സൗദിയില്‍ വാഹനാപകടത്തില്‍ മൂന്നു മലയാളികള്‍ മരിച്ചു Madhyamam News Feeds |
- സൗദിയില്‍ വാഹനാപകടത്തില്‍ മൂന്നു മലയാളികള്‍ മരിച്ചു
- രജനികാന്ത് ഒരിക്കലും രാഷ്ട്രീയത്തില്‍ പ്രവേശിക്കരുതെന്ന് തമിഴ്നാട് കോണ്‍ഗ്രസ്
- സി.ബി.ഐ അന്വേഷണം: സാറാ ജോസഫിന്‍െറ ഹരജി തള്ളി
- ജാര്‍ഖണ്ഡില്‍ ഐ.എസ് ടീഷര്‍ട്ട് ധരിച്ച യുവാക്കളെ ചോദ്യംചെയ്തു
- സംസ്ഥാന സ്പെഷല്‍ സ്കൂള്‍ കലോത്സവത്തിന് ഇന്ന് തിരിതെളിയും
- ഊര്‍ജിത പങ്കാളിത്ത ആസൂത്രണം; ജില്ലയില്‍നിന്നും 26 പഞ്ചായത്തുകള്‍
- എടപ്പാളില്‍ അനധികൃത മണ്ണ് കടത്ത് വ്യാപകം
- കോഫി ഷോപ് ആക്രമണം: മുന്‍കൂര്‍ ജാമ്യാപേക്ഷ നാളേക്ക് മാറ്റി
- ബാര്‍കോഴ: സി.പി.എം ആവശ്യം അര്‍ഥശൂന്യമെന്ന് വി.എം സുധീരന്‍
- 33ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളക്ക് തുടക്കം
- രാജ്യപുരോഗതിക്ക് റിപ്പബ്ലിക്കന്മാരുമായി സഹകരിക്കും: ഒബാമ
- കൊറിയന്‍ പര്യടനം : നിരവധി കരാറുകളില്‍ ഒപ്പുവെച്ചു
- മാണി രാജിവെക്കണം; സി.പി.ഐ പ്രക്ഷോഭത്തിലേക്ക്
- സ്വര്‍ണവില വീണ്ടും കുറഞ്ഞു; പവന് 19,400 രൂപ
- ബിഹാര്‍ മുഖ്യമന്ത്രി മരുമകനെ പേഴ്സണല്‍ സ്റ്റാഫില്‍ നിന്ന് പുറത്താക്കി
- ആശങ്കകള്‍ക്കറുതി; ആഹ്ളാദം പരത്തി സുല്‍ത്താന്‍െറ ടെലിവിഷന്‍ സന്ദേശം
- ഇന്ത്യന്‍ കമ്യൂണിറ്റി സ്കൂള്‍: കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യം
- ഭീകരാക്രമണം: മരണം പത്തായി; പിന്നില്‍ ഐ.എസ് തീവ്രവാദികള്‍
- എന്‍.സി.സി പരിശീലനത്തിനിടെ വെടിയേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു
- രണ്ടാം ഏകദിനം ഇന്ന്: ജയം തുടരാന്‍ ഇന്ത്യ
- ചൂളംവിളിച്ച് റെയില്‍വേ
- കൊച്ചിയില്‍ ഇന്ന് സോക്കര്‍ കാര്‍ണിവല്‍
- കനേഡിയന്‍ മൂല്യങ്ങള്‍ അമേരിക്കയുടേതിന് വഴിമാറുന്നു
- ധൂര്‍ത്തിന്‍െറ പ്രളയത്തില്‍ കുട്ടനാട്
- കാലഹരണപ്പെട്ട നിയമങ്ങള്‍ എന്തിന് നിലനിര്‍ത്തണം?
സൗദിയില്‍ വാഹനാപകടത്തില്‍ മൂന്നു മലയാളികള്‍ മരിച്ചു Posted: 05 Nov 2014 11:57 PM PST Image: ജിദ്ദ: മലയാളി യുവാക്കള്‍ സഞ്ചരിച്ച വാഹനം മറിഞ്ഞ് മൂന്നു പേര്‍ മരിച്ചു. മലപ്പുറം ജില്ലക്കാരായ രണ്ടു പേരും ഒരു കോഴിക്കോട് സ്വദേശിയുമാണ് മരിച്ചത്. രണ്ടു പേര്‍ക്ക് പരിക്കേറ്റു. മലപ്പുറം എടവണ്ണ മുണ്ടേങ്ങരയിലെ തച്ചുപറമ്പന്‍ സഹല്‍ (27), മലപ്പുറം പുളിക്കലിനടുത്ത് ഐക്കരപ്പടിയിലെ കിഴക്കുംകര വീട്ടില്‍ മുഹമ്മദ് ഫാറൂഖ് (31), കോഴിക്കോട് അരക്കിണര്‍ സ്വദേശി നടുവിലകത്ത് ആശിഖ് (27) എന്നിവരാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സമീര്‍, യാസിര്‍ എന്നിവര്‍ പരിക്കുകളോടെ ആശുപത്രിയിലാണ്.
|
രജനികാന്ത് ഒരിക്കലും രാഷ്ട്രീയത്തില്‍ പ്രവേശിക്കരുതെന്ന് തമിഴ്നാട് കോണ്‍ഗ്രസ് Posted: 05 Nov 2014 11:48 PM PST Image: ചെന്നൈ: രജനികാന്ത് ഒരിക്കലും രാഷ്ട്രീയത്തില്‍ പ്രവേശിക്കരുതെന്ന് തമിഴ്നാട് കോണ്‍ഗ്രസ് അധ്യക്ഷനായി ചുമതലയേറ്റ ഇ.വി.കെ.എസ് ഇളങ്കോവന്‍. ഇത് തന്‍െറ വ്യക്തിപരമായ അഭിപ്രായമാണ്.രജനിക്ക് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലും ആരാധകരുണ്ട്. തമിഴ് ജനത എല്ലാതരത്തിലും ബഹുമാനിക്കുന്ന വ്യക്തിയാണ് അദ്ദേഹമെന്നും ഇളങ്കോവന്‍ പി.ടി.ഐയോട് വ്യക്തമാക്കി. അതോടൊപ്പം രജനികാന്തടക്കം മതേതരത്വത്തോട് സമര്‍പ്പണം ചെയ്ത എല്ലാവരേയും കോണ്‍ഗ്രസിലേക്ക് ക്ഷണിക്കുന്നതായും ഇളങ്കോവന്‍ പറഞ്ഞു. അവിഹിത സ്വത്ത് സമ്പാദന കേസില്‍ ജയലളിത ശിക്ഷിക്കപ്പെട്ട സാഹചര്യത്തില്‍ 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തമിഴ്നാട് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി രജനികാന്തിനെ ഉയര്‍ത്തി കാണിക്കാന്‍ ബി.ജെ.പിയുടെ നീക്കം നടത്തി വരുന്നുണ്ട്. കൂടാതെ ഉടന്‍ രൂപീകരിക്കാനിരിക്കുന്ന ജി.കെ വാസന്‍െറ പുതിയ പാര്‍ട്ടിക്ക് രജനിയുടെ പിന്തുണ തേടുകയും ചെയ്തിരുന്നു. ഇതിനെ തടയിടുകയാണ് ഇളങ്കോവന്‍െറ ലക്ഷ്യം. തമിഴ്നാട് പി.സി.സി പ്രസിഡന്‍റായി മുന്‍ കേന്ദ്രമന്ത്രി ഇളങ്കോവനെ നിയമിച്ച ഹൈക്കമാന്‍റ് നടപടിയില്‍ പ്രതിഷേധിച്ച് ജി.കെ വാസന്‍ കോണ്‍ഗ്രസ് വിട്ടിരുന്നു.1996ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എ.ഐ.എ.ഡി.എം.കെയുമായി സഖ്യമുണ്ടാക്കാനുള്ള കോണ്‍ഗ്രസ് കേന്ദ്രനേതൃത്വത്തിന്‍െറ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് ജി.കെ. മൂപ്പനാരുടെ നേതൃത്വത്തില്‍ പാര്‍ട്ടി പിളര്‍ന്നത്. മൂപ്പനാരുടെ നിലപാട് തള്ളി നരസിംഹറാവു ജയലളിതയുമായി സഖ്യം പ്രഖ്യാപിച്ചതാണ് അന്ന് പിളര്‍പ്പിന് കാരണമായത്. തുടര്‍ന്ന് മൂപ്പനാരുടെ നേതൃത്വത്തില്‍ തമിഴ് മാനില കോണ്‍ഗ്രസ് (ടി.എം.സി) രൂപം കൊണ്ടു. പിന്നീട് 96ല്‍ ഡി.എം.കെയുമായി ചേര്‍ന്ന് ടി.എം.സി മത്സരിച്ചിരുന്നു. ആദ്യം ഉശിരു കാട്ടിയ പാര്‍ട്ടിയുടെ ശക്തി പിന്നീട് ക്ഷയിച്ചു. 2002ല്‍ ടി.എം.സി കോണ്‍ഗ്രസില്‍ ലയിക്കുകയായിരുന്നു. 1991-’96 ഭരണകാലത്തെ ജയലളിത സര്‍ക്കാറിന്‍െറ അഴിമതി ഭരണത്തിനെതിരായി ’96ലെ നിയമസഭാ തെരഞ്ഞെടുപ്പ് വേളയില്‍ രജനികാന്ത് നടത്തിയ പ്രസ്താവന തമിഴക രാഷ്ട്രീയത്തില്‍ വലിയ ചലനങ്ങളാണ് സൃഷ്ടിച്ചത്. നിങ്ങള്‍ ജയലളിതയെ വീണ്ടും അധികാരത്തിലേറ്റിയാല്‍ ദൈവത്തിന് പോലും നിങ്ങളെ രക്ഷിക്കാനാവില്ല എന്നായിരുന്നു രജനി അന്ന് പ്രസംഗത്തില്‍ വ്യക്തമാക്കിയത്. അതേസമയം രജനികാന്തിനെ പാര്‍ട്ടിയില്‍ ചേര്‍ക്കാന്‍ ബി.ജെ.പി കേന്ദ്ര നേതൃത്വവും ശ്രമം തുടങ്ങി. അവിഹിത സ്വത്ത് സമ്പാദന കേസില്‍ ജയലളിത ശിക്ഷിക്കപ്പെട്ട സാഹചര്യത്തില്‍ 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തമിഴ്നാട് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി രജനികാന്തിനെ ഉയര്‍ത്തി കാണിക്കാനാണ് ബി.ജെ.പിയുടെ നീക്കം. രജനിയുടെ പുതിയ സിനിമയായ ‘ലിങ്കാ’ പടത്തിന്‍െറ ബംഗളൂരുവിലെ ചിത്രീകരണവേളയില്‍ കര്‍ണാടക മുന്‍ മുഖ്യമന്ത്രി യെദിയൂരപ്പ, ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് ഈശ്വരപ്പ തുടങ്ങിയവര്‍ രജനികാന്തിനെ സന്ദര്‍ശിച്ചിരുന്നു. രജനി രസികര്‍ മണ്‍റം ബംഗളൂരു യൂണിറ്റ് പ്രസിഡന്‍റ് ഇളവരശനും രജനിയെ സന്ദര്‍ശിച്ച് രാഷ്ട്രീയത്തിലേക്ക് ഇറങ്ങണമെന്ന് അഭ്യര്‍ഥിച്ചു. നരേന്ദ്രമോദിയുമായി രജനികാന്തിന് അടുത്ത സൗഹൃദമാണുള്ളത്. ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്ത് രജനികാന്ത് രാഷ്ട്രീയ നിലപാട് വ്യക്തമാക്കാതെ മൗനം പാലിക്കുകയായിരുന്നു. സിനിമയും രാഷ്ട്രീയവും ഇടകലര്‍ന്ന തമിഴക മണ്ണില്‍ രജനിയെപോലുള്ള താരത്തെ മുന്‍നിര്‍ത്തി വേരുറപ്പിക്കാനുള്ള നീക്കമാണ് ബി.ജെ.പി നടത്തുന്നത്. |
സി.ബി.ഐ അന്വേഷണം: സാറാ ജോസഫിന്‍െറ ഹരജി തള്ളി Posted: 05 Nov 2014 11:34 PM PST Image: കൊച്ചി: ബാര്‍ കോഴ ആരോപണം സംബന്ധിച്ച അന്വേഷണം സി.ബി.ഐക്ക് വിടണമെന്നാവശ്യപ്പെട്ട് എഴുത്തുകാരി സാറാ ജോസഫ് സമര്‍പ്പിച്ച ഹരജി ഹൈകോടതി തള്ളി. വിഷയത്തില്‍ ഹൈകോടതി ഇടപെടേണ്ട സാഹചര്യമില്ളെന്നും കോടതി വ്യക്തമാക്കി. സാറാ ജോസഫിന്‍െറ ഹരജി അപക്വമെന്നും ഹൈകോടതി ചൂണ്ടിക്കാട്ടി. ബാര്‍ കോഴ വിവാദത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച വിജിലന്‍സ് അന്വേഷണം കണ്ണില്‍ പൊടിയിടാനാണെന്നും പ്രഹസനമാകുമെന്നും ചൂണ്ടിക്കാട്ടിയാണ് ആം ആദ്മി സംസ്ഥാന കണ്‍വീനര്‍ കൂടിയായ സാറാ ജോസഫ് ഹൈകോടതിയെ സമീപിച്ചത്. ആഭ്യന്തര വകുപ്പ്, വിജിലന്‍സ് ഡയറക്ടര്‍, സി.ബി.ഐ എന്നിവരെ എതിര്‍ കക്ഷികളാക്കിയാണ് ഹരജി നല്‍കിയത്. |
ജാര്‍ഖണ്ഡില്‍ ഐ.എസ് ടീഷര്‍ട്ട് ധരിച്ച യുവാക്കളെ ചോദ്യംചെയ്തു Posted: 05 Nov 2014 11:16 PM PST Image: ധന്‍ബാദ്: ജാര്‍ഖണ്ഡില്‍ ഐ.എസിന്‍റെ ടീഷര്‍ട്ട് ധരിച്ചതായി കണ്ടെത്തിയ രണ്ടു യുവാക്കളെ പൊലീസ് ചോദ്യം ചെയ്തു. ധന്‍ബാദില്‍ നടന്ന മുഹറം റാലിയില്‍ പാക്കിസ്താന്‍ എന്നും ഐ.എസ്.ഐ.എസ് എന്നും എഴുതിയിരുന്ന ടീഷര്‍ട്ടാണ് രണ്ട് യുവാക്കള്‍ ധരിച്ചിരുന്നത്. മാധ്യമങ്ങള്‍ യുവാക്കളുടെ ചിത്രങ്ങള്‍ പുറത്തുവിട്ടതോടെയാണ് പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്. കൂടാതെ പാകിസ്താന്‍ പതാക ആലേഖനം ചെയ്ത ടീ ഷര്‍ട്ട് ധരിച്ചയാളെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ചോദ്യം ചെയ്ത ശേഷം യുവാക്കളെ വിട്ടയച്ചതായി ദന്‍ബാദ് എസ്.പി ഹേമന്ത് ഥോപ്പോ പറഞ്ഞു. തമിഴ്നാട്ടിലെ രാമനാഥപുരത്ത് ഐ.എസ് ചിഹ്നം ആലേഖനം ചെയ്ത ടീ ഷര്‍ട്ട് ധരിച്ചതിന് രണ്ട് യുവാക്കളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സമൂഹ്യ മാധ്യമങ്ങളില്‍ ഇവരുടെ ചിത്രം വ്യാപകമായ സാഹചര്യത്തിലാണ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തത്. ഐ.എസില്‍ ചേരാനായി സൗദിയിലേക്ക് കടക്കാന്‍ ശ്രമിച്ച മുന്‍ ഗൂഗ്ള്‍ ജീവനക്കാരനെ കഴിഞ്ഞ മാസം ഹൈദരാബാദില്‍ ചോദ്യംചെയ്തിരുന്നു. ഇന്ത്യയിലെ യുവാക്കളെ ഓണ്‍ലൈന്‍ വഴി റിക്രൂട്ട് ചെയ്യാന്‍ ശ്രമം നടക്കുന്നതായി രാജ്യത്തെ വിവിധ സുരക്ഷാ ഏജന്‍സികള്‍ കണ്ടെത്തിയിട്ടുണ്ട്. കശ്മീരില്‍ കഴിഞ്ഞ ഈദ് ദിനത്തില്‍ ഐ.എസ് പതാക ഒരു പാര്‍ക്കില്‍ പരസ്യമായി പ്രദര്‍ശിപ്പിച്ചത് വിവാദത്തിന് വഴിവെച്ചിരുന്നു. |
സംസ്ഥാന സ്പെഷല്‍ സ്കൂള്‍ കലോത്സവത്തിന് ഇന്ന് തിരിതെളിയും Posted: 05 Nov 2014 11:10 PM PST കണ്ണൂര്‍: മാനസിക, ശാരീരിക ല്ലുവിളികളെ അതിജീവിക്കാന്‍ പൊരുതുന്ന കുട്ടികളുടെ പ്രതിഭ മാറ്റുരക്കുന്ന സംസ്ഥാന സ്പെഷല്‍ സ്കൂള്‍ കലോത്സവത്തിന് ഇന്ന് കണ്ണൂരില്‍ തിരിതെളിയും. |
ഊര്‍ജിത പങ്കാളിത്ത ആസൂത്രണം; ജില്ലയില്‍നിന്നും 26 പഞ്ചായത്തുകള്‍ Posted: 05 Nov 2014 11:05 PM PST കാസര്‍കോട്: മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി സാമൂഹിക പിന്നാക്കാവസ്ഥ പരിഗണിച്ച് ജില്ലയിലെ നാലു ബ്ളോക്കുകളിലെ 26 ഗ്രാമപഞ്ചായത്തുകളെ ഊര്‍ജിത പങ്കാളിത്ത ആസൂത്രണ പ്രക്രിയയില്‍ ഉള്‍പ്പെടുത്തി. ഇതിന്‍െറ ഭാഗമായി മഞ്ചേശ്വരം, കാറഡുക്ക, കാഞ്ഞങ്ങാട്, പരപ്പ എന്നീ ബ്ളോക്കുകളില്‍ വരുന്ന 26 പഞ്ചായത്തുകളിലെ 443 വാര്‍ഡുകളില്‍ വിശദമായ സര്‍വേ നടത്തും. സംസ്ഥാനത്തെ 50 ബ്ളോക്കുകളെയാണ് പദ്ധതിയനുസരിച്ച് തെരഞ്ഞെടുത്തിട്ടുള്ളത്. |
എടപ്പാളില്‍ അനധികൃത മണ്ണ് കടത്ത് വ്യാപകം Posted: 05 Nov 2014 10:57 PM PST എടപ്പാള്‍: എടപ്പാള്‍ മേഖയില്‍ മണ്ണ് മാഫിയ പിടിമുറുക്കുന്നു. പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തകരുടെ ശക്തമായ ഇടപെടലിനെ തുടര്‍ന്ന് ഒരു പരിധിവരെ എടപ്പാള്‍ മേഖലയില്‍ മണ്ണെടുപ്പും വയല്‍നികത്തലും നിലച്ചതിനിടയില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണയോടെ മണ്ണ് മാഫിയ എടപ്പാള്‍ മേഖലയില്‍ വീണ്ടും തഴച്ചുവളരുകയാണ്. |
കോഫി ഷോപ് ആക്രമണം: മുന്‍കൂര്‍ ജാമ്യാപേക്ഷ നാളേക്ക് മാറ്റി Posted: 05 Nov 2014 10:50 PM PST കോഴിക്കോട്: സദാചാര പൊലീസ് ചമഞ്ഞ് നഗരത്തിലെ ഡൗണ്‍ ടൗണ്‍ ഹോട്ടല്‍ അടിച്ചുതകര്‍ത്തുവെന്ന കേസില്‍ ഏഴ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ അഡീഷനല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് കെ. രമേഷ്ഭായ് നവംബര്‍ ഏഴിന് മാറ്റി. യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി നരിപ്പറ്റ കുറ്റിയുള്ള പറമ്പില്‍ കെ.പി. പ്രകാശ്ബാബു, ചേവായൂര്‍ കമല്‍ നിവാസില്‍ കെ.പി. പ്രശോഭ്, ഉണ്ണികുളം ഇരിമ്പോട്ട് പൊയിലില്‍ ഇ.പി. ബബീക്, നടക്കാവ് ഷൈപുരത്തില്‍ ഷൈബു, നടുവട്ടം കേലത്ത് പ്രബീഷ്, മലാപ്പറമ്പ് പീടികത്തൊടി വിജിത്ത്കുമാര്‍, കെവേരി താഴത്തയില്‍ റിജില്‍ എന്നിവരാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. |
ബാര്‍കോഴ: സി.പി.എം ആവശ്യം അര്‍ഥശൂന്യമെന്ന് വി.എം സുധീരന്‍ Posted: 05 Nov 2014 10:01 PM PST Image: കണ്ണൂര്‍: ബാര്‍ കോഴ ആരോപണം പ്രത്യേകസംഘം അന്വേഷിക്കണമെന്ന സി.പി.എം ആവശ്യം അര്‍ഥശൂന്യമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്‍. ജനപക്ഷ യാത്രയുടെ ഭാഗമായി കണ്ണൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യമറിയിച്ചത്. കോടതി പരിഗണിക്കേണ്ട വിഷയം ഒരു രാഷ്ട്രീയ പാര്‍ട്ടി പറയുന്നത് യുക്തിരഹിതമാണെന്നും സുധീരന്‍ പറഞ്ഞു. കോഴ ആരോപണം സംബന്ധിച്ച് കോടതിയുടെ പരിഗണനയില്‍ ഒരു കേസ് പോലുമില്ല. ജനങ്ങളുടെ മുമ്പില്‍ എന്തെങ്കിലും പറയാന്‍ വേണ്ടി മാത്രമാണ് സി.പി.എം പുതിയ ആവശ്യം ഉന്നയിക്കുന്നത്. ബാര്‍ വിഷയത്തില്‍ സി.പി.എം ആഴത്തിലുള്ള ആഭ്യന്തര പ്രശ്നങ്ങള്‍ നേരിടുകയാണെന്നും സുധീരന്‍ ചൂണ്ടിക്കാട്ടി. ധനമന്ത്രി കെ.എം. മാണിക്കെതിരായ ആരോപണത്തെ ഗൗരവമായി കാണുന്നില്ല. ഒരു ബാര്‍ അടക്കാന്‍ തന്നെ ഏറെ പ്രശ്നങ്ങള്‍ നേരിടുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ 730 ബാറുകള്‍ അടക്കാന്‍ യു.ഡി.എഫ് തീരുമാനിച്ചതിനു പിന്നില്‍ ഒരു പ്രലോഭനവും ഉണ്ടായില്ളെന്ന് വ്യക്തമാണ്. നിലനില്‍പ്പിനു വേണ്ടി എന്തും ചെയ്യാനും പറയാനും മടിക്കാത്തവരാണ് ബാറുടമകള്‍ എന്നും സുധീരന്‍ പറഞ്ഞു. |
33ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളക്ക് തുടക്കം Posted: 05 Nov 2014 09:58 PM PST Image: ഷാര്‍ജ: നശീകരണ പ്രവര്‍ത്തനങ്ങളും അക്രമങ്ങളും അവസാനിപ്പിച്ച് സാഹിത്യത്തിലൂടെയും സാംസ്കാരിക പരിപാടികളിലൂടെയും ഇസ്ലാമിന്‍െറ സമാധാന സന്ദേശം പ്രചരിപ്പിക്കാന്‍ അറബ് സമൂഹം തയാറാകണമെന്ന് യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ആല്‍ ഖാസിമി ആഹ്വാനം ചെയ്തു. ‘എല്ലാവര്‍ക്കും ഓരോ പുസ്തകം’ എന്ന പ്രമേയത്തില്‍ നടക്കുന്ന 33ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേള എക്സ്പോ സെന്‍ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. |
രാജ്യപുരോഗതിക്ക് റിപ്പബ്ലിക്കന്മാരുമായി സഹകരിക്കും: ഒബാമ Posted: 05 Nov 2014 09:36 PM PST Image: വാഷിങ്ടണ്‍: രാജ്യത്തിന്‍െറ പുരോഗതിക്ക് റിപ്പബ്ളിക്കന്‍ പാര്‍ട്ടിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് യു.എസ് പ്രസിഡന്‍റ് ബറാക് ഒബാമ. ജനപ്രതിനിധി സഭയിലും സെനറ്റിലും കനത്ത തിരിച്ചടി നേരിട്ട സാഹചര്യത്തിലാണ് ഒബാമ തന്‍െറ നിലപാട് വ്യക്തമാക്കിയത്. എബോള രോഗത്തിനും ഇറാഖ്, സിറിയ എന്നീ രാജ്യങ്ങളിലെ ഐ.എസ് തീവ്രവാദികള്‍ക്കെതിരായ പോരാട്ടങ്ങള്‍ക്കും പിന്തുണ നല്‍കേണ്ടതുണ്ടെന്നും ഒബാമ ചൂണ്ടിക്കാട്ടി. ആഫ്രിക്കയില്‍ പടര്‍ന്നു പിടിക്കുന്ന എബോള രോഗം തടയാന്‍ കനത്ത നടപടി സ്വീകരിക്കേണ്ടതുണ്ട്. ഡോക്ടര്‍മാര്‍ക്കും ശാസ്ത്രജ്ഞര്‍ക്കും മറ്റ് സന്നദ്ധ സേനകള്‍ക്കും ധനസഹായം അനുവദിക്കുന്നതിനുള്ള പ്രമേയമാണ് യു.എസ് കോണ്‍ഗ്രസിന്‍െറ പരിഗണനക്കായി ആദ്യമായി സര്‍ക്കാര്‍ സമര്‍പ്പിക്കുന്നത്. ഐ.എസിനെതിരായ നീക്കത്തിനുള്ള പുതിയ അനുമതിക്കുള്ള പ്രമേയമാണ് രണ്ടാമത്തേതെന്നും ഒബാമ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അമേരിക്കന്‍ പൊതു തെരഞ്ഞെടുപ്പില്‍ പ്രസിഡന്‍റ് ബറാക് ഒബാമയുടെ നേതൃത്വത്തിലുള്ള ഡെമോക്രാറ്റിക് പാര്‍ട്ടി ശക്തമായ തിരിച്ചടിയാണ് നേരിട്ടത്. പാര്‍ലമെന്‍റിന്‍െറ അധോസഭയായ ജനപ്രതിനിധി സഭയില്‍ വിജയം ആവര്‍ത്തിച്ച റിപ്പബ്ളിക്കന്‍ പാര്‍ട്ടി ഉപരിസഭയായ സെനറ്റിലും ഭൂരിപക്ഷം നേടി. കോണ്‍ഗ്രസില്‍ റിപ്പബ്ളിക്കന്മാര്‍ 244ഉം ഡെമോക്രാറ്റുകള്‍ 179ഉം സെനറ്റില്‍ യഥാക്രമം 52ഉം 45ഉം സീറ്റുകള്‍ നേടി. ഗവര്‍ണര്‍ തെരഞ്ഞെടുപ്പില്‍ റിപ്പബ്ളിക്കന്മാര്‍ 31ഉം ഡെമോക്രാറ്റുകള്‍ 17ഉം സീറ്റുകളില്‍ വിജയിച്ചു. |
കൊറിയന്‍ പര്യടനം : നിരവധി കരാറുകളില്‍ ഒപ്പുവെച്ചു Posted: 05 Nov 2014 09:27 PM PST Image: ദോഹ: ഒൗദ്യോഗിക സന്ദര്‍ശനാര്‍ഥം കൊറിയിലത്തെിയ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി കൊറിയന്‍ പ്രസിഡന്‍റ് പാര്‍ക്ക് ഗ്യൂന്‍ ഹെയുമായി കൂടികാഴ്ച നടത്തി. ഖത്തറും കൊറിയയും തമ്മില്‍ നിരവധി കരാറുകളില്‍ ഒപ്പുവെച്ചു. ഇന്നലെ രാവിലെ കൊറിയന്‍ തലസ്ഥാനമായ സോളിലെ ബ്ളു ഹൗസിലാണ് അമീറും കൊറിയന്‍ പ്രസിഡന്‍റും തമ്മില്‍ ചര്‍ച്ച നടത്തിയത്. ഇരു രാജ്യങ്ങളും തമ്മിലല്‍ വിവിധ മേഖലകളിലുള്ള ബന്ധങ്ങള്‍ സംബന്ധിച്ചും അവ ശക്തിപ്പെടുത്തുതിനെ കുറിച്ചും ഇരുവരും സംസാരിച്ചു. |
മാണി രാജിവെക്കണം; സി.പി.ഐ പ്രക്ഷോഭത്തിലേക്ക് Posted: 05 Nov 2014 09:20 PM PST Image: തിരുവനന്തപുരം: ബാര്‍ കോഴ വിവാദത്തില്‍ ആരോപണം നേരിടുന്ന ധനമന്ത്രി കെ.എം മാണി രാജിവെക്കണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. ആരോപണ വിധേയനായ മാണി രാജിവെച്ചില്ളെങ്കില്‍ മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കണം. സംഭവത്തില്‍ മാണി ജുഡീഷ്യല്‍ അന്വേഷണം നേരിടണം. മന്ത്രി മാണി രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ ജനകീയ പ്രക്ഷോഭം നടത്താന്‍ തീരുമാനിച്ചതായും പന്ന്യന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാനത്ത് യു.ഡി.എഫ് കോഴ മുന്നണിയായി മാറിയെന്ന് പന്ന്യന്‍ രവീന്ദ്രന്‍ വിമര്‍ശിച്ചു. ധനകാര്യ വകുപ്പ് കുത്തഴിഞ്ഞു. ജനങ്ങള്‍ക്കുമേല്‍ അധിക നികുതി ഭാരമാണ് സര്‍ക്കാര്‍ കെട്ടിവെച്ചിരിക്കുന്നത്. കൂടാതെ വെള്ളക്കരവും വര്‍ധിപ്പിച്ചു. യു.ഡി.എഫ് സര്‍ക്കാറിന്‍റെ ജനവിരുദ്ധ നടപടികളാണ് ജനങ്ങള്‍ അനുഭവിച്ചു കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ബാര്‍ വിഷയത്തില്‍ മറ്റു ചില മന്ത്രിമാരും കോഴ വാങ്ങിയിട്ടുണ്ടെന്നാണ് ആരോപണം. ഇതിലും വിശ്വാസ്യ യോഗ്യമായ അന്വേഷണം വേണം. ബാര്‍ കോഴ വിവാദത്തില്‍ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സി.പി.ഐ നവംബര്‍ 12 ന് സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തുമെന്നും പന്ന്യന്‍ അറിയിച്ചു. സംസ്ഥാനത്ത് പൊലീസ് ബി.ജെ.പിയുടെ ആഞ്ജാനുവര്‍ത്തികളായാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. |
സ്വര്‍ണവില വീണ്ടും കുറഞ്ഞു; പവന് 19,400 രൂപ Posted: 05 Nov 2014 08:51 PM PST Image: കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. പവന് 200 രൂപ കുറഞ്ഞ് 19,400 രൂപയായി. ഗ്രാമിന് 25 രൂപ കുറഞ്ഞ് 2,425 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ആഗോള വിപണിയിലെ മാറ്റമാണ് ആഭ്യന്തര വിപണിയില്‍ പ്രതിഫലിച്ചത്. നാല് ദിവസത്തെ സ്ഥിരതക്ക് ശേഷം നവംബര്‍ അഞ്ചിനാണ് സ്വര്‍ണവിലയില്‍ കുറവ് രേഖപ്പെടുത്തിയത്. ചൊവ്വാഴ്ച 19,680 രൂപയായിരുന്ന പവന്‍ വില ബുധനാഴ്ച 19,600 രൂപയിലേക്ക് താഴുകയായിരുന്നു. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണം ഒൗണ്‍സിന് 01.70 ഡോളര്‍ താഴ്ന്ന് 1,143.70 ഡോളറിലെത്തി. |
ബിഹാര്‍ മുഖ്യമന്ത്രി മരുമകനെ പേഴ്സണല്‍ സ്റ്റാഫില്‍ നിന്ന് പുറത്താക്കി Posted: 05 Nov 2014 08:32 PM PST Image: പാറ്റ്ന: രാഷ്ട്രീയ വിവാദത്തെ തുടര്‍ന്ന് മരുമകനെ പേഴ്സണല്‍ സ്റ്റാഫില്‍ നിന്ന് ബിഹാര്‍ മുഖ്യമന്ത്രി ജിതന്‍ റാം മഞ്ചി പുറത്താക്കി. ഇളയ മകളുടെ ഭര്‍ത്താവ് ദേവേന്ദ്ര മഞ്ചിയെയാണ് പുറത്താക്കിയത്. ഇയാളെ കഴിഞ്ഞ ജൂണിലാണ് പേഴ്സണല്‍ അസിസ്റ്റന്‍റ് ആയി റാം മഞ്ചി നിയമിച്ചത്. നിയമനം വിവാദമായതോടെ മുഖ്യ പ്രതിപക്ഷമായ ബി.ജെ.പി റാം മഞ്ചിക്കെതിരെ രംഗത്തു വരികയായിരുന്നു. തന്‍െറ പ്രതിച്ഛായ കളങ്കപ്പെടാതിരിക്കാനാണ് പേഴ്സണ്‍ അസിസ്റ്റന്‍റ് തസ്തികയില്‍ നിന്ന് മരുമകന്‍ രാജിവെച്ചതെന്ന് ജിതിന്‍ റാം മഞ്ചി വാര്‍ത്താലേഖകരോട് പറഞ്ഞു. 2006ല്‍ ജിതിന്‍ റാം മഞ്ചി സാമൂഹ്യ ക്ഷേമ മന്ത്രിയായിരുന്നപ്പോള്‍ മരുമകന്‍ ദേവേന്ദ്ര മഞ്ചി അദ്ദേഹത്തിന്‍െറ പേഴ്സണ്‍ അസിസ്റ്റന്‍റ് ആയിരുന്നു. എന്നാല്‍, ഭാര്യാ പിതാവ് മുഖ്യമന്ത്രിയായത് കൊണ്ടാണ് തന്നെ ലക്ഷ്യമിടുന്നതെന്ന് ദേവേന്ദ്ര ആരോപിക്കുന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജനതാദള്‍ യുനൈറ്റഡ് കനത്ത തോല്‍വി നേരിട്ട സാഹചര്യത്തില്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജിവെച്ചിരുന്നു. ഇതേതുടര്‍ന്നാണ് മുതിര്‍ന്ന നേതാവായ ജിതിന്‍ റാം മഞ്ചി മുഖ്യമന്ത്രിയായത്. |
ആശങ്കകള്‍ക്കറുതി; ആഹ്ളാദം പരത്തി സുല്‍ത്താന്‍െറ ടെലിവിഷന്‍ സന്ദേശം Posted: 05 Nov 2014 07:56 PM PST Image: മസ്കത്ത്: മാസങ്ങള്‍ നീണ്ട ആശങ്കകള്‍ക്കറുതിവരുത്തി ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദ് രാജ്യത്തെ അഭിസംബോധന ചെയ്തു. ടെലിവിഷനിലൂടെ ബുധനാഴ്ച രാവിലെയാണ് അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്തത്. രാജ്യത്തിന്‍െറ ദേശീയദിനത്തോടനുബന്ധിച്ച് പൗരന്മാര്‍ക്ക് ആശംസ നേരുന്നതിനാണ് ജര്‍മനിയിലെ വസതിയില്‍നിന്ന് സുല്‍ത്താന്‍ ദേശീയ ടെലിവിഷന്‍ ചാനലായ ഒമാന്‍ ടി.വിയില്‍ പ്രത്യക്ഷപ്പെട്ടത്. കഴിഞ്ഞ ജൂലൈ ഒമ്പതിന് ചികിത്സക്കായി ജര്‍മനിയില്‍ പോയ ശേഷം ആദ്യമായാണ് സുല്‍ത്താന്‍ ടിവിയില്‍ പ്രത്യക്ഷപ്പെടുന്നത്. |
ഇന്ത്യന്‍ കമ്യൂണിറ്റി സ്കൂള്‍: കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യം Posted: 05 Nov 2014 07:46 PM PST Image: Subtitle: പ്രധാനമന്ത്രിക്ക് നിവേദനം സമര്‍പ്പിക്കാന്‍ ആക്ഷന്‍ കമ്മിറ്റി ഒപ്പുശേഖരണം തുടങ്ങി കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യന്‍ സമൂഹത്തിന്‍െറ പൊതുസ്വത്തായ ഇന്ത്യന്‍ കമ്യൂണിറ്റി സ്കൂളിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കേന്ദ്ര സര്‍ക്കാറിന്‍െറ ഇടപെടല്‍ അഭ്യര്‍ഥിച്ച് പ്രധാനമന്ത്രിക്ക് നിവേദനം സമര്‍പ്പിക്കുന്നതിന് ആക്ഷന്‍ കമ്മിറ്റി ഒപ്പുശേഖരണം തുടങ്ങി. സ്കൂളിന്‍െറ നടത്തിപ്പില്‍ സുതാര്യതയും ജനാധിപത്യവും ഉറപ്പുവരുത്താനുള്ള നടപടികള്‍ ആവശ്യപ്പെട്ട് കമ്യൂണിറ്റി സ്കൂള്‍ അധികൃതരുടെ വര്‍ഷങ്ങളായുള്ള കെടുകാര്യസ്ഥതക്കെതിരെ ഇന്ത്യന്‍ സമൂഹത്തിലെ പ്രമുഖ സംഘടനകള്‍ ചേര്‍ന്ന് രൂപംനല്‍കിയ ഇന്ത്യന്‍ കമ്യൂണിറ്റി ആക്ഷന്‍ കമ്മിറ്റിയാണ് നിവേദനം സമര്‍പ്പിക്കുന്നത്. സ്കൂള്‍ സ്പോണ്‍സറുടെ നിയന്ത്രണത്തില്‍ |
ഭീകരാക്രമണം: മരണം പത്തായി; പിന്നില്‍ ഐ.എസ് തീവ്രവാദികള്‍ Posted: 05 Nov 2014 07:04 PM PST Image: റിയാദ്: സൗദിയുടെ കിഴിക്കന്‍ പ്രവിശ്യയിലെ അല്‍ഹസയില്‍ തിങ്കളാഴ്ചയുണ്ടായ വെടിവെപ്പിലും റിയാദ്, അല്‍ഖസീം പ്രവിശ്യകളിലുണ്ടായ ഏറ്റുമുട്ടലിലുമായി കൊല്ലപ്പെട്ടവരുടെ എണ്ണം പത്തായി. തിങ്കളാഴ്ച രാത്രി അഞ്ച് പേര്‍ സംഭവസ്ഥലത്തുവെച്ചു മരിച്ചിരുന്നു. ബുറൈദയില്‍ ചൊവ്വാഴ്ച രാത്രിയുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് സുരക്ഷാ ഭടന്മാരും തീവ്രവാദ ബന്ധമുള്ള രണ്ട് പേരും കൊല്ലപ്പെട്ടിരുന്നു. ബുറൈദയില്‍ സംഘട്ടനം നടന്ന ഹയ്യുല്‍ മുഅല്ലീമീനിലുള്ള ഇസ്തിറാഹയില്‍ നിന്ന് സംഭവത്തില്‍ പങ്കുള്ള ഒരാളുടെ ജഡം ബുധനാഴ്ച കണ്ടെടുത്തു. ഇതോടെ സംഭവങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം പത്തായി ഉയര്‍ന്നുവെന്ന് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി. വെടിവെപ്പിനത്തെുടര്‍ന്ന് അറസ്റ്റ് ചെയ്യപ്പെട്ടവരുടെ എണ്ണം 15 ആയി. |
എന്‍.സി.സി പരിശീലനത്തിനിടെ വെടിയേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു Posted: 05 Nov 2014 07:02 PM PST Image: ബംഗളൂരു: എന്‍.സി.സി ക്യാമ്പിലെ പരിശീലനത്തിനിടെ വെടിയേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു. കോഴിക്കോട് വടകര കുരിക്കിലാട് സ്വദേശി അനസാണ് (18) മരിച്ചത്. കല്ലിക്കണ്ടി എന്‍.എ.എം കോളജ് ഒന്നാം വര്‍ഷ ബി.കോം വിദ്യാര്‍ഥിയാണ്. ബംഗളൂരുവിലെ എയര്‍ഫോഴ്സ് ആശുപത്രിയില്‍ വെച്ചായിരുന്നു മരണം. കൂത്തുപറമ്പ് നിര്‍മലഗിരി കോളജില്‍ നടക്കുന്ന എന്‍.സി.സി ദശദിന ക്യാമ്പിലെ ആയുധ പരിശീലനത്തിനിടെയാണ് അനസിന് അബദ്ധത്തില്‍ വെടിയേറ്റത്. നെഞ്ചിന് വലതുവശത്തായാണ് വെടിയേറ്റത്. തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലെ പ്രഥമ ശുശ്രൂഷക്കുശേഷം അനസിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. പിന്നീട് വിദഗ്ധ ചികിത്സക്കായി ബംഗളൂരിവിലേക്ക് മാറ്റുകയായിരുന്നു. എസ്.എല്‍.ആര്‍, എല്‍.എം.ജി തോക്കുകള്‍ ഉപയോഗിച്ച് പരിശീലിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. പരിശീലകരുടെ ഗുരുതര വീഴ്ചയാണ് അപകടത്തിനിടയാക്കിയതെന്ന് ആരോപണമുണ്ട്. പൂര്‍ണ സുരക്ഷിതത്വം ഉറപ്പാക്കിയശേഷം മാത്രമേ വെടിവെപ്പ് പരിശീലനം നടത്താന്‍ പാടുള്ളൂവെന്നാണ് നിയമം. ആ സമയം ടാര്‍ഗറ്റ് പോയന്‍റിലേക്ക് ആരെയും കടത്തിവിടാനും പാടില്ല. എന്നാല്‍, ചായ കുടിക്കാന്‍ പോയ അനസിനെ നിര്‍ബന്ധിച്ച് ഫയറിങ് റെയ്ഞ്ചിലേക്കത്തെിച്ച് ടാര്‍ഗറ്റ് ഷീറ്റ് മാറ്റാന്‍ നിര്‍ദേശിക്കുകയായിരുന്നെന്ന് പറയപ്പെടുന്നു. ഇതാണ് അപകടത്തിനിടയാക്കിയത്. കാസര്‍കോട് മുതല്‍ പാലക്കാട് വരെയുള്ള വിവിധ കോളജുകളിലെയും സമീപത്തെ സ്കൂളുകളിലെ എട്ട്, ഒമ്പത് ക്ളാസുകളിലെയും എന്‍.സി.സി കാഡറ്റുകളാണ് പരിശീലനത്തിനുണ്ടായിരുന്നത്. സംഭവത്തില്‍ കൂത്തുപറമ്പ് പൊലീസ് കേസെടുത്തിരുന്നു. |
രണ്ടാം ഏകദിനം ഇന്ന്: ജയം തുടരാന്‍ ഇന്ത്യ Posted: 05 Nov 2014 06:37 PM PST Image: അഹ്മദാബാദ്: ആദ്യ ഏകദിനത്തിലെ കൂറ്റന്‍ ജയം ആവര്‍ത്തിക്കാനൊരുങ്ങി ഇന്ത്യ ഇന്ന് ശ്രീലങ്കക്കെതിരെ രണ്ടാം പോരാട്ടത്തിനിറങ്ങുന്നു. പരിചയസമ്പത്തു കുറഞ്ഞ ലങ്കന്‍ ബൗളിങ്ങിനെ തച്ചുടച്ച് മൊട്ടേരയിലെ സര്‍ദാര്‍ പട്ടേല്‍ സ്റ്റേഡിയത്തിലും ബാറ്റിങ് മികവ് പുറത്തെടുത്താന്‍ കഴിയുമെന്നാണ് വിരാട് കോഹ്ലിയുടെയും സംഘത്തിന്‍െറയും പ്രതീക്ഷ. എന്നാല്‍, ആദ്യ മത്സരത്തില്‍ അപ്രതീക്ഷിതമായി തകര്‍ന്നടിഞ്ഞ ലങ്കന്‍ ബാറ്റിങ്നിര തിരിച്ചുവരവിനായുള്ള വഴികളാണ് മൊട്ടേരയില്‍ തേടുന്നത്. ഇന്ത്യ ശിഖര്‍ ധവാന്‍െറയും അജിന്‍ക്യ രഹാനെയുടെയും സെഞ്ച്വറി മികവില്‍ കുതിച്ചപ്പോള്‍ തിലകരത്നെ ദില്‍ഷന്‍, കുമാര്‍ സംഗക്കാര, മഹേല ജയവര്‍ധനെ എന്നീ അതികായന്മാര്‍ ഉള്‍പ്പെടുന്ന സന്ദര്‍ശക ബാറ്റിങ് ശീട്ടുകൊട്ടാരം പോലെ തകര്‍ന്നതാണ് കട്ടക്കില്‍ 169 റണ്‍സിന്‍െറ തോല്‍വിയിലേക്ക് അവരെ നയിച്ചത്. ഇന്ത്യയുടെ മുന്‍നിരയെ ആദ്യം തന്നെ പുറത്താക്കുന്നതിനൊപ്പം, തങ്ങളുടെ മുന്‍നിര ഉത്തരവാദിത്തം ഏറ്റെടുത്താല്‍ മാത്രമേ ലങ്കക്ക് തിരിച്ചടിക്കാന്‍ കഴിയൂ. |
Posted: 05 Nov 2014 06:21 PM PST Image: Subtitle: ദേശീയ സീനിയര്‍ ഓപണ്‍ അത്ലറ്റിക് മീറ്റില്‍ റെയില്‍വേ കിരീടം നിലനിര്‍ത്തി •ടിപ്ള്‍ ജംപില്‍ കേരളത്തിന്‍െറ എം.വി. ഷീനക്ക് സ്വര്‍ണം ന്യൂഡല്‍ഹി: 54ാമത് ദേശീയ സീനിയര്‍ ഓപണ്‍ അത്ലറ്റിക് മീറ്റില്‍ റെയില്‍വേ ഓവറോള്‍ ചാമ്പ്യന്‍ഷിപ് നിലനിര്‍ത്തി. സര്‍വിസസാണ് റണ്ണര്‍അപ്. പുരുഷവിഭാഗത്തില്‍ ചാമ്പ്യന്‍ഷിപ് സര്‍വിസസിനാണ്. എട്ടു ടീമുകള്‍ മത്സരിച്ച മീറ്റില്‍ ഏഴാം സ്ഥാനത്താണ് കേരളം. ഒരു സ്വര്‍ണവും നാലു വെങ്കലവുമാണ് കേരളത്തിന്‍െറ നേട്ടം. എന്നാല്‍, ചാമ്പ്യന്മാരായ റെയില്‍വേയുടെയും സര്‍വിസസിന്‍െറയും കുതിപ്പിന് കരുത്തുപകര്‍ന്നത് മലയാളി താരങ്ങളാണ്. മീറ്റിലെ മികച്ച വനിതാ താരമായി ടിന്‍റു ലൂക്കയും പുരുഷതാരമായി ലോങ്ജംപര്‍ അങ്കിത് ശര്‍മയും തെരഞ്ഞെടുക്കപ്പെട്ടു. ട്രിപ്ള്‍ ജംപില്‍ എം.വി. ഷീനയാണ് കേരളത്തിന്‍െറ മാനംകാത്ത സ്വര്‍ണം നേടിയത്. 12.99 മീറ്റര്‍ ചാടിയ ഷീന തൃശൂര്‍ ചേലക്കര സ്വദേശിനിയാണ്. കോതമംഗലം മാര്‍ അത്തനേഷ്യസ് കോളജില്‍ പി.ജിക്ക് പഠിക്കുന്നു. 12.87 മീറ്റര്‍ ചാടിയ എറണാകുളം സ്വദേശിനി റെയില്‍വേയുടെ അമിത ബേബിക്കാണ് ഈ ഇനത്തില്‍ വെള്ളി. വനിതകളുടെ 10,000 മീറ്ററില്‍ മുതിര്‍ന്ന മലയാളിതാരം പ്രീജ ശ്രീധറിന് വെള്ളിയില്‍ തൃപ്തിപ്പെടേണ്ടിവന്നു. റെയില്‍വേയുടെ തമിഴ്താരം എല്‍. സൂര്യയാണ് ഈ ഇനത്തില്‍ സ്വര്‍ണം നേടിയത്. 100, 200 മീറ്റര്‍, 4x100 റിലേ എന്നിവയില്‍ മുന്നിലത്തെി റെയില്‍വേയുടെ തമിഴ്താരം മണികണ്ഠന്‍ അറുമുഖം ട്രിപ്ള്‍ സ്വര്‍ണം നേടി. 5000 മീ, 1500 മീ. സ്വര്‍ണം നേടി റെയില്‍വേയുടെ മലയാളിതാരം ഒ.പി. ജെയ്ഷ, 800 മീ, 4x400 റിലേ എന്നിവയില്‍ മുന്നിലത്തെിയ ടിന്‍റു ലൂക്ക എന്നിവര്‍ ഡബ്ള്‍ സ്വര്‍ണനേട്ടത്തിന് ഉടമകളായി. ട്രിപ്ള്‍ ജംപില്‍ റെയില്‍വേയുടെ മലയാളിതാരം രഞ്ജിത്ത് മഹേശ്വരി സ്വര്‍ണം നേടിയപ്പോള്‍ 1500 മീറ്ററില്‍ ഒ.എന്‍.ജി.സിയുടെ മലയാളി താരം സിനി അജിത്ത് മാര്‍കോസിനാണ് വെള്ളി. 1500 മീറ്ററില്‍ സര്‍വിസസിന്‍െറ മലയാളിതാരം ജിന്‍സണ്‍ ജോണ്‍സണ്‍ വെള്ളിയും 400 മീ. ഹര്‍ഡ്ല്‍സില്‍ റെയില്‍വേയുടെ മലയാളി താരം ജിതിന്‍പോള്‍ വെങ്കലവും നേടി. പുരുഷന്മാരുടെ 4x400 റിലേയില്‍ സ്വര്‍ണം നേടിയ സര്‍വിസസ് ടീമില്‍ മുഹമ്മദ് കുഞ്ഞി, ജിതിന്‍ സെബാസ്റ്റ്യന്‍, ജിത്തുബേബി എന്നിവര്‍ മലയാളികളാണ്. ഈ ഇനത്തില്‍ വെങ്കലം നേടിയ കേരളത്തിനുവേണ്ടി മനു സക്കറിയ, സി.എം. അജിത്ത്, ബിനുജോസ്, മുഹമ്മദ് അനസ് എന്നിവര്‍ ഓടി. ടിന്‍റു ലൂക്ക, കെ. സിന്‍ഷ എന്നീ മലയാളികള്‍ ഉള്‍പ്പെട്ട ടീമാണ് വനിതകളുടെ 4x400 റിലേയില്‍ റെയില്‍വേക്ക് സ്വര്‍ണം നേടിക്കൊടുത്തത്. |
കൊച്ചിയില്‍ ഇന്ന് സോക്കര്‍ കാര്‍ണിവല്‍ Posted: 05 Nov 2014 06:14 PM PST Image: കൊച്ചി: അഞ്ചുനഗരങ്ങളില്‍ കളിച്ച് വിജയമധുരവും തോല്‍വിയുടെ കയ്പും സമനിലയുടെ ആശ്വാസവും നുകര്‍ന്ന് കേരള ബ്ളാസ്റ്റേഴ്സ് കാല്‍പ്പന്തിന്‍െറ ഹൃദയമണ്ണില്‍ ഇന്ന് പന്തുതട്ടും. എവേ മത്സരങ്ങളുടെ അഗ്നിപരീക്ഷയും കഴിഞ്ഞത്തെുന്ന സചിന്‍ ടെണ്ടുല്‍കറുടെ കൊമ്പന്മാരെ നേരിടാനത്തെുന്നത് ബ്രസീലിന്‍െറ സാക്ഷാല്‍ സീകോ തന്ത്രം മെനയുന്ന എഫ്.സി ഗോവ. തിരിച്ചുവരവിന് വിജയം അനിവാര്യമായ കരുത്തരുടെ അങ്കത്തിനാവും കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം വേദിയാവുന്നത്. അഞ്ചുകളിയില്‍ ഒരു ജയവും ഒരു സമനിലയും മൂന്ന് തോല്‍വിയുമായി ഇരുവര്‍ക്കുമുള്ളത് നാല് പോയന്‍റുകള്‍. ഗോള്‍ വ്യത്യാസത്തിന്‍െറ ബലത്തില്‍ തലനാരിഴ ലീഡുമായി കേരള ബ്ളാസ്റ്റേഴ്സ് ഏഴും ഗോവ എട്ടും സ്ഥാനത്തും. അവസാന മത്സരങ്ങളില്‍നിന്ന് നേടിയ കരുത്തുമായാണ് ഗോവയും കേരളവും ആറാം അങ്കത്തില്‍ മാറ്റുരക്കുന്നത്. പുണെയെ വീഴ്ത്തി (2-1) ടൂര്‍ണമെന്‍റിലെ ആദ്യജയം സ്വന്തമാക്കിയ ബ്ളാസ്റ്റേഴ്സ് അവസാന മത്സരത്തില്‍ മുംബൈ എഫ്.സിയോട് 1-0ത്തിന് തോറ്റെങ്കിലും ഫോമിലും റേറ്റിങ്ങിലും മുന്‍പന്തിയില്‍തന്നെ. തോല്‍വി ശാപം മാറാതെ കിതച്ച ഗോവന്‍ സംഘമാവട്ടെ അവസാന മത്സരത്തില്‍ ഡല്‍ഹി ഡൈനാമോസിനെ 2-1ന് വീഴ്ത്തിയാണ് ആദ്യജയം രുചിച്ചത്. നിര്‍ഭാഗ്യമായിരുന്നു ഇരുവര്‍ക്കും ഇതുവരെ വിനയായത്. കളിക്കകത്തെ കണക്കുകളില്‍ ബ്ളാസ്റ്റേഴ്സിനേക്കാള്‍ മുന്‍തൂക്കം ഗോവന്‍ സംഘത്തിനുതന്നെ. ക്രോസിലും ഷോട്ടിലും ബ്ളാസ്റ്റേഴ്സിനുമുന്നിലാണ് ഗോവയുടെ സ്ഥാനം. ഒരുകാലത്ത് ഇംഗ്ളീഷ് ഫുട്ബാള്‍ നിറഞ്ഞുനിന്ന രണ്ട് താരങ്ങളുടെ പോരാട്ടമെന്ന പ്രത്യേകതയുമുണ്ട്. മാര്‍ക്വി താരങ്ങളായ ഡേവിഡ് ജയിംസ് കേരള ഗോള്‍വലക്കുകീഴെ നെഞ്ചുവിരിക്കുമ്പോള്‍, ഗോവന്‍ മധ്യനിരയില്‍ റോബര്‍ട്ടോ പിറസ് നിറഞ്ഞാടും. തിരുമുറ്റത്ത് കൊമ്പന്മാര്‍ സെഡ്രിച് ഹെങ്ബര്‍ട് x ടോള്‍ഗെ ഒസ്ബി ചണ്ഡിഗഢുകാരനായ ബ്ളാസ്റ്റേഴ്സ് ലെഫ്റ്റ്ബാക്കിന്‍െറ വില മുംബൈക്കെതിരായ മത്സരത്തില്‍ ആരാധകര്‍ അറിഞ്ഞുകഴിഞ്ഞു. പ്രതിരോധമൊരുക്കാനും അവശ്യഘട്ടങ്ങളില്‍ കയറിക്കളിക്കാനുമുള്ള മിടുക്കാണ് ജിന്‍ഗാനെ വിലയേറിയ താരമാക്കുന്നത്. വലതുവിങ്ങില്‍നിന്ന് പന്തുമായി കുതിക്കുന്ന ഗോവയുടെ റോമിയോ ഫെര്‍ണാണ്ടസിന് കുരുക്കൊരുക്കാനുള്ള ജോലി സന്ദേശില്‍ സുരക്ഷിതമെന്ന് കോച്ച് ട്രെവര്‍ മോര്‍ഗനും ഉറപ്പ്. ഹോം x എവേ |
കനേഡിയന്‍ മൂല്യങ്ങള്‍ അമേരിക്കയുടേതിന് വഴിമാറുന്നു Posted: 05 Nov 2014 05:58 PM PST Image: 2014 ഒക്ടോബര്‍ 24ന് ഏഴു മിനിറ്റ് കനേഡിയന്‍ ചരിത്രത്തില്‍ അവിസ്മരണീയമായി സ്ഥലംപിടിച്ചു. ഒരു ഭ്രാന്തന്‍ പാര്‍ലമെന്‍റ് മന്ദിരത്തിനുള്ളില്‍ വെടിയുതിര്‍ത്തു. സംഭവം നടക്കുമ്പോള്‍ പാര്‍ലമെന്‍റിനകത്തുണ്ടായിരുന്ന പ്രധാനമന്ത്രി സ്റ്റീഫന്‍ ഹാര്‍പറും പാര്‍ലമെന്‍റംഗങ്ങളും പരിഭ്രാന്തരായി. പാര്‍ലമെന്‍റ് മന്ദിരം സ്ഥിതിചെയ്യുന്ന പാര്‍ലമെന്‍റ് ഹില്‍ യുദ്ധപ്രതീതി ജനിപ്പിച്ചു. ചുറ്റും പട്ടാളം പരന്നു. ടാങ്കുകള്‍ നിലയുറപ്പിച്ചു. യുദ്ധവിമാനങ്ങളും ഹെലികോപ്ടറുകളും ആകാശത്ത് വട്ടംകറങ്ങി. ഒരു ഭ്രാന്തന്‍െറ ആക്രമണമികവില്‍ ലോകം അദ്ഭുതം കൂറി. ഇറാഖിലും സിറിയയിലും ഖിലാഫത്ത് പ്രഖ്യാപിച്ച അബൂബക്കര്‍ ബഗ്ദാദിയും പട്ടാളവും കനേഡിയന്‍ തലസ്ഥാനം പിടിച്ചടക്കിയോ എന്നുവരെ പലരും ആശങ്കിച്ചു. ഭീകരത സമാധാനപ്രിയയായ കാനഡയെ ആവാഹിച്ചോ എന്ന് കുറെപ്പേര്‍ക്കെങ്കിലും തോന്നിപ്പോയി. പക്ഷേ, മണിക്കൂറുകള്‍കൊണ്ട് മലപോലെ വന്നത് മഞ്ഞുപോലെ ഉരുകി. അക്രമി കേവലം ഒരു മനോരോഗിയാണെന്ന് തിരിച്ചറിയാന്‍ അധികനേരം വേണ്ടിവന്നില്ല. ആരായിരുന്നു കാനഡയെ മിനിറ്റുകള്‍ പിടിച്ചുകുലുക്കിയ ഈ വില്ലന്‍? ഇസ്ലാം ആശ്ളേഷിച്ച ശേഷം മൈക്കല്‍ സെനാഫ് പഠനാര്‍ഥം സൗദി അറേബ്യയില്‍ പോകാന്‍ പ്ളാനിട്ടു. ഇസ്ലാം പഠനത്തോടൊപ്പം ലഹരി ശീലത്തില്‍നിന്നുള്ള മോചനവും തന്‍െറ യാത്രാലക്ഷ്യമായിരുന്നു. ഐ.എസിന്‍െറ ആവിര്‍ഭാവത്തിനുശേഷം ഇറാഖിലേക്കോ സിറിയയിലേക്കോ പോകുന്ന മുസ്ലിംകളെ പ്രത്യേകം നിരീക്ഷിച്ചു. ചോദ്യംചെയ്യുന്ന കനേഡിയന്‍ സെക്യൂരിറ്റി ഓഫിസര്‍മാര്‍ മൈക്കലിന്‍െറ പാസ്പോര്‍ട്ട് പിടിച്ചടക്കി യാത്ര തടഞ്ഞു. അവരുടെ ന്യായം? സൗദി അറേബ്യയും തുര്‍ക്കിയും വഴിയാണ് പലരും സിറിയയിലേക്കും ഇറാഖിലേക്കും പോകുന്നത്. ഇയാളും ആ ഇനത്തില്‍ പെട്ടതുതന്നെ. (കാനഡയില്‍നിന്ന് 60ലധികം പേര്‍ ജിഹാദിനായി അവിടെ എത്തിക്കഴിഞ്ഞിരുന്നു. അമേരിക്കയില്‍നിന്ന് 1600ലധികം പേരും). ബാക്കി സെനാഹിന്‍െറ മാതാവ് സുസാന്‍ ബീബോ പറയട്ടെ: ഏതെങ്കിലും സംഘടനയുടെ ഭാഗമായിരുന്നു (സെനാഫ്) എന്ന് താന്‍ വിശ്വസിക്കുന്നില്ല. ഏതെങ്കിലും വലിയൊരു ആദര്‍ശത്തിന്‍െറ പേരിലോ ഏതെങ്കിലും രാഷ്ട്രീയ പ്രേരണയാലോ ചെയ്തതാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. പാസ്പോര്‍ട്ട് നഷ്ടപ്പെട്ടതിലുള്ള നിരാശയില്‍നിന്ന് ഉടലെടുത്തതാണ് അവന്‍െറ കടുങ്കൈ. അതവനെ എന്തെങ്കിലും ചെയ്യാന്‍ പ്രേരിപ്പിച്ചു. ജീവിതവുമായി മുമ്പോട്ടുപോകാന്‍ കഴിയാതെ അരികിലാക്കപ്പെട്ടതായി അവനു തോന്നി. അവന്‍ ഭ്രാന്തനായിരുന്നു. കുടുങ്ങിയതായി അവനു തോന്നി. ഒരേയൊരു മോചനമാര്‍ഗം മരണമാണെന്ന് അവന്‍ മനസ്സിലാക്കി. തന്നെ സംബന്ധിച്ചിടത്തോളം മനോരോഗമാണ് ഈ ദുരന്തത്തിന്‍െറ കേന്ദ്രം. പ്രധാനമന്ത്രി ഹാര്‍പര്‍ മുസ്ലിംകളെ കുറ്റപ്പെടുത്തുന്ന സ്വരത്തില്‍ സംസാരിക്കുകയുണ്ടായി. അദ്ഭുതമില്ല. 9/11 ഭീകരാക്രമണത്തെ തുടര്‍ന്ന് കുരിശുയുദ്ധ മന$സ്ഥിതി പ്രകടിപ്പിക്കുന്ന മുന്‍ അമേരിക്കന്‍ പ്രസിഡന്‍റ് ബുഷിന്‍െറ പ്രതിബദ്ധ ഭക്തനാണ് ഹാര്‍പര്‍. നവയാഥാസ്ഥിതികത്തിന്‍െറ വക്താവ്. പക്ഷേ, ഇതര രാഷ്ട്രീയ പാര്‍ട്ടികള്‍ ഹാര്‍പറിന്‍െറ നിലപാടിനെതിരായി ശക്തമായി രംഗത്തുവന്നു. മുന്‍ പ്രധാനമന്ത്രി ട്രൂഡോവിന്‍െറ മകനും ലിബറല്‍ പാര്‍ട്ടി നേതാവുമായ ജസ്റ്റിന്‍ ട്രൂഡോ ധിറുതിപിടിച്ച നിഗമനങ്ങളില്‍ പ്രതിഷേധം തുടരുകയാണ്. കനേഡിയന്‍ മുസ്ലിംകള്‍ പ്രതിരോധത്തിനായി മുന്നിട്ടിറങ്ങി. അവരുടെ സംഘടനകളും നേതാക്കളും പ്രസ്താവനകളിറക്കി ടെലിവിഷനില്‍ പ്രത്യക്ഷപ്പെട്ടു. കനേഡിയന്‍ ബ്രോഡ്കാസ്റ്റിങ് കോര്‍പറേഷനുമായും (സി.ബി.സി) മറ്റു ചാനലുകളുമായും ഇന്‍റര്‍വ്യൂകള്‍ നടത്തി. ജസ്റ്റിന്‍ ട്രൂഡോ മുസ്ലിം നേതാക്കളെ വിളിച്ചു. അദ്ദേഹത്തിന്‍െറ സഹകരണവും അനുതാപവും അറിയിച്ചു. ഐ.എസിനെ തള്ളിപ്പറഞ്ഞ് അപലപിച്ചു. കനേഡിയന്‍ മുസ്ലിം സംഘടനകളും നേതാക്കളും മുമ്പേതന്നെ പ്രസ്താവനകളിറക്കുകയും ജിഹാദിന് പോകാന്‍ ശ്രമിക്കുന്നവരെ നിരുത്സാഹപ്പെടുത്തുകയും ചെയ്തിരുന്നു. ഗ്വണ്ടാനമോയും വാട്ടര്‍ബോര്‍ഡിങ്ങും ലോകത്ത് പലേടത്ത് രഹസ്യമായ സി.ഐ.എ സങ്കേതങ്ങളും ഒട്ടേറെ കരിനിയമങ്ങളും ബുഷിന്‍െറ ഭീകരവിരുദ്ധ യുദ്ധത്തിന്‍െറ വഴിയടയാളങ്ങളാണ്. ആ വഴിക്കാണോ കാനഡയുടെ നീക്കം? കാനഡയിലെ ഏറ്റവും പ്രചാരമുള്ള ദിനപത്രത്തില്‍-ടൊറന്‍േറാ സ്റ്റാര്‍-അതിന്‍െറ മുഖ്യപത്രാധിപാംഗമായ ഹാറൂണ്‍ സിദ്ദീഖി എഴുതുന്നു: കഴിഞ്ഞയാഴ്ചത്തെ, രണ്ടു പേരുടെ ജീവന്‍ ഹോമിക്കപ്പെടുന്നതിനിടയാക്കിയ പാര്‍ലമെന്‍റ് ആക്രമണത്തിന് സ്റ്റീഫന്‍ ഹാര്‍പറും സുരക്ഷാവിഭാഗവും അമേരിക്കന്‍ ശൈലിയിലുള്ള വിശദീകരണമാണ് നല്‍കിയത്. ആക്രമണങ്ങള്‍ ഭീകരമെന്നവര്‍ വിശേഷിപ്പിച്ചു. ചുരുക്കത്തില്‍ അമേരിക്കയിലെ കരിനിയമങ്ങള്‍ കാനഡയിലും നടപ്പാക്കാനാണ് ഹാര്‍പറുടെ ഉദ്യമം. ഒരു മനോരോഗി നടത്തിയ ആക്രമണത്തിന്‍െറ പശ്ചാത്തലത്തില്‍ ഒരു വലിയ മതവിഭാഗത്തിന് ഒന്നടങ്കം ഭീകരമുദ്ര ചാര്‍ത്താനുള്ള നീക്കം എത്രത്തോളം യുക്തിസഹമാണ്. |
ധൂര്‍ത്തിന്‍െറ പ്രളയത്തില്‍ കുട്ടനാട് Posted: 05 Nov 2014 05:51 PM PST Image: Subtitle: പാക്കേജ് പ്രഖ്യാപിച്ചശേഷം മൂന്ന് വെള്ളപ്പൊക്കം കുട്ടനാടിനെ മുക്കി കടന്നുപോയി. വിഭാവനം ചെയ്ത വലുതും ചെറുതുമായ പദ്ധതികള്‍ എത്രമാത്രം പൂര്‍ത്തീകരിച്ചു എന്ന് നോക്കുമ്പോഴാണ് സര്‍ക്കാര്‍ പദ്ധതിയുടെ ദുര്‍ബലമായ സമീപനം കുട്ടനാട് പാക്കേജിനെയും വിഴുങ്ങിയത് എങ്ങനെ എന്ന് വ്യക്തമാകുക. പാക്കേജുകളും കമീഷനുകളും നെല്ലറക്ക് പുത്തരിയല്ല. കഴിഞ്ഞ നാല് പതിറ്റാണ്ടിനിടയില്‍ അത്തരത്തില്‍ നിരവധി പഠനകമീഷനുകള്‍ കുട്ടനാട്ടില്‍ വന്നുപോയി. ഇപ്പോഴത്തെ പാക്കേജ് ആരൂപത്തില്‍ ആകുമെന്ന് ആരും പ്രതീക്ഷിച്ചില്ല. വികസനത്തിന്‍െറ പുതിയ കതിരുകള്‍ വിളയിക്കാമെന്ന് പ്രഖ്യാപിച്ചാണ് കുട്ടനാട് പാക്കേജിന് രൂപം നല്‍കിയത്. കേവലം കൃഷിയില്‍ ഒതുങ്ങുന്നതായിരുന്നില്ല അത്. ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ 64 പഞ്ചായത്തുകള്‍ക്കും ഹെക്ടര്‍ കണക്കിന് പാടശേഖരങ്ങള്‍ക്കും അവിടത്തെ ജനതതിക്കും സമസ്തവികസന രൂപരേഖ ആസൂത്രണം ചെയ്താണ് പാക്കേജ് ഉദ്ഘാടനം ചെയ്യപ്പെട്ടത്. കുട്ടനാടിന്‍െറ തനത് ആവാസ വ്യവസ്ഥയും പരിസ്ഥിതി സംരക്ഷണവും മുഖ്യ ഇനമായിരുന്നു. 1840 കോടിയുടെ പദ്ധതി 2007ലാണ് സ്വാമിനാഥനെ കുട്ടനാടിന്‍െറ പ്രശ്നങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയാഗിച്ചത്. കുട്ടനാട്ടുകാരനായ സ്വാമിനാഥന്‍െറ പഠനം കൃഷിയില്‍ മാത്രം ഒതുങ്ങിയില്ല. കാര്‍ഷിക-അനുബന്ധ മേഖലകളിലും യന്ത്രവത്കൃത കൃഷിരീതിയുടെ പുരോഗതിയിലും വെള്ളപ്പൊക്കക്കെടുതികള്‍ ഇല്ലായ്മചെയ്യുന്നതിലും പഠനത്തില്‍ പ്രാധാന്യമുണ്ടായി. 2008 ജൂലൈയില്‍ റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു. തുടര്‍ന്ന് നടപടികള്‍ തുടങ്ങി. എന്നാല്‍, 2010 സെപ്റ്റംബറിലാണ് ഒൗദ്യോഗിക ഉദ്ഘാടനം നടന്നത്. പാക്കേജ് പ്രഖ്യാപിച്ചശേഷം കുട്ടനാടിനെ മൂന്ന് വലിയ വെള്ളപ്പൊക്കം മുക്കി കടന്നുപോയി. പഠനറിപ്പോര്‍ട്ട് വിഭാവനം ചെയ്ത വലുതും ചെറുതുമായ പദ്ധതികള്‍ എത്രമാത്രം പൂര്‍ത്തീകരിച്ചു എന്ന് നോക്കുമ്പോഴാണ് സര്‍ക്കാര്‍ പദ്ധതിയുടെ ദുര്‍ബലമായ സമീപനം കുട്ടനാട് പാക്കേജിനെയും വിഴുങ്ങിയത് എങ്ങനെ എന്ന് വ്യക്തമാകും. പണം ധൂര്‍ത്തടിക്കലിന്‍െറയും കെടുകാര്യസ്ഥതയുടെയും ഏകോപനമില്ലായ്മയുടെയും ആകത്തെുകയാണ് പാക്കേജിന്‍െറ ഇന്നത്തെ ദുരവസ്ഥ. പ്രതീക്ഷകള്‍ ഇന്നും കുട്ടനാടന്‍ ജനത കൈവിട്ടിട്ടില്ല. കേന്ദ്ര കൃഷി സഹമന്ത്രി ഡോ.സഞ്ജീവ് കുമാര്‍ ബാല്യന്‍ കഴിഞ്ഞ ജൂലൈ 15ന് പാര്‍ലമെന്‍റില്‍ കൊടിക്കുന്നില്‍ സുരേഷിന്‍െറ ചോദ്യത്തിന് മറുപടിയായി പറഞ്ഞത് കുട്ടനാട് പാക്കേജിന്‍െറ പ്രവര്‍ത്തനം 2012 ജൂലൈയില്‍ അവസാനിച്ചുവെന്നാണ്. അതുകേട്ടപ്പോള്‍ ആദ്യം ഞെട്ടിയത് കുട്ടനാട്ടുകാരല്ല. സംസ്ഥാന സര്‍ക്കാറാണ്. ഇത്രയും കാലം തോന്നിയതുപോലെ പാക്കേജിന്‍െറ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും വെള്ളപ്പൊക്കക്കെടുതിയില്‍ കുട്ടനാട് മുങ്ങിയപ്പോള്‍ അലംഭാവം കാട്ടുകയും ചെയ്ത അധികാരികള്‍ക്ക് ഇനി പാക്കേജിന്‍െറ കീഴിലുള്ള പണം കിട്ടുകയില്ലല്ളോയെന്ന ആശങ്കയാണ് ഉണ്ടായത്. കഴിഞ്ഞ യു.പി.എ സര്‍ക്കാറിന്‍െറ കാലത്ത് രൂപംകൊടുത്ത കമീഷന്‍ നാലുവര്‍ഷം മുമ്പുതന്നെ അവസാനിച്ചുവെന്ന് പറയുന്നതിലെ യുക്തിയും വ്യക്തമല്ല. എന്തായാലും സംഭവം വിവാദമായതോടെ കേന്ദ്രകൃഷിമന്ത്രി കുട്ടനാട് സന്ദര്‍ശിച്ച് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാമെന്ന് പറഞ്ഞിരിക്കുന്നു. കുട്ടനാട്ടില്‍ പാക്കേജിന്‍െറ ഭാഗമായി എന്തു നടന്നൂവെന്ന് ബോധ്യമാകാന്‍ ഒന്നുമില്ല. അവിടവിടെ അതും കായല്‍നിലങ്ങളുടെ ഭാഗങ്ങളില്‍ നടത്തിയ ബണ്ടുനിര്‍മാണത്തിന്‍െറ പേരിലുള്ള പണം ധൂര്‍ത്തടി മാത്രം. ഓരോ വെള്ളപ്പൊക്കത്തിലും നിര്‍മിച്ച ബണ്ടിന് ബലക്ഷയംവരുന്നു. കാരണം അടിത്തട്ടിലെ ചെളിയുടെ താഴ്ച നിശ്ചയിച്ചതിലെ പൊരുത്തക്കേടുമൂലം പലയിടത്തും പൈല്‍ ആന്‍ഡ് സ്ളാബ് അടിത്തട്ടില്‍ മുട്ടാതെനില്‍ക്കുന്നു. ഇത് അടിയിലൂടെ പാടശേഖരങ്ങളില്‍ വെള്ളംകയറുന്ന സാഹചര്യമുണ്ടാക്കി. നെടുമുടി ഭാഗത്തുനടത്തിയ ബണ്ട്നിര്‍മാണം മാത്രമാണ് അല്‍പമെങ്കിലും ഭേദപ്പെട്ടത്. 1270 കോടിയുടെ പദ്ധതിക്ക് കേന്ദ്രം അനുമതി നല്‍കിയെങ്കിലും 446.68 കോടിയാണ് അനുവദിച്ചത്. അതില്‍ ചെലവഴിച്ചത് 382.15 കോടി മാത്രം. മുന്‍ഗണനാക്രമത്തിലുള്ള പദ്ധതികള്‍ എന്താണെന്നുപോലും സംസ്ഥാന സര്‍ക്കാറിന് നിശ്ചയമില്ല. വിവിധ കര്‍ഷകര്‍, പൊതുപ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് പങ്കാളിത്തമുള്ള മോണിറ്ററിങ് കമ്മിറ്റിപോലും ഉണ്ടായിട്ടില്ല. ഇക്കാര്യത്തില്‍ സ്വാമിനാഥന്‍ കമീഷന്‍ നിര്‍ദേശിച്ച പലതും സംസ്ഥാന സര്‍ക്കാര്‍ വേണ്ടെന്നുവെച്ചു. ഫലത്തില്‍ നാഥനില്ലാത്ത അവസ്ഥയിലാണ് പാക്കേജ് മുന്നോട്ടുനീങ്ങിയത്. പ്രോസ്പിരിറ്റി കൗണ്‍സില്‍ മുഖ്യമന്ത്രിയുടെ മേല്‍നോട്ടത്തിലുള്ള പ്രോസ്പിരിറ്റി കൗണ്‍സില്‍ ചായകുടിച്ച് പിരിയാനുള്ള സംവിധാനം മാത്രമായി മാറി. ആറുവര്‍ഷത്തിനുള്ളില്‍ വിരലിലെണ്ണാവുന്ന യോഗങ്ങള്‍ മാത്രമേ കൗണ്‍സിലിന്‍േറതായി നടന്നിട്ടുള്ളൂ. പദ്ധതി അനന്തമായി നീളുന്നതുമൂലം കോടികളുടെ നഷ്ടമാണ് സര്‍ക്കാറിനുള്ളത്. കേന്ദ്രം 75 ശതമാനവും സംസ്ഥാനം 25 ശതമാനവും എന്ന അനുപാതത്തിലാണ് വിഹിതവിനിയോഗം നിശ്ചയിച്ചത്. എന്നാല്‍, പലപദ്ധതികള്‍ക്കും അത് അപ്രായോഗികമായി മാറി. പാക്കേജിന്‍െറ പ്രവര്‍ത്തനം വൈകിപ്പിക്കാന്‍ അനുവദിക്കില്ളെന്നാണ് മുഖ്യമന്ത്രിയുടെ ഇപ്പോഴത്തെ ഉറപ്പ്. അടുത്ത വെള്ളപ്പൊക്കത്തിന് മുമ്പെങ്കിലും കൃഷി-അനുബന്ധ വിഷയങ്ങളില്‍ പദ്ധതികള്‍ നടപ്പാക്കി നെല്ലറയുടെ വികസനം സാധ്യമാക്കുകയെന്ന ലക്ഷ്യത്തിലേക്ക് എത്രമാത്രം പോകാന്‍കഴിയുമെന്നത് സംശയമാണ്. പാക്കേജിലെ പ്രധാന
നടപ്പാക്കിയവയില്‍
വീഴ്ചകള്‍
|
കാലഹരണപ്പെട്ട നിയമങ്ങള്‍ എന്തിന് നിലനിര്‍ത്തണം? Posted: 05 Nov 2014 05:43 PM PST Image: കാലഘട്ടത്തിന് അനുയോജ്യമല്ലാത്തതും നീതിന്യായ വ്യവസ്ഥയില്‍ പ്രസക്തി നഷ്ടപ്പെട്ടതുമായ നിയമങ്ങള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ലോ കമീഷന്‍ സമീപകാലത്ത് മൂന്നു റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കുകയുണ്ടായി. ഏറ്റവുമൊടുവിലായി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കാലഹരണപ്പെട്ട 73 നിയമങ്ങള്‍ പിന്‍വലിക്കണമെന്നാണ് കമീഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മുമ്പ് നല്‍കിയ രണ്ട് റിപ്പോര്‍ട്ടുകളില്‍ 160 നിയമങ്ങള്‍ പൂര്‍ണമായോ ഭാഗികമായോ എടുത്തുകളയാന്‍ ശിപാര്‍ശ ചെയ്തിരുന്നു. നിയമസംഹിതയില്‍നിന്ന് അനാവശ്യമായവ തൂത്തുവാരി വൃത്തിയാക്കാനും മാറിയ സാമൂഹിക-സാമ്പത്തികാവസ്ഥയിലെ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാന്‍ പ്രാപ്തമായ പുതിയ നിയമങ്ങള്‍ നിര്‍മിക്കാനും അമാന്തം കാട്ടരുത് എന്ന് ലോ കമീഷന്‍ മുമ്പ് പലവട്ടം ഭരണകൂടത്തെ ഓര്‍മപ്പെടുത്തിയതാണ്. കാലത്തിന്‍െറ അപ്രതിഹത പ്രവാഹത്തില്‍ നിയമം കാലഹരണപ്പെടുന്നത് മാറിവരുന്ന സാമൂഹിക ചുറ്റുപാടുമായി ഒത്തിണങ്ങിപ്പോവാന്‍ സാധിക്കാതെ വരുകയോ പുതിയ സാഹചര്യങ്ങളുടെ പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നതില്‍ പരാജയപ്പെടുകയോ ചെയ്യുമ്പോഴാണ്. ബ്രിട്ടീഷ് കോളനി ഭരണകാലത്ത് നിര്‍മിക്കപ്പെട്ട നിയമങ്ങളാണ് സ്വാതന്ത്ര്യലബ്ധിയുടെ 67 വര്‍ഷത്തിനു ശേഷവും നമ്മെ ഭരിക്കുന്നത്. ഇവയില്‍ വലിയൊരു ഭാഗം നിയമങ്ങള്‍ അറുപിന്തിരിപ്പനും പഴയ ഫ്യൂഡല്‍ സാമൂഹികക്രമം നിലനിര്‍ത്താനായി അധിനിവേശ സര്‍ക്കാര്‍ ഉണ്ടാക്കിയതുമാണ്. പൗരാവകാശത്തെക്കുറിച്ച് ഇന്നത്തെപ്പോലെ പുരോഗമനപരമായ കാഴ്ചപ്പാട് വെച്ചുപുലര്‍ത്താത്ത, ചൂഷണവിചാരഗതി ഭരണകൂടത്തെ നിയന്ത്രിച്ചിരുന്ന ഒരു കാലസന്ധിയില്‍ രൂപപ്പെട്ട നിയമങ്ങള്‍ സ്വാതന്ത്ര്യത്തിന്‍െറ അരുണോദയത്തോടെയെങ്കിലും ചരിത്രത്തിലേക്ക് വിലയം പ്രാപിക്കേണ്ടതായിരുന്നു. അതുണ്ടായില്ല എന്നു മാത്രമല്ല, പല നിയമങ്ങളും ആവശ്യമായ ഭേദഗതിക്ക് വിധേയമാവുകപോലും ചെയ്യാതെ ഇന്നും നിലനില്‍ക്കുന്നുവെന്നത് ഒരു ജനായത്ത ഭരണക്രമത്തിന്‍െറ കൊള്ളരുതായ്മയാണ് എടുത്തുകാട്ടുന്നത്. 1928ലെ ഹിന്ദുദായക്രമ നിയമം,1913, 30കളിലെ മുസല്‍മാന്‍ വഖഫ് നിയമം, 1925ലെ ബംഗാള്‍ ക്രിമിനല്‍ ലോ തുടങ്ങിയവ നിയമപുസ്തകത്തില്‍നിന്ന് വിപാടനം ചെയ്യണമെന്നാണ് ലോ കമീഷന്‍ ഒടുവില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. രാജ്യത്തെ ഏറ്റവും പഴക്കംചെന്ന, 1836ലെ ബംഗാള്‍ ഡിസ്ട്രിക്ട് ആക്ട് ഇപ്പോഴും പ്രാബല്യത്തിലുണ്ടെന്ന് അറിയുമ്പോഴാണ് ഈ ദിശയില്‍ ബന്ധപ്പെട്ടവരുടെ ശ്രദ്ധ അശ്ശേഷം പതിഞ്ഞിട്ടില്ളെന്ന് മനസ്സിലാവുന്നത്. വിവരസാങ്കേതിക വിദ്യയുടെ കടന്നുകയറ്റത്തോടെ ആശയവിനിമയ രംഗത്ത് നാം കുതിച്ചുചാടുകയും ടെലിഗ്രാഫ് സന്ദേശത്തിന്‍െറ യുഗം അവസാനിച്ചതായി ഒൗദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തിട്ടും 1885ലെ ഇന്ത്യന്‍ ടെലിഗ്രാഫ് ആക്ടും 1933ലെ വയര്‍ലെസ് ടെലിഗ്രാഫ് ആക്ടും ഇന്നും നിയമപുസ്തകത്തില്‍ പൊടിപിടിച്ചുകിടക്കുന്നുണ്ട്. ഒരാളെ ബുദ്ധിമുട്ടിക്കണമെന്നോ സമാധാനം കെടുത്തണമെന്നോ തോന്നിയാല്‍ നിയമപാലകര്‍ കാലഹരണപ്പെട്ട ഈവക നിയമങ്ങളെ പുറത്തെടുത്ത് നിര്‍ദാക്ഷിണ്യം എടുത്തുപയോഗിക്കുകയാണ് പതിവ്. 1934ലെ എയര്‍ക്രാഫ്റ്റ് നിയമം അനുസരിച്ച് കുട്ടികള്‍ ബലൂണ്‍ പറത്തിക്കളിക്കുന്നതും പട്ടംപറപ്പിക്കുന്നതും തടയാവുന്നതാണ്. 500 ഡോളറിനു മുകളില്‍ മൂല്യമുള്ള വിദേശ നാണയങ്ങള്‍ ഒരാള്‍ കൈവശം വെക്കുകയാണെങ്കില്‍ ‘ഫെറ’ നിയമത്തിന്‍െറ ലംഘനത്തിന് കേസെടുക്കാവുന്നതേയുള്ളൂ. കൊറിയര്‍ വഴി പാഴ്സല്‍ അയക്കുമ്പോഴെല്ലാം ഒരുതരത്തില്‍ 1885ലെ ഇന്ത്യന്‍ പോസ്റ്റ് ഓഫിസ് ആക്ടിലെ വ്യവസ്ഥകള്‍ ലംഘിക്കപ്പെടുന്നുണ്ട്. ഇതുവരെ ഉപയോഗിക്കാത്ത എത്രയോ നിയമങ്ങള്‍ ഇപ്പോഴും പ്രാബല്യത്തിലുണ്ടെന്നാണ് ലോ കമീഷന്‍ ചൂണ്ടിക്കാട്ടുന്നത്. നിയമം സമൂഹത്തിനു വേണ്ടിയുള്ളതാണെന്ന് സഹസ്രാബ്ദങ്ങള്‍ക്കു മുമ്പ് ലോകത്തെ പഠിപ്പിച്ച നിയമദാതാക്കളിലൊരാളാണ് ഹമുറാബി. സമൂഹത്തിന് സുഗമമായ പോക്കിന് വിഘാതം സൃഷ്ടിക്കുന്നതും പൗരാവകാശങ്ങള്‍ ഹനിക്കുന്നതുമായ ഏതു നിയമവും ഒരു വ്യവസ്ഥിതിക്കും ഇണങ്ങുന്നതല്ല. ബ്രിട്ടീഷ് സര്‍ക്കാര്‍ ഇന്ത്യന്‍ പ്രജകളെ അടക്കിഭരിക്കുന്നതിനും ഭരണകൂടത്തിന്‍െറ കൊള്ളരുതായ്മകള്‍ മറച്ചുപിടിക്കുന്നതിനും കൊണ്ടുവന്ന 1923ലെ ഒഫീഷ്യല്‍ സീക്രട്ട് ആക്ട് എടുത്തുകളയണമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകരും നിയമജ്ഞരും നിരന്തരം ആവശ്യപ്പെടുന്നുണ്ടെങ്കിലും ഇതുവരെ ഒരു ഗവണ്‍മെന്‍റും ഇക്കാര്യം ആലോചിക്കാന്‍പോലും മുന്നോട്ടുവന്നിട്ടില്ല. കേസുകള്‍ നീതിപീഠങ്ങളില്‍ കെട്ടിക്കിടക്കുന്നതും നീതി നിഷേധിക്കപ്പെടും വിധം തീര്‍പ്പുകള്‍ അനന്തമായി നീളുന്നതും നൂറ്റാണ്ടു മുമ്പുള്ള നടപടിക്രമങ്ങളുടെയും തെളിവ് ശേഖരണരീതിയുടെയും ഫലമായാണ്. 1898ലെ ക്രിമിനല്‍ പ്രൊസീജര്‍ കോഡും 1908ലെ സിവില്‍ പ്രൊസീജര്‍ കോഡുമാണ് കോടതി നടപടികളെ ഇന്നും നിയന്ത്രിക്കുന്നത്. സ്വാതന്ത്ര്യാനന്തരം ഈ നിയമങ്ങളില്‍ ചില ഭേദഗതികള്‍ കൊണ്ടുവന്നിരുന്നെങ്കിലും കോളനിവാഴ്ചയുടെ കരാളമുദ്രകള്‍ ഇപ്പോഴും തെളിഞ്ഞുകാണാനുണ്ട്. 1872ലെ തെളിവുനിയമം ഒന്നര നൂറ്റാണ്ടിന്‍െറ ശാസ്ത്ര-സാങ്കേതിക കുതിപ്പിനു ശേഷവും അതേപടി പിന്തുടരുന്നതിലെ പിടിപ്പുകേട് ബന്ധപ്പെട്ടവരെ വ്യാകുലപ്പെടുത്താറേയില്ല. കാലം മാറിയതോ സാമൂഹിക, ശാസ്ത്രമേഖലയില്‍ നാം ബഹുദൂരം സഞ്ചരിച്ചതോ ജുഡീഷ്യറിക്ക് കണ്ടില്ളെന്നു നടിക്കേണ്ടിവരുന്നു. കാലഹരണപ്പെട്ട നിയമം വിപാടനം ചെയ്യുക എന്നത് കേന്ദ്ര സര്‍ക്കാറിന്‍െറ പ്രഖ്യാപിത നയമാണെന്നിരിക്കെ ലോ കമീഷന്‍െറ നിര്‍ദേശങ്ങള്‍ അതിന്‍െറ ഗൗരവമുള്‍ക്കൊണ്ട് എത്രയും പെട്ടെന്ന് പ്രയോഗവത്കരിക്കുമെന്ന് പ്രതീക്ഷിക്കാം. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States |
No comments:
Post a Comment