അന്യജാതിക്കാരനുമായി വിവാഹം; യുവതിയെ മാതാപിതാക്കള്‍ കൊലപ്പെടുത്തി Madhyamam News Feeds |
- അന്യജാതിക്കാരനുമായി വിവാഹം; യുവതിയെ മാതാപിതാക്കള്‍ കൊലപ്പെടുത്തി
- സൂരജിനെ സസ്പെന്‍ഡ് ചെയ്യണം ^വി.എസ്
- മുല്ലപ്പെരിയാര്‍: കേരളത്തിന് സുരക്ഷയും തമിഴ്നാടിന് വെള്ളവും ഉറപ്പാക്കണം–പരിസ്ഥിതി കൂട്ടായ്മ
- രാംപാലിന്‍െറ ജാമ്യാപേക്ഷ ഹൈകോടതി തള്ളി
- മുല്ലപ്പെരിയാര്‍: പെരിയാര്‍ തീരമേഖലയില്‍ സുരക്ഷാസംവിധാനം സജ്ജം- കലക്ടര്‍
- അഭിലാഷിന്‍െറ മരണം: ദുരൂഹത നീങ്ങിയതോടെ പ്രദേശം പൂര്‍വ സ്ഥിതിയിലേക്ക്
- മദ്യവ്യാപാരം: മന്ത്രി അടൂര്‍ പ്രകാശിന് നേരിട്ട് ബന്ധമുണ്ടോയെന്ന് പരിശോധിക്കും: സുധീരന്‍
- ഡല്‍ഹിയില്‍ മണിപ്പൂരി യുവാവിനെ തലയറുത്ത് കൊലപ്പെടുത്തി
- കണ്ണൂര്‍ വിമാനത്താവള പ്രദേശത്തെ സ്ഫോടനം: വീടുകള്‍ക്കുള്ള നഷ്ട പരിഹാരം ഇനിയും ലഭിച്ചില്ല
- ടോള്‍ നിരക്ക് കൂട്ടിയതിനെതിരെ ബസുടമാ സംഘടനകള്‍ സമരത്തിന്
- സ്വര്‍ണവില കുറഞ്ഞു; പവന് 19,880 രൂപ
- അനധികൃത നിര്‍മാണങ്ങള്‍ക്കെതിരെ നഗരസഭയുടെ പടപ്പുറപ്പാട്
- മുല്ലപ്പെരിയാര്‍ ജലനിരപ്പ് 142 അടിയിലേക്ക്; ജലമെടുക്കുന്നത് തമിഴ്നാട് നിര്‍ത്തി
- മിസ് ഹോണ്ടുറസിന്‍െറ കൊലപാതകം: രണ്ടു പേര്‍ അറസ്റ്റില്‍
- ടി. ഒ. സൂരജിനെ സസ്പെന്‍ഡ് ചെയ്യാന്‍ ശിപാര്‍ശ
- ദുരിതക്കടലില്‍ നിന്ന് ദിനേശന്‍ എത്തി; ആഹ്ളാദം തിരതല്ലി
- ബ്ഹറൈനും യു.എ.ഇയും ഹാന്‍ഡ് ബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ സന്നദ്ധത അറിയിച്ചു
- സ്വകാര്യ സ്കൂളുകളിലെ ഫീസ് വര്‍ധന: കാരണം വ്യക്തമാക്കണമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍
- റിയാദ് ധാരണ ഈജിപ്തിനുള്ള പിന്തുണ - അബ്ദുല്ല രാജാവ്
- തെരഞ്ഞെടുപ്പ് 2014: മീഡിയ സെന്‍റര്‍ ഇന്ന് പ്രവര്‍ത്തനമാരംഭിക്കും
- ബാറില്‍നിന്ന് പിരിവ്, വിനോദയാത്ര; കോണ്‍ഗ്രസില്‍ സുധീരനെതിരെ ആസൂത്രിതനീക്കം
- കാരുണ്യവാനായ കാരണവര്‍
- ഇതോ അധികാരത്തിന്‍െറ യോഗ്യതകള്‍?
- ഭീകരവാദത്തിന്‍െറ വളര്‍ച്ച സമര്‍ഥിക്കുന്നത്
- ഇര്‍ബിലില്‍ കാര്‍ ബോംബ് സ്ഫോടനം; ആറു മരണം
അന്യജാതിക്കാരനുമായി വിവാഹം; യുവതിയെ മാതാപിതാക്കള്‍ കൊലപ്പെടുത്തി Posted: 19 Nov 2014 11:38 PM PST Image: ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ അന്യജാതിക്കാരനായ യുവാവിനെ വിവാഹം കഴിച്ചതിന് യുവതിയെ മാതാപിതാക്കള്‍ കൊലപ്പെടുത്തി. ഡല്‍ഹി വെങ്കടേശ്വര കോളെജ് അവസാന വര്‍ഷ വിദ്യാര്‍ഥിനി ഭാവന യാദവ് (21)ആണ് ദുരഭിമാനക്കൊലക്കിരയായത്. സംഭവത്തില്‍ ഭാവനയുടെ മാതാപിതാക്കളായ ജഗ് മോഹന്‍ യാദവ്, സാവിത്രി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. യാദവ് വിഭാഗത്തില്‍പെട്ട ഭാവന പഞ്ചാബിയായ അഭിഷേകിനെ(24) വിവാഹം കഴിച്ചതിനാണ് മാതാപിതാക്കള്‍ കൊലപാതകം നടത്തിയത്. കാബിനറ്റ് സെക്രട്ടറിയേറ്റില്‍ അസിസ്റ്റന്‍റ് പ്രോഗ്രാമറായ അഭിഷേകുമായുള്ള വിവാഹം ജാതി ചൂണ്ടിക്കാട്ടി മാതാപിതാക്കള്‍ നേരത്തേ എതിര്‍ത്തിരുന്നു. വീട്ടുകാര്‍ കടുത്ത എതിര്‍പ്പ് ഉയര്‍ത്തിയതോടെ നവംബര്‍ 12ന് ഇവര്‍ ആര്യസമാജം മന്ദിരത്തില്‍വെച്ച് വിവാഹം കഴിക്കുകയായിരുന്നു. തുടര്‍ന്ന് വീട്ടുകാരെ വിവാഹം നടന്ന കാര്യം അറിയിക്കുകയായിരുന്നു. വിവാഹം അംഗീകരിക്കാന്‍ മാതാപിതാക്കള്‍ തയാറായില്ല. വരനും വധുവും തീരുമാനത്തില്‍ ഉറച്ചു നിന്നതോടെ മാതാപിതാക്കള്‍ ഇവരെ അംഗീകരിച്ചെന്നു പറഞ്ഞു വിശ്വസിപ്പിച്ച് കല്യാണം ദിവസം തന്നെ ഭാവനയെ സ്വന്തം വീട്ടിലേക്ക് കൊണ്ടു പോകുയായിരുന്നു. എന്നാല്‍ കടുത്ത പീഡനമാണ് യുവതിക്ക് സ്വവസതിയില്‍ നിന്നും നേരിടേണ്ടി വന്നത്. ഇതോടെ നവംബര്‍ 14ന് യുവതി ഭര്‍തൃവീട്ടിലേക്കു തന്നെ തിരിച്ചു പോയി. യുവതിയുടെ അമ്മാവന്‍െറ മകനാണ് മരണവാര്‍ത്ത അഭിഷേകിനെ അറിയിച്ചത്. അഭിഷേകിന്‍െറ പരാതിയില്‍ കേസെടുത്താണ് പൊലീസ് മാതാപിതാക്കളെ അറസ്റ്റ് ചെയ്തത്. യുവതിയെ പാമ്പ് കടിച്ചെന്നും മന്ത്രവാദ ക്രിയകള്‍ നടത്തുന്നതിനായി രാജസ്ഥാനിലേക്ക് കൊണ്ടു പോകുകയാണെന്നും തന്നോട് പറഞ്ഞതായി അയല്‍വാസിയായ മഹീന്ദര്‍ പൊലീസിന് മൊഴി നല്‍കി.
|
സൂരജിനെ സസ്പെന്‍ഡ് ചെയ്യണം ^വി.എസ് Posted: 19 Nov 2014 10:48 PM PST Image: തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനകേസില്‍ ആരോപണവിധേയനായ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ സൂരജിനെ സസ്പെന്‍ഡ് ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. സൂരജിന്‍റെ അനധികൃത സ്വത്തുക്കള്‍ സര്‍ക്കാര്‍ കണ്ടുകെട്ടണം. ഭരണപക്ഷത്തെ പ്രമുഖ കക്ഷി സൂരജിനെ രക്ഷിക്കാന്‍ ശ്രമിക്കുകയാണ്. ഇത് പ്രതിഷേധാര്‍ഹമാണെന്നും വി.എസ് പ്രസ്താവനയില്‍ പറഞ്ഞു. സൂരജ് മാറാട് കേസിലും കളമശ്ശേരി ഭൂമി തട്ടിപ്പ് കേസിലും ആരോപണവിധേയനാണ്. അദ്ദേഹത്തിനെതിരെയുള്ള ആരോപണങ്ങള്‍ ശരിവെക്കുന്നതാണ് കോടികളുടെ അനധികൃത സമ്പാദ്യമെന്നും വി.എസ് ആരോപിച്ചു. കെ.പി.സി.സി പ്രസിഡന്‍റ് വി.എം സുധീരനെ ബാറുടമകള്‍ പണം കൊണ്ട് അഭിഷേകം ചെയ്യുകയാണ്. സുധീരന്‍റെ ജനപക്ഷ യാത്ര ബാറുടമകളില്‍ നിന്ന് പണം വാങ്ങി നടത്തുന്നതാണെന്നും വി.എസ് ആരോപിച്ചു. ബാര്‍ കോഴ ആരോപണത്തില്‍ സര്‍ക്കാര്‍ അന്വേഷണം നടത്തിയാല്‍ സത്യം പുറത്തുവരില്ല. ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്‍റെ ഭരണം ജനങ്ങള്‍ക്ക് ബാധ്യതയാണെന്നും വി.എസ് കുറ്റപ്പെടുത്തി. ടി.ഒ സൂരജിനെതിരെ കര്‍ശന നടപടി വേണമെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി പിണറായി വിജയനും ആവശ്യപ്പെട്ടു. കോണ്‍ഗ്രസില്‍ കെ.എം മാണിക്കു പിറകെ മുസ്ലിം ലീഗും അഴിമതിയില്‍ മുങ്ങിയെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ ആരോപിച്ചു. പൊതുമരാമത്ത് സെക്രട്ടറി ടി.ഒ സൂരജ് അനധികൃതമായി സ്വത്തു സമ്പാദിച്ച കേസില്‍ ലീഗിന് കൈ കഴുകാനാവില്ളെന്നും പന്ന്യന്‍ വാര്‍ത്താലേഖകരോട് പറഞ്ഞു.
|
മുല്ലപ്പെരിയാര്‍: കേരളത്തിന് സുരക്ഷയും തമിഴ്നാടിന് വെള്ളവും ഉറപ്പാക്കണം–പരിസ്ഥിതി കൂട്ടായ്മ Posted: 19 Nov 2014 10:14 PM PST കോട്ടയം: മുല്ലപ്പെരിയാര്‍ അണക്കെട്ട് വിഷയത്തില്‍ കേരളത്തിലെ ജനങ്ങളുടെ സുരക്ഷയും തമിഴ്നാടിന് വെള്ളവും ഉറപ്പാക്കാന്‍ സുപ്രീംകോടതി വിധിയിലെ 'ബദല്‍സംവിധാനം' ഉയര്‍ത്തി ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങാന്‍ പരിസ്ഥിതിപ്രവര്‍ത്തകരുടെയും സന്നദ്ധസംഘടനകളുടെയും കൂട്ടായ്മയില്‍ തീരുമാനം. കേരളത്തിലെയും തമിഴ്നാട്ടിലെയും എഴുത്തുകാരുടെ കൂട്ടായ്മ 'ഉയിര്' സംഘടന കോട്ടയം ടി.ബിയില്‍ സംഘടിപ്പിച്ച യോഗത്തില്‍ 'മുല്ലപ്പെരിയാര്‍ ചര്‍ച്ച'യുടെ ഉദ്ഘാടനം എഴുത്തുകാരി സാറാജോസഫ് നിര്‍വഹിച്ചു. |
രാംപാലിന്‍െറ ജാമ്യാപേക്ഷ ഹൈകോടതി തള്ളി Posted: 19 Nov 2014 10:00 PM PST Image: ചണ്ഡീഗഡ്: വിവാദ ആള്‍ദൈവം രാംപാലിന്‍െറ ജാമ്യാപേക്ഷ പഞ്ചാബ്^ ഹരിയാന ഹൈകോടതി തള്ളി. 2006ല്‍ അദ്ദേഹത്തിന്‍െറ അനുയായികളാല്‍ ഒരു ഗ്രാമീണന്‍ കൊല്ലപ്പെട്ട കേസിലാണ് ഹൈകോടതി ഡിവിഷന്‍ ബെഞ്ച് ജാമ്യം നിഷേധിച്ചത്. ഏറെ പരിശ്രമത്തിനൊടുവില്‍ ബുധനാഴ്ച രാത്രിയാണ് രാംപാലിനെ പൊലീസ് അറസ്റ്റു ചെയ്തത്. ഇന്ന് ഉച്ചക്ക് 2 മണിക്ക് ഇയാളെ കോടതിയില്‍ ഹാജരാക്കും. രാംപാലിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയിട്ടുണ്ട്. രാംപാല്‍ ഇപ്പോള്‍ ആശുപത്രിയിലാണ് കഴിയുന്നത്. ആശുപത്രിക്കകത്തും പരിസരങ്ങളിലും കനത്ത സുരക്ഷയാണ് പൊലീസും സൈന്യവും ഒരുക്കിയിരിക്കുന്നത്. ആശുപത്രിയുടെ പരിസരങ്ങളില്‍ ഒറ്റപ്പെട്ട രീതിയില്‍ രാംപാല്‍ അനുയായികള്‍ ഒരുമിച്ചുകൂടുന്നുണ്ട്. എന്നാല്‍ ഇവരെ ആശുപത്രി പരിസരങ്ങളിലേക്ക് സൈന്യം പ്രവേശിപ്പിക്കുന്നില്ല.
|
മുല്ലപ്പെരിയാര്‍: പെരിയാര്‍ തീരമേഖലയില്‍ സുരക്ഷാസംവിധാനം സജ്ജം- കലക്ടര്‍ Posted: 19 Nov 2014 09:57 PM PST കട്ടപ്പന: മുല്ലപ്പെരിയാര്‍ അവലോകന യോഗം അയ്യപ്പന്‍കോവിലില്‍ നടന്നു. പെരിയാര്‍ തീരമേഖലയില്‍ എല്ലാ സുരക്ഷാ സംവിധാനങ്ങളും സജ്ജമാണെന്ന് യോഗത്തില്‍ പങ്കെടുത്ത കലക്ടര്‍ അജിത് പാട്ടീല്‍ അറിയിച്ചു. |
അഭിലാഷിന്‍െറ മരണം: ദുരൂഹത നീങ്ങിയതോടെ പ്രദേശം പൂര്‍വ സ്ഥിതിയിലേക്ക് Posted: 19 Nov 2014 09:54 PM PST കാഞ്ഞങ്ങാട്: പത്താംക്ളാസ് വിദ്യാര്‍ഥി അഭിലാഷിന്‍െറ മരണം കൊലപാതകമെന്ന് തെളിഞ്ഞതോടെ മീനാപ്പീസ് കടപ്പുറമുള്‍പ്പെടെ സമാധാനാന്തരീക്ഷത്തിലേക്ക് തിരിച്ചുവന്നു. നിത്യാനന്ദ പോളിടെക്നിക് കാമ്പസിലെ വെള്ളക്കെട്ടില്‍നിന്ന് മൃതദേഹം കണ്ടത്തെുമ്പോള്‍ ലഭിച്ച സാഹചര്യത്തെളിവുകള്‍ അനുകൂലമായിട്ടും മുങ്ങിമരണമെന്നായിരുന്നു പോസ്റ്റുമോര്‍ട്ടം നടത്തിയ പൊലീസ് സര്‍ജന്‍െറ വെളിപ്പെടുത്തല്‍. വെള്ളക്കെട്ടിലെ ഞണ്ടും മീനും കടിച്ചാണ് മൃതദേഹത്തില്‍ മുറിവുണ്ടായതെന്നും പൊലീസ് സര്‍ജന്‍ പറഞ്ഞതോടെ നാട്ടുകാര്‍ പൊലീസിനെതിരെ രംഗത്ത് വന്നിരുന്നു. തീരദേശ മേഖലയിലെ ക്രമസമാധാന നില തകര്‍ന്നാല്‍ വര്‍ഗീയ സംഘര്‍ഷത്തില്‍ കലാശിക്കുമെന്ന് ഇന്‍റലിജന്‍സ് പൊലീസിന് മുന്നറിയിപ്പും നല്‍കിയിരുന്നു. രണ്ടുവര്‍ഷം മുമ്പ് ഈ മേഖലയില്‍ ഒരു കലാപം ഉടലെടുത്തിരുന്നു. ഈ സാഹചര്യം കണക്കിലെടുത്ത് വിവിധ കക്ഷി-രാഷ്ട്രീയ സംഘടനകളോട് ആത്മസംയമനം പാലിക്കാന്‍ ജില്ലാ പൊലീസ് മേധാവി ഉള്‍പ്പെടെ മുന്നറിയിപ്പ് നല്‍കി. മരണത്തിലെ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. |
മദ്യവ്യാപാരം: മന്ത്രി അടൂര്‍ പ്രകാശിന് നേരിട്ട് ബന്ധമുണ്ടോയെന്ന് പരിശോധിക്കും: സുധീരന്‍ Posted: 19 Nov 2014 09:52 PM PST Image: തൃശൂര്‍: റവന്യു മന്ത്രി അടൂര്‍ പ്രകാശിന് മദ്യ വില്‍പനയുമായി നേരിട്ട് ബന്ധമുണ്ടോ എന്നറിയില്ളെന്നും അക്കാര്യം പരിശോധിക്കുമെന്നും കെ.പി.സി.സി അധ്യക്ഷന്‍ വി.എം. സുധീരന്‍. കോണ്‍ഗ്രസുകാര്‍ മദ്യ വ്യാപാരവുമായി ബന്ധം പാടില്ളെന്നത് പാര്‍ട്ടിയുടെ നയമാണ്. കാമ്പയിനുമായി മുന്നോട്ടു പോകുമ്പോള്‍ എല്ലാ കാര്യങ്ങളിലും മാറ്റമുണ്ടാവും. കെ.പി.സി.സി ഉദ്ദേശിക്കുന്ന വിധത്തില്‍ മാറ്റം സാധ്യമാവും. ഒറ്റ ദിവസം കൊണ്ട് എല്ലാം മാറുമെന്ന തോന്നലില്ളെന്നും വാര്‍ത്താസമ്മേളനത്തില്‍ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. വിശ്വാസ്യതയും ഉത്തരവാദിത്തവുമില്ലാതെ ബാറുടമകള്‍ ഉന്നയിച്ച കോഴ ആരോപണം ഏറ്റുപിടിച്ച് ഇടതുപക്ഷം പ്രഖ്യാപിച്ച സമരത്തില്‍ നിന്ന് പിന്മാറണമെന്ന് സുധീരന്‍ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം മുന്‍കാല സമരങ്ങളുടെ അതേഗതി വരുമെന്ന് സുധീരന്‍ ചൂണ്ടിക്കാട്ടി. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്നാടിന്‍െറ നീക്കം ഫെഡറല്‍ സംവിധാനത്തിന്‍െറ അടിസ്ഥാന തത്വങ്ങള്‍ക്ക് വിരുദ്ധമാണ്. ഇതില്‍ കാഴ്ചക്കാരാവാതെ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്ന് സുധീരന്‍ പറഞ്ഞു. അഴിമതിക്കാരായ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ആഭ്യന്തര വകുപ്പ് സ്വീകരിക്കുന്ന നടപടി സ്വാഗതാര്‍ഹമാണ്. ഇതിന് പാര്‍ട്ടി പൂര്‍ണ പിന്തുണ നല്‍കുമെന്ന് സുധീരന്‍ പറഞ്ഞു. മദ്യനയം സംബന്ധിച്ച കേസിന്‍െറ നടത്തിപ്പില്‍ സര്‍ക്കാരിന്‍െറ ഭാഗത്തു നിന്ന് ഇതുവരെ പോരായ്മ ഉണ്ടായിട്ടില്ല. ജനപക്ഷ യാത്രയെ കുറച്ച് കാണിക്കാന്‍ കളങ്കിതരുടെ കൈയില്‍ നിന്ന് പണം പിരിക്കാന്‍ വ്യാജന്മാരും ഇറങ്ങിയിട്ടുണ്ടാവാം. കോണ്‍ഗ്രസില്‍ ആരെങ്കിലും അത്തരക്കാരില്‍ നിന്ന് പിരിവ് വാങ്ങിയാല്‍ അവര്‍ പാര്‍ട്ടിയില്‍ ഉണ്ടാവില്ല. ജനപക്ഷയാത്ര കൊണ്ട് സംഘടനയിലെ ദൗര്‍ബല്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിഞ്ഞുവെന്നും സുധീരന്‍ പറഞ്ഞു. |
ഡല്‍ഹിയില്‍ മണിപ്പൂരി യുവാവിനെ തലയറുത്ത് കൊലപ്പെടുത്തി Posted: 19 Nov 2014 09:34 PM PST Image: ന്യൂഡല്‍ഹി: പടിഞ്ഞാറന്‍ ഡല്‍ഹിയില്‍ മണിപ്പൂരി യുവാവിനെ തലയറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. കോട്ട്ല മുബാറക്പുര്‍ ഏരിയയിലെ വസതിയിലാണ് പി.എച്ച്.ഡി വിദ്യാര്‍ഥിയായ സിന്‍ഗ്രാന്‍ കെന്‍ഗൂ (33) വിനെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. |
കണ്ണൂര്‍ വിമാനത്താവള പ്രദേശത്തെ സ്ഫോടനം: വീടുകള്‍ക്കുള്ള നഷ്ട പരിഹാരം ഇനിയും ലഭിച്ചില്ല Posted: 19 Nov 2014 09:30 PM PST മട്ടന്നൂര്‍: വിമാനത്താവള പദ്ധതി പ്രദേശത്തു സ്ഫോടനം വഴിയുള്ള ഖനനത്തത്തേുടര്‍ന്ന് വീടുകള്‍ക്ക് വീണ്ടും ക്ഷതം സംഭവിച്ചിട്ടും രണ്ട് മാസം മുമ്പ് കേടുപാട് സംഭവിച്ച 70 ഓളം വീടുകള്‍ക്കുള്ള നഷ്ട പരിഹാരം ഇനിയും ലഭിച്ചില്ല. സ്ഥലം എം.എല്‍.എ. ഇ.പി. ജയരാജന്‍െറ നേതൃത്വത്തില്‍ കിയാല്‍ ഓഫീസില്‍ ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളും ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയില്‍ കേടുപാട് സംഭവിച്ച വീടുകള്‍ക്ക് ഉടന്‍ നഷ്ടപരിഹാരം നല്‍കുമെന്ന് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ സ്ഫോടനം നടന്നു രണ്ട് മാസം കഴിഞ്ഞിട്ടും നഷ്ട പരിഹാരം നല്‍കാന്‍ ബന്ധപ്പെട്ടവര്‍ക്ക് കഴിഞ്ഞില്ല. കിയാലിന്‍െറ നേതൃത്വത്തില്‍ ഐ.ഐ.ടി. നല്‍കുന്ന റിപ്പോര്‍ട്ട് അനുസരിച്ചുള്ള നഷ്ട പരിഹാരം നല്‍കാനായിരുന്നു ധാരണയായത്. |
ടോള്‍ നിരക്ക് കൂട്ടിയതിനെതിരെ ബസുടമാ സംഘടനകള്‍ സമരത്തിന് Posted: 19 Nov 2014 09:26 PM PST കൊച്ചി: കുമ്പളം ടോള്‍ പ്ളാസയില്‍ ടോള്‍ നിരക്ക് കൂട്ടിയതിനെതിരെ ബസുടമ സംഘടനകള്‍ പ്രക്ഷോഭത്തിലേക്ക്. നാഷനല്‍ ഹൈവേ അതോറിറ്റി റൂള്‍സ് 1997ല്‍ പ്രതിപാദിക്കുന്ന ടോള്‍ പിരിവ് നിരക്കുകള്‍ക്ക് വിരുദ്ധമായാണ് കരാറുകാര്‍ ഇപ്പോള്‍ വാഹന ഉടമകളില്‍നിന്ന് വന്‍തുക പിരിച്ചെടുക്കുന്നതെന്ന് പ്രൈവറ്റ് ബസ് ഓണേഴ്സ് കോണ്‍ഫെഡറേഷന്‍ ചൂണ്ടിക്കാട്ടി. കാറുകള്‍ക്ക് ഒരു കിലോമീറ്ററിന് 40 പൈസയും ചെറു വാണിജ്യവാഹനങ്ങള്‍ക്ക് 70 പൈസയും ലോറി, ബസ് തുടങ്ങിയവക്ക് 1.40 രൂപയുമാണ് നിയമപരമായി വാഹന ഉടമകള്‍ നല്‍കേണ്ടത്. ടോള്‍പ്ളാസയുടെ അധികാരപരിധി ഇടപ്പള്ളി മുതല്‍ അരൂര്‍പാലം വരെ മാത്രമാണ്. ഈ ദൂരം 16 കിലോമീറ്റര്‍ മാത്രമാണെന്നിരിക്കെ പത്ത് കിലോമീറ്റര്‍ മാത്രം സര്‍വിസിനായി ഉപയോഗിക്കുന്ന ബസുകളില്‍നിന്ന് അന്യായമായ നിരക്കാണ് ഈടാക്കുന്നത്. |
സ്വര്‍ണവില കുറഞ്ഞു; പവന് 19,880 രൂപ Posted: 19 Nov 2014 08:55 PM PST Image: കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. പവന് 120 രൂപ കുറഞ്ഞ് 19,880 രൂപയായി. ഗ്രാമിന് 15 രൂപ കുറഞ്ഞ് 2,485 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ആഗോള വിപണിയിലെ മാറ്റമാണ് ആഭ്യന്തര വിപണിയില്‍ പ്രതിഫലിച്ചത്. ബുധനാഴ്ച 20,000 രൂപയായിരുന്നു പവന്‍വില. നവംബര്‍ 15നാണ് പവന്‍വില 19,600 രൂപയില്‍ നിന്ന് 400 രൂപ വര്‍ധിച്ച് 20,000 രൂപയിലെത്തിയത്. പിന്നീട് നാല് ദിവസം വില മാറ്റമില്ലാതെ തുടരുന്നു. നവംബര്‍ 18ന് 19,840 രൂപയായി താഴ്ന്നു. അതേസമയം, അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഒൗണ്‍സിന് 13.65 ഡോളര്‍ കുറഞ്ഞ് 11,79.95 ഡോളറിലെത്തി. |
അനധികൃത നിര്‍മാണങ്ങള്‍ക്കെതിരെ നഗരസഭയുടെ പടപ്പുറപ്പാട് Posted: 19 Nov 2014 08:23 PM PST തിരൂര്‍: അനധികൃത നിര്‍മാണങ്ങളും കൈയേറ്റങ്ങളും ഒഴിപ്പിക്കാന്‍ ഒടുവില്‍ നഗരസഭാധികൃതര്‍ രംഗത്ത്. എന്‍ജിനീയറിങ്, റവന്യൂ, ആരോഗ്യ വിഭാഗങ്ങളുടെ സംയുക്ത നേതൃത്വത്തില്‍ നഗരത്തില്‍ പരിശോധന തുടങ്ങി. നഗരസഭാ പരിധിയിലെ അനധികൃത നിര്‍മാണങ്ങള്‍ സംബന്ധിച്ച് വ്യാഴാഴ്ച വീണ്ടും നഗരസഭയില്‍ പരിശോധനക്ക് വിജിലന്‍സ് സംഘമത്തെുമെന്ന വിവരത്തെ തുടര്‍ന്നാണ് തിരക്കുപിടിച്ച് പരിശോധനക്ക് തുടക്കമിട്ടത്. ചൊവ്വാഴ്ച ചേര്‍ന്ന നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ നടപടിയെടുക്കാത്തതിനെതിരെ കൗണ്‍സിലര്‍മാര്‍ രംഗത്തത്തെിയതും നടപടി വേഗത്തിലാക്കി. |
മുല്ലപ്പെരിയാര്‍ ജലനിരപ്പ് 142 അടിയിലേക്ക്; ജലമെടുക്കുന്നത് തമിഴ്നാട് നിര്‍ത്തി Posted: 19 Nov 2014 08:09 PM PST Image: കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയിലേക്ക് ഉയരുന്നു. രാവിലത്തെ കണക്ക് പ്രകാരം ജലനിരപ്പ് 141.8 അടിയായി. മഴ കുറഞ്ഞെങ്കിലും അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് തുടരുന്നതാണ് ജലനിരപ്പ് ഉയരാന്‍ കാരണം. സെക്കന്‍ഡില്‍ 700 ഘനയടി ജലമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. ഒരു മണിക്കൂര്‍ തുടര്‍ച്ചയായി മഴ പെയ്താല്‍ ഒറ്റ ദിവസം കൊണ്ട് ജലനിരപ്പ് 142 അടിയില്‍ എത്തും. അതേസമയം, ജലം കൊണ്ടു പോകുന്നത് തമിഴ്നാട് നിര്‍ത്തിവെച്ചു. രാവിലത്തെ കണക്കു പ്രകാരം സെക്കന്‍ഡില്‍ 147 ഘനയടി ജലമാണ് തമിഴ്നാട്ടിലേക്ക് ഒഴുകുന്നത്. ഇതാണ് 11 മണിയോടെ തമിഴ്നാട് അധികൃതര്‍ നിര്‍ത്തിവെച്ചത്. ഏതുവിധേനയും സുപ്രീംകോടതി ഉത്തരവ് പ്രകാരമുള്ള 142 അടിയിലേക്ക് ജലനിരപ്പ് എത്തിക്കുക എന്നതാണ് ഉദ്യോഗസ്ഥര്‍ക്ക് തമിഴ്നാട് സര്‍ക്കാര്‍ നല്‍കിയിട്ടുള്ള നിര്‍ദേശം. ജലനിരപ്പ് 142 അടിയില്‍ എത്തിയാല്‍ സ്പില്‍വേയിലൂടെ അധിക ജലം പെരിയാര്‍ നദിയിലേക്ക് ഒഴുകുവാന്‍ തുടങ്ങും. ഇതിന് ശേഷം ജലം വൈഗ ഡാമിലേക്ക് തുറന്നുവിട്ട് ജലനിരപ്പ് കുറക്കാനാണ് തമിഴ്നാടിന്‍റെ തീരുമാനം. തമിഴ്നാടിന്‍റെ ചില പ്രദേശങ്ങളിലെ കൃഷിക്ക് ജലം ആവശ്യമാണെങ്കിലും ജലനിരപ്പ് 142 അടിയില്‍ എത്തിക്കാനായി കൃഷിക്കാരും സര്‍ക്കാരിന്‍റെ നടപടിക്ക് അനുകൂലമാണ്. ജലനിരപ്പ് ഉയരുന്ന പശ്ചാത്തലത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേരള, തമിഴ്നാട് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. അടിയന്തര സാഹചര്യം നേരിടാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ ഭരണകൂടം അറിയിച്ചു. എന്നാല്‍, സര്‍ക്കാരിന്‍റെ പ്രവര്‍ത്തനം കാര്യക്ഷമമല്ളെന്ന് പ്രദേശവാസികള്‍ക്ക് പരാതിയുണ്ട്. |
മിസ് ഹോണ്ടുറസിന്‍െറ കൊലപാതകം: രണ്ടു പേര്‍ അറസ്റ്റില്‍ Posted: 19 Nov 2014 08:02 PM PST Image: തെഗുസിഗല്‍പ: മിസ് ഹോണ്ടുറസും സഹോദരിയും കൊല്ലപ്പെട്ട കേസില്‍ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മിസ് ഹോണ്ടുറസ് മരിയ ജോസ് അല്‍വറഡോയുടെ കാമുകന്‍ പ്ളൂട്ടാര്‍കോ റൂയിസ്, ഇയാളുടെ കൂട്ടാളി അരിസ് മല്‍ഡാനോഡോ എന്നിവരാണ് പിടിയിലായത്. ഇരുവരും കുറ്റം സമ്മതിച്ചിട്ടുണ്ട്. പ്ളൂട്ടാര്‍കോ റൂയിസ് ഇരുവരെയും വെടിവെച്ചു കൊല്ലുകയായിരുന്നു. മൃതദേഹങ്ങള്‍ മാറ്റാന്‍ സഹായിച്ചത് മല്‍ഡാനോഡോയാണെന്നും പൊലീസ് വ്യക്തമാക്കി. മരിയ ജോസ് അല്‍വറഡോ (19), സഹോദരി സോഫിയ ട്രിനിഡാഡ് (23) എന്നിവര്‍ കൊല്ലപ്പെട്ട കേസിലാണ് അറസ്റ്റ്. ഒരു പാര്‍ട്ടിക്കിടെ മൂത്ത സഹോദരി മറ്റൊരാളുമായി നൃത്തം ചെയ്യുന്നത് കണ്ടതിലുള്ള പക മൂലമാണ് ഇയാള്‍ കൊല നടത്തിയതെന്ന് അനുമാനിക്കുന്നതായി പൊലീസ് വ്യക്തമാക്കുന്നു. കൊല നടത്താന്‍ ഉപയോഗിച്ച തോക്കും മൃതദേഹങ്ങള്‍ മാറ്റാനായി ഉപയോഗിച്ച വാഹനവും പൊലീസ് കണ്ടത്തെിയിട്ടുണ്ട്. ഇന്നലെയാണ് ഇരുവരുടേയും മൃതദേഹങ്ങള്‍ അഗ്വാഗ നദിക്കരയില്‍ കണ്ടത്തെിയത്. കഴിഞ്ഞ വ്യാഴാഴ്ച മുതലാണ് ഇരുവരേയും കാണാതായത്. സാന്താ ബാര്‍ബറയില്‍ ഒരു ജന്മദിന ആഘോഷ പാര്‍ട്ടിയില്‍ പങ്കെടുത്ത ശേഷമാണ് സഹോദരിമാരെ കാണാതായത്. അടുത്ത മാസം ലണ്ടനില്‍ നടക്കുന്ന ലോക സുന്ദരി മത്സരത്തില്‍ പങ്കെടുക്കാനുള്ള തയാറെടുപ്പിലായിരുന്നു മരിയ. ഇരുവരേയും കാണാതായതിനെ തുടര്‍ന്ന് റൂയിസ് ഉള്‍പ്പെടെ നാലുപേരെ പൊലീസ് ചോദ്യം ചെയ്യുകയായിരുന്നു. |
ടി. ഒ. സൂരജിനെ സസ്പെന്‍ഡ് ചെയ്യാന്‍ ശിപാര്‍ശ Posted: 19 Nov 2014 07:52 PM PST Image: തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനകേസില്‍ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി.ഒ. സൂരജിനെ സസ്പെന്‍ഡ് ചെയ്യുന്നതിന് വിജിലന്‍സ് സര്‍ക്കാറിനോട് ശിപാര്‍ശ ചെയ്യും. സൂരജിന്‍റെ ബാങ്ക് അക്കൗണ്ടുകളുടെ പരിശോധന വിജിലന്‍സ് ഇന്ന് ആരംഭിക്കും. സൂരജിന്‍റെ വീടുകളില്‍ നടത്തിയ റെയ്ഡില്‍ 10 ബാങ്ക് അക്കൗണ്ടുകളുടെ രേഖ വിജിലന്‍സിന് ലഭിച്ചിരുന്നു. ബുധനാഴ്ച സൂരജിന്‍റെ വീട്ടില്‍ നടത്തിയ വിജിലന്‍സ് പരിശോധനയില്‍ ബിനാമി ഇടപാടുകള്‍ തെളിയിക്കുന്ന രേഖകളും കണ്ടെ ത്തിയിരുന്നു. പൊതുമരാമത്ത് കരാര്‍ സംബന്ധിച്ച രേഖകളും കരാറുകാര്‍ക്ക് കുടിശ്ശിക അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ഫയലുകളും പിടിച്ചെടുത്തിട്ടുണ്ട്. വിജിലന്‍സ് റെയ്ഡ് ബുധനാഴ്ച രാത്രി വൈകിയാണ് അവസാനിച്ചത്. സൂരജ് കോടികളുടെ ആസ്തി സ്വന്തമാക്കിയത് സംബന്ധിച്ച് നേരത്തെ പരാതികള്‍ ഉണ്ടായിരുന്നു. വിജിലന്‍സ് അന്വേഷണത്തില്‍ സൂരജിന് 1.83 കോടിയുടെ അനധികൃത സ്വത്തുണ്ടെന്ന് കണ്ടെ ത്തുകയും അദ്ദേഹത്തിനെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. |
ദുരിതക്കടലില്‍ നിന്ന് ദിനേശന്‍ എത്തി; ആഹ്ളാദം തിരതല്ലി Posted: 19 Nov 2014 07:23 PM PST Image: കൊയിലാണ്ടി: ഒരു വര്‍ഷത്തിലേറെ നീണ്ട കടല്‍ജീവിതത്തിനുശേഷം ദിനേശന്‍ തിരിച്ചത്തെി. കീഴരിയൂര്‍ നടുവത്തൂര്‍ കിണറുള്ളതില്‍വീട്ടില്‍ ആഹ്ളാദം അണപൊട്ടി. കരകാണാക്കടലില്‍ പറഞ്ഞറിയിക്കാന്‍ പറ്റാത്ത മാനസികവ്യഥയുമായി കഴിഞ്ഞ ദിനേശന്‍ ബുധനാഴ്ച വൈകുന്നേരം നാലിനാണ് വീട്ടിലത്തെിയത്. ഇപ്പോഴെങ്കിലും മോചിതനാകാന്‍ കഴിഞ്ഞത് പത്രമാധ്യമങ്ങളുടെ പങ്കുകൊണ്ടാണെന്ന് ദിനേശന്‍ പറഞ്ഞു. കപ്പലില്‍ രണ്ട് മലയാളികള്‍ ഉള്ളതിനാല്‍ മറ്റു സംസ്ഥാനങ്ങളിലെ ജീവനക്കാര്‍ക്കും അത് ഗുണംചെയ്തു. മലയാള പത്രമാധ്യമങ്ങള്‍ പ്രത്യേകിച്ചും ‘മാധ്യമം’ വാര്‍ത്തകര്‍ പുറത്തത്തെിക്കുന്നതില്‍ വലിയ പങ്കുവഹിച്ചതായി ദിനേശന്‍ പറഞ്ഞു. 12 മാസത്തെ ശമ്പളകുടിശ്ശികയുണ്ട്. ഇത് സാമ്പത്തിക പ്രയാസത്തിനിടയാക്കി. കുട്ടികളുടെ പഠനം, ജീവിതച്ചെലവ് എന്നിവയൊക്കെ തരണംചെയ്യേണ്ടതുണ്ടായിരുന്നു. രണ്ടു മാസത്തെ ശമ്പളകുടിശ്ശിക ഉടന്‍ തരാമെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചിട്ടുണ്ട്. ബാക്കി ജനുവരിയിലും. എന്നാല്‍, ഇതില്‍ വിശ്വാസമില്ളെന്ന് ദിനേശന്‍ പറഞ്ഞു. മുംബൈ ആസ്ഥാനമായുള്ള വരുണ്‍ ഷിപ്പിങ് കമ്പനിയുടെ മഹര്‍ഷി ഭാവത്രയ കപ്പലിലെ മോട്ടോര്‍മാനാണ് ഇദ്ദേഹം. കപ്പല്‍ റിപ്പയര്‍ ചെയ്തതിന് ചെലവായ തുക നല്‍കാന്‍ കഴിയാത്തതാണ് വിനയായത്. സാമ്പത്തിക പ്രശ്നങ്ങള്‍, അധികാര വടംവലി തുടങ്ങിയവ കമ്പനിയെ ബാധിച്ചിരുന്നു. ഇപ്പോള്‍ മറ്റൊരു കമ്പനി കപ്പലുകള്‍ ഏറ്റെടുത്തിരിക്കുകയാണ്. ഇതുപോലെയുള്ള പ്രയാസങ്ങളിലും അപകടങ്ങളിലും പെടുന്നവരെ സഹായിക്കുന്ന കാര്യത്തില്‍ അധികൃതര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് അദ്ദേഹം പറഞ്ഞു. തങ്ങള്‍ക്കുണ്ടായ ദുരിതം മറ്റാര്‍ക്കുമുണ്ടാവരുത്. ഇപ്പോഴെങ്കിലും നാടുകാണാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. അതിന് സഹായിച്ച എല്ലാവര്‍ക്കും നന്ദി ദിനേശ് പറഞ്ഞു. |
ബ്ഹറൈനും യു.എ.ഇയും ഹാന്‍ഡ് ബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ സന്നദ്ധത അറിയിച്ചു Posted: 19 Nov 2014 07:06 PM PST Image: ദോഹ: ഖത്തറുമായുള്ള രാഷ്ട്രീയ അഭിപ്രായഭിന്നതകള്‍ പരിഹരിച്ചതോടെ അടുത്ത വര്‍ഷം ജനുവരിയില്‍ ദോഹയില്‍ നടക്കുന്ന ലോക പുരുഷ ഹാന്‍ഡ് ബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ ബഹ്റൈനും യു.എ.ഇയും പങ്കെടുക്കാന്‍ സാധ്യതയേറി. ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനുള്ള താല്‍പര്യം ഇരുരാജ്യങ്ങളും അറിയിച്ചതായി ഇന്‍റര്‍നാഷണല്‍ ഹാന്‍ഡ്ബാള്‍ ഫെഡറേഷന്‍ വ്യക്തമാക്കി. ഖത്തറുമായുള്ള ഭിന്നതയെ തുടര്‍ന്നാണ് ഇരു രാജ്യങ്ങളും ടൂര്‍ണമെന്‍റില്‍ നിന്ന് പിന്‍മാറിയത്. ഇക്കാര്യം യു.എ.യും ബഹ്റൈനും ഇന്‍റര്‍നാഷണല്‍ ഹാന്‍ഡ്ബാള്‍ ഫെഡറേഷനെ അറിയിച്ചു. |
സ്വകാര്യ സ്കൂളുകളിലെ ഫീസ് വര്‍ധന: കാരണം വ്യക്തമാക്കണമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ Posted: 19 Nov 2014 07:03 PM PST Image: 1991 മുതല്‍ സ്വകാര്യ സ്കൂളുകള്‍ വര്‍ധിപ്പിച്ച ഫീസ് സംബന്ധിച്ച വിശദവിവരം വെളിപ്പെടുത്തണമെന്നും ഡെപ്യൂട്ടി സ്പീക്കര്‍ നിര്‍ദേശിച്ചിട്ടുണ്ട് |
റിയാദ് ധാരണ ഈജിപ്തിനുള്ള പിന്തുണ - അബ്ദുല്ല രാജാവ് Posted: 19 Nov 2014 06:46 PM PST Image: റിയാദ്: ജി.സി.സി രാജ്യങ്ങള്‍ ഐക്യകണ്ഠേന അംഗീകരിച്ച റിയാദ് ധാരണ തത്ത്വത്തില്‍ ഈജിപ്തിനുള്ള പിന്തുണയാണെന്ന് സൗദി ഭരണാധികാരി അബ്ദുല്ല രാജാവ്. സൗദിയും യു.എ.ഇ, ബഹ്റൈന്‍, കുവൈത്ത്, ഖത്തര്‍ എന്നീ ജി.സി.സി രാജ്യങ്ങളും നവംബര്‍ 16ന് ഞായറാഴ്ച റിയാദില്‍ ചേര്‍ന്ന ഉച്ചകോടിയില്‍ ഒറ്റക്കെട്ടായി അംഗീകരിച്ച ധാരണ ജി.സി.സി രാജ്യങ്ങളുടെ മാത്രമല്ല, ഇതര അറബ് മു്സലിം സമൂഹങ്ങളുടെ കൂടി താല്‍പര്യം മുന്നില്‍ വെച്ചാണെന്ന് ബുധനാഴ്ച പുറപ്പെടുവിച്ച രാജവിജ്ഞാപനത്തില്‍ സൗദി ഭരണാധികാരി വ്യക്തമാക്കി. |
തെരഞ്ഞെടുപ്പ് 2014: മീഡിയ സെന്‍റര്‍ ഇന്ന് പ്രവര്‍ത്തനമാരംഭിക്കും Posted: 19 Nov 2014 06:35 PM PST Image: മനാമ: പാര്‍ലമെന്‍റ്, മുനിസിപ്പല്‍ തെരഞ്ഞെടുപ്പിന് രണ്ട് ദിവസം ബാക്കി നില്‍ക്കെ മീഡിയ സെന്‍റര്‍ ഇന്ന് മുതല്‍ പ്രവര്‍ത്തനക്ഷമമാകുമെന്ന് ഇന്‍ഫര്‍മേഷന്‍ മന്ത്രിയും സര്‍ക്കാര്‍ ഒൗദ്യോഗിക വക്താവുമായ സമീറ ഇബ്രാഹിം ബിന്‍ റജബ് വ്യക്തമാക്കി. ശൈഖ് ഈസ കള്‍ച്ചറല്‍ സെന്‍ററിലാണ് മീഡിയ സെന്‍റര്‍ പ്രവര്‍ത്തിക്കുക. ബഹ്റൈനിലുള്ള വിവിധ രാജ്യങ്ങളുടെ അംബാസഡര്‍മാര്‍, തെരഞ്ഞെടുപ്പ് മേല്‍നോട്ട സമിതി അംഗങ്ങള്‍, മീഡിയ പ്രവര്‍ത്തകര്‍, വിദേശ പത്ര പ്രതിനിധികള്‍, റിപ്പോര്‍ട്ടര്‍മാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും. രാജ്യത്തെ ഏറ്റവും വലിയ ജനാധിപത്യ പ്രവര്‍ത്തനം കാണാനും വിലയിരുത്താനും റിപ്പോര്‍ട്ട് ചെയ്യാനുമത്തെുന്ന മീഡിയ പ്രവര്‍ത്തകര്‍ക്ക് ആവശ്യമായ സൗകര്യമൊരുക്കിക്കൊടുക്കും. രാജ്യത്തിന്‍െറ ഭാവി കൂടുതല്‍ ഭാസുരമാക്കുന്നതിനുള്ള ശ്രമങ്ങളാണ് രാജാവിന്‍െറ പരിഷ്കരണ പദ്ധതികളിലൂടെ സാധ്യമായിക്കൊണ്ടിരിക്കുന്നത്. തീരുമാനങ്ങളില്‍ ജനങ്ങളെ പങ്കെടുപ്പിക്കുന്നതിനുള്ള സംവിധാനമെന്ന നിലക്കാണ് പാര്‍ലമെന്‍റും മുനിസിപ്പല്‍ കൗണ്‍സിലുകളും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പുകള്‍ അതുദ്ദേശിച്ച ദൗത്യം പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും ഈ തെരഞ്ഞെടുപ്പും ജനാധിപത്യത്തിന്‍െറ പുതിയ അധ്യായങ്ങള്‍ക്ക് തുടക്കം കുറിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി വ്യക്തമാക്കി. |
ബാറില്‍നിന്ന് പിരിവ്, വിനോദയാത്ര; കോണ്‍ഗ്രസില്‍ സുധീരനെതിരെ ആസൂത്രിതനീക്കം Posted: 19 Nov 2014 06:29 PM PST Image: പാലക്കാട്: മദ്യത്തിനെതിരെ നിലപാടെടുത്ത കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരനെ പ്രായോഗിക നിലപാടില്ലാത്ത നേതാവായി ചിത്രീകരിക്കാനും ജനപക്ഷയാത്രയെ ‘ആളില്ലാ ജാഥ’യാക്കി മാറ്റാനും കോണ്‍ഗ്രസില്‍ ആസൂത്രിതശ്രമം. കാസര്‍കോട്ട് നിന്നാരംഭിച്ച യാത്ര പാലക്കാട്ടത്തെിയത് മുതല്‍ മറനീക്കിയ ഈ നീക്കം വരുംദിനങ്ങളില്‍ കൂടുതല്‍ ശക്തിപ്രാപിക്കുമെന്നാണ് സൂചന. ബാറുടമയില്‍നിന്ന് പണം പിരിച്ചതിന് തൃശൂരിലും യാത്ര പരാജയപ്പെടുത്താന്‍ ശ്രമിച്ചതിന് പാലക്കാട്ടും പാര്‍ട്ടി ഭാരവാഹികള്‍ക്കെതിരെ സുധീരന്‍ നടപടിയെടുത്തിരുന്നു. ജാഥ പരാജയപ്പെടുത്താന്‍ ശ്രമിച്ചതിന് പാലക്കാട്ട് താക്കീതിന് വിധേയനായ ഡി.സി.സി ഭാരവാഹി പി. ബാലഗോപാലന്‍ ബാറുടമയായ വിവാദ വ്യവസായിക്കൊപ്പം വിനോദയാത്രക്ക് പോയ സംഭവം ഫോട്ടോ സഹിതം കോണ്‍ഗ്രസുകാര്‍ തന്നെ പുറത്തുവിട്ടത് ഇതിനു പിന്നാലെയാണ്. ബാറില്‍നിന്ന് പണം പിരിച്ചതിന് നടപടിയെടുക്കുകയും ബാറുടമയോടൊപ്പം വിനോദയാത്ര പോയതിന് നടപടിയെടുക്കാതിരിക്കുകയും ചെയ്യുന്നത് സുധീരന്‍െറ ഇരട്ടത്താപ്പായി ചിത്രീകരിക്കാനാണ് ഐ ഗ്രൂപ്പിലെ ചിലരുടെ നീക്കം. എന്നാല്‍, വിനോദയാത്ര പോയ സംഭവത്തില്‍ നടപടി വരുന്നതിനെതിരെ എ ഗ്രൂപ്പിലെ ചിലരും ഇതിനകം രംഗത്തിറങ്ങിയിട്ടുണ്ട്. ജനപക്ഷയാത്ര പാലക്കാട്ടെ പര്യടനം പൂര്‍ത്തിയാക്കിയ ദിവസമാണ് ഡി.സി.സി ജനറല്‍ സെക്രട്ടറി പി.സി. ബേബി, അട്ടപ്പാടി ബ്ളോക്ക് പ്രസിഡന്‍റ് എന്‍.കെ. രഘൂത്തമന്‍, മണ്ഡലം പ്രസിഡന്‍റുമാരായ പി.ഐ. ജോസഫ്, ചിന്നസ്വാമി, സണ്ണി തോമസ് എന്നിവരെ പദവികളില്‍നിന്ന് നീക്കിയത്. മറ്റൊരു ഡി.സി.സി സെക്രട്ടറി പി. ബാലഗോപാലനെ താക്കീത് ചെയ്യാനും തീരുമാനിച്ചിരുന്നു. ഇവരില്‍ ബേബി, ബാലഗോപാല്‍, ജോസഫ് എന്നിവര്‍ എ ഗ്രൂപ്പുകാരും മറ്റുള്ളവര്‍ ഐ ഗ്രൂപ്പുകാരുമാണ്. ബാറുടമയില്‍നിന്ന് പിരിവ് നടത്തിയതിന് തൃശൂര്‍ ജില്ലയിലെ തിരുവില്വാമല മണ്ഡലം പ്രസിഡന്‍റ് ജോര്‍ജ് പുളിങ്കാലയെയും പദവിയില്‍നിന്ന് നീക്കിയിരുന്നു. തൊട്ടടുത്ത ദിവസമാണ് താക്കീത് ചെയ്യപ്പെട്ട പി. ബാലഗോപാലന്‍ വിവാദ വ്യവസായി വി.എം. രാധാകൃഷ്ണനോടൊപ്പം വിനോദയാത്ര നടത്തുന്ന ചിത്രം ചാനലുകള്‍ പുറത്തുവിട്ടത്. ഐ വിഭാഗക്കാരാണ് ഇതിനുപിന്നില്‍. വി.എം. സുധീരന്‍ ഉള്‍പ്പെട്ടിരുന്ന എ ഗ്രൂപ്പിലെ പ്രവര്‍ത്തകനായ ബാലഗോപാലന് വ്യവസായിയുമായി നേരത്തേ ബന്ധമുണ്ടെന്ന് തെളിയിക്കുന്ന ദൃശ്യങ്ങളാണ് വന്നത്. യാത്ര നടത്തിയതായി ഇരുകൂട്ടരും സമ്മതിച്ചിട്ടുമുണ്ട്. കര്‍ണാടകയിലെ കാര്‍വാറിലേക്കായിരുന്നു യാത്ര. മലബാര്‍ സിമന്‍റ്സ് അഴിമതിയുമായി ബന്ധപ്പെട്ട് വി. ശശീന്ദ്രന്‍െറയും രണ്ട് മക്കളുടെയും ദുരൂഹമരണക്കേസില്‍ സി.ബി.ഐ പ്രതിപ്പട്ടികയിലുള്‍പ്പെടുത്തിയ വ്യക്തിയാണ് വി.എം. രാധാകൃഷ്ണന്‍. മലബാര്‍ സിമന്‍റ്സ് അഴിമതിക്കേസുകളിലും പ്രതിയാണ്. സുധീരന്‍ മുന്നോട്ടുവെച്ച മദ്യനയത്തോട് എതിര്‍പ്പുള്ള പ്രബലവിഭാഗം കോണ്‍ഗ്രസിലുണ്ട്. അതേസമയം, ഡി.സി.സി. ഭാരവാഹി വിവാദ വ്യവസായിയോടൊപ്പം വിനോദയാത്രക്ക് പോയ സംഭവത്തെക്കുറിച്ച് തല്‍ക്കാലം പ്രതികരിക്കുന്നില്ളെന്ന് പാലക്കാട് ഡി.സി.സി പ്രസിഡന്‍റിന്‍െറ ചുമതല വഹിക്കുന്ന മുന്‍ എം.പി വി.എസ്. വിജയരാഘവന്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. ഉപ്പുതിന്നവര്‍ വെള്ളം കുടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. |
Posted: 19 Nov 2014 05:58 PM PST Image: എഴുത്തിന്‍െറ ലോകത്ത് പെട്ടെന്നുള്ള പരിവര്‍ത്തനമായിരുന്നു എന്‍. ഗോപാലകൃഷ്ണന്‍ എന്ന വലിയ മനുഷ്യന്‍േറത്. കോഴിക്കോട്ട് സ്ഥിരതാമസമാക്കിയ അദ്ദേഹത്തെ ആദ്യംതന്നെ പരിചയപ്പെടാനിടയാക്കിയത് എനിക്ക് ഭാഗ്യമായി. ‘സൂഫി പറഞ്ഞ കഥ’ എന്ന എന്‍െറ കഥ വായിച്ച് അദ്ദേഹം താല്‍പര്യപൂര്‍വം എന്നെ തേടിയത്തെുകയായിരുന്നു. ആ പരിചയപ്പെടല്‍ എന്‍െറ എഴുത്തുജീവിതത്തില്‍ വലിയ സഹായമായി മാറി. ‘സൂഫി പറഞ്ഞ കഥ’ അദ്ദേഹം ഇംഗ്ളീഷിലേക്ക് തര്‍ജമ ചെയ്തതോടെ മറ്റു ഭാഷകളിലേക്കും അത് മാറ്റിയെഴുതപ്പെട്ടു. റെയില്‍വേയില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥനായി ബംഗാള്‍, ബിഹാര്‍, ഒഡിഷ, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ ചുറ്റിക്കറങ്ങി. ബിഹാറിലെയും ഒഡിഷയിലെയും മറ്റും കഠിനമായ ദാരിദ്ര്യം, കപിലവസ്തുവിലെ സിദ്ധാര്‍ഥനെപ്പോലെയായിരുന്നു, സമൃദ്ധമായ നായര്‍ തറവാട്ടില്‍ സുഭിക്ഷമായി വളര്‍ന്ന ഗോപാലകൃഷ്ണനെ ഞെട്ടിച്ചത്. ഉദ്യോഗസ്ഥ ദുഷ്പ്രഭുവായി ഒടുങ്ങാന്‍ സമ്മതിക്കാത്ത മാറ്റം ഇവിടെവെച്ചാണ് ഗോപിയേട്ടന്‍െറ വ്യക്തിത്വരൂപവത്കരണത്തില്‍ സംഭവിച്ചത്. ലോകസാഹിത്യത്തോട് നേരത്തേ ഇടപഴകിയിരുന്നു അദ്ദേഹം. ഡീസി കിഴക്കേമുറിയുമായുള്ള ബന്ധത്തിലൂടെ മലയാള സാഹിത്യവും അദ്ദേഹത്തിന് പ്രിയപ്പെട്ടതായി മാറി. അനുഭവസമ്പത്തും അതെല്ലാം വിശകലനംചെയ്യാനുള്ള ആലോചനാശക്തിയുമായാണ് ആ പ്രൗഢവ്യക്തിത്വം നാട്ടില്‍ തിരിച്ചത്തെിയത്. സാമ്പ്രദായികമായ സാഹിത്യരൂപങ്ങള്‍ പ്രകാശിപ്പിക്കാന്‍ സാധിക്കുന്നതായിരുന്നില്ല അദ്ദേഹത്തിന്‍െറ ബോധമണ്ഡലത്തില്‍ നടന്നുകൊണ്ടിരുന്ന അനുഭവങ്ങളുടെയും ആലോചനകളുടെയും ഇണച്ചില്ലുകളും അതില്‍നിന്ന് നിഷ്പന്നമാകുന്ന വിവേകോദയങ്ങളും. അങ്ങനെയാണ് തന്‍േറതായ എഴുത്തുസമ്പ്രദായം വികസിപ്പിച്ചെടുക്കാന്‍ ഗോപാലകൃഷ്ണന്‍ നിര്‍ബന്ധിതനായത്. തുടര്‍ന്ന് മാതൃഭൂമിയിലും മാധ്യമത്തിലും ചന്ദ്രികയിലും മറ്റും പ്രത്യക്ഷപ്പെട്ടുകൊണ്ടിരുന്ന അദ്ദേഹത്തിന്‍െറ ലേഖനങ്ങള്‍ ചിലപ്പോള്‍ ചെറുകഥകളുടെ സ്വഭാവം കാണിച്ചു. കാരണം അവയില്‍ ആഖ്യാനകലയുടെ ചാരുതയുണ്ടായിരുന്നു. മറ്റു ചിലപ്പോള്‍ അത് കവിതയുടെ ഒൗന്നത്യം തെളിയിച്ചു. കാരണം അവയില്‍ ഇമേജറിയുടെ സമൃദ്ധിയുണ്ടായിരുന്നു. വേറൊരു അവസരത്തില്‍ ഉപന്യാസത്തിന്‍െറ പ്രൗഢി പ്രദര്‍ശിപ്പിച്ചു. കാരണം അവയില്‍ ചിന്തയുടെ വിശകലന ശക്തിയുണ്ടായിരുന്നു. ഇനിയുമൊരു സന്ദര്‍ഭത്തില്‍ അരങ്ങിന്‍െറ ആര്‍പ്പുവിളികള്‍ ഉണ്ടാക്കി. കാരണം അവയില്‍ ഹാസ്യത്തിന്‍െറ ചിരിമരുന്നുണ്ടായിരുന്നു. രണ്ടര വര്‍ഷത്തോളം നീണ്ട ആ തകൃതിയായ എഴുത്ത് സഹൃദയലോകം ഹര്‍ഷത്തോടെ ഏറ്റുവാങ്ങിയ ‘വാഴ്വിന്‍െറ പെരുവഴി’ എന്ന ഉജ്ജ്വല ഗ്രന്ഥത്തിലാണ് കലാശിച്ചത്. പിന്നീട് ബോധിവൃക്ഷച്ചുവട്ടിലേക്കെന്നപോലെ ഉള്‍വലിഞ്ഞ ഗോപിയേട്ടന്‍ കരുണാര്‍ദ്രമായ തന്നുടെ മറ്റൊരു ഭാവത്തിലേക്ക് മെല്ളെ പുനര്‍ജനിച്ചു. പെയ്ന്‍ ആന്‍ഡ് പാലിയേറ്റിവ് സൊസൈറ്റിയുമായി അദ്ദേഹം ബന്ധപ്പെട്ടു. ജീവിതാവസാനത്തെ അഭിമുഖീകരിക്കുന്ന കാന്‍സര്‍ രോഗികളുടെ ശാരീരികവും മാനസികവും സാമ്പത്തികവുമായ പ്രശ്നങ്ങള്‍ പഠിച്ചു മനസ്സിലാക്കി. തന്‍െറ സമ്പാദ്യത്തില്‍നിന്ന് ഭേദപ്പെട്ടൊരു തുക അവര്‍ക്കുവേണ്ടി മാറ്റിവെച്ചതുകൊണ്ടുമാത്രം ആ ഹൃദയത്തിലെ ദീനാനുകമ്പ തൃപ്തിയടഞ്ഞില്ല. കാന്‍സര്‍ രോഗികള്‍ക്ക് മന$ശക്തിയും ജീവിതാവബോധവും പരിചരണവും നല്‍കിക്കൊണ്ട് അദ്ദേഹം പാലിയേറ്റിവ് ക്ളിനിക്കിലെ നിത്യസന്ദര്‍ശകനായി പരിണമിച്ചു. പിന്നീട് വേദന തിന്നുന്ന സഹജീവികള്‍ക്കുവേണ്ടി ഒരു തുണിസഞ്ചിയുമായി തെണ്ടിനടന്ന് കൈ നീട്ടുന്ന ഗോപിയേട്ടനെയാണ് കോഴിക്കോടിന്‍െറ തെരുവുകള്‍ കാണുന്നത്്. ആ കൈനീട്ടം വെറും പണപ്പിരിവിനുവേണ്ടി മാത്രമായിരുന്നില്ല. |
ഇതോ അധികാരത്തിന്‍െറ യോഗ്യതകള്‍? Posted: 19 Nov 2014 05:54 PM PST Image: തലസ്ഥാനഗരം വഴിയുള്ള യാത്രകള്‍ ഇനി കൂടുതല്‍ ജാഗ്രത ഇല്ലാതെ പറ്റില്ല. തെരുവുനായ്ക്കളോ കൊതുകുകളോ വാനരന്മാരോ ഉണ്ടാക്കാവുന്ന ശല്യം കൂടിവരുന്നതുകൊണ്ടല്ല എന്‍െറ ഈ മുന്നറിയിപ്പ്. സര്‍ക്കാര്‍ മന്ദിരങ്ങളില്‍ കയറിക്കൂടിയ ക്രിമിനലുകളുടെ എണ്ണത്തില്‍ കാണുന്ന വര്‍ധന മുന്‍നിര്‍ത്തി മാത്രമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി പുതുതായി കാബിനറ്റ് പദവി നല്‍കിയ 21 ല്‍ 11 പേരും ക്രിമിനല്‍ കേസിലെ പ്രതികളാണെന്ന് ‘അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ്’ എന്ന സ്വതന്ത്ര ചിന്താകേന്ദ്രം വെളിപ്പെടുത്തിയിരിക്കുന്നു. വര്‍ഗീയ വിഷം വമിപ്പിക്കല്‍, വധശ്രമം തുടങ്ങിയ ഗുരുതരമായ ക്രിമിനല്‍ കേസുകളില്‍ പ്രതികളായവര്‍ക്കുപോലും മോദി ബര്‍ത്ത് നല്‍കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ കാറ്റില്‍പറത്തിയതിന്‍െറ പേരില്‍ പ്രതികളായവര്‍ക്കും മോദിയുടെ കടാക്ഷം ലഭ്യമായി. ആഗ്രയില്‍നിന്നുള്ള പാര്‍ലമെന്‍റംഗമായ ശങ്കര്‍ കട്ടേരിയ 23 ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. ഉമാഭാരതി ഉള്‍പ്പെടെയുള്ളവര്‍ വധശ്രമത്തിലെ പ്രതികളാണ്. ബിഹാറുകാരനായ ഗിരിരാജ് സിങ് തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ കാറ്റില്‍പറത്തിയ കേസില്‍ കുറ്റവാളിയാണ്. മോദി വിരുദ്ധര്‍ പാകിസ്താനിലേക്ക് പോകട്ടെ എന്ന് പരസ്യമായി ആക്രോശിച്ച് നടന്ന നേതാവാണദ്ദേഹം. ഒരു കോടിയില്‍പരം രൂപയുടെ നോട്ടുകെട്ടുകള്‍ ഒളിപ്പിച്ചുവെച്ചനിലയില്‍ അദ്ദേഹത്തിന്‍െറ വീട്ടില്‍നിന്ന് കണ്ടത്തെിയ സംഭവം ആരെയും ഓര്‍മിപ്പിക്കേണ്ടതില്ല. 66 അംഗ കാബിനറ്റിലെ 92 ശതമാനവും (69 പേര്‍) കോടീശ്വരന്മാരാണ്. പുതിയ മന്ത്രിമാരുടെ ശരാശരി ആസ്തി 18.48 കോടി രൂപയാണെന്ന് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ആന്ധ്രപ്രദേശുകാരനായ രാജ്യസഭാംഗം സത്യനാരായണ ചൗധരി എന്ന കോടീശ്വരന്‍ സെന്‍ട്രല്‍ ബാങ്കിന് നല്‍കാനുള്ള കുടിശ്ശിക കേട്ടാല്‍ നടുങ്ങിപ്പോകും. അദ്ദേഹത്തിന്‍െറ ഉടമസ്ഥതയിലുള്ള ‘സുജന ടവേഴ്സ്’ എന്ന കമ്പനി 317.61 കോടി രൂപയുടെ കുടിശ്ശികയാണ് തീര്‍ക്കാനുള്ളത്. പുതിയ മന്ത്രിമാരില്‍ വരുമാനത്തില്‍ ഒന്നാംസ്ഥാനക്കാരനാണിയാള്‍. 189.69 കോടിയാണ് പ്രഖ്യാപിത വരുമാനം. കളങ്കിതമന്ത്രിമാരുടെ പട്ടികയില്‍ ആദ്യം റെയില്‍വേമന്ത്രിയും പിന്നീട് നിയമ മന്ത്രിയുമായ സദാനന്ദ ഗൗഡയുടെ നാമവും ഉള്‍പ്പെടുന്നു. ഇക്കഴിഞ്ഞ മൂന്നുമാസംകൊണ്ട് ഇദ്ദേഹത്തിന്‍െറ വരുമാനം ഇരട്ടിയായി വര്‍ധിച്ചുവത്രെ. ഒമ്പത് കോടി രൂപയില്‍നിന്ന് 20.35 കോടി ആയാണ് വര്‍ധന.നജ്മ ഹിബത്തുല്ലയെയും മുഖ്താര്‍ അബ്ബാസ് നഖ്വിയേയും മന്ത്രിബംഗ്ളാവുകളില്‍ കുടിയിരുത്തിയാല്‍ മുസ്ലിം ന്യൂനപക്ഷ പിന്തുണ ഉറപ്പിക്കാമെന്ന് മോദിപക്ഷം വ്യാമോഹിക്കുന്നുണ്ടാകണം. ബി.ജെ.പിയോട് കാണിക്കുന്ന കൂറിന്‍െറ പേരില്‍ ഈ രണ്ടുപേരും ബംഗ്ളാവും കാറും അര്‍ഹിക്കെ മുസ്ലിം പ്രീണനത്തിനായി ഇവര്‍ക്ക് പ്രത്യേക പദവികള്‍ നല്‍കണമെന്നില്ല. മുസ്ലിം ന്യൂനപക്ഷ ക്ഷേമത്തിനായി സര്‍ക്കാര്‍ ഗിരിരാജ് സിങ്ങിനെ മന്ത്രിപദത്തില്‍ അവരോധിച്ചാലും നടുങ്ങേണ്ട കാര്യമില്ല. മുസ്ലിംകളെ ഛിന്നഭിന്നമാക്കാനും ധ്രുവീകരിക്കാനും കര്‍മനിരതനായിരിക്കുന്ന അദ്ദേഹത്തിന് മന്ത്രിസഭാ ദൗത്യങ്ങള്‍ക്ക് സമയം തികയുമോ എന്നതു മാത്രമാണ് സംശയിക്കേണ്ട കാര്യം. അല്ളെങ്കില്‍, മുസ്ലിം ശിഥിലീകരണ മന്ത്രാലയം എന്നൊരു ഓഫിസ് തുറന്ന് തന്നെ അവിടെ പ്രതിഷ്ഠിക്കണമേ എന്ന് ഗിരിരാജ് സിങ് ആവശ്യപ്പെട്ടേക്കും. കശ്മീര്‍ താഴ്വരയില്‍ നിഷ്കളങ്കരായ രണ്ട് വിദ്യാര്‍ഥികളെ സൈന്യം നിഷ്കരുണം വെടിവെച്ചുകൊന്നപ്പോള്‍ ഉച്ചത്തില്‍ ശബ്ദിക്കാന്‍ എന്തേ ആരും രംഗപ്രവേശം ചെയ്തില്ല. യാദൃച്ഛിക വെടിവെപ്പായി അതിനെ ഞാന്‍ കണക്കാക്കുന്നില്ല. ശുദ്ധ കൊലപാതകംതന്നെ ആയിരുന്നു അത്. കശ്മീരിലെ മനുഷ്യരെയും മണ്ണിനേയും കാത്തുരക്ഷിക്കാന്‍ നിയോഗിക്കപ്പെട്ട സൈനിക ഓഫിസര്‍മാര്‍തന്നെ ജനങ്ങളുടെ ജീവന്‍ കവര്‍ന്നാല്‍ ആ സംസ്ഥാനം എങ്ങനെയാണ് സംരക്ഷിതമാവുക? അധികാരത്തിന്‍െറ ഇടനാഴികകളില്‍ കഴിയുന്നവരും അന്യദേശങ്ങളിലെ ചെറു മരണങ്ങളില്‍പോലും നെഞ്ചകം പൊട്ടി നിലവിളിക്കുന്നവരും ഈ നിഷ്കളങ്ക ബാലന്മാരുടെ കൊലയില്‍ മൗനംപൂണ്ടിരിക്കുന്നത് എന്തുകൊണ്ടാവാം. കുറ്റക്കാരായ പട്ടാളക്കാരെ കര്‍ശനമായി ശിക്ഷിക്കുന്നതിനുപകരം അവരെ രക്ഷിക്കാനുള്ള ശ്രമങ്ങളാണ് സംഭവത്തിന് തൊട്ടുപിറകേ അരങ്ങേറിയത്. അവസാന മുഗള്‍ ചക്രവര്‍ത്തി ബഹദൂര്‍ ഷാ സഫറിന്‍െറ 150ാം ചരമ വാര്‍ഷികം നവംബര്‍ ഏഴിന് കടന്നുപോയെങ്കിലും രാഷ്ട്രം അദ്ദേഹത്തെ വിസ്മരിച്ചു. ബ്രിട്ടീഷുകാര്‍ക്കെതിരെ നടന്ന ഒന്നാം സ്വാതന്ത്ര്യ സമരത്തില്‍ മുന്‍നിരയില്‍ നിലയുറപ്പിച്ച അദ്ദേഹത്തെ ബ്രിട്ടീഷുകാര്‍ ബര്‍മയിലേക്ക് നാടുകടത്തുകയായിരുന്നു. അത്യധികം കദനഭാരത്തോടെയാണ് അദ്ദേഹം റങ്കൂണില്‍ ഇഹലോകവാസം വെടിഞ്ഞത്. മാതൃരാജ്യത്തായിരിക്കണം തന്‍െറ മൃതദേഹം സംസ്കരിക്കേണ്ടതെന്ന അന്ത്യാഭിലാഷംപോലും ബ്രിട്ടന്‍ ചെവിക്കൊണ്ടില്ല. ഡല്‍ഹിയില്‍തന്നെ ചെലവഴിക്കേണ്ട സമയംപോലും അദ്ദേഹം നിശ്ചയിച്ച് അറിയിച്ചിരുന്നു.അദ്ദേഹത്തോടൊപ്പം അദ്ദേഹത്തിന്‍െറ മക്കളും പിന്മുറക്കാരും ബ്രിട്ടീഷ് രാജിന്‍െറ പീഡനങ്ങള്‍ക്കിരയായി. അദ്ദേഹത്തിന്‍െറ പുത്രന്മാരായ മീര്‍സ മുഹമ്മദിനെയും മീര്‍സ ഖിസറിനേയും വെള്ളക്കാര്‍ കൊലപ്പെടുത്തി. പൗത്രന്‍ മീര്‍സാ അബൂബക്കറിനേയും ബ്രിട്ടീഷ് സേന തോക്കിനിരയാക്കി. കവിയും ഗസല്‍ രചയിതാവും കൂടിയായ ബഹദൂര്‍ഷായുടെ ചരമവാര്‍ഷികത്തില്‍ സെമിനാറുകളോ അനുസ്മരണ ചടങ്ങുകളോ ഒന്നും അരങ്ങേറിയില്ല. ചരിത്രത്തിലെ ത്യാഗനിര്‍ഭരമായ ഏടുകള്‍ ഉദ്ധരിക്കാന്‍ കേന്ദ്ര മനുഷ്യവിഭവശേഷി വകുപ്പും തയാറായിക്കണ്ടില്ല. എങ്കിലും ജീവബലികളെ നമുക്ക് ചരിത്രത്തില്‍നിന്ന് മായ്ച്ചുകളയാനാകില്ല. |
ഭീകരവാദത്തിന്‍െറ വളര്‍ച്ച സമര്‍ഥിക്കുന്നത് Posted: 19 Nov 2014 05:46 PM PST Image: രണ്ടാം ലോകയുദ്ധത്തിനു ശേഷം ലോകരാജ്യങ്ങള്‍ ഒന്നടങ്കം കൈകോര്‍ത്ത് നടപ്പാക്കിയ ഒരു അജണ്ടയുണ്ടെങ്കില്‍ അത് ഭീകരതക്കെതിരായ പോരാട്ടമാണ്. 2001 സെപ്റ്റംബര്‍ 11ന്‍െറ വേള്‍ഡ് ട്രേഡ് സെന്‍റര്‍ ആക്രമണത്തിനു ശേഷമുള്ള വ്യാഴവട്ടക്കാലം ഈ വിഷയത്തില്‍ ചേര്‍ന്ന ഉച്ചകോടികള്‍ക്കും ആവിഷ്കരിച്ച തന്ത്രങ്ങള്‍ക്കും ചെലവഴിച്ച പണത്തിനും കൈയും കണക്കുമില്ല. ലോകസമൂഹത്തിന്‍െറ മുന്നിലെ ഏക ഭീഷണി ഭീകരവാദമാണ് എന്ന പ്രഖ്യാപനത്തോടെ വന്‍ശക്തികളുടെ നേതൃത്വത്തില്‍ തുടങ്ങിവെച്ച ഏകപക്ഷീയമായ സൈനിക, പ്രചാരണ കാമ്പയിന്‍ ലോകസമാധാനത്തിന്‍െറ നിര്‍വചനം തന്നെ മാറ്റിയെഴുതി. യു.എസ്. പ്രസിഡന്‍റ് ജോര്‍ജ് ഡബ്ള്യൂ. ബുഷിന്‍െറയും ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ളെയറിന്‍െറയും കാര്‍മികത്വത്തില്‍ ‘തിന്മയുടെ അച്ചുതണ്ടിനെതിരായ’ പോരാട്ടത്തില്‍ നൂറുകണക്കിന് പാശ്ചാത്യ സൈനികര്‍ക്ക് ജീവന്‍ ബലികൊടുക്കേണ്ടിവന്നു. അമേരിക്കയുടെ ഖജനാവില്‍നിന്ന് മാത്രം അഫ്ഗാനിസ്താനിലും ഇറാഖിലും പോരാട്ടം നടത്തുന്നതിന് 4.4 ലക്ഷം കോടി ഡോളറാണത്രെ ചെലവിട്ടത്. രാജ്യംതന്നെ കുത്തുപാളയെടുക്കേണ്ട അവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങിയപ്പോള്‍ അധിനിവിഷ്ട രാജ്യങ്ങളില്‍ സമാധാനം കൈവന്നുവെന്നും ഭീകരവാദികളെ ഉന്മൂലനം ചെയ്യുന്നതില്‍ വലിയൊരളവോളം വിജയിച്ചെന്നും ഉച്ചത്തില്‍ പ്രഖ്യാപിച്ചാണ് സേനാപിന്മാറ്റത്തിന് ന്യായീകരണം കണ്ടത്തെിയത്്. എന്നാല്‍, ഏറ്റവുമൊടുവില്‍ സിഡ്നി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇക്കണോമിക്സ് ആന്‍ഡ് പീസ് പുറത്തുവിട്ട റിപ്പോര്‍ട്ട് വിശ്വസിക്കാമെങ്കില്‍ സെപ്റ്റംബര്‍ 11നു ശേഷം ലോകത്ത് ഭീകരാക്രമണം അഞ്ചുമടങ്ങ് വര്‍ധിച്ചിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം മാത്രം 18,000 പേരാണത്രെ ഈയിനത്തില്‍ കൊല്ലപ്പെട്ടത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 66 ശതമാനത്തിന്‍െറ വര്‍ധന. 2014ലെ കണക്കെടുപ്പ് പൂര്‍ത്തിയായാല്‍ ഞെട്ടിക്കുന്ന വിവരങ്ങളായിരിക്കും നമുക്ക് ലഭിക്കാന്‍ പോകുന്നത്. ആഗോളതലത്തില്‍, അല്‍ഖാഇദ, ഐ.എസ്.ഐ.എസ്, ബോകോ ഹറാം, താലിബാന്‍ എന്നീ ഗ്രൂപ്പുകളാണ് 66 ശതമാനം ഭീകരവാദപ്രവര്‍ത്തങ്ങളുടെയും പിന്നിലെന്ന് റിപ്പോര്‍ട്ട് പറയുന്നു. എന്നാല്‍, ആഫ്രിക്കന്‍ വന്‍കരയില്‍ സമീപകാലത്തായി ശക്തിപ്രാപിച്ച ക്രിസ്ത്യന്‍ മിലിഷ്യ ഗ്രൂപ്പുകളെക്കുറിച്ച് റിപ്പോര്‍ട്ടില്‍ വിശദീകരിച്ചതായി കാണുന്നില്ല. ദക്ഷിണ സുഡാനിലും കെനിയയിലും മധ്യ ആഫ്രിക്കന്‍ റിപ്പബ്ളിക്കുകളിലുമൊക്കെ നിര്‍ബാധം തുടരുന്ന രക്തച്ചൊരിച്ചിലും കൂട്ടക്കുരുതിയും ഭീകരവാദത്തിന്‍െറ നിര്‍വചനത്തില്‍ ഉള്‍പ്പെടില്ളേ എന്നതാണ് പ്രസക്തമായ ചോദ്യം. അപ്രകാരം തന്നെ, ഫലസ്തീനില്‍ ഹമാസിന്‍െറ ഭാഗത്തുനിന്നുള്ള കൊലകളെ ഭീകരവാദമായും അതിന്‍െറ പതിന്മടങ്ങ് ആക്രമണങ്ങള്‍ അഴിച്ചുവിടുന്ന സയണിസ്റ്റ് ഇസ്രായേല്‍ നടപടിയെ ക്രമസമാധാനപാലനമായും കാണുന്ന മഞ്ഞളിച്ച കണ്ണിന്‍െറ തകരാര്‍ ഈ റിപ്പോര്‍ട്ടിലും പ്രകടമാണ്. മൂന്നാം ലോകമാണ് ഭീകരവാദത്തിന്‍െറ സര്‍വകെടുതികളും സഹിക്കാന്‍ വിധിക്കപ്പെട്ടിട്ടുള്ളത്. തങ്ങളുടെ സ്വസ്ഥത കെടുത്തുന്ന ദുശ്ശക്തികള്‍ കുടികൊള്ളുന്ന മേഖല എന്ന നിലക്കാണ് ആഫ്രോ-ഏഷ്യന്‍ വന്‍കരകളില്‍ വന്‍ശക്തി രാജ്യങ്ങള്‍ ഒത്തൊരുമിച്ച് ഭീകരതക്കെതിരായ പോരാട്ടം എന്ന പേരിട്ട് അധിനിവേശങ്ങള്‍ തുടരുകയും റോക്കറ്റ്-ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തുകയും ആയിരങ്ങളെ കൊന്നൊടുക്കുകയും ചെയ്യുന്നത്. ആ അന്തരീക്ഷമാണ് ഭീകരവാദത്തിനു തഴച്ചുവളരാന്‍ സാഹചര്യമൊരുക്കുന്നത്. അധിനിവേശ ശക്തികള്‍ പുറത്തെടുക്കുന്ന അറ്റമില്ലാത്ത ക്രൂരതകളും മനുഷ്യത്വം തൊട്ടുതീണ്ടാത്ത നടപടികളും പുതുതലമുറയെ ആത്യന്തിക ചിന്തകളിലേക്ക് റിക്രൂട്ട് ചെയ്യുന്ന അവസ്ഥ സൃഷ്ടിക്കപ്പെടുകയാണ്. അതോടൊപ്പം തന്നെ, സാമ്രാജ്യത്വ താല്‍പര്യ സംരക്ഷണത്തിനായി ഓരോ രാജ്യത്തും വിഘടന-വിധ്വംസക ശക്തികളെ വളര്‍ത്തിയെടുക്കുന്നതിനും അവര്‍ക്ക് അര്‍ഥവും ആയുധവും നല്‍കി പോരാട്ടവഴിയില്‍ തള്ളിവിടുന്നതിനും ആഗോളതലത്തില്‍ തന്നെ ആസൂത്രിത നീക്കങ്ങള്‍ നടക്കുന്നുണ്ടെന്ന വിലയിരുത്തലുകള്‍ പ്രശ്നത്തിന്‍െറ മര്‍മം തൊട്ടുള്ളതാണ്. ഭീകരവാദത്തെ കുറിച്ചുള്ള പുതിയ റിപ്പോര്‍ട്ട് പോലും അതിനെതിരായ പോരാട്ടത്തിന്‍െറ പേരില്‍ തങ്ങളുടെ ഒളിഅജണ്ട നടപ്പാക്കാനുള്ള ശ്രമത്തിന്‍െറ ഭാഗമല്ളെന്ന് ആര്‍ക്ക് പറയാനാവും? |
ഇര്‍ബിലില്‍ കാര്‍ ബോംബ് സ്ഫോടനം; ആറു മരണം Posted: 19 Nov 2014 10:53 AM PST Image: ഇര്‍ബില്‍: ഇറാഖിലെ കുര്‍ദിസ്താന്‍ തലസ്ഥാനമായ ഇര്‍ബിലിലുണ്ടായ കാര്‍ ബോംബ് സ്ഫോടനത്തില്‍ ആറു പേര്‍ കൊല്ലപ്പെട്ടു. സര്‍ക്കാര്‍ കെട്ടിടത്തിലേക്ക് ചാവേര്‍ കാര്‍ ഇടിച്ചു കയറ്റാന്‍ ശ്രമിക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിയുതിര്‍ത്തെങ്കിലും വാഹനം ഇടിച്ചു കയറ്റുകയായിരുന്നു. സ്ഫോടനത്തില്‍ ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റു. ഇര്‍ബില്‍ നഗരമധ്യത്തിലെ സര്‍ക്കാര്‍ മന്ദിരത്തിനു നേരെയാണ് ആക്രമണം. 2013ല്‍ ആഭ്യന്തര യുദ്ധം തുടങ്ങിയതിന് ശേഷം, ഇര്‍ബിലില്‍ ഇത്തരമൊരു കനത്ത ആക്രമണം ആദ്യമാണ്. ചാവേറിന് പുറമെ മൂന്ന് സ്വദേശികളും രണ്ടു പൊലീസുകാരുമാണ് കൊല്ലപ്പെട്ടത്. കുര്‍ദ് സ്വയംഭരണ മേഖലയുടെ തലസ്ഥാനമായ ഇര്‍ബില്‍ സുരക്ഷിത മേഖലയായാണ് അറിയപ്പെട്ടിരുന്നത്. എന്നാല്‍, ബുധനാഴ്ചയിലെ ആക്രമണത്തോടെ, ഇര്‍ബിലും സുരക്ഷിതമല്ളെന്ന സന്ദേശമാണ് നല്‍കുന്നതെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടി. ഒരു വര്‍ഷം മുമ്പാണ് ആഭ്യന്തരമന്ത്രാലയത്തെ ലക്ഷ്യമിട്ട് ആക്രമണം നടന്നത്. പിന്നീട് ആഗസ്റ്റില്‍ ആക്രമണം നടന്നെങ്കിലും കാര്യമായ നാശനഷ്ടമുണ്ടായിരുന്നില്ല. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States |
No comments:
Post a Comment