മദ്യനയം തിരിച്ചടിയാകും ^മുഖ്യമന്ത്രിയുടെ ഓഫീസ് Madhyamam News Feeds |
- മദ്യനയം തിരിച്ചടിയാകും ^മുഖ്യമന്ത്രിയുടെ ഓഫീസ്
- കരിമണല്‍ ഖനനത്തിന് സ്വകാര്യ മേഖലയെയും പരിഗണിക്കണം ^ഹൈകോടതി
- ആന്‍ഡമാന്‍^ നിക്കോബാര്‍ ദ്വീപുകളില്‍ ഭൂചലനം
- പക്ഷിപ്പനി: ചെക് പോസ്റ്റുകളില്‍ കര്‍ശന പരിശോധന
- കോട്ടയത്ത് 3216 താറാവുകളെയും 1000ലധികം കോഴികളെയും കൊന്ന് സംസ്കരിച്ചു
- പക്ഷിപ്പനി: ജില്ലയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കും
- പക്ഷിപ്പനി: നാല് സാമ്പ്ളുകളില്‍ രോഗബാധ സംശയം; ജില്ല ഭീതിയില്‍
- പക്ഷിപ്പനി: കര്‍ഷകര്‍ക്കുള്ള നഷ്ടപരിഹാരം ഇന്നുതന്നെ നല്‍കും
- സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും പ്രതിഷേധച്ചൂടില്‍ തലസ്ഥാനം നിശ്ചലമായി
- ഖുശ്ബുവിന്‍െറ രംഗപ്രവേശം: തമിഴക കോണ്‍ഗ്രസില്‍ ഉണര്‍വ്
- അട്ടപ്പാടിയില്‍ ആദിവാസി പെണ്‍കുഞ്ഞിനെ അച്ഛന്‍ വിറ്റു
- ജില്ലാ ആശുപത്രിയിലെ സായാഹ്ന ഒ.പി നിര്‍ത്താന്‍ നീക്കം
- ചക്കരക്കല്ലില്‍ ബസ് കാത്തിരിപ്പു കേന്ദ്രം പൊളിച്ചു മാറ്റി
- ഫ്രഞ്ച് പ്രസിഡന്‍റ് ഇബോള ബാധിത ഗിനിയ സന്ദര്‍ശിക്കുന്നു
- ഈജിപ്തില്‍ വാന്‍ കനാലിലേക്ക് മറിഞ്ഞ് 12 മരണം
- നഗരത്തില്‍ വനിതകള്‍ക്ക് മാത്രമായി ഹോട്ടല്‍ പദ്ധതി
- കുട്ടികള്‍ ശാസ്ത്രം രചിക്കട്ടെ
- സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് വന്നേ തീരൂ; നാട് സമരത്തിന്
- പക്ഷിപ്പനി: ജില്ലയില്‍ അതീവജാഗ്രത
- വെള്ളപ്പൊക്കം: ഗസ്സയില്‍ യു.എന്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
- ഒപെക്: ഉല്‍പാദന നിയന്ത്രണമില്ളെന്ന് ജി.സി.സി രാജ്യങ്ങള്‍
- ഉല്‍പാദനം കുറക്കേണ്ടെന്ന് ഒപെക്; എണ്ണവിലയില്‍ വന്‍ ഇടിവ്
- അല്‍ അയാല നൃത്തം യുനെസ്കോ പട്ടികയില്‍
- തൊഴിലാളി റിക്രൂട്ടിങ്ങിന് അന്താരാഷ്ട്ര നിലവാരം ഉറപ്പാക്കും
- എബോള പ്രതിരോധത്തിന് യു.എ.ഇ 18.4 ദശലക്ഷം ദിര്‍ഹം നല്‍കും
മദ്യനയം തിരിച്ചടിയാകും ^മുഖ്യമന്ത്രിയുടെ ഓഫീസ് Posted: 28 Nov 2014 12:17 AM PST Image: തിരുവനന്തപുരം: സര്‍ക്കാറിന്‍െറ മദ്യനയം സംസ്ഥാനത്തെ കായല്‍ വിനോദസഞ്ചാരമേഖലയെ പ്രതികൂലമായി ബാധിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്. സംസ്ഥാന ബാങ്കേഴ്സ് സമിതിക്ക് നല്‍കിയ കുറിപ്പിലാണ് മദ്യനയത്തിനെതിരെ മുഖ്യമന്ത്രിയുടെ ഓഫീസിന്‍െറ പരാമര്‍ശം. ഹൗസ് ബോട്ട് ഉടമകളുടെ വായ്പക്ക് മൊറട്ടോറിയം അനുവദിക്കണമെന്നും കുറിപ്പില്‍ ആവശ്യപ്പെടുന്നു. മദ്യനയം സംസ്ഥാനത്തിന്‍െറ ടൂറിസം സാധ്യതകളെ ഇല്ലാതാക്കും. കേരളത്തില്‍ നിന്ന് വിനോദസഞ്ചാരികളെ പൂര്‍ണമായും അകറ്റും. വിദേശികളും തദ്ദേശീയരും മദ്യം ഉപയോഗിക്കുന്നവരാണ്. കായല്‍ വിനോദസഞ്ചാരമേഖലക്ക് നഷ്ടമുണ്ടാവാന്‍ ഇത് കാരണമാകും. 530ഓളം ഹൗസ് ബോട്ട് ഉടമകള്‍ വായ്പയെടുത്താണ് ഇപ്പോള്‍ ഉപജീവനം നടത്തുന്നത്. ഇവര്‍ക്ക് വായ്പ തിരിച്ചടക്കാന്‍ മാര്‍ഗമില്ലാതായെന്നും കുറിപ്പില്‍ പറയുന്നു. |
കരിമണല്‍ ഖനനത്തിന് സ്വകാര്യ മേഖലയെയും പരിഗണിക്കണം ^ഹൈകോടതി Posted: 27 Nov 2014 11:04 PM PST Image: കൊച്ചി: സ്വകാര്യ^പൊതു മേഖലയില്‍ കരിമണല്‍ ഖനനത്തിനുള്ള അനുമതിക്കായി സമര്‍പ്പിച്ച അപേക്ഷകള്‍ പരിഗണിക്കാന്‍ സംസ്ഥാന സര്‍ക്കാറിന് ഹൈകോടതി നിര്‍ദേശം. ഇതുസംബന്ധിച്ച് 2013ലെ ഹൈകോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ തള്ളിക്കൊണ്ടാണ് ഡിവിഷന്‍ ബെഞ്ചിന്‍െറ ഉത്തരവ്. 29 അപേക്ഷകളാണ് പരിഗണനക്കായി സര്‍ക്കാറിന്‍െറ മുന്നിലുള്ളത്. വൈകി ലഭിച്ച അപേക്ഷകള്‍ പരിഗണിക്കേണ്ടെന്നും കോടതി നിര്‍ദേശിച്ചു. ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍, ബാബു മാത്യൂ പി. ജോസഫ് എന്നിവരടങ്ങുന്ന ബെഞ്ചിന്‍േറതാണ് വിധി. ഖനനം കേന്ദ്ര വിഷയമായതിനാല്‍ സ്വകാര്യമേഖലയെ നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാറിന് കഴിയില്ല. ആറുമാസത്തിനകം അപേക്ഷകള്‍ സര്‍ക്കാര്‍ പരിഗണിക്കണമെന്നും കോടതി ഉത്തരവിട്ടു. |
ആന്‍ഡമാന്‍^ നിക്കോബാര്‍ ദ്വീപുകളില്‍ ഭൂചലനം Posted: 27 Nov 2014 10:24 PM PST Image: പോര്‍ട്ട്ബ്ളെയര്‍: ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ് സമൂഹങ്ങളില്‍ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 5.3 രേഖപ്പെടുത്തിയ ഭൂചലനമാണ് വെള്ളിയാഴ്ച പുലര്‍ച്ചെ ഉണ്ടായത്. സ്മിത്ത് ദ്വീപിലെ ഭൂപ്രതലത്തിന്‍െറ 19 കിലോമിറ്റര്‍ താഴെയാണ് ഭൂകമ്പത്തിന്‍്റെ പ്രഭവകേന്ദ്രം. ആളപായമോ നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. |
പക്ഷിപ്പനി: ചെക് പോസ്റ്റുകളില്‍ കര്‍ശന പരിശോധന Posted: 27 Nov 2014 09:42 PM PST തൊടുപുഴ: പക്ഷിപ്പനിയുമായി ബന്ധപ്പെട്ട് ജില്ലയില്‍ ജാഗ്രത പാലിക്കണമെന്ന് കലക്ടര്‍ അജിത് പാട്ടീല്‍. അയല്‍ ജില്ലകളില്‍ പക്ഷിപ്പനി പകരുന്നതുമായി ബന്ധപ്പെട്ട് സ്ഥിതിഗതികള്‍ വിലയിരുത്താനും സുരക്ഷ ക്രമീകരണങ്ങള്‍ ഒരുക്കാനുമായി വിളിച്ച അടിയന്തര യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. |
കോട്ടയത്ത് 3216 താറാവുകളെയും 1000ലധികം കോഴികളെയും കൊന്ന് സംസ്കരിച്ചു Posted: 27 Nov 2014 09:38 PM PST കോട്ടയം: പക്ഷിപ്പനി ബാധിച്ച അയ്മനം, കുമരകം പഞ്ചായത്തുകളില്‍ വ്യാഴാഴ്ച 3216 താറാവുകളെ ദ്രുതകര്‍മസേന കൊന്ന് സംസ്കരിച്ചതായി കലക്ടര്‍ അജിത് കുമാര്‍ അറിയിച്ചു. കലക്ടറേറ്റില്‍ പക്ഷിപ്പനി പ്രതിരോധവുമായി ബന്ധപ്പെട്ട് ജില്ലാതല ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് കലക്ടര്‍ ഇക്കാര്യം അറിയിച്ചത്. അയ്മനത്ത് 1870ഉം കുമരകത്ത് 1346ഉം താറാവുകളെയാണ് കൊന്ന സംസ്കരിച്ചത്. കഴിഞ്ഞ ദിവസം 1800 താറാവുകളെ കൊന്ന് സംസ്കരിച്ചിരുന്നു. ഇതോടെ 5016 താറാവുകളെ സംസ്കരിച്ചുകഴിഞ്ഞു. 1340 ബ്രോയ്ലര്‍ കോഴികളെയും മൂന്ന് നാടന്‍ കോഴികളെയും വ്യാഴാഴ്ച കൊന്ന് സംസ്കരിച്ചിരുന്നു. പക്ഷിപ്പനി നിയന്ത്രണ വിധേയമാണെന്ന സൂചനയാണ് അധികൃതര്‍ നല്‍കുന്നത്. |
പക്ഷിപ്പനി: ജില്ലയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കും Posted: 27 Nov 2014 09:26 PM PST പത്തനംതിട്ട: ജില്ലയില്‍ ചില ഭാഗങ്ങളില്‍ പക്ഷിപ്പനി കണ്ടത്തെിയതിനാല്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ അപ്പര്‍കുട്ടനാട് മേഖലയിലെ പുളിക്കീഴ് ബ്ളോക് പഞ്ചായത്ത് ഓഫിസില്‍ മന്ത്രിമാരായ കെ.പി. മോഹനന്‍, അടൂര്‍ പ്രകാശ് എന്നിവരുടെ സാന്നിധ്യത്തില്‍ നടന്ന ഉന്നതതല യോഗത്തില്‍ തീരുമാനിച്ചു. |
പക്ഷിപ്പനി: നാല് സാമ്പ്ളുകളില്‍ രോഗബാധ സംശയം; ജില്ല ഭീതിയില്‍ Posted: 27 Nov 2014 09:19 PM PST കൊല്ലം: കഴിഞ്ഞദിവസം ജില്ലയില്‍നിന്ന് ശേഖരിച്ച് പാലോട് ചീഫ് ഡിസീസ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസിലേക്കയച്ച നാല് സാമ്പ്ളുകളില്‍ പക്ഷിപ്പനി സംശയം. ഇതത്തേുടര്‍ന്ന് ഈ സാമ്പ്ളുകള്‍ വിദഗ്ധ പരിശോധനക്കും സ്ഥിരീകരണത്തിനുമായി ബംഗളൂരുവിലെ റീജനല്‍ ഡിസീസ് ഡയഗ്നോസ്റ്റിക് ലബോറട്ടറിയിലേക്കയച്ചു. ശാസ്താംകോട്ട പോരുവഴി, ഇരവിപുരം കൂട്ടിക്കട, പിറവന്തൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള സാമ്പ്ളുകളിലാണ് സംശയം. പോരുവഴിയില്‍ എട്ട് പേരുടെ ഉടമസ്ഥതയിലുള്ള 40ഓളം താറാവുകള്‍ 15 ദിവസങ്ങള്‍ക്കുള്ളില്‍ ചത്തിരുന്നു. ഇരവിപുരത്ത് കോഴികള്‍ ചത്തതും, പിറവന്തൂരില്‍ കോഴികളും താറാവുകളും ചത്തതുമാണ് സംശയത്തിനിടയാക്കിയത്. വെള്ളിയാഴ്ച വൈകീട്ടോടെ ബംഗളൂരുവിലെ പരിശോധനാ ഫലം അറിയാന്‍ കഴിയുമെന്നാണ് സൂചന. ഈ സാഹചര്യത്തില്‍ ഏത് അടിയന്തര ഘട്ടങ്ങളെയും നേരിടാന്‍ എല്ലാ സജ്ജീകരണങ്ങളും ഏര്‍പ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു. രോഗം സ്ഥിരീകരിക്കുന്ന സ്ഥലങ്ങളില്‍ ഒരുകിലോമീറ്റര്‍ പരിധിയില്‍ പക്ഷികളെ കൊന്നൊടുക്കാനാണ് നിര്‍ദേശം. 300ഓളം സുരക്ഷാ കിറ്റുകള്‍ വിതരണം ചെയ്തിട്ടുണ്ട്. മാസ്ക്, കൈയുറകള്‍, കണ്ണട, തൊപ്പി, ഓവര്‍കോട്ട്, ഷൂസുകള്‍ എന്നിവയാണ് കിറ്റിലുള്ളത്. ജില്ലയില്‍ ഇതുവരെ പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്തിട്ടില്ളെങ്കിലും കോഴികളടക്കം ചാവുന്നുണ്ട്. ഇതിനിടെ ജില്ലയില്‍ വ്യാഴാഴ്ച അഞ്ചിടങ്ങളില്‍നിന്ന് സാമ്പ്ളുകള്‍ ശേഖരിച്ചു. മങ്ങാട്, ഇരവിപുരം, പത്തനാപുരം എന്നിവിടങ്ങളിലാണ് പക്ഷിമരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. പക്ഷിപ്പനി തടയുന്നതിനുള്ള മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി കുന്നത്തൂര്‍, കരുനാഗപ്പള്ളി താലൂക്കുകളില്‍ വിവിധ വകുപ്പുകളുടെ യോഗം വിളിച്ചുചേര്‍ക്കുകയും പ്രത്യേക കമ്മിറ്റികള്‍ രൂപവത്കരിക്കുകയും ചെയ്തു. തഹസില്‍ദാര്‍ നോഡല്‍ ഓഫിസറായ കമ്മിറ്റിയില്‍ ശാസ്താംകോട്ട മേഖലാ മൃഗസംരക്ഷണ കേന്ദ്രം അസിസ്റ്റന്‍റ് പ്രോജക്ട് ഓഫിസറും കരുനാഗപ്പള്ളി താലൂക്ക് വെറ്ററിനറി പോളി ക്ളിനിക്ക് സീനിയര്‍ വെറ്ററിനറി സര്‍ജനും കണ്‍വീനര്‍മാരാണ്. കോഴി, താറാവ് തുടങ്ങിയവയുടെ വഴിയോര കച്ചവടം അടിയന്തരമായി നിര്‍ത്തലാക്കാന്‍ യോഗം തീരുമാനിച്ചു. ഇത്തരത്തില്‍ വില്‍ക്കുന്ന കോഴികള്‍ വാങ്ങാന്‍ പാടില്ളെന്ന് പൊതുജനങ്ങളെ ബോധ്യപ്പെടുത്താന്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. എല്ലാ താലൂക്ക് കേന്ദ്രങ്ങളിലും വെറ്ററിനറി ഡോക്ടര്‍മാര്‍ക്കും ലൈവ് സ്റ്റോക് ഇന്‍സ്പെക്ടര്‍മാര്‍ക്കും പരിശീലനം നല്‍കി. കോഴിഫാമുകളിലെ അവശിഷ്ടങ്ങള്‍ പൊതുസ്ഥലത്ത് നിക്ഷേപിക്കുന്നത് തടയാനും രോഗബാധിത പ്രദേശങ്ങളില്‍നിന്നും കോഴി, താറാവ്, മുട്ട, കോഴിവളം എന്നിവ ജില്ലയില്‍ എത്തിക്കുന്നത് പോലീസ് സഹായത്തോടെ തടയും. പക്ഷിപ്പനി ബാധിച്ച സ്ഥലങ്ങളില്‍നിന്നുള്ള കോഴി ഇറച്ചിയല്ല വില്‍പന നടത്തുന്നതെന്ന് ആരോഗ്യവകുപ്പിന്‍െറ സഹായത്തോടെ ഉറപ്പുവരുത്തും. മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സ്ഥലങ്ങളില്‍ ഉദ്യോഗസ്ഥരത്തെി പരിശോധിച്ച് ഉറപ്പുവരുത്തുമെന്നും ചത്ത പക്ഷികളുടെ എണ്ണം സഹിതം രേഖപ്പെടുത്തി ഉടമയില്‍നിന്ന് ഒപ്പിട്ടുവാങ്ങുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. |
പക്ഷിപ്പനി: കര്‍ഷകര്‍ക്കുള്ള നഷ്ടപരിഹാരം ഇന്നുതന്നെ നല്‍കും Posted: 27 Nov 2014 09:17 PM PST Image: തിരുവനന്തപുരം: പക്ഷിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കൊന്ന താറാവുകള്‍ക്കുള്ള നഷ്ടപരിഹാരം കര്‍ഷകര്‍ക്ക് ഇന്നുതന്നെ നല്‍കുമെന്ന് ആരോഗ്യ മന്ത്രി വി.എസ് ശിവകുമാര്‍ അറിയിച്ചു. പ്രതിരോധപ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തിയ യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലാണ് യോഗം നടന്നത്. 4,500 ഗുളികകള്‍ ഇന്ന് ഉച്ചക്ക് മുമ്പുതന്നെ എത്തിക്കും. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി 10,000 കിറ്റുകള്‍ കൂടി എത്തിച്ചിട്ടുണ്ട്. താറാവുകളെ കൊല്ലുന്നതിന് വേണ്ടി 75 സ്ക്വാഡുകളെ നിയോഗിച്ചു. ആലപ്പുഴ^50, കോട്ടയം^15, പത്തനംതിട്ട^10 എന്നിങ്ങനെയാണ് സ്ക്വാഡുകള്‍ നിയോഗിച്ചതെന്നും ആരോഗ്യമന്ത്രി പറഞ്ഞു. കേന്ദ്രത്തിന്‍െറ സഹായം ആവശ്യപ്പെട്ടിട്ടുണ്ടെന്നും സ്ഥിതിഗതികള്‍ കേന്ദ്രത്തെ അറിയിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. എല്ലാ ജില്ലകളിലും കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അതേസമയം കോട്ടയം ജില്ലയില്‍ കണ്ടത്തെിയതും എച്ച്5.എന്‍1 വൈറസാണെന്ന് സ്ഥിരീകരിച്ചു. ഭോപാലിലെ ഹൈസെക്യൂരിറ്റി ലാബില്‍ നടത്തിയ പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ജില്ലയിലെ കുമരകം, അയ്മനം എന്നിവിടങ്ങളില്‍ നിന്നുള്ള സാമ്പിളുകളായിരുന്നു പരിശോധനക്കയച്ചത്. അതിനിടെ പക്ഷിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട ആരോഗ്യപ്രവര്‍ത്തകനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോട്ടയം അയ്മനത്തെ വെറ്ററിനറി സര്‍ജന്‍ ഡോ. കുര്യാക്കോസിനെയാണ് പനി ബാധിച്ച് കോട്ടയം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പനി ബാധിച്ച് നേരത്തെ ഒരു ആരോഗ്യപ്രവര്‍ത്തകനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. |
സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും പ്രതിഷേധച്ചൂടില്‍ തലസ്ഥാനം നിശ്ചലമായി Posted: 27 Nov 2014 09:16 PM PST തിരുവനന്തപുരം: ഇടതുപക്ഷ അധ്യാപക-സര്‍വീസ് സംഘടനകളുടെ ആഭിമുഖ്യത്തില്‍ നടന്ന സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ തലസ്ഥാനനഗരം മണിക്കൂറുകളോളം നിശ്ചലമായി. |
ഖുശ്ബുവിന്‍െറ രംഗപ്രവേശം: തമിഴക കോണ്‍ഗ്രസില്‍ ഉണര്‍വ് Posted: 27 Nov 2014 09:04 PM PST Image: കോയമ്പത്തൂര്‍: ജി.കെ. വാസന്‍െറ നേതൃത്വത്തിലുള്ള വിഭാഗം പിളര്‍ന്നുപോയ സാഹചര്യത്തില്‍ സിനിമാതാരം ഖുശ്ബുവിന്‍െറ കോണ്‍ഗ്രസ് പ്രവേശം പാര്‍ട്ടി അണികളില്‍ ആഹ്ളാദം പരത്തി. ജി.കെ. വാസന്‍ വിഭാഗം ചെന്നൈയില്‍ അവരുടെ പതാക പ്രകാശനം ചെയ്ത ദിവസത്തില്‍ ഖുശ്ബു ഡല്‍ഹിയില്‍ സോണിയാഗാന്ധിയെ സന്ദര്‍ശിച്ച് പാര്‍ട്ടിയില്‍ ചേരുകയായിരുന്നു. വാസന്‍െറ പതാക പ്രകാശന ചടങ്ങിനെക്കാള്‍ ഖുശ്ബുവിന്‍െറ പാര്‍ട്ടി പ്രവേശത്തിന് മാധ്യമ വാര്‍ത്തകളില്‍ പ്രാമുഖ്യം ലഭിച്ചത് ഒൗദ്യോഗിക കോണ്‍ഗ്രസ് കേന്ദ്രങ്ങളില്‍ ഇരട്ടി മധുരമാവുകയായിരുന്നു. വ്യാഴാഴ്ച രാവിലെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെയും ഖുശ്ബു സന്ദര്‍ശിച്ചു. തമിഴ്നാട് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഇ.വി.കെ.എസ്. ഇളങ്കോവനും ഖുശ്ബുവിനൊപ്പം ഉണ്ടായിരുന്നു. തെന്നിന്ത്യന്‍ ഭാഷകളില്‍ നൂറുകണക്കിന് സിനിമകളില്‍ അഭിനയിച്ച ഖുശ്ബുവിന് തമിഴകത്തില്‍ നിരവധി ആരാധകരുണ്ട്. വിവാഹത്തിന് മുമ്പ് സുരക്ഷിത ലൈംഗിക ബന്ധമാവാമെന്ന ഖുശ്ബുവിന്‍െറ 2005ലെ പ്രസ്താവന വന്‍ വിവാദമാണ് ഉയര്‍ത്തിയത്. ദേശീയ ചാനലുകളില്‍ ഖുശ്ബു പങ്കെടുത്ത ചര്‍ച്ചകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസുകള്‍ നാലു വര്‍ഷം മുമ്പ് സുപ്രീംകോടതി തള്ളി. ഇംഗ്ളീഷ്, തമിഴ് ഉള്‍പ്പെടെയുള്ള വിവിധ ഭാഷകള്‍ കൈകാര്യം ചെയ്യാന്‍ കഴിവുള്ള ഖുശ്ബു നല്ല പ്രാസംഗിക കൂടിയാണ്. 2010ലാണ് ഡി.എം.കെയില്‍ ചേര്‍ന്നത്. പിന്നീട് നടന്ന നിയമസഭാ-ലോക്സഭാ തെരഞ്ഞെടുപ്പുകളില്‍ ഖുശ്ബു പ്രചാരണം നടത്തിയിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് ‘ക്രൗഡ് പുള്ളറാ’യാണ് ഖുശ്ബു അറിയപ്പെടുന്നത്. ഫേസ്ബുക്കില്‍ എട്ടര ലക്ഷത്തോളം പേരും ട്വിറ്ററില്‍ മൂന്നുലക്ഷത്തില്‍പരമാളുകളും ഖുശ്ബുവിനെ ഫോളോ ചെയ്യുന്നുണ്ട്. 2010 മാര്‍ച്ചിനുശേഷം സിനിമ, രാഷ്ട്രീയം തുടങ്ങിയ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് 43,000ത്തോളം തവണ ഖുശ്ബു ട്വീറ്റ് ചെയ്തിട്ടുണ്ട്. ഖുശ്ബുവിനെ പാര്‍ട്ടിയുടെ ദേശീയ വക്താവാക്കാനാണ് എ.ഐ.സി.സി നീക്കം. ഇതുസംബന്ധിച്ച ഒൗദ്യോഗിക പ്രഖ്യാപനം അടുത്ത ദിവസം ഉണ്ടാവുമെന്നാണ് സൂചന. |
അട്ടപ്പാടിയില്‍ ആദിവാസി പെണ്‍കുഞ്ഞിനെ അച്ഛന്‍ വിറ്റു Posted: 27 Nov 2014 08:52 PM PST Image: പാലക്കാട്: അട്ടപ്പാടിയില്‍ രണ്ടര വയസുള്ള ആദിവാസി പെണ്‍കുഞ്ഞിനെ അച്ഛന്‍ വിറ്റതായി പരാതി. സംഭവത്തില്‍ രണ്ടു പേര്‍ അറസ്റ്റിലായി. ഈ മാസം 17 നായിരുന്നു സംഭവം. 80,000 രൂപക്കാണ് അച്ഛന്‍ തൃപ്പൂണിത്തുറ സ്വദേശിക്ക് കുഞ്ഞിനെ വിറ്റത്. ഭര്‍ത്താവ് കുഞ്ഞിനെ വിറ്റതായി അമ്മയാണ് പൊലീസില്‍ പരാതി നല്‍കിയത്. സംഭവുമായി ബന്ധപ്പെട്ട് ആലത്തൂര്‍ സ്വദേശി ഷംസുദ്ദീന്‍, ഇടനിലക്കാരന്‍ ജോണ്‍ എന്നിവര്‍ അറസ്റ്റിലായിട്ടുണ്ട്. |
ജില്ലാ ആശുപത്രിയിലെ സായാഹ്ന ഒ.പി നിര്‍ത്താന്‍ നീക്കം Posted: 27 Nov 2014 08:51 PM PST കാഞ്ഞങ്ങാട്: നിര്‍ധനരും അവശരുമായ രോഗികള്‍ക്ക് ആശ്വാസമായിരുന്ന ജില്ലാ ആശുപത്രിയിലെ സായാഹ്ന ഒ.പി നിര്‍ത്താന്‍ നീക്കം. ദിനംപ്രതി ആയിരകണക്കിന് രോഗികളത്തെുന്ന ആശുപത്രിയിലെ സായാഹ്ന ഒ.പിയില്‍ മാത്രം ദിവസവും നൂറോളം പേര്‍ എത്താറുണ്ട്. |
ചക്കരക്കല്ലില്‍ ബസ് കാത്തിരിപ്പു കേന്ദ്രം പൊളിച്ചു മാറ്റി Posted: 27 Nov 2014 08:45 PM PST ചക്കരക്കല്ല്: ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന്‍െറ ഭാഗമായി ചക്കരക്കല്ലില്‍ ബസ് കാത്തിരിപ്പുകേന്ദ്രം പൊളിച്ചു മാറ്റി. |
ഫ്രഞ്ച് പ്രസിഡന്‍റ് ഇബോള ബാധിത ഗിനിയ സന്ദര്‍ശിക്കുന്നു Posted: 27 Nov 2014 08:42 PM PST Image: പാരിസ്: ഫ്രഞ്ച് പ്രസിഡന്‍റ് ഫ്രാങ്സ്വ ഓലന്‍ഡ് ഇബോള ബാധിത ആഫ്രിക്കന്‍ രാജ്യമായ ഗിനിയ സന്ദര്‍ശിക്കുന്നു. ഒരു ദിവസത്തെ സന്ദര്‍ശനത്തിനായി വെള്ളിയാഴ്ചയാണ് ഓലന്‍ഡ് ഗിനിയന്‍ തലസ്ഥാനമായ കോനക്രിയില്‍ എത്തുന്നത്. ഇതോടെ ഇബോള രോഗം മാരകമായി ബാധിച്ച പ്രദേശം സന്ദര്‍ശിക്കുന്ന ആദ്യ പാശ്ചാത്യന്‍ നേതാവാകും ഓലന്‍ഡ്. ഇബോള ബാധിച്ച് 1,200 പേര്‍ മരിച്ച രാജ്യമാണ് ഗിനിയ. ഗിനിയയില്‍ അദ്ദേഹം ഐക്യദാര്‍ഢ്യ സന്ദേശം നല്‍കും. ഇബോള ക്ളിനിക്കുകളും ഫ്രഞ്ച് പ്രസിഡന്‍റ് സന്ദര്‍ശിക്കുമെന്ന് എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു. നേരത്തെ ഇബോള പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായി ഫ്രാന്‍സ് സഹായം പ്രഖ്യാപിച്ചിരുന്നു. 100 ദശലക്ഷം യൂറോയാണ് ഗിനിയയില്‍ ചികിത്സാ കേന്ദ്രങ്ങള്‍ തുടങ്ങുന്നതിനായി ഫ്രാന്‍സ് അനുവദിച്ചത്. ഇതുകൂടാതെ മൊബൈല്‍ ക്ളിനിക്കുകളും പാരിസില്‍ നിന്ന് എത്തിക്കും. പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ ഇബോള രോഗഭീതി കുറഞ്ഞതായി കഴിഞ്ഞയാഴ്ച ലോകാരോഗ്യ സംഘടന അറിയിച്ചിരുന്നു. 5,400 പേരാണ് ഇബോള ബാധിച്ച് ഇതുവരെ മരണപ്പെട്ടത്. ഗിനിയ, സിയറ ലിയോണ്‍, ലൈബീരിയ എന്നീ രാജ്യങ്ങളിലാണ് കൂടുതല്‍ പേര്‍ രോഗം ബാധിച്ച് മരണത്തിന് കീഴങ്ങിയത്. |
ഈജിപ്തില്‍ വാന്‍ കനാലിലേക്ക് മറിഞ്ഞ് 12 മരണം Posted: 27 Nov 2014 08:40 PM PST Image: കെയ്റോ: ഈജിപ്തില്‍ ബെനി സൈഫ് മേഖലയില്‍ വാന്‍ കനാലിലേക്ക് മറിഞ്ഞ് 12 പേര്‍ മരണപ്പെട്ടു. മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. തലസ്ഥാനമായ കെയ്റോയില്‍ നിന്നും 120 കിലോമീറ്റര്‍ അകലെയാണ് അപകടം സംഭവിച്ച സ്ഥലം. 15 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. അപകടം നടന്നയുടെനെ ഓടിയത്തെിയ രക്ഷാപ്രവര്‍ത്തകര്‍ കനാലില്‍ നിന്ന് മൂന്ന് പേരെ രക്ഷപ്പെടുത്തി. ഒരാളുടെ മൃതദേഹം ലഭിച്ചു. കാണാതായ മറ്റു 11 പേരുടെ മൃതദേഹങ്ങള്‍ക്കായി തിരച്ചില്‍ പുരോഗമിക്കുകായാണ്. |
നഗരത്തില്‍ വനിതകള്‍ക്ക് മാത്രമായി ഹോട്ടല്‍ പദ്ധതി Posted: 27 Nov 2014 08:39 PM PST കൊച്ചി: പ്രതിപക്ഷത്തിന്‍െറ ശക്തമായ പ്രതിഷേധത്തിനും വാഗ്വാദങ്ങള്‍ക്കും തര്‍ക്കത്തിനുമൊടുവില്‍ നഗരത്തില്‍ വനിതകള്‍ക്ക് മാത്രമായി ഹോട്ടല്‍ പദ്ധതി നഗരസഭ വോട്ടിങ്ങിലൂടെ പാസ്സാക്കി. പ്രതിപക്ഷാവശ്യം അംഗീകരിച്ച് നടത്തിയ വോട്ടിങ്ങില്‍ ഭരണപക്ഷത്തുനിന്ന് 27 പേര്‍ അനുകൂലിച്ചും പ്രതിപക്ഷത്തുനിന്ന് 16 പേര്‍ പ്രതികൂലിച്ചും വോട്ട് ചെയ്തു. 7.40 കോടിയുടെ പദ്ധതി സ്വകാര്യ-പൊതുപങ്കാളിത്തത്തിലൂടെയാണ് (പി.പി.പി) നടപ്പാക്കുക. |
കുട്ടികള്‍ ശാസ്ത്രം രചിക്കട്ടെ Posted: 27 Nov 2014 08:29 PM PST തിരൂര്‍: സംസ്ഥാന സ്കൂള്‍ ശാസ്ത്രോത്സവത്തിന്‍െറ മത്സര ഇനങ്ങള്‍ക്ക് തിരൂര്‍ ഗവ. ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പ്രൗഢഗംഭീര തുടക്കം. ശാസ്ത്രോത്സവം എന്ന പേരുമാറ്റത്തോടെയുള്ള പ്രഥമ മേളക്ക് സാക്ഷിയാകാന്‍ തുഞ്ചന്‍െറ മണ്ണിലേക്ക് ശാസ്ത്ര കുതുകികള്‍ ഒഴുകിയത്തെി. |
സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് വന്നേ തീരൂ; നാട് സമരത്തിന് Posted: 27 Nov 2014 08:25 PM PST കല്‍പറ്റ: വയനാടിന് അനുവദിച്ച സര്‍ക്കാര്‍ മെഡിക്കല്‍കോളജ് സ്ഥാപിക്കുന്നതിന് പ്രാഥമികനടപടി പോലും പൂര്‍ത്തിയാക്കാത്ത സര്‍ക്കാറിനെതിരെ പ്രതിഷേധം ശക്തിപ്പെടുന്നു. |
പക്ഷിപ്പനി: ജില്ലയില്‍ അതീവജാഗ്രത Posted: 27 Nov 2014 08:22 PM PST കോഴിക്കോട്: തെക്കന്‍ കേരളത്തില്‍ പടര്‍ന്നുപിടിച്ച പക്ഷിപ്പനി ജില്ലയില്‍ കാര്യമായ പ്രശ്നങ്ങള്‍ സൃഷ്ടിച്ചിട്ടില്ളെങ്കിലും മൃഗസംരക്ഷണ വകുപ്പ് ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചുതുടങ്ങി. വെറ്ററിനറി സര്‍ജന്മാര്‍ക്ക് കഴിഞ്ഞ ദിവസം പരിശീലനം നല്‍കി. |
വെള്ളപ്പൊക്കം: ഗസ്സയില്‍ യു.എന്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു Posted: 27 Nov 2014 08:17 PM PST Image: ഗസ്സ: ഇസ്രായേല്‍ ആക്രമണത്തില്‍ തകര്‍ന്നടിഞ്ഞ ഗസ്സക്ക് തിരിച്ചടിയായി വെള്ളപ്പൊക്കവും. കഴിഞ്ഞ രണ്ട് ദിവസമായി തുടരുന്ന കനത്ത മഴയാണ് വെള്ളപ്പൊക്കത്തിനിടയാക്കിയത്. ഗസ്സയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു നടത്തുന്ന യു.എന്‍ ഏജന്‍സിയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഗസ്സയിലെ 63 സ്കൂളുകള്‍ അടച്ചിട്ടുണ്ട്. ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തില്‍ നഗരത്തില്‍ രക്ഷാപ്രവര്‍ത്തന നടപടികള്‍ പുരോഗമിക്കുകയാണ്. മൂന്ന് മാസം മുമ്പ് ഇസ്രായേല്‍ നടത്തിയ ആക്രമണം ഗസ്സയിലെ ഒരു ലക്ഷത്തോളം പേരെയാണ് ഭവനരഹിതരാക്കിയത്. ഇവര്‍ ഇപ്പോഴും യു.എന്‍ ക്യാമ്പുകളിലാണ് കഴിയുന്നത്. 18 ലക്ഷമാണ് ഗസ്സമുനമ്പിലെ ജനസംഖ്യ. |
ഒപെക്: ഉല്‍പാദന നിയന്ത്രണമില്ളെന്ന് ജി.സി.സി രാജ്യങ്ങള്‍ Posted: 27 Nov 2014 08:13 PM PST Image: റിയാദ്: എണ്ണ ഉല്‍പാദന, കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മയായ ‘ഒപെക്’ പ്രതിനിധികള്‍ വിയന്നയില്‍ സമ്മേളിച്ചപ്പോള്‍ വിലയിടിവിന്‍െറ സാഹചര്യത്തിലും ഉല്‍പാദനം വെട്ടിക്കുറക്കേണ്ടതില്ളെന്ന നിലപാടിലാണ് ഗള്‍ഫ് രാജ്യങ്ങള്‍. അള്‍ജീരിയ, വെനിസ്വേല തുടങ്ങിയ രാജ്യങ്ങള്‍ ഉല്‍പാദന നിയന്ത്രണത്തിന് ശിപാര്‍ശ ചെയ്തപ്പോള്‍ സൗദി അറേബ്യയുടെ നേതൃത്വത്തില്‍ ജി.സി.സി രാജ്യങ്ങള്‍ നിയന്ത്രണത്തിന് എതിരായ നിലപാടാണ് സ്വീകരിച്ചത്. എന്നാല്‍ ഒപെക് ഉച്ചകോടി ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന പത്രസമ്മേളനത്തില്‍ മാധ്യമക്കാരുടെ ചോദ്യത്തിന് പ്രതികരിക്കാന്‍ സൗദി പെട്രോളിയം മന്ത്രി ഡോ. അലി അന്നുഐമി തയ്യാറായില്ല. നിലവിലുള്ള വിലക്കുറവ് എണ്ണ ഉല്‍പാദന രാജ്യങ്ങളുടെ കാരണത്താലല്ളെന്നും വില നിയന്ത്രണം നടത്തുന്നത് ബാഹ്യശക്തികളാണെന്നും ജി.സി.സി പെട്രോളിയം മന്ത്രിമാര്‍ അഭിപ്രായപ്പെട്ടു. വിലക്കുറവ് പ്രതിസന്ധിയായി കാണേണ്ടതില്ളെന്ന് സൗദി, യു.എ.ഇ പെട്രോളിയം മന്ത്രിമാര്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതിന് പുറമെ നിലവിലുള്ള പ്രതിസന്ധി തങ്ങള്‍ക്ക് ഭീഷണയാവുന്നില്ളെന്ന് ഖത്തര്‍ പെട്രോളിയം മന്ത്രി മുഹമ്മദ് അസ്സാദയും വിയന്നയില്‍ വ്യക്തമാക്കി. എന്നാല്‍ പ്രതിസന്ധി എണ്ണ ഉല്‍പാദന രാജ്യങ്ങള്‍ക്ക് പ്രശ്നം സൃഷ്ടിക്കുന്നുണ്ടെന്ന് അള്‍ജീരിയ പെട്രോളിയം മന്ത്രി യൂസുഫ് അല്‍യൂസുഫി പറഞ്ഞു. 30 ശതമാനം വിലയിടിവിന്‍െറ പശ്ചാത്തലത്തില്‍ ഉല്‍പാദനം വെട്ടിക്കുറക്കണമെന്ന് വെനിസ്വേല എണ്ണ മന്ത്രി റാഫേല്‍ റാംറീസും അഭിപ്രായപ്പെട്ടു. എണ്ണ മേഖലയിലെ മുതല്‍മുടക്കുകാര്‍ ഈ സാഹചര്യത്തില്‍ സാമ്പത്തിക ഭീഷണി നേരിടുകയാണെന്നും ഉല്‍പാദന നിയന്ത്രണത്തെ ന്യായീകരിക്കുന്നവര്‍ അഭിപ്രായപ്പെട്ടു. |
ഉല്‍പാദനം കുറക്കേണ്ടെന്ന് ഒപെക്; എണ്ണവിലയില്‍ വന്‍ ഇടിവ് Posted: 27 Nov 2014 07:40 PM PST Image: വിയന്ന: എണ്ണയുടെ ഇപ്പോഴുള്ള ഉല്‍പാദനം കുറച്ച് വില താങ്ങിനിര്‍ത്തേണ്ടതില്ലെന്ന് പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ സംഘടനയായ ഒപെക് ന്‍െറ തീരുമാനം. വിയന്നയില്‍ നടക്കുന്ന സമ്മേളനത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. ഒപെകിന്‍െറ തീരുമാനത്തോടെ അസംസ്കൃത എണ്ണയുടെ വില ബാരലിന് 72ഡോളറില്‍ താഴെയെത്തി. നാലു വര്‍ഷത്തിനിടെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. യു.എസില്‍ കഴിഞ്ഞദിവസം മാത്രം അഞ്ച് ശതമാനം കുറവാണുണ്ടായത്. അന്താരാഷ്ട്ര വിപണിയില്‍ എണ്ണവിലയിലുണ്ടായ കുറവ് ആഭ്യന്തരവിപണിയിലും പ്രതിഫലിക്കും. ദിനേനയുള്ള എണ്ണയുല്‍പാദനം 30 ദശലക്ഷം ബാരല്‍ ആയി നിലനിര്‍ത്താനും ഒപെക് രാജ്യങ്ങള്‍ തീരുമാനിച്ചു. ഒപെക് സെക്രട്ടറി ജനറല്‍ അബ്ദുല്ല അല്‍ ബദ് രിയാണ് ഇക്കാര്യം അറിയിച്ചത്. ആഗോള സാമ്പത്തിക വളര്‍ച്ച മന്ദഗതിയില്‍ തുടരുന്നതിനിടെ വടക്കന്‍ അമേരിക്കയില്‍ ഷെയില്‍ ഗ്യാസ് ഉല്‍പാദനം വര്‍ധിക്കുകകൂടി ചെയ്തതോടെയാണ് എണ്ണ വില ജൂണ്‍ മുതല്‍ 30 ശതമാനത്തോളം ഇടിഞ്ഞത്. |
അല്‍ അയാല നൃത്തം യുനെസ്കോ പട്ടികയില്‍ Posted: 27 Nov 2014 07:16 PM PST Image: മസ്കത്ത്: യു.എ.ഇയിലെയും ഒമാനിലെയും പരമ്പരാഗത നൃത്തമായ അയാല യുനെസ്കോയുടെ സാംസ്കാരിക പരമ്പരാഗത പട്ടികയില്‍ ഇടംനേടി. വ്യാഴാഴ്ച പാരിസില്‍ നടന്ന യുനെസ്കോ സാംസ്കാരിക പാരമ്പര്യ സംരക്ഷണ സമിതിയുടെ ഒമ്പതാമത് സമ്മേളനത്തിലാണ് പ്രഖ്യാപനമുണ്ടായത്. ഇരു രാജ്യങ്ങളും സംയുക്തമായാണ് അപേക്ഷ സമര്‍പ്പിച്ചത്. അറബ് രാജ്യങ്ങളില്‍ യു.എ.ഇ പാരമ്പര്യവും സംസ്കാരവും സംരക്ഷിക്കുന്നതില്‍ ഏറെ മുന്നിലാണെന്നും സമിതി കണ്ടത്തെി. പുരുഷന്മാരാണ് ഈ നൃത്തം അവതരിപ്പിക്കാറ്. മരുഭൂമി സംസ്കാരത്തിന്‍െറ ഭാഗമായ ഈ നൃത്തം എല്ലാ പ്രായക്കാരും നടത്താറുണ്ട്. വിവാഹം, പെരുന്നാള്‍ തുടങ്ങിയ ആഘോഷവേളകളിലാണ് ഈ പരമ്പരാഗത നൃത്തം നടത്തുന്നത്. നൃത്തത്തില്‍ നബാത്തിയന്‍ കവിതകളാണ് സാധാരണ ആലപിക്കുക. വിവിധയിനം സംഗീത ഉപകരണങ്ങളും ഡ്രമുകളും അകമ്പടിയായുണ്ടാവും. ഈ നൃത്തം പുതുതലമുറക്കും വരും തലമുറക്കും കൈമാറാന്‍ യു.എ.ഇയും ഒമാനും നടത്തുന്ന ശ്രമവും പരിഗണിക്കപ്പെട്ടിട്ടുണ്ട്. |
തൊഴിലാളി റിക്രൂട്ടിങ്ങിന് അന്താരാഷ്ട്ര നിലവാരം ഉറപ്പാക്കും Posted: 27 Nov 2014 07:06 PM PST Image: Subtitle: തൊഴില്‍ദാതാക്കളുടെയും റിക്രൂട്ട്മെന്‍റ് രാജ്യങ്ങളുടെയും യോഗം കുവൈത്ത് സിറ്റി: ജി.സി.സി രാജ്യങ്ങളിലേക്കുള്ള വിദേശ തൊഴിലാളി റിക്രൂട്ടിങ്ങിന് അന്താരാഷ്ട്ര നിലവാരം ഉറപ്പാക്കാന്‍ കുവൈത്തില്‍ ചേര്‍ന്ന, വിദേശത്തുനിന്ന് റിക്രൂട്ട് ചെയ്യുന്ന ഏഴ് രാജ്യങ്ങളുടെയും തൊഴിലാളികളെ വിദേശത്തേക്ക് ജോലിക്കയക്കുന്ന 11 രാജ്യങ്ങളുടെയും യോഗം ധാരണയിലത്തെി. വ്യാഴാഴ്ച കുവൈത്തില്‍ നടന്ന യോഗത്തില്‍ സൗദി, കുവൈത്ത്, യു.എ.ഇ, ഖത്തര്‍, ഒമാന്‍, ബഹ്റൈന്‍, മലേഷ്യ എന്നീ റിക്രൂട്ട്മെന്‍റ് രാജ്യങ്ങളും ഈ രാജ്യങ്ങളിലേക്ക് തൊഴിലാളികളെ അയക്കുന്ന ഇന്ത്യ, ചൈന, പാകിസ്താന്‍, ബംഗ്ളാദേശ്, ഫിലിപ്പീന്‍സ്, തായ്ലന്‍ഡ്, നേപ്പാള്‍, അഫ്ഗാനിസ്താന്‍, ശ്രീലങ്ക, വിയറ്റ്നാം, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമാണ് പങ്കെടുത്തത്. |
എബോള പ്രതിരോധത്തിന് യു.എ.ഇ 18.4 ദശലക്ഷം ദിര്‍ഹം നല്‍കും Posted: 27 Nov 2014 06:56 PM PST Image: അബൂദബി: പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ പടര്‍ന്നുപിടിച്ച എബോള രോഗത്തിന്‍െറ പ്രതിരോധത്തിനായി യു.എ.ഇയുടെ സഹായ ഹസ്തം. ലൈബീരിയ, ഗിനിയ, സിയാറലിയോണ്‍ എന്നീ രാജ്യങ്ങളിലെ എബോള പ്രതിരോധത്തിനും ചികില്‍സക്കുമായാണ് യു.എ.ഇ സഹായം നല്‍കുന്നത്. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States |
No comments:
Post a Comment