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ (ഐ.എസ്.എല്‍) കളിക്കുന്ന ചില ഇന്ത്യന്‍ കളിക്കാരെപ്പറ്റി മതിപ്പ് തോന്നിയെന്ന് ബ്രസീല്‍ മുന്‍ ഇതിഹാസതാരവും ഗോവ എഫ്.സിയുടെ പരിശീലകനുമായ സീക്കോ. കേരളാ ബ്ലാസ്റ്റേഴ്സിന്‍െറ സബീത്തിന്‍െറ കളിയാണ് ഏറെ ഇഷ്ടപ്പെട്ടത്. നോര്‍ത്ത് ഈസ്റ്റ് എഫ്.സിയുടെ കാവിന്‍ ലോബോ, ദുര്‍ഗ എന്നിവരുടെ പ്രകടനവും നല്ലതാണ്. തന്‍െറ ടീമിന്‍െറ മുന്നേറ്റനിരയില്‍ ഒരു ഇന്ത്യക്കാരന്‍ പോലുമില്ലാത്തത് കഷ്ടമാണ് ^ഡല്‍ഹി ഡൈനാമോസിനെതിരെയുള്ള മത്സരത്തിനുശേഷം സീക്കോ പറഞ്ഞു.

ഐ.എസ്.എല്‍, ഇന്ത്യന്‍ ഫുട്ബാളിന് നേട്ടങ്ങള്‍ ഉണ്ടാക്കുമെന്ന് സീക്കോ പറഞ്ഞു. എന്നാല്‍ വിദേശ താരങ്ങളേക്കാള്‍ പ്രാദേശിക താരങ്ങള്‍ ടീമുകളില്‍ വേണം. ഇതിനായി ഐ ലീഗ് ടീമുകളെയും ലീഗില്‍ ഉള്‍പ്പെടുത്തണം. എല്ലാ കളിക്കാര്‍ക്കും അവരുടേതായ പ്രത്യേകതകളുണ്ട്. വിദേശ കളിക്കാര്‍ കളിക്കുന്നതുപോലെ ഇന്ത്യന്‍ കളിക്കാര്‍ക്കും മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിക്കും.

ഒരു സീസണ്‍ നടക്കാന്‍ ഇപ്പോഴുള്ള സമയം പോര. രണ്ട് കളികള്‍ക്കിടയില്‍ രണ്ടോ മൂന്നോ ദിവസമാണ് കളിക്കാര്‍ക്ക് ലഭിക്കുന്നത്. ഇത് പരിക്ക് വര്‍ധിക്കാന്‍ കാരണമാകുന്നു. അടുത്ത സീസണില്‍ ഇത് മാറണം. ആദ്യ ഐ.എസ്.എല്‍ ഒരു പാഠമാണ്. ഇതിലെ പ്രശ്‌നങ്ങള്‍ അടുത്ത സീസണില്‍ പരിഹരിക്കണമെന്നും സീക്കോ പറഞ്ഞു.

ബാര്‍ കോഴ: സംസ്ഥാന നേതൃത്വത്തിനെതിരെ വി.എസിന്‍റെ കത്ത്

Posted: 14 Nov 2014 02:43 AM PST

Image: 

തിരുവനന്തപുരം: ബാര്‍കോഴ പ്രശ്നത്തില്‍ സി.ബി.ഐ അന്വേഷണമെന്ന തന്‍റെ ആവശ്യം നിരാകരിച്ച പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിനെതിരെ കേന്ദ്രത്തിന് വി.എസിന്‍റെ കത്ത്. ബാര്‍ കോഴക്കേസില്‍ സംസ്ഥാന നേതൃത്വത്തിന്‍റെ നിലപാടില്‍ വ്യക്തതയില്ല.  സി.ബി.ഐയെ എന്തുകൊണ്ട് വേണ്ട എന്ന് വിശദീകരിക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞിട്ടില്ല.
സി.ബി.ഐ അന്വേഷണത്തെ പലപ്പോഴും പാര്‍ട്ടി സ്വാഗതം ചെയ്തിട്ടുണ്ടെന്നും വിഎസ് കത്തില്‍ ചൂണ്ടിക്കാട്ടുന്നു. താജ് ഇടനാഴിക്കേസില്‍ സി.ബി.ഐ അന്വേഷണം പാര്‍ട്ടി ആവശ്യപ്പെട്ടിരുന്നതാണ്. മാറാട് കേസ് സി.ബി.ഐ അന്വേഷിക്കണമെന്നും പാര്‍ട്ടി ആവശ്യപ്പെട്ടിരുന്നു.  സി.ബി.ഐ അന്വേഷണത്തിനെതിരെ പാര്‍ട്ടിക്ക് നിലപാടുണ്ടോയെന്നും വി.എസ് കത്തില്‍ ചോദിക്കുന്നു.

ഐ.പി.എല്‍ ഒത്തുകളി: മുദ്ഗല്‍ റിപ്പോര്‍ട്ട് പരസ്യപ്പെടുത്താമെന്ന് സുപ്രീംകോടതി

Posted: 14 Nov 2014 02:00 AM PST

Image: 

ന്യൂഡല്‍ഹി: ഐ.പി.എല്‍ ഒത്തുകളി സംബന്ധിച്ച ജസ്റ്റിസ് മുകുല്‍ മുദ്ഗല്‍ കമ്മിറ്റി റിപ്പോര്‍ട്ട് പരസ്യപ്പെടുത്താമെന്ന് സുപ്രീംകോടതി. കളിക്കാര്‍ ഒഴികെയുള്ളവരുടെ പേരുകള്‍ പരസ്യപ്പെടുത്താനാണ് കോടതി അനുമതി നല്‍കിയത്. എന്നാല്‍, ബി.സി.സി.ഐ അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് സുപ്രീംകോടതി നീട്ടിവച്ചു. മുദ്ഗല്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ അന്തിമ തീരുമാനം ഉണ്ടാകുന്നതു വരെയാണ് തെരഞ്ഞെടുപ്പ് നീട്ടിവെച്ചത്.

അതേസമയം, ബി.സി.സി.ഐ മുന്‍ അധ്യക്ഷന്‍ എന്‍. ശ്രീനിവാസന്‍ അടക്കം റിപ്പോര്‍ട്ടിലെ ഏഴു പേരുടെ വിവരങ്ങള്‍ പുറത്തുവന്നു. ശ്രീനിവാസനെ കൂടാതെ മരുമകന്‍ ഗുരുനാഥ് മെയ്യപ്പന്‍, രാജസ്ഥാന്‍ റോയല്‍സിന്‍െറ ഉടമകളിലൊരാളും നടി ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവുമായ രാജ് കുന്ദ്ര, ഐ.പി.എല്‍ മുന്‍ സി.ഇ.ഒ സുന്ദര്‍ രാജന്‍, കളിക്കാരായ സ്റ്റുവാര്‍ട്ട് ബിന്നി, ഉവൈസ് ഷാ, സാമുവല്‍ ബദ്രി എന്നിവരുടെ പേരുകളാണ് പുറത്തു വന്നത്. ഐ.പി.എല്‍ ടീമായ രാജസ്ഥാന്‍ റോയല്‍സിനെ കുറിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.

എന്‍. ശ്രീനിവാസന്‍ അടക്കം 13 പേര്‍ക്കെതിരായ റിപ്പോര്‍ട്ടിലാണ് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചത്. ശ്രീനിവാസനും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ സീനിയര്‍ താരങ്ങളും ഐ.പി.എല്‍ വാതുവെപ്പില്‍ ഉള്‍പ്പെട്ടതായാണ് സൂചന.

സുപ്രീംകോടതിയുടെ നിര്‍ദേശ പ്രകാരം ഒക്ടോബറിലാണ് ജസ്റ്റിസ് മുദ്ഗലിന്‍െറ നേതൃത്വത്തിലുള്ള മൂന്നംഗ സമിതി അന്വേഷണം ആരംഭിച്ചത്. മുഗ്ദലിനെ കൂടാതെ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എല്‍. നാഗേശ്വര റാവു, അഭിഭാഷക നിള ദത്ത, നാര്‍കോട്ടിക് വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ബി.ബി മിശ്ര, മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി എന്നിവരായിരുന്നു സമിതിയംഗങ്ങള്‍.

കേസ് അന്വേഷണം രണ്ടു മാസം മുമ്പ് പൂര്‍ത്തിയാക്കേണ്ടതായിരുന്നു. എന്നാല്‍, ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിച്ച മുഗ്ദല്‍ കമ്മിറ്റി രണ്ടു മാസത്തെ സമയം കൂടി സുപ്രീംകോടതിയോട് ആവശ്യപ്പെടുകയായിരുന്നു.
 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP