മല്ലപ്പള്ളി താലൂക്ക് ആശുപത്രിയില്‍ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കണം– വികസന സമിതി Madhyamam News Feeds |
- മല്ലപ്പള്ളി താലൂക്ക് ആശുപത്രിയില്‍ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കണം– വികസന സമിതി
- തടങ്കലില്‍വെച്ച നാവികന് മനോരോഗമില്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്
- കാഞ്ഞിരംകുളം പഞ്ചായത്തില്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് ഇന്ന്
- ബാര്‍കോഴക്ക് പ്രത്യേക അന്വേഷണ സംഘം വേണം; വി.എസിനെ തള്ളി സി.പി.എം
- റിപ്പബ്ളിക്കന്‍ പാര്‍ട്ടി സെനറ്റ് പിടിച്ചെടുത്തു: ഒബാമക്ക് തിരിച്ചടി
- ജില്ലയില്‍ വ്യാജ ലോട്ടറി വ്യാപിക്കുന്നു
- പരിക്കേറ്റ വിദ്യാര്‍ഥികള്‍ക്ക് കാരുണ്യ പ്രവാഹം
- വീണ്ടും കൈയേറ്റ ശ്രമം: കക്കാട് പുഴയുടെ അതിരു നിര്‍ണയിച്ച സര്‍വേക്കല്ലുകള്‍ കാണാനില്ല
- തണ്ണിത്തുറയില്‍ സംഘര്‍ഷം: സര്‍വകക്ഷിയോഗത്തില്‍ നിന്ന് എസ്.ഡി.പി.ഐ ഇറങ്ങിപ്പോയി
- കരുവേലിപ്പടി സര്‍ക്കാര്‍ ആശുപത്രി എം.എല്‍.എ സന്ദര്‍ശിച്ചു
- വാകയാട് ചുഴലിക്കാറ്റ്: നഷ്ടം രണ്ടു കോടി
- കെ.എം മാണിക്ക് മന്ത്രിസഭയുടെ പിന്തുണ
- സെന്‍സെക്സ് ആദ്യമായി 28,000 കടന്നു
- ഹുദ്ഹുദ് ചുഴലിക്കാറ്റിന് പിന്നാലെ 'അശോഭ'
- ബാര്‍ കോഴ വിവാദത്തിന് പിന്നില്‍ മദ്യമാഫിയ: വി.എം സുധീരന്‍
- പഞ്ചായത്ത് തെരഞ്ഞെടുപ്പ്: പേര് ചേര്‍ക്കാന്‍ പ്രവാസികള്‍ക്ക് അവസരം
- സന്ദര്‍ശക വിസയിലത്തെുന്നവര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തുന്നു
- പാകിസ്താനില്‍ മോര്‍ട്ടാര്‍ഷെല്‍ പൊട്ടിത്തെറിച്ച് മൂന്നു കുട്ടികള്‍ മരിച്ചു
- സ്വര്‍ണവില കുറഞ്ഞു; പവന് 19,600 രൂപ
- അക്ഷര വസന്തത്തിന് ഇന്ന് തിരശ്ശീല ഉയരും
- സൗദിയില്‍ അഞ്ചുപേരെ അജ്ഞാതര്‍ വെടിവെച്ച് കൊന്നു: ഒമ്പത് പേര്‍ അറസ്റ്റില്‍
- മുല്ലപ്പെരിയാര്‍ ജലനിരപ്പ് 138.1 അടിയായി
- മോദിക്കെതിരെ പടയൊരുക്കം
- നേതാക്കള്‍ ഒരുമിച്ചു; ജനപക്ഷ യാത്ര കോണ്‍ഗ്രസില്‍ മഞ്ഞുരുക്കത്തിന് വേദിയായി
- പെണ്‍വേഷം കെട്ടി അരങ്ങുതകര്‍ത്ത് ആണ്‍കുട്ടികള്‍; നവ്യാനുഭവമായി ‘ഗോട്ടിപുവ’
മല്ലപ്പള്ളി താലൂക്ക് ആശുപത്രിയില്‍ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കണം– വികസന സമിതി Posted: 05 Nov 2014 01:23 AM PST മല്ലപ്പള്ളി: മല്ലപ്പള്ളി താലൂക്ക് ആശുപത്രിയില്‍ ആവശ്യത്തിന് ജീവനക്കാര്‍ ഇല്ലാത്തതിനാല്‍ കാഷ്യല്‍റ്റി, ഓപറേഷന്‍ തിയറ്റര്‍ എന്നിവിടങ്ങളിലേക്ക് കൂടുതല്‍ തസ്തികകള്‍ അനുവദിച്ച് ജീവനക്കാരെ നിയമിക്കുന്നതിന് ഹെല്‍ത്ത് സര്‍വീസ് ഡയറക്ടര്‍ക്ക് കത്ത് നല്‍കുന്നതിന് താലൂക്ക് വികസന സമിതിയില്‍ തീരുമാനം. |
തടങ്കലില്‍വെച്ച നാവികന് മനോരോഗമില്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട് Posted: 05 Nov 2014 01:14 AM PST Image: കൊച്ചി: മനോരോഗം ആരോപിച്ച് തടങ്കലില്‍വെച്ച നാവിക ഉദ്യോഗസ്ഥന് രോഗമില്ളെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് കളമശേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോക്ടര്‍മാരുടെ സംഘം ഹൈകോടതിയില്‍ സമര്‍പ്പിച്ചു. നാവിക ഉദ്യോഗസ്ഥനായ സുനില്‍കുമാര്‍ സാഹുവിന് അപസ്മാര രോഗമുണ്ട്. ഈ രോഗത്തിന് തുടര്‍പരിശോധനകള്‍ നടത്താമെന്നും കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു. അതേസമയം, സുനില്‍കുമാര്‍ സാഹുവിനെ മനോരോഗ ചികിത്സക്ക് വിധേയനാക്കിയിട്ടില്ളെന്ന് നാവികസേനക്കു വേണ്ടി ഹൈകോടതിയില്‍ ഹാജരായ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ വാദിച്ചു. എല്ലാ ഉദ്യോഗസ്ഥര്‍ക്കും വര്‍ഷത്തിലൊരിക്കല്‍ നടത്തുന്ന ആരോഗ്യ പരിശോധനയില്‍ നാവികന് മാനസിക രോഗമുണ്ടെന്ന് സംശയം തോന്നിയിരുന്നു. അതിനാലാണ് വിശാഖപട്ടണത്ത് ജോലി ചെയ്യുന്ന നാവികനെ സേനയുടെ കൊച്ചിയിലെ സഞ്ജീവനി ആശുപത്രിയിലേക്കു മാറ്റിയത്. മറ്റ് ആരോപണങ്ങള്‍ മാധ്യമങ്ങള്‍ എഴുതി പിടിപ്പിച്ച കഥയാണെന്നും എ.സി.ജി വ്യക്തമാക്കി. കേസ് നാളെ കോടതി പരിഗണിക്കും. ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട ക്രമക്കേട് ചീഫ് വിജിലന്‍സ് ഓഫിസറെ അറിയിച്ചതിനെ തുടര്‍ന്ന് തിരുനെല്‍വേലിയിലേക്ക് സ്ഥലംമാറ്റം നല്‍കിയ സുനില്‍കുമാര്‍ സാഹുവിനെ 2014 ഒക്ടോബര്‍ 20നാണ് ചീഫ് ഓഫ് സ്റ്റാഫ് വിളിച്ചു വരുത്തിയത്. പിന്നീട് മെഡിക്കല്‍ ഓഫിസറെ കൊണ്ട് പരിശോധിപ്പിച്ച് മാനസിക രോഗിയാണെന്ന് ചിത്രീകരിച്ച് ആശുപത്രിയിലാക്കി. തുടര്‍ന്ന് ഇയാള്‍ക്കെതിരെ കുറ്റപത്രം നല്‍കി നേവിയില്‍ തടങ്കലിലാക്കുകയും കൊച്ചിയിലെ സേനയുടെ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. ഇതേതുടര്‍ന്ന് ഭാര്യ ആരതി സാഹു നല്‍കിയ ഹേബിയസ് കോര്‍പസ് ഹരജിയില്‍ തടങ്കലില്‍ കഴിഞ്ഞ നാവികനെ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റാന്‍ ഹൈകോടതി ഉത്തരവിടുകയായിരുന്നു. |
കാഞ്ഞിരംകുളം പഞ്ചായത്തില്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് ഇന്ന് Posted: 05 Nov 2014 12:52 AM PST വിഴിഞ്ഞം: കാഞ്ഞിരംകുളം ഗ്രാമപഞ്ചായത്തില്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് ബുധനാഴ്ച നടക്കും. |
ബാര്‍കോഴക്ക് പ്രത്യേക അന്വേഷണ സംഘം വേണം; വി.എസിനെ തള്ളി സി.പി.എം Posted: 05 Nov 2014 12:02 AM PST Image: തിരുവനന്തപുരം: ബാര്‍കോഴ കേസ് പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കണമെന്ന് സിപിഎം. ഇന്ന് ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റാണ് ഇക്കാര്യം തീരുമാനമെടുത്തത്. സംസ്ഥാന സെക്രട്ടറി പിണറായി വിജയനാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതോടെ കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന വി.എസ് അച്യുതാനന്ദന്‍റ വാദം സി.പി.എം പൂര്‍ണമായി തള്ളിയിരിക്കുകയാണ്. കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് വി.എസ് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സിബിഐ അന്വേഷണമല്ല, ആക്ഷേപങ്ങള്‍ ഇല്ലാത്ത സത്യസന്ധരായ അന്വേഷണ സംഘത്തെയാണ് ഇതിനായി നിയോഗിക്കേണ്ടതെന്നും ഇതിന് കോടതി മേല്‍നോട്ടം വഹിക്കണമെന്നും പിണറായി ആവശ്യപ്പെട്ടു. കേസില്‍ വിജിലന്‍സ് അന്വേഷണം അപഹാസ്യമാണ്.നിരവധി തവണ വിജിലന്‍സ് അന്വേഷണം നേരിട്ടവരാണ് മുഖ്യമന്ത്രിയും മന്ത്രിമാരും. അന്വേഷണ രീതിയെ സംബന്ധിച്ച് അവര്‍ക്ക് നന്നായി അറിയാം. പിന്നെയുള്ളത് സി.ബി.ഐ അന്വേഷണമാണ്. ഇവര്‍ കൂട്ടിലടച്ച തത്തയാണെന്ന് സുപ്രീം കോടതി വരെ വ്യക്തമാക്കിയതാണ്. ജുഡീഷ്യല്‍ അന്വേഷണമാകട്ടെ അത് കാലതാമസം വരുത്തും. ഇതിനാലാണ് പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കണമെന്ന് പാര്‍ട്ടി ആവശ്യപ്പെടുന്നത്. യു.ഡി.എഫ് സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങിയിരിക്കുകയാണ്. 408 ബാറുകള്‍ അടച്ചു പൂട്ടിയ അന്നു മുതല്‍ അഴിമതി തുടങ്ങിയിട്ടുണ്ട്. ധനമന്ത്രി മാണി രാജി വെച്ച് അന്വേഷണം നേരിടണം. രാജി വെക്കാന്‍ തയ്യാറായില്ളെങ്കില്‍ മുഖ്യമന്ത്രി അദ്ദേഹത്തെ പുറത്താക്കണമെന്നും പിണറായി വ്യക്തമാക്കി. മുഖ്യമന്ത്രിയും എക്സൈസ് മന്ത്രിയും അറിയാതെ ബാര്‍ വിഷയത്തില്‍ ഒന്നും സംഭവിക്കില്ല. കോഴപ്പണം എത്രയെന്നതടക്കം വിഷയത്തില്‍ സമഗ്രമായ അന്വേഷണം വേണം. ഇതില്‍ മന്ത്രിമാര്‍ക്കു പുറമെ ആര്‍ക്കൊക്കെയാണ് പങ്കുള്ളത് എന്ന് പുറത്തു വരണം. സര്‍ക്കാറിനെ അട്ടിമറിക്കുന്ന നിലപാട് തങ്ങള്‍ക്കില്ല. ജ്ഞാനപ്പാനയില്‍ പറയുന്നുണ്ട് എണ്ണിയെണ്ണിക്കുറയുന്നോരായുസ്സും മണ്ടി മണ്ടിക്കയറുന്ന മോഹവും എന്ന്. അത്തരം മോഹം ഞങ്ങള്‍ക്കില്ളെന്നും പിണറായി കൂട്ടിച്ചേര്‍ത്തു. |
റിപ്പബ്ളിക്കന്‍ പാര്‍ട്ടി സെനറ്റ് പിടിച്ചെടുത്തു: ഒബാമക്ക് തിരിച്ചടി Posted: 04 Nov 2014 11:12 PM PST Image: വാഷിങ്ടണ്‍: അമേരിക്കന്‍ പാര്‍ലമെന്‍റിന്‍െറ ഇരു സഭകളിലേക്കും അംഗങ്ങളെ തെരഞ്ഞെടുക്കാനുള്ള ഇടക്കാല തിരഞ്ഞെടുപ്പില്‍ പ്രസിഡന്‍റ് ബറാക് ഒബാമക്കും ഡെമോക്രാറ്റിക് പാര്‍ട്ടിക്കും വന്‍ തിരിച്ചടി. എട്ടു വര്‍ഷത്തിനു ശേഷമാണ് യു.എസ് കോണ്‍ഗ്രസ് സെനറ്റ് റിപ്പബ്ളിക്കന്‍ പാര്‍ട്ടി പിടിച്ചെടുത്തത്. നൂറില്‍ 52 സീറ്റുകളില്‍ റിപ്പബ്ളിക്കന്‍ പാര്‍ട്ടി ഇതിനകം വിജയം ഉറപ്പിച്ചിട്ടുണ്ട്. ഡെമോക്രാറ്റുകളുടെ സിറ്റിങ് സീറ്റുകളായ വെസ്റ്റ് വെര്‍ജീനിയ, സൗത്ത് ഡക്കോട്ട, മൊണ്ടാന എന്നിവയും റിപ്പബ്ളിക്കന്‍ പാര്‍ട്ടി പിടിച്ചെടുത്തിട്ടുണ്ട്. പ്രസിഡന്‍റ് ബറാക് ഒബാമയുടെ പ്രതിച്ഛായ ഇടിഞ്ഞതാണ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പരാജയകാരണമായി വിലയിരുത്തപ്പെടുന്നത്. എന്നാല്‍ ഫലം ഒബാമയുടെ സ്ഥാനത്തിന് ഭീഷണിയല്ല. പാര്‍ലമെന്‍റിന്‍െറ അധോസഭയായ ജനപ്രതിനിധി സഭയിലെ 435 സീറ്റിലേക്കും ഉപരിസഭയായ സെനറ്റിലെ 36 സീറ്റിലേക്കുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. വിവിധ സംസ്ഥാനങ്ങളിലെ നിയമസഭ, മേയര്‍, ഗവര്‍ണര്‍ പദവികളിലേക്കുള്ള തെരഞ്ഞെടുപ്പും ഇതിനോടൊപ്പം നടക്കുന്നുണ്ട്. രണ്ടു വര്‍ഷത്തിന് ശേഷം നടക്കുന്ന പ്രസിഡന്‍റ് തെരഞ്ഞെടുപ്പിനെ നിര്‍ണായകമായി സ്വാധീനിക്കാനിടയുള്ളതിനാല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഈ തെരഞ്ഞെടുപ്പിനെ അതീവ പ്രാധാന്യത്തോടെയാണ് കാണുന്നത്. റിപ്പബ്ളിക്കന്‍ കക്ഷിക്ക് സെനറ്റിന്‍െറ നിയന്ത്രണം ലഭിക്കാന്‍ ആറു സീറ്റുകള്‍കൂടി വേണം. ജനപ്രതിനിധി സഭയില്‍ റിപ്പബ്ളിക്കന്‍ പാര്‍ട്ടിക്കാണ് മേല്‍ക്കൈ. 435 അംഗങ്ങളില്‍ 233 പേരും റിപ്പബ്ളിക്കന്മാരാണ്. അതേസമയം സെനറ്റില്‍ ഡെമോക്രാറ്റുകള്‍ക്കാണ് ഭൂരിപക്ഷം. രണ്ട് സ്വതന്ത്രര്‍ ഉള്‍പ്പടെ 55 പേര്‍ ഡെമോക്രാറ്റുകളാണ്.
|
ജില്ലയില്‍ വ്യാജ ലോട്ടറി വ്യാപിക്കുന്നു Posted: 04 Nov 2014 11:11 PM PST തൃശൂര്‍: ഒരിടവേളക്ക് ശേഷം ജില്ലയില്‍ വ്യാജ ലോട്ടറി സജീവമാകുന്നു. ലോട്ടറി വ്യാപാരം കനത്തതോടെ വ്യാജന്‍മാര്‍ അരങ്ങുവാഴുകയാണ്. വ്യാജ ലോട്ടറി നിര്‍മാതാക്കളും വില്‍പനക്കാരുമായ സംഘം ജില്ലയില്‍ വ്യാപിക്കുന്നതായാണ് രഹസ്യ പൊലീസ് റിപ്പോര്‍ട്ട്. വ്യാജ ലോട്ടറി നിര്‍മിക്കുന്ന സംഘത്തിലുള്ളവര്‍ രഹസ്യ പൊലീസിന്‍െറ പിടിയിലായതായി സൂചനയുണ്ട്. ഇവരില്‍ നിന്ന് പ്രിന്‍റര്‍ അടക്കം ഉപകരണങ്ങള്‍ പിടിച്ചെടുത്തതായാണ് വിവരം. സംഘത്തിലെ കൂടുതല്‍ ആളുകളെ പിടികൂടാന്‍ പൊലീസ് വലവിരിച്ചിട്ടുണ്ട്. അഞ്ചുപേരടങ്ങുന്ന സംഘമാണ് ഇപ്പോള്‍ പിടിയിലായത്. വ്യാജ ലോട്ടറിയല്ളെന്ന് ജില്ലാ ഓഫിസര്‍ |
പരിക്കേറ്റ വിദ്യാര്‍ഥികള്‍ക്ക് കാരുണ്യ പ്രവാഹം Posted: 04 Nov 2014 11:11 PM PST തൃപ്രയാര്‍: ബസപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ഥികളുടെ ചികിത്സാ നിധിയിലേക്ക് കാരുണ്യത്തിന്‍െറ നീരുറവയൊഴുകുന്നു. |
വീണ്ടും കൈയേറ്റ ശ്രമം: കക്കാട് പുഴയുടെ അതിരു നിര്‍ണയിച്ച സര്‍വേക്കല്ലുകള്‍ കാണാനില്ല Posted: 04 Nov 2014 11:08 PM PST കണ്ണൂര്‍: കക്കാട് പുഴയിലെ കൈയേറ്റങ്ങള്‍ അവസാനിപ്പിക്കാന്‍ സ്ഥാപിച്ച സര്‍വേക്കല്ലുകള്‍ പലയിടത്തുനിന്നും അപ്രത്യക്ഷമായി. നൂറോളം ഇടങ്ങളില്‍ പുഴയുടെ അതിരും സ്ഥലവും തിട്ടപ്പെടുത്തി സ്ഥാപിച്ച കല്ലുകളാണ് പലയിടങ്ങളിലും ഒരടയാളം പോലും ശേഷിപ്പിക്കാതെ അപ്രത്യക്ഷമായത്. കക്കാട് പുഴ സംരക്ഷണ സമിതിയുടെ സമരത്തിന്‍െറ ഭാഗമായി തുടങ്ങിയ സര്‍വേയും കല്ലിടലും അവസാനിച്ചതോടെ വീണ്ടും കൈയേറ്റത്തിനുള്ള ശ്രമവും തുടങ്ങിയിട്ടുണ്ട്. |
തണ്ണിത്തുറയില്‍ സംഘര്‍ഷം: സര്‍വകക്ഷിയോഗത്തില്‍ നിന്ന് എസ്.ഡി.പി.ഐ ഇറങ്ങിപ്പോയി Posted: 04 Nov 2014 10:46 PM PST വെളിയങ്കോട്: തണ്ണിത്തുറയില്‍ രണ്ടുയുവാക്കള്‍ക്ക് വെട്ടേറ്റ സംഭവത്തില്‍ പ്രദേശത്ത് സമാധാനം നിലനിര്‍ത്താനും ആവശ്യമായകരുതലുകള്‍ എടുക്കാനും സര്‍വകക്ഷിയോഗം തീരുമാനിച്ചു. |
കരുവേലിപ്പടി സര്‍ക്കാര്‍ ആശുപത്രി എം.എല്‍.എ സന്ദര്‍ശിച്ചു Posted: 04 Nov 2014 10:43 PM PST മട്ടാഞ്ചേരി: രണ്ട് ഉദ്ഘാടനം തീരുമാനിച്ച് വിവാദത്തിലായ കരുവേലിപ്പടി സര്‍ക്കാര്‍ ആശുപത്രിയിലെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ എം.എല്‍.എയും സംഘവും ആശുപത്രി സന്ദര്‍ശിച്ചു. നിര്‍മാണം പൂര്‍ത്തിയാക്കാതെയാണ് ഡിവിഷന്‍ കമ്മിറ്റിയും നഗരസഭയും ഉദ്ഘാടനം തീരുമാനിച്ചതെന്ന് സംഘത്തിന് പരിശോധനയില്‍ വ്യക്തമായി. |
വാകയാട് ചുഴലിക്കാറ്റ്: നഷ്ടം രണ്ടു കോടി Posted: 04 Nov 2014 10:40 PM PST നടുവണ്ണൂര്‍: വാകയാട് കനത്ത പ്രഹരമേല്‍പിച്ച ചുഴലിക്കാറ്റില്‍ നഷ്ടം രണ്ടു കോടി. ചുഴലിക്കാറ്റ് ബാധിത പ്രദേശത്ത് വൈദ്യുതിബന്ധം പുന$സ്ഥാപിക്കാന്‍ ആഴ്ചകളെടുക്കും. കോട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ വാകയാട് പ്രദേശത്ത് തിങ്കളാഴ്ച വൈകീട്ടാണ് ചുഴലിക്കാറ്റ് നാശനഷ്ടമുണ്ടാക്കിയത്. വീട് തകര്‍ന്നതും പ്രദേശത്തെ വ്യാപക കൃഷിനാശവും ഇലക്ട്രിക് പോസ്റ്റുകള്‍ മരം വീണ് മുറിഞ്ഞതുമുള്‍പ്പെടെയുള്ള നഷ്ടം രണ്ടു കോടിയോളം വരുമെന്നാണ് പ്രാഥമിക നിഗമനം. |
കെ.എം മാണിക്ക് മന്ത്രിസഭയുടെ പിന്തുണ Posted: 04 Nov 2014 09:46 PM PST Image: തിരുവനന്തപുരം: ബാര്‍കോഴ വിവാദത്തില്‍ മന്ത്രി കെ.എം മാണിക്ക് മന്ത്രിസഭയുടെ പൂര്‍ണ പിന്തുണ. മുഖ്യമന്തി ഉമ്മന്‍ചാണ്ടിയാണ് ഇക്കാര്യം അറിയിച്ചത്. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്.സി.ബി.ഐ അന്വേഷണ ആവശ്യവും മുഖ്യമന്ത്രി തള്ളി. പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ നിലപാട് മാറ്റുന്നതിനനുസരിച്ച് നിലപാട് മാറ്റാന്‍ തനിക്കാവില്ല. വി.എസ് ആദ്യം കത്തിലൂടെ ആവശ്യപ്പെട്ടതനുസരിച്ചാണ് വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടതെന്നും മുഖ്യമന്തി വ്യക്തമാക്കി. മാണിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണ്. കേരള കോണ്‍ഗ്രസിന്‍്റെ മാത്രം നേതാവല്ല കെ.എം മാണി, യു.ഡി.എഫിന്‍െറ ഏറ്റവും മുതിര്‍ന്ന നേതാവാണെന്നും അദ്ദേഹം ഏതു സ്ഥാനത്തിനും അര്‍ഹനാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. യു.ഡി.എഫില്‍ നിന്ന് ആരേയും അടര്‍ത്തി മാറ്റാന്‍ കഴിയില്ല. യു.ഡി.എഫ് സര്‍ക്കാറിന്‍െറ ആയുസ്സിനെക്കുറിച്ച് പലവിധ വാദങ്ങളുണ്ടായിരുന്നു. മാസങ്ങള്‍ മാത്രം ആയുസ്സ് പറഞ്ഞിട്ട് ഇതുവരെ മന്ത്രിസഭയ്ക്ക് ഒരുഘട്ടത്തില്‍ പോലും ഭീഷണിയുണ്ടായില്ളെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. മന്ത്രിസഭാ യോഗത്തിന് മുമ്പായി ഉമ്മന്‍ചാണ്ടി, കെ.എം മാണി, രമേശ് ചെന്നിത്തല, പി.കെ കുഞ്ഞാലിക്കുട്ടി എന്നിവര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.
|
സെന്‍സെക്സ് ആദ്യമായി 28,000 കടന്നു Posted: 04 Nov 2014 09:10 PM PST Image: മുംബൈ: ഇന്ത്യന്‍ ഓഹരി വിപണി ചരിത്ര നേട്ടത്തില്‍. മുംബൈ ഓഹരി സൂചികയായ സെന്‍സെക്സ് 126 പോയന്‍റ് കൂടി 28,000ല്‍ എത്തി. ആദ്യമായാണ് ഇന്ത്യന്‍ ഓഹരി വിപണി 28,000 എന്ന തോത് മറികടന്നത്. രാവിലെ വ്യാപാരം ആരംഭിച്ചപ്പോള്‍ മുതല്‍ മികച്ച മുന്നേറ്റമാണ് ഓഹരി വിപണിയിലുണ്ടായത്. വ്യാപാരത്തിന്‍െറ ഒരു ഘട്ടത്തില്‍ സെന്‍സെക്സ് 28,004 പോയന്‍റ് ഉയരുകയും പിന്നീട് 28,000ലേക്ക് താഴുകയുമായിരുന്നു. ദേശീയ സൂചികയായ നിഫ്റ്റിയിലും കുതിപ്പ് രേഖപ്പെടുത്തി. നിഫ്റ്റി 39.50 പോയന്‍റ് ഉയര്‍ന്ന് 8,363.65 പോയന്‍റിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ബജാജ് ഓട്ടോ, ഭെല്‍, സിപ്ള, ടാറ്റ പവര്‍, ടി.സി.എസ്, സണ്‍ ഫാര്‍മ, ആക്സസ് ബാങ്ക് തുടങ്ങിയ കമ്പനികള്‍ നേട്ടം കൊയ്തു. കോള്‍ ഇന്ത്യ, ഭാരതി എയര്‍ടെല്‍, സെസ സ്റ്റെര്‍ലൈറ്റ്, ടാറ്റ സ്റ്റീല്‍, ഹിന്‍ഡാല്‍കോ എന്നിവ നഷ്ടത്തില്‍. |
ഹുദ്ഹുദ് ചുഴലിക്കാറ്റിന് പിന്നാലെ 'അശോഭ' Posted: 04 Nov 2014 09:06 PM PST Image: ന്യൂഡല്‍ഹി: ഹുദ് ഹുദിന് പിന്നാലെ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ചുഴലിക്കാറ്റ് രൂപം കൊള്ളുന്നതായി റിപ്പോര്‍ട്ട്. ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് 'അശോഭ' എന്ന് പേരിട്ട ചുഴലിക്കാറ്റിനെ കുറിച്ചുള്ള സൂചനകള്‍ ഇന്ത്യന്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന് ലഭിച്ചത്. നവംബറിലെ രണ്ടാമത്തെ ആഴ്ചയോടെ 'അശോഭ' ചുഴലിക്കാറ്റ് ആന്ധ്രാ തീരപ്രദേശമായ വിശാഖപട്ടണത്തിലൂടെ കടന്നു പോകുമെന്നാണ് നിഗമനം. സമാനപാതയിലൂടെയാണ് ഹുദ് ഹുദ് ചുഴലിക്കാറ്റും കടന്നു പോയത്. പുതിയ ചുഴലിക്കാറ്റിന് 'അശോഭ' എന്ന് പേര് നിര്‍ദശിച്ചത് ശ്രീലങ്കയാണ്. ചൊവ്വാഴ്ച രാത്രിയോടെ വിശാഖപട്ടണത്തിന് 1400 മുതല്‍ 1500 വരെ കിലോമീറ്റര്‍ അകലത്തില്‍ കടലില്‍ അന്തരീക്ഷച്ചുഴി ന്യൂനമര്‍ദമായി രൂപപ്പെട്ടിട്ടുണ്ട്. കൂടാതെ കാറ്റിന്‍െറ ശക്തി വര്‍ധിച്ചു. ചുഴലിപ്പിറവിക്ക് പറ്റിയ ഊഷ്മാവാണ് സമുദ്രോപരിതലത്തിലേത്. ഇതെല്ലാം കൂടി ഒത്തുചേര്‍ന്നാല്‍ ചുഴലിക്കാറ്റിന് വഴിവെക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍െറ നിഗമനം. ബംഗള്‍ ഉള്‍ക്കടലില്‍ നവംബര്‍, 2015 മേയ് മാസങ്ങളില്‍ ചുഴലിക്കാറ്റുകള്‍ രൂപം കൊള്ളാന്‍ സാധ്യതയുണ്ടെന്ന് ഹൈദരാബാദ് ഐ.എം.ഡി ഡയറക്ടര്‍ കെ. സീതാറാം അറിയിച്ചു. ആന്ധ്ര ഉള്‍പ്പെടുന്ന ഒഡീഷ മുതല്‍ തമിഴ്നാട് വരെയുള്ള വടക്കന്‍ തീരപ്രദേശങ്ങളില്‍ ചുഴലിക്കാറ്റിനെകുറിച്ച് ജാഗ്രതാ നിര്‍ദേശം നല്‍കും. നവംബര്‍ എട്ട്, ഒമ്പത് തീയതികളില്‍ ചുഴലിക്കാറ്റ് കടന്നുപോകുന്ന ദിശ സ്ഥിരീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആന്ധ്രാ^ഒഡീഷ തീരങ്ങളില്‍ വീശിയടിച്ച ഹുദ് ഹുദ് ചുഴലിക്കാറ്റ് വലിയ നാശനഷ്ടമാണ് വരുത്തിയത്. ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ അപകടങ്ങളില്‍ 24 പേര്‍ മരണപ്പെട്ടു. നാല് ലക്ഷം പേരെ ദുരന്തം പ്രതികൂലമായി ബാധിച്ചു. |
ബാര്‍ കോഴ വിവാദത്തിന് പിന്നില്‍ മദ്യമാഫിയ: വി.എം സുധീരന്‍ Posted: 04 Nov 2014 08:45 PM PST Image: കാസര്‍കോട്: ബാര്‍ കോഴ വിവാദത്തിന് പിന്നില്‍ മദ്യമാഫിയയെന്ന് കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്‍. ആരോപണം ഉന്നയിക്കുന്നവരുടെ വിശ്വാസ്യത കൂടി പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. ജനപക്ഷ യാത്രയോട് അനുബന്ധിച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മദ്യമാഫിയക്കെതിരെ സുധീരന്‍ ആഞ്ഞടിച്ചത്. ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള യു.ഡി.എഫ് സര്‍ക്കാര്‍ മികച്ച രീതിയിലാണ് മുന്നോട്ടു പോകുന്നത്. സര്‍ക്കാരിന്‍റെ തിളക്കം കുറയ്ക്കാനാണ് ചിലരുടെ ശ്രമം. ബാറുടമകളുടെ ആരോപണങ്ങളെ അന്തിമ വിധിയായി കാണുന്നില്ല. കോഴ ആരോപണത്തിന് പിന്നില്‍ സ്ഥാപിത താല്‍പര്യക്കാരുടെ അജണ്ടയാണെന്നും സുധീരന്‍ ചൂണ്ടിക്കാട്ടി. സി.പി.എം സെക്രട്ടറി ചര്‍ച്ച ചെയ്യേണ്ടത് പിളര്‍പ്പിനെകുറിച്ചല്ല. പാര്‍ട്ടിക്കേറ്റ ധാര്‍മിക മൂല്യച്ചുതിയെ കുറിച്ചാണെന്നും അദ്ദേഹം പറഞ്ഞു. "അക്രമരഹിത, ലഹരി വിമുക്ത കേരളം" എന്ന മുദ്രാവാക്യം ഉയര്‍ത്തി വി.എം സുധീരന്‍ നയിക്കുന്ന ജനപക്ഷ യാത്രക്ക് ചൊവ്വാഴ്ചയാണ് കാസര്‍കോട് കുമ്പളയില്‍ തുടക്കമായത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പതാക കൈമാറി തുടക്കം കുറിച്ച ജനപക്ഷ യാത്ര കാസര്‍കോട് ജില്ലയിലെ പര്യടനം പൂര്‍ത്തിയാക്കി വൈകുന്നേരത്തോടെ കണ്ണൂര്‍ ജില്ലയിലേക്ക് കടക്കും. |
പഞ്ചായത്ത് തെരഞ്ഞെടുപ്പ്: പേര് ചേര്‍ക്കാന്‍ പ്രവാസികള്‍ക്ക് അവസരം Posted: 04 Nov 2014 08:38 PM PST Image: മസ്കത്ത്: വരാനിരിക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിന്‍െറ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ പ്രവാസികള്‍ക്ക് അവസരംനല്‍കി തെരഞ്ഞെടുപ്പ് കമീഷന്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. ഓണ്‍ലൈനായി വോട്ടര്‍ ലിസ്റ്റില്‍ പേര് ചേര്‍ക്കാനാണ് ഇപ്പോള്‍ കേരള തെരഞ്ഞെടുപ്പ് കമീഷന്‍ അവസരം നല്‍കുന്നത്. പേരും വിവരങ്ങളുമടക്കമുള്ള വിവരങ്ങളും ഫോട്ടോയും അപ്ലോഡ് ചെയ്യുകയാണ് വേണ്ടത്. വിവരങ്ങള്‍ ശരിയാണെന്ന് സ്വയം സാക്ഷ്യപ്പെടുത്തിയാല്‍ മതിയാവും. ഓണ്‍ലൈനായി പേരുചേര്‍ക്കാന്‍ പ്രവാസിക്ക് ആദ്യമായാണ് അവസരം ലഭിക്കുന്നത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്ത് പ്രവാസികള്‍ക്ക് വോട്ടര്‍ ലിസ്റ്റില്‍ പേരു ചേര്‍ക്കാന്‍ അവസരമുണ്ടെങ്കിലും അപേക്ഷകള്‍ നാട്ടിലെ താലൂക്ക് ഓഫിസുകളില്‍ സമര്‍പ്പിക്കണമായിരുന്നു. ഈ മാസം 25വരെയാണ് വോട്ടര്‍ ലിസ്റ്റില്‍ പേരു ചേര്‍ക്കാന്‍ അവസരം നല്‍കുന്നത്. |
സന്ദര്‍ശക വിസയിലത്തെുന്നവര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തുന്നു Posted: 04 Nov 2014 08:36 PM PST Image: കുവൈത്ത് സിറ്റി: തൊഴില്‍, ഗാര്‍ഹിക വിസയിലത്തെുന്നവരെപോലെ രാജ്യത്തേക്ക് സന്ദര്‍ശനത്തിനായി വരുന്നവര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്താന്‍ ആലോചന. ആരോഗ്യ ഇന്‍ഷുറന്‍സ് സംവിധാനം സ്വകാര്യവത്കരിക്കുന്നതോടെ വിദേശികള്‍ അടക്കേണ്ട വാര്‍ഷിക ഇന്‍ഷുറന്‍സ് പ്രീമിയം തുകയില്‍ വന്‍ വര്‍ധനക്കുള്ള സാധ്യത നിലനില്‍ക്കെയാണ് സന്ദര്‍ശക വിസയിലത്തെുന്നവര്‍ക്കുകൂടി ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്താനുള്ള സര്‍ക്കാറിന്‍െറ നീക്കം. |
പാകിസ്താനില്‍ മോര്‍ട്ടാര്‍ഷെല്‍ പൊട്ടിത്തെറിച്ച് മൂന്നു കുട്ടികള്‍ മരിച്ചു Posted: 04 Nov 2014 08:33 PM PST Image: സിയാല്‍കോട്ട്: കളിപ്പാട്ടമാണെന്ന് തെറ്റിദ്ധരിച്ച് മോര്‍ട്ടാര്‍ഷെല്‍ ഉപയോഗിച്ച് കളിക്കുന്നതിനിടെയുണ്ടായ സ്ഫോടനത്തില്‍ മൂന്നു കുട്ടികള്‍ മരിച്ചു. പാക് പഞ്ചാബ് പ്രവിശ്യയിലെ ഇന്ത്യന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള തുഹാല്‍പ്പുര ഗ്രാമത്തിലാണ് സംഭവം. സംഭവത്തില്‍ ഒരു കുട്ടിക്ക് പരിക്കേറ്റു. സൈന(8), ഹുന്‍സാല(11), ഹഫീസ്(12) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ കുട്ടിയെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതിര്‍ത്തിയിലെ സംഘര്‍ഷ കാലത്ത് ഇന്ത്യ വിക്ഷേപിച്ചിരുന്ന മോര്‍ട്ടാര്‍ഷെല്ലാണ് അപകടമുണ്ടാക്കിയതെന്ന് ദി ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു. കുട്ടികള്‍ മോര്‍ട്ടാര്‍ഷെല്ലിനു സമീപമത്തെിയപ്പോള്‍ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് പോലീസ് വ്യക്തമാക്കിയത്. സംഭവത്തില്‍ പാക് പ്രധാനമന്ത്രി നവാസ് ശരീഫ് അന്വേഷണത്തിന് ഉത്തരവിട്ടു. |
സ്വര്‍ണവില കുറഞ്ഞു; പവന് 19,600 രൂപ Posted: 04 Nov 2014 08:23 PM PST Image: കൊച്ചി: നാല് ദിവസത്തെ സ്ഥിരതക്ക് ശേഷം സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. പവന് 80 രൂപ കുറഞ്ഞ് 19,600 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 2,450 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ആഗോള വിപണിയിലെ മാറ്റമാണ് ആഭ്യന്തര വിപണിയില്‍ പ്രതിഫലിച്ചത്. നവംബര്‍ ഒന്ന് മുതല്‍ സ്വര്‍ണവില മാറ്റമില്ലാതെ തുടരുകയായിരുന്നു. ചൊവ്വാഴ്ച പവന് 19,680 രൂപയായിരുന്നു വില. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണം ഒൗണ്‍സിന് 04.67 ഡോളര്‍ താഴ്ന്ന് 1,162.73 ഡോളറിലെത്തി. |
അക്ഷര വസന്തത്തിന് ഇന്ന് തിരശ്ശീല ഉയരും Posted: 04 Nov 2014 07:53 PM PST Image: ഷാര്‍ജ: വായനാപ്രേമികളുടെ മനസ്സില്‍ അക്ഷര വസന്തം വിരിയിച്ച് 33ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് ബുധനാഴ്ച തിരശ്ശീല ഉയരും. സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ആല്‍ ഖാസിമി രാവിലെ പത്തിന് മേളയുടെ ഉദ്ഘാടനം നിര്‍വഹിക്കും. ബാള്‍ റൂമില്‍ നടക്കുന്ന ഉദ്ഘാടന ചടങ്ങിന് ശേഷം വിവിധ അവാര്‍ഡുകള്‍ പ്രഖ്യാപിക്കും. ഇന്ത്യന്‍ പവലിയന്‍ ഉച്ചക്ക് 12ന് യു.എ.ഇയിലെ ഇന്ത്യന്‍ അംബാസഡര്‍ ടി.പി.സീതാറാം ഉദ്ഘാടനം ചെയ്യും. 11 ദിവസം നീളുന്ന മേളയില്‍ 59 രാജ്യങ്ങളില്‍ നിന്ന് 1256 പ്രസാധകര്‍ പങ്കെടുക്കും. പ്രശസ്ത നോവലിസ്റ്റ് ഡാന്‍ ബ്രൗണ്‍ അടക്കമുള്ള എഴുത്തുകാരുടെ സാന്നിധ്യം പുസ്തകമേളക്ക് ഇത്തവണ കൊഴുപ്പേകും. |
സൗദിയില്‍ അഞ്ചുപേരെ അജ്ഞാതര്‍ വെടിവെച്ച് കൊന്നു: ഒമ്പത് പേര്‍ അറസ്റ്റില്‍ Posted: 04 Nov 2014 07:11 PM PST Image: ദമ്മാം: സൗദിയുടെ കിഴക്കന്‍ പ്രവിശ്യയിലെ അല്‍ഹസയില്‍ അജ്ഞാതരുടെ വെടിയേറ്റ് ആറ് പേര്‍ കൊല്ലപ്പെട്ടു. തിങ്കളാഴ്ച രാത്രി 11 ന് അല്‍ഹസയിലെ ദാല്‍വയില്‍ നടന്ന സംഭവത്തില്‍ ഒമ്പത് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മുഖം മൂടിയണിഞ്ഞ് അജ്ഞാത സംഘമാണ് വെടിയുതിര്‍ത്തതെന്ന് സൗദി ആഭ്യന്തര മന്ത്രാലയം സുരക്ഷാ വക്താവ് മേജര്‍ ജനറല്‍ മന്‍സൂര്‍ അത്തുര്‍ക്കി വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് ഒമ്പത്് പേരെ ഇത ്വരെയായി സുരക്ഷാവിഭാഗം പിടികൂടിയിട്ടുണ്ട്. പരിക്കേറ്റവര്‍ മേഖലയിലെ വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. |
മുല്ലപ്പെരിയാര്‍ ജലനിരപ്പ് 138.1 അടിയായി Posted: 04 Nov 2014 06:49 PM PST Image: കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് വീണ്ടും ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 138.1 അടിയിലേക്കാണ് ജലനിരപ്പ് ഉയര്‍ന്നത്. എന്നാല്‍ അണക്കെട്ടിലെയും വൃഷ്ടി പ്രദേശത്തെയും മഴയില്‍ കുറവു വന്നിട്ടുണ്ട്. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് സെക്കന്‍ഡില്‍ 3587 ഘനയടിയില്‍ നിന്ന് 2118 ഘനയടിയായി കുറഞ്ഞു. ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ തമിഴ്നാട്ടിലേക്ക് കൊണ്ടു പോകുന്ന ജലത്തിന്‍െറ അളവ് കൂടാന്‍ കഴിഞ്ഞ ദിവസം കേരളം ആവശ്യപ്പെട്ടിരുന്നു. ഇതുപ്രകാരം സെക്കന്‍ഡില്‍ 750 ഘനയടിയില്‍ നിന്ന് 1216 ഘനയടിയായി ഉയര്‍ത്തി. അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്നതും സ്പില്‍വേ ഷട്ടറിലെ തകരാര്‍ മൂലമുണ്ടായ പ്രതിസന്ധിയുമാണ് ഇപ്പോഴത്തെ ആശങ്കക്ക് വഴിവെച്ചത്. നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രത്യേക യോഗം ഇന്ന് ഉച്ചക്ക് 12ന് മന്ത്രി പി.ജെ. ജോസഫിന്‍െറ സാന്നിധ്യത്തില്‍ തിരുവനന്തപുരത്ത് ചേരും. മുല്ലപ്പെരിയാര്‍ ഉന്നതതല സമിതിയിലെ കേരള പ്രതിനിധി വി.ജെ. കുര്യന്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കും. |
Posted: 04 Nov 2014 06:15 PM PST Image: Subtitle: സംഘ്യോഗത്തില്‍ മോദിക്കെതിരെ ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവതിന്‍െറ വിമര്‍ശം നാഗ്പൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏകാധിപത്യ ശൈലിക്കെതിരെ ആര്‍.എസ്.എസില്‍ പടയൊരുക്കം. ആഗ്രയില്‍ നടന്ന സംഘ്യോഗത്തില്‍ മോദി ശൈലിക്കെതിരെ ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവത് രൂക്ഷവിമര്‍ശമുന്നയിച്ചതായാണ് റിപ്പോര്‍ട്ട്. സംഘ് അജണ്ടകളോട് അകല്‍ച്ചകാട്ടുന്നതും നാഗ്പൂരുകാരനായ കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയെ നയരൂപവത്കരണ ചര്‍ച്ചകളില്‍ അവഗണിക്കുന്നതും വിമര്‍ശത്തിന് കാരണമായി. മുന്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സഞ്ജയ് ജോഷിയോട് ശത്രുത തുടരുന്നതും അമിത് ഷായെ പാര്‍ട്ടി ദേശീയാധ്യക്ഷ പദവിയില്‍ അവരോധിച്ചതുമാണ് വിമര്‍ശത്തിനുള്ള മറ്റ് കാരണങ്ങള്‍. ഇന്ത്യയില്‍ ജീവിക്കുന്നവരെല്ലാം ഹിന്ദുക്കളാണെന്ന ഭാഗവതിന്‍െറ പ്രസ്താവന വിവാദമായപ്പോള്‍ പ്രതിരോധിക്കാതെ മാറിനിന്നതും ഇവയില്‍പെടും. എന്നാല്‍, മോദിക്കുള്ള ജനപിന്തുണ മാനിച്ച് തല്‍ക്കാലം ക്ഷമിക്കുകയാണെന്നാണ് സൂചന. മാര്‍ച്ചില്‍ നാഗ്പൂരില്‍ നടക്കുന്ന ആര്‍.എസ്.എസ് പ്രതിനിധി സഭയില്‍ വിഷയം വീണ്ടുമുയരും. സംഘിനും ബി.ജെ.പിക്കും ഇടയിലെ കണ്ണിയായ ജോയന്‍റ് ജനറല്‍ സെക്രട്ടറി സുരേഷ് സോണിയെ മാറ്റി കൃഷ്ണഗോപാലിനെ പകരക്കാരനാക്കിയത് മോദിക്കുള്ള ആര്‍.എസ്.എസിന്‍െറ സൂചനയായാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് മോദിയെ ബി.ജെ.പി പ്രചാരണ സമിതി അധ്യക്ഷനാക്കിയതിനുപിന്നിലെ പ്രധാനിയാണ് സുരേഷ് സോണി. മോദിയും സര്‍ക്കാറും സംഘ് അജണ്ടകള്‍ പാടെ അവഗണിച്ച് കോര്‍പറേറ്റുകള്‍ക്ക് ചെവികൊടുക്കുന്നു എന്നാണ് ആര്‍.എസ്.എസുകാരുടെ പ്രധാന ആരോപണം. മന്ത്രിസഭയിലും ഉദ്യോഗവൃന്ദങ്ങളിലും പാര്‍ട്ടിയിലും തനിക്ക് ആവശ്യമായവരെ മാത്രം പരിഗണിക്കുകയും അതിന് ശഠിക്കുകയും ചെയ്യുന്ന മോദീ ശൈലി ഉള്‍ക്കൊള്ളാന്‍ ആര്‍.എസ്.എസിന് കഴിയുന്നില്ല. പ്രധാനമന്ത്രിപദത്തിലും പാര്‍ട്ടി ദേശീയാധ്യക്ഷ പദവിയിലും ഒരേ നാട്ടുകാര്‍ ഇരിക്കുന്നത് ആര്‍.എസ്.എസ് നയത്തിന് വിരുദ്ധമാണ്. സംഘ് നേതൃത്വം പ്രധാനമന്ത്രിപദത്തില്‍ കാണാന്‍ ആഗ്രഹിച്ച നിതിന്‍ ഗഡ്കരിയെ മോദി പാടെ തഴയുകയാണ്. മഹാരാഷ്ട്രയില്‍ ഹിന്ദുത്വ ആശയക്കാരായ ശിവസേനയുമായി ചേര്‍ന്ന് ബി.ജെ.പി തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്നും ഇരുവരും ഭരണത്തില്‍ പങ്കാളികളാകണമെന്നതുമായിരുന്നു ആര്‍.എസ്.എസിന്‍െറ താല്‍പര്യം. എന്നാല്‍, മോദി- അമിത് ഷാമാരുടെ പൂര്‍ണ നിയന്ത്രണത്തിന് വഴങ്ങി ശിവസേനയെ ബി.ജെ.പി മാറ്റിനിര്‍ത്തിയത് ആര്‍.എസ്.എസിന് ദഹിച്ചിട്ടില്ല. ശിവസേനാ വിഷയത്തില്‍ ബി.ജെ.പി ദേശീയ നേതൃത്വത്തിനും സംസ്ഥാന നേതാക്കള്‍ക്കുമിടയില്‍ ഭിന്നാഭിപ്രായമാണുള്ളത്. |
നേതാക്കള്‍ ഒരുമിച്ചു; ജനപക്ഷ യാത്ര കോണ്‍ഗ്രസില്‍ മഞ്ഞുരുക്കത്തിന് വേദിയായി Posted: 04 Nov 2014 06:06 PM PST Image: കാസര്‍കോട്: ഭിന്നതയുടെ ശൈത്യം പിന്നിട്ട് കോണ്‍ഗ്രസിനകത്തെ മഞ്ഞുരുക്കത്തിന്‍െറ നേര്‍സാക്ഷ്യമായി ജനപക്ഷ യാത്രയുടെ ഉദ്ഘാടന വേദി മാറി. ഗ്രൂപ് സമവാക്യങ്ങള്‍ക്കതീതമായി വിഭിന്ന ചേരികളിലെ നേതാക്കളുടെ സംഗമം കെ.പി.സി.സി പ്രസിഡന്‍റ് നയിക്കുന്ന ജാഥയുടെ ഉദ്ഘാടന വേദിക്ക് സമത്വ മുഖം പകര്‍ന്നുനല്‍കി. വിവിധ ഗ്രൂപ്പുകളെ പ്രതിനിധാനംചെയ്ത് 160 ഓളം നേതാക്കളാണ് വേദിയില്‍ തിങ്ങിഞെരുങ്ങിയിരുന്നത്. ‘വേദിയിലിരിക്കുന്ന നേതാക്കളുടെ മുഴുവന്‍ പേരും സ്റ്റേജില്‍ നോക്കാതെ എനിക്ക് പറയാന്‍ പറ്റും. കാരണം കേരളത്തിലെ മൊത്തം നേതാക്കളുടെ പേരുപറഞ്ഞാല്‍ മതിയല്ളോ. പക്ഷേ, മുഴുവന്‍ പേരും പറഞ്ഞാല്‍ എനിക്ക് പ്രസംഗിക്കാന്‍ സമയമുണ്ടാകില്ല’ എന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞത്, പരിഹാസമായല്ല പ്രശംസയായാണ് സദസ്സ് കേട്ടത്. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അധ്യക്ഷത വഹിച്ച ചടങ്ങില്‍ മന്ത്രിമാരായ കെ.സി. ജോസഫ്, കെ. ബാബു, വി.എസ്. ശിവകുമാര്‍, എം.പിമാരായ മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ.സി. വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ്, എം.കെ. രാഘവന്‍, എം.ഐ. ഷാനവാസ്, നേതാക്കളായ എം.എം. ഹസന്‍, കെ. സുധാകരന്‍, എന്‍. പീതാംബരക്കുറുപ്പ്, വി.ഡി. സതീശന്‍, പന്തളം സുധാകരന്‍, തമ്പാനൂര്‍ രവി, ഡോ. ശൂരനാട് രാജശേഖരന്‍, പത്മജ വേണുഗോപാല്‍, കെ.പി. അനില്‍ കുമാര്‍, കെ.പി. കുഞ്ഞിക്കണ്ണന്‍, അഡ്വ. ടി.സിദ്ദീഖ്, ശരത്ചന്ദ്ര പ്രസാദ്, പി.സി.ചാക്കോ, ഷാനിമോള്‍ ഉസ്മാന്‍, ബിന്ദു കൃഷ്ണ, സതീശന്‍ പാച്ചേനി, വി.ടി. ബല്‍റാം എന്നിങ്ങനെ വിഭിന്ന ചേരികളിലെ നേതാക്കളുടെ വന്‍ സാന്നിധ്യമുണ്ടായി. അതേസമയം, കെ. മുരളീധരന്‍െറ അഭാവം ശ്രദ്ധിക്കപ്പെട്ടു. സംസ്ഥാന നേതൃത്വത്തിന്‍െറ ആലോചനകളെ തകിടംമറിച്ച് വി.എം. സുധീരന്‍ കെ.പി.സി.സി പ്രസിഡന്‍റ് സ്ഥാനത്തേക്ക് വന്നതോടെ കോണ്‍ഗ്രസില്‍ രൂപപ്പെട്ട ശീതസമരത്തിന് പൂര്‍ണ വിരാമമായെന്ന് വേദിയിലെ കാഴ്ച വെളിവാക്കി. |
പെണ്‍വേഷം കെട്ടി അരങ്ങുതകര്‍ത്ത് ആണ്‍കുട്ടികള്‍; നവ്യാനുഭവമായി ‘ഗോട്ടിപുവ’ Posted: 04 Nov 2014 05:53 PM PST Image: കോട്ടക്കല്‍: ചിലങ്കയണിഞ്ഞ് പെണ്‍വേഷവിധാനത്തില്‍ നിറഞ്ഞ സദസ്സിന് മുന്നില്‍ മെയ്വഴക്കത്തോടെ അവര്‍ ചുവടുവെച്ചു. ഒഡീഷയിലെ പ്രാചീന നൃത്ത കലാരൂപമെന്നറിയപ്പെടുന്ന ‘ഗോട്ടിപുവ’ ആസ്വാദകര്‍ക്ക് പുത്തന്‍വിരുന്നായി മാറി. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തില്‍ അരങ്ങേറിയ ദേവദാസി നൃത്തത്തിന്‍െറ പ്രതിരൂപമാണിത്. മുഗള്‍ ഭരണകാലത്ത് ഈ കലാരൂപം നിരോധിക്കുകയും പെണ്‍വേഷം കെട്ടി ആണ്‍കുട്ടികള്‍ക്ക് നൃത്തം അവതരിപ്പിക്കാന്‍ അനുമതിയും നല്‍കി. ആദ്യകാലങ്ങളില്‍ ഒരുകുട്ടി മാത്രം അവതരിപ്പിച്ചിരുന്ന ‘ഗോട്ടിപുവ’യില്‍ പിന്നീട് നിരവധി മാറ്റങ്ങള്‍ വരുത്തിയാണ് ഇന്ന് കാണുന്ന നിലയിലേക്കത്തെിയത്. പത്തോളം കലാകാരന്മാരാണ് തന്മയത്വത്തോടെ നൃത്തം അവതരിപ്പിക്കുന്നത്. ഡല്‍ഹി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സ്പിക് മാക് ആണ് കേരളത്തിലെ വിവിധ വിദ്യാലയങ്ങളില്‍ നൃത്തം അവതരിപ്പിക്കുന്നത്. പഞ്ചദേവസ്തുതിയില്‍ ആരംഭിച്ച് പല്ലവി, അഭിനയം, ബാന്ധവം എന്നീ ഘട്ടങ്ങളിലൂടെ ഒരുമണിക്കൂര്‍ നേരമാണ് നൃത്ത സമയം. ഒഡീഷയിലെ മൊണാര്‍ക് നാട്യ മണ്ഡപത്തിലെ വിദ്യാര്‍ഥികളാണ് കലാകാരന്മാര്‍. 14 വയസ്സിന് താഴെയുള്ള ആണ്‍കുട്ടികള്‍ മാത്രമാണ് ‘ഗോട്ടിപുവ’യില്‍ നൃത്തം അവതരിപ്പിക്കാന്‍ പാടുള്ളൂവെന്നതാണ് ഇതിന്‍െറ മുഖ്യപ്രത്യേകത. വര്‍ഷങ്ങളുടെ പ്രയത്നമാണ് കലാരൂപത്തിന് വേണ്ടിവരുന്നത്. ജില്ലയിലെ കോട്ടക്കല്‍ ഗവ. രാജാസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, ജി.എം.യു.പി സ്കൂള്‍ എന്നിവിടങ്ങളിലായിരുന്നു ദ്വിദ്വിന പരിപാടിയിലെ ആദ്യ പ്രദര്‍ശനം. കോട്ടക്കല്‍ സി.എച്ച് ഓഡിറ്റോറിയത്തില്‍ നടന്ന പ്രദര്‍ശന ഉദ്ഘാടനം നഗരസഭാ ചെയര്‍പേഴ്സന്‍ ടി.വി. സുലൈഖാബി നിര്‍വഹിച്ചു. ഉപാധ്യക്ഷന്‍ പി. മൂസക്കുട്ടി ഹാജി, പി. ഉസ്മാന്‍ കുട്ടി, ജി.എം.യു.പി സ്കൂള്‍ പ്രധാനാധ്യാപകന്‍ ശരീഫ്, ഐ. സലീം, സുല്‍ഫിക്കര്‍ അലി, അന്‍വര്‍ എന്നിവര്‍ സംസാരിച്ചു. കോട്ടക്കല്‍ രാജാസില്‍ നടന്ന ചടങ്ങില്‍ പ്രിന്‍സിപ്പല്‍ ഇ.എന്‍. വനജ, പ്രധാനാധ്യാപിക സി.ജെ. മോളി, പി.കെ. മുരളീധരന്‍ എന്നിവര്‍ സംസാരിച്ചു. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States |
No comments:
Post a Comment