സ്വാഗതം
WELCOME

News Update..

Saturday, November 22, 2014

ന്യൂജന്‍ വ്യാജന്മാര്‍ Madhyamam News Feeds

ന്യൂജന്‍ വ്യാജന്മാര്‍ Madhyamam News Feeds

Link to

ന്യൂജന്‍ വ്യാജന്മാര്‍

Posted: 22 Nov 2014 01:41 AM PST

Image: 

‘മുഖത്തടിയേറ്റ് നിലത്തുവീണുപോയ എന്‍െറ നെഞ്ചില്‍ ചവിട്ടിനിന്ന് ഇരുകാലിലും തടിക്കഷ്ണം കൊണ്ടവര്‍ ആഞ്ഞടിച്ചു. അതോടെ എന്‍െറ ബോധം മറഞ്ഞു. ഓര്‍മവരുമ്പോള്‍ ആശുപത്രിക്കിടക്കയിലാണ്. പക്ഷേ, ലഹരി മാഫിയയുടെ ക്രൂരമര്‍ദനങ്ങള്‍ക്ക് എന്നെ തളര്‍ത്താനാവില്ല. ഉദയംപേരൂര്‍ എസ്.എന്‍.ഡി.പി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥി വൈക്കം നെച്ചേരില്‍ എസ്. ജിഷ്ണു ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലെ വാക്കുകളാണിത്.

സ്കൂള്‍ വിട്ട് വീട്ടിലേക്കു മടങ്ങുന്നതിനിടെ രണ്ടു ബൈക്കുകളിലായത്തെിയ നാലംഗ സംഘമാണത്രെ ജിഷ്ണുവിനെ ക്രൂരമായി മര്‍ദിച്ചത്. ലഹരി-മയക്കുമരുന്നു മാഫിയകള്‍ക്കെതിരെയുള്ള പ്രചാരണങ്ങള്‍ക്ക് നേതൃത്വം കൊടുത്തതാണ് അക്രമികളെ പ്രകോപിപ്പിച്ച ഘടകം. സമൂഹനന്മക്കായി പടപൊരുതിയ ധീരനായ വിദ്യാര്‍ഥിക്ക് നേരിടേണ്ടിവന്ന ക്രൂരമര്‍ദനത്തിന്‍െറ ഹൃദയസ്പൃക്കായ അനുഭവകഥകള്‍ സോഷ്യല്‍ മീഡിയകളില്‍ വികാരസാന്ദ്രമായി പങ്കുവെക്കപ്പെട്ടു. മുഖ്യധാര മാധ്യമങ്ങള്‍കൂടി ഏറ്റെടുത്തതോടെ മര്‍ദനവാര്‍ത്ത കാട്ടുതീപോലെ പരന്നു.

ബാലാവകാശ കമീഷനും മനുഷ്യാവകാശ കമീഷനും സംഭവത്തിന്‍െറ വിശദീകരണം തേടി. ജിഷ്ണുവിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടും ലഹരി മാഫിയയുടെ ക്രൂരതക്കെതിരെയും കേരളത്തിലങ്ങോളമിങ്ങോളം പ്രതിഷേധപ്രകടനങ്ങള്‍ നടന്നു. പൊലീസിന്‍െറ പിടിപ്പുകേടിനെതിരെ ആക്ഷന്‍ കൗണ്‍സില്‍ രൂപവത്കരിക്കപ്പെട്ടു. ആഭ്യന്തരമന്ത്രിയുടെ വാര്‍ത്താസമ്മേളനംകൂടി കഴിഞ്ഞതോടെ പൊലീസിന് ഇരിക്കപ്പൊറുതിയില്ലാതായി. ഉണര്‍ന്നു പ്രവര്‍ത്തിച്ച പൊലീസിന്‍െറ ഊര്‍ജിതമായ അന്വേഷണമവസാനിച്ചപ്പോള്‍ അക്ഷരാര്‍ഥത്തില്‍ ഞെട്ടിയത് പ്രതിഷേധിച്ചവര്‍ തന്നെയാണ്. മയക്കുമരുന്നു മാഫിയ ആക്രമിച്ചെന്ന വിദ്യാര്‍ഥിയുടെ പരാതി പച്ചക്കള്ളം. സ്കൂളില്‍ മീഡിയാ ക്ളബിന്‍െറ ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട ജിഷ്ണു മാധ്യമശ്രദ്ധ നേടാനും സ്കൂളില്‍ താരപരിവേഷം നിലനിര്‍ത്താനും മെനഞ്ഞെടുത്ത കേവലമൊരു കെട്ടുകഥ മാത്രമായിരുന്നു ഇത്.

ദിവസങ്ങളോളം കേരള മന$സാക്ഷിയെ പിടിച്ചുകുലുക്കിയ ഈ മഹാസംഭവത്തിനുശേഷം ജിഷ്ണുവും മാതാപിതാക്കളും സ്കൂള്‍ അധികൃതരോടും സമൂഹത്തോടും പരസ്യമായി മാപ്പുചോദിച്ചു. എങ്കിലും, ലഹരിക്കും ലഹരിമാഫിയകള്‍ക്കുമെതിരെ ആത്മാര്‍ഥതയോടെ പോരാടുന്ന വിദ്യാര്‍ഥികളിലും ഒട്ടനവധി സാമൂഹിക, സാംസ്കാരിക സംഘടനകളിലും ഈ സംഭവമുണ്ടാക്കിയ താല്‍ക്കാലിക മരവിപ്പ് ചെറുതൊന്നുമായിരുന്നില്ല. ‘ഓപറേഷന്‍ ഗുരുകുലം’ പദ്ധതിയുമായി സര്‍ക്കാറും അധ്യാപക-വിദ്യാര്‍ഥി സമൂഹവും വിവിധ ലഹരിവിരുദ്ധ കൂട്ടായ്മകളും ആവേശപൂര്‍വം ഇറങ്ങിത്തിരിച്ചപ്പോഴാണ് ‘പുത്തരി’യില്‍ കല്ലുകടിച്ചതുപോലുള്ള ഈ അനുഭവം. ഒന്നാലോചിച്ചാല്‍ ജിഷ്ണുവിന്‍െറ വ്യാജ പ്രകടനം ലഹരി മാഫിയകള്‍ക്കാണ് സഹായമായിട്ടുണ്ടാവുക.

നാസാ ശാസ്ത്രജ്ഞനെന്ന് അവകാശപ്പെട്ട് രംഗത്തത്തെിയ അരുണ്‍കുമാറിന്‍െറ കഥയും വ്യത്യസ്തമല്ല. ആ കഥ ഇങ്ങനെ ചുരുക്കാം. കോട്ടയം മണിമല സ്വദേശിയായ 27കാരന്‍ അരുണ്‍കുമാറിന് നാസയില്‍ റിമോട്ട് സെന്‍സറിങ് വിഭാഗത്തില്‍ 35 ലക്ഷം രൂപ ശമ്പളത്തില്‍ ഗവേഷകനായി ജോലി കിട്ടി. മസാച്യൂ സെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍നിന്ന് ഡോ. ബാര്‍ബറ ലെസ്കോയുടെ കീഴില്‍ പിഎച്ച്.ഡി കഴിഞ്ഞതിനു ശേഷമാണ് അരുണിനെ നാസ റാഞ്ചിയത്. ലോകത്തെ ഏറ്റവും വലിയ സ്പേസ് ഏജന്‍സി പക്ഷേ, അരുണിനോട് ഒരു നിബന്ധനവെച്ചു. ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ച് അമേരിക്കന്‍ പൗരത്വം സ്വീകരിക്കണം. ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചുള്ള ഒരു ജോലിയും തനിക്കു വേണ്ടെന്ന് അരുണ്‍ അര്‍ഥശങ്കക്കിടയില്ലാത്തവിധം നാസ അധികൃതരോട് വ്യക്തമാക്കി. അരുണിന്‍െറ അതിരറ്റ രാജ്യസ്നേഹത്തിനു മുന്നില്‍ നാസയും സാക്ഷാല്‍ അമേരിക്കയുംവരെ മുട്ടുമടക്കിയത്രെ. കേട്ടപാതി കേള്‍ക്കാത്തപാതി സംഗതി ഫേസ്ബുക്കില്‍ സൂപ്പര്‍ഹിറ്റായി. മുഖ്യധാര മാധ്യമങ്ങളും വെറുതെയിരുന്നില്ല. അവര്‍ അരുണിന്‍െറ ദേശക്കൂറിനെ വാനോളം പുകഴ്ത്തി. എഡിറ്റോറിയലുകള്‍ തട്ടിവിട്ടു. ഭാരതീയ വിചാരകേന്ദ്രത്തിന്‍െറ 30ാം വാര്‍ഷികദിന ചടങ്ങില്‍വെച്ച് ഇന്ത്യയുടെ യശസ്സുയര്‍ത്തിയ യുവശാസ്ത്രജ്ഞനെ എല്‍.കെ. അദ്വാനിയുള്‍പ്പെടെ ആദരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങും അഭിനന്ദനങ്ങള്‍ ചൊരിഞ്ഞു. സോഷ്യല്‍ മീഡിയയിലെ സുഹൃത്തുക്കളുടെ സഹായവും വിശ്വസനീയമായി. കഥമെനയാനുള്ള വൈദഗ്ധ്യമുണ്ടെങ്കില്‍ പ്രധാനമന്ത്രിയെവരെ ഈസിയായി പറ്റിക്കാമെന്നു തെളിയിച്ചുകൊടുത്തു ഈ 27കാരന്‍. ഒടുവില്‍ ഇതേ സോഷ്യല്‍ മീഡിയയും ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ അന്വേഷിക്കുന്ന നെറ്റിസണ്‍ പൊലീസ് എന്ന ഫേസ്ബുക് സംഘവും വേണ്ടിവന്നു അരുണിന്‍െറ തട്ടിപ്പു പൊളിക്കാന്‍. അരുണിന്‍െറ വാദങ്ങള്‍ യു.എസ് ഫെഡറല്‍ നിയമങ്ങള്‍ക്ക് വിരുദ്ധമാണെന്ന് കണ്ടത്തെിയ ഏതാനും അമേരിക്കന്‍ മലയാളികള്‍ ചേര്‍ന്നാണ് കള്ളക്കഥ പൊളിച്ചത്.

ഇതിനിടയിലാണ് കുമ്പളങ്ങി സ്വദേശിനിയായ 17കാരിയെ അധോലോകസംഘം തട്ടിക്കൊണ്ടുപോയെന്ന വാര്‍ത്ത പരക്കുന്നത്. പൊലീസും മാധ്യമങ്ങളുമെല്ലാം ഒരിക്കല്‍ക്കൂടി വഞ്ചനയുടെ രുചിയറിഞ്ഞു. ഒട്ടേറെ അന്വേഷണങ്ങള്‍ക്കുശേഷമാണ് പെണ്‍കുട്ടി യഥാര്‍ഥകഥ വെളിവാക്കിയത്. റെക്കോര്‍ഡ് ബുക്കില്‍ കള്ളയൊപ്പിട്ടത് അധ്യാപകര്‍ കൈയോടെ പിടികൂടിയപ്പോള്‍ കോളജില്‍ പോകാന്‍ പെണ്‍കുട്ടിക്കുണ്ടായ ജാള്യതയായിരുന്നു ഇവിടെ വില്ലന്‍. അധോലോകവുമില്ല, ഒരു മണ്ണാങ്കട്ടയുമില്ല എന്ന തിരിച്ചറിവിലത്തൊന്‍ മാധ്യമങ്ങളും പൊലീസും കുറേ വട്ടംകറങ്ങിയതു  മിച്ചം.

കോട്ടയം ജില്ലയിലെ തിരുവാര്‍പ്പ് സ്വദേശിനിയായ 22കാരി കൂട്ടമാനഭംഗത്തിനിരയായെന്നു കാണിച്ച് കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതാണ് വ്യാജ ശ്രേണിയിലെ ഒടുവിലത്തെ സംഭവം. കൂട്ടബലാത്സംഗത്തിന്‍െറ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ വൈറലായി. കേരള സമൂഹം വീണ്ടും രോഷംകൊണ്ടു. പൊലീസ് തെളിവുതേടി പരക്കംപാഞ്ഞു. പ്രതികളെന്നാരോപിക്കപ്പെട്ട ആറംഗസംഘം മുങ്ങി. പ്രതികളുമായി ബന്ധമുള്ള ഓട്ടോ ഡ്രൈവറെ ചോദ്യം ചെയ്തപ്പോഴാണ് കച്ചിത്തുരുമ്പിനുവേണ്ടി കഷ്ടപ്പെട്ട കേരള പൊലീസിന് കാര്യങ്ങളുടെ കിടപ്പുവശം പിടികിട്ടിയത്. സംഭവം നടന്നുവെന്നു പറയുന്ന ഒക്ടോബര്‍ 18ന് ഈ യുവതിയെയും പ്രതികളുടെ കൂട്ടത്തിലുള്ള ഒരാളെയും തന്‍െറ ഓട്ടോയില്‍ കോട്ടയം നഗരത്തിലെ ഒരു തിയറ്ററിനു മുന്നില്‍ കൊണ്ടിറക്കിയതായി ഡ്രൈവര്‍ മൊഴിഞ്ഞു. സംശയം തോന്നിയ പൊലീസ് തിയറ്ററിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചു. വൈകീട്ട് 6.15 മുതല്‍ രാത്രി ഒമ്പതുവരെയുള്ള പ്രദര്‍ശന സമയത്ത് യുവതിയും പ്രതിസ്ഥാനത്തുള്ള വ്യക്തിയും തിയറ്ററില്‍ ഒരുമിച്ചുണ്ടായതായും വളരെ അടുത്തിടപഴകുന്നതായും ദൃശ്യങ്ങള്‍ വെളിപ്പെടുത്തി. യുവതിയെയും ഭര്‍ത്താവിനെയും സ്റ്റേഷനില്‍ വിളിപ്പിച്ച് വിശദമായി ചോദ്യം ചെയ്തപ്പോള്‍ സംഭവിച്ച കാര്യങ്ങള്‍ മണിമണിയായി പുറത്തുവന്നു. സാമ്പത്തികനേട്ടവും പ്രതികളിലൊരാളോട് യുവതിയുടെ ഭര്‍ത്താവിനുണ്ടായിരുന്ന വൈരാഗ്യവുമായിരുന്നു വ്യാജ പരാതിക്കാധാരം.

ഈ സംഭവങ്ങളും വസ്തുതകളും സൂക്ഷ്മമായി പരിശോധിച്ചാല്‍ ഒരുകാര്യമുറപ്പിക്കാം. ഇത്തരം വാര്‍ത്തകളെല്ലാം ആദ്യം ഹിറ്റാകുന്നത് ഫേസ്ബുകും വാട്സ്ആപ്പും അടങ്ങുന്ന സോഷ്യല്‍ മീഡിയകളിലാണ്. മുഖ്യധാരാ മാധ്യമങ്ങളിലെ എഡിറ്റിങ് സംവിധാനങ്ങളൊന്നും ആവശ്യമില്ലാതെ വ്യാജവാര്‍ത്തകള്‍ക്ക് സൈ്വര്യവിഹാരം നടത്താനുള്ള ഇടങ്ങളായി സോഷ്യല്‍ മീഡിയ മാറുന്നത് ഗൗരവപൂര്‍ണമായ പരിശോധനയര്‍ഹിക്കുന്ന വിഷയംതന്നെയാണ്. പ്രണയാഭ്യര്‍ഥന നിരസിച്ചതിന് കോളജ് വിദ്യാര്‍ഥിനിയുടെ പേരില്‍ വ്യാജ ഫേസ്ബുക് പ്രൊഫൈല്‍ ഉണ്ടാക്കി മാനഹാനി വരുത്തിയ കേസില്‍ ഇക്കഴിഞ്ഞ ദിവസമാണ് അജോ ജോസ് എന്ന 28കാരന്‍ അടൂരില്‍ അറസ്റ്റിലായത്. ഈ വര്‍ഷത്തെ അര്‍ധവാര്‍ഷിക റിപ്പോര്‍ട്ടില്‍ ഫേസ്ബുക് അധികൃതര്‍ പുറത്തുവിട്ട വിവരമനുസരിച്ച് 10 കോടിയോളം വ്യാജ അക്കൗണ്ടുകള്‍കൊണ്ട് വിഷമയമാണത്രെ നാമെല്ലാം നിത്യേന ഉപയോഗിക്കുന്ന ഫേസ്ബുക്. ഇതില്‍ കൂടുതലും ഇന്ത്യയില്‍നിന്നുള്ളതാണെന്നതിന് നമുക്ക് ലജ്ജിക്കാം.

ലോകത്താകമാനം 128 കോടിയോളം അംഗങ്ങളും 10,000 കോടി സൗഹൃദ ഗ്രൂപ്പുകളുമടങ്ങുന്ന ഫേസ്ബുക് ലോകം അതിന്‍െറ മൊത്തം സമയത്തിന്‍െറ 36 ശതമാനവും ചെലവിടുന്നത് തെറ്റായ കാര്യങ്ങള്‍ക്കാണെന്നത് ഭീതി ജനിപ്പിക്കുന്നു. ശേഷിക്കുന്ന 64 ശതമാനം സമയവും നല്ല കാര്യങ്ങള്‍ക്കാണെന്നത് മറച്ചുവെക്കാന്‍ ഉദ്ദേശിച്ചല്ല. മറിച്ച് സോഷ്യല്‍ മീഡിയയുടെ നന്മ നിര്‍ത്തേണ്ടതിന്‍െറ പ്രാധാന്യത്തിന് അടിവരയിടാനാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. സോഷ്യല്‍ മീഡിയയിലും ഏതാനും ചില വിഷജന്തുക്കളും അവര്‍ തൊടുത്തുവിടുന്നതെല്ലാം തൊണ്ടതൊടാതെ വിഴുങ്ങി ഷെയറും ടാഗും ലൈക്കും ചെയ്യുന്ന വിഡ്ഢികൂശ്മാണ്ഡങ്ങളും മാത്രമല്ല വ്യാജവാര്‍ത്തകളുടെ പ്രചാരകര്‍. മുന്‍നിര പത്രങ്ങളും ചാനലുകളുമുള്‍പ്പെടെയുള്ള മീഡിയകള്‍ പലതും ഇന്ന് വ്യാജ വാര്‍ത്തകളുടെ പതാകവാഹകരായി അധപ്പതിച്ചിരിക്കുന്നു. എക്സ്ക്ളൂസിവ് സ്റ്റോറികളുടെ ഉടമസ്ഥാവകാശം സ്വന്തമാക്കി മറ്റേതൊരു മാധ്യമത്തേക്കാളും മുമ്പേ ജനങ്ങളിലേക്കത്തെിക്കാനുള്ള അനാരോഗ്യകരമായ കിടമത്സരം മുഖ്യധാരാ മാധ്യമങ്ങളെ കൊണ്ടുചെന്നത്തെിക്കുന്നത് പലപ്പോഴും ചതിക്കുഴികളിലാണ്. തങ്ങളുടെ ഇംഗിതങ്ങള്‍ക്കായി മാധ്യമങ്ങളെ വിദഗ്ധമായി ഉപയോഗിക്കാം എന്നു പരീക്ഷിച്ചു വിജയിച്ചവരാണ് പ്രമാദമായ സോളാര്‍ കേസിലെ പ്രതികളായ സരിതാ നായരും ബിജു രാധാകൃഷ്ണനുമൊക്കെ. ഇവര്‍ മാധ്യമങ്ങളെ ഉപയോഗിച്ച് രാഷ്ട്രീയ നേതൃത്വങ്ങളെവരെ വരുതിയിലാക്കിയെന്നത് കേരളം അനുഭവിച്ചറിഞ്ഞ പരസ്യമായ രഹസ്യമാണ്. വ്യാജന്മാരുടെ കൈയിലെ കളിപ്പാവകളാകാതെ നേരുചികഞ്ഞുള്ള നിഷ്പക്ഷ മാധ്യമപ്രവര്‍ത്തനത്തിന്‍െറ നന്മയിലേക്ക് സോഷ്യല്‍ മീഡിയയും മുന്‍നിര മാധ്യമങ്ങളും നെഞ്ചില്‍കൈവെച്ച് തിരിച്ചിറങ്ങിയില്ളെങ്കില്‍ വ്യാജന്മാര്‍ വിലസുകയും പൊതുജനം വഞ്ചിക്കപ്പെടുകയും ചെയ്യുന്ന സ്ഥിതി തുടരാനേ തരമുള്ളൂ.

 

സ്വച്ഛ് ഭാരത യജ്ഞം മാര്‍ക്കറ്റിങ് തന്ത്രം മാത്രമെന്ന് രാഹുല്‍

Posted: 22 Nov 2014 01:35 AM PST

Image: 

ന്യൂഡല്‍ഹി: സ്വച്ഛ് ഭാരത യജ്ഞം മാര്‍ക്കറ്റിങ് തന്ത്രം മാത്രമെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മാര്‍ക്കറ്റിങ്ങും ഫോട്ടോയെടുക്കലും ജനങ്ങള്‍ക്ക് ഗുണം ചെയ്യില്ല. വ്യവസായികളെ സഹായിക്കാന്‍ വേണ്ടി മാത്രമാണ് പ്രധാനമന്ത്രി പ്രവര്‍ത്തിക്കുന്നതെന്നും രാഹുല്‍ ആരോപിച്ചു.

അധികാരത്തില്‍ വന്നപ്പോള്‍ നല്ല നാളുകള്‍ വരാന്‍ പോകുന്നുവെന്നാണ് മോദി പറഞ്ഞത്. മാസങ്ങള്‍ കഴിഞ്ഞിട്ടും ജീവിതനിലവാരം ഉയര്‍ന്നിട്ടില്ല. വ്യവസായികളുമായി വിമാനത്തില്‍ ആസ്ട്രേലിയന്‍ യാത്ര നടത്തുകയാണ് പ്രധാനമന്ത്രി ചെയ്യുന്നത്. പാവങ്ങള്‍ക്കായി പ്രവര്‍ത്തിച്ചത് യു.പി.എ മാത്രമാണെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.

ഡല്‍ഹി ഇമാം പദവി പാരമ്പര്യമായി ലഭിച്ചത് ^ഷാഹി ഇമാം

Posted: 22 Nov 2014 01:29 AM PST

Image: 

ന്യൂഡല്‍ഹി: ഡല്‍ഹി ജുമാ മസ്ജിദ് ഇമാം പദവി  വര്‍ഷങ്ങളോളമായി പാരമ്പര്യമായി കൈമാറി വന്നതാണെന്ന് ഇമാം സയിദ് അഹമ്മദ് ബുഖാരി. കഴിഞ്ഞ നാനൂറ്് വര്‍ഷങ്ങളായി ജുമാ മസ്ജിദിന്‍്റെ ഇമാം പദവി ഞങ്ങളുടെ  കുടുംബം തന്നെയാണ് കൈകാര്യം ചെയ്യുന്നത്. അക്കാര്യത്തില്‍ ജനങ്ങള്‍ തങ്ങളുടെ കൂടെയാണെന്നും ഷാഹി ഇമാം പ്രതികരിച്ചു.
കേസില്‍ കക്ഷി ചേര്‍ന്ന വഖഫ് ബോര്‍ഡിനെതിരെയും അദ്ദേഹം ആഞ്ഞടിച്ചു. ഇമാമിനെ നിയമിക്കുന്ന കാര്യത്തില്‍ വഖഫ് ബോര്‍ഡിന് യാതൊരു പ്രാധാന്യവുമില്ല.
ഡല്‍ഹി ഇമാമിനെ നിയോഗിക്കുന്നത് നിയമപരമായ കാര്യമല്ല, എന്നാല്‍ വഖഫ് ബോര്‍ഡ് അതിനെ നിയമപരമാക്കി. വഖഫ് ബോര്‍ഡ് രേഖകളും വസ്തുവകകളും വിറ്റു കാശാക്കുക മാത്രമാണ് ചെയ്യുന്നത്. അതുകൊണ്ടു തന്നെ ബോര്‍ഡിനേക്കാള്‍ പ്രാധാന്യം തങ്ങള്‍ക്കാണ്. ജനങ്ങളും ഞങ്ങളുടെ കൂടെയാണ് അദ്ദേഹം പറഞ്ഞു.
 കോടതി വിധിയെ മാനിക്കുന്നുവെന്നും നവംബര്‍ 28 നു മുമ്പ് കോടതിയിലെ ഹരജിയില്‍ മറുപടി നല്‍കുമെന്നും ഷാഹി ഇമാം അറിയിച്ചു.
ഇന്നു നടത്താന്‍ നിശ്ചയിച്ച ചടങ്ങില്‍ മകനെ ഡല്‍ഹി ജുമാ മസ്ജിദ് ഉപ ഇമാമായി നിയമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അഹമ്മദ് ബുഖാരിക്ക് സ്വന്തം മകന്‍  ഷബാന്‍ ബുഖാരിയെ  ഉപ ഇമാമാക്കുന്നതിന് നിയമസാധുതയില്ളെന്ന് ഡല്‍ഹി ഹൈകോടതി കഴിഞ്ഞ ദിവസം വിധിച്ചിരുന്നു. എന്നാല്‍, 22ന് നടത്താന്‍ നിശ്ചയിച്ച ‘ദസ്തര്‍ബന്ധി’ കൊണ്ട് അഹ്മദ് ബുഖാരിയുടെ മകന്‍ ഡല്‍ഹി ജുമാ മസ്ജിദ് ഉപ ഇമാമായി നിയമിതനാകില്ളെന്നും അതിനാല്‍ ചടങ്ങ് തടയേണ്ടതില്ളെന്നും കോടതി വിധിച്ചിരുന്നു.

മതത്തെ രാഷ്ട്രീയവുമായി ബന്ധിപ്പിക്കരുതെന്ന് മോദി

Posted: 22 Nov 2014 12:48 AM PST

Image: 

കിഷ്തര്‍: മതത്തെ രാഷ്ട്രീയവുമായി ബന്ധിപ്പിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കശ്മീരി എന്നും കാശ്മീരി തന്നെയായിരിക്കും. മാറ്റത്തിന്‍റെ സമയമാണ് ഇപ്പോഴുള്ളത്. യുവജന വിഭാഗങ്ങള്‍ക്ക് സുരക്ഷിതമായ ഭാവിയും യുവജനങ്ങള്‍ക്ക് തൊഴിലവസരം വേണം. വലിയ അഴിമതിയില്‍ നിന്ന് ഭരണത്തെ മോചിപ്പിക്കണമെന്നും മോദി പറഞ്ഞു. ബി.ജെ.പി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

രണ്ട് കുടുംബങ്ങള്‍ മാത്രമാണ് ജമ്മു കശ്മീരില്‍ ഭരണം നടത്തിയിട്ടുള്ളത്. എന്തു കൊണ്ട് കൂടുതല്‍ നേതാക്കളെ സംഭാവന ചെയ്യാന്‍ മറ്റ് കുടുംബങ്ങള്‍ സാധിക്കുന്നില്ളെന്ന് മോദി ചോദിച്ചു. കശ്മീരി അഭയാര്‍ഥികളുടെ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുമെന്നും മോദി വ്യക്തമാക്കി.

ഫണ്ട് വിനിയോഗത്തില്‍ ക്രമക്കേട് നടത്തിയ നാഷണല്‍ കോണ്‍ഫറന്‍സിനെയും പീപ്പ്ള്‍ ഡെമോക്രറ്റിക് പാര്‍ട്ടിയെയും ജനങ്ങള്‍ ശിക്ഷിക്കണമെന്നും മോദി പറഞ്ഞു.

വെള്ളം ഞങ്ങളെ കൊണ്ടുപോട്ടെ...

Posted: 21 Nov 2014 10:56 PM PST

തൊടുപുഴ\വണ്ടിപ്പെരിയാര്‍: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജല നിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പുകള്‍ സജ്ജീകരിച്ചെങ്കിലും ക്യാമ്പിലേക്ക് മാറില്ളെന്ന നിലപാട് പെരിയാര്‍ തീരവാസികള്‍ സ്വീകരിച്ചതോടെ ജില്ലാ ഭരണകൂടം പ്രതിസന്ധിയിലായി. വെള്ളം തങ്ങളെ കൊണ്ടുപോയാല്‍ പോകട്ടെയെന്നും വീടും സ്വത്തും ഉപേക്ഷിച്ച് എങ്ങോട്ടുമില്ളെന്നും ഇവയുടെ സംരക്ഷണത്തിന് സര്‍ക്കാര്‍ എന്തുമാര്‍ഗമാണ് സ്വീകരിച്ചിരിക്കുന്നതെന്നുമാണ് ഇവരുടെ ചോദ്യം.
അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ സ്പില്‍വേയിലെ ഷട്ടറുകള്‍ തുറന്നാല്‍ പെരിയാര്‍ തീരത്തെ ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കാനാണ് ജില്ലാ ഭരണകൂടം ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നത്. എന്നാല്‍, ഇവിടങ്ങളില്‍ വേണ്ടത്ര അടിസ്ഥാന സൗകര്യങ്ങളില്ലാത്തതും സ്വന്തം വീട്ടില്‍നിന്ന് ഇറങ്ങിപ്പോകാന്‍ ഇവര്‍ തയാറാകാത്തതുമാണ് പ്രതിസന്ധിക്കിടയാക്കിയത്. ആദ്യം വെള്ളമൊഴുകി എത്തുന്ന വള്ളക്കടവ് ഗ്രാമത്തില്‍പോലും വേണ്ട രീതിയിലുള്ള ക്യാമ്പുകള്‍ പ്രവര്‍ത്തനമാരംഭിച്ചിട്ടില്ല. സ്കൂളുകളാണ് ദുരിതാശ്വാസ ക്യാമ്പുകളായി കണ്ടത്തെിയിട്ടുള്ളത്. ഇവിടെയുള്ളതാകട്ടെ രണ്ടോ മൂന്നോ ട്യൂബ് ലൈറ്റുകള്‍ മാത്രം. അറുനൂറോളം കുട്ടികള്‍ പഠിക്കുന്ന വള്ളക്കടവ് ഗവ. ട്രൈബല്‍ സ്കൂളാണ് പ്രധാന കേന്ദ്രം.
സ്ഥലപരിമിതി ഏറെയുള്ള സ്കൂളില്‍ ക്ളാസുകള്‍പോലും പലപ്പോഴും പുറത്താണ് നടത്താറുള്ളത്. ആളുകളെ മാറ്റിപ്പാര്‍പ്പിക്കേണ്ട സ്ഥിതി വന്നാല്‍ കുട്ടികളുടെ പഠനംതന്നെ അവതാളത്തിലാകും. കുട്ടികള്‍ക്ക് പഠിക്കാന്‍ പോലും സ്ഥലമില്ലാത്ത സ്കൂളില്‍ ആളുകള്‍കൂടി എത്തിയാല്‍ എന്തുചെയ്യണമെന്നറിയില്ളെന്ന് അധ്യാപകരും പറയുന്നു. ക്യാമ്പുകള്‍ക്കായി തയാറാക്കിയ സ്കൂളുകളില്‍ ഇപ്പോള്‍ പഠനം നടക്കുന്നുമുണ്ട്. ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കുന്ന സാഹചര്യം ഉണ്ടായാല്‍ സ്കൂളുകള്‍ക്ക് അവധി നല്‍കുന്ന കാര്യവും അനിശ്ചിതത്വത്തിലാണ്. ചപ്പാത്തിന് മുകളിലൂടെ വെള്ളമുയര്‍ന്നാല്‍ എന്തുചെയ്യുമെന്ന ചോദ്യത്തിനും ജില്ലാ ഭരണകൂടത്തിന് മറുപടിയില്ല.
പെരിയാര്‍ തീരത്തെ മഞ്ചുമല വില്ളേജിലെ ദുരിതാശ്വാസ ക്യാമ്പുകളായ മ്ളാമല ഫാത്തിമ ഹൈസ്കൂള്‍, ഗവ. യു.പി സ്കൂള്‍ വണ്ടിപ്പെരിയാര്‍, ഗവ. ട്രൈബല്‍ ഹൈസ്കൂള്‍ വഞ്ചിവയല്‍ എന്നീ ദുരിതാശ്വാസ ക്യാമ്പുകളുടെയും സ്ഥിതി വ്യത്യസ്തമല്ല. ഇവിടങ്ങളില്‍ പ്രാഥമിക സൗകര്യങ്ങള്‍ പോലും ഒരുക്കിയിട്ടില്ല. സംസ്ഥാന സര്‍ക്കാറിന്‍െറ ഡിസാസ്റ്റര്‍ മാനേജ്മെന്‍റ് അതോറിറ്റിയുടെ ടീം അംഗങ്ങള്‍ക്ക് പോലും താമസിക്കാന്‍ രണ്ടു ദിവസം മുമ്പ് സൗകര്യങ്ങളൊരുക്കിയിരുന്നില്ല. സ്കൂളിന്‍െറ വരാന്തകളിലും ക്ളാസ് മുറികളിലുമാണ് ഇവരെ പാര്‍പ്പിച്ചിരുന്നത്. വ്യാഴാഴ്ച ഇവരെ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിലേക്ക് മാറ്റിയിട്ടുണ്ട്.
450 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കേണ്ടി വരുമെന്ന് ഉദ്യോഗസ്ഥര്‍ പറയുമ്പോള്‍ ഇതിന്‍െറ രണ്ടിരട്ടിയാളുകള്‍ പെരിയാറിന്‍െറ തീരങ്ങളില്‍ താമസിക്കുന്നുണ്ടെന്നാണ് കണക്കുകള്‍. പെരിയാര്‍ തീരത്ത് അയ്യപ്പന്‍ കോവില്‍, ഏലപ്പാറ, ഉപ്പുതറ, പെരിയാര്‍, കാഞ്ചിയാര്‍ എന്നിവിടങ്ങളില്‍ 13 ക്യാമ്പുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. എന്നാല്‍ സര്‍ക്കാര്‍ ബലമായി ഒഴിപ്പിക്കാന്‍ ശ്രമിച്ചാലും തങ്ങള്‍ മാറിത്താമസിക്കില്ല എന്ന നിലപാടിലാണ് പ്രദേശവാസികള്‍. ക്യാമ്പുകളില്‍ എത്തിയാല്‍ തങ്ങളുടെ സ്വത്തിനും വീടിനുമൊന്നും ആരും സംരക്ഷണം തരില്ളെന്നും ഇതുവരെ കഷ്ടപ്പെട്ടുണ്ടാക്കിയതെല്ലാം ഒരു ദിവസം ഉപേക്ഷിച്ച് ക്യാമ്പില്‍ പോകാന്‍ തയാറല്ളെന്നും നാട്ടുകാര്‍ പറയുന്നു.

വംശീയ അതിക്രമങ്ങള്‍ വര്‍ധിക്കുന്നത് വേദനിപ്പിക്കുന്നു ^ഇറോം ശര്‍മ്മിള

Posted: 21 Nov 2014 10:41 PM PST

Image: 

ഇംഫാല്‍: വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്കെതിരെ നടക്കുന്ന വംശീയ അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്നതില്‍ ഖേദമുണ്ടെന്ന് സാമൂഹിക പ്രവര്‍ത്തക ഇറോം ശര്‍മ്മിള. ഡല്‍ഹിയിലും ബംഗളൂരുവിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള പൗരന്‍മാര്‍ നിരന്തരം ആക്രമിക്കപ്പെടുകയാണ്. വംശീയാധിക്ഷേപങ്ങളും അതിക്രമങ്ങളും വര്‍ധിച്ചു വരുന്നത് വേദിനിപ്പിക്കുന്നതാണെന്നും ഇറോം ശര്‍മ്മിള പറഞ്ഞു.
വംശീയ അധിക്ഷേപങ്ങള്‍ തടയാന്‍ അധികൃതര്‍ ശ്രമിക്കുന്നില്ല. അക്രമങ്ങളില്‍ നിന്നും പൗരന്‍മാരെ സംരക്ഷിക്കുന്നതിലും ബന്ധപ്പെട്ട അധികൃതര്‍ വീഴ്ച വരുത്തുന്നെന്നും അവര്‍ പ്രതികരിച്ചു.

സൈന്യത്തിന്‍റെപ്രത്യേകാധികാരത്തിനെതിരെ ഇറോം ശര്‍മ്മിള 2000ല്‍ ദല്‍ഹി ജന്തര്‍മന്തറില്‍ തുടങ്ങിയ നിരാഹാര സമരം 14 വര്‍ഷം പിന്നിട്ടു. നിരാഹാരമനുഷ്ഠിക്കുന്ന ഇറോം ശര്‍മ്മിളക്കെതിരെ 309ാം വകുപ്പു പ്രകാരം ആത്മഹത്യാ കുറ്റം ചുമത്തി കേസെടുത്തിരുന്നു. നിരാഹാരം അഹിംസാ മാര്‍ഗത്തിലുള്ള ജനാധിപത്യപരമായ പതിഷേധമാണെന്നാണ് അവര്‍ പ്രതികരിച്ചത്.

റെയില്‍വേ പാളത്തില്‍ രണ്ടിടത്ത് വിള്ളല്‍: തിരുവനന്തപുരം-കൊല്ലം പാതയില്‍ ട്രെയിനുകള്‍ വൈകി

Posted: 21 Nov 2014 10:11 PM PST

വര്‍ക്കല/ ഇരവിപുരം: തിരുവനന്തപുരം-കൊല്ലം റെയില്‍വേ ലൈനില്‍ രണ്ടിടത്ത് വിള്ളല്‍ കണ്ടതിനെതുടര്‍ന്ന് ട്രെയിനുകള്‍ വൈകി. ഇടവയിലും, ഇരവിപുരത്തുമാണ് വിള്ളല്‍ കണ്ടത്. ഇടവയില്‍ കീമാന്‍ ചുവപ്പുകൊടി വീശി ട്രെയിന്‍ നിര്‍ത്തിച്ചതിനാല്‍ തലനാരിഴക്ക് ദുരന്തം ഒഴിവായി. കീമാന്‍ വേണുഗോപാലന്‍നായരുടെ സമയോചിതമായ ഇടപെടല്‍മൂലം കേരള എക്സ്പ്രസ് കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. ഇരവിപുരം റെയില്‍വേ സ്റ്റേഷനും പുത്തന്‍ചന്ത ഗേറ്റിനുമിടയില്‍ വയനക്കുളം ഭാഗത്തെ വിള്ളല്‍ ട്രെയിന്‍ വരുന്നതിന് ഏതാനും മിനിറ്റ് മുമ്പ് കണ്ടതിനാല്‍ അപകടം ഒഴിവായി. വെള്ളിയാഴ്ച ഉച്ചക്ക് 12 ഓടെ ഇടവക്കും കാപ്പില്‍ സ്റ്റേഷനും മധ്യേ പ്രാഥമികാരോഗ്യകേന്ദ്രത്തിന് സമീപത്താണ് വിള്ളല്‍ കണ്ടത്. 'അപ്' ലൈനില്‍ ഒന്നേകാല്‍ ഇഞ്ചോളം വീതിയിലായിരുന്നു വിള്ളല്‍.
ലൈന്‍ പൂര്‍ണമായും പൊട്ടി മാറിയിരുന്നു. ലൈനിന്‍െറ ഉപരിതലത്തില്‍ ഒരു സെ.മീറ്റര്‍ ആഴത്തിലും നാല് സെ.മീ വീതിയിലും ഉരുക്കുപാളി ഇളകിത്തെറിക്കുകയും ചെയ്തു. കാപ്പില്‍നിന്ന് വര്‍ക്കലയിലേക്ക് 'അപ്' ലൈന്‍ പരിശോധിച്ചുവരുമ്പോഴാണ് വിള്ളല്‍ കീമാന്‍ വേണുഗോപാലന്‍നായരുടെ ശ്രദ്ധയില്‍പെട്ടത്. ഈ സമയം കൊല്ലത്തേക്ക് പോകുന്ന കേരള എക്സ്പ്രസിന് കടന്നുപോകാനുള്ള സിഗ്നല്‍ വന്നിരുന്നു. തുടര്‍ന്ന് പണിയായുധങ്ങള്‍ മാറ്റിവെച്ച് ചുവന്ന കൊടി വീശി ഇദ്ദേഹം ട്രാക്കിലൂടെ ട്രെയിനിന് അഭിമുഖമായി ഓടി. കീമാന്‍ അപായ സൂചന നല്‍കി ഓടിയടുക്കുന്നത് കണ്ടതോടെ ലോക്കോ പൈലറ്റ് ട്രെയിനിന്‍െറ വേഗം കുറച്ചു. എന്‍ജിനും മൂന്ന് ബോഗികളും ട്രാക്കിലെ വിള്ളലിലൂടെ കടന്നുപോയശേഷമാണ് ട്രെയിന്‍ നിന്നത്. തുടര്‍ന്ന് ലോക്കോ പൈലറ്റും ഗാര്‍ഡും വയര്‍ലെസിലൂടെ വര്‍ക്കല, പരവൂര്‍ സ്റ്റേഷനുകളിലും കൊല്ലം, തിരുവനന്തപുരം റെയില്‍വേ എന്‍ജിനീയറിങ് വിഭാഗത്തിലും വിവരം അറിയിച്ചു. എന്‍ജിനീയറിങ് വിഭാഗത്തിന്‍െറ നിര്‍ദേശത്തിനായി ട്രെയിന്‍ 40 മിനിട്ട് നിര്‍ത്തിയിട്ടു. വിള്ളല്‍ വീണ ഭാഗം ക്ളാമ്പ് ഉപയോഗിച്ച് താല്‍കാലികമായി കൂട്ടിയോജിപ്പിച്ചശേഷമാണ് ട്രെയിന്‍ യാത്ര തുടര്‍ന്നത്. ശനിയാഴ്ച എന്‍ജിനീയറിങ് വിദഗ്ധരത്തെി വിള്ളല്‍ വിളക്കിച്ചേര്‍ത്ത് പൂര്‍വസ്ഥിതിയിലാക്കും. അതുവരെ വര്‍ക്കല -കാപ്പില്‍ മേഖലയില്‍ 30 കി.മീ വേഗത്തില്‍ മാത്രമായിരിക്കും തിരുവനന്തപുരം -കൊല്ലം റൂട്ടിലെ ട്രെയിനുകള്‍ കടന്നുപോവുക. വെയിലേറ്റ് പഴുത്തിരുന്ന ഉരുക്കുപാളം കാലാവസ്ഥാ വ്യതിയാനത്തില്‍ പെട്ടെന്ന് തണുത്തതുമൂലമാണ് വിള്ളല്‍ വീണതെന്ന് റെയില്‍വേ എന്‍ജിനീയര്‍ ഷാജി ജോര്‍ജ് പറഞ്ഞു.
ഇരവിപുരത്ത് ട്രാക്കില്‍ വിള്ളല്‍ കണ്ട നാട്ടുകാരാണ് കീമാനും അടുത്തുള്ള റെയില്‍വേ ഗേറ്റിലും വിവരം കൈമാറിയത്. ബിഹാര്‍ സ്വദേശി കീമാന് മലയാളം അറിയാത്തതിനാല്‍ നാട്ടുകാര്‍ റെയില്‍വേ ഗേറ്റിലും വിവരമറിയിക്കുകയായിരുന്നു. റെയില്‍വേ ലൈനിന് സമീപം താമസിക്കുന്ന ഷംസുദ്ദീന്‍ നടക്കാനിറങ്ങിയപ്പോഴാണ് പാളം രണ്ടായി വേര്‍പ്പെട്ടതായി കണ്ടത്. ഉടന്‍ അടുത്തുള്ള പൊതുപ്രവര്‍ത്തകരെ അറിയിക്കുകയും ഇവര്‍ കീമാന്‍ വിഗാന്‍ പസ്വാനെ വിവരം ധരിപ്പിക്കുകയുമായിരുന്നു. റെയില്‍വേ ഗേറ്റില്‍നിന്ന് മയ്യനാട് റെയില്‍വേ സ്റ്റേഷനിലേക്കും കൂട്ടിക്കട റെയില്‍വേ ഗേറ്റിലേക്കും സന്ദേശം കൈമാറി. ഈ സമയം മധുര-കൊല്ലം പാസഞ്ചര്‍ മയ്യനാട് റെയില്‍വേ സ്റ്റേഷനില്‍നിന്ന് കൊല്ലത്തേക്ക് പുറപ്പെട്ടിരുന്നു. കൂട്ടിക്കടക്കടുത്ത് ചുവപ്പ് സിഗ്നല്‍ നല്‍കി ട്രെയിന്‍ നിര്‍ത്തി. തുടര്‍ന്ന് കീമാന്മാരായ വിഗാന്‍ പസ്വാന്‍, ധനേഷ് എന്നിവര്‍ ചേര്‍ന്ന് പാളത്തിനിടയില്‍ തടി സ്ലിപ്പര്‍ കയറ്റിവെച്ച് പാളം അടുപ്പിച്ചശേഷം ട്രെയിന്‍ കടത്തിവിടുകയായിരുന്നു. പാളങ്ങള്‍ തമ്മില്‍ ബന്ധിപ്പിച്ചിരുന്ന ഭാഗത്താണ് പൊട്ടലുണ്ടായത്. റെയില്‍വേ ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ച് പാളത്തിന്‍െറ അറ്റകുറ്റപ്പണികള്‍ നടത്തി. മധുര-കൊല്ലം പാസഞ്ചര്‍ ട്രെയിന്‍ ഒരുമണിക്കൂറിലധികം നിര്‍ത്തിയിട്ടശേഷമാണ് യാത്ര തുടര്‍ന്നത്. ഇരട്ട ലൈനായതിനാല്‍ തിരുവനന്തപുരം ഭാഗത്തേക്കുള്ള ഗതാഗതത്തിന് തടസ്സമുണ്ടായില്ല.

ഇന്‍ഫോപാര്‍ക്കില്‍ ആറുമാസത്തിനുള്ളില്‍ പൊലീസ് സ്റ്റേഷന്‍ –രമേശ് ചെന്നിത്തല

Posted: 21 Nov 2014 09:52 PM PST

കാക്കനാട്: ഇന്‍ഫോപാര്‍ക്കില്‍ ടെക്കികളുടെ സുരക്ഷക്കായി ആറുമാസത്തിനുള്ളില്‍ പൊലീസ് സ്റ്റേഷന്‍ യാഥാര്‍ഥ്യമാകുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഇന്‍ഫോപാര്‍ക്ക് വളപ്പില്‍ അനുവദിച്ച 45 സെന്‍റ് സ്ഥലത്ത് കേരള പൊലീസ് ഹൗസിങ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ കെട്ടിടം പണി ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജി ടെകും ഇന്‍ഫോപാര്‍ക്കും സംയുക്തമായി ഇന്‍ഫോപാര്‍ക്ക് അതുല്യ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ജീവനക്കാരുടെ സുരക്ഷ സംബന്ധിച്ച മുഖാമുഖം പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
പൊലീസ് സ്റ്റേഷനോടനുബന്ധിച്ച് സൈബര്‍ പൊലീസ് സ്റ്റേഷനും ആരംഭിച്ച് സുരക്ഷ ഉറപ്പാക്കും. വനിതാ ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ മന്ത്രിയോടും ജില്ലാ പൊലീസ് മേധാവികളോടും തങ്ങളുടെ ആവലാതികള്‍ പറഞ്ഞു. വനിതാ ജീവനക്കാരുടെ കൂടുതല്‍ പരാതികളും ഓട്ടോ ഡ്രൈവര്‍മാരെക്കുറിച്ചായിരുന്നു. ഓട്ടോക്കൂലി കൂടുതല്‍ വാങ്ങുന്നതും മോശമായ പെരുമാറ്റവും മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തി. ഉടന്‍ നടപടിയെടുക്കാന്‍ വേദിയിലുണ്ടായിരുന്ന സിറ്റി പൊലീസ് കമീഷണര്‍ കെ.ജി. ജയിംസിന് മന്ത്രി നിര്‍ദേശം നല്‍കി. തിരുവനന്തപുരത്തെ ടെക്നോപാര്‍ക്കിലെ പോലെ ഇന്‍ഫോപാര്‍ക്കിന് ചുറ്റും 24 മണിക്കൂറും ബൈക്കില്‍ റോന്തു ചുറ്റുന്ന പൊലീസിനെ നിയോഗിക്കും. ഇതിനായി രണ്ട് മോട്ടോര്‍ ബൈക്കുകള്‍ നല്‍കണമെന്ന മന്ത്രിയുടെ ആവശ്യം ജിടെക് ജോയന്‍റ് സെക്രട്ടറി മുകുന്ദ് കൃഷ്ണ സമ്മതിച്ചു.
ഇന്‍ഫോപാര്‍ക്കിനു മുന്നില്‍ തകര്‍ന്നു കിടക്കുന്ന റോഡുകളുടെ ശോച്യാവസ്ഥ മാറ്റാന്‍ പൊതുമരാമത്ത് മന്ത്രിയോട് ആവശ്യപ്പെടുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഫേസ് ബുക്കും വാട്സ് ആപ്പും ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെ കര്‍ശനമായി നടപടിയെടുക്കും. ഏഴു മാസം ഗര്‍ഭിണിയായ ഇന്‍ഫോപാര്‍ക്കിലെ ഒരു കമ്പനിയിലെ ഉദ്യോഗസ്ഥയെ ഓട്ടോ ഡ്രൈവര്‍ അമിത വേഗത്തില്‍ ഓട്ടോ ഓടിച്ചു ബുദ്ധിമുട്ടിച്ചതിലും കൂടുതല്‍ ഓട്ടോ ചാര്‍ജ് വാങ്ങിയതിലും പരാതി എഴുതി വാങ്ങി നടപടിയെടുക്കാന്‍ സിറ്റി പൊലീസ് കമീഷണറോട് മന്ത്രി നിര്‍ദേശിച്ചു. ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന പ്രീ പെയ്ഡ് ഓട്ടോ സ്റ്റാന്‍ഡിന് പുറമേ മറ്റൊന്ന് കൂടി സ്ഥാപിക്കാനും തീരുമാനിച്ചു. കൂടാതെ ഐ.എം.ജി ജങ്ഷനിലും, സീപോര്‍ട്ട് എയര്‍ പോര്‍ട്ട് റോഡിലുള്ള മെയിന്‍ ഗേറ്റിനു മുന്നിലും ശനിയാഴ്ച മുതല്‍ പൊലീസുകാരെ നിര്‍ത്തുമെന്ന് അവലോകന യോഗത്തില്‍ ഉറപ്പ് നല്‍കിയ ശേഷമാണ് മന്ത്രി മടങ്ങിയത്.
റൂറല്‍ എസ്. പി. സതീഷ് ബിനോ, ഇന്‍ഫോപാര്‍ക്ക് സി.ഇ.ഒ ഋഷികേശ് നായര്‍, ജിടെക് ജോയന്‍റ് സെക്രട്ടറി മുകുന്ദ് കൃഷ്ണ, വൈസ് ചെയര്‍മാന്‍ ജോസഫ് കോര, എക്സിക്യൂട്ടീവ് മെംബര്‍ രഞ്ജിത് ബാലന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

മെഡിക്കല്‍ കോളജ് : അടിസ്ഥാന സൗകര്യമില്ല; ശസ്ത്രക്രിയകള്‍ വൈകുന്നു

Posted: 21 Nov 2014 09:41 PM PST

കോഴിക്കോട് : മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അടിസ്ഥാന സൗകര്യങ്ങളില്ലാത്തതിനാല്‍ കാര്‍ഡിയോ തൊറാസിക് സര്‍ജറിയും ന്യൂറോ സര്‍ജറിയും നീളുന്നു. ഐ.സി.യു, ഓപറേഷന്‍ തിയറ്റര്‍ സൗകര്യങ്ങളുടെ അപര്യാപ്തതയാണ് പ്രശ്നം. കാര്‍ഡിയോ തൊറാസിക് സര്‍ജറിക്കും ന്യൂറോ സര്‍ജറിക്കും സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും കൂടി ഒരു വാര്‍ഡാണുള്ളത്.
തൊറാസിക് സര്‍ജറിക്ക് രണ്ട് തിയറ്ററും ഐ.സി.യുവുമുണ്ട്. തിയറ്റര്‍ രണ്ടെണ്ണമുണ്ടെങ്കിലും വെന്‍റിലേറ്റര്‍ സൗകര്യമില്ല. ഹൃദയത്തിന്‍െറ പ്രവര്‍ത്തനം നിര്‍ത്തി വെച്ചുകൊണ്ട് നടത്തുന്ന ശസ്ത്രക്രിയയായതിനാല്‍ വെന്‍റിലേറ്റര്‍ അത്യാവശ്യമാണ്. ശസ്ത്രക്രിയ കഴിഞ്ഞ് കുറച്ചു ദിവസത്തേക്കുകൂടി പലപ്പോഴും വെന്‍റിലേറ്റര്‍ വേണ്ടി വരുന്നു. പക്ഷേ, മൂന്ന് വെന്‍റിലേറ്റര്‍ മാത്രമാണ് വിഭാഗത്തിനുള്ളത്. ആഴ്ചയില്‍ ശസ്ത്രക്രിയക്കുവേണ്ടി 20 അഡ്മിഷനാണ് വരുന്നത്. എന്നാല്‍ മൂന്ന് ശസ്ത്രക്രിയകളാണ് നടക്കുന്നത്. രണ്ട് ഐ.സി.യുവിലും കൂടി പത്ത് കിടക്കകളേയുള്ളൂ. കിടക്കകളുടെ എണ്ണം കൂട്ടാന്‍ കഴിയില്ളെന്നും സ്ഥല സൗകര്യം വര്‍ധിപ്പിക്കുകയാണ് വേണ്ടതെന്നും ജീവനക്കാര്‍ പറഞ്ഞു.
ന്യൂറോ സര്‍ജറിക്കാര്‍ക്കാകട്ടെ സ്വന്തമായി ഓപറേഷന്‍ തിയറ്ററും അനസ്തെറ്റിസ്റ്റുമില്ലാത്തതിനാല്‍ പ്രധാന ഓപറേഷന്‍ തിയറ്റര്‍ ഒഴിഞ്ഞാല്‍ മാത്രമേ സര്‍ജറി സാധ്യമാകൂ. ആഴ്ചയില്‍ മൂന്നു ദിവസം അഡ്മിഷനുള്ളതിനാല്‍ ആഴ്ചയില്‍ 60ഓളം പേര്‍ ശസ്ത്രക്രിയ കാത്ത് കിടക്കുന്നുണ്ട്. കൂടാതെ മറ്റു വാര്‍ഡുകളില്‍ അഡ്മിറ്റായ ശേഷം നാഡികള്‍ക്ക് പ്രശ്നമുണ്ടെന്ന് കണ്ടത്തെി ശസ്ത്രക്രിയക്കായി ദിവസവും കുറേപേരത്തെുന്നുണ്ട്. എന്നാല്‍ ആഴ്ചയില്‍ രണ്ടോ മൂന്നോ ശസ്ത്രക്രിയ മാത്രമാണ് നടക്കുന്നത്. വിഭാഗത്തിന് നാലു കിടക്കകളുള്ള ഐ.സി.യു മാത്രമാണുള്ളത്. രോഗികള്‍ കുറേക്കാലം ആശുപത്രിയില്‍ കഴിയേണ്ടി വരും. അത്രയും സമയം ഐ.സി.യു നല്‍കാനാകാത്തതിനാല്‍ രോഗികളെ വാര്‍ഡിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്.
വാര്‍ഡില്‍ സ്ഥലമില്ലാത്തതിനാല്‍ ശസ്ത്രക്രിയ കഴിഞ്ഞവരുള്‍പ്പെടെയുള്ള രോഗികള്‍ തറയിലാണ് കിടക്കുന്നത്. ഇത് അണു ബാധയേല്‍ക്കാന്‍ സാധ്യതയേറ്റുന്നു. മാത്രമല്ല, രോഗികളെ കാണാന്‍ വരുന്ന ബന്ധുക്കളെ നിയന്ത്രിക്കാന്‍ സാധിക്കാത്തതും അണുബാധക്കിടയാക്കുന്നുണ്ട്.
രണ്ടു വിഭാഗത്തിലും കൂടി ദിവസവും നൂറോളം രോഗികള്‍ വാര്‍ഡിലുണ്ടാകും. രണ്ടു നഴ്സുമാരാണ് ഇവരെ ശുശ്രൂഷിക്കാനുള്ളത്. ന്യൂറോ സര്‍ജറിയും തൊറാസിക് സര്‍ജറിയും ചെലവേറിയ ശസ്ത്രക്രിയകളായതിനാല്‍ സാധാരണക്കാരായ രോഗികള്‍ക്ക് സ്വകാര്യ ആശുപത്രികളെ ആശ്രയിക്കാനും കഴിയില്ല. രണ്ടു വിഭാഗത്തേയും രണ്ടു വാര്‍ഡുകളാക്കിയാല്‍ അണുബാധക്കെങ്കിലും കുറവുണ്ടാകുമെന്ന് ജീവനക്കാര്‍ പറഞ്ഞു.

സീനിയര്‍ ചാമ്പ്യന്‍ഷിപ്പിന് നാളെ കോട്ടപ്പടി മൈതാനത്ത് കിക്കോഫ്

Posted: 21 Nov 2014 09:37 PM PST

മലപ്പുറം: 51ാമത് സംസ്ഥാന സീനിയര്‍ ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പിന് ഞായറാഴ്ച കോട്ടപ്പടി ഫുട്ബാള്‍ മൈതാനത്ത് കിക്കോഫ്. ബോബി ആന്‍ഡ് മറഡോണ സംസ്ഥാന അന്തര്‍ജില്ലാ സീനിയര്‍ ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പിന്‍െറ ഒരുക്കം പൂര്‍ത്തിയായതായി സംഘാടകസമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വൈകീട്ട് 6.30ന് കേരള ഫുട്ബാള്‍ അസോ. പ്രസിഡന്‍റ് കെ.എം.ഐ. മത്തേര്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ആലപ്പുഴയും പത്തനംതിട്ടയും തമ്മില്‍ ആദ്യ മത്സരം നടക്കും.
സന്തോഷ് ട്രോഫിക്കും സംസ്ഥാനം ആതിഥേയത്വം വഹിക്കുന്ന ദേശീയ ഗെയിംസിനും കേരള ടീമുകളെ സീനിയര്‍ ഫുട്ബാളിലെ പ്രകടനം അടിസ്ഥാനമാക്കിയാണ് കണ്ടത്തെുക. ഇതിനായി സെലക്ഷന്‍ കമ്മിറ്റി അംഗങ്ങള്‍ മലപ്പുറത്തത്തെുന്നുണ്ട്. കോട്ടപ്പടി മൈതാനം നവീകരിച്ച ശേഷം സംഘടിപ്പിക്കുന്ന പ്രഥമ ടൂര്‍ണമെന്‍റാണിത്. 1989, 2007 വര്‍ഷങ്ങളിലാണ് കോട്ടപ്പടി മുമ്പ് സീനിയര്‍ ചാമ്പ്യന്‍ഷിപ്പിന് ആതിഥേയത്വം വഹിച്ചത്. 2012ല്‍ അരീക്കോട്ട് നടന്ന ചാമ്പ്യന്‍ഷിപ്പില്‍ മലപ്പുറമായിരുന്നു ജേതാക്കള്‍. ഇതടക്കം എട്ട് കിരീടം നേടിയ മലപ്പുറത്തിന് പക്ഷെ കഴിഞ്ഞതവണ കലാശക്കളിയില്‍ കാസര്‍കോടിനോട് മുട്ടുമടക്കേണ്ടി വന്നു.
ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന ആതിഥേയ ടീമിനെ ശനിയാഴ്ച പ്രഖ്യാപിക്കും. കഴിഞ്ഞ വര്‍ഷത്തെ ഫൈനലിസ്റ്റുകളായ മലപ്പുറവും കാസര്‍കോടും ഫൈനലിലേക്ക് നേരിട്ട് പ്രവേശം നേടിയിട്ടുണ്ട്. മത്സരം നിയന്ത്രിക്കാന്‍ ദേശീയ റഫറിമാരത്തെും. കളിക്കാര്‍ക്കും ഒഫീഷ്യല്‍സിനും നഗരത്തിലെ വിവിധ ഹോട്ടലുകളിലാണ് താമസസൗകര്യം ഒരുക്കിയിരിക്കുന്നത്.
വാര്‍ത്താസമ്മേളനത്തില്‍ സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ കെ. അബ്ദുല്‍ കരീം, ഓര്‍ഗനൈസിങ് സെക്രട്ടറി എം. മുഹമ്മദ് സലീം, ട്രഷറര്‍ സി. സുരേഷ്, ഡോ. വി.എം. സുധീര്‍ കുമാര്‍, കെ.എ. നാസര്‍, കെ. നഈം എന്നിവര്‍ പങ്കെടുത്തു.

തൊഗാഡിയക്കെതിരായ കേസ് പിന്‍വലിക്കല്‍: വിവാദമാക്കേണ്ടെന്ന് മുഖ്യമന്ത്രി

Posted: 21 Nov 2014 09:04 PM PST

Image: 

കൊച്ചി: വിദ്വേഷ പ്രസംഗം നടത്തിയ പ്രവീണ്‍ തൊഗാഡിയക്കെതിരായ കേസ് പിന്‍വലിക്കാനുള്ള തീരുമാനം വിവാദമാക്കേണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. 2003ലെ മാറാട് സമാധാന ചര്‍ച്ചയുടെ ഭാഗമായാണ് കേസ് പിന്‍വലിക്കാന്‍ തീരുമാനിച്ചത്. ആഭ്യന്തര, നിയമ വകുപ്പുകള്‍ പരിശോധിച്ച ശേഷമാണ് നടപടി സ്വീകരിച്ചതെന്നും മുഖ്യമന്ത്രി വാര്‍ത്താലേഖകരോട് പറഞ്ഞു.

മാറാട് കലാപത്തെ തുടര്‍ന്ന് 2003ല്‍ കോഴിക്കോട് മുതലക്കുളത്താണ് പ്രവീണ്‍ തൊഗാഡിയ വിദ്വേഷ പ്രസംഗം നടത്തിയെന്നാണ് കോഴിക്കോട് ആറാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയിലുള്ള കേസ്. ഐ.പി.സി 153 എ പ്രകാരം മുന്നു വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് തൊഗാഡിയക്കെതിരെ ചുമത്തിയിരുന്നത്.

ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി കുമ്മനം രാജശേഖരന്‍െറ അപേക്ഷയിലാണ് കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചത്. തൊഗാഡിയയും കുമ്മനം രാജശേഖരനും ഉള്‍പ്പടെ ഏഴ് പേരാണ് കേസിലെ പ്രതികള്‍. തൊഗാഡിയക്കെതിരെയുള്ള കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് വലിയ വാര്‍ത്തക്ക് വഴിവെച്ചിരുന്നു.

ഗള്‍ഫ് കപ്പ് : സെമിഫൈനലില്‍ എത്തിയ ഒമാന്‍ ടീമിന് അനുമോദനപ്രവാഹം

Posted: 21 Nov 2014 08:46 PM PST

Image: 

മസ്കത്ത്: 10 തവണ ഗള്‍ഫ് കപ്പ് കിരീടം നേടിയ കുവൈത്ത് ടീമിനെ മലര്‍ത്തിയടിച്ച് സെമിഫൈനലില്‍ എത്തിയ ഒമാന്‍ ദേശീയ ഫുട്ബാള്‍ ടീമിന് അഭിനന്ദന പ്രവാഹം. കഴിഞ്ഞ ദിവസം രാത്രി റിയാദിലെ പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫഹദ് സ്റ്റേഡിയത്തിലെ മത്സരത്തില്‍ മറുപടിയില്ലാത്ത അഞ്ച് ഗോളിനാണ് അലി ഹബ്സിയുടെ നായകത്വത്തില്‍ ഇറങ്ങിയ ഒമാന്‍ ടീം കുവൈത്തിനെ തറപറ്റിച്ചത്.  പകരക്കാരനായിറങ്ങിയ അല്‍ റുസൈഖിയുടെ ഹാട്രിക്കിനൊപ്പം അബ്ദുല്‍ അസീസ് അല്‍ മുഖ്ബാലിയുടെ രണ്ട് ഗോളുകളുമാണ് ഒമാനെ സെമി കടമ്പ കടത്തിയത്.
44ാം മിനിറ്റില്‍  അബ്ദുല്‍ അസീസ് അല്‍ മുഖ്ബാലിയിലൂടെയാണ് ഒമാന്‍ ലീഡ് നേടിയത്. തൊട്ടുപിന്നാലെ പരിക്കേറ്റ മുഹമ്മദ് അല്‍ സിയാബിക്ക് പകരമിറങ്ങിയ അല്‍ റുസൈഖി ആദ്യ പകുതി അവസാനിക്കുന്നതിനു മൂന്നു മിനിറ്റ് മുമ്പാണ് വല കുലുക്കിയത്. രണ്ടാം പകുതി തുടങ്ങി 15 മിനിറ്റിനുള്ളില്‍ അല്‍ റുസൈഖി രണ്ട് തവണയും വല കുലുക്കി.  അല്‍ മുഖ്ബാലി കളി അവസാനിക്കുന്നതിന് മുമ്പ് പട്ടിക പൂര്‍ത്തീകരിച്ചു. പകരക്കാരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി 10 ദിവസം മുമ്പാണ് അല്‍ റുസൈഖി ടീമിന്‍െറ ഭാഗമായത്.
ഗ്രൂപ്പ്തല ചാമ്പ്യന്മാരായാണ് ഒമാന്‍ സെമി കടമ്പ കടന്നത്. യു.എ.ഇക്കും അഞ്ച് പോയന്‍റ് ലഭിച്ചുവെങ്കിലും ഗോള്‍ നിലയിലെ വ്യത്യാസം കണക്കിലെടുത്ത് ഒമാനെ ഗ്രൂപ്പ്തല ചാമ്പ്യന്മാരായി പ്രഖ്യാപിക്കുകയായിരുന്നു. 2009ല്‍ മസ്കത്തില്‍ നടന്ന ടൂര്‍ണമെന്‍റില്‍ കിരീടം നേടിയ ശേഷമുള്ള ഒമാന്‍െറ ആദ്യ വിജയമാണ് കുവൈത്തിനെതിരെ കുറിച്ചത്. 2010ല്‍ യമനില്‍ നടന്ന മത്സരത്തില്‍ ഒമാന്‍ മൂന്ന് സമനിലയാണ് നേടിയത്. 2013ല്‍ ബഹ്റൈനില്‍ നടന്ന ടൂര്‍ണമെന്‍റിലാകട്ടെ ഒരു സമനിലയും രണ്ട് തോല്‍വിയുമായിരുന്നു ഒമാന്‍െറ സമ്പാദ്യം. സെമിയില്‍ ഖത്തറാണ് ഒമാന്‍െറ എതിരാളികള്‍. യു.എ.ഇ സൗദി അറേബ്യയെയും നേരിടും.
ചരിത്ര നിമിഷമാണ് ഇതെന്ന് ഒമാന്‍ ഫുട്ബാള്‍ ടീം ക്യാപ്റ്റന്‍ അലി ഹബ്സി പ്രതികരിച്ചു. വിജയം സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിനായി ഒമാന്‍ ടീമംഗങ്ങള്‍ സമര്‍പ്പിച്ചു. ചരിത്ര വിജയം കുറിച്ച  ടീം അംഗങ്ങള്‍ക്കും ഒഫീഷ്യലുകള്‍ക്കുമായി സ്പോര്‍ട്സ് അഫയേഴ്സ് മന്ത്രാലയം 5000 റിയാല്‍ വീതം സമ്മാനം പ്രഖ്യാപിച്ചു. ഞായറാഴ്ച നടക്കുന്ന സെമി കാണുന്നതിനായി തെരഞ്ഞെടുക്കപ്പെടുന്ന 200 പേരെ സ്പോണ്‍സര്‍ ചെയ്യുമെന്ന് ഒമാന്‍ ടെലും അറിയിച്ചു. ടീമിന്‍െറ വിജയത്തില്‍ ആഹ്ളാദം പ്രകടിപ്പിച്ച് യുവാക്കള്‍ രാത്രി തെരുവിലിറങ്ങി.ദേശീയപതാക വീശി കാറുകളില്‍ ഹോണ്‍ മുഴക്കി രാത്രി വൈകിയും യുവാക്കള്‍ റോഡുകളില്‍ ചുറ്റിത്തിരിയുന്നത് കാണാമായിരുന്നു.
 

കശ്മീര്‍ വിഷയം ഉന്നയിക്കണമെന്ന് ഒബാമയോട് നവാസ് ശരീഫ്

Posted: 21 Nov 2014 08:41 PM PST

Image: 

ഇസ്ളാമാബാദ്: ഇന്ത്യാ സന്ദര്‍ശന വേളയില്‍  കശ്മീര്‍ വിഷയം ഉന്നയിക്കണമെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ശരീഫ് അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമയോട് ആവശ്യപ്പെട്ടു. റിപ്പബ്ളിക് ദിനത്തില്‍ മുഖ്യാതിഥിയായാണ് അടുത്ത ജനുവരിയില്‍ ഒബാമ ഇന്ത്യ സന്ദര്‍ശിക്കുക. ഫോണ്‍ വഴിയാണ് നവാസ് ശരീഫ് ഒബാമയോട് ഇക്കാര്യം ആവശ്യപ്പെട്ടത്.

കശ്മീര്‍ പ്രശ്നത്തിന് പരിഹാരം കാണുന്നത് ഏഷ്യയില്‍ സമാധാനവും ശാന്തിയും സാമ്പത്തിക സഹകരണവും ശക്തിപ്പെടുത്തുമെന്നും നവാസ് ശരീഫ് പറഞ്ഞു. പാകിസ്താന്‍ സന്ദര്‍ശിക്കാനുള്ള തന്‍്റെ ക്ഷണം സ്വീകരിച്ച് സമീപഭാവിയില്‍ ഒബാമ ഇവിടെയത്തെുമെന്ന് പ്രതീക്ഷിക്കുന്നതായും ശരീഫ് പ്രത്യാശപ്രകടിപ്പിച്ചു.

രാംപാലിന്‍റെ ആശ്രമത്തില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെടുത്തു

Posted: 21 Nov 2014 08:08 PM PST

Image: 

ഛണ്ഡിഗഡ്: ഹിസാറില്‍ അറസ്റ്റിലായ ആള്‍വൈദം രാപാലിന്‍റെ സദ്ലോക് ആശ്രമത്തില്‍ പൊലീസ് നടത്തിയ തെരച്ചിലില്‍ ആയുധങ്ങളും വെടികോപ്പുകളും കണ്ടെത്തി.  പെട്രോള്‍ ബോംബുകള്‍, ആസിഡ് സിറിഞ്ചുകള്‍, ചില്ലി ഗ്രനേഡ്, ഗര്‍ഭ പരിശോധന സ്ട്രിപുകള്‍ എന്നിവയും ആശ്രമത്തില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്.
വെളളിയാഴ്ച രാത്രി വൈകിയും ഹരിയാന പൊലീസിലെ പ്രത്യേക അന്വേഷണ സംഘം നടത്തിയ പരിശോധനയിലാണ് ആശ്രമത്തെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. രാംപാലിന്‍റെ മുറിക്കടുത്തു നിന്നാണ് ഗര്‍ഭനിര്‍ണയ സ്ട്രിപുകള്‍ കണ്ടെടുത്തത്. ഈ മുറിയിലെ കുളിമുറിയില്‍ അബോധാവസ്ഥയില്‍ കിടന്നിരുന്ന ഒരു സ്ത്രീയെയും പൊലീസ് കണ്ടെത്തി. കുളിമുറിയില്‍ പൂട്ടിയിട്ട നിലയില്‍ കണ്ടെത്തിയ മധ്യപ്രദേശ് അശോക് നഗര്‍ സ്വദേശിനി ബിജിലേഷിനെ പൊലീസ് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മൂന്ന് റിവോള്‍വറുകള്‍, 19 എയര്‍ ഗണ്‍, രണ്ട് റൈഫിള്‍സ്, പല വലിപ്പത്തിലുള്ള വെടിത്തിരകള്‍ എന്നിവയാണ് പൊലീസ് പിടിച്ചെടുത്തത്. ആയുധകോപ്പുകള്‍ രഹസ്യമുറികളിലെ അലമാരകളിലും ബാഗുകളിലും സൂക്ഷിച്ച നിലയിലായിരുന്നു. വെടികോപ്പുകള്‍ രാംപാലിന്‍റെ ഇരിപ്പിടത്തിനടിയിലാണ് സൂക്ഷിച്ചിരുന്നത്. കൂടാതെ 800 ലിറ്ററിന്‍റെ രണ്ടു ടാങ്ക് ഡീസലും പിടിച്ചെടുത്തിട്ടുണ്ട്.
ആശ്രമത്തില്‍ സ്വകാര്യ സ്വിമ്മിങ് പൂളും 24 എ.സി ആഡംബരമുറികളും ഉണ്ട്. ട്രെഡ്മില്‍, മസാജ് ബെഡ് തുടങ്ങിയ സൗകര്യങ്ങളോടു കൂടിയ മുറിയും ആശ്രമത്തിലുണ്ട്.  
ആശ്രമത്തിന്‍റെ പല കോണുകളിലും സി.സി ടിവി കാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. ആധുനിക സൗകര്യങ്ങളുള്ള അടുക്കളയില്‍ ഒരേ സമയം ആയിരം റൊട്ടികള്‍ നിര്‍മ്മിക്കാവുന്ന റൊട്ടി മെയ്ക്കറും പിടിച്ചെടുത്തിട്ടുണ്ട്.
പൊലീസ് തിരച്ചില്‍ തുടരുകയാണ്. ആശ്രമത്തിലെ വസ്തുവകകള്‍ തിട്ടപ്പെടുത്താന്‍ ഇനിയും ദിവസങ്ങള്‍ വേണ്ടി വന്നേക്കുമെന്നാണ് സൂചന.

ഇന്ത്യന്‍ സ്കൂളുകളില്‍ ഫീസ് വര്‍ധനക്ക് സര്‍ക്കാര്‍ അനുമതി

Posted: 21 Nov 2014 08:06 PM PST

Image: 

കുവൈത്ത് സിറ്റി: രാജ്യത്ത് സ്വകാര്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍, പാകിസ്താന്‍, ഫിലിപ്പീന്‍സ്, അറബ് സ്കൂളുകളില്‍ വിദ്യാര്‍ഥികളുടെ ട്യൂഷന്‍ ഫീസ് വര്‍ധിപ്പിക്കുന്നതിന് വിദ്യാഭ്യാസ മന്ത്രാലയം അംഗീകാരം നല്‍കി. 2014-2015 വിദ്യാഭ്യാസ വര്‍ഷത്തില്‍ നിലവിലെ ഫീസ് നിരക്കില്‍ അഞ്ചു ശതമാനത്തില്‍ കൂടാത്ത ഫീസ് വര്‍ധിപ്പിക്കാനാണ് മന്ത്രാലയം അംഗീകാരം നല്‍കിയിരിക്കുന്നത്. ഇതുപ്രകാരം ഈടാക്കാവുന്ന പരമാവധി ഫീസ് ഘടന മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്.
ഇതോടൊപ്പം, സ്വകാര്യ സ്കൂളുകളില്‍ ജോലിചെയ്യുന്ന അധ്യാപകരുടെയും അധ്യാപകേതര ജീവനക്കാരുടെയും ശമ്പളം പുതുക്കിനിശ്ചയിക്കുകയും ചെയ്തിട്ടുണ്ട്. വിദ്യാഭ്യാസ മന്ത്രി ഡോ. ബദര്‍ അല്‍ഈസ പുറപ്പെടുവിച്ച ഉത്തരവിലാണ് ഇക്കാര്യങ്ങളുള്ളത്. ഉത്തരവുപ്രകാരം ഇന്ത്യന്‍ സ്കൂളുകളില്‍ അടുത്ത അധ്യയനവര്‍ഷം ഈടാക്കാവുന്ന പരമാവധി ഫീസ് ഇപ്രകാരം: നഴ്സറി -320 ദീനാര്‍, പ്രൈമറി -356 ദീനാര്‍, അപ്പര്‍ പ്രൈമറി -410 ദീനാര്‍, സെക്കന്‍ഡറി ആന്‍റ് ഹയര്‍ സെക്കന്‍ഡറി-460 ദീനാര്‍.
ഇന്ത്യന്‍ സ്കൂളുകളിലെ ജീവനക്കാരുടെ പുതുക്കിയ വേതന നിരക്ക് ഇപ്രകാരം: നഴ്സറി -250 ദീനാര്‍, പ്രൈമറി -263 ദീനാര്‍, അപ്പര്‍ പ്രൈമറി -284 ദീനാര്‍, സെക്കന്‍ഡറി ആന്‍റ് ഹയര്‍ സെക്കന്‍ഡറി -341 ദീനാര്‍. അധ്യാപകേതര ജീവനക്കാരായ ഓഫിസ് സെക്രട്ടറി, കമ്പ്യൂട്ടര്‍ ടെക്നീഷ്യന്‍, നഴ്സ് തുടങ്ങിയവര്‍ക്ക് 250 ദീനാറില്‍ കുറയാത്ത ശമ്പളവും മറ്റു ജോലിക്കാര്‍ക്ക് 200 ദീനാറില്‍ കുറയാത്ത ശമ്പളവും നല്‍കണമെന്ന് ഉത്തരവില്‍ പറയുന്നുണ്ട്.
പാകിസ്താന്‍ സ്കൂളുകളില്‍ നഴ്സറി -345 ദീനാര്‍, പ്രൈമറി -375 ദീനാര്‍, അപ്പര്‍ പ്രൈമറി -430 ദീനാര്‍, സെക്കന്‍ഡറി ആന്‍ഡ് ഹയര്‍ സെക്കന്‍ഡറി -475 ദീനാര്‍, അധ്യാപകര്‍ക്ക് നഴ്സറി -250 ദീനാര്‍, പ്രൈമറി -263 ദീനാര്‍, അപ്പര്‍ പ്രൈമറി -284 ദീനാര്‍, സെക്കന്‍ഡറി ആന്‍ഡ് ഹയര്‍ സെക്കന്‍ഡറി -341 ദീനാര്‍, അറബ് സ്കൂളുകളില്‍ നഴ്സറി -259 ദീനാര്‍, പ്രൈമറി -365 ദീനാര്‍, അപ്പര്‍ പ്രൈമറി -426 ദീനാര്‍, സെക്കന്‍ഡറി ആന്‍ഡ് ഹയര്‍ സെക്കന്‍ഡറി -561 ദീനാര്‍, അധ്യപാകര്‍ക്ക് നഴ്സറി -206 ദീനാര്‍, പ്രൈമറി -263 ദീനാര്‍, അപ്പര്‍ പ്രൈമറി -281 ദീനാര്‍, സെക്കന്‍ഡറി ആന്‍ഡ് ഹയര്‍ സെക്കന്‍ഡറി -335 ദീനാര്‍, ഫിലിപ്പീന്‍ സ്കൂളുകളില്‍ നഴ്സറി - 492 ദീനാര്‍, പ്രൈമറി - 516 ദീനാര്‍, അപ്പര്‍ പ്രൈമറി -568 ദീനാര്‍, സെക്കന്‍ഡറി ആന്‍ഡ് ഹയര്‍ സെക്കന്‍ഡറി -590 ദീനാര്‍, അധ്യാപകര്‍ക്ക് നഴ്സറി -200 ദീനാര്‍, പ്രൈമറി -250 ദീനാര്‍, അപ്പര്‍ പ്രൈമറി 275- ദീനാര്‍, സെക്കന്‍ഡറി ആന്‍ഡ് ഹയര്‍ സെക്കന്‍ഡറി -300 ദീനാര്‍ എന്നിങ്ങനെയാണ് പരമാവധി ഫീസ് നിരക്കും അധ്യാപകരുടെ ശമ്പളവും.
 

ടി.ഒ സൂരജിന് സസ്പെന്‍ഷന്‍

Posted: 21 Nov 2014 08:00 PM PST

Image: 

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന കേസില്‍ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ സൂരജിന് സസ്പെന്‍ഷന്‍. വിജിലന്‍സ് ഡയറക്ടറുടെ ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍ സര്‍വീസില്‍ നിന്ന് മുഖ്യമന്ത്രിയാണ് സസ്പെന്‍ഡ് ചെയ്തത്. കൊച്ചിയില്‍ യു.ഡി.എഫ് യോഗത്തിന് പങ്കെടുക്കാന്‍ എത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഫയലില്‍ ഒപ്പുവെച്ചു.

സൂരജിനെ സസ്പെന്‍ഡ് ചെയ്യണമെന്നുള്ള വിജിലന്‍സ് ഡയറക്ടറുടെ ശിപാര്‍ശക്ക് വെള്ളിയാഴ്ച ആഭ്യന്തര സെക്രട്ടറിയും ചീഫ് സെക്രട്ടറിയും അംഗീകാരം നല്‍കിയിരുന്നു. ശേഷം ഫയല്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലക്ക് കൈമാറി. ഇന്നലെ രാത്രി തന്നെ ചെന്നിത്തല ഫയലില്‍ ഒപ്പുവെച്ചു.

സൂരജിന്‍െറ സെക്രട്ടേറിയറ്റിലെ ഓഫിസിലും തിരുവനന്തപുരത്തും കൊച്ചിയിലുമുള്ള വീടുകളിലും ബുധനാഴ്ച വിജിലന്‍സ് നടത്തിയ പരിശോധനയില്‍ അനധികൃത സമ്പാദ്യത്തെക്കുറിച്ചുളള രേഖകള്‍ കണ്ടെത്തിയിരുന്നു. തിരുവനന്തപുരത്തെ വീട്ടില്‍ നിന്ന് അനധികൃതമായി സൂക്ഷിച്ച 15 ലക്ഷം രൂപയും കോടികളുടെ അനധികൃത സ്വത്തും ബിനാമി ഇടപാടുകള്‍ തെളിയിക്കുന്ന രേഖകളുമാണ് കണ്ടെത്തിയത്.

ആകെ 7.35 കോടിയുടെ ആസ്തിയുണ്ടെന്നാണ് സൂരജ് സര്‍ക്കാറിനെ അറിയിച്ചത്. എന്നാല്‍ ഇതിന്‍െറ എത്രയോ ഇരട്ടി സൂരജ് സമ്പാദിച്ചിട്ടുണ്ടെന്നാണ് വിജിലന്‍സിന്‍െറ കണ്ടെത്തല്‍. സര്‍ക്കാര്‍ നിശ്ചയിച്ച ന്യായവില പ്രകാരമാണ് സ്വത്തിന്‍െറ മൂല്യം ഇതുവരെ കണക്കാക്കിയത്. എന്നാല്‍, വിപണി വിലയനുസരിച്ച് നോക്കുകയാണെങ്കില്‍ മൂല്യം ഇതിലെറെ വരുമെന്നാണ് വിജിലന്‍സ് നിഗമനം.

മറ്റു ഗള്‍ഫ് നഗരങ്ങളെക്കാള്‍ ദുബൈയില്‍ വാഹനാപകട മരണങ്ങള്‍ കുറവ്

Posted: 21 Nov 2014 07:53 PM PST

Image: 

ദുബൈ: ജി.സി.സി രാജ്യങ്ങളിലെ 15 പ്രധാന നഗരങ്ങളെക്കാള്‍ ദുബൈയില്‍ വാഹനാപകട മരണങ്ങള്‍ കുറവാണെന്ന് ദുബൈ പൊലീസ്. ഒരുലക്ഷം പേരില്‍ മൂന്നുപേര്‍ വാഹനാപകടത്തില്‍ മരിക്കുന്നുവെന്നാണ് ദുബൈയിലെ കണക്ക്. ഇത് മറ്റ് ഗള്‍ഫ് നഗരങ്ങളെക്കാള്‍ കുറവാണ്. കഴിഞ്ഞവര്‍ഷത്തേക്കാള്‍ വാഹനാപകട മരണങ്ങളില്‍ ചെറിയ വര്‍ധന പ്രകടമാണ്. ഈ വര്‍ഷം നവംബര്‍ പകുതി വരെ 151 വാഹനാപകട മരണങ്ങളാണ് ദുബൈയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്ന് ദുബൈ പൊലീസ് ഉപമേധാവി മുഹമ്മദ് സൈഫ് അല്‍ സഫീന്‍ പറഞ്ഞു. കഴിഞ്ഞവര്‍ഷം ഇതേസമയം 147 മരണങ്ങളാണുണ്ടായത്. ദുബൈയിലെ ജനസംഖ്യയും അനുവദിച്ച ഡ്രൈവിങ് ലൈസന്‍സുകളുടെ എണ്ണവും പരിഗണിക്കുമ്പോള്‍ അപകടങ്ങളുടെ എണ്ണം താരതമ്യേന കുറവാണെന്ന് അദ്ദേഹം പറഞ്ഞു. 2020ഓടെ വാഹനാപകട മരണങ്ങള്‍ പൂര്‍ണമായും ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പൊലീസിന്‍െറ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോകുന്നത്.
കഴിഞ്ഞവര്‍ഷത്തേക്കാള്‍ ഏപ്രില്‍, മേയ്, ഒക്ടോബര്‍ മാസങ്ങളില്‍ ഈ വര്‍ഷം അപകടമരണങ്ങള്‍ കൂടുതലാണ്. മേയില്‍ ഏഴില്‍ നിന്ന് 19 ആയും ഏപ്രിലിലില്‍ 12ല്‍ നിന്ന് 20 ആയും ഒക്ടോബറില്‍ എട്ടില്‍ നിന്ന് 15 ആയും ഉയര്‍ന്നു. എന്നാല്‍ ജൂണ്‍, ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ കഴിഞ്ഞവര്‍ഷത്തേക്കാള്‍ അപകടമരണങ്ങള്‍ കുറവാണ്. ജൂണില്‍ 15ല്‍ നിന്ന് അഞ്ചായും ജൂലൈയില്‍ 17ല്‍ നിന്ന് 13 ആയും ആഗസ്റ്റില്‍ 13ല്‍ നിന്ന് ഒമ്പതായും കുറഞ്ഞു. അതേസമയം ഈ വര്‍ഷം ഒക്ടോബര്‍ അവസാനം വരെ 2,255,343 ഗതാഗത നിയമലംഘനങ്ങള്‍ ദുബൈയില്‍ റിപ്പോര്‍ട്ട് ചെയ്തു. 62,823 വാഹനങ്ങള്‍ക്കെതിരെ കേസെടുത്തു. നിയമലംഘനങ്ങളില്‍ 59 ശതമാനവും അമിതവേഗം മൂലമാണുണ്ടായത്. 1,320,474 വാഹനങ്ങള്‍ക്കെതിരെ അമിതവേഗത്തിന് കേസെടുത്തു. ലൈറ്റ് വാഹനങ്ങള്‍ക്കെതിരെ 1,312,594 കേസുകളും ട്രക്കുകള്‍ക്കെതിരെ 7,880 കേസുകളുമാണെടുത്തത്. ചുവപ്പ് സിഗ്നല്‍ ലംഘിച്ചതിന് 1230 കേസുകളെടുത്തു. 80 ശതമാനം അപകടങ്ങളും അമിതവേഗം മൂലമാണുണ്ടായത്. അമിതവേഗം പിടികൂടാന്‍ ഈ വര്‍ഷം ദുബൈയില്‍ 48 പുതിയ റഡാറുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇതോടെ മൊത്തം റഡാറുകളുടെ എണ്ണം 425 ആയതായും മുഹമ്മദ് സൈഫ് അല്‍ സഫീന്‍ വ്യക്തമാക്കി.

സ്വര്‍ണവിലയില്‍ മാറ്റമില്ല; പവന് 19,960 രൂപ

Posted: 21 Nov 2014 07:50 PM PST

Image: 

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. ഗ്രാമിന് 2,495 രൂപയിലും പവന് 19,960 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. വ്യാഴാഴ്ച 19,880 രൂപയായിരുന്നു പവന്‍വില.

അതേസമയം, അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഒൗണ്‍സിന് 3.60 ഡോളര്‍ കൂടി 12,01.10 ഡോളറിലെത്തി.

ബഹ്റൈന്‍ പാര്‍ലമെന്‍റ്-മുനിസിപ്പാലിറ്റി തെരഞ്ഞെടുപ്പ് ഇന്ന്

Posted: 21 Nov 2014 07:40 PM PST

Image: 

മനാമ: ബഹ്റൈന്‍ പാര്‍ലമെന്‍റിലേക്കും മുനിസിപ്പാലിറ്റിയിലേക്കുമുള്ള തെരഞ്ഞെടുപ്പ് ഇന്ന്. രാജ്യത്തെ പൗരന്മാരും മുനിസിപ്പാലിറ്റിയിലേക്ക് വോട്ട് ചെയ്യാന്‍ അര്‍ഹരായ വിദേശികളുമടക്കം ഇന്ന് രാവിലെ മുതല്‍ പ്രത്യേകസം സജ്ജമാക്കിയ പോളിങ് ബൂത്തുകളില്‍ എത്തി വോട്ട് രേഖപ്പെടുത്തും. സുഗമമായ തെരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി അധികൃതര്‍ അറിയിച്ചു. പ്രതിപക്ഷത്തിന്‍െറ ബഹിഷ്കരണ ആഹ്വാനമുള്ളതിനാല്‍ ശക്തമായ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ നിരവധി സ്ഥാനാര്‍ഥികളുടെ വാഹനങ്ങള്‍ക്ക് നേരെയും ടെന്‍റുകള്‍ക്കു നേരെയും പ്രചാരണ ബോര്‍ഡുകള്‍ക്ക് നേരെയും ആക്രമണമുണ്ടായിരുന്നു. ഈ പശ്ചാതലത്തിലാണ് സുരക്ഷാ സംവിധാനം ശക്തമാക്കിയരിക്കുന്നത്.
3.25 ദശലക്ഷം വോട്ടര്‍മാരാണ് രാജ്യത്തുള്ളത്. വിവിധ മണ്ഡലങ്ങളിലായി 413 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുള്ളത്്. വിവിധ ഗവര്‍ണറേറ്റുകളിലായി 12 പോളിങ് സ്റ്റേഷനുകളാണ് ഒരുക്കിയിരിക്കുന്നത്.
ഭരണകൂടത്തോടുള്ള എതിര്‍പ്പുമായി മുഖ്യ പ്രതിപക്ഷ കക്ഷിയായ അല്‍വിഫാഖ് നാഷനല്‍ ഇസ്ലാമിക് സൊസൈറ്റി സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കാതെ തെരഞ്ഞെുടുപ്പ് നടപടികളില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്.
അതിനിടെ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ഭരണകൂടം ആലോചിക്കുന്നതായി തെരഞ്ഞെടുപ്പ് കമ്മിറ്റി ചീഫ് എക്സിക്യൂട്ടീവ് അബ്ദുല്ല അല്‍ബുഐനൈന്‍ വ്യക്തമാക്കി.
തെരഞ്ഞെടുപ്പില്‍ പങ്കാളികളാകാത്തവര്‍ക്ക് സര്‍ക്കാര്‍ ജോലി നിരാകരിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികളാണ് പരിഗണിക്കുന്നത്. മനപ്പൂര്‍വം വോട്ട് രേഖപ്പെടുത്താത്തവര്‍ക്കെതിരെയും ജനാധിപത്യ പ്രക്രിയയില്‍ നിന്ന് അകന്നു നില്‍ക്കുന്ന പൗരന്മാര്‍ക്കതിരെയും ആസ്ട്രേലിയയും സിംഗപ്പൂരും പിഴ ഈടാക്കുന്ന കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി. മറ്റു ചില രാജ്യങ്ങള്‍ അത്തരം പൗരന്മാരെ സിവില്‍ സര്‍വീസില്‍ നിന്ന് പിരിച്ചുവിടുകയും ചെയ്യുന്നുണ്ട്.
ഈ മാതൃക പിന്‍പറ്റിയാണ് ബഹ്റൈനും ഇക്കാര്യത്തില്‍ കര്‍ശന നടപടിയിലേക്ക് നീങ്ങുന്നത്. എന്ത് തരത്തിലുള്ള ശിക്ഷാ നടപടി സ്വീകരിക്കണമെന്ന് മന്ത്രിസഭ തീരുമാനിക്കും.
സിവിലിയന്മാരെയെന്ന പോലെ സൈനികരെയും പൊലീസുകാരെയും വോട്ട് ചെയ്യാന്‍ നിര്‍ബന്ധിക്കുന്നില്ളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, തെരഞ്ഞെടുപ്പില്‍ കൈക്കൂലി കൊടുത്തും ചട്ടങ്ങള്‍ ലംഘിച്ചും പ്രചാരണം നടത്തുന്നതായ പരാതികളില്‍ അന്വേഷണം നടത്താന്‍ പബ്ളിക് പ്രോസിക്യൂഷന്‍ കമ്മിറ്റി രൂപവത്കരിച്ചു. കുറ്റം തെളിയിക്കപ്പെട്ടാന്‍ ആറ് മാസം തടവും 500 ദിനാര്‍ പിഴയും ശിക്ഷ ലഭിക്കും.
എന്തെങ്കിലും തരത്തിലുള്ള നിയമലംഘനം നടക്കുന്നുണ്ടോയെന്ന് നിരീക്ഷിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ ഹോട്ട്ലൈന്‍ നമ്പറും (77277277) നല്‍കിയിട്ടുണ്ട്. പോളിങ് കേന്ദ്രത്തില്‍ നിയമ ലംഘനം ശ്രദ്ധയില്‍പെട്ടാല്‍ നിരീക്ഷകര്‍ പ്രിസൈഡിങ് ജഡ്ജിയെ വിവരം അറിയിക്കും.
മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്താമയി സോഷ്യല്‍ മീഡിയയും ട്വിറ്ററും ഇന്‍സ്റ്റഗ്രാമുമെല്ലാം ഉപയോഗപ്പെടുത്തിയായിരുന്നു സ്ഥാനാര്‍ഥികള്‍ പ്രചാരണം കൊഴുപ്പിച്ചത്. വോട്ടെടുപ്പിന് 24 മണിക്കൂര്‍ മുമ്പ് പരസ്യ പ്രചാരണം അവസാനിച്ചെങ്കിലും സോഷ്യല്‍ മീഡിയയിലൂടെയുള്ള പ്രചാരണത്തിന് വിലക്കുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ ഇന്നലെയും പ്രചാരണം സജീവമായി തുടര്‍ന്നു. അതേസമയം, തെരഞ്ഞെടുപ്പ് ദിവസമായ ഇന്ന് വാര്‍ത്താ സമ്മേനളനം ചേരുന്നതും ഫോണിലൂടെ പ്രചാരണ സന്ദേശങ്ങള്‍ കൈമാറുന്നതും വിലക്കിയിട്ടുണ്ട്.
അതിനിടെ, ഇന്നുമുതല്‍ ഈ മാസം 29 വരെ ചില ഗ്രൂപ്പുകള്‍ അക്രമപ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതായി യു.എസ് എംബസി സര്‍ക്കുലര്‍ ഇറക്കിയതായി പ്രദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.
വിദേശത്തുനിന്നടക്കം നിരവധി മാധ്യമപ്രവര്‍ത്തകര്‍ തെരഞ്ഞെടുപ്പ് റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയിട്ടുണ്ട്.
 

എണ്ണ വിലയില്‍ നേരിയ വര്‍ധന; ഗള്‍ഫ് രാജ്യങ്ങളില്‍ പ്രതീക്ഷ

Posted: 21 Nov 2014 07:14 PM PST

Image: 

റിയാദ്: അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന് വെള്ളിയാഴ്ച രണ്ട് ഡോളര്‍ വര്‍ധിച്ചത് ഗള്‍ഫ് രാജ്യങ്ങള്‍ ഉള്‍പ്പെടെയുള്ള എണ്ണ കയറ്റുമതി രാജ്യങ്ങള്‍ക്ക് ആശ്വാസമായി. നാല് വര്‍ഷത്തെ ഏറ്റവും വലിയ വിലയിടിവിന് ശേഷം ഉണ്ടായ നേരിയ വിലക്കയറ്റം ഒപെക് രാജ്യങ്ങളില്‍ ഉണര്‍വുണ്ടാക്കിയിട്ടുണ്ട്. ഗള്‍ഫ് മേഖലയില്‍ നിലനില്‍ക്കുന്ന രാഷ്ട്രീയ പ്രതിസന്ധിക്ക് പുറമെ എണ്ണ വിലയിടിവിനത്തെുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി നിരവധി രാജ്യങ്ങളെ ആശങ്കയിലാക്കിയിരുന്നു.
എണ്ണ ഉല്‍പാദന, കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് 166ാമത് സാധാരണ യോഗം വ്യാഴാഴ്ച വിയന്നയില്‍ ചേരാനിരിക്കെയാണ് ക്രൂഡ് ഓയില്‍ വിപണിയില്‍ വെള്ളിയാഴ്ച രണ്ട് ഡോളറിന്‍െറ വര്‍ധനയുണ്ടായത്. വിലയിടിവിന്‍െറ പശ്ചാത്തലത്തില്‍ എണ്ണ ഉല്‍പാദനം വെട്ടിക്കുറക്കാന്‍ ഒപെക് രാജ്യങ്ങള്‍ തീരുമാനമെടുക്കുമെന്ന് സാമ്പത്തിക വൃത്തങ്ങള്‍ പ്രവചിച്ചിരുന്നു. ക്രൂഡ് ഓയില്‍ വില 30 ശതമാനത്തോളം കുറഞ്ഞ വിപണിത്തകര്‍ച്ച ഒപെക് യോഗം ഗൗരവത്തോടെ ചര്‍ച്ചചെയ്ത് പരിഹാരം നിര്‍ദേശിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ജി.സി.സി അംഗരാജ്യങ്ങളും ഉല്‍പാദനം നിയന്ത്രിക്കുന്നതിനുള്ള സന്നദ്ധത അറിയിച്ചിരുന്നു.
ക്രൂഡ് ഓയില്‍ 79 ഡോളര്‍ വരെ വിലയിടിഞ്ഞ സാഹചര്യത്തില്‍ ഇറാഖിന് മാത്രം 16 ബില്യന്‍ ഡോളറിന്‍െറ നഷ്ടമുണ്ടെന്നാണ് കണക്ക്. ലോകത്തിലെ ഏറ്റവും വലിയ എണ്ണ കയറ്റുമതി രാജ്യമായ സൗദി അറേബ്യ അതിന്‍െറ 2015 ബജറ്റ് തയ്യാറാക്കുന്ന വേളയിലാണ് സാമ്പത്തിക മേഖല എണ്ണ വിലയിടിവ് നേരിടുന്നത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ സൗദി ബജറ്റില്‍ എണ്ണ വരുമാനത്തിലുണ്ടായിരുന്ന മിച്ചം ഈ വര്‍ഷം ആവര്‍ത്തിക്കാനിടയില്ളെന്നാണ് സാമ്പത്തിക വിദഗ്ധരുടെ കണക്കുകൂട്ടല്‍.

മുല്ലപ്പെരിയാര്‍ ജലനിരപ്പ് 141.6 അടിയായി കുറഞ്ഞു

Posted: 21 Nov 2014 07:11 PM PST

Image: 

കുമളി: മുല്ലപ്പെരിയാര്‍ ജലനിരപ്പ് 141.6 അടിയായി കുറഞ്ഞു. അണക്കെട്ടിന്‍റെ വൃഷ്ടി പ്രദേശത്ത് മഴ കുറഞ്ഞതും ജലം കൊണ്ടു പോകുന്നതിന്‍റെ അളവ് തമിഴ്നാട് വര്‍ധിപ്പിച്ചതുമാണ് ജലനിരപ്പ് കുറയാന്‍ കാരണം.

സെക്കന്‍ഡില്‍ 1900 ഘനയടി ജലമാണ് ഇപ്പോള്‍ തമിഴ്നാട്ടിലേക്ക് ഒഴുകുന്നത്. കഴിഞ്ഞ ദിവസം വൃഷ്ടി പ്രദേശത്ത് മഴ കനത്തതിനെ തുടര്‍ന്ന് ജലനിരപ്പ് നിയന്ത്രിക്കാന്‍ സാധിക്കില്ളെന്ന വിലയിരുത്തല്‍ തമിഴ്നാട് അധികൃതര്‍ നടത്തിയിരുന്നു. ഇതത്തേുടര്‍ന്നാണ് 142 അടിയില്‍ നിന്ന് ജലനിരപ്പ് കുറക്കാനുള്ള തീരുമാനത്തിന് വഴിവെച്ചത്.

അണക്കെട്ടിലും വൃഷ്ടി പ്രദേശത്തും മഴ പൂര്‍ണമായി നിലച്ചിട്ടുണ്ട്. സെക്കന്‍ഡില്‍ 1000 ഘനയടി ജലമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. പ്രത്യേക സാഹചര്യം കൈകാര്യം ചെയ്യാന്‍ ദുരന്തനിവാരണ സേനയുടെ രണ്ട് സംഘങ്ങള്‍ മുല്ലപ്പെരിയാറില്‍ എത്തിയിട്ടുണ്ട്.

ജലനിരപ്പ് ഉയരുകയും ജലം തുറന്നുവിടേണ്ട സാഹചര്യം ആവശ്യമായി വരികയും ചെയ്താല്‍ പ്രദേശവാസികള്‍ക്ക് പരിശീലനം നല്‍കുമെന്ന് ജില്ലാ അധികൃതര്‍ അറിയിച്ചു.

സ്വത്തു വിവരം നല്‍കാത്ത 292 ഐ.എ.എസ് ഉദ്യോഗസ്ഥരില്‍ ഏഴുപേര്‍ കേരളത്തില്‍

Posted: 21 Nov 2014 06:28 PM PST

Image: 

ആലപ്പുഴ: സ്വത്തു വിവരം വെളിപ്പെടുത്തണമെന്ന നിര്‍ദേശം പാലിക്കാന്‍ ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്ക് വൈമുഖ്യം. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളാവട്ടെ ഈ നിലപാടിന് ഒത്താശ ചെയ്യുന്നതരത്തില്‍ മുന്നോട്ടുപോവുകയാണ്. അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട്  കേരളത്തിലെ മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ടി.ഒ. സൂരജിനെതിരെ  വിജിലന്‍സ് കേസ് വന്ന സാഹചര്യത്തില്‍ വിഷയത്തിന് ഗൗരവമേറുകയാണ്.

കേന്ദ്രത്തിലെ പേഴ്സനല്‍ ആന്‍ഡ് ട്രെയ്നിങ് ഡിപ്പാര്‍ട്മെന്‍റ് ലോക് പാല്‍ നിയമമനുസരിച്ച് സ്വത്തു വിവരം നല്‍കാനുള്ള അവസാന തീയതി ഉദ്യോഗസ്ഥരുടെ എതിര്‍പ്പിനെ തുടര്‍ന്ന് നീട്ടി നല്‍കാന്‍ നിര്‍ബന്ധിതനായി. കേരളത്തില്‍ വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയില്‍ ഐ.എ.എസ് ഉദ്യോഗസ്ഥരുടെ സ്വത്തു വിവരം നല്‍കാന്‍ പൊതുഭരണ വകുപ്പിന് തീരെ താല്‍ര്യമില്ല. ഇതിനിടെ സ്വത്തു വിവരം നല്‍കാതിരിക്കുന്ന രാജ്യത്തെ 292 ഐ.എ.എസ് ഉദ്യോഗസ്ഥരുടെ പേരുകള്‍ വിവരാവകാശ നിയമ പ്രകാരം നല്‍കിയ അപേക്ഷയില്‍ പുറത്തു വന്നു. ഇതില്‍ വി. രാമകൃഷണന്‍, ഹരിത വി. കുമാര്‍, വി. ശ്രീറാം, കെ. ഗോപാലകൃഷ്ണന്‍, ജാഫര്‍ മാലിക്, ജോഷി മൃണ്‍മയി ശശാങ്ക്, നരസിംഹ ഗുരിറെഡ്ഡി എന്നിവര്‍ കേരളത്തില്‍ നിന്നുള്ളവരാണ്. കഴിഞ്ഞ സിവില്‍ സര്‍വിസ് പരീക്ഷയില്‍ ഒന്നാംറാങ്ക് നേടിയയാളാണ് ഹരിത വി. കുമാര്‍. ഇതു സംബന്ധിച്ച മാര്‍ഗനിര്‍ദേശ പ്രകാരം 2014 ജനുവരി 31നാണ് അതത് സംസ്ഥാന സര്‍ക്കാറുകള്‍ക്ക് വിവരം നല്‍കേണ്ടിയിരുന്നത്. കേന്ദ്ര സര്‍ക്കാറിനു നല്‍കേണ്ടിയിരുന്നത് 2014 ഫെബ്രുവരി 28നായിരുന്നു.

കേരളത്തിലെ ചീഫ് സെക്രട്ടറിയായിരുന്ന പാലാട്ട് മോഹന്‍ദാസ് സംസ്ഥാനത്തെ മുഖ്യവിവരാവകാശ കമീഷണര്‍ ആയിരിക്കെയായിരുന്നു ഐ.എ.എസ് ഉദ്യോഗസ്ഥരുടെ സ്വത്തു വിവരം പൊതുരേഖയാക്കാനുള്ള ധീരമായ തീരുമാനം സ്വീകരിച്ചത്. രഹസ്യ സ്വഭാവമുള്ളതിനാല്‍ വിവരം നല്‍കാന്‍ കഴിയില്ളെന്ന് വിവരാവകാശ പ്രവര്‍ത്തകനായ അഡ്വ.ഡി.ബി. ബിനുവിന്‍െറ അപേക്ഷയിലെ പൊതുഭരണ വകുപ്പിന്‍െ മറുപടിക്ക്  നല്‍കിയ അപ്പീലിന്മേല്‍ സീസറുടെ ഭാര്യ സംശയത്തിന് അതീതയായിരിക്കണമെന്ന ചൊല്ലിനെ ഉദ്ധരിച്ചായിരുന്നു വിവരാവകാശ കമീഷന്‍ ഉത്തരവിട്ടത്. ഇതിനിടെ സുപ്രീംകോടതി  ജസ്റ്റിസ് കെ.എസ്. രാധാകൃഷ്ണന്‍െറ വിധിന്യായത്തില്‍ പൊതുതാല്‍പര്യമുള്ള കേസുകളിലേ വിവരങ്ങള്‍ കൈമാറേണ്ടതുള്ളൂവെന്ന അഭിപ്രായത്തിന്‍െറ  മറവില്‍ ബന്ധപ്പെട്ടവര്‍ മറുപടി നല്‍കാന്‍ തയാറാകാതിരിക്കുന്നത് പതിവായി.

വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷകളില്‍ ഐ.എ.എസ് ഉദ്യോഗസ്ഥരുടെ സ്വത്തു വിവരം സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ പൊതുഭരണ വകുപ്പ് മടി കാണിക്കുകയാണ്. സര്‍ക്കാറാകട്ടെ നൂറുദിവസത്തെ കര്‍മദിനപരിപാടിയുടെ ഭാഗമായി മുഖ്യമന്ത്രിയടക്കമുള്ള മന്ത്രിമാരും ഐ.എ.എസ് -ഐ.പി.എസ് ഉദ്യോഗസ്ഥരും അഡ്വക്കറ്റ് ജനറല്‍, ഗവ.പ്ളീഡര്‍മാര്‍ തുടങ്ങിയവരുമുള്‍പ്പെടെയുള്ളവരുടെ സ്വത്തു വിവരം വെളിപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു.

ഇതിന്‍െറ ബലത്തില്‍ ഇപ്പോള്‍ സ്വത്തു വിവരം സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരം നല്‍കുന്നതിന് പകരം എല്ലാം വെബ്സൈറ്റില്‍ ലഭ്യമാണെന്ന മറുപടിയാണ് നല്‍കുന്നത്. അതേസമയം, ഈ സംവിധാനത്തില്‍ ഏറ്റവും അവസാനമായി വിവരങ്ങള്‍ പുതുക്കിയതായി കാണിച്ചിരിക്കുന്നതാകട്ടേ 2012 ആണ്.  സിവില്‍ സര്‍വിസ് ഉദ്യോഗസ്ഥരുടെ സ്വത്തു വിവരം അറിയാന്‍ രാജ്യത്തെ സമ്മതിദായകരായ ഓരോവ്യക്തിക്കും അവകാശമുണ്ടായിരിക്കെയാണ് അതു നിഷേധിക്കുന്നത്.
 

ജനുവരി 16ന്‍െറ ഓര്‍മയില്‍ സ്വപ്നങ്ങള്‍ തകര്‍ന്ന് റൂബന്‍... ചികിത്സക്ക് പണമില്ല

Posted: 21 Nov 2014 05:59 PM PST

Image: 

കോഴിക്കോട്: രക്ഷിതാക്കളെയറിയിക്കാതെ പുലര്‍ച്ചെ നാടുചുറ്റാനിറങ്ങിയ വിദ്യാര്‍ഥികളുടെ കാര്‍ അപകടത്തില്‍പെട്ട് സംഘത്തിലെ ഒരാള്‍ മരിച്ച സംഭവത്തില്‍ അവശേഷിക്കുന്നവരിലെ നിര്‍ധന വിദ്യാര്‍ഥി ചികിത്സാച്ചെലവിനായി കഷ്ടപ്പെടുന്നു. കഴിഞ്ഞ ജനുവരി 16ന് പുലര്‍ച്ചെ 3.30ഓടെ മെഡിക്കല്‍ കോളജിനടുത്ത വെള്ളിപറമ്പില്‍ കാറപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ സിവില്‍സ്റ്റേഷന്‍ എറ്റോള്‍ അപാര്‍ട്മെന്‍റിലെ റൂബന്‍ ജാക്സനാണ് (17) തളര്‍ന്ന ശരീരവുമായി ദുരിതം പേറുന്നത്. സ്ഥലം ബ്രോക്കറായ സ്രാമ്പിക്കല്‍ റോയിയുടെയും വീട്ടമ്മയായ ബ്യൂലയുടെയും മൂത്തമകനാണ് റൂബന്‍. പഠിച്ച സ്കൂളുകളിലെ അധ്യാപകരുടെയും ഉദാരമതികളുടെയും സഹായത്താല്‍ ഇതുവരെ ചികിത്സ നടത്തിയെങ്കിലും പണമില്ലാത്തതിനാല്‍ മികച്ച ചികിത്സ നല്‍കാന്‍ രക്ഷിതാക്കള്‍ക്ക് കഴിയുന്നില്ല.

കടം വാങ്ങിയും ഉദാരമതികളുടെ സഹായത്താലും ഇതുവരെ ചികിത്സക്കായി 10 ലക്ഷത്തിലധികം രൂപ മുടക്കിയിട്ടും ഊര്‍ജസ്വലനായ പഴയ റൂബനെ തിരിച്ചുകിട്ടാതെ  കണ്ണീര്‍വാര്‍ക്കുകയാണ് റോയിയുടെ കുടുംബം. എസ്.എസ്.എല്‍.സിക്ക് ഏഴു വിഷയങ്ങളില്‍ എ പ്ളസ് നേടിയതിന്‍െറ സന്തോഷത്തില്‍ മകന് ഒരു മൊബൈല്‍ ഫോണ്‍ സമ്മാനിച്ചത് എല്ലാ ദുരന്തങ്ങള്‍ക്കും കാരണമായതായി റോയി കണ്ണീരോടെ ഓര്‍ക്കുന്നു. സില്‍വര്‍ ഹില്‍സ് സ്കൂളിലെ പഠനത്തിനുശേഷം റൂബന്‍ പ്ളസ് വണ്‍ കോമേഴ്സിന് തൊണ്ടയാട് ചിന്മയ സ്കൂളിലാണ് ചേര്‍ന്നത്.

സില്‍വര്‍ ഹില്‍സിലെ ‘പഴയ’ കൂട്ടുകാര്‍ രക്ഷിതാക്കളറിയാതെ പുത്തന്‍ എക്കോ സ്പോട്ട് കാറില്‍ കഴിഞ്ഞ ജനുവരി 16ന് രാത്രി ഊരുചുറ്റാനിറങ്ങി അപകടത്തില്‍പെടുകയായിരുന്നു. കൂട്ടുകാര്‍ അര്‍ധരാത്രിയോടെ മൊബൈല്‍ ഫോണില്‍ പരസ്പരം വിളിച്ചാണ് കാര്‍ യാത്ര സംഘടിപ്പിച്ചത്. രക്ഷിതാക്കള്‍ രാത്രി 10ഓടെ ഉറങ്ങാന്‍ പോകുമ്പോള്‍ റൂബന്‍ വാടക വീട്ടിലെ സ്വീകരണമുറിയിലിരുന്ന് പഠിക്കുകയായിരുന്നു. മൊബൈല്‍ ഫോണ്‍ ഇല്ലായിരുന്നെങ്കില്‍ അവന്‍ രാത്രി തങ്ങളറിയാതെ പുറത്തുപോകില്ലായിരുന്നെന്ന് റോയി പറഞ്ഞു. വാരിയെല്ലിനും തലക്കും ഞരമ്പുകള്‍ക്കും പരിക്കേറ്റ് റൂബനെ രണ്ടു മാസത്തോളം ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സിച്ചു. ഇതിനുമാത്രം ആറര ലക്ഷത്തോളം രൂപ ചെലവായി. ചെലവ് താങ്ങാനാവാതെ പിന്നീട് അവനെ മേരിക്കുന്ന് നിര്‍മല ആശുപത്രിയിലേക്ക് മാറ്റി. അവിടെവെച്ച് ബോധം തിരിച്ചുകിട്ടി. നിര്‍മലയിലും രണ്ടു മാസം ചികിത്സിച്ചു. വാക്കറിന്‍െറ സഹായത്തോടെ നടക്കാനായപ്പോള്‍ സിവില്‍ സ്റ്റേഷനടുത്ത വാടക വീട്ടിലേക്ക് കൊണ്ടുവന്നു. അതിനുശേഷം മലാപ്പറമ്പ് ഇഖ്റ ആശുപത്രിയില്‍ പതിവായി ഫിസിയോതെറപ്പി ചികിത്സ നടത്തുകയാണ്.

തലയും ഇരുകൈകളും സദാ വിറച്ചുകൊണ്ടിരിക്കുന്നതിനാല്‍ പ്ളസ് വണ്‍ പഠനം പാതിവഴിയില്‍ മുടങ്ങി. ഏതാനും വാക്കുകള്‍ ഉച്ചരിക്കുമെന്നല്ലാതെ തുടര്‍ച്ചയായി സംസാരിക്കാനോ എഴുതാനോ റൂബനിപ്പോള്‍ ശേഷിയില്ല. ഈ അവസ്ഥയില്‍ സ്കൂളില്‍ പോയി പഠനം തുടരാമെന്ന ആശ നശിച്ചതോടെ പ്രൈവറ്റായെങ്കിലും കോഴ്സ് പൂര്‍ത്തിയാക്കാണമെന്ന ആഗ്രഹത്തിലാണിപ്പോള്‍. മികച്ച ഫിസിയോതെറപ്പി^സ്പീച്ച് തെറപ്പി ചികിത്സ നടത്തിയാല്‍ രോഗം ഭേദമാകുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിട്ടുണ്ടെങ്കിലും സ്ഥലം ബ്രോക്കറായ പിതാവും തൊഴിലില്ലാത്ത അമ്മയും വിചാരിച്ചാല്‍ ‘കൂട്ടിയാല്‍ കൂടില്ളെന്ന്’ അവനറിയാം.

ഇന്‍ഷുറന്‍സ് കമ്മിറ്റിയുടെ കനിവ് കാത്തിരിക്കുകയാണിപ്പോള്‍ റൂബന്‍െറ കുടുംബം. അപകടം നടന്ന് 10 മാസം കഴിഞ്ഞിട്ടും ട്രാഫിക് പൊലീസ് ഇതുവരെ കോടതിയില്‍ രേഖകള്‍ ഹാജരാക്കിയിട്ടില്ല. കാറോടിച്ച കുട്ടിക്ക് ഡ്രൈവിങ് ലൈസന്‍സില്ലാത്തതിനാല്‍ എന്തൊക്കെയോ ഇടപെടലുകള്‍ നടന്നതായി പിതാവ് റോയി സംശയിക്കുന്നു. താമസിക്കുന്ന ഫ്ളാറ്റിന് വാടക കൂടുതലായതിനാല്‍ രണ്ടാഴ്ചക്കകം മറ്റൊരു വാടക വീട്ടിലേക്ക് താമസം മാറ്റാനൊരുങ്ങുകയാണ് സ്വന്തമായി വീടോ ഭൂമിയോയില്ലാത്ത റൂബന്‍െറ കുടുംബം. വൃദ്ധയായ മാതാവും ഏഴാം ക്ളാസില്‍ പഠിക്കുന്ന മകളുമടങ്ങുന്നതാണ് റോയിയുടെ കുടുംബം.

മാന്നാനം ആശ്രമത്തിലെ രവിവര്‍മ ചിത്രം ചര്‍ച്ചയാകുന്നു

Posted: 21 Nov 2014 05:51 PM PST

Image: 
Subtitle: 
മാന്നാനം ആശ്രമത്തിന് വിശാഖം തിരുനാള്‍ മഹാരാജാവ് സമര്‍പ്പിച്ച ഈ ചിത്രം അമൂല്യനിധി കണക്കെയാണ് സഭ കാത്തുസൂക്ഷിച്ചുപോരുന്നത്

കോഴിക്കോട്: വത്തിക്കാനില്‍ ചാവറ കുര്യാക്കോസ് ഏലിയാസച്ചനെ ഞായറാഴ്ച വിശുദ്ധനായി ഫ്രാന്‍സിസ് മാര്‍പാപ്പ പ്രഖ്യാപിക്കാനിരിക്കെ, മാന്നാനം സി.എം.ഐ ആശ്രമത്തില്‍ അമൂല്യനിധിയായി സൂക്ഷിച്ചുവരുന്ന വിഖ്യാത ചിത്രകാരന്‍ രാജാരവിവര്‍മയുടെ അപൂര്‍വ സൃഷ്ടി ‘ഉണ്ണിയേശുവും മാതാവും’ ചര്‍ച്ചയാവുന്നു.

സി.എം.ഐ സന്യാസ സമൂഹവുമായി തിരുവിതാംകൂര്‍-കൊച്ചി രാജകുടുംബങ്ങള്‍ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നുവെന്നതിന്‍െറ ഉത്തമദൃഷ്ടാന്തമായാണ് രാജാരവിവര്‍മയുടെ ചിത്രശേഖരത്തില്‍പോലും കാണാത്ത ഈ അപൂര്‍വ ഓയില്‍ പെയ്ന്‍റിങ് പതിറ്റാണ്ടുകളായി മന്നാനത്ത് സൂക്ഷിക്കുന്നത്. പക്ഷേ, രവിവര്‍മയുടെ അപൂര്‍വ ചിത്രം കിട്ടിയെന്നും ചിത്രത്തെപ്പറ്റി ഇപ്പോഴാണ്ആദ്യമായി ലോകമറിയുന്നതുമെന്ന അവകാശവാദം സി.എം.ഐ പുരോഹിതര്‍തന്നെ നിഷേധിക്കുന്നു. മന്നാനം ആശ്രമത്തിന് വിശാഖം തിരുനാള്‍ മഹാരാജാവ് സമര്‍പ്പിച്ച ഈ ചിത്രം അമൂല്യനിധി കണക്കെയാണ് സഭ കാത്തുസൂക്ഷിച്ചുപോരുന്നത്.

1831 മുതല്‍ 1931 വരെയുള്ള ചരിത്രം വിവരിക്കുന്ന ‘ദ കാര്‍മലൈറ്റ് കോണ്‍ഗ്രഗേഷന്‍ ഓഫ് മലബാര്‍’ എന്ന സി.എം.ഐ സഭാ സുവനീറില്‍ രാജകുടുംബങ്ങളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നത് വിവരിക്കുന്നിടത്ത് വിശാഖം തിരുനാള്‍ സമ്മാനിച്ച ഈ ചിത്രത്തെക്കുറിച്ച് അഭിമാനപൂര്‍വം പരാമര്‍ശിക്കുന്നുണ്ട്. ഇതിനു പുറമെ ചാവറയച്ചന് വിശുദ്ധ പദവി പ്രഖ്യാപിക്കുന്നതിനോടനുബന്ധിച്ച് പ്രസിദ്ധീകരണത്തിന് തയാറായ ഫാ. ജോണ്‍ മണ്ണാറത്തറ എഡിറ്റ് ചെയ്ത ‘ചാവറയച്ചന്‍-കേരള ആധുനികത്വത്തിന്‍െറ ശില്‍പി’ എന്ന ബൃഹദ് ഗ്രന്ഥത്തില്‍ ചിത്രം ഉള്‍പ്പെടുത്തുകയും വിശദീകരണം നല്‍കുകയും ചെയ്തിട്ടുമുണ്ട്. ചാവറയച്ചന്‍െറ സംഭാവനകളും ദര്‍ശനങ്ങളും സമഗ്രമായി അവതരിപ്പിക്കുന്നതാണ് പ്രമുഖരായ എഴുത്തുകാരുടെയും ചരിത്രകാരന്മാരുടെയും പഠന നിരീക്ഷണങ്ങളുള്ള ഈ ഗ്രന്ഥം.

ഉണ്ണിയേശുവിനും മാതാവിനുമൊപ്പമുള്ളത് സ്നാപക യോഹന്നാനാണെന്ന് പറയപ്പെടുന്നെങ്കിലും സ്ഥിരീകരണമില്ല. വിശാഖം തിരുനാളിനു പുറമെ തിരുവിതാംകൂര്‍ രാജകുടുംബത്തിലെ രാമവര്‍മ ആയില്യം തിരുനാള്‍, അശ്വതി തിരുനാള്‍ തുടങ്ങിയവരും ആശ്രമം സന്ദര്‍ശിക്കുകയും സമ്മാനങ്ങള്‍ നല്‍കുകയും ചെയ്തതായി സുവനീറില്‍ പ്രതിപാദിക്കുന്നുണ്ട്. രവിവര്‍മയെക്കുറിച്ചുള്ള ഗ്രന്ഥങ്ങളിലൊന്നും ഈ പെയ്ന്‍റിങ്ങിനെക്കുറിച്ച് ഒരു സൂചനയും ലഭ്യമല്ല.

കനത്തമഴയും ഭൂചലനവും മുല്ലപ്പെരിയാറിന് ഭീഷണി

Posted: 21 Nov 2014 05:45 PM PST

Image: 

കൊച്ചി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി ഉയരുന്നത് പ്രത്യക്ഷത്തില്‍ അപകടം ചെയ്യില്ളെങ്കിലും കനത്ത മഴയോ ഭൂചലനമോ ഉണ്ടായാല്‍ വലിയ ദുരന്തത്തിന് കാരണമാകും. ഐ.ഐ.ടി റൂര്‍ക്കി നടത്തിയ ഡാം ബ്രേക് അനലൈസ് റിപ്പോര്‍ട്ടിലാണ് അണക്കെട്ട് തകരാനുള്ള സാധ്യതയെകുറിച്ച് മുന്നറിയിപ്പ് നല്‍കുന്നത്. നീരൊഴുക്ക് ശക്തമായാല്‍ അതു മുഴുവനായും പുറത്തേക്കൊഴുക്കാന്‍ ഇപ്പോഴത്തെ നിലയില്‍ സംവിധാനമില്ലാത്തതിനാല്‍ അണക്കെട്ട് കവിഞ്ഞൊഴുകാനാണ് സാധ്യത. തകര്‍ന്ന അണക്കെട്ടുകളില്‍ 34ശതമാനവും കവിഞ്ഞൊഴുകിയതുമൂലമാണ്. വര്‍ധിച്ച അളവില്‍ സ്വീപ്പേജ് അഥവാ ചോര്‍ച്ച മൂലം 28ശതമാനവും ഫൗണ്ടേഷനിലെ അപാകതയെ തുടര്‍ന്ന് 28ശതമാനവും ദുരന്തങ്ങള്‍ സംഭവിച്ചിട്ടുണ്ട്.

കനത്തമഴക്കാലത്ത് സെക്കന്‍ഡില്‍ 30,000 ഘനയടിവരെ വെള്ളം ഒഴുകിയത്തെിയിട്ടുണ്ട്. 1989,1992 വര്‍ഷങ്ങളിലെ നീരൊഴുക്ക് 30,000 ഘനയടി വരെയായിരുന്നുവെന്നാണ് രേഖകള്‍. 13ഷട്ടറുകള്‍, തമിഴ്നാടിലേക്കുള്ള ടണല്‍ എന്നിവിടയിലൂടെ 23,231 ഘനയടിവരെ വെള്ളമാണ് പുറത്തേക്ക് ഒഴുക്കാന്‍ കഴിയുക. ജലനിരപ്പ് 142അടിയാക്കി നിലനിര്‍ത്തുന്ന വേളയില്‍ ഇത്ര കനത്ത നീരൊഴുക്കുണ്ടായാല്‍ മുന്നറിയിപ്പില്ലാതെ ഷട്ടറുകള്‍ തുറന്നുവിടേണ്ടി വരുമെന്നതിന് പുറമെ ക്രമാതീതമായി വെള്ളം ഉയരുന്നത് തടയാനും കഴിയില്ല. 1992 നവംബറില്‍ ഒറ്റ ദിവസംകൊണ്ട് ജലനിരപ്പ് 10.8 അടിയാണ് ഉയര്‍ന്നത്. നവംബര്‍ 13ന് 130 അടിയായിരുന്ന ജലനിരപ്പ് പിറ്റേന്ന് 140.8 അടിയായി ഉയര്‍ന്നു. 1989 ജൂലൈയിലെ കനത്ത മഴയില്‍ എല്ലാ ഷട്ടറുകളും തുറന്നിട്ടും നിയന്ത്രിക്കാനായില്ല. ജൂലൈ 22ന് 127 അടിയായിരുന്ന ജലനിരപ്പ് 24ആയപ്പോള്‍ 141.5 അടിയായി ഉയര്‍ന്നു.

1961 ജൂണ്‍, ജൂലൈ മാസങ്ങളിലെ കനത്തമഴയില്‍ മുല്ലപ്പെരിയാര്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതിനാല്‍ അന്ന് മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നുവിട്ടതിനാല്‍ ആറുപേര്‍ മരിക്കുകയും 12,329 വീടുകള്‍ തകരുകയും ചെയ്തതായി നിയമസഭയില്‍ 1961 നവംബറില്‍ സര്‍ക്കാര്‍ അറിയിച്ചിരുന്നു. 20,31,540 രൂപയുടെ നാശനഷ്ടമാണ് അന്ന് കണക്കാക്കിയത്. ജനവാസം കുറവായിരുന്ന കാലത്ത് ആറുപേര്‍ മരിച്ചെങ്കില്‍ ഇപ്പോള്‍ എന്തായിരിക്കും സംഭവിക്കുകയെന്ന് പ്രവചിക്കാനാകില്ല.

വല്ലപ്പോഴുമൊരിക്കല്‍ കനത്തമഴയും പ്രളയവും ഉണ്ടാകുന്നതായാണ് ചരിത്രം. 1961 മേയ് 28ന് കൊയിലാണ്ടിയില്‍ 91സെന്‍റി മീറ്റര്‍ മഴയും 2009 നവംബര്‍ 10ന് തമിഴ്നാട് നീലഗിരി ജില്ലയിലെ കെട്ടിയില്‍ 82 സെന്‍റി മീറ്റര്‍ മഴയും രേഖപ്പെടുത്തിയിട്ടുണ്ട്. 1924ലെ മഴയത്താണ് മൂന്നാര്‍ ടൗണും അന്നത്തെ റെയില്‍പാതയും തകര്‍ന്നത്.  മുല്ലപ്പെരിയാറില്‍ നാലു മണിക്കൂറില്‍ മൂന്ന് ഇഞ്ച് മഴ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ രീതിയില്‍ മഴ പെയ്താല്‍ പ്രളയത്തിന് കാരണമാകും. ഇതിനുപുറമെയാണ് ഭൂചലനം. ചെറുതടക്കം നിരവധി ഭൂചലനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അണക്കെട്ടിന് വിള്ളല്‍ വീഴാന്‍ കാരണമായതും ഭൂചലനമാണെന്ന് പറയുന്നു.

ജലനിരപ്പ് 142 അടിയായിരിക്കെ മുല്ലപ്പെരിയാറില്‍ 12.758 ടി.എം.സി വെള്ളമാണുണ്ടാകുക. 2154.96 ഹെക്ടറിലായിരിക്കും ജലം വ്യാപിച്ചുകിടുക്കുക.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP